Contents
Displaying 4261-4270 of 25044 results.
Content:
4539
Category: 7
Sub Category:
Heading: കത്തോലിക്ക സഭയ്ക്കെതിരെയുള്ള മാധ്യമ രംഗത്തെ ചുവടുമാറ്റങ്ങളെ തിരിച്ചറിയുക
Content: കേരള മാധ്യമരംഗത്ത് നടക്കുന്ന ഫാസിസ നിലപാടുകള്‍ നാം തിരിച്ചറിയാതെ പോകുന്നുണ്ടോ? ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ സഭാവിരുദ്ധ നിലപാടുകളെ പറ്റിയും ചുവടുമാറ്റത്തെ പറ്റിയും പ്രശസ്ത ദൈവശാസ്ത്ര പണ്ഡിതനും വചന പ്രഘോഷകനുമായ ഡോ. ജോസഫ് പാംപ്ലാനി സംസാരിക്കുന്നു.
Image:
Keywords: വീഡിയോ

4540
Category: 1
Sub Category:
Heading: കാരുണ്യത്തിന്റെ മറ്റൊരു സാക്ഷ്യം കൂടി: ഷാജുവിന് വൃക്ക നല്‍കാന്‍ സിസ്റ്റര്‍ മെറിന്‍ തയാറെടുക്കുന്നു
Content: തൃശൂര്‍: മുന്നോട്ട് ജീവിക്കണമെങ്കില്‍ വൃക്ക മാറ്റിവയ്‌ക്കലല്ലാതെ ഇനി വഴിയില്ല. ഡോക്‌ടര്‍മാര്‍ തീര്‍പ്പുകല്‍പ്പിച്ചപ്പോള്‍ ഷാജുവിന് പകച്ചു നില്‍ക്കുവാനേ കഴിഞ്ഞുള്ളൂ. കാരണം സാധാരണ ചികിത്സയ്‌ക്കു പോലും പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന കൊല്ലം നിലമേല്‍ ആഴാന്തക്കുഴിതോട്ടത്തില്‍ വീട്ടില്‍ ഷാജുവിനും കുടുംബത്തിനും മുന്നില്‍ അത് വലിയൊരു വെല്ലുവിളിയായിരിന്നു. മുന്നോട്ട് എങ്ങനെയെന്ന്‍ ചിന്തിച്ച് വേദനയില്‍ കഴിഞ്ഞ ഷാജുവിന്റെ കുടുംബത്തിന് മുന്നില്‍ കാരുണ്യത്തിന്റെ ആള്‍രൂപമായി സിസ്‌റ്റര്‍ മെറിന്‍ പോള്‍ അവതരിക്കുകയായിരിന്നു. പതിനേഴു വർഷമായി വൃക്ക രോഗത്തോടു പോരാടുന്ന യുവാവിനു വൃക്ക നല്‍കുവാന്‍ തയാറാണെന്ന് സിസ്റ്റർ മെറിൻ അറിയിച്ചു. ഹോളി ഫാമിലി സന്യാസസമൂഹാംഗമായ സിസ്റ്റര്‍ മെറിന്‍ പോള്‍ തൃശൂർ അരണാട്ടുകര ഇൻഫന്റ് ജീസസ് സ്കൂളിലെ ഹെഡ്മിസ്ട്രസ്സായി സേവനം ചെയ്തു വരികെയാണ് ശക്തമായ തീരുമാനം കൈകൊണ്ടത്. സിസ്റ്ററിനു വൃക്കദാനത്തിനു കരുണയുടെ വര്‍ഷത്തില്‍ മേലധികാരികൾ അനുമതി നല്‍കി. വൃക്കദാതാവായ ഫാ. ഡേവിസ് ചിറമ്മൽ നയിക്കുന്ന കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ മുഖേനയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ ഏപ്രില്‍ അഞ്ചിന് സിസ്‌റ്റര്‍ മെറിന്റെ വൃക്ക ഷാജുവിനു നല്‍കും. അവയവമാറ്റത്തിനു മുന്നോടിയായുള്ള നടപടികള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൂര്‍ത്തിയായി. രോഗം ബാധിച്ച് ഒരു വൃക്ക നേരത്തേ നീക്കം ചെയ്‌തിരുന്ന ഷാജുവിന് അടുത്ത വൃക്കയും തകരാറിലായതോടെയാണു ജീവിതം വഴിമുട്ടിയത്. രോഗിയായ അമ്മയും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ പ്രതീക്ഷകളും അസ്‌തമിച്ചു തുടങ്ങിയപ്പോഴാണ് മാലാഖയെ പോലെ സിസ്‌റ്റര്‍ മെറിന്‍ പോള്‍ അവതരിച്ചത്. വ്യക്തിപരമായ ത്യാഗത്തിലൂടെ മറ്റൊരാളുടെ ജീവൻ രക്ഷിക്കണമെന്നും സമൂഹത്തിനു നന്മ ചെയ്യണമെന്നതും കുറേക്കാലമായുള്ള ആഗ്രഹമാണെന്ന് സിസ്റ്റര്‍ പറയുന്നു. മതത്തിന്റെയും ജാതിയുടെയും അതിര്‍വരമ്പുകള്‍ ഭേദിച്ച് കാരുണ്യത്തിന്റെ മറ്റൊരു സാക്ഷ്യമാണ് സിസ്റ്റര്‍ മെറിന്‍ ലോകത്തിന് നല്‍കുന്നത്. കരുണയുടെ ഇത്തിരിവെട്ടം ലോകത്തിനു പകര്‍ന്നു നല്‍കിയാല്‍ ജീവിതം ധന്യമാകുമെന്നും സിസ്‌റ്റര്‍ മെറിന്‍ പറയുന്നു. ജനപ്രതിനിധികളുടെകൂടി പിന്തുണയോടെ എസ്ബിടി നിലമേൽ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. സന്മനസുള്ളവർ സഹായിക്കുമെന്ന പ്രതീക്ഷയോടെയാണ് നാളെ ആശുപത്രിയില്‍ പ്രവേശിക്കുന്നതെന്ന് ഷാജു പറയുന്നു. അക്കൗണ്ട് നമ്പര്‍: 67239664689, ഐ.എഫ്.എസ്.ഇ. കോഡ്: SBTR0000228, ഫോണ്‍: 9447496602
Image: /content_image/News/News-2017-03-31-05:29:20.jpg
Keywords: വൃക്ക

4541
Category: 18
Sub Category:
Heading: കെസിബിസി പ്രൊലൈഫ് സമിതി ജീവന്‍മിഷന്‍ ആരംഭിച്ചു
Content: കൊച്ചി: കെസിബിസി പ്രൊ-ലൈഫ് സമിതി നേതൃത്വം നല്കു ''ജീവന്‍മിഷന്‍ -2017'' കര്‍മ്മപദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. ചെമ്പുമുക്ക് സ്‌നേഹനിലയത്തില്‍ നടന്ന പൊതു സമ്മേളനത്തില്‍ വച്ച് കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രൊ-ലൈഫ് സമിതിയുടെയും വൈസ് ചെയര്‍മാന്‍ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ഉദ്ഘാടനം ചെയ്തു. ഗര്‍ഭഛിദ്രത്തിനെതിരെയുള്ള ബോധവത്കരണ പദ്ധതികള്‍, കാരുണ്യ കലാലയങ്ങള്‍- വിദ്യാര്‍ത്ഥികളില്‍ കാരുണ്യ മനോഭാവം വളര്‍ത്തുക, കലാലയങ്ങളില്‍ കാരുണ്യപദ്ധതികള്‍ ആവിഷ്‌കരിക്കുക, ചാരിറ്റി ഫോറങ്ങള്‍ ആരംഭിക്കുക, കെ.സി.എസ.