Contents

Displaying 3951-3960 of 25037 results.
Content: 4219
Category: 1
Sub Category:
Heading: യു‌എ‌ഇയില്‍ കരിസ്മാറ്റിക്ക് മുന്നേറ്റത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
Content: യു. എ. ഇ കരിസ്മാറ്റിക്ക് കൂട്ടായ്മ സുവർണ്ണ ജൂബിലി വർഷ ആഘോഷങ്ങൾ, ഫെബ്രുവരി 17 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് സി.സി.എസ്.റ്റി അസി.ഡയറക്റ്റർ ഫാ. ബിജു ജോർജ് പണിക്കപറമ്പിൽ ദിവ്യകാരുണ്യ ആരാധനയിലൂടെ തുടക്കം കുറിച്ചു. യു എ ഇ വികാരിയാത്തിലെ, എല്ലാ ഇടവകയിൽ നിന്നും അംഗങ്ങളും പ്രാർത്ഥന കൂട്ടായ്മ - കോർഡിനേറ്റർമാർ എന്നിവർ ചേർന്ന് ആരാധനയിൽ പങ്കെടുത്തു. യഥാക്രമം ദുബായ്, അബുദാബി, മുസഫാ, ഷാർജാ, അലയിൻ, ഫുജയ്റ, റാസൽ ഖൈമ എന്നിവിടങ്ങളില്‍ നിന്നുള്ള വിശ്വാസികളാണ് സമയക്രമത്തിന് അനുസരിച്ചു പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ പങ്കെടുത്തത്. വൈകിട്ട് 5 ന് ജബൽ അലി ഇടവകാംഗങ്ങൾ പൊതു ആരാധനയിൽ പങ്കെടുത്തു. സി.ലിസി ഫെർണാണ്ടൻസ് ആരാധനയ്ക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന ആഘോഷമായ ദിവ്യബലിയ്ക്കു റവ. ഫാ.ബിജു ജോർജ് കാര്‍മ്മികത്വം വഹിച്ചു. ദിവ്യബലി ആരംഭത്തിൽ 50ാം വർഷ സുവർണ്ണ ജൂബിലിയുടെ പ്രതീകമായി തിരഞ്ഞെടുത്ത 50 പേർ കാഴ്ച്ച സമർപ്പണം നടത്തി. സി‌സി‌എസ്‌ടി സ്പിരിച്വല്‍ ഡയറക്റ്റര്‍ ഫാ. ജോൺ പടിഞ്ഞാകര, അസീസ്സി ഡയറക്റ്റര്‍ ഫാ. ബിജു ജോര്‍ജ്ജ് പഞ്ഞിക്കപറമ്പില്‍, സി‌സി‌എസ്‌ടി ജനറല്‍ കോഡിനേറ്റര്‍ ജോളി ജോര്‍ജ്ജ്, അസീസ്സി കോഡിനേറ്റര്‍ വര്‍ഗ്ഗീസ് തൊട്ടന്‍, ജെബല്‍ അലി ബി‌സി‌എസ്‌ടി കോഡിനേറ്റര്‍ ജെറീഷ് തോമസ്, അസീസ്സി കോഡിനേറ്റര്‍ വിന്‍സന്‍റ് പീറ്റര്‍ എന്നിവർ ചേർന്ന് ജൂബിലി തിരിതെളിയിച്ചു ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് റവ. ഫാ. ജോൺ പടിഞ്ഞേക്കര ജൂബിലി ആശംസകൾ നേർന്നു. തുടർന്ന് ജബൽ അലി കരിസ്മാറ്റിക്ക് കുട്ടായിമയുടെ മുൻകാല കോർഡിനെറ്റർമാരായ ബ്രദര്‍ സജീമോന്‍, ബ്രദ. എം‌ഐ ജോര്‍ജ്ജ്, ബ്രദ. ജോണ്‍ വര്‍ഗീസ്, ഫ്രാന്‍സിസ് എം‌വി, ബ്രദ. ജോണ്‍ വര്‍ഗ്ഗീസ് ഫ്രാന്‍സിസ് എം‌വി, ബ്രദ. ടി‌പി ജോസഫ്, ബ്രദ. ബിനോയ് അഗസ്റ്റിന്‍എന്നിവരെ മൊമ്മെന്റോ നൽകി ആദരിച്ചു. ചടങ്ങിന്റെ അവസനമായി എല്ലാ പ്രാർത്ഥന കുട്ടായ്മയുടെ കോർഡിനേറ്റർമാർക്കും ജൂബിലി തിരികൾ കത്തിച്ചു നൽകുകയും എല്ലാവരും ഒന്ന് ചേർന്ന് ജൂബിലി പ്രാർത്ഥന ചൊല്ലുകയും ചെയ്തു. പ്രാർത്ഥനാ കൂട്ടായ്മയുടെ കൈയഴുത്തു മാസികയായ കൊയ്നോനയുടെ പ്രകാശന കർമ്മം ഫാ. ബിജു, സി‌എസ്‌ടി കോർഡിനേറ്ററായ ജോളി ജോർജ്ജിന് കൈമാറി കൊണ്ട് നിര്‍വ്വഹിച്ചു.
