Contents

Displaying 4601-4610 of 25068 results.
Content: 4883
Category: 9
Sub Category:
Heading: പരിശുദ്ധാത്മാവിനേ ആഴത്തില്‍ അറിയാന്‍ ടീനേജ് മിനിസ്ട്രി ശനിയാഴ്ച
Content: അഭിഷേകത്തിന്റെയും പുത്തന്‍ ഉണര്‍വ്വിന്റെയും മറ്റൊരു സെക്കന്‍റ് സാറ്റര്‍ഡേയും കൂടി അടുത്തെത്തിയിരിക്കുകയാണ്. മാതാപിതാക്കള്‍ക്കും മക്കള്‍ക്കും ഒരുപോലെ പ്രത്യാശ നല്‍കുന്ന ദിവസം. നൂറുകണക്കിനു ടീനേജ് മക്കള്‍ക്ക് വിശ്വാസം വര്‍ദ്ധിപ്പിക്കുന്ന ദിവസം. ഫാത്തിമ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ 100 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന മെയ് 13നാണ് ഇത്തവണത്തെ സെക്കന്‍റ് സാറ്റര്‍ഡേ ടീനേജ് മിനിസ്ട്രി യു‌കെയില്‍ നടക്കുക. പരിശുദ്ധാത്മാവ് എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഇത്തവണത്തെ ശുശ്രൂഷകള്‍. എങ്ങനെ പരിശുദ്ധാത്മാവിനാല്‍ ആഴത്തില്‍ നിറയാം, പരിശുദ്ധാത്മാവിന്റെ ശക്തി ഉപയോഗിച്ച് ജീവിതം നയിക്കാം- ഇതുമായി ബന്ധപ്പെട്ട ക്ലാസുകള്‍, സാക്ഷ്യങ്ങള്‍, അഭിഷേക പ്രാര്‍ത്ഥന, ആരാധന എന്നിവ ആയിരിക്കും ഈ രണ്ടാം ശനിയാഴ്ചയിലെ ടീനേജ് മിനിസ്ട്രിയിലെ വിഷയം. സഭയുടെ വാഗ്ദാനമായ ഓരോ മക്കളും ആത്മാവില്‍ അഭിഷേകം പ്രാപിക്കുവാനും വിശുദ്ധിയില്‍ ജീവിക്കുവാനും പുതിയ ബോധ്യങ്ങള്‍ സമ്മാനിക്കുന്ന ടീനേജ് മിനിസ്ട്രിയിലേക്ക് സ്വാഗതം ചെയ്യുന്നു. #{red->n->n-> സ്ഥലം:}# ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ <br> കെല്‍വിന്‍ വേ <br> വെസ്റ്റ് ബ്രോംവിച്ച് <br> ബര്‍മ്മിംഗ്ഹാം <br> B70 7JW
Image: /content_image/Events/Events-2017-05-10-16:22:20.jpg
Keywords: സെക്ക
Content: 4884
Category: 18
Sub Category:
Heading: ധന്യന്‍ കദളിക്കാട്ടില്‍ മത്തായിഅച്ചന്റെ ചരമവാര്‍ഷികാചരണം 23ന്‌
Content: പാ​​​ലാ: ധ​​​ന്യ​​​ൻ ക​​​ദ​​​ളി​​​ക്കാ​​​ട്ടി​​​ൽ മ​​​ത്താ​​​യി​​​ അ​​​ച്ച​​​ന്‍റെ 82ാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​കാ​​​ച​​​ര​​​ണംപാ​​​ലാ എ​​​സ്എ​​​ച്ച് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൻ ഹൗ​​​സ് ക​​​പ്പേ​​​ള​​​യി​​​ൽ 23ന് ​​​ന​​​ട​​​ക്കും. ​​​വാ​​​ർ​​​ഷി​​​കാ​​​ച​​​ര​​​ണ​​​ത്തി​​​ന് ഒ​​​രു​​​ക്ക​​​മാ​​​യി 14 മു​​​ത​​​ൽ 22 വ​​​രെ ദി​​​വ്യ​​​കാ​​​രു​​​ണ്യ ആ​​​രാ​​​ധ​​​ന​​​യും പ​​​ഠ​​​ന​​​ശി​​​ബി​​​ര​​​വും സംഘടിപ്പിച്ചിട്ടുണ്ട്. രാ​​​വി​​​ലെ 7.30 മു​​​ത​​​ൽ ഉ​​​ച്ച​​​യ്ക്ക് 12.30 വ​​​രെ ദി​​​വ്യ​​​കാ​​​രു​​​ണ്യ ആ​​​രാ​​​ധ​​​ന. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടു മു​​​ത​​​ൽ 2.45 വ​​​രെ പ്ര​​​ഭാ​​​ഷ​​​ണം. മൂ​​​ന്നി​​​നു വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന, ന​​​വ​​​നാ​​​ൾ പ്രാ​​​ർ​​​ഥ​​​ന. 14ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടി​​​നു ധ​​​ന്യ​​​ൻ ക​​​ദ​​​ളി​​​ക്കാ​​​ട്ടി​​​ൽ മ​​​ത്താ​​​യി​​​അ​​​ച്ച​​​നെ രൂ​​​പ​​​പ്പെ​​​ടു​​​ത്തി​​​യ ക​​​ദ​​​ളി​​​ക്കാ​​​ട്ടി​​​ൽ കു​​​ടും​​​ബം എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ഭ​​​ര​​​ണ​​​ങ്ങാ​​​നം സെ​​​ന്‍റ് മേരീസ് ഫൊ​​​റോ​​​ന പ​​​ള്ളി വി​​​കാ​​​രി ഫാ.​​മാ​​​ത്യു ക​​​ദ​​​ളി​​​ക്കാ​​​ട്ടി​​​ൽ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. മൂ​​​ന്നി​​​നു വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന, നൊ​​​വേ​​​ന വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ൺ.​​ജോ​​​സ​​​ഫ് മ​​​ലേ​​​പ്പ​​​റ​​​ന്പി​​​ൽ. 15ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടി​​നു ധ​​​ന്യ​​​ൻ ക​​​ദ​​​ളി​​​ക്കാ​​​ട്ടി​​​ൽ മ​​​ത്താ​​​യി​​​അ​​​ച്ച​​​ന്‍റെ ആ​​​ത്മീ​​​യ​​​ദ​​​ർ​​​ശ​​​നം എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ഭ​​​ര​​​ണ​​​ങ്ങാ​​​നം വി​​​ശു​​​ദ്ധ അ​​​ൽ​​​ഫോ​​​ൻ​​​സ തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്രം റെ​​​ക്ട​​​ർ ഫാ. ​​മാ​​​ത്യു ച​​​ന്ദ്ര​​​ൻ​​​കു​​​ന്നേ​​​ൽ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. മൂ​​​ന്നി​​​നു വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന, നൊ​​​വേ​​​ന, ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ. 16ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടി​​​നു ധ​​​ന്യ​​​ൻ ക​​​ദ​​​ളി​​​ക്കാ​​​ട്ടി​​​ൽ മ​​​ത്താ​​​യി​​​അ​​​ച്ച​​​ന്‍റെ സ​​​ന്യാ​​​സ​​​ദ​​​ർ​​​ശ​​​നം എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ വ​​​ട​​​വാ​​​തൂ​​​ർ സെ​​​മി​​​നാ​​​രി വൈ​​​സ് റെ​​​ക്ട​​​ർ റ​​​വ.​​ഡോ. ​ഡൊ​​​മി​​​നി​​​ക് വെ​​​ച്ചൂ​​​ർ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. മൂ​​​ന്നി​​​നു വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന, നൊ​​​വേ​​​ന, പാ​​​ലാ രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ജേ​​​ക്ക​​​ബ് മു​​​രി​​​ക്ക​​​ൻ. 17ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടി​​​ന് ധ​​​ന്യ​​​ൻ ക​​​ദ​​​ളി​​​ക്കാ​​​ട്ടി​​​ൽ മ​​​ത്താ​​​യി​​​അ​​​ച്ച​​​ൻ ദീ​​​ർ​​​ഘ​​​വീ​​​ക്ഷ​​​ണ​​​മു​​​ള്ള സാ​​​മൂ​​​ഹ്യ പ​​​രി​​​ഷ്ക​​​ർ​​​ത്താ​​​വ് എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ പാ​​​ലാ സെ​​​ന്‍റ് തോ​​​മ​​​സ് ബി​​​എ​​​ഡ് കോ​​​ള​​​ജ് അ​​​സി.