്എല്‍ മറ്റു വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക, ജീവനിധി- കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുക. രോഗികളെ സഹായിക്കുക, ജീവകാരുണ്യ പദ്ധതികളെ സഹായിക്കുക, ജീവസമൃദ്ധി - വലിയ കുടുംബങ്ങളെ ആദരിക്കുക, യുവതലമുറയിലെ കുടുംബങ്ങളുടെ സംഗമങ്ങള്‍ നടത്തുക, ജീവവിസ്മയം - ജീവന്റെ സംസ്‌കാരം വളര്‍ത്തു എക്‌സിബിഷനുകള്‍ നടത്തുക, പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍ ആവിഷ്‌കരിക്കുക (വെള്ളം, വെളിച്ചം, ആഹാരം), കാരുണ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മകള്‍ സംഘടിപ്പിക്കുക, കാരുണ്യകുടുംബങ്ങളെ സഹായിക്കുക, 100 കേന്ദ്രങ്ങളില്‍ പ്രൊലൈഫ് സെമിനാറുകള്‍ സംഘടിപ്പിക്കുക, ഫാത്തിമ മാതാവിന്റെ മാധ്യസ്ഥതയില്‍ പ്രാര്‍ത്ഥനാ പര്യടനം പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുക, ജീവന്‍ ന്യൂസ് ലെറ്റര്‍ പുസ്തകങ്ങളുടെ വീഡിയോ, ലഘുലേഖകള്‍, പോസ്റ്ററുകള്‍ തയ്യാറാക്കുക എന്നിവയാണ് പ്രധാന പദ്ധതികള്‍. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കെസിബിസി പ്രൊ-ലൈഫ് സമിതി സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി, ചെമ്പുമുക്ക് സെന്റ് മൈക്കിള്‍ പള്ളി വികാരി ഫാ. ടൈറ്റസ് ആന്റണി കുരുശുവീട്ടില്‍, കെസിബിസി പ്രൊ-ലൈഫ് സമിതി ജനറല്‍ സെക്രട്ടറി സാബു ജോസ്, ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ്ജ്, അഡ്വ. ജോസി സേവ്യര്‍, സ്‌നേഹനിലയം മദര്‍ സി. പേളി ചെട്ടുവീട്ടില്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സി. ഡിക്‌സി, ബേബി ചിറ്റിലപ്പിള്ളി, ഗ്രേസി ജോസഫ് തേരാട്ടിന്‍, എയ്‌സല്‍ കെ.ആര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-03-31-06:40:54.JPG
Keywords: പ്രോലൈ

4542
Category: 18
Sub Category:
Heading: കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാനവാര്‍ഷികം നാളെ
Content: കൊച്ചി: കേരളത്തിലെ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ സംസ്ഥാനതല കൂട്ടായ്മയായ കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെ നാലാമത് സംസ്ഥാന വാര്‍ഷിക സമ്മേളനം ഏപ്രില്‍ 1 ശനിയാഴ്ച ഉച്ചയ്ക്ക് 2 ന് പാലാരിവട്ടം പി.ഒ.സി.യില്‍ നടത്തുമെന്ന് സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്‍, സംസ്ഥാന ജന. സെക്രട്ടറി അഡ്വ.ചാര്‍ളിപോള്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന വാര്‍ഷിക സമ്മേളനം കെ.സി.ബി.സി. ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ജന: സെക്രട്ടറി അഡ്വ.ചാര്‍ളിപോള്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ.വര്‍ഗ്ഗീസ് വള്ളിക്കാട്ട്, കെ.സി.ബി.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ.ജേക്കബ് വെള്ളമരുതുങ്കല്‍, കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഫാ.തോമസ് തൈത്തോട്ടം, മദ്യവിരുദ്ധസമിതി സെക്രട്ടറി പ്രസാദ് കുരുവിള, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത്, സീറോ മലബാര്‍ സഭയുടെ പ്രോ ലൈഫ് അപ്പസ്‌തോലേറ്റ് സെക്രട്ടറി സാബുജോസ്, ഫാ.സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, ഫാ.ജോര്‍ജ്ജ് നേരേവീട്ടില്‍, ഫാ.ആന്റണി അറയ്ക്കല്‍, തങ്കച്ചന്‍ വെളിയില്‍, പി.എച്ച്. ഷാജഹാന്‍, ജോണ്‍സണ്‍ പാട്ടത്തില്‍, ജെയിംസ് കോറമ്പേല്‍, ടി.എം.വര്‍ഗ്ഗീസ്, പ്രൊഫ.കെ.കെ.കൃഷ്ണന്‍, കെ.എ.പൗലോസ് കാച്ചപ്പിള്ളി, ഹില്‍ട്ടണ്‍ ചാള്‍സ്, പി.ആര്‍. അജാമളന്‍, എം.ഡി.റാഫേല്‍, മിനി ആന്റണി തുടങ്ങിയവര്‍ പ്രസംഗിക്കും. 25 ല്‍ പ്പരം മദ്യവിരുദ്ധ പ്രസ്ഥാനങ്ങള്‍ വാര്‍ഷിക സമ്മേളനത്തില്‍ പങ്കാളികളാകും. ചാരായ നിരോധനത്തിന്റെ 21-ാം വാര്‍ഷികവും ഇതോടൊന്നിച്ച് ആചരിക്കും. സര്‍ക്കാര്‍ സ്ഥാപനത്തിന് പ്രവര്‍ത്തനാനുമതി നിഷേധിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരമില്ലെന്ന് മന്ത്രി ജി.സുധാകരന്റെ പ്രസ്താവന തെറ്റിധാരണാജനകമാണ്. ഒരു പ്രദേശത്ത് മദ്യശാലകള്‍ വേണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള പരാമാധികാരം തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ക്കാണ്. ഈ അധികാരത്തിന്മേല്‍ കടന്നുകയറാന്‍ എക്‌സൈ് മന്ത്രിക്ക് അവകാശമില്ല. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തി, ജനവികാരം മാനിക്കാതെ, ജനവാസകേന്ദ്രങ്ങളില്‍ മദ്യശാലകള്‍ സ്ഥാപിക്കാനുള്ള നീക്കം ശരിയല്ലെന്ന് ജസ്റ്റീസ് പി.കെ. ഷംസുദ്ദീനും അഡ്വ.ചാര്‍ളിപോളും പറഞ്ഞു.