Image: /content_image/News/News-2017-02-20-05:08:01.jpg
Keywords: യു‌എ‌ഇ
Content: 4220
Category: 1
Sub Category:
Heading: യു‌എ‌ഇയില്‍ കരിസ്മാറ്റിക്ക് മുന്നേറ്റത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
Content: യു. എ. ഇ കരിസ്മാറ്റിക്ക് കൂട്ടായ്മ സുവർണ്ണ ജൂബിലി വർഷ ആഘോഷങ്ങൾ, ഫെബ്രുവരി 17 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് സി.സി.എസ്.റ്റി അസി.ഡയറക്റ്റർ ഫാ. ബിജു ജോർജ് പണിക്കപറമ്പിൽ ദിവ്യകാരുണ്യ ആരാധനയിലൂടെ തുടക്കം കുറിച്ചു. യു എ ഇ വികാരിയാത്തിലെ, എല്ലാ ഇടവകയിൽ നിന്നും അംഗങ്ങളും പ്രാർത്ഥന കൂട്ടായ്മ - കോർഡിനേറ്റർമാർ എന്നിവർ ചേർന്ന് ആരാധനയിൽ പങ്കെടുത്തു. യഥാക്രമം ദുബായ്, അബുദാബി, മുസഫാ, ഷാർജാ, അലയിൻ, ഫുജയ്റ, റാസൽ ഖൈമ എന്നിവിടങ്ങളില്‍ നിന്നുള്ള വിശ്വാസികളാണ് സമയക്രമത്തിന് അനുസരിച്ചു പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ പങ്കെടുത്തത്. വൈകിട്ട് 5 ന് ജബൽ അലി ഇടവകാംഗങ്ങൾ പൊതു ആരാധനയിൽ പങ്കെടുത്തു. സി.ലിസി ഫെർണാണ്ടൻസ് ആരാധനയ്ക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന ആഘോഷമായ ദിവ്യബലിയ്ക്കു റവ. ഫാ.ബിജു ജോർജ് കാര്‍മ്മികത്വം വഹിച്ചു. ദിവ്യബലി ആരംഭത്തിൽ 50ാം വർഷ സുവർണ്ണ ജൂബിലിയുടെ പ്രതീകമായി തിരഞ്ഞെടുത്ത 50 പേർ കാഴ്ച്ച സമർപ്പണം നടത്തി. സി‌സി‌എസ്‌ടി സ്പിരിച്വല്‍ ഡയറക്റ്റര്‍ ഫാ. ജോൺ പടിഞ്ഞാകര, അസീസ്സി ഡയറക്റ്റര്‍ ഫാ. ബിജു ജോര്‍ജ്ജ് പഞ്ഞിക്കപറമ്പില്‍, സി‌സി‌എസ്‌ടി ജനറല്‍ കോഡിനേറ്റര്‍ ജോളി ജോര്‍ജ്ജ്, അസീസ്സി കോഡിനേറ്റര്‍ വര്‍ഗ്ഗീസ് തൊട്ടന്‍, ജെബല്‍ അലി ബി‌സി‌എസ്‌ടി കോഡിനേറ്റര്‍ ജെറീഷ് തോമസ്, അസീസ്സി കോഡിനേറ്റര്‍ വിന്‍സന്‍റ് പീറ്റര്‍ എന്നിവർ ചേർന്ന് ജൂബിലി തിരിതെളിയിച്ചു ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് റവ. ഫാ. ജോൺ പടിഞ്ഞേക്കര ജൂബിലി ആശംസകൾ നേർന്നു. തുടർന്ന് ജബൽ അലി കരിസ്മാറ്റിക്ക് കുട്ടായിമയുടെ മുൻകാല കോർഡിനെറ്റർമാരായ ബ്രദര്‍ സജീമോന്‍, ബ്രദ. എം‌ഐ ജോര്‍ജ്ജ്, ബ്രദ. ജോണ്‍ വര്‍ഗീസ്, ഫ്രാന്‍സിസ് എം‌വി, ബ്രദ. ജോണ്‍ വര്‍ഗ്ഗീസ് ഫ്രാന്‍സിസ് എം‌വി, ബ്രദ. ടി‌പി ജോസഫ്, ബ്രദ. ബിനോയ് അഗസ്റ്റിന്‍എന്നിവരെ മൊമ്മെന്റോ നൽകി ആദരിച്ചു. ചടങ്ങിന്റെ അവസനമായി എല്ലാ പ്രാർത്ഥന കുട്ടായ്മയുടെ കോർഡിനേറ്റർമാർക്കും ജൂബിലി തിരികൾ കത്തിച്ചു നൽകുകയും എല്ലാവരും ഒന്ന് ചേർന്ന് ജൂബിലി പ്രാർത്ഥന ചൊല്ലുകയും ചെയ്തു. പ്രാർത്ഥനാ കൂട്ടായ്മയുടെ കൈയഴുത്തു മാസികയായ കൊയ്നോനയുടെ പ്രകാശന കർമ്മം ഫാ. ബിജു, സി‌എസ്‌ടി കോർഡിനേറ്ററായ ജോളി ജോർജ്ജിന് കൈമാറി കൊണ്ട് നിര്‍വ്വഹിച്ചു.