​​പ്ര​​​ഫ​​​സ​​​ർ ഡോ.​​​ടി.​​​സി. ത​​​ങ്ക​​​ച്ച​​​ൻ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. മൂ​​​ന്നി​​​നു വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന, നൊ​​​വേ​​​ന, കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി രൂ​​​പ​​​ത പ​​​ബ്ലി​​​ക്കേ​​​ഷ​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജ​​​സ്റ്റി​​​ൻ മ​​​തി​​​യ​​​ത്ത്. 18 ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടി​​​ന് ദി​​​വ്യ​​​കാ​​​രു​​​ണ്യ​​​ത്തി​​​ൽ​​​നി​​​ന്നു ജീ​​​വ​​​കാ​​​രു​​​ണ്യ​​​ത്തി​​​ലേ​​​ക്ക് എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​തി​​​ര​​​ന്പു​​​ഴ ലി​​​സ്യൂ സെ​​​മി​​​നാ​​​രി റെ​​​ക്ട​​​ർ റ​​​വ.​​ഡോ.​​ഫ്രാ​​​ൻ​​​സി​​​സ് കൊ​​​ടി​​​യ​​​ൻ എം​​​സി​​​ബി​​​എ​​​സ് പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. മൂ​​​ന്നി​​​നു വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന, നൊ​​​വേ​​​ന, വ​​​ട​​​വാ​​​തൂ​​​ർ സെ​​​മി​​​നാ​​​രി പ്ര​​​ഫ​​​സ​​​ർ റ​​​വ.​​ഡോ. പോ​​​ളി മ​​​ണി​​​യാ​​​ട്ട്. 19നു ​​​ധ​​​ന്യ​​​ൻ ക​​​ദ​​​ളി​​​ക്കാ​​​ട്ടി​​​ൽ മ​​​ത്താ​​​യി​​​അ​​​ച്ച​​​ൻ ക​​​രു​​​ണാ​​​ർ​​​ദ്ര സ്നേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​വാ​​​ച​​​ക​​​ൻ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ പാ​​​ലാ സെ​​​ന്‍റ് തോ​​​മ​​​സ് ടി​​​ടി​​​ഐ​​​യി​​​ലെ ടീ​​​ച്ച​​​ർ എ​​​ഡ്യൂ​​​ക്കേ​​​റ്റ​​​ർ സി​​​സ്റ്റ​​​ർ ലി​​​സ​​​റ്റ് വെ​​​ള്ളാ​​​ത്തോ​​​ട്ടം എ​​​സ്എ​​​ച്ച് പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. മൂ​​​ന്നി​​​നു വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന, നൊ​​​വേ​​​ന, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ റ​​​വ.​​ഡോ. സാ​​​മു​​​വ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ്. 20 ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടി​​​നു ധ​​​ന്യ​​​ൻ ക​​​ദ​​​ളി​​​ക്കാ​​​ട്ടി​​​ൽ മ​​​ത്താ​​​യി​​​അ​​​ച്ച​​​നും സ്ത്രീ​​​ശാ​​​ക്തീ​​​ക​​​ര​​​ണ​​​വും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ എം​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സ്കൂ​​​ൾ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ ലീ​​​ഗ​​​ൽ തോ​​​ട്ട് അ​​​സി. പ്ര​​​ഫ​​​സ​​​ർ ഡോ. ​​ജാ​​​സ്മി​​​ൻ അ​​​ല​​​ക്സ് പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. മൂ​​​ന്നി​​​നു വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന, നൊ​​​വേ​​​ന, കോ​​​ത​​​മം​​​ഗ​​​ലം സെ​​​ന്‍റ് ജോ​​​ർ​​​ജ് ക​​​ത്തീ​​​ഡ്ര​​​ൽ അ​​​സി.​​വി​​​കാ​​​രി ഫാ. ​​​ജ​​​യിം​​​സ് മു​​​ണ്ടോ​​​ളി​​​ൽ. 21ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടി​​​ന് കു​​​ടും​​​ബ​​​പ്രേ​​​ഷി​​​ത​​​ത്വ​​​വും തി​​​രു​​​ഹൃ​​​ദ​​​യ​​​ഭ​​​ക്തി​​​പ്ര​​​ച​​​ര​​​ണ​​​വും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ പാ​​​ലാ സെ​​​ന്‍റ് തോ​​​മ​​​സ് എ​​​ച്ച്എ​​​സ്എ​​​സ് അ​​​ധ്യാ​​​പ​​​ക​​​ൻ റ​​​വ. ഡോ. ​​​ജോ​​​ൺ ക​​​ണ്ണ​​​ന്താ​​​നം പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. മൂ​​​ന്നി​​​നു വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന, നൊ​​​വേ​​​ന, ഭ​​​ര​​​ണ​​​ങ്ങാ​​​നം സെ​​​ന്‍റ് മേ​​​രീ​​​സ് ഫൊ​​​റോ​​​ന പ​​​ള്ളി അ​​​സി.​​വി​​​കാ​​​രി ഫാ. ​​​മാ​​​ത്യു ക​​​ദ​​​ളി​​​ക്കാ​​​ട്ടി​​​ൽ. 22 ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടി​​​ന് ധ​​​ന്യ​​​ൻ ക​​​ദ​​​ളി​​​ക്കാ​​​ട്ടി​​​ൽ മ​​​ത്താ​​​യി​​​അ​​​ച്ച​​​നും ദൈ​​​വ​​​വി​​​ളി​​​പ്രോ​​​ത്സാ​​​ഹ​​​ന​​​വും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ പാ​​​ലാ രൂ​​​പ​​​ത വൈ​​​സ് ചാ​​​ൻ​​​സി​​​ല​​​ർ റ​​​വ. ഡോ. ​​​തോ​​​മ​​​സ് വ​​​ട​​​ക്കേ​​​ൽ പ്ര​​​ഭാ​​​ഷ​​​ണം നടത്തും. മൂ​​​ന്നി​​​നു വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന, നൊ​​​വേ​​​ന കോ​​​ട്ട​​​യം മി​​​ഷ​​​ന​​​റി ഓ​​​റി​​​യ​​​ന്‍റേ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ ഡീ​​​ൻ ഓ​​​ഫ് സ്റ്റ​​​ഡീ​​​സ് റ​​​വ.​​ഡോ. തോ​​​മ​​​സ് പാ​​​ടി​​​യ​​​ത്ത്. ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​ചാ​​​ര​​​ണ​​​ദി​​​ന​​​മാ​​​യ 23നു ​​​രാ​​​വി​​​ലെ പ​​​ത്തി​​​ന് ആ​​​ഘോ​​​ഷ​​​മാ​​​യ സ​​​മൂ​​​ഹ​​​ബ​​​ലി. ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട് മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം​​ വ​​​ഹി​​​ക്കും. 11.45 നു ​​​ക​​​ബ​​​റി​​​ട​​​ത്തി​​​ങ്ക​​​ൽ പ്രാ​​​ർ​​​ഥ​​​ന. ഉ​​​ച്ച​​​യ്ക്ക് 12 ന് ​​​ശ്രാ​​​ദ്ധ​​​നേ​​​ർ​​​ച്ച വെ​​​ഞ്ച​​​രി​​​പ്പ്. പാ​​​ലാ രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം​​ വ​​​ഹി​​​ക്കും.
