Contents

Displaying 4711-4720 of 25088 results.
Content: 4995
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പ- ട്രംപ് കൂടികാഴ്ച നടന്നു
Content: വത്തിക്കാന്‍സിറ്റി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഫ്രാന്‍സിസ് മാര്‍പാപ്പായും തമ്മില്‍ കൂടികാഴ്ച നടന്നു. ഏതാണ് 20 മിനിറ്റോളം നീളുന്ന സ്വകാര്യ ആശയവിനിമയമാണ് ഇരുവരും നടത്തിയത്. അപ്പസ്തോലിക് പാലസിലെ ലൈബ്രറി ഹാളിലായിരുന്നു കൂടിക്കാഴ്ച. ഇരുവരും തമ്മില്‍ ആദ്യമായാണ് കൂടികാഴ്ച നടത്തിയത്. ലോകം ഉറ്റുനോക്കുന്ന ഇന്നത്തെ കൂടിക്കാഴ്ചയില്‍ ഇരുവരും തമ്മില്‍ സംസാരിച്ച വിഷയങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. മാര്‍പാപ്പയെ സന്ദര്‍ശിക്കാന്‍ ട്രംപിനൊപ്പം ഭാര്യ മെലാനിയ, മകള്‍ ഇവാങ്ക, മരുമകന്‍ ജാരദ് എന്നിവരും ഉണ്ടായിരുന്നു. വത്തിക്കാന്റെ പ്രോട്ടോക്കോള്‍ അനുസരിച്ചു മെലാനിയയും ഇവാങ്കയും കറുത്ത നിറമുള്ള വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. ഇരുവരും തലയില്‍ സ്കാര്‍ഫും അണിഞ്ഞിരിന്നു. അമേരിക്കന്‍ സംഘത്തിനു മാര്‍പാപ്പ ജപമാല അടങ്ങിയ ബോക്സ് സമ്മാനിച്ചു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിനുമായും വത്തിക്കാന്‍റെ വിദേശ കാര്യാലയ മേധാവി ആര്‍ച്ച് ബിഷപ്പ് പോള്‍ ഗാല്ലഗെറുമായും ട്രംപ് കൂടികാഴ്ച നടത്തി. സൗദി അറേബ്യയും ഇസ്രയേലും സന്ദര്‍ശിച്ച ശേഷമാണ് ട്രംപും സംഘവും വത്തിക്കാനിലെത്തി‌യത്. ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് റോമില്‍ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ട്രംപും സംഘവും സെന്റ് പീറ്റേഴ്സ് ബസലിക്കയും, സിസ്റെറന്‍ ചാപ്പലും സന്ദര്‍ശിച്ചു. ഇന്ന് ഇറ്റലിയുടെ പ്രസിഡന്റുമായും പ്രധാനമന്ത്രിയുമായും ട്രംപ് കൂടിക്കാഴ്ച നടത്തും. സന്ദര്‍ശനത്തിനുശേഷം നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കാനായി ട്രംപ് ബ്രസല്‍സിലേക്ക് യാത്ര തിരിക്കും.
Image: /content_image/TitleNews/TitleNews-2017-05-24-10:51:28.jpg
Keywords: ട്രംപ
Content: 4996
Category: 1
Sub Category:
Heading: ‘ബ്രദേഴ്സ് ഓഫ് ചാരിറ്റി' സ്ഥാപനങ്ങളില്‍ ദയാവധം അനുവദിക്കുവാനുള്ള നീക്കത്തിനെതിരെ കത്തോലിക്കാ മെത്രാന്മാര്‍
Content: ബ്രസ്സല്‍സ്: ബെല്‍ജിയത്തിലെ ‘ബ്രദേഴ്സ് ഓഫ് ചാരിറ്റി’ സഭയുടെ കീഴിലുള്ള ആശുപത്രികളില്‍ മാനസികരോഗികള്‍ക്ക് ദയാവധം നല്കുവാന്‍ ഡോക്ടര്‍മാരെ അനുവദിക്കുമെന്ന തീരുമാനത്തെ തള്ളികളഞ്ഞുകൊണ്ട് ബെല്‍ജിയത്തിലെ കത്തോലിക്കാ മെത്രാന്‍മാര്‍. മാനസിക സ്ഥിരതയില്ലാത്ത രോഗികളെ ദയാവധത്തിനു വിധേയമാക്കുന്നത് തങ്ങള്‍ക്ക് അംഗീകരിക്കുവാന്‍ കഴിയുകയില്ലായെന്ന് മെത്രാന്‍മാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 1807-ല്‍ ഫാ. കാനന്‍ പീറ്റര്‍ ട്രീസ്റ്റ് ആണ് ബെല്‍ജിയത്തിലെ ഘെന്റില്‍ ‘ബ്രദേഴ്സ് ഓഫ് ചാരിറ്റി’ എന്ന ആത്മീയ സഭ സ്ഥാപിച്ചത്. മാനസികാരോഗ്യ മേഖലയിലെ കാരുണ്യ പ്രവര്‍ത്തനങ്ങളിലാണ് സഭയിലെ അംഗങ്ങള്‍ പ്രധാനമായും