Contents

Displaying 4641-4650 of 25068 results.
Content: 4924
Category: 1
Sub Category:
Heading: അമേരിക്ക ആരാധിക്കുന്നത് ഗവണ്‍മെന്‍റിനെയല്ല, ദൈവത്തെ: ഡൊണാൾഡ് ട്രംപ്
Content: വിര്‍ജീനിയ: അമേരിക്ക ആരാധിക്കുന്നത് ഗവണ്‍മെന്‍റിനയല്ല, മറിച്ച് ദൈവത്തെയാണെന്ന് ഡൊണാള്‍ഡ് ട്രംപ്. വിര്‍ജീനിയായിലെ ലിബേര്‍ട്ടി യൂണിവേഴ്സിറ്റിയില്‍ നടന്ന ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രസിഡന്റ് ട്രംപ്. സുവിശേഷത്തിന് സാക്ഷ്യം വഹിച്ച് പ്രതീക്ഷയുടേയും സ്നേഹത്തിന്റെയും സന്ദേശവാഹകരാകാനും പ്രസിഡന്റ് തന്റെ സന്ദേശത്തില്‍ ആഹ്വാനം നല്കി. പ്രസിഡൻറായ തന്റെ ഭരണത്തിൻ കീഴിൽ ഒരിക്കലും സുവിശേഷ പ്രഘോഷണത്തിന് വിലക്കുകൾ ഉണ്ടാകില്ല. നമ്മുടേത് പൊതു ഭവനവും നയിക്കപ്പെടുന്നത് ഒരേ ലക്ഷ്യത്തിലേക്കുമാണെന്നും ട്രംപ് പറഞ്ഞു. സ്വപ്നങ്ങളുടെ ഭൂമിയാണ് അമേരിക്ക. സത്യവിശ്വാസികൾ തിങ്ങിപാർക്കുന്ന രാജ്യത്തെ സ്വാതന്ത്ര്യലബ്ധിയുടെ നിമിഷങ്ങളിൽ തന്നെ ദൈവത്തിന് സമർപ്പിക്കപ്പെട്ടതാണ്. കാരണം അമേരിക്കയിൽ ഗവൺമെന്റിനെയല്ല, ദൈവത്തെയാണ് ആരാധിക്കുന്നത്. അമേരിക്കൻ കറൻസിയിൽ തന്നെ ദൈവത്തിലുള്ള നമ്മുടെ വിശ്വാസം രേഖപ്പെടുത്തിയിട്ടുണ്ട്. വിശ്വാസത്തിൽ ആഴപ്പെട്ട് സ്വപ്നങ്ങളെ സാഹസികമായി എത്തിപ്പിടിച്ച യു.എസിന്റെ പാരമ്പര്യം തന്നെയാണ് ലിബേർട്ടി യൂണിവേഴ്സിറ്റിയുടേതും. ദൈവത്തിന്റെ കീഴില്‍ നാം ഒരൊറ്റ ജനതയാണെന്ന് അഭിമാനപൂര്‍വ്വം നമ്മള്‍ പ്രഖ്യാപിക്കുന്നു. സ്വാതന്ത്ര്യപത്രം എഴുതിയിരിക്കുന്ന നമ്മുടെ സ്ഥാപകര്‍ നാലുതവണ നമ്മുടെ സ്രഷ്ടാവിനോട് പ്രാര്‍ത്ഥന ചോദിച്ചിട്ടുണ്ട്. ആഴമായ വിശ്വാസവും വലിയ സ്വപ്‌നങ്ങളുമുള്ള തുടക്കമായിരിന്നു നമ്മുടേത്. പ്രസിഡന്‍റ് പറഞ്ഞു. ജീവിതത്തിൽ ലഭിച്ച അനുഗ്രഹങ്ങളെ കുറിച്ച് മനസ്സിലാക്കി രാജ്യത്തിനും ലോകത്തിനും തങ്ങളുടേതായ രീതിയിൽ സംഭാവന നൽകാൻ ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുകയാണെന്ന് ട്രംപ് യുവജനങ്ങളെ ഓര്‍മ്മിപ്പിച്ചു. നമുക്ക് അനുവദിച്ച സമയത്തെ നാം എങ്ങനെ ഉപയോഗിച്ചു എന്നതിന് ഉത്തരം നൽകാൻ നാം ബാധ്യസ്ഥരാണ്. ആഗ്രഹങ്ങളെ പിന്തുടരുമ്പോൾ വിമർശിക്കാൻ ധാരാളം ആളുകൾ കാണാം. ധൈര്യപൂർവ്വം മുന്നോട്ട് വന്ന് കാര്യങ്ങൾ ചെയ്യാൻ സാധിക്കാത്തവരാണ് നിരുത്സാഹപ്പെടുത്തുന്നത്‌. ആരും യാത്ര ചെയ്യാത്ത വഴിയിലൂടെ നടക്കുന്നവർ വിരളമാണ്. വിമർശനം എളുപ്പമാണ് എന്നാൽ ചെയ്യാൻ പറ്റില്ല എന്ന് പറയുന്നവരുടെ മുന്നിൽ ചെയ്തു കാണിക്കുക എന്ന സാഹസത്തിനാണ് നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്. പ്രലോഭനങ്ങളുടെ ഇടയിലും പിടിച്ചു നില്ക്കാനുള്ള ശ്രമം തുടരണം. വിമർശനങ്ങൾ വിജയത്തിന്റെ ചവിട്ടുപടിയായി തീർക്കുക. സത്യത്തിന്റെ പോരാളികളായി നാടിനും വീടിനും വേണ്ടി പ്രവർത്തിക്കുകയായിരിക്കണം നിങ്ങളുടെ ലക്ഷ്യം. സ്വന്തം വിശ്വാസങ്ങൾക്കും കുടുംബത്തിനും നിലകൊള്ളണം. നിങ്ങൾക്കു ശരിയാണെന്ന് ബോധ്യമുണ്ടെങ്കിൽ മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് ചെവി കൊടുക്കാതെ ധീരതയോടെ പരിശ്രമിക്കുക. ശോഭനമായ ഭാവിയിലേക്ക് പ്രവേശിക്കുന്ന ബിരുദധാരികൾ തങ്ങളുടെ നേട്ടങ്ങളെ പ്രതി അഭിമാനിക്കണമെന്നും പ്രസിഡന്റ് യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു. ലിബേർട്ടി യൂണിവേഴ്സിറ്റി പ്രസിഡന്റ് ജെറി ഫാൽവലിനെയും കുടുംബത്തിനും അദ്ദേഹം നന്ദി പറഞ്ഞു. പുതിയ വര്‍ഷത്തില്‍ യൂണിവേഴ്സിറ്റിയിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ദൈവാനുഗ്രഹം ആശംസിച്ചു കൊണ്ടാണ് ട്രംപ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
Image: /content_image/TitleNews/TitleNews-2017-05-15-10:59:39.jpg
Keywords: ട്രംപ്, അമേരിക്ക
Content: 4925
Category: 1
Sub Category:
Heading: ചര്‍ച്ച്‌ ബില്‍: പ്രതിഷേധം വ്യാപകമാകുന്നു
Content: തൃശൂര്‍: സംസ്‌ഥാന ന്യൂനപക്ഷ കമ്മീഷന്റെ ചര്‍ച്ച്‌ ബില്ലിനെതിരേ പ്രതിഷേധം വ്യാപകമാകുന്നു. കേരളത്തിലെ ക്രൈസ്‌തവ സഭകളുടെ മുഴുവന്‍ സ്വത്തുക്കളും പിടിച്ചെടുത്ത്‌ ട്രസ്‌റ്റ്‌ രൂപീകരിക്കുകയും അതിന്റെ നടത്തിപ്പ്‌ ഇടവകാംഗങ്ങളില്‍നിന്ന്‌ എടുത്തുകളഞ്ഞു രാഷ്‌ട്രീയപാര്‍ട്ടികളെ ഏല്‍പ്പിക്കുകയുമാണു ബില്ലിന്റെ ലക്ഷ്യം. നേരത്തെ സഭാ സ്വത്തുക്കളുടെ നടത്തിപ്പില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഭരണാഘടന വിരുദ്ധമാണെന്ന് കാണിച്ചു കെ.സി.ബി.സി അധ്യക്ഷനും ലത്തീന്‍ സഭ ആര്‍ച്ച്‌ ബിഷപ്പുമായ ഡോ. എം.സൂസപാക്യം ഏപ്രില്‍ 15-ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരിന്നു. നിര്‍ദിഷ്‌ട ബില്‍ ഭരണഘടനയുടെ 26-ാം വകുപ്പിന്റെ ലംഘനമാണെന്നു അടുത്തിടെ തൃശ്ശൂര്‍ അതിരൂപതയുടെ മാസികയിലും വിമര്‍ശനമുണ്ടായിരിന്നു. മതസ്‌ഥാപനങ്ങളും ചാരിറ്റബിള്‍ സ്‌ഥാപനങ്ങളും നടത്താനുള്ള അവകാശം, മതപരമായ കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാനുള്ള അവകാശം, മതസ്‌ഥാപനങ്ങള്‍ക്കു സ്‌ഥാവര, ജംഗമവസ്‌തുക്കള്‍ സമ്പാദിക്കാനും കൈവശം വയ്‌ക്കാനുള്ള അവകാശം, നിലവിലുള്ള നിയമങ്ങള്‍ക്കനുസരിച്ച്‌ അത്തരം സ്വത്തുക്കള്‍ കൈകാര്യം ചെയ്യാനുള്ള അവകാശം എന്നിവ ഉറപ്പുനല്‍കുന്നതാണ്‌ 26-ാം വകുപ്പ്‌. എന്നാല്‍ ഇതിനു വിരുദ്ധമായി അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമായിട്ടാണു പുതിയ ബില്‍ കൊണ്ട് വരുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ചര്‍ച്ച്‌ ബില്ലിനെ ചെറുക്കുമെന്നും പള്ളി, മഠം, സെമിനാരി, സഭയുടെ ആശുപത്രികള്‍ തുടങ്ങിയ സ്‌ഥാപനങ്ങളെ രാഷ്‌്രടീയക്കാരുടെ കൈയിലൊതുക്കാന്‍ വേണ്ടിയുള്ള ബില്ലില്‍ സംശയമുണ്ടെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ അഭിപ്രായപ്പെട്ടു. സംസ്‌ഥാന സര്‍ക്കാരിനെപ്പോലും അറിയിക്കാതെയാണു ഭരണഘടനാവിരുദ്ധമായ ചര്‍ച്ച്‌ ബില്ലുമായി രംഗത്തുവന്നിരിക്കുന്നതെന്ന്‌ അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ്‌ നേതാക്കള്‍ ആരോപിച്ചു.