Image: /content_image/India/India-2017-05-11-06:00:37.jpg
Keywords: ധന്യ
Content: 4885
Category: 1
Sub Category:
Heading: ഫാത്തിമ മാതാവിന്റെ തിരുസ്വരൂപം നാളെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തേക്ക്
Content: ന്യൂയോര്‍ക്ക്: ഫാ​​​ത്തി​​​മാ ​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ ശതാബ്ദി ആഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി നാ​​​ളെ ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ ഐ​​​ക്യ​​​രാഷ്‌ട്ര​​​ സ​​​ഭാ ആ​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് ഫാ​​​ത്തി​​​മ മാ​​​താ​​​വി​​​ന്‍റെ തി​​​രു​​​സ്വ​​​രൂ​​​പ​​​വും വ​​​ഹി​​​ച്ചു​​​ള്ള പ്ര​​​യാ​​​ണം ന​​​ട​​​ക്കും. 'ഫാ​​​ത്തി​​​മാ ദി​​​വ്യ​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ ശതാബ്ദിയും അ​​​തു നല്‍കുന്ന സ​​​മാ​​​ധാ​​​ന സ​​​ന്ദേ​​​ശ​​​വും' എ​​​ന്ന പേ​​​രി​​​ലാ​​​ണ് പ്രാ​​​ദേ​​​ശി​​​ക​​​സ​​​മ​​​യം നാ​​​ളെ രാ​​​വി​​​ലെ 11 മു​​​ത​​​ൽ ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നു​​​വ​​​രെ യു​​​എ​​​ൻ ആസ്ഥാനത്ത് പരിപാടി നടക്കുക. സ​​​മാ​​​ധാ​​​ന​​​ത്തി​​​ന്‍റെ​​​യും പ്ര​​​തീ​​​ക്ഷ​​​യു​​​ടെ​​​യും ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ​​​ത്തി​​​ന്‍റെ​​​യും സ​​​ന്ദേ​​​ശ​​​വു​​​മാ​​​യാ​​​ണ് തി​​​രു​​​സ്വ​​​രൂ​​​പ പ്ര​​​യാ​​​ണം ന​​ട​​ത്തു​​ന്ന​​തെ​​ന്ന് പരിപാടിക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന ജോ​​​ണെ​​​റ്റെ ബെ​​​ങ്കോ​​​വി​​​ക് പ​​​റ​​​ഞ്ഞു. യു​​​എ​​​ന്നി​​​ലെ പോ​​​ർ​​​ച്ചു​​​ഗ​​​ലി​​​ന്‍റെ പ്ര​​​തി​​​നി​​​ധി അ​​​ൽ​​​വാ​​​രോ മെ​​​ൻ​​​ഡോ​​​ൻ​​​സെ മൗ​​​റ, ഐക്യരാഷ്ട്രസഭയിലെ വ​​ത്തി​​ക്കാ​​ന്‍റെ സ്ഥി​​​രം നി​​​രീ​​​ക്ഷ​​​ക​​​നും അ​​​പ്പ​​​സ്തോ​​​ലി​​​ക് നൂ​​​ണ്‍​ഷ്യോ​​​യു​​​മാ​​​യ ആ​​​ർ​​​ച്ച് ബിഷപ്പ് ഡോ.​ ​​ബെ​​​ർ​​​ണാ​​​ഡി​​​ത്തോ ഔ​​​സ തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി പ്ര​​​മു​​​ഖ​​​ർ ച​​​ട​​​ങ്ങി​​​ൽ പങ്കെടുത്ത് സന്ദേശം നല്‍കും. ഫാ​​​ത്തി​​​മ ദര്‍ശനത്തിലൂടെ ദൈവമാതാവ് ന​​​ൽകിയ സ​​​മാ​​​ധാ​​​ന സ​​​ന്ദേ​​​ശ​​​ത്തി​​​ലൂ​​​ന്നി​​​യാ​​​യി​​​രി​​​ക്കും ചടങ്ങുകള്‍ നടക്കുകയെന്ന് യു​​​എ​​​ന്നി​​​ലെ വത്തിക്കാന്‍ നി​​​രീ​​​ക്ഷ​​​ണ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ന്ന ഫാ.​ ​​റോ​​​ജ​​​ർ ലാന്‍റ്റി പ​​​റ​​​ഞ്ഞു. തി​​രു​​സ്വ​​രൂ​​പ പ്ര​​​യാ​​​ണ​​​ത്തി​​​ന് നേ​​​തൃ​​​ത്വം നല്‍കുന്ന ജോ​​​ണെ​​​റ്റെ ബെ​​​ങ്കോ​​​വി​​​ക് പ​​​രി​​​ശു​​​ദ്ധ ക​​​ന്യ​​​കാ​​​മ​​​റി​​​യ​​​ത്തെ കുറിച്ച് പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. നേരത്തെ 1952ൽ ​​​ഐ​​​ക്യ​​​രാ​​​ഷ്‌ട്ര ‌​​​സ​​​ഭ ആ​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് സ​​​മാ​​​ധാ​​​ന​​​സ​​​ന്ദേ​​​ശ​​​വു​​​മാ​​​യി ഫാ​​​ത്തി​​​മ​​​മാ​​​താ​​​വി​​​ന്‍റെ തി​​​രു​​​സ്വ​​​രൂപം വഹിച്ചു കൊണ്ടുള്ള പ്ര​​​യാ​​​ണം നടത്തിയിരിന്നു.
