Contents

Displaying 4251-4260 of 25044 results.
Content: 4529
Category: 1
Sub Category:
Heading: നിനവേയില്‍ ഐ‌എസ് തീവ്രവാദികള്‍ തകര്‍ത്തത് 12000ത്തിലധികം ക്രൈസ്തവ ഭവനങ്ങള്‍
Content: ബാഗ്ദാദ്: നിനവേ പ്രവിശ്യയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദി സംഘടന തകര്‍ത്തത് 12000 ത്തിലധികം ക്രൈസ്തവ ഭവനങ്ങളെന്ന് പുതിയ റിപ്പോര്‍ട്ട്. പ്രദേശത്തെ 700 ഓളം ഭവനങ്ങൾ പൂർണമായി നശിപ്പിച്ചെന്നും സന്നദ്ധ സംഘടനയായ 'എയിഡ് ടു ചാരിറ്റി' പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഭവനരഹിതരായ ജനങ്ങൾ ഇർബിൽ പ്രദേശത്താണ് അഭയം തേടിയിരിക്കുന്നത്. ഇർബിലേക്ക് കുടിയേറിയ ഒരു ലക്ഷത്തി ഇരുപതിനായിരം ജനങ്ങളിൽ 90,000 ആളുകൾ താത്കാലികമായി അവിടെ തുടരുന്നുണ്ട്. അഭയാർത്ഥികളുടെ പുനരധിവാസത്തിനായുള്ള ഭവന നിര്‍മ്മാണത്തിന് ഇരുനൂറ് മില്യൺ ഡോളർ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'എയ്ഡ് ടു ചർച്ച് ഇൻ നീഡ്' സന്നദ്ധ സംഘടന തന്നെയാണ് ജനങ്ങൾക്ക് സഹായങ്ങൾ ലഭ്യമാക്കുന്നത്. ഐ.എസ് ആക്രമണത്തിൽ, നിനവേയിൽ നിന്നും പലായനം ചെയ്ത ഇറാഖി വംശജകർക്കിടയിൽ നടത്തിയ സർവേ പ്രകാരം നാൽപത് ശതമാനം പേർ തങ്ങളുടെ ഭവനങ്ങളിലേക്ക് തിരിച്ചു പോകാൻ സന്നദ്ധത പ്രകടിപ്പിച്ചു. നാൽപത്താറു ശതമാനം ആളുകൾ ഐ.എസ് അധീനതയിൽ നിന്നും വിട്ടുകിട്ടിയ തങ്ങളുടെ പ്രദേശത്തേക്ക് മടങ്ങി പോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും വെളിപ്പെടുത്തി. 2016 നവംബറിൽ നടന്ന സർവേയിൽ മൂന്ന് ശതമാനം ആളുകൾ മാത്രമായിരുന്നു നിനവേയിലേക്ക് പോകാൻ തയ്യാറായത്. നിനവേയുടെ സ്ഥിതിഗതികൾ അനുകൂലമാണ് എന്ന തിരിച്ചറിവ് മടങ്ങി പോകുവാൻ ജനങ്ങൾക്ക് ആത്മവിശ്വാസം പകരുന്നതായാണ് പഠനം. സർവ്വേയിൽ പങ്കെടുത്ത പലരും തങ്ങളുടെ വസ്തുവകകൾ ഇസ്ലാമിക് സ്‌റ്റേറ്റ് അപഹരിച്ചെന്ന് അറിയിച്ചു.
Image: /content_image/News/News-2017-03-30-06:45:06.jpg
Keywords: ഇറാഖ
Content: 4530
Category: 18
Sub Category:
Heading: ചങ്ങനാശ്ശേരി അ​തി​രൂ​പ​ത ദൈവവിളി ക്യാമ്പ് ഏപ്രിൽ ഒന്നിന് ആരംഭിക്കും
Content: ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ദൈ​വ​വി​ളി​ ക്യാമ്പ് ഏ​പ്രി​ൽ 1, 2, 3 തീ​യ​തി​ക​ളി​ലും പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ഏ​ക​ദി​ന കണ്‍വെന്‍ഷന്‍ ഏ​പ്രി​ൽ 11നും നടക്കുമെന്ന്‍ അ​തി​രൂ​പ​ത വൊ​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ അറിയിച്ചു. കൂടുതല്‍ വി​വ​ര​ങ്ങ​ൾ​ക്ക്: 9447010240.