ശ്രദ്ധിക്കുന്നത്. മനോരോഗികള്‍ക്കായി ഏതാണ്ട് 15-ഓളം ചികിത്സാകേന്ദ്രങ്ങളും, 5000-ത്തോളം രോഗികളും ബെല്‍ജിയത്തില്‍ ഇവര്‍ക്കുണ്ട്. നാഷണല്‍ യൂത്തനാസിയ കമ്മിറ്റിയുടെ കണക്കുകള്‍ പ്രകാരം ഡോക്ടര്‍മാരുടെ സഹായത്തോട് കൂടിയുള്ള മരണം നിയമവിധേയമാക്കിയതിനു ശേഷം പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ബെല്‍ജിയത്തില്‍ ദയാവധം വഴി തങ്ങളുടെ ജീവിതം അവസാനിപ്പിക്കുന്ന രോഗികളുടെ എണ്ണം 8 മടങ്ങായി വര്‍ദ്ധിച്ചിട്ടുണ്ട്. 2002-ലാണ് ബെല്‍ജിയത്തില്‍ ദയാവധം നിയമവിധേയമാക്കിയത്. ഇതനുസരിച്ച്, പൂര്‍ണ്ണ മാനസികാരോഗ്യമുണ്ടാകുകയും സഹിക്കുവാന്‍ കഴിയാത്ത ശാരീരികമോ മാനസികമോ ആയ സഹനങ്ങള്‍ അനുഭവിക്കുന്ന രോഗിയുടെ ആഗ്രഹപ്രകാരം ഡോക്ടര്‍ക്ക് രോഗിയുടെ ജീവിതം അവസാനിപ്പിക്കാവുന്നതാണ്‌. ഇതിനു വിധേയരാകുന്നവര്‍ ചികിത്സിച്ചു ഭേദമാക്കുവാന്‍ കഴിയാത്ത രോഗമുള്ളവരാണെങ്കില്‍ മാത്രമേ ദയാവധത്തിന് അനുവദിക്കുകയുള്ളൂ. ചില രോഗികള്‍ കഠിനമായ യാതനയിലൂടെയാണ് കടന്നു പോകുന്നതെന്ന കാര്യം തങ്ങള്‍ അംഗീകരിക്കുന്നുവെന്ന് മെത്രാന്‍മാര്‍ തങ്ങളുടെ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ ഇത്തരം അവസ്ഥയില്‍ നമ്മള്‍ രോഗികളെ ഉപേക്ഷിക്കുന്നതിന് പകരം അവരോട് കൂടുതല്‍ അടുക്കുകയാണ് ചെയ്യേണ്ടതെന്ന്‍ ബിഷപ്സ് സമിതി കൂട്ടിച്ചേര്‍ത്തു. ‘ബ്രദേഴ്സ് ഓഫ് ചാരിറ്റി’യുടെ തീരുമാനത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് വത്തിക്കാനും അറിയിച്ചിട്ടുണ്ട്.
Image: /content_image/TitleNews/TitleNews-2017-05-24-12:39:17.jpg
Keywords: ദയാവധ, ഗര്‍ഭഛി
Content: 4997
Category: 18
Sub Category:
Heading: സീറോ മലബാര്‍ ദളിത് വികാസ് സൊസൈറ്റി ഉദ്ഘാടനം ചെയ്തു
Content: കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ ദ​​ളി​​​ത് വി​​​കാ​​​സ് സൊ​​​സൈ​​​റ്റി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം സ​​​ഭ​​​യു​​​ടെ ആ​​​സ്ഥാ​​​ന കാ​​​ര്യാ​​​ല​​​യ​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി നി​​​ർ​​​വ​​​ഹി​​​ച്ചു. ദ​​​ളി​​​ത് സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ വ​​​ള​​​ർ​​​ച്ച​​​യ്ക്കു സ​​​ഭ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​ണെ​​​ന്നു ക​​​ർ​​​ദി​​​നാ​​​ൾ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. സമ്മേളനത്തില്‍ ദ​​​ളി​​​ത് വി​​​കാ​​​സ് സൊ​​​സൈ​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ദ​​​ളി​​​ത് സ​​​മൂ​​​ഹ​​​ത്തി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഉ​​​ന്ന​​​ത​​​പ​​​ഠ​​​ന​​​ത്തി​​​ന് എ​​​ല്ലാ​​​വി​​​ധ പ്രോ​​​ത്സാ​​​ഹ​​​ന​​​ങ്ങ​​​ളും ന​​​ൽ​​​കാ​​​ൻ രൂ​​​പ​​​ത​​​ക​​​ളും വി​​​ശ്വാ​​​സി​​​ക​​​ളും കൈ​​​കോ​​​ർ​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ന്ന സീ​​​റോ മ​​​ല​​​ബാ​​​ർ സി​​​ന​​​ഡി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​പ്ര​​​കാ​​​ര​​​മാ​​​ണു ദ​​​ളി​​​ത് വി​​​കാ​​​സ് സൊ​​​സൈ​​​റ്റി