Contents

Displaying 4121-4130 of 25039 results.
Content: 4392
Category: 18
Sub Category:
Heading: ക്രിസ്തുമതം സ്വീകരിച്ചാല്‍ സംവരണം എടുത്തുമാറ്റുന്ന നിലപാട് വേദനാജനകം: കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ്
Content: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക്രി​​​സ്തു​​​മ​​​തം സ്വീ​​​ക​​​രി​​​ച്ചാ​​​ൽ ദ​​​ളി​​​ത് സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സം​​​വ​​​ര​​​ണം എ​​​ടു​​​ത്തു​​​മാ​​​റ്റു​​​ന്ന സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ട് വേ​​​ദ​​​നാ​​​ജ​​​ന​​​ക​​​മാണെന്നു സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ. ഭാ​​​രത ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ ദ​​​ളി​​​ത് ശാ​​​ക്തീ​​​ക​​​ര​​​ണ ന​​​യം പ​​​രി​​​ഭാ​​​ഷ പ്ര​​​കാ​​​ശ​​​ന​​​വും ക​​​ർ​​​മ​​​പ​​​ദ്ധ​​​തി ഉ​​​ദ്ഘാ​​​ട​​​ന​​​വും നി​​​ർ​​​വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​ദ്ദേ​​ഹം. ദ​​​ളി​​​ത് സ​​​മൂ​​​ഹ​​​ത്തെ പാ​​​ർ​​​പ്പി​​​ടം, വി​​​ദ്യാ​​​ഭ്യാ​​​സം, ജോ​​​ലി എ​​​ന്നി​​​വ ന​​​ൽ​​​കി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ഉ​​​ന്ന​​​തി​​​യി​​​ലെ​​​ത്തി​​​ക്കാ​​​ൻ എ​​​ല്ലാ​​​വ​​​രും ഒ​​​രു​​​മി​​​ച്ചു നി​​​ൽ​​​ക്ക​​​ണ​​​മെ​​​ന്നും അദ്ദേഹം പറഞ്ഞു. "ക്രിസ്തു​​​മ​​​തം സ്വീ​​​ക​​​രി​​​ച്ചാ​​​ൽ ദ​​​ളി​​​ത് സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സം​​​വ​​​ര​​​ണം എ​​​ടു​​​ത്തു​​​മാ​​​റ്റു​​​ന്ന സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ട് വേ​​​ദ​​​നാ​​​ജ​​​ന​​​ക​​​മാണ്. അ​​​ന്തി​​​മ​​​തീ​​​രു​​​മാ​​​നം കോ​​​ട​​​തി പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്ന​​​തി​​​ൽ പ്ര​​​തീ​​​ക്ഷ അ​​​ർ​​​പ്പി​​​ക്കാം. ദ​​​ളി​​​ത് വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ ഉ​​​ന്ന​​​മ​​​ന​​​ത്തി​​​നാ​​​യി ഇ​​​പ്പോ​​​ഴു​​​ള്ള നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം മി​​​ക​​​ച്ച​​​താ​​​ണ്. എ​​​ല്ലാ​​​വ​​​രും ഒ​​​രേ ല​​​ക്ഷ്യ​​​ത്തോ​​​ടെ മു​​​ന്നോ​​​ട്ടു പോ​​​യാ​​​ൽ ല​​​ക്ഷ്യസ്ഥാനത്ത് എത്തുവാന്‍ കഴിയും". കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കെ​​​സി​​​ബി​​​സി ദ​​​ളി​​​ത്- പി​​​ന്നോ​​​ക്ക വി​​​ഭാ​​​ഗം ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​ഷ​​പ് മാ​​​ർ ജേ​​​ക്ക​​​ബ് മു​​​രി​​​ക്ക​​​ൽ ആ​​​മു​​​ഖ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ഡി​​​സി​​​എം​​​എ​​​സ് സം​​​സ്ഥാ​​​ന മു​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​ണ്‍ അ​​​രീ​​​ക്ക​​​ൽ, കെ​​​സി​​​ബി​​​സി ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ഷാ​​​ജ് കു​​​മാ​​​ർ, ക​​​മ്മീ​​​ഷ​​​ൻ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഫി​​​ലി​​​പ്പോ​​​സ് മാ​​​ർ സ്റ്റെ​​​ഫാ​​​നോ​​​സ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ ബി​​​ഷ​​​പ് ഡോ. ​​​സാ​​​മു​​​വ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ ബി​​​ഷ​​​പ് ഡോ. ​​​ആ​​​ർ. ക്രി​​​സ്തു​​​ദാ​​​സ്, ഡി​​​സി​​​എം​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അം​​​ബി കു​​​ള​​​ത്തൂ​​​ർ, ഡി​​​സി​​​എം​​​എ​​​സ് ട്ര​​​ഷ​​​റ​​​ർ ജോ​​​ർ​​​ജ് എ​​​സ്. പ​​​ള്ളി​​​ത്ത​​​റ, സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി സെ​​​ലി​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Image: /content_image/India/India-2017-03-11-03:53:03.jpg
Keywords: മാര്‍ ബസേലിയോസ്
Content: 4393
Category: 1
Sub Category:
Heading: ക്രിസ്ത്യന്‍ സന്നദ്ധസംഘടനകളെ ഇന്ത്യയില്‍ നിന്നും നാടുകടത്തുന്നു: നഷ്ടമാകുന്നത് ഒന്നര ലക്ഷത്തോളം പാവപ്പെട്ട കുട്ടികള്‍ക്കുള്ള സഹായം
