Contents

Displaying 4681-4690 of 25075 results.
Content: 4965
Category: 18
Sub Category:
Heading: ഫാ. റോബി കണ്ണന്‍ചിറ ലോക മതാന്തര സൗഹൃദവേദിയുടെ ജനറല്‍ സെക്രട്ടറി
Content: കൊ​ച്ചി: ലോ​ക മ​താ​ന്ത​ര സൗ​ഹൃ​ദ​വേ​ദി​യു​ടെ (ഡ​ബ്ല്യു​എ​ഫ്ഐ​ആ​ർ​സി) സെ​ക്ര​ട്ട​റി ജ​ന​റ​ലാ​യി ഫാ.​ റോ​ബി ക​ണ്ണ​ൻ​ചി​റ​യേ തെ​ര​ഞ്ഞെ​ടു​ത്തു. സ്വാ​മി സ​ദാ​ശി​വാ​ന​ന്ദയേ പ്രസിഡന്‍റായും കെ.എച്ച്. ഷെഫീക്കിനെ ട്രഷററായും തിരഞ്ഞെടുത്തിട്ടുണ്ട്. മാ​ർ​ക്ക​സ് ബ്രെ​ബ്രൂ​ക്ക് (യു​കെ), ജ​സ്റ്റീ​സ് പി.​കെ.​ ഷം​സു​ദ്ദീ​ൻ, പ്ര​ഫ എ​ൻ.​ആ​ർ.​ മേ​നോ​ൻ എ​ന്നി​വ​രെ ര​ക്ഷാ​ധി​കാ​രി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തായി ഫാ.​ റോ​ബി ക​ണ്ണ​ൻ​ചി​റ അ​റി​യി​ച്ചു. ക​ലൂ​ർ റി​ന്യൂ​വ​ൽ സെ​ന്‍റ​റി​ൽ പ്ര​ഫ ​എ​ൻ.​ആ​ർ.​ മേ​നോ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ജ​ന​റ​ൽ​ബോ​ഡി യോ​ഗ​ത്തി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. 1981ൽ ​കൊ​ച്ചി​യി​ൽ ആ​രം​ഭി​ച്ച ഡ​ബ്ല്യു​എ​ഫ്ഐ​ആ​ർ​സി ഇ​തി​ന​കം പ​ന്ത്ര​ണ്ടു ലോ​ക മ​ത​സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ത്തി. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി 400ല​ധി​കം അം​ഗ​ങ്ങ​ളു​ണ്ട്. ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തും കൂ​ടു​ത​ൽ ഡ​ബ്ല്യു​എ​ഫ്ഐ​ആ​ർ​സി ചാ​പ്റ്റ​റു​ക​ൾ ആ​രം​ഭി​ക്കാന്‍ തിരഞ്ഞെടുപ്പ് യോ​ഗം തീ​രു​മാ​നി​ച്ചു.
Image: /content_image/India/India-2017-05-20-08:23:12.jpg
Keywords: മത
Content: 4966
Category: 24
Sub Category:
Heading: ഭാര്യയും ഭർത്താവും പരസ്‌പരം കലഹിക്കുന്ന ഒരു കുടുംബത്തെ എങ്ങനെ സ്വർഗ്ഗമാക്കി മാറ്റാം
Content: അടുത്തടുത്തുള്ള രണ്ടു ഭവനങ്ങൾ. ഒന്നിൽ വസിച്ചിരുന്നത് എന്തിനും ഏതിനും ശണ്ഠകൂടുന്നവർ. ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുകൂടുമ്പോൾ അന്യോന്യം കുറ്റപ്പെടുത്തുകയും ആരോപണങ്ങൾ ഉയർത്തുകയും പഴിചാരൽ നടത്തുകയും ചെയ്യും. ഇത് വല്ലപ്പോഴും ഉണ്ടാകുന്ന സംഭവമല്ല; അവരുടെ പതിവു പരിപാടിയാണ്. അത്തരം ഭവനങ്ങൾ ഇന്നത്തെ സമൂഹത്തിൽ വിരളമല്ല എന്നോർത്തുപോകുന്നു. പ്രത്യേകിച്ച് മദ്യം ആധിപത്യം പുലർത്തുന്ന ഭവനങ്ങളിൽ. മേൽപ്പറഞ്ഞ ഭവനത്തിന്റെ സമീപത്തുള്ള ഭവനത്തിലെ അവസ്ഥ തികച്ചും വ്യത്യസ്തമായിരുന്നു. അവിടെ ശാന്തിയും സമാധാനവും സ്വസ്ഥതയും വാണരുളി. ഒരപശബ്ദവും ഒരിക്കൽപ്പോലും അവിടെനിന്നുയർന്നില്ല. ഒരിക്കൽ ആദ്യം പരാമർശിച്ച ഭവനത്തിൽ ശണ്ഠ ഉച്ചകോടിയിൽ എത്തിനിൽക്കുമ്പോൾ അടുത്തുള്ള വീട്ടിലേക്കു വിരൽചൂണ്ടിക്കൊണ്ട് ഭർത്താവിനോടു ഭാര്യ ചോദിക്കുകയാണ്: ‘ഹേ മനുഷ്യാ, ആ വീട്ടിലുള്ളവർ എന്തെങ്കിലും വഴക്കിട്ടു നിങ്ങൾ കേട്ടിട്ടുണ്ടോ? അവരുടെ അട്ടഹാസമോ, ശകാരവർഷമോ, എന്തെങ്കിലും നിങ്ങൾ കേട്ടിട്ടുണ്ടോ ? ഇല്ല; ഒരിക്കലും ഉണ്ടായിട്ടില്ല. നിങ്ങൾ അവിടെനിന്നു പഠിക്കണം. എങ്ങനെയാണു വഴക്കും കലഹവും കൂടാതെ ശാന്തമായി ജീവിക്കുന്നതെന്ന് അവരെ നോക്കി പഠിക്ക്!’ അതിനെതിരായി ഒന്നും പറയാൻ അയാൾ ഒരുമ്പെട്ടില്ല. അയൽക്കാരന്റെ വീട്ടിലെ ശാന്തതയും സ്വൈരതയും അയാളെയും ആകർഷിച്ചിട്ടുള്ളതാണ്; അസൂയപ്പെടുത്തിയിട്ടുമുണ്ട്. ഏതായാലും അയൽവീട്ടിലെ കാര്യം ഒന്നു ശ്രദ്ധിക്കാമെന്നു തീരുമാനിച്ചു. അയാൾ അവരുടെ ജനലരികെ നിന്ന് അകത്തേക്കു നോക്കി. അവിടെ ഭാര്യ അടുക്കളയിൽ പാചകത്തിൽ മുഴുകിയിരിക്കുന്നു. ഭർത്താവ് ഒരു മേശയുടെ മുമ്പിലിരുന്ന് ഗൗരവത്തോടും സൂക്ഷ്മതയോടും എന്തോ എഴുതിക്കൊണ്ടിരിക്കുന്നു. അപ്പോൾ അവരുടെ ടെലിഫോൺ ബെൽ മുഴങ്ങി. ഉടൻ അയാൾ ചാടിയെഴുനേറ്റ് ടെലിഫോൺ എടുക്കാൻ പാഞ്ഞു. ആ പോക്കിൽ അവിടെയിരുന്ന ഒരു പാത്രത്തിൽ ചവിട്ടി അത് ഉടഞ്ഞുപോയി. അയാൾ ഉടൻ കുനിഞ്ഞ് അതിന്റെ കഷണങ്ങൾ പെറുക്കിക്കൂട്ടുവാൻ ശ്രമിച്ചു. ഉടൻതന്നെ ഭാര്യ അടുക്കളയിൽ നിന്ന് ഓടിയെത്തി കുനിഞ്ഞ് കഷണങ്ങൾ പെറുക്കുന്നതിൽ ഭർത്താവിനെ സഹായിച്ചു. അപ്പോൾ ഭർത്താവ് പറഞ്ഞു: ‘എനിക്കേറെ ഖേദമുണ്ട്; ഫോൺ എടുക്കാനുള്ള തത്രപ്പാടിൽ പാത്രം കാണാതെ അതിൽ തട്ടി ഉടയുകയായിരുന്നു.’ ഉടനെ ഭാര്യ പറഞ്ഞു: ‘എന്റെ പൊന്നേ, അത് എന്റെ കുഴപ്പമാണ്. ഞാനാണ് ആ പാത്രം ആ വഴിയിൽ വച്ചത്. അതുകൊണ്ടാണ് നിങ്ങൾ അതിൽ തട്ടാൻ ഇടയായത്. ഏതായാലും നിങ്ങൾക്കൊന്നും പറ്റിയില്ലല്ലോ.’ ഇത്രയും പറഞ്ഞ് അവർ പരസ്പരം ചുംബിച്ചു രംഗം അവസാനിപ്പിച്ചു. ഈ സംഭവമെല്ലാം ജനലിങ്കൽ നിന്നു നിരീക്ഷിച്ച അയൽക്കാരൻ തിരിച്ചെത്തി ഭാര്യയോടു പറഞ്ഞു: ഇപ്പോൾ എനിക്കു കാര്യം മനസ്സിലായി. അവരുടെ വീട്ടിൽ അവർ രണ്ടുപേരും ‘തെറ്റുകാരാണ്’. ഇവിടെ നമ്മുടെ വീട്ടിൽ, നമ്മൾ രണ്ടുപേരും എല്ലായിപ്പോഴും ‘ശരി മാത്രം’ ചെയ്യുന്നവരുമാണ്. കുടുംബ ജീവിതത്തിലേക്കും ഭാര്യാഭർതൃ ബന്ധത്തിലേക്കും വെളിച്ചം വീശുന്ന കഥയാണ് നമ്മുടെ മുമ്പിലുള്ളത്. ഭൂമിയിലെ പറുദീസാ എന്നോ, സ്വർഗത്തിന്റെ പ്രതിരൂപമെന്നോ കുടുംബത്തെ നിർവചിക്കുന്നതിന്റെ കാരണം അവിടെ വ്യാപരിക്കുന്ന അന്തരീക്ഷവും പുലർത്തുന്ന സ്നേഹത്തിന്റെ ചൈതന്യവുമാണ്. എന്നാൽ പല കുടുംബങ്ങളും കുട്ടിനരകങ്ങളായിത്തീരുന്നത് അവിടെ അരങ്ങേറുന്ന ശണ്ഠകളും അവയ്ക്കു കാരണമാകുന്ന ആരോപണങ്ങളും പ്രത്യാരോപണങ്ങളും മൂലമാണ്. ഏറ്റവും പ്രധാനമായ ഒന്ന് സ്വന്തം തെറ്റ് അംഗീകരിക്കാനും അതിനു മാപ്പ് അപേക്ഷിക്കാനും സന്നദ്ധമാകാതെ സ്വയം നീതീകരിക്കുകയും കുറ്റം എപ്പോഴും മറ്റേ ആളിൽ ആരോപിക്കുന്നതുമാണ്. ഈ പ്രവണത പ്രഥമ മനുഷ്യനിൽത്തന്നെ ആരംഭിച്ചുവെന്ന് ബൈബിൾ സാക്ഷിക്കുന്നു. ദൈവം ആദാമിനോടു നീ തെറ്റുചെയ്തത് എന്ത് എന്നു ചോദിക്കുമ്പോൾ, താനല്ല തനിക്കു പങ്കാളിയായി നൽകപ്പെട്ട ‘സ്ത്രീ’യാണ് കുറ്റക്കാരിയെന്ന് ആരോപിക്കുകയായിരുന്നു. ‘മറ്റേ ആളിൽ’ കുറ്റം ആരോപിക്കുന്ന പ്രവണത ഇന്നും തുടരുന്നു. സ്വന്തം തെറ്റിനെ അംഗീകരിച്ച് മാപ്പിരക്കുന്ന രംഗം ഉണ്ടായാൽ കലഹത്തിനുള്ള സാധ്യത അപ്പോഴേ അസ്തമിക്കുന്നു. ഇംഗ്ലിഷ് ഭാഷയിൽ ‘sorry’ എന്നുള്ള പദം യഥാസമയം പ്രയോഗിച്ചാൽ പൊട്ടിത്തെറിക്കാൻ മുട്ടിനിൽക്കുന്ന അവസ്ഥ പോലും ശാന്തിയുടെ കുളിർമഴ പെയ്യിക്കുന്നതായി മാറും. ആ വാക്ക് ഹൃദയത്തിൽ നിന്നുയരുന്നതാവണം. അതിനു തടസ്സം സൃഷ്ടിക്കുന്നത് സ്വാർഥതയും അഹന്തയുമാണ്. ‘ഈഗോ’ ഉള്ളിൽ തിളച്ചുപൊന്തുമ്പോൾ സ്വന്തം തെറ്റിനെ കാണുവാനോ അംഗീകരിക്കുവാനോ ഒരുമ്പെടുകയില്ല. ആത്മബോധവും ആത്മവിശ്വാസവും അവശ്യം വേണ്ട ഗുണങ്ങൾതന്നെ. പക്ഷേ അതിന്റെ അളവു വർധിച്ച് അഹന്തയെന്ന അവസ്ഥയിലെത്തിയാൽ അതു നിശ്ചയമായും അപകടകരമാണ്. മുകളിൽ കണ്ടപ്രകാരം പാത്രമുടയുകയും നഷ്ടം സംഭവിക്കുകയും ചെയ്ത സാഹചര്യം പല ഭവനത്തിലും കലഹത്തിനു കാരണമാകാം. പാത്രം സൂക്ഷിച്ചുവയ്ക്കാതെ നടക്കുന്നവഴിയിൽ കൊണ്ടുവച്ചതിന് ഭാര്യയെ പ്രതിക്കൂട്ടിൽ നിർത്താം. അതുപോലെ ഭർത്താവ് സൂക്ഷ്മത ഇല്ലാതെ ഓടിച്ചാടി നടക്കുന്നതായി ഭാര്യയ്ക്ക് ആരോപിക്കാം. ഇരുഭാഗത്തുനിന്നുമുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളും വഴി ആ ദിവസം മുഴുവൻ സംഘർഷപൂരിതമാകാൻ ഇടയാകാം. നമ്മുടെ ഭവനങ്ങളെ പറുദീസയാക്കി മാറ്റാനുള്ള ഉത്തരവാദിത്തം നമ്മിൽത്തന്നെയാണ്. അതു സാധ്യമാകണമെങ്കിൽ വിനയവും ആത്മാർഥതയും നിലനിർത്താൻ ശ്രമിക്കണം. യേശു അരുൾചെയ്തു: "സമാധാനം ഉണ്ടാക്കുന്നവർ അനുഗ്രഹിക്കപ്പെട്ടവർ; അവർ ദൈവത്തിന്റെ പുത്രന്മാരെന്നു വിളിക്കപ്പെടും". #Repost
Image: /content_image/SocialMedia/SocialMedia-2017-05-20-08:54:36.jpg
Keywords: ദാമ്പത്യ
Content: 4967
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ക്ക് നേരെയുള്ള അക്രമങ്ങളെ അപലപിച്ചു ഇസ്രായേല്‍ പ്രസിഡന്റ്