Image: /content_image/News/News-2017-05-15-12:24:00.jpg
Keywords: സ്വത്തുക്കളില്‍, ബില്‍
Content: 4926
Category: 6
Sub Category:
Heading: സുവിശേഷവാക്യങ്ങളെക്കാള്‍ മഹത്തരമോ, ശ്രേഷ്ഠമോ, അമൂല്യമോ, ഉജ്ജ്വലമോ ആയ വേറൊരു പ്രബോധനവുമില്ല
Content: "ശിമയോൻ പത്രോസ് മറുപടി പറഞ്ഞു: കർത്താവേ, ഞങ്ങൾ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കലുണ്ട്" (യോഹ 6:68) #{red->n->n->യേശു ഏകരക്ഷകൻ: ഏപ്രില്‍ 30 }# <br> ഇന്ന് ലോകത്തിൽ പല വിധത്തിലുള്ള നിരവധി പ്രബോധനങ്ങൾ ലഭ്യമാണ്. എന്നാൽ ഏതാണ് ഏറ്റവും മഹത്തരമായ പ്രബോധനം എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ; അത് സുവിശേഷ വാക്യങ്ങളാണ്. ലോകരക്ഷകനും, ഏകരക്ഷകനും, ദൈവവും കർത്താവുമായ യേശുക്രിസ്തു തന്‍റെ വാക്കുകളിലൂടെ നമ്മെ പഠിപ്പിക്കുകയും പ്രവൃത്തികളിലൂടെ നിറവേറ്റുകയും ചെയ്ത കാര്യങ്ങളാണവ. അതിനാൽ സുവിശേഷവാക്യങ്ങൾക്കു പകരം വയ്ക്കുവാൻ ലോകത്തിൽ മറ്റൊരു പ്രബോധനവുമില്ല എന്ന സത്യം നാം തിരിച്ചറിയണം. വിശ്വസിക്കുന്ന ഏതൊരാള്‍ക്കും രക്ഷയ്ക്കുവേണ്ടിയുള്ള ദൈവികശക്തിയായ 'ദൈവവചനം' പുതിയനിയമ ഗ്രന്ഥങ്ങളില്‍ അതിമനോഹരമായി അവതരിപ്പിക്കപ്പെടുകയും അതിന്‍റെ ശക്തി പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. ഈ ലിഖിതങ്ങള്‍ ദൈവാവിഷ്ക്കരണത്തിന്‍റെ പരമമായ സത്യം നമുക്കു പകര്‍ന്നുതരുന്നു. അവയുടെ കേന്ദ്രപ്രമേയം, മനുഷ്യാവതാരം ചെയ്ത ദൈവപുത്രനായ യേശുക്രിസ്തുവും, അവിടുത്തെ പ്രവൃത്തികളും പ്രബോധനവും പീഡാനുഭവവും മഹത്വീകരണവും, ആത്മാവിന്‍റെ നിയന്ത്രണത്തില്‍ രൂപംകൊണ്ട അവിടുത്തെ സഭയുടെ സമാരംഭവുമാണ്. നമ്മുടെ രക്ഷകനായ 'അവതീര്‍ണവചനത്തിന്‍റെ' ജീവിതം, പ്രബോധനം എന്നിവയെ സംബന്ധിച്ചുള്ള മുഖ്യ സാക്ഷ്യം എന്ന നിലയില്‍" സുവിശേഷങ്ങള്‍ വിശുദ്ധ ലിഖിതങ്ങള്‍ മുഴുവന്‍റെയും ഹൃദയമാണ്. സുവിശേഷത്തിന്റെ രൂപവത്ക്കരണത്തില്‍ വ്യത്യസ്തങ്ങളായ മൂന്നു ഘട്ടങ്ങള്‍ കാണുവാന്‍ നമുക്കു കഴിയും: #{red->n->n-> 1. യേശുവിന്‍റെ ജീവിതവും പ്രബോധനവും:}# നസ്രത്തിലെ യേശു ചരിത്രത്തിൽ ജീവിച്ച ഒരു വ്യക്തിയാണ്. ദൈവപുത്രനായ അവിടുന്ന് സ്വര്‍ഗാരോഹണം ചെയ്ത നാള്‍ വരെ മനുഷ്യരുടെയിടയില്‍ ജീവിച്ചിരുന്നപ്പോള്‍, മനുഷ്യരുടെ നിത്യരക്ഷയ്ക്കുവേണ്ടി അവിടുന്ന് യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിച്ചതും പഠിപ്പിച്ചതുമായ കാര്യങ്ങള്‍ വിശ്വസ്തതാപൂര്‍വ്വം സുവിശേഷങ്ങള്‍ നമുക്കു പകര്‍ന്നുതരുന്നു. #{red->n->n->2. വാചിക പാരമ്പര്യം:}# യേശു പറഞ്ഞതും പ്രവര്‍ത്തിച്ചതുമായ കാര്യങ്ങള്‍, അവിടുത്തെ സ്വര്‍ഗാരോഹണശേഷം അപ്പസ്തോലന്മാര്‍ തങ്ങളുടെ ശ്രോതാക്കള്‍ക്കു കൈമാറി. യേശുക്രിസ്തുവിനെ സംബന്ധിച്ച മഹത്വപൂര്‍ണ്ണമായ കാര്യങ്ങളാല്‍ ഉദ്ബുദ്ധരായും, സത്യാത്മാവിന്‍റെ പ്രകാശത്തില്‍ പ്രബുദ്ധരായും തങ്ങള്‍ കൈവരിച്ച സ്വർഗ്ഗീയ ജ്ഞാനത്തോടു കൂടിയാണ് അവര്‍ ഇതു നിര്‍വഹിച്ചത്. #{red->n->n->3. ലിഖിത സുവിശേഷങ്ങള്‍:}# വിശുദ്ധഗ്രന്ഥകാരന്മാര്‍ നാലു സുവിശേഷങ്ങള്‍ രചിച്ചപ്പോള്‍ വാമൊഴിയായോ ലിഖിതരൂപത്തിലോ പ്രചാരത്തില്‍വന്ന അനേകം കാര്യങ്ങളില്‍ ചിലതു തിരഞ്ഞെടുക്കുകയും, ചിലതു സംഗ്രഹിച്ചു സമന്വയിപ്പിക്കുകയും, ചിലതു തങ്ങളുടെ സഭകളുടെ പ്രത്യേക സാഹചര്യം പരിഗണിച്ചു വിശദീകരിക്കുകയും ചെയ്തു. ഇവയിലെല്ലാം സുവിശേഷപ്രഘോഷണരൂപം നിലനിറുത്തിയും അതേ സമയം യേശുവിനെക്കുറിച്ച് എപ്പോഴും യഥാര്‍ത്ഥവും സത്യസന്ധവുമായ കാര്യങ്ങള്‍ അറിയിച്ചുകൊണ്ടുമാണ് അവര്‍ സുവിശേഷങ്ങള്‍ രചിച്ചത്. ലോകത്തിലെ മറ്റ് പ്രബോധനങ്ങളെല്ലാം നിർജ്ജീവമായ അക്ഷരങ്ങളായി നിന്നുകൊണ്ട് മനുഷ്യനോട് മാറ്റം