Contents

Displaying 4411-4420 of 25062 results.
Content: 4689
Category: 1
Sub Category:
Heading: അമേരിക്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ ആയിരകണക്കിന്‌ ആളുകള്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു
Content: വാഷിംഗ്ടണ്‍: അമേരിക്കയിലുടനീളമുള്ള കത്തോലിക്കാ ദേവാലയങ്ങളില്‍ ഏപ്രില്‍ 15-ന് നടത്തിയ ഈസ്റ്റര്‍ ജാഗരണ പ്രാര്‍ത്ഥനകളില്‍ ആയിരകണക്കിന് പേർ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. കത്തോലിക്ക വിശ്വാസം സ്വീകരിച്ചവരില്‍ യുവതീ-യുവാക്കളും, പ്രായമേറിയവരും, വിവാഹിതരും, അവിവാഹിതരും ഉള്‍പ്പെടുന്നു. ജ്ഞാനസ്നാനം കൂടാതെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും സ്ഥൈര്യലേപന സ്വീകരണവും ഇവര്‍ നടത്തി. അമേരിക്കയിലെ 60-ഓളം രൂപതകളിലായി ആയിരകണക്കിന് പേര്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചതായി യു‌എസ് കത്തോലിക്കാ ബിഷപ്സ് കോണ്‍ഫറന്‍സ് പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. അമേരിക്കയിലെ ഏറ്റവും വലിയ അതിരൂപതയായ ലോസ് ആഞ്ചലസില്‍ മാത്രം 1750-പേര്‍ വിശ്വാസ പരിശീലനത്തിനു കടന്ന്‍ വരികയും, 938-പേര്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്തു. ഗാല്‍വെസ്‌റ്റോണ്‍-ഹൂസ്റ്റണ്‍ അതിരൂപതയില്‍ 708 പേരും സീറ്റില്‍ അതിരൂപതയില്‍ 409 പേരും മിയാമിയില്‍ 214 പേരും പുതുതായി ജ്ഞാനസ്നാനം സ്വീകരിച്ചു. വാഷിംഗ്ടണ്‍ അതിരൂപതയില്‍ 698 പേരും ഫിലാഡല്‍ഫിയയില്‍ 322 പേരും ഒക്ലാഹോമ സിറ്റിയില്‍ 368 പേരും സാന്‍ഫ്രാന്‍സിസ്കോ രൂപതയില്‍ 207 പേരും കത്തോലിക്ക വിശ്വാസത്തിലേക്ക് വന്നുയെന്നത് ശ്രദ്ധേയമാണ്. പുതുതായി സഭയിലേക്ക് ചേരുവാന്‍ വരുന്നവരുടേയും, ജ്ഞാനസ്നാനം സ്വീകരിക്കുന്നവരുടേയും ബാഹുല്യം നിമിത്തം രണ്ട് ചടങ്ങുകള്‍ നടത്തേണ്ടി വന്നതായി ബ്രൂക്ലിന്‍ രൂപതാ പത്രത്തില്‍ പറയുന്നു. മറ്റ് മതവിശ്വാസങ്ങളില്‍ നിന്നും വന്നവര്‍ ജ്ഞാനസ്നാനം സ്വീകരിക്കുന്നതിനും, മറ്റ് ക്രിസ്തീയ സഭകളില്‍ നിന്നും വന്നവര്‍ തങ്ങളുടെ വിശ്വാസ സ്ഥിരീകരണം നടത്തുന്നതിനും ഈ വര്‍ഷത്തെ ഈസ്റ്റര്‍ ജാഗരണ പ്രാര്‍ത്ഥനകള്‍ മാറ്റിയെന്നത് ശ്രദ്ധേയമാണ്. വിശ്വാസത്തിലേക്കുള്ള തന്റെ വിളി ഇപ്പോള്‍ തനിക്ക് ശരിക്കും മനസ്സിലാക്കുവാന്‍ കഴിയുന്നുണ്ടെന്നും ദൈവവുമായി സഹകരിക്കുവാനുള്ള ഉത്തരവാദിത്വം തനിക്കുണ്ടെന്നും മെക്സിക്കോ സ്വദേശിയായ കാരി മൊറാലെസ്‌ പറഞ്ഞു. കത്തോലിക്ക സഭയെകുറിച്ച് നിരവധി തെറ്റിദ്ധാരണകള്‍ തനിക്കുണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ തന്റെ തെറ്റിദ്ധാരണകള്‍ എല്ലാം മാറിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/TitleNews/TitleNews-2017-04-19-10:05:15.jpg
Keywords: അമേരി, കത്തോലിക്ക
Content: 4690
Category: 4
Sub Category:
Heading: വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരെ അനുകരിക്കുന്നത് നല്ലതാണ്: പക്ഷേ....!
Content: "മാലാഖമാരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് ദൈവിക ദര്‍ശനം എത്രമാത്രം ആവശ്യമാണോ അതുപോലെതന്നെ ക്രിസ്തീയ ഓജസ്സ് നിലനിര്‍ത്തുന്നതിന് വിശുദ്ധ കുര്‍ബ്ബാന സ്വീകരണവും ആവശ്യമാണ്" (വി.പീറ്റര്‍ എമാര്‍ഡ്). അനുദിനമുള്ള ദിവ്യകാരുണ്യത്തില്‍ നിന്നു ശക്തി സ്വീകരിച്ചുകൊണ്ട് ശുശ്രൂഷാ മേഖലയില്‍ മുന്നേറുന്ന അനേകരെ ഈ കാലഘട്ടത്തിലും നമുക്ക കാണാന്‍ സാധിക്കും. ഇപ്രകാരമുള്ള ദിവ്യകാരുണ്യഭക്തരെ എനിക്കേറെ ഇഷ്ടമായിരുന്നു. വളരെയേറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരിക്കല്‍ എന്‍റെ ഇടവകയില്‍ വച്ച് പരിചയമില്ലാത്ത ഒരാളെ കാണാനിടയായി. അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ മനസ്സിലായത്, അദ്ദേഹം എല്ലാ ദിവസവും പള്ളിയില്‍ പോകും. അന്ന്‍ അദ്ദേഹത്തിന്‍റെ ഇടവകയില്‍ കുര്‍ബ്ബാനയില്ലാത്തതിനാലാണ് ഇവിടെ കുര്‍ബ്ബാനയ്ക്ക് വന്നത്. ഇതെനിക്കൊരു പ്രചോദനമായി. അന്നു വരെ ഞാന്‍ എന്നും പള്ളിയില്‍ പോകുമെങ്കിലും ഒരു വര്‍ഷത്തില്‍ ചിലപ്പോള്‍ രണ്ട് മൂന്നു ദിവസമൊക്കെ കുര്‍ബ്ബാന മുടങ്ങാറുണ്ടായിരുന്നു. (ഇടവകയില്‍ കുര്‍ബ്ബാന ഇല്ലാത്തപ്പോള്‍). ഈ മനുഷ്യനുമായുള്ള കണ്ടുമുട്ടലില്‍ പിന്നെ വളരെയേറെ വര്‍ഷങ്ങളായി ഇന്നു വരെ കുര്‍ബ്ബാന മുടങ്ങിയിട്ടില്ല. ഞാന്‍ ഇത് സൂചിപ്പിക്കാന്‍ കാരണം അനുകരണം നല്ലതാണ്. നാം ആരെയെങ്കിലും അനുകരിക്കുമ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കുന്നത് നല്ലതാണ്. നാം ആരെ അനുകരിക്കുന്നുവോ അവര്‍ ചിലപ്പോള്‍ ആ അവസ്ഥയില്‍ നിന്നു താഴെ പോയാലും നാം നമ്മുടെ വിശ്വാസത്തില്‍ ഉറച്ച് നില്‍ക്കണം. ഒരിക്കല്‍ എന്‍റെ ഇടവകയില്‍ കുര്‍ബ്ബാനയില്ലാത്തതിനാല്‍ കാല്‍വരിമൗണ്ട് ഇടവകയില്‍ കുര്‍ബ്ബാനയ്ക്ക് പോയി. മുകളില്‍ സൂചിപ്പിച്ച സഹോദരനും ഇതേ സാഹചര്യത്തില്‍ അന്ന്‍ അവിടെ കുര്‍ബ്ബാനയ്ക്ക് വന്നിട്ടുണ്ടായിരുന്നു. അന്ന്‍ ഞങ്ങള്‍ വി. കുര്‍ബ്ബാന അനുഭവത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞ വാക്കുകള്‍ എന്നെ ഏറെ വേദനിപ്പിച്ചു. അതിപ്രകാരമായിരുന്നു. തങ്കച്ചന്‍ ഉദ്ദേശിക്കുന്ന രീതിയിലുള്ള ശക്തിയൊന്നും ഈ വിശുദ്ധ കുര്‍ബ്ബാനയ്ക്കില്ല. പിന്നെ ഞാന്‍ വന്നത് ശീലമായിപ്പോയതിനാലാണ്. തന്നെയുമല്ല. എനിക്ക് വേറെ പണിയൊന്നുമില്ല. വെറുതെ ഇരിക്കുമ്പോള്‍ ഒരു വ്യായാമം (നടപ്പ്). ഇപ്രകാരം ബലിയില്‍ വരുന്നവരുമുണ്ട്. അദ്ദേഹത്തെ അനുകരിച്ചത് നല്ലതാണ്. പക്ഷേ അദ്ദേഹത്തിന്‍റെ അനുഭവം വച്ചാണ് ഞാന്‍ അനുകരിച്ചിരുന്നതെങ്കില്‍ ഞാന്‍ ഇന്ന് ഈ നിലയില്‍ എത്തുമായിരുന്നില്ല. അധികം താമസിക്കാതെ അദ്ദേഹത്തിന്‍റെ പള്ളിയില്‍ പോക്ക് നിന്നതായാണ് അറിയാന്‍ സാധിച്ചത്. ഇപ്രകാരമുള്ള അറിവുകള്‍ പലരെയും നിരുത്സാഹപ്പെടുത്താന്‍ സാധ്യതയുണ്ട്. (വിശുദ്ധ കുര്‍ബ്ബാന അനുഭവമല്ലാത്തവര്‍ക്ക്). എന്നാല്‍ എന്‍റെ വിശ്വാസത്തെ ഇത് വളര്‍ത്തുകയാണ് ചെയ്തത്. കാരണം ഞാന്‍ ഈശോയോട് ഈ കാര്യം ഉണര്‍ത്തിച്ചപ്പോള്‍ അവിടുന്ന് എനിക്ക് തന്ന ഉള്‍ക്കാഴ്ച ഇതാണ്. "നിങ്ങള്‍ എന്നില്‍ നിന്ന്‍ പഠിക്കുവിന്‍" (മത്തായി 11:29). നാം പലരേയും മാതൃകയാക്കും. അവരുടെ മാതൃക തന്നെ ചിലപ്പോള്‍ ഇടര്‍ച്ചയിലേക്ക് നയിക്കാം. നമുക്ക് തെറ്റു പറ്റാതെ അനുകരിക്കാനുള്ള ഉത്തമ മാതൃക (ഏക മാതൃക) ഈശോ മാത്രമാണ്. ധ്യാനം കൂടി ശുശ്രൂഷകളിലൊക്കെ മുന്നേറുന്നവരുണ്ട്. അവരുടെ പല മാതൃകകളും നല്ലതായിരിക്കാം. നല്ലതു മാത്രം നാം അനുകരിച്ചാല്‍ മതി ബാക്കി നമുക്ക് തള്ളിക്കളയാം. ഇതു സൂചിപ്പിക്കാന്‍ കാരണം മദ്യപാനം നിര്‍ത്തിയ രണ്ടു സഹോദരങ്ങള്‍. ഒരാള്‍ നല്ല തീക്ഷ്ണതയില്‍ ആദ്യം ഓടി. മറ്റെയാള്‍ സാധാരണ ജീവിതം. ആദ്യത്തെയാള്‍ അനാഥാലയത്തില്‍ മുടി വെട്ടാനും കുളിപ്പിക്കാനുമൊക്കെ പോയി. മദ്യപാനം നിര്‍ത്തിയ ഇയാള്‍ മുറുക്ക് തുടങ്ങി. ശുശ്രൂഷകള്‍ ചെയ്യുന്നുമുണ്ട്. രണ്ടാമനും മുറുക്ക് തുടങ്ങി. രണ്ടാമനോടു ചോദിച്ചപ്പോള്‍ പറഞ്ഞത് ജോസ് (പേര് സാങ്കല്‍പ്പികം) മുറുക്ക് തുടങ്ങിയതിനാല്‍ അത് തെറ്റായി എനിക്ക് തോന്നിയില്ല എന്നാണ്. ഇയാള്‍ ജോസിനെ മാതൃകയാക്കിയെടുക്കുന്നു. കാലക്രമേണ ജോസ് അല്‍പം മദ്യം കുടിക്കാന്‍ തുടങ്ങി. രണ്ടാമനും അപ്രകാരം തന്നെ. ഒരാള്‍ ശുശ്രൂഷ ചെയ്യുന്നു. മറ്റെയാള്‍ ശുശ്രൂഷ ചെയ്യുന്നില്ല എന്നു മാത്രം. ഇപ്രകാരം വൈദികരെയും സിസ്റ്റേഴ്സിനെയുമൊക്കെ മാതൃകയാക്കുന്നവരുണ്ട്. വിശുദ്ധരെല്ലാം മാതൃകയാക്കിയ ഏക വഴി യേശുവാണ്. "യേശുവിലെത്താനുള്ള സുരക്ഷിതമായ വഴിയെ"ന്നാണ് വിശുദ്ധരെ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിക്കുന്നത് (ജനതകളുടെ പ്രകാശം). ഒരിക്കല്‍ ഒരു വേദിയില്‍ വചനപ്രഘോഷണം നടത്തത്തില്‍ വൈദികന്‍റെ വാക്കുകള്‍ എന്നെ ആഴമായി സ്പര്‍ശിച്ചു. വചനമിതാണ്, "നിങ്ങള്‍ നിങ്ങളേയും നിങ്ങളുടെ അജഗണങ്ങളെയും കുറിച്ചു ശ്രദ്ധയുള്ളവരായിരിക്കുവിന്‍." അച്ഛന്‍ പറഞ്ഞതിന്‍റെ സാരാംശം ഇതാണ്- എല്ലാവര്‍ക്കും മറ്റുള്ളവരെ നന്നാക്കാന്‍ വലിയ ശ്രദ്ധയാണ്. ഈ പറഞ്ഞ വചനത്തിന്‍റെ വെളിച്ചത്തില്‍ ആദ്യം "നിങ്ങളേയും" എന്നാണ് പറയുന്നത്. അതിനുശേഷമാണ് അജഗണങ്ങളുടെ കാര്യം. നമ്മെക്കുറിച്ചു തന്നെ നാം ആദ്യം ജാഗരൂഗരാകണം. ഈ അച്ഛന്‍റെ ജീവിതസാക്ഷ്യം എന്നെ ഏറെ സ്പര്‍ശിച്ചു. എനിക്കൊരു മാതൃകയുമായിരുന്നു. ഇപ്പോള്‍ അച്ഛന്‍ സഭയിലില്ല. നമുക്ക് പ്രചോദനം നല്‍കിയവര്‍ ചിലപ്പോള്‍ ഇങ്ങനെയുമാകാം. നാം സ്വീകരിക്കേണ്ട ഏക മാതൃക ക്രിസ്തുവിനോട് ചേര്‍ന്ന്‍ (സഭയോട്) പോകുന്നവര്‍ മാത്രമാകണം. അലെങ്കില്‍ നമുക്ക് തെറ്റ് പറ്റും. ഒരു കാര്യത്തിലൂടെ അത് വ്യക്തമാക്കാം. അപ്രതീക്ഷിതമായി ഒരു ലഘുലേഖ എന്‍റെ കയ്യില്‍ ഒരാള്‍ തന്നു. അത് വായിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ കണ്ണുകള്‍ നിറഞ്ഞു. കത്തോലിക്കാ സഭക്ക് നല്ല സംഭാവനകള്‍ നല്‍കിയിട്ടുള്ള അനേകം ഭക്തിഗാനങ്ങള്‍ രചിച്ചിട്ടുള്ള ഒരു വൈദികന്‍ സഭയ്ക്കു പുറത്തുപോയി. ഇദ്ദേഹം എഴുതിയിട്ടുള്ള ഒരു ഭാഗം മാത്രം കുറിക്കട്ടെ. "വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവര്‍ രക്ഷിക്കപ്പെടും. വിശ്വസിക്കാത്തവര്‍ ശിക്ഷിക്കപ്പെടും" (മര്‍. 16:16)എന്ന വചന പ്രകാരം രക്ഷയ്ക്കുള്ള വ്യവസ്ഥ പൂര്‍ത്തിയാക്കി യേശുക്രിസ്തുവില്‍ "രാജകീയ പൗരോഹിത്യം" (1 പത്രോസ് 2:9) സ്വീകരിച്ചുകൊണ്ട് കത്തോലിക്കാ സഭാമേധാവിത്വം നല്‍കിയ പാരമ്പര്യ പൗരോഹിത്യം ഉള്‍പ്പെടെ സകലതും യേശുക്രിസ്തുവിനെ പ്രതി ഉച്ഛിഷ്ടമായി കണക്കാക്കി ഉപേക്ഷിക്കുന്നു. ഇവിടെ രണ്ടു വൈദികരെ പരിചയപ്പെടുത്താന്‍ കാരണമുണ്ട്. വൈദികരെപ്പോലും നാം പൂര്‍ണ്ണമായി മാതൃകയാക്കി എടുക്കരുത്. സഭ വിട്ടുപോയവരെല്ലാം അവരുടെ ബുദ്ധി കൊണ്ട് മാത്രം ചിന്തിച്ചവരാണ്. ഇവിടെ നമുക്ക് മാതൃക രണ്ടായിരത്തിലധികം വര്‍ഷം പാരമ്പര്യമുള്ള കത്തോലിക്കാ സഭയും ദൈവവചനം കത്തോലിക്കാ സഭയോട് ചേര്‍ന്ന്‍ വ്യാഖ്യാനിക്കുന്നവരും മാത്രമാകണം. സഭയിലെ എല്ലാ വിശുദ്ധരും നമുക്ക് മാതൃകയാണ്. ഇത്രയും കാര്യം സൂചിപ്പിക്കാന്‍ കാരണം ഈശോയെ പൂര്‍ണ്ണ മാതൃകയായി നാം സ്വീകരിച്ചാല്‍ മതിയെന്ന് വ്യക്തമാക്കാനാണ്. നമ്മേക്കാള്‍ വലിയവരെ നാം അനുകരിക്കുമ്പോള്‍ അവരിലെ നന്മകള്‍ മാത്രം നാം സ്വീകരിച്ചാല്‍ മതി. ഇവിടെ നാം ആരെയും വിധിക്കാനും മുതിരണ്ട. കാരണം അവരിലൊക്കെ പല നന്മകളും കാണാം. (നമ്മിലില്ലാത്ത നന്മകള്‍). ഓരോരുത്തരുടെയും കാഴ്ചപ്പാടുകള്‍ വ്യത്യസ്തങ്ങളാണ്. ഒരു സംഭവത്തിലൂടെ അത് വ്യക്തമാക്കാം. ഒരിക്കല്‍ പള്ളിയില്‍ ചെന്നപ്പോഴാണ് അറിയുന്നത് അന്ന്‍ കുര്‍ബ്ബാന ഇല്ലെന്ന്. ഞങ്ങള്‍ രണ്ടുപേരില്‍ ഒരാള്‍ തിരിച്ചുപോയി. ഞാന്‍ അവിടെ നിന്ന്‍ അടുത്ത പള്ളിയിലേക്ക് ഓടി. 