Contents

Displaying 4521-4530 of 25065 results.
Content: 4800
Category: 1
Sub Category:
Heading: മുംബൈയില്‍ 122 വര്‍ഷം പഴക്കമുള്ള കുരിശ് തകര്‍ത്തു: കോടതിയെ സമീപിക്കുമെന്ന് മുംബൈ അതിരൂപത
Content: മുംബൈ: മുംബൈയിലെ ബാന്ദ്രായിലെ ബസാര്‍ റോഡിന് സമീപത്ത്‌ 122 വര്‍ഷമായി സ്ഥിതി ചെയ്തിരിന്ന കുരിശ് ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പൊളിച്ച് മാറ്റിയതില്‍ വ്യാപക പ്രതിഷേധം. ഇക്കഴിഞ്ഞ ഏപ്രില്‍ 29-ന് ആണ് സംഭവം നടന്നത്. വിഷയത്തില്‍ കോടതിയെ സമീപിക്കുമെന്ന് മുംബൈ അതിരൂപത അറിയിച്ചു. റോഡുകളിലും പൊതുസ്ഥലങ്ങളിലും സ്ഥിതിചെയ്യുന്ന മതപരമായ നിര്‍മ്മിതികള്‍ പൊളിച്ചുമാറ്റണമെന്ന സുപ്രീം കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നു അധികൃതര്‍ പറയുന്നു. എന്നാല്‍ പൊളിച്ചു മാറ്റപ്പെട്ട കുരിശ് ഒരു സ്വകാര്യസ്ഥലത്തായിരുന്നു സ്ഥിതിചെയ്തിരുന്നതെന്ന്‍ മുംബൈ അതിരൂപതാ വ്യക്തമാക്കി. ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭാഗത്ത്‌ നിന്നുള്ള അന്യായ നടപടിയ്ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ബോംബെ അതിരൂപത അറിയിച്ചു. അനേകം ആളുകളും നിരവധി സ്ഥാപനങ്ങളും കത്തോലിക്കാ സമൂഹത്തിന്റേതായി ബാന്ദ്രയില്‍ ഉണ്ട്. കോര്‍പ്പറേഷന്റെ നടപടി ബാന്ദ്രായിലെ കത്തോലിക്കാ സമൂഹത്തിനിടയില്‍ ആശങ്കക്ക് കാരണമായതായി അതിരൂപത വക്താവ് ഫാദര്‍ നൈജെല്‍ ബാരെറ്റ് പറഞ്ഞു. അതേ സമയം സ്ഥലത്തു പ്രശ്നം രൂക്ഷമായതിനെ തുടര്‍ന്നു താത്ക്കാലിക കുരിശ് സ്ഥാപിച്ചിട്ടുണ്ട്. മതപരവും ചരിത്രപരവുമായി പ്രാധാന്യമുള്ള ഒരു കുരിശാണ് കോര്‍പ്പറേഷന്‍ പൊളിച്ചു നീക്കിയത്. ഏപ്രില്‍ 3-ന് കോര്‍പ്പറേഷന്‍ പ്രാദേശിക കത്തോലിക്കാപ്രതിനിധികളുമായി ഒരു കൂടിക്കാഴ്ച നടത്തിയിരിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവിന്റെ പരിധിയില്‍ വരുന്നതല്ല പ്രസ്തുത കുരിശെന്നും അതിനാല്‍ നിയമപരമായി ആ കുരിശ് പൊളിച്ചുമാറ്റുവാന്‍ സാധിക്കുകയില്ലായെന്നും കത്തോലിക്കാ സഭാ പ്രതിനിധികള്‍ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതായി ഫാദര്‍ ബാരെറ്റ് പറഞ്ഞു. പൊതുസ്ഥലങ്ങളില്‍ സ്ഥിതിചെയ്യുന്ന മതപരമായ നിര്‍മ്മിതികളെ കുറിച്ച് 2010-മുതല്‍ ബോംബെ ഹൈക്കോടതിയുടെ മുന്നിലുള്ള ഒരു പൊതുതാല്‍പ്പര്യ ഹര്‍ജിയെ ചൂണ്ടികാണിച്ചുകൊണ്ട് ഇക്കഴിഞ്ഞ ഏപ്രില്‍ 26-ന് അസിസ്റ്റന്റ് മുനിസിപ്പല്‍ കമ്മീഷണര്‍ ശരത്‌ ഉഘാടെ നോട്ടീസ്‌ അയച്ചിരുന്നു. എന്നാല്‍ പ്രസ്തുത കുരിശ് സ്വകാര്യസ്ഥലത്തു സ്ഥിതി ചെയ്യുന്നതിനാല്‍ മേല്‍പ്പറഞ്ഞ നോട്ടീസിന് നിയമപരമായി യാതൊരു സാധുതയുമില്ലായെന്ന് രൂപതാ വ്യക്തമാക്കിയിരിന്നു. കുരിശ് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ ഉടമയും സഭാ പ്രതിനിധികളും വ്യക്തമായ രേഖകള്‍ മുനിസിപ്പാലിറ്റിയില്‍ സമര്‍പ്പിക്കുകയും കുരിശിന്റെ നിയമപരമായ സാധുതയെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനെയെല്ലാം നിരാകരിച്ചു കൊണ്ടാണ് കുരിശ് തകര്‍ത്തത്, കുരിശ് പൊളിച്ച നടപടി അധികാരദുര്‍വിനിയോഗമാണെന്നും, ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ചതിനു ശേഷം നിയമപരമായി വേണ്ട നടപടികള്‍ കൈകൊള്ളുമെന്നും സഭാധികാരികള്‍ അറിയിച്ചു. വിഷയത്തില്‍ സഭയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നു പ്രാദേശിക രാഷ്ട്രീയ നേതൃത്വം സഭാപ്രതിനിധികളെ ഇന്ന്‍ കൂടികാഴ്ചക്കു ക്ഷണിച്ചിട്ടുണ്ട്.
Image: /content_image/News/News-2017-05-01-19:13:05.jpg
Keywords: മുംബൈ
Content: 4801
Category: 1
Sub Category:
Heading: ശക്തമായ ചുഴലിക്കാറ്റില്‍ ദേവാലയം തകര്‍ന്നുവെങ്കിലും പോറല്‍ പോലും എല്‍ക്കാതെ വിശ്വാസികള്‍
Content: ഡള്ളാസ്: ശനിയാഴ്ച രാത്രിയില്‍ വീശിയടിച്ച ശക്തമായ ചുഴലികാറ്റില്‍ ഡള്ളാസിലെ സെന്റ്‌ ജോണ്‍ ദി ഇവാഞ്ചലിസ്റ്റ് കത്തോലിക്കാ ദേവാലയത്തിന്റെ മേല്‍ക്കൂരയുള്‍പ്പെടെ സകലതും തകര്‍ന്നെങ്കിലും ദേവാലയത്തിനകത്തുണ്ടായിരുന്ന 45-ഓളം പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ശക്തമായ കാറ്റില്‍ ദേവാലയത്തിന്റെ മേല്‍ക്കൂര വരെ പറന്നുപോയിട്ടും അകത്തുണ്ടായിരുന്ന ആര്‍ക്കും ഒരു പോറല്‍ പോലും ഏറ്റിട്ടില്ലായെന്ന് 'ഡെയിലി മെയില്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. ചുഴലിക്കാറ്റിനെക്കുറിച്ചുള്ള അറിയിപ്പ്‌ കിട്ടുമ്പോള്‍ ദേവാലയത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള ആരാധന നടന്നുകൊണ്ടിരിക്കുകയായിരുന്നു. ജാഗൃത നിര്‍ദ്ദേശം കേട്ടപ്പോള്‍ ആ കെട്ടിടം ഉപേക്ഷിച്ചു പോകുന്നതിനു പകരം എല്ലാവരും കെട്ടിടത്തിനകത്തെ ഇടനാഴിയില്‍ ഒരുമിച്ച് കൂടുകയാണ് ചെയ്തത്. ചുഴലിക്കാറ്റടിച്ചപ്പോള്‍ അവര്‍ നിന്നിരുന്ന ഇടനാഴിക്ക്‌ മാത്രം യാതൊന്നും സംഭവിച്ചില്ല. ദേവാലയം തകര്‍ന്നതിന്റെ ആഘാതവും തങ്ങളുടെ സുരക്ഷിതത്വവും വ്യക്തമാക്കി കൊണ്ട് ടൈലര്‍ രൂപതാ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു, വളരെ ശക്തമായിട്ടാണ് ചുഴലിക്കാറ്റടിച്ചതെന്നും, അതിന്റെ ശക്തിയില്‍ ദേവാലയത്തിന്റെ രണ്ടറ്റങ്ങളും തകര്‍ന്നുവെങ്കിലും ദൈവീക ഇടപെടലിനാലും പരിശുദ്ധ കന്യകാമാതാവിന്റെ സംരക്ഷണത്താലും ആര്‍ക്കും യാതൊരു പരിക്കും പറ്റിയിട്ടില്ലായെന്ന് ടൈലര്‍ അതിരൂപതയുടെ പബ്ലിക്ക് അഫയേഴ്സ് ഡയറക്ടറായ പെയ്ട്ടന്‍ ലോ പറഞ്ഞു. ദേവാലയത്തിനകത്ത് അവര്‍ നിന്നിരുന്ന ഇടനാഴിയുടെ ഫോട്ടോയും സോഷ്യല്‍ മീഡിയായില്‍ പങ്കുവെച്ചിട്ടുണ്ട്. “ഞങ്ങള്‍ നാല്‍പ്പതില്‍ കൂടുതല്‍ ആളുകള്‍ അപ്പോള്‍ ദേവാലയത്തിലുണ്ടായിരുന്നു. ദേവാലയം പാടെ തകര്‍ന്നുപോയി. യാതൊന്നും സംഭവിക്കാതിരുന്നത് ഞങ്ങള്‍ നിന്നിരുന്ന ഇടനാഴിക്ക്‌ മാത്രമായിരുന്നു. ഞങ്ങളില്‍ ആര്‍ക്കും ഒരു പോറല്‍ പോലും ഏറ്റില്ല”. ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. അടുത്ത ദിവസമായ ഞായറാഴ്ചത്തെ വിശുദ്ധ കുര്‍ബ്ബാന ദേവാലയത്തിന്റെ പുറത്ത്‌ വെച്ചാണ് അര്‍പ്പിച്ചത്. നന്ദി പ്രകാശിപ്പിക്കുന്നതിനും വിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിക്കുന്നതിനുമായി നിരവധി പേര്‍ ഞായറാഴ്ച ദേവാലയത്തില്‍ എത്തിയിരുന്നു.