രൂ​​​പീ​​​ക​​​രി​​​ച്ച​​​ത്. സൊ​​​സൈ​​​റ്റി​​​യു​​​ടെ ഭാ​​​വി​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു രൂ​​​പ​​​രേ​​​ഖ ത​​​യാ​​​റാ​​​ക്കാ​​​ൻ ക​​​മ്മി​​​റ്റി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി. വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​നി​​​ന്നു പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു. സൊ​​​സൈ​​​റ്റി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ർ​​​ജ് ജേ​​​ക്ക​​​ബ്, സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​സ​​​ഫ് പു​​​ല​​​വേ​​​ലി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Image: /content_image/India/India-2017-05-25-04:15:33.jpg
Keywords: ദളിത്
Content: 4998
Category: 18
Sub Category:
Heading: ഇറ്റാവ മിഷന്‍ സംഗമം 27ന്
Content: ച​​​​ങ്ങ​​​നാ​​​​ശേ​​​​രി: ഇ​​​​റ്റാ​​​​വ മി​​​​ഷ​​​​നി​​​​ൽ സേ​​​​വ​​​​നം ചെ​​​​യ്തി​​​​രു​​​​ന്ന​​​​വ​​​​രു​​​​ടെ​​​​യും ഇ​​​​പ്പോ​​​​ൾ സേ​​​​വ​​​​നം ചെ​​​​യ്യു​​​​ന്ന​​​​വ​​​​രു​​​​ടെ​​​​യും സം​​​​ഗ​​​​മം 27ന് ​​​​ ​​​​ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി എ​​​​സ്ബി ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ൾ ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കും. രാ​​​​വി​​​​ലെ 9.30ന് ആരംഭിക്കുന്ന അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം​​ചെ​​​​യ്യും. വി​​​​കാ​​​​രി​​​​ ജ​​​​ന​​​​റാ​​​​ൾ മോ​​​​ണ്‍. ഫി​​​​ലി​​​​പ്സ് വ​​​​ട​​​​ക്കേ​​​​ക്ക​​​​ളം അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. അ​​​​തി​​​​രൂ​​​​പ​​​​ത കോ​​​​ർ​​​​പ​​​​റേ​​​​റ്റ് മാ​​​​നേ​​​​ജ​​​​ർ ഫാ. ​​​​മാ​​​​ത്യു ന​​​​ട​​​​മു​​​​ഖ​​​​ത്ത്, ഫാ. ​​​​കു​​​​രു​​​​വി​​​​ള കോ​​​​ക്കാ​​​​ട്ട്, ഫാ. ​​​​രാ​​​​ജു കോ​​​​യി​​​​പ്പ​​​​ള്ളി എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: <br> ഫാ. ​​കു​​​​രു​​​​വി​​​​ള കോ​​​​ക്കാ​​​​ട്ട്- 9497583916
Image: /content_image/India/India-2017-05-25-04:25:26.jpg
Keywords: മിഷന്‍
Content: 4999
Category: 1
Sub Category:
Heading: സമാധാനത്തിന് വേണ്ടി നിലകൊള്ളുക: മാര്‍പാപ്പ ട്രംപിനോട്
Content: വത്തിക്കാൻ സിറ്റി∙ സമാധാനത്തിനു വേണ്ടി നിലകൊള്ളാന്‍ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിനോടു ഫ്രാൻസിസ് മാർപാപ്പ. ഇരുവരും തമ്മിൽ ഇന്നലെ (24/05/2017) ആദ്യമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഒലിവ് മരത്തിന്റെ ശിൽപം ട്രംപിനു സമ്മാനിച്ചു കൊണ്ടാണ് പാപ്പയുടെ അഭ്യർ‌ഥന. ജീവന്‍റെയും മതസ്വാതന്ത്ര്യത്തിന്‍റെയും മനുഷ്യമനസ്സാക്ഷിയുടെയും തലങ്ങളില്‍ ഇരുപക്ഷത്തിനുമുള്ള ക്രിയാത്മകമായ നിലപാടുകളിലും ഉഭയകക്ഷി ബന്ധത്തിലും ഇരുവരും തമ്മിലുള്ള കൂടികാഴ്ച്ചയ്ക്കിടെ സംതൃപ്തി