category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസീറോ മലബാര്‍ ഡയറക്ടറി പ്രകാശനം ചെയ്തു
Contentകൊച്ചി: സീറോ മലബാര്‍ ഡയറക്ടറിയുടെ പരിഷ്‌കരിച്ച പതിപ്പ് കാക്കനാട് മൗണ്ട് സെന്റ് തോമസിലെ കൂരിയ ആസ്ഥാനത്തു പ്രകാശനം ചെയ്തു. പാലക്കാട് രൂപത ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തിന് ആദ്യപ്രതി നല്‍കി മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണു പ്രകാശനം നിര്‍വഹിച്ചത്. സിഎംഐ പ്രിയോര്‍ ജനറല്‍ റവ.ഡോ. പോള്‍ അച്ചാണ്ടി, ചാന്‍സലര്‍ റവ.ഡോ. ആന്റണി കൊള്ളന്നൂര്‍, വൈസ് ചാന്‍സലര്‍മാരായ റവ.ഡോ. സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, റവ.ഡോ. പോള്‍ റോബിന്‍ തെക്കത്ത്, റവ.ഡോ. ജോര്‍ജ് മഠത്തിപറമ്പില്‍, സിസ്റ്റര്‍ ലിസ്‌തെരേസ്, സിസ്റ്റര്‍ അരുണ എന്നിവര്‍ പങ്കെടുത്തു. സീറോ മലബാര്‍ സഭയുടെ ചരിത്രം, രൂപതകള്‍, മെത്രാന്‍മാര്‍, വൈദീകര്‍, അല്മായര്‍, സന്യാസസമൂഹങ്ങള്‍, പ്രവാസികളുടെ അജപാലന സംവിധാനങ്ങള്‍, സ്ഥിതിവിവരക്കണക്കുകള്‍, സഭയിലെ വിശുദ്ധരെയും വാഴ്ത്തപ്പെട്ടവരേയും, ധന്യരേയും, ദൈവദാസരേയും സംബന്ധിച്ച സംക്ഷിപ്ത വിവരണങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ പരിഷ്‌കരിച്ച പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു. സീറോ മലബാര്‍ സഭയ്ക്ക് ആഗോളവ്യാപകമായി 32 രൂപതകളാണുള്ളത്. (ഇന്ത്യയില്‍ 29, വിദേശത്ത് 3). ചിക്കാഗോ, മെല്‍ബണ്‍, ഗ്രേറ്റ് ബ്രിട്ടണ്‍ എന്നിവയാണു വിദേശത്തെ രൂപതകള്‍. കാനഡയില്‍ അപ്പസ്റ്റോലിക് എക്‌സാര്‍ക്കേറ്റും, ഇന്ത്യ, ന്യൂസിലന്‍ഡ്, യൂറോപ്പ് എന്നിവിടങ്ങളില്‍ അപ്പസ്‌തോലിക് വിസിറ്റേഷനുകളും ഉണ്ട്. ആകെ വിശ്വാസികളുടെ എണ്ണം 4923490. സഭയില്‍ 59 മെത്രാന്മാരാണ് ആകെയുള്ളത്. ഇവരില്‍ 17 പേര്‍ വിരമിച്ചവരും എട്ടു പേര്‍ സഹായമെത്രാന്മാരുമാണ്. 9166 വൈദികര്‍ സീറോ മലബാര്‍ സഭയ്ക്കുണ്ട്. ഇതില്‍ 4487 പേര്‍ രൂപതവൈദികരും 4679 പേര്‍ സന്യാസസമൂഹങ്ങളിലുള്ളവരുമാണ്. 207 സന്യാസസഹോദരങ്ങളും 36053 സന്യാസിനികളും സീറോ മലബാര്‍ സഭയിലുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-03-24 08:41:00
Keywordsസീറോ മലബാര്‍
Created Date2017-03-24 08:42:38