Image: /content_image/India/India-2017-03-30-07:26:43.jpg
Keywords: ദൈവവിളി
Content: 4531
Category: 18
Sub Category:
Heading: മാ​താ​പി​താ​ക്ക​ളെ സംരക്ഷിക്കുമ്പോള്‍ നാം ദൈവത്തെയാണ് പ്രസാദിപ്പിക്കുന്നത്: മാ​ർ ജേക്കബ് മുരിക്കന്‍
Content: പാലാ: മാ​താ​പി​താ​ക്ക​ളെ സം​ര​ക്ഷി​ക്കു​മ്പോ​ഴും മ​ക്ക​ളെ ന​ന്നാ​യി വ​ള​ർ​ത്തു​മ്പോ​ഴും സ​ഹോ​ദ​ര​ങ്ങ​ളെ സഹായിക്കുമ്പോഴും നി​സ​ഹാ​യ​ർ​ക്കു താ​ങ്ങാ​കു​മ്പോ​ഴും നാം ​ദൈ​വ​ത്തെ​യാ​ണു പ്ര​സാ​ദി​പ്പി​ക്കുന്നതെന്ന്‍ പാ​ലാ രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ. ഇരുപതാമത് വ​ല്ലം ഫൊ​റോ​ന ബൈ​ബി​ൾ കണ്‍വെന്‍ഷന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദൈ​വ​വ​ച​നം അ​റി​യു​ക​യും അ​നു​ഭ​വി​ക്കു​ക​യും ജീ​വി​ക്കു​ക​യും ചെ​യ്യു​മ്പോ​ൾ നാം ​യേ​ശു​വി​ന്‍റെ രക്ഷാകര ക​ർ​മ​ത്തി​ൽ പങ്കാളിയാകുകയാണ്. പാ​ര​മ്പ​ര്യ​മാ​യി പി​ന്തു​ട​രു​ന്ന അ​നു​ഷ്ഠാ​ന​ങ്ങ​ളും ആ​ധ്യാ​ത്മി​ക​ത​യും നാം ​ഉ​പേ​ക്ഷി​ക്കു​മ്പോ​ൾ ന​മു​ക്ക് ന​ഷ്ട​മാ​കു​ന്ന​ത് മു​ൻ​ത​ല​മു​റ​ക​ൾ കാ​ത്തു​സൂ​ക്ഷി​ച്ചു കൈ​മാ​റി​യ ന​ന്മ​ക​ളാ​ണ്. മാ​താ​പി​താ​ക്ക​ളെ സം​ര​ക്ഷി​ക്കു​മ്പോ​ഴും മ​ക്ക​ളെ ന​ന്നാ​യി വ​ള​ർ​ത്തു​മ്പോ​ഴും സഹോദരങ്ങളെ സഹായിക്കുമ്പോഴും നി​സ​ഹാ​യ​ർ​ക്കു താ​ങ്ങാ​കു​മ്പോ​ഴും നാം ​ദൈ​വ​ത്തെ​യാ​ണു പ്ര​സാ​ദി​പ്പി​ക്കുന്നത്. ബി​ഷ​പ് പ​റ​ഞ്ഞു. ഫൊ​റോ​ന​യി​ലെ ഇ​ട​വ​ക വി​കാ​രി​മാ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ത്തി​യ ദി​വ്യ​ബ​ലി​യോ​ടെ​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ആ​രം​ഭി​ച്ച​ത്. ക​പ്പൂ​ച്ചി​ൻ സ​ന്യാ​സ വൈ​ദി​ക​ർ ന​യി​ക്കു​ന്ന അ​ഞ്ചു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ ഭ​ര​ണ​ങ്ങാ​നം അ​സീ​സി ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി ക​രി​ക്കം​പ​ള്ളി, ഫാ. ​സു​രേ​ഷ് ക​രൂ​ർ, ഫാ. ​തോ​മ​സ് കാ​ഞ്ഞി​ര​ക്കോ​ണം, ഫാ. ​ജോ​ർ​ജ് കു​ന്നേ​ൽ, ഫാ. ​മാ​ത്യു താ​ണ്ടി​യാ​ക്കു​ടി, ഫാ. ​ജോ​ണ്‍ വാ​ഴ​പ്പ​നാ​ടി തു​ട​ങ്ങി​യ​വ​ർ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. അ​യ്മു​റി സെ​ന്‍റ് ആ​ൻ​സ് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ എ​ല്ലാ ദി​വ​സം വൈ​കു​ന്നേ​രം 4.30 മു​ത​ൽ 9.30വ​രെ ജ​പ​മാ​ല, ദി​വ്യ​ബ​ലി, വ​ച​ന​പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, രോ​ഗ​ശാ​ന്തി​ശു​ശ്രൂ​ഷ, വി​ടു​ത​ൽ​ശു​ശ്രൂ​ഷ എ​ന്നി​വ​ നടക്കും.
