Contents

Displaying 4741-4750 of 25088 results.
Content: 5025
Category: 18
Sub Category:
Heading: ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണത്തിന് അറുതിവരുത്താന്‍ ലോക മനസാക്ഷി ഉണരണം: കത്തോലിക്ക കോണ്‍ഗ്രസ്
Content: കോ​ട്ട​യം: ക്രൈസ്തവര്‍ക്ക് നേരെ നി​ര​ന്ത​രം ഉ​ണ്ടാ​കു​ന്ന തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​ത്തി​ന് അ​റു​തി​വ​രു​ത്താ​ൻ ലോ​ക മ​നഃ​സാ​ക്ഷി ഉ​ണ​ര​ണ​മെ​ന്നു ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് കേ​ന്ദ്ര​സ​മി​തി അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഈ​ജി​പ്തി​ൽ ക്രൈ​സ്ത​വ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് നേ​രെ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും പ്രമേയത്തില്‍ പറയുന്നു. ഭീ​ക​രാ​ക്ര​മ​ണ​ത്തി​നെ​തി​രാ​യി പ്രാ​ർ​ഥ​നാ​യ​ജ്ഞം ന​ട​ത്താന്‍ യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ല്‍ കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ് വി. ​വി. അ​ഗ​സ്റ്റി​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു പ​റ​യ​ന്നി​ലം, ഫാ. ​ജി​യോ ക​ട​വി, ജോ​സു​കു​ട്ടി മാ​ട​പ്പ​ള്ളി, സൈ​ബി അ​ക്ക​ര, സ്റ്റീ​ഫ​ൻ ജോ​ർ​ജ്, സാ​ജു അ​ല​ക്സ്, ബേ​ബി പെ​രു​മാ​ലി​ൽ, ടോ​ണി ജോ​സ​ഫ്, ഡേ​വി​സ് തു​ള​വ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Image: /content_image/India/India-2017-05-28-05:45:02.jpg
Keywords: കത്തോലിക്ക
Content: 5026
Category: 1
Sub Category:
Heading: ആത്മീയ അനുഭവമില്ലാത്ത റഷ്യയെക്കുറിച്ച് ചിന്തിക്കുവാന്‍ കഴിയില്ല: പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍
Content: മോസ്കോ: റഷ്യന്‍ സഭ നല്‍കുന്ന ആത്മീയ അനുഭവമില്ലാത്ത റഷ്യയെക്കുറിച്ച് ചിന്തിക്കുവാന്‍ കഴിയില്ലെന്ന് വ്ലാഡിമിര്‍ പുടിന്‍. ഇക്കഴിഞ്ഞ വെള്ളിയാഴ്ച റഷ്യയിലെ സ്രെന്റന്‍സ്കി ആശ്രമത്തില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന പുതിയ കത്തീഡ്രലിന്റെ സമര്‍പ്പണ ചടങ്ങിനിടക്കുള്ള പ്രസംഗത്തിലാണ് റഷ്യന്‍ പ്രസിഡന്റ് ഇപ്രകാരം പറഞ്ഞത്. പുതിയ ദേവാലയത്തിന്റെ സമര്‍പ്പണ ചടങ്ങിനു ശേഷം നടന്ന വിശുദ്ധ കുര്‍ബാനയിലും അദ്ദേഹം പങ്കെടുത്തു. അജപാലകപരമായ വാക്കുകളിലൂടെ, തലമുറതലമുറയായി പകര്‍ന്നുവരുന്ന റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ആത്മീയവും, ചരിത്രപരവുമായ അനുഭവങ്ങള്‍ ഒഴിവാക്കികൊണ്ട് നമ്മുടെ റഷ്യയെക്കുറിച്ച് ചിന്തിക്കുവാന്‍ തന്നെ കഴിയുകയില്ല. പുതിയ ദേവാലയം ആത്മീയതയുടെയും ജ്ഞാനത്തിന്റെയും പ്രവര്‍ത്തനങ്ങളുടെ തിളക്കമുള്ള കേന്ദ്രമായിതീരും. നന്മ, പരസ്പര ബഹുമാനം, സമാധാനം എന്നീ ഗുണങ്ങള്‍ നമ്മുടെ സമൂഹത്തിലേക്ക് പകര്‍ന്നു നല്‍കുവാന്‍ പുതിയ ദേവാലയത്തിനു കഴിയുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. റഷ്യയുടെ തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്താണ് പുതിയ കത്തീഡ്രല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ക്രിസ്തുവിന്റെ ഉത്ഥാനത്തിനും, റഷ്യയിലെ പുതിയ രക്തസാക്ഷികള്‍ക്കുമായാണ് പുതിയ ദേവാലയം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. പുതുതായി തുറന്ന ദേവാലയത്തിന് വ്ലാഡിമിര്‍ പുടിന്‍ വിശുദ്ധ സ്നാപക യോഹന്നാന്റെ പതിനെട്ടാം നൂറ്റാണ്ടിലെ ഒരു രൂപം സമ്മാനിച്ചു. പുതിയ ദേവാലയത്തിന്റെ അള്‍ത്താരയില്‍ തന്നെയാണ് രൂപം പ്രതിഷ്ടിച്ചിരിക്കുന്നത്. മോസ്കോയിലെ നിരവധി ദേവാലയങ്ങളുടെ പുനരുദ്ധാരണത്തിനു രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് മോസ്കോയിലെ മേയറായ സെര്‍ജി സോബ്യാനിന്‍ പറഞ്ഞു. റഷ്യയുടെ ആത്മീയവും, സാംസ്കാരികവുമായ പൈതൃകം തിരികെകൊണ്ട് വരുമെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശത്തെ ജനങ്ങള്‍ നല്‍കിയ സംഭാവനകള്‍ ഉപയോഗിച്ച് സ്രെന്റന്‍സ്കി ആശ്രമ വളപ്പില്‍ മൂന്ന് വര്‍ഷത്തോളമെടുത്താണ് പുതിയ കത്തീഡ്രല്‍ പണികഴിപ്പിച്ചിരിക്കുന്നത്.
Image: /content_image/Nurse'sStation/Nurse'sStation-2017-05-28-06:18:52.jpg
Keywords: റഷ്യ
Content: 5027
Category: 18
Sub Category:
Heading: മാണിക്കത്തനാര്‍ അനേകരുടെ ഹൃദയങ്ങളില്‍ ജീവിക്കുന്ന മാര്‍ഗ്ഗദര്‍ശി: കര്‍ദിനാള്‍ ആലഞ്ചേരി
Content: കൊ​​​ച്ചി: നി​​​ധീ​​​രി​​​ക്ക​​​ല്‍ മാ​​​ണി​​​ക്ക​​​ത്ത​​​നാ​​​ര്‍ ഹൃ​​​ദ​​​യ​​​ങ്ങ​​​ളി​​​ല്‍ ജീ​​​വി​​​ക്കു​​​ന്ന മാ​​​ര്‍​ഗ​​​ദ​​​ര്‍​ശി​​​യാ​​​ണെ​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി. കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​ന്‍റ് തോ​​​മ​​​സി​​​ല്‍ ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച നി​​​ധീ​​​രി​​​ക്ക​​​ല്‍ മാ​​​ണി​​​ക്ക​​​ത്ത​​​നാ​​​രു​​​ടെ 175-ാം ജ​​​ന്മ​​​വാ​​ർ​​ഷി​​കാ​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​ദ്ദേ​​ഹം. കേ​​​ര​​​ള​​​ത്തി​​​ന്‍റെ ന​​​വോ​​​ഥാ​​​ന​​​ത്തി​​​നു പ​​​ങ്കു​​വ​​​ഹി​​​ച്ച ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സി​​​നും ന​​​സ്രാ​​​ണി ദീ​​​പി​​​ക​​​യ്ക്കും തു​​​ട​​​ക്കം കു​​​റി​​​ച്ച​​​തു മാ​​​ണി​​​ക്ക​​​ത്ത​​​നാ​​​രാ​​​ണെ​​​ന്ന് പ​​​റ​​​യു​​​ന്ന​​​തി​​​ല്‍ അ​​​ഭി​​​മാ​​​നി​​​ക്കു​​​ന്നു​​​വെ​​​ന്നും ക​​​ര്‍​ദി​​​നാ​​​ള്‍ പ​​റ​​ഞ്ഞു. സാ​​​മൂ​​​ഹ്യ​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ ഏ​​​റ്റെ​​​ടു​​​ത്തു ധീ​​​ര​​​മാ​​​യി നി​​​ല​​​കൊ​​​ണ്ട ഈ ​​​വൈ​​​ദി​​​ക ശ്രേ​​​ഷ്ഠ​​​ന്‍ സ്ഥാ​​​ന​​​ങ്ങ​​​ള്‍​ക്ക​​​ല്ല, നി​​​ല​​​പാ​​​ടു​​​ക​​​ള്‍​ക്കാ​​​ണു പ്രാ​​​ധാ​​​ന്യം ന​​​ല്‍​കി​​​യി​​​രു​​​ന്ന​​​ത്. 