5 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഒരു വണ്ടി കിട്ടി. കുര്‍ബ്ബാനയില്‍ സംബന്ധിച്ചു. മറ്റെയാള്‍ പറഞ്ഞത് ഇപ്രകാരമാണ്. കുര്‍ബ്ബാന ഇല്ലാത്തത് നമ്മുടെ കുറ്റമല്ല. (തലേദിവസം അറിയിക്കാത്തതിനാല്‍) നമ്മള്‍ ത്യാഗം സഹിച്ചു പള്ളിയില്‍ വന്നത് ദൈവം ബലിയായി സ്വീകരിച്ചു കൊള്ളും. ഇതിനോട് ചേര്‍ന്ന്‍ ഒരു സംഭവം കൂടി. ഒരു സുഹൃത്ത് ചോദിച്ച ചോദ്യം. ഞാന്‍ രാവിലെ പള്ളിയില്‍ വന്നപ്പോള്‍ അത്യാവശ്യമായി ഒരാള്‍ അരി വാങ്ങാന്‍ വന്നു. ഞാന്‍ ഉടന്‍ തിരിച്ചു പോയി. കട തുറന്ന്‍ ഇദ്ദേഹത്തിനു അരി കൊടുത്തു. തങ്കച്ചന്‍ ചേട്ടനാണെങ്കില്‍ ഈ സ്ഥാനത്ത് എന്തു ചെയ്യും? ഞാന്‍ പറഞ്ഞു തീര്‍ച്ചയായും ഞാന്‍ കുര്‍ബ്ബാനയ്ക്ക് പോകും. ഞങ്ങള്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ്. അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടില്‍ അതാണ്‌ ശരി. ഞാന്‍ അതിനെ മാനിക്കുന്നു. എന്‍റെ കാഴ്ചപ്പാട് വേറൊന്ന്. അദ്ദേഹം അതിനെയും മാനിച്ചു. ഇതൊരു തര്‍ക്ക വിഷയമല്ല. ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയെന്നു മാത്രം. ആരെയും പൂര്‍ണ്ണമായി അനുകരിക്കേണ്ടതില്ല. "സ്നേഹിക്കുക എന്നിട്ട് ഇഷ്ടമുള്ളത് ചെയ്യുകയെന്ന" വി, അഗസ്റ്റിന്‍റെ വാക്കുകള്‍ ഓര്‍ക്കുന്നു. പൂര്‍ണ്ണമായ സ്നേഹത്തില്‍ നിന്നുകൊണ്ട് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ തുടരാം. {{വിശുദ്ധ കുര്‍ബാന- സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം - ഭാഗം I വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4312 }} {{വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ- ഭാഗം II വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4372 }} {{വിശുദ്ധ കുര്‍ബാനയില്‍ 'ആമ്മേന്‍' പറയുമ്പോള്‍...! ഭാഗം III വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4424 }} {{വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന നാം എതിര്‍ സാക്ഷ്യം നല്‍കാറുണ്ടോ? - ഭാഗം IV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4479 }} {{ജീവിതത്തിന്റെ തിരക്കു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് തടസ്സമാകുന്നുണ്ടോ? എങ്കില്‍...! - ഭാഗം V വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4527 }} {{നമ്മുടെ ജീവിതത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ഒന്നാം സ്ഥാനം കൊടുത്താല്‍...! - ഭാഗം VI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4586 }} {{വിശുദ്ധ കുര്‍ബാന സ്വീകരിച്ചാല്‍ ഞാനും ഈശോയാകില്ലേ? - ഭാഗം VII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4645 }}
Image: /content_image/Mirror/Mirror-2017-04-19-11:09:01.jpg
Keywords: കുര്‍ബാന, കുര്‍ബ്ബാന
Content: 4691
Category: 4
Sub Category:
Heading: മുഖ്യദൂതന്മാരായ മാലാഖമാരെ കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍
Content: “മാലാഖമാര്‍” എന്നു വിശുദ്ധഗ്രന്ഥം വിളിക്കുന്ന, അരൂപികളും അശരീരികളുമായ സൃഷ്ടികള്‍ ഉണ്ടെന്നത്‌ വിശ്വാസത്തിലെ ഒരു സത്യമാണ്‌. ഇക്കാര്യത്തില്‍ വിശുദ്ധ ഗ്രന്ഥ സാക്ഷ്യവും പാരമ്പര്യത്തിന്റെ ഏകകണ്ഠമായ അഭിപ്രായവും ഒരു പോലെ വ്യക്തമാണ്‌. ആരാണവര്‍? വി. അഗസ്തീനോസു പറയുന്നു; “മാലാഖ” എന്നത്‌, അവരുടെ പ്രകൃതിയെയല്ല ധര്‍മത്തെയാണു ധ്വനിപ്പിക്കുന്നത്‌, അവരുടെ പ്രകൃതിയുടെ നാമധേയം എന്താണെന്നു ചോദിച്ചാല്‍, 'അത്‌ അരൂപി” ആണെന്നു മറുപടി; അവരുടെ ധര്‍മം എന്താണെന്നു ചോദിച്ചാല്‍ “അവര്‍ മാലാഖ” ആണെന്നു മറുപടി. അങ്ങനെ പ്രകൃതി പരിഗണിച്ചാല്‍ അരൂപികളും ധര്‍മം പരിഗണിച്ചാല്‍ “മാലാഖമാരും” ആണ്‌ അവര്‍. ?? മാലാഖമാര്‍ അവരുടെ ഉണ്‍മയില്‍ പൂര്‍ണമായും ദൈവത്തിന്റെ സേവകരും സന്ദേശവാഹകരുമാണ്‌. “സ്വര്‍ഗസ്ഥനായ എന്റെറ പിതാവിന്റെ മുഖം അവര്‍ സദാ ദര്‍ശിക്കുന്നതിനാൽ “അവിടുത്തെ ആജ്ഞയുടെ സ്വരം അനുസരിച്ചു പ്രവര്‍ത്തിക്കുന്നവരാണവര്‍.” പൂര്‍ണമായും അശരീരികളായ സൃഷ്ടികള്‍ എന്ന നിലയ്ക്കു മാലാഖമാര്‍ ബുദധിശക്തിയും ഇച്ഛാശക്തിയുമുള്ളവരാണ്‌; വൃക്തിത്വമുള്ളവരും അമര്‍ത്യരുമായ സൃഷ്ടികളാണ്‌; അവരുടെ മഹത്ത്വത്തിന്റെ പ്രഭ സാക്ഷ്യപ്പെടുത്തുന്നതുപോലെ ഗുണ പൂര്‍ണതയില്‍ അവര്‍ ദൃശ്യമായ എല്ലാ സൃഷ്ടികളെയും അതിശയിക്കുന്നരാണ്‌. അവരുടെ മഹത്വത്തിന്റെ പ്രഭ ഇതു സാക്ഷ്യപ്പെടുത്തുന്നു. (കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 