Contents

Displaying 4661-4670 of 25068 results.
Content: 4944
Category: 18
Sub Category:
Heading: കോട്ടയം അതിരൂപതയുടെ ബംഗളൂരു ഫൊറോന ഉദ്ഘാടനം ചെയ്തു
Content: കോ​ട്ട​യം: കോ​ട്ട​യം അ​തി​രൂ​പ​ത​യുടെ പ​തി​നാ​ലാ​മ​ത്തെ ഫൊ​റോ​ന​യാ​യി ബം​ഗ​ളൂ​രു ഫൊറോന ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ട​ബ​യി​ൽ സം​ഘ​ടി​പ്പി​ച്ച ക​ർ​ണാ​ട​ക ക്നാ​നാ​യ ക​ത്തോ​ലി​ക്ക കു​ടും​ബ​സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് കോ​ട്ട​യം അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു മൂ​ലക്കാട്ടാണ് ഫൊ​റോ​ന​യു​ടെ ഉ​ദ്ഘാ​ട​നം നി​ർവഹിച്ചത്. ക​ർ​ണാ​ട​ക​യി​ലെ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ച​ർ​ച്ച് നെ​ല്ലി​യാ​ടി, ആ​രോ​ഗ്യ​മാ​താ ച​ർ​ച്ച് ക​ട​ബ, സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച് അ​ജ്ക​ർ എ​ന്നീ ഇ​ട​വ​ക​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പു​തി​യ ഫൊ​റോ​ന. ദിവ്യബലിയിലും ഉദ്ഘാടന ചടങ്ങിലും സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ, വി​കാ​രി​ജ​ന​റാ​ൾ ഫാ.​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട്, ഫാ. ​ഏ​ബ്ര​ഹാം പ​റ​മ്പേട്ട്, നി​യു​ക്ത ഫൊ​റോ​ന​യി​ലെ വി​കാ​രി​മാ​ർ, ഇ​ട​വ​ക വൈ​ദി​ക​ർ, മു​ൻ വി​കാ​രി​മാ​ർ, അ​തി​രൂ​പ​ത​യി​ലെ മ​റ്റു വൈ​ദി​ക​ർ എ​ന്നി​വ​ർ പങ്കെടുത്തു. കോ​ട്ട​യം അ​തി​രൂ​പ​ത അ​ഡീ​ഷ​ണ​ൽ ചാ​ൻ​സ​ല​ർ ഫാ.​ജോ​ൺ ചേ​ന്നാ​ക്കു​ഴി ഫൊ​റോ​ന സ്ഥാ​പ​ന ഡി​ക്രി വാ​യി​ച്ചു. ഫൊ​റോ​ന​യു​ടെ പ്ര​ഥ​മ വി​കാ​രി​യാ​യി ബം​ഗ​ളൂ​രു ഇ​ട​വ​ക വി​കാ​രി ഫാ.​തോ​മ​സ് കൊ​ച്ചു​പു​ത്ത​ൻ​പു​ര​യ്ക്ക​ലി​നെയാണ് നിയമിച്ചിരിക്കുന്നത്.
Image: /content_image/News/News-2017-05-18-05:19:43.jpg
Keywords: ഫൊറോന
Content: 4945
Category: 1
Sub Category:
Heading: വലിയ കുടുംബങ്ങള്‍ക്ക് സഹായപദ്ധതികള്‍ പ്രഖ്യാപിച്ച് കൊണ്ട് തൃശ്ശൂര്‍ അതിരൂപത
Content: തൃശൂര്‍: അതിരൂപതാ ജോണ്‍പോള്‍ പ്രോലൈഫ് മൂവ്‌മെന്റ് സംഘടിപ്പിച്ച വലിയ കുടുംബങ്ങളുടെ സംഗമം ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിനിടെ വലിയ കുടുംബങ്ങള്‍ക്ക് അഞ്ചു പദ്ധതികള്‍ ആര്‍ച്ച് ബിഷപ്പ് പ്രഖ്യാപിച്ചു. രണ്ടായിരാമാണ്ടു മുതല്‍ വിവാഹിതരായ തൃശ്ശൂര്‍ അതിരൂപതയിലെ കുടുംബങ്ങള്‍ക്കാണ് ഈ ആനുകൂല്യം. നാലാമത്തെ കുഞ്ഞു മുതല്‍ പ്രസവ, വിദ്യാഭ്യാസ, കുടുംബസഹായം നല്‍കുന്നതാണ് പദ്ധതികള്‍. പദ്ധതികളുടെ വിവരങ്ങള്‍ A. #{red->n->n-> ചികിത്സാ സഹായ പദ്ധതി}# തൃശ്ശൂര്‍ അതിരൂപതയിലെ താഴെ പറയുന്ന കത്തോലിക്കാ ആശുപത്രികളില്‍ തൃശ്ശൂര്‍ അതിരൂപത അംഗങ്ങളായിട്ടുള്ള ദമ്പതികള്‍ക്ക് പിറക്കുന്ന നാലാമത്തെ കുഞ്ഞ് മുതല്‍ മുഴുവന്‍ പ്രസവ ചെലവും (ഓപ്പറേഷന്‍, മരുന്ന് മുതലായവ) സൗജന്യമായി നല്‍കുന്നു. 1 ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ്, തൃശ്ശൂര്‍ 2 അമല മെഡിക്കല്‍ കോളേജ്, അമലനഗര്‍ 3 എം.ഐ. ഹോസ്പിറ്റല്‍, ഏങ്ങണ്ടിയൂര്‍ 4 സെന്റ് വിന്‍സെന്റ് ഡി പോള്‍ ഹോസ്പിറ്റല്‍, ഒല്ലൂര്‍ 5 സെന്റ് ജോസഫ്‌സ് ഹോസ്പിറ്റല്‍, ചൂണ്ടല്‍ 6 സെന്റ് ജോസഫ്‌സ് ഹോസ്പിറ്റല്‍, വേലൂപ്പാടം 7 ജീവോദയ മിഷന്‍ ഹോസ്പിറ്റല്‍, ചേലക്കര 8 സെന്റ് ആന്റണീസ് മിഷന്‍ ഹോസ്പിറ്റല്‍, പഴുവില്‍ B. #{red->n->n-> വിദ്യാഭ്യാസ പദ്ധതി}# തൃശ്ശൂര്‍ അതിരൂപതയിലെ താഴെ പറയുന്ന കത്തോലിക്കാ സ്‌കൂളുകളില്‍ (ഇംഗ്ലീഷ് മീഡിയം CBSE, ICSE ) തൃശ്ശൂര്‍ അതിരൂപതയിലെ അംഗങ്ങളായിട്ടുള്ള ദമ്പതികള്‍ക്ക് പിറക്കുന്ന നാലാമത്തെ കുട്ടി മുതല്‍ 1 മുതല്‍ 10 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാഭ്യാസ ചെലവ് സൗജന്യമായി നല്‍കുന്നു. 1 ജെ.