Content: ന്യൂഡല്‍ഹി: ഭാരതത്തില്‍ അശരണരായവര്‍ക്ക് സഹായമെത്തിക്കുന്ന ചില ക്രൈസ്തവ സന്നദ്ധ സംഘടനകളെ കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുന്നു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കംപാഷന്‍ ഇന്റര്‍നാഷണല്‍ അടക്കമുള്ള സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനം ഈ മാസം 15-ാം തീയതിയോടെ അവസാനിപ്പിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം. ദരിദ്രരായ ഒന്നരലക്ഷത്തോളം വരുന്ന കുട്ടികളെയാണ് ഇത് നേരിട്ട് ബാധിക്കുന്നത്. ക്രിസ്തു മതത്തിലേക്ക് കുട്ടികളെ മതപരിവര്‍ത്തനം നടത്തുന്നുവെന്ന അടിസ്ഥാന രഹിതമായ ആരോപണമാണ് ഭാരത സര്‍ക്കാര്‍ തങ്ങള്‍ക്കെതിരെ ഉന്നയിക്കുന്നതെന്ന് കംപാഷന്‍ ഇന്റര്‍നാഷണലിന്റെ ഭാരവാഹികള്‍ പറഞ്ഞു. 25-ല്‍ അധികം രാജ്യങ്ങളില്‍ കംമ്പാഷന്‍ ഇന്റര്‍നാഷണല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭാരതത്തിലെ വിവിധ സംഘടനകള്‍ വഴി കംപാഷന്‍ ഇന്റര്‍നാഷണല്‍ 1,45,000-ല്‍ പരം കുട്ടികള്‍ക്കാണ് സഹായം ചെയ്തു നല്‍കുന്നത്. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുവാന്‍ സംഘടനയുടെ 589 ജീവനക്കാര്‍ രാജ്യത്ത് ജോലി ചെയ്യുന്നുണ്ട്. ഈ രാജ്യങ്ങളില്‍ ഉയരാത്ത ആരോപണമാണ് അടിസ്ഥാനരഹിതമായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിരിക്കുന്നത്. യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരില്‍ നിന്നുള്‍പ്പെടെ സമ്മര്‍ദം ഉണ്ടായിട്ടും വിഷയത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സര്‍ക്കാര്‍ തീരുമാനം മൂലം ഭക്ഷണവും, വിദ്യാഭ്യാസവും മുടങ്ങുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് സഹായം എത്തിച്ചു നല്‍കുവാന്‍ കേന്ദ്രം ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. തങ്ങള്‍ കുട്ടികളെ മതം മാറ്റുന്നുവെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് കംപാഷന്‍ ഇന്റര്‍നാഷണല്‍ ഓസ്‌ട്രേലിയന്‍ വക്താവ് ടിം ഹന്ന പറഞ്ഞു. "ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തു നിന്നും നല്‍കുന്ന പണത്തെ സ്വീകരിക്കരുതെന്ന ഉത്തരവ് ഭാരതത്തിലെ ആഭ്യന്തര മന്ത്രാലയം നല്‍കിയിരിക്കുകയാണ്. ക്രൈസ്തവ മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങളുടെ സംഘടന പ്രവര്‍ത്തിക്കുന്നതെങ്കിലും, ആരെയും മതം മാറ്റുവാന്‍ ഞങ്ങള്‍ ശ്രമിക്കാറില്ല. ഞങ്ങളുടെ ജീവനക്കാര്‍ നേരിട്ടല്ല ഈ പണം സാധുക്കളിലേക്ക് എത്തിക്കുന്നത്". "ഭാരതത്തിന്റെ വിവിധ കോണുകളില്‍ നിന്നും വരുന്ന പ്രാദേശിക നേതാക്കള്‍ വഴിയാണ് ഈ പണം ആവശ്യക്കാരിലേക്ക് എത്തുന്നത്. സാധുക്കളെ ജാതിയോ, മതമോ, ദേശമോ നോക്കാതെ സ്‌നേഹിക്കുക എന്ന ക്രിസ്തുവിന്റെ കല്‍പ്പനയെ ഞങ്ങള്‍ അനുസരിക്കുക മാത്രമാണ് ചെയ്യുന്നത്. ഭാരത സര്‍ക്കാര്‍ ആരോപിക്കുന്നതു പോലെയുള്ള മതം മാറ്റമല്ല ഞങ്ങളുടെ ലക്ഷ്യം". ടിം ഹന്ന പറഞ്ഞു. വിദേശ ഫണ്ട് സ്വീകരിക്കുന്ന പതിനായിരത്തില്‍ അധികം സംഘടനകളെയാണ് ഭാരത സര്‍ക്കാര്‍, പണം സ്വീകരിക്കുന്നതില്‍ നിന്നും അടുത്തിടെ വിലക്കിയത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ടെങ്കിലും കേന്ദ്രം നിശബ്ദത പാലിക്കുകയാണ്. ക്രൈസ്തവ, മുസ്ലീം വിശ്വാസികളെ ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് ആക്ഷേപവും ഇതിനോടകം തന്നെ ഉയര്‍ന്നിട്ടുണ്ട്.
Image: /content_image/News/News-2017-03-11-13:26:45.jpg
Keywords: സന്നദ്ധ, ഇന്ത്യ
Content: 4394
Category: 18
Sub Category:
Heading: കാരുണ്യകേരള സന്ദേശയാത്രയ്ക്കു സമാപനം
Content: കൊച്ചി: നീതിയുടെ പൂര്‍ത്തീകരണം കാരുണ്യത്തിലൂടെയാണു സാധ്യമാകേണ്ടതെു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ കാരുണ്യകേരള സന്ദേശയാത്രയുടെ സമാപനസമ്മേളനവും കാരുണ്യകുടുംബങ്ങളുടെ സംസ്ഥാനസംഗമവും പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീതിയും കരുണയും സമൃദ്ധമാകുമ്പോഴാണു പ്രപഞ്ചത്തിനു വിശുദ്ധമായ താളമുണ്ടാകുത്. മറ്റുള്ളവരുടെ ജീവിതങ്ങളിലേക്കു വളരുതാവണം കാരുണ്യം. കാരുണ്യമായാണു ദൈവത്തിന്റെ സ്‌നേഹം ലോകത്തില്‍ പ്രകാശിതമായത്. വ്യക്തികള്‍ കരുണയുടെയും നീതിയുടെയും പ്രവാഹകരാകുമ്പോഴാണു സമൂഹം പ്രകാശിതമാകുത്. കേരളത്തിന്റെയും സഭയുടെയും ചരിത്രത്തിലെ മഹത്തായ പ്രേഷിതയാത്രയാണു കാരുണ്യകേരള സന്ദേശയാത്രയെും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ അധ്യക്ഷത വഹിച്ചു. ക്രിസ്തീയ ജീവിതശൈലി കൂടുതല്‍ ലളിതമാകണമൊണു കാലഘ'ം നമ്മെ ഓര്‍മിപ്പിക്കുതെ് അദ്ദേഹം പറഞ്ഞു. ആര്‍ഭാടങ്ങളല്ല ലാളിത്യമാണു സഭയുടെ മുഖം. പ്രപഞ്ചം ഇന്നും കരുണയ്ക്കായി ദാഹിക്കുുന്നുണ്ടെന്നും ഡോ. കളത്തിപ്പറമ്പില്‍ ഓര്‍മിപ്പിച്ചു. ഒന്നും ഇല്ലാത്തവരെയും ഒും അല്ലാത്തവരെയും ഉള്‍ക്കൊള്ളുതാണു കത്തോലിക്കാസഭയുടെ കാരുണ്യത്തിന്റെ പ്രകാശനമെ് സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. കരുണ അര്‍ഹിക്കുവരില്‍ ദൈവത്തിന്റെ മുഖം ദര്‍ശിക്കാനാവണം. വിധിയുടെമേലും വിജയം നേടുതാണു കാരുണ്യമെും അദ്ദേഹം പറഞ്ഞു. ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് എിവര്‍ അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തി. സന്ദേശയാത്ര ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു ജോസ് ആമുഖപ്രഭാഷണം നടത്തി. ജാഥാ ക്യാപ്റ്റന്‍ ജോര്‍ജ് എഫ്. സേവ്യര്‍ യാത്രനുഭവങ്ങള്‍ പങ്കുവച്ചു. കെസിബിസി ഡപ്യൂ'ി സെക്രട്ടറി റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശേരി, എറണാകുളം സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി, അഡ്വ. ജോസി സേവ്യര്‍ എിവര്‍ പ്രസംഗിച്ചു. ജീവിതമാതൃക കൊണ്ടു പ്രൊലൈഫ് സംസ്‌കാരത്തിനു സാക്ഷ്യം വഹിക്കു ഇന്ദിര സേതുനാഥകുറുപ്പിനു സെന്റ് അല്‍ഫോന്‍സ എഫ്‌സിസി അവാര്‍ഡും, ഇരുകൈകളും ഇല്ലാതെ ജനിച്ചു മികച്ച ഗ്രാഫിക് ഡിസൈനറായ ജിലുമോള്‍ മരിയറ്റ് തോമസിന് സെന്റ് ഫ്രാന്‍സിസ് അസീസി പുരസ്‌കാരവും മേജര്‍ ആര്‍ച്ച്ബിഷപ് സമര്‍പ്പിച്ചു. ജീവന്റെ മഹത്വം ആവിഷ്‌കരിക്കു മാധ്യമ ഫീച്ചറുകള്‍ക്കുള്ള കെസിബിസി പ്രൊലൈഫ് സമിതിയുടെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാധ്യമപുരസ്‌കാരങ്ങള്‍ ദീപിക കൊച്ചി യൂണിറ്റിലെ സബ് എഡിറ്റര്‍ സിജോ പൈനാടത്ത്, മാതൃഭൂമി കൊച്ചി യൂണിറ്റിലെ ചീഫ് റിപ്പോര്‍'ര്‍ ജിജോ സിറിയക്, മലയാള മനോരമ വള്ളിക്കും ലേഖകന്‍ ഡി. ശ്രീജിത്ത് എിവര്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ജസ്റ്റീസ് കുര്യന്‍ ജോസഫ് എിവരില്‍ നി് ഏറ്റുവാങ്ങി. 'ശമരിയായന്‍' എ പരിപാടിയിലൂടെ രോഗികള്‍ക്കു ചികിത്സാസഹായം സമാഹരിച്ചു നല്‍കിയ ഗുഡ് ന്യൂസ് ടിവി എംഡി പീറ്റര്‍ ജോസഫിനു മദര്‍ തെരേസ പുരസ്‌കാരം നല്‍കി. 2017 ലെ വിവിധ പദ്ധതികള്‍ അടങ്ങിയ ജീവന്‍ മിഷന്‍, കാരുണ്യ കലാലയങ്ങള്‍ എിവയുടെ ഉദ്ഘാടനം, കാരുണ്യകുടുംബങ്ങളെ ആദരിക്കല്‍, സ്മരണിക പ്രകാശനം എന്നിവയുണ്ടായിരുന്നു. നേരത്തെ 'കുടുംബങ്ങള്‍ കാരുണ്യ സംസ്‌കാരത്തില്‍' എ വിഷയത്തില്‍ നട സെമിനാര്‍ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ മേരി ജോര്‍ജ്, സിസ്റ്റര്‍ ലിറ്റില്‍ തെരേസ്, ബോബി ജോസ്, ജെയിംസ് ആഴ്ചങ്ങാടന്‍, യുഗേഷ് പുളിക്കന്‍, മാര്‍ട്ടിന്‍ ന്യൂനസ്, സാലു എബ്രാഹം, സെലസ്റ്റിന്‍ ജോണ്‍, ജീസ് പോള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.
Image: /content_image/India/India-2017-03-12-02:21:00.jpg
Keywords: കാരുണ്യ
Content: 4395
Category: 18
Sub Category:
Heading: സഭയെ അവഹേളിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് ഗൂഢലക്ഷ്യം: ക്രിസ്ത്യന്‍ ലൈഫ് കമ്മ്യൂണിറ്റി
Content: കൊ​​​ച്ചി: വൈ​​​ദി​​​ക​​​രെ​​​യും സ​​​ന്യാ​​​സി​​​ക​​​ളെ​​​യും ഒ​​​റ്റ​​​പ്പെ​​​ട്ട ഒ​​​രു സം​​​ഭ​​​വ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ അ​​​പ​​​മാ​​​നി​​​ക്കാ​​​നു​​​ള്ള ശ്ര​​​മം ശ​​​ക്ത​​​മാ​​​യി നേ​​​രി​​​ടു​​​മെ​​​ന്ന് ക്രി​​​സ്ത്യ​​​ൻ ലൈ​​​ഫ് ക​​​മ്യൂ​​​ണി​​​റ്റി (സി​​​എ​​​ൽ​​​സി) സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി. ജീ​​​വി​​​ത​​​കാ​​​ലം പൂ​​​ർ​​​ണ​​​മാ​​​യി പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​നു​​​വേ​​​ണ്ടി സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന സ​​​ന്യ​​​സ്ത​​​രെ ഒ​​​ന്ന​​​ട​​​ങ്കം കു​​​റ്റ​​​ക്കാ​​​രും മോ​​​ശ​​​ക്കാ​​​രു​​​മാ​​​യി ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്ന ചി​​​ല​​​രു​​​ടെ നി​​​ല​​​പാ​​​ട് അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ല. ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യി​​​ലെ വൈ​​​ദി​​​ക​​​രെ​​​യും വി​​​ശ്വാ​​​സി സ​​​മൂ​​​ഹ​​​ത്തെ​​​യും ര​​​ണ്ടു​ ത​​​ട്ടി​​​ലാ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തെ എ​​​ന്തു​​​വി​​​ല​​​കൊ​​​ടു​​​ത്തും നേ​​​രി​​​ടുമെന്ന്‍ സി‌എല്‍‌എസി വ്യക്തമാക്കി. ക​​​ത്തോ​​​ലി​​​ക്ക സ​​​ഭ​​​യെ​​​യും സ​​​ഭാ നേ​​​താ​​​ക്ക​​​ളെ​​​യും അ​​​വ​​​ഹേ​​​ളി​​​ക്കു​​​വാ​​​നും ത​​​ക​​​ർ​​​ക്കാ​​​നു​​​മു​​​ള്ള ഗൂ​​​ഢ​​​ല​​​ക്ഷ്യ​​​മാ​​​ണ് ഇ​​​തി​​​നു പി​​​ന്നി​​​ലു​​​ള്ള​​​തെ​​​ന്നു വി​​​ശ്വാ​​​സ സ​​​മൂ​​​ഹം തി​​​രി​​​ച്ച​​​റി​​​യ​​​ണം. ഈ ​​​സം​​​ഘ​​​ടി​​​ത നീ​​​ക്ക​​​ത്തെ സ​​​ഭാ​​​വി​​​ശ്വാ​​​സി​​​ക​​​ൾ ചെ​​​റു​​​ത്തു തോ​​​ൽ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും സി​​​എ​​​ൽ​​​സി ആ​​​ഹ്വാ​​​നം ചെ​​​യ്തു. ഒ​​​റ്റ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ ഇ​​​ന്ത്യ​​​ൻ ശി​​​ക്ഷാ​​​നി​​​യ​​​മ പ്ര​​​കാ​​​രം ശി​​​ക്ഷി​​​ക്കേ​​​ണ്ട​​​തു ത​​​ന്നെ​​​യാ​​​ണ്. ശാ​​​രീ​​​രി​​​ക​​​വും മാ​​​ന​​​സി​​​ക​​​വു​​​മാ​​​യി പീ​​​ഡ​​​ന​​​ങ്ങ​​​ളേ​​​റ്റു