Contents

Displaying 4311-4320 of 25048 results.
Content: 4589
Category: 18
Sub Category:
Heading: കലാലയങ്ങളില്‍ അക്രമം അഴിച്ചുവിടുന്നവരെ ഒറ്റപ്പെടുത്തണം: കര്‍ദിനാള്‍ ആലഞ്ചേരി
Content: കൊച്ചി: അറിവിന്റെ വിനിമയവും വ്യക്തിത്വങ്ങളുടെ രൂപീകരണവും നടക്കുന്ന കലാലയങ്ങളില്‍ അക്രമം അഴിച്ചുവിടുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. തൊടുപുഴ ന്യൂമാന്‍ കോളജില്‍ വിദ്യാര്‍ഥി സംഘടനയുടെ പേരില്‍ ഒരു വിഭാഗം നടത്തിയ അക്രമങ്ങള്‍ ഒരു വിധത്തിലും അംഗീകരിക്കാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ കത്തോലിക്ക കോണ്‍ഗ്രസ് നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളുടെയും സമൂഹത്തിന്റെയും ഭാവി ശിഥിലമാക്കുന്ന വ്യക്തിത്വങ്ങളെയല്ല, രാഷ്ട്രനിര്‍മാണത്തില്‍ ക്രിയാത്മകമായി പങ്കുവഹിക്കാനാവുന്നവരെയാവണം വിദ്യാര്‍ഥിസംഘടനകള്‍ സൃഷ്ടിക്കേണ്ടത്. അക്രമം നടത്തി വിദ്യാര്‍ഥികളെ ആകര്‍ഷിക്കാമെന്നു രാഷ്ട്രീയ, വിദ്യാര്‍ഥി സംഘടനകള്‍ കരുതുന്നതു മൗഢ്യമാണെന്നും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാരിന്റെ നിര്‍ദിഷ്ട ചര്‍ച്ച് ആക്ട് സംബന്ധിച്ചു കത്തോലിക്ക കോണ്‍ഗ്രസ് നേതൃസമ്മേളനം അവലോകനം നടത്തി. ക്രൈസ്തവരില്‍ വിഭാഗീയത സൃഷ്ടിക്കാനും വിശ്വാസജീവിതം ശിഥിലമാക്കാനും ലക്ഷ്യംവച്ചുള്ള നിയമനിര്‍മാണ നീക്കങ്ങളില്‍ നിന്നു സര്‍ക്കാര്‍ പിന്മാറണം. നൂറ്റാണ്ടുകളായി നിയതമായ നിയമസംഹിതകളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ ദേവാലയങ്ങളെയും സ്ഥാപനങ്ങളെയും തകര്‍ക്കാന്‍ ലക്ഷ്യമാക്കിയുള്ള ഒരു നീക്കവും അനുവദിക്കാനാവില്ലെന്നും നേതൃസമ്മേളനം മുന്നറിയിപ്പു നല്‍കി. പ്രസിഡന്റ് വി.വി. അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പിള്ളി രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കന്‍ സന്ദേശം നല്‍കി. കേന്ദ്ര ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം, ഡയറക്ടര്‍ ഫാ. ജിയോ കടവി, അഡ്വ. മാത്യു മൂത്തേടന്‍, ഭാരവാഹികളായ കെ.എം. ഫ്രാന്‍സിസ്, ജോസ്‌കുട്ടി മാടപ്പിള്ളി, സ്റ്റീഫന്‍ ജോര്‍ജ്, സാജു അലക്‌സ്, ഐപ്പച്ചന്‍ തടിക്കാട്, പീറ്റര്‍ ഞെരളക്കാട്ട്, ജോസ് മുക്കം എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-04-06-06:13:47.jpg
Keywords: ആലഞ്ചേ
Content: 4590
Category: 9
Sub Category:
Heading: നോട്ടിംങ് ഹാമിലും ഡെര്‍ബിയിലും നോമ്പുകാല ധ്യാനം
Content: ലോകരക്ഷകനായ ദൈവപുത്രന്റെ കുരിശുമരണത്തിലും ഉത്ഥാനത്തിലും ആത്മീയമായി പങ്ക് ചേരുവാന്‍ വിശ്വാസികളെ ഒരുക്കുന്ന നോമ്പുകാല വാര്‍ഷിക ധ്യാനം ഇന്നും നാളെയും നോട്ടിംഗ്ഹാമിലും ശനി, ഞായര്‍ (8,9) ദിവസങ്ങളില്‍ ഡെര്‍ബിയിലും നടക്കും. പ്രശസ്ത വചന പ്രഘോഷകനും കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന ഡയറക്ടറുമായ റവ. ഫാ. ജേക്കബ് വെള്ളമരുതുങ്കലാണ് ധ്യാനം നയിക്കുന്നത്. നോട്ടിംഗ്ഹാമില്‍ ലെന്റന്‍ ബുളിവാര്‍ഡ് സെന്റ്. പോള്‍സ് കത്തോലിക്കാ ദേവാലയത്തില്‍ വച്ച് ഇന്നും നാളെയും നടക്കുന്ന ധ്യാനം രാവിലെ 9.30ന് ആരംഭിച്ചു വൈകീട്ട് 4.30ന് സമാപിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. സെഹിയോന്‍ യുകെ മിനിസ്ട്രീസിന്റെ കിഡ്‌സ് ഫോര്‍ കിങ്ഡം (KFR) കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക ധ്യാന ശുശ്രൂഷ നയിക്കുന്നതായിരിക്കും. വ്യാഴാഴ്ച പൊതു കുമ്പസാര ദിവസമായി പരിഗണിച്ചു കുമ്പസാരത്തിന് സൗകര്യമുണ്ടായിരിക്കും. #{red->n->n->പള്ളിയുടെ അഡ്രസ്: }# NG72BY, St. Paul’s Church, Lent, Bouleward ശനി, ഞായര്‍ (8,9) ദിവസങ്ങളിലായി ഡെര്‍ബി സെന്റ് ജോസഫ് ജോസഫ്സ് ദേവാലയത്തില്‍ വാര്‍ഷികധ്യാന ശുശ്രൂഷകള്‍ നടക്കും. ഞായറാഴ്ച ദിവസം കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെയും ഞായറാഴ്ച ഉച്ച കഴിഞ്ഞു 2 മണി മുതല്‍ രാത്രി 9 വരെയുമാണ് ധ്യാനസമയം. ഞായറാഴ്ചത്തെ ധ്യാന ശുശ്രൂഷയോടൊപ്പം ഓശാന ഞായറാഴ്ചയുടെ തിരുക്കര്‍മ്മങ്ങളും ഉണ്ടായിരിക്കുന്നതാണ്. #{red->n->n->വിലാസം: }# DE11TJ, Burton Road വാര്‍ഷിക ധ്യാനത്തിലൂടെ ആത്മ നവീകരണം പ്രാപിക്കുവാനും ദൈവാനുഗ്രഹം സമൃദ്ധിയായി നേടുവാനും പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. ബിജു കുന്നയ്ക്കാട്ടും കമ്മിറ്റിയംഗങ്ങളും യേശുനാമത്തില്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
Image: /content_image/Events/Events-2017-04-06-06:22:28.jpg
Keywords: ധ്യാനം
Content: 4591
Category: 1
Sub Category:
Heading: ക്രൈസ്തവ നാമത്തിലുള്ള പേരുകള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുക: മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഇടയലേഖനത്തിന്റെ പൂര്‍ണ്ണരൂപം
Content: ഗാര്‍ഹിക സഭ: ക്രിസ്തീയ സാക്ഷ്യത്തിനുള്ള വേദി ആധുനിക കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിടാന്‍ വ്യക്തികളും കുടുംബങ്ങളും വിശ്വാസജീവിതത്തെ ദൃഢതരമാക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെയും ക്രിസ്തീയ സംസ്കാര പരിശീലനത്തിലൂടെയും വളരേണ്ടത് ആവശ്യമായിരിക്കുന്നു. സഭയില്‍ ഈ മാസം പരിശുദ്ധാത്മാവിന്‍റെ ആഗമനവും നമ്മള്‍ സ്വീകരിച്ച പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനവും പരിചിന്തനത്തിന് വിഷയമാക്കുന്നു. സാക്ഷ്യം വഹിച്ചുള്ള ഒരു ജീവിതത്തിനു ആത്മാവ് നമ്മെ ആഹ്വാനം ചെയ്യുന്നു. അതായത് കുടുംബത്തിലും സമൂഹത്തിലും ഈശോയ്ക്ക് സാക്ഷ്യം വഹിക്കാന്‍ നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നു. അതേപ്പറ്റിയുള്ള ഒരു വിചിന്തനമാണ് ഇന്നത്തെ ഇടയലേഖനം നല്‍കുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖയില്‍ നാം ഇപ്രകാരം കാണുന്നു: "മിശിഹായുടെ നല്ല സന്ദേശം അധ:പതിച്ച മനുഷ്യന്‍റെ ജീവിതവും സംസ്കാരവും നിരന്തരം നവീകരിക്കുകയും എപ്പോഴും ഭീതിപ്പെടുത്തുന്ന പാപത്തിന്‍റെ പ്രലോഭനത്താല്‍ ഉണ്ടാകുന്ന തെറ്റുകളെയും തിന്മകളെയും എതിര്‍ക്കുകയും തുടച്ചുനീക്കുകയും ചെയ്യുന്നു. മനുഷ്യരുടെ ആചാരമര്യാദകളെ അതു നിരന്തരം ശുദ്ധീകരിക്കുകയും ഉത്കൃഷ്ടമാക്കുകയും ചെയ്യുന്നു". അതായത് തിന്മനിറഞ്ഞ സാഹചര്യങ്ങളിലേയ്ക്ക് സുവിശേഷ വെളിച്ചമേകാനും, ലോകത്തെ നവീകരിക്കാനുമുള്ള ദൗത്യം നമ്മുടെ കുടുംബങ്ങളിലൂടെ പൂര്‍ത്തിയാക്കണമെന്ന് സഭാമാതാവ് ആഗ്രഹിക്കുന്നു. സഭയ്ക്ക് അത്മായരുടെ ജീവിതത്തിലൂടെയാണ് പ്രത്യേകമാംവിധം ഭൂമിയുടെ ഉപ്പായിത്തീരാന്‍ കഴിയുന്നത് എന്ന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നു. തങ്ങള്‍ ജീവിക്കുന്ന സ്ഥലങ്ങളിലും സാഹചര്യങ്ങളിലും സഭയെ സന്നിഹിതമാക്കാനും, യാഥാര്‍ത്ഥൃവല്‍ക്കരിക്കാനും അത്മായര്‍ പ്രത്യേകമാംവിധം വിളിക്കപ്പെട്ടിരിക്കുന്നു. കുടിയേറ്റ കാലഘട്ടത്തിലും തുടര്‍ന്നും മുന്‍തലമുറ കാത്തുസൂക്ഷിച്ച വിശ്വാസപൈതൃകവും, ജീവിതാനുഭവങ്ങളിലൂടെ ആര്‍ജിച്ചെടുത്ത വിശ്വാസതീക്ഷ്ണതയും ദൈവാശ്രയബോധവും വരുംതലമുറകളിലേക്ക് പകര്‍ന്ന് കൊടുക്കുവാന്‍ അവര്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. "പ്രത്യേക പാരമ്പര്യങ്ങള്‍ ഏതു ജനപദത്തിന്‍റെയും പിതൃസ്വത്തിനോട്‌ ചേര്‍ത്ത് സുവിശേഷ വെളിച്ചത്തില്‍ പ്രകാശിതമാക്കി കത്തോലിക്കാ കൂട്ടായ്മയിലേക്ക് സ്വീകരിക്കപ്പെടുവാനുള്ളതാണ്". ആയതിനാല്‍ നമ്മുടെ കുടുംബങ്ങളില്‍ കൂട്ടയ്മാനുഭവവും പങ്കുവയ്ക്കലും നിലനിര്‍ത്താന്‍ സഹായിക്കുന്നതും വിശ്വാസ വെളിച്ചത്തില്‍ പ്രകാശിതമാകേണ്ടതുമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും അവഗണിക്കാതെ അവ പരിപോഷിപ്പിക്കേണ്ടത് ആവശ്യമായിരിക്കുന്നു. "രണ്ടോ മൂന്നോ പേര്‍ എന്‍റെ നാമത്തില്‍ ഒരുമിച്ച് കൂടുന്നിടത്ത് അവരുടെ മധ്യേ ഞാനുണ്ടായിരിക്കും" (മത്തായി 18:20) എന്ന ദിവ്യനാഥന്‍റെ അനുഗ്രഹീത വചനം ഓരോ കുടുംബത്തേയും പ്രാര്‍ത്ഥനാനുഭവത്തില്‍ വളരാന്‍ ക്ഷണിക്കുന്നു. ഈശോ പ്രാര്‍ത്ഥനയുടെ മനുഷ്യനായാണ് സുവിശേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. യഹൂദ കുടുംബങ്ങളില്‍ മാതാക്കള്‍ കുഞ്ഞുങ്ങളെ ഉറക്കാന്‍ നേരം ചെവിയില്‍ മന്ത്രിച്ചു നല്‍കുന്ന പ്രാര്‍ത്ഥന "പിതാവെ അങ്ങയുടെ കരങ്ങളില്‍ എന്‍റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു" (സങ്കീ. 31:5) എന്നതാണ്. ഈ സങ്കീര്‍ത്തനഭാഗം ഈശോ കുരിശിലെ മരണസമയത്തും ആവര്‍ത്തിച്ചു (ലൂക്കാ 23:46). തിരുക്കുടുംബത്തില്‍ വിശുദ്ധ യൗസേപ്പും മറിയവും നല്‍കിയ പ്രാര്‍ത്ഥനമാതൃകയും, മതാചാരാനുഷ്ഠാനങ്ങളും ഈശോയെ പ്രാര്‍ത്ഥനയുടെ മനുഷ്യനാക്കി. ഓരോ ദിവസവും പ്രഭാതത്തിലും, സന്ധ്യയിലും കുടുംബാംഗങ്ങളെല്ലാവരും ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്നത് അഭികാമ്യവും അനുഗ്രഹീതവുമാണ്. മാത്രമല്ല, കുടുംബപ്രാര്‍ത്ഥന മിശിഹായ്ക്ക് സാക്ഷ്യം വഹിക്കുന്ന ഒരവസരവുമാണ്. ക്രിസ്തീയ കുടുംബങ്ങളില്‍ സന്ധ്യയ്ക്ക് പ്രാര്‍ത്ഥനയുടെ സ്വരം കേള്‍ക്കുന്നത് മറ്റുള്ളവര്‍ക്ക് ദൈവത്തെ ഓര്‍ക്കാനുള്ള ഒരു മാര്‍ഗ്ഗം കൂടിയാണ്. ഏറ്റവും നല്ലതും, ഉണര്‍വ്വോടും ഉന്മേഷത്തോടുംകൂടി പങ്കെടുക്കുവാന്‍ അനുയോജ്യമായ സമയം കുടുംബപ്രാര്‍ത്ഥനക്കു വേണ്ടി മാറ്റിവയ്ക്കണം. എല്ലാ ജോലികളും കഴിഞ്ഞ്, കുട്ടികളുടെ പഠനവും മറ്റാവശ്യങ്ങളും പൂര്‍ത്തിയാക്കി, ക്ഷീണത്തോടെയും അശ്രദ്ധമായും നിര്‍വ്വഹിക്കുന്ന കര്‍മ്മമാക്കി കുടുബപ്രാര്‍ത്ഥനയെ മാറ്റുന്നവര്‍ കായേന്‍റെ ബലി പോലെയാണ് അവ സമര്‍പ്പിക്കുന്നത്. ദൈവം നല്‍കുന്ന ഓരോ ദിവസത്തിന്‍റെയും ഏറ്റവും വിശിഷ്ടമായ ഭാഗം കുടുംബപ്രാര്‍ത്ഥനയ്ക്ക് മാറ്റി വയ്ക്കാന്‍ ഓരോ കുടുംബവും ശ്രദ്ധിക്കണം. വിശ്വാസത്തിന്‍റെ ഭാഷയിലൂടെ ദൈവാശ്രയബോധം ആഴപ്പെടുത്തുവാനും, ദൈവപരിപാലനാനുഭവങ്ങള്‍ക്ക് നന്ദി പറയാനും പ്രാര്‍ത്ഥന സമയം ഉപയോഗിക്കുന്ന കുടുംബങ്ങള്‍ തലമുറകള്‍ക്ക് ദൈവാനുഭവവേദി പകരുന്നു. ദൈവവചന വായനയും, ജപമാലയിലൂടെയുള്ള രക്ഷാരഹസ്യങ്ങളുടെ ധ്യാനവും, മരിച്ച വിശ്വാസികള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയും, സങ്കീര്‍ത്തന ഗാനാലാപനവും എല്ലാ കുടുംബങ്ങളിലും പ്രതിദിനം ഉണ്ടാകണം. കുടുബപ്രാര്‍ത്ഥനയ്ക്ക് ഒടുവില്‍ കുടുംബാംഗങ്ങള്‍ പരസ്പരം സ്തുതിചൊല്ലി പ്രാര്‍ത്ഥന അവസാനിപ്പിക്കുന്നത് അവരോടു ആദരവും ബഹുമാനവും ഉണ്ടാകാന്‍ ഇടയാക്കും. ദൈവാലയത്തിന്‍റെയോ, കുരിശടികളുടെയോ മുമ്പിലൂടെ യാത്ര ചെയ്യുമ്പോള്‍ ദൈവസാന്നിദ്ധ്യ സ്മരണയാചരിക്കുന്ന പാരമ്പര്യം ഇന്നു കൈമോശം വരുന്നു. നെറ്റിയില്‍ കുരിശ് വരച്ചും, ശിരസ്സ് നമിച്ചും കുരിശിനോടു ബഹുമാനം പ്രകടിപ്പിക്കാനും സ്വയം വിശുദ്ധീകരിക്കാനുമുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തുവാന്‍ കുട്ടികളെ പരിശീലിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യണം. "ഇത് നിങ്ങളുടെ സന്തതികളും എക്കാലവും ഒരു കല്‍പ്പനയായി ആചരിക്കണം. ഇതിന്‍റെ അര്‍ത്ഥമെന്താണെന്ന് നിങ്ങളുടെ മക്കള്‍ ചോദിക്കുമ്പോള്‍ പറയണം" (പുറ. 12:24-26) എന്ന പഴയനിയമ പ്രബോധനം നമുക്കോര്‍ക്കാം. കുരിശു വരച്ച് പ്രാര്‍ത്ഥിക്കുന്ന ഓരോ നിമിഷവും, സര്‍വ്വേശ്വരന്‍റെ ഏകത്വവും ത്രിത്വവും സ്വശരീരത്തിലൂടെ ആലേഖനം ചെയ്ത് പ്രഘോഷിക്കുകയാണ്. ശിരസ്സ് മുതല്‍ ഹൃദയം വരെ വരയ്ക്കുന്ന ലംബമായ നേര്‍രേഖ ഏകദൈവത്തെയും, തിരശ്ചീനമായ മൂന്ന്‍ വരകള്‍- നെറ്റിയിലും, അധരത്തിലും, ഹൃദയഭാഗത്തും- പരിശുദ്ധ ത്രിത്വത്തെയും സൂചിപ്പിക്കുന്നതും ചിന്തകളെയും, സംസാരത്തെയും, പ്രവര്‍ത്തിയേയും വിശുദ്ധീകരിക്കുന്നതുമാണ്. മാത്രമല്ല കുരിശ് വരക്കുന്നതും ഈശോയ്ക്ക് സാക്ഷ്യം വഹിക്കുന്ന അവസരമാണ്. ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്ന കുടുംബം ഒരുമിച്ച് നിലനില്‍ക്കുമെന്ന വി. ചാവറയച്ചന്‍റെ സൂക്തങ്ങളും നമുക്ക് വെളിച്ചമാകട്ടെ. നിര്‍മ്മലമായ ഭാഷയും, സംസാരരീതിയും പരിശീലിക്കുന്ന മക്കള്‍ കുടുംബത്തിന്‍റെ കുലീനത്വവും മഹത്വവും വെളിവാക്കുന്നതു പോലെ, വസ്ത്രധാരണവും ഓരോരുത്തരുടെയും മഹത്വം വെളിവാക്കുന്നതാകണം. ദൈവഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവരും, ശിരസ്സായ ക്രിസ്തുവിന്‍റെ മൗതിക ശരീരത്തിലെ അവയവങ്ങളും, പരിശുദ്ധാത്മാവിന്‍റെ ആലയങ്ങളും എന്ന നിലയില്‍ വിശുദ്ധിയോടെ ജീവിക്കാന്‍ സഹായിക്കുന്നതാകണം വസ്ത്രധാരണം, മക്കളുടെ വസ്ത്രധാരണാവശ്യങ്ങള്‍ പരിഹരിക്കാന്‍ ധനം ചെലവഴിക്കുന്നവരെന്ന നിലയില്‍, തങ്ങളുടെ മക്കളെ പ്രദര്‍ശനപരതയില്‍ നിന്നും, ആധുനിക ഭ്രമങ്ങളില്‍ നിന്നും നിയന്ത്രിക്കുന്നതിനും, സഭ്യവും സത്പ്രേരണക്കിടയാകുന്നതുമായവ മാത്രം നല്‍കുന്നതിനും കടപ്പെട്ടവരും ഉത്തരവാദിത്വമുള്ളവരുമാണ് മാതാപിതാക്കള്‍. ദൈവാലയത്തിലോ, വിശുദ്ധ ഗ്രന്ഥ വായനക്കായി വചനവേദിയിലോ, പെണ്‍കുട്ടികള്‍ വരുമ്പോള്‍ മുട്ടിന് താഴെ ഇറക്കമുള്ള വസ്ത്രം ധരിക്കേണ്ടതാണ്. ക്രൈസ്തവ സ്ത്രീകള്‍ ദൈവാലയത്തില്‍ പോകാനും, തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനും പ്രത്യേകം വസ്ത്രങ്ങള്‍ കരുതിയിരുന്ന നല്ല പതിവ് നിലനിര്‍ത്തേണ്ടതാണ്. ":വിശുദ്ധ വസ്ത്രങ്ങളണിഞ്ഞ് അവിടുത്തെ ആരാധിക്കുവിന്‍" എന്നാണു സങ്കീര്‍ത്തകന്‍ ആഹ്വാനം ചെയ്യുന്നത് (സങ്കീ. 