Contents

Displaying 4391-4400 of 25062 results.
Content: 4669
Category: 6
Sub Category:
Heading: ക്രിസ്തുവിന്റെ പുനരുത്ഥാനം ഒരു ചരിത്ര സംഭവം
Content: "യേശു അവനോട് പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെ തന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍" (യോഹ 20:29). #{red->n->n->യേശു ഏകരക്ഷകൻ: മാര്‍ച്ച് 31}# <br> ക്രൈസ്തവവിശ്വാസം എന്നത് ഒരു തത്വശാസ്ത്രമല്ല. അത് ചരിത്ര സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വിശ്വാസമാണ്. ദൈവം ചരിത്രത്തിൽ പ്രവർത്തിച്ച രക്ഷാകര സംഭവങ്ങളാണ് ഈ വിശ്വാസത്തിന്റെ അടിസ്ഥാനം. ഈ ചരിത്രസംഭവങ്ങളില്‍ സുപ്രധാനമായ ഒന്നാണ് 'ക്രിസ്തുവിന്‍റെ പുനരുത്ഥാനം'. ഈശോയുടെ പുനരുത്ഥാനത്തിലൂടെ അവിടുന്ന് പിശാചിനെയും, പാപത്തെയും, മരണത്തെയും പരാജയപ്പെടുത്തിയ ദൈവപുത്രനാണെന്നു സ്ഥിരീകരിച്ചു. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന യേശുവിന്‍റെ പുനരുത്ഥാനം ഒരു ചരിത്രസംഭവമാണ് എന്നതിനു നിരവധി തെളിവുകള്‍ ഉണ്ട്. അവയില്‍ പ്രധാനപ്പെട്ട മൂന്നു വസ്തുതകള്‍ താഴെ പറയുന്നവയാണ്: 1. #{blue->n->n->കല്ലറയില്‍ അടക്കം ചെയ്ത യേശുവിന്‍റെ ശരീരം പിന്നീട് ഒരിടത്തും കണ്ടെത്തുവാന്‍ സാധിച്ചില്ല.}# <br> യേശുവിന്‍റെ ശരീരം കല്ലറയില്‍ സംസ്കരിച്ചതിനു ശേഷം ഭീമാകാരമായ ഒരു‍ കല്ല്‌ ഉരുട്ടിവച്ച് അതിന്‍റെ കവാടം അടക്കുകയും, റോമന്‍ പടയാളികള്‍ അതിനു കാവല്‍ നില്‍ക്കുകയും ചെയ്തു. എന്നിട്ടും അവിടുത്തെ ശരീരം അപ്രത്യക്ഷമായി. 2. #{blue->n->n-> ഉത്ഥിതനായ ഈശോയെ നൂറുകണക്കിന് ആളുകള്‍ അവരുടെ മാനുഷികമായ നയനങ്ങള്‍ കൊണ്ട് ദര്‍ശിച്ചു. }# <br> "വിശുദ്ധ ലിഖിതങ്ങളില്‍ പറഞ്ഞിട്ടുള്ളതുപോലെ, ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി മരിക്കുകയും സംസ്കരിക്കപ്പെടുകയും എഴുതപ്പെട്ടിരിക്കുന്നതുപോലെ മൂന്നാം ദിവസം ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തു. അവന്‍ കേപ്പായ്ക്കും പിന്നീട് പന്ത്രണ്ടു പേര്‍ക്കും പ്രത്യക്ഷനായി. അതിനുശേഷം ഒരുമിച്ച് അഞ്ഞൂറിലധികം സഹോദരര്‍ക്കു പ്രത്യക്ഷനായി. അവരില്‍ ഏതാനും പേര്‍ മരിച്ചു പോയി. മിക്കവരും ഇന്നും ജീവിച്ചിരിപ്പുണ്ട്. പിന്നീട് അവര്‍ യാക്കോബിനും, തുടര്‍ന്ന്‍ മറ്റെല്ലാ അപ്പസ്തോലന്‍മാര്‍ക്കും കാണപ്പെട്ടു" (1 കൊറി 15:4-8). AD 54 ലാണ് ഈ ലേഖനം എഴുതിയത് എന്ന്‍ പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. അതുകൊണ്ടാണ് "മിക്കവരും ഇന്നും ജീവിച്ചിരിപ്പുണ്ട്" എന്ന്‍ വി.പൗലോസ് പ്രത്യേകം എടുത്തു പറയുന്നത്. 3. #{blue->n->n->യേശുവിന്‍റെ ഉത്ഥാനത്തിനു ശേഷം, ക്രിസ്തുവിനെ പ്രഘോഷിച്ചുകൊണ്ട് ക്രൂരമായ പീഡനങ്ങളും മരണവും ഏറ്റു വാങ്ങുവാന്‍ അനേകം ശിഷ്യന്മാര്‍ തയ്യാറായി. }# <br> ഉത്ഥിതനായ ഈശോയെ നേരിട്ട് കണ്ട് ബോധ്യപ്പെട്ടതു കൊണ്ടാണ് അവിടുത്തെ ശിഷ്യന്മാര്‍ സര്‍വ്വവും ഉപേക്ഷിച്ച് കാല്‍നടയായും, കപ്പല്‍ മാര്‍ഗ്ഗവും ലോകത്തിന്‍റെ നാനാഭാഗങ്ങളിലേക്കും പോയതും, ഉത്ഥിതനായ ക്രിസ്തുവിനെ പ്രഘോഷിച്ചു കൊണ്ട് ക്രൂരമായ പീഡനങ്ങളും, മരണം പോലും സന്തോഷത്തോടെ സ്വീകരിച്ചതും. #{red->n->n->വിചിന്തനം}# <br> പ്രിയപ്പെട്ട സഹോദരങ്ങളെ, നമ്മുടെ ഈശ്വര വിശ്വാസം കേവലം ചില ആശയങ്ങളെയോ തത്വശാസ്ത്രങ്ങളെയോ അടിസ്ഥാനപ്പെടുത്തിയുള്ളതാണോ? നാം വിശ്വസിക്കേണ്ടത് ദൈവപുത്രനായ യേശുക്രിസ്തുവിലാണ്. അവിടുത്തെ പുനരുത്ഥാനം ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ സംഭവമാണ്. എല്ലാവരും ഈ സത്യം തിരിച്ചറിയുന്നതിനും യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്നതിനും വേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം. #{red->n->n->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന}# <br> "കര്‍ത്താവേ, എനിക്കു നീതി നടത്തിത്തരുന്ന ദൈവമേ, ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ എനിക്കുത്തരമരുളണമേ! ഞെരുക്കത്തില്‍ എനിക്ക് അങ്ങ് അഭയമരുളി കാരുണ്യപൂര്‍വ്വം എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കണമേ! (സങ്കീര്‍ത്തനങ്ങള്‍ 4:1) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-04-17-06:17:12.jpg
Keywords: യേശു
Content: 4670
Category: 1
Sub Category:
Heading: ദരിദ്രരോടും സ്ത്രീകളോടും അഭയാര്‍ത്ഥികളോടും കരുണ കാണിക്കണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പയുടെ ഈസ്റ്റര്‍ സന്ദേശം
Content: വത്തിക്കാന്‍ സിറ്റി: മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് വേദനയില്‍ കഴിയേണ്ടിവരുന്ന ദരിദ്രരോടും സ്ത്രീകളോടും അഭയാര്‍ഥികകളോടും കരുണ കാണിക്കണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ഈസ്റ്റര്‍ ദിന സന്ദേശത്തിലാണ് മാര്‍പാപ്പയുടെ ആഹ്വാനം. യു​​​ദ്ധ​​​വും ക്ഷാ​​​മ​​​വും രാ​​​ഷ്‌​​​ട്രീ​​​യ അ​​​ര​​​ക്ഷി​​​താ​​​വ​​​സ്ഥ​​​യും മൂ​​​ലം ദു​​​രി​​​തം അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​രെ മറക്കരുതെന്നും മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ അനുസ്മരിച്ചു. കുരിശില്‍ തറച്ച യേശുവിനെ കാണാന്‍ പോയ മാതാവിന്റെയും മഗ്ദലന മറിയത്തിന്റെയും ബൈബിളിലെ രംഗം ഉപമിച്ചു കൊണ്ടാണ് സ്ത്രീകളെ ബഹുമാനിക്കണമെന്നു മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചത്. പരിശുദ്ധ അമ്മയുടെയും മഗ്ദലന മറിയത്തിന്റെയും മുഖത്ത് കഠിനമായ ദുഃഖം തളം കെട്ടിയിരുന്നു. ഇതേ ദുഃഖവും ഭയവും ഇന്ന് ലോകത്ത് പീഡിപ്പിക്കപ്പെടുന്നവരും സമൂഹത്തില്‍ ഒറ്റപ്പെടുന്നവരുമായ എല്ലാ സ്ത്രീകളിലും കാണാം. ദുരിതമനുഭവിക്കുന്നവര്‍ക്കും സ്ത്രീകള്‍ക്കും പരിഗണനയും ബഹുമാനവും കൊടുക്കണം. മാര്‍പാപ്പ വിശ്വാസികളെ ഓര്‍മപ്പെടുത്തി. ദാരിദ്ര്യം, ചൂഷണത്തിന്റെയും ക്രൂരതയുടെയും ഫലമായുള്ള തീരാദുഃഖം ഇന്ന് നിരവധി സ്ത്രീകളുടെ മുഖത്ത് നാം കാണുന്നുണ്ട്. രാജ്യം നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടിവന്നവരും കുടുംബവും വീടും നഷ്ടപ്പെട്ടവരും അക്കൂട്ടത്തിലുണ്ട്. അ​​​​ഴി​​​​മ​​​​തി ലോ​​​​ക​​​​ത്തു​​​നി​​​​ന്നു തു​​​​ട​​​​ച്ചു നീ​​​​ക്ക​​​​ണം. മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട് അ​​​​ടി​​​​മ​​​​ക​​​​ളാ​​​​യി ക​​​​ഴി​​​​യേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന ദ​​​​രി​​​​ദ്ര​​​​രെ​​​​യും അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ളെയും സം​​​​ര​​​​ക്ഷി​​​​ച്ചും സ​​​​ഹാ​​​​യി​​​​ച്ചു​​​​മാ​​​​വ​​​​ണം ലോ​​​​കം മു​​​​ന്നോ​​​​ട്ട് പോ​​​​കേ​​​​ണ്ട​​​​ത്. സഹായം ആവശ്യമുള്ളവര്‍ക്ക് അത് എത്തിക്കേണ്ട ചുമതല നമുക്കെല്ലാമുണ്ട്. മ​​​​നു​​​​ഷ്യ​​​​നി​​​​ലെ ന​​​ന്മ​​​യും മ​​​​ഹ​​​​ത്വ​​​​വും ന​​​​ശി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. ഉയിർപ്പ് തിരുനാള്‍ രാത്രിയില്‍ ഫ്രാന്‍സിസ് മാർപാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വത്തിക്കാനില്‍ നടന്ന ദിവ്യബലിയില്‍ പതിനായിരങ്ങളാണ് ഒത്തുചേര്‍ന്നത്. സിറിയയിലെ അലെപ്പോയിൽ വാഹനവ്യൂഹത്തിനുനേരെയുണ്ടായ ബോംബാക്രമണത്തിൽ ഒട്ടേറെ പേർ മരിക്കാനിടയായ സംഭവത്തെ മാർപാപ്പ അപലപിച്ചു. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കനത്തസുരക്ഷയാണ് വത്തിക്കാനില്‍ ഒരുക്കിയിരിന്നത്.