എം.ജെ. സ്‌കൂള്‍, അത്താണി 2 ഹോളി എയ്ഞ്ചല്‍സ് സ്‌കൂള്‍, ഒല്ലൂര്‍ 3 സെന്റ് പോള്‍സ് സ്‌കൂള്‍, കുരിയച്ചിറ 4 സെന്റ് ജോസഫ്‌സ് സ്‌കൂള്‍, കുരിയച്ചിറ 5 ദേവമാതാ സ്‌കൂള്‍, തൃശ്ശൂര്‍ 6 സെന്റ് കാര്‍മ്മല്‍ സ്‌കൂള്‍, വലപ്പാട് 7 സെന്റ് അല്‍ഫോണ്‍സാ സ്‌കൂള്‍, പട്ടിക്കാട് 8 ജീവന്‍ജ്യോതി സ്‌കൂള്‍, ചിറക്കേകോട് 9 ഹോളി ക്രോസ്സ് സ്‌കൂള്‍, മുള്ളൂര്‍ക്കര 10 ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂള്‍ പുനര്‍ജനി ഗാര്‍ഡന്‍സ്, തിരുവില്വാമല 11 സാന്‍ ജോസ് സെന്‍ട്രല്‍ സ്‌കൂള്‍, എളനാട് 12 സെന്റ് തോമസ് സ്‌കൂള്‍, പഴയന്നൂര്‍ 13 ക്ലേലിയ ബര്‍ബിയേരി ഹോളി ഏയ്ഞ്ചല്‍സ് സ്‌കൂള്‍, വടക്കാഞ്ചേരി 14 മദര്‍ ഓഫ് ഔവര്‍ ലേഡി ഓഫ് ഡിവൈന്‍ ലൗ സ്‌കൂള്‍, കുണ്ടന്നൂര്‍ 15 ലിറ്റില്‍ ക്യൂന്‍ പബ്‌ളിക് സ്‌കൂള്‍, ഒളരിക്കര 16 ലൂര്‍ദ്ദ് മാതാ സ്‌കൂള്‍, ചേര്‍പ്പ് 17 സെന്റ് തെരേസാസ് അക്കാദമി, എറവ് 18 സെന്റ് ജോസഫ്‌സ് സ്‌കൂള്‍, എറവ് 19 ജീസ്സസ് അക്കാദമി, തലോര്‍ 20 ഗുഡ്‌ഷെപ്പേഡ് സെന്‍ട്രല്‍ സ്‌കൂള്‍, മുല്ലശ്ശേരി 21 അസ്സീസി ഹയര്‍ സെക്കന്ററി സ്‌കൂള്‍, തലക്കോട്ടുകര 22 നിര്‍മ്മല മാതാ സ്‌കൂള്‍, ഇയ്യാല്‍ 23 സെന്റ് ആന്‍സ് സ്‌കൂള്‍, കുറ്റൂര്‍ 24 നിര്‍മ്മല്‍ ജ്യോതി സ്‌കൂള്‍, മുണ്ടൂര്‍ 25 ഡി പോള്‍ സ്‌കൂള്‍, ചൂണ്ടല്‍ 26 പള്ളോട്ടിന്‍ സ്‌കൂള്‍, ഒല്ലൂക്കര 27 നിര്‍മ്മല സെന്‍ട്രല്‍ സ്‌കൂള്‍, എരുമപ്പെട്ടി 28 സെന്റ് എലിസബത്ത് സ്‌കൂള്‍, പൊങ്ങണംകാട് 29 സെന്റ് ഫ്രാന്‍സീസ് സെന്‍ട്രല്‍ സ്‌കൂള്‍, പാലയൂര്‍ 30 ഫാ. പോള്‍ മെമ്മോറിയല്‍ സ്‌കൂള്‍, ഏങ്ങണ്ടിയൂര്‍ --സ്‌കൂളുകളിലെ ആനുകൂല്യം ലഭിക്കണമെങ്കില്‍ എല്ലാ കുട്ടികളെയും ഒരേ സ്‌കൂളില്‍ തന്നെ ചേര്‍ക്കേണ്ടതാണ്. C. #{red->n->n-> കുടുംബസഹായ പദ്ധതി}# 5-ല്‍ കൂടുതല്‍ മക്കളുള്ള തൃശ്ശൂര്‍ അതിരൂപത അംഗങ്ങളായിട്ടുള്ള കുടുംബങ്ങള്‍ക്ക് പ്രതിമാസം 1000 രൂപ വീതം 5 വര്‍ഷം വരെ നല്‍കുന്ന പദ്ധതി. D. #{red->n->n-> ഇന്‍ഷുറന്‍സ് പദ്ധതി}# 4 ഉം അതില്‍ കൂടുതലും മക്കളുള്ള കുടുംബങ്ങളെ കമ്മ്യൂണിറ്റി ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നു. ഈ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് 2017 ജൂണ്‍ മുതല്‍ 1 മുതല്‍ 2018 മെയ് 30 വരെ ജീബിലി മിഷന്‍ ആശുപത്രിയില്‍ നിന്ന് 30000 രൂപയുടെ ചികിത്സ ഫ്രീയായി ലഭിക്കുന്നു. E. #{red->n->n-> ഫ്രീ എന്‍ട്രന്‍സ് കോച്ചിങ്ങ്}# വലിയ കുടുംബങ്ങളിലെ മൂന്നാമത്തെ കുട്ടി മുതല്‍ പി.സി. തോമസ് മാസ്റ്ററുടെ നേതൃത്വത്തില്‍ നടത്തുന്ന എന്‍ട്രന്‍സ് കോച്ചിങ്ങി ഫ്രീയായി ലഭിക്കുന്നതായിരിക്കും. തൃശ്ശൂര്‍ അതിരൂപതയിലെ രണ്ടായിരമാണ്ടു മുതല്‍ വിവാഹിതരായവരും 4 ഉം അതില്‍ കൂടുതല്‍ മക്കളുള്ളതുമായ 70 ല്‍ പരം കുടുംബങ്ങള്‍ സംഗമത്തിന് എത്തിയിരുന്നു. തൃശ്ശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രലില്‍ വച്ച് നടന്ന സംഗമത്തില്‍ സാഗര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ആന്റണി ചിറയത്ത്, തൃശ്ശൂര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ.മേരി റെജീന, കെ.സി.ബി.സി പ്രോലൈഫ് സമിതി ജന.സെക്രട്ടറി സാബു ജോസ്, ഡയറക്ടര്‍ ഫാ.ഡെന്നി താണിക്കല്‍, പ്രസിഡണ്ട് ജെയിംസ് ആഴ്ചങ്ങാടന്‍, ഇ.സി. ജോര്‍ജ് മാസ്റ്റര്‍, ജോണ്‍.പി.എഫ്., രാജന്‍ പി.എഫ് തുടങ്ങിയവര്‍ സംസാരിച്ചു. രാജന്‍ ആന്റണി, ഷീബ ബാബു, മാത്യു, റോസിലി മാത്യു, സുമ ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പദ്ധതികളില്‍ പങ്കുചേരുവാന്‍ വികാരിയച്ചന്മാരുടെ കത്തുമായി ഫാമിലി അപ്പസ്തോലേറ്റില്‍ റജിസ്റ്റല്‍ ചെയ്യേണ്ടതാണ്. ലൂര്‍ദ്ദ് കത്തീഡ്രലില്‍ നടന്ന സംഗമത്തില്‍ എഴുപതിലേറെ കുടുംബങ്ങള്‍ പങ്കെടുത്തു.
Image: /content_image/News/News-2017-05-18-06:07:25.jpg
Keywords: തൃശ്ശൂര്‍
Content: 4946
Category: 1
Sub Category:
Heading: സഭയുടെ ആരാധനാക്രമം കര്‍ദിനാള്‍ സാറയുടെ കരങ്ങളില്‍ സുരക്ഷിതം: എമിരിറ്റസ് ബനഡിക്ട് പാപ്പ
Content: വത്തിക്കാൻ സിറ്റി: സഭയുടെ ആരാധനാക്രമം കര്‍ദിനാള്‍ റോബര്‍ട്ട് സാറയുടെ കരങ്ങളില്‍ സുരക്ഷിതമാണെന്ന്‍ എമിരറ്റസ് ബനഡിക്റ്റ് പതിനാറാമൻ പാപ്പ. 'ദി പവർ ഓഫ് സൈലൻസ്' എന്ന കർദിനാൾ സാറായുടെ പുസ്തകത്തിന്റെ അടുത്ത പതിപ്പ് പുറത്തിറക്കാനിരിക്കെയാണ് മുന്‍പാപ്പയുടെ പരാമര്‍ശം. വത്തിക്കാന്റെ ആരാധനക്രമങ്ങളുടെ അദ്ധ്യക്ഷനായ കർദ്ദിനാൾ റോബര്‍ട്ട് സാറ, വൈദികനും ജനങ്ങളും ഒരേ ദിശയിലേക്ക് കിഴക്കോട്ട് തിരിഞ്ഞു നിന്ന്‍ ദിവ്യബലി അര്‍പ്പിക്കണമെന്നു നടത്തിയ ആഹ്വാനം വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിയിരിച്ചിരിന്നു. ഈ നിലപാടിനെയും ബനഡിക്റ്റ് പാപ്പ പ്രശംസിച്ചിട്ടുണ്ട്. നിശബ്ദതയെക്കുറിച്ചാണ് കർദ്ദിനാൾ സാറാ പറഞ്ഞു തരുന്നത്. നിശബ്ദതയിൽ യേശുവിനോടൊപ്പമായിരിക്കുക വഴി ദൈവത്തിന് ചെവിയോർക്കാനും ആന്തരിക സംഘർഷങ്ങൾക്ക് പരിഹാരം കണ്ടെത്താനും സാധിക്കും. വൈദിക പദവിയിൽ നിന്നും എപ്പിസ്കോപ്പൽ പദവിയിലേക്കുയർത്തപ്പെട്ട ലൗകികസുഖസൗകര്യങ്ങൾക്ക് അടിമപ്പെടുന്ന പ്രവണത ഇന്ന് കണ്ട് വരുന്നു. ഉത്തരവാദിത്വങ്ങളുടെ ആധിക്യവും അധികാരപരിധിയുടെ വലിപ്പവും കൃത്യനിർവഹണത്തിനായുള്ള വസ്തുപരമായ ആവശ്യങ്ങളും മൂലം ആത്മീയതയിൽ നിന്നും തെന്നിപ്പോകുവാനുള്ള സാധ്യതയേറെയാണ്. ദൈവവുമായുള്ള നിശബ്ദ സംഭാഷണങ്ങളിൽ നിന്നും സംസാരിക്കുന്ന വ്യക്തിയാണ് കർദിനാൾ സാറ. യേശുവിനോട് ഒപ്പം ആന്തരിക ഐക്യത്തിൽ കഴിയുന്ന അദ്ദേഹത്തിന് നാമോരോരുത്തരോടും പറയാനുള്ള കാര്യങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. സഭയുടെ ആരാധനാക്രമ ആഘോഷങ്ങളുടെ ആത്മീയ നേതാവായി കർദ്ദിനാൾ സാറയെ നിയമിച്ചതിന് ഫ്രാൻസിസ് പാപ്പയോട് നാം കൃതാർത്ഥരായിരിക്കണം. പ്രാർത്ഥനയുടെ മനുഷ്യനായ കർദിനാൾ സാറയുടെ കൈയിൽ ആരാധാനാക്രമം സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
Image: /content_image/TitleNews/TitleNews-2017-05-18-10:00:36.jpg
Keywords: സാറ
Content: 4947
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ 15ാമത് ഇടവകാസന്ദര്‍ശനം ഞായറാഴ്ച
Content: വത്തിക്കാന്‍ സിറ്റി: റോമാ രൂപതയിലെ ഫ്രാന്‍സിസ് പാപ്പയുടെ പതിനഞ്ചാമത് ഇടവകസന്ദര്‍ശനം മെയ് 21 ഞായറാഴ്ച നടക്കും. വത്തിക്കാനില്‍നിന്നും 24 കിലോമീറ്റര്‍ മാറി റോമാ നഗരത്തിന്‍റെ തെക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ കസാല്‍ ബര്‍ണോക്കി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിശുദ്ധ പീറ്റര്‍ ഡാമിയന്‍റെ നാമത്തിലുള്ള ഇടവകയാണ് മാര്‍പാപ്പ സന്ദര്‍ശിക്കുന്നത്. ഇടവക വികാരി ഫാദര്‍ ലൂചിയോ കോപ്പായാണ് മാര്‍പാപ്പ ഇടവക സന്ദര്‍ശിക്കുമെന്ന കാര്യം മാധ്യമങ്ങളെ അറിയിച്ചത്. വൈകീട്ട് 4-മണിക്ക് ഇടവകയിലെത്തുന്ന മാര്‍പാപ്പയെ വൈദികര്‍, ഇടവകാ സമിതി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും. രോഗികള്‍, വയോജനങ്ങള്‍, യുവജനങ്ങള്‍, സ്ഥൈര്യലേപനം സ്വീകരിക്കാന്‍ ഒരുങ്ങുന്ന കുട്ടികള്‍, ഈ വര്‍ഷം ഇടവകയില്‍ ജ്ഞാനസ്നാനം സ്വീകരിച്ച കുട്ടികളും അവരുടെ മാതാപിതാക്കള്‍ എന്നിവരുമായി മാര്‍പ്പാപ്പ കൂടിക്കാഴ്ച നടത്തും. 6 മണിക്ക് ഇടവക സമൂഹത്തോടൊപ്പം പരിശുദ്ധ പിതാവ് സമൂഹബലിയര്‍പ്പിക്കും. 1972-ല്‍ വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായും, 1988-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാന്‍ പാപ്പായും ഈ ഇടവക സന്ദര്‍ശിച്ചിട്ടുണ്ട്.