328, 329, 330). വിശുദ്ധ ഗബ്രിയേല്‍, വിശുദ്ധ മിഖായേല്‍, വിശുദ്ധ റഫായേല്‍ എന്നീ പ്രധാന മാലാഖമാരുടെ അഥവാ മുഖ്യ ദൂതന്മാരുടെ തിരുനാള്‍ ദിനമാണ് സെപ്റ്റംബര്‍ 29. എന്തുകൊണ്ടാണ് ആരാധനാ ദിനസൂചികയില്‍ ഒരു ദിവസം പ്രധാന മാലാഖമാര്‍ക്കായി നല്‍കിയിരിക്കുന്നത്? വാസ്തവത്തില്‍ പ്രധാന മാലാഖമാര്‍ ആരാണ്? എപ്രകാരമാണ് അവര്‍ നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത്? മാലാഖമാര്‍ ഇപ്പോഴും ഉണ്ടോ? നമ്മുടെ മനസ്സില്‍ ഉയരുന്ന ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഇവരുടെ 5 പ്രത്യേകതകള്‍. ചുരുക്കത്തില്‍ താഴെ പറഞ്ഞിരിക്കുന്ന 5 കാര്യങ്ങളില്‍ നിന്നും പ്രധാന മാലാഖമാരെ കുറിച്ചുള്ള നമ്മുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ലഭിക്കും. 1) #{red->n->n->നവവൃന്ദം മാലാഖമാരിലെ രണ്ടാം സ്ഥാനക്കാരാണ് പ്രധാന മാലാഖമാര്‍ അഥവാ മുഖ്യ ദൂതന്‍മാര്‍ }# പൊതുവേ മാലാഖമാരെ ഒമ്പത്‌ വൃന്ദങ്ങളായിട്ടാണ് തിരിച്ചിരിക്കുന്നത്. ഇവര്‍ നവവൃന്ദം മാലാഖമാര്‍ എന്നറിയപ്പെടുന്നു. വിശുദ്ധ ലിഖിതങ്ങളില്‍ കാണപ്പെടുന്ന മാലാഖമാരുടെ ഓരോ വൃന്ദത്തിനും അവരുടെ സ്ഥാനമനുസരിച്ച് ഓരോ സ്ഥാനപേരുണ്ട്. മാലാഖമാരുടെ ഒമ്പത്‌ വൃന്ദങ്ങളെ കുറിച്ച് മഹാനായ വിശുദ്ധ ഗ്രിഗറി ഇപ്രകാരം പറഞ്ഞിരിക്കുന്നു. “വിശുദ്ധ ലിഖിതങ്ങളുടെ അടിസ്ഥാനത്തില്‍ ഒമ്പത്‌ തരം മാലാഖ വൃന്ദങ്ങള്‍ ഉണ്ടെന്ന് നമുക്കറിയാമല്ലോ, ക്രമമനുസരിച്ച് - ദൈവദൂതന്‍മാര്‍, മുഖ്യദൂതന്‍മാര്‍, പ്രാഥമികന്‍മാര്‍, ബലവാന്മാര്‍, തത്വകന്മാര്‍, അധികാരികള്‍, ഭദ്രാസനന്മാര്‍, ക്രോവേന്മാര്‍, സ്രാപ്പേന്‍മാര്‍ എന്നിവരാണ് ആ വൃന്ദങ്ങള്‍”. നവവൃന്ദം മാലാഖമാരിലെ രണ്ടാം സ്ഥാനക്കാരാണ് പ്രധാന മാലാഖമാര്‍ അഥവാ മുഖ്യ ദൂതന്‍മാര്‍. 2) #{red->n->n->ദൈവത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് മനുഷ്യര്‍ക്ക്‌ സന്ദേശങ്ങള്‍ എത്തിക്കുക എന്നതാണ് പ്രധാന മാലാഖമാരുടെ മുഖ്യ കര്‍ത്തവ്യം.}# നമുക്ക്‌ ഏറ്റവും പരിചയമുള്ളത് താഴെത്തട്ടിലുള്ള മാലാഖമാരാണ്. കാരണം ഇവരെകുറിച്ചാണ് നമ്മള്‍ക്ക് കൂടുതല്‍ അറിയാവുന്നത്. വെളിപാട് പുസ്തകത്തില്‍ വിശുദ്ധ യോഹന്നാന് ദൈവത്തിന്റെ സന്ദേശം എത്തിച്ചു കൊടുത്ത മാലാഖ മുഖ്യ ദൂതനായ വിശുദ്ധ മിഖായേലാണ് എന്നാണ് കരുതപ്പെടുന്നത്. തിരുസഭയുടെ സംരക്ഷകന്‍ എന്ന നിലക്കും വിശുദ്ധ മിഖായേല്‍ അറിയപ്പെടുന്നുണ്ടെങ്കിലും, ദൈവത്തിനെതിരെ തിരിഞ്ഞ ലൂസിഫര്‍ എന്ന മാലാഖയെ സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കുന്നതിലുള്ള പങ്കിന്റെ പേരിലാണ് മിഖായേല്‍ മാലാഖ കൂടുതല്‍ അറിയപ്പെടുന്നത്. ദൈവം തന്റെ പദ്ധതികള്‍ മനുഷ്യര്‍ക്ക്‌ വിളംബരം ചെയ്യുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്ന മുഖ്യ ദൂതന്‍ എന്ന നിലയിലാണ് വിശുദ്ധ ഗബ്രിയേല്‍ കൂടുതലായും അറിയപ്പെടുന്നത്. ദാനിയേലിന്റെ പുസ്തകത്തില്‍ വിശുദ്ധ ഗബ്രിയേലിനെ കുറിച്ച് പറഞ്ഞിരിക്കുന്നു. വിശുദ്ധ ഗബ്രിയേലാണ് ദാനിയേലിനെ ഭൂമിയിലെ തന്റെ ദൗത്യത്തില്‍ സഹായിക്കുന്നത്. സക്കറിയക്കും, പരിശുദ്ധ കന്യകാ മറിയത്തിനും സന്ദേശമെത്തിക്കുന്ന മാലാഖയായിട്ടാണ് വിശുദ്ധ ഗബ്രിയേലിനെ പിന്നീട് നാം കാണുന്നത്. ദൈവത്തിന്റെ അവതാരത്തെ വെളിപ്പെടുത്തുന്ന എക്കാലത്തേയും ഏറ്റവും മഹത്തായ ദൈവത്തിന്റെ ‘മംഗള വാര്‍ത്ത’ പരിശുദ്ധ മറിയത്തിന് നല്‍കിയത്‌ വിശുദ്ധ ഗബ്രിയേല്‍ മാലാഖയാണ്. മുഖ്യദൂതനായ വിശുദ്ധ റഫായേലിനെ കുറിച്ചുള്ള വിവരങ്ങള്‍ തോബിത്തിന്റെ പുസ്തകത്തില്‍ നിന്നുമാണ് നമ്മുക്ക് ലഭിക്കുന്നത്. യുവാവായ തോബിത്തിനെ സൗഖ്യമാക്കിയതും, സാറയെ പിശാച് ബാധയില്‍ നിന്നും മോചിപ്പിച്ചതും വിശുദ്ധ റഫായേല്‍ മാലാഖ തന്നെയാണ്. ഈ മാലാഖ വഴിതെറ്റിയ തോബിയാസിനെ നേര്‍വഴിക്ക്‌ നയിക്കുകയും അവന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. 3) #{red->n->n-> പ്രധാന മാലാഖമാര്‍ക്ക്‌ ചിറകുകളോ, ശരീരമോ, വാളുകളോ ഇല്ല. }# നമ്മളില്‍ നിന്നും വിഭിന്നമായി മാലാഖമാര്‍ക്ക്‌ ഭൗതീകമായ യാതൊന്നും ഇല്ല. മനുഷ്യരേപോലെയാണ് പലപ്പോഴും അവരെ ചിത്രീകരിച്ചിട്ടുള്ളതെങ്കിലും അത് വെറും പ്രതീകാത്മകം മാത്രമാണ്. ‘മാലാഖമാരും, പിശാചുക്കളും’ എന്ന തന്റെ ഗ്രന്ഥത്തിലൂടെ ഡോ. പീറ്റര്‍ ക്രീഫ്‌റ്റ് മാലാഖമാരെ കുറിച്ചുള്ള ഒരു നല്ല വിവരണം നല്‍കുന്നു. “മാലാഖമാര്‍ക്ക്‌ ഭൗതീകമായ ഒരു ശരീരമില്ലാത്തതിനാല്‍ അവര്‍ക്ക്‌ സ്ഥലത്തിന്റെ ആവശ്യമില്ല. മാലാഖമാരുടെ ചലനം സൂക്ഷ്മ കണികകളുടേയോ, അറ്റോമിക കണങ്ങളുടേയോ ചലനത്തിന് സമാനമാണ് എന്ന് വേണമെങ്കില്‍ പറയാം. കാലമോ സമയമോ കൂടാതെ സഞ്ചരിക്കുവാന്‍ മാലാഖമാര്‍ക്ക്‌ കഴിയും.” മാലാഖമാര്‍ക്ക്‌ ഭൗതീക ശരീരമില്ലെങ്കിലും ഭൗതീക ലോകത്ത്‌ സ്വാധീനം ചെലുത്തുവാന്‍ അവര്‍ക്ക്‌ കഴിയും. അവര്‍ പൂർണ്ണമായും വിശുദ്ധിയുള്ള ആത്മാക്കളാണ്. ഭൗതീകവസ്തുക്കളെ ചലിപ്പിക്കുന്നതിനോ, ഏതാകൃതി വേണമെങ്കിലും സ്വീകരിക്കുന്നതിനോ തക്ക ശക്തിയുള്ളവരാണ് മാലാഖമാര്‍. ദൈവത്തിന്റെ ദൂതരും, നമ്മുടെ സംരക്ഷകരും എന്ന അവരുടെ ദൗത്യത്തിന്റെ അടിസ്ഥാനത്തില്‍ ചിത്രകലകളില്‍ അവര്‍ക്ക്‌ പ്രതീകാത്മകമായി നാം നല്‍കിയിട്ടുള്ളതാണ് ചിറകുകളും വാളുകളും. 4) #{red->n->n->നമ്മളെ തിന്മയില്‍ നിന്നും രക്ഷിക്കുവാന്‍ പ്രധാന മാലാഖമാര്‍ക്ക്‌ സാധിക്കും. }# സ്വര്‍ഗ്ഗത്തില്‍ നിന്നും സാത്താനേയും അവന്റെ സൈന്യത്തേയും പുറത്താക്കുവാന്‍ വിശുദ്ധ മിഖായേല്‍ മാലാഖക്ക് കഴിഞ്ഞുവെങ്കില്‍ തീര്‍ച്ചയായും ഭൂമിയിലും സാത്താനെതിരെ പോരാടുവാനും നമ്മളെ അവനില്‍ നിന്നും സംരക്ഷിക്കുവാനും വിശുദ്ധ മിഖായേല്‍ മാലാഖക്ക് കഴിയും. വിശുദ്ധ മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന വളരെ ശക്തിയുള്ള പ്രാര്‍ത്ഥനകളില്‍ ഒന്നായി പരിഗണിച്ചു വരുന്നു. {{വിശുദ്ധ മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന-> http://www.pravachakasabdam.com/index.php/site/news/4018 }} 5) #{red->n->n->പ്രധാന മാലാഖമാര്‍ ഇന്നും ഉണ്ട് }# പ്രധാന മാലാഖമാരുടെ നിലനില്‍പ്പിനെ കുറിച്ച് നമ്മള്‍ എന്താണ് കരുതുന്നത്? ആദിയില്‍ തന്നെ ശരീരമില്ലാത്ത ഈ ആത്മാക്കളെ ദൈവം സൃഷ്ടിച്ചു. അവര്‍ ഇന്നും നിലനില്‍ക്കുന്നു, എക്കാലവും നിലനില്‍ക്കുകയും ചെയ്യും. നമുക്ക്‌ അവരെ കാണുവാനോ, കേള്‍ക്കുവാനോ, അവരുടെ സാന്നിധ്യം അറിയുവാനോ സാധ്യമല്ലെങ്കിലും അവര്‍ ഇവിടെ ഉണ്ടെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിഞ്ഞേ മതിയാകൂ. മിക്കപ്പോഴും നാം പോലും അറിയാതെ അവര്‍ നമ്മളെ നാശത്തില്‍ നിന്നും രക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നമ്മില്‍ പലരും അത് തിരിച്ചറിയുന്നില്ലായെന്ന് മാത്രം. “സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല” (മത്തായി 18:3). മാലാഖമാരോടുള്ള വിശ്വാസത്തിന്റെ കാര്യത്തില്‍ നമ്മളും കുട്ടികളെ പോലെ ആകേണ്ടിയിരിക്കുന്നു. < Originally Published On 29th September 2017 >
Image: /content_image/Mirror/Mirror-2017-04-19-12:56:11.jpg
Keywords: പ്രധാന മാലാ, മാലാ
Content: 4692
Category: 1
Sub Category:
Heading: കന്ധമാലിലെ ഈസ്റ്റര്‍ ആഘോഷം മതസൗഹാര്‍ദ്ദത്തിന്റെ വേദിയായി: പങ്കെടുത്തത് അക്രൈസ്തവരടക്കം 5,000ത്തോളം പേര്‍
Content: റായ്‌കിയ: ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ക്രൈസ്തവ പീഡനത്തിന് വേദിയായ ഒഡീഷയിലെ കന്ധമാൽ ജില്ലയിലെ ഈസ്റ്റര്‍ ആഘോഷം മതസൗഹാര്‍ദ്ദത്തിന്റെ വേദിയായി മാറി. റായ്‌കിയ എന്ന സ്ഥലത്തുള്ള ‘ഔര്‍ ലേഡി ഓഫ് ചാരിറ്റി’ ദേവാലയത്തില്‍ വെച്ച് നടന്ന ഈസ്റ്റര്‍ ആഘോഷത്തില്‍ ഹിന്ദുക്കളും, ക്രിസ്ത്യാനികളുമായി ഏതാണ്ട് 5000 ത്തിലധികം ആളുകളാണ് പങ്കെടുത്തത്. ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടികൊണ്ട് ഉയിര്‍പ്പിനെ അടിസ്ഥാനമാക്കി യുവജനങ്ങള്‍ നടത്തിയ ദൃശ്യാവിഷ്കാരം ശ്രദ്ധേയമായി. 3 മണിക്കൂര്‍ നീണ്ട ബൈബിള്‍ നാടകമാണ് യുവജനങ്ങള്‍ അവതരിപ്പിച്ചത്. ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കിടക്കും സാഹോദര്യവും, ഐക്യവും പരസ്പര വിശ്വാസവും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇവിടെ ആഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ടെന്ന് ‘ഔര്‍ ലേഡി ഓഫ് ചാരിറ്റി’ ദേവാലയത്തിലെ വികാരിയായ ഫാ. പ്രദോഷ് ചന്ദ്ര നായക് പറഞ്ഞു. ഈസ്റ്റര്‍ ദിനത്തില്‍ പ്രാദേശിക സമയം 6.30നു ആരംഭിച്ച ചടങ്ങുകള്‍ രാത്രി 10 മണിവരെ നീണ്ടു നിന്നു. വിവിധ മതവിഭാഗങ്ങളില്‍ പെട്ടവര്‍ ആഘോഷ പരിപാടികളില്‍ സജീവമായി പങ്കെടുത്തെന്നും പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പിന്തുണ ശ്രദ്ധേയമായിരിന്നുവെന്നും 'ഏഷ്യ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. യേശുവിന്റെ ഉയിര്‍പ്പിന്റെ സന്ദേശമായ സ്നേഹവും സമാധാനവും എല്ലാവരുടേയും ഹൃദയങ്ങളില്‍ പരക്കുകയും അതുവഴി സൗഹാര്‍ദ്ദപരമായ ഒരു സമൂഹം നമുക്ക് കെട്ടിപ്പടുക്കുവാന്‍ സാധിക്കട്ടെയെന്നും സഹവികാരിയായ ഫാദര്‍ ജീവന്‍ നായക് ആശംസിച്ചു. ഇതുപോലെയുള്ള ആഘോഷങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പരസ്പരം അടുപ്പം ഉണ്ടാക്കുന്നുണ്ടെന്നും അതുവഴി സമാധാനപരമായ ഒരു ജീവിതാന്തരീക്ഷം ഉണ്ടാവുമെന്ന്‍ പ്രത്യാശിക്കുകയും ചെയ്യുന്നതായി ഹൈന്ദവ വിശ്വാസിയായ ശങ്കര്‍ നായക് പറഞ്ഞു. ഹിന്ദു മതവര്‍ഗ്ഗീയവാദികളുടെ ക്രൈസ്തവ പീഡനം കൊണ്ട് വാര്‍ത്താ മാധ്യമങ്ങളില്‍ ഇടംപിടിച്ച ജില്ലയാണ് ഒഡീഷയിലെ കാണ്ഡമാല്‍. 2008-ല്‍ തീവ്രഹൈന്ദവ സംഘടനകള്‍ അഴിച്ചുവിട്ട അക്രമങ്ങളില്‍ ഏതാണ്ട് നൂറോളം ക്രിസ്ത്യാനികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും, ആയിരകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്നത്തെ ശക്തമായ ആക്രമണത്തില്‍ 300-ഓളം ദേവാലയങ്ങള്‍ തകര്‍ക്കപ്പെടുകയും 6,000-ത്തിലധികം പേര്‍ ഭവനരഹിതരാവുകയും ചെയ്തിരുന്നു. ക്രിസ്തീയ വംശഹത്യയെ തുടര്‍ന്നുണ്ടായ വിള്ളലുകളെ നീക്കം ചെയ്തു വിവിധ മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദവും സമാധാനവും വളര്‍ത്തുവാനുള്ള പരിശ്രമത്തിലാണ് പ്രാദേശിക സഭ.
