category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅക്രമാസക്തമായ ആലപ്പോ നഗരത്തെ പരിശുദ്ധ ദൈവമാതാവിന് സമര്‍പ്പിക്കുന്നു
Contentആലപ്പോ: ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ കൊണ്ട് ശ്രദ്ധയാര്‍ജിച്ച സിറിയയിലെ രണ്ടാമത്തെ വലിയ പട്ടണമായ ആലപ്പോയെ മാതാവിന്റെ മാദ്ധ്യസ്ഥത്തിന് സമർപ്പിക്കും. ഫാത്തിമയിലെ പ്രത്യക്ഷീകരണ ശതാബ്ദിയുടെ ആഘോഷത്തില്‍ ഫ്രാൻസിസ് പാപ്പ പങ്കെടുക്കുന്ന മെയ് 12, 13 തിയ്യതികളിൽ തന്നെയാണ് സിറിയയിലും ചടങ്ങുകൾ നടക്കുക. ചടങ്ങില്‍ മുസ്ലിം മതസ്ഥരും പങ്കെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സമര്‍പ്പണത്തിന് ഒരുക്കമായി ദേവാലയങ്ങളിൽ നടക്കുന്ന ആരാധനയിലും ജപമാലയിലും ലുത്തിനിയയിലും അനേകം വിശ്വാസികൾ പങ്കുചേരുന്നുണ്ടെന്ന് 'ഹെറാള്‍ഡ് മലേഷ്യ' റിപ്പോര്‍ട്ട് ചെയ്യുന്നു. ആലപ്പോയിലെ സെന്റ് ഫ്രാൻസിസ് ലത്തീൻ ഇടവകയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന മൂന്നു ദിവസത്തെ ആഘോഷങ്ങൾ ഇന്ന്‍ വൈകിട്ട് നടക്കുന്ന ദിവ്യബലിയോട് കൂടെ ആരംഭിക്കും. ജപമാല, സമാധാനത്തിന് വേണ്ടിയുള്ള പ്രാർത്ഥനകൾ, ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്തെ സംബന്ധിച്ചുള്ള സിനിമകൾ എന്നിവയും ആഘോഷത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളിലും വിശ്വാസത്തിന് സാക്ഷ്യം വഹിക്കുന്ന ക്രൈസ്തവർക്ക് പ്രത്യാശയും ശക്തിയും പകരാൻ അമ്മയോടുള്ള മധ്യസ്ഥം വഴി സാധിക്കുമെന്ന് ആലപ്പോ കൽദായ ആർച്ച് ബിഷപ്പ് അന്റോണിൻ ഒഡോ പറഞ്ഞു. മെയ് പതിമൂന്നിന് സിറിയായിലെ മെത്രാന്മാരും വൈദികരും പങ്കെടക്കുന്ന വി.കുർബാനയും ആലപ്പോയിൽ സംഘടിപ്പിച്ചിട്ടുണ്ട്. ഫാത്തിമായിൽ നിന്ന് കൊണ്ട് വന്ന കന്യകാമാതാവിന്റെ രൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തോടെ നാടിനെ പരിശുദ്ധ അമ്മയ്ക്കു സമർപ്പിക്കുക വഴി സിറിയയിലും ദശാബ്ദങ്ങളായി അഭ്യന്തരം കലഹം മൂലം ദുരിതമനുഭവിക്കുന്ന മദ്ധ്യകിഴക്കൻ ദേശങ്ങളിലും സമാധാനം സ്ഥാപിതമാകുമെന്നും എല്ലാ ക്രൈസ്തവ സഭകളിലെയും വിശ്വാസികളെയും ശുശ്രൂഷയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും ബിഷപ്പ് അന്‍റോയിന്‍ ഓഡോ പറഞ്ഞു. സഭയെയും കുടുംബങ്ങളേയും പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കുന്ന ചടങ്ങുകളിൽ സംബന്ധിക്കാൻ ജനങ്ങൾ ഒരുങ്ങിയിരിക്കുകയാണ്. മാതാവിന് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന മെയ് മാസത്തിൽ, സമാധാന പ്രാർത്ഥനകൾ വഴി അഭ്യന്തര കലഹങ്ങൾ ഒത്തുതീർന്നു പ്രശാന്തമായ അന്തരീക്ഷം നിലനിൽക്കുന്നതിന് ഇടവരട്ടെയെന്ന്‍ എന്നു അദ്ദേഹം ആശംസിച്ചു. മൂവായിരത്തോളം ആളുകളെയാണ് ചടങ്ങുകളിൽ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-05-11 17:02:00
Keywordsസിറിയ
Created Date2017-05-11 17:03:06