Content | ദൈവത്തെ അറിയുവാനും അവിടുത്തെ കൃപയിൽ വളരുവാനും യുവജനതയെപ്രാപ്തമാക്കാൻ സെഹിയോൻ യൂറോപ്പ് ഒരുക്കുന്ന റെസിഡൻഷ്യൽ റിട്രീറ്റ് ഏപ്രിൽ 28 മുതൽ മെയ് 1 വരെ വെയിൽസിലെ കെഫെൻലി പാർക്കിൽ നടക്കും.
ഉപാധികളില്ലാതെ സ്നേഹിക്കുകവഴി ആഗോള കത്തോലിക്കാ സഭയുടെ ലോകസുവിശേഷവത്ക്കരണത്തിനു പുതിയ രൂപവും ഭാവവും നൽകികൊണ്ട് വിവിധ ലോകരാജ്യങ്ങളിൽ ഇവാഞ്ചലൈസേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സെഹിയോൻ മിനിസ്റ്റ്രിയുടെ യൂറോപ്പ് ഡയറക്ടർ ഫാ. സോജി ഓലിക്കൽ, പ്രമുഖ ആത്‌മീയ വിടുതൽ ശുശ്രൂഷകൻ ബ്രദർ ജോസ് കുര്യാക്കോസ്, യൂറോപ്പിലെയും ഇപ്പോൾ അമേരിക്കയിലെയും നിരവധി കുട്ടികളെയും യുവജനങ്ങളെയും നേരിൻറെ പാതയിൽ നയിക്കാൻ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന പ്രമുഖ വചന പ്രഘോഷക ഐനിഷ് ഫിലിപ്പും സെഹിയോൻ ടീമുമാണ് നാലുദിവസത്തെ താമസിച്ചുള്ള ഫയർ ആൻഡ് ഗ്ലോറി യുവജനധ്യാനം നയിക്കുന്നത്.
ജീവിതനവീകരണവും ദിശാബോധവും പരിശുദ്ധാത്മാഭിഷേകത്താൽ പകരുന്ന നിരവധി ശൂശ്രൂഷകളാൽ അനുഗ്രഹീതമായ ഈ ധ്യാനത്തിലേക്കു പതിനാറ് വയസ്സുമുതൽ പ്രായമുള്ളവർക്ക് {{www.sehionuk.org-> http://www.sehionuk.org/ }} എന്ന വെബ്‌സൈറ്റിലൂടെ നേരിട്ടുള്ള രെജിസ്ട്രേഷൻ തുടരുന്നു.
#{red->n->n-> കൂടുതൽ വിവരങ്ങൾക്ക്:}#
നെവിൽ 07988134080,
മരിയ 07926133330
#{red->n->n-> അഡ്രസ്: }#
കെഫെൻലി പാർക്ക്
ന്യൂ ടൌൺ
മിഡ് വെയിൽസ്
SY16 4AJ |