Content | വത്തിക്കാന്‍ സിറ്റി: ഓരോരുത്തരുടേയും ഹൃദയത്തിലാണ് യുദ്ധം ആദ്യം ആരംഭിക്കുന്നത് . പിന്നീട്, നടക്കുന്നതും അവസാനിക്കുന്നതും ലോകത്തിലാണെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. പക, വെറുപ്പ്, വിദ്വേഷം എന്നിവയുടെ വിത്തുകള്‍ മുളക്കുന്നത് മനസ്സിലാണെങ്കിലും മനസ്സിനു പുറത്ത് യുദ്ധവും കൊലപാതകവും അതിക്രമങ്ങളുമായി ഇവ രൂപാന്തരപ്പെടുന്നെന്ന് കാസ സാന്ത മാര്‍ത്ത ചാപ്പലിലെ പ്രഭാത ദിവ്യബലിക്കിടയില്‍ നല്‍കിയ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
വൈരാഗ്യവും പകയും ആര്‍ത്തിയും മൂത്ത് യുദ്ധമായി മാറുന്നതിന്റെ ഫലമായി നിരവധി മനുഷ്യര്‍ ദിനംപ്രതി മരിക്കുന്നു, ഇതെല്ലാം നിരന്തരം പത്രങ്ങിലും ടെലിവിഷനുകളിലും നാം വായിക്കുകയും കാണുകയുമാണ്. ആശുപത്രിയിലും വിദ്യാലയങ്ങളിലും ബോംബിട്ട് കുട്ടികള്‍ അടക്കം അനേകം പേര്‍ മരിക്കുന്നു. യുദ്ധവും സംഘര്‍ഷങ്ങളും വരുത്തിവെക്കുന്ന മനുഷ്യനാശം അടക്കുള്ളവയെ പരമാര്‍ശിച്ച് മാര്‍പ്പാപ്പ പറഞ്ഞു.
ഉല്‍പ്പത്തി പുസ്‌തകത്തിലെ മഹാപ്രളയത്തിനു ശേഷം മഴവില്ലും നോഹിന്റെ പേടകത്തിലേക്ക് പറന്നെത്തിയ പ്രാവും ലോകത്തിന് സമാധാനത്തിന്റെ പ്രത്യാശയും പ്രതീക്ഷയും നല്‍കുന്നതാണ്. എന്നാല്‍, അവിടത്തെ അടയാളങ്ങള്‍ മറ്റൊന്നു കൂടി സൂചിപ്പിക്കുന്നു-സമാധാനം എത്രത്തോളം ദുര്‍ബലപ്പെട്ടിരിക്കുന്നെന്ന.്
പ്രളയത്തിനു ശേഷം ദൈവം ആഗ്രഹിച്ചത് സമാധാനമാണ്, എല്ലാവരും സമാധാനത്തോടെ ജീവിക്കണമെന്നാണ്- പരിശുദ്ധ പിതാവ് തുടര്‍ന്നു.ദൈവത്തിന്റെ നിയമങ്ങള്‍ ശക്തിയുള്ളവയാണ് നമ്മുടെ പ്രതിജ്ഞാബദ്ധതയാണ് ദുര്‍ബലം.
ദൈവം നമ്മളുമായി സമാധാനത്തില്‍ വര്‍ത്തിക്കുന്നു. പലപ്പോഴും ഇതിനു കഴിയാതെ വരുന്നതിനുള്ള കാരണം ആദ്യപാപത്തിന്റെ വിത്ത് നമ്മളില്‍ ഉള്ളത് കൊണ്ടാണ്. ഇത് കായേന്റെ ആത്മാവിനുള്ളിലെ വിദ്വേഷവും അസൂയയും ആര്‍ത്തിയും മൂലമുണ്ടായ ദുരാഗ്രഹമാണെന്ന് മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടി.
|