Contents

Displaying 4461-4470 of 25062 results.
Content: 4740
Category: 6
Sub Category:
Heading: ക്രിസ്തുവിൽ ദൈവം സര്‍വ്വതും സംസാരിച്ചിരിക്കുന്നു
Content: "പൂര്‍വ്വകാലങ്ങളില്‍ പ്രവാചകന്മാര്‍ വഴി വിവിധഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്മാരോട് സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഈ അവസാന നാളുകളില്‍ തന്റെ പുത്രന്‍ വഴി അവിടുന്ന് നമ്മോടു സംസാരിച്ചിരിക്കുന്നു." (ഹെബ്രാ 1:1-2). #{red->n->n->യേശു ഏകരക്ഷകൻ: ഏപ്രിൽ 10}#
സ്നേഹം നിമിത്തം സ്വയം വെളിപ്പെടുത്തുകയും, മനുഷ്യർക്കു സ്വയം നൽകുകയും ചെയ്യുന്ന ദൈവം പൂര്‍വ്വകാലങ്ങളില്‍ പ്രവാചകന്മാര്‍ വഴി സംസാരിച്ചു. എന്നാൽ കാലത്തിന്റെ പൂർണ്ണതയിൽ ദൈവം തന്റെ ഏകജാതൻ വഴി നമ്മോടു സംസാരിച്ചിരിക്കുന്നു. മനുഷ്യനായി തീര്‍ന്ന ദൈവപുത്രനായ ക്രിസ്തു പിതാവിന്റെ ഏകവും പരിപൂര്‍ണവും അദ്വിതീയനുമായ വചനവുമാണ്. അവനില്‍ ദൈവം സര്‍വ്വതും സംസാരിച്ചിരിക്കുന്നു. ഈ വചനമല്ലാതെ മറ്റൊരു വചനം ഇനി ഉണ്ടാകില്ല. കുരിശിന്‍റെ വി. യോഹന്നാന്‍ മറ്റ് അനേകരെ പോലെ ഹെബ്രാ 1:1-2 ആകര്‍ഷകമാം വിധം വ്യാഖ്യാനിച്ചതിങ്ങനെയാണ്: 'തന്റെ ഏകനും അനന്യനുമായ പുത്രനെ നമ്മുക്ക് നല്‍കി കൊണ്ട് ദൈവം ഈ ഏകവചനത്തില്‍ നമ്മോടു എല്ലാം എന്നേക്കുമായി സംസാരിച്ചിരിക്കുന്നു. ഇനി വേറൊന്നും സംസാരിക്കാന്‍ അവിടുത്തേക്കില്ല... കാരണം മുന്‍പ് പ്രവാചകന്മാരോട് പല അംശങ്ങളായി അവന്‍ സംസാരിച്ചവ, ഇപ്പോള്‍ തന്റെ പുത്രനെ പൂര്‍ണമായി നല്‍കി കൊണ്ട് നമ്മോടു പൂര്‍ണ്ണമായും സംസാരിച്ചിരിക്കുന്നു. അതിനാല്‍ ആരെങ്കിലും ഏതെങ്കിലും ദര്‍ശനമോ വെളിപാടോ അഭിലഷിക്കുകയോ, ദൈവത്തോട് അന്വേഷിക്കുകയോ ചെയ്താല്‍ അയാള്‍ വലിയ മൂഢത്തം പ്രവര്‍ത്തിക്കുന്നുവെന്ന് മാത്രമല്ല, ദൈവത്തെ അയാള്‍ അധിക്ഷേപിക്കുകയും ചെയ്യുന്നു. കാരണം ക്രിസ്തുവില്‍ തന്റെ ദൃഷ്ടികള്‍ പൂര്‍ണ്ണമായും കേന്ദ്രീകരിക്കാതെ അയാള്‍ മറ്റെന്തെങ്കിലും പുതുമയന്വേഷിച്ചു പോകുന്നു'. (St. John of the Cross, The Ascent of Mount Carmel) #{red->n->n->വിചിന്തനം}#
ഏകരക്ഷകനായ ക്രിസ്തുവിനെ നമ്മുക്കു നൽകിക്കൊണ്ട് ദൈവം നമ്മോട് പൂർണ്ണമായി സംസാരിച്ചിരുന്നു. അതിനാൽ ദൈവത്തെ ശ്രവിക്കാൻ ലോകം മുഴുവനും യേശുവിലേക്കു തിരിയേണ്ടിയിരിക്കുന്നു. ഈ ലോകം നമ്മുടെ മുൻപിൽ വയ്ക്കുന്ന തെറ്റായ ഈശ്വരസങ്കൽപ്പങ്ങളും, വചനത്തിനു വിരുദ്ധമായ സ്വകാര്യ വെളിപാടുകളും നമ്മുടെ ജീവിതത്തെ സ്വാധീനിക്കാറുണ്ടോ? എങ്കിൽ നാം സത്യവിശ്വാസത്തിൽ നിന്നും ഇനിയും അകലെയാണ്. ദൈവം തന്റെ രക്ഷാകരപദ്ധതി എന്നേക്കുമായി ഉറപ്പിച്ചിരിക്കുന്നത് ക്രിസ്തുവിലാകയാൽ, ക്രിസ്തുവിന്റെ വചനങ്ങൾ ലോകം മുഴുവൻ പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു. #{red->n->n->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം}#
"ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; ദൈവമേ, അങ്ങ് എനിക്കുത്തരമരുളും; അങ്ങു ചെവിചായിച്ച് എന്റെ വാക്കുകൾ ശ്രവിക്കണമേ!" (സങ്കീ 17:6) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-04-25-11:28:50.jpg