Image: /content_image/TitleNews/TitleNews-2017-05-11-06:28:41.jpg
Keywords: ഫാത്തിമ
Content: 4886
Category: 18
Sub Category:
Heading: ജീസസ് ഫ്രറ്റേണിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മഹത്തരം: എഡിജിപി ആര്‍. ശ്രീ​​​ലേ​​​ഖ
Content: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജീ​​​സ​​​സ് ഫ്ര​​​റ്റേണി​​​റ്റി​​​യു​​​ടെ ഇ​​​ട​​​പെ​​​ട​​​ലി​​​ലൂ​​​ടെ മനപ​​​രി​​​വ​​​ർ​​​ത്ത​​​നം വ​​​ന്നു ശി​​​ക്ഷാ ​​​കാ​​​ലാ​​​വ​​​ധി​​​ക്കു ശേ​​​ഷം മാ​​​ന്യ​​​മാ​​​യ ജീ​​​വി​​​തം ന​​​യി​​​ക്കു​​​ന്ന നിരവധി പേര്‍ ഇ​​​ന്നു സ​​​മൂ​​​ഹ​​​ത്തി​​​ല്‍ ഉണ്ടെന്ന് ജ​​​യി​​​ൽ എഡിജിപി ആ​​​ർ.​ ശ്രീ​​​ലേ​​​ഖ. ജീ​​​സ​​​സ് ഫ്ര​​​റ്റേ​​​ണി​​​റ്റി​​​യു​​​ടെ വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം നാ​​​ലാ​​​ഞ്ചി​​​റ സെ​​​ന്‍റ് മേ​​​രീ​​​സ് മ​​​ല​​​ങ്ക​​​ര മേ​​​ജ​​​ർ സെ​​​മി​​​നാ​​​രി ഹാ​​​ളി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു എഡിജിപി. ജീ​​​സ​​​സ് ഫ്ര​​​റ്റേ​​​ണി​​​റ്റി​​​യു​​​ടെ ഇ​​​ട​​​പെ​​​ട​​​ലി​​​ലൂ​​​ടെ മ​​​ന​​​ഃപ​​​രി​​​വ​​​ർ​​​ത്ത​​​നം വ​​​ന്നു ശി​​​ക്ഷാ​​​കാ​​​ലാ​​​വ​​​ധി​​​ക്കു ശേ​​​ഷം മാ​​​ന്യ​​​മാ​​​യ ജീ​​​വി​​​തം ന​​​യി​​​ക്കു​​​ന്ന നി​​​ര​​​വ​​​ധി​​​പേ​​​ർ ഇ​​​ന്നു സ​​​മൂ​​​ഹ​​​ത്തി​​​ലു​​​ണ്ട്. സ​​​മൂ​​​ഹ​​​ത്തി​​​നു​​​വേ​​​ണ്ടി ചെ​​​യ്യാ​​​ൻ ക​​​ഴി​​​യു​​​ന്ന വ​​​ലി​​​യൊ​​​രു കാ​​​ര്യ​​​മാ​​​ണി​​​ത്. സ്വ​​​ന്തം വീ​​​ട്ടു​​​കാ​​​ർ​​​ക്കു പോ​​​ലും വേ​​​ണ്ടാ​​​ത്ത അ​​​വ​​​സ്ഥ​​​യി​​​ൽ അ​​​വ​​​ർ​​​ക്കു വേ​​​ണ്ടി ജീ​​​സ​​​സ് ഫ്ര​​​ട്ടേ​​​ണി​​​റ്റി നി​​​ല​​​കൊ​​​ള്ളു​​​ന്നു​​​വെ​​​ന്ന​​​ത് വ​​​ലി​​​യൊ​​​രു സ​​​ന്ദേ​​​ശ​​​മാ​​​ണ്. സംഘടനയുടെ പ്രവര്‍ത്തനം മഹത്തരമാണ്. ജീ​​​സ​​​സ് ഫ്ര​​​ട്ടേ​​​ണി​​​റ്റി​​​യു​​​ടെ ജ​​​യി​​​ൽ പ്രേ​​​ഷി​​​ത ശു​​​ശ്രൂ​​​ഷ​​​യി​​​ലൂ​​​ടെ അനേകര്‍ക്ക് തെ​​​റ്റി​​​ൽ നി​​​ന്നു ശ​​​രി​​​യി​​​ലേ​​​ക്ക് നീ​​​ങ്ങു​​​ന്ന​​​തി​​​ന് ക​​​ഴി​​​യ​​​ട്ടെ​​യെ​​ന്നു ശ്രീ​​​ലേ​​​ഖ ആ​​​ശം​​​സി​​​ച്ചു. ത​​​ട​​​വ​​​റ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​ർ അ​​​ന്യ​​​ര​​​ല്ലായെന്നും അ​​​വ​​​രെ മാ​​​ന്യ​​​മാ​​​യി സ​​​മൂ​​​ഹ​​​ത്തോ​​​ടു ചേ​​​ർ​​​ക്കാ​​​നു​​​ള്ള പ​​​രി​​​ശ്ര​​​മ​​​മാ​​​ണു ജീ​​​സ​​​സ് ഫ്രേ​​​ട്ടേ​​​ണി​​​റ്റി ന​​​ട​​​ത്തു​​​തെന്നും തി​​​രു​​​വ​​​ല്ല ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് തോ​​​മ​​​സ് മാ​​​ർ കൂ​​​റി​​​ലോ​​​സ് പ​​​റ​​​ഞ്ഞു. ജീസസ് ഫ്ര​​​റ്റേണി​​​റ്റി​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് 100 മേ​​​നി ഫ​​​ല​​​മു​​​ണ്ടാ​​​ക​​​ട്ടെ​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​ശം​​​സി​​​ച്ചു. ജീ​​​സ​​​സ് ഫ്ര​​​റ്റേണി​​​റ്റി സ്ഥാ​​​പ​​​ക ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​​​വ​​​ർ​​​ഗീ​​​സ് ക​​​രി​​​പ്പേ​​​രി സ​​​മാ​​​പ​​​ന സ​​​ന്ദേ​​​ശം ന​​​ൽ​​​കി. ഫാ.​​​ഷാ​​​ജി സ്റ്റീ​​​ഫ​​​ൻ സ്വാ​​​ഗ​​​തം പ​​റ​​ഞ്ഞു. ജ​​​യി​​​ൽ ഐ​​​ജി ഗോ​​​പ​​​കു​​​മാ​​​ർ, സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ൽ വെ​​​ൽ​​​ഫെ​​​യ​​​ർ ഓ​​​ഫീ​​​സ​​​ർ ഒ.​​​ജെ.​ തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ജീ​​​സ​​​സ് ഫ്ര​​​റ്റേ​​​ണി​​​റ്റി തിരുവനന്തപുരം സോ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​​​ജോ​​​ണ്‍ അ​​​രീ​​​ക്ക​​​ൽ നന്ദിപ്രകാശനം നടത്തി.
Image: /content_image/India/India-2017-05-11-07:07:51.JPG
Keywords: ജീസസ് ഫ്ര
Content: 4887
Category: 18
Sub Category:
Heading: നന്മയു​​ടെ പ്ര​​കാ​​ശ​​ഗോ​​പു​​ര​​ങ്ങ​​ളാ​​വാ​​ൻ നഴ്‌സുമാർക്ക് കഴിയണം: ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം
Content: ച​​ങ്ങ​​നാ​​ശേ​​രി: സ​​ങ്കീ​​ർ​​ണ​​മാ​​യ സ​​മ​​കാ​​ലി​​ക ജീ​​വി​​ത​​ത്തി​​ൽ നന്മയു​​ടെ പ്ര​​കാ​​ശ​​ഗോ​​പു​​ര​​ങ്ങ​​ളാ​​വാ​​ൻ ന​​ഴ്സു​​മാ​​ർ​​ക്ക് ക​​ഴി​​യ​​ണ​​മെ​​ന്നു ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം. ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ആ​​ശു​​പ​​ത്രി​​യി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച ന​​ഴ്സ​​സ് വാ​​രാ​​ഘോ​​ഷ സ​​മാ​​പ​​ന സ​​ന്ദേ​​ശം ന​​ല്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ആ​​തു​​ര​​സേ​​വ​​ക​​ർ ക​​രു​​ത​​ലി​​ന്‍റെ​​യും കാ​​രു​​ണ്യ​​ത്തി​​ന്‍റെ​​യും കാ​​വ​​ലാ​​ളാ​​വ​​ണ​​മെന്നും ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം തന്റെ സന്ദേശത്തില്‍ പറഞ്ഞു. പൊ​​തു​​സ​​മൂ​​ഹ​​ത്തി​​ന്‍റെ പ​​രി​​ഗ​​ണ​​ന​​യും പ്രോ​​ത്സാ​​ഹ​​ന​​വും പ​​രി​​ധി​​യോ പ​​രി​​മി​​തി​​യോ ഇ​​ല്ലാ​​തെ ല​​ഭ്യ​​മാ​​വേ​​ണ്ട​​വ​​രാ​​ണ് ആ​​തു​​ര​​സേ​​വ​​ക​​രെ​​ന്നു മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി​​യ അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. ആ​​ശു​​പ​​ത്രി ഡ​​യ​​റ​​ക്ട​​ർ ഫാ. ​​തോ​​മ​​സ് മം​​ഗ​​ല​​ത്ത് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. യോ​​ഗ​​ത്തി​​ൽ ടെ​​ലി​​വി​​ഷ​​ൻ കോ​​മ​​ഡി സ്റ്റാ​​ർ പോ​​ൾ​​സ​​ണ്‍ കൂ​​ത്താ​​ട്ടു​​കു​​ളം, അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​റു​​മാ​​രാ​​യ ഫാ. ​​ജ​​യിം​​സ് പി. ​​കു​​ന്ന​​ത്ത്, ഫാ. ​​പോ​​ൾ പീ​​ടി​​യ്ക്ക​​ൽ ഫാ. ​​തോ​​മ​​സ് പു​​തി​​യി​​ടം, മെ​​ഡി​​ക്ക​​ൽ അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​ർ ഡോ. ​​എ​​ൻ. രാ​​ധാ​​കൃ​​ഷ്ണ​​ൻ. മെ​​ഡി​​ക്ക​​ൽ സൂ​​പ്ര​​ണ്ട് ഡോ. ​​തോ​​മ​​സ് സ​​ഖ​​റി​​യ, സി​​സ്റ്റ​​ർ മേ​​ഴ്സി ടോം ​​എ​​സ്എ​​ച്ച്, കെ.​​വി. അ​​ശ്വ​​തി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Image: /content_image/India/India-2017-05-11-07:37:12.jpg
Keywords: ജോസഫ് പെരു
Content: 4888
Category: 1
Sub Category:
Heading: ഈജിപ്ഷ്യന്‍ സന്ദര്‍ശനത്തെ നന്ദിയോടെ സ്മരിച്ചു കോപ്റ്റിക്ക് സഭാതലവന് മാര്‍പാപ്പയുടെ കത്ത്
Content: വത്തിക്കാന്‍ സിറ്റി: കെയ്റോയില്‍ നടന്ന കൂടിക്കാഴ്ചയും സഭൈക്യ പ്രാര്‍ത്ഥനയും നന്ദിയോടെ സ്മരിച്ചു ഫ്രാന്‍സിസ് പാപ്പ ഈജിപ്തിലെ കോപ്റ്റിക്ക് ഓര്‍ത്തഡോക്സ് സഭാതലവന്‍ തവാദ്രോസ് ദ്വിതീയന് കത്തയച്ചു. വളരുന്ന കൂട്ടായ്മയ്ക്ക് സാഹോദര്യത്തിന്‍റെ നല്ല ബന്ധങ്ങള്‍ അടിസ്ഥാനമാകുമെന്ന് മാര്‍പാപ്പ ഇന്നലെ അയച്ച കത്തില്‍ സൂചിപ്പിച്ചു. 2013 മെയ് 10-ന് തന്‍റെ സ്ഥാനാരോഹണത്തിന്‍റെ പ്രഥമ വര്‍ഷത്തില്‍ കോപ്റ്റിക് സഭാ തലവന്‍ വത്തിക്കാനില്‍ നേരിട്ടു എത്തി ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. ഇതേ ദിനത്തില്‍ തന്നെയാണ് ഫ്രാന്‍സിസ് പാപ്പ കത്തയച്ചതെന്നത് ശ്രദ്ധേയമാണ്. ക്രൈസ്തവസഭകളില്‍ ഇനിയും ദൃശ്യമാകേണ്ട വൈവിധ്യങ്ങളിലെ ഐക്യം യാഥാര്‍ത്ഥ്യമാക്കാന്‍ സഹായകമാക്കേണ്ട ആദ്യഘടകം സഭാസമൂഹങ്ങളും, സഭാതലവന്മാരും തമ്മിലുള്ള സഹോദരബന്ധമാണെന്ന് മാര്‍പാപ്പാ കത്തില്‍ ചൂണ്ടിക്കാട്ടി. ക്രിസ്തുവിന്‍റെ മൗതീകശരീരത്തിലെ അംഗങ്ങള്‍ എന്ന നിലയില്‍ ജ്ഞാനസ്നാനത്തിലുള്ള ഐക്യം സംയുക്ത പ്രഖ്യാപനത്തിലൂടെ ഈജിപ്തിലെ സമ്മേളനത്തില്‍ വെളിപ്പെടുത്തിയത് കോപ്റ്റിക്- കത്തോലിക്കസഭാ ബന്ധത്തിലെ നാഴികക്കല്ലും ഐക്യത്തിന്‍റെ മാതൃകയുമാണെന്ന് മാര്‍പാപ്പാ കത്തില്‍ വിശേഷിപ്പിച്ചു. ഇനിയും യാഥാര്‍ത്ഥ്യമാകേണ്ട ഐക്യത്തിനായി സഹോദരസ്നേഹത്തില്‍ ഒത്തൊരുമിച്ച് പരിശ്രമിക്കാം. അങ്ങനെ കര്‍ത്താവിന്‍റെ വിരുന്നുമേശയില്‍ പങ്കുവയ്ക്കുന്ന സാഹോദര്യത്തിന്‍റെ കൂട്ടായ്മയില്‍ എത്തിച്ചേരാന്‍ പരിശുദ്ധാത്മാവ് സഭാസമൂഹങ്ങള്‍ക്ക് പ്രചോദനമാകട്ടെ. ഈ ആശംസയോടും പ്രാര്‍ത്ഥനയോടും കൂടിയാണ് മാര്‍പാപ്പ തന്റെ കത്ത് ഉപസംഹരിച്ചിരിക്കുന്നത്.
