Contents

Displaying 3931-3940 of 25037 results.
Content: 4198
Category: 1
Sub Category:
Heading: ഭാരതത്തിന്റെ പുതിയ വത്തിക്കാൻ സ്ഥാനപതിയ്ക്കു സ്വീകരണം നല്‍കി
Content: ന്യൂഡൽഹി : ഇന്ത്യയിലെയും നേപ്പാളിലെയും അപ്പസ്തോലിക് നുൺഷ്യോ ആയി നിയമിക്കപ്പെട്ട ഡോ.ജാംബത്തിസ്ത ഡിക്വാട്രോയ്ക്കു ഡൽഹിയിൽ ഊഷ്മള സ്വീകരണം നല്‍കി. ഇന്ദിരാഗാന്ധി അന്തരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്ന ആർച്ചു ബിഷപ്പ് ജാംബത്തിസ്തയ്ക്ക് സി‌ബി‌സി‌ഐ സംഘത്തിന്റെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. സി‌ബി‌സി‌ഐ അധ്യക്ഷൻ കര്‍ദിനാള്‍ ബസേലിയോസ് ക്ലിമീസ് കത്തോലിക്ക ബാവ ബൊക്ക നൽകി അദ്ദേഹത്തെ സ്വീകരിച്ചു. സീറോ മലബാർ സഭ അധ്യക്ഷൻ കർദ്ദിനാൾ ജോർജ് ആലഞ്ചേരി, ഡൽഹി ആർച്ചു ബിഷപ് ഡോ: അനിൽ കൂട്ടോ എന്നിവരും സ്വീകരണത്തിനു നേതൃത്വം നല്‍കി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇന്ത്യയിലെ അപ്പസ്തോലിക് നുൺഷ്യോ ആയിരുന്ന ഡോ. സാൽവത്തോറെ പെനാക്യോയെ പോളണ്ടിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് റവ. ജാംബത്തിസ്തയ്ക്കു നിയമനം ലഭിക്കുന്നത്. കാനൻ നിയമത്തിൽ ഡോക്ടറേറ്റുള്ള ഡിക്വാട്രോ 1985 മുതൽ വത്തിക്കാനിലെ നയതന്ത്ര വിഭാഗത്തില്‍ സേവനം ചെയ്തിരിന്നു. പിന്നീട് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, കോംഗോ, െഎക്യരാഷ്ട്രസംഘടന എന്നിവിടങ്ങളിൽ സ്ഥാനപതി ആയിരുന്നു. 2005ൽ പനാമയിൽ അപ്പസ്തോലിക് നുൺഷ്യോ ആയി നിയമിതനായി. 2008ൽ ബൊളീവിയയിലും വത്തിക്കാന്‍ സ്ഥാനാധിപതിയായി സേവനം ചെയ്തു.
Image: /content_image/News/News-2017-02-16-15:55:16.jpg
Keywords: അപ്പസ്തോലിക് നു​ണ്‍, സ്ഥാന
Content: 4199
Category: 18
Sub Category:
Heading: വി​​​ശു​​​ദ്ധ അ​​​ന്തോ​​​ണീ​​​സി​​​ന്‍റെ തിരുശേഷിപ്പിന് സ്വീകരണം നല്‍കി
Content: കൊ​​​ച്ചി: പാ​​​ദു​​​വ​​​യി​​​ൽ നി​​​ന്നു കൊ​​​ണ്ടു​​​വ​​​ന്ന വി​​​ശു​​​ദ്ധ അ​​​ന്തോ​​​ണീ​​​സി​​​ന്‍റെ തി​​​രു​​​ശേ​​​ഷി​​​പ്പി​​​ന് എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് മേ​​​രീ​​​സ് ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ സ്വീകരണം ന​​​ൽ​​​കി. ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത് തി​​​രു​​​ശേ​​​ഷി​​​പ്പ് ഏ​​​റ്റു​​​വാ​​​ങ്ങി. ബ​​​സി​​​ലി​​​ക്ക വി​​​കാ​​​രി റ​​​വ.