Image: /content_image/TitleNews/TitleNews-2017-04-19-13:50:49.jpg
Keywords: കന്ധമാൽ
Content: 4693
Category: 6
Sub Category:
Heading: ക്രിസ്തുവിന്റെ കൽപ്പനകൾ പഠിപ്പിക്കാൻ മാതാപിതാക്കളും വൈദികരും മറന്നുപോകുമ്പോൾ..!
Content: "യേശു അവരെ സമീപിച്ച് അരുളിച്ചെയ്തു: ...ഞാൻ നിങ്ങളോടു കൽപിച്ചവയെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുവിൻ. യുഗാന്തം വരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും". (മത്തായി 28:18-20) #{red->n->n->യേശു ഏകരക്ഷകൻ: ഏപ്രിൽ 05}# <br> ഉത്ഥിതനായ ക്രിസ്തു, തന്‍റെ ശിഷ്യന്മാര്‍ക്കു നല്‍കുന്ന പ്രധാനപ്പെട്ട ഒരു ദൗത്യമാണ് അവിടുന്ന് കല്‍പ്പിച്ച കാര്യങ്ങള്‍ അനുസരിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുക എന്നത്. ക്രിസ്തുവും തന്റെ പരസ്യജീവിതകാലത്ത് ജനങ്ങളെ പഠിപ്പിച്ചിരുന്നതായി സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. കുടുംബത്തിൽ വിശ്വാസം പകർന്നു കൊടുക്കാൻ ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന മാതാപിതാക്കളും, ഇടവകയിൽ വിശ്വാസികളെ നയിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന വൈദികരും ഈ 'പഠിപ്പിക്കലിന്' വലിയ പ്രാധാന്യം കൊടുക്കേണ്ടതായിട്ടുണ്ട്. ഈ ഭൂമിയിലേക്ക് പിറന്നു വീഴുന്ന ഓരോ മനുഷ്യനും തന്റെ ബാല്യം മുതല്‍ ആരംഭിക്കുന്ന വിദ്യാഭ്യാസം ജീവിതാവസാനം വരെ തുടരുന്നു. നമ്മുടെ ജീവിതത്തിൽ ഉയർന്ന ജോലിയും, ശമ്പളവും ലക്ഷ്യം വച്ചുകൊണ്ടുള്ള വിദ്യാഭ്യാസമാണ് ഇന്ന് ഓരോരുത്തരും ആഗ്രഹിക്കുന്നത്. നിത്യതയുമായി തുലനം ചെയ്യുമ്പോള്‍ ഈ ഭൂമിയിലെ ജീവിതം വെറും നൈമിഷികമാണ്. എന്നാൽ, ഈ ലോകത്തിലെ നേട്ടങ്ങൾക്കുവേണ്ടിയുള്ള വിദ്യാഭ്യാസവുമായി തുലനം ചെയ്യുമ്പോൾ, ദൈവത്തിന്റെ കല്‍പ്പനകള്‍ പഠിക്കുവാനും പഠിപ്പിക്കുവാനും നീക്കിവയ്ക്കുന്ന സമയം എത്രയോ ചെറുതാണ് എന്നു നാം തിരിച്ചറിയാറുണ്ടോ. ക്രിസ്തുവിന്‍റെ കല്‍പ്പനകളേക്കാള്‍ അധികമായി ഈ ലോകത്തിന്‍റെ ഭൗതിക നേട്ടങ്ങള്‍ക്കുവേണ്ടിയുള്ള വിദ്യാഭ്യാസം മക്കള്‍ക്ക്‌ നല്‍കുവാന്‍ താല്‍പര്യം കാണിക്കുന്ന മാതാപിതാക്കളും, ക്രിസ്തുവിന്‍റെ നിയമങ്ങള്‍ വിശ്വാസികളോടും ലോകത്തോടും പ്രഘോഷിക്കുന്നതിനു പകരം ഈ ലോകത്തിന്‍റെ അംഗീകാരം പിടിച്ച് പറ്റുന്ന കാര്യങ്ങള്‍ ചെയ്തുകൂട്ടാന്‍ വെമ്പല്‍ കൊള്ളുന്ന വൈദികരും ദൈവരാജ്യത്തിന്‍റെ അതിര്‍ത്തികള്‍ വ്യാപിക്കുന്നതിന് എന്നും തടസ്സമായി നില്‍ക്കുന്നു. റോമന്‍ കുടുംബിനി ലേറ്റായ്ക്ക് അവരുടെ മകളെ വളര്‍ത്തുന്നത് സംബന്ധിച്ച് വി.ജറോമിന്‍റെ ഉപദേശം ഇപ്രകാരമായിരുന്നു. "എല്ലാ ദിവസവും വിശുദ്ധ ലിഖിതത്തിലെ ഒരു ഭാഗം അവള്‍ പഠിക്കുന്നുവെന്ന് ഉറപ്പാക്കുക. വായനയെത്തുടര്‍ന്ന് പ്രാര്‍ത്ഥനയും പ്രാര്‍ത്ഥനയെ തുടര്‍ന്ന് വായനയും വേണം." വൈദികനായ നെപോഷ്യനുള്ള വി.ജറോമിന്‍റെ ഉപദേശം ഇപ്രകാരമായിരുന്നു "വിശുദ്ധ ലിഖിതങ്ങള്‍ കൂടെക്കൂടെ വായിക്കുക. വിശുദ്ധ ഗ്രന്ഥം ഒരിക്കലും താങ്കളുടെ കൈയ്യില്‍ ഉണ്ടാകാതിരിക്കരുത്. താങ്കള്‍ പഠിക്കേണ്ടത് അതില്‍ നിന്നും പഠിക്കുക". #{red->n->n->വിചിന്തനം}# <br> ക്രിസ്തുവിന്‍റെ കല്പനയനുസരിച്ച് അവിടുത്തെ നിയമങ്ങള്‍ മറ്റുള്ളവരെ പഠിപ്പിക്കാന്‍, നാം ആദ്യം വിശുദ്ധ ലിഖിതങ്ങള്‍ പഠിക്കുകയും ധ്യാനിക്കുകയും ചെയ്യണം. ഇപ്രകാരം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിനാണോ നാം ഒന്നാം സ്ഥാനം കൊടുക്കുന്നത്? അതോ, ഈ ലോകത്തിലെ നേട്ടങ്ങൾ വാരിക്കൂട്ടാനുള്ള വ്യഗ്രതയിൽ 'ക്രിസ്തു ഏകരക്ഷകൻ, എന്ന് പഠിക്കാനും, അത് മറ്റുള്ളവരെ പഠിപ്പിക്കാനും നാം മറന്നുപോയോ? പ്രിയപ്പെട്ട സഹോദരങ്ങളെ, 'നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍' എന്ന കല്‍പ്പന അനുസരിച്ച്, ക്രിസ്തുവിനെ പ്രഘോഷിക്കാൻ നമുക്ക് ഓരോരുത്തർക്കും കടമയുണ്ട്. ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിച്ചുകൊണ്ട്, സ്വർഗ്ഗത്തിൽ നിക്ഷേപം കരുതിവയ്ക്കുന്ന മഹത്തായ ഈ ദൗത്യത്തിൽ നമുക്കും പങ്കാളികളാകാം. #{red->n->n->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന}# <br> "എന്‍റെ ദൈവമായ കര്‍ത്താവേ, അങ്ങില്‍ ഞാന്‍ അഭയം തേടുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരിലും നിന്ന്‍ എന്നെ രക്ഷിക്കണമേ, മോചിപ്പിക്കണമേ!" (സങ്കീര്‍ത്തനങ്ങള്‍ 7:1) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-04-19-14:28:27.jpg
Keywords: യേശു,ക്രിസ്തു
Content: 4694
Category: 18
Sub Category:
Heading: അ​രു​വി​ത്തു​റ തി​രു​നാ​ളി​നു മു​ന്നോ​ടി​യാ​യി യോഗം ചേര്‍ന്നു