ആവശ്യപ്പെടുന്നു. എന്നാൽ സുവിശേഷത്തിന് അതിനുള്ളിൽ തന്നെ ശക്തിയുണ്ട്- മനുഷ്യനെ രൂപാന്തരപ്പെടുത്താനും സാഹചര്യങ്ങളെ മാറ്റിമറിക്കാനുമുള്ള ശക്തി. യേശുക്രിസ്തു ശരീരം ധരിച്ച വചനമായ ദൈവം തന്നെയാകയാല്‍ സുവിശേഷം വായിക്കുന്ന ഓരോരുത്തരിലേക്കും അവനില്‍ നിന്നുള്ള ശക്തി ഒഴുകുന്നു. അതിനാൽ സുവിശേഷവാക്യങ്ങളെക്കാള്‍ മഹത്തരമോ, ശ്രേഷ്ഠമോ, അമൂല്യമോ, ഉജ്ജ്വലമോ ആയ വേറൊരു പ്രബോധനവുമില്ല. #{red->n->n->വിചിന്തനം}# <br> നമ്മുടെ ജീവിതത്തിനാവശ്യമായ പ്രബോധനങ്ങൾ തേടി നാം ആരുടെ അടുത്തേക്കാണ് പോകുന്നത്? ഈ ലോകജീവിതത്തിൽ നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്ന ധാരാളം പ്രബോധന ഗ്രന്ഥങ്ങൾ ഇന്ന് ലഭ്യമാണ്. സോഷ്യൽ മീഡിയയിലൂടെ ഓരോ ദിവസവും ധാരാളം പ്രബോധനങ്ങൾ നമ്മുക്കു ലഭിക്കുന്നു. ഇവയിൽ ചില പ്രബോധനങ്ങൾ നമ്മുടെ ജീവിതത്തിൽ ചെറിയ നേട്ടങ്ങൾ സമ്മാനിച്ചേക്കാം. മറ്റു ചില പ്രബോധനങ്ങൾ നമ്മെ നാശത്തിലേക്കു നയിക്കുന്നവയുമാണ്. ഈ പ്രബോധനകളെല്ലാം ബലഹീനനാരായ മനുഷ്യരിൽ നിന്നുള്ളവയാണ്. അതിനാൽ തന്നെ അവയ്ക്കു പരിമിതികളുണ്ട്. മനുഷ്യനായി പിറന്ന് ഈ ഭൂമിയിൽ ജീവിച്ച്, മരിച്ച് ഉത്ഥാനം ചെയ്ത ദൈവപുത്രനായ യേശുക്രിസ്തുവിനു മാത്രമേ നമ്മുടെ നമ്മുടെ ഈ ലോകജീവിതത്തിനും, മരണാന്തര ജീവിതത്തിനും ആവശ്യമായ പ്രബോധനങ്ങൾ അതിന്റെ പൂർണ്ണതയിൽ നൽകാൻ സാധിക്കൂ. കാരണം അവിടുന്നു മാത്രമേ നമ്മുടെ ജീവിതത്തെ പൂർണ്ണമായി അറിയുന്നുള്ളൂ. അതിനാൽ പത്രോസിനെപ്പോലെ നമ്മുക്കും പറയാം: 'കർത്താവേ, ഞങ്ങൾ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങൾ അങ്ങയുടെ പക്കലാണല്ലോ ഉള്ളത്' #{red->n->n->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Meditation/Meditation-2017-05-15-13:15:59.jpg
Keywords: യേശു,ക്രിസ്തു
Content: 4927
Category: 18
Sub Category:
Heading: വിശുദ്ധ ചാവറയച്ചന്റെ ജീവചരിത്രം മിനിസ്ക്രീനിലേക്ക്
Content: കോ​ട്ട​യം: ​വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍റെ ജീ​വ​ച​രി​ത്രം മി​നി​സ്ക്രീ​നിലേക്ക് എ​ത്തു​ന്നു. 'സ്നേ​​ഹ​​ത്തി​​ന്‍റെ പാ​​ഥേ​​യം' എ​​ന്ന പ്രോ​​ഗ്രാ​​മി​​ലാ​ണു ചാ​വ​റ​യ​ച്ച​ന്‍റെ ജീ​വി​തം സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​ത്. ഏ​ഷ്യാനെറ്റ് ചാനലില്‍ തി​​ങ്ക​​ൾ മു​​ത​​ൽ വെ​​ള്ളി വ​​രെ രാ​​വി​​ലെ 6.45ന് ​​സം​​പ്രേ​​ഷ​​ണം ചെ​​യ്യു​​ന്ന പരിപാടി ശാ​​ന്തി​​ഗി​​രി ആ​​ശ്ര​​മം ഓ​​ർ​​ഗ​​നൈ​​സിം​​ഗ് സെ​​ക്ര​​ട്ട​​റി സ്വാ​​മി ഗു​​രു​​ര​​ത്നം ജ്ഞാ​​ന​ത​​പ​​സ്വി​​യാ​​ണ് അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്. മാ​​ന്നാ​​നം വി​​ശു​​ദ്ധ ചാ​​വ​​റ കു​​ര്യാ​​ക്കോ​​സ് ഏ​​ലി​​യാ​​സ​​ച്ച​​ന്‍റെ ആ​​ശ്ര​​മ​​ദേ​​വാ​​ല​​യ​​ത്തി​​ൽ ന​​ട​​ന്ന സ്വി​​ച്ച് ഓ​​ണ്‍ ക​​ർ​​മം ആ​​ശ്ര​​മാ​​ധി​​പ​​ൻ ഫാ.​സ്ക​​റി​​യ എ​​തി​​രേ​​റ്റ് സിഎംഐ നി​​ർ​​വ​​ഹി​​ച്ചു. കെഇ സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​ൽ ഫാ. ​​ജയിം​​സ് മു​​ല്ല​​ശേ​​രി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ഫാ. ​​ആ​​ന്‍റ​​ണി കാ​​ഞ്ഞി​​ര​​ത്തി​​ങ്ക​​ൽ, എ​​പ്പി​​സോ​​ഡ് ഡ​​യ​​റ​​ക്ട​​ർ അ​​ജി.​​കെ.​​ജോ​​സ്, ശാ​​ന്തി​​ഗി​​രി ആ​​ശ്ര​​മം ജി​​ല്ലാ കോ​​-ഓർ​​ഡി​​നേ​​റ്റ​​ർ അ​​ഖി​​ൽ ശാ​​ന്തി​​ഗി​​രി, കു​​ഞ്ഞു ക​​ള​​പ്പു​​ര, ത​​ങ്ക​​ച്ച​​ൻ ആ​​ർ​​പ്പൂ​​ക്ക​​ര, ഡോ. ​​ആ​​ര​​തി ആ​​ർ.​​പ​​ണി​​ക്ക​​ർ, പൂ​​ജ ഡി.​​ആ​​ന​​ന്ദ്, വി​​പി​​ൻ അ​​ജോ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Image: /content_image/India/India-2017-05-16-01:12:00.jpg