Content: ജെറുസലേം: ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ മനുഷ്യവംശത്തിനും മേല്‍ വീണ കറയാണെന്നു ഇസ്രായേല്‍ പ്രസിഡന്‍റ് റൂവന്‍ റിവ്ലിന്‍. ക്രിസ്ത്യന്‍ സഭാ നേതാക്കളുമായി ജെറുസലേമില്‍ നടത്തിയ കൂടിക്കാഴ്ചക്കിടയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. മധ്യ-പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍, പ്രത്യേകിച്ച് സിറിയയിലും ഈജിപ്തിലും ക്രിസ്ത്യാനികള്‍ക്ക് എതിരെ നടക്കുന്ന കൂട്ടക്കൊലകളെ അദ്ദേഹം അപലപിച്ചു. കൂടികാഴ്ച്ചയ്ക്കിടെ ക്രൈസ്തവ വിശ്വാസികള്‍ക്ക് തങ്ങളുടെ രാജ്യത്തിന്റെ പിന്തുണ അദ്ദേഹം ഉറപ്പ് നല്‍കി. നമ്മള്‍ എല്ലാവരും സിറിയയില്‍ നടന്ന സംഭവങ്ങള്‍ കണ്ടതാണല്ലോ; ഇസ്രായേലി ആശുപത്രികളില്‍ ചികിത്സക്കായി എത്തിയ മുറിവേറ്റവരില്‍ ചിലരെ ഞാന്‍ സന്ദര്‍ശിക്കുകയുണ്ടായി. അവിടേയും, മുഴുവന്‍ രാജ്യത്തുമായി ക്രിസ്ത്യന്‍ സമൂഹത്തിനു നേരെ സംഭവിച്ചുകൊണ്ടിരിക്കുന്നത് - മുഴുവന്‍ മനുഷ്യവംശത്തിനും മേലുള്ള കറയാണ്. ഇവിടെയുള്ള ഞങ്ങളുടെ ക്രിസ്ത്യന്‍ സഹോദരന്‍മാരോട് ഞാന്‍ പറയുന്നു, ഈ വിഷമാവസ്ഥയില്‍ ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. ഭയത്തോട് കൂടി പ്രാര്‍ത്ഥിക്കുന്നതിന്റെ ബുദ്ധിമുട്ടും, തീവ്രവാദം വഴി ഏറ്റുവാങ്ങേണ്ടി വരുന്ന സഹനങ്ങളെപ്പറ്റിയും മറ്റാരേക്കാളും നന്നായി ഞങ്ങള്‍ക്കറിയാം. ക്രിസ്ത്യാനികളുടെ ആരാധനാസ്വാതന്ത്ര്യത്തെ സംരക്ഷിക്കുവാനും, ക്രിസ്ത്യാനികളുടെ പുണ്യസ്ഥലങ്ങളുടെ സംരക്ഷണത്തിനും ഇസ്രായേല്‍ പ്രതിജ്ഞാബദ്ധമാണെന്ന ഉറപ്പും അദ്ദേഹം നല്‍കുകയുണ്ടായി. ക്രിസ്ത്യാനികളും യഹൂദരും സഹോദരന്‍മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റൂവന്‍ റിവ്ലിന്റെ വാക്കുകള്‍ യഹൂദ- ക്രിസ്ത്യന്‍ ബന്ധത്തില്‍ കൂടുതല്‍ ഊഷ്മളത പകരും എന്നാണ് വിലയിരുത്തപ്പെടുന്നത്. ക്രൈസ്തവരോട് കാണിച്ച ഐക്യദാര്‍ഢ്യത്തിനും പിന്തുണക്കും സഭാ നേതാക്കള്‍ പ്രസിഡന്‍റിനോട് നന്ദി രേഖപ്പെടുത്തി.
Image: /content_image/TitleNews/TitleNews-2017-05-20-10:45:25.jpg
Keywords: ഇസ്രാ, ജെറു
Content: 4968
Category: 18
Sub Category:
Heading: സീറോ മലബാർ പ്രവാസി യുവജനസംഗമം ഇന്ന് സമാപിക്കും
Content: കൊ​​​ച്ചി: കഴിഞ്ഞ 19നു ആരംഭിച്ച സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യി​​​ലെ പ്ര​​​ഥ​​​മ പ്ര​​​വാ​​​സി യു​​​വ​​​ജ​​​ന​​​സം​​​ഗ​​​മം ഇ​​​ന്നു സ​​​മാ​​​പി​​​ക്കും. മാ​​​ര്‍ തോ​​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ തീ​​​ര്‍​ഥാ​​​ട​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​യ പ​​​റ​​​വൂ​​ർ, കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ര്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യു​​​ള്ള തീ​​​ര്‍​ഥാ​​​ട​​​ന​​​ത്തോ​​​ടെ​​​യാ​​​ണു സ​​​മാ​​​പ​​​നം. സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി, ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ബി​​ഷ​​പ് മാ​​​ര്‍ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ന്‍ എ​​​ന്നി​​​വ​​​ര്‍ യു​​​വ​​​ജ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തി. ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ന്‍ ജോ​​​സ​​​ഫ്, റ​​​വ.​​​ഡോ.​​​ജോ​​​സ​​​ഫ് പാം​​​ബ്ലാ​​​നി, റ​​​വ.​​​ഡോ.​​​സി​​​ബി പു​​​ളി​​​ക്ക​​​ൽ, റ​​​വ.​​​ഡോ.​​​പീ​​​റ്റ​​​ര്‍ ക​​​ണ്ണ​​​മ്പു​​​ഴ, ബി​​​ജു ഡൊ​​​മി​​​നി​​​ക് എ​​​ന്നി​​​വ​​​ര്‍ വി​​​വി​​​ധ സെ​​​ഷ​​​നു​​​ക​​​ള്‍ ന​​​യി​​​ച്ചു. നൂ​​​റോ​​​ളം യു​​​വ​​​ന​​​ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​ണ്ട്.