വാ​​​ങ്ങേ​​​ണ്ടി​​​വ​​​ന്ന​​​വ​​​രോ​​​ട് സ​​​ഹ​​​താ​​​പ​​​മു​​​ണ്ട്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സ​​​ഭാ നേ​​​തൃ​​​ത്വം നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​തു​​​മാ​​​ണ്. സം​​​ഭ​​​വ​​​ത്തി​​​ൽ കു​​​റ്റം ചെ​​​യ്ത​​​വ​​​രെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന യാ​​​തൊ​​​രു ന​​​ട​​​പ​​​ടി​​​യും സ​​​ഭ​​​യി​​​ലെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നും ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. വ​​​സ്തു​​​ത​​​ക​​​ൾ ഇ​​​താ​​​യി​​​രി​​​ക്കെ കു​​​റ്റ​​​ക്കാ​​​രാ​​​യ​​​വ​​​രെ സ​​​മൂ​​​ഹ​​​ത്തി​​​നു മു​​​ന്നി​​​ൽ തു​​​റ​​​ന്നു കാ​​​ണി​​​ക്കു​​​ന്ന​​​തി​​​ലു​​​പ​​​രി ക​​​ത്തോ​​​ലി​​​ക്കാ ​സ​​​ഭ​​​യെ​​​യും സ​​​ഭാ അ​​​ധി​​​കാ​​​രി​​​ക​​​ളെ​​​യും അ​​​വ​​​ഹേ​​​ളി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ചി​​​ല​​​രു​​​ടെ ശ്ര​​​മം. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജെ​​​യ്സ​​​ണ്‍ സെ​​​ബാ​​​സ്റ്റ്യ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജി​​​യോ തെ​​​ക്കി​​​നി​​​യ​​​ത്ത്, സെ​​​ക്ര​​​ട്ട​​​റി ഷോ​​​ബി കെ. ​​​പോ​​​ൾ, ട്ര​​​ഷ​​​റ​​​ർ റീ​​​ത്ത ദാ​​​സ്, ജ​​​ന​​​റ​​​ൽ കോ-​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ വി​​​നേ​​​ഷ് ജെ. ​​​കോ​​​ളെ​​​ങ്ങാ​​​ട​​​ൻ, ഡി​​​ൽ​​​ജോ ത​​​ര​​​ക​​​ൻ, ഷൈ​​​ജോ പ​​​റ​​​മ്പില്‍, ജെ​​​യിം​​​സ് പ​​​ഞ്ഞി​​​ക്കാ​​​ര​​​ൻ, ജോ​​​ജോ ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Image: /content_image/India/India-2017-03-12-02:31:32.jpg
Keywords: സഭ
Content: 4396
Category: 18
Sub Category:
Heading: പാലാ രൂപതയില്‍ പ്രവാസി കാര്യാലയം ആരംഭിച്ചു
Content: പാ​​ലാ: വി​​വി​​ധ​​രാ​​ജ്യ​​ങ്ങ​​ളി​​ലും വി​​ഭി​​ന്ന രൂ​​പ​​ത​​ക​​ളി​​ലു​​മാ​​യി ചി​​ത​​റി​​കി​​ട​​ക്കു​​ന്ന സ​​മു​​ദാ​​യാം​​ഗ​​ങ്ങ​​ളാ​​യ പ്ര​​വാ​​സി​​ക​​ളു​​ടെ വി​​വ​​ര​​ശേ​​ഖ​​ര​​ണ​​വും വി​​ഭ​​വ​​ശേ​​ഷി വി​​നി​​യോ​​ഗ​​വും ലക്ഷ്യം വെച്ചു പാ​​ലാ രൂ​​പ​​ത​യി​ൽ പ്ര​​വാ​​സി​​കാ​​ര്യാ​​ല​​യ​​ത്തി​​നു തു​ട​ക്കം കു​റി​ച്ചു. നാ​​നാ​​തു​​റ​​ക​​ളി​​ൽ പ്ര​​ഗ​​ൽ​​ഭ​​രാ​​യ പ്ര​​വാ​​സി​​ക​​ളെ ക​​ണ്ടെത്തി ​​ആ​​ദ​​രി​​ക്കു​​ന്ന​​തി​​നും പ്ര​​വാ​​സി​​സ​​മൂ​​ഹത്തിലെ സാ​​ധ്യ​​ത​​ക​​ൾ ഭാ​​വി ത​​ല​​മു​​റ​​യ്ക്കാ​​യി പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നും പ്ര​​വാ​​സി​​കാ​​ര്യാ​​ല​​യം നേ​​തൃ​​ത്വം കൊ​​ടു​​ക്കും. പ്രവാസി കാര്യാലയത്തിന്റെ ഉദ്ഘാടനം പാ​​ലാ ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാട്ടാണ് നിര്‍വ്വഹിച്ചത്. ഹൈ​​റേ​​ഞ്ചി​​ലേ​​ക്കും മ​​ല​​ബാ​​റി​​ലേ​​ക്കും കു​​ടി​​യേ​​റി​​യ മു​​ൻ​​ത​​ല​​മു​​റ​​യു​​ടെ തു​​ട​​ർ​​ച്ച​​യാ​​യി ലോ​​ക​​ത്തി​​ന്‍റെ വി​​വി​​ധ​​ഭാ​​ഗ​​ങ്ങ​​ളി​​ലേ​​ക്കു പാ​​ലാ രൂ​​പ​​താം​​ഗ​​ങ്ങ​​ൾ കടന്നു ചെ​​ല്ലു​​ന്ന​​താ​​യി ബിഷപ്പ് പറഞ്ഞു. ഇ​​ന്‍റ​​ർ​​നെ​​റ്റ് ഇ​​വാ​​ഞ്ച​​ലൈ​​സേ​​ഷ​​ന്‍റെ ആ​​ധു​​നി​​ക​​കാ​​ല​ത്തു പ്ര​​വാ​​സി കൂ​​ട്ടാ​​യ്മ​​ക​​ൾ അ​​നി​​വാ​​ര്യ​​മാ​​ണ്. കേ​​ര​​ള​​ത്തി​​ൽ​നി​​ന്നു പു​​റ​​ത്തേ​​ക്കു പോ​​കു​​ന്ന​​വ​​രി​​ലും നാ​​ട്ടി​​ലേ​​ക്കു​​വ​​രു​​ന്ന പ്ര​​വാ​​സി​​സ​​മൂ​​ഹ​​ത്തി​​ലും ക​​രു​​ത​​ലാ​​ർ​​ന്ന ഇ​​ട​​പെ​​ട​​ലു​​ക​​ൾ ഉ​ണ്ടാ​വ​ണമെന്നു ബി​​ഷ​​പ് കൂട്ടിച്ചേര്‍ത്തു. പ്ര​​വാ​​സി​​കാ​​ര്യാ​​ല​​യ​​ത്തി​​ന്‍റെ ഡ​​യ​​റ​​ക്ട​​റാ​​യി രാ​​മ​​പു​​രം മാ​​ർ അ​​ഗ​​സ്തീ​​നോ​​സ് കോ​​ള​​ജ് വൈ​സ് പ്രി​​ൻ​​സി​​പ്പ​ൽ ഫാ.​​ജോ​​സ​​ഫ് ആ​​ല​​ഞ്ചേ​​രി​​യെ നിയമിച്ചിട്ടുണ്ട്. ഷാ​​ലോം പാ​​സ്റ്റ​​റൽ സെ​​ന്‍റ​​റി​​ൽ ന​​ട​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ വി​​കാ​​രി​​ജ​​ന​​റാ​​ൾ മോ​​ണ്‍.​​ജോ​​സ​​ഫ് കു​​ഴി​​ഞ്ഞാ​​ലി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഫാ.​​സെ​​ബാ​​സ്റ്റ്യ​​ൻ വേ​​ത്താ​​നം, ഫാ.​​ജോ​​സ​​ഫ് ആ​​ല​​ഞ്ചേ​​രി​​ൽ, ഫാ.​​മാ​​ത്യു പു​​ല്ലു​​കാ​​ലാ​​യി​​ൽ, ഫാ.​​സ​​ക്ക​​റി​​യ വേക​​ത്താ​​നം, ഫാ.​​ജോ​​യ​​ൽ പ​​ണ്ടാ​​ര​​പ്പ​​റ​​ന്പി​​ൽ,ഫാ.​​കു​​ര്യ​​ക്കോ​​സ് കാ​​പ്പി​​ല​​പ്പ​​റ​​ന്പി​​ൽ, ഫാ.​​ജോ​​സ​​ഫ് മു​​ക​​ളേ​​പ്പ​​റ​​ന്പി​​ൽ, ഫാ.​​ജോ​​സ​​ഫ് കി​​ഴ​​ക്കേ​​ക്കു​​റ്റ്, ഡാ​​ന്‍റീ​​സ് കൂ​​നാ​​നി​​ക്ക​​ൽ, ആ​​കാ​​ശ് തെ​​ങ്ങും​​പ​​ള്ളി​​ൽ, ജോ​​മോ​​ൻ സേ​​വ്യ​​ർ എ​​ന്നി​​വ​​ർ പ്ര​സം​ഗി​ച്ചു.