28 ഭാ​​​ഷ​​​ക​​​ളി​​​ല്‍ പാ​​​ണ്ഡി​​​ത്യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന മാ​​​ണി​​​ക്ക​​​ത്ത​​​നാ​​​ര്‍​ക്കു ജ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ഷ​​​യ​​​ങ്ങ​​​ള്‍ ഏ​​​തു രാ​​​ജ്യ​​​ക്കാ​​​രോ​​​ടും പ​​​ങ്കു​​​വ​​​യ്ക്കാ​​​ന്‍ സാ​​​ധി​​​ക്കു​​​മാ​​​യി​​​രു​​​ന്നുവെന്നും കര്‍ദിനാള്‍ പറഞ്ഞു. ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​വി. അ​​​ഗ​​​സ്റ്റി​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഫാ. ​​​ജി​​​യോ ക​​​ട​​​വി, പ്ര​​​ഫ. ജോ​​​ര്‍​ജ് ജോ​​​ണ്‍ നി​​​ധീ​​​രി എ​​​ന്നി​​​വ​​​ര്‍ അ​​​നു​​​സ്മ​​​ര​​​ണ പ്ര​​​ഭാ​​​ഷം ന​​​ട​​​ത്തി. ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് പാ​​​ലാ രൂ​​​പ​​​താ സ​​​മി​​​തി ഡ​​​യ​​​റ​​​ക്ട​​​ര്‍ റ​​​വ. ഡോ. ​​​ജോ​​​ര്‍​ജ് വ​​​ര്‍​ഗീ​​​സ് ഞാ​​​റ​​​ക്കു​​​ന്നേ​​​ല്‍ ആ​​​മു​​​ഖ പ്ര​​​സം​​​ഗ​​​വും ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ണ്‍ ക​​​ച്ചി​​​റ​​​മ​​​റ്റം മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണ​​​വും നി​​​ര്‍​വ​​​ഹി​​​ച്ചു. ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് കേ​​​ന്ദ്ര ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം, പാ​​​ലാ രൂ​​​പ​​​താ സ​​​മി​​​തി പ്ര​​​സി​​​ഡ​​ന്‍റ് സാ​​​ജു അ​​​ല​​​ക്സ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.
Image: /content_image/India/India-2017-05-28-06:56:51.jpg
Keywords: മാണി
Content: 5028
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പാ ഇറ്റലിയിലെ ജെനൊവ അതിരൂപതയില്‍ ഇടയസന്ദര്‍ശനം നടത്തി
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ നിന്ന് അഞ്ഞൂറ് കിലോമീറ്ററിലേറെ മാറി ഇറ്റലിയുടെ വടക്കുപടിഞ്ഞാറു സ്ഥിതിചെയ്യുന്ന ജെനൊവ അതിരൂപതയില്‍ ഫ്രാന്‍സിസ് പാപ്പാ സന്ദര്‍ശനം നടത്തി. ഇന്നലെ ശനിയാഴ്ച (27/05/17) യാണ് മാര്‍പാപ്പ സന്ദര്‍ശനം നടത്തിയത്. റോം രൂപതയില്‍ ഫ്രാന്‍സിസ് പാപ്പ നടത്തിയ പതിനഞ്ചാമത്തെ ഇടയസന്ദര്‍ശനമാണിത്. ജെനോവ അതിരൂപത ഉള്‍ക്കൊള്ളുന്ന ലിഗൂറിയ പ്രദേശത്തെ കത്തോലിക്കാ മെത്രാന്മാരും, വൈദികരും, സെമിനാരി വിദ്യാര്‍ത്ഥികളും സമര്‍പ്പിതരും, രൂപതയിലെ അല്‍മായരും വിവിധമതപ്രതിനിധികളുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. പരിശുദ്ധ കന്യകാമറിയത്തിന്‍റെ ദേവാലയത്തില്‍‍ വച്ച് യുവജനങ്ങളുമായും മാര്‍പാപ്പ സംഭാഷണത്തിലേര്‍പ്പെട്ടു. വീഡിയോ കൂടിക്കാഴ്ചയില്‍ പങ്കുചേരാന്‍ ജെനൊവയിലെ കാരഗൃഹത്തില്‍ തടവുകാര്‍ക്ക് വീഡിയോ സംവിധാനം ഏര്‍പ്പെടുത്തിയിരിന്നുവെന്നതു ശ്രദ്ധേയമാണ്. പാവപ്പെട്ടവരും അഭയാര്‍ത്ഥികളും പാര്‍പ്പിടരഹിതരും തടവുകാരുമടങ്ങുന്ന ഏതാനും പേരുമൊത്താണ് മാര്‍പാപ്പ ഉച്ചഭക്ഷണം കഴിച്ചത്. ജെനൊവയില്‍ കുട്ടികള്‍ക്കായുള്ള ആശുപത്രിയായ 'ജന്നീന ഗസ്ലീനി' സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തിയ മാര്‍പാപ്പാ കെന്നഡി ചത്വരത്തില്‍ വിശുദ്ധകുര്‍ബ്ബാന അര്‍പ്പിച്ചതിന് ശേഷമാണ് വത്തിക്കാനിലേക്കു മടങ്ങിയത്.
