Contents
Displaying 4511-4520 of 25065 results.
Content:
4790
Category: 18
Sub Category:
Heading: മിഷന്‍ കോണ്‍ഗ്രസ് സമാപിച്ചു
Content: കൊച്ചി: അഞ്ചു ദിവസം നീണ്ടുനിന്ന മിഷന്‍ കോണ്‍ഗ്രസിന് (ജിജിഎം 2017) സമാപനം. വചനപ്രഘോഷണ മേഖലയില്‍ യുവാക്കളുടെ സജീവ പങ്കാളിത്തം ആഹ്വാനം ചെയ്യുന്ന യുവജനസംഗമത്തോടെയാണ് അങ്കമാലി കറുകുറ്റി അഡ്ലക്സ് കണ്വന്ഷന് സെന്ററില്‍ നടന്നുവന്ന മിഷന്‍ കോണ്‍ഗ്രസ് സമാപിച്ചത്. ജൊവായി രൂപത ബിഷപ് ഡോ. വിക്ടര്‍ ലിംഗ്ദോ യുവജനസംഗമം ഉദ്ഘാടനം ചെയ്തു. യുവജനങ്ങള്‍ ദൈവസ്നേഹത്തില്‍ ആഴപ്പെട്ട ജീവിതം നയിക്കണമെന്നു ബിഷപ്പ് ആഹ്വാനം ചെയ്തു. ദൈവസ്നേഹം സഭയ്ക്കും സമൂഹത്തിനും വേണ്ടി കഠിനമായി പ്രവര്‍ത്തിക്കാന്‍ യുവജനങ്ങളെ സഹായിക്കും. അതു സഭയ്ക്കും സമൂഹത്തിനും പുരോഗതിക്കു കാരണമാകും. ഇന്നു യുവജനങ്ങള്‍ തെറ്റായ മാധ്യമസംസ്കാരം മൂലം ലോകസുഖങ്ങള്‍ തേടി അലയുന്നവരായി മാറുന്നു. ക്രിസ്തുവിനെ സ്നേഹിക്കുന്ന യുവജനങ്ങള്‍ ലോകത്തിനു പിന്നാലെ പോകരുത്. സഭയുടെയും സമൂഹത്തിന്റെയും ഭാവി നിര്‍ണയിക്കുന്നത് യുവത്വമാണ്. ബിഷപ്പ് പറഞ്ഞു. അഞ്ചുദിവസം നീണ്ടുനിന്ന മിഷന്‍ കോണ്‍ഗ്രസില്‍ സന്യാസിനികളുടെ കൂട്ടായ്മ, വൈദികരുടെ കൂട്ടായ്മ, ബൈബിള്‍ പകര്‍ത്തിയെഴുത്തു മത്സരത്തില്‍ (സ്ക്രിപ്ത്തുറ) പങ്കെടുത്തവരുടെ സംഗമം, ഫാത്തിമ ശതാബ്ദി ആഘോഷം, അധ്യാപകരുടെ സംഗമം, പ്രോലൈഫ് കൂട്ടായ്മ, മിഷന്‍ ഇന്ത്യ വണ്‍, തെക്കന്‍ കേരളത്തിലെ കുട്ടികളുടെ സംഗമം, അന്യഭാഷകളില്‍ ബൈബിള്‍ പകര്‍ത്തിയെഴുത്തു മത്സരത്തില്‍ പങ്കെടുത്തവരുടെ സംഗമം, വടക്കന്‍ കേരളത്തിലെ കുട്ടികളുടെ സംഗമം, വിന്‍സന്‍ഷ്യന്‍ ആത്മീയതയുടെ 400ാം വാര്‍ഷികാഘോഷം, പ്രാര്‍ഥനാ സംഗീത നിശ പളുങ്കുകടല്‍ എന്നിവ നടന്നു.
Image: /content_image/India/India-2017-05-01-05:02:04.jpg
Keywords: മിഷന്‍

4791
Category: 18
Sub Category:
Heading: ഗ്രീക്കില്‍നിന്നു മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ സുവിശേഷങ്ങളുടെ ഓഡിയോ സിഡി പ്രകാശനം ചെയ്തു
Content: കൊച്ചി: ആദ്യമായി ഗ്രീക്കില്‍നിന്നു മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ സുവിശേഷങ്ങളുടെ ഓഡിയോ സിഡി പരിയാരം സാന്തോം ബൈബിള്‍ സെന്ററിൽ പ്രകാശനം ചെയ്തു. സെന്റ് തോമസ് മിഷണറി സൊസൈറ്റിയുടെ ജൂബിലി ആഘോഷ ചടങ്ങിനിടെ ഉജ്ജൈന്‍ രൂപത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേലാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്. ബൈബിള്‍ പണ്ഡിതനും വാഗ്മിയുമായ റവ.ഡോ. സെബാസ്റ്റ്യന്‍ കിഴക്കേയിലും ടീമംഗങ്ങളുമാണു പരിഭാഷ തയാറാക്കിയത്. എംഎസ്ടി വൈദികനായ ഫാ. കുര്യാക്കോസ് കാപ്പിപ്പറമ്പിലാണു ശബ്ദം നല്‍കിയത്. ഓഡിയോ സിഡി, പരിയാരം സാന്തോം ബൈബിള്‍ സെന്ററിലും എംഎസ്ടിയുടെ കേന്ദ്ര ഭവനമായ ഭരണങ്ങാനം ദീപ്തി ഭവനിലും ലഭ്യമാണ്.
