category_id | India |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ഇന്‍ഡോര്‍ റാണിയുടെ നാമകരണ നടപടികളുടെ നാള്‍വഴികള്‍ |
Content | ഇന്‍ഡോര്‍: ക്രിസ്തു പഠിപ്പിച്ച സ്നേഹത്തിന്റെയും കരുണയുടെയും മാതൃക തന്റെ ജീവിതത്തിന്റെ ആദര്‍ശ വാക്യമാക്കി മാറ്റിയ സിസ്റ്റര്‍ റാണി മരിയ എന്ന 'ഇന്‍ഡോര്‍ റാണി' 1995 ഫെബ്രുവരി 25നാണ് രക്തസാക്ഷിത്വം വരിച്ചത്. ഇൻഡോർ-ഉദയ്നഗർ റൂട്ടിൽ ബസ് യാത്രയ്ക്കിടെ വാടകക്കൊലയാളിയായ സമന്ദർസിംഗിന്റെ കത്തിക്കിരയായാണ് സിസ്റ്റർ റാണി മരിയ കൊല്ലപ്പെട്ടത്. 8 വര്‍ഷങ്ങള്‍ക്ക് ശേഷം 2003 സെപ്റ്റംബർ 26നാണു സിസ്റ്റർ റാണി മരിയയുടെ നാമകരണ നടപടികൾക്കു ഔദ്യോഗിക തുടക്കമായത്. 2005 ജൂണ്‍ 29നു ദൈവദാസിയായി.
2007 ജൂണ്‍ 28നു ഇൻഡോർ ബിഷപ് ഡോ. ജോർജ് ആനാത്തിലിന്റെ നേതൃത്വത്തിൽ രൂപതാ ട്രൈബ്യൂണൽ പ്രാഥമിക നടപടികൾ പൂർത്തിയാക്കി വത്തിക്കാനു റിപ്പോർട്ടു സമർപ്പിച്ചു. 8 മാസങ്ങള്‍ക്ക് ശേഷം കൃത്യമായി പറഞ്ഞാല്‍ 2016 ഫെബ്രുവരിയിൽ വത്തിക്കാൻ കാര്യാലയത്തിലെ ദൈവശാസ്ത്രജ്ഞരുടെ സംഘം ഈ റിപ്പോര്‍ട്ടുകളുടെ വിശദമായ പഠനം പൂര്‍ത്തിയാക്കി. ഒന്‍പത് പേരാണ് റിപ്പോര്‍ട്ട് പരിശോധിച്ചത്.
തുടര്‍ന്നു നവംബർ 18നു മധ്യപ്രദേശിലെ ഉദയനഗറിനടുത്തു ശാന്തിനഗർ പള്ളിക്കു മുന്നിലെ കബറിടത്തിൽനിന്നു ദൈവദാസി സിസ്റ്റർ റാണി മരിയയുടെ ഭൗതികാവശിഷ്ടങ്ങൾ ദേവാലയത്തിലേക്കു മാറ്റി സ്ഥാപിച്ചു. നാമകരണത്തിനായുള്ള രൂപതാതല നടപടിക്രമങ്ങളുടെ അന്തിമഘട്ടമായാണ് ഭൗതികാവശിഷ്ടങ്ങൾ പള്ളിയിലേക്കു മാറ്റിയത്.
കഴിഞ്ഞ ചൊവ്വാഴ്ച (മാര്‍ച്ച് 21) നാമകരണ നടപടികൾക്കായുള്ള കർദിനാൾമാരുടെ തിരുസംഘം യോഗം ചേർന്നു മാർപാപ്പയ്ക്കു റിപ്പോർട്ടു നൽകി. 15 പേരുടെ സംഘമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഇന്നലെയാണ് ഫ്രാൻസിസ് മാർപാപ്പ സിസ്റ്റർ റാണി മരിയ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയർത്തുന്നതിനുള്ള അന്തിമരേഖയിൽ ഒപ്പുവെച്ചത്.
#{red->n->n-> നാള്‍വഴികള്‍}#
➨1995 ഫെബ്രുവരി 25- മധ്യപ്രദേശിലെ ഉദയ്നഗറിൽ ബസ് യാത്രയ്ക്കിടെ സമന്ദർസിംഗിന്റെ കത്തിക്കിരയായി സിസ്റ്റർ റാണി മരിയ കൊല്ലപ്പെടുന്നു.
➨ 2003 സെപ്റ്റംബർ 26- നാമകരണ നടപടികൾക്കു വത്തിക്കാന്‍ അനുമതി നല്കുന്നു.
➨ 2005 ജൂണ്‍ 29- രൂപതാ ട്രൈബ്യൂണൽ നടപടികൾക്കു ആരംഭം.
➨ 2007 ജൂണ്‍ 28- ട്രൈബ്യൂണൽ നടപടികൾ പൂർത്തിയാക്കി രേഖകൾ വത്തിക്കാനു സമര്‍പ്പിക്കുന്നു.
➨ 2016 ഫെബ്രുവരി- വത്തിക്കാൻ കാര്യാലയത്തിലെ ഒമ്പതംഗ ദൈവശാസ്ത്രജ്ഞരുടെ പഠനം പൂർത്തിയാക്കി.
➨ 2016 നവംബർ 18- ഉദയനഗറിനടുത്തു ശാന്തിനഗർ പള്ളിക്കു മുന്നിലെ കബറിടം തുറന്ന് പള്ളിയിലേക്കു മാറ്റി സ്ഥാപിക്കുന്നു. ഇതിന്റെ വിശദമായ റിപ്പോർട്ടുകളും അനുബന്ധ രേഖകളും വത്തിക്കാൻ കാര്യാലയത്തിനു സമര്‍പ്പിക്കുന്നു.
➨ 2017 മാർച്ച് 21- നാമകരണ നടപടികളുടെ കർദിനാൾമാരുടെ തിരുസംഘം യോഗം ചേർന്നു
➨ 2017 മാർച്ച് 24- സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയർത്തുന്നതിനുള്ള അന്തിമരേഖ അംഗീകരിക്കുന്നു. |
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | Not set |
News Date | 2017-03-24 09:43:00 |
Keywords | റാണി മരിയ, സിസ്റ്റർ റാണി മരിയ |
Created Date | 2017-03-24 09:44:31 |