Keywords: യേശു,ക്രിസ്തു
Content: 4741
Category: 1
Sub Category:
Heading: ബൈബിള്‍ പഠനത്തിനും പ്രാര്‍ത്ഥനാ കൂട്ടായ്മയ്ക്കും ആഴ്ചയില്‍ ഒരു ദിവസം മാറ്റിവെച്ചു കൊണ്ട് അമേരിക്കന്‍ ഭരണനേതൃത്വം
Content: വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും ശക്തമായ ഭരണകൂടത്തിലെ കാബിനറ്റ് ഉദ്യോഗസ്ഥര്‍ ആഴ്ചതോറും മുടങ്ങാതെ പ്രാര്‍ത്ഥനാ കൂട്ടായ്മകളും, ബൈബിള്‍ പഠനക്ലാസ്സുകളും നടത്തിവരുന്നതായി റിപ്പോര്‍ട്ടുകള്‍. ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ കാബിനറ്റ് അംഗങ്ങളാണ് ആഴ്ചതോറും ബൈബിള്‍ പഠന ക്ലാസ്സുകളും പ്രാര്‍ത്ഥനാ കൂട്ടായ്മയും നടത്തുന്നത്. ആഴ്ചയിലൊരിക്കല്‍ വാഷിംഗ്‌ടണില്‍ നടക്കുന്ന ഈ ബൈബിള്‍ കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നത് കാപ്പിറ്റോള്‍ മിനിസ്ട്രീസിന്റെ സ്ഥാപകനായ റാല്‍ഫ് ഡ്രോല്ലിങ്ങറാണ്. 1996-ല്‍ സ്ഥാപിതമായ കാപ്പിറ്റോള്‍ മിനിസ്ട്രീസിന്റെ ലക്ഷ്യം ക്രിസ്ത്യാനികളായ നല്ല രാഷ്ട്രീയക്കാരെ ഉണ്ടാക്കുക എന്നതാണ്. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, സെക്രട്ടറിമാരായ ബെറ്റ്സി ഡെ വോസ്, ബെന്‍ കാര്‍സന്‍, സോണി പെര്‍ദ്യൂ, റിക്ക് പെറി, ടോം പ്രൈസ്, ജെഫ് സെഷന്‍സ്, ഇ‌പി‌എ അഡ്മിനിസ്ട്രേറ്ററായ സ്കോട്ട് പ്രൂയിട്ട്, സി‌ഐ‌എ ഡയറക്ടര്‍ മൈക്ക് പോമ്പിയോ എന്നിവരാണ് ബൈബിള്‍ കൂട്ടായ്മയില്‍ പങ്കെടുക്കുന്നത്. അമേരിക്കന്‍ ഭരണകൂടത്തില്‍ ക്രിസ്തീയ തത്വങ്ങള്‍ കൂടുതലായി പ്രചരിക്കുവാന്‍ ഈ കൂട്ടായ്മ വഴി കഴിയും എന്ന പ്രതീക്ഷയാണ് ഏവര്‍ക്കും ഉള്ളത്. ഒരു രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും മാര്‍ഗ്ഗദര്‍ശിത്വത്തിനും ആ രാജ്യത്തിന്റെ നേതാക്കള്‍ ദൈവത്തെ ആശ്രയിക്കുമ്പോള്‍, ആ രാജ്യം നമുക്ക് ഊഹിക്കുവാന്‍ കഴിയുന്നതിലും അധികം ദൈവാനുഗ്രഹം നിറഞ്ഞതായി തീരുമെന്ന് പാസ്റ്റര്‍ റാല്‍ഫ് ഡ്രോല്ലിങ്ങര്‍ പറഞ്ഞു. അമേരിക്കന്‍ ഹൗസിലേയും, സെനറ്റിലേയും നേതാക്കള്‍ക്കിടയില്‍ ആഴ്ചതോറും ബൈബിള്‍ പഠന ക്ലാസുകളും ‘കാപ്പിറ്റോള്‍ മിനിസ്ട്രീസ്’ സംഘടിപ്പിക്കുന്നുണ്ട്. മറ്റ് രാജ്യങ്ങളിലെ ഭരണസഭാ മന്ദിരങ്ങളിലും ഇത്തരത്തിലുള്ള ബൈബിള്‍ പഠന ക്ലാസ്സുകള്‍ സംഘടിപ്പിക്കുവാനുള്ള ശ്രമത്തിലാണ് കാപ്പിറ്റോള്‍ മിനിസ്ട്രീസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേയും ഈ ആത്മീയ കൂട്ടായ്മയിലേക്ക് തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് ഇതില്‍ പങ്കെടുക്കുന്നവര്‍ ഒന്നടങ്കം പറഞ്ഞു. ഇപ്പോഴത്തെ അമേരിക്കന്‍ ഗവണ്‍മെന്റിനെ സംബന്ധിച്ചിടത്തോളം പ്രാര്‍ത്ഥന ഒരു അവിഭാജ്യഘടകമാണെന്നും, തിരഞ്ഞെടുപ്പ് കാലത്ത് തങ്ങള്‍ ട്രംപിനു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ട്രംപ്‌ ഭരണകൂടത്തിലെ ഏറ്റവും പ്രഗല്‍ഭരായ ആളുകള്‍ ഒന്നിച്ചു കൂടുന്ന ഈ പ്രാര്‍ത്ഥനാ കൂട്ടായ്മ ഇതിനോടകം തന്നെ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരിക്കുകയാണ്.