96:9). മുതിര്‍ന്നവരോടും, സഭയുടെയും സമൂഹത്തിന്‍റെയും ശുശ്രൂഷമേഖലയിലുള്ളവരോടും, അധികാരികളോടും വിധേയത്വവും ആദരവും പ്രകടമാക്കുന്ന രീതിയില്‍ പെരുമാറാന്‍ കുട്ടികളെ പരിശീലിപ്പിക്കണം. കുലീനമായ സംസാരരീതിയും ഭാഷാശൈലിയും സ്വായത്തമാക്കുവാന്‍ മക്കള്‍ക്ക് സാധിക്കുന്ന രീതിയില്‍ കുടുംബത്തിലെ സംസാരം മാന്യവും ശ്രേഷ്ഠവുമാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ഗര്‍ഭാവസ്ഥയുടെ ആരംഭകാലം മുതല്‍ കുഞ്ഞുങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക എന്നത് ഏറെ പ്രധാനപ്പെട്ടതായി നമ്മുടെ പൂര്‍വ്വികര്‍ മനസ്സിലാക്കിയിരുന്നതിനാല്‍ ഗര്‍ഭിണികള്‍ ആശീര്‍വാദം സ്വീകരിക്കാനും, പ്രാര്‍ത്ഥനകള്‍ യാചിക്കുവാനുമായി ദൈവാലയത്തിലും, വൈദികരുടെ പക്കലും വരികയും അനുഗ്രഹീതരാവുകയും ചെയ്തിരുന്നു. ഗര്‍ഭാവസ്ഥയില്‍ ദൈവവചന വായനയും, ഉണ്ണീശോയോടുള്ള ഭക്തിയും ഏറെ പ്രോത്സാഹിപ്പിക്കണം. ശിശുക്കളുടെ മാമ്മോദീസ 8-ആം ദിവസം നടത്തുന്ന പതിവ് നിലനിര്‍ത്തണം. അതിനു പകരം ആഘോഷങ്ങള്‍ക്കു വേണ്ടി മാമ്മോദീസ ആഴ്ചകളും, മാസങ്ങളും വര്‍ഷങ്ങളും വരെ നീട്ടി വയ്ക്കുന്നത് ക്രിസ്തീയ പാരമ്പര്യത്തിനിണങ്ങുന്നതല്ല. ക്രിസ്തീയ ചൈതന്യമോ, സ്വാധീനമോ ഇല്ലാത്ത അര്‍ത്ഥരഹിതമായ പേരുകളാണ് പലപ്പോഴും കുട്ടികള്‍ക്ക് നല്‍കുന്നത് ഒരു വ്യക്തിയുടെ നാമം ഏറെ പ്രധാനപ്പെട്ടതാണ്. പരമ്പരാഗതവും, ക്രൈസ്തവ വിശ്വാസവും മാതൃകയും പ്രഘോഷിക്കുന്നതുമായ പേരുകള്‍ ഉപയോഗിക്കുന്നതിനും അതിലഭിമാനിക്കുന്നതിനും ഓരോ കുടുംബവും ശ്രദ്ധിക്കണം. ക്രിസ്തീയ നാമത്തില്‍ അറിയപ്പെടുന്നത് ക്രിസ്തുവിനു സാക്ഷ്യം വഹിക്കലാണ്. ക്രൈസ്തവ നാമത്തിലുള്ള ഓമനപ്പേരുകളാണ് കുഞ്ഞുങ്ങള്‍ക്ക് ഇടേണ്ടത്. നമുക്ക് മാതൃകയും മദ്ധ്യസ്ഥരുമായ വിശുദ്ധര്‍ ഓര്‍മ്മിക്കപ്പെടുന്നത് അവരുടെ പേരുകള്‍ തലമുറകളിലേക്ക് കൈമാറുന്നതിലൂടെയാണ്. നിങ്ങള്‍ മറ്റുള്ളവര്‍ക്ക് അനുരൂപരാകരുത്. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരായിരിക്കണം എന്ന്‍ തിരുവചനം നമ്മെ പഠിപ്പിക്കുന്നു (റോമ: 12:2). തങ്ങള്‍ സ്വീകരിക്കാന്‍ പോകുന്ന ജീവിതാവസ്ഥക്കനുസരിച്ച്, ആത്മശരീര വിശുദ്ധിയോടെ സമര്‍പ്പണം നടത്തുവാന്‍ മക്കളെ പരിശീലിപ്പിക്കുവാനും, മാതൃകയാകാനും മാതാപിതാക്കള്‍ ശ്രദ്ധിക്കണം. പൗരോഹിത്യ സന്യാസ വിവാഹ ദൈവവിളികള്‍ വിവേചിച്ചറിഞ്ഞ് മക്കളെ വ്യത്യസ്തങ്ങളായ ജീവിതാവസ്ഥകള്‍ ആശ്ലേഷിക്കുന്നതിന് പ്രോത്സാഹിപ്പിക്കേണ്ടതിനു പകരം, ഭൗതിക നേട്ടങ്ങള്‍ക്കും, സമ്പത്തിനും, പഠനത്തിനും, ജോലിക്കും മാത്രമായിട്ടു ശ്രദ്ധിക്കുന്ന കുടുംബങ്ങള്‍ ദൈവരാജ്യത്തെ പടുത്തുയര്‍ത്താനുള്ള, കൂട്ടായ്മയുടെ ശുശ്രൂഷയ്ക്കായുള്ള ദൈവവിളികള്‍ നഷ്ടപ്പെടുത്തുന്നു. കുടുംബങ്ങളില്‍ വൈദികരേയും, സന്യസ്തരേയും കുട്ടികളുടെ സാന്നിദ്ധ്യത്തില്‍ വിമര്‍ശിക്കുന്നത് ദൈവവിളിയെ നിരുത്സാഹപ്പെടുത്തുമെന്ന് എല്ലാവരും അറിഞ്ഞിരിക്കണം. കുറ്റം പറയുന്നതിനു പകരം അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്ന ക്രിസ്തീയ കുടുംബങ്ങളാണ് ഉണ്ടാവേണ്ടത്. ഹൃദയവിശുദ്ധിയും ശരീരവിശുദ്ധിയും നഷ്ടപ്പെട്ട് വിവാഹത്തിനണയേണ്ടി വരുന്ന ദുരന്തം ഇന്നു വ്യാപകമാകുന്നതിന്‍റെ കാരണം വിശ്വാസത്തിന്‍റെ അപചയമാണെന്നതില്‍ തര്‍ക്കമില്ല. അതിനാല്‍ ഓരോ കുടുംബവും തങ്ങളുടെ മക്കള്‍ ഉത്തമമായ ജീവിതാവസ്ഥകളിലെത്തിച്ചേരാന്‍ പ്രാര്‍ത്ഥിക്കണം. കുട്ടികളുടെ ഇടയിലുള്ള മൊബൈല്‍ ഉപയോഗവും, ഫേസ്ബുക്ക്, വാട്സപ്പ് എന്നിവയുടെ ഉപയോഗവും മാതാപിതാക്കള്‍ നിയന്ത്രിക്കണം. വളരെ അധികം കുട്ടികള്‍ മൊബൈലിലൂടെ വഴിതെറ്റുന്നുണ്ട്‌. "സഹോദരര്‍ ഒരുമിച്ച് വസിക്കുന്നത് എത്ര വിശിഷ്ടവും ആനന്ദകരവുമാണ്.... അവിടെയാണ് ദൈവം തന്‍റെ അനുഗ്രഹവും അനന്തമായ ജീവനും പ്രദാനം ചെയ്യുന്നത്" (സങ്കീ. 133), ഇന്ന് കൂട്ടുകുടുംബങ്ങളും പങ്കുവയ്ക്കലും അപ്രത്യക്ഷമാകുന്നതും അസഹിഷ്ണുതയും അക്രമവും വര്‍ദ്ധിക്കുന്നതും നമ്മുടെ കുടുംബബന്ധങ്ങളുടെ അപചയത്തിന്‍റെ അടയാളമാണ്. സഹോദരങ്ങള്‍ക്കിടയില്‍ വിവേചനവും, മാത്സര്യവും, ശത്രുതയും വിതയ്ക്കാതെ എല്ലാ മക്കളെയും ഒരേ കൂട്ടായ്മയില്‍ നിലനിര്‍ത്താന്‍ മാതാപിതാക്കള്‍ കടപ്പെട്ടവരാണ്. നമ്മുടെ ഇടവകകളിലെ കുടുംബക്കൂട്ടായ്മകളും, പ്രാര്‍ത്ഥനയോഗങ്ങളും അതിലുള്ള ബൈബിള്‍ പഠനവും ആദിമ സഭയുടെ സാക്ഷ്യപ്പെടുത്തലാണ്. എല്ലാ ഇടവകാംഗങ്ങളും അതില്‍ പങ്കുചേരണം. നല്ല ഓര്‍മ്മകള്‍ സമ്മാനിക്കാതെ കടന്നുപോകുന്നതിനാല്‍ പൂര്‍വ്വികര്‍ പലപ്പോഴും പെട്ടെന്നുതന്നെ വിസ്മൃതിയിലാകുന്നു എന്ന ദുരന്തവും ഇന്നു കണ്ടുതുടങ്ങിയിരിക്കുന്നു. പൂര്‍വ്വികരിലൂടെ നല്‍കപ്പെട്ട നന്മകള്‍ ഏറ്റുപറയാനും, അവരുമായുള്ള ബന്ധം പുതുക്കാനും കുടുംബങ്ങള്‍ കെട്ടുറപ്പോടും സാഹോദര്യത്തോടും കൂടി നില്‍ക്കാനും, ചരമവാര്‍ഷികാചരണങ്ങളും ഓര്‍മ്മകളും പ്രധാനപ്പെട്ടതാകണം. പൂര്‍വ്വികരുടെ മരണ ദിവസങ്ങള്‍ മറക്കാതെ അന്നേദിവസം പ്രത്യേകമായി അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥനയും, പരിത്യാഗ പ്രവൃത്തികളും, ദാനധര്‍മ്മങ്ങളുമനുഷ്ഠിക്കാനും ഓരോ കുടുംബവും ശ്രദ്ധിക്കുന്നത് കുടുംബബന്ധങ്ങള്‍ ആഴപ്പെടാന്‍ ഇടയാക്കുന്നു. വിശ്വാസത്തിനും ക്രിസ്തീയ മൂല്യങ്ങള്‍ക്കും ജീവശ്വാസത്തേക്കാള്‍ വിലനല്‍കിയവരും, രാഷ്ട്രത്തിനും സമുദായത്തിനും വേണ്ടി ആത്മാര്‍പ്പണം നടത്തിയവരുമായ മുന്‍തലമുറയുടെ സ്മരണ ഇന്നും മാതൃകയാവുകയും പിന്‍ചെല്ലുകയും വേണം. വിശ്വാസത്തിനും സന്മാര്‍ഗ്ഗത്തിനും മുന്‍ഗണന നല്‍കി ജീവിക്കേണ്ടി വരുമ്പോള്‍ നേരിടേണ്ടി വരുന്ന ഏതു വെല്ലുവിളിയിലും പതറാതെ സഭയോടൊത്തും, സഭയിലും വളരാന്‍ ഓരോ കുടുംബത്തിനും കഴിയണം. "പൊതുകാര്യങ്ങളില്‍ പ്രവീണരും തത്തുല്യമാംവിധം ക്രിസ്തീയ വിശ്വാസത്തില്‍ അടിയുറച്ചവരുമായ കത്തോലിക്കര്‍ പൊതു ഉദ്യോഗങ്ങള്‍ വഹിക്കാന്‍ മടിക്കരുത്. കാരണം അവ മാന്യമായി വഹിച്ചുകൊണ്ട് പൊതുനന്മ സുരക്ഷിതമാക്കാനും, അതേസമയം സുവിശേഷത്തിന്‍റെ വഴി വിസ്തൃതമാക്കാനും, അവിടങ്ങളില്‍ ക്രിസ്തുവിന് സാക്ഷികളേകാനും അതുപകരിക്കും". കുടുംബത്തിലൂടെ സഭയുടെയും സമൂഹത്തിന്‍റെയും ഉന്നതമായ ശുശ്രൂഷയ്ക്ക് വേണ്ടി നല്ല ഫലങ്ങളെ സമര്‍പ്പിക്കുന്നത് ഈ കാലഘട്ടത്തിന്‍റെ ആവശ്യവും ഏറെ നിര്‍ണ്ണായകവുമാണ്. അതിനാല്‍, ക്രിസ്തീയ സംസ്കാരവും, പാരമ്പര്യങ്ങളും നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും, ഫലദായകമാക്കാനും ഓരോ കുടുംബവും നിര്‍ണ്ണായകമായ ദൗത്യമേറ്റെടുക്കണം. ഇന്നു രാഷ്ട്രീയ മേഖലയില്‍ നല്ല നേതാക്കളുണ്ടാകേണ്ടത് ആവശ്യമാണ്. നമ്മുടെ മക്കളെ നേത്രുത്വവാസനയില്‍ വളര്‍ത്തി സമൂഹത്തില്‍ ഉന്നത സ്ഥാനത്ത് എത്തിച്ചേരാന്‍ പ്രോത്സാഹിപ്പിക്കുകയും, രാജ്യത്തിന്‍റെ ഭരണം നിയന്ത്രിക്കുന്ന സിവില്‍ സര്‍വ്വീസ്, പബ്ലിക് സര്‍വ്വീസ് തുടങ്ങിയ മേഖലകളിലേക്ക് അയക്കുകയും ചെയ്യുന്നതു വഴി ക്രൈസ്തവ സമൂഹത്തിനു ഭരണ തലത്തിലും അധികാര തലത്തിലും ക്രിസ്തുവിനു സാക്ഷ്യം വഹിക്കാനാവും. മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ എല്ലാവരുടെയും ശ്രദ്ധ ക്ഷണിച്ചുകൊണ്ടും, ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടും മിശിഹായില്‍ നിങ്ങളുടെ പിതാവ്. മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഇടുക്കി രൂപതാ മെത്രാന്‍