Image: /content_image/TitleNews/TitleNews-2017-04-17-05:46:50.jpg
Keywords: ഫ്രാന്‍സിസ് പാപ്പ, വത്തിക്കാന്‍
Content: 4671
Category: 1
Sub Category:
Heading: യേശുവിന്റെ ഉയിര്‍പ്പിന്‍റെ അനുഭവം നമ്മുടെ വ്യക്തിപരമായ ജീവിതത്തില്‍ ഉണ്ടാകണം: ഫിലിപ്പോസ് മാർ സ്തേഫാനോസ്
Content: തിരുവല്ല: യേശുവിന്‍റെ ഉത്ഥാനസമയത്ത് മരണബന്ധനത്തിന്‍റെ വാതില്‍തുറന്ന്, പാറക്കെട്ടുകള്‍ തകര്‍ത്ത് ക്രിസ്തു ഉത്ഥിതനായി സമാധാനം ലഭ്യമായതുപോലെ, നമ്മുടെ ജീവിതത്തിന്‍റെ കല്ലുകളെ മാറ്റി, പ്രതിസന്ധികളെ മാറ്റി, കര്‍ത്താവിനെ നേരില്‍ക്കാണുവാനും, ഉയിര്‍പ്പിന്‍റെ അനുഭവം ഉണ്ടാകുവാനും സാധിക്കണമെന്നു തിരുവല്ല മലങ്കര അതിരൂപതയുടെ സഹായമെത്രാന്‍, ഫിലിപ്പോസ് മാര്‍ സ്തേഫനോസ്. വത്തിക്കാന്‍ റേഡിയോ വഴി നല്‍കിയ ഈസ്റ്റര്‍ സന്ദേശത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. യേശുവിന്‍റെ ശവകുടീരം അടുത്തകാലത്ത് നവീകരിച്ച് തീര്‍ത്ഥാടകര്‍ക്കായി തുറന്നുകൊടുത്തു എന്നു നമുക്ക് അറിയുവാന്‍ ഇടയായി. ഈ ചരിത്രസത്യം നമ്മെ സംബന്ധിച്ചിടത്തോളം ഒരു വിശ്വാസസത്യം കൂടിയാണ്. മനുഷ്യകുലം മുഴുവന്‍ അനുഭവിക്കുന്ന എല്ലാവിധമായിരിക്കുന്ന അടിമത്വങ്ങള്‍ക്കും വിശിഷ്യാ, മരണമാകുന്ന അനുഭവത്തിനും അര്‍ത്ഥവും വിമോചനവും പ്രദാനംചെയ്യുന്ന അനുഭവമാണ് യേശുവിന്‍റെ പുനരുത്ഥാനം. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കുമെന്ന് യേശു പഠിപ്പിച്ചു. സമാധാനത്തിന്‍റെ ഉറവിടം ഭൗതികമായ സമ്പത്തോ, ഭൗതികമായ സാഹചര്യങ്ങളെക്കാള്‍ അധികമായി വിശ്വാസത്തില്‍നിന്നും ഉരുത്തിരിയുന്ന സനേഹത്തിലൂടെ മാത്രമേ ഈ സമാധാനം കൈവരിക്കാന്‍ സാധ്യമാവുകയുള്ളൂ. ദൈവപുത്രനായ ക്രിസ്തു ദൈവിക സ്നേഹം പങ്കുവച്ചുകൊണ്ട് ഈ ലോകത്തില്‍ മനുഷ്യനായി അവതരിച്ച്, ആ സ്നേഹത്തില്‍ പാടുപീഡകള്‍ സഹിച്ച്, മരണംവരിച്ച് ഉത്ഥാനംചെയ്തുവെങ്കില്‍ ആ രക്ഷകന്‍റെ സ്നേഹപാതയിലൂടെ മാത്രമേ ലോകത്തില്‍ സമാധാനം കൈവരിക്കാന്‍ സാദ്ധ്യമാവുകയുള്ളൂ എന്ന് യേശുവിന്‍റെ ഉത്ഥാനസംഭവം നമ്മെ പഠിപ്പിക്കുന്നു. ആയതിനാല്‍ ഈ കാലഘട്ടം, ഉയര്‍പ്പിന്‍റെ കാലഘട്ടം അനുരഞ്ജനത്തിന്‍റെ കാലഘട്ടമാണ്. മനുഷ്യസമൂഹം മുഴുവന്‍ സ്നേഹത്തില്‍ അനുരഞ്ജനപ്പെടേണ്ടിയിരിക്കുന്നു. ലോകരാഷ്ട്രങ്ങള്‍ തമ്മില്‍ അനുരഞ്ജനത്തിലും സഹവര്‍ത്തിത്വത്തിന്‍റെയും മനോഭാവത്തില്‍ വളരേണ്ടിയിരിക്കുന്നു. മതങ്ങള്‍ തമ്മില്‍ അനുരഞ്ജനത്തിന്‍റെ സഹവര്‍ത്തിത്വത്തിലും ദര്‍ശനത്തില്‍, കാഴ്ചപ്പാടില്‍ ജീവിക്കേണ്ടിയിരിക്കുന്നു. ഉയിര്‍പ്പിന്‍റെ അനുഭവം വ്യക്തിപരമായി നമ്മെ സംബന്ധിച്ചിടത്തോളം പാപത്തില്‍നുന്നുമുള്ള ഉയിര്‍പ്പായിരിക്കാം, അടിമത്വത്തില്‍നിന്നുള്ള ഉയിര്‍പ്പായിരിക്കാം. പരാജയത്തില്‍നിന്നുള്ള ഉയിര്‍പ്പായിരിക്കാം, ബന്ധനങ്ങളില്‍ നിന്നുള്ള ഉയിര്‍പ്പായിരിക്കാം മദ്യത്തില്‍നിന്നോ ലഹരിയില്‍നിന്നോ ഉള്ള ഉയിര്‍പ്പായിരിക്കാം. അങ്ങനെ മനുഷ്യസമൂഹം മുഴുവനും, സമൂഹത്തിലെ വ്യക്തികള്‍ മുഴുവന്‍ അനുഭവിക്കുന്ന വിവിധങ്ങളായ ബന്ധനങ്ങളില്‍നിന്നു മോചനം പ്രാപിച്ച്, ദൈവം തരുന്ന സമാധാനം, ദൈവപുത്രനായ യേശുക്രിസ്തു തന്‍റെ ഉത്ഥാനത്തിലൂടെ വാഗ്ദാനം ചെയ്യുന്ന സമാധാനം പ്രാപിക്കുവാന്‍, അനുഗ്രഹം പ്രാപിക്കുവാന്‍ നമ്മെ സഹായിക്കട്ടെ. ഫിലിപ്പോസ് മാര്‍ സ്റ്റേഫനോസ് പറഞ്ഞു. കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ തൊഴില്‍, ആരോഗ്യപരിപാലനം എന്നിവയ്ക്കായുള്ള കമ്മിഷനുകളുടെ വൈസ് ചെയര്‍മാനാണ് ഫിലിപ്പോസ് മാര്‍ സ്റ്റേഫനോസ്.