Image: /content_image/India/India-2017-03-31-07:10:00.jpg
Keywords: കെസിബിസി, മദ്യ

4543
Category: 1
Sub Category:
Heading: വൈദികരുടെ എണ്ണത്തിലെ കുറവ്: വിശ്വാസികള്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന ആഹ്വാനവുമായി അയര്‍ലണ്ട് ബിഷപ്പ്
Content: ലോങ്ങ്‌ഫോര്‍ഡ്: അയര്‍ലന്‍ഡിന്റെ വടക്കന്‍ മേഖലയില്‍ വൈദികരുടെ എണ്ണത്തില്‍ ഉണ്ടായ കുറവിനെ തുടര്‍ന്ന് അത്മായര്‍ കൂടുതല്‍ ഉത്തരവാദിത്വമേറ്റെടുക്കണമെന്ന ആഹ്വാനവുമായി അര്‍ഡാ-ക്ലോണ്‍മാക്നോയിസ് രൂപതാ ബിഷപ്പ് ഫ്രാന്‍സിസ് ഡഫി. തന്റെ രൂപതയിലെ ഇടവക ജനങ്ങള്‍ക്കായി എഴുതിയ ഇടയലേഖനത്തിലൂടെയാണ് അദ്ദേഹം ഈ ആഹ്വാനം നടത്തിയത്. പുരോഹിതരുടെ കുറവിനെ നേരിടുവാനുള്ള പുതിയ മാര്‍ഗ്ഗങ്ങളുടെ പ്രതിഫലനം എല്ലാ രൂപതകളിലും പ്രകടമാകുമെന്നും അദ്ദേഹം തന്റെ കത്തില്‍ കുറിച്ചു. “രണ്ടും മൂന്നും വൈദികരുണ്ടായിരുന്ന ചില ഇടവകകളില്‍ ഇപ്പോള്‍ ഒരു വൈദികന്‍ മാത്രമേ ഉള്ളു. രൂപതയിലെ മൂന്ന്‍ ഇടവകകളില്‍ വികാരിമാരില്ല. പുരോഹിതരുടെ എണ്ണത്തിലെ കുറവ് ഇനിയും തുടരുവാനാണ് സാധ്യത.” കത്തില്‍ പറയുന്നു. അര്‍ഡാ-ക്ലോണ്‍മാക്നോയിസ് രൂപതയില്‍ ഇപ്പോള്‍ 41 ഇടവകകളിലായി 53-ഓളം രൂപതാ വൈദികര്‍ സേവനം ചെയ്യുന്നുണ്ട്. നാലോളം വൈദികര്‍ വിദേശങ്ങളില്‍ നിന്നും, വിവിധ സന്യാസ സഭകളില്‍ നിന്നുമായും സേവനം ചെയ്യുന്നുണ്ട്. അതേ സമയം വൈദീക പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ രൂപതയില്‍ ഇല്ല. "2030 ഓടെ നിലവിലുള്ള 53 പുരോഹിതരില്‍ 28 പേര്‍ വിരമിക്കും. അധികം താമസിയാതെ തന്നെ ഇടവകകളില്‍ വികാരിമാരില്ലാതെ വരികയോ, അല്ലെങ്കില്‍ ഒരു വൈദികന് ഒന്നില്‍ കൂടുതല്‍ ഇടവകള്‍ നോക്കേണ്ടി വരുന്ന സാഹചര്യം ഉടലെടുക്കുകയോ ചെയ്യും. ഈ കുറവ് രൂപതയിലെ എല്ലാ ഇടവകകളിലും ഗണ്യമായ മാറ്റങ്ങള്‍ വരുത്തും. വൈദികരിലെ കുറവ് നേരിടുന്നതിനായി ചില പൗരോഹിത്യ ഉത്തരവാദിത്വങ്ങള്‍ ഇടവക ജനങ്ങളുമായി പങ്ക് വെക്കേണ്ടി വരും". കത്തില്‍ പറയുന്നു. ഇതിനായി പുരോഹിതരുമായി സഹകരിക്കുകയും വിശ്വാസ രൂപീകരണത്തിനും, പ്രചാരണത്തിനും പരസ്പരം പോത്സാഹിപ്പിക്കുകയും വേണമെന്നും അദ്ദേഹം തന്റെ രൂപതയിലെ വിശ്വാസി സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. പൗരോഹിത്യമെന്ന ദൈവനിയോഗത്തിനു വേണ്ടി കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരുവാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. ഒരു മേഖലയിലുള്ള കുറവ് മറ്റ് മേഖലകളിലെ വളര്‍ച്ചക്ക് കാരണമാകാം. കത്തോലിക്ക വിശ്വാസികള്‍ക്ക് പുതിയ മാര്‍ഗ്ഗങ്ങളിലൂടെ വികസിക്കുവാനുള്ള അവസരം ദൈവം തരും എന്നു പ്രത്യാശ പ്രകടിപ്പിച്ച് കൊണ്ടാണ് ബിഷപ്പ് ഫ്രാന്‍സിസ് ഡഫി തന്റെ കത്ത് ചുരുക്കുന്നത്.