Image: /content_image/News/News-2017-02-20-05:15:08.jpg
Keywords: യു‌എ‌ഇ
Content: 4221
Category: 1
Sub Category:
Heading: സഭാ പഠനങ്ങള്‍ക്കെതിരായി മെത്രന്മാര്‍ പ്രാദേശിക വ്യാഖ്യാനങ്ങള്‍ നല്‍കരുത്‌: കര്‍ദ്ദിനാള്‍ ജറാള്‍ഡ്‌ മുളളര്‍
Content: വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയുടെ തത്വങ്ങള്‍ക്കെതിരായി സഭാ പഠനങ്ങളെ പ്രാദേശിക മെത്രാന്മാര്‍ പുനര്‍വ്യാഖ്യാനിക്കരുതെന്ന്‌ കര്‍ദ്ദിനാള്‍ ജറാള്‍ഡ്‌ മുള്ളര്‍ മുന്നറിയിപ്പ്‌ നല്‍കി. മാര്‍പ്പാപ്പ രൂപപ്പെടുത്തുന്ന സഭയുടെ പ്രബോധനങ്ങള്‍ സാര്‍വ്വദേശിയമാണെന്നിരിക്കെ അത്‌ പ്രാദേശികമായും വിശ്വാസത്തിന്റെ അന്തസത്തക്കെതിരായും പുനര്‍വ്യാഖ്യാനിക്കുന്നത്‌ ശരിയല്ലെന്ന്‌ ഒരു ജര്‍മ്മന്‍ മാസികക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. വിശ്വാസവും ഐക്യവുമാണ്‌ കത്തോലിക്ക സഭയുടെ അടിത്തറ. കൂദാശകളുടെ പരിക്രമണത്തിലൂന്നിയ പഠനങ്ങളാണ്‌ നിലവിലുള്ളത്‌. സഭ ഒരു പരിണാമ ഘട്ടത്തിലല്ല. കാലാകാലങ്ങളായി അനുവര്‍ത്തിക്കുന്ന കൗദാശിക ക്രമങ്ങളില്‍ നിന്നും ഒട്ടും വ്യതിചലിച്ചല്ല ഇപ്പോഴത്തെ മാര്‍പ്പാപ്പയുടെയും പ്രബോധന പാതയെന്ന്‌ തിരുസഭയുടെ പ്രബോധന സംഘം മേധാവിയായ കര്‍ദ്ദിനാള്‍ മുള്ളര്‍ പറഞ്ഞു. പരിശുദ്ധ പിതാവിന്റെ പ്രബോധന രേഖകളെ പ്രാദേശിക തലത്തില്‍ മെത്രാന്മാര്‍ പുനര്‍വ്യാഖ്യാനിക്കുന്നതും എതിര്‍ക്കുന്നതും നല്ലതല്ല. അതൊരു ഗുണവും ചെയ്യില്ല. മാള്‍ട്ടയിലേയും ജര്‍മ്മനിയിലേയും മെത്രാന്മാര്‍ ഇയ്യിടെ പുനര്‍വിവാഹിതര്‍ക്ക്‌ ദിവ്യകാരുണ്യം സ്വീകരിക്കാമെന്ന്‌ അവരുടെ ഇടവകകളില്‍ ഇടയലേഖനം ഇറക്കിയിരുന്നു. ഇതേക്കുറിച്ചുള്ള പ്രതികരണമാണ്‌ അഭിമുഖത്തിലൂടെ കര്‍ദ്ദിനാള്‍ ജറാള്‍ഡ്‌ മുള്ളര്‍ പ്രകടിപ്പിച്ചത്‌. എന്നാല്‍, പുനര്‍ വിവാഹിതര്‍ പുര്‍ണ്ണ ലൈംഗിക വര്‍ജ്ജനം നടത്തുന്ന പക്ഷം ദിവ്യകാരുണ്യം സ്വീകരിക്കാന്‍ അര്‍ഹരാണെന്ന്‌ പാരമ്പര്യമായി കത്തോലിക്കാ സഭ പഠിപ്പിക്കുന്നുണ്ടെന്ന്‌ ചില മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി. പാരമ്പര്യമായി സഭ പിന്‍തുടരുന്ന പ്രബോധനവും ഇതുതന്നെ ആണെന്ന്‌ കര്‍ദ്ദിനാള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ക്രിസ്‌ത്യന്‍ സദാചാര ദൈവശാസ്‌ത്രത്തന്റേയും കൂദാശകളുകളുടേയും അടിത്തറയിലാണ്‌ ഇത്തരമൊരു പ്രബോധനത്തിന്റെ ഉല്‍ഭവം.