Image: /content_image/News/News-2017-05-18-10:58:35.jpg
Keywords: ഇടവക
Content: 4948
Category: 6
Sub Category:
Heading: യേശുക്രിസ്തു ഒരേസമയം യഥാര്‍ത്ഥ ദൈവവും യഥാര്‍ത്ഥ മനുഷ്യനുമാണെന്നു പറയുന്നത് എന്തുകൊണ്ട്?
Content: "യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവന്നു." (ലൂക്കാ 2:52) #{red->n->n->യേശു ഏകരക്ഷകൻ: മെയ് 3}# <br> യേശുവിന് നമുക്കുള്ളതുപോലെ ആത്മാവും മനസ്സും ശരീരവുമുണ്ടായിരുന്നു. അതിനാൽ, യേശു മാനുഷിക കരങ്ങള്‍കൊണ്ട് അധ്വാനിച്ചു. മാനുഷിക മനസ്സുകൊണ്ടു ചിന്തിച്ചു. അവിടുന്ന് മാനുഷിക ഇച്ഛാശക്തി കൊണ്ടു പ്രവര്‍ത്തിച്ചു. മാനുഷിക ഹൃദയം കൊണ്ട് അവിടുന്ന് സ്നേഹിച്ചു. ബാലനായ യേശു മനശ്ശാസ്ത്രപരമായും ആധ്യാത്മികമായും വളർന്നു എന്ന് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. യേശുവില്‍ ദൈവം യഥാര്‍ത്ഥത്തില്‍ നമ്മില്‍ ഒരാളായി. അങ്ങനെ നമ്മുടെ സഹോദരനായി. എന്നാലും അതേസമയം ദൈവമല്ലാതായില്ല. യേശുക്രിസ്തു എന്ന ഏകവ്യക്തിയില്‍ ദൈവത്വവും മനുഷ്യത്വവും 'വിഭജനമോ കലര്‍ച്ചയോ കൂടാതെ' ഒന്നുചേര്‍ന്നിരിക്കുന്നുവെന്ന് എ.ഡി.451-ലെ കല്‍ക്കദോനിയാ സൂനഹദോസ് പഠിപ്പിച്ചു. ദൈവം യേശുവില്‍ മനുഷ്യശരീരമെടുത്തു. അത് കേവലം മായാരൂപമല്ല. പിന്നെയോ, അവിടന്ന് യഥാര്‍ത്ഥ മനുഷ്യനായിത്തീര്‍ന്നു. ഒന്നു മാനുഷികവും മറ്റേതു ദൈവികവുമായി ക്രിസ്തുവില്‍ രണ്ടു വ്യത്യസ്ത വ്യക്തികളില്ല. യേശുക്രിസ്തുവില്‍ മനുഷ്യസ്വഭാവം പൂര്‍ണമായി ദൈവസ്വഭാവത്തിലേക്ക് ആഗിരണം ചെയ്യപ്പെട്ടുവെന്നതും ശരിയല്ല. ഈ അബദ്ധ സിദ്ധാന്തങ്ങള്‍‍ക്കെല്ലാം എതിരായി 'യേശുക്രിസ്തു ഒരേവ്യക്തിയില്‍ യഥാര്‍ത്ഥ ദൈവവും യഥാര്‍ത്ഥ മനുഷ്യനുമാണെ'ന്ന സത്യം സഭ പഠിപ്പിക്കുന്നു. 'വിഭജനമോ കലര്‍ച്ചയോ ഇല്ലാതെ' എന്ന സുപ്രസിദ്ധമായ ഫോര്‍മുല മാനുഷിക ധാരണാശക്തിക്ക് മനസ്സിലാക്കാനാവാത്ത വിധം ഉന്നതമായ ഒരു കാര്യം വിശദീകരിക്കാന്‍ ശ്രമിക്കുകയല്ല. പകരം, അത് യേശുക്രിസ്തു എന്ന വ്യക്തിയുടെ രഹസ്യത്തിലേക്കു ഓരോ മനുഷ്യനെയും ക്ഷണിക്കുകയാണ് ചെയ്യുന്നത്. യേശു ദൈവത്തിലേക്ക് വ്യാപിച്ചിരിക്കുന്നു. അതുകൊണ്ട് അദൃശ്യമായ ദൈവികയാഥാര്‍ത്ഥൃം ഒഴിവാക്കിയാല്‍ നമുക്ക് അവിടുത്തെ മനസ്സിലാക്കാന്‍ കഴിയുകയില്ല. യേശുവിന്‍റെ ദൃശ്യമായത് അദൃശ്യമായതിലേക്ക് വിരല്‍ ചൂണ്ടുന്നു. സുശക്തമായി സന്നിഹിതമായിരിക്കുകയും എന്നാല്‍ രഹസ്യമെന്ന നിലയില്‍ മാത്രം ഗ്രഹിക്കാന്‍ കഴിയുകയും ചെയ്യുന്ന അസംഖ്യം യാഥാര്‍ത്ഥ്യങ്ങള്‍ യേശുവിന്‍റെ ജിവിതത്തില്‍ നാം കാണുന്നു. ക്രിസ്തുവിന്‍റെ ദൈവപുത്രത്വം, മനുഷ്യാവതാരം, പീഡാസഹനം, ഉയിര്‍പ്പ് എന്നിവ അത്തരം രഹസ്യങ്ങളുടെ ഉദാഹരണങ്ങളാണ്. #{red->n->n->വിചിന്തനം}# <br> യേശുവിന്‍റെ മനുഷ്യത്വം പൂര്‍ണമാണ്. യേശുവിനു ഒരാത്മാവുണ്ടായിരിക്കുകയും മനശ്ശാസ്ത്രപരമായും ആധ്യാത്മികമായും അവിടുന്ന് വളരുകയും ചെയ്തു. പരിശുദ്ധാത്മാവില്‍ സ്വര്‍ഗീയ പിതാവുമായുള്ള ഐക്യത്തിൽ വസിച്ച യേശു ജീവിതത്തിന്‍റെ എല്ലാ സാഹചര്യത്തിലും പരിശുദ്ധാത്മാവാല്‍ നയിക്കപ്പെടാന്‍ സ്വയം അനുവദിച്ചു. യേശു പൂർണ്ണമായും ദൈവവും പൂർണ്ണമായും മനുഷ്യനുമാണെന്ന സത്യം തിരിച്ചറിഞ്ഞുകൊണ്ട്, ബലഹീനനായ നമ്മുടെ അനുദിന ജീവിത സാഹചര്യങ്ങളെ യേശുവിനോട് ചേർത്തുവയ്ക്കുമ്പോൾ നമ്മൾ ശക്തരായി തീരുകയും പരിശുദ്ധാത്മാവ് നമ്മുടെ ജീവിതങ്ങളെ നയിക്കുകയും ചെയ്യും. #{red->n->n->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Meditation/Meditation-2017-05-18-11:38:23.jpg
Keywords: യേശു,ക്രിസ്തു
Content: 4949
Category: 1
Sub Category:
Heading: പാക്കിസ്ഥാനിലെ ക്രൈസ്തവ അഭിഭാഷകയ്ക്ക് വധഭീഷണി: പ്രാര്‍ത്ഥനയുമായി രാജ്യത്തെ വിശ്വാസികള്‍
Content: ലാഹോർ: പാക്കിസ്ഥാനില്‍ വധഭീഷണി നേരിടുന്ന ക്രൈസ്തവ അഭിഭാഷകയ്ക്കായി രാജ്യമെങ്ങുമുള്ള വിശ്വാസികള്‍ പ്രത്യേക പ്രാർത്ഥനകൾ നടത്തി. ന്യൂനപക്ഷ സമുദായങ്ങളിലെ പെൺകുട്ടികളെ നിർബന്ധിച്ച് മതം മാറ്റുന്നതിനും അതിനായി ദൈവനിന്ദാ നിയമങ്ങളെ വളച്ചൊടിക്കുന്നതിനുമെതിരെ ശബ്ദമുയർത്തിയതിനാണ് ജാക്വലിൻ സുൽത്താന്‍ എന്ന അഭിഭാഷകയ്ക്ക് തുടര്‍ച്ചയായി വധഭീഷണിയുണ്ടായത്. അഭിഭാഷകയ്ക്കു ദൈവീക സംരക്ഷണം ലഭിക്കുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രാര്‍ത്ഥനാശുശ്രൂഷകളില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ന്യൂനപക്ഷ സമുദായങ്ങൾക്കായി നടത്തുന്ന പ്രവർത്തനങ്ങൾ തുടരുകയാണെങ്കിൽ വധിക്കപ്പെടുമെന്ന വിവരമടങ്ങിയ കത്ത് ഏതാനും ദിവസങ്ങൾക്ക് മുന്‍പ് അഡ്വ.ജാക്വലിന് ലഭിച്ചിരിന്നു. ഇതിന്റെ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് പ്രാര്‍ത്ഥനാകൂട്ടായ്മ നടത്തിയത്. തീവ്രവാദികളുടെ ഉന്മൂലനം പ്രാദേശിക, ദേശീയ നേതൃത്വങ്ങൾ ഉറപ്പു വരുത്തണമെന്നും മതങ്ങൾക്കതീതമായി നിലകൊള്ളുന്ന അവർക്ക് യാതൊരു പരിഗണനയും നല്കരുതെന്നും ഹൈദരാബാദ് വിശുദ്ധ ഫ്രാൻസിസ് സേവ്യർ കത്തീഡ്രലിൽ നടത്തിയ പ്രാര്‍ത്ഥനാ ശുശ്രൂഷയിൽ ഫാ.സാംസൺ ഷുക്രുദീൻ പറഞ്ഞു. പ്രതിസന്ധികളിലും തളരാത്ത ക്രൈസ്തവ അഭിഭാഷകയുടെ ധൈര്യത്തെയും അദ്ദേഹം പ്രശംസിച്ചു. കറാച്ചി ഇസാ നഗരിയിലെ അവമി ദേവാലയത്തിൻ നടന്ന പ്രാർത്ഥനകള്‍ക്ക് വചനപ്രഘോഷകനായ ഷാഹിദ് സാഗർ നേതൃത്വം നൽകി. ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശത്തിനായി യത്നിക്കുന്ന ധീരയായ വനിതയാണ് അഡ്വ. ജാക്വലിനെന്ന് പ്രസ്ബിറ്റേറിയൻ സഭാംഗമായ ഫൊഖത്ത് സാദിക്ക് അഭിപ്രായപ്പെട്ടു. നിർബന്ധിത പരിവർത്തനങ്ങൾക്ക് വിധേയരാകുന്നവർക്ക് നിയമസഹായം ലഭ്യമാക്കുന്നതിൽ അവര്‍ നടത്തിയ പങ്ക് സ്തുത്യര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകയ്ക്ക് എതിരെ നടക്കുന്നത് ദൈവനിന്ദാപരമായ നീക്കമാണെന്നും പാകിസ്ഥാനിലെ ന്യൂനപക്ഷം സുരക്ഷിതരല്ലെന്നും സംഭവത്തെ സിന്ധ് ഗവൺമന്റ് കാര്യ ഗൗരവത്തോടെ സമീപിക്കണമെന്നും ബിഷപ്പ് ഇഫ്തിക്കാർ ആവശ്യപ്പെട്ടു. സാമുദായിക ഐക്യം നിലനിർത്താനും സുരക്ഷ ഉറപ്പുവരുത്താനും ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് നടപടി വേണം. ജീവന് ഭീഷണി നിലനില്ക്കുന്ന അഡ്വ.ജാക്വലിന്റെ സംരക്ഷണം ഗവൺമെന്റ് ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/TitleNews/TitleNews-2017-05-18-12:22:14.jpg
Keywords: പാക്കിസ്ഥാ, പാകി
Content: 4950
Category: 18
Sub Category:
Heading: സീറോ മലബാര്‍ പ്രവാസി യുവജനസംഗമം ഇന്ന്
Content: കൊ​​​​ച്ചി: ക്രി​​​​സ്തു​​​​വി​​​​നും സ​​​​ഭ​​​​യ്ക്കും വേ​​​​ണ്ടി നി​​​​ല​​​​നി​​​​ല്ക്കു​​​​ന്ന യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ള്‍ അ​​​​റി​​​​യു​​​​ക, ആ​​​​സ്വ​​​​ദി​​​​ക്കു​​​​ക, ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ക എ​​​​ന്നീ ആ​​​​ശ​​​​യ​​​​ങ്ങ​​​​ളി​​​​ലൂ​​​​ന്നി സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍ സ​​​​ഭ​​​​യി​​​​ലെ പ്ര​​​​വാ​​​​സി​​​​ക​​​​ളാ​​​​യ യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ള്‍​ക്കാ​​​​യു​​​​ള്ള പ്ര​​​​ഥ​​​​മ സം​​​​ഗ​​​​മം ഇ​​​​ന്ന് ആ​​​​രം​​​​ഭി​​​​ക്കും. സാ​​​​ന്തോം മി​​​​ഷ​​​​ന്‍ ഇ​​​​ന്ത്യ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ കാ​​​​ക്ക​​​​നാ​​​​ട് മൗ​​​​ണ്ട് സെ​​​​ന്‍റ് തോ​​​​മ​​​​സി​​​​ല്‍ രാ​​​​വി​​​​ലെ 10ന് ​​​​ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന സം​​​​ഗ​​​​മം സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍ യു​​​​വ​​​​ജ​​​​ന ക​​​​മ്മീ​​​​ഷ​​​​ന്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ബി​​​​ഷ​​​​പ് മാ​​​​ര്‍ ജോ​​​​സ​​​​ഫ് പ​​​​ണ്ടാ​​​​ര​​​​ശേ​​​​രി​​​​ല്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. ഭാ​​​​ര​​​​ത​​​​ത്തി​​​​ന്‍റെ അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക വി​​​​സി​​​​റ്റ​​​​ര്‍ ബി​​​​ഷ​​​​പ് മാ​​​​ര്‍ റാ​​​​ഫേ​​​​ല്‍ ത​​​​ട്ടി​​​​ല്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. സി​​​​നി​​​​മാ സം​​​​വി​​​​ധാ​​​​യ​​​​ക​​​​നും ന​​​​ട​​​​നു​​​​മാ​​​​യ സി​​​​ജോ​​​​യ് വ​​​​ര്‍​ഗീ​​​​സ് വി​​​​ശി​​​​ഷ്ടാ​​​​തി​​​​ഥി​​​​യാ​​​​കും. സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍ യു​​​​വ​​​​ജ​​​​ന ക​​​​മ്മീ​​​​ഷ​​​​ന്‍ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ കൈ​​​​പ്പ​​​​ന്‍​പ്ലാ​​​​ക്ക​​​​ല്‍, യു​​​​വ​​​​ജ​​​​ന പ്ര​​​​സ്ഥാ​​​​നം പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​രു​​​​ണ്‍ ക​​​​ല്ലേ​​​​ലി, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഞ്ജ​​​​ന, ലി​​​​ജോ ആ​​​​ന്‍റോ എ​​​​ന്നി​​​​വ​​​​ര്‍ സ​​​​ന്നി​​​​ഹി​​​​ത​​​​രാ​​​​യി​​​​രി​​​​ക്കും. സാ​​​​ന്തോം മി​​​​ഷ​​​​ന്‍ യു​​​​വ​​​​ജ​​​​ന ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​ആ​​​​ന്‍​സി​​​​ലോ ഇ​​​​ല​​​​ഞ്ഞി​​​​പ്പ​​​​റ​​​​മ്പി​​​​ല്‍ സ്വാ​​​​ഗ​​​​ത​​​​വും അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക വി​​​​സി​​​​റ്റേ​​​​ഷ​​​​ന്‍ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ജോ​​​​സ​​​​ഫ് പു​​​​ല​​​​വേ​​​​ലി​​​​ല്‍ ന​​​​ന്ദി​​​​യും പ​​​​റ​​​​യും. മൂന്നുദിവസത്തെ സം​​​​ഗ​​​​മമാണ് നടക്കുക. ഇ​​​​ന്ത്യ​​​​യു​​​​ടെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു നൂ​​​​റോ​​​​ളം പേ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന യു​​​​വ​​​​ജ​​​​ന സം​​​​ഗ​​​​മം 21നു ​​​​മാ​​​​ര്‍​തോ​​​​മാ ശ്ലീ​​​​ഹാ​​​​യു​​​​ടെ തീ​​​​ര്‍​ഥാ​​​​ട​​​​ന കേ​​​​ന്ദ്ര​​​​ങ്ങ​​​​ളാ​​​​യ പ​​​​റ​​​​വൂ​​​​ര്‍, കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​ര്‍ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യു​​​​ള്ള തീ​​​​ര്‍​ഥാ​​​​ട​​​​ന​​​​ത്തോ​​​​ടെ സമാപിക്കും. ക്രി​​​​സ്തീ​​​​യ ജീ​​​​വി​​​​തം (ജ​​​​സ്റ്റീ​​​​സ് കു​​​​ര്യ​​​​ന്‍ ജോ​​​​സ​​​​ഫ്), ആ​​​​ധു​​​​നി​​​​ക പ്ര​​​​വ​​​​ണ​​​​ത​​​​ക​​​​ള്‍ (റ​​​​വ.​ ഡോ. ​​​ജോ​​​​സ​​​​ഫ് പാം​​​​ബ്ലാ​​​​നി), വി​​​​ശു​​​​ദ്ധ കു​​​​ര്‍​ബാ​​​​ന പ​​​​ഠ​​​​നം (റ​​​​വ.​​​​ഡോ. സി​​​​ബി പു​​​​ളി​​​​ക്ക​​​​ല്‍), സ​​​​ഭാ ഉ​​​​റ​​​​വി​​​​ട​​​​ങ്ങ​​​​ള്‍ (റ​​​​വ. ​ഡോ. ​​​പീ​​​​റ്റ​​​​ര്‍ ക​​​​ണ്ണ​​​​മ്പു​​​​ഴ), സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍ യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​ന​​​​ന്യ​​​​ത (ബി​​​​ജു ഡൊ​​​​മി​​​​നി​​​​ക്) എ​​​​ന്നീ പ്ര​​​​ബ​​​​ന്ധ​​​​ങ്ങ​​​​ള്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കും.