Image: /content_image/India/India-2017-05-01-05:44:31.jpg
Keywords: പ്രകാശ

4792
Category: 18
Sub Category:
Heading: മലയാറ്റൂർ എട്ടാമിടം തിരുനാളിനു എത്തിയത് ആയിരങ്ങള്‍
Content: കാലടി: പുതുഞായർ തിരുനാളിന്റെ എട്ടാമിടമായ ഇന്നലെ മലയാറ്റൂർ കുരിശുമുടിയിലേക്ക് എത്തിയത് ആയിരകണക്കിന് വിശ്വാസികള്‍. കുരിശുമുടിയിൽ രാവിലെ നടന്ന ആഘോഷമായ തിരുനാൾ പാട്ടുകുര്‍ബാനയ്ക്ക് ഫാ. സനു പുതുശേരി കാർമികനായി. സെന്റ് തോമസ് പളളിയിൽ രാവിലെ പത്തിനു ആഘോഷമായ തിരുനാൾ പാട്ടുകുര്‍ബാനയ്ക്ക് ഫാ.ബോബി അരിമറ്റത്തിൽ നേതൃത്വം വഹിച്ചു. തുടർന്ന് കുരിശുമുടി സന്നിധിയിൽ നിന്ന് ആരംഭിച്ച പ്രദക്ഷിണം പൊൻകുരിശുളള കപ്പേളയും മാര്‍ത്തോമാ മണ്ഡപവും ചുറ്റി സമാപിച്ചു. വൈകുന്നേരം മൂന്നിന് എട്ടാമിടം തിരുനാളിനു സമാപനം കുറിച്ചുകൊണ്ട് പൊൻപണം തലചുമടായി ഇറക്കുന്ന പ്രധാന ചടങ്ങിനു നിരവധി വിശ്വാസികളും പങ്കുചേർന്നു.
Image: /content_image/India/India-2017-05-01-06:01:06.jpg
Keywords: മലയാ

4793
Category: 24
Sub Category:
Heading: വിശുദ്ധ ജലത്തിന്റെ ശക്തിയെക്കുറിച്ച്
Content: പലപ്പോഴായി ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ള ഒരു പെണ്‍കുട്ടിയുടെ ഭവനം ഒരു വൈദികൻ സന്ദര്‍ശിക്കാനിടയായി. അച്ചന്‍ ആ പെണ്‍കുട്ടിക്കുവേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ അവള്‍ പറഞ്ഞതിങ്ങനെയാണ്: "രാത്രി കിടന്നുറങ്ങുമ്പോള്‍ ഒരു പുരുഷശബ്ദം അവളെ പേരുചൊല്ലി വിളിക്കുന്നതായി അനുഭവപ്പെടുന്നു. 'വാ, നമുക്കൊരുമിച്ചുപോയി ആത്മഹത്യ ചെയ്യാം' എന്ന ശബ്ദം നിരന്തരം ചെവിയില്‍ മുഴങ്ങും. അപ്പോള്‍ അതിനെ എതിരിടാന്‍ കഴിയാതെ അവള്‍ യാന്ത്രികമായി ആത്മഹത്യയ്ക്ക് ശ്രമിക്കും." അച്ചന്‍ അവളുടെമേല്‍ വിശുദ്ധജലം തളിച്ച് വിശുദ്ധ കുരിശിനാല്‍ മുദ്രകുത്തി പ്രാര്‍ത്ഥിച്ചു. പോരാന്‍നേരം ഭവനത്തിന്റെ പ്രധാനവാതിലില്‍ കുരിശടയാളം വരച്ച് മുദ്രകുത്തി തിന്മയുടെ ശക്തികളെ നിരോധിക്കാനായി നിശ്ശബ്ദമായി പ്രാര്‍ത്ഥിച്ചു. അത് ആ പെണ്‍കുട്ടി കാണുകയോ അറിയുകയോ ചെയ്തിട്ടുമില്ലായിരുന്നു. ഒന്നു രണ്ടാഴ്ചകള്‍ക്കുശേഷം ആ വൈദികന്‍ വീണ്ടും ആ ഭവനത്തിലെത്തി. പെണ്‍കുട്ടിയുടെ വിശേഷങ്ങള്‍ അന്വേഷിച്ചു. അപ്പോള്‍ അവള്‍ പറഞ്ഞതിപ്രകാരമാണ്: ''ഇപ്പോള്‍ എനിക്ക് സുഖമായി കിടന്നുറങ്ങാന്‍ പറ്റുന്നുണ്ട്. ബെഡ്‌റൂമില്‍ യാതൊരു അസ്വസ്ഥതയുമില്ല. പക്ഷേ, ചിലപ്പൊഴൊക്കെ വീടിന്റെ പുറത്തുനിന്നും ആ ശബ്ദം കേട്ടിട്ടുണ്ട്. അത് എന്നോട് വീടിന്റെ പുറത്തേക്കിറങ്ങി വരാനാണ് പറയുന്നത്. ഇന്നാള് വന്ന അച്ചന്‍ വീടിന്റെ വാതിലില്‍ കുരിശുവരച്ചുപോയതുകൊണ്ട് എനിക്ക് അകത്തേക്ക് വരാന്‍ കഴിയുന്നില്ല. നീ പുറത്തേക്കു വാ'', എന്ന് പറയുന്നത് ഒന്നുരണ്ട് പ്രാവശ്യം കേട്ടു. നോക്കുക, ഒരു വൈദികന്റെ കരങ്ങള്‍കൊണ്ട് വാതിലിന്റെ കട്ടിളക്കാലുകളില്‍ പതിപ്പിച്ച കുരിശടയാളത്തിന്റെ ശക്തി! വെഞ്ചരിപ്പുവഴി വിശുദ്ധീകരണം മാത്രമല്ല, വിശുദ്ധീകരിക്കപ്പെട്ടവ ക്രിസ്തുവിനായി സമര്‍പ്പിക്കുകയും ചെയ്യുന്നുണ്ട്. സ്വന്തമായവയില്‍ മാത്രമാണ് നാം നമ്മുടെ മുദ്ര അല്ലെങ്കില്‍ അടയാളം പതിപ്പിക്കാറുള്ളത്. അതിനാല്‍ വെഞ്ചരിപ്പുവഴി പവിത്രീകരിക്കപ്പെടുകയും കുരിശടയാളത്താല്‍ മുദ്രകുത്തപ്പെടുകയും ചെയ്യുന്നവ ദൈവമഹത്വത്തിനായി ഉപയോഗിക്കപ്പെടണം. #{red->n->n->പ്രാര്‍ത്ഥന: }# രക്ഷയുടെ അടയാളമായ വിശുദ്ധ കുരിശേ, എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബാംഗങ്ങളെയും എന്റെ സമൂഹത്തെയും എന്റെ നാടിനെയും അങ്ങേ തിരുമുന്‍പില്‍ സമര്‍പ്പിക്കുന്നു. പൈശാചികബന്ധനത്തില്‍നിന്നും അതിന്റെ ശക്തിയില്‍നിന്നും മോചനം തരണമേ. ജോലിയിലും അധ്വാനത്തിലും കഴിയുന്ന എല്ലാവര്‍ക്കും വിജയം കൊടുക്കണമേ. പെട്ടെന്നുണ്ടാകുന്ന അപകടങ്ങള്‍, ദുര്‍മരണങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍, രോഗങ്ങള്‍, ഇടിമിന്നല്‍ ഇവയില്‍നിന്നും സംരക്ഷണം തരണമേ. വിശുദ്ധ കുരിശിന്റെ സന്നിധിയില്‍ പ്രാര്‍ത്ഥിക്കുന്ന എല്ലാവരുടേയും നിയോഗങ്ങള്‍ സാധിച്ചു കൊടുക്കേണമേ. ''കുരിശാണ് രക്ഷ, കുരിശിലാണ് വിജയം, കുരിശിലാണ് മഹത്വം.'' (3 പ്രാവശ്യം) 1 സ്വര്‍ഗ. 1 നന്മ.