Content: അ​രു​വി​ത്തു​റ: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ അ​രു​വി​ത്തു​റ തി​രു​നാ​ളി​നു മു​ന്നോ​ടി​യാ​യി വി​വി​ധ വ​കു​പ്പു​മേ​ധാ​വി​ക​ൾ, സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ, വി​വി​ധ ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​ർ എ​ന്നി​വ​രു​ടെ യോ​ഗം അ​രു​വി​ത്തു​റ പ​ള്ളി പാ​രീ​ഷ് ഹാ​ളി​ൽ ചേ​ർ​ന്നു. വി​കാ​രി ഫാ. ​തോ​മ​സ് വെ​ടി​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ടി.​എം. റ​ഷീ​ദ്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​ഏ​ബ്ര​ഹാം ത​കി​ടി​യേ​ൽ, ഫാ. ​ബൈ​ജു കു​ന്ന​യ്ക്കാ​ട്ട്, ഫാ. ​ജോ​ർ​ജ് പു​ല്ലു​കാ​ലാ​യി​ൽ, ഫാ. ​സ്ക​റി​യ മോ​ടി​യി​ൽ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ ജോ​സ് മാ​ത്യു വ​ള്ളി​ക്കാ​പ്പി​ൽ, ത​ഹ​സി​ൽ​ദാ​ർ പി.​പി. പ്രേ​മ​ല​ത തുടങ്ങിയവര്‍ വോ​ള​ന്‍റി​യേ​ഴ്സ് ക​ൺ​വീ​ന​ർ​മാ​ർ, ഗ​താ​ഗ​തം, വൈ​ദ്യു​തി, ആ​രോ​ഗ്യം, എ​ക്സൈ​സ്, റ​വ​ന്യൂ, ഫ​യ​ർ​ഫോ​ഴ്സ്, ഫു​ഡ്സേ​ഫ്റ്റി, വാ​ട്ട​ർ അ​ഥോ​റി​റ്റി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ട്രാ​ഫി​ക് ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ അ​രു​വി​ത്തു​റ ജം​ഗ്ഷ​ൻ മു​ത​ൽ അമ്പാറ​നി​ര​പ്പേ​ൽ റോ​ഡ്, കോ​ള​ജ് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ല. പ​ള്ളി​ക്കു മു​ന്പി​ൽ വ​ഴി​യോ​ര ക​ച്ച​വ​ട​വും അ​നു​വ​ദി​ക്കി​ല്ല. ആ​രോ​ഗ്യ​വ​കു​പ്പ് മേ​ധാ​വി ഡോ. ​എ​ൻ. അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആം​ബു​ല​ൻ സൗ​ക​ര്യ​മു​ൾ​പ്പെ​ടെ​യു​ള്ള സ​ജ്ജീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തും. അ​രു​വി​ത്തു​റ​യി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് വാ​ഹ​ന​പാ​ർ​ക്കിം​ഗി​നാ​യി വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​രു​വി​ത്തു​റ തി​രു​നാ​ൾ പ്ര​ദേ​ശ​ത്തെ ഉ​ത്സ​വ​മാ​യാ​ണ് ആ​ഘോ​ഷി​ക്കു​ന്ന​തെ​ന്നും വി​കാ​രി ഫാ. ​തോ​മ​സ് വെ​ടി​ക്കു​ന്നേ​ൽ പ​റ​ഞ്ഞു.
Image: /content_image/India/India-2017-04-19-14:55:17.jpg
Keywords: തിരുനാള്‍
Content: 4695
Category: 18
Sub Category:
Heading: കെസിബിസി മദ്യവിരുദ്ധസമിതിയുടെ സംസ്ഥാന സമ്മേളനം വെള്ളിയാഴ്ച
Content: കൊ​​​ച്ചി: കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ​​​സ​​​മി​​​തി​​​യു​​​ടെ 18-ാമ​​​തു സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം വെള്ളിയാഴ്ച ഭ​​​ര​​​ണ​​​ങ്ങാ​​​നം അ​​​ൽ​​​ഫോ​​​ൻ​​​സാ റ​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ സ്കൂ​​​ൾ ഗ്രൗ​​​ണ്ടി​​​ൽ ന​​​ട​​​ക്കും. ഉ​​​ച്ച​​ക​​ഴി​​ഞ്ഞ് 2.30 ന് ​​​ചേ​​​രു​​​ന്ന സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം, ബി​​ഹാ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി നി​​​തീ​​​ഷ്കു​​​മാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മീ​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. രാ​​​വി​​​ലെ 10.30 ന് ​​​ചേ​​​രു​​​ന്ന പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഒ​​​എ​​​ഫ്എം പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഫാ.​​​ജോ​​​ർ​​​ജ് പു​​​ത്ത​​​ൻ​​​പു​​​ര സെ​​​മി​​​നാ​​​ർ ന​​​യി​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ലെ 31 രൂ​​​പ​​​ത​​​ക​​​ളി​​​ൽ നി​​​ന്നു ര​​​ണ്ടാ​​​യി​​​ര​​​ത്തി​​​ലേ​​​റെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. വി.​​​എം.​​​സു​​​ധീ​​​ര​​​ൻ, ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട്, കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​പ് മാ​​​ർ റെ​​മി​​​ജി​​​യൂ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യ​​​ൽ, ബി​​ഷ​​പ്പു​​മാ​​രാ​​യ ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ്, മാ​​​ർ ജേ​​​ക്ക​​​ബ് മു​​​രി​​​ക്ക​​​ൻ, മു​​ൻ എം.​​പി എം.​​​പി.​​​ വീ​​​രേ​​​ന്ദ്ര​​​കു​​​മാ​​​ർ, ഫാ.​​​ ജേ​​​ക്ക​​​ബ് വെ​​​ള്ള​​​മ​​​രു​​​തു​​​ങ്ക​​​ൽ, ​ചാ​​​ർ​​​ളി പോ​​​ൾ, പ്ര​​​സാ​​​ദ് കു​​​രു​​​വി​​​ള, സി​​​സ്റ്റ​​​ർ ആ​​​നീ​​​സ് തോ​​​ട്ട​​​പ്പി​​​ള്ളി, ഫാ. ​​​പോ​​​ൾ കാ​​​രാ​​​ച്ചി​​​റ, യോ​​​ഹ​​​ന്നാ​​​ൻ ആ​​​ന്‍റ​​​ണി, ആ​​​ന്‍റ​​​ണി ജേ​​​ക്ക​​​ബ് ചാ​​​വ​​​റ, രാ​​​ജു വ​​​ല്യാ​​​റ, തോ​​​മ​​​സു​​​കു​​​ട്ടി മ​​​ണ​​​ക്കു​​​ന്നേ​​​ൽ, ജോ​​​സ് ചെ​​​ന്പി​​​ശേ​​​രി, ദേ​​​വ​​​സ്യ കെ. ​​​വ​​​ർ​​​ഗീ​​​സ്, ത​​​ങ്ക​​​ച്ച​​​ൻ വെ​​​ളി​​​യി​​​ൽ, ത​​​ങ്ക​​​ച്ച​​​ൻ കൊ​​​ല്ല​​​ക്കൊ​​​ന്പി​​​ൽ, ബ​​​ന​​​ഡി​​​ക്്ട് ക്രി​​​സോ​​​സ്റ്റം, ഷി​​​ബു കാ​​​ച്ച​​​പ്പി​​​ള്ളി, വൈ.​​​രാ​​​ജു, ഫാ. ​​​മാ​​​ത്യു പു​​​തി​​​യേ​​​ട​​​ത്ത്, ഫാ.​​​ജോ​​​ർ​​​ജ് ക​​പ്പാ​​മൂ​​​ട്ടി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.