Image: /content_image/TitleNews/TitleNews-2017-04-25-11:19:56.jpg
Keywords: ഡൊണാ, യു‌എസ്
Content: 4742
Category: 6
Sub Category:
Heading: എല്ലാ ചരിത്ര സംഭവങ്ങളും ഒരിക്കല്‍ നടക്കുന്നു; എന്നാൽ ക്രിസ്തുസംഭവം മാത്രം സ്ഥിരമായി നിലനില്‍ക്കുന്നു
Content: "...അവൻ തന്നെത്തന്നെ അർപ്പിച്ചുകൊണ്ട് എന്നേക്കുമായി ഒരിക്കൽ ബലിയർപ്പിച്ചിരിക്കുന്നു". (ഹെബ്രാ 7:27) #{red->n->n->യേശു ഏകരക്ഷകൻ: ഏപ്രിൽ 07}#
എല്ലാ ചരിത്ര സംഭവങ്ങളും ഒരിക്കല്‍ നടക്കുന്നു; പിന്നീട് അത് ഓർമ്മയായി മാറുന്നു. എന്നാൽ ക്രിസ്തുസംഭവം മാത്രം ചരിത്രത്തിൽ സ്ഥിരമായി നിലനില്‍ക്കുന്നു. ചരിത്രം എന്നത് ഒരു പ്രത്യേക മതവിഭാഗത്തിനു മാത്രമുള്ളതല്ല; അത് സകലമനുഷ്യരും ഈ സൃഷ്ടിപ്രപഞ്ചവും ഉൾക്കൊള്ളുന്നതാണ്. അതുകൊണ്ടുതന്നെ, ക്രിസ്തു മാത്രമാണ് ഏകരക്ഷകൻ എന്ന് നമ്മുക്കു നിസ്സംശയം പറയുവാൻ സാധിക്കും. "യേശു തന്റെ ഭൗമികജീവിതത്തില്‍ തന്റെ പെസഹാ രഹസ്യം തന്റെ പ്രബോധനം വഴി അറിയിക്കുകയും തന്റെ പ്രവര്‍ത്തികള്‍ വഴി മുന്‍കൂട്ടി അനുഷ്ഠിക്കുകയും ചെയ്തു. അവിടുത്തെ മണിക്കൂര്‍ വന്നപ്പോള്‍ ഒരിക്കലും കടന്നു പോകാത്ത അനന്യമായ ചരിത്ര സംഭവം അവിടുന്ന് ജീവിക്കുന്നു: യേശു മരിക്കുന്നു, അടക്കപ്പെടുന്നു, മൃതരില്‍ നിന്നുയിര്‍ക്കുന്നു, പിതാവിന്റെ വലതുഭാഗത്ത് 'എന്നെന്നേക്കുമായി' ഉപവിഷ്ട്ടനായിരിക്കുന്നു. അവിടുത്തെ പെസഹാരഹസ്യം നമ്മുടെ ചരിത്രത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവമാണ്. എന്നാല്‍ അത് അനന്യമാണ്. മറ്റെല്ലാ ചരിത്ര സംഭവങ്ങളും ഒരിക്കല്‍ നടക്കുന്നു. എന്നിട്ട് അവ ഭൂതകാലത്തില്‍ അലിഞ്ഞു കടന്നു പോകുന്നു. നേരെമറിച്ച് ക്രിസ്തുവിന്റെ പെസഹാരഹസ്യം ഭൂതകാലത്തില്‍ മാത്രം നിലനില്‍ക്കാന്‍ സാധ്യമല്ല. എന്തെന്നാല്‍ തന്റെ മരണം വഴി അവിടുന്ന് മരണത്തെ നശിപ്പിച്ചു. ക്രിസ്തു ആയിരിക്കുന്നതെല്ലാം- എല്ലാ മനുഷ്യര്‍ക്കും വേണ്ടി അവിടുന്ന് ചെയ്തതും സഹിച്ചതുമായ സകലതും- ദൈവീകമായ നിത്യതയില്‍ പങ്കുപറ്റുന്നു. തന്മൂലം അവ എല്ലാ കാലങ്ങള്‍ക്കും അതീതമായി നിലനില്‍ക്കുന്നു. അതേ സമയം അവയിലെല്ലാം സന്നിഹിതമാക്കപ്പെടുകയും ചെയ്യുന്നു. കുരിശിന്റെയും ഉത്ഥാനത്തിന്റെയും സംഭവം സ്ഥിരമായി നിലനില്‍ക്കുന്നു. എല്ലാറ്റിനെയും ജീവനിലേക്ക് വലിച്ചടുപ്പിക്കുകയും ചെയ്യുന്നു." (CCC 1085) #{red->n->n->വിചിന്തനം}#
ക്രിസ്തുസംഭവം ചരിത്രത്തിൽ സ്ഥിരമായി നിലനിൽക്കുന്നതിനാൽ ചരിത്രത്തിൽ ഇന്നുവരെ ജീവിച്ചിട്ടുള്ള മനുഷ്യരും, ഇപ്പോൾ ജീവിച്ചിരിക്കുന്നവരും, ഇനി ജനിക്കാനിരിക്കുന്നവരുമായ സകല മനുഷ്യരും യേശുക്രിസ്തുവിലൂടെയുള്ള രക്ഷാകര പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ സകല മനുഷ്യരും ലോകരക്ഷകനായ യേശുവിനെ അറിഞ്ഞ് രക്ഷപ്രാപിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് 'നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ" എന്ന് യേശു കൽപ്പിച്ചത്. #{red->n->n->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം}#
"കർത്താവേ! എന്റെ ശക്തിയുടെ ഉറവിടമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു". (സങ്കീ 18:1) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-04-25-19:15:10.jpg
Keywords: യേശു,ക്രിസ്തു
Content: 4743
Category: 18
Sub Category:
Heading: സഭ തങ്ങളുടേതാണെന്ന ബോധ്യം യുവജനങ്ങളില്‍ വളര്‍ത്തണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
Content: കൊ​​​ച്ചി: സ​​​ഭ ത​​​ങ്ങ​​​ളു​​​ടേ​​​താ​​​ണെ​​​ന്ന അ​​​വ​​​ബോ​​​ധം യു​​​വ​​​ജ​​​ന​​​ങ്ങ​​​ളി​​​ൽ വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നു മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. യു​​​വ​​​ജ​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു ന​​​ട​​​ക്കു​​​ന്ന ആ​​​ഗോ​​​ള സി​​​ന​​​ഡി​​​ന് ഒ​​​രു​​​ക്ക​​​മാ​​​യി സീ​​​റോ മ​​​ല​​​ബാ​​​ർ ക്ല​​​ർ​​​ജി ക​​​മ്മീ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ത്തി​​​യ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സമ്മേളനത്തില്‍ രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ​​​മാ​​​ർ, പ്രോ ​​​വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ​​​മാ​​​ർ, ചാ​​​ൻ​​​സ​​​ല​​​ർ​​​മാ​​​ർ, യൂ​​​ത്ത് അ​​​പ്പോസ്ത​​​ലേ​​​റ്റ് ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​ർ എന്നിവര്‍ പങ്കെടുത്തു. സ​​​ഭ​​​യു​​​ടെ ക​​​രു​​​ത്താ​​​യ യു​​​വ​​​ജ​​​ന​​​ങ്ങ​​​ളെ സ​​​ഭാ​​​ശു​​​ശ്രൂ​​​ഷ​​​ക​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ വി​​​ശ്വാ​​​സ​​​ത്തി​​​ലെ​​​ടു​​​ത്തു നി​​​യോ​​​ഗി​​​ക്കാ​​​നും അം​​​ഗീ​​​ക​​​രി​​​ക്കാ​​​നും ത​​​യാ​​​റാ​​​വ​​​ണം. യു​​​വാ​​​ക്ക​​​ളു​​​ടെ ക​​​ഴി​​​വു​​​ക​​​ളെ​​​യും ദൗ​​​ർ​​​ബ​​​ല്യ​​​ങ്ങ​​​ളെ​​​യും ഉ​​​ൾ​​​ക്കൊ​​​ള്ള​​​ണം. കു​​​ടും​​​ബ, ഇ​​​ട​​​വ​​​ക കേ​​​ന്ദ്രീ​​​കൃ​​​ത​​​മാ​​​യി യു​​​വാ​​​ക്ക​​​ൾ​​​ക്കാ​​​യു​​​ള്ള അ​​​ജ​​​പാ​​​ല​​​ന​​​ശു​​​ശ്രൂ​​​ഷ​​​ക​​​ളെ കൂ​​​ടു​​​ത​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഓ​​​ർ​​​മി​​​പ്പി​​​ച്ചു. ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഏ​​​ഞ്ജ​​​ല സൂ​​​സ​​​ൻ, പി.​​​ഹ​​​രീ​​​ഷ് എ​​​ന്നി​​​വ​​​ർ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പ്ര​​​ബ​​​ന്ധാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തി. എ​​​സ്എം​​​വൈ​​​എം ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​രു​​​ണ്‍ ഡേ​​​വി​​​സ്, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഞ്ജ​​​ന ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ പാ​​​ന​​​ൽ ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. ആ​​​നി​​​മേ​​​റ്റ​​​ർ സി​​​സ്റ്റ​​​ർ അ​​​ഖി​​​ല, എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി സി​​​ജോ പൈ​​​നാ​​​ട​​​ത്ത് എ​​​ന്നി​​​വ​​​ർ മോ​​​ഡ​​​റേ​​​റ്റ​​​ർ​​​മാ​​​രാ​​​യി​​​രു​​​ന്നു. ക്ല​​​ർ​​​ജി ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജി​​​മ്മി ക​​​ർ​​​ത്താ​​​നം, ഓ​​​ഫീ​​​സ് സെ​​​ക്ര​​​ട്ട​​​റി സി​​​സ്റ്റ​​​ർ ജീ​​​വ മ​​​രി​​​യ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Image: /content_image/India/India-2017-04-26-02:01:47.jpg
Keywords: ആലഞ്ചേരി
Content: 4744
Category: 1
Sub Category:
Heading: ഇ​റ്റാ​ലി​യ​ൻ ക​ർ​ദി​നാ​ൾ അറ്റീലിയോ നിക്കോറ അന്തരിച്ചു
Content: വ​ത്തി​ക്കാ​ൻ സി​റ്റി: ഇ​റ്റാ​ലി​യ​ൻ ക​ർ​ദി​നാ​ൾ അ​റ്റീ​ലി​യോ നി​ക്കോ​റ അ​ന്ത​രി​ച്ചു. 80 വയസ്സായിരിന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു റോമിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം. കര്‍ദിനാളിന്റെ മരണത്തില്‍ ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി. സഭയ്ക്കു വേണ്ടിയും ഇറ്റാലിയന്‍ സമൂഹത്തിനും വേണ്ടി ദീര്‍ഘവീക്ഷണത്തോടെ അദ്ദേഹം ചെയ്ത കാര്യങ്ങള്‍ നിസ്തുലമാണെന്ന് മാര്‍പാപ്പ പറഞ്ഞു. 1937 മാര്‍ച്ച് 16-നു ഇറ്റലിയിലെ വരേസിലാണ് അ​റ്റീ​ലി​യോ നി​ക്കോ​റ ജനിച്ചത്. 1964-ല്‍ മിലാന്‍ അതിരൂപതയില്‍ നിന്നും തിരുപട്ടം സ്വീകരിച്ച് പൗരോഹിത്യത്തിലേക്ക് പ്രവേശിച്ചു. പിന്നീട് നി​യ​മ​ബി​രു​ദ​മെ​ടു​ത്ത ശേ​ഷം ഇ​ദ്ദേ​ഹം കാ​ന​ൻ നി​യ​മ​ത്തി​ൽ ഉന്നത പ​ഠ​നം ന​ട​ത്തി. തുടര്‍ന്നു സെമിനാരി റെക്ടര്‍ ആയി സേവനം ചെയ്തു. 1977-ൽ ​മിലാന്‍ അതിരൂപതയുടെ സഹായ മെത്രാനായി. 2003-ൽ ​ആണ് അദ്ദേഹം ക​ർ​ദി​നാ​ൾ സം​ഘ​ത്തി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെട്ടത്. പിന്നീസ് വ​ത്തി​ക്കാ​ൻ സ്വ​ത്തു​വ​ക​ക​ൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്റെ ചുമതല ദീ​ർ​ഘ​കാ​ലം അദ്ദേഹം വ​ഹി​ച്ചു. 1929-ൽ ഇ​റ്റ​ലി​യും വ​ത്തി​ക്കാ​നു​മാ​യി ​ഉ​ണ്ടാ​ക്കി​യ കോ​ൺ​കോ​ർ​ദാ​ത് ക​രാ​ർ 1984-ൽ ​പു​തു​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക ​പ​ങ്ക് ക​ർ​ദി​നാ​ൾ അറ്റീലിയോ നി​ക്കോ​റ വ​ഹിച്ചിരിന്നു. ബ​ന​ഡി​ക്‌‌​ട് മാ​ർ​പാ​പ്പ​യു​ടെ കാ​ല​ത്ത് വ​ത്തി​ക്കാ​ൻ ധ​ന​കാ​ര്യ​നി​യ​ന്ത്ര​ണ​ത്തി​ന് രൂ​പ​പ്പെ​ടു​ത്തി​യ നാ​ലം​ഗ ഫി​നാ​ൻ​ഷ്യ​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സമിതിയി​​ൽ അം​ഗ​മാ​യി​രു​ന്നു. ക​ർ​ദി​നാ​ൾ അറ്റീലിയോയുടെ മരണത്തോടെ ക​ർ​ദി​നാ​ൾ സം​ഘ​ത്തി​ലെ അം​ഗ​സം​ഖ്യ 222 ആയി. ഇതി​ൽ 117 പേ​ർ മാ​ർ​പാ​പ്പയെ തിരഞ്ഞെടുക്കുന്ന കോണ്‍ക്ലേവില്‍ വോ​ട്ട​വ​കാ​ശ​മു​ള്ള​വ​രാ​ണ്.