Image: /content_image/TitleNews/TitleNews-2017-05-11-08:00:45.jpg
Keywords: കോപ്റ്റിക്, ഫ്രാന്‍സിസ് പാപ്പ
Content: 4889
Category: 1
Sub Category:
Heading: ഫാത്തിമ ഒരുങ്ങി: മാര്‍പാപ്പ നാളെ യാത്രതിരിക്കും
Content: വത്തിക്കാൻ സിറ്റി: ഫാത്തിമ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കുചേരുന്നതിനും ദൈവമാതാവിന്റെ ദര്‍ശനം ലഭിച്ച ജസീന്ത, സഹോദരൻ ഫ്രാൻസിസ്കോ എന്നിവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനും വേണ്ടി ഫ്രാന്‍സിസ് പാപ്പ നാളെ ഫാത്തിമായ്ക്ക് തിരിക്കും. പ്രാദേശികസമയം ഉച്ചകഴിഞ്ഞ് രണ്ടിന് മാര്‍പാപ്പ റോമില്‍ നിന്ന് യാത്ര ആരംഭിയ്ക്കും. വൈകുന്നേരം 4.20 ന് ലിസ്ബണ്‍ വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന മാര്‍പാപ്പയെ പോര്‍ച്ചുഗല്‍ പ്രസിഡന്‍റ് മാര്‍സല്ലോ റെബേല്ലോയുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിക്കും. ലിസ്ബണിൽനിന്നു 130 കിലോമീറ്റർ അകലെയാണ് ഫാത്തിമ സ്ഥിതി ചെയ്യുന്നത്. തു​​​ട​​​ർ​​​ന്നു ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ ഫാ​​​ത്തി​​​മ ന​​​ഗ​​​ര​​​ത്തി​​​ലെ മു​​നി​​സി​​പ്പ​​ൽ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലേ​​​ക്കു പോ​​​കും. അ​​​വി​​​ടെ ​​​നി​​​ന്നു കാ​​​ർ​​​ മാ​​​ർ​​​ഗം കു​​​ട്ടി​​​ക​​​ൾ​​​ക്കു ദി​​​വ്യ​​​ദ​​​ർ​​​ശ​​​നം ല​​​ഭി​​​ച്ച സ്ഥ​​​ല​​​ത്തു സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന ചാപ്പല്‍ മാ​​​ർ​​​പാ​​​പ്പ സന്ദര്‍ശിക്കും. വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കൊ​​​പ്പം സ​​​ന്ധ്യാ​​​പ്രാ​​​ർ​​​ഥ​​​ന​​​യി​​​ലും ജ​​​പ​​​മാ​​​ല​​​യി​​​ലും പാപ്പ പ​​​ങ്കെ​​​ടു​​​ക്കും. 13നു ​രാ​​​വി​​​ലെ പ​​​ത്തി​​​നു ബ​​​സി​​​ലി​​​ക്കാ അ​​​ങ്ക​​​ണ​​​ത്തി​​​ൽ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ സ​​​മൂ​​​ഹ ദി​​​വ്യ​​​ബ​​​ലി നടക്കും. ദി​​​വ്യ​​​ബ​​​ലി​​​മ​​​ധ്യേ ജസീന്തയെയും ഫ്രാൻസിസ്കോയെയും മാ​​​ർ​​​പാ​​​പ്പ വി​​​ശു​​​ദ്ധ​​​രായി പ്രഖ്യാപിക്കും. നാളെയും മറ്റന്നാളുമായി വിവിധ രാജ്യങ്ങളിൽ നിന്നായി നാലുലക്ഷം തീർഥാടകർ എത്തുമെന്നാണു കണക്കാക്കുന്നത്. എട്ടു കർദിനാൾമാരും 71 ബിഷപ്പുമാരും 2000 പുരോഹിതന്മാരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
Image: /content_image/TitleNews/TitleNews-2017-05-11-09:30:22.jpg
Keywords: ഫാത്തിമ
Content: 4890
Category: 1
Sub Category:
Heading: ഫിലിപ്പീന്‍സില്‍ വധശിക്ഷയ്ക്കെതിരെ ആയിരങ്ങള്‍ പങ്കെടുക്കുന്ന കൂറ്റന്‍ റാലി ആരംഭിച്ചു
Content: ലിങ്ങായെന്‍: വധശിക്ഷ തിരികെ കൊണ്ട് വരുവാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഫിലിപ്പീന്‍സില്‍ ശക്തമായ പ്രതിഷേധമിരമ്പുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി “ജീവന് വേണ്ടി ഒരു നടത്തം” എന്ന മുദ്രാവാക്യവുമായി ആയിരകണക്കിന് കത്തോലിക്കര്‍ പങ്കെടുക്കുന്ന നീണ്ട റാലിക്ക് തുടക്കമിട്ടു. ഫിലിപ്പീന്‍സ്‌ കത്തോലിക്കാ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ (CBCP) അല്‍മായ നേതൃത്വമാണ് റാലിക്ക് ചുക്കാന്‍ പിടിക്കുന്നത്. വരുംദിവസങ്ങളില്‍ പ്രതിഷേധ റാലി സെബു, പാലോ, കാസെരെസ്, ലിപാ, ലെഗാസ്പി, ലുസേനാ തുടങ്ങിയ രൂപതകളിലൂടെ കടന്ന് പോകും. ഫിലിപ്പീന്‍സിലെ സെനറ്റിലാണ് റാലി സമാപിക്കുക. അത്മായര്‍, വിവിധ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധത്തില്‍ എല്ലാ വിശ്വാസികളും പങ്ക് ചേരണമെന്നു ഫിലിപ്പീന്‍സ്‌ കത്തോലിക്കാ ബിഷപ്‌സ് കോണ്‍ഫറന്‍സ് ആഹ്വാനം ചെയ്തിട്ടുണ്ട്. ജീവന് വേണ്ടി നിലകൊള്ളുന്ന എല്ലാവരുടേയും പിന്തുണ റാലിയ്ക്ക് അത്യാവശ്യമാണെന്ന്‍ സി‌ബി‌സി‌പിയുടെ പ്രസിഡന്റും, ലിങ്ങായെന്‍-ദാഗുപെന്‍ അതിരൂപതയുടെ മെത്രാനുമായ സോക്രേറ്റ്സ് ബി. വില്ലേഗാസ് പറഞ്ഞു. വധശിക്ഷ തിരികെ കൊണ്ട് വരുവാനുള്ള സര്‍ക്കാര്‍ നീക്കത്തോടുള്ള തങ്ങളുടെ എതിര്‍പ്പ് മാസങ്ങള്‍ക്ക്‌ മുന്‍പ്‌ തന്നെ സി‌ബി‌സി‌പി സര്‍ക്കാറിനെ അറിയിച്ചതാണെന്നും എല്ലാവരുടേയും ജീവന്‍ സംരക്ഷിക്കണമെന്ന് തങ്ങള്‍ സര്‍ക്കാറിനോട് അഭ്യര്‍ത്ഥിക്കുകയാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. റാലിയുടെ ഭാഗമായി മെയ്‌ 19-ന് റിസാല്‍ പാര്‍ക്കില്‍ വെച്ച് നടത്തപ്പെടുന്ന സമ്മേളനത്തില്‍ ഏതാണ്ട് 30,000 ത്തോളം ആളുകള്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞയാഴ്ച കാഗയാന്‍ ഒറൊ സിറ്റിയില്‍ നിന്നും ആരംഭിച്ച റാലി മെയ്‌ 24-ന് പാസ്സേ നഗരത്തിലുള്ള സെനറ്റില്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ നല്‍കാം എന്ന നിയമത്തിന് 2006-ല്‍ മുന്‍ പ്രസിഡന്റായ ഗ്ലോറിയ മാക്കാപാഗല്‍ അറോയോയുടെ കാലത്താണ് നിരോധനമേര്‍പ്പെടുത്തിയത്. എന്നാല്‍, ഈ നിയമം തിരികെ കൊണ്ട് വരാനുള്ള നീക്കത്തിലാണ് നിലവിലെ പ്രസിഡന്റായ റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട്. മയക്ക് മരുന്നിനെതിരെയുള്ള തന്റെ കടുത്ത നടപടികളുടെ ഭാഗമായി വധശിക്ഷ തിരികെ കൊണ്ട് വരുവാനാണ് അദ്ദേഹം ആലോചിക്കുന്നത്. അദ്ദേഹത്തിന്റെ അക്രമപരമായ നടപടികളോടു സഭാധികാരികള്‍ നേരത്തെ തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചിരിന്നു.
Image: /content_image/TitleNews/TitleNews-2017-05-11-10:54:39.jpg
Keywords: ഫിലിപ്പീ
Content: 4891
Category: 1
Sub Category:
Heading: അക്രമാസക്തമായ ആലപ്പോ നഗരത്തെ പരിശുദ്ധ ദൈവമാതാവിന് സമര്‍പ്പിക്കുന്നു
Content: ആലപ്പോ: ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ കൊണ്ട് ശ്രദ്ധയാര്‍ജിച്ച സിറിയയിലെ രണ്ടാമത്തെ വലിയ പട്ടണമായ ആലപ്പോയെ മാതാവിന്റെ മാദ്ധ്യസ്ഥത്തിന് സമർപ്പിക്കും. ഫാത്തിമയിലെ പ്രത്യക്ഷീകരണ ശതാബ്ദിയുടെ ആഘോഷത്തില്‍ ഫ്രാൻസിസ് പാപ്പ പങ്കെടുക്കുന്ന മെയ് 12, 13 തിയ്യതികളിൽ തന്നെയാണ് സിറിയയിലും ചടങ്ങുകൾ നടക്കുക. ചടങ്ങില്‍ മുസ്ലിം മതസ്ഥരും പങ്കെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സമര്‍പ്പണത്തിന് ഒരുക്കമായി ദേവാലയങ്ങളിൽ നടക്കുന്ന ആരാധനയിലും ജപമാലയിലും ലുത്തിനിയയിലും അനേകം വിശ്വാസികൾ പങ്കുചേരുന്നുണ്ടെന്ന് 'ഹെറാള്‍ഡ് മലേഷ്യ' റിപ്പോര്‍ട്ട് ചെയ്യുന്നു. ആലപ്പോയിലെ സെന്റ് ഫ്രാൻസിസ് ലത്തീൻ ഇടവകയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന മൂന്നു ദിവസത്തെ ആഘോഷങ്ങൾ ഇന്ന്‍ വൈകിട്ട് നടക്കുന്ന ദിവ്യബലിയോട് കൂടെ ആരംഭിക്കും. ജപമാല, സമാധാനത്തിന് വേണ്ടിയുള്ള പ്രാർത്ഥനകൾ, ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്തെ സംബന്ധിച്ചുള്ള സിനിമകൾ എന്നിവയും ആഘോഷത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളിലും വിശ്വാസത്തിന് സാക്ഷ്യം വഹിക്കുന്ന ക്രൈസ്തവർക്ക് പ്രത്യാശയും ശക്തിയും പകരാൻ അമ്മയോടുള്ള മധ്യസ്ഥം വഴി സാധിക്കുമെന്ന് ആലപ്പോ കൽദായ ആർച്ച് ബിഷപ്പ് അന്റോണിൻ ഒഡോ പറഞ്ഞു. മെയ് പതിമൂന്നിന് സിറിയായിലെ മെത്രാന്മാരും വൈദികരും പങ്കെടക്കുന്ന വി.കുർബാനയും ആലപ്പോയിൽ സംഘടിപ്പിച്ചിട്ടുണ്ട്. ഫാത്തിമായിൽ നിന്ന് കൊണ്ട് വന്ന കന്യകാമാതാവിന്റെ രൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തോടെ നാടിനെ പരിശുദ്ധ അമ്മയ്ക്കു സമർപ്പിക്കുക വഴി സിറിയയിലും ദശാബ്ദങ്ങളായി അഭ്യന്തരം കലഹം മൂലം ദുരിതമനുഭവിക്കുന്ന മദ്ധ്യകിഴക്കൻ ദേശങ്ങളിലും സമാധാനം സ്ഥാപിതമാകുമെന്നും എല്ലാ ക്രൈസ്തവ സഭകളിലെയും വിശ്വാസികളെയും ശുശ്രൂഷയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും ബിഷപ്പ് അന്‍റോയിന്‍ ഓഡോ പറഞ്ഞു. സഭയെയും കുടുംബങ്ങളേയും പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കുന്ന ചടങ്ങുകളിൽ സംബന്ധിക്കാൻ ജനങ്ങൾ ഒരുങ്ങിയിരിക്കുകയാണ്. മാതാവിന് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന മെയ് മാസത്തിൽ, സമാധാന പ്രാർത്ഥനകൾ വഴി അഭ്യന്തര കലഹങ്ങൾ ഒത്തുതീർന്നു പ്രശാന്തമായ അന്തരീക്ഷം നിലനിൽക്കുന്നതിന് ഇടവരട്ടെയെന്ന്‍ എന്നു അദ്ദേഹം ആശംസിച്ചു. മൂവായിരത്തോളം ആളുകളെയാണ് ചടങ്ങുകളിൽ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/TitleNews/TitleNews-2017-05-11-12:33:06.jpg