Image: /content_image/SocialMedia/SocialMedia-2017-05-01-06:25:23.jpg
Keywords: ആത്മീയ ആയുധ

4794
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പു പിതാവിനോടുള്ള പ്രാര്‍ത്ഥന
Content: ഭാഗ്യപ്പെട്ട മാര്‍ യൗസേപ്പേ, ഞങ്ങളുടെ അനര്‍ത്ഥങ്ങളില്‍ അങ്ങേപക്കല്‍ ഓടിവന്ന്‍ പരിശുദ്ധ ഭാര്യയോട് സഹായം അപേക്ഷിച്ചതിനു ശേഷം അങ്ങേ മദ്ധ്യസ്ഥതയും ഞങ്ങളിപ്പോള്‍ മനോശരണത്തോടെ യാചിക്കുന്നു. ദൈവജനനിയായ അമലോത്ഭവ കന്യകയോട് അങ്ങേ ഒന്നിപ്പിച്ച ദിവ്യ സ്നേഹത്തെക്കുറിച്ചും ഉണ്ണീശോയെ അങ്ങ് ആലിംഗനം ചെയ്ത അങ്ങേ പൈതൃകമായ സ്നേഹത്തെക്കുറിച്ചും ഈശോമിശിഹാ തന്‍റെ തിരുരക്തത്താല്‍ നേടിയ അവകാശത്തിന്‍മേല്‍ കൃപയോടെ നോക്കണമെന്നും അങ്ങയുടെ ശക്തിയാലും മഹത്വത്താലും ഞങ്ങളുടെ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കണമെന്നും എളിമയോടെ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. തിരുക്കുടുംബത്തിന്‍റെ എത്രയും വിവേകമുള്ള കാവല്‍ക്കാരാ, ഈശോമിശിഹായുടെ തെരഞ്ഞെടുക്കപ്പെട്ട ജനത്തെ ആദരിക്കേണമേ. എത്രയും പ്രിയമുള്ള പിതാവേ, അബദ്ധത്തിന്‍റെയും വഷളത്വത്തിന്‍റെയും കറകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ. ഞങ്ങളുടെ എത്രയും വല്ലഭമുള്ള പാലകനെ, അന്ധകാര ശക്തികളോട് ഞങ്ങള്‍ ചെയ്യുന്ന യുദ്ധത്തില്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഞങ്ങളെ കൃപയോടെ സഹായിക്കണമേ. അങ്ങ് ഒരിക്കല്‍ ഉണ്ണിയീശോയെ മരണകരമായ അപകടത്തില്‍ നിന്നും കാത്തുരക്ഷിച്ചതു പോലെ ഇപ്പോള്‍ തിരുസഭയെ ശത്രുവിന്‍റെ കെണിയില്‍ നിന്നും ആപത്തുകളൊക്കെയില്‍ നിന്നും കാത്തുകൊള്ളേണമേ. ഞങ്ങള്‍ അങ്ങേ മാതൃകയനുസരിച്ച് അങ്ങേ സഹായത്താല്‍ ബലം പ്രാപിച്ച് പുണ്യജീവിതം കഴിപ്പാനും നല്ല മരണം ലഭിച്ച് സ്വര്‍ഗ്ഗത്തില്‍ നിത്യഭാഗ്യം പ്രാപിപ്പാന്‍ തക്കവണ്ണം അങ്ങേ മാദ്ധ്യസ്ഥതയാല്‍ ഞങ്ങളെ എല്ലാവരേയും എല്ലായ്പ്പോഴും കാത്തുകൊള്ളണമേ. ആമ്മേന്‍.