Image: /content_image/India/India-2017-03-12-02:43:20.jpg
Keywords: പാലാ, കല്ലറങ്ങാട്ട്
Content: 4397
Category: 18
Sub Category:
Heading: ചങ്ങനാശേരി അതിരൂപതാ പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ സു​​വ​​ർ​​ണ ജൂ​​ബി​​ലിക്കു ആരംഭം
Content: ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ര​​​​ണ്ടാം വ​​​​ത്തി​​​​ക്കാ​​​​ൻ കൗ​​​​ണ്‍​സി​​​​ലി​​​​ൽ​​നി​​​​ന്നു പ്ര​​​​ചോ​​​​ദ​​​​നം ഉ​​​​ൾ​​​​ക്കൊ​​​​ണ്ടു ഭാ​​​​ര​​​​ത​​​​സ​​​​ഭ​​​​യി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ആ​​​​രം​​​​ഭി​​​​ച്ച അ​​​​തി​​​​രൂ​​​​പ​​​​താ പാ​​​​സ്റ്റ​​​​റ​​​​ൽ കൗ​​​​ണ്‍​സി​​​​ലി​​​​ന്‍റെ​​​​യും പ്ര​​​​സ്ബി​​​​റ്റ​​​​റ​​​​ൽ കൗ​​​​ണ്‍​സി​​​​ലി​​​​ന്‍റെ​​​​യും സു​​​​വ​​​​ർ​​​​ണ ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷത്തിന് ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​താ ആ​​​​സ്ഥാ​​​​ന​​​​ത്തു​​​​ തുടക്കമായി. സു​​​​വ​​​​ർ​​​​ണ ജൂ​​​​ബി​​​​ലി ആഘോഷം ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം നിര്‍വ്വഹിച്ചു. സ​​​​ഭ​​​​യു​​​​ടെ മെ​​​​ച്ച​​​​പ്പെ​​​​ട്ട സാ​​​​ക്ഷ്യ​​​​ത്തി​​​​നു വൈ​​​​ദി​​​​ക​​​​രു​​​​ടെ​​​​യും സ​​​​ന്യ​​​​സ്ത​​​​രു​​​​ടേ​​​​യും അ​​​​ത്മാ​​​​യ​​​​രു​​​​ടേ​​​​യും കൂ​​​​ട്ടാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​വും സ​​​​ഭാ​​​​ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ളി​​​​ലു​​​​ള്ള പ​​​​ങ്കാ​​​​ളി​​​​ത്ത​​​​വും അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്ന് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് പറഞ്ഞു. മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത​​വ​​​​ഹി​​​​ച്ചു. നി​​​​യു​​​​ക്ത സ​​​​ഹാ​​​​യ​​ മെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ പാ​​​​സ്റ്റ​​​​റ​​​​ൽ കൗ​​​​ണ്‍​സി​​​​ൽ ഡ​​​​യ​​​​റ​​ക്‌​​ട​​റി വി​​​​കാ​​​​രി ​​ജ​​​​ന​​​​റാ​​​​ൾ മോ​​​​ണ്‍.​​​​ജ​​​​യിം​​​​സ് പാ​​​​ല​​​​ക്ക​​​​ലി​​നു കോ​​​​പ്പി ന​​​​ൽ​​​​കി പ്ര​​​​കാ​​​​ശ​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. വ​​​​ട​​​​വാ​​​​തൂ​​​​ർ പൗ​​​​ര​​​​സ്ത്യ​​​​വി​​​​ദ്യാ​​​​പീ​​​​ഠം പ്ര​​​​ഫ​​​​സ​​​​ർ റ​​​​വ.​​​​ഡോ.​​​​ജോ​​​​സ​​​​ഫ് ക​​​​ടു​​​​പ്പി​​​​ൽ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. വി​​​​കാ​​​​രി ​​ജ​​​​ന​​​​റാ​​​​ൾ മോ​​​​ണ്‍.​​​​ജോ​​​​സ​​​​ഫ് മു​​​​ണ്ട​​​​ക​​​​ത്തി​​​​ൽ, റ​​​​വ.​​​​ഡോ.​​​​ആ​​​​ന്‍റ​​​​ണി മൂ​​​​ല​​​​യി​​​​ൽ, ഫാ.​​​​ആ​​​​ന്‍റ​​​​ണി നി​​​​ര​​​​പ്പേ​​​​ൽ, ഡോ.​​​​സ്ക​​​​റി​​​​യ സ​​​​ക്ക​​​​റി​​​​യ, ഡോ.​​​​ആ​​​​ന്‍റ​​​​ണി മാ​​​​ത്യൂ​​​​സ്, ജോ​​​​സ് മാ​​​​ത്യു ആ​​​​നി​​​​ത്തോ​​​​ട്ട​​​​ത്തി​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.