Image: /content_image/TitleNews/TitleNews-2017-05-28-11:56:44.jpg
Keywords: സന്ദര്‍ശനം
Content: 5029
Category: 6
Sub Category:
Heading: അന്തിമ അത്താഴവേളയിൽ യേശു തന്റെ പരമമായ സ്നേഹം മൂന്നു വിധത്തില്‍ പ്രകടിപ്പിച്ചു
Content: "പിന്നെ അവന്‍ അപ്പമെടുത്ത്, കൃതജ്ഞതാ സ്‌തോത്രംചെയ്ത്, മുറിച്ച്, അവര്‍ക്കുകൊ ടുത്തുകൊണ്ട് അരുളിച്ചെയ്തു: ഇതു നിങ്ങള്‍ക്കുവേണ്ടി നല്‍കപ്പെടുന്ന എന്റെ ശരീരമാണ്. എന്റെ ഓര്‍മയ്ക്കായി ഇതു ചെയ്യുവിന്‍" (ലൂക്കാ 22: 19). #{red->n->b->യേശു ഏകരക്ഷകൻ: മെയ് 13}# <br> ഈ ലോകം വിട്ട് പിതാവിന്റെ അടുക്കലേക്കു പോകാൻ സമയമായി എന്നു മനസ്സിലാക്കിയ യേശു, അന്തിമ അത്താഴവേളയിൽ തന്‍റെ പരമമായ സ്നേഹം മൂന്നു വിധത്തില്‍ പ്രകടിപ്പിച്ചു. 1. അവിടുന്ന് തന്‍റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകുകയും സേവനം ചെയ്യുന്നവനെന്ന നിലയില്‍ നമ്മില്‍ ഒരുവനാണെന്നു കാണിക്കുകയും ചെയ്തു. 2. യേശു, അന്ത്യ അത്താഴത്തെ മനുഷ്യരുടെ രക്ഷയ്ക്കു വേണ്ടി പിതാവിന് തന്നെത്തന്നെ സ്വമനസാ സമര്‍പ്പിക്കുന്നതിന്‍റെ സ്മാരകമാക്കി: "ഇത് നിങ്ങള്‍ക്കായി നല്‍കപ്പെടുന്ന എന്‍റെ ശരീരമാകുന്നു". "ഇത് പാപങ്ങളുടെ മോചനത്തിനായി അനേകര്‍ക്കു വേണ്ടി ചിന്തപ്പെടുന്ന, ഉടമ്പടിയുടേതായ എന്‍റെ രക്തമാകുന്നു." ഇങ്ങനെ അവിടന്ന് കുര്‍ബാന സ്ഥാപിച്ചു. 3. "എന്‍റെ ഓര്‍മ്മയ്ക്കായ് നിങ്ങള്‍ ഇതു ചെയ്യുവിന്‍" എന്ന് അപ്പസ്തോലന്മാരോടു പറഞ്ഞുകൊണ്ട് യേശു പൗരോഹിത്യം സ്ഥാപിച്ചു. യേശു തന്‍റെ അപ്പസ്തോലന്മാരെ സ്വന്തം സമര്‍പ്പണത്തില്‍ ഉള്‍പ്പെടുത്തുകയും അതു ശാശ്വതമായി തുടര്‍ന്നു കൊണ്ടുപോകാന്‍ അവരോടു കല്‍പ്പിക്കുകയും ചെയ്തു. അങ്ങനെ, അവിടുന്ന് തന്‍റെ അപ്പസ്തോലന്മാരെ പുതിയ ഉടമ്പടിയുടെ പുരോഹിതന്മാരായി അവരോധിക്കുന്നു. #{red->n->b->വിചിന്തനം}# <br> ക്രിസ്തു തന്നെ സ്ഥാപിച്ച വി. കുർബ്ബാനയോടും പൗരോഹിത്യത്തോടുമുള്ള നമ്മുടെ കാഴ്ചപ്പാട് എന്താണ്? 'ഞാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവന്റെ അപ്പമാണ്' എന്ന് യേശു പറഞ്ഞപ്പോൾ അവിടുത്തെ ഉപേക്ഷിച്ചു പോയവരുടെ പിൻഗാമികൾ ഇന്നും ഭൂമിയിൽ സജീവമാണ്. അവർ ദൈവവചനത്തെ ദുർവ്യാഖ്യാനം ചെയ്‌ത്‌ വിശുദ്ധ കുർബ്ബാനയിൽ നിന്നും ദൈവമക്കളെ അകറ്റുവാൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. അവരെയും ലോകം മുഴുവനെയും ഇന്ന് ലോകത്തിൽ അർപ്പിക്കപ്പെടുന്ന അഞ്ചുലക്ഷത്തോളം ദിവ്യബലികളിൽ സമർപ്പിച്ചു നമ്മുക്കു പ്രാർത്ഥിക്കാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-05-28-12:12:24.jpg
Keywords: യേശു, ക്രിസ്തു
Content: 5030
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ദുഃഖം രേഖപ്പെടുത്തികൊണ്ട് ഫ്രാന്‍സിസ് പാപ്പ
Content: കെയ്റോ: ഈജിപ്തിലെ മിന്യ പ്രവിശ്യയിലെ കോപ്റ്റിക് ക്രൈസ്തവര്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ദുഃഖം രേഖപ്പെടുത്തി കൊണ്ട് ഫ്രാന്‍സിസ് പാപ്പ ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് അബ്ദുല്‍ അല്‍ ഫത്താ അല്‍ സീസിയ്ക്ക് കത്തയച്ചു. ക്രൈസ്തവര്‍ക്ക് നേരെയുണ്ടായ പൈശാചികമാണെന്നും വിദ്വേഷത്തിന്‍റെ ബുദ്ധിശൂന്യമായ പ്രവര്‍ത്തിയാണെന്നും മാര്‍പാപ്പ അയച്ച കത്തില്‍ വ്യക്തമാക്കി. മാര്‍പാപ്പയ്ക്ക് വേണ്ടി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പീയട്രോ പരോളിനാണ് സന്ദേശമയച്ചത്. അനേകര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും മുറിവേല്‍ക്കുകയും ചെയ്തതില്‍ മാര്‍പാപ്പാ ദു:ഖിതനാണ്. ദുരന്തത്തില്‍ മരണമടഞ്ഞ കുട്ടികളെ പാപ്പാ പ്രത്യേകം ഓര്‍ക്കുന്നു. വധിക്കപ്പെട്ടവരുടെ ആത്മാവിനെ സര്‍വ്വശക്തന്‍റെ കാരുണ്യത്തിന് സമര്‍പ്പിക്കുന്നുവെന്നും അവരുടെ വേര്‍പാടില്‍ കേഴുന്ന കുടുംബങ്ങള്‍ക്കും മുറിവേറ്റവര്‍ക്കും സാന്ത്വനവും പ്രാര്‍ത്ഥനയും ഉറപ്പുനല്കുന്നുവെന്നും സന്ദേശത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ 29പേരാണ് കൊല്ലപ്പെട്ടത്. ഈജിപ്തില്‍ രണ്ടുമാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് കോപ്റ്റിക് ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നത്. ഏപ്രില്‍ 9ന് ഓശാന ഞായറാഴ്ച നടന്ന ഭീകരാക്രമണത്തില്‍ 46 പേര്‍ക്ക് ജീവന്‍ നഷ്ട്ടമായിരിന്നു. കഴിഞ്ഞ ഡിസംബറില്‍ കെയ്റോയില്‍ ദേവാലയത്തിലുണ്ടായ മറ്റൊരു ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Image: /content_image/TitleNews/TitleNews-2017-05-28-12:47:31.jpg
Keywords: ഫ്രാന്‍സിസ് പാപ്പ
Content: 5031
Category: 1
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ മിഷന്‍ ലീഗ് പ്രവര്‍ത്തനം ആരംഭിച്ചു
Content: ലീ​ഡ്സ്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ൽ ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് പ്രവര്‍ത്തനമാരംഭിച്ചു. ലീ​ഡ്സി​ലെ സെ​ന്‍റ് വി​ൽ​ഫ്രി​ഡ്സ് ദേ​വാ​ല​യ​ത്തി​ൽ നടന്ന ചടങ്ങില്‍ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാമ്പി​ക്ക​ലാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. ചാപ്ലിന്‍സിയിലെ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും ഇതിനോടനുബന്ധിച്ച് നടന്നു. വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ​യേ​യും ഭാ​ര​ത ചെ​റു​പു​ഷ്പ​മാ​യ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യെ​യും മി​ഷ​ൻ ലീ​ഗ് അംഗ​ങ്ങ​ൾ മാ​തൃ​ക​ക​ളാ​ക്ക​ണമെന്ന്‍ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ പ​റ​ഞ്ഞു. കേ​ര​ള സ​ഭ​യി​ൽ പൗ​രോ​ഹി​ത്യ - സ​മ​ർ​പ്പ​ണ ജീ​വി​ത​ത്തി​ലേ​ക്കു​ള്ള ദൈ​വ​വി​ളി​യി​ൽ നി​ർ​ണാ​യ​ക​മാ​യ സ്വാ​ധീ​നം ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് നി​ർ​വ​ഹി​ച്ചി​ട്ടുണ്ട്. ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ എ​ല്ലാ കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ലും മി​ഷ​ൻ ലീ​ഗി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​കു​ന്ന​തോ​ടെ ഈ ​രൂ​പ​ത​യി​ലും ധാ​രാ​ളം ദൈ​വ​വി​ളി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് പ്ര​ത്യാ​ശി​ക്കു​ന്ന​താ​യും മാ​ർ സ്രാമ്പിക്കല്‍ കൂട്ടിച്ചേര്‍ത്തു. ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിനായ റവ. ഫാ. മാത്യൂ മുളയോലില്‍ രൂപതയുടെ ചെറുപുഷ്പ മിഷന്‍ ലീഗിനെ നയിക്കും. ഫാ. ​സി​ബു ക​ള്ളാ​പ്പ​റ​ന്പി​ൽ, ഫാ. ​സ്റ്റാ​ൻ​ലി പു​ള്ളോ​ലി​ക്ക​ൽ, ഫാ.​ഫാ​ൻ​സു​വാ പ​ത്തി​ൽ സ​ണ്‍ഡേ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ​മാ​രാ​യ ഡേ​വി​സ് പോ​ൾ, ജോ​ണ്‍ കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Image: /content_image/News/News-2017-05-29-05:23:10.jpg
Keywords: ഗ്രേറ്റ്
Content: 5032
Category: 18
Sub Category:
Heading: ബിഷപ്പ് അലോഷ്യസ് മരിയബെന്‍സിഗറിന്‍റെ ചരമവാര്‍ഷികത്തിന് ഒരുക്കങ്ങളുമായി കൊല്ലം രൂപത
Content: കൊല്ലം: 1905 മുതൽ 1931 കാലയളവില്‍ കൊല്ലം രൂപതയുടെ മെത്രാനായിരുന്ന അലോഷ്യസ് മരിയ ബെൻസിഗർ പിതാവിന്റെ 75–ാമത് ചരമ വാർഷിക ദിനാചരണത്തിന് വിപുലമായ ഒരുക്കങ്ങൾ നടത്താൻ കൊല്ലം രൂപതയില്‍ ചേർന്ന വൈദിക മേലധ്യക്ഷന്മാരുടെ യോഗം തീരുമാനിച്ചു. സ്വിറ്റ്സർലണ്ടിലെ ഒരു പ്രശസ്ത ധനിക കുടുംബത്തിൽ ജനിച്ച അലോഷ്യസ് കൊല്ലം രൂപതയിൽ ദൈവീക ശുശ്രൂഷയ്ക്ക് നിയോഗിക്കപ്പെടുകയായിരിന്നു. കോട്ടാർ, തിരുവനന്തപുരം, പുനലൂർ, നെയ്യാറ്റിൻകര, കുരീത്തുറ എന്നീ പ്രദേശങ്ങളിൽ ശക്‌തമായ ക്രൈസ്തവ വിശ്വാസത്തിന് അടിസ്‌ഥാനമേകിയത് അലോഷ്യസ് മരിയയായിരിന്നു. നെയ്യാറ്റിൻകര, നെടുമങ്ങാട്, കറ്റാനം, പുനലൂർ, മാവേലിക്കര എന്നീ പ്രദേശങ്ങളിൽ ബിഷപ്പ് ബെൻസിഗറിന്റെ കാലത്താണ് അതിവിപുലമായ മിഷൻ പ്രവർത്തനങ്ങൾ നടന്നത്. കൊല്ലം ബിഷപ് ഡോ. സ്റ്റാൻലി റോമന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, കർമലീത്ത മലബാർ പ്രൊവിൻസിന്റെ പ്രൊവിൻഷ്യലായ ഫാ. സെബാസ്റ്റ്യൻ കൂടപ്പാട്ട്, പ്രൊവിൻസ് പ്രതിനിധികളായ ഫാ. ഡോ. സക്കറിയാസ്, ഫാ. ജെയിംസ്, ഫാ. പാട്രിക്, ഫാ. ഫ്രാൻസിസ്, നെയ്യാറ്റിൻകര എപ്പിസ്കോപ്പൽ വികാരി മോൺ. റൂഫസ്, കോട്ടാർ രൂപത ജുഡീഷ്യൽ വികാരി ഡോ. ഫെലിക്സ്, സൗത്ത് കേരള പ്രൊവിൻസ് പ്രതിനിധി ഫാ. ജോസഫ് നിക്കോളസ്, കൊല്ലം രൂപത വികാരി ജനറൽ മോൺ. പോൾ മുല്ലശേരി, വൈദിക പ്രതിനിധികള്‍ എന്നിവര്‍ യോഗത്തിൽ സംബന്ധിച്ചു.