Image: /content_image/ChristianPrayer/ChristianPrayer-2017-05-01-06:28:18.jpg
Keywords: പ്രാര്‍ത്ഥന

4795
Category: 1
Sub Category:
Heading: ഫാത്തിമ പ്രത്യക്ഷീകരണത്തിന്‍റെ സ്മരണയില്‍ ദക്ഷിണ കൊറിയയും
Content: സിയൂള്‍: ഫാത്തിമാ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് ദക്ഷിണ കൊറിയയിലെ സിയൂള്‍ അതിരൂപതയും തുടക്കം കുറിച്ചു. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക പ്രാര്‍ത്ഥനകള്‍ മെയ് 13 മുതല്‍ ഒക്ടോബര്‍ 13 വരെ വിവിധ ഇടവകകളില്‍ നടത്തപ്പെടും. അതിരൂപതയുടെ കീഴിലുള്ള അഞ്ച് പ്രദേശങ്ങളില്‍ പ്രത്യേക ആഘോഷങ്ങള്‍ നടക്കും. മെയോങ്‌ഡോങ് കത്തീഡ്രലില്‍ വെച്ചു ആരംഭിക്കുന്ന പ്രാര്‍ത്ഥന ശുശ്രൂഷ വിവിധ ദേവാലയങ്ങള്‍ പിന്നിട്ട് ഇതേ ദേവാലയത്തില്‍ തന്നെ അവസാനിക്കും. 'ഫാത്തിമ ദര്‍ശനത്തിന്റെ നൂറാം വാർഷികത്തിന്റെ ഓർമ്മയ്ക്കായുള്ള പ്രാർത്ഥനാ തീർത്ഥാടനം' എന്ന പേരില്‍ അതിരൂപത സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കൊറിയയിലെ നിലവിലെ സ്ഥിതിഗതികള്‍ പ്രശ്നങ്ങളിലേക്ക് വഴി തിരിയുന്നതിനാല്‍ ഫാത്തിമായില്‍ മാതാവ് നല്കിയ സന്ദേശത്തിന്റെ പ്രചാരകരാകാനും പ്രാര്‍ത്ഥനാകൂട്ടായ്മകളില്‍ പങ്കെടുക്കാനും അതിരൂപത സര്‍ക്കുലറിലൂടെ വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. അതിരൂപതയുടെ 'ഫാത്തിമ പ്രാര്‍ത്ഥനാ തീര്‍ത്ഥാടനം' ലോകം മുഴുവനും പ്രത്യേകിച്ചു കൊറിയയിലും സമാധാനമുണ്ടാകാന്‍ സമര്‍പ്പിച്ചിരിക്കുകയാണെന്ന് പാസ്റ്ററല്‍ ഡയറക്റ്റര്‍ ഫാദര്‍ അഗസ്റ്റിന്‍ ജോ സങ്പൂങ് പറഞ്ഞു. നിശബ്ദതയില്‍ കഴിയുന്ന കൊറിയയിലെ കത്തോലിക്ക സമൂഹത്തിനു പ്രാര്‍ത്ഥനശുശ്രൂഷ പുതിയ ഉണര്‍വ് സമ്മാനിക്കുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/TitleNews/TitleNews-2017-05-01-07:09:29.jpg
Keywords: ഫാത്തിമ

4796
Category: 1
Sub Category:
Heading: ‘ദൈവത്തിനു എന്നെ ആവശ്യമുണ്ട്’: മുന്‍ മെക്സിക്കന്‍ സുന്ദരി സന്യസ്ഥജീവിതം സ്വീകരിച്ചു
Content: മെക്സിക്കോ സിറ്റി: മെക്സിക്കന്‍ സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട എസ്മെറാള്‍ഡാ സോളിസ് ഗോണ്‍സാലെസ് എന്ന 21-കാരി കത്തോലിക്ക സന്യാസ സമൂഹത്തില്‍ ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം ‘സൗന്ദര്യ റാണി’ പട്ടം കരസ്ഥമാക്കിയ എസ്മെറാള്‍ഡാ, മെക്സിക്കോയിലെ ക്യുവര്‍ണാവാക്കായില്‍ വാഴ്ത്തപ്പെട്ട മരിയ ഇന്‍സ് തെരേസാ അരിയാസ് സ്ഥാപിച്ച ‘പൂവര്‍ ക്ലാര മിഷണറീസ് ഓഫ് ദി ബ്ലസ്സ്ഡ് സാക്രമെന്റ്’ എന്ന സന്യാസിനി സഭയിലാണ് ചേര്‍ന്നിരിക്കുന്നത്. ആത്മീയജീവിതത്തില്‍ പ്രവേശിക്കാതിരിക്കുന്നിടത്തോളം കാലം അതെന്താണെന്ന് നമുക്ക് ശരിക്കും അറിയുന്നില്ലായെന്നും തനിക്ക് ഇപ്പോള്‍ അതിന്‍റെ പ്രാധാന്യം മനസ്സിലാക്കുവാന്‍ സാധിക്കുണ്ടെന്നും എസ്മെറാള്‍ഡാ സിഎന്‍എ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നൂട്രീഷണിസ്റ്റ് ആയിരുന്ന എസ്മെറാള്‍ഡാ 5 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പൂവര്‍ ക്ലാര സന്യാസി സഭയിലെ സിസ്റ്റേഴ്സിനെ കണ്ടുമുട്ടിയത്. വരാനിരിക്കുന്ന ജീവിതത്തെ കുറിച്ചുള്ള അറിവ് പകരുന്നവയായിരുന്നു ആ അനുഭവങ്ങള്‍. പൂര്‍ണ്ണമായ രീതിയില്‍ തന്നെ സേവിക്കുവാന്‍ ദൈവം തന്നെ വിളിക്കുന്നതായി തനിക്ക് തോന്നിയെന്ന്‍ എസ്മെറാള്‍ഡാ പറയുന്നു. ഇതിനിടയില്‍ സൗന്ദര്യ റാണിയെ തിരഞ്ഞെടുക്കുവാനുള്ള മത്സരത്തില്‍ പങ്കെടുത്തു. സൗന്ദര്യ റാണി പട്ടവും കരസ്ഥമാക്കി. നീണ്ട നാളുകള്‍ക്ക് ശേഷം കഴിഞ്ഞ മാര്‍ച്ചിലാണ് അവള്‍ തന്റെ ദൈവവിളിക്ക് സമ്മതം നല്‍കിയത്. മോര്‍ലോസ് സംസ്ഥാനത്തിലെ ക്യുവര്‍ണാവാക്കായിലുള്ള സന്യാസിനി സഭയുടെ മഠത്തിലാണ് എസ്മെറാള്‍ഡാ ഇപ്പോള്‍ താമസിക്കുന്നത്. തന്റെ ദൈവവിളി കണ്ടെത്തുന്നതിനായി താന്‍ ഒരുപാട് സമയം പ്രാര്‍ത്ഥനയിലും കാര്യണ്യപ്രവര്‍ത്തികളിലും മുഴുകിയതായി എസ്മെറാള്‍ഡാ സിഎന്‍എയോട് തുറന്ന്‍ പറഞ്ഞു. “കുടുംബത്തെ വിട്ടുപിരിയേണ്ടി വരുന്നതിനാല്‍ ചെറിയ എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും തന്റെ മാതാപിതാക്കളും, സഹോദരങ്ങളും, അടുത്ത കൂട്ടുകാരും തന്റെ തീരുമാനത്തോട് പൂര്‍ണ്ണമായും സഹകരിച്ചു. ദൈവത്തിന് എന്നെ ആവശ്യമുണ്ടായിരുന്നു, മറ്റൊരു മേഖലയിലുള്ള വിജയമാണ് ദൈവം എനിക്കായി കരുതിയിരിക്കുന്നത്.” ആത്മീയജീവിതത്തില്‍ ഓരോ ദിവസവും, ഒരു പുതിയ തുടക്കവും അവസരവുമാണ്. ദൈവത്തിന്‍റെ രാജ്യം വ്യാപിപ്പിക്കുന്നതിനുള്ള അവസരമാണിത്. അതിനായി ഒരുപാട് സഹനങ്ങള്‍ നമുക്ക് നേരിടേണ്ടതായി വരും. എന്നാല്‍ എല്ലാത്തിന്റേയും പ്രതിഫലം സന്തോഷമായിരിക്കും. ഭൗതീകജീവിതത്തിലെ മനോഹാരിതയും സന്തോഷവും ആകര്‍ഷണീയമാണ് എന്നത് സത്യമായിരിക്കാം. എന്നാല്‍ നിത്യമായി നിലനില്‍ക്കുന്നതിനെക്കുറിച്ചും നമ്മള്‍ ചിന്തിക്കണം. തന്റെ പദ്ധതിക്കായി ദൈവം നമ്മളെ വിളിക്കുമ്പോള്‍ ഭയപ്പെടേണ്ട കാര്യമില്ല. സന്തോഷത്തോടും, സമാധാനത്തോടും, ആത്മവിശ്വാസത്തോടും കൂടി ദൈവത്തെ സ്വീകരിക്കുക, അത് മാത്രം നമ്മള്‍ ചെയ്‌താല്‍ മതി. എസ്മെറാള്‍ഡാ തന്‍റെ വിശ്വാസം ഏറ്റുപറഞ്ഞു. ഏതൊരു ദൈവനിയോഗത്തിനും അതിന്റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും ദൈവത്തിന്റെ കരംപിടിച്ചാല്‍, നമ്മുക്ക് എപ്പോഴും മുന്നേറുവാന്‍ സാധിക്കുമെന്ന്‍ എസ്മെറാള്‍ഡാ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ പ്രവര്‍ത്തനനിരതരായ ദിവ്യകാരുണ്യത്തിന്റെ ക്ലാര സന്യാസിനീ സഭ- ക്ലിനിക്കുകള്‍, യുവജന കൂട്ടായ്മകള്‍, സ്കൂളുകള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ രീതിയില്‍ സേവനം ചെയ്തു വരുന്നുണ്ട്. സഭയിലെ പുതിയ അംഗത്തിന്‍റെ ജീവിതകഥ സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.
Image: /content_image/TitleNews/TitleNews-2017-05-01-08:26:41.jpg
Keywords: മിസ് യുഎസ്എ, ലോകസുന്ദരി

4797
Category: 4
Sub Category:
Heading: വിശുദ്ധ ക്ലാരയെ ടെലിവിഷൻ പ്രേക്ഷകരുടെ മധ്യസ്ഥയാക്കി മാറ്റിയ അത്ഭുതം