Image: /content_image/India/India-2017-03-30-07:50:45.jpg
Keywords: മുരിക്ക
Content: 4532
Category: 1
Sub Category:
Heading: ഈജിപ്തിലെ ക്രൈസ്തവരുടെ സുരക്ഷാ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതായി പാത്രിയാര്‍ക്കീസ് തവദ്രോസ് II
Content: കെയ്റോ: ഈജിപ്തിലെ ക്രൈസ്തവ വിശ്വാസികളുടെ സുരക്ഷാ സാഹചര്യങ്ങള്‍ അനുകൂലമായി തുടങ്ങിയതായി കോപ്റ്റിക്ക് ഓര്‍ത്തഡോക്സ് സഭയുടെ തലവന്‍ പാത്രിയാര്‍ക്കീസ് തവദ്രോസ് രണ്ടാമന്‍. മാര്‍ച്ച്‌ 27-ന് സി‌ബി‌സി ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് പാത്രിയാര്‍ക്കീസ് ഇക്കാര്യം പറഞ്ഞത്. ഐസിസ് പിന്തുണയുള്ള ഇസ്ലാമിക് ജിഹാദി ഗ്രൂപ്പുകള്‍ അക്രമം അഴിച്ചു വിട്ടതിനെ തുടര്‍ന്നു പലായനം ചെയ്തവര്‍ ഉടനെ തന്നെ മടങ്ങുമെന്നും ബിഷപ്പ് പറഞ്ഞു. ജിഹാദി ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന ആക്രമണങ്ങള്‍ ക്രിസ്ത്യാനികളെ മാത്രമല്ല ബാധിക്കുന്നത്, മറിച്ച് സൈന്യം, പോലീസ്, നിയമവ്യവസ്ഥ എന്നിവയേകൂടിയാണ് ബാധിക്കുന്നത്. ഈജിപ്ഷ്യന്‍ സമൂഹത്തെ ഒറ്റപ്പെടുത്തുവാന്‍ ശ്രമിക്കുന്ന ചില ശക്തികള്‍ ഉണ്ട്. ഈജിപ്തിനെ വിഭജിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടക്കന്‍ സീനായിയില്‍ നിന്നും കൂട്ടപ്പലായനം ചെയ്ത ക്രൈസ്തവരെ കുറിച്ച് ചോദ്യകര്‍ത്താവ് ആരാഞ്ഞപ്പോള്‍ എല്ലാവരുടേയും ജീവന് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പലായനം ചെയ്തവരെ തിരികെ കൊണ്ട് വരുവാനുള്ള നടപടികള്‍ ഉടന്‍ കൈകൊള്ളുമെന്ന് ഉറപ്പ് കിട്ടിയിട്ടുണ്ടെന്നുമാണ് പാത്രിയാര്‍ക്കീസ് തവദ്രോസ് രണ്ടാമന്‍ മറുപടി നല്‍കിയത്. അതേ സമയം പലായനം ചെയ്തവര്‍ മടങ്ങി വരുന്നതായി അല്‍ ആരിഷിലെ കോപ്റ്റിക് ഓര്‍ത്തഡോക്സ് മെത്രാനായ അന്‍ബാ കൊസ്മാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അല്‍ ആരിഷില്‍ അനുദിനമുള്ള വിശുദ്ധ കുര്‍ബ്ബാന അര്‍പ്പണവും പുനഃരാരംഭിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ പുരോഹിതരെ തീവ്രവാദികള്‍ വേട്ടയാടികൊണ്ടിരിക്കുകയാണെന്നു ഇന്റര്‍നെറ്റില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും സ്ഥിതിഗതികള്‍ സാധാരണനിലയിലേക്ക് മടങ്ങി കൊണ്ടിരിക്കുകയാണെന്നും പാത്രിയാര്‍ക്കീസ് തവദ്രോസ് രണ്ടാമന്‍ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2017-03-30-08:37:08.jpg
Keywords: ഈജി, പാത്രി
Content: 4533
Category: 18
Sub Category:
Heading: അരുവിത്തറ ബൈബിള്‍ കണ്‍വെന്‍ഷന്‍ ആരംഭിച്ചു
Content: അ​രു​വി​ത്തു​റ: ആ​ത്മാ​ഭി​ഷേ​ക​ത്തി​ന്‍റെ പു​ത്ത​നു​ണ​ർ​വ് വിശ്വാസികള്‍ക്ക് പ്രദാനം ചെയ്തു കൊണ്ട് അ​രു​വി​ത്തു​റ ബൈ​ബി​ൾ കണ്‍വെന്‍ഷനു തു​ട​ക്ക​മാ​യി. കോ​ത​മം​ഗ​ലം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ൽ​ക​ണ്ട​ത്തി​ലാണ് ര​ണ്ടാ​മ​ത് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെയ്തത്. ശാ​ലോം ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. ജീ​വി​ത സാ​ക്ഷ്യ​ത്തി​ലൂ​ടെ വ​ച​ന​ത്തി​ന് സാ​ക്ഷ്യം ന​ൽ​കാ​ൻ വി​ളി​ക്ക​പ്പെ​ട്ട​വ​രാ​ണ് ഓ​രോ ക്രൈ​സ്ത​വ​നും. വ​ച​ന​പ്ര​ഘോ​ഷ​ണം ആ​രം​ഭി​ക്കേ​ണ്ട​ത് കു​ടും​ബ​ങ്ങ​ളി​ലാ​ണെ​ന്നും കു​ട്ടി​ക​ൾ​ക്ക് കു​ടും​ബ​ങ്ങ​ളി​ൽ വ​ച​നം ശ്ര​വി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം മാ​താ​പി​താ​ക്ക​ൾ ഒ​രു​ക്ക​ണ​മെ​ന്നും മാര്‍ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ പ​റ​ഞ്ഞു. വി​കാ​രി ഫാ. ​തോ​മ​സ് വെ​ടി​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​ഏ​ബ്ര​ഹാം ത​ക​ടി​യേ​ൽ, ഫാ. ​സ്ക​റി​യ മോ​ടി​യി​ൽ, ഫാ. ​ബൈ​ജു കു​ന്ന​ക്കാ​ട്ട്, ബ​ർ​സാ​ർ ഫാ. ​ജോ​ർ​ജ് പു​ല്ലു​കാ​ലാ​യി​ൽ, പി.​സി.​ജോ​ർ​ജ് എം​എ​ൽ​എ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ദി​വ​സ​വും ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ജ​പ​മാ​ല, നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, അ​ഞ്ചി​ന് വ​ച​ന​പ്ര​ഘോ​ഷ​ണം, 8.15ന് ​ആ​രാ​ധ​ന എന്നിവ നടക്കും. ക​ണ്‍​വ​ൻ​ഷ​ൻ ഏ​പ്രി​ൽ ര​ണ്ടി​നു സ​മാ​പി​ക്കും.
Image: /content_image/India/India-2017-03-30-10:16:15.jpg
Keywords: കണ്‍വെന്‍ഷന്‍
Content: 4534
Category: 1
Sub Category:
Heading: അണുവായുധ നിർമ്മാണത്തിനായി ചിലവാക്കുന്ന സമ്പത്ത് ദാരിദ്ര്യ നിർമാർജ്ജനത്തിനായി ഉപയോഗിക്കുക: ഫ്രാൻസിസ് മാർപാപ്പ
Content: വത്തിക്കാൻ: അണുവായുധ നിർമാർജ്ജനം ക്ലേശകരമാണെങ്കിലും, മാനവികത നേരിടാവുന്ന അപകട സാദ്ധ്യതയെകരുതി അണുവായുധം ഈ ഭൂമുഖത്തുന്നു തന്നെ തുടച്ചുനീക്കുവാനുള്ള ശ്രമങ്ങൾ അനിവാര്യമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. 'അണുവായുധ നിരോധനവും തത്ഫലമായി സമ്പൂർണമായ ഉന്മൂലനവും' സംബന്ധിച്ച് ധാരണയിലെത്തിച്ചേർന്ന് നിയമബന്ധിതമായ രേഖയുണ്ടാക്കുന്നതിനു ന്യൂയോർക്കിൽ നടക്കുന്ന സമ്മേളനത്തിന് മുന്നോടിയായിട്ടാണ് മോൺസിഞ്ഞോർ അന്റോണിൻ കമില്ലേരി ഐക്യരാഷ്ട്ര അംഗങ്ങൾക്കു മുൻപാകെ മാർപ്പാപ്പയുടെ സന്ദേശം അവതരിപ്പിച്ചത്. ലോകസമാധാനം ഉറപ്പാക്കേണ്ടത് പരസ്പര നാശത്തിനുള്ള ഭീഷിണിയോ സമ്പൂർണ ഉന്മൂലനത്തിനുള്ള പ്രാപ്തിയോ അവകാശപ്പെട്ടിട്ടുള്ള തെറ്റായ സുരക്ഷാ അവബോധത്തിലല്ലന്നും, മാനവികതയുടെ അനിവാര്യമായ സാന്മാർഗ്ഗികവും ധാർമ്മികവുമായ വാദഗതികൾ പരിഗണിച്ച് ധാരണയുണ്ടാക്കുന്ന ഉടമ്പടിയാണ് ആസൂത്രണം ചെയ്യേണ്ടതെന്നും മാർപ്പാപ്പ സന്ദേശത്തിലൂടെ പ്രതികരിച്ചു. അണുവായുധ നിർമ്മാണത്തിനായി ചിലവാക്കുന്ന സമ്പത്ത് ദാരിദ്ര്യ നിർമാർജ്ജനം, സമാധാന ശ്രമങ്ങൾ, സമഗ്രമായ മാനവിക പുരോഗതി തുടങ്ങി കൂടുതൽ ഉചിതമായ കാര്യങ്ങൾക്കായി ഉപയോഗിക്കണമെന്ന് മാർപ്പാപ്പ നിർദേശിക്കുകയും ചെയ്തു. അണുവായുധങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന പരിണിതഫലങ്ങളും കാലാവസ്ഥ വ്യതിയാനങ്ങളും കണക്കിലെടുത്തുകൊണ്ട് അണുവായുധ ഉന്മൂലനമെന്ന പ്രതീക്ഷാ ജനകമായ ഉദ്യമത്തിന്റെ അന്തിമമായ ലക്ഷ്യത്തിലേക്ക് നാം എത്തിച്ചേരണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. സങ്കീർണമെങ്കിലും ദീർഘവീക്ഷണത്തോടെയുള്ള അണുവായുധ വിമുക്തമായ പാതയിലേക്കുള്ള നിർണായകമായ ഒരു ചുവടുവെയ്പ്പാകട്ടെ ഈ സമ്മേളനം എന്ന ആശംസയും മാർപ്പാപ്പ തന്റെ സന്ദേശത്തിലൂടെ അറിയിച്ചു.