​ ഡോ. ​​ജോ​​​സ് പു​​​തി​​​യേടത്തിന്റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​ദ​​​ക്ഷി​​​ണ​​​മാ​​​യി ദേ​​​വാ​​​ല​​​യ​​​ത്തി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​ന്ന തി​​​രു​​​ശേ​​​ഷി​​​പ്പ് വ​​​ണ​​​ങ്ങാ​​​ൻ നൂറുകണക്കിനു വിശ്വാസികളാണ് എത്തിയത്. തിരുശേഷിപ്പ് എത്തിച്ചതിനെ തുടര്‍ന്നു പ്രത്യേക ദി​​​വ്യ​​​ബ​​​ലി അര്‍പ്പണവും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. 17ന് ​​തല​​ശേ​​രി കത്തീഡ്ര​​ലി​​ലും 18ന് ​​കാ​​സ​​ർ​​കോ​​ഡ് നാ​​ട്ട​​ക്ക​​ൽ ഫ്രാ​​ൻ​​സി​​സ്ക​​ൻ ആ​​ശ്ര​​മ​​ത്തി​​ലും 20ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് ഇ​​ടു​​ക്കി രൂ​​പ​​ത ക​​ത്തീ​​ഡ്ര​​ലി​​ലും തി​​രു​​ശേ​​ഷി​​പ്പ് എ​​ത്തി​​ക്കും. 21ന് ​​ദി​​വ​​സം മു​​ഴു​​വ​​ൻ ക​​ട്ട​​പ്പ​​ന വാ​​ഴ​​വ​​ര സെ​​ന്‍റ് പോ​​ൾ​​സ് ഫ്രാ​​ൻ​​സി​​സ്ക​​ൻ ആ​​ശ്ര​​മ​​ത്തി​​ൽ പ​​ര​​സ്യ​​വ​​ണ​​ക്ക​​ത്തി​​നാ​​യി തി​​രു​​ശേ​​ഷി​​പ്പ് ഉ​​ണ്ടാ​​യി​​രി​​ക്കും.
Image: /content_image/India/India-2017-02-17-04:26:17.jpg
Keywords: അന്തോണീ
Content: 4200
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭാ ഗാനത്തിന്റെ ഓഡിയോ സി​ഡി പ്രകാശനം ചെയ്തു
Content: കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ​​​ഗാ​​​ന​​​ത്തി​​​ന്‍റെ ഓ​​​ഡി​​​യോ സി​​​ഡി മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആലഞ്ചേരി പ്ര​​​കാ​​​ശ​​​നം ചെയ്തു. ലി​​​റ്റ​​​ർ​​​ജി​​​ക്ക​​​ൽ റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​ർ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ടനാണ് ആ​​​ദ്യ​​​പ്ര​​​തി ഏ​​​റ്റു​​​വാ​​​ങ്ങിയത്. സ​​​ഭ​​​യു​​​ടെ ഐക്യവും കൂ​​​ട്ടാ​​​യ്മ​​​യും പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണു സ​​​ഭാ​​​ഗാ​​​ന​​​മെ​​​ന്നു മേ​​​ജ​​​ർ ആർച്ച് ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു. ലി​​​റ്റ​​​ർ​​​ജി​​​ക്ക​​​ൽ റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​റിന്റെ നേതൃത്വത്തില്‍ ത​​​യാ​​​റാ​​​ക്കി​​​യ സ​​​ഭാ​​​ഗാ​​​ന​​​ത്തി​​​ന്‍റെ സി​​​ഡി​​​യി​​​ൽ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പി​​​ന്‍റെ സ​​​മ​​​ർ​​​പ്പ​​​ണ​​​മൊ​​​ഴി, സ​​​ഭാ​​​ഗാ​​​ന​​​ത്തി​​​ന്‍റെ പൂ​​​ർ​​​ണ, ലളിത രൂ​​​പ​​​ങ്ങ​​​ൾ, ക​​​രോ​​​ക്കെ​ എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​​ജി​​​യൂ​​​സ് ഇഞ്ചനാനിയില്‍, എല്‍‌ആര്‍‌സിഎ​​​ക്സി​​​ക്യൂ​​​ട്ടി​​​വ് ഡ​​​യ​​​റ​​​ക്ട​​​റും സ​​​ഭാ​​​ഗാ​​​ന​​​ത്തി​​​ന്‍റെ ര​​​ച​​​യി​​​താ​​​വു​​​മാ​​​യ റ​​​വ. ഡോ. ​​​പീ​​​റ്റ​​​ർ കണ്ണമ്പു​​​ഴ, സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ൻ ജോ​​​ണി തു​​​ണ്ട​​​ത്തി​​​ൽ മം​​​ഗ​​​ല​​​പ്പു​​​ഴ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Image: /content_image/India/India-2017-02-17-04:55:42.jpg
Keywords: സീറോ മലബാര്‍
Content: 4201
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ ഇടവക സന്ദര്‍ശനം ഞായറാഴ്ച
Content: വത്തിക്കാന്‍: ഞായറാഴ്ച റോമാ രൂപതയിലെ ഇടവക ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിക്കും. വത്തിക്കാനില്‍നിന്നും ഏകദേശം 16 കി. മി. അകലെ സ്ഥിതി ചെയ്യുന്ന വിശുദ്ധ മരിയ ജൊസേഫായുടെ നാമത്തിലുള്ള ഇടവകയിലാണ് മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നത്. മാര്‍പാപ്പ ഇടവകസന്ദര്‍ശനം നടത്തുമെന്ന വാര്‍ത്ത റോമാരൂപതയുടെ വികാരി ജനറാള്‍, കര്‍ദ്ദിനാള്‍ അഗസ്തീനോ വലീനിയാണ് മാധ്യമങ്ങളെ അറിയിച്ചത്. റോം രൂപതയുടെ അദ്ധ്യക്ഷന്‍ കൂടിയായ മാര്‍പാപ്പ തന്‍റെ രൂപതയിലേയ്ക്കു നടത്തുന്ന 13ാമത്തെ സന്ദര്‍ശനമാണിത്. ഇടവകയിലെ വൈദികരും ഭരണസമിതി അംഗങ്ങളുമായും രോഗികളുമായും യുവജനങ്ങളുമായും മാര്‍പാപ്പാ കൂടിക്കാഴ്ച നടത്തും. വൈകീട്ട് ഇ‍ടവക സമൂഹത്തോടൊപ്പം സമൂഹ ദിവ്യബലി അര്‍പ്പിച്ച് മാര്‍പാപ്പ സന്ദേശം നല്‍കുമെന്നും കര്‍ദ്ദിനാള്‍ അഗസ്തീനോ അറിയിച്ചു.
Image: /content_image/News/News-2017-02-17-05:53:13.jpg
Keywords: ഇടവക
Content: 4202
Category: 1
Sub Category:
Heading: യുദ്ധം ഹൃദയത്തില്‍ തുടങ്ങി ലോകത്തില്‍ അവസാനിക്കുന്നു- ഫ്രാന്‍സിസ്‌ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഓരോരുത്തരുടേയും ഹൃദയത്തിലാണ്‌ യുദ്ധം ആദ്യം ആരംഭിക്കുന്നത്‌ . പിന്നീട്‌, നടക്കുന്നതും അവസാനിക്കുന്നതും ലോകത്തിലാണെന്ന്‌ ഫ്രാന്‍സിസ്‌ പാപ്പ പറഞ്ഞു. പക, വെറുപ്പ്‌, വിദ്വേഷം എന്നിവയുടെ വിത്തുകള്‍ മുളക്കുന്നത്‌ മനസ്സിലാണെങ്കിലും മനസ്സിനു പുറത്ത്‌ യുദ്ധവും കൊലപാതകവും അതിക്രമങ്ങളുമായി ഇവ രൂപാന്തരപ്പെടുന്നെന്ന്‌ കാസ സാന്ത മാര്‍ത്ത ചാപ്പലിലെ പ്രഭാത ദിവ്യബലിക്കിടയില്‍ നല്‍കിയ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. വൈരാഗ്യവും പകയും ആര്‍ത്തിയും മൂത്ത്‌ യുദ്ധമായി മാറുന്നതിന്റെ ഫലമായി നിരവധി മനുഷ്യര്‍ ദിനംപ്രതി മരിക്കുന്നു, ഇതെല്ലാം നിരന്തരം പത്രങ്ങിലും ടെലിവിഷനുകളിലും നാം വായിക്കുകയും കാണുകയുമാണ്‌. ആശുപത്രിയിലും വിദ്യാലയങ്ങളിലും ബോംബിട്ട്‌ കുട്ടികള്‍ അടക്കം അനേകം പേര്‍ മരിക്കുന്നു. യുദ്ധവും സംഘര്‍ഷങ്ങളും വരുത്തിവെക്കുന്ന മനുഷ്യനാശം അടക്കുള്ളവയെ പരമാര്‍ശിച്ച്‌ മാര്‍പ്പാപ്പ പറഞ്ഞു. ഉല്‍പ്പത്തി പുസ്‌തകത്തിലെ മഹാപ്രളയത്തിനു ശേഷം മഴവില്ലും നോഹിന്റെ പേടകത്തിലേക്ക്‌ പറന്നെത്തിയ പ്രാവും ലോകത്തിന്‌ സമാധാനത്തിന്റെ പ്രത്യാശയും പ്രതീക്ഷയും നല്‍കുന്നതാണ്‌. എന്നാല്‍, അവിടത്തെ അടയാളങ്ങള്‍ മറ്റൊന്നു കൂടി സൂചിപ്പിക്കുന്നു-സമാധാനം എത്രത്തോളം ദുര്‍ബലപ്പെട്ടിരിക്കുന്നെന്ന.്‌ പ്രളയത്തിനു ശേഷം ദൈവം ആഗ്രഹിച്ചത്‌ സമാധാനമാണ്‌, എല്ലാവരും സമാധാനത്തോടെ ജീവിക്കണമെന്നാണ്‌- പരിശുദ്ധ പിതാവ്‌ തുടര്‍ന്നു.ദൈവത്തിന്റെ നിയമങ്ങള്‍ ശക്തിയുള്ളവയാണ്‌ നമ്മുടെ പ്രതിജ്ഞാബദ്ധതയാണ്‌ ദുര്‍ബലം. ദൈവം നമ്മളുമായി സമാധാനത്തില്‍ വര്‍ത്തിക്കുന്നു. പലപ്പോഴും ഇതിനു കഴിയാതെ വരുന്നതിനുള്ള കാരണം ആദ്യപാപത്തിന്റെ വിത്ത്‌ നമ്മളില്‍ ഉള്ളത്‌ കൊണ്ടാണ്‌. ഇത്‌ കായേന്റെ ആത്മാവിനുള്ളിലെ വിദ്വേഷവും അസൂയയും ആര്‍ത്തിയും മൂലമുണ്ടായ ദുരാഗ്രഹമാണെന്ന്‌ മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടി.
Image: /content_image/News/News-2017-02-17-06:01:58.jpg
Keywords: ഫ്രാന്‍സിസ്‌ പാപ്പ
Content: 4204
Category: 1
Sub Category:
Heading: യുദ്ധം ഹൃദയത്തില്‍ ആരംഭിച്ച് ലോകത്തില്‍ അവസാനിക്കുന്നു: ഫ്രാന്‍സിസ്‌ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: യുദ്ധം ഹൃദയത്തില്‍ ആരംഭിച്ച് ലോകത്തിലാണ് അവസാനിക്കുന്നതെന്ന് ഫ്രാന്‍സിസ് പാപ്പ. പക, വെറുപ്പ്‌, വിദ്വേഷം എന്നിവയുടെ വിത്തുകള്‍ മുളക്കുന്നത്‌ മനസ്സിലാണെങ്കിലും മനസ്സിനു പുറത്ത്‌ യുദ്ധവും കൊലപാതകവും അതിക്രമങ്ങളുമായി ഇവ രൂപാന്തരപ്പെടുമെന്നും മാര്‍പാപ്പ പറഞ്ഞു. കാസ സാന്ത മാര്‍ത്ത ചാപ്പലിലെ പ്രഭാത ദിവ്യബലിക്കിടെ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. വൈരാഗ്യവും പകയും അത്യാഗ്രഹവും യുദ്ധമായി മാറുന്നതിന്റെ ഫലമായി നിരവധി മനുഷ്യര്‍ ദിനംപ്രതി മരിക്കുന്നു. ഇതെല്ലാം നിരന്തരം പത്രങ്ങളിലും ടെലിവിഷനുകളിലും നാം വായിക്കുകയും കാണുകയുമാണ്‌. ആശുപത്രിയിലും വിദ്യാലയങ്ങളിലും ഉണ്ടാകുന്ന ബോംബ് ആക്രമണത്തില്‍ കുട്ടികള്‍ അടക്കം അനേകം പേര്‍ മരിക്കുന്നു. യുദ്ധവും സംഘര്‍ഷങ്ങളും വരുത്തിവെക്കുന്ന നാശത്തെ പരാമര്‍ശിച്ച്‌ മാര്‍പാപ്പ പറഞ്ഞു. ഉല്‍പ്പത്തി പുസ്‌തകത്തിലെ മഹാപ്രളയത്തിനു ശേഷം മഴവില്ലും നോഹിന്റെ പേടകത്തിലേക്ക്‌ പറന്നെത്തിയ പ്രാവും ലോകത്തിന്‌ സമാധാനത്തിന്റെ പ്രത്യാശയും പ്രതീക്ഷയും നല്‍കുന്നതാണ്‌. സകലരും ഈ ലോകത്ത് സമാധാനത്തില്‍ ജീവിക്കണമെന്നും ദൈവം ആഗ്രഹിക്കുന്നതിന്‍റെ പ്രതീകമായിരിന്നു അവ. പ്രളയത്തിനു ശേഷം ദൈവം ആഗ്രഹിച്ചത്‌ സമാധാനമാണ്‌, എല്ലാവരും സമാധാനത്തോടെ ജീവിക്കണമെന്നാണ്‌. പരിശുദ്ധ പിതാവ്‌ തുടര്‍ന്നു. ഭൂമിയിലെ സഹോദരങ്ങളാണ് നാം. നമ്മുടെ സഹോദരങ്ങളുടെ സൂക്ഷിപ്പുകാര്‍ നാം തന്നെയാണ്. രക്തച്ചൊരിച്ചില്‍ പാപമാണ്. കായേനോടു ദൈവം ചോദിച്ചപോലെ ദൈവം നമ്മോടും കണക്കു ചോദിക്കും. ദൈവത്തിന്റെ നിയമങ്ങള്‍ ശക്തിയുള്ളവയാണ്‌. നമ്മുടെ പ്രതിജ്ഞാബദ്ധതയാണ്‌ ദുര്‍ബലം. ദൈവം നമുക്കായി സമാധാനം ഉടമ്പടിചെയ്യുന്നു. ദൈവം നമ്മെ ഭരമേല്പിച്ചിരിക്കുന്ന വലിയ ഉത്തരവാദിത്ത്വമാണ് സമാധാനം. മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. ക്രിസ്തുവിന്‍റെ തിരുരക്തത്താല്‍ സമാധാനത്തിന്‍റെ വക്താക്കളാകുവാനുള്ള കൃപ ഓരോ ക്രൈസ്തവ വിശ്വാസികള്‍ക്കും ലഭിക്കട്ടെ എന്ന ആശംസയോടെയാണ് മാര്‍പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
Image: /content_image/News/News-2017-02-17-13:00:20.jpg
Keywords: യുദ്ധം, ഫ്രാന്‍സിസ് പാപ്പ
Content: 4205
Category: 1
Sub Category:
Heading: ഈജിപ്‌തില്‍ ക്രൈസ്‌തവര്‍ക്കു നേരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിച്ചതായി പഠനം
Content: കയ്‌റോ: ഈജിപ്‌തില്‍ ക്രൈസ്‌തവര്‍ക്കു നേരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിച്ചെന്ന്‌ പുതിയ റിപ്പോര്‍ട്ട്. ക്രിസ്‌ത്യന്‍ സോളിഡാരിറ്റി വേള്‍ഡ്‌വൈഡ്‌ നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ക്രൈസ്‌തവര്‍ക്കെതിരായി നടക്കുന്ന അക്രമങ്ങളും പീഢനങ്ങളും സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നില്ലെന്നും, ഇരകള്‍ക്ക്‌ നീതി ലഭിക്കുന്നില്ലെന്ന ഭീകരാവസ്ഥ നിലനില്‍ക്കുന്നതായും സംഘടനയുടെ പഠനം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ ക്രൈസ്‌തവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പതിന്മടങ്ങ്‌ വര്‍ദ്ധിച്ചതായാണ്‌ പഠനം വ്യക്തമാക്കുന്നത്. ഇരുപത്തിയൊന്ന്‌ കോപ്‌റ്റിക്‌ ക്രൈസ്‌തവ യുവാക്കളെ കടല്‍ തീരത്തുവെച്ച്‌ ഐഎസ്‌ ഭീകരര്‍ നിഷ്‌ഠൂരമായി കൊലചെയ്‌ത രംഗത്തിന്റെ വീഡിയോ പുറത്തു വന്നതിന്റെ രണ്ടാം വാര്‍ഷിക ദിനത്തിലാണ്‌, ക്രൈസ്‌തവര്‍ക്കെതിരെ വ്യാപകമായിക്കൊണ്ടിരിക്കുന്ന മതപീഢനങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ക്രിസ്‌ത്യന്‍ സോളിഡാരിറ്റി വേള്‍ഡ്‌വൈഡ്‌ പ്രസിദ്ധീകരിച്ചത്‌. ക്രൈസ്‌തവര്‍ക്കെതിരെ അക്രമസംഭവങ്ങള്‍ ഉണ്ടാകുമെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിപ്പുകള്‍ ഉണ്ടായിട്ടും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്ന്‍ ആരോപണമുണ്ട്‌. ഇക്കഴിഞ്ഞ ഡിസംബറില്‍ കയ്‌റോയിലെ സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍ ക്രൈസ്തവ വിശ്വാസികളെ ഐഎസ്‌ കൊലപ്പെടുത്തിയ സംഭവത്തെ പറ്റി സര്‍ക്കാരിനു നേരത്തെ മുന്നറിപ്പു ലഭിച്ചിരിന്നുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരിന്നു. ഗവണ്‍മെന്‍റിന്റെ അനാസ്ഥ മൂലമാണ്‌ അക്രമം അരങ്ങേറിയതെന്ന്‍ പരക്കെ ആക്ഷേപമുണ്ട്. ക്രൈസ്‌തവര്‍ക്ക്‌ ജീവിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ലോകത്തിലെ അമ്പത്‌ രാജ്യങ്ങളില്‍ ഇരുപതാം സ്ഥാനമാണ്‌ ഈജിപ്‌തിനുള്ളത്.
Image: /content_image/News/News-2017-02-17-13:16:28.jpg
Keywords: ഈജി
Content: 4206
Category: 1
Sub Category:
Heading: ക്രൈസ്തവ ദേവാലയം ശുദ്ധീകരിക്കാന്‍ ഇസ്ലാം മതസ്ഥരും ഒത്തുചേര്‍ന്നത് ശ്രദ്ധേയമായി
Content: മൊസൂള്‍: രണ്ടു വര്‍ഷക്കാലം ഐഎസ്‌ ഭീകരരുടെ അധീനതയില്‍ ആയിരിന്ന വടക്കന്‍ ഇറാഖിലെ മൊസൂള്‍ നഗരത്തിലെ ക്രൈസ്തവ ദേവാലയം സൈന്യം വീണ്ടെടുത്തപ്പോള്‍ ദേവാലയം വൃത്തിയാക്കാനും മറ്റുമായി നിരവധി ഇസ്ലാം മതസ്ഥര്‍ സഹായവുമായെത്തിയത്‌ ഏറെ ശ്രദ്ധേയമായി. ദ്രക്‌സിലിയിലെ കന്യകാമാതാവിന്റെ നാമത്തിലുള്ള ദേവാലയത്തിന്റെ ശുദ്ധീകരണത്തിനാണ് ഇസ്ലാം മതസ്ഥര്‍ എത്തിയത്. ടൈഗ്രിസിന്റെ ഇടത്‌ ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന കൊച്ചു പട്ടണം ഇറാഖി സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്‌ ഇപ്പോള്‍. നേരത്തെ തീവ്രവാദികള്‍ നഗരം പിടിച്ചെടുത്തപ്പോള്‍ കന്യകാമാതാവിന്റെ ഈ ദേവാലയത്തിലായിരിന്നു തമ്പടിച്ചിരുന്നത്‌. ഇവിടെ നിന്നായിരുന്നു ആയുധങ്ങള്‍ അടക്കമുള്ള സാധനസമഗ്രികള്‍ മറ്റിടങ്ങളിലേക്ക്‌ തീവ്രവാദികള്‍ കൊണ്ടുപോയിരുന്നത്‌. 