Image: /content_image/News/News-2017-04-06-07:40:54.jpg
Keywords: മാത്യു ആനി
Content: 4592
Category: 1
Sub Category:
Heading: ഓട്ടിസം ബാധിച്ചവര്‍ക്ക് യേശുവിനെ നല്‍കുവാന്‍ വിയറ്റ്നാമിലെ ഹോ ചി മിന്‍ സിറ്റി അതിരൂപത
Content: ഹോ ചി മിന്‍ സിറ്റി: ഓട്ടിസം ബാധിച്ച കുട്ടികൾക്കു വിശ്വാസ പരിശീലനത്തിനും ദിവ്യകാരുണ്യ സ്വീകരണത്തിനും അവസരം ഒരുക്കാൻ വിയറ്റ്നാമിലെ ഹോ ചി മിന്‍ സിറ്റി അതിരൂപത പ്രത്യേക കർമ്മ പദ്ധതികൾക്ക് രൂപം നൽകി. ലോക ഓട്ടിസം ബോധവല്‍ക്കരണ ദിനമായ ഏപ്രില്‍ 1-ന് കാരിത്താസിന്റെ നേതൃത്വത്തില്‍ 'സിറ്റി പാസ്റ്ററല്‍ സെന്ററില്‍' വെച്ച് നടത്തിയ “ഫെയിത്ത് എന്‍കൗണ്ടര്‍ വിത്ത്‌ ഓട്ടിസ്റ്റിക്ക് പ്യൂപ്പിള്‍” പരിപാടിയിലാണ് പദ്ധതിക്ക് രൂപം നൽകിയത്. ഓട്ടിസം ബാധിച്ച 30 പേര്‍ ഉള്‍പ്പെടെ 80-ഓളം ആളുകള്‍ പരിപാടിയിൽ പങ്കെടുത്തു. ഓട്ടിസം ബാധിതരായവർക്ക് വിശ്വാസ പരിശീലനം നൽകാനും കുമ്പസാരിക്കുവാനും പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്താനും പദ്ധതിയിലൂടെ അവസരം ഒരുക്കുമെന്ന് ഫാദര്‍ ജോസഫ് ഡാവോ ന്ഗ്യൂമെന്‍ അറിയിച്ചു. അതിരൂപതാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഓട്ടിസം ബാധിതർക്ക് മതബോധന പരിശീലനം ഒരുക്കുക. വിശ്വാസ പരിശീലനത്തിനും പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനും 20 പേർ ഇതിനോടകം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓട്ടിസം ബാധിച്ചവര്‍ക്കായി വളരെ കുറച്ച് പരിശീലന കേന്ദ്രങ്ങള്‍ മാത്രമേ വിയറ്റ്നാമില്‍ ഉള്ളു. രോഗബാധിതരായ കുഞ്ഞുങ്ങൾ ഏറെ അവഗണനക്ക് ഇരയാകുന്നുണ്ടെന്നും പ്രൈവറ്റ് സ്കൂളുകളില്‍ ചേര്‍ക്കുവാന്‍ തങ്ങളുടെ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ലെന്നു ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ പറഞ്ഞു. പുതിയ പദ്ധതിയില്‍ സന്തോഷമുന്ദ്നെനും തന്റെ മകന്‍ ഭാവിയില്‍ ദിവ്യകാരുണ്യം സ്വീകരിക്കുമെന്ന്‍ തനിക്കുറപ്പുണ്ടെന്നും ഓട്ടിസം ബാധിച്ച മകന്റെ മാതാവ് അന്നാ ന്ഗ്യൂയെന്‍ തി സുവാന്‍ ഹോങ്ങ് സമ്മേളനത്തില്‍ പറഞ്ഞു. വിയറ്റ്നാമിലെ രണ്ടു ലക്ഷത്തോളം വരുന്ന ഓട്ടിസ ബാധിതര്‍ക്ക് പൊതുസമൂഹവുമായി ഇഴകി ചേരുവാനും സ്വതന്ത്രമായി ജീവിക്കുവാനും സാധിക്കുന്നില്ലായെന്ന സാഹചര്യം പരിഗണിച്ചാണ് ഹോ ചി മിന്‍ സിറ്റി അതിരൂപത പുതിയ പദ്ധതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ വിവേചനം നേരിടുന്ന ഓട്ടിസം ബാധിതര്‍ക്ക് സ്വാതന്ത്ര്യത്തോട് കൂടി തങ്ങളുടെ വിശ്വാസജീവിതം നയിക്കുവാന്‍ ഇത്തരം പരിപാടികള്‍ വഴി കഴിയുമെന്ന പ്രതീക്ഷയിലാണ് ഹോ ചി മിന്‍ സിറ്റി അതിരൂപതാ നേതൃത്വം.
Image: /content_image/TitleNews/TitleNews-2017-04-06-09:01:51.JPG
Keywords: വിയറ്റ, ദിവ്യകാരുണ്യ
Content: 4593
Category: 1
Sub Category:
Heading: ഫ്രാന്‍സിസ്‌ പാപ്പായെ വധിക്കുവാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് ഐ‌എസ് അനുഭാവിയുടെ വെളിപ്പെടുത്തല്‍
Content: ന്യൂ ജേഴ്സി: 2015-ല്‍ അമേരിക്കയിലെ ഫിലാഡല്‍ഫിയ സന്ദര്‍ശിച്ച ഫ്രാന്‍സിസ്‌ പാപ്പായെ വധിക്കുവാന്‍ പദ്ധതിയിട്ടിരുന്നതായി ന്യൂ ജേഴ്സി സ്വദേശിയും ഐഎസ് അനുഭാവിയുമായ സാന്റോസ് കൊളോണ്‍ എന്ന 17കാരന്‍ മൊഴി നല്‍കി. ഭീകരസംഘടനക്ക് ഭൗതീക സഹായം നല്‍കി എന്ന കുറ്റത്തിന് ചോദ്യം ചെയ്തു വരികെയാണ് കൊളോണിന്റെ വെളിപ്പെടുത്തല്‍. ഫ്രാന്‍സിസ്‌ പാപ്പായുടെ ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിനു 2 മാസങ്ങള്‍ മുന്‍പ്‌ തന്നെ പാപ്പായെ വധിക്കുവാനുള്ള ഒരുക്കങ്ങള്‍ സാന്റോസ് ആരംഭിച്ചിരിന്നുവെന്ന് അമേരിക്കയിലെ ഉന്നതവൃത്തങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മാര്‍പാപ്പയെ വധിക്കുന്നതിനായി സാന്‍റോസ് ഓണ്‍ലൈന്‍ വഴി ഒരു വാടകകൊലയാളിയുമായി ബന്ധപ്പെടുകയായിരിന്നു. ഫിലാഡല്‍ഫിയയില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ മാര്‍പാപ്പായെ വെടിവെച്ച് വീഴ്ത്തുവാനായിരുന്നു സാന്റോസ് പദ്ധതി തയാറാക്കിയത്. എന്നാല്‍ സാന്റോസ് ബന്ധപ്പെട്ട വാടകകൊലയാളി എഫ്‌ബി‌ഐയുടെ രഹസ്യ ഏജന്റായിരുന്നു. തുടര്‍ന്നു ഫ്രാന്‍സിസ്‌ പാപ്പായുടെ ഫിലാഡെല്‍ഫിയയിലെ വിശുദ്ധ കുര്‍ബാനക്ക് 12 ദിവസം മുന്‍പ്‌ കൗമാരക്കാരന്‍ അറസ്റ്റിലാകുകയായിരിന്നു. 2015 ജൂണ്‍ 30-നും ഓഗസ്റ്റ് 14-നും ഇടക്ക്‌ ‘ബ്രദര്‍ലി ലവ്’ നഗരത്തില്‍ സ്ഫോടന പരമ്പരകള്‍ക്കും സാന്റോസ് പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്. തന്റെ പ്രചോദനത്തിന് പിന്നില്‍ ഐ‌എസ് പോരാളികളാണെന്നാണ് സാന്റോസ് വെളിപ്പെടുത്തിയത്. ന്യൂ ജേഴ്സിയിലെ, ലിന്‍ഡന്‍വോള്‍ഡ്‌ സ്വദേശിയായ സാന്റോസ് ഇസ്ലാമിക്‌ സ്റ്റേറ്റ്‌ ഭീകരരില്‍ പ്രചോദിതനായി ‘അഹമ്മദ്‌ ഷക്കൂര്‍’ എന്ന പേര് സ്വീകരിച്ചിരിന്നു. തീവ്രവാദികളില്‍ നിന്ന്‍ ഇന്റര്‍നെറ്റ് വഴി ബോംബ്‌ നിര്‍മ്മിക്കുവാനുള്ള നിര്‍ദ്ദേശങ്ങള്‍ സാന്റോസ് സ്വീകരിച്ചിരിന്നെന്നും അന്വേഷണത്തില്‍ വ്യക്തമായി. 15 വര്‍ഷംവരെ തടവും രണ്ടരലക്ഷം ഡോളര്‍ പിഴയും ശിക്ഷ വിധിക്കാവുന്ന കുറ്റമാണ് കോളന്‍റെ പേരിലുള്ളത്. ഫ്രാന്‍സിസ്‌ പാപ്പായെ വധിക്കുവാനുള്ള കൊളോണിന്റെ ശ്രമം പരാജയപ്പെട്ടെങ്കിലും, അമേരിക്കയിലെ ഹിസ്പാനിക്ക്, ലാറ്റിനോ വംശജര്‍ക്കിടയിലുള്ള ഇസ്ലാമിക്‌ സ്റ്റേറ്റിന്റെ സ്വാധീനം പ്രദേശവാസികളെ ആശങ്കയില്‍ ആഴ്ത്തിയിട്ടുണ്ട്. നുറുകണക്കിന് ലാറ്റിനോ വംശജര്‍ ഇതിനോടകം തന്നെ ഇസ്ലാമിക്‌ സ്റ്റേറ്റില്‍ ചേര്‍ന്നിട്ടുണ്ടാവുമെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ കണക്ക്‌ കൂട്ടല്‍.
Image: /content_image/TitleNews/TitleNews-2017-04-06-10:19:19.jpg
Keywords: ഫ്രാന്‍സി, തീവ്ര
Content: 4594
Category: 1
Sub Category:
Heading: രക്ഷ ക്രൂശിതനായ ക്രിസ്തുവിലൂടെ മാത്രം: ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാൻ: ക്രൂശിതനായ യേശുവിലൂടെ മാത്രമാണ് രക്ഷ സാധ്യമാകുകയുള്ളൂവെന്നു ഫ്രാന്‍സിസ് പാപ്പ. ചൊവ്വാഴ്ച സാന്ത മാർത്ത വസതിയിൽ ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നൽകുകയായിരിന്നു മാർപാപ്പ. സംഖ്യയുടെയും വി. യോഹന്നാന്‍റെയും വചനഭാഗങ്ങളെ ഉദ്ധരിച്ചാണ് മാര്‍പാപ്പ പ്രസംഗം നടത്തിയത്. ഓരോ തവണ കുരിശു വരയ്ക്കുമ്പോഴും നമ്മോടുള്ള സ്നേഹത്തെ പ്രതി അവിടുന്ന് തന്നെ തന്നെ പാപിയാക്കിയതിന്റെ ഓർമ്മപ്പെടുത്തല്‍ ആണ് ആവര്‍ത്തിക്കുന്നതെന്നും മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ഇസ്രായേൽക്കാർക്ക് സര്‍പ്പത്തിന്റെ വിഷ ദംശനം ഏറ്റതിനെ തുടർന്ന്, ദൈവം മോശയോട് പിച്ചള സര്‍പ്പത്തെ ഉണ്ടാക്കി വടിയിൽ കെട്ടിവെയ്ക്കാൻ ആവശ്യപ്പെടുകയും, അതിനെ ദർശിച്ചവർ വിഷദംശനത്തിൽ നിന്നും രക്ഷപ്പെടുകയും ചെയ്ത വചനഭാഗത്തെ ധ്യാന വിഷയമാക്കി കൊണ്ടാണ് മാർപാപ്പ തന്റെ പ്രസംഗം വിശദീകരിച്ചത്. പഴയ നിയമത്തിലെ പിച്ചള സർപ്പത്തെപ്പോലെ പുതിയ നിയമത്തിൽ പാപത്തിന്റേതായ എല്ലാ കറകളും എടുത്തു മാറ്റി സൗഖ്യം നൽകിയവനാണ് ക്രൂശിതനായ യേശു. കുരിശിലൂടെ മാത്രമാണ് രക്ഷ. ദൈവം കുരിശില്‍ മാംസം ധരിക്കപ്പെടുകയാണ്. ആശയങ്ങളില്‍ രക്ഷയില്ല; ക്രൂശിതനായ ക്രിസ്തുവിലാണ് നമ്മുടെ രക്ഷ. വിഷദംശനമേറ്റവരെ സൗഖ്യമാക്കിയ പിച്ചളസര്‍പ്പത്തെപ്പോലെ, നമ്മുടെ പാപങ്ങളുടെ മുഴുവന്‍ വിഷം അവന്‍ കുരിശിലൂടെ ഏറ്റെടുത്തു. കുരിശു വഴി സംജാതമായ രക്ഷാകര രഹസ്യത്തിലൂടെ, നമ്മുടെ പാപങ്ങൾ ഏറ്റെടുത്ത ദൈവത്തോട് ആത്മാർത്ഥമായ ആഭിമുഖ്യം വേണം. കുരിശിൽ നിന്നാണ് രക്ഷ. കുരിശു വരയ്ക്കുമ്പോഴും ധരിക്കുമ്പോഴും, ക്രിസ്തു കുരിശിലൂടെ നേടിത്തന്ന പാപമോചനത്തേയാണ് നാം അനുസ്മരിക്കുന്നത്. കുരിശ് അടയാളം ഒരു ചടങ്ങു മാത്രമാക്കാതെ, അർത്ഥം മനസ്സിലാക്കി വരക്കുമ്പോഴാണ് സത്യസന്ധമായ പ്രാർത്ഥനയായി തീരുന്നതെന്നും ഫ്രാൻസിസ് മാർപാപ്പ ഓര്‍മ്മിപ്പിച്ചു.
Image: /content_image/TitleNews/TitleNews-2017-04-06-13:18:42.jpg
Keywords: കുരിശട
Content: 4595
Category: 1
Sub Category:
Heading: നാല്പതാം വെള്ളി: ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം
Content: പേത്രത്തായ്ക്കു പിറ്റേന്ന് ആരംഭിക്കുന്ന നോമ്പ് നാല്പതു ദിവസം പിന്നിടുന്ന ആചരണദിനമാണ് നാല്പതാം വെള്ളി. ഇത് കേരളസഭയില്‍ കണ്ടുവരുന്ന പൗരസ്ത്യമായ ഒരു ആചരണമാണ്. ലത്തീന്‍ സഭയ്ക്ക് വിഭൂതി ബുധന്‍ മുതല്‍ എണ്ണിയാല്‍ ഇപ്രകാരം നാല്പതാം വെള്ളി കിട്ടില്ല. ഉദയംപേരൂര്‍ സൂനഹദോസിനു മുമ്പ് നിലനിന്നിരുന്നതും പിന്നീട് ലത്തീന്‍ മിഷണറിമാര്‍ തടസപ്പെടുത്താതിരുന്നതുമായ ഒന്നാണ് നാല്പതാം വെള്ളി ആചരണം. പാശ്ചാത്യ - പൗരസ്ത്യ സഭകളില്‍ നോമ്പ് എന്നത് മോശയുടെയും ഈശോയുടെയും നാല്പത് ദിവസത്തെ ഉപവാസദിനങ്ങളുടെ അനുസ്മരണം കൂടിയാണല്ലോ. സഭയിലെ ആദ്യകാല നോമ്പ് ദനഹാ തിരുനാള്‍ മുതല്‍ 40 ദിവസമായിരുന്നു. തുടര്‍ന്ന് കഷ്ടാനുഭവ ആഴ്ച്ച വേറെ നോമ്പും. മറ്റു സഭകള്‍ മാറിയിട്ടും ഈജിപ്റ്റിലെ കോപ്റ്റിക്ക് സഭ കുറേ കാലം ഈ രീതിയാണു പിന്‍തുടര്‍ന്നിരുന്നത്. അതുപോലെ ഒരു നാല്പതാചരണവും അതിന്‍റെ ആഘോഷമായ സമാപനവും നാല്പതാം വെള്ളിയാഴ്ച്ച നടത്തുന്ന പതിവും ചരിത്രത്തിലെപ്പോഴോ ഒരു കാലഘട്ടത്തില്‍ കേരളസഭയില്‍ നിലനിന്നിരുന്നു. അതിന്‍റെ ശേഷിപ്പാണ് ചില സ്ഥലങ്ങളിലെങ്കിലുമുള്ള നാല്പതാം വെള്ളി ചടങ്ങ്. പിന്നീടാണ് അമ്പത് ഒന്നിച്ചെടുക്കുന്ന രീതിയിലേയ്ക്കു നോമ്പ് സഭയിലെങ്ങും ഏകീകരിക്കപ്പെട്ടത്. ലത്തീന്‍ മിഷണറിമാര്‍ ഇതിനെ തടസപ്പെടുത്താതിരുന്നതിനു കാരണം നോമ്പിന്‍റെ മധ്യത്തില്‍ നാലാം ഞായറാഴ്ച്ച നോമ്പിന് ഇളവെടുക്കുന്ന (Laetare Sunday) എന്ന ലത്തീന്‍ രീതിയോടൊപ്പിച്ചുള്ള ഒരു ആചരണം അവരുടെ മനസ്സിലുണ്ടായിരുന്നിരിക്കാം. അതിനോടനുബന്ധമായി പാതിനോമ്പാചരണം കേരളസഭയിലും കുറേ കാലത്തോളം നിലനിന്നിരുന്നു. അന്നേദിവസം ദേവാലയത്തില്‍ കുരിശ് പൊതുവണക്കത്തിനു വച്ച് കുരിശുമുത്തല്‍ കര്‍മ്മം നടത്തിയിരുന്നതായി ചരിത്രം പറയുന്നു. നസ്രാണി പാരമ്പര്യത്തില്‍ നാല്പതാം വെള്ളിക്കു ശേഷം വരുന്ന രണ്ട് ദിവസങ്ങള്‍ സന്തോഷത്തിന്‍റേതാണ് - കൊഴുക്കൊട്ട ശനിയും (ഈശോ ബഥാനിയായില്‍ ലാസറിന്‍റെ ഭവനം സന്ദര്‍ശിക്കുകയും മര്‍ത്തായും മറിയവും കര്‍ത്താവിന് കൊഴുക്കട്ട കൊടുത്ത് സല്‍ക്കരിച്ച ദിനം) ഓശാന ഞായറും. അങ്ങനെ ഈശോയുടെ നാല്പതു നോമ്പിനെ അനുസ്മരിച്ച് നോമ്പുനോറ്റ ശേഷം കഷ്ടാനുഭവ ആഴ്ച്ചയില്‍ നോമ്പിന്‍റെ മറ്റൊരു തലത്തിലേയ്ക്കു വിശ്വാസികള്‍ കടക്കുകയും ചെയ്യുന്നു. നാല്പതാം വെള്ളിയാഴ്ചയില്‍ പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിലെ സുവിശേഷവായന ഈശോ ലാസറിനെ ഉയിര്‍പ്പിക്കുന്നതാണ്. യോഹന്നാന്‍ ശ്ളീഹായുടെ വിവരണമനുസരിച്ച് ഈശോയുടെ കുരിശുമരണത്തിന്‍റെ ഏറ്റവും അടുത്ത കാരണം ഈ സംഭവമായിരുന്നല്ലോ. പാപത്തിന് മരിച്ച മനുഷ്യനെ ഉയിര്‍പ്പിച്ച് പാപപരിഹാരാര്‍ത്ഥം സ്വയം മരണത്തിന് വിട്ടുകൊടുക്കുന്ന കര്‍ത്താവിനെ ധ്യാനിക്കുന്ന ദിവസമായി നാല്പതാം വെള്ളിയെ കണക്കാക്കാം. ഇന്ന് കേരളസഭയില്‍ നാല്പതാം വെള്ളിക്ക് പ്രാദേശിക പ്രാധാന്യമേയുള്ളു; പ്രത്യേകിച്ച് കടുത്തുരുത്തി ഭാഗത്ത് (അറുനൂറ്റിമംഗലം അതിനു പ്രസിദ്ധമാണല്ലോ). നാല്പതാം വെള്ളിയുടേതായി പ്രത്യേക പ്രാര്‍ത്ഥനാ ക്രമമൊന്നും സീറോ മലബാര്‍ സഭയിലില്ല. നാല്പതാം വെള്ളിയുടെയന്ന് തീര്‍ഥാടനങ്ങള്‍ നടത്തുന്ന പതിവ് ചില സ്ഥലങ്ങളിലുണ്ട് എന്നു മാത്രം. (ഫാ. ജോസഫ് ഇലഞ്ഞിമറ്റം എഴുതി 2016-ൽ പ്രവാചകശബ്ദത്തിൽ പ്രസിദ്ധീകരിച്ച ലേഖനം. )
Image: /content_image/Editor'sPick/Editor'sPick-2017-04-06-18:05:48.jpg
Keywords: വെള്ളി
Content: 4596
Category: 4
Sub Category:
Heading: പിശാചുക്കളെ മനുഷ്യനിൽ നിന്നും പുറത്താക്കുന്നതെങ്ങനെ? ഭൂതോച്ചാടനത്തെ കുറിച്ച് അറിയേണ്ടതെല്ലാം