Image: /content_image/TitleNews/TitleNews-2017-03-30-11:20:21.jpg
Keywords: മാർപാപ്പ
Content: 4535
Category: 1
Sub Category:
Heading: മാര്‍പാപ്പയുടെ വിശുദ്ധവാര തിരുക്കര്‍മങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി
Content: വത്തിക്കാന്‍: വിശുദ്ധവാരത്തിലെ മാര്‍പാപ്പയുടെ ശുശ്രൂഷകളെ പറ്റിയുള്ള വിവരങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി. ഓശാന ഞായറാഴ്ച പ്രാദേശികസമയം പത്തുമണിക്കു വത്തിക്കാന്‍ അങ്കണത്തില്‍ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ഒലിവു ശാഖകളുടെ വെഞ്ചരിപ്പും പ്രദക്ഷിണവും നടക്കും. തുടര്‍ന്നാണ് മാര്‍പാപ്പ ദിവ്യബലി അര്‍പ്പിക്കുക. പെസഹാ വ്യാഴാഴ്ചയിലെ തിരുക്കര്‍മങ്ങളായ തൈലം വെഞ്ചരിപ്പും ദിവ്യബലിയും സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ വച്ചായിരിക്കും നടക്കുക. ദുഃഖവെള്ളിയാഴ്ചയിലെ കര്‍മങ്ങള്‍ വത്തിക്കാന്‍ ബസിലിക്കയില്‍ വൈകിട്ട് 5 മണിക്കും നടക്കും. റോമിലെ കൊളോസ്സിയത്തില്‍ രാത്രി 9.15-നും കുരിശിന്റെ വഴിയും നടക്കും. ഈസ്റ്റര്‍ ശനിയാഴ്ച വൈകിട്ട് 8.30-നായിരിക്കും മാര്‍പാപ്പായുടെ മുഖ്യകാര്‍മികത്വത്തിലുള്ള തിരുക്കര്‍മങ്ങള്‍. തിരുകര്‍മ്മങ്ങള്‍ വത്തിക്കാന്‍ ബസിലിക്കയില്‍ വച്ചായിരിക്കും നടക്കുക. ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ പത്തുമണിക്ക് വത്തിക്കാന്‍ അങ്കണത്തില്‍ പാപ്പാ ദിവ്യബലിയര്‍പ്പിക്കും. തുടര്‍ന്ന് പതിവുപോലെ, വചന സന്ദേശവും ആശീര്‍വാദവും നല്‍കും.