Keywords: സിറിയ
Content: 4892
Category: 6
Sub Category:
Heading: യേശുവിന്‍റെ ജീവിതം, മരണം, ഉത്ഥാനം എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് ലോകത്തിലെ ഏറ്റവും നല്ല വാര്‍ത്തകൾ
Content: "ദൂതന്‍ അവരോട് പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്‍റെ സദ്‌വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു." (ലൂക്കാ 2:10) #{red->n->n->യേശു ഏകരക്ഷകൻ: ഏപ്രില്‍ 26}# <br> ഇന്ന് ലോകത്തില്‍ പലരീതിയിലുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന നിരവധി മാധ്യമങ്ങളുണ്ട്. എല്ലാ മാധ്യമങ്ങളും തങ്ങള്‍ ചെയ്യുന്നത് നല്ലതാണെന്ന് അവകാശപ്പെടുന്നു. ലോക സംഭവങ്ങളെ റിപ്പോര്‍ട്ടു ചെയ്യുവാനും അത് ജനങ്ങളിലേക്ക് കൂടുതലായി എത്തിക്കാനും മാധ്യമങ്ങള്‍ എന്നും മത്സരിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ഒരു നല്ല വാര്‍ത്ത, അത് മാധ്യമങ്ങള്‍ എത്ര മനോഹരമായി റിപ്പോര്‍ട്ടു ചെയ്താലും അതിനെ ഒരിക്കലും "സുവിശേഷം" എന്നു വിളിക്കാറില്ല. ലോകത്തില്‍ ഒരേ ഒരു റിപ്പോര്‍ട്ടിനെ മാത്രമേ 'സുവിശേഷം' എന്നു വിളിക്കാറുള്ളൂ. അത് യേശുവിന്‍റെ ജീവിതം മരണം, ഉത്ഥാനം എന്നിവയെ സംബന്ധിച്ച റിപ്പോര്‍ട്ടുകൾ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നതാണ്. ഈ സുവിശേഷം കാണുവാനും, കേൾക്കുവാനും ചരിത്രത്തിലുടനീളം അനേകം മനുഷ്യർ കാത്തിരുന്നു. കാരണം ക്രിസ്തുവിലൂടെ മാത്രമേ രക്ഷപ്രാപിക്കുവാൻ സാധിക്കൂ എന്ന സത്യം അവർ തിരിച്ചറിഞ്ഞിരുന്നു. പരിശുദ്ധ കന്യകാമറിയം യേശുവിനെ പ്രസവിച്ചപ്പോള്‍, ആ പ്രദേശത്തെ വയലുകളില്‍ രാത്രി ആടുകളെ കാത്തുകൊണ്ടിരുന്ന ഇടയന്മാര്‍ക്ക് കര്‍ത്താവിന്‍റെ ദൂതന്‍ പ്രത്യക്ഷപ്പെടുന്നു. "ദാവീദിന്‍റെ പട്ടണത്തില്‍ രക്ഷകനും കര്‍ത്താവുമായ ക്രിസ്തു പിറന്നിരിക്കുന്നു" എന്ന വാര്‍ത്ത അറിയിക്കുന്നു. ഈ വാർത്തയെ 'സദ്‌വാര്‍ത്ത' എന്നു വിശേഷിപ്പിച്ചു കൊണ്ടാണ് സ്വര്‍ഗ്ഗീയ ദൂതന്‍ ആട്ടിടയന്മാരെ അറിയിക്കുന്നത്. ദൈവം തന്‍റെ അനന്തസ്നേഹം മൂലം മനുഷ്യരായ നമ്മിലേക്ക് തന്‍റെ പുത്രനെ അയയ്ക്കുന്നുവെന്ന് സുവിശേഷങ്ങളിലില്ലായിരുന്നെങ്കില്‍ നാം അറിയുമായിരുന്നില്ല. അവിടുന്ന് തന്‍റെ പുത്രനെ അയച്ചത് ദൈവവുമായുള്ള സഹവാസത്തിലേക്ക് തിരിച്ചുചെല്ലുവാനുള്ള വഴി നാം കണ്ടെത്തുന്നതിനു വേണ്ടിയാണ്. "#{green->n->n->യേശുവിന്‍റെ ജീവിതം, മരണം, ഉത്ഥാനം എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ലോകത്തിലെ ഏറ്റവും നല്ല വാര്‍ത്തയാണ്. നസ്രത്തിലെ യേശു, ബെത്ലഹേമില്‍ ജനിച്ച യഹൂദന്‍ മനുഷ്യനായിത്തീര്‍ന്ന 'സജീവദൈവപുത്രന്‍' ആണെന്ന് അവ സാക്ഷ്യപ്പെടുത്തുന്നു}#" (YOUCAT 71) #{red->n->n->വിചിന്തനം}# <br> ഓരോ ദിവസവും നമ്മുടെ സംസാരത്തിലൂടെയും, സോഷ്യല്‍ മീഡിയായിലെയും, മറ്റ് മാധ്യമങ്ങളിലൂടെയും എത്രമാത്രം വാര്‍ത്തകളും വിവരങ്ങളുമാണ് നാം മറ്റുള്ളവര്‍ക്ക് കൈമാറുന്നത്. എന്നാല്‍ ലോകത്തിലെ ഏറ്റവും നല്ല വാര്‍ത്തയായ 'സുവിശേഷം' മറ്റുള്ളവര്‍ക്ക് കൈമാറുവാന്‍ നാം സമയം കണ്ടെത്താറുണ്ടോ? നാം തിരിച്ചറിഞ്ഞ 'വഴിയും സത്യവും ജീവനുമായ' യേശുക്രിസ്തുവിനെക്കുറിച്ച് മറ്റുള്ളവരോട് പറയുവാനും നാം അനുഭവിച്ചറിഞ്ഞ ക്രിസ്തുവിനെ നമ്മുടെ പ്രവര്‍ത്തികളിലൂടെ സാക്ഷ്യപ്പെടുത്താനും നമുക്കു സാധിക്കുന്നില്ലെങ്കില്‍ നമ്മുടെ ജീവിതം എത്രയോ അര്‍ത്ഥശൂന്യമാണ്? #{red->n->n->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-05-11-12:41:41.jpg
Keywords: യേശു,ക്രിസ്തു