Contents

Displaying 4671-4680 of 25075 results.
Content: 4954
Category: 1
Sub Category:
Heading: സ്നേഹം പങ്കുവയ്ക്കുക എന്നത് ക്രിസ്തീയ ദൗത്യം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ദൈവീകസ്നേഹം ക്രിസ്തീയ ജീവിതത്തിന്‍റെ കേന്ദ്രമാണെന്നും സ്നേഹം പങ്കുവയ്ക്കുക എന്നത് ക്രിസ്തീയ ദൗത്യമാണെന്നും ഫ്രാന്‍സിസ് പാപ്പ. പേപ്പല്‍ വസതിയായ സാന്താ മാര്‍ത്തയില്‍ ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. വിശുദ്ധ യോഹന്നാന്‍റെ സുവിശേഷഭാഗത്തെ ആധാരമാക്കിയാണ് പാപ്പ തന്റെ സന്ദേശം നല്‍കിയത്. ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനം സ്നേഹമായിരിക്കണമെന്നും പാപ്പാ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. പിതാവിന് നമ്മളോടുള്ള സ്നേഹവും നമുക്ക് അവിടുത്തോടുള്ള സ്നേഹവുമാണ് എല്ലാറ്റിനും ആധാരമായി നിലകൊള്ളുന്നത്. ഈ ലോകത്തിന്‍റെ സ്നേഹം മിഥ്യയാണ്. അത് വസ്തുക്കളോടും, തന്നോടുതന്നെയും, അധികാരത്തിനും പണത്തിനുമുള്ള സ്നേഹമാണ്. ഇത് പിതാവില്‍നിന്നോ ക്രിസ്തുവില്‍നിന്നോ ഉള്ളതല്ല. അവ നമ്മെ പിതാവിലേയ്ക്ക് അടുപ്പിക്കുന്നില്ല, മറിച്ച് അകറ്റുകയാണ് ചെയ്യുന്നത്. മനസ്സ് ലൗകിതയോട് ഒട്ടിനില്ക്കുമ്പോള്‍ അത് വിഭജിതമായ സ്നേഹമാണ്. ദൈവത്തെ പൂര്‍ണ്ണമായും സ്നേഹിക്കുകയാണ് നാം ചെയ്യേണ്ടത്. ദൈവസ്നേഹം അളവും അതിരുമില്ലാത്തതാണ്. അത് സമൃദ്ധമാണ്. ക്രിസ്തു നല്കുന്ന കല്പനകള്‍ പാലിച്ചു ജീവിക്കുന്നവര്‍ പിതാവില്‍ ഒന്നായി ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ വസിക്കുന്നു. കാരണം ക്രിസ്തു പിതാവില്‍നിന്നുമാണ്. അങ്ങനെ അളവും പരിധിയുമില്ലാത്ത ഒരുക്കലും അസ്തമിക്കാത്ത ഈ സ്നേഹത്തിന്‍റെ ആഴവും വ്യപ്തിയും മനസ്സിലാക്കുന്നവര്‍ക്ക് ക്രിസ്തുസ്നേഹത്തില്‍നിന്നും അകന്നിരിക്കാനാവില്ല. ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ ജീവിക്കുന്നവര്‍ക്ക് അവിടുത്തെ ആനന്ദവും ലഭിക്കും. സ്നേഹത്തൊടൊപ്പം അവിടുന്നു നല്കുന്ന ദാനമാണ് ആനന്ദം. മെത്രാന്മാരും വൈദികരും സന്ന്യസ്തരും ജനത്തിന് ആത്മീയ സന്തോഷം പങ്കുവയ്ക്കാന്‍ വിളിക്കപ്പെട്ടവരാണ്. അതിനുള്ള ഏകമാര്‍ഗ്ഗം സ്നേഹമാണ്. യഥാര്‍ത്ഥമായ സ്നേഹത്തില്‍നിന്നും ഉതിരുന്ന സന്തോഷം ജനങ്ങളുമായി പങ്കുവയ്ക്കണം. ക്രിസ്തുവിന്‍റെ സനേഹത്തില്‍ ജീവിക്കാനും വളരാനുമുള്ള ആനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കാം എന്നുപറഞ്ഞു കൊണ്ടാണ് മാര്‍പാപ്പ തന്റെ പ്രസംഗം ഉപസംഹരിച്ചത്.
Image: /content_image/TitleNews/TitleNews-2017-05-19-06:06:22.jpg
Keywords: ക്രിസ്തീയ, ഫ്രാന്‍സിസ് പാപ്പ
Content: 4955
Category: 18
Sub Category:
Heading: കര്‍ഷകരോടുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
Content: കോ​ട്ട​യം: റ​ബ​ർ ക​ർ​ഷ​ക​രോ​ടു​ള്ള കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടു​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് തു​ട​ർ​സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കും. കോ​ട്ട​യ​ത്ത് ചേ​ർ​ന്ന ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗത്തിലാണ് ഇത് സംബന്ധിക്കുന്ന തീരുമാനമുണ്ടായത്. റ​ബ​ർ​ന​യം പ്ര​ഖ്യാ​പി​ക്കു​മെ​ന്നും റ​ബ​ർ വി​ള ഇ​ൻ​ഷ്വറൻ​സ് ന​ട​പ്പാ​ക്കു​മെ​ന്നു​മൊ​ക്കെ പ്ര​ഖ്യാ​പി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഈ ​ക​ർ​ഷ​ക​ദ്രോ​ഹ ന​ട​പ​ടി എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നു മ​ന​സി​ലാ​കു​ന്നി​ല്ല. കേ​ര​ള​ത്തി​ന്‍റെ സാമ്പ​ത്തി​ക കാ​ർ​ഷി​ക മേ​ഖ​ല​യെ കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​ടേ അ​വ​ഗ​ണി​ക്കു​ന്നു. 10.5 ല​ക്ഷം വ​രു​ന്ന റ​ബ​ർ ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ പ​ട്ടി​ണി​യി​ലാ​യി​ട്ടും സ​ർ​ക്കാ​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല. ആ​വ​ർ​ത്ത​ന​കൃ​ഷി സ​ബ്സി​ഡി​യും റ​ബ​ർ​ബോ​ർ​ഡ് ഓ​ഫീ​സു​ക​ളും നി​ർ​ത്ത​ലാ​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി അ​പ​ല​പ​നീ​യ​മാ​ണ്. ക​ഴി​ഞ്ഞ യു​പി​എ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് റ​ബ​ർ വി​ഷ​യ​ത്തി​ൽ നി​ര​വ​ധി സ​മ​ര​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് എ​ൻ​ഡി​എ സ​ർ​ക്കാ​രി​നെ​തി​രേ​യും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കും. നേതൃത്വം വ്യക്തമാക്കി. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് വി.​വി.​അഗസ്റ്റിന്‍ അദ്ധ്യക്ഷനായിരിന്നു. കേ​ന്ദ്ര ജ​ന​റ​ൽ ​സെ​ക്ര​ട്ട​റി ബി​ജു പ​റ​യ​ന്നി​ലം വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ജോ​സു​കു​ട്ടി മാ​ട​പ്പ​ള്ളി, ടോ​ണി ജോ​സ​ഫ്, സ്റ്റീ​ഫ​ൻ ജോ​ർ​ജ്, ഡേ​വി​ഡ് തു​ളു​വ​ത്ത്, സാ​ജു അ​ല​ക്സ്, ഡേ​വി​ഡ് പു​ത്തൂ​ർ, ബേ​ബി പെ​രു​മാ​ലി, സൈ​ബി അ​ക്ക​ര, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
Image: /content_image/India/India-2017-05-19-06:17:31.jpg
Keywords: കത്തോലിക്ക
Content: 4956
Category: 6
Sub Category:
Heading: ആര്‍ക്കാണ് യേശു 'ദൈവരാജ്യം' വാഗ്ദാനം ചെയ്തിട്ടുള്ളത്?