Image: /content_image/News/News-2017-02-20-05:34:03.jpg
Keywords: സഭാ പഠനങ്ങള്‍ക്കെതിരായി
Content: 4222
Category: 1
Sub Category:
Heading: ഡോ. സിസ്റ്റര്‍ മേരി ആന്‍ സിഎംസി ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കിയല്‍ വനിതാ ഫോറം ഡയറക്ടര്‍
Content: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറം ഡയറക്ടറായി ഡോ. സിസ്റ്റര്‍ മേരി ആന്‍ സിഎംസിയെ രാപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയമിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ 160 കുര്‍ബാന സെന്ററുകളിലും വിമന്‍സ് ഫോറത്തിന്റെ യൂണിറ്റുകള്‍ സ്ഥാപിച്ച് രൂപതയിലെ പതിനായിരത്തോളം വരുന്ന സ്ത്രീകളെ സംഘടിപ്പിച്ച് ശാക്തീകരിക്കുക എന്ന ദൗത്യമാണ് വിമന്‍സ് ഫോറം ഡയറക്ടര്‍ക്കുള്ളത്. യൂണിറ്റ് ഭാരവാഹികളില്‍നിന്ന് രൂപതയിലെ എട്ട് റീജിയണുകള്‍ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുകയും അവരില്‍ നിന്ന് രൂപതാ തലത്തിലുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്യുന്നതായിരിക്കും. പാലായില്‍ മാതവത്ത് ടോം രാജമ്മ ദമ്പതികളുടെ മകളായി 1973ല്‍ ദജനിച്ച മേരി ആന്‍ 1993ല്‍ ബിഎസ്‌സി ഫിസിക്‌സില്‍ എംജി യൂണിവേഴ്‌സിറ്റിയില്‍ മൂന്നാം റാങ്കോടെ പാസായി. 1995ല്‍ എംഎസ് സി ഫിസിക്‌സ് അതേ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഒന്നാം റാങ്കോടെ പാസായി. 1996ല്‍ ബിഎഡ് പാസായ ശേഷം സിഎംസി പാലാ പ്രൊവിന്‍സില്‍ അര്‍ത്ഥിനിയായി ചേരുകയും 2000ല്‍ പ്രഥമ വ്രത വാഗ്ദാനം നടത്തുകയും ചെയ്തു. തുടര്‍ന്ന് പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫിസിക്‌സില്‍ എംഫില്‍ കരസ്ഥമാക്കി. 2002 മുതല്‍ 2009 വരെ പാലാ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫിസിക്‌സ് അധ്യാപികയായി സേവനം അനുഷ്ഠിച്ചു. 2009 മുതല്‍ 2016 വരെ ബല്‍ജിയത്തിലെ ലുവന്‍ കാത്തലിക് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയായിരുന്ന സി. മേരി ആന്‍ ദൈവശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും ഉന്നതമായ നിലയില്‍ കരസ്ഥമാക്കിയ ശേഷം 2017 ഫെബ്രുവരി മുതല്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ശുശ്രൂഷ ചെയ്തു വരുന്നു.
Image: /content_image/News/News-2017-02-20-05:38:12.jpg
Keywords: ഗ്രേറ്റ് ബ്രിട്ട
Content: 4223
Category: 18
Sub Category:
Heading: പ്രതിസന്ധികളെ തരണം ചെയ്യുവാനുള്ള ഉത്തമമായ മാര്‍ഗ്ഗമാണ് വിശുദ്ധ കുര്‍ബാന: റവ. ഡോ. ജോസ് പുതിയേടത്ത്
Content: കൊച്ചി: ജീ​വി​ത​ത്തി​ൽ പ്ര​ശ്ന​ങ്ങ​ളും പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളും ഉ​ണ്ടാ​കുമ്പോള്‍ അവയെ ത​ര​ണം ചെ​യ്യാ​നു​ള്ള ശക്തമായ മാർഗ്ഗമാണ് വിശുദ്ധ കുര്‍ബാനെയെന്ന് എ​റ​ണാ​കു​ളം മ​റൈ​ൻ​ഡ്രൈ​വ് ക​ണ്‍​വൻ​ഷ​ൻ പ്ര​സി​ഡ​ന്‍റും സെ​ന്‍റ് മേരീസ് ക​ത്തീ​ഡ്ര​ൽ ബ​സി​ലി​ക്ക വികാരിയുമായ റവ.​ഡോ.ജോ​സ് പു​തി​യേ​ട​ത്ത്. ക​ണ്‍​വ​ൻ​ഷ​ന്‍റെ നാ​ലാം ദിവസം ദി​വ്യ​ബ​ലി​ അർപ്പിച്ച് വ​ച​ന​സ​ന്ദേ​ശം ന​ല്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. "മാ​മ്മോ​ദീ​സാ​യി​ൽ ആ​രം​ഭി​ച്ച് മ​ര​ണം​വ​രെ തു​ട​രു​ന്ന പ്ര​യാ​ണ​ത്തി​ൽ യേ​ശു​വി​നെ സ്വ​ന്ത​മാ​ക്കാ​ൻ വി​ളി​ക്ക​പ്പെ​ട്ട​വ​രാ​ണ് ക്രൈസ്തവര്‍. യേ​ശു​വി​ന്‍റെ പി​ന്നാ​ലെ സ്വ​ർ​ഗ​ത്തെ ല​ക്ഷ്യ​മാ​ക്കി മു​ന്നേ​റു​മ്പോ​ൾ ജീ​വി​ത​ത്തി​ൽ പ്ര​ശ്ന​ങ്ങ​ളും പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളും ഉ​ണ്ടാ​കും. അവയെ ത​ര​ണം ചെ​യ്യാ​ൻ ഉ​ന്ന​ത​മാ​യ ശ​ക്തി ആ​വ​ശ്യ​മാ​ണ്. ആ ​ശ​ക്തി ആ​ർ​ജി​ക്കാ​നു​ള്ള മാർഗ്ഗമാണ് വിശുദ്ധ കു​ർ​ബാ​ന". അ​ദ്ദേ​ഹം പറഞ്ഞു. കണ്‍വെന്‍ഷന്റെ സ​മാ​പ​ന ദിനമായ ഇ​ന്ന് ഫാ.​ഡൊ​മി​നി​ക് വാ​ള​മ്നാ​ൽ ദി​വ്യ​ബ​ലി​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ദി​വ്യ​കാ​രു​ണ്യ പ്രദക്ഷിണ​ത്തി​ന് ബി​ഷ​പ് മാ​ർ ജോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ നേ​തൃ​ത്വം ന​ല്കും.സീ​റോ ബ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി സ​മാ​പ​ന സ​ന്ദേ​ശം ന​ല്കും.