പ്രകടിപ്പിച്ചുവെന്ന് വത്തിക്കാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ആരോഗ്യം, വിദ്യാഭ്യാസം, കുടിയേറ്റം എന്നീ മേഖലകളില്‍ ആഗോളസമൂഹത്തെ സഹായിക്കുന്നതില്‍ അമേരിക്കയും കത്തോലിക്കാസഭയും തമ്മില്‍ സഹകരിച്ച് മുന്നോട്ടു നീങ്ങും. ക്രൈസ്തവര്‍ക്കു ലഭിക്കേണ്ട സംരക്ഷണം, പരസ്പര സംവാദം, മതസൗഹാര്‍ദം, ആഗോള പ്രതിസന്ധികള്‍, മദ്ധ്യപൂര്‍വ്വദേശത്തെ പ്രശ്നങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ച് ഇരുകൂട്ടരും ചര്‍ച്ച നടത്തിയെന്നും വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബര്‍ക്ക് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. പ്രകൃതിസംരക്ഷണത്തെക്കുറിച്ചുള്ള ചാക്രികലേഖനം ലൗദാത്തോ സി, കുടുംബത്തെക്കുറിച്ചുള്ള അപ്പസ്‌തോലിക പ്രമാണരേഖ അമോരിസ് ലെത്തീസ്യ, സുവിശേഷത്തിന്റെ സന്തോഷം എന്ന പ്രമാണരേഖ, 2017 ലോക സമാധാനത്തിനായി പാപ്പ നൽകിയ സന്ദേശത്തിന്റെ കോപ്പി തുടങ്ങിയവയാണ് മാര്‍പാപ്പ ട്രംപിന് സമ്മാനിച്ചത്. മാര്‍പാപ്പ നല്‍കിയ പുസ്തകങ്ങള്‍ വായിക്കുമെന്നു മറുപടി നൽകിയ ട്രംപ് മാർട്ടിൻ ലൂതർ കിംഗിന്റെ പുസ്തകസമാഹാരത്തിന്റെ പതിപ്പാണ് മാർപാപ്പയ്ക്കു തിരികെ സമ്മാനിച്ചത്. മാർപാപ്പയുടെ ഔദ്യോഗിക വസതിയായ അപ്പസ്തോലിക കൊട്ടാരത്തിലെ ലൈബ്രറിയിൽ ആയിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
Image: /content_image/TitleNews/TitleNews-2017-05-25-04:57:40.jpg
Keywords: ട്രംപ, മാര്‍
Content: 5000
Category: 18
Sub Category:
Heading: നിധീരിക്കല്‍ മാണിക്കത്തനാരുടെ 175-ാം ജന്മവാര്‍ഷിക ദിനാചരണം 27ന്
Content: കൊ​​​ച്ചി: സ​​​മു​​​ദാ​​​യാ​​​ചാ​​​ര്യ​​​നും ദീ​​​പി​​​ക സ്ഥാ​​​പ​​​ക പ​​​ത്രാ​​​ധി​​​പ​​​രു​​​മാ​​​യി​​​രു​​​ന്ന നി​​​ധീ​​​രി​​​ക്ക​​​ല്‍ മാ​​​ണി​​​ക്ക​​​ത്ത​​​നാ​​​രു​​​ടെ 175-ാം ജ​​​ന്മ​​​വാ​​​ര്‍​ഷി​​​ക ദി​​​നാ​​​ച​​​ര​​​ണം 27നു ​​​കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ല്‍ ന​​​ട​​​ക്കും. ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് കേ​​​ന്ദ്ര സ​​​മി​​​തി​​​യു​​​ടെ​​​യും പാ​​​ലാ രൂ​​​പ​​​താ സ​​​മി​​​തി​​​യു​​​ടെ​​​യും ആ​​​ഭി​​​മു​​​ഖ്യ​​​ത്തിലാണ് ജ​​​ന്മ​​​വാ​​​ര്‍​ഷി​​​ക ദി​​​നാ​​​ച​​​ര​​​ണം നടക്കുക. സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി ഉദ്ഘാടനം നി​​​ര്‍​വ​​​ഹി​​​ക്കും. ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​വി. അ​​​ഗ​​​സ്റ്റി​​​ന്‍ അ​​​ധ്യ​​​ക്ഷ​​​നാ​​​കും. ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് പാ​​​ലാ രൂ​​​പ​​​താ സ​​​മി​​​തി ഡ​​​യ​​​റ​​​ക്ട​​​ര്‍ റ​​​വ. ഡോ. ​​​ജോ​​​ര്‍​ജ് വ​​​ര്‍​ഗീ​​​സ് ഞാ​​​റ​​​ക്കു​​​ന്നേ​​​ല്‍ ആ​​​മു​​​ഖ​​ പ്ര​​​സം​​​ഗ​​​വും ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ണ്‍ ക​​​ച്ചി​​​റ​​​മ​​​റ്റം മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണ​​വും ന​​​ട​​​ത്തും. ഫാ. ​​​ജി​​​യോ ക​​​ട​​​വി, പ്ര​​​ഫ. ജോ​​​ര്‍​ജ് ജോ​​​ണ്‍ നി​​​ധീ​​​രി എ​​​ന്നി​​​വ​​​ര്‍ അ​​​നു​​​സ്മ​​​ര​​​ണ പ്ര​​​ഭാ​​​ഷം ന​​​ട​​​ത്തും. കേ​​​ന്ദ്ര ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം, പാ​​​ലാ രൂ​​​പ​​​താ സ​​​മി​​​തി പ്ര​​​സി​​​ഡ​​ന്‍റ് സാ​​​ജു അ​​​ല​​​ക്‌​​​സ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും. വി.