Content: "അവൻ പറഞ്ഞു: സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ചു സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍." (മർക്കോസ് 1:15) #{red->n->n->യേശു ഏകരക്ഷകൻ: മെയ് 4}#
എല്ലാ മനുഷ്യരും രക്ഷിക്കപ്പെടണമെന്നും സത്യത്തിന്‍റെ അറിവിലേക്കു വരണമെന്നും ദൈവം ആഗ്രഹിക്കുന്നു. യേശു മുന്‍ഗണനപരമായ സ്നേഹത്തോടെ സാമൂഹികമായി പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരിലേക്ക് തിരിയുന്നുവന്നത് സഭയുടെ അംഗങ്ങളല്ലാത്ത ആളുകളെപ്പോലും ആകര്‍ഷിക്കുന്ന കാര്യമാണ്. ദരിദ്രരും, ദുഃഖിതരും, പീഡനത്തിന്‍റെയും അക്രമത്തിന്‍റെയും ഇരകളും, നിര്‍മ്മലഹൃദയത്തോടെ ദൈവത്തെ അന്വേഷിക്കുന്നവരും, അവിടത്തെ കാരുണ്യവും നീതിയും സമാധാനവും അന്വേഷിക്കുന്നവരുമാണ് ദൈവരാജ്യത്തിലേക്കുള്ള പ്രവേശനത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്നതെന്ന് മലയിലെ പ്രസംഗത്തിൽ യേശു വ്യക്തമാക്കുന്നു. സ്വർഗ്ഗരാജ്യത്തിന്റെ മേശയിലേക്ക് യേശു പാപികളെയും സവിശേഷമാം വിധം ക്ഷണിക്കുന്നു: "ആരോഗ്യമുള്ളവര്‍ക്കല്ല രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് അആവശ്യം. നീതിമാന്‍മാരെയല്ല, പാപികളെ വിളിക്കാനാണു ഞാന്‍ വന്നത്" (മര്‍ക്കോ 2:17). സ്വര്‍ഗരാജ്യ പ്രവേശനത്തിനുള്ള അവശ്യവ്യവസ്ഥയായ മാനസാന്തരത്തിന് അവിടുന്ന് പാപികളെ ആഹ്വാനം ചെയ്യുന്നു. യോഹന്നാന്‍ ബന്ധനസ്ഥനായപ്പോള്‍ യേശു ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ടു ഗലീലിയായിലേക്കു വന്നു. അവിടുന്ന് പറഞ്ഞു: "സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു; അനുതപിച്ചു സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍". ക്രിസ്തു ഭൂമിയില്‍ സ്വര്‍ഗരാജ്യം ഉദ്ഘാടനം ചെയ്തു. 'തന്‍റെ ദൈവിക ജീവനില്‍ മനുഷ്യരെ പങ്കുചേർക്കുക' എന്നതാണു പിതാവായ ദൈവത്തിന്റെ ഇഷ്ടം. അതിനായി തന്‍റെ പുത്രനായ യേശുക്രിസ്തുവിൽ വിശ്വസിക്കുവാൻ അവിടുന്ന് സകല മനുഷ്യരെയും ക്ഷണിക്കുന്നു. ഇപ്രകാരം ക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെ സമൂഹമാണ് ഭൂമിയില്‍ സ്വര്‍ഗരാജ്യത്തിന്‍റെ വിത്തും സമാരംഭവുമായ സഭ. യേശു പറഞ്ഞു: "ഞാന്‍ ഭൂമിയില്‍ നിന്ന് ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും എന്നിലേക്കാകര്‍ഷിക്കും" (യോഹ 12:32). യേശുക്രിസ്തുവുമായുള്ള ഐക്യത്തിലൂടെ ദൈവരാജ്യത്തില്‍ പ്രവേശിക്കുവാന്‍ എല്ലാ മനുഷ്യരും വിളിക്കപ്പെട്ടിരിക്കുന്നു. ആദ്യം ഇസ്രായേല്‍ മക്കളോടു പ്രഘോഷിക്കപ്പെട്ട മെസ്സയാനികരാജ്യം, സര്‍വ ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്. അതില്‍ പ്രവേശിക്കാന്‍ യേശുവിന്‍റെ വചനം സ്വീകരിക്കണം. വിശ്വാസപൂര്‍വം ആ വചനം ശ്രവിക്കുകയും അവിടുത്തെ ആട്ടിൻകൂട്ടത്തില്‍ എണ്ണപ്പെടുകയും ചെയ്യുന്നവര്‍ യഥാര്‍ത്ഥത്തില്‍ ദൈവരാജ്യം സ്വീകരിച്ചവരാണ്. അനന്തരം അത് സ്വതസിദ്ധമായ ശക്തിയാല്‍ മുളയ്ക്കുകയും കൊയ്ത്തുകാലം വരെ വളരുകയും ചെയ്യുന്നു. #{red->n->n->വിചിന്തനം}#
ക്രിസ്തു ഭൂമിയില്‍ സ്വര്‍ഗ്ഗരാജ്യം ഉദ്ഘാടനം ചെയ്തു. ക്രിസ്തുവിന്‍റെ വചനത്തിലും, പ്രവൃത്തികളിലും, സാന്നിധ്യത്തിലും, മനുഷ്യസമക്ഷം ഈ രാജ്യം പ്രകാശിതമായി. ഈ രാജ്യത്തിന്‍റെ വിത്തും സമാരംഭവുമാണ് സഭ. സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോലുകള്‍ പത്രോസിനെയാണ്‌ ഭരമേല്‍പ്പിച്ചിരിക്കുന്നത്. അതിനാൽ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കാൻ ക്രിസ്തുവിൽ വിശ്വസിക്കുകയും, അവിടുത്തെ വചനങ്ങൾ പാലിക്കുകയും, അവിടുത്തെ മൗതിക ശരീരമായ സഭയോട് ചേർന്നു നിൽക്കുകയും വേണം. ലോകം മുഴുവനും ഈ സത്യത്തിന്‍റെ അറിവിലേക്കു വരുന്നതിനും, എല്ലാ മനുഷ്യരും രക്ഷിക്കപ്പെടുന്നതിനും വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം. #{red->n->n->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}#
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-05-19-10:32:44.jpeg
Keywords: യേശു,ക്രിസ്തു
Content: 4958
Category: 1
Sub Category:
Heading: സഹോദരസ്നേഹത്തിന്‍റെ മഹത്തായ മാതൃകയുമായി സന്യസ്ഥ സഹോദരങ്ങള്‍
Content: കൊച്ചി: കാരുണ്യത്തിന്റെയും സഹോദര സ്‌നേഹത്തിന്റെയും മഹനീയ മാതൃക തീര്‍ത്ത് കന്യാസ്ത്രീ തന്റെ സഹോദരിയായ കന്യാസ്ത്രീയ്ക്കു വൃക്ക ദാനം ചെയ്തു. ചങ്ങനാശേരിയിലെ ഹോളി ക്വീന്‍സ് പ്രോവിന്‍സ് അംഗം സിസ്റ്റര്‍ ഡോണ റോസാണ് സഹോദരിയും കോട്ടയം തെള്ളകം കാര്‍മല്‍ സദനത്തിലെ അംഗവുമായ സിസ്റ്റര്‍ അനിത ജോസിന് വൃക്ക നല്‍കിയത്. സിസ്റ്റര്‍ അനിതയുടെ ജീവന്‍ രക്ഷിക്കാന്‍ വൃക്ക മാറ്റിവയ്ക്കലല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ മൂത്ത സഹോദരിക്കായി വൃക്ക ദാനം ചെയ്യാന്‍ സിസ്റ്റര്‍ ഡോണ റോസ് തയാറാകുകയായിരിന്നു. കൊച്ചി മരടിലെ വി.പി.എസ്. ലേക്‌ഷോര്‍ ആശുപത്രിയില്‍ നടന്ന വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായിരിന്നു. ശസ്ത്രക്രിയയ്ക്കുശേഷം സിസ്റ്റര്‍ ഡോണ റോസ് ബുധനാഴ്ച ഡീസ്ചാര്‍ജായി. ഐ.സി.യുവില്‍ സുഖം പ്രാപിച്ചുവരുന്ന സിസ്റ്റര്‍ അനിതാ ജോസിനെ ഉടനെ തന്നെ മുറിയിലേക്കു മാറ്റും. വി.പി.എസ്. ലേക്‌ഷോര്‍ ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡയറക്ടര്‍ ഡോ. എബി എബ്രഹാം, യൂറോളജി വിഭാഗം മേധാവി ഡോ. ജോര്‍ജ് പി. ഏബ്രഹാം, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. മോഹന്‍ എ. മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണു ശസ്ത്രക്രിയകള്‍ നടത്തിയത്. ഇക്കഴിഞ്ഞ 12നാണ് ശസ്ത്രക്രിയ നടന്നത്.
Image: /content_image/News/News-2017-05-19-11:55:56.jpg
Keywords: വൃക്ക
Content: 4959
Category: 6
Sub Category:
Heading: യേശു എന്തിനാണ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചത്?
Content: "ജനങ്ങളെല്ലാം അവനെ ഒന്നു സ്പർശിക്കാൻ അവസരം പാർത്തിരുന്നു. എന്തെന്നാൽ അവനിൽനിന്നു ശക്തി പുറപ്പെട്ട് എല്ലാവരെയും സുഖപ്പെടുത്തിയിരുന്നു." (ലൂക്കാ 6:19) #{red->n->n->യേശു ഏകരക്ഷകൻ: മെയ് 05}#
യേശു പ്രവർത്തിച്ച അത്ഭുതങ്ങള്‍ വെറും ഭക്തികഥകളായിരുന്നില്ല, അവ യഥാര്‍ത്ഥ സംഭവങ്ങളായിരുന്നു. ഈ അത്ഭുതകൃത്യങ്ങള്‍ പരസ്യമായാണു സംഭവിച്ചത്. അതില്‍ ഉള്‍പ്പെട്ട ചില വ്യക്തികളുടെ പേരുസഹിതം സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. യേശു പ്രവര്‍ത്തിച്ച അത്ഭുതങ്ങള്‍ ദൈവരാജ്യം ആരംഭിക്കുകയാണെന്നു കാണിക്കുന്ന അടയാളങ്ങളായിരുന്നു. അവിടത്തേക്ക് മനുഷ്യവംശത്തോടുള്ള സ്നേഹം അവ പ്രകടിപ്പിച്ചു. അവിടത്തെ ദൗത്യം സ്ഥിരീകരിക്കുകയും ചെയ്തു. യേശു നടത്തിയ അത്ഭുതങ്ങള്‍ തന്‍റെ തന്നെ ഔന്നത്യം വര്‍ദ്ധിപ്പിക്കുന്ന മാജിക്കിന്‍റെ പ്രകടനങ്ങളായിരുന്നില്ല. അവിടന്ന് ദൈവത്തിന്‍റെ സൗഖ്യദായകശക്തിയില്‍ നിറഞ്ഞവനായിരുന്നു. താന്‍ മിശിഹാ ആണെന്നും ദൈവരാജ്യം തന്നില്‍ തുടങ്ങുന്നുവെന്നും അത്ഭുതകൃത്യങ്ങളിലൂടെ അവിടന്നു വ്യക്തമാക്കി. അങ്ങനെ പുതിയ ലോകത്തിന്‍റെ ഉദയം അനുഭവിക്കുക സാധ്യമായിത്തീര്‍ന്നു: അവിടന്ന് ആളുകളെ വിശപ്പില്‍ നിന്നും, അനീതിയില്‍ നിന്നും, രോഗത്തില്‍ നിന്നും, മരണത്തില്‍ നിന്നും വിമോചിപിച്ചു. പിശാചുക്കളെ പുറത്താക്കിക്കൊണ്ട് സാത്തനെതിരെ വിജയപൂര്‍വ്വം മുന്നേറി. എന്നാലും യേശു ലോകത്തില്‍ നിന്ന്‍ എല്ലാ ദൗര്‍ഭാഗ്യങ്ങളും തിന്മയും മാറ്റിക്കളഞ്ഞില്ല. പ്രധാനമായി പാപത്തിന്‍റെ അടിമത്തത്തില്‍ നിന്ന്‍ മോചിപ്പിക്കുന്നതിലാണ് അവിടുന്ന് ശ്രദ്ധിച്ചത്. യേശുവിന്‍റെ വാക്കുകളോടൊപ്പം, അവിടുത്തെ കരുത്തുറ്റ പ്രവൃത്തികളും അത്ഭുതങ്ങളും അടയാളങ്ങളും നാം കാണുന്നു. യേശു പ്രവര്‍ത്തിച്ച 'അടയാളങ്ങള്‍' പിതാവാണ് അവിടുത്തെ അയച്ചതെന്നു സാക്ഷ്യപ്പെടുത്തുന്നു. അവിടുന്നില്‍ വിശ്വാസമര്‍പ്പിക്കുവാന്‍ ഈ അടയാളങ്ങള്‍ മനുഷ്യരെ ക്ഷണിക്കുന്നു. വിശ്വാസപൂര്‍വം അവിടുത്തെ പക്കലേക്ക് തിരിയുന്നവര്‍ അപേക്ഷിക്കുന്നതെന്തും അവിടുന്ന് സാധിച്ചുകൊടുക്കുന്നു. അങ്ങനെ തന്‍റെ പിതാവിന്‍റെ പ്രവൃത്തികള്‍ ചെയ്യുന്ന യേശുവിലുള്ള വിശ്വാസത്തെ അത്ഭുതങ്ങള്‍ ശക്തിപ്പെടുത്തുന്നു. അവിടുന്ന് ദൈവപുതനാണെന്ന് അവ സാക്ഷ്യം നല്‍കുന്നു. മനുഷ്യരുടെ ജിജ്ഞാസയെയോ, 'മാന്ത്രികവിദ്യ' കാണാനുള്ള കൗതുകത്തെയോ തൃപ്തിപ്പെടുത്താനുള്ളവയല്ല, യേശുവിന്റെ അത്ഭുതങ്ങള്‍. വളരെ പ്രകടമായ അത്ഭുതങ്ങള്‍ കണ്ടിട്ടുപോലും, ചിലര്‍ യേശുവിനെ തിരസ്കരിച്ചു. പിശാചുക്കളുടെ ശക്തിയാലാണ് അവിടുന്ന് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നു പോലും ചിലര്‍ ആരോപിച്ചു. വിശപ്പ്, അനീതി, രോഗം, മരണം മുതലായ ഭൗമിക തിന്മകളില്‍ നിന്നു ചിലരെ വിമോചിപ്പിച്ചുകൊണ്ട്, യേശു അടയാളങ്ങള്‍ പ്രവര്‍ത്തിച്ചു. എന്നിരുന്നാലും, ഇവിടെ ഭൂമിയിലെ സര്‍വവിധ തിന്മകളും ഇല്ലാതാക്കുവാനല്ല, പ്രത്യുത, ഏറ്റവും വലിയ ദാസ്യത്തില്‍ നിന്ന്‍, അതായത്, പാപദാസ്യത്തില്‍ നിന്ന്, മനുഷ്യരെ വിമോചിപ്പിക്കുവാനാണ് അവിടുന്ന് സമാഗതനായത്; പാപത്തിന്‍റെ ദാസ്യമാണ്, മനുഷ്യരുടെ ദൈവമക്കള്‍ പദവിയെ ധ്വംസിക്കുന്നതും, സര്‍വവിധ മാനുഷിക ബന്ധനത്തിലേയ്ക്ക് അവരെ വലിച്ചിഴക്കുന്നതും. ചില വ്യക്തികളെ പിശാചുക്കളുടെ ആധിപത്യത്തില്‍ നിന്നു വിമോചിപ്പിച്ചുകൊണ്ട് യേശു നടത്തിയ പിശാചുബഹിഷ്ക്കരണങ്ങള്‍ കുരിശിലൂടെ യേശു നേടാനിരുന്ന വിജയത്തിന്‍റെ ഒരു മുന്നനുഭവമായിരുന്നു. #{red->n->n->വിചിന്തനം}#
യേശുവിന്റെ പരസ്യജീവിതകാലത്ത് വളരെ പ്രകടമായ അത്ഭുതങ്ങള്‍ കണ്ടിട്ടുപോലും, ചിലര്‍ അവിടുത്തെ തിരസ്കരിച്ചു. പിശാചുക്കളുടെ ശക്തിയാലാണ് യേശു അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നു പോലും ചിലര്‍ ആരോപിച്ചു. ഇത്തരം ആരോപണങ്ങൾ ഇന്നും ചിലർ തുടരുന്നു. അതിനാൽ ക്രൈസ്തവ വിശ്വാസത്തിനെതിരെ ഉയരുന്ന വെല്ലുവിളികൾ കണ്ട് നാം തളരരുത്. രണ്ടായിരം വർഷങ്ങൾക്കു മുമ്പ്, മരിച്ചവരെ ഉയിർപ്പിച്ചവനും, മരിച്ച് ഉത്ഥാനം ചെയ്തവനുമായ യേശുക്രിസ്തു അതേ ശക്തിയോടും പ്രതാപത്തോടും കൂടി നമ്മോടു കൂടെയുണ്ട് എന്ന സത്യം ഒരിക്കലും നാം ഒരിക്കലും വിസ്മരിച്ചു കൂടാ. ലോകരക്ഷകനും ഏകരക്ഷകനുമായ യേശുവിനെ വിശ്വാസത്തോടെ വിളിക്കുക അവിടുന്ന് നമ്മുടെ ജീവിതത്തിലും ഈ ലോകത്തിലും അത്ഭുതം പ്രവർത്തിക്കുക തന്നെ ചെയ്യും. #{red->n->n->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം}#
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/C0Reqqx3ZpD5ujfjTvK3CG}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/Meditation/Meditation-2017-05-19-13:26:51.jpg
Keywords: യേശു, ക്രിസ്തു
Content: 4960
Category: 6
Sub Category:
Heading: യേശു തന്റെ പരസ്യജീവിതം തുടങ്ങാന്‍ മുപ്പതു വര്‍ഷം കാത്തിരുന്നത് എന്തിന്?