Image: /content_image/TitleNews/TitleNews-2017-03-31-07:53:51.jpg
Keywords: അയര്‍ല, വൈദിക

4544
Category: 4
Sub Category:
Heading: കൊടും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജിഹാദി തീവ്രവാദി ഇന്ന് ലോകത്തോടു പ്രഘോഷിക്കുന്നു "ക്രിസ്തു ഏകരക്ഷകൻ"
Content: ഒരു കാലത്ത് തീവ്രവാദ സംഘടനയായ അല്‍ക്വയ്ദയുടെ കീഴില്‍ കൊടും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തി അതില്‍ ആനന്ദം കണ്ടെത്തിയ വ്യക്തിയായിരിന്നു മൊഹമ്മദ് ബഷീര്‍. ഇസ്‌ലാമിക ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ അൽ നുസ്റ ഫ്രണ്ട് എന്ന സംഘടനയില്‍ ചേര്‍ന്ന് ചേര്‍ന്ന് അനേകം ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബഷീര്‍ ഇന്ന്‍ മറ്റൊരു വ്യക്തിത്വമാണ്. ലോകത്തിന് മുന്നില്‍ ജീവിക്കുന്ന സാക്ഷ്യമായി ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് ക്രിസ്തുവിനെ പ്രഘോഷിക്കുകയാണ് മൊഹമ്മദ്. അദ്ദേഹത്തിന്റെ മാനസാന്തര അനുഭവം പ്രശസ്ത മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വടക്കന്‍ സിറിയയിലെ കുര്‍ദ്ദിഷ് മേഖലയായ അഫ്രിനിലെ ഒരു മുസ്ലീം കുടുംബത്തിലാണ് മൊഹമ്മദ് ബഷീര്‍ ജനിച്ചത്. അദ്ദേഹത്തിന്റെ പതിനഞ്ചാം വയസ്സില്‍ ഒരു ബന്ധു ജിഹാദികളുടെ പ്രഭാഷണം കേള്‍ക്കുവാനായി ബഷീറിനെ കൂട്ടികൊണ്ടു പോയി. ഈ പ്രഭാഷണം കൗമാരക്കാരനായ മൊഹമ്മദിനെ ഏറെ സ്വാധീനിച്ചു. 2011-ല്‍ കലാപത്തെ തുടര്‍ന്ന്‍ സിറിയയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍, സെക്കുലര്‍ കുര്‍ദ്ദിഷ് സൈന്യവുമായി ചേര്‍ന്ന് അദ്ദേഹം സ്വയം ഭരണാവകാശത്തിനു വേണ്ടി പോരാടി. എന്നാൽ മരണങ്ങള്‍ കണ്ട് അറപ്പ് മാറിയ താന്‍ അധികം താമസിയാതെ ഇസ്ലാമിക തീവ്രവാദത്തില്‍ ആകൃഷ്ടനാകുകയായിരുന്നുവെന്ന് മൊഹമ്മദ് പറയുന്നു. “മൃതദേഹങ്ങള്‍ എല്ലാം കണ്ടപ്പോള്‍ ജിഹാദി പ്രഭാഷണത്തില്‍ ഞാന്‍ കേട്ട കാര്യങ്ങള്‍ സത്യമാണെന്ന്‍ എനിക്ക് തോന്നി. കൂടാതെ ആ പ്രഭാഷകന്റെ അക്രമപരമായ വിശദീകരണങ്ങളും ഇസ്ലാം മതത്തിന് വേണ്ടി പോരാടുവാന്‍ എന്നെ പ്രേരിപ്പിച്ചു”. തുടർന്ന് 2012-ല്‍ ഇസ്ലാമിക രാജ്യത്തിന് വേണ്ടി പോരാടുന്ന ‘അൽ നുസ്റ ഫ്രണ്ട്’ എന്ന മുന്നണിയില്‍ ചേരുവാന്‍ അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് ക്ഷണിക്കുകയായിരുന്നു. അധികം ആലോചിക്കാതെ തന്നെ മൊഹമ്മദ് ആ ക്ഷണം സ്വീകരിച്ചു. ഒരു നുസ്ര പോരാളി എന്ന നിലയില്‍ മൊഹമ്മദ് നിരവധി ക്രൂര കൃത്യങ്ങള്‍ക്ക് പങ്കാളിയായി, സാക്ഷിയായി. തങ്ങൾക്ക് എതിരെ തിരിയുന്നവരെല്ലാം ദൈവത്തിന്റെ ശത്രുക്കളാണെന്നായിരുന്നു സംഘടന എന്നോടു പറഞ്ഞിരുന്നത്, അതിനാല്‍ തന്നെ ചെയ്യുന്ന പ്രവര്‍ത്തികളില്‍ എനിക്കു യാതൊരു ഖേദവും തോന്നിയിരുന്നില്ല.” മൊഹമ്മദ് ന്യൂയോര്‍ക്ക് ടൈംസിനോട് വെളിപ്പെടുത്തി. അവധിക്ക് നാട്ടിലെത്തിയപ്പോള്‍ മൊഹമ്മദിന്റെ മാതാപിതാക്കളും ഭാവിവധുവായിരുന്ന റഷീദയും നുസ്റയിലുള്ള അംഗത്വം ഉപേക്ഷിക്കുവാന്‍ മൊഹമ്മദിനെ ഉപദേശിച്ചുവെങ്കിലും അദ്ദേഹം അത് ചെവികൊണ്ടില്ല. കൂടുതല്‍ ശക്തമായി അദ്ദേഹം തന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു. ഒരിക്കല്‍ ബൈനോക്കുലറിലൂടെ ഒരു കാഴ്ച കാണുവാന്‍ അദ്ദേഹം ഇടയായി. വളരെ അകലെ സിറിയന്‍ സര്‍ക്കാര്‍ സൈന്യം ഒരു കൂട്ടം തടവ് പുള്ളികളെ ബുള്‍ഡോസര്‍ കൊണ്ട് കൂട്ടക്കൊല ചെയ്യുന്നത് മൊഹമ്മദ് കണ്ടു. ഈ ദൃശ്യങ്ങള്‍ മൊഹമ്മദിന്റെ മനസാക്ഷിയെ ഞെട്ടിച്ചു. തന്റെ സഹചാരികളുടെ പ്രവര്‍ത്തിയും അവരുടെ പ്രവര്‍ത്തിയും തമ്മില്‍ യാതൊരു അന്തരവുമില്ലെന്നു തിരിച്ചറിവ് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചു. അധികം