Image: /content_image/News/News-2017-04-17-07:17:02.jpg
Keywords: ക്ളീ, മലങ്കര
Content: 4672
Category: 1
Sub Category:
Heading: യേശുവിന് വേണ്ടി രക്തസാക്ഷിത്വം വരിക്കാന്‍ തയ്യാര്‍: കന്ധമാലില്‍ നിന്നു മറ്റൊരു ക്രൈസ്തവ സാക്ഷ്യം
Content: റായ്ക്കിയ: ഭാരതത്തിലെ ഏറ്റവും വലിയ ക്രൈസ്തവ കൂട്ടകൊലയ്ക്ക് സാക്ഷ്യം വഹിച്ച ഒഡീഷായിലെ കന്ധമാൽ ജില്ലയില്‍ നിന്നും ശക്തമായ ക്രൈസ്തവ സാക്ഷ്യവുമായി ചന്ദ്രികയും കുടുംബവും. കഴിഞ്ഞ ദിവസം ഒഡീഷയിലെ കന്ധമാലിലെ ഔര്‍ ലേഡി ഓഫ് ചാരിറ്റി പാരീഷ് ദേവാലയത്തില്‍ മാമോദീസ സ്വീകരിച്ച ചന്ദ്രികയും കുടുംബവും ക്രിസ്തുവിനെ പ്രതി മരണം ഏറ്റുവാങ്ങാനും തയാറാണെന്ന് തുറന്ന്‍ പറഞ്ഞു. മാറ്റേഴ്സ് ഇന്ത്യ എന്ന മാധ്യമമാണ് ഇവരുടെ വിശ്വാസ സാക്ഷ്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചന്ദ്രികയുടെ മക്കളായ റോഹിന്‍ ഡിഗലും പ്രബിന്‍ ഡിഗലും കഴിഞ്ഞ ദിവസം മാമോദീസ സ്വീകരിച്ചിരിന്നു. ക്രിസ്തുവിനു സാക്ഷ്യം വഹിച്ചു ജീവിക്കണമെന്ന ചന്ദ്രികയുടെ കുടുംബത്തിന്റെ തീരുമാനം പെട്ടെന്ന് എടുത്ത തീരുമാനമായിരിന്നില്ല. കഴിഞ്ഞ ആറു വര്‍ഷമായി ക്രിസ്തുവിനെ പറ്റിയും കത്തോലിക്കാ സഭയെ പറ്റിയും അറിയാന്‍ ശ്രമിച്ച ചന്ദ്രികയും കുടുംബവും കത്തോലിക്കാ പ്രാര്‍ത്ഥനാ കൂട്ടായ്മകളില്‍ സ്ഥിരമായ സംബന്ധിച്ചിരുന്നു. മാമോദീസ വഴി ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച കുടുംബം ഇന്ന് ക്രിസ്തുവിനു വേണ്ടി മരിക്കാനും തയാറാണെന്ന് പറയുമ്പോള്‍ ഇത് ലോകത്തിന് മുന്നില്‍ മറ്റൊരു സാക്ഷ്യമായി മാറുകയാണ്. രാജ്യത്തു ക്രൈസ്തവ വിശ്വാസം സ്വീകരിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രതിബന്ധങ്ങളെ കുറിച്ച് നല്ല ബോധ്യമുണ്ടെന്നും എന്നാല്‍ ക്രിസ്തുവിന്നു വേണ്ടി ഇതെല്ലാം സഹിക്കാന്‍ തയാറാണെന്നു ചന്ദ്രിക പറയുന്നു. ക്രിസ്തുവിനു വേണ്ടി, ക്രിസ്തുവിലുള്ള വിശ്വാസത്തിനു വേണ്ടി ജീവന്‍ ത്യജിക്കാന്‍ തയാറാണെന്ന ഇരുപത്തിരണ്ടുകാരനായ പ്രബിന്റെ വാക്കുകള്‍ ശക്തമായ ക്രൈസ്തവ സാക്ഷ്യമാണ് കന്ധമാലിലെ വിശ്വാസികള്‍ക്ക് നല്‍കുന്നത്. ക്രിസ്തുവിനെ സ്വീകരിക്കാന്‍ സാധിച്ചപ്പോഴാണ് ആന്തരികമായ സമാധാനം അനുഭവിക്കാന്‍ സാധിച്ചത്. യേശുവിലുള്ള വിശ്വാസത്തിന് വേണ്ടി മരിക്കേണ്ടിവന്നാല്‍ അത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയായി ഞാന്‍ കാണും. ചന്ദ്രിക മാറ്റേഴ്സ് ഇന്ത്യ മാധ്യമത്തോട് തുറന്നു പറഞ്ഞു. ചന്ദ്രികയുടെ ഇളയ മകനായ റോഹീം ഒരു മിഷനറി വൈദികനായി തീരണമെന്നതാണ് ആഗ്രഹം പ്രകടിപ്പിച്ചത്. തന്റെ സ്വപ്നം കേവലം ആഗ്രഹത്തില്‍ മാത്രം ഒതുക്കി നിര്‍ത്താതെ മെയ് ഏഴു മുതല്‍ 9 വരെ കട്ടക് ഭുവനേശ്വര്‍ അതിരൂപതയില്‍ നടക്കുന്ന ദൈവവിളി ക്യാമ്പില്‍ പങ്കെടുക്കുവാന്‍ റോഹീം ഒരുങ്ങുകയാണ്. തീവ്രഹൈന്ദവ സംഘടനകള്‍ രാജ്യത്തു അക്രമം അഴിച്ചു വിടുമ്പോഴും ശക്തമായ ക്രൈസ്തവ സാക്ഷ്യമായി ചന്ദ്രികയുടെയും കുടുംബത്തിന്റെയും വിശ്വാസ സാക്ഷ്യം ശ്രദ്ധേയമാകുകയാണ്. ക്രൈസ്തവ രക്തം ഒഴുകിയ ഒഡീഷയില്‍ നിന്നും ക്രിസ്തുവിനു സാക്ഷ്യം വഹിച്ചു വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. സന്യസ്ഥ ജീവിതം തിരഞ്ഞെടുത്തും ഓരോ വര്‍ഷവും നിരവധി പേരാണ് കടന്നുവരുന്നത്. 2015-ല്‍ 14 പേരാണ് ഒഡീഷയില്‍ സന്യസ്ഥ ജീവിതത്തിലേക്ക് പ്രവേശിച്ചത്. കഴിഞ്ഞ വര്‍ഷം അത് 19 ആയി. 2008-ല്‍ കന്ധമാലിലെ ക്രൈസ്തവര്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അടക്കം വലിയ വാര്‍ത്തയായിരുന്നു. വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്ന സ്വാമി ലക്ഷമണാനന്ദ സരസ്വതി മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് അക്രമം അഴിച്ചുവിട്ട ഒരു വിഭാഗം ജനങ്ങള്‍ ക്രൈസ്തവരുടെ നേര്‍ക്ക് തിരിയുകയുമായിരുന്നു. നക്‌സലുകളെ ക്രൈസ്തവര്‍ സഹായിച്ചിരുന്നതായുള്ള അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചാണ് ഇവര്‍ ആക്രമണങ്ങള്‍ നടത്തിയത്. നൂറിലധികം ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമായ കലാപത്തില്‍, പള്ളികളും സഭയുടെ സ്ഥാപനങ്ങളും വ്യാപകമായി തകര്‍ക്കപ്പെട്ടു. 56,000-ല്‍ അധികം പേര്‍ അക്രമങ്ങള്‍ ഭയന്ന് സ്വന്തം സ്ഥലത്തുനിന്നും ഓടിപോയി. 6,500-ല്‍ അധികം വീടുകള്‍ തകര്‍ത്ത അക്രമികള്‍ 40 സ്ത്രീകളെ ബലാല്‍സംഘം ചെയ്തു. ഇതില്‍ ഒരു കന്യാസ്ത്രീയും ഉള്‍പ്പെടുന്നു. ക്രൈസ്തവ മതം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് വരണമെന്ന ആവശ്യം നിരസിച്ചവരെയാണ് അക്രമികള്‍ കൂടുതലായും ഉപദ്രവിച്ചത്.