Image: /content_image/India/India-2017-03-12-02:53:12.jpg
Keywords: ചങ്ങനാ
Content: 4398
Category: 18
Sub Category:
Heading: സമൂഹത്തിനു മുമ്പില്‍ ജീവിതസാക്ഷ്യം മഹത്തരം: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
Content: കൊച്ചി. സമൂഹത്തിനു മുമ്പില്‍ മഹത്തരമായിട്ടുള്ളത് വിശ്വാസിയുടെ ജീവിതസാക്ഷ്യമാണെന്നും അതിന് ചരിത്രപഠനം സഹായകമാണെന്നും സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ (എല്‍. ആര്‍. സി.) നേതൃത്വത്തില്‍ മാര്‍ച്ച് ഏഴു മുതല്‍ നടന്ന്‍ വരികയായിരിന്ന ചരിത്ര ഗവേഷണ സെമിനാറില്‍ സമാപനസന്ദേശം നല്‍കുകയായിരുന്നു കര്‍ദിനാള്‍. ഗവേഷണങ്ങള്‍ വസ്തുനിഷ്ഠമാകണം. ചരിത്രവസ്തുതകളെ ശരിയായി അറിയണം. പഴയകാലങ്ങളിലെ പോരായ്മകളുടെ പഴിചാരലിലല്ല മറിച്ച് ലഭിച്ച നന്‍മകളുടെ പിന്‍ബലത്തില്‍ മുന്നോട്ട് പോകണം. മലയാള ഭാഷാ സാഹിത്യത്തിനും സാംസ്‌കാരിക പൈത്യകത്തിനും അമൂല്യ സംഭാവനകളാണ് ഉദയംപേരൂര്‍ സുനഹദോസിലൂടെ കേരളസമൂഹത്തിനു ലഭ്യമായതെന്ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലും ചരിത്ര പ്രസിദ്ധമായ ഉദയംപേരൂര്‍ സുനഹദോസ് ദൈവാലയത്തിലുമാണ് എല്‍. ആര്‍. സി. യുടെ അന്‍പത്തിമൂന്നാമത് ഗവേഷണ സെമിനാര്‍ നടന്നത്. എല്‍ആര്‍സി ചെയര്‍മാന്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. അലക്‌സാണ്ടര്‍ ജേക്കബ്, ഐ.പി.സ് ആമുഖ പ്രഭാഷണം നടത്തി. പ്രൊഫ. കെ. എസ്. മാത്യു, പ്രൊഫ. ഷെവലിയാര്‍ എബ്രാഹം അറയ്ക്കല്‍, റവ. ഡോ. പയസ് മലേക്കണ്ടത്തില്‍, റവ. ഡോ. ഫ്രാന്‍സീസ് തോണിപ്പാറ, സി.എം.ഐ, റവ. ഡോ. ജയിംസ് പുലിയുറുമ്പില്‍, ഡോ. ആന്റോ ഫ്‌ളോറന്‍സ്, ഡോ. ജോര്‍ജ് അലക്‌സ്, റവ. ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി, ഡോ. ജെനി പീറ്റര്‍, ഷിമി പോള്‍ ബേബി, റവ. ഡോ. എമ്മാനുവേല്‍ ആട്ടേല്‍, റവ. ഡോ. ജെയിംസ് ജോണ്‍ മംഗലത്ത്, റവ. ഡോ. ജിഫി മേക്കാട്ടുകുളം, റവ. ഡോ. പോളി മണിയാട്ട്, റവ. ഡോ. കുര്യാക്കോസ് വെട്ടുവഴി, റവ. സി. അല്‍ഫോന്‍സ്, എഫ്.സി.സി. എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. എല്‍ആര്‍സി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍. റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ, റവ. ഡോ. പോളച്ചന്‍ കോച്ചാപ്പള്ളി, സി.എം.ഐ, റവ. ഡോ. ടോണി നീലങ്കാവില്‍, റവ. ഡോ. നോബിള്‍ മണ്ണാറത്ത്, ഉദയംപേരൂര്‍ വികാരി റവ. ഫാ. തര്യന്‍ മുണ്ടാടന്‍, ജോസഫ് ജോണ്‍ കീത്തറ, റവ. സി. ബ്ലെസിന്‍ ജോസ,് സി.എസ്.എന്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-03-12-03:03:29.jpg
Keywords: ആലഞ്ചേരി
Content: 4399
Category: 1
Sub Category:
Heading: ജോര്‍ദാനിലെ ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളുടെ അവസ്ഥ പരിതാപകരമെന്ന് റിപ്പോര്‍ട്ട്
Content: അമ്മാന്‍: ഇസ്ലാമിക്‌ സ്റ്റേറ്റ് ഭീകരരുടെ ആക്രമണത്തെ തുടര്‍ന്നു സ്വദേശവും വീടും ഉപേക്ഷിച്ച് പലായനം ചെയ്ത് ജോര്‍ദ്ദാനിലെത്തിയ ആയിര കണക്കിന് ഇറാഖി ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളുടെ അവസ്ഥ പരിതാപകരമാണെന്ന് റിപ്പോര്‍ട്ട്. മധ്യ-കിഴക്കന്‍ രാജ്യങ്ങളിലെ പ്രശ്നങ്ങള്‍ രൂക്ഷമായത്‌ കൊണ്ട് അന്താരാഷ്ട്ര തലത്തിലുള്ള സഹായങ്ങള്‍ ലഭിക്കുവാന്‍ അഭയാര്‍ത്ഥികള്‍ ബുദ്ധിമുട്ട് നേരിടുന്നതായി കത്തോലിക്ക നേതാക്കള്‍ പറഞ്ഞു. അമ്മാനിലെ വത്തിക്കാന്‍ എംബസ്സിയും, ജോര്‍ദ്ദാനിലെ കത്തോലിക്കാ ചാരിറ്റിയായ കാരിത്താസ്‌ ജോര്‍ദ്ദാനും സംയുക്തമായി അമ്മാനില്‍ സംഘടിപ്പിച്ച കോണ്‍ഫന്‍സിലാണ് ഇക്കാര്യം നേതാക്കള്‍ വെളിപ്പെടുത്തിയത്. അഭയാര്‍ത്ഥികളെ സഹായിക്കുവാനായി ധാരാളം പണവും സഹകരണവും ആവശ്യമുണ്ടെന്നും പ്രതിനിധികള്‍ പറഞ്ഞു. ഏതാണ്ട് 1.5 ദശലക്ഷത്തോളം അഭയാര്‍ത്ഥികള്‍ക്ക്‌ തങ്ങള്‍ അഭയം നല്‍കുന്നുണ്ടെന്നും അഭയാര്‍ത്ഥികളുടെ ഈ ബാഹുല്യം നിമിത്തം തങ്ങളുടെ കരുതല്‍ ധനവും, വെള്ളത്തിന്റെയും വിദ്യുച്ഛക്തിയുടേയും വിതരണവും താറുമാറായി എന്നുമാണ് ജോര്‍ദ്ദാന്‍ ഗവണ്‍മെന്റ്‌ പറയുന്നത്. “അഭയാര്‍ത്ഥികളുടെ കൈയില്‍ ഉണ്ടായിരിന്ന പണം പൂര്‍ണ്ണമായും തീര്‍ന്നു. ജോലി ചെയ്യുവാനുള്ള അവകാശം പോലും അവര്‍ക്കില്ല. ഇത്തരമൊരവസ്ഥയില്‍ അവര്‍ക്കെങ്ങിനെ മനുഷ്യരേപോലെ ജീവിക്കുവാന്‍ കഴിയും?” ജോര്‍ദ്ദാനിലെ ഇറാഖി, സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഫാദര്‍ ഖലീല്‍ ജാര്‍ പറഞ്ഞു. ജോര്‍ദ്ദാനിലെ സ്കൂളുകളില്‍ അഭയാര്‍ത്ഥികളായ കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കാത്തതിനാല്‍ തങ്ങളുടെ സ്വന്തം നിലക്ക് 200-ഓളം ക്രിസ്ത്യന്‍ അഭയാര്‍ത്ഥി കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസം നല്‍കുന്ന കാര്യവും വൈദികന്‍ ചൂണ്ടികാണിച്ചു. “ഏതു മാസം വേണമെങ്കിലും ഞങ്ങളുടെ സ്കൂള്‍ അടച്ചു പൂട്ടാം, കാരണം അത് നടത്തികൊണ്ട് പോകുവാന്‍ ആവശ്യമായ പണം ഞങ്ങളുടെ കയ്യിലില്ല. തങ്ങളുടെ കുടുംബം പോറ്റുവാന്‍ കഷ്ടപ്പെടുന്ന മാതാപിതാക്കള്‍ക്ക് ഈ ചിലവുകള്‍ വഹിക്കുവാന്‍ സാധിക്കുകയില്ല.” ഫാദര്‍ ഖലീല്‍ ജാര്‍ കൂട്ടിച്ചേര്‍ത്തു. ഇറാഖി ക്രിസ്ത്യാനികള്‍ തങ്ങളുടെ നാട് ഉപേക്ഷിച്ചിട്ടു ഇപ്പോള്‍ മൂന്ന്‍ വര്‍ഷമാകുന്നുവെന്നും അവരുടെ കാര്യങ്ങള്‍ വളരെ പരിതാപകരമാണെന്നും സംഭാവനകളില്‍ ഗണ്യമായ കുറവുകള്‍ വന്നിരിക്കുവെന്നും പൊന്തിഫിക്കല്‍ മിഷന്റെ റീജിയണല്‍ ഡയറക്ടറായ റീഡ്‌ ബാഹൌ വെളിപ്പെടുത്തി. "ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ മൊസൂള്‍ കീഴടക്കിയപ്പോള്‍ ആയിരത്തോളം ക്രിസ്തീയ കുടുംബങ്ങള്‍ രക്ഷപ്പെട്ടു ജോര്‍ദ്ദാനിലെത്തി. അവരെല്ലാവരും ഇപ്പോള്‍ ഓസ്ട്രേലിയ, കാനഡ തുടങ്ങിയ സ്ഥലങ്ങളില്‍ സുരക്ഷിതരായി. എന്നാല്‍ അതിനു ശേഷവും ഏതാണ്ട് ആയിരത്തോളം വരുന്ന ക്രിസ്തീയ കുടുംബങ്ങള്‍ രക്ഷപ്പെട്ട് ജോര്‍ദ്ദാനിലെത്തി. വിവിധ സംഘടനകളുമായി സഹകരിച്ച് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുവാനുള്ള കഠിന പരിശ്രമത്തിലാണ് കത്തോലിക്കാ സഭ". റീഡ്‌ ബാഹൌ കൂട്ടിച്ചേര്‍ത്തു. അതേ സമയം ജോര്‍ദ്ദാനിലെ ഇറാഖി അഭയാര്‍ത്ഥികള്‍ക്കായി തൊഴില്‍ സംഘടിപ്പിക്കുവാനുള്ള പദ്ധതിക്കായി വത്തിക്കാന്‍ ധനസഹായം നല്‍കുന്നുണ്ട്.
Image: /content_image/News/News-2017-03-12-03:53:25.jpg
Keywords: അഭയാര്‍
Content: 4400
Category: 1
Sub Category:
Heading: യുഎസിലെ കത്തോലിക്ക സഭയില്‍ വിവാഹിതരായ 120-ല്‍ പരം വൈദികര്‍. ഡീക്കന്‍മാരുടെ സേവനത്തെ കാര്യക്ഷമായി ഉപയോഗിക്കുന്നതിനെ കുറിച്ച് പഠിക്കുന്നതായി മാര്‍പാപ്പ
Content: വാഷിംഗ്ടണ്‍: ചില പ്രദേശങ്ങളില്‍ കത്തോലിക്ക സഭ വൈദികരുടെ എണ്ണത്തില്‍ നേരിടുന്ന കുറവ് പരിഹരിക്കുവാന്‍ വിവാഹിതരായവരെ വൈദികരാക്കുമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഖ്യാപനം ഏറെ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു. കടുത്ത യാഥാസ്ഥിതിക വാദികളായ ചിലര്‍ ഇതിനെതിരെ ശക്തമായി രംഗത്തു വരികയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ സജീവ സേവനത്തിലുള്ള ഒരു ചെറിയ വിഭാഗം വൈദികര്‍ വിവാഹിതരാണെന്ന കാര്യം പലര്‍ക്കും അറിയില്ല. യുഎസില്‍ തന്നെ 120-ല്‍ പരം കത്തോലിക്ക വൈദികര്‍ വിവാഹിതരാണ്. വൈദികരുടെ വിവാഹ കാര്യത്തില്‍ 1980-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നടത്തിയ ഒരു പ്രത്യേക ഉത്തരവിനെ തുടര്‍ന്നാണ് കത്തോലിക്ക സഭയിലും വിവാഹിതരായ വൈദികര്‍ പൗരോഹിത്യ ശുശ്രൂഷകളിലേക്ക് കടന്നു വന്നിട്ടുള്ളത്. എപ്പിസ്‌ക്കോപ്പല്‍ സഭകളില്‍ നിന്നും കത്തോലിക്ക സഭയിലേക്ക് പുനരൈക്യപ്പെട്ട നിരവധി പേരില്‍, ആ സഭകളില്‍ വൈദികരായി സേവനം അനുഷ്ഠിച്ചിരുന്നവരും ഉള്‍പ്പെട്ടിരുന്നു. ഇവര്‍ക്ക് കത്തോലിക്ക സഭയിലും തിരുപട്ടം സ്വീകരിക്കുവാന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പ്രത്യേക അനുവാദം നല്‍കുകയായിരുന്നു. 2002-ല്‍ ഇത്തരത്തില്‍ കത്തോലിക്ക സഭയിലെ വൈദികനായ വ്യക്തിയാണ് ഫാദര്‍ പോള്‍ സുലിന്‍സ്. വിവാഹിതരായ ആത്മായരുടെ പ്രശ്‌നങ്ങളില്‍ മറ്റുള്ള വൈദികര്‍ നടത്തുന്നതിലും കുറച്ചു കൂടി കാര്യക്ഷമമായി പ്രവര്‍ത്തിക്കുവാന്‍ തനിക്ക് സാധിക്കുന്നുണ്ടെന്ന് ഫാദര്‍ പോള്‍ സുലിന്‍സ് പറയുന്നു. താനും ഭാര്യയും കൂടി നല്‍കുന്ന കൗണ്‍സിലിംഗ് ശുശ്രൂഷ ഏറെ പേര്‍ക്ക് ഉപകാരപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എപ്പിസ്‌ക്കോപ്പല്‍ സഭകളില്‍ നിന്നും വൈദികരായി വന്നിട്ടുള്ളവരെ കൂടി കത്തോലിക്ക സഭയില്‍ വൈദികരാക്കി തീര്‍ക്കണമെന്ന ആവശ്യം നിരവധി രൂപതകളില്‍ നിന്നും ഉയര്‍ന്നു വന്നു. ഒരു രൂപതയില്‍ നിന്നും ഇത്തരത്തില്‍ വൈദികരായി മാറുവാന്‍ കഴിയുന്നവരുടെ എണ്ണം രണ്ടായി പില്‍ക്കാലത്ത് പരിമിതപ്പെടുത്തി. യുഎസില്‍ മാത്രം 120-ല്‍ പരം കത്തോലിക്ക പുരോഹിതര്‍ വിവാഹിതരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കത്തോലിക്ക സഭയിലേക്ക് പുനരൈക്യപ്പെട്ട കിഴക്കന്‍ സഭകളിലെ ചില വിഭാഗങ്ങളിലെ വൈദികര്‍ക്ക് വിവാഹം കഴിക്കുവാനുള്ള അനുവാദമുണ്ട്. 