category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingബ്രദർ റെജി കൊട്ടാരവും "കെയ്റോസ്" ടീമും നയിക്കുന്ന നോമ്പുകാല റെസിഡൻഷ്യൽ റിട്രീറ്റ് മാർച്ച് 31 മുതൽ വെയിൽസിൽ
Contentലോകസുവിശേഷവത്കരണത്തിന് നൂതന രൂപഭാവവും സവിശേഷതകളുമായി വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കെയ്റോസ് മിനിസ്റ്റ്രി ടീം യു കെയിൽ ആദ്യമായി റെസിഡെൻഷ്യൽ റിട്രീറ്റ് നയിക്കുന്നു. പ്രമുഖ ബൈബിൾ പണ്ഡിതനും ആത്മീയപ്രഭാഷകനുമായ റവ. ഫാ. തോമസ് മടുക്കമൂട്ടിലിന്റെ(ഫാ.അനിൽ തോമസ്) നേതൃത്വത്തിൽ വലിയ നോമ്പിനൊരുക്കമായിട്ടാണ് യുവജനങ്ങൾക്കും കുടുംബങ്ങൾക്കും പ്രത്യേകവിഭാഗങ്ങളിലായി മാർച്ച് 31 മുതൽ താമസിച്ചുള്ള ധ്യാനം വെയിൽസിലെ കെഫൻലീ പാർക്കിൽ വച്ച് നടത്തുന്നത്. കെയ്റോസ് ടീമിലെ ഫാ. ആന്റിസൺ ആന്റണി, ഫാ. ആൻഡ്രൂസ് പുത്തൻപറമ്പിൽ എന്നിവർക്കൊപ്പം പ്രകടമായ ദൈവീക അടയാളങ്ങളിലൂടെയും അത്ഭുതങ്ങളിലൂടെയും അനേകരെ വിശ്വാസജീവിതത്തിലേക്ക് നയിക്കുവാൻ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന അനുഗ്രഹീത വചനപ്രഘോഷകൻ ബ്രദർ റെജി കൊട്ടാരം, പ്രശസ്ത ക്രിസ്തീയ സംഗീതസംവിധായകനും ഗായകനും വചനപ്രഘോഷകനുമായ പീറ്റർ ചേരാനെല്ലൂർ എന്നിവരും അമേരിക്കയിൽ കുട്ടികൾക്കും യുവജനങ്ങൾക്കുമായി പ്രവർത്തിക്കുന്ന കെയ്റോസിന്റെ യൂത്ത് ടീമും ധ്യാനം നയിക്കും. യൂത്ത് റിട്രീറ്റ് മാർച്ച് 31 മുതൽ ഏപ്രിൽ 3 വരെയും ഫാമിലി റിട്രീറ്റ് ഏപ്രിൽ 3 മുതൽ 6 വരെയുമായിരിക്കും നടക്കുക. വലിയ നോമ്പിനൊരുക്കമായി ആത്മവിശുദ്ധീകരണത്തിനുതകുന്ന ഈ അനുഗ്രഹീതശുശ്രൂഷയിലേക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നേരിട്ട് ബുക്കിംങ് നടത്താം. {{ബുക്ക് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> https://goo.gl/forms/RZFURLPoRtNL6iHH3 }} #{red->n->n->അഡ്രസ്സ്: }# കെഫൻലീ പാർക്ക് മിഡ് വെയിൽസ് SY16 4AJ. #{red->n->n->കൂടുതൽ വിവരങ്ങൾക്ക്: }# ജോഷി തോമസ് 075334322986 ചെറിയാൻ സാമുവൽ 07460499931 ജോൺസൺ. 07506810177.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-02-20 06:00:00
Keywordsധ്യാനം
Created Date2017-02-20 12:42:52