category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingറോതർഹാം ബൈബിൾ കൺവെൻഷൻ 24 മുതൽ: ഫാ. ജൂഡ് പൂവക്കളം, ഫാ. സിറിൽ ഇടമന എന്നിവർ നയിക്കും
Contentഷെഫീൽഡ്: പ്രശസ്ത വചനപ്രഘോഷകനും ധ്യാനഗുരുവുമായ റവ.ഫാ.സിറിൽ ജോൺ ഇടമനയോടൊപ്പം നവ സുവിശേഷവത്കരണരംഗത്ത് അനേകരെ വിശ്വാസജീവിതത്തിലേക്ക് നയിക്കുവാൻ ശക്തമായ വിടുതൽ ശുശ്രൂഷകളിൽ,പ്രകടമായ അടയാളങ്ങളിലൂടെ ,ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന ഫാ.ജൂഡ് പൂവക്കളവും ഒരുമിക്കുന്ന, വലിയ നോമ്പിനോടനുബന്ധിച്ചുള്ള മൂന്നുദിവസത്തെ ബൈബിൾ കൺവെൻഷൻ മാർച്ച് 24 മുതൽ 26 വരെ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ റോതർഹാമിൽ നടക്കും. കത്തോലിക്കാ വൈദികവൃത്തിയിൽ ആസ്സാമിലെ ഷില്ലോംങ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫാ.പൂവക്കളം സഭാതലത്തിൽ അറിയപ്പെടുന്ന വിടുതൽ ശുശ്രൂഷകൻ കൂടിയാണ്. റോതർഹാം റോമാർഷ് സെന്റ് ജോസഫ് ദേവാലയത്തിൽ 24 വെള്ളിയാഴ്ച വൈകിട്ട് 5 ന് ആരംഭിക്കുന്ന ധ്യാനം രാത്രി 9 വരെയും 25 ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും സമാപനദിവസമായ 26 ഞായറാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 5 വരെയുമായിരിക്കും നടക്കുക. വലിയനോമ്പിലെ വ്രതാനുഷ്ടാനങ്ങളും മാർ യൌസേപ്പ് പിതാവിന്റെ വണക്കമാസആചരണവും ഒരുമിക്കുന്ന മാർച്ചുമാസത്തിൽ ഏറെ അനുഗ്രഹീതമായ ആത്മാഭിഷേക ശുശ്രൂഷകളടങ്ങുന്ന ത്രിദിന റോതർഹാം ബൈബിൾ കൺവെൻഷനിലേക്ക് കാത്തലിക് കമ്യൂണിറ്റിയുടെ ആത്മീയനേതൃത്വം കൂടിയായ ഫാ.സിറിൽ ഇടമനയും ഇടവകാ സമൂഹവും യേശുനാമത്തിൽ ഏവരേയും ക്ഷണിക്കുന്നു. #{red->n->n->ദേവാലയത്തിന്റെ അഡ്രസ്സ്: }# <br> ST.JOSEPH CATHOLIC CHURCH <br> 131 Green Ln, <br> Rawmarsh, Rotherham S62 6JY. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്:}# <br> സാജു: 07985 151588
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-03-13 09:58:00
Keywordsകണ്‍വെന്‍ഷന്‍
Created Date2017-03-13 10:00:19