Image: /content_image/India/India-2017-02-20-06:16:40.jpg
Keywords: കുര്‍ബാന
Content: 4224
Category: 9
Sub Category:
Heading: ബ്രദർ റെജി കൊട്ടാരവും "കെയ്റോസ്" ടീമും നയിക്കുന്ന നോമ്പുകാല റെസിഡൻഷ്യൽ റിട്രീറ്റ് മാർച്ച് 31 മുതൽ വെയിൽസിൽ
Content: ലോകസുവിശേഷവത്കരണത്തിന് നൂതന രൂപഭാവവും സവിശേഷതകളുമായി വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കെയ്റോസ് മിനിസ്റ്റ്രി ടീം യു കെയിൽ ആദ്യമായി റെസിഡെൻഷ്യൽ റിട്രീറ്റ് നയിക്കുന്നു. പ്രമുഖ ബൈബിൾ പണ്ഡിതനും ആത്മീയപ്രഭാഷകനുമായ റവ. ഫാ. തോമസ് മടുക്കമൂട്ടിലിന്റെ(ഫാ.അനിൽ തോമസ്) നേതൃത്വത്തിൽ വലിയ നോമ്പിനൊരുക്കമായിട്ടാണ് യുവജനങ്ങൾക്കും കുടുംബങ്ങൾക്കും പ്രത്യേകവിഭാഗങ്ങളിലായി മാർച്ച് 31 മുതൽ താമസിച്ചുള്ള ധ്യാനം വെയിൽസിലെ കെഫൻലീ പാർക്കിൽ വച്ച് നടത്തുന്നത്. കെയ്റോസ് ടീമിലെ ഫാ. ആന്റിസൺ ആന്റണി, ഫാ. ആൻഡ്രൂസ് പുത്തൻപറമ്പിൽ എന്നിവർക്കൊപ്പം പ്രകടമായ ദൈവീക അടയാളങ്ങളിലൂടെയും അത്ഭുതങ്ങളിലൂടെയും അനേകരെ വിശ്വാസജീവിതത്തിലേക്ക് നയിക്കുവാൻ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന അനുഗ്രഹീത വചനപ്രഘോഷകൻ ബ്രദർ റെജി കൊട്ടാരം, പ്രശസ്ത ക്രിസ്തീയ സംഗീതസംവിധായകനും ഗായകനും വചനപ്രഘോഷകനുമായ പീറ്റർ ചേരാനെല്ലൂർ എന്നിവരും അമേരിക്കയിൽ കുട്ടികൾക്കും യുവജനങ്ങൾക്കുമായി പ്രവർത്തിക്കുന്ന കെയ്റോസിന്റെ യൂത്ത് ടീമും ധ്യാനം നയിക്കും. യൂത്ത് റിട്രീറ്റ് മാർച്ച് 31 മുതൽ ഏപ്രിൽ 3 വരെയും ഫാമിലി റിട്രീറ്റ് ഏപ്രിൽ 3 മുതൽ 6 വരെയുമായിരിക്കും നടക്കുക. വലിയ നോമ്പിനൊരുക്കമായി ആത്മവിശുദ്ധീകരണത്തിനുതകുന്ന ഈ അനുഗ്രഹീതശുശ്രൂഷയിലേക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നേരിട്ട് ബുക്കിംങ് നടത്താം. {{ബുക്ക് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> https://goo.gl/forms/RZFURLPoRtNL6iHH3 }} #{red->n->n->അഡ്രസ്സ്: }# കെഫൻലീ പാർക്ക് മിഡ് വെയിൽസ് SY16 4AJ. #{red->n->n->കൂടുതൽ വിവരങ്ങൾക്ക്: }# ജോഷി തോമസ് 075334322986 ചെറിയാൻ സാമുവൽ 07460499931 ജോൺസൺ. 07506810177.