Image: /content_image/TitleNews/TitleNews-2017-05-02-01:33:38.jpg
Keywords: കൊടുങ്കാ, ബൈബി
Content: 4802
Category: 1
Sub Category:
Heading: വെനസ്വേലയില്‍ സമാധാനത്തിന് ആഹ്വാനം ചെയ്തു കൊണ്ട് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: വെനസ്വേലയില്‍ നടക്കുന്ന അകമപ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. അക്രമത്തിനിരകളായി മരിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നുവെന്നും മരണപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും മാര്‍പാപ്പ പറഞ്ഞു. സെന്‍റ് പീറ്റേഴ്സ് സ്വകയറില്‍ ഞായറാഴ്ച ദിന സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. മനുഷ്യാവകാശങ്ങളെ ബഹുമാനിക്കണമെന്നും, അക്രമത്തിന്‍റെ എല്ലാ രൂപങ്ങളെയും ഉപേക്ഷിക്കണമെന്നും വെനിസ്വേലയിലെ ഗവണ്‍മെന്‍റിനോടും സമൂഹത്തോടും മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. "സമാധാനവും അനുരഞ്ജനവും ജനാധിപത്യവും ഈ പ്രിയപ്പെട്ട രാജ്യത്തു പുലരുന്നതിനുള്ള നിയോഗം പരിശുദ്ധകന്യകാമറിയത്തെ ഭരമേല്‍പ്പിക്കാം. ഗൗരവ പൂര്‍ണ്ണമായ വിഷമഘട്ടങ്ങളിലൂടെ കടന്നുപോകുന്ന എല്ലാ രാജ്യങ്ങള്‍ക്കുവേണ്ടിയും നമുക്കു പ്രാര്‍ത്ഥിക്കാം. പ്രത്യേകിച്ച് മാസിഡോണിയന്‍ റിപ്പബ്ലിക്കിനെ ഈ ദിനങ്ങളില്‍ ഞാനോര്‍ക്കുന്നു". മാര്‍പാപ്പ പറഞ്ഞു. വെനസ്വേലയ്‌ക്കു വേണ്ടി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും എന്നാലത്‌ ഉപാധികളുടെ അടിസ്‌ഥാനത്തില്‍ ആകണമെന്നും ഈജിപ്‌തില്‍ നിന്നു റോമിലേക്കുള്ള മടക്കയാത്രയ്‌ക്കിടെ വിമാനത്തില്‍വച്ച്‌ മാര്‍പാപ്പ പറഞ്ഞിരിന്നു. പ്രസിഡന്റ് നിക്കൊളാസ് മഡുറോ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് വെനസ്വേലയില്‍ പ്രക്ഷോഭപരമ്പര ശക്തമാകുകയാണ്. വെനസ്വേലയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടത്തുന്നവരും പോലീസും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലുകളില്‍ 28 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പ്രക്ഷോഭത്തെ തുടര്‍ന്നു കഴിഞ്ഞ ഡിസംബറില്‍ നടക്കേണ്ട പ്രാദേശിക തിരഞ്ഞെടുപ്പ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചിരിക്കുകയാണ്.ലോകത്ത് ഏറ്റവുമധികം എണ്ണനിക്ഷേപമുള്ള രാജ്യമായ വെനസ്വേല, ഏതാനും വര്‍ഷങ്ങളായി പണപ്പെരുപ്പത്തിന്റെ ദുരിതത്തിലാണെന്നാണ് റിപ്പോര്‍ട്ട്.
Image: /content_image/TitleNews/TitleNews-2017-05-02-03:30:46.jpg
Keywords: മാര്‍പാപ്പ
Content: 4803
Category: 6
Sub Category:
Heading: സത്യം തിരിച്ചറിയുന്നവർ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നു
Content: "യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല." (യോഹ 14:6) #{red->n->n->യേശു ഏകരക്ഷകൻ: ഏപ്രില്‍ 17}# <br> എന്താണ് സത്യം? എല്ലാ മതങ്ങളും സത്യം അനേഷിക്കുകയും സത്യത്തിലേക്ക് മനുഷ്യനെ നയിക്കുകയും ചെയ്യാൻ പരിശ്രമിക്കുന്നു. എന്നാൽ എന്താണ് ഈ സത്യം എന്ന കാര്യത്തിൽ മതങ്ങൾക്ക് വ്യക്തതയില്ല. 'സത്യം' ഉണ്ട് എന്ന് മതങ്ങൾ തിരിച്ചറിയുന്നുവെങ്കിലും ഈ സത്യത്തെ ചൂണ്ടിക്കാണിക്കുവാൻ മതങ്ങൾക്കു കഴിയാതെ പോകുന്നു. അതിനാൽ പ്രകൃതി ശക്തികളെയും, വിഗ്രഹങ്ങളെയും, മൃഗങ്ങളെയും, ഇതിഹാസ കഥാപാത്രങ്ങളെയും ആരാധിച്ചുകൊണ്ട് വിവിധ മതവിശ്വാസികൾ സായൂജ്യമടയുന്നു. മാനവചരിത്രം മുഴുവനും പരിശോധിച്ചാലും 'വഴിയും, സത്യവും, ജീവനും ഞാനാകുന്നു' എന്നു ലോകത്തോടു പറയുവാൻ ഒരേ ഒരു വ്യക്തിക്കു മാത്രമേ ഇന്നേവരെ സാധിച്ചുള്ളൂ; അത് മനുഷ്യനായി പിറന്ന ദൈവപുത്രനായ യേശുക്രിസ്തുവാണ്. "യേശുക്രിസ്തുവിൽ ദൈവത്തിന്റെ മുഴുവൻ സത്യവും വെളിവാക്കപ്പെട്ടിരിക്കുന്നു. കൃപയും സത്യവും നിറഞ്ഞ അവിടുന്ന് ലോകത്തിന്റെ പ്രകാശമാണ്. അവിടുന്നാനു സത്യം. മനുഷ്യനെ സ്വതന്ത്രരാക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്ന സത്യത്തെ അറിയുന്നതിനുവേണ്ടി