Content: നമ്മുടെ ഓരോ ജീവിത ആവശ്യങ്ങളിലും ഓരോ വിശുദ്ധരുടെ മാദ്ധ്യസ്ഥം തേടി നാം പ്രാര്‍ത്ഥിക്കാറുണ്ട്. നഷ്ട്ടപ്പെട്ട് പോയ സാധനങ്ങള്‍ കണ്ടുകിട്ടാന്‍ വിശുദ്ധ അന്തോണീസ്, ക്ഷുദ്രജീവികളുടെ ഉപദ്രവങ്ങളില്‍ നിന്ന്‍ മോചനം കിട്ടാന്‍ വിശുദ്ധ ഗീവര്‍ഗ്ഗീസ്, അസാദ്ധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാതദേവൂസ് എന്നിങ്ങനെ നീളുന്നു ആ പട്ടിക. എന്നാല്‍ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും ഒരു മധ്യസ്ഥ വിശുദ്ധയുള്ള കാര്യം അറിയാമോ ? പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ ക്ലാരയാണ് ടെലിവിഷന്‍ പ്രേക്ഷകരുടെ മധ്യസ്ഥ. 1950-കളുടെ അവസാനമായപ്പോഴേക്കും ആധുനിക സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാധ്യമങ്ങളിലൊന്നായി ടെലിവിഷന്‍ മാറിക്കഴിഞ്ഞിരുന്നു. പുതിയ സാങ്കേതിക വിദ്യക്ക് തിരുസഭയുടെ അനുഗ്രഹവും സംരക്ഷണവും നല്‍കണമെന്ന് അക്കാലത്തെ മാര്‍പാപ്പായായിരുന്ന പിയൂസ് പന്ത്രണ്ടാമന്‍ ആഗ്രഹിച്ചു. പുതിയ സാങ്കേതിക വിദ്യകളേയും, ശാസ്ത്രപുരോഗതിയേയും തിരുസഭ പിന്തുണക്കുന്നുവെന്നും, അതിനാല്‍ ആധുനിക സാങ്കേതിക വിദ്യകളുടെ ഗുണങ്ങള്‍ സുവിശേഷ പ്രഘോഷണത്തില്‍ പ്രയോജനപ്പെടുത്തണമെന്നും പാപ്പാ ആഹ്വാനം ചെയ്തു. ടെലിവിഷന് നല്ലതും, മോശവുമായ വശങ്ങള്‍ ഉണ്ടെന്നും അതിനു ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെ പറ്റിയും പാപ്പാക്ക് അറിയാമായിരുന്നു. ഇതിനാലാണ് ടെലിവിഷന്‍ മേഖലയുടെ ആത്മീയ സംരക്ഷണത്തിനായി ഒരു മധ്യസ്ഥ വിശുദ്ധന്‍/വിശുദ്ധ ഉണ്ടായിരിക്കണമെന്ന് പാപ്പാ ആഗ്രഹിച്ചത്. അസീസ്സിയിലെ വിശുദ്ധ ഫ്രാന്‍സീസിനെ പിഞ്ചെല്ലിയ വിശുദ്ധ ക്ലാരയെ തന്നെ ടെലിവിഷന്‍ പ്രേക്ഷകരുടെ മധ്യസ്ഥയായി പരിഗണിക്കുന്നതിന് ഒരു പ്രത്യേക കാരണം ഉണ്ടായിരുന്നു. ഒരു ക്രിസ്തുമസ്സ് ദിനം. ക്ലാര രോഗിണി ആയിരിക്കുന്ന സമയമായിരിന്നു അത്. അന്നത്തെ വിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിക്കണമെന്ന അതിയായ ആഗ്രഹം അവള്‍ക്ക് ഉണ്ടായിരുന്നെങ്കിലും അവള്‍ക്ക് തന്റെ കട്ടില്‍ വിട്ടെഴുന്നേല്‍ക്കുവാന്‍ പോലും സാധ്യമല്ലായിരുന്നു. പക്ഷേ അവളുടെ ആഗ്രഹത്തെ അറിഞ്ഞ ദൈവം അത്ഭുതകരമായ രീതിയില്‍ അവള്‍ക്ക് വിശുദ്ധ കുര്‍ബ്ബാനയുടെ ദര്‍ശനം നല്‍കി. അവളുടെ കോണ്‍വെന്റില്‍ വെച്ച് യഥാര്‍ത്ഥത്തില്‍ നടക്കുന്നതിനു സമാനമായ രീതിയിലായിരുന്നു വിശുദ്ധ കുര്‍ബ്ബാനയുടെ പൂര്‍ണ്ണമായ ദര്‍ശനം അവള്‍ക്ക് ലഭിച്ചത്. ടെലിവിഷനിലെ തല്‍സമയ സംപ്രേഷണത്തിനു തുല്യമായിരിന്നു അത്. ഈ സംഭവമാണ് ക്ലാരയെ ടെലിവിഷന്‍ പ്രേക്ഷകരുടെ മധ്യസ്ഥയായിരിക്കുവാന്‍ പീയൂസ് പാപ്പ തിരഞ്ഞെടുത്തത്. 1958-ല്‍ അദ്ദേഹം തന്‍റെ ഒരു അപ്പസ്തോലിക ലേഖനത്തിലൂടെ വിശുദ്ധ ക്ലാരയെ ടെലിവിഷന്‍ പ്രേക്ഷകരുടെ മധ്യസ്ഥയാക്കി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരിന്നു.
Image: /content_image/Mirror/Mirror-2017-05-01-11:01:33.jpg
Keywords: വിശുദ്ധ ക്ലാര, വിശുദ്ധ ഫ്രാന്‍

4798
Category: 1
Sub Category:
Heading: ശ്രീലങ്കയിലെ ഏക വിശുദ്ധനായ ജോസഫ് വാസിനെ പറ്റി തമിഴ് സിനിമ
Content: കൊളംബോ: ശ്രീലങ്കയിൽ ക്രൈസ്തവ വിശ്വാസം ശക്തിപ്പെടുത്താന്‍ മുൻകൈയെടുത്ത ഇന്ത്യൻ വംശജനായ വിശുദ്ധന്റെ ജീവിതത്തെ വിവരിക്കുന്ന സിനിമയുടെ പ്രദര്‍ശനം ആരംഭിച്ചു. രാജ്യത്തെ ക്രൈസ്തവരുടെയിടയിൽ പ്രസിദ്ധിയാർജ്ജിച്ച വിശുദ്ധ ജോസഫ് വാസിനെ കുറിച്ചുള്ള 'ഏഷ്യാസ് ഗ്രേറ്റസ്റ്റ് മിഷ്ണറി' സിനിമ തമിഴിലേക്ക് മൊഴിമാറ്റം നടത്തിയാണ് പുറത്തിറക്കിയത്. സനാജയ നിർമൽ സംവിധാനം ചെയ്ത സിനിമ 2009 ലാണ് റിലീസ് ചെയ്തത്. സിനിമയുടെ തമിഴ് പതിപ്പ് ഏപ്രിൽ 25നാണ് പ്രദർശനത്തിനെത്തിച്ചത്. ഇത്തരം പ്രചോദനാത്മകമായ സിനിമകൾ സിംഗള ഭാഷയ്ക്ക് പുറമെ തമിഴിലും ഒരുക്കുന്നത് ശ്രീലങ്കൻ ജനതയ്ക്ക് വി.