Image: /content_image/India/India-2017-05-19-04:02:14.jpg
Keywords: സീറോ മലബാര്‍
Content: 4951
Category: 18
Sub Category:
Heading: മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പുരസ്കാരം മോണ്‍. മാത്യൂ ചാലിലിന്
Content: തലശ്ശേരി: മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ള്ളോ​​​പ്പി​​​ള്ളി​​യു​​ടെ സ്മ​​​ര​​​ണാ​​​ർ​​​ഥം ത​​​ല​​​ശേ​​​രി കോ​​​ർ​​​പ​​​റേ​​​റ്റ് വി​​​ദ്യാ​​​ഭ്യാ​​​സ ഏ​​​ജ​​​ൻ​​​സി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ പു​​​ര​​​സ്കാ​​​രം മോ​​​ൺ. മാ​​​ത്യു എം. ​​​ചാ​​​ലി​​​ലി​​​ന്. 50,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വു​​​മ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ർ​​​ഡ്. നാ​​​ളെ ചെ​​​മ്പേ​​​രി വി​​​മ​​​ൽ​​​ജ്യോ​​​തി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ത​​​ല​​​ശേ​​​രി കോ​​​ർ​​​പ​​​റേ​​​റ്റ് വി​​​ദ്യാ​​​ഭ്യാ​​​സ ഏ​​​ജ​​​ൻ​​​സി സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ക്കും. നിലവില്‍ ചെ​​​മ്പേ​​​രി വി​​​മ​​​ല ഹോ​​​സ്പി​​​റ്റ​​​ൽ ഡ​​​യ​​​റ​​​ക്ട​​​റാ​​​​​​ണ്. ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത മു​​​ൻ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത മാ​​​ർ ജോ​​​സ​​​ഫ് പൗ​​​വ്വ​​​ത്തി​​​ൽ, ഡോ. ​​​എ​​​സ്. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, ഡോ. ​​​പി.​​​വി. ഗം​​​ഗാ​​​ധ​​​ര​​​ൻ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണു മു​​​ൻ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ പു​​​ര​​​സ്കാ​​​രം ലഭിച്ചത്. മ​​​ല​​​ബാ​​​റി​​​ന്‍റെ വി​​​ദ്യാ​​​ഭ്യാ​​​സ-​​സാ​​​മൂ​​​ഹി​​​ക-​​​സാം​​​സ്കാ​​​രി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ൽ നിസ്തുല സംഭാവന നല്‍കിയ അദ്ദേഹം കേ​​​ര​​​ള ക്രി​​​സ്ത്യ​​​ൻ റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​റി​​​ന്‍റെ മാ​​​ർ ക​​​രി​​​യാ​​​റ്റി അ​​​വാ​​​ർ​​​ഡ്, ഉ​​​ത്ത​​​ര കേ​​​ര​​​ള സം​​​ഗീ​​​ത സാ​​​ഹി​​​ത്യ​​​വേ​​​ദി​​​യു​​​ടെ അ​​​ക്ഷ​​​ര അ​​​വാ​​​ർ​​​ഡ് തു​​​ട​​​ങ്ങി​​​യ പുരസ്കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്.
Image: /content_image/India/India-2017-05-19-04:26:42.jpg
Keywords: പുരസ്
Content: 4952
Category: 9
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയുടെ റീജിയണല്‍ ബൈബിള്‍ കണ്‍വന്‍ഷനുകള്‍ ജൂണ്‍ 6 മുതല്‍
Content: പ്രസ്റ്റണ്‍: യു.കെ.യിലുള്ള പ്രവാസികളായ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി രൂപം കൊണ്ട ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത നേതൃത്വം നല്‍കുന്ന ഒക്ടോബറിലെ ‘അഭിഷേകാഗ്‌നി’ ധ്യാനത്തിനൊരുക്കമായുളള റീജിയണല്‍ ഏകദിന ബൈബിള്‍ കണ്‍വന്‍ഷനുകള്‍ ജൂണ്‍ 6 മുതല്‍ ആരംഭിക്കുന്നു. രൂപതയിലെ 8 റീജിയണുകള്‍ ഒരുക്കുന്ന കേന്ദ്രങ്ങളില്‍ വച്ചായിരിക്കും ഈ ധ്യാനങ്ങള്‍ നടക്കുന്നതെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു. ബ്രിസ്റ്റോള്‍, ലണ്ടന്‍, ഈസ്റ്റ് ആംഗ്ലിയ, മാഞ്ചസ്റ്റര്‍, ഗ്ലാസ്ഗോ, പ്രസ്റ്റണ്‍, ബര്‍മ്മിംഗ്ഹാം, സൗത്താംപ്റ്റണ്‍ എന്നിവിടങ്ങളിലായി ജൂണ്‍ 6 മുതല്‍ 20 വരെ നടക്കുന്ന കണ്‍വന്‍ഷനുകളില്‍ പ്രസിദ്ധ വചന പ്രഘോഷകരായ റവ. ഫാ. സോജി ഓലിക്കല്‍, റെജി കൊട്ടാരം എന്നിവര്‍ വചനശുശ്രൂഷ നയിക്കും. ഒക്ടോബര്‍ മാസത്തില്‍ റവ. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷന് വിശ്വാസികളെ ആത്മീയമായി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് റീജിയണ്‍ തലത്തില്‍ ഒരുക്ക ബൈബിള്‍ കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കുന്നത്. ഈ ധ്യാനങ്ങളുടെ ആത്മീയ വിജയത്തിനായും വിശ്വാസികള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ഒരുക്കുന്നതിനായും ഓരോ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലും മധ്യസ്ഥ പ്രാര്‍ത്ഥനാ ഗ്രൂപ്പുകള്‍ ആരംഭിക്കണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു. രൂപതയുടെ എട്ടു വിവിധ റീജിയണുകളിലായി ധ്യാനം ഒരുക്കിയിരിക്കുന്നതിനാല്‍, രൂപതയുടെ എല്ലാ ഭാഗത്തുള്ളവര്‍ക്കും തങ്ങളുടെ ഏറ്റവും അടുത്തുള്ള റീജിയണുകളില്‍ പോയി സംബന്ധിക്കുവാനും അതുവഴി കൂടുതല്‍ പേര്‍ക്ക് ഈ ധ്യാനശുശ്രൂഷകളുടെ നല്ല ഫലങ്ങള്‍ സ്വീകരിക്കാനും ഇടയാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. രൂപതാധ്യക്ഷന്‍ രക്ഷാധികാരിയും വികാരി ജനറല്‍ റവ. ഫാ. മാത്യൂ ചൂരപ്പൊയ്കയില്‍ ജനറല്‍ കോ- ഓര്‍ഡിനേറ്ററും രൂപതാ ന്യൂ ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ റവ. ഫാ. സോജി ഓലിക്കല്‍ ജനറല്‍ കണ്‍വീനറുമായുള്ള ബൈബിള്‍ കണ്‍വന്‍ഷന്‍ ശുശ്രൂഷകള്‍ക്ക്, പ്രാദേശിക കോ ഓര്‍ഡിനേറ്റര്‍മാരായി നിയമിതനായിരിക്കുന്ന ബഹു. വൈദികരുടെ നേതൃത്വത്തില്‍ ദൈവവചനം വായിക്കുകയും പഠിക്കുകയും ചെയ്യുന്ന ഈ കണ്‍വന്‍ഷനുകളില്‍ എല്ലാ വിശ്വാസികളും താല്‍പര്യപൂര്‍വം പങ്കുചേരണമെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു.