Content: "പിന്നെ അവൻ അവരോടൊപ്പം പുറപ്പെട്ട് നസറത്തിൽ വന്ന് അവർക്ക് വിധേയനായി ജീവിച്ചു..." (ലൂക്കാ 2:51) #{red->n->n->യേശു ഏകരക്ഷകൻ: മെയ് 6}#
നമ്മോടൊപ്പം ഒരു സാധാരണ ജീവിതത്തില്‍ പങ്കുചേരാനും അങ്ങനെ നമ്മുടെ അനുദിന കര്‍മപദ്ധതി വിശുദ്ധീകരിക്കാനും ആഗ്രഹിച്ചുകൊണ്ട് യേശു തന്‍റെ പരസ്യജീവിതം തുടങ്ങാന്‍ മുപ്പതു വര്‍ഷം കാത്തിരുന്നു. മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും ലഭിക്കുകയും അവരാല്‍ വളര്‍ത്തപ്പെടുകയും ചെയ്ത ശിശുവാണ് യേശു. അങ്ങനെ അവിടുന്ന് മാതാപിതാക്കൾക്കു വിധേയരായി ജീവിക്കുകയും, ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതിയിൽ വളരുകയും ചെയ്തു (ലൂക്കാ 2:51-52). അവിടുന്ന് ഒരു യഹൂദ ഗ്രാമീണസമൂഹത്തിലെ അംഗമായിരുന്നു. അവരുടെ മതപരമായ അനുഷ്ഠാനങ്ങളില്‍ പങ്കെടുത്തു. ഒരു തൊഴില്‍ പഠിച്ചു. ഒരു തച്ചനെന്ന നിലയില്‍ അവിടത്തേക്ക് തന്‍റെ വൈദഗ്ധ്യം തെളിയിക്കേണ്ടിയിരുന്നു. ദൈവം യേശുവില്‍ ഒരു മാനുഷിക കുടുംബത്തില്‍ പിറക്കാനും അതില്‍ വളരാനും നിശ്ചയിച്ചു. ഇതിലൂടെ തിരുകുടുംബം ലോകം മുഴുവനുമുള്ള കുടുംബങ്ങൾക്ക് എന്നും മാതൃകയും, വേദനകളിൽ ആശ്രയവുമായി തീർന്നു. തന്‍റെ ഭൗമിക ജീവിതത്തിന്‍റെ ഏറിയഭാഗവും യേശു ചെലവഴിച്ചത്, ബഹുഭൂരിഭാഗം മനുഷ്യരുടെയും ജീവിതാവസ്ഥയില്‍ പങ്കുചേര്‍ന്നു കൊണ്ടായിരുന്നു. പ്രകടമായ മാഹാത്മ്യമൊന്നും കൂടാതെ, കരവേലചെയ്താണ് അവിടുന്ന് അനുദിനം ജീവിച്ചത്. ദൈവിക നിയമത്തിനു വിധേയമായി, യഹൂദമതപ്രകാരം അവിടുന്നു സമൂഹത്തില്‍ ജീവിച്ചു. തന്‍റെ മാതാവിനും വളർത്തുപിതാവിനും വിധേയനായി ജീവിച്ചുകൊണ്ട്, യേശു നാലാംപ്രമാണം പൂര്‍ണമായി അനുസരിച്ചു. തന്‍റെ സ്വര്‍ഗീയപിതാവിനോടുള്ള പുത്രനിര്‍വിശേഷമായ സ്നേഹത്തിന്‍റെ കാലികപ്രതീകമായിരുന്നു അത്. ജോസഫിനെയും മറിയത്തെയും അവിടുന്ന് അനുദിനം അനുസരിച്ചത്, ഗെദ്സെമന്‍ തോട്ടത്തിലെ അനുസരണത്തിന്‍റെ പ്രഖ്യാപനവും മുന്‍നിര്‍വഹണവുമായിരുന്നു. ക്രിസ്തുവിന്‍റെ രഹസ്യജീവിതത്തിലെ ദിനചര്യയില്‍ അവിടുന്ന് കാണിച്ച അനുസരണം ആദത്തിന്‍റെ അനുസരണക്കേടു മനുഷ്യര്‍ക്കു നഷ്ടപ്പെടുത്തിയതു പുന:സ്ഥാപിക്കാനുള്ള ദൈവികപദ്ധതിയുടെ പ്രാരംഭം തന്നെയായിരുന്നു. #{red->n->n->വിചിന്തനം}#
പരസ്യജീവിതം തുടങ്ങാന്‍ 'സാധാരണ ജീവിതം നയിച്ചുകൊണ്ട്' മുപ്പതു വര്‍ഷം കാത്തിരുന്നതിലൂടെ യേശു നമ്മുടെ ഈ ലോകജീവിതത്തിലെ എല്ലാ വേദനകളിലും കഷ്ടപാടുകളിലും പങ്കുചേരുന്നു. നമ്മെപ്പോലെ ഈ ഭൂമിയിലെ ജീവിതത്തിന്റെ എല്ലാ വേദനകളും കഷ്ടപ്പാടുകളും അവിടുന്നു സഹിച്ചു. നമ്മുടെ പാപങ്ങൾ മാത്രമല്ല നമ്മുടെ അനുദിന ജീവിതത്തിലെ കഷ്ടപ്പാടുകളും വേദനകളും രോഗങ്ങളും ഏറ്റെടുക്കുവാൻ യേശുവിനു സാധിക്കും. അതുകൊണ്ടാണ് അവിടുന്ന് ഇപ്രകാരം പറഞ്ഞത്: "അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും" (മത്തായി 11:28). നമ്മുടെ ദൈവം എവിടെയോ മറഞ്ഞിരിക്കുന്ന ദൈവമല്ല; നമ്മോടൊപ്പം ഒരു സാധാരണ ജീവിതത്തില്‍ പങ്കുചേരാനും അങ്ങനെ നമ്മുടെ അനുദിന കര്‍മപദ്ധതി വിശുദ്ധീകരിക്കാനും ആഗ്രഹിക്കുന്ന ദൈവമാണ്. #{red->n->n->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം}#