താമസിയാതെ തന്നെ തന്റെ ജീവന്‍ പണയം വെച്ച് അദ്ദേഹം നുസ്റ ഉപേക്ഷിച്ച് അഫ്രീനില്‍ എത്തി. “ദൈവത്തെ അന്വേഷിച്ചാണ് ഞാന്‍ നുസ്റയിലെത്തിയത്. എന്നാല്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ തെറ്റാണെന്ന കാര്യം എനിക്കു ബോധ്യമായി”. മൊഹമ്മദ് വെളിപ്പെടുത്തി. പിറ്റേ വര്‍ഷം മൊഹമ്മദും അദ്ദേഹത്തിന്റെ ഭാര്യയും തുര്‍ക്കിയിലേക്ക് പോയി, അവിടെയുള്ള സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കൊപ്പം ചേര്‍ന്നു. അപ്പോഴും ഒരു കടുത്ത മുസ്ലീമായിരുന്ന മൊഹമ്മദിന്റെ ഉച്ചത്തിലുള്ള പ്രാര്‍ത്ഥന കേട്ട് “നീ എന്നാണ് പ്രവാചകനാവുന്നത്” എന്ന് ചോദിച്ചുകൊണ്ട് അയല്‍ക്കാര്‍ കളിയാക്കിയിട്ടുണ്ടെന്നു മൊഹമ്മദ് പറയുന്നു. അത്രക്ക് തീവ്ര ഇസ്ലാം മത വിശ്വാസിയായിരിന്നു അദ്ദേഹം. മതപരമായ വേഷം ധരിക്കുന്നതിനു തന്റെ ഭാര്യയെ അദ്ദേഹം നിരന്തരം പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2015-ന്റെ തുടക്കത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ റഷീദ രോഗബാധിതയായി. അവളുടെ ആരോഗ്യം പെട്ടെന്ന് തന്നെ ക്ഷയിച്ചു തുടങ്ങി. തന്നെ ചെറുപ്പത്തില്‍ ജിഹാദി പ്രഭാഷണം കേള്‍ക്കുവാന്‍ ക്ഷണിച്ച അഹമ്മദിനോട് ഇക്കാര്യം മൊഹമ്മദ് പറഞ്ഞു. എന്നാല്‍ അഹമ്മദ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് ക്രിസ്തുവിനെ പ്രഘോഷിക്കുകയായിരിന്നു. ഇത് മൊഹമ്മദിനെ ഞെട്ടിച്ചു കളഞ്ഞു. താന്‍ കൂടി അംഗമായ പ്രാര്‍ത്ഥന കൂട്ടായ്മയില്‍ റഷീദയുടെ ആരോഗ്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാമെന്ന് അഹമ്മദ് വാഗ്ദാനം നല്‍കി. ഫോണ്‍ റഷീദയുടെ സമീപത്ത് വെക്കുവാന്‍ പറഞ്ഞപ്പോള്‍ വേറെ മാര്‍ഗ്ഗമില്ലാത്തതിനാല്‍ മൊഹമ്മദ് മനസ്സില്ലാമനസ്സോടെ അത് സ്വീകരിച്ചു. പ്രാര്‍ത്ഥനകളുടെ ദിവസങ്ങള്‍. അധികം വൈകാതെ തന്നെ അത്ഭുതകരമായി റഷീദയുടെ ആരോഗ്യം സാധാരണ സ്ഥിതിയിലേക്ക് തിരിച്ചു വരുവാന്‍ തുടങ്ങി. ഇത് തന്റെ സുഹൃത്ത് വിശ്വസിക്കുന്ന ദൈവത്തിന്റെ ഇടപെടല്‍ മൂലമാണ് എന്ന് മൊഹമ്മദ് മനസ്സിലാക്കി. താന്‍ കാണാത്ത, മനസ്സിലാക്കാത്ത ഒരു ദൈവം ഉണ്ടെന്ന് മൊഹമ്മദ് മനസ്സിലാക്കി. പിന്നീട് നടന്നത് വലിയൊരു അത്ഭുതമായിരുന്നു. ക്രിസ്തുവിനെ കുറിച്ചും ക്രിസ്തുമതത്തെ കുറിച്ചും കൂടുതല്‍ അറിയണമെന്നും ഇത് മനസ്സിലാക്കുവാന്‍ പറ്റിയ ആരെയെങ്കിലും നിര്‍ദ്ദേശിക്കുവാന്‍ മൊഹമ്മദ് അഹമ്മദിനോട് ആവശ്യപ്പെട്ടു. അതിന്‍ പ്രകാരം ജോര്‍ദ്ദാന്‍ ആസ്ഥാനമാക്കിയുള്ള സുവിശേഷക സംഘത്തിലെ എയിമാദ് ബ്രിം എന്ന സുവിശേഷകന്‍ മൊഹമ്മദുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്നാണ് മൊഹമ്മദ് ക്രിസ്തുവിനെ തന്റെ രക്ഷനായി അംഗീകരിച്ചുകൊണ്ട് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നത്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരുന്നപ്പോൾ മൊഹമ്മദ് വായിച്ചിരുന്നത് ഖുറാൻ ആയിരുന്നു. എന്നാൽ ഇന്ന്‍ ബൈബിള്‍ വായിക്കുമ്പോള്‍, തനിക്ക് യഥാർത്ഥ സമാധാനം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇസ്ലാം മതം ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചതു മുതല്‍ തനിക്കും തന്റെ ഭാര്യക്കും ക്രിസ്തുവിന്റെ ചില ദര്‍ശനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഇപ്പോള്‍ മൊഹമ്മദാണ് ഇസ്താംപൂളിലെ അഭയാര്‍ത്ഥി ക്യാമ്പിലെ ക്രൈസ്തവ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കുന്നത്. തന്റെ കഴിഞ്ഞ കാല ജീവിതത്തില്‍ ചെയ്ത തെറ്റുകള്‍ ഏറ്റുപറഞ്ഞുകൊണ്ട്, ക്രിസ്തു മാത്രമാണ് ഏകരക്ഷകൻ എന്ന സത്യത്തെ അഭയാര്‍ത്ഥി ക്യാമ്പിലെ സഹോദരങ്ങളോട് പ്രഘോഷിക്കുകയാണ് മൊഹമ്മദ്.