ജോസഫ് വാസിനെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ ഇടവരുത്തുമെന്ന് സിനിമയുടെ തമിഴ് പതിപ്പിന്റെ ആദ്യ പ്രദർശനത്തോടനുബന്ധിച്ച് ബിഷപ്പ് ജോസഫ് വിയാന്നി ഫെർണാഡോ പറഞ്ഞു. സിംഹള ഭാഷയില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ സിഡിയും ഡിവിഡിയും ഇതിനോടകം വന്‍തോതില്‍ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. 2017 വി.ജോസഫ് വാസിന് സമർപ്പിക്കപ്പെട്ട വർഷമായി ശ്രീലങ്കയിലെ കാത്തലിക്ക് ബിഷപ്പ്സ് കേൺഫറൻസ് പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് സിനിമ തമിഴിലും ഒരുക്കിയിരിക്കുന്നത്. ശ്രീലങ്കയിലെ ഏക വിശുദ്ധനായ ജോസഫ് വാസിന്റെ ജീവിതത്തെയും പ്രവര്‍ത്തികളെയും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങളാണ് കത്തോലിക്ക സഭാ നേതൃത്വം പദ്ധതി തയാറാക്കിയിരിക്കുന്നത്. 1651-ല്‍ ഗോവയില്‍ ആണ് ജോസഫ് വാസ് ജനിച്ചത്. ഒററ്റോറിയന്‍ സഭാംഗമായ വിശുദ്ധ ജോസഫ് വാസ് 1676-ല്‍ വൈദികനായി പൗരോഹിത്യം സ്വീകരിച്ചു. ലങ്കയിലെ തമിഴരുടെയും, സിംഗളരുടെയും ഇടയില്‍ ഒരുപോലെ ബഹുമാനിക്കപ്പെട്ട വ്യക്തിയായിരിന്നു വിശുദ്ധ ജോസഫ് വാസ്. സിംഗള ഭാഷയും, തമിഴും പഠിച്ച അദ്ദേഹം, ശത്രുക്കളായി കഴിഞ്ഞിരുന്ന ഇരുവിഭാഗങ്ങളേയും തമ്മില്‍ യോജിപ്പില്‍ മുന്നോട്ടു കൊണ്ടു പോകുവാനുള്ള വലിയ ശ്രമങ്ങളാണ് നടത്തിയത്. ക്രിസ്തുവിന്റെ സ്‌നേഹത്തേയും രക്ഷയേയും കുറിച്ച് അദ്ദേഹം ലങ്കന്‍ ജനതയോട് പ്രഘോഷിച്ചു. 1505-ല്‍ തന്നെ ശ്രീലങ്കയിലേക്ക് കത്തോലിക്ക വിശ്വാസം പോര്‍ച്ചുഗീസുകാര്‍ കൊണ്ടെത്തിച്ചിരുന്നു. 1658-ല്‍ വന്ന ഡെച്ചുകാരാണ് ലങ്കയിലേക്ക് പ്രൊട്ടസ്റ്റന്‍ഡ് വിശ്വാസം കൊണ്ടുവന്നത്. ശ്രീലങ്കയുടെ തീരപ്രദേശങ്ങളില്‍ പ്രൊട്ടസ്റ്റന്‍ഡ് ആശയങ്ങള്‍ പടര്‍ന്നു പിടിക്കുകയും, വിശ്വാസികള്‍ കത്തോലിക്ക സഭയെ ഉപേക്ഷിക്കുവാന്‍ തീരുമാനിക്കുകയും ചെയ്ത സമയത്താണ് വിശുദ്ധ ജോസഫ് വാസ് തന്റെ പ്രവര്‍ത്തനവുമായി തീരദേശ ഗ്രാമങ്ങളിലേക്ക് എത്തിയത്. വൈദികരില്ലാതെ മുന്നോട്ടു നീങ്ങിയ കത്തോലിക്ക വിശ്വാസികള്‍ക്ക് വലിയ ആശ്വാസവുമായിട്ടാണ് ഭാരതത്തില്‍ നിന്നും വിശുദ്ധ ജോസഫ് വാസ് ലങ്കയിലേക്ക് എത്തിയത്. തന്റെ മിഷ്‌ണറി പ്രവര്‍ത്തനം ഒറ്റയ്ക്കാണു വിശുദ്ധ ജോസഫ് വാസ് ആരംഭിച്ചത്. ബുദ്ധമത വിശ്വാസിയായ ലങ്കന്‍ രാജാവ് കാന്‍ഡിയുമായുള്ള സൗഹൃദം, തന്റെ പ്രവര്‍ത്തനം കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിക്കുവാന്‍ വിശുദ്ധനു സഹായമായി തീര്‍ന്നു. പ്രവര്‍ത്തനങ്ങളുടെ ആരംഭത്തില്‍ വെറും എട്ടു മിഷനുകളിലേക്ക് മാത്രം സേവനം എത്തിച്ചിരുന്ന വിശുദ്ധ ജോസഫ് വാസ്, കാന്‍ഡി രാജാവിന്റെ സഹായത്തോടെ മിഷന്‍ കേന്ദ്രങ്ങളുടെ എണ്ണം 60 ആയി ഉയര്‍ത്തി. ശ്രീലങ്കയുടെ അപ്പസ്‌തോലന്‍ ആയി അറിയപ്പെട്ട ജോസഫ് വാസ് 1711-ൽ ആണ് അന്തരിച്ചത്. 1995-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ജോസഫ് വാസിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. 2015-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ജോസഫ് വാസിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്.