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-05-19-14:45:23.jpg
Keywords: യേശു,ക്രിസ്തു
Content: 4961
Category: 1
Sub Category:
Heading: ഫാത്തിമ ദര്‍ശനത്തെ ആസ്പദമാക്കി ഹോളിവുഡ് സിനിമ ഒരുങ്ങുന്നു
Content: പാ​​​രീ​​​സ്: ഫാ​​​ത്തി​​​മ​​​യി​​​ൽ ഇ​​​ട​​​യ​​​ക്കു​​​ട്ടി​​​ക​​​ൾ​​​ക്ക് പ​​​രി​​​ശു​​​ദ്ധ ക​​​ന്യകാ​​​മ​​​റി​​​യ​​​ത്തി​​​ന്‍റെ ദി​​​വ്യ​​​ദ​​​ർ​​​ശ​​​നം ല​​​ഭി​​​ച്ച സം​​​ഭ​​​വ​​​ത്തെ ആ​​​സ്പ​​​ദ​​​മാ​​​ക്കി ഹോ​​​ളി​​​വു​​​ഡ് സി​​​നി​​​മ ഒരുങ്ങുന്നു. ആ​​​ർ​​​ക് ലൈ​​​റ്റ് ഫി​​​ലിംസിന്റെ ബാനറില്‍ യു​​​എ​​​സ് സം​​​വി​​​ധാ​​​യ​​​ക​​​നും നിര്‍മ്മാതാവുമായ ഗാ​​​രി ഹാ​​​മി​​​ൽട്ടന്റെ തയാറാക്കുന്ന സിനിമയുടെ പേരും ‘ഫാ​​​ത്തി​​​മ’ എന്ന്‍ തന്നെയാണ്. കാ​​​ൻ ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ള​​​യി​​​ൽ ഗാ​​​രി ഹാ​​​മി​​​ൽ​​​ട്ട​​​ൻ ആണ് ചലച്ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. വി​​​ഖ്യാ​​​ത അ​​​മേ​​​രി​​​ക്ക​​​ൻ ന​​​ട​​​ൻ ഹാ​​​ർ​​​വി കെ​​​യ്റ്റെ​​​ൽ, ബ്ര​​​സീ​​​ലി​​​യ​​​ൻ ന​​​ടി സോ​​​ണി​​​യ ബ്രാ​​​ഗ തു​​​ട​​​ങ്ങി​​​യ പ്ര​​​മു​​​ഖ​​​ർ അ​​​ഭി​​​ന​​​യി​​​ക്കും. ഇ​​റ്റാ​​ലി​​യ​​ൻ സം​​വി​​ധാ​​യ​​ക​​ൻ മാ​​​ർ​​​ക്കോ പൊ​​​ന്‍റെ​​​കോ​​​ർ​​​വോയാണ് സിനിമ സംവിധാനം ചെയ്യുന്നത്. നൂ​​​റു​​​ വ​​​ർ​​​ഷം മു​​​മ്പു ന​​​ട​​​ന്ന സം​​​ഭ​​​വ​​​വും അ​​​തു ന​​​ൽ​​​കു​​​ന്ന സ​​​ന്ദേ​​​ശ​​​വും ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ലോ​​​ക​​​ത്തു​​​ണ്ടാ​​​യ സം​​​ഭ​​​വ​​​വി​​​കാ​​​സ​​​ങ്ങ​​​ളും ത​​നി​​മ ചോ​​രാ​​തെ​​ തന്നെ ആ​​​വി​​​ഷ്ക​​​രി​​​ക്കു​​​മെ​​​ന്ന് ഗാ​​​രി ഹാ​​​മി​​​ൽ​​​ട്ട​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി. ച​​ല​​ച്ചി​​ത്ര​​ത്തി​​ന്‍റെ അണിയറ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ആ​​രം​​ഭി​​ച്ച​​താ​​യും അ​​ദ്ദേ​​ഹം മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. 1952-ല്‍ ദി മിറാക്കിള്‍ ഓഫ് ഔര്‍ ലേഡി ഓഫ് ഫാത്തിമ എന്ന ചലച്ചിത്രം പുറത്തിറങ്ങിയിരിന്നു. ജോണ്‍ ബ്രാമാണ് ഈ ചലച്ചിത്രം സംവിധാനം ചെയ്തത്. ഫാ​​​ത്തി​​​മ​​​യി​​​ൽ പ​​​രി​​​ശു​​​ദ്ധ ക​​​ന്യ​​​കാ ​​​മ​​​റി​​​യ​​​ത്തി​​​ന്‍റെ ദ​​​ർ​​​ശ​​​നം ല​​​ഭി​​​ച്ച ജ​​​സീ​​​ന്ത​​​യെ​​​യും ഫ്രാ​​​ൻ​​​സി​​​സ്കോ​​​യെ​​​യും കഴിഞ്ഞ ശ​​​നി​​​യാ​​​ഴ്ചയാണ് മാ​​​ർ​​​പാ​​​പ്പ വി​​​ശു​​​ദ്ധരായി പ്രഖ്യാപിച്ചത്. ദൈവമാതാവിന്റെ ദര്‍ശനം ലഭിച്ച മൂന്നുപേരില്‍ മൂന്നാമത്തെ ആളായിരുന്ന ലൂസിയയുടെ നാമകരണ നടപടികള്‍ അടുത്തിടെയാണ് ആരംഭിച്ചത്. കര്‍മ്മലീത്ത സന്യാസിനിയായിരുന്നു ലൂസിയ 2005-ലാണ് മരണപ്പെട്ടത്.
Image: /content_image/TitleNews/TitleNews-2017-05-20-05:43:36.jpg
Keywords: ഫാത്തിമ, ചലച്ചി
Content: 4962
Category: 18
Sub Category:
Heading: ചങ്ങനാശ്ശേരി അതിരൂപതാ ദിനാഘോഷം ഉദ്ഘാടനം ചെയ്തു
Content: പാലാ: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ 130ാമ​ത് അ​തി​രൂ​പ​താ ദി​നാ​ഘോ​ഷത്തിന് തുടക്കമായി.അ​​​തി​​​രൂ​​​പ​​​താ അ​​​ധ്യ​​​ക്ഷ​​​ന്‍ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ട​​​ത്തി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ആരംഭിച്ച സ​​​മ്മേ​​​ള​​​നം ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പ​​​വ്വ​​​ത്തി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെയ്തു. സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ന്‍ മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍ അ​​​നു​​​ഗ്ര​​​ഹ ​പ്ര​​​ഭാ​​​ഷ​​​ണ​​വും സി​​​യാ​​​ല്‍ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ വി. ​​​ജെ. കു​​​ര്യ​​​ന്‍ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണ​​വും ന​​​ട​​​ത്തും. പ​ച്ച​ചെ​ക്കി​ടി​ക്കാ​ട് ലൂ​ർ​ദ് മാ​താ പ​ള്ളിyയിലാണ് അതിരൂപതാ ദിന ആഘോഷം നടക്കുന്നത്. സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന-​​​ദേ​​​ശീ​​​യ-​​​അ​​​ന്ത​​​ര്‍ദേ​​​ശീ​​​യ ത​​​ല​​​ങ്ങ​​ളി​​ൽ അം​​​ഗീ​​​കാ​​​രം നേ​​​ടി​​​യ അ​​​തി​​​രൂ​​​പ​​​താ അം​​​ഗ​​​ങ്ങ​​​ളെ ആ​​​ദ​​​രി​​​ക്കും. അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ ആ​​​റോ അ​​​തി​​​ല​​​ധി​​​ക​​​മോ മ​​​ക്ക​​​ളു​​​ള്ള 50 വ​​​യ​​​സി​​ല്‍ താ​​​ഴെ​​​യു​​​ള്ള ദ​​​മ്പ​​​തി​​​ക​​​ളെ ച​​​ട​​​ങ്ങി​​​ല്‍ അ​​​നു​​​മേ​​​ദി​​​ക്കും. ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ വൈ​​​ദി​​​ക-​​​സ​​​ന്ന്യ​​​സ്ത ദൈ​​​വ​​​വി​​​ളി​​​ക​​​ളു​​​ള്ള ഇ​​​ട​​​വ​​​ക​​​ക​​​ളെ മൂ​​​ന്ന് വി​​​ഭാ​​​ഗ​​​ങ്ങ​​​ളാ​​​യി തി​​​രി​​​ച്ച് സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍ ന​​​ല്‍കും. അ​ടു​ത്ത അ​തി​രൂ​പ​താ​ദി​ന​ത്തി​നു​ള്ള പ​താ​ക തു​രു​ത്തി ഫൊ​റോ​ന വി​കാ​രി ഫാ. ​ഗ്രി​ഗ​റി ഓ​ണ​ങ്കു​ള​ത്തി​ന് മെ​ത്രാ​പ്പോ​ലി​ത്താ കൈ​മാ​റും. ച​ട​ങ്ങി​ൽ എ​ട​ത്വ ഫൊ​റോ​നാ വി​കാ​രി ഫാ. ​ജോ​ണ്‍ മ​ണ​ക്കു​ന്നേ​ൽ സ്വാ​ഗ​ത​വും സം​ഘാ​ട​ക സ​മി​തി ജോ​യി​ന്‍റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​ർ​ജ് മാ​ന്തു​രു​ത്തി കൃ​ത​ജ്ഞ​ത​യും പ​റ​യും. മൂ​​​വാ​​​യി​​​ര​​​ത്തോ​​​ളം പേ​​​ര്‍ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കുന്നുണ്ട്. അ​തി​രൂ​പ​താ ദി​നാ​ഘോ​ഷത്തിന് മു​ന്നോ​ടി​യാ​യു​ള്ള ദീ​പ​ശി​ഖാ പ്ര​യാ​ണം ഇ​ന്ന​ലെ ന​ട​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​ച​ങ്ങ​നാ​ശേ​രി ക​ത്തീ​ഡ്ര​ൽ​പ​ള്ളി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച പ്ര​യാ​ണം വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ ലെ​യോ പ​തി​മൂ​ന്നാ​മ​ൻ മാ​ർ​പ്പാ​യു​ടെ പേ​രി​ലു​ള്ള വേ​ദി​യി​ലെ​ത്തി​ച്ചേ​ർ​ന്നു. ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ പി​താ​ക്ക·ാ​രു​ടെ ക​ബ​റി​ട​ത്തി​ൽ​നി​ന്നും കൊ​ളു​ത്തി​യ ദീ​പ​ശി​ഖ അ​തി​രൂ​പ​താ പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​ഫി​ലി​പ്പ് തൈ​യി​ൽ യു​വ​ദീ​പ്തി അ​തി​രൂ​പ​താ പ്ര​സി​ഡ​ന്‍റ് നി​ധി​ൻ ജോ​സ​ഫി​നു കൈ​മാ​റി. പ്രാ​ർ​ഥ​നാ ച​ട​ങ്ങു​ക​ൾ​ക്ക് ക​ത്തീ​ഡ്ര​ൽ​പ​ള്ളി വി​കാ​രി ഫാ. ​കു​ര്യ​ൻ പു​ത്ത​ൻ​പു​ര നേ​തൃ​ത്വം ന​ൽ​കി.