Image: /content_image/News/News-2017-03-30-11:36:36.jpg
Keywords: വിശുദ്ധവാര
Content: 4536
Category: 1
Sub Category:
Heading: ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ചാല്‍ കുറ്റവിമുക്തരാക്കാമെന്ന് ലാഹോര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍
Content: ലാഹോര്‍: ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ചാല്‍ കുറ്റവിമുക്തരാക്കാമെന്ന് ക്രൈസ്തവരായ 42 പ്രതികളോട് ലാഹോറിലെ പബ്ലിക് പ്രോസിക്യൂട്ടര്‍. 2 വര്‍ഷങ്ങള്‍ക്ക് മുന്‍പ് യോഹനബാദിലെ രണ്ട് ക്രൈസ്തവ ദേവാലയങ്ങളില്‍ ചാവേറാക്രമണത്തെ തുടര്‍ന്നു നടന്ന മർദനത്തിനിടെ രണ്ടു പേർ മരിച്ച കേസില്‍ വിചാരണ നേരിടുന്ന പ്രതികള്‍ക്കാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ വാഗ്ദാനംനല്‍കിയത്. പാക് പത്രമായ ദി എക്‌സ്പ്രസ് ട്രിബ്യൂണാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഡപ്യൂട്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറായ സയീദ് അനീസ് ഷായാണ് ഇസ്ലാം മതം സ്വീകരിച്ചാല്‍ മോചിപ്പിക്കാമെന്ന വാഗ്ദാനവുമായി രംഗത്തെത്തിയത്. ദേവാലയത്തില്‍ നടന്ന ആക്രമണവുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു ജനക്കൂട്ടം 2 പേരെ കൊന്നത്. സംഭവത്തില്‍ നിരവധി പേര്‍ക്കെതിരെ കേസുണ്ടായിരുന്നെങ്കിലും 42 ക്രൈസ്തവരാണ് പിടിയിലായത്. വലത് സന്നദ്ധപ്രവര്‍ത്തകനായ ജോസഫ് ഫ്രാന്‍സിയാണ് പ്രതികള്‍ക്കായി ഹാജരായത്. പ്രതികള്‍ ഇസ്ലാം മതം സ്വീകരിച്ചാല്‍ കുറ്റവിമുക്തരാക്കുമെന്ന് താന്‍ ഉറപ്പു നല്‍കുന്നതായി പ്രോസിക്യൂട്ടര്‍ അറിയിച്ചതായി ഫ്രാന്‍സി വെളിപ്പെടുത്തിയതായും ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയമ വ്യവസ്ഥയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നാരോപിച്ച് രാജ്യത്തെ അഭിഭാഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Image: /content_image/News/News-2017-03-30-12:50:27.jpg
Keywords: പാകി, പാക്കിസ്ഥാ
Content: 4537
Category: 1
Sub Category:
Heading: "നൈജീരിയയിലെ ക്രിസ്ത്യാനികളെ ആര് സംരക്ഷിക്കും?" : ക്രിസ്ത്യാനികളുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്ന ആവശ്യവുമായി നൈജീരിയന്‍ ബിഷപ്പ്
Content: അബൂജ: നൈജീരിയയിലെ തെക്കന്‍ മേഖലകളിലുള്ള ക്രൈസ്തവരുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നു നൈജീരിയന്‍ ബിഷപ്സ് കോണ്‍ഫറന്‍സ് പ്രസിഡന്‍റ് ബിഷപ്പ് ഇഗ്നേഷ്യസ് കൈഗാമ. പ്രദേശത്ത് ആക്രമണങ്ങള്‍ക്കിരയായവരോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനായി ബിഷപ്സ് കോണ്‍ഫ്രന്‍സിന്റെ പ്രതിനിധി എന്ന നിലയില്‍ കഫാന്‍ചന്‍ രൂപത സന്ദര്‍ശിക്കുന്നതിനിടക്കാണ് ബിഷപ്പ് ഈ ആവശ്യമുന്നയിച്ചത്. സാധാരണക്കാരായ ക്രിസ്ത്യാനികള്‍, ഫുലാനി വിഭാഗത്തിലുള്ള ഇസ്ലാം മതവിശ്വാസികളുടെ നിരന്തരമായ ആക്രമണങ്ങള്‍ക്ക് വിധേയമായികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ബിഷപ്പ് സന്ദര്‍ശനം