category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകാരുണ്യത്തിന്റെ മറ്റൊരു സാക്ഷ്യം കൂടി: ഷാജുവിന് വൃക്ക നല്‍കാന്‍ സിസ്റ്റര്‍ മെറിന്‍ തയാറെടുക്കുന്നു
Contentതൃശൂര്‍: മുന്നോട്ട് ജീവിക്കണമെങ്കില്‍ വൃക്ക മാറ്റിവയ്‌ക്കലല്ലാതെ ഇനി വഴിയില്ല. ഡോക്‌ടര്‍മാര്‍ തീര്‍പ്പുകല്‍പ്പിച്ചപ്പോള്‍ ഷാജുവിന് പകച്ചു നില്‍ക്കുവാനേ കഴിഞ്ഞുള്ളൂ. കാരണം സാധാരണ ചികിത്സയ്‌ക്കു പോലും പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന കൊല്ലം നിലമേല്‍ ആഴാന്തക്കുഴിതോട്ടത്തില്‍ വീട്ടില്‍ ഷാജുവിനും കുടുംബത്തിനും മുന്നില്‍ അത് വലിയൊരു വെല്ലുവിളിയായിരിന്നു. മുന്നോട്ട് എങ്ങനെയെന്ന്‍ ചിന്തിച്ച് വേദനയില്‍ കഴിഞ്ഞ ഷാജുവിന്റെ കുടുംബത്തിന് മുന്നില്‍ കാരുണ്യത്തിന്റെ ആള്‍രൂപമായി സിസ്‌റ്റര്‍ മെറിന്‍ പോള്‍ അവതരിക്കുകയായിരിന്നു. പ​​​തി​​​നേ​​​ഴു വ​​​ർ​​​ഷ​​​മാ​​​യി വൃക്ക രോ​​​ഗ​​​ത്തോ​​​ടു പോ​​​രാ​​​ടു​​​ന്ന യു​​​വാ​​​വി​​​നു വൃക്ക നല്‍കുവാന്‍ തയാറാണെന്ന് സിസ്റ്റർ മെറിൻ അറിയിച്ചു. ഹോ​​​ളി ഫാ​​​മി​​​ലി സ​​​ന്യാ​​​സ​​​സ​​​മൂ​​​ഹാം​​​ഗമായ സിസ്‌റ്റര്‍ മെറിന്‍ പോള്‍ തൃ​​​ശൂ​​​ർ അ​​​ര​​​ണാ​​​ട്ടു​​​ക​​​ര ഇ​​​ൻ​​​ഫ​​​ന്‍റ് ജീ​​​സ​​​സ് സ്കൂ​​​ളി​​​ലെ ഹെഡ്മിസ്ട്രസ്സായി സേവനം ചെയ്തു വരികെയാണ് ശക്തമായ തീരുമാനം കൈകൊണ്ടത്. സി​​​സ്റ്റ​​​റി​​​നു വൃ​​​ക്ക​​​ദാ​​​ന​​​ത്തി​​​നു ക​​​രു​​​ണ​​​യു​​​ടെ വര്‍ഷത്തില്‍ മേ​​​ല​​​ധി​​​കാ​​​രി​​​ക​​​ൾ അ​​​നു​​​മ​​​തി ന​​​ല്കി. വൃ​​​ക്ക​​​ദാ​​​താ​​​വാ​​​യ ഫാ. ​​​ഡേ​​​വി​​​സ് ചി​​​റ​​​മ്മ​​​ൽ ന​​​യി​​​ക്കു​​​ന്ന കി​​​ഡ്നി ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇന്ത്യ മു​​​ഖേ​​​ന​​​യാ​​​ണ് ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത്. എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ ഏപ്രില്‍ അഞ്ചിന്‌ സിസ്‌റ്റര്‍ മെറിന്റെ വൃക്ക ഷാജുവിനു നല്‍കും. അവയവമാറ്റത്തിനു മുന്നോടിയായുള്ള നടപടികള്‍ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പൂര്‍ത്തിയായി. രോഗം ബാധിച്ച്‌ ഒരു വൃക്ക നേരത്തേ നീക്കം ചെയ്‌തിരുന്ന ഷാജുവിന്‌ അടുത്ത വൃക്കയും തകരാറിലായതോടെയാണു ജീവിതം വഴിമുട്ടിയത്‌. രോഗിയായ അമ്മയും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ പ്രതീക്ഷകളും അസ്‌തമിച്ചു തുടങ്ങിയപ്പോഴാണ്‌ മാലാഖയെ പോലെ സിസ്‌റ്റര്‍ മെറിന്‍ പോള്‍ അവതരിച്ചത്. വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ ത്യാ​​​ഗ​​​ത്തി​​​ലൂ​​​ടെ മ​​​റ്റൊ​​​രാ​​​ളു​​​ടെ ജീ​​​വ​​​ൻ രക്ഷിക്കണമെന്നും സ​​​മൂ​​​ഹ​​​ത്തി​​​നു ന​​​ന്മ ചെയ്യണമെന്നതും കു​​​റേ​​​ക്കാ​​​ല​​​മാ​​​യു​​​ള്ള ആ​​​ഗ്ര​​​ഹമാണെന്ന്‍ സിസ്റ്റര്‍ പറയുന്നു. മതത്തിന്റെയും ജാതിയുടെയും അതിര്‍വരമ്പുകള്‍ ഭേദിച്ച് കാരുണ്യത്തിന്റെ മറ്റൊരു സാക്ഷ്യമാണ് സിസ്റ്റര്‍ മെറിന്‍ ലോകത്തിന് നല്‍കുന്നത്. കരുണയുടെ ഇത്തിരിവെട്ടം ലോകത്തിനു പകര്‍ന്നു നല്‍കിയാല്‍ ജീവിതം ധന്യമാകുമെന്നും സിസ്‌റ്റര്‍ മെറിന്‍ പറയുന്നു. ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ​​​കൂ​​​ടി പി​​​ന്തു​​​ണ​​​യോ​​​ടെ എ​​​സ്ബി​​​ടി നി​​​ല​​​മേ​​​ൽ ശാ​​​ഖ​​​യി​​​ൽ അ​​​ക്കൗ​​​ണ്ട് ആരംഭിച്ചിട്ടുണ്ട്. സ​​​ന്മ​​​ന​​​സു​​​ള്ള​​​വ​​​ർ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ​​​യാ​​​ണ് നാ​​​ളെ ആശുപത്രിയില്‍ പ്ര​​​വേ​​​ശി​​ക്കു​​​ന്നതെന്ന്‍ ഷാ​​​ജു പ​​​റ​​​യു​​​ന്നു. അക്കൗണ്ട്‌ നമ്പര്‍: 67239664689, ഐ.എഫ്‌.എസ്‌.ഇ. കോഡ്‌: SBTR0000228, ഫോണ്‍: 9447496602
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-03-31 09:58:00
Keywordsവൃക്ക
Created Date2017-03-31 09:59:20