category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകാരുണ്യകേരള സന്ദേശയാത്രയ്ക്കു സമാപനം
Contentകൊച്ചി: നീതിയുടെ പൂര്‍ത്തീകരണം കാരുണ്യത്തിലൂടെയാണു സാധ്യമാകേണ്ടതെു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ കാരുണ്യകേരള സന്ദേശയാത്രയുടെ സമാപനസമ്മേളനവും കാരുണ്യകുടുംബങ്ങളുടെ സംസ്ഥാനസംഗമവും പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീതിയും കരുണയും സമൃദ്ധമാകുമ്പോഴാണു പ്രപഞ്ചത്തിനു വിശുദ്ധമായ താളമുണ്ടാകുത്. മറ്റുള്ളവരുടെ ജീവിതങ്ങളിലേക്കു വളരുതാവണം കാരുണ്യം. കാരുണ്യമായാണു ദൈവത്തിന്റെ സ്‌നേഹം ലോകത്തില്‍ പ്രകാശിതമായത്. വ്യക്തികള്‍ കരുണയുടെയും നീതിയുടെയും പ്രവാഹകരാകുമ്പോഴാണു സമൂഹം പ്രകാശിതമാകുത്. കേരളത്തിന്റെയും സഭയുടെയും ചരിത്രത്തിലെ മഹത്തായ പ്രേഷിതയാത്രയാണു കാരുണ്യകേരള സന്ദേശയാത്രയെും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ അധ്യക്ഷത വഹിച്ചു. ക്രിസ്തീയ ജീവിതശൈലി കൂടുതല്‍ ലളിതമാകണമൊണു കാലഘ'ം നമ്മെ ഓര്‍മിപ്പിക്കുതെ് അദ്ദേഹം പറഞ്ഞു. ആര്‍ഭാടങ്ങളല്ല ലാളിത്യമാണു സഭയുടെ മുഖം. പ്രപഞ്ചം ഇന്നും കരുണയ്ക്കായി ദാഹിക്കുുന്നുണ്ടെന്നും ഡോ. കളത്തിപ്പറമ്പില്‍ ഓര്‍മിപ്പിച്ചു. ഒന്നും ഇല്ലാത്തവരെയും ഒും അല്ലാത്തവരെയും ഉള്‍ക്കൊള്ളുതാണു കത്തോലിക്കാസഭയുടെ കാരുണ്യത്തിന്റെ പ്രകാശനമെ് സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. കരുണ അര്‍ഹിക്കുവരില്‍ ദൈവത്തിന്റെ മുഖം ദര്‍ശിക്കാനാവണം. വിധിയുടെമേലും വിജയം നേടുതാണു കാരുണ്യമെും അദ്ദേഹം പറഞ്ഞു. ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് എിവര്‍ അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തി. സന്ദേശയാത്ര ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു ജോസ് ആമുഖപ്രഭാഷണം നടത്തി. ജാഥാ ക്യാപ്റ്റന്‍ ജോര്‍ജ് എഫ്. സേവ്യര്‍ യാത്രനുഭവങ്ങള്‍ പങ്കുവച്ചു. കെസിബിസി ഡപ്യൂ'ി സെക്രട്ടറി റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശേരി, എറണാകുളം സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി, അഡ്വ. ജോസി സേവ്യര്‍ എിവര്‍ പ്രസംഗിച്ചു. ജീവിതമാതൃക കൊണ്ടു പ്രൊലൈഫ് സംസ്‌കാരത്തിനു സാക്ഷ്യം വഹിക്കു ഇന്ദിര സേതുനാഥകുറുപ്പിനു സെന്റ് അല്‍ഫോന്‍സ എഫ്‌സിസി അവാര്‍ഡും, ഇരുകൈകളും ഇല്ലാതെ ജനിച്ചു മികച്ച ഗ്രാഫിക് ഡിസൈനറായ ജിലുമോള്‍ മരിയറ്റ് തോമസിന് സെന്റ് ഫ്രാന്‍സിസ് അസീസി പുരസ്‌കാരവും മേജര്‍ ആര്‍ച്ച്ബിഷപ് സമര്‍പ്പിച്ചു. ജീവന്റെ മഹത്വം ആവിഷ്‌കരിക്കു മാധ്യമ ഫീച്ചറുകള്‍ക്കുള്ള കെസിബിസി പ്രൊലൈഫ് സമിതിയുടെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാധ്യമപുരസ്‌കാരങ്ങള്‍ ദീപിക കൊച്ചി യൂണിറ്റിലെ സബ് എഡിറ്റര്‍ സിജോ പൈനാടത്ത്, മാതൃഭൂമി കൊച്ചി യൂണിറ്റിലെ ചീഫ് റിപ്പോര്‍'ര്‍ ജിജോ സിറിയക്, മലയാള മനോരമ വള്ളിക്കും ലേഖകന്‍ ഡി. ശ്രീജിത്ത് എിവര്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ജസ്റ്റീസ് കുര്യന്‍ ജോസഫ് എിവരില്‍ നി് ഏറ്റുവാങ്ങി. 'ശമരിയായന്‍' എ പരിപാടിയിലൂടെ രോഗികള്‍ക്കു ചികിത്സാസഹായം സമാഹരിച്ചു നല്‍കിയ ഗുഡ് ന്യൂസ് ടിവി എംഡി പീറ്റര്‍ ജോസഫിനു മദര്‍ തെരേസ പുരസ്‌കാരം നല്‍കി. 2017 ലെ വിവിധ പദ്ധതികള്‍ അടങ്ങിയ ജീവന്‍ മിഷന്‍, കാരുണ്യ കലാലയങ്ങള്‍ എിവയുടെ ഉദ്ഘാടനം, കാരുണ്യകുടുംബങ്ങളെ ആദരിക്കല്‍, സ്മരണിക പ്രകാശനം എന്നിവയുണ്ടായിരുന്നു. നേരത്തെ 'കുടുംബങ്ങള്‍ കാരുണ്യ സംസ്‌കാരത്തില്‍' എ വിഷയത്തില്‍ നട സെമിനാര്‍ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ മേരി ജോര്‍ജ്, സിസ്റ്റര്‍ ലിറ്റില്‍ തെരേസ്, ബോബി ജോസ്, ജെയിംസ് ആഴ്ചങ്ങാടന്‍, യുഗേഷ് പുളിക്കന്‍, മാര്‍ട്ടിന്‍ ന്യൂനസ്, സാലു എബ്രാഹം, സെലസ്റ്റിന്‍ ജോണ്‍, ജീസ് പോള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-03-12 07:50:00
Keywordsകാരുണ്യ
Created Date2017-03-12 07:51:00