Content | കൊച്ചി: കെസിബിസി മദ്യവിരുദ്ധസമിതിയുടെ 18-ാമതു സംസ്ഥാന സമ്മേളനം വെള്ളിയാഴ്ച ഭരണങ്ങാനം അൽഫോൻസാ റസിഡൻഷ്യൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ഉച്ചകഴിഞ്ഞ് 2.30 ന് ചേരുന്ന സംസ്ഥാന സമ്മേളനം, ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ ഉദ്ഘാടനം ചെയ്യും. സിബിസിഐ പ്രസിഡന്റ് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ അധ്യക്ഷത വഹിക്കും.
സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യപ്രഭാഷണം നടത്തും. രാവിലെ 10.30 ന് ചേരുന്ന പ്രതിനിധി സമ്മേളനത്തിൽ ഒഎഫ്എം പ്രൊവിൻഷ്യൽ ഫാ.ജോർജ് പുത്തൻപുര സെമിനാർ നയിക്കും. കേരളത്തിലെ 31 രൂപതകളിൽ നിന്നു രണ്ടായിരത്തിലേറെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
വി.എം.സുധീരൻ, ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ് മാർ റെമിജിയൂസ് ഇഞ്ചനാനിയൽ, ബിഷപ്പുമാരായ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, മാർ ജേക്കബ് മുരിക്കൻ, മുൻ എം.പി എം.പി. വീരേന്ദ്രകുമാർ, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ചാർളി പോൾ, പ്രസാദ് കുരുവിള, സിസ്റ്റർ ആനീസ് തോട്ടപ്പിള്ളി, ഫാ. പോൾ കാരാച്ചിറ, യോഹന്നാൻ ആന്റണി, ആന്റണി ജേക്കബ് ചാവറ, രാജു വല്യാറ, തോമസുകുട്ടി മണക്കുന്നേൽ, ജോസ് ചെന്പിശേരി, ദേവസ്യ കെ. വർഗീസ്, തങ്കച്ചൻ വെളിയിൽ, തങ്കച്ചൻ കൊല്ലക്കൊന്പിൽ, ബനഡിക്്ട് ക്രിസോസ്റ്റം, ഷിബു കാച്ചപ്പിള്ളി, വൈ.രാജു, ഫാ. മാത്യു പുതിയേടത്ത്, ഫാ.ജോർജ് കപ്പാമൂട്ടിൽ എന്നിവർ പ്രസംഗിക്കും.
|