Image: /content_image/TitleNews/TitleNews-2017-04-17-08:52:19.jpg
Keywords: കന്ധമാൽ, ക്രൈസ്തവ വിശ്വാസം
Content: 4673
Category: 1
Sub Category:
Heading: ഏറ്റവുമധികം മതവിദ്വേഷം നിലനിൽക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ നാലാം സ്ഥാനത്ത്
Content: വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവുമധികം മതവിദ്വേഷം നിലനിൽക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ നാലാം സ്ഥാനത്തെന്നു പുതിയ പഠനം. ജനസംഖ്യ, സാമൂഹിക വിഷയങ്ങൾ തുടങ്ങിയവയില്‍ പഠനം നടത്തുന്ന ലോകപ്രശസ്ത അമേരിക്കൻ സംഘടനയായ പ്യൂ റിസർച്ച് സെന്റർ പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് ഇത്. 2015 മുതലുള്ള സ്ഥിതിവിവരക്കണക്കുകളെ അടിസ്ഥാനമാക്കിയാണു റിസർച്ച് സെന്റർ ഏറ്റവും പുതിയ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. മതവിദ്വേഷത്തില്‍ സിറിയയാണ് ഒന്നാം സ്ഥാനത്ത്. മതപരിവർത്തനത്തോടുള്ള അസഹിഷ്ണുത, മതവിദ്വേഷത്തിന്റെ അടിസ്ഥാനത്തിലുള്ള കുറ്റകൃത്യങ്ങൾ, മതത്തിന്റെ പേരിലുള്ള കൊലപാതകം, മതതീവ്രവാദ സംഘടനകൾ, മതസംഘടനകളുടെ പ്രവർത്തനം തടയാനുള്ള ശ്രമങ്ങള്‍, മതപരമായ വസ്ത്രധാരണം ലംഘിച്ചതിന്റെ പേരിൽ സ്ത്രീകൾക്ക് നേരേയുള്ള അക്രമങ്ങൾ തുടങ്ങി പതിമൂന്നോളം സൂചകങ്ങളെ അടിസ്ഥാനമാക്കിയാണു പ്യൂ റിസേര്‍ച്ച് സെന്‍റര്‍ പഠനം തയ്യാറാക്കിയിരിക്കുന്നത്. മതവിദ്വേഷ നിലപാടിന്റെ കാര്യത്തില്‍ അയൽരാജ്യമായ പാക്കിസ്താൻ പത്താം സ്ഥാനത്തും അഫ്ഗാനിസ്താൻ എട്ടാം സ്ഥാനത്തുമാണെന്നതും ശ്രദ്ധേയമാണ്. ഐക്യരാഷ്ട്ര സഭയുടെ വിവിധ ഏജന്‍സികളുടെ റിപ്പോര്‍ട്ട് അടക്കം 18 ഉറവിടങ്ങളെ ആധാരമാക്കിയാണ് പ്യൂ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 2014-നു മുന്നേ ഇന്ത്യയുടെ സാമൂഹികാന്തരീക്ഷം വളരെയധികം മെച്ചപ്പെട്ടതായിരുന്നു എന്നും 2015-നു ശേഷമുള്ള കണക്കുകൾ അനുസരിച്ചാണു ഇന്ത്യയിലെ വിവിധവിഭാഗങ്ങൾ തമ്മിലുള്ള വിദ്വേഷം ഇത്രയധികം വർദ്ധിച്ചതെന്നും പ്യൂ റിസർച്ച് സെന്ററിന്റെ വക്താക്കൾ പറഞ്ഞതായി ഹഫിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. മതനിയന്ത്രണങ്ങൾ ന്യൂനപക്ഷവിഭാഗങ്ങൾക്കു നേരേ മാത്രം ഉപയോഗിക്കുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. ജാര്‍ഖണ്ഡിനെ ക്രൈസ്തവ മുക്തമാക്കുമെന്ന് തീവ്ര ഹൈന്ദവ സംഘടനയായ ആര്‍‌എസ്‌എസ് അടുത്തിടെ വ്യക്തമാക്കിയിരിന്നു. രാജ്യത്തു ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വ്യാപകമാകുകയാണ്. കഴിഞ്ഞ വര്‍ഷം ഭാരതത്തില്‍ വിവിധതരം പീഡനങ്ങള്‍ നേരിടേണ്ടി വന്ന ക്രൈസ്തവരുടെ എണ്ണം 12,000-ല്‍ അധികമാണെന്ന് മുംബൈ ആസ്ഥാനമായ കാത്തലിക് സെക്കുലര്‍ ഫോറം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ക്രൈസ്തവ സന്നദ്ധ സംഘടനകള്‍ക്കുള്ള പ്രവര്‍ത്തനാനുമതി കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരിന്നു.
Image: /content_image/TitleNews/TitleNews-2017-04-17-11:24:33.jpg
Keywords: ഭാരതത്തില്‍, പീഡന
Content: 4674
Category: 1
Sub Category:
Heading: അര്‍ജന്റീനയില്‍ ദിവ്യകാരുണ്യ ആരാധന മദ്ധ്യേ തിരുവോസ്തിയില്‍ രക്തം
Content: ബ്യൂണസ് അയേഴ്സ്, അര്‍ജന്റീന: അര്‍ജന്റീനയിലെ ഗുയിംസിനു സമീപത്തുള്ള സാന്‍ മിഗുവേലില്‍ മയക്കുമരുന്നിന് അടിമകളായവരെ പുനരധിവസിപ്പിച്ചിരിന്ന കേന്ദ്രത്തില്‍ വിശുദ്ധവാരത്തില്‍ നടന്ന ആരാധന മദ്ധ്യേ തിരുവോസ്തിയില്‍ രക്തം പ്രത്യക്ഷപ്പെട്ടു. ഇക്കഴിഞ്ഞ ഏപ്രില്‍ 11 ചൊവ്വാഴ്‌ച അന്തേവാസികളായ യുവജനങ്ങള്‍ സക്രാരിക്ക് മുന്‍പില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കെയാണ് ദിവ്യകാരുണ്യത്തില്‍ അത്ഭുതകരമായ മാറ്റം സംഭവിച്ചത്. ദിവ്യകാരുണ്യത്തില്‍ നിന്നും കടുത്ത ചുവന്ന നിറത്തോടു കൂടി രക്തം ഒഴുകിയിറങ്ങുകയായിരിന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവം അറിഞ്ഞ ഉടന്‍ തന്നെ 