Image: /content_image/TitleNews/TitleNews-2017-04-26-02:28:43.jpg
Keywords: അന്തരി
Content: 4745
Category: 18
Sub Category:
Heading: അഖിലകേരള പ്രോ-ലൈഫ് സംഗമം അങ്കമാലി ക്രൈസ്റ്റ് നഗറില്‍ നാളെ
Content: കൊച്ചി: കെസിബിസി ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ അഖിലകേരള പ്രൊ-ലൈഫ് സംഗമം നാളെ (ഏപ്രില്‍ 27ന് ) അങ്കമാലി ക്രൈസ്റ്റ് നഗറില്‍ സെന്റ് വിന്‍സന്റ് ഹാളില്‍ നടക്കും. രാവിലെ 10.00 മണിക്ക് ആരംഭിക്കുന്ന സമ്മേളനം കെസിബിസി കരിസ്മാറ്റിക് ചെയര്‍മാന്‍ ബിഷപ് ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് ഉദ്ഘാടനം ചെയ്യും. കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശേരി അദ്ധ്യക്ഷത വഹിക്കും. കേരളത്തിലെ 31 രൂപതകളിലെ പ്രൊ-ലൈഫ് സമിതി നേതാക്കന്‍മാരും വിവിധ പ്രൊലൈഫ് പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും സംഗമത്തില്‍ പങ്കെടുക്കും. ഫിയാത്ത് മിഷന്റെ നേതൃത്വത്തില്‍ നടക്കു മിഷന്‍ കോഗ്രസിനോട് അനുബന്ധിച്ചാണ് ഈ പ്രത്യേക സംഗമം ക്രമീകരിച്ചിരിക്കുത്. പ്രൊ-ലൈഫ് മേഖലയിലെ വിവിധ വിഷയങ്ങളെക്കുറിച്ച് കെസിബിസി പ്രൊ-ലൈഫ് സമിതി പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബു ജോസ്, ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ്ജ്, സംഗമത്തിന്റെ കോര്‍ഡിനേറ്റര്‍ യുഗേഷ് തോമസ് പുളിക്കന്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും. സമാപന സമ്മേളനത്തില്‍ അഡ്വ. ജോസി സേവ്യര്‍, ജെയിംസ് ആഴ്ചങ്ങാടന്‍, മാര്‍ട്ടിന്‍ ന്യൂനസ്, സാലു എബ്രാഹം, സലസ്റ്റിന്‍ ജോ, റോണ റിബെയ്‌റോ, ഷൈനി തോമസ് എന്നിവര്‍ പ്രസംഗിക്കും.
Image: /content_image/India/India-2017-04-26-02:38:14.jpg
Keywords: പ്രോലൈ
Content: 4746
Category: 13
Sub Category:
Heading: സഭയ്ക്കു നമ്മുടെ പ്രാര്‍ത്ഥന ആവശ്യമുണ്ട്
Content: കഴിഞ്ഞ വലിയനോമ്പാരംഭം മുതൽ നാം തുടർച്ചയായി കണ്ടു കൊണ്ടിരിക്കുന്ന ചില കാഴ്ചകളുണ്ട്. കത്തോലിക്കാ പൗരോഹിത്യം മുതൽ, ഇപ്പോഴിതാ നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനമായ തിരുക്കുരിശു വരെയും നിർദാക്ഷിണ്യം ചോദ്യം ചെയ്യപ്പെടുന്നു. വളരെ വേദനാജനകമാണ് ഈ കാഴ്ചകൾ! എന്തുകൊണ്ടിങ്ങനെ എന്ന ചോദ്യത്തിന് ഉത്തരങ്ങൾ പലതും നാം തന്നെ കണ്ടെത്തിയിട്ടുണ്ടാവാം. ശരിയാണ്, ഇത് വിശുദ്ധീകരണത്തിന്റെയും ആത്മപരിശോധനയുടെയും നാളുകളാണ്. എന്നാൽ, അതിനുമപ്പുറം ക്രൈസ്തവ വിശ്വാസവും വിശ്വാസികളും നിരന്തരം ആക്രമിക്കപ്പെടുന്നു എന്ന സത്യത്തെ നാം വിസ്മരിച്ചു കൂടാ. പൗരോഹിത്യം വേട്ടയാടപ്പെടുമ്പോൾ വി.കുർബ്ബാന തുടങ്ങിയുള്ള കൂദാശകൾ ഉൾപ്പെടെ തിരുസഭയുടെ പാരമ്പര്യങ്ങളും വിശ്വാസ സത്യങ്ങളും മുഴുവനാണ് ലക്ഷ്യം വയ്ക്കപ്പെടുന്നത്. ദൈവപുത്രന്റെ മഹത്തായ ബലിയർപ്പണത്തിന്റെയും സഹനത്തിലൂടെയുള്ള അവിടുത്തോടുള്ള പങ്കുചേരലിന്റെയും അടയാളവും, മനുഷ്യകുലത്തിന് ദൈവം സമ്മാനിച്ച അമൂല്യമായ സംരക്ഷണ കവചവുമായ കുരിശിനെ വില കുറച്ചു കാണിക്കുക വഴിയായി ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറയിളക്കുവാൻ തന്നെ ചിലർ ശ്രമിക്കുന്നു. ചില ഗുരുതരമായ ലക്ഷണങ്ങൾ നമുക്കിടയിൽ പ്രകടമായിരിക്കുന്നതിനെ നാം കണ്ടില്ലെന്ന് നടിച്ചു കൂടാ...! ആത്മവിശ്വാസം കുറഞ്ഞു പോയ പുരോഹിതരും സമർപ്പിതരും അൽമായ പ്രേഷിതരും ഇന്ന് നമുക്കിടയിലുണ്ട്...