Keywords: ചാവറ
Content: 4928
Category: 18
Sub Category:
Heading: മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് വെളിപ്പറമ്പില്‍ അന്തരിച്ചു
Content: കൊ​​​ച്ചി: വരാപ്പുഴ അതിരൂപതാംഗവും മാധ്യമരംഗത്ത് ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത മോ​​​ണ്‍. ജോ​​​ര്‍​ജ് വെ​​​ളി​​​പ്പ​​​റ​​​മ്പി​​​ല്‍ (86) നി​​​ര്യാ​​​ത​​​നാ​​​യി. വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​മാ​​​ണ്. ദീ​​​ര്‍​ഘ​​​കാ​​​ല​​​മാ​​​യി കാ​​​ക്ക​​​നാ​​​ട് ആ​​​വി​​​ലാ​​​ഭ​​​വ​​​നി​​​ല്‍ വി​​​ശ്ര​​​മ​​​ജീ​​​വി​​​ത​​​ത്തി​​​ലാ​​​യി​​​രു​​​ന്നു അദ്ദേഹം. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം 5.40ന് ​​​എ​​​റ​​​ണാ​​​കു​​​ളം ലൂ​​​ര്‍​ദ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു മരണം. സം​​​സ്‌​​​കാ​​​രം ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു 3.30ന് ​​​ചേ​​​രാ​​​ന​​​ല്ലൂ​​​ര്‍ നി​​​ത്യ​​​സ​​​ഹാ​​​യ​​​മാ​​​താ പ​​​ള്ളി​​​യി​​​ല് നടക്കും. സം​​​സ്‌​​​കാ​​​ര​​​ശു​​​ശ്രൂ​​​ഷ​​​ക​​​ള്‍​ക്കു വ​​​രാ​​​പ്പു​​​ഴ ആ​​​ര്‍​ച്ച് ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​മ്പി​​​ല്‍ മു​​​ഖ്യ​​​കാ​​​ര്‍​മി​​​ക​​​നാ​​​കും. 1930 ഒ​​​ക്‌​​​ടോ​​​ബ​​​ര്‍ 19നു ചേ​​​രാ​​​ന​​​ല്ലൂ​​​ര്‍ വെ​​​ളി​​​പ്പ​​​റ​​​മ്പി​​​ല്‍ പേ​​​റു മേ​​​സ്ത്​​​രി​​​യു​​​ടെ​​​യും മേ​​​രി​​​യു​​​ടെ​​​യും മ​​​ക​​​നാ​​​യി ജ​​​നനിച്ചു. 1946ല്‍ ​​​സെ​​​മി​​​നാ​​​രി​​​യി​​​ല്‍ ചേ​​ർ​​ന്ന അദ്ദേഹം 1961 മാ​​​ര്‍​ച്ച് 17നു ​​​പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം സെ​​ന്‍റ് ഫ്രാ​​​ന്‍​സി​​​സ് അ​​​സീ​​​സി ക​​​ത്തീ​​​ഡ്ര​​​ല്‍, പു​​​ല്ലേ​​​പ്പ​​​ടി, പെ​​​രു​​​മാ​​​നൂ​​​ര്‍, വെ​​​ണ്ടു​​​രു​​​ത്തി, ഓ​​​ച്ച​​​ന്തു​​​രു​​​ത്ത് പ​​​ള്ളി​​​ക​​​ളി​​​ല്‍ വി​​​കാ​​​രി​​​യാ​​​യി​​​രു​​​ന്നു. 2009 സെ​​​പ്റ്റം​​​ബ​​​ര്‍ 13ന് ​​​ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ഡാ​​​നി​​​യേ​​​ല്‍ അ​​​ച്ചാ​​​രു​​​പ​​​റ​​​മ്പി​​​ലി​​​ല്‍നി​​​ന്നു മോ​​​ണ്‍​സി​​​ഞ്ഞോ​​​ര്‍ പ​​​ദ​​​വി സ്വീ​​​ക​​​രി​​​ച്ചു. ഗ​​​ണി​​​ത​​​ശാ​​​സ്ത്ര​​​ത്തി​​​ലും ദൈ​​​വ​​​ശാ​​​സ്ത്ര​​​ത്തി​​​ലും ബി​​​രു​​​ദ​​​വും ന്യൂ​​​സ് പേ​​​പ്പ​​​ര്‍ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റി​​​ല്‍ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദ​​​വും നേ​​​ടി​​​യി​​​ട്ടു​​​ള്ള മോ​​​ണ്‍. വെ​​​ളി​​​പ്പ​​​റ​​​മ്പി​​​ല്‍ 1962 മു​​​ത​​​ല്‍ 1992 വ​​​രെ കേ​​​ര​​​ള ടൈം​​​സി​​​ല്‍ സേ​​​വ​​​നം ചെ​​​യ്തു. 27 വ​​​ര്‍​ഷം മാ​​​നേ​​​ജിം​​​ഗ് എ​​​ഡി​​​റ്റ​​​റാ​​​യി​​​രു​​​ന്നു. ഐ​​​സി​​​പി​​​എ പ്ര​​​സി​​​ഡ​​​ന്‍റ്, സൗ​​​ത്ത് ഏ​​​ഷ്യ​​​ന്‍ പ്ര​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ മേ​​​ഖ​​​ല പ്ര​​​സി​​​ഡ​​​ന്‍റ്, സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​വി​​​ധ പ്ര​​​സ് ക​​​മ്മി​​​റ്റി​​​ക​​​ളി​​​ലും കേ​​​ര​​​ള പ്ര​​​സ് അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ പ്ര​​​ഥ​​​മ അ​​​ക്കാ​​​ദ​​​മി കൗ​​​ണ്‍​സി​​​ലി​​​ലും അം​​​ഗം, അ​​​ക്കാ​​​ദ​​​മി​​​യി​​​ലെ വൈ​​​ദി​​​ക​​​നാ​​​യ ആ​​​ദ്യ​​​ത്തെ വി​​​സി​​​റ്റിം​​​ഗ് പ്ര​​​ഫ​​​സ​​​ര്‍ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ലും സേ​​​വ​​​നം ചെ​​​യ്തിട്ടുണ്ട്.