Image: /content_image/India/India-2017-05-20-06:28:30.jpg
Keywords: ചങ്ങനാ
Content: 4963
Category: 1
Sub Category:
Heading: ഹണ്‍ടിംഗ്ടണ്‍ രോഗബാധിതര്‍ക്കു സാന്ത്വനവുമായി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: തലച്ചോറിനെ ബാധിക്കുന്ന അപൂര്‍വ്വരോഗമായ ഹണ്‍ടിംഗ്ടണ്‍ രോഗികളുമായും അവരുടെ മാതാപിതാക്കളുമായും ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. വ്യാഴാഴ്ച പോള്‍ ആറാമന്‍ ഹാളിലായിരിന്നു കൂടികാഴ്ച. നെഞ്ചോട് ചെര്‍ത്ത് പിടിച്ചും ശിരസ്സില്‍ ചുംബനം നല്‍കിയുമാണ് രോഗികളുമായും അവരുടെ പ്രിയപ്പെട്ടവരുമായും മാര്‍പാപ്പ തന്റെ സ്നേഹവും കാരുണ്യവും പങ്കുവെച്ചത്. സമൂഹത്തിന്‍റെയും ദൈവത്തിന്‍റെയും മുന്നില്‍ രോഗികളായവര്‍ ഓരോരുത്തരും അമൂല്യരാണെന്ന് മാര്‍പാപ്പ പറഞ്ഞു. രോഗികള്‍ക്കും പാപികള്‍ക്കും സമൂഹം കല്പിച്ചിരുന്ന വിവേചനവും ഭിത്തിയും ക്രിസ്തു തകര്‍ത്തു. അവിടുന്ന് അവരെ തൊട്ടു സുഖ്യപ്പെടുത്തി. രോഗം എത്ര വലുതായാലും രോഗികളെ അവിടുന്ന് സമൂഹത്തിന്‍റെ ഭാഗമായി അംഗീകരിക്കുകയും അവരുടെ മനുഷ്യാന്തസ്സ് മാനിക്കുകയുംചെയ്തു. രോഗത്തിനോ ബലഹീനതയ്ക്കോ മനുഷ്യാന്തസ്സ് മായിച്ചുകളയാനാവില്ല. രോഗിയായാലും വേദനിക്കുന്നവനായാലും മനുഷ്യന്‍ വിലപ്പെട്ടതാണ്. അതിനാല്‍ സമൂഹത്തിന്‍റെയും ദൈവത്തിന്‍റെയും മുന്നില്‍ രോഗികളായവര്‍ ഓരോരുത്തരും അമൂല്യമാണ്. രോഗത്തിന്റെ ഫലമായി ഉണ്ടാകാവുന്നാ നിരാശയും ഭയവും ഇല്ലാതാക്കാന്‍ രോഗികളെ സഹായിക്കുന്നത് കുടുംബാംഗങ്ങളാണ്. രോഗികളായ സഹോദരങ്ങളുടെ സമീപത്തായിരുന്നുകൊണ്ട്, പരിത്യാഗത്തോടെയും പതറാതെയും അവരുടെകൂടെ നടക്കുന്നവരാണ് കുടുംബാംഗങ്ങള്‍. ക്ലേശപൂര്‍ണ്ണമായ ജീവിത സാഹചര്യത്തിലും അവരുടെ അനുദിന സഹചാരികളാണ് മാതാപിതാക്കളും സഹോദരങ്ങളും, ഭാര്യയോ ഭാര്‍ത്താവോ, കുട്ടികളോ, സുഹൃത്തുക്കളോ ആകുന്ന കുടുംബാംഗങ്ങള്‍. ഹണ്‍ടിംഗ്ടണ്‍ രോഗികളുടെ പരിചാരകരായ ഡോക്ടര്‍മാരെയും ഗവേഷകരെയും അഭിനന്ദിക്കുവാനും മാര്‍പാപ്പ മറന്നില്ല. മേഖലയിലുള്ള വിദഗ്ദ്ധരുടെ സേവനവും സമര്‍പ്പണവും അമൂല്യമാണ്. ആത്മാര്‍ത്ഥമായ അവരുടെ പരിചരണവും സഹായവും, വാക്കുകളും പ്രവൃത്തികളും വേദനിക്കുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒരുപോലെ പ്രത്യാശയും ആത്മവിശ്വാസവും പകരുന്നു. രോഗികളും പാവങ്ങളും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും പുറംതള്ളുന്ന സ്വഭാവം ഉപേക്ഷിക്കണമെന്നും സാമൂഹികനന്മയുടെ പാത ലോകത്ത് തുറക്കണമെന്നും ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ വാക്കുകള്‍ ഉപസംഹരിച്ചത്.
Image: /content_image/TitleNews/TitleNews-2017-05-20-07:06:18.jpg
Keywords: ഫ്രാന്‍സിസ് പാപ്പ, രോഗി
Content: 4964
Category: 18
Sub Category:
Heading: ഫാദര്‍ ടോമിന്‍റെ മോചനത്തിനായി പ്രമേയം
Content: കോ​​ട്ട​​യം: ഫാ. ​​ടോം ഉ​​ഴു​​ന്നാ​​ലി​​ലി​​നെ എ​​ത്ര​​യും വേ​​ഗം മോ​​ചി​​പ്പി​​ക്കു​​ന്ന​​തി​​നു വേ​​ണ്ടി​​യു​​ള്ള ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കാ​​ൻ ഇ​​ന്ത്യാ​​ഗ​​വ​​ണ്‍​മെ​​ന്‍റി​​നോ​​ട് അ​​ഭ്യ​​ർ​​ഥി​​ച്ചു​​കൊ​​ണ്ടു​​ള്ള പ്ര​​മേ​​യം ക്നാ​​നാ​​യ സോ​​ഷ്യ​​ൽ ഫോ​​റ​​ത്തി​​ന്‍റെ എ​​ക്സി​​ക്യൂ​​ട്ടീ​​വ് ക​​മ്മി​​റ്റി പാ​​സാ​​ക്കി. പ്ര​​മേ​​യം മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി പി.​​സി. തോ​​മ​​സ് പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്കു സ​​മ​​ർ​​പ്പി​​ക്കു​​ക​​യും വേ​​ണ്ട ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നു വാ​​ഗ്ദാ​​നം ചെ​​യ്യു​​ക​​യും ചെ​​യ്തു.
Image: /content_image/India/India-2017-05-20-07:49:49.jpg
Keywords: ടോം