2014-ല്‍ ഇത്തരം വൈദികരെ സംബന്ധിക്കുന്ന സുപ്രധാന ഉത്തരവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. വിവാഹിതരായ കിഴക്കന്‍ സഭയിലെ വൈദികര്‍ക്ക് അവരുടെ സ്വന്തം റീത്തുകളില്‍ മാത്രമാണ് ശുശ്രൂഷകള്‍ ചെയ്യുവാന്‍ അനുവാദം ലഭിച്ചിരുന്നത്. 114 വര്‍ഷത്തോളം നിലനിന്നിരുന്ന ഈ പ്രത്യേക വിലക്കാണ് ഫ്രാന്‍സിസ് പാപ്പ ഒഴിവാക്കിയത്. ഇതുമൂലം വിദേശത്തും മറ്റും സേവനം ചെയ്യുന്ന വിവാഹിതരായ കിഴക്കന്‍ സഭകളിലെ കത്തോലിക്ക പുരോഹിതര്‍ക്ക്, എല്ലാ കത്തോലിക്ക ദേവാലയങ്ങളിലേയും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കാം. വൈദികരുടെ ക്ഷാമം നേരിടുന്ന പ്രദേശത്ത് ഫ്രാന്‍സിസ് പാപ്പയുടെ ഉത്തരവ് ഏറെ ഗുണകരമാണ്. വൈദികരുടെ ക്ഷാമം നേരിടുവാന്‍ സഭയായി ചെയ്യുന്ന മറ്റൊരു പദ്ധതി വിവാഹിതരായ സ്ഥിരം ഡീക്കന്‍മാരെ ഇടവകകളുടെ ശുശ്രൂഷ ഏല്‍പ്പിക്കുക എന്നതാണ്. സഭയുടെയും സമൂഹത്തിന്റെ മുന്നില്‍ ഉത്തമ ക്രൈസ്തവ വിശ്വാസത്തോടെ ജീവിക്കുന്നവരെയാണ് ഏറെ നാളത്തെ പഠനത്തിന് ശേഷം ഡീക്കന്‍മാരാക്കുന്നത്. ഉള്‍പ്രദേശങ്ങളില്‍ ഡീക്കന്‍മാരുടെ സാധ്യതകളെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനെ സംബന്ധിച്ച് ആലോചനകള്‍ നടത്തുകയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിരുന്നു. 1964 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തില്‍ 69,063 വൈദികര്‍ പൗരോഹിത്യം ഉപേക്ഷിച്ച് കുടുംബ ജീവിതം സ്വീകരിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇവരില്‍ തന്നെ 11,213 പേര്‍ പൗരോഹിത്യ ജീവിതത്തിലേക്ക് തന്നെ മടങ്ങിവന്നിട്ടുമുണ്ട്. പൗരോഹിത്യം ഉപേക്ഷിക്കുവാനുള്ള തങ്ങളുടെ തീരുമാനം തെറ്റാണെന്ന് പൂര്‍ണ്ണമായും ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ തിരികെ എത്തിയത്.
Image: /content_image/News/News-2017-03-13-04:06:45.jpg
Keywords:
Content: 4401
Category: 9
Sub Category:
Heading: റോതർഹാം ബൈബിൾ കൺവെൻഷൻ 24 മുതൽ: ഫാ. ജൂഡ് പൂവക്കളം, ഫാ. സിറിൽ ഇടമന എന്നിവർ നയിക്കും
Content: ഷെഫീൽഡ്: പ്രശസ്ത വചനപ്രഘോഷകനും ധ്യാനഗുരുവുമായ റവ.ഫാ.സിറിൽ ജോൺ ഇടമനയോടൊപ്പം നവ സുവിശേഷവത്കരണരംഗത്ത് അനേകരെ വിശ്വാസജീവിതത്തിലേക്ക് നയിക്കുവാൻ ശക്തമായ വിടുതൽ ശുശ്രൂഷകളിൽ,പ്രകടമായ അടയാളങ്ങളിലൂടെ ,ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന ഫാ.ജൂഡ് പൂവക്കളവും ഒരുമിക്കുന്ന, വലിയ നോമ്പിനോടനുബന്ധിച്ചുള്ള മൂന്നുദിവസത്തെ ബൈബിൾ കൺവെൻഷൻ മാർച്ച് 24 മുതൽ 26 വരെ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ റോതർഹാമിൽ നടക്കും. കത്തോലിക്കാ വൈദികവൃത്തിയിൽ ആസ്സാമിലെ ഷില്ലോംങ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫാ.പൂവക്കളം സഭാതലത്തിൽ അറിയപ്പെടുന്ന വിടുതൽ ശുശ്രൂഷകൻ കൂടിയാണ്. റോതർഹാം റോമാർഷ് സെന്റ് ജോസഫ് ദേവാലയത്തിൽ 24 വെള്ളിയാഴ്ച വൈകിട്ട് 5 ന് ആരംഭിക്കുന്ന ധ്യാനം രാത്രി 9 വരെയും 25 ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും സമാപനദിവസമായ 26 ഞായറാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 5 വരെയുമായിരിക്കും നടക്കുക. വലിയനോമ്പിലെ വ്രതാനുഷ്ടാനങ്ങളും മാർ യൌസേപ്പ് പിതാവിന്റെ വണക്കമാസആചരണവും ഒരുമിക്കുന്ന മാർച്ചുമാസത്തിൽ ഏറെ അനുഗ്രഹീതമായ ആത്മാഭിഷേക ശുശ്രൂഷകളടങ്ങുന്ന ത്രിദിന റോതർഹാം ബൈബിൾ കൺവെൻഷനിലേക്ക് കാത്തലിക് കമ്യൂണിറ്റിയുടെ ആത്മീയനേതൃത്വം കൂടിയായ ഫാ.സിറിൽ ഇടമനയും ഇടവകാ സമൂഹവും യേശുനാമത്തിൽ ഏവരേയും ക്ഷണിക്കുന്നു. #{red->n->n->ദേവാലയത്തിന്റെ അഡ്രസ്സ്: }# <br> ST.JOSEPH CATHOLIC CHURCH <br> 131 Green Ln, <br> Rawmarsh, Rotherham S62 6JY. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്:}# <br> സാജു: 07985 151588
Image: /content_image/Events/Events-2017-03-13-08:12:18.jpg
Keywords: കണ്‍വെന്‍ഷന്‍