Image: /content_image/Mirror/Mirror-2017-03-31-11:22:20.jpg
Keywords: പ്രഘോഷിക്കുന്നു, ചോദ്യചിഹ്ന

4545
Category: 1
Sub Category:
Heading: തന്റെ അമ്മയെ മാമോദീസാ മുക്കുവാന്‍ ഫാദര്‍ ഹെസൂക് ഷ്രോഫ് തയാറെടുക്കുന്നു
Content: ഒട്ടാവ: താന്‍ മാമോദീസ സ്വീകരിച്ചതിന് ശേഷം കൃത്യം 22 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍, തനിക്ക് ജന്മം നല്‍കിയ അമ്മയെ മാമ്മോദീസ മുക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഫാദര്‍ ഹെസൂക് ഷ്രോഫ്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ശുശ്രൂഷക്കായി ഏറെ പ്രതീക്ഷയോടെയാണ് ഫാദര്‍ ഹെസൂക് ഷ്രോഫ് കാത്തിരിക്കുന്നത്. ജന്മം കൊണ്ട് കത്തോലിക്ക വിശ്വാസിയായിരിന്നില്ല ഷ്രോഫ്. സറാത്തുസ്ത്ര എന്ന ഇറാനിയൻ പ്രവാചകന്റെ പ്രബോധനങ്ങളെ അടിസ്ഥാനമാക്കിയുള്ള സൊറോസ്ട്രിയൻ മതത്തില്‍ നിന്ന്‍ പരിവര്‍ത്തനം ചെയ്ത ഹെസൂക് പിന്നീട് കത്തോലിക്ക വിശ്വാസം സ്വീകരിക്കുകയായിരിന്നു. 1971-ല്‍ കല്‍ക്കട്ടയിലാണ് ഹെസൂക് ഷ്രോഫ് ജനിക്കുന്നത്. സൊറോസ്ട്രിയൻ മതത്തില്‍ ജീവിച്ച് വളര്‍ന്ന അദ്ദേഹം ദൈവത്തെ കൂടുതല്‍ അറിയണമെന്നുള്ള ആഗ്രഹം ചെറുപ്പത്തിലെ മനസ്സില്‍ സൂക്ഷിച്ചിരിന്നു. ഉപരിപഠനത്തിനായി മോണ്‍ട്രീലിലെ മക്ഗില്‍ യൂണിവേഴ്സിറ്റിയില്‍ എത്തിയ അദ്ദേഹം അതിനു മുന്‍പ് വരെ ക്രിസ്തുമതത്തെ കുറിച്ച് ഒന്നും കേട്ടിരുന്നില്ലായെന്ന് പറയുന്നു. കടുത്ത പെന്തകോസ്ത് വിശ്വാസിയായ ഒരു സുഹൃത്തായിരിന്നു ഹെസൂകിന്‍റെ റൂമില്‍ ഉണ്ടായിരിന്നത്. ഈ സുഹൃത്താണ് അവിടെയുള്ള സുവിശേഷ സംഘവുമായും, ക്രിസ്തീയ വിശ്വാസങ്ങളുമായും, ബൈബിളുമായും അടുപ്പിച്ചത്. എന്നാല്‍ അധികം വൈകാതെ തന്നെ ഹെസൂക് കത്തോലിക്കാ വിശ്വാസത്തെ കുറിച്ചുള്ള ഗ്രന്ഥങ്ങള്‍ വായിക്കുവാന്‍ തുടങ്ങി. 1994-ലെ ഒരു ശനിയാഴ്ച തന്റെ ഒരു കത്തോലിക്ക സുഹൃത്തിനൊപ്പം അദ്ദേഹം ആദ്യമായി മോണ്‍ട്രീലിലെ സെന്റ് പാട്രിക്ക് ബസലിക്കയില്‍ പോയി വിശുദ്ധ കുര്‍ബാന കണ്ടു. വിശുദ്ധ കുര്‍ബാന മദ്ധ്യേ അന്ന്‍ ലഭിച്ച സന്തോഷമാണ് തന്നെ കത്തോലിക്കാ വിശ്വാസത്തിലേക്ക് അടുപ്പിച്ചതെന്ന് ഹെസൂക് വെളിപ്പെടുത്തുന്നു. 1995-ല്‍ മോണ്‍ട്രീലിലെ കത്തോലിക്കാ ദേവാലയത്തില്‍ വെച്ചു ഹെസൂക് ജ്ഞാനസ്നാനം സ്വീകരിച്ചു. അധികം താമസിയാതെ തന്നെ ഹെസൂക്ക് തന്റെ വിളി തിരിച്ചറിഞ്ഞു. വൈദിക ജീവിതം നയിക്കണമെന്നുള്ള തീവ്രമായ ആഗ്രഹത്തെ തുടര്‍ന്നു മൂന്ന്‍ വര്‍ഷക്കാലം ബെനഡിക്ടന്‍ സന്യാസിമാര്‍ക്കൊപ്പം ക്യൂബെക്കിലും ഫ്രാന്‍സിലുമാണ് അദ്ദേഹം ചിലവഴിച്ചത്. ആറു വര്‍ഷത്തോളം സെന്റ് ജോണ്‍ സന്യാസ സമൂഹത്തില്‍ ചിലവഴിക്കുകയും അവിടെ വെച്ച് തത്വശാസ്ത്രവും, ദൈവശാസ്ത്രവും പഠിക്കുകയും ചെയ്തു. ഇതിനിടയില്‍ അദ്ദേഹത്തിന്റെ സുപ്പീരിയര്‍മാര്‍ ഒരു പ്രേഷിത ദൗത്യവുമായി ഹെസൂക്കിനെ ഫിലിപ്പീന്‍സിലേക്ക് അയച്ചു. ഫിലിപ്പീന്‍സിലെ യൂത്ത് മിനിസ്ട്രിയില്‍ ജോലി ചെയ്യുന്നതിനിടക്കാണ് രൂപതാ വൈദികനായി തന്നെ ദൈവം വിളിക്കുകയാണെന്നു ഹെസൂക് മനസ്സിലാക്കിയത്. 2006-ല്‍ കാനഡയില്‍ എത്തിയ ഹെസൂക് അവിടുത്തെ ഒട്ടാവാ അതിരൂപതക്കു കീഴില്‍ വൈദിക പഠനം ആരംഭിച്ചു. ടൊറന്റോയിലെ സെന്റ് അഗസ്റ്റിന്‍സ് സെമിനാരിയിലായിരിന്നു പഠനം. ഒട്ടാവയിലെ 'നോട്രെ ഡെയിം' കത്തീഡലില്‍ വെച്ച് 2011 മെയ് 13-ന് പരിശുദ്ധ മാതാവിന്റെ തിരുനാള്‍ ദിനത്തിലാണ് ഹെസൂക് പൗരോഹിത്യ പട്ടം സ്വീകരിച്ചത്. അന്ന്‍ അദ്ദേഹത്തിന്റെ പിതാവും, മാതാവും, സഹോദരിയും ആ ചടങ്ങില്‍ സംബന്ധിച്ചിരിന്നു. “എന്റെ പിതാവ് എന്റെ തീരുമാനത്തെ എതിര്‍ത്തില്ലെങ്കിലും ഞങ്ങളുടെ സംസ്കാരത്തെ ഓര്‍ത്തുള്ള ചില ആശങ്കകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ഞാന്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചതില്‍ എന്റെ അമ്മ ഏറെ സന്തോഷവതിയായിരുന്നു. കത്തോലിക്കാ സ്കൂളില്‍ താമസിച്ചു പഠിച്ചതിനാല്‍ ചെറുപ്പം മുതലേ അമ്മക്ക് കത്തോലിക്കാ വിശ്വാസവുമായി പരിചയമുണ്ടായിരുന്നു. ഒരു കത്തോലിക്കാ വിശ്വാസിയായി മാറണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നുവെങ്കിലും ചില ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ മൂലം അവര്‍ക്ക് അതിനു കഴിഞ്ഞിരുന്നില്ല”. ഫാ. ഹെസൂക് ഷ്രോഫ് പറയുന്നു. എന്നാല്‍ പ്രതിബന്ധങ്ങളെല്ലാം അതിജീവിച്ച് ഏപ്രില്‍ 15-ന് തന്റെ മകനില്‍ നിന്ന്‍ ജ്ഞാനസ്നാനം സ്വീകരിച്ച് കത്തോലിക്ക സഭയില്‍ അംഗമാകുവാന്‍ തയാറെടുക്കുകയാണ് ഈ അമ്മ. എനിക്ക് ശാരീരികമായ ജന്മം നല്‍കി എന്നെ ഈ ലോകത്തിലേക്ക് കൊണ്ടുവന്ന അമ്മ ക്രിസ്തുവിലുള്ള ആത്മീയ പുനര്‍ജ്ജന്മം പ്രാപിക്കുവാന്‍ പോകുകയാണെന്ന് ഫാ. ഷ്രോഫ് പറയുന്നു. സഭയിലേക്കുള്ള തന്റെ അമ്മയുടെ വരവിനായി ഏറെ സന്തോഷത്തോടെ കാത്തിരിക്കുകയാണ് ഫാദര്‍ ഹെസൂക് ഷ്രോഫ്. ദൈവത്തിന്റെ പദ്ധതികള്‍ വിസ്മയാവഹമാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ഈ വൈദികന്റെയും കുടുംബത്തിന്റെയും ജീവിതം.
Image: /content_image/News/News-2017-03-31-14:58:35.jpg
Keywords: മാമോദീസ, നൂറ്റിയൊന്നാം

4546
Category: 1
Sub Category:
Heading: ദൈവം നമുക്കു ചെയ്ത കാര്യങ്ങളിൽ സംതൃപ്തരാകാതെ മറ്റു ദൈവങ്ങളെ തേടി പോകുന്നവരാണോ നാം? ഫ്രാൻസിസ് മാർപാപ്പ ചോദിക്കുന്നു
Content: വത്തിക്കാൻ: ദൈവം നമുക്കു ചെയ്ത കാര്യങ്ങളിൽ സംതൃപ്തരാകാതെ മറ്റു ദൈവങ്ങളെ തേടി പോകുന്നവരാണോ നാം? ഫ്രാൻസിസ് മാർപാപ്പ ചോദിക്കുന്നു. വ്യാഴാഴ്ച, സാന്താ മാർത്താ ദേവാലയത്തിൽ ദിവ്യബലി മധ്യേ സന്ദേശം നല്കുമ്പോഴായിരുന്നു അദ്ദേഹം ഇപ്രകാരം ചോദിച്ചത്. ധൂർത്തപുത്രനെ കാത്തിരുന്ന് വിദൂരതയിൽ നിന്നും തിരിച്ചറിഞ്ഞു സ്വീകരിച്ച പിതാവിനെപ്പോലെ സ്നേഹത്തോടെ നമ്മുക്കായി കാത്തിരിക്കുന്ന ദൈവത്തിങ്കലേക്ക് ഈ നോമ്പുകാലത്തു നാം തിരിച്ചുവരണമെന്ന് മാർപാപ്പ നിർദ്ദേശിച്ചു. ദൈവമക്കളായി ജീവിക്കാനുള്ള വിളി ലഭിച്ചിട്ടും ദൈവത്തിൽ നിന്നും അകന്ന ഒരു ജീവിതമാണോ നാം നയിക്കുന്നത് എന്ന് ആത്മശോധന ചെയ്ത് അനുതാപത്തോടെ ദൈവത്തിങ്കലേക്ക് തിരിച്ചു വരണമെന്ന് അദ്ദേഹം പറഞ്ഞു. പുറപ്പാടിന്റെ പുസ്തകത്തിൽ നിന്നുള്ള ഒന്നാം വായനയെ പ്രതിപാദിച്ചുകൊണ്ട് മാർപ്പാപ്പ തുടർന്നു. "ഇസ്രായേൽക്കാർ കാളയുടെ സ്വർണ്ണ പ്രതിമ തീർത്ത് ആരാധനയർപ്പിച്ചതു പോലെ, ദൈവം നമുക്ക് ചെയ്തു തന്ന കാര്യങ്ങളിൽ സംതൃപ്തരാകാതെ മറ്റു ദൈവങ്ങളേയും ബിംബങ്ങളേയും തേടി പോകുവാൻ പാപം നമ്മെ പ്രേരിപ്പിക്കുന്നു." ദൈവം നമ്മെ സൃഷ്ടിക്കുകയും പരിപാലിക്കുകയും നമ്മോടൊപ്പം ആയിരിക്കുകയും ചെയ്യുന്നു എന്ന വസ്തുത മറന്നു ജീവിക്കുന്നത് ദൈവത്തെ നിരാശപ്പെടുത്തുന്നതിനു സമമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. "ദൈവമേ, ലോക മോഹങ്ങൾക്ക് അടിമപ്പെട്ടിരിക്കുന്ന എന്നെ പ്രതി അങ്ങ് വിലപിക്കുകയാണോ?" നോമ്പുകാലത്ത് ദൈവത്തോടുള്ള സംഭാഷണം ഇപ്രകാരം ആത്മാർത്ഥമാകണമെന്നും അതോടൊപ്പം പ്രാർത്ഥിക്കാനും നാം സന്നദ്ധരാകണമെന്നും നിർദേശിക്കുകയായിരുന്നു മാർപ്പാപ്പ . "പിതൃവാത്സല്യത്തോടെയുള്ള തരളിത ഹൃദയമാണ് ദൈവത്തിന്റേത്. അനുതപിക്കുന്നവരോട് ക്ഷമിക്കാനും ബലഹീനത ഏറ്റു പറയുന്നവരെ ശക്തിപ്പെടുത്താനും സദാ സന്നദ്ധനാണ് അവിടുന്ന്. ജറുസലേമിനെ പ്രതി ദുഖിതനായ ഈശോ, നമ്മെ രക്ഷിച്ച അവിടുത്തെ സ്നേഹത്തിൽ നിന്നും ഓടിയകലുന്ന നമ്മെ ഓരോരുത്തരെയും പ്രതി വിലപിക്കുന്നുണ്ടാകും." "നമ്മെ അനന്തമായി സ്നേഹിക്കുന്ന ദൈവത്തിന് നമ്മെക്കുറിച്ച് ഒരു പദ്ധതിയുണ്ട്. ലൗകിക മോഹങ്ങളിൽ നിന്നും അകന്ന്, വിശ്വാസത്തോടെ, ദൈവം നമുക്കായി ഒരുക്കിയ പാതയിൽ നാം ചരിക്കണം" മാർപ്പാപ്പ നിർദ്ദേശിച്ചു.