​​​വി. അ​​​ഗ​​​സ്റ്റി​​​ന്‍, ഇ​​​മ്മാ​​​നു​​​വ​​​ല്‍ ജോ​​​ണ്‍, ജോ​​​സ് നി​​​ധീ​​​രിക്കല്‍ എ​​​ന്നി​​​വ​​ർ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Image: /content_image/India/India-2017-05-25-05:29:31.jpg
Keywords: ജന്മ
Content: 5001
Category: 1
Sub Category:
Heading: ഇറാഖിൽ ക്രൈസ്തവ ദേവാലയങ്ങളുടെ പുനരുദ്ധാരണം ആവശ്യപ്പെട്ട് വിശ്വാസികള്‍
Content: ബാഗ്ദാദ്: ഐ.എസ് അധീനതയിലായിരുന്ന നിനവേ പ്രവശ്യയിൽ ക്രൈസ്തവ ദേവാലയങ്ങള്‍ നിലനിന്നിരിന്ന സ്ഥലങ്ങള്‍ പുനരുദ്ധരിക്കണമെന്ന ആവശ്യവുമായി പ്രദേശത്തെ ക്രൈസ്തവര്‍. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ഭീഷണിയെ തുടർന്ന് 2014 മുതൽ താമസ സ്ഥലങ്ങളും കൃഷിഭൂമിയുപേക്ഷിച്ച് പലായനം ചെയ്തതിന് ശേഷം അടുത്തിടെ മടങ്ങിയെത്തിയ ക്രൈസ്തവരാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അതേ സമയം നിനവേയിലേ തീവ്രവാദികളുടെ മടങ്ങി വരവിനെക്കുറിച്ച് ക്രൈസ്തവ മതനേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു യു.എൻ സംഘടനയുടെ സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. പുരാതനമായ നാലാം നൂറ്റാണ്ടിലെ മാർ ബഹനാം ആശ്രമം നേരത്തെ കീഴടക്കിയ ഐ‌എസ് 2015-ൽ ആശ്രമം ബോംബാക്രമണത്തിനിരയാക്കിയിരിന്നു. ആയിരത്തി അറുനൂറ് വർഷങ്ങൾ പഴക്കമുള്ള മാർ മത്തായി ആശ്രമവും പുനരുദ്ധരിക്കണമെന്ന ആവശ്യം വിശ്വാസികള്‍ക്കിടയില്‍ ഉയരുന്നതായി 'അല്‍- മോണിട്ടര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം ഐ.എസ് ആക്രമണത്തിൽ തകർന്ന ദേവാലയങ്ങളുടേയും ആശ്രമങ്ങളുടേയും പുനരുദ്ധാരണം നടത്താന്‍ ധാരണയായിട്ടുണ്ടെന്നാണ് സൂചന. മാർ ബഹനാം അശ്രമത്തിന്റെയും മറ്റു ദേവാലയങ്ങളുടേയും ചുമരുകളിലെ അനാവശ്യ എഴുത്തുകൾ മായ്ക്കാനും ക്രൈസ്തവ തടവുകാരെ പാർപ്പിച്ച മുറികളുടെ അറ്റകുറ്റപണികളും വി.കുരിശിന്റെ പുന:സ്ഥാപനവും നടന്നു വരുന്നതായി ഇറാഖ് പാർലമെന്റ് പ്രതിനിധിയും ക്രൈസ്തവ വിശ്വാസിയുമായ യോനാദം ഖന്ന അറിയിച്ചു. ആരാധനാലയങ്ങളുടെ വീണ്ടെടുപ്പിനും തീർത്ഥാടന കേന്ദ്രങ്ങളായി ഉയർത്തുന്നതിനുമായി ഗവൺമെന്റിന്റെ സാമ്പത്തിക സഹായം ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആശ്രമങ്ങളുടെ പ്രവർത്തനങ്ങൾക്ക് സഹായ സന്നദ്ധതയുമായി യുനെസ്കോ പോലെയുള്ള അന്തർദേശീയ സംഘടനകൾ മുന്നോട്ട് വരുന്നുണ്ടെന്നു നിനവേ പുരാവസ്തു വകുപ്പ് ഡയറക്ടർ, ഫാലേഹ് അൽ-ഷമമാരി അറിയിച്ചു. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി കമ്മിറ്റികൾ രൂപീകരിച്ചുവെന്നും, ക്രൈസ്തവരുടെ മടങ്ങിവരവിനായി അവർക്ക് ആത്മവിശ്വാസം നൽകുകയാണ് ആദ്യപടിയെന്ന് ക്രിസ്ത്യൻ വഖഫ് ഫൗഡേഷൻ ഡയറക്ടർ ഹാനി കാസ്റ്റോ പറഞ്ഞു.
