category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading നിനവേയില്‍ ഐ‌എസ് തീവ്രവാദികള്‍ തകര്‍ത്തത് 12000ത്തിലധികം ക്രൈസ്തവ ഭവനങ്ങള്‍
Contentബാഗ്ദാദ്: നിനവേ പ്രവിശ്യയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദി സംഘടന തകര്‍ത്തത് 12000 ത്തിലധികം ക്രൈസ്തവ ഭവനങ്ങളെന്ന് പുതിയ റിപ്പോര്‍ട്ട്. പ്രദേശത്തെ 700 ഓളം ഭവനങ്ങൾ പൂർണമായി നശിപ്പിച്ചെന്നും സന്നദ്ധ സംഘടനയായ 'എയിഡ് ടു ചാരിറ്റി' പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഭവനരഹിതരായ ജനങ്ങൾ ഇർബിൽ പ്രദേശത്താണ് അഭയം തേടിയിരിക്കുന്നത്. ഇർബിലേക്ക് കുടിയേറിയ ഒരു ലക്ഷത്തി ഇരുപതിനായിരം ജനങ്ങളിൽ 90,000 ആളുകൾ താത്കാലികമായി അവിടെ തുടരുന്നുണ്ട്. അഭയാർത്ഥികളുടെ പുനരധിവാസത്തിനായുള്ള ഭവന നിര്‍മ്മാണത്തിന് ഇരുനൂറ് മില്യൺ ഡോളർ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'എയ്ഡ് ടു ചർച്ച് ഇൻ നീഡ്' സന്നദ്ധ സംഘടന തന്നെയാണ് ജനങ്ങൾക്ക് സഹായങ്ങൾ ലഭ്യമാക്കുന്നത്. ഐ.എസ് ആക്രമണത്തിൽ, നിനവേയിൽ നിന്നും പലായനം ചെയ്ത ഇറാഖി വംശജകർക്കിടയിൽ നടത്തിയ സർവേ പ്രകാരം നാൽപത് ശതമാനം പേർ തങ്ങളുടെ ഭവനങ്ങളിലേക്ക് തിരിച്ചു പോകാൻ സന്നദ്ധത പ്രകടിപ്പിച്ചു. നാൽപത്താറു ശതമാനം ആളുകൾ ഐ.എസ് അധീനതയിൽ നിന്നും വിട്ടുകിട്ടിയ തങ്ങളുടെ പ്രദേശത്തേക്ക് മടങ്ങി പോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും വെളിപ്പെടുത്തി. 2016 നവംബറിൽ നടന്ന സർവേയിൽ മൂന്ന് ശതമാനം ആളുകൾ മാത്രമായിരുന്നു നിനവേയിലേക്ക് പോകാൻ തയ്യാറായത്. നിനവേയുടെ സ്ഥിതിഗതികൾ അനുകൂലമാണ് എന്ന തിരിച്ചറിവ് മടങ്ങി പോകുവാൻ ജനങ്ങൾക്ക് ആത്മവിശ്വാസം പകരുന്നതായാണ് പഠനം. സർവ്വേയിൽ പങ്കെടുത്ത പലരും തങ്ങളുടെ വസ്തുവകകൾ ഇസ്ലാമിക് സ്‌റ്റേറ്റ് അപഹരിച്ചെന്ന് അറിയിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-03-30 11:14:00
Keywordsഇറാഖ
Created Date2017-03-30 11:15:06