Content: ഭൂതോച്ചാടനം, ബാധയൊഴിപ്പിക്കല്‍ എന്നിങ്ങനെയുള്ള വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഈ ആധുനിക യുഗത്തില്‍ ജീവിക്കുന്ന ഭൂരിഭാഗം പേരുടേയും മനസ്സില്‍ വരുന്ന ചിന്ത സിനിമകളില്‍ മാത്രം കാണുന്ന ഒരു സങ്കല്‍പ്പം എന്നായിരിക്കും. എന്നാല്‍ ഇത് വെറുമൊരു സങ്കല്‍പ്പമല്ല. നൂറു ശതമാനം യാഥാര്‍ത്ഥ്യമാണ്. ഭൂതോച്ചാടനത്തിലെ പ്രത്യേക സാഹചര്യങ്ങളെ കുറിച്ചും, അതിനു വേണ്ട പ്രത്യേക കര്‍മ്മങ്ങളെ കുറിച്ചും വിവരിക്കുന്ന ആധികാരികമായ ഒരു ഗ്രന്ഥം തന്നെ സഭയ്ക്കുണ്ട്. റൈറ്റ് ഓഫ് എക്സോര്‍സിസം ആന്‍ഡ്‌ പ്രയേഴ്സ് ഫോര്‍ പര്‍ട്ടിക്കുലര്‍ സര്‍ക്കംസ്റ്റന്‍സസ് എന്നാണ് പുസ്തകത്തിന്റെ പേര്. വിശുദ്ധ ലിഖിതങ്ങളിലും, ദൈവശാസ്ത്രത്തിലും അധിഷ്ടിതമായ കര്‍ശന വിധികളാണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്. ആഴമായ ദൈവഭക്തി, പ്രാര്‍ത്ഥനാ ജീവിതം, അറിവ്, വിവേകം, ആത്മാര്‍ത്ഥത എന്നീ ഗുണങ്ങള്‍ അടങ്ങിയ ഒരു പുരോഹിതന് മാത്രമേ മെത്രാന്റെ അനുവാദത്തോട് കൂടി ഭൂതോച്ചാടനം കൈകാര്യം ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. സ്വിറ്റ്സര്‍ലന്‍ഡിലെ ചുര്‍ രൂപതയിലെ ഫാദര്‍ സെസര്‍ ട്രൂക്വി ഭൂതോച്ചാടനത്തിന്റെ ആന്തരിക അര്‍ത്ഥങ്ങള്‍ വിവരിച്ചു കൊണ്ട് അലിറ്റിയ എന്ന മാധ്യമത്തിന് അഭിമുഖം നല്‍കിയിരിന്നു. റോമിലെ റെജീന അപ്പോസ്തോലൊറമിലെ പൊന്തിഫിക്കല്‍ അതേനിയം എന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ വര്‍ഷങ്ങളായി പ്രഭാഷണം നടത്തുന്ന ഫാദര്‍ ട്രൂക്വിയുമായി 'അലിറ്റിയ' നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് താഴെ നല്‍കുന്നത്. * #{red->n->n->ചോദ്യകര്‍ത്താവ്: }# ഭൂതോച്ചാടനത്തില്‍ ഏതു തരത്തിലുള്ള പിശാചിനെയാണ് നേരിടുന്നത് ? #{blue->n->n->ഫാദര്‍ സെസര്‍ട്രൂക്വി:}# മനുഷ്യരൂപം പ്രാപിച്ച തിന്മയെയാണ് ഭൂതോച്ചാടനത്തില്‍ നേരിടുന്നത്. ‘സാത്താന്റെ പുകമറ’യെ കുറിച്ച് പോള്‍ ആറാമന്‍ പാപ്പാ പറഞ്ഞിട്ടുണ്ടല്ലോ. ശക്തമായ രീതിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സാത്താനെയാണ് നമ്മള്‍ നേരിടുന്നത്. അതായത് തിന്മയുടെ മൂര്‍ത്തീകരണത്തെ. ഈ തിന്മ എന്താണെന്ന് പറയുവാന്‍ ശാസ്ത്രത്തിനു കഴിയുകയില്ല. വിശ്വാസത്തിനു മാത്രമേ അതിനു കഴിയുകയുള്ളൂ. * #{red->n->n->ചോദ്യകര്‍ത്താവ്: }# ഒരാളെ പിശാച് ബാധിച്ചു എന്ന് പറയുന്നത് വിശ്വസിക്കുവാന്‍ അല്‍പ്പം ബുദ്ധിമുട്ടല്ലേ ? #{blue->n->n->ഫാദര്‍ സെസര്‍ട്രൂക്വി:}# അതെ. അത് സത്യമാണ്, കാരണം സാധാരണ ജീവിതത്തില്‍ ഇത്തരത്തിലുള്ള യാതൊന്നും നമ്മള്‍ക്ക് അനുഭവഭേദ്യമായിട്ടില്ല. എന്നാല്‍ വര്‍ഷങ്ങളായി ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന ശുശ്രൂഷയുടെ ഭാഗമായി ബാധയുള്ള നിരവധി ആളുകളെ എനിക്ക് കാണുവാന്‍ കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ മനുഷ്യബുദ്ധിക്ക് വിശദീകരിക്കുവാന്‍ കഴിയാത്ത തരത്തിലുള്ള പ്രതിഭാസങ്ങള്‍ ഉണ്ട് എന്ന് വിശ്വസിച്ചേ മതിയാകൂ. * #{red->n->n->ചോദ്യകര്‍ത്താവ്: }# പിശാചിനെ മുഖാമുഖം നേരിടുമ്പോള്‍ എന്താണ് തോന്നാറുള്ളത് ? #{blue->n->n->ഫാദര്‍ സെസര്‍ട്രൂക്വി:}# നമ്മുടെ ചിന്തകള്‍ മാറികൊണ്ടിരിക്കും. സുവിശേഷങ്ങളില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ എന്റെ മുന്നില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു എന്നാണ് ഞാന്‍ പങ്കെടുത്ത ആദ്യ ബാധയൊഴിപ്പിക്കലില്‍ എനിക്ക് തോന്നിയത്. വിവിധ നാമങ്ങള്‍ പറയുന്ന പിശാചുക്കളെ യേശു നേരിട്ടിട്ടുണ്ടല്ലോ. ‘അസ്മോദിയൂസ്’ എന്ന് പേരായ ഒരു പിശാചിനെ കുറിച്ച് പഴയ നിയമത്തിലെ തോബിത്തിന്റെ പുസ്തകത്തില്‍ പറയുന്നു. എന്റെ ക്ഷുദ്രോച്ചാടന കര്‍മ്മങ്ങളില്‍ പലരും ഈ പേരുകള്‍ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. ആത്മീയമായി ഇതൊരു വലിയ അനുഭവമാണ്. യേശു പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നും വചനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് യാഥാര്‍ത്ഥ്യമാണെന്നും നേരിട്ട് അനുഭവിക്കുവാന്‍ ഇതു മൂലം എനിക്ക് കഴിയുന്നു. ചുരുക്കത്തില്‍ സുവിശേഷങ്ങളില്‍ പറഞ്ഞിട്ടുള്ളത്‌ എന്റെ മുന്നില്‍ വ്യക്തമാക്കപ്പെട്ടു. * #{red->n->n->ചോദ്യകര്‍ത്താവ്: }# 'സുവിശേഷങ്ങളില്‍ പറഞ്ഞിട്ടുള്ളത്‌ എന്റെ മുന്നില്‍ വ്യക്തമാക്കപ്പെട്ടു’. ഇത് ഒന്നുകൂടി വിശദീകരിക്കാമോ ? #{blue->n->n->ഫാദര്‍ സെസര്‍ട്രൂക്വി:}# 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ പൗരോഹിത്യ പട്ടം സ്വീകരിച്ചപ്പോള്‍, ഫാദര്‍ ബാമോന്റെ, ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്ത് തുടങ്ങിയ ക്ഷുദ്രോച്ചാടകര്‍ക്കൊപ്പം ഒരു കോഴ്സില്‍ പങ്കെടുക്കുകയുണ്ടായി. ഏതാണ്ട് 40 വയസ്സുള്ള ഒരു പിശാച് ബാധിതനെ അവിടെ കൊണ്ടു വന്നു. ഫാദര്‍ ബാമോന്റെയെ സഹായിക്കുവാന്‍ ഞാന്‍ നിര്‍ബന്ധിതനായി. അയാളിലെ പിശാച് സ്വയം വെളിപ്പെടുത്തിയപ്പോള്‍ പുകപോലെയുള്ള മഞ്ഞിന് നടുക്ക് നില്‍ക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്. ആ മുറി മുഴുവന്‍ മഞ്ഞു വ്യാപിച്ചു. ഫാദര്‍ ബാമോന്റെ പേര് ചോദിച്ചപ്പോള്‍ ‘ഞാന്‍ റെക്സ്’ എന്നാണ് ആദ്യം അയാള്‍ പറഞ്ഞത്. റെക്സ് എന്ന് പേരായ ഒരു പിശാചും ഇല്ല. ക്ഷുദ്രോച്ചാടകന്‍ നിര്‍ബന്ധിച്ചപ്പോള്‍ “ഞാന്‍ ഈ ലോകത്തെ രാജാവായ സാത്താനാണ്” എന്ന ശരിയായ മറുപടി ആ ഫ്രഞ്ച്കാരന്‍ പറഞ്ഞു. * #{red->n->n->ചോദ്യകര്‍ത്താവ്: }# പിശാച് ബാധയെ സൂചിപ്പിക്കുന്ന എന്തെങ്കിലും അടയാളങ്ങളുണ്ടോ ? #{blue->n->n->ഫാദര്‍ സെസര്‍ട്രൂക്വി:}# അവയെ കുറിച്ച് സഭ വ്യക്തമായി പറയുന്നുണ്ട്. നാല് തരം അടയാളങ്ങള്‍ ഉണ്ട്. ഇതുവരെ കേട്ടിട്ടില്ലാത്ത, അല്ലെങ്കില്‍ നിലവിലില്ലാത്ത ഭാഷ സംസാരിക്കുക; വിശുദ്ധ വസ്തുക്കളോടുള വിമുഖത കാണിക്കുക; മനുഷ്യര്‍ക്ക് അതീതമായ ശക്തി പ്രകടിപ്പിക്കുക; ഒളിഞ്ഞിരിക്കുന്ന വസ്തുക്കളെ കുറിച്ചുള്ള അറിവ് പ്രകടിപ്പിക്കുക എന്നിവയാണവ. * #{red->n->n->ചോദ്യകര്‍ത്താവ്: }# ആളുകള്‍ സ്വയം ഇത്തരം അപകടങ്ങളില്‍ ചെന്ന് ചാടാറുണ്ടോ ? #{blue->n->n->ഫാദര്‍ സെസര്‍ട്രൂക്വി:}# തീര്‍ച്ചയായും ഉണ്ട്, മാന്ത്രികവിദ്യ, ദുര്‍മന്ത്രവാദം, ഗുപ്തവിദ്യകള്‍, ആഭിചാരം തുടങ്ങിയവയുമായി ബന്ധപ്പെടുക വഴി ഇത്തരം അബദ്ധങ്ങളില്‍ മനുഷ്യര്‍ ചെന്ന് ചാടുന്നു. വിശുദ്ധ കുര്‍ബ്ബാന, കുമ്പസാരം എന്നിവ വഴി ദൈവത്തോടു കൂടുതല്‍ അടുക്കുമ്പോള്‍ നമ്മുടെ വിശുദ്ധി വര്‍ദ്ധിക്കുന്നത് പോലെ കറുത്ത കുര്‍ബ്ബാന, സാത്താന്‍ ആരാധന, അതുമായി ബന്ധപ്പെട്ട സിനിമകള്‍, സംഗീതം എന്നിവ നമ്മെ സാത്താനുമായി അടുപ്പിക്കുന്നു. ടാരോറ്റ് കാര്‍ഡുകള്‍ നോക്കി പ്രവചിക്കുന്ന ഒരു സ്ത്രീയുടെ കേസ് ഒരിക്കല്‍ ഞാന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അവര്‍ ആളുകളുടെ, കഴിഞ്ഞ കാര്യങ്ങളും, ഇപ്പോള്‍ നടക്കുന്നതും, ഇനി നടക്കുവാന്‍ സാധ്യതയുള്ളതുമായ കാര്യങ്ങള്‍ പ്രവചിച്ചിരുന്നു. എന്നാല്‍ ആര് മുഖാന്തിരമാണ് തനിക്ക് വിജയം ലഭിക്കുന്നത് എന്ന് അറിഞ്ഞപ്പോള്‍ അവര്‍ അത് നിറുത്തി. അപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. അവളില്‍ പിശാച് ബാധിച്ചു കഴിഞ്ഞിരുന്നു. * #{red->n->n->ചോദ്യകര്‍ത്താവ്: }# ഒരേയൊരു ക്ഷുദ്രോച്ചാടന കര്‍മ്മം കൊണ്ട് മാത്രം പിശാചിനെ ഒഴിപ്പിക്കുവാന്‍ സാധിക്കുമോ ? #{blue->n->n->ഫാദര്‍ സെസര്‍ട്രൂക്വി:}# അത് വളരെ ബുദ്ധിമുട്ടാണ്. സാധാരണയായി ഒന്നില്‍ കൂടുതല്‍ ക്ഷുദ്രോച്ചാടന കര്‍മ്മങ്ങള്‍ ആവശ്യമായി വരാറുണ്ട്. * #{red->n->n->ചോദ്യകര്‍ത്താവ്: }# സാധാരണയുള്ള ശുശ്രൂഷ രീതികളെപോലെ തന്നെയാണോ ഭൂതോച്ചാടനവും പ്രവര്‍ത്തിക്കുന്നത് ? #{blue->n->n->ഫാദര്‍ സെസര്‍ട്രൂക്വി:}# ക്ഷുദ്രോച്ചാടനം ഒരു ശുശ്രൂഷയാണെങ്കിലും, അത് ഒരു കൂദാശയല്ല. പുരോഹിതന്‍ കുമ്പസാരം വഴി ഒരാള്‍ക്ക് പാപമോചനം നല്‍കുകയാണെങ്കില്‍ അതേ നിമിഷം തന്നെ അവന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെടും. എന്നാല്‍ ഇതിനു വിരുദ്ധമായി ക്ഷുദ്രോച്ചാടനത്തിന്റെ ഫലസിദ്ധി എന്നത് പുരോഹിതന്റെ വിശുദ്ധി, ബാധയുള്ള ആളിന്റെ പൂര്‍വ്വ വിശ്വാസം തുടങ്ങിയവയുമായി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു. * #{red->n->n->ചോദ്യകര്‍ത്താവ്: }# ഭൂതോച്ചാടനവും വിടുതല്‍ പ്രാര്‍ത്ഥനയും തമ്മിലുള്ള വ്യത്യാസമെന്താണ് ? #{blue->n->n->ഫാദര്‍ സെസര്‍ട്രൂക്വി:}# രണ്ടിനും ഒരേ ഉദ്ദേശം തന്നെയാണ് ഉള്ളത്: പിശാചിന്റെ സ്വാധീനത്തില്‍ നിന്നോ, ബാധയില്‍ നിന്നോ ഉള്ള മോചനമാണ് രണ്ടും ലക്ഷ്യം വെക്കുന്നത്. എന്നാല്‍ ഭൂതോച്ചാടനം മെത്രാന്‍ ചില പുരോഹിതര്‍ക്ക് നല്‍കുന്ന സഭയുടെ ഒരു പ്രേഷിത ദൗത്യമാണ്. മെത്രാന്റെ അനുമതിയുള്ള പുരോഹിതര്‍ക്ക് മാത്രമേ അത് ചെയ്യുവാന്‍ സാധിക്കുകയുള്ളു. നേരെമറിച്ച് സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ, വിശ്വാസമുള്ള പുരോഹിതര്‍ക്കും അത്മായര്‍ക്കും ചെയ്യാവുന്നതാണ് വിടുതല്‍ പ്രാര്‍ത്ഥന. പിശാചിന് നല്‍കുന്ന നേരിട്ടുള്ള ഉത്തരവാണ് ക്ഷുദ്രോച്ചാടനം. എന്നാല്‍ ദൈവത്തിന്റേയോ, പരിശുദ്ധ കന്യകാമാതാവിന്റേയോ ഇടപെടലിന് വേണ്ടിയുള്ള അപേക്ഷ കൂടിയാണ് വിടുതല്‍ പ്രാര്‍ത്ഥന. * #{red->n->n->ചോദ്യകര്‍ത്താവ്: }# അങ്ങയുടെ അടുത്ത് വന്നിട്ടുള്ളവരില്‍ എത്ര പേര്‍ക്ക് ശരിക്കും പിശാച് ബാധ ഉണ്ടായിരുന്നു ? #{blue->n->n->ഫാദര്‍ സെസര്‍ട്രൂക്വി:}# വളരെ കുറച്ചു പേര്‍ക്ക് മാത്രം. * #{red->n->n->ചോദ്യകര്‍ത്താവ്: }# എന്തുകൊണ്ടാണ് ആളുകള്‍ ഭൂതോച്ചാടനത്തെ ഇത്രമാത്രം ഭയക്കുന്നത് ? #{blue->n->n->ഫാദര്‍ സെസര്‍ട്രൂക്വി:}# എന്റെ അടുത്ത് വരുന്നവരില്‍ മൂന്ന്‍ തരത്തിലുള്ള കേസുകള്‍ എനിക്ക് കാണുവാന്‍ കഴിയും: ശരിക്കും ബാധയുള്ളവര്‍, ബാധയില്ലാത്തവര്‍, ഇതര പ്രശ്നങ്ങള്‍ ഉള്ള കേസുകള്‍. ആദ്യത്തെ രണ്ടും എളുപ്പമാണ്. കാരണം ആദ്യം പറഞ്ഞ നാല് അടയാളങ്ങളും വെച്ച് നോക്കി അവര്‍ക്ക് ശരിക്കും ബാധയുണ്ടോ ഇല്ലയോ എന്ന് നമുക്കറിയാം. മാത്രമല്ല ക്ഷുദ്രോച്ചാടകന്റെ പ്രാര്‍ത്ഥന കേള്‍ക്കുമ്പോള്‍ അവര്‍ പ്രതികരിക്കുന്നതില്‍ നിന്നും നമുക്ക് അത് മനസ്സിലാക്കാവുന്നതാണ്. രണ്ടാമത്തെ കേസില്‍ ഒരു പുരോഹിതന് തന്റെ അനുഭവം കൊണ്ട് ആത്മീയമോ മാനസികമോ ആയ പ്രശ്നമാണോ എന്ന് തിരിച്ചറിയാം. അക്രമപരമായ പെരുമാറ്റങ്ങളോ, പിശാച് ബാധയുടെ ശക്തമായ ലക്ഷണങ്ങളോ പ്രകടിപ്പിക്കുന്ന ചിലരുടെ പ്രശ്നം ആത്മീയതയോ, അല്ലെങ്കില്‍ ടാരറ്റ് കാര്‍ഡ് നോക്കി പ്രവചിക്കുന്നവരുടെ അടുത്ത് പോകുന്നത് കൊണ്ടോ ഉണ്ടാകുന്നതാണ്. അവര്‍ ശരിക്കും പിശാചു ബാധിതരല്ല. ഒരിക്കല്‍ ഞാന്‍ ഒരു യുവതിയെ കണ്ടു മുട്ടുകയുണ്ടായി, മയക്ക് മരുന്ന് കലര്‍ത്തിയ പാനീയം നല്‍കിയതിനു ശേഷം മന്ത്രവാദി അവളെ മാനഭംഗപ്പെടുത്തി. അവള്‍ക്ക് ബോധമുണ്ടായിരുന്നു. പക്ഷെ പ്രതികരിക്കുവാന്‍ കഴിഞ്ഞില്ല. അവള്‍ കഴിച്ച മയക്ക് മരുന്നും, സഹിക്കേണ്ടി വന്ന അക്രമവും അവളില്‍ കടുത്ത ആഘാതം ഏല്‍പ്പിച്ചു. തന്നില്‍ പിശാച് കുടിയേറിയിരിക്കുകയാണെന്ന് അവള്‍ ചിന്തിച്ചു. ഞാനും അവള്‍ക്ക് ബാധയുണ്ടെന്നായിരുന്നു കരുതിയിരുന്നത്. പക്ഷേ ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടു അവളുടെ തലയില്‍ കൈവച്ചപ്പോള്‍ യാതൊരു പ്രതികരണവും കണ്ടില്ല. അതിനാല്‍ ബാധയല്ല പ്രശ്നം എന്ന് എനിക്ക് മനസ്സിലായി. ഇത്തരം സാഹചര്യങ്ങളില്‍ മരുന്നോ, മനശാസ്ത്രപരമായ ചികിത്സയോ ആണ് വേണ്ടത്. * #{red->n->n->ചോദ്യകര്‍ത്താവ്:}# ശരിക്കും പിശാച് ബാധയുള്ളവര്‍ എങ്ങിനെയാണ് കഴിയുന്നത് ? #{blue->n->n->ഫാദര്‍ സെസര്‍ട്രൂക്വി:}# വാസ്തവത്തില്‍ അവരും സാധാരണ ജീവിതമാണ് നയിക്കുന്നത്. പിശാച് എപ്പോഴും അവരില്‍ പ്രവര്‍ത്തിക്കുന്നില്ല. ഞാന്‍ ഒരുദാഹരണം പറയാം: ഒരാള്‍ ഒരു കാറ് വാങ്ങി എന്നിരിക്കട്ടെ. ആ കാര്‍ അയാളുടെ അധീനതയിലാണ്. ഓഫീസില്‍ പോകുമ്പോഴും മറ്റും അയാള്‍ ആ കാര്‍ ഉപയോഗിക്കുന്നു. അല്ലാത്ത അവസരത്തില്‍ അയാള്‍ അത് വെറുതെ ഇട്ടേക്കും. പിശാച് പ്രവര്‍ത്തിക്കുന്ന ചില സമയമുണ്ട്. അവന്‍ തന്റെ കാറില്‍ കയറുകയും അവന്റെ ഇഷ്ടം പോലെ ഓടിക്കുകയും ചെയ്യും. ചിലപ്പോള്‍ അവന്‍ തന്റെ കാര്‍ ഓടിക്കാതെ വെറുതെ ഇടും. കാര്‍ ഓടുന്നില്ലെങ്കിലും അതിനു ഒരു ഉടമസ്ഥന്‍ ഉണ്ട്. * #{red->n->n->ചോദ്യകര്‍ത്താവ്: }# ** ഒരു ഭൂതോച്ചാടകന്റെ അടുത്ത് പോകേണ്ടതു ആവശ്യമായി വരുന്നത് എപ്പോഴാണ് ? #{blue->n->n->ഫാദര്‍ സെസര്‍ട്രൂക്വി:}# നിങ്ങളില്‍ അസാധാരണമായത് സംഭവിക്കുമ്പോഴാണ് ഒരു ഭൂതോച്ചാടകന്റെ അടുത്ത് പോകേണ്ടതായി വരുന്നത്. മാമോദീസ സ്വീകരിച്ചിരുന്നുവെങ്കിലും നിരീശ്വരവാദിയായി ജീവിച്ച ഒരു സ്ത്രീയെ ഞാന്‍ റോമില്‍ വെച്ച് കണ്ടു മുട്ടി. സാഹചര്യങ്ങള്‍ എനിക്ക് ഓര്‍മ്മയില്ലെങ്കിലും അവള്‍ക്ക് പിശാച് ബാധയുണ്ടായി. തന്റെ ഭര്‍ത്താവിനേയും, മകനേയും കൊന്നിട്ട് ആത്മഹത്യ ചെയ്യുവാന്‍ പ്രേരിപ്പിക്കുന്ന ഒരു ശബ്ദം അവള്‍ നിരന്തരം കേട്ടുതുടങ്ങി. ആദ്യം തനിക്ക് മാനസികരോഗമാണെന്നാണ് അവള്‍ കരുതിയത്. മനശാസ്ത്രജ്ഞന്റെ അടുത്ത് പോയെങ്കിലും യാതൊരു ഗുണവുമുണ്ടായില്ല. തുടര്‍ച്ചയായ അവളുടെ സ്വഭാവമാറ്റത്തെ കണ്ട അവളുടെ ഒരു സുഹൃത്ത് ഫാദര്‍ അമോര്‍ത്തിനെ കൊണ്ട് പോയി കാണിച്ചു. ഏറെ നേരത്തെ നിരീക്ഷണങ്ങള്‍ക്ക് ശേഷം അവള്‍ക്ക് പിശാച് ബാധയുണ്ടെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഭൂതോച്ചാടനം നടത്തി. ഇന്ന്‍ ഒരു നല്ല ക്രിസ്ത്യാനിയായി അവള്‍ ജീവിക്കുന്നു. * #{red->n->n->ചോദ്യകര്‍ത്താവ്: }# ക്ഷുദ്രോച്ചാടനത്തിനിടക്ക് അവര്‍ക്കെന്താണ്‌ തോന്നുന്നതെന്ന് അവരോട് എപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടോ ? #{blue->n->n->ഫാദര്‍ സെസര്‍ട്രൂക്വി:}# ഞാന്‍ ആദ്യം സൂചിപ്പിച്ച ഫ്രഞ്ച് കാരനോട് ഞാന്‍ ചോദിച്ചിട്ടുണ്ട്. തന്റെ ഉള്ളില്‍ ഒരു യുദ്ധം നടക്കുന്നത് പോലെയാണ് തോന്നിയതെന്നാണ് അവന്‍ പറഞ്ഞത്. പിശാചുക്കള്‍ അസ്വസ്ഥരായി പരസ്പരം പിറുപിറുത്ത് കൊണ്ട് ഓടുന്നതായും, പുരോഹിതന്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ ദൈവത്തിന്റെ പ്രകാശം അവരെ പുറത്താക്കിയതുമായി തനിക്ക് തോന്നിയെന്ന് അവന്‍ പറഞ്ഞു. * #{red->n->n->ചോദ്യകര്‍ത്താവ്: }# ഭൂതോച്ചാടനത്തിന് ഇടയ്ക്ക് അങ്ങയെ ഏറ്റവും ആകര്‍ഷിച്ചത് എന്താണ് ? #{blue->n->n->ഫാദര്‍ സെസര്‍ട്രൂക്വി:}# ഒരു ഊമയായ പിശാച്. അവനെ കുറിച്ച് യേശു സുവിശേഷത്തില്‍ പറയുന്നുണ്ട്. പ്രാര്‍ത്ഥനയും ഉപവാസവും വഴി മാത്രമേ അവര്‍ ഒഴിയുകയുള്ളൂ. ഊമയായ പിശാച് വളരെ വിരളമാണ്. 12 വര്‍ഷത്തിനിടക്ക് ഒരിക്കല്‍ മാത്രമേ ഞാന്‍ അതിനെ നേരിട്ടിട്ടുള്ളു. * #{red->n->n->ചോദ്യകര്‍ത്താവ്: }# ഭൂതോച്ചാടനം നടത്തിയ ഏതെങ്കിലും സാഹചര്യത്തില്‍ എപ്പോഴെങ്കിലും ഭയം തോന്നിയിട്ടുണ്ടോ ? #{blue->n->n->ഫാദര്‍ സെസര്‍ട്രൂക്വി:}# ആദ്യകാലങ്ങളില്‍ എനിക്ക് ഭയം തോന്നിയിരുന്നു. അവരുടെ ശബ്ദ വ്യത്യാസത്തില്‍ നമുക്ക് ഭയം തോന്നുകയില്ല. വളരെ പതിഞ്ഞ ശബ്ദത്തില്‍ പറയുന്ന ഒരു സ്ത്രീ ക്രമേണ അലറുവാന്‍ തുടങ്ങും. എന്നാല്‍ പിശാച് ഉപദ്രവിക്കാതിരിക്കുവാന്‍ നമ്മള്‍ ശ്രദ്ധിക്കണം. പിശാച് ഉണ്ടെന്ന്‍ ഒരു ക്ഷുദ്രോച്ചാടകന് അറിയാം. പക്ഷേ എല്ലായിടത്തുമില്ല. എല്ലാത്തിനുമുപരിയായി, ക്ഷുദ്രോച്ചാടനം ഒരു കാരുണ്യ പ്രവര്‍ത്തനമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പീഡയനുഭവിക്കുന്ന ഒരുവനോട് കാണിക്കുന്ന സ്നേഹം. അങ്ങനെയേ ഭൂതോച്ചാടനത്തെ ഞാന്‍ കണ്ടിട്ടുള്ളൂ.
Image: /content_image/Mirror/Mirror-2017-04-06-19:04:11.jpg
Keywords: സാത്താ, പിശാച
Content: 4597
Category: 1
Sub Category:
Heading: സീറോ മലബാര്‍ സഭയുടെ ലിറ്റര്‍ജിക്കല്‍ ചാന്റിനു സിനഡിന്റെ അംഗീകാരം
Content: കൊച്ചി: സീറോ മലബാര്‍ സഭയുടെ പരിശുദ്ധ കുര്‍ബാനയാഘോഷത്തിനായി മല്പാന്‍ ഡോ. മാത്യു വെള്ളാനിക്കലിന്റെ നേതൃത്വത്തില്‍ തയാറാക്കിയ ആരാധനാക്രമ ആലാപനരീതി (ലിറ്റര്‍ജിക്കല്‍ ചാന്റ്) സഭാസിനഡ് അംഗീകരിച്ചു. ലിറ്റര്‍ജിക്കല്‍ ചാന്റ് ആരാധനാസമൂഹത്തിന്റെ ഉപയോഗത്തിനായി നല്‍കിയിട്ടുണ്ട്. ലിറ്റര്‍ജിക്കല്‍ ചാന്റനുസരിച്ച് കുര്‍ബാനയുടെ സിഡിയും സംഗീത സ്വരചിഹ്‌നങ്ങളോടുകൂടിയ പുസ്തകവും സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ ലഭിക്കും. പരിശുദ്ധ കുര്‍ബാനയര്‍പ്പണം കൂടുതല്‍ ഭക്തിനിര്‍ഭരവും അനുഭവാത്മകവുമാക്കുന്നതിനു ലിറ്റര്‍ജിക്കല്‍ ചാന്റ് സഹായകമാകുമെന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രത്യാശ പ്രകടിപ്പിച്ചു.
Image: /content_image/News/News-2017-04-07-03:55:59.jpg
Keywords: സീറോ മലബാര്‍
Content: 4598
Category: 18
Sub Category:
Heading: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്​​​ സര്‍ക്കാര്‍ സുരക്ഷ ഒരുക്കണമെന്ന് കെ‌സി‌ബി‌സി വി​​​ദ്യാ​​​ഭ്യാ​​​സ കമ്മീഷന്‍
Content: കൊ​​​ച്ചി: സം​​​ഘ​​​ർ​​​ഷ​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കാ​​​ൻ സര്‍ക്കാര്‍ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കണമെന്ന്‍ കെ​​​സി​​​ബി​​​സി വിദ്യാഭ്യാസ കമ്മീഷന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജേ​​​ക്ക​​​ബ് ജി. ​​​പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി. ന്യൂമാന്‍ കോളേജ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരിന്നു അദ്ദേഹം. കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​ദ്യാ​​​ഭ്യാ​​​സ​​​രം​​​ഗ​​​ത്തു ശ്ര​​​ദ്ധേ​​​യ​​​മാ​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ൾ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള തൊ​​​ടു​​​പു​​​ഴ ന്യൂ​​​മാ​​​ൻ കോ​​​ള​​​ജി​​​ൽ ഒ​​​രു​​വി​​​ഭാ​​​ഗം ന​​​ട​​​ത്തി​​​യ അ​​​ക്ര​​​മം അ​​​പ​​​ല​​​പ​​​നീ​​​യമാണ്. അ​​​ക്ര​​​മം ന​​​ട​​​ത്തി​​​യ​​​വ​​​രെ മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യി ശി​​​ക്ഷി​​​ക്ക​​​ണം. സം​​​ഘ​​​ർ​​​ഷ​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കാ​​​ൻ സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കണം. ഫാ. ​​​ജേ​​​ക്ക​​​ബ് ജി. ​​​പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. അതേസമയം അ​​ക്ര​​മ​​ത്തെ അ​​പ​​ല​​പി​​ച്ചും കു​​റ്റ​​വാ​​ളി​​ക​​ളെ ര​ക്ഷി​ക്കാ​ൻ നി​​സാ​​ര​​മാ​​യ കേ​​സെ​​ടു​​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ചു പി​​ടി​​എ​​യു​​ടെ​​യും കോ​​ത​​മം​​ഗ​​ലം രൂ​​പ​​ത​​യു​​ടെ വി​​വി​​ധ ഭ​​ക്ത​​സം​​ഘ​​ട​​ന​​ക​​ളു​​ടെ​​യും ഇ​​ട​​വ​​ക സ​​മൂ​​ഹ​​ത്തി​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ നാ​​ളെ പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ മാ​​ർ​​ച്ച് ന​​ട​​ത്തും. ഉ​​ച്ച​യ്ക്കു ര​​ണ്ട​​ര​​യ്ക്കു തൊ​​ടു​​പു​​ഴ സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ​​സ് പ​​ള്ളി മൈ​​താ​​നി​​യി​​ൽ​ നി​​ന്നുമാണ് മാ​ർ​ച്ച് ആരംഭിക്കുക.
Image: /content_image/India/India-2017-04-07-04:14:16.jpg
Keywords: ന്യൂമാന്‍, കെ‌സി‌ബി‌സി