യേശുവിന്റെ ശിഷ്യന്മാർ അവിടുത്തെ വചനത്തിൽ നിലനിൽക്കുന്നു." (CCC 2466) #{red->n->n->വിചിന്തനം}# <br> ദൈവം സത്യവാനാകയാൽ അവിടുത്തെ സൃഷ്ടിയായ മനുഷ്യനും പ്രകൃത്യാ സത്യത്തോട് ആഭിമുഖ്യമുള്ളവനാണ്. എന്നാൽ ഒരു മനുഷ്യായുസ്സു മുഴുവനും ഈ ഭൂമിയിൽ ജീവിച്ചിട്ടും സത്യം തന്നെയായ യേശുക്രിസ്തുവിനെ അറിയാതെ അനേകർ ഈ ഭൂമിയിൽ നിന്നും മൺമറഞ്ഞു പോകുന്നു. അനേകർ ഈ സത്യത്തെ തിരിച്ചറിയാതെ പ്രകൃതി ശക്തികളെയും, വിഗ്രഹങ്ങളെയും, മൃഗങ്ങളെയും, ഇതിഹാസ കഥാപാത്രങ്ങളെയും ആരാധിച്ചുകൊണ്ട് ഇന്നും ഈ ഭൂമിയിൽ ജീവിക്കുന്നു. ചിലർ ദൈവമുണ്ട് എന്നുപോലും വിശ്വസിക്കാൻ തയാറാകുന്നില്ല. അവരോടെല്ലാം ലോകരക്ഷകനും ഏകരക്ഷകനുമായ യേശുക്രിസ്തുവെന്ന സത്യം പ്രഘോഷിക്കപ്പെടുവാനും, അവരും സത്യം തിരിച്ചറിയുവാനും വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം. #{red->n->n->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-05-02-06:33:53.jpg
Keywords: യേശു,ക്രിസ്തു
Content: 4804
Category: 1
Sub Category:
Heading: ഫാത്തിമ ശതാബ്ദിയുടെ ഭാഗമായി പത്തുലക്ഷം ജപമാല യജ്ഞത്തിന് ആഹ്വാനവുമായി കർദിനാൾ ബർക്ക്
Content: സാന്‍റിയാഗോ: ഫാത്തിമായിൽ ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പത്തുലക്ഷം ജപമാല ചൊല്ലി കാഴ്ചവയ്ക്കാൻ ആഹ്വാനവുമായി അമേരിക്കന്‍ കർദിനാൾ റെയ്മണ്ട് ബര്‍ക്ക്. സാന്‍റിയാഗോയിലെ കാത്തലിക് ആക്ഷൻ ഫോർ ഫെയ്ത്ത് ആൻഡ് ഫാമിലി ( കാഫ്) എന്ന സംഘടനയുടെ നേതൃത്വത്തിലുള്ള 'ഓപ്പറേഷൻ സ്റ്റോം ഹെവൻ' എന്ന സംഘടനയുടെ ജപമാല യജ്ഞത്തോട് ചേര്‍ന്ന് പ്രാര്‍ത്ഥിക്കുവാനാണ് കര്‍ദിനാളിന്റെ ആഹ്വാനം. ലോകം മുഴുവനുള്ള ക്രൈസ്തവർ എല്ലാമാസവും ഒന്നാം തിയ്യതി ജപമാലയുടെ അഞ്ചു രഹസ്യങ്ങൾ ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ 'ഓപ്പറേഷൻ സ്റ്റോം ഹെവൻ' ജപമാല യത്നത്തിലൂടെ കർദിനാൾ റെയ്മണ്ട് ബര്‍ക്ക് നേരത്തെ ആഹ്വാനം ചെയ്തിരിന്നു. 1917 മെയ് പതിമൂന്നിനാണ് പോർച്ചുഗലിലെ ഫാത്തിമായിൽ ലൂസി, ജസീന്ത, ഫ്രാൻസിസ് എന്നിവർക്ക് പരിശുദ്ധ കന്യകാമറിയം ആദ്യം പ്രത്യക്ഷപ്പെട്ടത്. ലോകത്തിൽ സമാധനമുണ്ടാകുന്നതിനും യുദ്ധം അവസാനിക്കുന്നതിനുമായി അനുദിനം കൊന്ത ചൊല്ലണം എന്ന നിർദേശമാണ് മാതാവ് അവർക്ക് നൽകിയത്. ഒന്നാം ലോകമഹായുദ്ധം അവസാനിക്കുന്നതിനായി നിരന്തരം ജപമാലയർപ്പിക്കണമെന്ന് പിന്നീടുള്ള ആറു ദർശനങ്ങളിലും മാതാവ് ആവർത്തിച്ചിരിന്നു. സഭയിൽ ഉടലെടുക്കുന്ന തെറ്റിദ്ധാരണകൾ പരിഹരിക്കപ്പെടുക, ലോകം മുഴുവനുള്ള ജനതയ്ക്ക് പ്രത്യാശ ലഭിക്കുക, മാതാവിന്റെ വിമലഹൃദയത്തിനെതിരെ നടക്കുന്ന പാപങ്ങളെ അനുതപിക്കുവാന്‍ തയാറാകുക, പ്രലോഭനങ്ങളിൽ അകപ്പെടുന്നവർക്ക് ആത്മീയ ഉണർവ് ലഭിക്കുക, കുടുംബങ്ങളുടെ സംരക്ഷണത്തിനും തിന്മയുടെ ശക്തികൾക്കെതിരെയും ദൈവത്തിന്റെ കൃപയും പ്രകാശവും സത്യവും വർഷിക്കപ്പെടുക തുടങ്ങിയ നിയോഗങ്ങളാണ് ജപമാലയിൽ സമർപ്പിക്കുന്നത്. ഏറ്റവും ശക്തമായ പ്രാർത്ഥനയും ദൈവത്തിലേക്ക് അടുപ്പിക്കുന്ന രക്ഷാമാർഗ്ഗവുമാണ് ജപമാലയെന്ന് കർദിനാൾ ബർക്ക് പറഞ്ഞു. ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാനും വിശ്വാസത്തിൽ ആഴപ്പെടാനുള്ള ഉപാധിയാണ് ജപമാല. ക്രിസ്തുവിന് സാക്ഷികളാകാനും വിശ്വാസത്തില്‍ സ്ഥിരതയോടെ മുന്നേറാനും ജപമാല കൊണ്ട് സാധിക്കും. നമ്മുടെ ഭവനങ്ങളിലും കുടുംബാംഗങ്ങളിലും ദൈവാനുഗ്രഹം പ്രാപിക്കാനും അതുവഴി ലോകം മുഴുവൻ അനുഗ്രഹിക്കപ്പെടാനും ഈ ജപമാലയത്നത്തിലൂടെ ഇടവരട്ടെയെന്നും കര്‍ദിനാള്‍ ആശംസിച്ചു. സ്വർഗ്ഗത്തെ പ്രാർത്ഥനാപൂരിതമാക്കാനും അതുവഴി സഭയിലെ തെറ്റിധാരണകളെ അതിജീവിക്കാനും ലോകം മുഴുവൻ സത്യത്തിന്റെ പ്രകാശം പരത്താനും വേണ്ട സഹായം ക്രിസ്തുവിൽ നിന്നും പരിശുദ്ധ കന്യകാമറിയത്തിന്റേയും സകല മാലാഖാമാരുടേയും മാദ്ധ്യസ്ഥം വഴി പ്രാപിക്കുവാനാണ് ഓപ്പറേഷൻ സ്റ്റോം ഹെവൻ എന്ന ജപമാലയജ്ഞം വഴി ലക്ഷ്യമിടുന്നതെന്ന് കാഫ് സംഘടന സ്ഥാപകനായ തോമസ് മക്കാന പറഞ്ഞു.