2014ല്‍ പട്ടണം പിടിച്ചടക്കിയതിനെ തുടര്‍ന്ന്‌ ഈ ദേവാലയം തകര്‍ത്തിരുന്നതായി വാര്‍ത്ത വന്നിരുന്നെങ്കിലും കാര്യമായ കേടുപാടുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന്‌ വിശ്വാസികള്‍ പറയുന്നു. ദേവാലയം അടിച്ചുവാരി വൃത്തിയാക്കി, ചുവരുകളിലുള്ള എഴുത്തുകള്‍ മായ്‌ച്ചു കളയാനുള്ള ശ്രമദാനത്തില്‍ ഏര്‍പ്പെട്ടിരിക്കയാണ്‌ നിരവധി യുവാക്കളും വിശ്വാസികളും. അതേ സമയം ഐഎസിന്റെ പിടിയിലായിരുന്ന വടക്കന്‍ ഇറാഖിലെ മോചിപ്പിക്കപ്പെട്ട ക്രൈസ്‌തവ ഗ്രാമങ്ങളുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കത്തോലിക്ക സഭ വിവിധ പദ്ധതികള്‍ തയാറാക്കി കൊണ്ടിരിക്കുകയാണ്.
Image: /content_image/News/News-2017-02-17-14:09:37.jpg
Keywords: ഇറാഖ, ഐഎസ്
Content: 4207
Category: 18
Sub Category:
Heading: സകലതും ക്രിസ്തുവില്‍ സമര്‍പ്പിച്ചാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും ശാശ്വത പരിഹാരമുണ്ടാകും: മാ​ർ എ​ട​യ​ന്ത്ര​ത്ത്
Content: കൊ​ച്ചി: ക്രി​സ്തു​വി​ന്‍റെ ജീ​വി​ത​ത്തി​ന​നു​സൃ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ച് അവിടുത്തെ കൃ​പാ​വ​ര​ത്തി​നാ​യി തീ​ക്ഷ്ണ​മാ​യി പ്രാ​ർ​ഥി​ച്ച്, സക​ല​തും ക്രിസ്തുവിൽ സ​മ​ർ​പ്പി​ച്ചാ​ൽ സകല പ്ര​ശ്ന​ങ്ങ​ൾ​ക്കും ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​നാ​കുമെന്ന്‍ എ​റ​ണാ​ങ്കു​ളം- അ​ങ്ക​മാ​ലി അ​തി​രൂ​പ​ത സഹായ മെ​ത്രാ​ൻ മാ​ർ സെ​ബാ​സ്റ്റ്യ​ൻ എ​ട​യ​ന്ത്ര​ത്ത്. എ​റ​ണാ​കു​ളം മ​റൈ​ൻ​ഡ്രൈ​വ് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന്‍റെ ര​ണ്ടാം ദി​വ​സം ദി​വ്യ​ബ​ലി​ അര്‍പ്പിച്ച് വ​ച​ന​സ​ന്ദേ​ശം ന​ല്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ത്മാ​വി​ന്‍റെ ബ​ന്ധ​ന​ങ്ങ​ളി​ൽ നിന്നും മോ​ചനം ല​ഭി​ക്കാ​ൻ ദൈ​​വീ​ക നി​യ​മ​ങ്ങ​ളോ​ട് പ​രി​പൂ​ർ​ണ വി​ശ്വ​സ്തത പുലർത്തുകയും ജീവിത നിയോഗ​ങ്ങ​ളോ​ട് ക്രി​യാ​ത്മ​ക​മാ​യി പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും മാ​ർ എ​ട​യ​ന്ത്ര​ത്ത് ഓര്‍മ്മിപ്പിച്ചു. ഫാ.​ ജേക്ക​ബ് പു​തി​യേ​ട​ത്ത്, ഫാ.​ പീ​റ്റ​ർ മ​ണി​ക്കു​റ്റി​യാ​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. ഇ​ന്നത്തെ കണ്‍വെന്‍ഷനില്‍ കൊ​ച്ചി രൂ​പ​ത മു​ൻ​ചാ​ൻ​സ​ല​ർ ഫാ.​ ജോ​സി കണ്ടനാ​ട്ടു​ത​റ ദി​വ്യ​ബ​ലി​ക്ക് മുഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു വ​ച​നസ​ന്ദേ​ശം ന​ല്കും. ഇടുക്കി അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.ഡൊമിനിക് വാളന്മനാലാണു കണ്‍വന്‍ഷന്‍ നയിക്കുന്നത്. കണ്‍വെന്‍ഷന്‍ 20 ന് സമാപിക്കും.