Image: /content_image/TitleNews/TitleNews-2017-04-01-04:46:30.JPG
Keywords: മാർപാപ്പ

4547
Category: 18
Sub Category:
Heading: അഭയകേസ്സില്‍ സഭ ഇടപെട്ടുയെന്ന ആരോപണം വാസ്തവ വിരുദ്ധം: കോട്ടയം അതിരൂപതാ ജാഗ്രതാ കമ്മീഷന്‍
Content: കോട്ടയം: അഭയ കേസ് നീളാൻ കാരണം കത്തോലിക്കാസഭയുടെ ഇടപെടൽ ആണെന്ന രീതിയിലുള്ള ആരോപണം തികച്ചും വാസ്തവ വിരുദ്ധമെന്ന് കോട്ടയം അതിരൂപത ജാഗ്രതാ കമ്മീഷന്‍. കേസ്സ് നീളാന്‍ കത്തോലിക്കാസഭയുടെ ഇടപെടൽ ആണെന്ന രീതിയില്‍ റിട്ടയേഡ് ജസ്റ്റീസ് ഡി.ശ്രീദേവി പറഞ്ഞതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനു പിന്നാലെയാണ് അതിരൂപതാ സമിതിയുടെ പ്രസ്താവന. ഹൈക്കോടതിയിലെ ജഡ്ജിയായി റിട്ടയർ ചെയ്ത ഒരു ന്യായാധിപയുടെ ഭാഗത്തുനിന്ന് ഒരിക്കലും ഇതുപോലെ വാസ്തവവിരുദ്ധമായ പ്രസ്താവന വരരുതായിരുന്നു. ജോമോൻ പുത്തൻപുരയ്ക്കൽ ഒന്നിനുപിറകെ ഒന്നായി വിവിധ കോടതികളിൽ നൽകിയ ഹർജികളിലൂടെ സിബിഐ കോടതിയിലെ നടപടികൾ സ്റ്റേ ചെയ്തതുവഴിയാണ് കേസ് നീളുന്നതെന്ന് കേസിലെ രേഖകൾ പരിശോധിച്ചാൽ മനസ്സിലാകും. അതിനാൽ ജസ്റ്റീസ് ശ്രീദേവി അഭയ കേസ് വിശദമായി പഠിക്കാനും പ്രസ്താവന തിരുത്താനും തയാറാകണം. കോട്ടയം അതിരൂപതജാഗ്രതാ കമ്മീഷൻ ആവശ്യപ്പെട്ടു.
Image: /content_image/India/India-2017-04-01-06:34:26.jpg
Keywords: കോട്ടയം അതി, മാര്‍ മാത്യു

4548
Category: 18
Sub Category:
Heading: ക്രിസ്ത്യന്‍ ലൈഫ് കമ്മ്യൂണിറ്റിയുടെ സംസ്ഥാനതല ആഘോഷം നാളെ
Content: ചേർത്തല: ലോക സിഎൽസി ദിനത്തോടനുബന്ധിച്ചുള്ള സംസ്ഥാനതല ആഘോഷം നാളെ നടക്കും. ചേർത്തല ലിസ്യുനഗർ ചെറുപുഷ്പ ദേവാലയത്തിലാണ് ആഘോഷ പരിപാടികള്‍ നടക്കുക. കൊല്ലത്തുനിന്നു മാതാവിന്റെ തിരുസ്വരൂപവും അങ്കമാലിയിൽനിന്നു ദീപശിഖയും പള്ളിപ്പുറം പള്ളിയിൽനിന്നു പതാകയും തങ്കി പള്ളിയിൽനിന്നു ബൈബിളും ഉച്ചകഴിഞ്ഞു രണ്ടിനു ചേർത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിലെത്തും. തുടർന്ന് മരിയൻ റാലി ആരംഭിക്കും. വെെകുന്നേരം നാലിനു മാർ ജോസ് പുത്തൻവീട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. അതിരൂപത സിഎൽസി പ്രൊമോട്ടർ ഫാ. തോമസ് മഴുവഞ്ചേരി ആമുഖപ്രഭാഷണം നടത്തും. സിഎൽസി സംസ്ഥാന പ്രസിഡന്റ് ജെയ്സണ്‍ സെബാസ്റ്റ്യൻ അധ്യക്ഷനാകും. സംസ്ഥാന പ്രൊമോട്ടർ ഫാ. ജിയോ തെക്കിനിയത്ത് ലോക സിഎൽസി ദിനസന്ദേശവും ചേർത്തല ഫൊറോന ഡയറക്ടർ റവ. ഡോ. പോൾ വി. മാടൻ മുഖ്യപ്രഭാഷണവും നടത്തും. മാർച്ച് 25നാണ് ലോക സിഎൽസി ദിനമായി ആഗോള കത്തോലിക്ക സഭ ആഘോഷിച്ചത്.
Image: /content_image/India/India-2017-04-01-07:07:52.jpg
Keywords: ലൈഫ് കമ്മ്യൂ