Content | കൊച്ചി. സമൂഹത്തിനു മുമ്പില്‍ മഹത്തരമായിട്ടുള്ളത് വിശ്വാസിയുടെ ജീവിതസാക്ഷ്യമാണെന്നും അതിന് ചരിത്രപഠനം സഹായകമാണെന്നും സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ (എല്‍. ആര്‍. സി.) നേതൃത്വത്തില്‍ മാര്‍ച്ച് ഏഴു മുതല്‍ നടന്ന്‍ വരികയായിരിന്ന ചരിത്ര ഗവേഷണ സെമിനാറില്‍ സമാപനസന്ദേശം നല്‍കുകയായിരുന്നു കര്‍ദിനാള്‍.
ഗവേഷണങ്ങള്‍ വസ്തുനിഷ്ഠമാകണം. ചരിത്രവസ്തുതകളെ ശരിയായി അറിയണം. പഴയകാലങ്ങളിലെ പോരായ്മകളുടെ പഴിചാരലിലല്ല മറിച്ച് ലഭിച്ച നന്‍മകളുടെ പിന്‍ബലത്തില്‍ മുന്നോട്ട് പോകണം. മലയാള ഭാഷാ സാഹിത്യത്തിനും സാംസ്‌കാരിക പൈത്യകത്തിനും അമൂല്യ സംഭാവനകളാണ് ഉദയംപേരൂര്‍ സുനഹദോസിലൂടെ കേരളസമൂഹത്തിനു ലഭ്യമായതെന്ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലും ചരിത്ര പ്രസിദ്ധമായ ഉദയംപേരൂര്‍ സുനഹദോസ് ദൈവാലയത്തിലുമാണ് എല്‍. ആര്‍. സി. യുടെ അന്‍പത്തിമൂന്നാമത് ഗവേഷണ സെമിനാര്‍ നടന്നത്. എല്‍ആര്‍സി ചെയര്‍മാന്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. അലക്‌സാണ്ടര്‍ ജേക്കബ്, ഐ.പി.സ് ആമുഖ പ്രഭാഷണം നടത്തി. പ്രൊഫ. കെ. എസ്. മാത്യു, പ്രൊഫ. ഷെവലിയാര്‍ എബ്രാഹം അറയ്ക്കല്‍, റവ. ഡോ. പയസ് മലേക്കണ്ടത്തില്‍, റവ. ഡോ. ഫ്രാന്‍സീസ് തോണിപ്പാറ, സി.എം.ഐ, റവ. ഡോ. ജയിംസ് പുലിയുറുമ്പില്‍, ഡോ. ആന്റോ ഫ്‌ളോറന്‍സ്, ഡോ. ജോര്‍ജ് അലക്‌സ്, റവ. ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി, ഡോ. ജെനി പീറ്റര്‍, ഷിമി പോള്‍ ബേബി, റവ. ഡോ. എമ്മാനുവേല്‍ ആട്ടേല്‍, റവ. ഡോ. ജെയിംസ് ജോണ്‍ മംഗലത്ത്, റവ. ഡോ. ജിഫി മേക്കാട്ടുകുളം, റവ. ഡോ. പോളി മണിയാട്ട്, റവ. ഡോ. കുര്യാക്കോസ് വെട്ടുവഴി, റവ. സി. അല്‍ഫോന്‍സ്, എഫ്.സി.സി. എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
എല്‍ആര്‍സി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍. റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ, റവ. ഡോ. പോളച്ചന്‍ കോച്ചാപ്പള്ളി, സി.എം.ഐ, റവ. ഡോ. ടോണി നീലങ്കാവില്‍, റവ. ഡോ. നോബിള്‍ മണ്ണാറത്ത്, ഉദയംപേരൂര്‍ വികാരി റവ. ഫാ. തര്യന്‍ മുണ്ടാടന്‍, ജോസഫ് ജോണ്‍ കീത്തറ, റവ. സി. ബ്ലെസിന്‍ ജോസ,് സി.എസ്.എന്‍ എന്നിവര്‍ പ്രസംഗിച്ചു.
|