Image: /content_image/India/India-2017-05-16-01:22:17.jpg
Keywords: മോണ്‍സി
Content: 4929
Category: 1
Sub Category:
Heading: 2019-ലെ ലോകയുവജന സമ്മേളനത്തിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി
Content: പനാമ സിറ്റി: 2019-ല്‍ പനാമയിൽ നടക്കാനിരിക്കുന്ന ലോകയുവജന സമ്മേളനത്തിന്റെ ഔദ്യോഗിക ലോഗോ പനാമ അതിരൂപത പ്രകാശനം ചെയ്തു. വിവിധ സ്ഥലങ്ങളില്‍ നിന്നായി 103 ലോഗോകളാണ് അതിരൂപതയ്ക്ക് ലഭിച്ചത്. ഇതില്‍ നിന്ന്‍ 3 പേരടങ്ങുന്ന വിദഗ്ധസമിതിയാണ് ലോഗോ തിരഞ്ഞെടുത്തത്. പനാമ യൂണിവേഴ്‌സിറ്റിയിലെ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥിയായ ആംബർ കാൽവോയാണ് ലോഗോ തയാറാക്കിയത്. ആർച്ച് ബിഷപ് ജോസ് ഡോമിംഗോ ഉല്ലോവയാണ് ലോഗോ പ്രകാശനം ചെയ്തത്. രാജ്യത്തിന്റെ ലാളിത്യവും, ജനങ്ങളുടെ ഹൃദയത്തിന്റെ വലിപ്പവും എടുത്തുകാട്ടാനാണ് ലോഗോ ശ്രമിച്ചിരിക്കുന്നതെന്ന്‍ ബിഷപ്പ് പറഞ്ഞു. അഞ്ചു ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിക്കുന്ന നക്ഷത്രങ്ങളും, പനാമ കനാലും, മറിയത്തിന്റെ സമർപ്പണവും, ലോകയുവജനസമ്മേളനത്തിന്റെ തീർത്ഥാടക ക്രൂശിതരൂപവും ലോഗോയില്‍ എടുത്ത്കാട്ടുന്നുണ്ട്. മറിയത്തിന്റെ വിമലഹൃദയത്തെ സൂചിപ്പിക്കുന്ന ഇംഗ്ലീഷ് അക്ഷരമാലയിലെ ‘എം’ അക്ഷരത്തെ ആസ്പദമാക്കിയാണ് ലോഗോ. 2019 ലോകയുവജനസമ്മേളനത്തിന്റെ ആപ്തവാക്യമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്, 'ഇതാ കർത്താവിന്റെ ദാസി, നിന്റെ വചനംപോലെ എന്നിൽ ഭവിക്കട്ടെ' എന്ന മറിയത്തിന്റെ വാക്കുകളാണ്. 2019 ജനുവരി 22 മുതല്‍ 29 വരെയാണ് പനാമയില്‍ ലോകയുവജനസമ്മേളനം നടക്കുന്നത്.
Image: /content_image/TitleNews/TitleNews-2017-05-16-04:11:53.jpg
Keywords: പനാമ
Content: 4930
Category: 1
Sub Category:
Heading: പോളണ്ടിന്റെ പ്രോലൈഫ് നിലപാടിനെതിരെ ഐക്യരാഷ്ട്ര സഭയുടെ വിമര്‍ശനം
Content: ജനീവ, സ്വിറ്റ്സര്‍ലന്‍ഡ്: അബോര്‍ഷനെതിരായ നിയമങ്ങളുടെ പേരില്‍ പോളണ്ടിന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിയില്‍ നിന്നും കടുത്ത വിമര്‍ശനം. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ജനീവയില്‍ വെച്ച് നടന്ന ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിയുടെ അംഗരാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത ചര്‍ച്ചക്കിടയിലാണ് പോളണ്ടിന് തങ്ങളുടെ പ്രൊലൈഫ്‌ നിയമങ്ങളുടെ പേരില്‍ ഐക്യരാഷ്ട്ര സഭയുടെ വിമര്‍ശനത്തിന് ഇടയാകേണ്ടി വന്നത്. കത്തോലിക്കാ ഭൂരിപക്ഷരാജ്യമായ പോളണ്ടില്‍, മാതാവിന്റെ ജീവന് അപകടമായേക്കാവുന്ന സാഹചര്യത്തിനു പുറമേ, ഗര്‍ഭാവസ്ഥയില്‍ കുട്ടിക്കുണ്ടാകുന്ന മാരകമായ അസുഖം, ബലാത്സംഗം, വ്യഭിചാരം എന്നീ സാഹചര്യങ്ങളില്‍ ഒഴികെ അബോര്‍ഷന്‍ നടത്തുന്നത് നിയമപരമായി കുറ്റകരമാണ്. ദശാബ്ദങ്ങള്‍ക്ക് മുന്‍പ്‌ രാജ്യം കമ്മ്യൂണിസ്റ്റ്‌ ഭരണത്തിന്‍ കീഴിലായിരുന്നപ്പോള്‍ അബോര്‍ഷന്‍ പോളണ്ടില്‍ നിയമപരമായിരുന്നു. മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിനായി ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സമിതിയാണ് മനുഷ്യാവകാശ സമിതി. യു‌എന്‍ ജനറല്‍ അസ്സംബ്ലി തന്നെയാണ് ഈ സമിതിയെ തിരഞ്ഞെടുക്കുന്നത്. ഇപ്പോള്‍ 47-ഓളം രാഷ്ട്രങ്ങള്‍ ഈ സമിതിയില്‍ അംഗമായിട്ടുണ്ട്. സ്ത്രീകള്‍ക്ക് അബോര്‍ഷന്‍ നടത്തുന്നതിനുള്ള സ്വാതന്ത്ര്യം പോളണ്ട് നല്‍കണമെന്ന ആവശ്യവുമായി നിരവധി പാശ്ചാത്യ രാജ്യങ്ങളുടെ പ്രതിനിധികളും പോളണ്ടിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയുണ്ടായി. അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ പോളണ്ടിനെക്കുറിച്ചുള്ള ആദ്യത്തെ പര്യവലോകനമായിരുന്നു ചൊവ്വാഴ്ച നടത്തിയ ചര്‍ച്ച. 2015-ലെ പൊതുതിരഞ്ഞെടുപ്പിനെ തുടര്‍ന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തില്‍ വന്നതിനു ശേഷമുള്ള ആദ്യത്തെ ചര്‍ച്ചയും കൂടിയായിരുന്നു ഇത്. നിയമവാഴ്ചയെ ഹനിക്കുന്നു എന്ന യൂറോപ്പ്യന്‍ യൂണിയന്റെ വിമര്‍ശനത്തിനും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കീഴിലുള്ള പോളണ്ട് സര്‍ക്കാര്‍ പാത്രമായിട്ടുണ്ട്. യൂറോപ്പ്യന്‍ വ്യവസ്ഥകള്‍ അനുസരിച്ചുള്ള നിയമമാറ്റങ്ങളും നീതിനിര്‍വഹണവുമാണ് തങ്ങള്‍ പിന്തുടരുന്നതെന്ന് പോളണ്ടിന്റെ പ്രതിനിധികള്‍ പറഞ്ഞു. കുട്ടികള്‍ക്കിടയിലെ ദാരിദ്ര്യത്തെ തങ്ങളുടെ രാജ്യം ഫലപ്രദമായി നേരിട്ട കാര്യം പോളണ്ടിന്റെ പ്രതിനിധിയും വിദേശകാര്യ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയുമായ റെനറ്റാ സ്ചെക്ക് ചൂണ്ടിക്കാണിച്ചു.
Image: /content_image/TitleNews/TitleNews-2017-05-16-04:49:35.jpg
Keywords: പോളണ്ട
Content: 4931
Category: 1
Sub Category:
Heading: സീറോ മലബാര്‍ സഭാംഗങ്ങളുടെ വിശ്വാസം മാതൃകാപരം: കര്‍ദ്ദിനാള്‍ ലെയനാര്‍ദോ സാന്ദ്രി
Content: മെല്‍ബണ്‍: സീറോ മലബാര്‍ സഭാംഗങ്ങളുടെ ആഴമേറിയ വിശ്വാസവും സമര്‍പ്പണ മനോഭാവവും മാതൃകയാണെന്ന് പൗരസ്ത്യ സഭകള്‍ക്കുള്ള തിരുസംഘത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലെയാനാര്‍ദോ സാന്ദ്രി. മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപത നല്കിയ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍ സാന്ദ്രി. ബിഷപ്പ് ബോസ്‌കോ പുത്തൂരിന്റെ നേതൃത്വത്തില്‍ കൂടുതല്‍ വളരുവാന്‍ ഓസ്‌ട്രേലിയായിലെ സീറോ മലബാര്‍ രൂപതക്ക് സാധിക്കട്ടെ എന്ന് പിതാവ് ആശംസിച്ചു. ഡാന്‍ഡിനോങ്ങ് സെന്റ് ജോണ്‍സ് കോളേജില്‍ എത്തിചേര്‍ന്ന കര്‍ദ്ദിനാള്‍ ലെയാനാര്‍ദോ സാന്ദ്രിയ്ക്കും മാര്‍പ്പാപ്പയുടെ ഓസ്‌ട്രേലിയായിലെ സ്ഥിരം പ്രതിനിധി അഡോള്‍ഫോ റ്റിറ്റൊ യലാന മെത്രാപ്പോലിത്തായ്ക്കും വിശിഷ്ട വ്യക്തികള്‍ക്കും രൂപതാദ്ധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍, വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, മെല്‍ബണ്‍ സൗത്ത് ഈസ്റ്റ് ഇടവക വികാരി ഫാ. എബ്രഹാം കുന്നത്തോളി എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ദിവ്യബലിയില്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഓസ്‌ട്രേലിയായിലെ ഇതര പൗരസ്ത്യ സഭാപിതാക്കന്മാരും രൂപതയില്‍ സേവനം ചെയ്യുന്ന വൈദികരും സഹകാര്‍മ്മികരായി.