Image: /content_image/TitleNews/TitleNews-2017-05-03-05:12:34.jpg
Keywords: ജപമാല, ബര്‍ക്ക്
Content: 4805
Category: 18
Sub Category:
Heading: പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്
Content: കൊ​​​ച്ചി: കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സു​​​ക​​​ള്‍ ഒ​​​രു​​മി​​ച്ച് ഇ​​​ട​​​തു പ​​​ക്ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാകു​​​തി​​​നെ ക​​​ത്തോ​​​ലി​​​ക്ക കോ​​ൺ​​​ഗ്ര​​​സ് അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്നു​​​വെ​​​ന്നു പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​വി.​ അ​​​ഗ​​​സ്റ്റി​​​ന്‍. കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ​​​യും ക​​​ര്‍​ഷ​​​ക​​​ഫോ​​​റ​​​ത്തി​​​ന്‍റെ​​​യും ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി​​​യി​​​ല്‍ ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ളി​​​ല്‍ ആ​​​രെ​​​ങ്കി​​​ലും സം​​​ബ​​​ന്ധി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ല്‍ അ​​​ത് അ​​​വ​​​ര്‍ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ നി​​​ല​​​യി​​​ല്‍ ചെ​​​യ്ത​​​താ​​ണെ​​ന്നും അ​​​ഗ​​​സ്റ്റി​​​ന്‍ പ​​റ​​ഞ്ഞു. സ​​​മ്മേ​​​ള​​​നം എ​​​ടു​​​ത്ത രാ​​​ഷ്ടീ​​​യ നി​​​ല​​​പാ​​​ടു​​​ക​​​ളോ​​​ട് ക​​​ത്തോ​​​ലി​​​ക്ക കോ​​ൺ​​​ഗ്ര​​​സി​​​ന് യാ​​​തൊ​​​രു ആ​​​ഭി​​​മു​​​ഖ്യ​​​വു​​​മി​​​ല്ല. ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സി​​​നു വ്യ​​​ക്ത​​​മാ​​​യ രാ​​​ഷ്‌ട്രീയ ദ​​​ര്‍​ശ​​​ന​​​ങ്ങ​​​ളു​​​ണ്ട്. എ​​​ന്നാ​​​ല്‍ അ​​​ത് ഒ​​​രു രാ​​​ഷ്‌ട്രീ​​​യ പാ​​​ര്‍​ട്ടി​​​യു​​​ടെ​​​യും ഭാ​​​ഗ​​​മ​​​ല്ല. എ​​​ല്ലാ രാ​​​ഷ്‌ട്രീയ പാ​​​ര്‍​ട്ടി​​​ക​​​ളോ​​​ടും തു​​​ല്യ​​​ദൂ​​​രം പാ​​​ലി​​​ക്കു​​​ന്നു എ​​​ന്ന പ്ര​​​ഖ്യാ​​​പി​​​ത​ നി​​​ല​​​പാ​​​ടാ​​ണു ത​​​ങ്ങ​​​ള്‍​ക്കു​​​ള്ള​​​ത്. ക​​​ര്‍​ഷ​​​ക​​​ര്‍​ക്കു​​​വേ​​​ണ്ടി​​​യു​​​ള​​​ള ഏ​​​തു പ്ര​​​ശ്‌​​​ന​​​ത്തി​​​ലും ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് എ​​​ന്നും മു​​​ന്‍​നി​​​ര​​​യി​​​ലു​​​ണ്ടാ​​​കും. എ​​​ഴു​​​പ​​​തു ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം വ​​​രു​​​ന്ന ക​​​ര്‍​ഷ​​​ക​​​രു​​​ടെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍​ക്കു​​​വേ​​​ണ്ടി എ​​​ല്ലാ​​​വ​​​രും ഒ​​​രു​​​മി​​​ച്ചു പ്ര​​​വ​​​ര്‍​ത്തി​​​ക്കേ​​​ണ്ട സമയമാണിത്. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പറഞ്ഞു.
Image: /content_image/India/India-2017-05-03-06:03:33.jpg
Keywords: കത്തോലിക്ക കോണ്‍
Content: 4806
Category: 18
Sub Category:
Heading: ഓര്‍ത്തഡോക്സ് സുറിയാനി സഭാ വര്‍ക്കിംഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു
Content: കോ​​ട്ട​​യം: മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സു​​റി​​യാ​​നി സ​​ഭാ വ​​ർ​​ക്കിം​​ഗ് ക​​മ്മി​​റ്റി പു​​നഃ​​സം​​ഘ​​ടി​​പ്പി​​ച്ചു. ബ​​സേ​​ലി​​യോ​​സ് മാ​​ർ​​ത്തോ​​മ്മാ പൗ​​ലോ​​സ് ദ്വി​​തീ​​യ​​ൻ ബാ​​വാ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ഡോ. ​​സ​​ഖ​​റി​​യാ​​സ് മാ​​ർ അ​​പ്രേം മെ​​ത്രാ​​പ്പോ​​ലീ​​ത്താ, ഡോ. ​​മാ​​ത്യൂ​​സ് മാ​​ർ സേ​​വേ​​റി​​യോ​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്താ, റ​​വ.​​ഡോ. എം.​​ഒ. ജോ​​ണ്‍ മ​​ഠ​​ത്തി​​ൽ , ജോ​​ർ​​ജ് പോ​​ൾ എമ്പാ​​ശേ​​രി​​ൽ, ബി​​ജു ഉ​​മ്മ​​ൻ മു​​രി​​ങ്ങ​​ശേ​​രി​​ൽ, വ​​ർ​​ഗീ​​സ് കോ​​ർ എ​​പ്പി​​സ്കോ​​പ്പാ പു​​ന്ന​​ക്കൊമ്പി​​ൽ, ഫാ. ​​അ​​ല​​ക്സാ​​ണ്ട​​ർ ഏ​​ബ്ര​​ഹാം ക​​രു​​വേ​​ലി​​ൽ, എ​​ഞ്ചി വ​​ർ​​ക്കി ജോ​​ണ്‍ മാ​​മ്മൂ​​ട്ടി​​ൽ ക​​രി​​പ്പാ​​ശേ​​രി​​ൽ, ജോ​​ർ​​ജ് മ​​ത്താ​​യി നൂ​​റ​​നാ​​ൽ, പ്ര​​ഫ. ജേ​​ക്ക​​ബ് കു​​ര്യ​​ൻ ഓ​​ണാ​​ട്ട് എന്നിവരാണ് സ​​മി​​തി അംഗങ്ങള്‍.