നടത്തിയത്. വിവിധ ഗ്രാമങ്ങള്‍ ആക്രമിക്കുന്ന ഇസ്ളാമിക ഗോത്രവര്‍ഗ്ഗ സംഘടന നിരവധി പേരെ കൊലപ്പെടുത്തിയ വാര്‍ത്തകളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. കാഡുണയിലെ സംഘര്‍ഷങ്ങളില്‍ മാത്രം ഏതാണ്ട് 800-ഓളം ആളുകള്‍ക്ക് തങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടതായി പ്രാദേശിക കത്തോലിക്കാ സഭ വ്യക്തമാക്കി. രാജ്യത്തെ ക്രൈസ്തവരോട് സര്‍ക്കാര്‍ പക്ഷാപാതം കാണിക്കുകയാണെന്നും ഇതില്‍ ഏറെ ആശങ്കയുണ്ടെന്നും ബിഷപ്പ് ഇഗ്നേഷ്യസ് പറഞ്ഞു. “ഞങ്ങളുടെ ജീവനും സ്വത്തിനും തുടര്‍ച്ചയായി നാശനഷ്ടങ്ങള്‍ നേരിടേണ്ടി വരുന്നതില്‍ ഞങ്ങള്‍ ആശങ്കാകുലരാണ്. ഇന്നലെ തെക്കന്‍ കാഡുണയായിരുന്നു, പിന്നീട് ബെന്യുവിലെ സാക്കി-ബിയാം. അതിനു ശേഷം ഓയോയിലെ ഇലെ-ഇഫെ. അടുത്ത ഇര ഏത് ക്രിസ്ത്യന്‍ സമൂഹമായിരിക്കുമെന്ന് ആര്‍ക്കും അറിയില്ല”. “നിരവധി ഗോത്രങ്ങളിലും, വംശങ്ങളിലും, മതങ്ങളിലും, വര്‍ണ്ണങ്ങളിലുമുള്ള ആളുകള്‍ തിങ്ങിപാര്‍ക്കുന്ന ഒരു രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്, അതിനാലാണ് ഇവിടത്തെ രാഷ്ട്രീയക്കാര്‍ ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം താല്‍പ്പര്യങ്ങളുടെ സംരക്ഷകരായിരിക്കുന്നത്. നൈജീരിയയിലെ ക്രിസ്ത്യാനികളെ ആര് സംരക്ഷിക്കും? പക്ഷപാതരഹിതമായ പ്രവണതകള്‍ അവസാനിപ്പിച്ച് രാജ്യത്ത് തുല്ല്യതയും, ഐക്യവും നിലവില്‍ വരുത്തുവാന്‍ ശ്രമിക്കണമെന്നു ഞങ്ങള്‍ ആവശ്യപ്പെടുന്നു”. ബിഷപ്പ് പറഞ്ഞു. ഫെഡറല്‍, സംസ്ഥാന സര്‍ക്കാറുകളും, സുരക്ഷാ സേനയും ഈ പ്രശ്നം കൈകാര്യം ചെയ്തതിലുള്ള പാകപ്പിഴയാണ് പ്രദേശത്തെ സാഹചര്യം ഇത്രമാത്രം വഷളാക്കിയതെന്ന് കഫാന്‍ചാനിലെ മെത്രാനായ ജോസഫ് ബഗോബിരി പറഞ്ഞു. സംസ്ഥാനത്തിലെ മുസ്ലീം ഭൂരിപക്ഷമുള്ള വടക്കന്‍ മേഖലക്ക് പ്രത്യേക പരിഗണനയും, ധനസഹായവും നല്‍കുന്ന സംസ്ഥാന ഗവണ്‍മെന്റിന്റെ നിലപാടാണ് പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം. വിശ്വാസം നഷ്ടപ്പെടുത്താതെ ഈ ആക്രമണങ്ങളെ നേരിടുവാനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ സഭ കണ്ടെത്തേണ്ടിയിരിക്കുന്നു. ക്രിസ്ത്യാനികളും മുസ്ലീങ്ങളും സര്‍ക്കാര്‍ മേഖലയിലും സൈന്യത്തിലും ഒരുമിച്ച് ജോലിചെയ്യുന്നുണ്ടെന്നും, നിയമവാഴ്ചയിലുള്ള അപാകതയാണ് യഥാര്‍ത്ഥത്തില്‍ ഇവിടത്തെ പ്രശ്നങ്ങള്‍. രാജ്യത്തെ നയിക്കേണ്ട നൈജീരിയയിലെ ഭരണകൂടം ഇപ്പോള്‍ ഉറങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “പ്രാര്‍ത്ഥിക്കുക മാത്രമാണ് ഇപ്പോള്‍ ഞങ്ങളുടെ മുന്നിലുള്ള ഏക മാര്‍ഗ്ഗം. ഞങ്ങള്‍ ദൈവത്തില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നു. പ്രതീക്ഷ വൃഥാവിലാവില്ലെന്ന് ഞങ്ങള്‍ക്കറിയാം. ഈജിപ്ത്കാരുടെ കൈകളില്‍ നിന്നും ഇസ്രായേല്‍ മക്കളെ ദൈവം മോചിപ്പിച്ചത് പോലെ ഒരു ദിവസം അവന്‍ ഞങ്ങളേയും രക്ഷിക്കും”. ബിഷപ്പ് ജോസഫ് ബഗോബിരി പ്രത്യാശ പ്രകടിപ്പിച്ചു.