Image: /content_image/Events/Events-2017-05-19-04:55:30.jpg
Keywords: ഗ്രേറ്റ് ബ്രിട്ടന്‍
Content: 4953
Category: 1
Sub Category:
Heading: യുവജനങ്ങളെ ആത്മീയമായ ജീവിതത്തിലേക്ക് നയിക്കുകയാണ് സഭയുടെ പ്രധാന ലക്ഷ്യം: കര്‍ദ്ദിനാള്‍ ബാള്‍ദിസ്സേരി
Content: ഹോങ്കോങ്ങ്: പാപത്താല്‍ ‍ഞെരുക്കപ്പെടാത്ത ആത്മീയമായൊരു ജീവിത തിരഞ്ഞെടുപ്പിലേയ്ക്ക് യുവജനങ്ങളെ നയിക്കുകയാണ് സഭയുടെ പ്രധാനലക്ഷ്യമെന്ന് ബിഷപ്പ്സ് സിനഡ് ജനറല്‍ സെക്രട്ടറി കര്‍ദ്ദിനാള്‍ ലൊറെന്‍സോ ബാള്‍ദിസ്സേരി. വത്തിക്കാന്‍ പ്രതിനിധിയായി തായ്വാന്‍, ഹോങ്കോങ്ങ് എന്നിവ സന്ദര്‍ശിച്ച അദ്ദേഹം സഭയിലെ മെത്രാന്മാരുടെ പതിനഞ്ചാമത് സിന‍ഡിന് ഒരുക്കമായി നടത്തിയ ചര്‍ച്ചാസമ്മേളങ്ങളിലാണ് സാമൂഹിക ചുറ്റുപാടുകളെയും യുവജനങ്ങളെയും പറ്റി കര്‍ദ്ദിനാള്‍ ബാള്‍ദിസേരി വിശദീകരിച്ചത്. പൗരോഹിത്യ ജീവിതത്തില്‍ വീഴ്ചകളും പരാജയങ്ങളും ഉണ്ടാകുന്നതുപോലെതന്നെ ഇന്ന് കുടുംബജീവിതത്തിലും വീഴ്ചകളും തകര്‍ച്ചകളുമുണ്ട്. വിവാഹജീവിതത്തിലേയ്ക്കോ പൗരോഹിത്യത്തിലേയ്ക്കോ സന്ന്യാസത്തിലേയ്ക്കോ, ജീവിതത്തിന്റെ ശരിയായ തിരഞ്ഞെടുപ്പ് അനിവാര്യമാണ്. അതിനാല്‍ യുവജനങ്ങളുടെ ജീവിതത്തില്‍ ആഴമുള്ള വിശ്വാസവും തിരഞ്ഞെടുപ്പും ഏറെ പ്രധാനപ്പെട്ടതാണ്. സ്ഥിരതയില്ലാത്തതും അടിക്കടി തകരുന്നതുമായ ‘താല്ക്കാലികയുടെ സംസ്ക്കാരം’ സമൂഹത്തിന്‍റെ പൊതുമേഖലയില്‍ വേരുപിടിക്കുന്നുണ്ട്. നൈമിഷികമായ സന്തോഷവും സൗകര്യവും നേട്ടവും തേടിയുള്ള പരക്കംപാച്ചിലില്‍ തകര്‍ച്ചകള്‍ ഉണ്ടാകുന്നതുപോലെ, തകരുന്ന കുടുംബങ്ങള്‍ക്കും തളരുന്ന ദാമ്പത്യബന്ധങ്ങള്‍ക്കും അവ കാരണമാക്കുന്നുണ്ടെന്ന് കര്‍ദ്ദിനാള്‍ ബാള്‍ദിസേരി തന്റെ സന്ദേശത്തില്‍ സൂചിപ്പിച്ചു. പുറമെ സന്തോഷമുള്ളവരും ഏറെ ഊര്‍ജ്ജസ്വലതയുള്ളവരുമായി യുവജനങ്ങള്‍ ഇന്ന് കാണപ്പെടാറുണ്ടെങ്കിലും, ആന്തരികമായ പ്രതിസന്ധികളാല്‍ അവര്‍ മരവിച്ചും മരിച്ചുമാണ് ജീവിക്കുന്നത്. ജീവിതലക്ഷ്യവും പ്രത്യാശയും നശിക്കുന്നതാണ് ഇതിനു കാരണം. അതിനാല്‍ പാപത്താല്‍ ‍ഞെരുക്കപ്പെടാത്ത ആത്മീയതയുടെ സന്തുലിതമായൊരു ജീവിത തിരഞ്ഞെടുപ്പിലേയ്ക്ക് യുവജനങ്ങളെ നയിക്കുകയാണ് സഭയുടെ ലക്ഷ്യം. കര്‍ദ്ദിനാള്‍ ബാള്‍ദിസ്സേരി പറഞ്ഞു.
Image: /content_image/TitleNews/TitleNews-2017-05-19-05:29:45.jpg
Keywords: കര്‍ദിനാള്‍