Image: /content_image/India/India-2017-05-03-06:12:52.jpg
Keywords: മലങ്കര, ഓര്‍ത്ത
Content: 4807
Category: 6
Sub Category:
Heading: സുവിശേഷം പ്രഘോഷിക്കാതിരിക്കുന്ന ഒരു ക്രിസ്ത്യാനി ദൈവത്തിന്റെ ദാനങ്ങൾ മറ്റുള്ളവരിലേക്കു വർഷിക്കപ്പെടുന്നതിനെ തടയുന്നു
Content: "വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു... അവന്റെ പൂർണ്ണതയിൽ നിന്നും നാമെല്ലാം കൃപയ്ക്കുമേൽ കൃപ സ്വീകരിച്ചിരിക്കുന്നു". (യോഹ 1:14-16) #{red->n->n->യേശു ഏകരക്ഷകൻ: ഏപ്രില്‍ 28}# <br> എന്താണ് സുവിശേഷം? 'ദൈവം തന്റെ നിത്യമായ വചനം മാനുഷികമായ രീതിയിൽ ഉച്ചരിച്ചു; അവിടുത്തെ വചനം മാംസമായി'. ഇതാണ് സുവിശേഷം. നൂറ്റാണ്ടുകളിലൂടെ കടന്ന് ഇന്നും ഈ സുവിശേഷം എവിടെയെല്ലാം പ്രഘോഷിക്കപ്പെടുന്നോ അവിടെയെല്ലാം ദൈവം അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചുകൊണ്ട് അവിടുത്തെ ദാനങ്ങൾ മനുഷ്യരിലേക്കു ചൊരിയുന്നു. ചിലരുടെ ജീവിതത്തിൽ പ്രകടമായ മാറ്റങ്ങൾ ഒന്നും സംഭവിക്കുന്നില്ലായിരിക്കാം; എങ്കിലും നിശബ്ദമായും പ്രവർത്തിക്കുന്ന ദൈവം അവരുടെ ജീവിതത്തിലേക്കും ദാനങ്ങൾ ചൊരിയുന്നുണ്ട് തീർച്ച. ഇന്നല്ലങ്കിൽ നാളെ ആ അനുഗ്രഹങ്ങൾ പ്രകടമാകുക തന്നെ ചെയ്യും. സുവിശേഷം പ്രഘോഷിക്കുക എന്നാൽ ദൈവദാനങ്ങള്‍ എല്ലാ മനുഷ്യര്‍ക്കുമായി പകര്‍ന്നു കൊടുക്കുക എന്നർത്ഥം. "അത്യുന്നതനായ ദൈവത്തിന്‍റെ സര്‍വവെളിപാടിന്‍റെയും സാക്ഷാത്കാരമായ കര്‍ത്താവായ ക്രിസ്തു സുവിശേഷം പ്രഘോഷിക്കുന്നതിനു അപ്പസ്തോലന്മാരോടു കല്പിച്ചു. ഇത് പ്രവാചകന്മാര്‍ മുന്‍കൂട്ടി വാഗ്ദാനം ചെയ്തതും, അവിടുന്ന് തന്നെ പൂര്‍ത്തീകരിച്ചതും, സ്വന്തം അധരങ്ങള്‍ കൊണ്ട് പ്രഖ്യാപിച്ചതും ആണ്. സുവിശേഷം പ്രഘോഷിക്കുന്നതിലൂടെ അവര്‍ ദൈവദാനങ്ങള്‍ എല്ലാ മനുഷ്യര്‍ക്കുമായി പകര്‍ന്നു കൊടുക്കുകയും ലോകം മുഴുവന്റെയും രക്ഷയുടെയും, ധാര്‍മികവ്യവസ്ഥയുടെയും ഉറവിടമായി അതിനെ അവതരിപ്പിക്കുകയും ചെയ്യുന്നു." (DEI Verbum 7) #{red->n->n->വിചിന്തനം}# <br> പിതാവായ ദൈവത്തിന്റെ ദാനങ്ങൾ ലോകം മുഴുവൻ വർഷിക്കുന്നതിനായി സുവിശേഷം ഭൂമിയുടെ അതിർത്തികൾ വരെ പ്രഘോഷിക്കപ്പെടണമെന്ന് ക്രിസ്തു ആഗ്രഹിക്കുന്നു. മാമ്മോദീസായിലൂടെ അതിനുള്ള വിളിയും ഉത്തരവാദിത്വവും ഓരോ ക്രിസ്ത്യാനിയും ഏറ്റെടുക്കുന്നു. അതിനാൽ സുവിശേഷം പ്രഘോഷിക്കാതിരിക്കുന്ന ഒരു ക്രിസ്ത്യാനി തങ്ങളുടെ കടമ നിർവ്വഹിക്കുന്നില്ലന്നു മാത്രമല്ല, ദൈവത്തിന്റെ ദാനങ്ങൾ മറ്റുള്ളവരിലേക്കു വർഷിക്കപ്പെടുന്നതിനെ തടയുകയും ചെയ്യുന്നു. #{red->n->n->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Meditation/Meditation-2017-05-03-10:31:19.jpg
Keywords: സുവിശേഷ
Content: 4808
Category: 1
Sub Category:
Heading: അരിസോണയിലെ പെന്തക്കോസ്ത് പാസ്റ്ററും സഭാംഗങ്ങളും കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു
Content: ടക്സോണ്‍: അരിസോണയിലെ ‘അസ്സംബ്ലി ഓഫ് ഗോഡ്‌ ചര്‍ച്ച്’ എന്ന പെന്തക്കൊസ്ത് സഭയിലെ പാസ്റ്ററും വിശ്വാസികളും പ്രൊട്ടസ്റ്റന്‍റ് ആശയങ്ങള്‍ ഉപേക്ഷിച്ച് കത്തോലിക്കാ സഭയില്‍ ചേര്‍ന്നു. പാസ്റ്റര്‍ ജോഷുവാ മാങ്ങെല്‍സ്, അദ്ദേഹത്തിന്റെ കുടുംബം, അസ്സംബ്ലി ഓഫ് ഗോഡ്‌ ചര്‍ച്ച് സഭയിലെ വിശ്വാസികള്‍ എന്നിവരാണ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചത്. വിശുദ്ധ മെലനീസ് കത്തോലിക്കാ ദേവാലത്തിലെ പുരോഹിതനായ ഫാദര്‍ ബോബ് റാന്‍കിനാണ് സത്യസഭയിലേക്ക് തിരിച്ചുവന്നവരെ ജ്ഞാനസ്നാനത്തിലൂടെ സ്വീകരിച്ചത്. ശക്തമായ വിശ്വാസസാക്ഷ്യവുമായി മടങ്ങിയെത്തവരുടെ തീരുമാനത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് ബിഷപ്പ് എമിരിറ്റസ് ജെറാള്‍ഡ് ഡിനോ പ്രതികരിച്ചു. കൗമാര കാലഘട്ടത്തില്‍ വിശ്വാസമില്ലാതെ ജീവിക്കുന്ന സമയത്താണ് ജോഷുവ, കാരെന്‍ എന്ന് പേരായ സ്ത്രീ അവിടത്തെ കമ്മ്യൂണിറ്റി സെന്ററില്‍ താന്‍ നടത്തികൊണ്ടിരിക്കുന്ന ബൈബിള്‍ ക്ലാസ്സില്‍ തന്നെ സഹായിക്കുവാന്‍ മാങ്ങെലിനോടാവശ്യപ്പെട്ടു. ഇതാണ് സുവിശേഷ പ്രചാരണത്തിനുള്ള ഒരുള്‍വിളി തനിക്കുണ്ടെന്ന് മനസ്സിലാക്കിയതായും മാങ്ങെല്‍ പറയുന്നത്. തുടര്‍ന്ന്‍ മാങ്ങെല്‍ അസ്സംബ്ലി ഓഫ് ഗോഡ്‌ ചര്‍ച്ചില്‍ ചേരുകയും അവിടത്തെ പാസ്റ്ററാവുകയും ചെയ്തു. എന്നാല്‍ തങ്ങളുടെ സഭയുടെ പ്രചാരണത്തിന്റെ പ്രവര്‍ത്തനങ്ങളും സൈദ്ധാന്തികമായ മാറ്റങ്ങളും മാങ്ങെലിനെ അസ്വസ്ഥനാക്കുകയായിരിന്നു. അക്കാലത്താണ് തന്റെ ഒരു സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരം മാങ്ങെല്‍ കത്തോലിക്ക വചനപ്രഘോഷകന്‍റെ സുവിശേഷ പ്രഘോഷണം കേള്‍ക്കുവാനിടയായി. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ മാങ്ങെലിനെ ഏറെ സ്പര്‍ശിച്ചു. തുടര്‍ന്നു കത്തോലിക്കാ സഭാ പിതാക്കന്‍മാരുടെ പ്രബോധനങ്ങളും, കത്തോലിക്കാ സഭാചരിത്രവും പഠിക്കുവാന്‍ ആരംഭിക്കുകയായിരിന്നു. കത്തോലിക്കാ സഭാപിതാക്കന്‍മാരുടെ ഗ്രന്ഥങ്ങള്‍ അദ്ദേഹം തേടിപ്പിടിച്ചു വായിക്കുവാന്‍ തുടങ്ങി. സഭാപിതാക്കന്‍മാരുടെ രചനകളില്‍ നിന്നും പരിശുദ്ധ കുര്‍ബ്ബാനക്ക് ആദിമ സഭയില്‍ എത്രമാത്രം പ്രാധാന്യം ഉണ്ടായിരുന്നു എന്ന കാര്യം അദ്ദേഹം മനസ്സിലാക്കി. പരിശുദ്ധ ദിവ്യകാരുണ്യം സ്ഥാപിച്ചത് യേശുവായാതിനാല്‍, തനിക്കും കര്‍ത്താവിനെ സ്വീകരിക്കുവാനുള്ള ആഗ്രഹമുണ്ടായതായി മാങ്ങെല്‍ തുറന്ന്‍ പറഞ്ഞു. തുടര്‍ന്നു കഴിഞ്ഞ ജൂലൈ മാസം മുതല്‍, ആദിമസഭയെക്കുറിച്ച് തങ്ങള്‍ പഠിച്ച കാര്യങ്ങള്‍ മാങ്ങെലും, അദ്ദേഹത്തിന്റെ ഭാര്യ തെരേസയും തങ്ങളുടെ സഭയില്‍ പഠിപ്പിക്കുവാന്‍ തുടങ്ങി. ആദിമ സഭയുടെ പഠനത്തിനായി ബുധനാഴ്ച തോറും അവര്‍ മാറ്റിവെച്ചു. ഓരോ ക്ലാസുകളും അവരുടെ സഭയില്‍പ്പെട്ട ആളുകളെ കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിക്കുകയും, കത്തോലിക്കാ സഭയെക്കുറിച്ച് പഠിക്കുവാനുള്ള താല്‍പ്പര്യം അവരില്‍ ജനിപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് സഭയിലെ പ്രൊട്ടസ്റ്റന്‍റ് വിശ്വാസികള്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചത്. കത്തോലിക്കാ സഭയെക്കുറിച്ച് നേരത്തെ തന്നെ ചില കാര്യങ്ങള്‍ മനസ്സിലാക്കിയിരുന്നുവെന്നും തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ എത്രമാത്രം സത്യമായിരുന്നുവെന്ന് തങ്ങളുടെ പാസ്റ്ററുടെ ബുധനാഴ്ച ക്ലാസ്സുകളില്‍ നിന്നും മനസ്സിലായെന്ന് മാങ്ങെലിനൊപ്പം കത്തോലിക്കാ സഭയിലേക്ക് വന്ന റെബേക്ക മക്ക്ലോസ്കി പറഞ്ഞു. 40,000 ത്തോളം പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ ഉണ്ട്. അങ്ങനെയാണെങ്കില്‍ ഞങ്ങള്‍ പ്രശ്നങ്ങളുടെ ഭാഗമാണോ അതോ പ്രശ്നപരിഹാരത്തിന്റെ ഭാഗമോയെന്ന ചിന്ത തന്നെ മറ്റൊരു തലത്തിലേക്ക് കൂട്ടികൊണ്ട് പോയതായി കത്തോലിക്കാ സഭയില്‍ ചേര്‍ന്ന ലിസാ ഗ്രേ പറഞ്ഞു. സെപ്റ്റംബര്‍ മാസത്തിലാണ് താന്‍ പാസ്റ്റര്‍ പദവി ഒഴിയുകയാണെന്നും തന്റെ കുടുംബത്തോടൊപ്പം കത്തോലിക്കാ സഭയില്‍ ചേരുകയാണെന്നും മാങ്ങെല്‍ തന്റെ സഭയെ അറിയിച്ചത്. കത്തോലിക്ക വിശ്വാസം സ്വീകരിക്കുവാന്‍ മാങ്ങെല്‍ സമീപിച്ചത് വിശുദ്ധ മെലനീസ് കത്തോലിക്കാ ദേവാലത്തിലെ പുരോഹിതനായ ഫാദര്‍ ബോബ് റാന്‍കിനേയാണ്. തുടര്‍ന്നു ജ്ഞാനസ്നാനം സ്വീകരിക്കുകയായിരിന്നു. തന്റെ ഇടവകയിലെ വിശ്വാസികള്‍ക്കില്ലാത്ത ആവേശത്തോടെയാണ് മാങ്ങെല്‍സും അദ്ദേഹത്തിന്റെ കൂടെ വന്നവരും വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്നതെന്നു ഫാദര്‍ ബോബ് റാന്‍ക് പറഞ്ഞു.