Image: /content_image/India/India-2017-05-21-01:41:18.jpg
Keywords: സീറോ മലബാര്‍
Content: 4969
Category: 18
Sub Category:
Heading: മോണ്‍. തോമസ് പഴേപറമ്പിലിന്റെ 25-ാം ചരമവാര്‍ഷികാചരണം 23ന് പാലായില്‍
Content: പാ​​ലാ: ത​​ല​​ശേ​​രി രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ വി​​കാ​​രി ജ​​ന​​റാ​​ളും വ​​ട​​ക്ക​​ൻ മ​​ല​​ബാ​​റി​​ലേ​ക്കു​​ള്ള കു​​ടി​​യേ​​റ്റ ച​​രി​​ത്രം വി​​വ​​രി​​ക്കു​​ന്ന സ്വ​​പ്ന​​ഭൂ​​മി​​യി​​ൽ എ​​ന്ന ഗ്ര​​ന്ഥ​​ത്തി​​ന്‍റെ ക​​ർ​​ത്താ​​വു​​മാ​​യ മോ​​ൺ.​​തോ​​മ​​സ് പ​​ഴേ​​പ​​റ​​മ്പിലി​​ന്‍റെ 25-ാം ച​​ര​​മ​​വാ​​ർ​​ഷി​​കം 23ന് ​​നടക്കും. പ​​ഴേ​​പ​​റ​​ന്പി​​ൽ കു​​ടും​​ബ​​യോ​​ഗ​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ പാ​​ലാ പാ​​ലാ​​ക്കാ​​ട് ചെ​​റു​​പു​​ഷ്പ​​ദേ​​വാ​​ല​​യ​​ത്തി​​ലാണ് ആചരണം. മോ​​ൺ.​​പ​​ഴേ​​പ​​റ​​ന്പി​​ലി​​ന്‍റെ താ​​ല്പ​​ര്യ​​വും ഉ​​ത്സാ​​ഹ​​വു​​മാ​ണു പാ​​ലാ രൂ​​പ​​ത​​യി​​ലെ പാ​​ലാ​​ക്കാ​​ട് ചെ​​റു​​പു​​ഷ്പ ദേ​​വാ​ല​​യ​​ത്തി​​ന്‍റെ സ്ഥാ​​പ​​ന​​ത്തി​​നും നി​​മി​​ത്ത​​മാ​​യ​​ത്. 23ന് ​​രാ​​വി​​ലെ ഒ​​ൻ​​പ​​തി​​നു പാ​​ലാ​​ക്കാ​​ട് ചെ​​റു​​പു​​ഷ്പ ദേ​​വാ​​ല​​യ​​ത്തി​​ൽ മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റ​​ന്പി​​ലി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. തു​​ട​​ർ​​ന്ന് അ​​നു​​സ്മ​​ര​​ണ ശു​​ശ്രൂ​​ഷ ന​​ട​​ക്കും. പ​​തി​​നൊ​​ന്നി​​നു ന​​ട​​ക്കു​​ന്ന കു​​ടും​​ബ​​യോ​​ഗ ​സ​​മ്മേ​​ള​​നം കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ൺ.​​ജ​​സ്റ്റി​​ൻ പ​​ഴേ​​പ​​റ​​മ്പിൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഫാ.​​തോ​​മ​​സ് വെ​​ട്ടു​​കാ​​ട്ടി​​ൽ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ക്കും. ത​​ല​​ശേ​​രി രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ മെ​​ത്രാ​​നാ​​യി​​രു​​ന്ന മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വ​​ള്ളോ​​പ്പ​​ള്ളി​​യോ​​ടൊ​​പ്പം വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ​​യും പ​​ള​​ളി​​ക​​ളു​​ടെ​​യും നി​​ർ​​മ്മാ​​ണ​​ത്തി​നു നേ​​തൃ​​ത്വം​വ​​ഹി​​ച്ച മോ​​ൺ.​​തോ​​മ​​സ് പ​​ഴേ​​പ​​റമ്പിലില്‍ കു​​ടി​​യേ​​റ്റ ക​​ർ​​ഷ​​ക​​രു​​ടെ ആ​ധ്യാ​​ത്മി​​ക​​വും സാ​​മൂ​​ഹി​​ക​​വും സാമ്പത്തി​​ക​​വു​​മാ​​യ അ​​ഭി​​വൃ​​ദ്ധിക്കാ​​യി നേ​​തൃ​​പ​​ര​​മാ​​യ പ​​ങ്കു​​വ​​ഹി​​ച്ച വൈദികന്‍ കൂടിയാണ്.
Image: /content_image/India/India-2017-05-21-01:52:26.jpg
Keywords: ചരമ
Content: 4970
Category: 18
Sub Category:
Heading: തൃശ്ശൂര്‍ അതിരൂപതയുടെ 130ാം അതിരൂപതാദിനാഘോഷം നടന്നു
Content: തൃ​ശൂ​ർ: സ​ഹ​ന​ങ്ങ​ളി​ലൂ​ടേ​യും പീ​ഡ​ന​ങ്ങ​ളി​ലൂ​ടേ​യു​മാ​ണു സ​ഭ എ​ന്നും വ​ള​ർ​ന്നി​ട്ടു​ള്ള​തെ​ന്നും വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കാ​നു​ള്ള ക​രു​ത്ത് യേ​ശു സ​ഭ​യ്ക്കു ന​ൽ​കു​മെ​ന്നും സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി. പു​തു​ക്കാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ തൃ​ശൂ​ർ അ​തി​രൂ​പ​ത​യു​ടെ 130ാം അ​തി​രൂ​പ​താ​ദി​നാ​ഘോ​ഷ സ​മ്മേ​ള​ന​ത്തി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തോ​മാ​ശ്ലീ​ഹാ​യു​ടെ കാ​ലം മു​ത​ൽ ര​ണ്ടാ​യി​ര​ത്തോ​ളം വ​ർ​ഷ​ത്തെ പാ​ര​മ്പ​ര്യം തൃ​ശൂ​രി​ലെ വി​ശ്വാ​സി​ക​ൾ​ക്കു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. ഒ​രു​ല​ക്ഷ​ത്തോ​ളം കു​ടും​ബ​ങ്ങ​ളു​ള്ള തൃ​ശൂ​ർ അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 91.28 കോ​ടി രൂ​പ​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ച്ച ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് പ​റ​ഞ്ഞു. കു​ടും​ബ​ങ്ങ​ളി​ൽ ജ​ന​ന നി​ര​ക്കു കു​റ​ഞ്ഞു​വ​രു​ന്ന​തു ശു​ഭ​ക​ര​മ​ല്ല. ആ​നു​പാ​തി​ക​മാ​യി പെ​ണ്‍​കു​ട്ടി​ക​ൾ ഇ​ല്ലാ​ത്ത​തു​മൂ​ലം വി​വാ​ഹി​ത​രാ​കാ​ൻ ക​ഴി​യാ​ത്ത യു​വാ​ക്ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് ക​ണ​ക്കു​ക​ൾ സ​ഹി​തം വെ​ളി​പ്പെ​ടു​ത്തി. അ​പ​രി​ചി​ത​രെ ഭ​യ​പ്പെ​ടു​ക​യും സം​ശ​യി​ക്കു​ക​യും ചെ​യ്യു​ന്ന ലോ​ക​ത്താ​ണു നാം ​ജീ​വി​ക്കു​ന്ന​തെ​ന്നു സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത മു​ൻ ഡി​ജി​പി ജേ​ക്ക​ബ് പു​ന്നൂ​സ് ചൂ​ണ്ടി​ക്കാ​ട്ടി. ചു​റ്റു​മു​ള്ള മ​നു​ഷ്യ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണെ​ന്ന കാ​ര്യം നാം ​മ​റ​ക്കു​ന്നു. സ​മ​ഭാ​വ​ന​യും സ​ഹി​ഷ്ണു​ത​യും ഇ​ല്ലാ​താ​കു​ന്നു. ഭൂ​മി​യെ കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട​വ​രാ​ണെ​ന്ന സ​ത്യം മ​റ​ന്നു ചൂ​ഷ​ണം ചെ​യ്യു​ന്ന​വ​രാ​യി നാം ​മാ​റു​ന്നു. ഇ​തു തി​രു​ത്ത​പ്പെ​ടേ​ണ്ട​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൃ​ശൂ​ർ അ​തി​രൂ​പ​ത​യു​ടെ ജീ​വ​കാ​രു​ണ്യ സ്ഥാ​പ​ന​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ, ആ​തു​ര​ശ്രു​ശ്രൂ​ഷ സ്ഥാ​പ​ന​ങ്ങ​ളും സ​മൂ​ഹ​ത്തി​നു ന​ൽ​കു​ന്ന സേ​വ​നം ലോ​ക​ത്തി​നു​ത​ന്നെ മാ​തൃ​ക​യാ​ണ്. ജേ​ക്ക​ബ് പൂ​ന്നൂ​സ് അ​നു​സ്മ​രി​ച്ചു. വി​ശി​ഷ്ട സേ​വ​ന​ത്തി​ന് അ​തി​രൂ​പ​ത​യു​ടെ പു​ര​സ്കാ​രം​ങ്ങ​ൾ നേ​ടി​യ ഫാ. ​ജോ​ണ്‍ ചെ​മ്മ​ണൂ​ർ, സി​സ്റ്റ​ർ ഡോ. ​ബീ​ന സി​എം​സി​ക്കു​വേ​ണ്ടി സ​ഹോ​ദ​രി സി​സ്റ്റ​ർ സാ​ല​സ് സി​എം​സി, പ്ര​ഫ. കെ.​എം. ഫ്രാ​ൻ​സി​സ്, ടി.​കെ. അ​ന്തോ​ണി​ക്കു​ട്ടി, ഡോ. ​ഏ​ഡ​ൻ​വാ​ല, ഡോ. ​റോ​സ് ബീ​ന, ഡോ. ​ജെ​റി ജോ​സ​ഫ് പു​ളി​ക്ക​ൻ എ​ന്നി​വ​ർ​ക്കു പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു. ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജേ​ക്ക​ബ് തൂ​ങ്കു​ഴി, മാ​ർ റാ​ഫി മ​ഞ്ഞ​ളി എ​ന്നി​വ​ർ ആ​ശം​സ​യ​ർ​പ്പി​ച്ചു. അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ സ്വാ​ഗ​ത​വും പു​തു​ക്കാ​ട് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​പോ​ൾ​സ​ണ്‍ പാ​ല​ത്തി​ങ്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു. വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്‍. ജോ​ർ​ജ് കോ​ന്പാ​റ, മോ​ണ്‍. തോ​മ​സ് കാ​ക്ക​ശേ​രി, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഡോ. ​മേ​രി റ​ജീ​ന, ഫാ. ​ജോ​സ് കോ​നി​ക്ക​ര തു​ട​ങ്ങി​യ​വ​ർ വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വ​രാ​ക്ക​ര സൗ​ത്ത് ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ ഫാ​ത്തി​മാ ദ​ർ​ശ​ന ശ​താ​ബ്ദി​യെ അ​നു​സ​മ​രി​പ്പി​ച്ച് അ​വ​ത​രി​പ്പി​ച്ച രം​ഗ​പൂ​ജ​യോ​ടെ​യാ​ണു പൊ​തു​സ​മ്മേ​ള​ന​ത്തി​നു തു​ട​ക്ക​മാ​യ​ത്. അ​തി​രൂ​പ​ത​യി​ലെ സ​ന്യാ​സ സ​മൂ​ഹ​ങ്ങ​ളു​ടെ മേ​ധാ​വി​ക​ൾ, വൈ​ദി​ക​ർ, സ​ന്യ​സ്ത​ർ, വൈ​ദി​ക വി​ദ്യാ​ർ​ഥി​ക​ൾ, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ, ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ രൂ​പ​താ​ത​ല ഭാ​ര​വാ​ഹി​ക​ൾ, ഇ​ട​വ​ക പ്ര​തി​നി​ധി​ക​ൾ, കു​ടും​ബ കൂ​ട്ടാ​യ്മ കേ​ന്ദ്ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.