Image: /content_image/News/News-2017-03-30-14:37:26.jpg
Keywords: നൈജീ
Content: 4538
Category: 18
Sub Category:
Heading: മദ്യനയത്തിനെതിരെ ചങ്ങനാശ്ശേരിയില്‍ ലഹരി വിരുദ്ധ സ്നേഹ സംഗമം
Content: ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ മ​​​​ദ്യ​​​​ന​​​​യ​​​​ത്തി​​​​നെ​​​​തി​​​​രേ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി​​​​യി​​​​ൽ ലഹരി വിരുദ്ധ സ്നേ​​​​ഹ​​​​സം​​​​ഗ​​​​മം നടന്നു. എ​​​​സ്ബി ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ളി​​​​നു മു​​​​ന്പി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ല​​​​ഹ​​​​രി വി​​​​രു​​​​ദ്ധ സ്നേ​​​​ഹ​​​​സംഗമം ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. ​​​സ്കൂ​​​​ളി​​​​നു മുന്‍പി​​​​ൽ സ​​​​ജ്ജ​​​​മാ​​​​ക്കി​​​​യ കാ​​​​ൻ​​​​വാ​​​​സി​​​​ൽ സന്ദേശം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തിയാണ് ബിഷപ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. അ​​​​തി​​​​രൂ​​​​പ​​​​താ ആ​​​​ത്മ​​​​താ കേ​​​​ന്ദ്ര​​​​വും കെ​​​​സി​​​​ബി​​​​സി മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ സ​​​​മി​​​​തി​​​​യും സം​​​​യു​​​​ക്ത​​​​മാ​​​​യാ​​​​ണു ല​​​​ഹ​​​​രി​​വി​​​​രു​​​​ദ്ധ സം​​​​ഗ​​​​മം സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത്. ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ ജ​​​​ന​​​​ങ്ങ​​​​ൾ തി​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന​​​​ത് ജ​​​​ന​​​​ക്ഷേ​​​​മം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നാ​​​​ണെ​​​​ന്നും അ​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ ജ​​​​ന​​​​വി​​​​രു​​​​ദ്ധ മ​​​​ദ്യ​​​​ന​​​​യ​​​​ത്തെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ ഒ​​​​റ്റ​​​​പ്പെ​​​​ടു​​​​മെ​​​​ന്നും ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു. അ​​​​തി​​​​രൂ​​​​പ​​​​താ ആ​​​​ത്മ​​​​താ കേ​​​​ന്ദ്രം ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ.​​​​ജോ​​​​ർ​​​​ജ് ക​​​​പ്പാ​​​​മൂ​​​​ട്ടി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത​​വ​​​​ഹി​​​​ച്ചു. സി.​​​​എ​​​​ഫ്.​​​​തോ​​​​മ​​​​സ് എം​​​​എ​​​​ൽ​​​​എ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ മോ​​​​ണ്‍. ജോ​​​​സ​​​​ഫ് മു​​​​ണ്ട​​​​ക​​​​ത്തി​​​​ൽ, പു​​​​തൂ​​​​ർ​​​​പ്പ​​​​ള്ളി ഇ​​​​മാം ഷ​​​​ബി​​​​ൻ അ​​​​ഹ​​​​മ്മ​​​​ദ് കാ​​​​സി​​​​മി, എ​​​​ൻ​​​​എ​​​​സ്എ​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ബോ​​​​ർ​​​​ഡ് അം​​​​ഗം ഹ​​​​രി​​​​കു​​​​മാ​​​​ർ കോ​​​​യി​​​​ക്ക​​​​ൽ, എ​​​​സ്എ​​​​ൻ​​​​ഡി​​​​പി യോ​​​​ഗം ഡ​​​​യ​​​​റ​​​​ക്ട​​​​ർ ബോ​​​​ർ​​​​ഡ് അം​​​​ഗം ച​​​​ന്ദ്ര​​​​ബാ​​​​ബു, മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ൻ​​​​പ​​​​ള്ളി വി​​​​കാ​​​​രി ഫാ. ​​​​കു​​​​ര്യ​​​​ൻ പു​​​​ത്ത​​​​ൻ​​​​പു​​​​ര, കെ​​​​സി​​​​ബി​​​​സി മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ സ​​​​മി​​​​തി സം​​​​സ്ഥാ​​​​ന ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യ പ്ര​​​​സാ​​​​ദ് കു​​​​രു​​​​വി​​​​ള, തോ​​​​മ​​​​സു​​​​കു​​​​ട്ടി മ​​​​ണ​​​​ക്കു​​​​ന്നേ​​​​ൽ, ജ​​​​സ്റ്റി​​​​ൻ ബ്രൂ​​​​സ്, കെ.​​​​പി.​​​​മാ​​​​ത്യു, ജെ.​​​​റ്റി.​​​​റാം​​​​സേ, എ​​​​സ്ബി ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ൾ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ പി.​​​​എ.​​​​കു​​​​ര്യാ​​​​ച്ച​​​​ൻ തുടങ്ങീ നിരവധി ആളുകള്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.
Image: /content_image/India/India-2017-03-31-04:03:20.jpg
Keywords: ജോസ് പെരു, ചങ്ങ