Image: /content_image/News/News-2017-05-03-08:04:06.jpg
Keywords: പ്രൊട്ട, പാസ്റ്റര്‍
Content: 4809
Category: 1
Sub Category:
Heading: മാര്‍പാപ്പയുടെ ഈജിപ്ത് സന്ദര്‍ശനം വിശ്വാസികള്‍ക്ക് ആത്മീയ ഉണർവ് നൽകിയതായി സഭാനേതൃത്വം
Content: കെയ്റോ: ഓശാന ഞായറാഴ്ചയിലെ ചാവേറാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഭീതിയിയിലായിരുന്ന ജനതയ്ക്ക് ആത്മീയ ഉണര്‍വും ധൈര്യം നൽകാൻ മാർപാപ്പയുടെ ത്രിദിന സന്ദർശനം വഴിയൊരുക്കിയെന്ന്‍ ഈജിപ്ഷന്‍ സഭാ നേതൃത്വം. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടേയും സന്ദേശമാണ് സന്ദര്‍ശനത്തിലൂടെ മാർപാപ്പ നൽകിയതെന്ന് ഈജിപ്ഷ്യൻ മെത്രാന്മാരുടെ പ്രതിനിധി ഫാ. റാഫിക് ഗ്രീച്ചി പറഞ്ഞു. മാർപാപ്പയുടെ ഈജിപ്തിലെ പര്യടനം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതും പ്രത്യാശയുണർത്തുന്നതുമായിരുന്നുവെന്ന് ജെസ്യൂട്ട് വൈദികൻ സമീർ ഖാലിൽ വിവരിച്ചു. കോപ്റ്റിക്ക് ഓർത്തഡോക്സ് വിഭാഗവും ക്രൈസ്തവരും തമ്മിലുള്ള ബന്ധം ദൃഡമാക്കിയത് ചരിത്ര സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രാൻസിസ് പാപ്പയും കോപ്റ്റിക്ക് ഓർത്തഡോക്സ് സഭാ തലവൻ തവാദ്രോസ് രണ്ടാമനും പൊതുമാമോദീസാക്കുള്ള ഉടമ്പടിയിൽ ഒപ്പുവെച്ചതിനെ ആസ്പദമാക്കിയാണ് അദ്ദേഹം പ്രതികരിച്ചത്. കോപ്റ്റിക്ക് സഭയുമായുമായി എക്യുമെനിക്കൽ ധാരണയിൽ എത്തിച്ചേരുന്നത് വഴി ക്രിസ്തുമസ്, ഈസ്റ്റർ ദിനങ്ങൾ ഒരേ ദിവസം ആഘോഷിക്കുന്നതു പോലെയുള്ള കൂടുതൽ തീരുമാനങ്ങൾ എടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഫാ. സാമിർ പ്രതികരിച്ചു. ഫ്രാൻസിസ് പാപ്പയും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദൽ ഫത്ത അൽ സിസ്സിയുമായി കൂടിക്കാഴ്ച നടത്തിയത് വി. മർക്കോസിന്റെ പിൻതലമുറക്കാരായ രാജ്യത്തെ ക്രൈസ്തവരുടെ പ്രശ്നങ്ങളെ കൂടുതൽ മനസ്സിലാക്കാൻ ഇടയാക്കുമെന്ന സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു. ക്രൈസ്തവരെ സഹായിക്കാൻ ഇന്ന് രാഷ്ട്രത്തലവനു മാത്രമേ സാധിക്കുകയുള്ളൂ. ഐഎസ് തീവ്രവാദികളുടെ ഉപദ്രവത്തിൽ നിന്നും സംരക്ഷണം നൽകാൻ അദ്ദേഹത്തിന്റെ അക്ഷീണ പിന്തുണയുണ്ടെന്നും ഫാ.സാമിർ പറഞ്ഞു. തീവ്രവാദികളുടെ ചിന്തയിലാണ് ആക്രമണങ്ങൾ തുടക്കം കുറിക്കുന്നത്. അതിനാൽ തന്നെ അവ നിയന്ത്രിക്കുക ശ്രമകരമാണെന്നും അത്തരം പ്രവർത്തനങ്ങൾ നടത്തുന്നവരുടെ മാനസാന്തരത്തിനായി ദൈവത്തോട് നിരന്തരം പ്രാർത്ഥിക്കണമെന്നും ഫാ.റാഫിക് അഭ്യർത്ഥിച്ചു. മാർപാപ്പയുടെ സന്ദർശനത്തോടെ ക്രൈസ്തവർ സുരക്ഷിതരാണെന്ന ധാരണ തെറ്റാണെന്നും തീവ്രവാദികള്‍ രാജ്യത്തു തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2017-05-03-09:17:58.jpg
Keywords: ഈജി, ഫ്രാന്‍സിസ് പാപ്പ