Image: /content_image/India/India-2017-05-21-02:03:53.jpg
Keywords: തൃശ്ശൂര്‍
Content: 4971
Category: 1
Sub Category:
Heading: കരുണയുടെ വെള്ളി വീണ്ടും ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പയുടെ അപ്രതീക്ഷിത സന്ദര്‍ശനം
Content: വത്തിക്കാന്‍ സിറ്റി: കരുണയുടെ ജൂബിലി വര്‍ഷത്തിലെ 'കാരുണ്യ വെള്ളി' വീണ്ടും ഓര്‍മ്മിപ്പിച്ച് കൊണ്ട് പരിശുദ്ധ പിതാവിന്‍റെ അപ്രതീക്ഷിത സന്ദര്‍ശനം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച (19/05/17) വത്തിക്കാനില്‍ നിന്ന് 35 കിലോമീറ്ററോളം തെക്കു പടിഞ്ഞാറു മാറി സ്ഥിതിചെയ്യുന്ന സ്റ്റെല്ല മേരിസ് ഇടവകയിലെ പന്ത്രണ്ടോളം വീടുകളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ മാര്‍പാപ്പ വീടുകള്‍ വെഞ്ചിരിക്കുകയായിരിന്നു. ഇടവകകളില്‍ ആണ്ടിലൊരിക്കല്‍, പതിവുള്ള ഭവനാശീര്‍വ്വാദകര്‍മ്മം സാധാരണ ഇടവകവികാരിയോ, ആ ഇടവകയില്‍ സേവനമനുഷ്ഠിക്കുന്ന മറ്റേതെങ്കിലും വൈദികനോ ആണ് നിര്‍വ്വഹിക്കാറുള്ളത്. എന്നാല്‍, പതിവുപോലെ ഭവനാശീര്‍വ്വാദത്തിന് ഒരു വൈദികന്‍ എത്തുമെന്ന മുന്നറിയിപ്പുണ്ടായിരുന്നതനുസരിച്ച് അതിനായി കാത്തുനിന്നിരുന്ന കുടുംബങ്ങള്‍ മാര്‍പാപ്പയുടെ വരവില്‍ സ്തബ്ധരാകുകയായിരിന്നു. വീടുകള്‍ വെഞ്ചരിച്ച മാര്‍പാപ്പാ കുടുംബങ്ങൾക്ക് ജപമാല സമ്മാനമായി നല്കി. ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണമെന്നും, കെട്ടിടത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന നിശബ്ദത പാലിക്കണമെന്ന അറിയിപ്പ് താന്‍ പാലിച്ചുവെന്നും മാർപാപ്പ സരസരൂപത്തില്‍ പറഞ്ഞു. റോമിന്‍റെ പ്രാന്ത പ്രദേശത്ത് വസിക്കുന്ന കുടുംബങ്ങളോടുള്ള സാമീപ്യത്തിന്‍റെ അടയാളമാണ് മാർപാപ്പായുടെ ഭവനസന്ദര്‍ശനമെന്ന് വത്തിക്കാന്‍ പ്രസ്സ് ഓഫീസ് പത്രക്കുറിപ്പില്‍ രേഖപ്പെടുത്തി.
Image: /content_image/TitleNews/TitleNews-2017-05-21-14:10:22.jpg
Keywords: ഫ്രാന്‍സി
Content: 4972
Category: 6
Sub Category:
Heading: തിരുകുടുംബത്തിൽനിന്നും വർഷിക്കപ്പെടുന്ന ഉന്നതമായ 7 അനുഗ്രഹങ്ങൾ
Content: "ശിശു വളർന്നു. ജ്ഞാനം നിറഞ്ഞു ശക്തനായി; ദൈവത്തിന്റെ കൃപ അവന്റെമേൽ ഉണ്ടായിരുന്നു" (ലൂക്കാ 2:40) #{red->n->n->യേശു ഏകരക്ഷകൻ: ജൂണ്‍ 5}# <br> ഓരോ സമൂഹത്തിന്റെയും അടിസ്ഥാനം കുടുംബമാണ്. കുടുംബങ്ങൾ ശക്തിപ്രാപിക്കുമ്പോൾ സമൂഹവും, അതിലൂടെ രാജ്യങ്ങളും ശക്തിപ്രാപിക്കുന്നു. അങ്ങനെ ഈ ലോകത്തിന്റെ നിലനിൽപ്പു തന്നെ കുടുംബങ്ങളെ ആശ്രയിച്ചാണെന്ന് പറയാം. എന്നാൽ ഈ കുടുംബങ്ങൾ എവിടെനിന്നാണ് ശക്തി സ്വീകരിക്കേണ്ടത്? അതിന് ഒറ്റ ഉത്തരമേയുള്ളൂ 'നസ്രത്തിലെ ഭവനം'. ലോകത്തിലെ എല്ലാ കുടുംബങ്ങളുടെയും മാതൃകയും ശക്തികേന്ദ്രവും നസ്രത്തിലെ തിരുകുടുംബമാണ്. ലോകം മുഴുവനുമുള്ള എല്ലാ കുടുംബങ്ങളിലേക്കും നസ്രത്തിലെ ഈ ഭവനത്തിൽ നിന്നും ശക്തി ഒഴുകുന്നുണ്ട്. അത് സ്വീകരിക്കാൻ തയ്യാറാകുന്ന കുടുംബങ്ങൾ ധാരാളമായി അനുഗ്രഹിക്കപ്പെടും. തിരുകുടുംബത്തിൽ നിന്നും നമ്മുടെ കുടുംബങ്ങളിലേക്കു വർഷിക്കപ്പെടുന്ന പ്രധാനപ്പെട്ട അനുഗ്രഹങ്ങൾ: #{blue->n->n->1. നിശ്ശബ്ദത പഠിപ്പിക്കുന്നു.}# മനസ്സിനു സ്വസ്ഥത നല്‍കുന്ന ആശ്ചര്യവും അനുപേക്ഷണീയവുമായ ഈ അവസ്ഥ ഓരോ കുടുംബങ്ങളെയും സന്തോഷത്തിലേക്കും സമാധാനത്തിലേക്കും നയിക്കും. #{blue->n->n->2. ലാളിത്യം പരിശീലിപ്പിക്കുന്നു.}# കുടുംബത്തിലെ സ്നേഹൈക്യവും, അനാര്‍ഭാടവും, ലളിതവുമായ ജീവിതത്തിന്‍റെ സൗന്ദര്യവും അലംഘനീയതയും പവിത്രതയുമെല്ലാം എന്താണെന്നും ആരോഗ്യപരമായി നസ്രത്തിലെ ഭവനം നമ്മെ പരിശീലിപ്പിക്കുന്നു. #{blue->n->n->3. ജോലിയുടെ ശിക്ഷണം ലഭിക്കുന്നു.