വിശ്വാസം ക്ഷയിച്ചു കൊണ്ടിരിക്കുന്ന സാധാരണക്കാർ നമുക്കിടയിലുണ്ട്...
വിശ്വാസസത്യങ്ങളെ ചോദ്യം ചെയ്യുന്ന യുവജനങ്ങൾ നമുക്കിടയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നു...
തിരുസഭാ സംവിധാനങ്ങളെയും നേതൃത്വത്തെയും ചോദ്യം ചെയ്യുന്ന സമൂഹങ്ങൾ നമുക്കിടയിൽ ആർത്തട്ടഹസിക്കുന്നു...
കുറ്റമാരോപിക്കപ്പെട്ടതോ, തെറ്റിദ്ധരിക്കപ്പെട്ടതോ ആയ ചില സ്ഥാപനങ്ങളെ മുൻനിർത്തി, സദുദ്ദേശ്യത്തോടെയും പരിധികളില്ലാത്ത മനുഷ്യനന്മ ലക്ഷ്യം വച്ചും ആരംഭം കുറിക്കപ്പെട്ട ക്രൈസ്തവ സംരംഭങ്ങളെ തകർത്തെറിയുവാൻ ചിലർ പരിശ്രമിക്കുന്നു... സമഗ്രമായ ശുദ്ധീകരണം ആവശ്യമാണ്. എന്നാൽ, നഷ്ടപ്പെടുപോയ ആത്മധൈര്യം നാം വീണ്ടെടുക്കേണ്ടതുണ്ട്. കൈമോശം വന്ന വിശ്വാസദൃഢത നാം വീണ്ടും ആർജ്ജിക്കേണ്ടതുണ്ട്. നമ്മുടെ ഇടയൻമാർക്ക് ആത്മവിശ്വാസം കൈമോശം വന്നിട്ടുണ്ടെങ്കിൽ അവരെ ബലപ്പെടുത്തുവാനുള്ള ഉത്തരവാദിത്തവും നമുക്കുണ്ട്. അതിനു ഒരേയൊരു വഴിമാത്രം... പ്രാർത്ഥന...! കരുണാവാരിധിയോട് കരുണ വർഷിക്കേണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം. തിരുസഭയുടെയും പുരോഹിതരുടെയും പാലകയായ, സ്വർഗ്ഗീയ സൈന്യാധിപയോട് അന്ധകാര ശക്തികളോടുള്ള യുദ്ധം നയിക്കുവാനും പരിധികളില്ലാത്ത മാദ്ധ്യസ്ഥ സഹായത്തിനും വേണ്ടി പ്രാർത്ഥിക്കാം. രണ്ടായിരം വർഷങ്ങൾക്കിപ്പുറവും ജ്വലിച്ചു നിൽക്കുന്ന ഈ വിശ്വാസദീപം നമ്മുടെ തലമുറകൾക്കപ്പുറം കൂടുതൽ പ്രഭ പരത്തുവാൻ നമുക്കൊരുമിച്ച് കൈകോർക്കാം.
Image: /content_image/LifeInChrist/LifeInChrist-2017-04-26-02:49:10.jpg
Keywords: സഭയുടെ, പ്രാര്‍ത്ഥന
Content: 4747
Category: 18
Sub Category:
Heading: ഭ​വ​ന​ര​ഹി​ത​രായ നാനാജാതി മതസ്ഥര്‍ക്ക് പുതുഭവനം സമ്മാനിക്കാന്‍ 'ആര്‍ച്ച് ബിഷപ്സ് സ്നേഹ ഭവന പ​ദ്ധ​തി'
Content: കൊ​ച്ചി: സ​മൂ​ഹ​ത്തി​ലെ ഭ​വ​ന​ര​ഹി​തരായ നാ​നാ​ജാ​തി മ​ത​സ്ഥര്‍ക്ക് സാ​ന്ത്വ​ന സ്പ​ര്‍​ശ​മാ​യി വ​രാ​പ്പു​ഴ അ​തി​രൂ​പ​ത​യു​ടെ​യും സാ​മൂ​ഹ്യ​സേ​വ​ന വി​ഭാ​ഗ​മാ​യ എ​റ​ണാ​കു​ളം സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യു​ടെ​യും (ഇ​എ​സ്എ​സ്എ​സ്) ഭ​വ​ന പ​ദ്ധ​തി​യാ​യ 'ആര്‍ച്ച് ബിഷപ്പ്സ് സ്നേഹ ഭവന പ​ദ്ധ​തി'ക്കു തുടക്കമായി. പദ്ധതിയുടെ ഉ​ദ്ഘാ​ട​നം വ​രാ​പ്പു​ഴ ആ​ര്‍​ച്ച്ബി​ഷ​പ് ഡോ.​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ല്‍ നിര്‍വ്വഹിച്ചു. ഒ​രു വീ​ട് എ​ന്ന​ത് എ​ല്ലാ​വ​രു​ടെ​യും സ്വ​പ്ന​മാ​ണെ​ന്നും അ​ത് സാ​ക്ഷാ​ത്ക​രി​ക്കു​വാ​ന്‍ സാ​ധി​ക്കാ​ത്ത ആ​ളു​ക​ള്‍ ന​മു​ക്ക് ചു​റ്റു​മു​ണ്ടെ​ന്നും ആ​ര്‍​ച്ച് ബി​ഷ​പ് പ​റ​ഞ്ഞു. സ​ന്‍​മ​ന​സു​ള്ള അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​ടെ സം​ഭാ​വ​ന​ക​ള്‍ സ്വി​ക​രി​ച്ചാ​ണ് ഈ ​പ​ദ്ധ​തി പൂ​ര്‍​ത്തി​ക​രി​ക്കു​ക. യോ​ഗ​ത്തി​ല്‍ സം​ഭാ​വ​ന​ക​ള്‍ ആ​ര്‍​ച്ച് ബി​ഷ​പ് ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ല്‍ ഭ​വ​ന നി​ര്‍​മാ​ണ പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​നാ​യി ഒ​രു വ്യ​ക്തി​ക്ക് ധ​ന​സ​ഹാ​യം നല്‍കി. ഇ​എ​സ്എ​സ്എ​സും, കാ​രി​ത്താ​സ് ഇ​ന്ത്യ​യും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കി വ​രു​ന്ന ആ​ശാ​കി​ര​ണം കാ​ന്‍​സ​ര്‍ സു​ര​ക്ഷ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ര്‍​ധ​ന​രാ​യ രോ​ഗി​ക​ള്‍​ക്കാ​യു​ള​ള ചി​കി​ത്സാ ധ​ന​സ​ഹാ​യ​വും ചടങ്ങില്‍ ന​ല്‍​കി. ഇ​എ​സ്എ​സ്എ​സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ആ​ന്‍റ​ണി റാ​ഫേ​ല്‍ കൊ​മ​രം​ചാ​ത്ത്, അ​സി.​ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ബ് കു​ണ്ടോ​ണി, കൊ​ച്ചി​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ ഗ്രേ​സി ബാ​ബു ജേ​ക്ക​ബ്, ഇ​എ​സ്എ​സ്എ​സ് ജ​ന​റ​ല്‍ ബോ​ഡി മെ​മ്പ​ര്‍ റാ​ഫേ​ല്‍ ക​ള​ത്തി​വീ​ട്ടി​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.
Image: /content_image/India/India-2017-04-26-03:14:55.jpg
Keywords: കളത്തി
Content: 4748
Category: 1
Sub Category:
Heading: ഒഡീഷയിലെ ‘ആദ്യകുര്‍ബ്ബാന’ സ്വീകരണ ചടങ്ങിന് സാക്ഷ്യം വഹിച്ചത്‌ 3,000 ത്തോളം വിശ്വാസികള്‍
Content: കട്ടക്ക്: ക്രൈസ്തവ പീഡനങ്ങള്‍ കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച ഒഡീഷയില്‍ നിന്ന്‍ മറ്റൊരു വിശ്വാസസാക്ഷ്യം. കട്ടക്ക് - ഭൂവനേശ്വര്‍ അതിരൂപതയിലെ ഇടവക ദേവാലയത്തില്‍ നടത്തിയ ‘ആദ്യകുര്‍ബ്ബാന’ സ്വീകരണ ചടങ്ങ് വിശ്വാസികളുടെ സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. കഴിഞ്ഞ 5 മാസമായി പ്രഥമ ദിവ്യകാരുണ്യ സീകരണത്തിനു വേണ്ടി തയ്യാറെടുത്തു കൊണ്ടിരുന്ന 34-ഓളം കുട്ടികളാണ് ഇക്കഴിഞ്ഞ ഏപ്രില്‍ 23 കരുണയുടെ ഞായറാഴ്ച തിരുവോസ്തിയില്‍ സന്നിഹിതനായിരിക്കുന്ന യേശുവിനെ ആദ്യമായി സ്വീകരിച്ചത്‌. 3,000 ത്തിലധികം വിശ്വാസികളാണ് പള്ളിയില്‍ തടിച്ചു കൂടിയത്. കട്ടക്ക് - ഭൂവനേശ്വര്‍ അതിരൂപത മെത്രാപ്പോലീത്തയായ ജോണ്‍ ബര്‍വ്വയാണ് തിരുകര്‍മ്മങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌. കൂദാശകളില്‍ വെച്ച് ഏറ്റവും സവിശേഷമായ കൂദാശയാണ് ദിവ്യകാരുണ്യമെന്നും മറ്റുള്ള കൂദാശകള്‍ ദൈവീക സമ്മാനങ്ങള്‍ നമുക്ക്‌ നല്‍കുമ്പോള്‍ പരിശുദ്ധ ദിവ്യകാരുണ്യം ദൈവത്തെ തന്നെയാണ് നമുക്ക്‌ സമ്മാനിക്കുന്നതെന്നും ബിഷപ്പ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. തന്റെ തിരുകുമാരനെ ഈ ഭൂമിയിലേക്ക് അയക്കത്തക്കവിധം ദൈവം ഈ ലോകത്തെ അത്രമാത്രം സ്നേഹിച്ചു, മാത്രമല്ല പരിശുദ്ധ ദിവ്യകാരുണ്യത്തിലൂടെ താന്‍ നമ്മോടൊപ്പം എപ്പോഴും ഉണ്ടായിരിക്കും എന്ന ഉറപ്പ്‌ നമുക്ക്‌ നല്‍കുകയും ചെയ്തു. ബിഷപ്പ് തന്റെ മുന്നില്‍ തടിച്ചു കൂടിയിരുന്ന വിശ്വാസികളോട് പറഞ്ഞു. പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തിയ കുട്ടികളുടെ ബന്ധുക്കളും, സുഹൃത്തുക്കള്‍ക്കും, പ്രദേശവാസികള്‍ക്കും പുറമേ 10 വൈദികരും, 20 ഓളം കന്യാസ്ത്രീകളും ചടങ്ങില്‍ പങ്കെടുത്തു. പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനായി കുട്ടികള്‍ക്ക് വിശ്വാസ പരിശീലനം നല്‍കിയ ദിവ്യ, റെബേക്ക, സാമുവല്‍ എന്നീ സിസ്റ്റര്‍മാരും ഫാദര്‍ മൃതജ്ജൈയും ചടങ്ങില്‍ സന്നിഹിതരായിരുന്നു. അഞ്ച് മാസം നീണ്ടു നിന്ന വിശ്വാസപരിശീലനത്തിലൂടെ പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികള്‍ ശരിക്കും മനസ്സിലാക്കിയിട്ടുണ്ടെന്ന്‍ വിശ്വാസ പരിശീലനം നല്‍കിയ സിസ്റ്റര്‍ ദിവ്യ പറഞ്ഞു. “ഞങ്ങള്‍ അവരുടെ ഉള്ളില്‍ വിശ്വാസത്തിന്റെ വിത്തുകള്‍ വിതച്ചിട്ടുണ്ട്, അത് വളര്‍ത്തുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ അവര്‍ക്ക്‌ നല്‍കുകയും ചെയ്തിട്ടുണ്ട്”. സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങളുടെ കാര്യത്തില്‍ വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ഒഡീഷയില്‍ നിന്നുമുള്ള ദിവ്യകാരുണ്യ സ്വീകരണവും വിശ്വാസികളുടെ സജീവ സാന്നിധ്യവും ക്രിസ്തുവിന്റെ സഭ വളരും എന്നതിനുള്ള ഒരു നേര്‍ സാക്ഷ്യമായി മാറിയിരിക്കുകയാണ്.
Image: /content_image/News/News-2017-04-26-03:51:36.jpg
Keywords: ഒഡീഷ, പ്രഥമ ദിവ്യ
Content: 4749
Category: 1
Sub Category:
Heading: ഞങ്ങള്‍ക്ക്‌ ബൈബിള്‍ മാത്രം മതി: പെറുവിലെ വെള്ളപ്പൊക്കത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടവര്‍ മെത്രാനോട് ആവശ്യപ്പെട്ടത്
Content: ലിമാ: “ദൈവവചനം ഞങ്ങള്‍ക്കും ഞങ്ങളുടെ കുടുംബങ്ങള്‍ക്കും അത്യാവശ്യമാണ്, അതിനാല്‍ ദയവായി ഞങ്ങള്‍ക്ക്‌ കുറച്ച് ബൈബിള്‍ തരൂ.” പെറുവിലെ ജനത നേരിട്ടിട്ടുള്ള ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നായ അടുത്തകാലത്തെ വെള്ളപ്പൊക്കത്തില്‍ തങ്ങള്‍ക്കുള്ളതെല്ലാം നഷ്ടപ്പെട്ട ചില പ്രദേശവാസികള്‍ പിയൂരയിലേയും ടുംബസിലേയും ബിഷപ്പായ ജോസ് അന്റോണിയോ എഗൂരെന്‍ മുന്‍പാകെ ഉന്നയിച്ച ആവശ്യമാണിത്. കഴിഞ്ഞയാഴ്ച ബാജാ പിയൂരയിലെ പെഡ്‌റെഗേല്‍ പുനരധിവാസ കേന്ദ്രത്തില്‍ നിന്നുള്ള ഒരു സംഘം ആളുകള്‍ മെത്രാപ്പോലീത്തയെ കാണുകയും, വെള്ളപ്പൊക്കത്തില്‍ തങ്ങളുടെ ബൈബിള്‍ നഷ്ടപ്പെട്ടതിനാല്‍ തങ്ങള്‍ക്ക് കുറച്ചു ബൈബിള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടതായും പിയൂര അതിരൂപത പുറത്ത്‌ വിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. തങ്ങളുടെ ഗ്രാമത്തില്‍ തങ്ങള്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന മതബോധന പരിപാടികള്‍ക്ക്‌ ബൈബിള്‍ അത്യാവശ്യമാണെന്ന് അവര്‍ പറഞ്ഞതായും വാര്‍ത്താക്കുറിപ്പിലുണ്ട്. പ്രതിസന്ധി ഘട്ടത്തിലും ദൈവത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ജനതയെ മെത്രാപ്പോലീത്ത അഭിനന്ദിച്ചതായും അവര്‍ക്ക്‌ ആവശ്യമായ ബൈബിള്‍ നല്‍കുമെന്ന് ഉറപ്പ്‌ നല്‍കിയതായും അതിരൂപത വ്യക്തമാക്കി. അതേ സമയം കാരിത്താസിലെ ഉദ്യോഗസ്ഥര്‍ക്കും, സന്നദ്ധ സേവകര്‍ക്കുമൊപ്പം പ്രളയ ബാധിത പ്രദേശം സന്ദര്‍ശിച്ച ബിഷപ്പ് ജോസ് അന്റോണിയോ എഗൂരെന്‍ 300-ല്‍ അധികം കുടുംബങ്ങള്‍ക്കിടയില്‍ ആയിരകണക്കിന് കിലോ വരുന്ന ഭക്ഷണ സാധനങ്ങളും മറ്റ് സഹായങ്ങളും കൈമാറുകയും ചെയ്തു. കടുത്ത മഴയെ തുടര്‍ന്ന് പെറുവിലെ പിയൂര നദി കരകവിഞ്ഞൊഴുകിയത് മൂലമുണ്ടായ വെള്ളപ്പൊക്കത്തില്‍ ഏതാണ്ട് 67-ഓളം ആളുകള്‍ മരിക്കുകയും ഒരു ലക്ഷത്തിനും മേലെ ആളുകള്‍ ഭവന രഹിതരാവുകയും ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 1998-ന് ശേഷം പെറു നേരിടുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്. അഞ്ചടി ഉയരത്തോളം വെള്ളം പൊങ്ങുകയുണ്ടായി. ജീവന്‍ രക്ഷിക്കുന്നതിനായി ജനങ്ങള്‍ തങ്ങള്‍ക്കുള്ളതെല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യുകയായിരുന്നു. പ്രതിസന്ധിഘട്ടത്തിലും വിശ്വാസം കൈവെടിയാതെ ക്രിസ്തുവിനെ പ്രഘോഷിക്കുന്ന പെറൂവിയന്‍ ജനതയ്ക്ക് ആത്മീയവും ഭൗതീകവുമായ എല്ലാ സഹായവും നല്‍കുമെന്ന് അതിരൂപത അറിയിച്ചു. "അഗാധമായ വിശ്വാസമാണ് അവര്‍ക്കുള്ളത്‌, തങ്ങള്‍ക്കുള്ളതെല്ലാം നഷ്ടപ്പെട്ടിട്ടും അവര്‍ തങ്ങളുടെ പ്രതീക്ഷ ഉപേക്ഷിക്കാതെ മുന്നേറുന്നു. ദൈവസ്നേഹത്താല്‍ വളരാനുള്ള തങ്ങളുടെ ആഗ്രഹം വഴി മുന്‍പത്തേക്കാളും നല്ലൊരു ജീവിതം തങ്ങളുടെ ആളുകള്‍ക്ക് ഉണ്ടാകുമെന്ന കാര്യം അവര്‍ക്ക്‌ ഉറപ്പാണ്". അതിരൂപത പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.
Image: /content_image/TitleNews/TitleNews-2017-04-26-04:26:06.jpg
Keywords: സഹായ ഹസ്ത, കാരി