Image: /content_image/TitleNews/TitleNews-2017-05-01-12:14:16.jpg
Keywords: ശ്രീലങ്ക

4799
Category: 6
Sub Category:
Heading: വിശുദ്ധ കുർബ്ബാന: ലോക സുവിശേഷവൽക്കരണത്തിന്റെ കേന്ദ്രം
Content: "യേശു അവരോടു പറഞ്ഞു... എന്നെ അയച്ച പിതാവ് ആകർഷിച്ചാലല്ലാതെ ഒരുവനും എന്റെ അടുക്കലേക്കു വരുവാൻ സാധിക്കുകയില്ല. അന്ത്യദിനത്തിൽ അവനെ ഞാൻ ഉയിർപ്പിക്കും". (യോഹ 6:43-44 ) #{red->n->n->യേശു ഏകരക്ഷകൻ: ഏപ്രില്‍ 16}# <br> ഈ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ വിശുദ്ധയായിരുന്ന മദർ തെരേസ അവരുടെ പ്രേഷിത ദൗത്യത്തിനുള്ള ശക്തി സ്വീകരിച്ചിരുന്നത് വിശുദ്ധ കുർബ്ബാനയിൽ നിന്നായിരുന്നു. ഓരോ പ്രഭാതത്തിലും ദിവ്യബലിയിൽ പങ്കെടുക്കുകയും, ദിവ്യകാരുണ്യത്തിന്റെ മുൻപിൽ ഒരുമണിക്കൂറെങ്കിലും ധ്യാനിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തതിനു ശേഷമായിരുന്നു തന്റെ ഓരോ ദിവസവും അഗതികളുടെ അമ്മ ആരംഭിച്ചിരുന്നത്. ലോക സുവിശേഷവൽക്കരണത്തിനുവേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോരുത്തരും ഇപ്രകാരം വിശുദ്ധ കുർബ്ബാനയുടെ ശക്തി തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ലോകത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചേനേ. വിശുദ്ധ കുർബ്ബാനയാകുന്ന ദിവ്യബലിയിൽ ക്രിസ്തുവിന്റെ പെസഹാരഹസ്യമാണ് പ്രഖ്യാപിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്നത്. നമ്മുടെ വീണ്ടെടുപ്പു കർമ്മമാകുന്ന ഈ പെസഹാരഹസ്യം പഴയ നിയമത്തിൽ ദൈവം പ്രവർത്തിച്ച അത്ഭുതങ്ങളുടെ തുടർച്ചയാണ് എന്ന സത്യം നാം തിരിച്ചറിഞ്ഞിട്ടുണ്ടോ? ഈ വിഷയത്തിൽ വിശുദ്ധ അഗസ്റ്റിൻ നൽകുന്ന വിശദീകരണം ഏറെ ശ്രദ്ധേയമാണ്. "പഴയനിയമ ജനത്തിന്‍റെയിടയില്‍ ദൈവം പ്രവര്‍ത്തിച്ച അത്ഭുതകൃത്യങ്ങള്‍ മനുഷ്യവംശത്തെ വീണ്ടെടുക്കുന്നതിനും ദൈവത്തിനു സമ്പൂര്‍ണ്ണമായ മഹത്വം നല്‍കുന്നതിനും വേണ്ടി കര്‍ത്താവായ ക്രിസ്തു നിര്‍വ്വഹിച്ച ദൗത്യത്തിന്റെ ആരംഭം മാത്രമായിരിന്നു. അവിടുന്ന് ഈ കര്‍മ്മം പൂര്‍ത്തിയാക്കിയത് പ്രധാനമായിട്ടും തന്റെ അനുഗ്രഹീതമായ പീഡസഹനവും മരിച്ചവരില്‍ നിന്നുള്ള ഉത്ഥാനവും മഹത്വപൂര്‍ണ്ണമായ സ്വര്‍ഗ്ഗാരോഹണവും അടങ്ങുന്ന പെസഹ രഹസ്യം വഴിയാണ്. ഈ പെസഹ രഹസ്യത്തില്‍ മരിച്ചു കൊണ്ട് അവിടുന്ന് നമ്മുടെ മരണത്തെ നിഹനിച്ചു; ഉയിര്‍ത്തെഴുന്നേറ്റ് കൊണ്ട് അവിടുന്ന് നമ്മുടെ ജീവന്‍ പുനഃസ്ഥാപിച്ചു. എന്തെന്നാല്‍ ക്രിസ്തു കുരിശില്‍ മരണനിദ്രയില്‍ ആയിരിന്നപ്പോള്‍ അവിടുത്തെ പാര്‍ശ്വത്തില്‍ നിന്നും 'സമസ്ത സഭയാകുന്ന വിസ്മയനീയമായ കൂദാശ' പുറപ്പെട്ടു. ഇക്കാരണത്താല്‍ സഭ ആരാധനാക്രമത്തില്‍ സര്‍വ്വോപരി ക്രിസ്തുവിന്റെ പെസഹാരഹസ്യം ആഘോഷിക്കുന്നു. അതുവഴിയാണ് ക്രിസ്തു നമ്മുടെ രക്ഷാകര്‍മ്മം നിറവേറ്റിയത്." (cf: St Augustine, CCC 1067) #{red->n->n->വിചിന്തനം}# <br> ഒരു വ്യക്തി ക്രൈസ്തവ വിശ്വാസം സ്വീകരിക്കുക എന്നത് ദൈവത്തിന്റെ പ്രവർത്തിയാണ്. അതിനാൽ സ്ഥലങ്ങൾക്കും കാലങ്ങൾക്കും അതീതമായി, എല്ലാ അത്ഭുതങ്ങളുടെയും ഉറവിടമായ വിശുദ്ധ കുർബ്ബാനയിൽ കേന്ദ്രീകൃതമായ സുവിശേഷ പ്രവർത്തനമാണ് നാം നിർവഹിക്കേണ്ടത്. കൊൽക്കൊത്തയിലെ വിശുദ്ധ തെരേസ ചെയ്തതുപോലെ ഓരോ പ്രഭാതത്തിലും വിശുദ്ധ കുർബ്ബാനയിൽ നിന്നും ശക്തി സ്വീകരിച്ചുകൊണ്ട് നമ്മുക്കു ലോകത്തിലേക്കിറങ്ങാം, ലോകം മുഴുവനോടും 'യേശു ഏകരക്ഷകൻ' എന്നു നമ്മുക്കു പ്രഘോഷിക്കാം. ദൈവം അത്ഭുതം പ്രവർത്തിക്കുക തന്നെ ചെയ്യും. #{red->n->n->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-05-01-13:40:53.jpg
Keywords: യേശു, ക്രിസ്തു