Image: /content_image/News/News-2017-05-16-09:05:45.jpg
Keywords: മെല്‍ബ
Content: 4932
Category: 1
Sub Category:
Heading: നൈജീരിയന്‍ ബിഷപ്പ് അയര്‍ലണ്ടിന്റെ അപ്പസ്തോലിക സ്ഥാനപതി
Content: ഡബ്ലിൻ: അയര്‍ലണ്ടിന്റെ അപ്പസ്തോലിക സ്ഥാനപതിയായി നൈജീരിയൻ ആർച്ച് ബിഷപ്പ് യൂദാ തദേദൂസ് ഒക്കലോയെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. മാര്‍പാപ്പയുടെ പ്രതിനിധിയായി രാജ്യത്ത് നിയമിക്കപ്പെടുന്ന ആദ്യ അഫ്രിക്കൻ ബിഷപ്പാണ് അദ്ദേഹം. വേനൽക്കാലത്തോടെ അദ്ദേഹം പുതിയ ദൗത്യത്തിൽ പങ്കു ചേരും. സെന്ററൽ ആഫിക്കൻ റിപ്പബ്ളിക്, ചാഡ്, ഡൊമിനിക്കൻ റിപ്പബ്ളിക്ക് എന്നിവടങ്ങളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നയതന്ത്ര മേഖലയിലെ സേവനം വഴി നേടിയ അദ്ദേഹത്തിന്റെ അനുഭവജ്ഞാനം അയര്‍ലണ്ടിലെ പുതിയ ദൗത്യത്തിന് സഹായകരമാകട്ടേയെന്ന് അർമാഗ് ആർച്ച് ബിഷപ്പ് ഇയമോൺ മാർട്ടിൻ ആശംസിച്ചു. അയര്‍ലണ്ട് കത്തോലിക്കാ വൈദിക സംഘവും പുതിയ പ്രതിനിധിയുടെ നിയമനത്തെ സ്വാഗതം ചെയ്തു. ഫ്രാൻസിസ് പാപ്പയുടെ, തുറവിയുടെ സഭ എന്ന ലക്ഷ്യത്തിലേക്ക് പുതിയ ന്യൂണ്‍ഷോ രാജ്യത്തെ വിശ്വാസികളെ നയിക്കട്ടെ എന്ന പ്രത്യാശ വൈദിക നേതൃത്വം പങ്കുവെച്ചു. ദീർഘവീക്ഷണവും നേതൃത്വപാടവവും പ്രകടിപ്പിക്കുന്ന ബിഷപ്പുമാരെ നിയമിക്കുന്നത് അയര്‍ലണ്ടിനു ഗുണകരമാകുമെന്നും വൈദിക സംഘടനാ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
Image: /content_image/News/News-2017-05-16-09:57:09.jpg
Keywords: അയര്‍
Content: 4933
Category: 1
Sub Category:
Heading: ലോകത്തിന്റെ മാനസാന്തരത്തിനായി പരിത്യാഗം ചെയ്തു പ്രാര്‍ത്ഥിക്കേണ്ടത് ഇന്നിന്റെ ആവശ്യം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ലോകത്തിന്റെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കേണ്ടതും പരിത്യാഗം ചെയ്യേണ്ടതും ഇന്നു വളരെ അത്യാവശ്യമാണെന്ന് ഫ്രാന്‍സിസ് പാപ്പ. വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ കാല്‍ലക്ഷത്തിലധികം വരുന്ന വിശ്വാസികളോട് ഞായറാഴ്ച ദിന സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. ചെറുതും വലുതുമായ സംഘട്ടനങ്ങള്‍ ലോകസമാധാനത്തെ വെല്ലുവിളിക്കുകയും അവ മാനവികതയെ വികലമാക്കുകയാണ് ചെയ്യുന്നതെന്നും മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ഫാത്തിമ സന്ദര്‍ശനത്തിന് ശേഷമുള്ള ആദ്യപ്രസംഗമായതിനാല്‍ ഫാത്തിമയിലെ വിശ്വാസികളുടെ തീക്ഷ്ണതയെ പറ്റി സൂചിപ്പിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ സന്ദേശം ആരംഭിച്ചത്. മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ എവിടെയും കാണുന്നതുപോലെ, ആരാധനക്രമ-അജപാലന ജീവിതത്തിന്‍റെ പ്രയോക്താക്കളെപ്പോലെ രോഗികളുടെ സാന്നിദ്ധ്യം ഫാത്തിമയിലും ഏറെ ശ്രദ്ധേയമായിരുന്നുവെന്നും ഫാത്തിമാനാഥയുടെ ദര്‍ശനക്കപ്പേളയില്‍ എത്തിയ പതിനായിരങ്ങള്‍ക്കൊപ്പം നിശ്ശബ്ദമായി പ്രാര്‍ത്ഥിച്ചത് സുന്ദരമുഹൂര്‍ത്തമായിരിന്നുവെന്നും മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ പറഞ്ഞു. മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കേണ്ടതും പരിത്യാഗംചെയ്യേണ്ടതും ഇന്ന്‍ വളരെ അത്യാവശ്യമാണ്. കാരണം ലോകത്ത് എവിടെയും യുദ്ധങ്ങള്‍ നടമാടുകയാണ്. അവ മെല്ലെ വ്യാപിക്കുന്നുമുണ്ട്. മാത്രമല്ല, വിവിധസ്ഥലങ്ങളില്‍ നടക്കുന്ന ചെറുതും വലുതുമായ സംഘട്ടനങ്ങള്‍ ലോകസമാധാനത്തെ വെല്ലുവിളിക്കുന്നു. അവ മാനവികതയെ വികലമാക്കുകയാണ് ചെയ്യുന്നത്. മറിയത്തിന്‍റെ വിമലഹൃദയം എന്നും നമ്മുടെ അഭയകേന്ദ്രമാണ്, സമാശ്വാസമാണ്, ക്രിസ്തുവിലേയ്ക്കുള്ള മാര്‍ഗ്ഗമാണ്! യുദ്ധം, ആഭ്യന്തരകലാപം എന്നിവമൂലം ഇന്നു വിവിധ രാജ്യങ്ങളില്‍ ക്ലേശിക്കുന്ന സഹോദരങ്ങളെ, പ്രത്യേകിച്ച് മദ്ധ്യപൂര്‍വ്വദേശത്തുള്ളവരെ സമാധാനരാജ്ഞിയായ ദൈവമാതാവിനു സമര്‍പ്പിക്കാം. പീഡിപ്പിക്കപ്പെടുന്നവരില്‍ ക്രിസ്ത്യാനികളും മുസ്ലിംങ്ങളുമുണ്ട്, യസീദി മുസ്ലീങ്ങളെപ്പോലെ പീഡനങ്ങളും അതിക്രമങ്ങളും അനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ പലരുമുണ്ട്. പ്രാര്‍ത്ഥനയോടെ അവരെ ഓര്‍ക്കാം. അവര്‍ക്കു വേണ്ടുന്ന സഹായങ്ങള്‍ എത്തിച്ചുകൊടുക്കുന്ന സന്നദ്ധസേവകരെയും പ്രത്യേകമായി അനുസ്മരിക്കാം. ഞായറാഴ്ചത്തെ മാതൃദിനത്തിന്റെ ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് മാര്‍പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
Image: /content_image/News/News-2017-05-16-11:11:15.jpg
Keywords: ഫ്രാന്‍സിസ് പാപ്പ