Image: /content_image/India/India-2017-02-18-05:32:42.jpg
Keywords: മാർ എടയന്ത്രത്ത്
Content: 4208
Category: 1
Sub Category:
Heading: നൈജീരിയയില്‍ തോക്ക്‌ ധാരികള്‍ കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടു പോയി
Content: അഖ്വാ ഇബോം(നൈജീരിയ): തോക്ക്‌ ധാരികളായ അജ്ഞാത സംഘം നൈജീരിയയിലെ ഇക്കോട്ട്‌ എക്‌പെനി രൂപതയിലെ കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ട്‌ പോയതായി അഖ്വാ ഇബോം സംസ്ഥാന പോലിസ്‌ കമ്മീഷണര്‍ ഡൊനള്‍ഡ്‌ അവുനഹ്‌ അറിയിച്ചു. പുരോഹിതനെ കണ്ടെത്താനും മോചിപ്പിക്കാനും പ്രത്യേക ദൗത്യ സംഘത്തെ നിയമിച്ചിട്ടുണ്ട്‌. എസ്സെയ്‌ന്‍ ഉദിമിലെ മെക്‌പടാക്‌ ടോപ്‌ ഫെയ്‌ത്ത്‌ ഇന്റെര്‍ നാഷണല്‍ സ്‌ക്കൂളിലെ അദ്ധ്യാപകനും ഇക്കോട്ട്‌ എടിമിലുള്ള സെന്റെ്‌ മൈക്കിള്‍ ഡി ആര്‍ച്ചെയ്‌ഞ്ചല്‍ ഇടവക വികാരിയുമായ ഫാദര്‍ ഫെലിക്‌സ്‌ അക്‌പാനെയാണ്‌ ഇന്നലെ അജ്ഞാത സംഘം തോക്ക്‌ ചൂണ്ടി തട്ടിക്കൊണ്ട്‌ പോയത്‌. വിദ്യാലയത്തില്‍ നിന്നും തിരിച്ചു പോകുമ്പോള്‍ അബാക്‌-ഉക്കനാഫണ്‍ റോഡില്‍ വെച്ചായിരുന്നു സംഭവം നടന്നത്‌. വൈദികന്റെ കാര്‍ സമീപത്തുള്ള ഗാരേജില്‍ നിന്നും കണ്ടെടുത്തതായി അന്വേഷണ സംഘം പറയുന്നു. കാര്‍ കൈവശം വെച്ചിരുന്ന രണ്ടു പേരെ കസ്റ്റഡിലെടുത്ത്‌ ചോദ്യം ചെയ്യുന്നതായി നൈജീരിയന്‍ പോലിസ്‌ ഫോഴ്‌സ്‌ വക്താവ്‌ പറഞ്ഞു. വൈദികനെ തട്ടിക്കൊണ്ടു പോയതുമായി ഭീകരര്‍ക്ക്‌ എന്തെങ്കിലും ബന്ധമുള്ളതായി അറിവായിട്ടില്ല. ഫാദര്‍ ഫെലിക്‌സിന്റെ മോചനത്തിനായി രാജ്യത്തെ ക്രൈസ്‌തവര്‍ പ്രാര്‍ത്ഥനാ നിരതരാണ്‌.
Image: /content_image/News/News-2017-02-18-06:17:30.jpg
Keywords: തോക്ക്‌ ധാരികളായ