'സാന്താ ഫെ' പ്രവിശ്യയിലെ റാഫേല രൂപതയിലെ മെത്രാനായ ലൂയിസ് ഫെര്‍ണാണ്ടസും ഫാദര്‍ ആല്‍സിഡ്സ് സപ്പോയും സ്ഥലത്തെത്തിയിരിന്നു. തുടര്‍ന്നു കൂടുതല്‍ അന്വേഷണങ്ങള്‍ക്കും പഠനത്തിനുമായി ദിവ്യകാരുണ്യം രൂപതയിലേക്ക് മാറ്റി. ഇത്തരം അസാധാരണമായ കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ വിവേകത്തോടും സംയമനത്തോടും കൂടിയാണ് തിരുസഭ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും റാഫേല രൂപത പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. "തിരുവോസ്തിയില്‍ സന്നിഹിതനായിരിക്കുന്ന യേശുവിനെ കുറിച്ചുള്ള നിരവധി സാക്ഷ്യങ്ങള്‍ ചരിത്രത്തിലുടനീളം കാണുവാന്‍ കഴിയുന്നതാണ്. ഇതിനെ കുറിച്ച് വിവേചിച്ചറിയുക എന്നത് ലളിതമായ കാര്യമല്ല. അതിനാല്‍ തിരുസഭാ നടപടികള്‍ അനുസരിച്ച് അത്ഭുതകരമായ മാറ്റം സംഭവിച്ച ദിവ്യകാരുണ്യം പൊതുപ്രദര്‍ശനത്തിനു വെക്കാതെ കൂടുതല്‍ അന്വോഷണങ്ങള്‍ക്കായി മെത്രാന്റെ അധീനതയില്‍ സൂക്ഷിച്ചിരിക്കുകയാണ്". "സംഭവം നടന്ന സ്ഥലം, അതിനു സാക്ഷ്യം വഹിച്ച വ്യക്തികള്‍, ശാസ്ത്രീയമായ നിരീക്ഷണങ്ങള്‍ എന്നിവയെ കണക്കിലെടുത്തു കൊണ്ടുള്ള അന്വോഷണത്തിലൂടേയെ ഇത്തരം അത്ഭുത സംഭവങ്ങളുടെ സത്യാവസ്ഥ സ്ഥിരീകരിക്കുവാന്‍". രൂപതാ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതേ സമയം സംഭവത്തെ കുറിച്ച് പഠിക്കാനായി പ്രത്യേക അന്വേഷണസംഘത്തെ മെത്രാന്‍ നിയമിച്ചിട്ടുണ്ട്.
Image: /content_image/TitleNews/TitleNews-2017-04-17-14:17:26.jpg
Keywords: ദിവ്യകാരുണ്യ അത്ഭുത, തിരുവോസ്തി
Content: 4675
Category: 6
Sub Category:
Heading: ഉയിർത്തെഴുന്നേറ്റ യേശുവിന്റെ ശരീരത്തിന്റെ പ്രത്യേകത
Content: "അവന്‍ തോമസിനോടു പറഞ്ഞു: നിന്റെ വിരല്‍ ഇവിടെ കൊണ്ടുവരുക; എന്റെ കൈകള്‍ കാണുക; നിന്റെ കൈ നീട്ടി എന്റെ പാര്‍ശ്വത്തില്‍ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക" (യോഹ 20:27). ഉയിർത്തെഴുന്നേറ്റ യേശുവിന്റെ ശരീരത്തിന് എന്തെങ്കിലും പ്രത്യേകതയുണ്ടോ? ലോകത്തിലെ പല മതങ്ങൾക്കും, ശാസ്ത്രലോകത്തിനും ഉത്തരം നൽകാൻ കഴിയാത്ത ചോദ്യങ്ങൾക്ക് ഈ ശരീരം മറുപടി നൽകുന്നു. ഉത്ഥിതനായ യേശു സ്പര്‍ശം, ഭക്ഷണത്തില്‍ പങ്കുചേരല്‍ എന്നിവ വഴി തന്‍റെ ശിഷ്യന്മാരുമായി നേരിട്ടു സമ്പര്‍ക്കം സ്ഥാപിക്കുന്നു. അങ്ങനെ താന്‍ ഒരു ഭൂതമല്ലെന്നു മനസ്സിലാക്കാന്‍ അവിടുന്ന് അവരെ ക്ഷണിക്കുന്നു. സര്‍വോപരി, താന്‍ അവര്‍ക്കു പ്രത്യക്ഷപ്പെടുമ്പോള്‍ കാണപ്പെടുന്ന, പീഡാസഹനത്തിന്‍റെ അടയാളങ്ങള്‍ ഇപ്പോഴും സംവഹിക്കുന്ന ആ ശരീരം പീഡിതവും ക്രൂശിതവുമായ അതേ ശരീരം തന്നെയാണെന്നു പരിശോധിച്ച് ഉറപ്പുവരുത്താനും അവിടുന്ന് അവരെ ക്ഷണിക്കുകയാണ്. "അതേസമയം സത്യവും യഥാര്‍ത്ഥവുമായ ഈ ശരീരം, മഹത്വപൂര്‍ണ്ണമായ ശരീരത്തിന്‍റെ പുതിയ ഗുണങ്ങളും കൂടിയുള്ളതാണ്. അതു സ്ഥലകാലങ്ങളുടെ പരിമിതിയില്ലാത്തതാണ്. എങ്ങനെ എപ്പോള്‍ കാണപ്പെടണമെന്നു അവിടുന്ന് ആഗ്രഹിക്കുന്നുവോ അങ്ങനെ അപ്പോള്‍ പ്രത്യക്ഷപ്പെടാന്‍ കഴിവുള്ളതുമാണ്. കാരണം, അവിടുത്തെ മനുഷ്യത്വം ഇനിമേല്‍ ഭൂമിയില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല. ഇനി അതു പിതാവിന്‍റെ ദൈവികമായ മണ്ഡലത്തിന്‍റേതു മാത്രമാണ്. അതുകൊണ്ട് കൂടിയാണ് ഉത്ഥിതനായ യേശു ഇഷ്ടം പോലെ പ്രത്യക്ഷപ്പെടാനുള്ള പരമമായ സ്വാതന്ത്ര്യം അനുഭവിക്കുന്നത്. ഒരു തോട്ടക്കാരനായിട്ടോ ശിഷ്യന്മാര്‍ക്കു പരിചയമുള്ള മറ്റേതെങ്കിലും രൂപത്തിലോ പ്രത്യക്ഷപ്പെടാന്‍ അവിടുത്തേക്കു കഴിയുന്നു." (CCC 645) ദൈവമായിരുന്നിട്ടും, കുരിശുമരണം വരെ ക്രിസ്തുവിന്റെ ശരീരം ഒരു സാധാരണ മനുഷ്യന്റെ ശരീരം പോലെ കാണപ്പെട്ടു. എന്നാൽ ഉത്ഥിതനായ യേശു, അവിടുന്ന് ആഗ്രഹിക്കുന്ന സമയത്ത്, ആവശ്യമുള്ള സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്നു. #{red->n->n->വിചിന്തനം}# <br> ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ശരീരത്തിന്റെ പ്രത്യേകതകൾ ഓരോ മനുഷ്യന്റെയും മരണാനന്തര ജീവിതത്തിലേക്കും, ഉയിർപ്പിക്കപ്പെടുന്ന മനുഷ്യശരീരത്തിന്റെ അവസ്ഥയിലേക്കും വെളിച്ചം വീശുന്നു. ക്രിസ്തുവിന്റെ ഉത്ഥാനം സകല മനുഷ്യർക്കും വേണ്ടിയുള്ളതാണ്. അതിനാൽ ഒരു മനുഷ്യൻ ഏതു മതത്തിൽ വിശ്വസക്കുന്നവനാകട്ടെ, മരണശേഷം അയാൾക്ക് എന്തു സംഭവിക്കും എന്ന ചോദ്യത്തിന് ഏകരക്ഷകനായ ക്രിസ്തുവുമായി ബന്ധപ്പെടുത്തി മാത്രമേ ഉത്തരം കണ്ടെത്താൻ സാധിക്കൂ. #{red->n->n->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന}# <br> "കര്‍ത്താവേ, എന്‍റെ പ്രാര്‍ത്ഥന ചെവിക്കൊള്ളണമേ! എന്‍റെ നെടുവീര്‍പ്പുകള്‍ ശ്രദ്ധിക്കണമേ! എന്‍റെ രാജാവേ, എന്‍റെ ദൈവമേ, എന്‍റെ നിലവിളിയുടെ സ്വരം ശ്രവിക്കണമേ! അങ്ങയോടാണല്ലോ ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്." (സങ്കീര്‍ത്തനങ്ങള്‍ 5:1-2) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-04-18-05:50:35.JPG
Keywords: യേശു,ക്രിസ്തു
Content: 4676
Category: 18
Sub Category:
Heading: കോട്ടയത്ത് ക​​രി​​സ്മാ​​റ്റി​​ക് ദമ്പതീ കണ്‍വെന്‍ഷന്‍
Content: കോട്ടയം: അ​​​​ഖി​​​​ല കേ​​​​ര​​​​ളാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ദമ്പ​​​​തി​​​​ക​​​​ൾ​​​​ക്കാ​​​​യി 'ഒ​​​​യി​​​​ക്കോ​​​​സ് 2017' ത്രി​​​​ദി​​​​ന ദ​​​​മ്പതീ ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ 20 മു​​​​ത​​​​ൽ 22 വ​​​​രെ കോ​​​​ട്ട​​​​യം ക​​​​ള​​​​ത്തി​​​​പ്പ​​​​ടി ക്രി​​​​സ്റ്റീ​​​​ൻ ധ്യാ​​​​ന​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ൽ ന​​​​ട​​​​ത്തും. ആ​​​​ഗോ​​​​ള ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യി​​ലെ ക​​​​രി​​​​സ്മാ​​​​റ്റി​​​​ക് ന​​​​വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​ഗ​​മാ​​യിട്ടു നടത്തുന്ന കണ്‍വെന്‍ഷന്‍ കേ​​​​ര​​​​ള ക​​​​ത്തോ​​​​ലി​​​​ക്ക ക​​​​രി​​​​സ്മാ​​​​റ്റി​​​​ക് ലോ​​​​ർ​​​​ഡ്സ് ക​​​​പ്പി​​​​ൾ​​​​സ് മി​​​​നി​​​​സ്ട്രി​​​​യാണ് സംഘടിപ്പിച്ചിരിക്കുന്നത്. കെ​​​​സി​​​​ബി​​​​സി ഫാ​​​​മി​​​​ലി ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബി​​​​ഷ​​​​പ് മാ​​​​ർ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ എ​​​​ട​​​​യ​​​​ന്ത്ര​​​​ത്ത് ഉ​​​​ദ്ഘാ​​​​ട​​​​നം​​ ചെ​​​​യ്യും. ക​​​​രി​​​​സ്മാ​​​​റ്റി​​​​ക് ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബി​​​​ഷ​​​​പ് സാ​​​​മു​​​​വേ​​​​ൽ മാ​​​​ർ ഐ​​​​റേ​​​​നി​​​​യോ​​​​സ്, ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ മാ​​​​ത്യു മൂ​​​​ല​​​​ക്കാ​​​​ട്ട് എ​​​​ന്നി​​​​വ​​​​ർ സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കും. ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​നി​​​​ൽ സം​​​​ബ​​​​ന്ധി​​​​ക്കു​​​​ന്ന ദ​​​​ന്പ​​​​തി​​​​മാ​​​​രു​​​​ടെ മ​​​​ക്ക​​​​ൾ​​​​ക്ക് ക്രി​​​​സ്റ്റീ​​​​ൻ ധ്യാ​​​​ന​​​​വും ഇ​​​​തോ​​​​ടൊ​​​​പ്പം ക്ര​​​​മീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. പ്ര​​​​ശ​​​​സ്ത ധ്യാ​​​​ന​​​​ഗു​​​​രു​​​​ക്ക​​ന്മാ​​രാ​​യ മ​​​​ൽ​​​​പാ​​​​ൻ ഫാ. ​​​​മാ​​​​ത്യു വെ​​​​ള്ളാ​​​​നി​​​​ക്ക​​​​ൽ, ഫാ. ​​​​വ​​​​ർ​​​​ഗീ​​​​സ് മു​​​​ണ്ട​​​​യ്ക്ക​​​​ൽ, ഫാ. ​​​​കു​​​​ര്യ​​​​ൻ കാ​​​​ര​​​​യ്ക്ക​​​​ൽ, ഫാ. ​​​​ജേ​​​​ക്ക​​​​ബ് കോ​​​​യി​​​​പ്പ​​​​ള്ളി, മോ​​​​ണ്‍. ജോ​​​​സ് ന​​​​വ​​​​സ്, ഫാ.​​​​പോ​​​​ൾ വ​​​​ട​​​​ക്കു​​​​മു​​​​റി, ഫാ. ​​​​ലൂ​​​​യി​​​​സ് വെ​​​​ള്ളാ​​​​നി​​​​ക്ക​​​​ൽ, ബ്ര​​​​ദ​​​​ർ. ജോ​​​​സ​​​​ഫ് മാ​​​​രി​​​​യോ, ബ്ര​​​​ദ​​​​ർ സ​​​​ന്തോ​​​​ഷ് ക​​​​രു​​​​മാ​​​​ത്ര, ഷാ​​​​ജി വൈ​​​​ക്ക​​​​ത്തു​​​​പ​​​​റ​​​​മ്പി​​​​ൽ, മാ​​​​ർ​​​​ട്ടി​​​​ൻ പെ​​​​രു​​​​മാ​​​​ലി​​​​ൽ, സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ താ​​​​ന്നി​​​​ക്ക​​​​ൽ എ​​​​ന്നി​​​​വ​​​​ർ വ​​​​ച​​​​ന​​​​പ്ര​​​​ഘോ​​​​ഷ​​​​ണം ന​​​​ട​​​​ത്തും.ഒ​​​​രു കു​​​​ടും​​​​ബ​​​​ത്തി​​​​ന് 1,000 രൂ​​​​പ​​​​യാ​​​​ണു ഫീ​​​​സ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9447258837