Image: /content_image/India/India-2017-04-19-15:33:41.jpg
Keywords: മദ്യ
Content: 4696
Category: 1
Sub Category:
Heading: യേശുവിന്റെ ഉത്ഥാനത്തില്‍ നിന്നാണ് വിശ്വാസം ജന്മംകൊള്ളുന്നത്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: കുരിശില്‍ മരിച്ചു ഉയിര്‍ത്തെഴുന്നേറ്റ യേശുവിന്റെ ഉത്ഥാന രഹസ്യത്തില്‍ നിന്നാണ് വിശ്വാസം ജന്മംകൊള്ളുന്നതെന്ന്‍ ഫ്രാന്‍സിസ് പാപ്പ. ബുധനാഴ്ചതോറുമുള്ള പ്രതിവാര പൊതുകൂടിക്കാഴ്ചയ്ക്കിടെ സംസാരിക്കുകയായിരിന്നു അദ്ദേഹം. “ഉത്ഥിതനായ ക്രിസ്തു നമ്മുടെ പ്രത്യാശ” എന്ന വിഷയത്തിലൂന്നിയാണ് മാര്‍പാപ്പ സന്ദേശം നല്‍കിയത്. വിശുദ്ധ പൗലോസ് ശ്ലീഹാ കോറിന്തോസുകാര്‍ക്കു എഴുതിയ ലേഖനമായിരിന്നു മാര്‍പാപ്പയുടെ ചിന്താവിഷയം. ഉത്ഥാനത്തില്‍ നിന്നാണ് വിശ്വാസം ജന്മംകൊള്ളുന്നത്. ക്രിസ്തു കുരിശില്‍ മരിച്ചു എന്ന അംഗീകരിക്കുന്നത് വിശ്വാസത്തിന്‍റെ ഒരു പ്രവൃത്തി അല്ല അത് ചരിത്രപരമായ ഒരു വസ്തുതയാണ്. അവിടന്ന് ഉയിര്‍ത്തെഴുന്നേറ്റു എന്നു വിശ്വസിക്കുന്നതാകട്ടെ വിശ്വാസത്തിന്‍റെ പ്രവൃത്തിയാണ്. ഉയിര്‍പ്പിന്‍റെ ഉഷസ്സിലാണ് നമ്മുടെ വിശ്വാസം ജന്മംകൊള്ളുന്നത്. പൗലോസ് ഒരു അള്‍ത്താര ശുശ്രൂഷകനല്ല മറിച്ച് സഭയെ പീഢിപ്പിക്കുന്നവനായിരുന്നു. സ്വന്തം ബോധ്യങ്ങളില്‍ അഭിമാനിച്ചിരുന്നവന്‍ ആയിരുന്നു. എല്ലാം തികഞ്ഞ ഒരു വ്യക്തിയെന്നു കരുതിയ പൗലോസിന്‍റെ ജീവിതത്തില്‍ ഒരു ദിവസം അപ്രതീക്ഷിതമായതു സംഭവിക്കുന്നു. പൗലോസ് ഉത്ഥിതനായ യേശുവിനെ കണ്ടുമുട്ടുന്നു. അവന്റെ ജീവിതത്തിന്‍റെ അര്‍ത്ഥം തന്നെ കീഴ്മേല്‍ മാറുന്നു. മര്‍ദ്ദകന്‍ അപ്പസ്തോലനായി മാറുന്നു. ഇതെങ്ങനെയാണ് സംഭവിക്കുന്നത്? എന്തുകൊണ്ടെന്നാല്‍ അവന്‍ ജീവിക്കുന്ന യേശുവിനെ കണ്ടു. ഇതാണ് ഇതര അപ്പസ്തോലന്മാരുടെയും സഭയുടെയും നമ്മു‌ടെയും വിശ്വാസത്തിന്‍റെ അടിസ്ഥാനം. മാര്‍പാപ്പ പറഞ്ഞു.
Image: /content_image/News/News-2017-04-19-16:37:52.jpg
Keywords: ഫ്രാന്‍സിസ് പാപ്പ
Content: 4698
Category: 1
Sub Category:
Heading: പുതുമകളുമായി പി ഒ സി ബൈബിൾ ആൻഡ്രോയിഡ് ആപ്പിന്റെ പുതിയ വേര്‍ഷന്‍ പുറത്തിറങ്ങി
Content: കൊച്ചി: നിരവധി പുതിയ ഫീച്ചറുകളുമായി പി ഒ സി ബൈബിൾ ആപ്ലിക്കേഷന്‍റെ പുതിയ വേര്‍ഷന്‍ പുറത്തിറങ്ങി. കെസിബിസി ബൈബിൾ കമ്മീഷന് വേണ്ടി ജീസസ് യൂത്ത് തയാറാക്കിയ ആപ്ലിക്കേഷന്‍ പൂര്‍ണ്ണമായും യൂണിക്കോഡ് ഫോര്‍മാറ്റിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. വാട്ട്സ്അപ്പ്, ഫേസ്ബുക്ക്, ജി മെയിൽ തുടങ്ങീ തേർഡ് പാർട്ടി ആപ്ലിക്കേഷനുകളിലേക്ക് വചനങ്ങൾ എളുപ്പത്തിൽ ഷെയർ ചെയ്യുവാനും വചനങ്ങൾ ബുക്ക്മാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യം പുതിയ ആപ്ലിക്കേഷനില്‍ ലഭ്യമാണ്. ഇഷ്ടപ്പെട്ട വചനങ്ങൾ കോപ്പി ചെയ്യുവാനും വിവിധ നിറത്തിൽ ഹൈലൈറ്റ് ചെയ്യുവാനും പുതിയ അപ്ഡേഷനില്‍ സൗകര്യമുണ്ട്. {{ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=org.jesusyouth.poc.activity }}
Image: /content_image/News/News-2017-04-19-17:51:15.jpg
Keywords: ആപ്ലി
Content: 4699
Category: 1
Sub Category:
Heading: ഈജിപ്തിലെ അതിപുരാതനമായ സെന്റ്‌ കാതറിന്‍ ആശ്രമത്തിനു സമീപം ഐ‌എസ് ആക്രമണം
Content: കെയ്റോ: ഈജിപ്തിലെ തെക്കന്‍ സീനായിലെ പുരാതനമായ സെന്റ്‌ കാതറിന്‍ ആശ്രമത്തിനു സമീപം ഐ‌എസ് ആക്രമണം. ആശ്രമത്തിനും പോലീസ്‌ സുരക്ഷാ ചെക്ക്‌പോസ്റ്റിനു നേരെ തോക്ക് ധാരികളായ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെടുകയും നാലോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് ഉണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ‌സിസ് അവരുടെ വാര്‍ത്താ മാധ്യമമായ അമാക്കിലൂടെ ഏറ്റെടുത്തിരിന്നു. സീനായി മലയുടെ അടിവാരത്തില്‍ സ്ഥിതി ചെയ്യുന്ന സെന്റ്‌ കാതറിന്‍ ആശ്രമം ക്രൈസ്തവലോകത്ത്‌ വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന ആശ്രമങ്ങളില്‍ ഒന്നാണ്. ലോകമാകമാനമുള്ള പുരാതന ആശ്രമങ്ങളില്‍ ഒന്നായ സെന്റ്‌ കാതറിന്‍ ആശ്രമം ആറാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചിട്ടുള്ളതാണ്. യുനെസ്കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട സ്ഥലം കൂടിയാണ് ആശ്രമം. ഔദ്യോഗിക വൃത്തങ്ങള്‍ പുറത്തുവിട്ട വിവരമനുസരിച്ച് പോലീസ്‌ ചെക്ക്‌പോസ്റ്റും ആശ്രമവും വ്യക്തമായി കാണാവുന്ന ഒരു കുന്നിന്‍ മുകളില്‍ നിന്നുകൊണ്ടാണ് ഭീകരര്‍ നിറയൊഴിച്ചത്. തുടര്‍ച്ചയായ ആക്രമണങ്ങളെ തുടര്‍ന്ന് ഈജിപ്ത് പ്രസിഡന്റായ അബ്ദേല്‍ ഫത്താ എല്‍ സിസി രാജ്യത്ത്‌ മൂന്ന് മാസത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിലാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. ഫ്രാന്‍സിസ് പാപ്പായുടെ ഈജിപ്ത് സന്ദര്‍ശനത്തിന് 10 ദിവസങ്ങള്‍ക്ക് മുന്‍പാണ് ഈ ആക്രമണം എന്നത് പ്രത്യേകം ഗൗരവമര്‍ഹിക്കുന്നു. ആക്രമണത്തെ തുടര്‍ന്ന് തെക്കന്‍ സിനായി മേഖലയിലെ ടൂറിസ്റ്റ്‌ കേന്ദ്രങ്ങളില്‍ പോലീസ് പ്രത്യേകം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് ഓശാന തിരുനാള്‍ ദിനത്തില്‍ ഈജിപ്തിലെ കോപ്റ്റിക്‌ ഓര്‍ത്തഡോക്സ് ദേവാലയങ്ങളില്‍ ഉണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ 45 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. 2016 ഡിസംബറില്‍ കെയ്റോയിലെ പ്രധാനപ്പെട്ട കോപ്റ്റിക്‌ ക്രൈസ്തവ കത്തീഡല്‍ ദേവാലയത്തില്‍ ഉണ്ടായ മറ്റൊരാക്രമണത്തില്‍ 25-ഓളം പേര്‍ കൊല്ലപ്പെടുകയും 35-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2013-ല്‍ മുസ്ലീം ബ്രദര്‍ഹുഡിന്റെ നേതൃത്വത്തിലുള്ള കലാപത്തെ തുടര്‍ന്ന് പ്രസിഡന്റായ മൊഹമ്മദ്‌ മുര്‍സി അധികാരത്തില്‍ നിന്നും നിഷ്കാസിതനായതിനെ തുടര്‍ന്നാണ് ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്. 92 ദശലക്ഷത്തോളം വരുന്ന ജനസംഖ്യയുള്ള മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഈജിപ്തിലെ മൊത്തം ജനസംഖ്യയുടെ 10 ശതമാനം മാത്രമാണ് ക്രൈസ്തവ വിശ്വാസികള്‍. മതന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ നിരന്തരം ആക്രമിക്കപ്പെടുന്നത് വിശ്വാസികള്‍ക്കിടയില്‍ ആശങ്ക പരത്തിയിട്ടുണ്ട്.
Image: /content_image/TitleNews/TitleNews-2017-04-19-19:13:59.jpg
Keywords: ഐ‌എസ്