Image: /content_image/TitleNews/TitleNews-2017-05-25-07:07:43.jpg
Keywords: ഇറാഖ
Content: 5002
Category: 1
Sub Category:
Heading: ഫിലിപ്പീന്‍സില്‍ ഐ‌എസ് അനുകൂലസംഘടന കത്തോലിക്ക വൈദികനെയും വിശ്വാസികളെയും തട്ടികൊണ്ടുപോയി: പട്ടാളഭരണം പ്രഖ്യാപിച്ച് സര്‍ക്കാര്‍
Content: മനില: ഐസിസ് ബന്ധമുള്ള മുസ്ലീം തീവ്രവാദി സംഘടനയായ അബുസയ്യഫ് തെക്കന്‍ ഫിലിപ്പീന്‍സിലെ മാറാവി നഗരത്തില്‍ ഉപരോധമേര്‍പ്പെടുത്തി കത്തോലിക്കാ വൈദികനുള്‍പ്പെടെ പന്ത്രണ്ടോളം വിശ്വാസികളേ തട്ടികൊണ്ട് പോയി. ആയുധധാരികളായ തീവ്രവാദികള്‍ ഫിലിപ്പീന്‍സിലെ മിന്‍ഡനാവോ ദ്വീപിലെ മാറാവി നഗരത്തിലെ കത്തീഡ്രലിലേക്ക് അതിക്രമിച്ച് കയറിയാണു റവ. ഫാ. ചിട്ടോ സുഗാനോബിനേയും വിശ്വാസികളെയും തട്ടികൊണ്ട് പോയത്. അബുസയ്യഫ് സംഘടനയുടെ ഇസ്നിലോണ്‍ ഹാപിലോണ്‍ എന്ന കമാണ്ടറിനെ പിടികൂടുവാനായി ഫിലിപ്പീന്‍സ് സൈന്യം ചൊവ്വാഴ്ച രാത്രിയില്‍ അവരുടെ ഒളിസങ്കേതങ്ങളില്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ്‌ സംഭവപരമ്പരകളുടെ തുടക്കം. തുടര്‍ന്ന്‍ ഏതാണ്ട് നൂറോളം വരുന്ന തോക്ക്ധാരികളായ തീവ്രവാദികള്‍ മുസ്ലീം ഭൂരിപക്ഷ നഗരമായ മാറാവിയില്‍ ഒന്നിച്ചു കൂടുകയും നഗരത്തിലെ കെട്ടിടങ്ങളും, റോഡുകളും, പാലങ്ങളും പിടിച്ചടക്കികൊണ്ട് സൈന്യത്തെ പതിയിരുന്നാക്രമിക്കുകയുമായിരിന്നു. അമേരിക്കയുടേയും നോട്ടപ്പുള്ളിയായ ഇസ്നിലോണ്‍ ഹാപിലോണിന്റെ തലക്ക് 5 ദശലക്ഷത്തോളം ഡോളറാണ് യു‌എസ് വിലയിട്ടിരിക്കുന്നത്. പ്രദേശത്ത് ഐ‌എസ് പതാകകള്‍ സ്ഥാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ യുദ്ധത്തില്‍ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ഏറ്റവും ചുരുങ്ങിയത് 21 പേരോളം കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്നു റഷ്യന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി കൊണ്ട് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെര്‍ട്ട് മനിലയിലെത്തി. ആക്രമണത്തെ വളരെ കര്‍ശനമായി തന്നെ നേരിടുമെന്നു അദ്ദേഹം പറഞ്ഞു. അതേ സമയം തീവ്രവാദികളുടെ ഭീഷണിയെ നേരിടുവാനായി മിന്‍ഡനാവോ മേഖലയില്‍ പട്ടാളഭരണം പ്രഖ്യാപിച്ചിരിക്കുകയാണ്. 60 ദിവസത്തേക്കാണ് പട്ടാളഭരണം. ഏതാണ്ട് 22 ദശലക്ഷത്തോളം ആളുകളാണ് പ്രദേശത്ത് താമസിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ കത്തോലിക്കാ രാജ്യമായ ഫിലിപ്പീന്‍സില്‍ മുസ്ലീം തീവ്രവാദി സംഘടന നടത്തിയ ആക്രമണം ഫിലിപ്പീന്‍സിലെ ക്രിസ്ത്യാനികള്‍ക്കിടയില്‍ ആശങ്കക്ക് കാരണമായിട്ടുണ്ട്. സംഭവത്തെ ഫിലിപ്പീന്‍സ് സഭ ശക്തമായി അപലപിച്ചു.