Image: /content_image/India/India-2017-05-29-05:57:25.jpg
Keywords: കൊല്ലം
Content: 5033
Category: 18
Sub Category:
Heading: പങ്കുവെക്കുക എന്നത് മനുഷ്യദൗത്യം: ഡോ. ഗീവർഗീസ് മാർ യൂലിയോസ്‌
Content: കു​ന്നം​കു​ളം: പ​ങ്കു​വെ​യ്ക്കു​ക സം​ര​ക്ഷി​ക്കു​ക എ​ന്ന​തു മ​നു​ഷ്യ​ന്‍റെ ദൗ​ത്യ​മാണെന്ന് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ കു​ന്നം​കു​ളം ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​ൻ ഡോ.​ഗീ​വ​ർ​ഗീ​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പോ​ലീ​ത്ത. കു​ന്നം​കു​ളം ഷെ​യ​ർ ആ​ൻ​ഡ് കെ​യ​ർ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​പ്പി​ലാ​ക്കി​യ സ്നേ​ഹ​പൂ​ർ​വ്വം കൂ​ട്ടു​കാ​ർ​ക്ക് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. ത​നി​ക്കു​ള്ള​ത് മ​റ്റു​ള്ള​വ​ർ​ക്കു കൂ​ടി പ​ങ്കു​വെ​യ്ക്കു​ന്പോ​ഴാ​ണ് മ​നു​ഷ്യ​ൻ യ​ഥാ​ർ​ത്ഥ മ​നു​ഷ്യ​നാ​കു​ന്നതെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ പറഞ്ഞു. ബ​ഥ​നി സെ​ന്‍റ് ജോ​ണ്‍​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ഗു​ഡ്ഷെ​പ്പേ​ർ​ഡ് സി.​എം.​ഐ സ്കൂ​ൾ, ഹോ​ളി​ക്രോ​സ് സ്കൂ​ൾ, എ​ക്സ​ൽ പ​ബ്ലി​ക് സ്കൂ​ൾ, ബ്ലൂ​മി​ങ്ങ് ബ​ഡ്സ് ബ​ഥാ​നി​യ എ​ന്നീ സ്കൂ​ളു​ക​ളു​ക​ളു​ടെ​യും പ്രാ​ദേ​ശി​ക ചാ​ന​ലാ​യ സി.​സി ടി​വി​യു​മാ​യും സ​ഹ​ക​രി​ച്ച് സ്കൂ​ൾ ബാ​ഗ്, കു​ട, വാ​ട്ട​ർ ബോ​ട്ട​ൽ, ടി​ഫി​ൻ ബോ​ക്സ്, നോ​ട്ട് ബു​ക്ക് എ​ന്നി​വ അ​ട​ങ്ങി​യ മൂ​ന്നൂ​റ് കി​റ്റാ​ണ് വി​വി​ധ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്. ഷെ​യ​ർ ആ​ൻ​ഡ് കെ​യ​ർ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ്ര​സി​ഡ​ണ്ട് ലെ​ബീ​ബ് ഹ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു ടി.​വി. ജോ​ണ്‍​സ​ൻ, വി.​എ അ​ബൂ​ബ​ക്ക​ർ, സി.​ഗി​രീ​ഷ് കു​മാ​ർ, എം.​ബി​ജു​ബാ​ൽ, എം.​വി ഉ​ല്ലാ​സ്, അ​ഡ്വ. പ്രി​നു പി.​വ​ർ​ക്കി, ഷ​മീ​ർ ഇ​ഞ്ചി​ക്കാ​ല​യി​ൽ, തോ​മ​സ് തെ​ക്കേ​ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു.