Image: /content_image/India/India-2017-04-18-03:47:51.jpg
Keywords: കരിസ്മാ
Content: 4677
Category: 18
Sub Category:
Heading: ദളിത് കത്തോലിക്കര്‍ക്ക് ഭവനപദ്ധതി: അപേക്ഷ ക്ഷണിച്ചു
Content: ച​​​ങ്ങ​​​നാ​​​ശേ​​രി: ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​രാ​​​യ ദ​​​ളി​​​ത് കത്തോലിക്കര്‍ക്കായി കെ.​​​സി.​​​ബി.​​​സി. എ​​​സ്.​​​സി/​​​എ​​​സ്.​​​റ്റി/​​​ബി.​​​സി. ക​​​മ്മീ​​​ഷ​​​ന്‍ ന​​​ട​​​പ്പാ​​​ക്കു​​​ന്ന ഭ​​​വ​​​ന​​​ നിര്‍മ്മാണപ​​​ദ്ധ​​​തി​​​യി​​​ല്‍ അംഗങ്ങളാകുന്നതിന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. അ​​​ത​​​ത് രൂ​​​പ​​​ത കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ വ​​​ഴി മു​​​ന്‍ഗ​​​ണ​​​നാ​​​ക്ര​​​മ​​​ത്തി​​​ല്‍ 2017 മെ​​​യ് 30ന് ​​​മു​​​മ്പ് കെ.​​​സി.​​​ബി.​​​സി. എ​​​സ്.​​​സി/​​​എ​​​സ്.​​​റ്റി/​​​ബി.​​​സി. ഓ​​​ഫീ​​​സ്, പാലാരിവട്ടം പി.ഓ, കൊ​​​ച്ചി​​​ന്‍ എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ അ​​പേ​​ക്ഷ അയക്കണം.
Image: /content_image/India/India-2017-04-18-03:57:26.jpg
Keywords: ദളി
Content: 4678
Category: 1
Sub Category:
Heading: “ദൈവം എനിക്ക് തന്ന 90 വര്‍ഷങ്ങള്‍ക്ക് എന്റെ ഹൃദയം ദൈവത്തോട് നന്ദിയുള്ളതായിരിക്കും”: മുന്‍ പാപ്പാ ബെനഡിക്ട് XVI-മന് 90 വയസ്സ്‌
Content: വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ 16 ഞായറാഴ്ച ഉത്ഥാന തിരുനാള്‍ ദിനത്തില്‍ മുന്‍ പാപ്പാ ബെനഡിക്ട്‌ പതിനാറാമന് 90 വയസ്സ് തികഞ്ഞു. ജന്മദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കുവാനായി അദ്ദേഹത്തിന്റെ ജന്മദേശമായ ബാവരിയായില്‍ നിന്നും ഏതാണ്ട് 50-ഓളം പേര്‍ എത്തിയിരുന്നു. ഏപ്രില്‍ 17 തിങ്കളാഴ്‌ച വത്തിക്കാനിലെ മാസ്റ്റര്‍ എക്ലേസ്യ ആശ്രമത്തില്‍ ചെറിയ രീതിയില്‍ നടത്തിയ ജന്‍മദിനാഘോഷ ചടങ്ങില്‍ മൂത്ത ജേഷ്ഠനായ ഫാദര്‍ ജോര്‍ജ്ജ് റാറ്റ്സിംഗറും പങ്കെടുത്തു. ദൈവം എനിക്ക് തന്ന 90 വര്‍ഷങ്ങള്‍ക്ക് എന്റെ ഹൃദയം ദൈവത്തോട് നന്ദിയുള്ളതായിരിക്കുമെന്ന് ബെനഡിക്ട്‌ പാപ്പാ തന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കുവാന്‍ എത്തിയവരോട് പറഞ്ഞു. പരമ്പരാഗത ബാവരിയന്‍ രീതിയിലായിരുന്നു മുന്‍പാപ്പായുടെ ജന്മദിനാഘോഷം. ഏപ്രില്‍ 12-ന് ഫ്രാന്‍സിസ്‌ പാപ്പാ തന്റെ മുന്‍ഗാമിയെ സന്ദര്‍ശിച്ച് ജന്മദിനത്തിന്റേയും, ഈസ്റ്ററിന്റേയും ആശംസകള്‍ നേരിട്ട് നേര്‍ന്നിരിന്നു. 1927 ഏപ്രില്‍ 16നു ജര്‍മ്മനിയിലെ ബവേറിയയിലാണ് ജോസഫ് അലോഷ്യസ് റാറ്റ്സിംഗര്‍ ജനിച്ചത്. 1951 ജൂൺ 29ന്‌ ഫ്രെയ്‌സിംഗിൽ മ്യൂണിക്കിലെ കർദ്ദിനാൾ മൈക്കിൾ വോൺ ഫോൾഹാർബറിൽ നിന്ന്‌ തിരുപ്പട്ടം സ്വീകരിച്ചു. പിന്നീട് ദൈവശാസ്ത്ര വിഷയങ്ങളുടെ പ്രഫസറായും, മ്യൂണിക്ക്-ഫ്രെയിസിംഗ് രൂപതയുടെ മെത്രാനായും, സഭയുടെ കര്‍ദ്ദിനാളായും, വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവനായും തിരഞ്ഞെടുക്കപ്പെട്ടു. 2005 ഏപ്രില്‍ 19-ന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ നിര്യാണത്തെ തുടര്‍ന്നു നടന്ന കോണ്‍ക്ലേവിലാണ് കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിംഗറിനെ ആഗോള സഭാതലവനായി തിരഞ്ഞെടുത്തത്. 2013 ഫെബ്രുവരി 28-നാണ് അദ്ദേഹം മാര്‍പാപ്പ പദവിയില്‍ നിന്നു സ്ഥാനത്യാഗം ചെയ്തത്. ഇന്നു വത്തിക്കാനിലുള്ള ‘മാത്തര്‍ എക്ലേസിയെ’ ഭവനത്തില്‍ പ്രാര്‍ത്ഥനയില്‍ ഏകാന്തജീവിതം നയിക്കുകയാണ് അദ്ദേഹം.
Image: /content_image/TitleNews/TitleNews-2017-04-18-06:53:08.jpg
Keywords: ബനഡിക്, ബെനഡി