Image: /content_image/TitleNews/TitleNews-2017-05-25-08:05:57.jpg
Keywords: ഫിലിപ്പീ, മനില
Content: 5003
Category: 1
Sub Category:
Heading: പരിശുദ്ധാത്മാവിനോടുള്ള നൊവേന ഇന്ന് ആരംഭിക്കുന്നു: ഓരോ ദിവസത്തെയും പ്രാര്‍ത്ഥനകള്‍ 'പ്രവാചകശബ്ദത്തില്‍'
Content: ജൂണ്‍ 4-ലെ പന്തക്കുസ്താ തിരുനാളിന് ഒരുക്കമായിട്ടുള്ള പരിശുദ്ധാത്മാവിന്‍റെ നൊവേന ഇന്ന് ആരംഭിക്കുന്നു. ക്രിസ്തുവിന്റെ ഉയിര്‍പ്പിന്റെ ഏഴ് ആഴ്ചകളുടെ അവസാനം പന്തക്കുസ്താ ദിനത്തില്‍ പരിശുദ്ധാത്മാവിനെ വര്‍ഷിച്ചതോടെ അവിടുത്തെ പെസഹ പൂര്‍ത്തിയായി. ഇന്നും നമ്മുടെ കര്‍ത്താവായ യേശു തന്റെ പൂര്‍ണ്ണതയില്‍ നിന്ന് പരിശുദ്ധാത്മാവിനെ ഒരു ദൈവീകവ്യക്തി എന്ന നിലയില്‍ വെളിപ്പെടുത്തുകയും നമ്മിലേക്ക് പകര്‍ന്ന് നല്‍കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഈ പരിശുദ്ധാത്മാവിന്റെ വരദാനങ്ങള്‍ കൊണ്ട് ശക്തി പ്രാപിക്കുവാനായി ഇന്ന് ആരംഭിക്കുന്ന നൊവേന ചൊല്ലി നമ്മുക്ക് പ്രാര്‍ത്ഥിക്കാം. നമ്മെയും നമ്മുടെ തലമുറകളെയും എല്ലാ കാര്യങ്ങളും പഠിപ്പിക്കുകയും നമ്മുടെ ബലഹീനതകളില്‍ നമ്മേ സഹായിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ എല്ലാ മനുഷ്യരും നിറയപ്പെടുവാൻ വേണ്ടി ഈ നൊവേന പ്രാര്‍ത്ഥനകള്‍ ഷെയര്‍ ചെയ്തു കൊണ്ട് നമ്മുക്ക് മറ്റുള്ളവരിലേക്ക് എത്തിക്കാം. ഇംഗ്ലീഷിലുള്ള പ്രാര്‍ത്ഥനകളും പ്രവാചകശബ്ദത്തില്‍ ലഭ്യമാണ്. -- {{ഓരോ ദിവസത്തെയും പ്രാര്‍ത്ഥനകള്‍ 'പ്രവാചകശബ്ദ'ത്തിന്റെ കലണ്ടര്‍ പേജില്‍ ലഭ്യമാണ്. പ്രാര്‍ത്ഥനകള്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/Calendar/5?type=15 }}
Image: /content_image/News/News-2017-05-25-11:09:31.jpg
Keywords: നൊവേന
Content: 5004
Category: 6
Sub Category:
Heading: ക്രിസ്തുവിനെ പ്രഘോഷിക്കാനുള്ള അൽമായരുടെ പ്രത്യേകമായ വിളി
Content: "എന്നാൽ, പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വന്നുകഴിയുമ്പോൾ നിങ്ങൾ ശക്തിപ്രാപിക്കും. ജറുസലെമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിർത്തികൾ വരെയും നിങ്ങൾ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും." (അപ്പ. 1:8) #{red->n->b->യേശു ഏകരക്ഷകൻ: മെയ് 10}# <br> 'ക്രിസ്തുവിനെ പ്രഘോഷിക്കാൻ നിങ്ങൾക്ക് ആരാണ് അധികാരം നൽകിയത്?' എന്ന് അല്‍മായരോട് ആരെങ്കിലും ചോദിച്ചാൽ, ആ ചോദ്യം തന്നെ വലിയ അബദ്ധമാണ്. അല്‍മായരെ, അവരുടെ മാമ്മോദീസയിലൂടെയും സ്ഥൈര്യലേപനത്തിലൂടെയും, ദൈവമാണ് പ്രേഷിതധര്‍മ്മം ഏല്‍പ്പിച്ചിരിക്കുന്നത്. അതുകൊണ്ട്, രക്ഷയുടെ ദിവ്യരഹസ്യം ലോകമെങ്ങും എല്ലാ മനുഷ്യരും അറിയുകയും സ്വീകരിക്കുകയും ചെയ്യുന്നതിനായി വ്യക്തിപരമായോ സംഘങ്ങളായിച്ചേര്‍ന്നോ പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് അവകാശവും കടമയും ഉണ്ട്. ചില സാഹചര്യങ്ങളിൽ അവരിലൂടെ മാത്രമേ സുവിശേഷം ശ്രവിക്കാനും ക്രിസ്തുവിനെ അറിയാനും മനുഷ്യര്‍ക്കു സാധിക്കുകയുള്ളൂ എന്നു വരുമ്പോൾ ഈ കടമ കൂടുതല്‍ നിര്‍ബന്ധസ്വഭാവമുള്ളതായിത്തീരുന്നു. സഭാസമൂഹങ്ങളില്‍ അവരുടെ പ്രവര്‍ത്തനം വളരെ അത്യാവശ്യമാണ്. എന്തെന്നാല്‍ അതില്ലാതെ പലപ്പോഴും അജപാലകരുടെ പ്രേഷിതപ്രവര്‍ത്തനത്തിന് പൂര്‍ണമായ ഫലം ലഭിക്കുകയില്ല. തിരുപ്പട്ടം സ്വീകരിച്ചവരും സഭ അംഗീകരിച്ചിട്ടുള്ള സന്യാസസഭകളില്‍പ്പെട്ടവരും ഒഴികെയുള്ള എല്ലാ ക്രിസ്തീയ വിശ്വാസികളും എന്ന അര്‍ത്ഥത്തിലാണ് 'അല്‍മായര്‍' എന്ന പദം ഉപയോഗിക്കുന്നത്. മാമ്മോദീസ വഴി ക്രിസ്തുവില്‍ ഒരു ശരീരമായിത്തീര്‍ന്നവരും ദൈവജനമായി രൂപീകരിക്കപ്പെട്ടവരുമായ അവര്‍ ക്രിസ്തുവിന്‍റെ പൗരോഹിത്യപരവും പ്രവാചകപരവും രാജത്വപരവുമായ ധര്‍മത്തില്‍ തങ്ങളുടേതായ രീതിയില്‍ പങ്കുകാരാക്കപ്പെട്ടവരാണ്. ഭൗതികകാര്യങ്ങള്‍ ദൈവഹിതത്തിനനുസൃതം കൈകാര്യം ചെയ്യുകയും ക്രമീകരിക്കുകയും ചെയ്തുകൊണ്ട് ദൈവരാജ്യം അന്വേഷിക്കുവാന്‍ അല്‍മായര്‍ തങ്ങളുടെ സവിശേഷമായ വിളിമൂലം കടപ്പെട്ടിരിക്കുന്നു. അവര്‍ അടുത്തബന്ധം പുലര്‍ത്തുന്ന ഭൗതികകാര്യങ്ങളെല്ലാം ക്രിസ്തുവിന്റെ കല്പനകൾക്ക് അനുസൃതമായി ക്രമീകരിക്കുവാനും അങ്ങനെ സ്രഷ്ടാവിനെയും രക്ഷകനെയും മഹത്വപ്പെടുത്തുവാനും അവര്‍ക്ക് സവിശേഷമായ കടമയുണ്ട്. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ യാഥാര്‍ത്ഥ്യങ്ങളെ, ക്രൈസ്തവ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിൽ അന്വഷിച്ചു കണ്ടെത്തേണ്ട സന്ദര്‍ഭങ്ങളില്‍ അല്‍മായരായ ക്രൈസ്തവരുടെ മുന്‍കൈയെടുക്കല്‍ പ്രത്യേകം ആവശ്യമാണ്‌. അല്‍മായർ സഭാജീവിതത്തിന്‍റെ മുന്‍നിരയിലാണ്. തങ്ങള്‍ തന്നെയാണ് സഭ എന്നു അവര്‍ക്കു സുവ്യക്തമായ ബോധ്യമുണ്ടായിരിക്കണം. അതായത് പൊതുതലവനായ റോമാ മാര്‍പ്പാപ്പയുടെയും അദ്ദേഹത്തോടുള്ള കൂട്ടായ്മയില്‍ വര്‍ത്തിക്കുന്ന മെത്രാന്‍മാരുടെയും നേതൃത്വത്തിന്‍കീഴില്‍, ഭൂമിയിലെ വിശ്വാസികളുടെ സമൂഹമാണു തങ്ങളെന്ന ബോധം അവര്‍ക്കുണ്ടായിരിക്കണം. അവരാണു സഭ. #{red->n->b->വിചിന്തനം}# <br> ഭൗതികകാര്യങ്ങള്‍ ദൈവഹിതത്തിനനുസൃതം കൈകാര്യം ചെയ്യുകയും ക്രമീകരിക്കുകയും ചെയ്തുകൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കുവാനുള്ള നമ്മുടെ കടമ നാം നിർവ്വഹിക്കാറുണ്ടോ? ക്രിസ്തുവിന്റെ മൗതികശരീരമായ സഭയെ ലോകത്തിന്റെ മുൻപിൽ ഉയർത്തിക്കാട്ടുന്ന പ്രവർത്തനങ്ങളാണോ നാം നമ്മുടെ അനുദിനജീവിതത്തിൽ നടത്തുന്നത്? അതോ സഭയുടെ ചില അധികാരികൾക്കു പറ്റുന്ന വീഴ്ചകൾ ആഘോഷമാക്കി മാറ്റുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകളോട് കൂട്ടുചേർന്ന് ക്രിസ്തുവിന്റെ സഭയെ നാം പീഡിപ്പിക്കുകയാണോ ചെയ്യുന്നത്? -നമ്മുക്കു ചിന്തിക്കാം. മാമ്മോദീസയിലൂടെയും സ്ഥൈര്യലേപനത്തിലൂടെയും ദൈവം നമ്മെ ഏല്‍പ്പിച്ചിരിക്കുന്ന പ്രേഷിതധര്‍മ്മം സഭയോട് ചേർന്നു നിർവ്വഹിച്ചുകൊണ്ട് ഈ ലോകത്തിൽ നമ്മുക്കു ക്രിസ്തുവിന്റെ സാക്ഷികളായി മാറാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-05-25-11:15:46.jpg
Keywords: യേശു,ക്രിസ്തു