}# മനുഷ്യപ്രയത്നത്തെ സംബന്ധിക്കുന്ന കര്‍ശനവും രക്ഷാകരവുമായ നിയമം നസ്രത്തിലെ ഈ ഭവനം ലോകത്തോടു ഉദ്ഘോഷിക്കുന്നു. ഇതിനും പുറമേ, ലോകത്തിലെ എല്ലാ തൊഴിലാളികള്‍ക്കും അവരുടെ മഹനീയ മാതൃക 'തച്ചന്‍റെ മകന്‍റെ' ഭവനമായ തിരുകുടുംബത്തിൽ നിന്നും ലഭിക്കുന്നു. #{blue->n->n->4. ദൈവസ്നേഹത്തിൽ വളർത്തുന്നു.}# നസ്രത്തിലെ ഭവനത്തിലെ യേശുവിന്റെ രഹസ്യജീവിതം, അനുദിനജീവിതത്തിലെ വളരെ സാധാരണമായ പ്രവൃത്തികളില്‍ക്കൂടെ ദൈവസ്നേഹത്തിൽ വളരുവാൻ എല്ലാവര്‍ക്കും അവസരം നല്‍കുന്നു. #{blue->n->n->5. ദൈവസ്വരം ശ്രവിക്കുവാൻ കൃപ ലഭിക്കുന്നു.}# സുവിശേഷത്തിലെ നിശബ്ദനും എന്നാൽ ശക്തനായ ഒരു വ്യക്തിയാണ് തിരുകുടുംബത്തിലെ വി. യൗസേപ്പ്. ദൈവത്തിൽ നിന്നുമുള്ള വെളിപ്പെടുത്തലുകൾ ശ്രവിച്ചുകൊണ്ട് തന്റെ കുടുംബത്തെ നയിക്കുന്ന യൗസേപ്പിതാവ് ലോകം മുഴുവനുമുള്ള കുടുംബനാഥൻമാർക്ക്‌ ഒരു മാതൃകയാണ്. ഇന്ന് പല കുടുംബംങ്ങളുടെയും തകർച്ചയ്ക്കു കാരണം ദൈവത്തോട് ആലോചന ചോദിക്കാതെ കുടുംബത്തിൽ എടുക്കുന്ന തീരുമാനങ്ങളാണ്. തിരുകുടുംബത്തിൽ ആശ്രയിച്ചാൽ, ദൈവസ്വരം ശ്രവിച്ചുകൊണ്ട് കുടുംബത്തെ നയിക്കുവാനുള്ള കൃപ ഓരോ കുടുംബനാഥൻമാർക്കും ലഭിക്കും. #{blue->n->n->6. സ്വർഗ്ഗീയ പദ്ധതികളോട് "YES" പറയുവാനുള്ള കൃപ ലഭിക്കുന്നു.}# ദൈവം ഓരോ കുടുംബത്തിനുവേണ്ടിയും ഒരുക്കി വച്ചിരിക്കുന്ന അനുഗ്രഹങ്ങൾ വളരെ വലുതാണ്. നമ്മുടെ മക്കൾക്ക് ശോഭനമായ ഭാവിയും നമ്മുടെ കുടുംബങ്ങൾക്ക് സുരക്ഷിതത്വവും നൽകുവാനുള്ള ദൈവത്തിന്റെ പദ്ധതിയാണത്. ഈ പദ്ധതികൾ നമ്മുടെ ജീവിതത്തിൽ നടപ്പിലാക്കണമെങ്കിൽ നാം ദൈവിക പദ്ധതിയോട് "YES" എന്നു പറയുവാൻ തയാറാകണം. ഇക്കാര്യത്തിൽ പരിശുദ്ധ കന്യകാമറിയം ലോകം മുഴുവനുമുള്ള കുടുംബങ്ങൾക്ക് ഏറ്റവും നല്ല മാതൃകയാണ്. പരിശുദ്ധ അമ്മയെപ്പോലെ സ്വർഗ്ഗീയ പദ്ധതികളോട് "അതെ" പറയുവാനുള്ള കൃപ നസ്രത്തിലെ ഭവനത്തിൽ നിന്നും ഓരോ കുടുംബങ്ങൾക്കും ലഭിക്കുന്നു. #{blue->n->n->7. മക്കളെ ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർത്തുവാനുള്ള കൃപ ലഭിക്കുന്നു.}# ഒരു കുട്ടി കുടുംബത്തിൽ ജനിക്കുന്ന നിമിഷം മുതൽ ജീവിതകാലം മുഴുവൻ ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ വളരുവാനുള്ള കൃപ തിരുകുടുംബത്തിൽ നിന്നും ലഭിക്കുന്നു. ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ സ്രത്തിലെ ഭവനത്തിൽ വളർന്നുവന്ന യേശുക്രിസ്തുവിൽ നിന്നാണ് ഈ കൃപ ലോകം മുഴുവനുമുള്ള കുടുംബങ്ങളിലേക്ക് ഒഴുകുന്നത്. #{red->n->n->വിചിന്തനം}# <br> നസ്രത്തിലെ തിരുകുടുംബത്തിൽ നിന്നും ധാരാളം കൃപകൾ ഓരോ കുടുംബങ്ങളിലേക്കും ഒഴുകുന്നുണ്ട്. അതു സ്വീകരിക്കുവാൻ ഓരോ കുടുംബങ്ങളും യേശുവിനായി വാതിൽ തുറന്നുകൊടുക്കണം. തിരുകുടുംബത്തിന്റെ കേന്ദം ലോകരക്ഷകനും ഏകരക്ഷകനുമായ യേശുക്രിസ്തുവാണ്. അതുപോലെ യേശുക്രിസ്തുവിൽ കേന്ദ്രീകൃതമായ ജീവിതം നയിക്കുന്ന കുടുംബങ്ങളെ ഒരു ശക്തിക്കും പരാജയപ്പെടുത്താൻ സാധ്യമല്ല. ലോകം മുഴുവനുമുള്ള എല്ലാ കുടുംബങ്ങളും ഈ വലിയ സത്യം തിരിച്ചറിഞ്ഞ് യഥാർത്ഥ സന്തോഷത്തിലേക്കും സമാധാനത്തിലേക്കും കടന്നുവരുന്നതിനായി നമ്മുക്കു പ്രാർത്ഥിക്കാം. #{red->n->n->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Meditation/Meditation-2017-05-21-14:20:58.jpg
Keywords: യേശു,ക്രിസ്തു
Content: 4973
Category: 1
Sub Category:
Heading: സഭയ്ക്ക് 5 പുതിയ കര്‍ദിനാളുമാര്‍
Content: വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: അ​​​ഞ്ച് പേ​​രെ ക​​ർ​​ദി​​നാ​​ൾ​​മാ​​രു​​ടെ ഗ​​ണ​​ത്തി​​ലേ​​ക്ക് ഉ​​യ​​ർ​​ത്തു​​ന്ന​​തി​​നു​​ള്ള ക​​ർ​​ദി​​നാ​​ൾ​​മാ​​രു​​ടെ സമ്പൂ​​ർ​​ണ​​സ​​മ്മേ​​ള​​നം ജൂ​​ൺ 28നു ​​വ​​ത്തി​​ക്കാ​​നി​​ൽ ചേരും. ഇന്നലെ ഞായറാഴ്ച ദിന പ്രസംഗത്തിലാണ് മാര്‍പാപ്പ പുതിയ കര്‍ദിനാളുമാരെ പ്രഖ്യാപിച്ചത്. സ്പെയിന്‍ ബിഷപ്പ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഹു​​വാ​​ൻ ഹൊ​​സെ ഒ​​​മെ​​​ല്ല, ലാവോസ് ബിഷപ്പ് ബി​​​ഷ​​​പ് ലൂ​​​യി​ മാ​​​രി ലി​​​ങ് മാം​​​ഗ​​​അ​​​നീ​​​ക്കോ​​​ൻ അൽ സാ​​​ൽ​​​വ​​​ദോറിലേ ബി​​​ഷ​​​പ് ഗ്രി​​ഗോ​​​റി​​​യോ റോ​​​സ ഷാ​​​വേ​​​സ്, മാലി ആര്‍ച്ച് ബിഷപ്പ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ജീ​​​ൻ സെ​​​ർ​​​ബോ, സ്വീഡന്‍ ബി​​​ഷ​​​പ് ആ​​​ൻ​​​ഡേ​​​ഴ്സ് അ​​ർ​​​ബോ​​​റി​​​ല്യ​​​സ്, എ​​​ന്നി​​​വ​​​രെ​​യാ​​ണു ക​​ർ​​ദി​​നാ​​ൾ പ​​ദ​​വി​​യി​​ലേ​​ക്ക് ഉ​​യ​​ർ​​ത്തു​​ന്ന​​ത്. പു​​തു​​താ​​യി പ്ര​​ഖ്യാ​​പി​​ക്ക​​പ്പെ​​ട്ട അ​​ഞ്ചു ക​​ർ​​ദി​​നാ​​ൾ​​മാ​​രും 80വ​​യ​​സി​​ൽ താ​​ഴെ പ്രാ​​യ​​മു​​ള്ള​​വ​​രാ​​ണ്. ഇ​​തി​​നാ​​ൽ ഇ​​വ​​ർ​​ക്കെ​​ല്ലാ​​വ​​ർ​​ക്കും മാ​​ർ​​പാ​​പ്പ​​യെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന കോ​​ൺ​​ക്ലേ​​വി​​ൽ വോ​​ട്ട​​വ​​കാ​​ശ​​മു​​ള്ളവരാണ്. മാ​​​ലി, സ്വീ​​​ഡ​​​ൻ, ലാ​​​വോ​​​സ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ആ​​​ദ്യ​​​മാ​​​യാ​​​ണ് സ​​​ഭ​​​യ്ക്ക് ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​രെ ല​​​ഭി​​​ക്കു​​​ന്ന​​​ത്.​ ക​​ർ​​ദി​​നാ​​ൾ​​മാ​​രു​​ടെ സമ്പൂ​​ർ​​ണ​​സ​​മ്മേ​​ള​​നത്തിന് പിറ്റേന്ന് പു​​തി​​യ ക​​ർ​​ദി​​നാ​​ൾ​​മാ​​രോ​​ടൊ​​പ്പം മാ​​ർ​​പാ​​പ്പ ദി​​വ്യ​​ബ​​ലി അ​​ർ​​പ്പി​​ക്കും. കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ പതിനൊന്ന് രാജ്യങ്ങളില്‍ നിന്നായി പതിനേഴ് പുതിയ കര്‍ദിനാളുമാരെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചിരിന്നു. ഇത് നാലാം തവണയാണ് മാര്‍പാപ്പ കര്‍ദിനാളുമാരെ തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ മൂന്നു കണ്‍സിസ്റ്ററിക്ക് ശേഷം 39 രാജ്യങ്ങളില്‍ നിന്നായാണ് കര്‍ദിനാളുമാരെയാണ് മാര്‍പാപ്പ നിയമിച്ചത്. ഇതില്‍ 11 രാജ്യങ്ങളില്‍ കര്‍ദിനാളുമാര്‍ ഇല്ലാത്തതായിരിന്നു. ഇതിനോട് ചേര്‍ന്നാണ് പു​​തു​​താ​​യി അ​​ഞ്ചു കര്‍ദിനാളുമാരെ കൂടി മാര്‍പാപ്പ പ്രഖ്യാപിച്ചിരിക്കുന്നത്.
Image: /content_image/TitleNews/TitleNews-2017-05-22-03:48:03.jpg
Keywords: കർദിനാൾമാർ
Content: 4974
Category: 18
Sub Category:
Heading: സെമിത്തേരിയിലെ ക്രൂശിതരൂപം തകര്‍ത്തനിലയില്‍ കണ്ടെത്തി
Content: മാ​​വേ​​ലി​​ക്ക​​ര: ത​​ഴ​​ക്ക​​ര കു​​ന്നം സേ​​ക്ര​​ഡ് ഹാ​​ർ​​ട്ട് ല​​ത്തീ​​ൻ ക​​ത്തോ​​ലി​​ക്കാ ദേ​​വാ​​ല​​യ ​സെ​മി​​ത്തേ​​രി​​യി​​ൽ സ്ഥാ​​പി​​ച്ചി​​രു​​ന്ന ക്രൂ​​ശി​​ത രൂ​​പ​​ത്തി​​ന്‍റെ കൈ​​ക​​ൾ ത​ക​ർ​ത്ത നി​​ല​​യി​​ൽ കണ്ടെത്തി. കു​​രി​​ശി​​ൽ സ്ഥാ​​പി​​ച്ചി​​രു​​ന്ന ക്രി​​സ്തു​​വി​​ന്‍റെ രൂ​​പം ഇ​​ള​​ക്കി മാ​​റ്റി​​യ ശേ​​ഷം ശ​​രീ​​രം ഒ​​രു ക​​ല്ല​​റ​​യ്ക്കു മു​​ക​​ളി​​ലും അ​​റു​​ത്തു​​മാ​​റ്റി​​യ കൈ​​ക​​ൾ മ​​റ്റൊ​​രു ക​​ല്ല​​റ​​യ്ക്കു മു​​ക​​ളി​​ലു​​മാ​​യി മാ​​റ്റി​​വ​​ച്ച നി​​ല​​യി​​ലാ​​യി​​രു​​ന്നു. ശ​​നി​​യാ​​ഴ്ച കു​​ടും​​ബ​​ക​​ല്ല​​റ​​യി​​ൽ പ്രാ​​ർ​​ത്ഥി​​ക്കാ​​നെ​​ത്തി​​യ കു​​ടും​​ബ​​മാ​ണ് ക്രൂ​ശി​ത​രൂ​പം കാ​ണാ​താ​യ വി​വ​രം ശ്ര​ദ്ധി​ച്ച​ത്. തു​​ട​​ർ​​ന്നു പ​​ള്ളി വി​​കാ​​രി ഫാ. ​​അ​​ലോ​​ഷ്യ​​സ് എ. ​​ഫെ​​ർ​​ണാ​​ണ്ട​​സി​​നെ വി​​വ​​ര​​മ​​റി​​യിക്കുകയായിരിന്നു. പിന്നീട് ന​ട​ത്തി​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​ണ് ന​​ശി​​പ്പി​​ക്ക​​പ്പെ​​ട്ട നി​​ല​​യി​​ൽ രൂ​​പം ക​​ണ്ടെ​​ത്തി​യ​ത്. മാ​​വേ​​ലി​​ക്ക​​ര സി​​ഐ പി. ​​ശ്രീ​​കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പോ​​ലീ​​സ് സം​​ഘം സ്ഥ​​ല​​ത്തെ​​ത്തി അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു. ആ​​ല​​പ്പു​​ഴ​​യി​​ൽ​നി​​ന്നു ഡോ​​ഗ് സക്വാ​​ഡും സംഭവസ്ഥലത്തെത്തിയിരിന്നു.
Image: /content_image/India/India-2017-05-22-03:39:13.jpg
Keywords: സെമിത്തേരി