Image: /content_image/India/India-2017-05-29-06:33:06.jpg
Keywords: കുന്നംകുളം
Content: 5034
Category: 1
Sub Category:
Heading: പോളണ്ട് പ്രധാനമന്ത്രിയുടെ മകന്‍ തിരുപട്ടം സ്വീകരിച്ചു
Content: വാര്‍സോ: പോളണ്ടിലെ പ്രധാനമന്ത്രിയായ ബീറ്റാ സിട്ലോയുടെ മകന്‍ തിരുപട്ടം സ്വീകരിച്ചു. മെയ് 27 ശനിയാഴ്ചയാണ് ബീറ്റാ സിഡ്ലോയുടെ 25 വയസ്സുകാരനായ മകന്‍ തിമോത്തിയൂസ് സിഡ്ലോ അഭിഷിക്തനായത്. ഇന്നലെ ഞായറാഴ്ച (28/05/2017) പ്രെസിസന്‍ ദേവാലയത്തില്‍ നവവൈദികന്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ പ്രധാനമന്ത്രിയും കുടുംബാംഗങ്ങളും അടക്കം നൂറുകണക്കിനു ആളുകളാണ് പങ്കെടുത്തത്. രൂപതാ വൈദികനാണ് ഫാ. തിമോത്തിയൂസ് സിഡ്ലോ. തങ്ങളുടെ മകന്‍ ഒരു കത്തോലിക്കാ വൈദികനായതില്‍ തങ്ങള്‍ അതിയായി സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നതായി പോളിഷ് പ്രധാനമന്ത്രി ബീറ്റാ സിട്ലോയും ഭര്‍ത്താവായ എഡ്വാര്‍ഡ് സിട്ലോയും പറഞ്ഞു. പോളണ്ടിലെ ബില്‍സ്കോ സൈവിക്ക് രൂപതാംഗമാണ് ഫാദര്‍ തിമോത്തിയൂസ് സിട്ലോ. വരുന്ന ജൂണ്‍ 4 പെന്തക്കോസ്ത് ഞായറാഴ്ച ക്രാക്കോവിലെ ഹോളിക്രോസ്സ് ദേവാലയത്തില്‍ വെച്ച് ഫാദര്‍ തിമോത്തിയൂസ് സിഡ്ലോ തന്റെ ആദ്യത്തെ പരമ്പരാഗത ലത്തീന്‍ കുര്‍ബ്ബാന അര്‍പ്പിക്കും. ശക്തമായ ക്രൈസ്തവ സാക്ഷ്യവുമായി പോളണ്ട് നിലകൊള്ളുകയാണ്. കഴിഞ്ഞ വര്‍ഷം യേശുവിനെ തങ്ങളുടെ രാജ്യത്തിന്റെ രാജാവായി പോളണ്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിന്നു. പോളണ്ടിന്റെ പ്രസിഡന്റ് ആന്‍ഡ്രസെജ് ഡൂഡായുടെ സാന്നിധ്യത്തില്‍ പോളിഷ് ബിഷപ്പുമാരാണ് ക്രിസ്തുവിനെ രാജ്യത്തിന്റെ രാജാവായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കണ്‍സര്‍വേറ്റീവ് ലോ ആന്‍ഡ്‌ ജസ്റ്റിസ് പാര്‍ട്ടിയാണ് രാജ്യത്തു അധികാരത്തിലിരിക്കുന്നത്. വിവാഹം, സ്വവര്‍ഗ്ഗ രതി, ഭ്രൂണഹത്യ തുടങ്ങിയ കാര്യങ്ങളില്‍ കത്തോലിക്കാ സഭയുടെ നിലപാടുമായി യോജിച്ചു പോകുന്ന പാര്‍ട്ടിയാണ് കണ്‍സര്‍വേറ്റീവ് ലോ ആന്‍ഡ്‌ ജസ്റ്റിസ് പാര്‍ട്ടി. കഴിഞ്ഞ വര്‍ഷം 'ബ്ലാക്ക് മഡോണ'യുടെ കിരീട ധാരണത്തിന്റെ 300-ാം വാര്‍ഷികം ആഘോഷിക്കുന്നതിന് പോളണ്ട് പാര്‍ലമെന്റ് പ്രത്യേക പ്രമേയം തന്നെ പാസാക്കിയിരിന്നു.
Image: /content_image/TitleNews/TitleNews-2017-05-29-07:33:48.jpg
Keywords: പോളണ്ട്