Image: /content_image/Events/Events-2017-02-20-07:12:52.jpg
Keywords: ധ്യാനം
Content: 4225
Category: 1
Sub Category:
Heading: മെലാനിയ ട്രംബ്‌ ചരിത്രമെഴുതി, സ്വര്‍ഗ്ഗസ്ഥനായ പിതാവിനോടൊത്ത്‌
Content: ഫ്‌ളോറിഡ: അമേരിക്കയില്‍ മാത്രമല്ല ലോകത്തില്‍ തന്നെ ഒരു പ്രഥമ വനിത രാഷ്ട്രത്തിന്റെ ഭരണതലവനെ പരിചയപ്പെടുത്താനും അഭിനന്ദിക്കാനും ചേര്‍ന്ന മഹാസമ്മേളം ആദ്യമായി സ്വര്‍ഗ്ഗസ്ഥനായ പിതാവെ എന്ന പ്രാര്‍ത്ഥനയോടെ ആരംഭിച്ച്‌ ചരിത്രമെഴുതി. മെല്‍ബണ്‍ പട്ടണത്തില്‍ നടന്ന റാലിയില്‍ അമേരിക്കന്‍ പ്രസിഡന്റെ്‌ ഡൊണാള്‍ഡ്‌ ട്രംബിനെ പരിചയപ്പെടുത്തുന്നതിനു തൊട്ടു മുമ്പായിരുന്നു ഭാര്യ മെലാനിയ ട്രംബ്‌ നമുക്കു പ്രാര്‍ത്ഥിക്കാമെന്ന മുഖവുരയോടെ ലോകത്തെമ്പാടുമുള്ള ക്രൈസ്‌തവര്‍ നെഞ്ചിലേറ്റുന്ന പ്രാര്‍ത്ഥന ചൊല്ലിയത്‌. അര മിനിറ്റുമാത്രം നീണ്ട പ്രാര്‍ത്ഥന ആമേന്‍ ചൊല്ലി അവസാനിച്ചപ്പോള്‍ ആയിരങ്ങള്‍ കയ്യടിച്ച്‌ സ്വാഗതമരുളി. എതിരാളികള്‍ എന്തു പറഞ്ഞാലും തന്റെ പ്രവര്‍ത്തനങ്ങള്‍ ലോകത്തെവിടേയുമുള്ള സ്‌ത്രികള്‍ക്കും കുട്ടികള്‍ക്കും പ്രയോജനം ചെയ്യുന്നതാകുമെന്ന്‌ അവര്‍ പറഞ്ഞു. നിങ്ങളുടെ താത്‌പര്യങ്ങളാണ്‌ എനിക്കു പ്രധാനം. നിങ്ങളുടെ വളര്‍ച്ചക്കു വേണ്ട എല്ലാ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്കും എന്റെ ഹൃദയത്തില്‍ തട്ടിയ പിന്‍തുണയുണ്ടാകും. വളരെ സുരക്ഷിതവും സമൃദ്ധിയുമുള്ള ഒരമേരിക്കയാണ്‌ എന്റെ ഭര്‍ത്താവ്‌ നിങ്ങള്‍ക്കായി ഒരുക്കുന്നത്‌ എന്ന മുഖവുരയോടെയായിരുന്നു മെലാനിയ പ്രസിഡന്റ്‌ ട്രംബിനെ പരിചയപ്പെടുത്താന്‍ തുടങ്ങിയത്‌.
Image: /content_image/News/News-2017-02-20-07:45:10.jpg
Keywords: മെലാനിയ ട്രംബ്‌
Content: 4226
Category: 1
Sub Category:
Heading: സഭയുടെ പ്രബോധനങ്ങളെ മെത്രാന്മാര്‍ പുനര്‍വ്യാഖ്യാനം നടത്തരുത്: കര്‍ദ്ദിനാള്‍ ജെറാള്‍ഡ്‌ മുളളര്‍
Content: വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയുടെ തത്വങ്ങള്‍ക്കെതിരായി സഭാ പഠനങ്ങളെ മെത്രാന്മാര്‍ പുനര്‍ വ്യാഖ്യാനിക്കരുതെന്ന്‌ വിശ്വാസ തിരുസംഘം തലവന്‍ കര്‍ദ്ദിനാള്‍ ജെറാള്‍ഡ്‌ മുള്ളര്‍. മാര്‍പാപ്പ രൂപപ്പെടുത്തുന്ന സഭയുടെ പ്രബോധനങ്ങള്‍ സാര്‍വ്വത്രീക അംഗീകാരമുള്ളതാണെന്നിരിക്കെ അത്‌ വിശ്വാസത്തിന്റെ അന്തസത്തക്കെതിരായി പുനര്‍വ്യാഖ്യാനിക്കുന്നത്‌ ശരിയല്ലെന്നും ഒരു ജര്‍മ്മന്‍ മാസികക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. "കത്തോലിക്ക സഭയുടെ അടിത്തറ വിശ്വാസവും ഐക്യവുമാണ്‌. കൂദാശകളുടെ പരിക്രമണത്തിലൂന്നിയ പഠനങ്ങളാണ്‌ നിലവിലുള്ളത്‌. സഭ ഒരു പരിണാമ ഘട്ടത്തിലല്ല. കാലാകാലങ്ങളായി അനുവര്‍ത്തിക്കുന്ന കൗദാശിക ക്രമങ്ങളില്‍ നിന്നും ഒട്ടും വ്യതിചലിച്ചല്ല ഇപ്പോഴത്തെ മാര്‍പാപ്പയുടെയും പ്രബോധന പാത". കര്‍ദ്ദിനാള്‍ മുള്ളര്‍ പറഞ്ഞു. മാര്‍പാപ്പയുടെ പ്രബോധനങ്ങളെ പ്രാദേശിക തലത്തില്‍ മെത്രാന്മാര്‍ പുനര്‍വ്യാഖ്യാനിക്കുന്നതും എതിര്‍ക്കുന്നതും നല്ലതല്ല. അത് ഗുണം ചെയ്യില്ല. മാള്‍ട്ടയിലേയും ജര്‍മ്മനിയിലേയും മെത്രാന്മാര്‍ അടുത്തിടെ പുനര്‍വിവാഹിതര്‍ക്ക്‌ ദിവ്യകാരുണ്യം സ്വീകരിക്കാമെന്ന്‌ അവരുടെ ഇടവകകളില്‍ ഇടയലേഖനം ഇറക്കിയിരുന്നു. ഇതേക്കുറിച്ചുള്ള പ്രതികരണമാണ്‌ അഭിമുഖത്തിലൂടെ കര്‍ദ്ദിനാള്‍ ജെറാള്‍ഡ്‌ മുള്ളര്‍ പ്രകടിപ്പിച്ചത്‌. അതേ സമയം പുനര്‍ വിവാഹിതര്‍ പുര്‍ണ്ണ ലൈംഗീക വര്‍ജ്ജനം നടത്തുന്ന പക്ഷം ദിവ്യകാരുണ്യം സ്വീകരിക്കാന്‍ അര്‍ഹരാണെന്ന്‌ സഭ പഠിപ്പിക്കുന്നുണ്ടെന്ന്‌ ചില മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്‌ത്തോലിക പ്രബോധനമായ 'അമോരിസ് ലെത്തീസിയ'യില്‍ വിവാഹമോചനം നേടിയവരുടെ കൗദാശിക ജീവിതം സംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തണമെന്ന് കാണിച്ച് കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലാണ് 4 കര്‍ദിനാളുമാര്‍ രംഗത്തെത്തിയത്. ഇതേ തുടര്‍ന്നുള്ള ചര്‍ച്ചകളാണ് സഭയില്‍ ഇപ്പോള്‍ പുരോഗമിക്കുന്നത്.
Image: /content_image/News/News-2017-02-20-07:51:05.jpg
Keywords: വിവാഹബന്ധം, ദൈവശാസ്ത്രജ്ഞർ
Content: 4227
Category: 1
Sub Category:
Heading: പൊതുസമ്മേളനത്തില്‍ 'സ്വര്‍ഗ്ഗസ്ഥനായ പിതാവി'നോട് പ്രാര്‍ത്ഥിച്ചു കൊണ്ട് മെലാനിയ ട്രംപ്
Content: ഫ്‌ളോറിഡ: അമേരിക്കയുടെ പ്രഥമ വനിത മെലാനിയ ട്രംപ്, രാഷ്ട്രത്തിന്റെ ഭരണതലവനെ പരിചയപ്പെടുത്തുവാനും അഭിനന്ദിക്കാനും ചേര്‍ന്ന സമ്മേളനം 'സ്വര്‍ഗ്ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ത്ഥനയോടെ ആരംഭിച്ചപ്പോള്‍ അത് ശക്തമായ വിശ്വാസസാക്ഷ്യമായി. ഫ്ലോറിഡയിലെ മെല്‍ബണില്‍ നടന്ന റാലിയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ്‌ ട്രംമ്പിനെ പരിചയപ്പെടുത്തുന്നതിനു തൊട്ടു മുമ്പായിരുന്നു ഭാര്യ മെലാനിയ ട്രംപ് നമുക്കു പ്രാര്‍ത്ഥിക്കാമെന്ന മുഖവുരയോടെ ലോകത്തെമ്പാടുമുള്ള ക്രൈസ്‌തവര്‍ നെഞ്ചിലേറ്റുന്ന പ്രാര്‍ത്ഥന ചൊല്ലിയത്‌. അര മിനിറ്റുമാത്രം നീണ്ട പ്രാര്‍ത്ഥന ആമേന്‍ ചൊല്ലി അവസാനിച്ചപ്പോള്‍ ആയിരങ്ങള്‍ കയ്യടിച്ച്‌ സ്വാഗതമരുളി. എതിരാളികള്‍ എന്തു പറഞ്ഞാലും തന്റെ പ്രവര്‍ത്തനങ്ങള്‍ ലോകത്തെവിടേയുമുള്ള സ്‌ത്രികള്‍ക്കും കുട്ടികള്‍ക്കും പ്രയോജനം ചെയ്യുന്നതാകുമെന്ന്‌ മെലാനിയ പറഞ്ഞു. നിങ്ങളുടെ താത്‌പര്യങ്ങളാണ്‌ എനിക്കു പ്രധാനം. നിങ്ങളുടെ വളര്‍ച്ചക്കു വേണ്ട ക്രിയാത്മകമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എന്റെ ഹൃദയത്തില്‍ നിന്നും പിന്‍തുണയുണ്ടാകും. മെലാനിയ കൂട്ടിച്ചേര്‍ത്തു. വളരെ സുരക്ഷിതവും സമൃദ്ധിയുമുള്ള അമേരിക്കയാണ്‌ എന്റെ ഭര്‍ത്താവ്‌ നിങ്ങള്‍ക്കായി ഒരുക്കുന്നത്‌ എന്ന ആമുഖത്തോടെയായിരുന്നു മെലാനിയ പ്രസിഡന്റ്‌ ട്രംപിനെ പരിചയപ്പെടുത്താന്‍ തുടങ്ങിയത്‌. തനിക്ക് വേണ്ടി ആളുകള്‍ പ്രാര്‍ത്ഥിക്കാറുണ്ടെന്നു പറയുന്ന വാക്കുകളെയാണ് താന്‍ ഏറ്റവും ഇഷ്ടപ്പെടുന്നതെന്നു നാഷണല്‍ പ്രയര്‍ ബ്രേക്ക്ഫാസ്റ്റില്‍ നടത്തിയ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞിരിന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് നൂറുകണക്കിനു ആളുങ്ങളുടെ മുന്നില്‍ മെലാനിയ 'സ്വര്‍ഗ്ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ത്ഥന ചൊല്ലിയത്. #{red->n->n->വീഡിയോ: }#
Image: /content_image/News/News-2017-02-20-10:00:47.jpg
Keywords: ട്രംപ്, അമേരിക്ക
Content: 4228
Category: 1
Sub Category:
Heading: ലൂര്‍ദ്ദിലെ അത്ഭുതങ്ങള്‍ വിശലൂര്‍ദ്ദിലെ അത്ഭുതങ്ങള്‍ വിശദീകരിക്കാന്‍ കഴിയില്ലെന്ന്‌ നിരീശ്വരവാദിയായ നൊബെല്‍ ജേതാവ്‌
Content: ലൂര്‍ദ്ദ്‌(ഫ്രാന്‍സ്‌): മാതാവിന്റെ നാമധേയത്തില്‍ ലൂര്‍ദ്ദില്‍ നടക്കുന്ന അത്ഭുതങ്ങള്‍ വിശദികരിക്കാന്‍ കഴിയാത്തതാണെന്ന്‌ എച്ച്‌ ഐ വി അടക്കം നിരവധി കണ്ടു പിടുത്തങ്ങള്‍ നടത്തിയ പ്രശസ്‌ത ശാസ്‌ത്രജ്ഞനും 2008ലെ ആരോഗ്യ ശാസ്‌ത്ര മേഖലയിലെ നോബെല്‍ സമ്മാന ജേതാവുമായ ഡോ: ലൂക്ക്‌ മൊണ്ടഗെനര്‍ പറഞ്ഞു. ഇതൊരു ശരിയായ കാര്യമാണെന്നതിനാല്‍ നിഷേധിക്കേണ്ട ആവശ്യമില്ലെന്ന്‌ നിരീശ്വരവാദി കൂടിയായ ശാസ്‌ത്രജ്ഞന്‍, ലൂര്‍ദ്ദിലെ അത്ഭുതങ്ങളെപ്പറ്റിയുള്ള 'ലെ നോബല്‍ എറ്റ്‌ ലെ മോയിന്‍" എന്ന പുസ്‌തകത്തില്‍ പ്രസദ്ധികരിച്ച സംഭാഷണത്തില്‍ വെളിപ്പെടുത്തി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്ന ക്രൈസ്‌തവ കേന്ദ്രമാണ്‌ മലഞ്ചെരിവില്‍ സ്ഥിതിചെയ്യുന്ന ലൂര്‍ദ്ദ്‌ ദേവാലയം. പതിനേഴാം നൂറ്റാണ്ടില്‍ ഇവിടെ മാതാവ്‌ പ്രത്യക്ഷപ്പെട്ടതായി വിശ്വസിക്കുന്നു, ഓരോ നിമിഷവും ഇവിടെ ചെറുതും വലുതുമായ രോഗശാന്തി അടക്കമുള്ള നിരവധി അത്ഭുതങ്ങള്‍ നടക്കുന്നുണ്ട്‌. പലതും ശാസ്‌ത്രത്തിനു പോലും വിശദീകരിക്കാനാകാത്ത വിസ്‌മയമാകുന്നു. ലൂര്‍ദ്ദില്‍ അത്ഭുത രോഗശാന്തിയടക്കം നടക്കുന്നുണ്ടെന്ന്‌ പറയുകയും യാഥാര്‍ത്ഥ്യമാകുകയും ചെയ്യുമ്പോള്‍ നിഷേധിക്കേണ്ടതില്ലെന്ന്‌ പാസ്റ്റര്‍ ഇന്‍സ്റ്റിറ്റൂട്ടിന്റെ മുന്‍ ഡയറക്ടര്‍ കൂടിയായ ഡോ: ലൂക്ക്‌ മൊണ്ടഗെനര്‍ പറഞ്ഞു. നിഷേധിക്കുന്നതിനു പകരം അത്ഭുതങ്ങളെപ്പറ്റി പഠനവിധേയമാക്കുകയാണ്‌ വേണ്ടത്‌. മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിഷേധിച്ച്‌ ഉപേക്ഷിക്കുന്നത്‌ ശരിയല്ല. ലൂര്‍ദ്ദില്‍ നടക്കുന്ന അത്ഭുതങ്ങള്‍ വിശദീകരിക്കാന്‍ എനിക്കു കഴിയില്ല എന്നാല്‍, അത്ഭുത രോഗശാന്തികള്‍ നടക്കുന്നുണ്ടന്നത്‌ സത്യമണ്‌, അവ ഇന്നത്തെ ശാസത്രത്തിന്റെ പരിധിക്കപ്പുറത്താണെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Image: /content_image/News/News-2017-02-20-12:17:44.jpg
Keywords: മാതാവിന്റെ നാമധേയത്തില്‍