Contents

Displaying 4781-4790 of 25092 results.
Content: 5065
Category: 6
Sub Category:
Heading: അല്ലയോ മനുഷ്യാ നിന്റെ വില എത്രയാണന്നു നിനക്കറിയുമോ?
Content: "നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല, നിങ്ങൾ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. ആകയാൽ നിങ്ങളുടെ ശരീരത്തിൽ ദൈവത്തെ മഹത്വപ്പെടുത്തുവിൻ" (1 കൊറി 6:19-20) #{red->n->b->യേശു ഏകരക്ഷകൻ: മെയ് 18}# <br> ഡോക്ടര്‍ ഷേഫര്‍ (Dr. Schaeffer) എന്ന പ്രസിദ്ധനായ ക്രൈസ്തവ പണ്ഡിതന്‍ തന്റെ രണ്ടു വിദ്യാര്‍ത്ഥികളുമായി പാരീസിലെ തെരുവുകളിലൂടെ ഒരു രാത്രിയില്‍ നടന്നു നീങ്ങുകയായിരുന്നു. അപ്പോൾ വഴിയരുകില്‍ ഒരു വേശ്യ നില്‍ക്കുന്നതു കണ്ടു. തന്‍റെ വിദ്യാര്‍ത്ഥികളെ വിസ്മയിപ്പിച്ചു കൊണ്ട് അവരുടെ അദ്ധ്യാപകന്‍ ആ സ്ത്രീയുടെ അടുക്കലേയ്ക്കു നടന്നു. അദ്ദേഹം ചോദിച്ചു: "നിന്‍റെ ഫീസ് എത്രയാണ്?" "അന്‍പതു ഡോളര്‍." ആ സ്ത്രീയെ അടിമുടി നോക്കിയശേഷം അദ്ദേഹം പറഞ്ഞു: "അതു തീരെ കുറവാണല്ലോ." "ഓ, അമേരിക്കക്കാര്‍ക്കുള്ള ഫീസ്‌ നൂറ്റമ്പതു ഡോളറാണ്." "അതും തീരെ കുറവാണല്ലോ." അദ്ദേഹം വീണ്ടും പറഞ്ഞു. "ഓ, എനിക്കു തെറ്റി; ആഴ്ചാവസാനങ്ങളില്‍ അമേരിക്കക്കാരുടെ ഫീസ്‌ 500 ഡോളറാണ്." "അതു ശരിയല്ലല്ലോ. ഈ പറഞ്ഞ തുകയും തീരെ കുറവാണ്." അപ്പോള്‍ ആ സ്ത്രീയ്ക്ക് അല്‍പം ദേഷ്യം വന്നു. "നിങ്ങള്‍ എനിക്ക് എന്തു വിലയാണു കല്‍പ്പിക്കുന്നത്?" അദ്ദേഹം പ്രതിവചിച്ചു: "സ്ത്രീയെ, നിങ്ങള്‍ അര്‍ഹിക്കുന്ന വില തരാന്‍ എനിക്കു സാധിക്കില്ല. പക്ഷേ, നിനക്ക് അര്‍ഹമായ വില നേരത്തെ തന്നെ നല്‍കിയിട്ടുള്ള ഒരാളെ എനിക്കറിയാം." ആ വിദ്യാര്‍ത്ഥികള്‍ നോക്കിനില്‍ക്കേ അവരുടെ അദ്ധ്യാപകന്‍ ആ വഴിയരുകില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുകയും ജീവിതം ക്രിസ്തുവിനായി സമർപ്പിക്കാൻ അവളെ പ്രേരിപ്പിക്കുകയും ചെയ്തു. ഇത് ഒരു കഥയല്ല; സംഭവമാണ്. ഒരു വേശ്യ തന്റെ യഥാർത്ഥ വില തിരിച്ചറിഞ്ഞപ്പോൾ, ആ വില യേശുക്രിസ്തു തന്റെ കുരിശുമരണത്തിലൂടെ നൽകിയിരിക്കുന്നു എന്നു തിരിച്ചറിഞ്ഞപ്പോൾ അവൾ തന്റെ പാപകരമായ ജീവിതം ഉപേക്ഷിക്കാൻ തയാറാകുന്നു. ലോകം മുഴുവന്റെയും പാപമോചനത്തിനായി സ്വയം രക്തം ചിന്തിക്കൊണ്ട് മനുഷ്യനെ ദൈവവുമായി അനുരഞ്ജിപ്പിച്ച യേശുക്രിസ്തു തന്റെ കുരിശിലെ ബലിയിലൂടെ ഓരോ മനുഷ്യന്റെയും വില പിതാവിന്റെ സന്നിധിയിൽ സമർപ്പിച്ചു. നമ്മുടെ പാപങ്ങൾക്കു വേണ്ടി ലോകരക്ഷകനും ഏകരക്ഷകനുമായ യേശു പിതാവിനോടു കടം തീർത്തു. അതിനാൽ ഓരോ മനുഷ്യന്റെയും വില എത്രയാണന്നു ചോദിച്ചാൽ അത് യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ വിലയ്ക്കു തുല്യമാണെന്ന് നിസ്സംശയം പറയാം. ഇതു തിരിച്ചറിയുന്ന ഒരു മനുഷ്യന് എങ്ങനെ തന്റെ ശരീരത്തെ പാപത്തിന് വിട്ടുകൊടുക്കാൻ സാധിക്കും? ഇതു തിരിച്ചറിയുന്ന ഒരു മനുഷ്യന് എങ്ങനെ വിഗ്രഹങ്ങളെ ആരാധിക്കാൻ സാധിക്കും? #{red->n->b->വിചിന്തനം}# <br> ഇന്ന് നിരവധി മനുഷ്യർക്ക് തങ്ങളുടെ 'വില' എന്താണെന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ല. അതുകൊണ്ട് അവർ തങ്ങളുടെ ശരീരത്തെ പാപത്തിനു വിട്ടുകൊടുക്കുന്നു. ക്രിസ്തു കുരിശിലൂടെ നൽകിയ വില തിരിച്ചറിയാത്തതുകൊണ്ട് മനുഷ്യൻ ജീവജലത്തിന്റെ ഉറവയായ അവിടുത്തെ ഉപേക്ഷിച്ച് വിഗ്രഹങ്ങളെ ആരാധിച്ചുകൊണ്ട് ഈ ഭൂമിയിൽ ജീവിക്കുന്നു. ക്രിസ്തു വ്യക്തിപരമായി ഓരോ മനുഷ്യനെയും സ്നേഹിക്കുന്നതിനാൽ അവിടുന്ന് ഓരോ മനുഷ്യനെയും വില വ്യക്തിപരമായി പിതാവിന്റെ സന്നിധിയിൽ നൽകിയിരിക്കുന്നു. ലോകം മുഴുവനും ഈ സത്യം തിരിച്ചറിയുന്നതിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-06-01-07:37:40.jpg
Keywords: യേശു, ക്രിസ്തു
Content: 5066
Category: 6
Sub Category:
Heading: നാളെ പെന്തക്കുസ്താ തിരുനാൾ: ലോകം സത്യവിശ്വാസം സ്വീകരിച്ച ദിവസം
Content: "അവരെല്ലാവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞു. ആത്മാവു കൊടുത്ത ഭാഷണവരമനുസരിച്ച് അവർ വിവിധ ഭാഷകളിൽ സംസാരിക്കാൻ തുടങ്ങി" (അപ്പ 2:4) #{red->n->b->യേശു ഏകരക്ഷകൻ: മെയ് 27}# <br> കര്‍ത്താവ് തന്‍റെ ഉയിര്‍പ്പിന്‍റെ ഏഴ് ആഴ്ചകള്‍ അവസാനിച്ചപ്പോള്‍ സ്വര്‍ഗത്തില്‍ നിന്നു പരിശുദ്ധാത്മാവിനെ ശിഷ്യരുടെമേല്‍ അയച്ചു. ഭീരുക്കളായിരുന്ന അപ്പസ്തോലന്മാരെ പെന്തക്കുസ്തായില്‍ പരിശുദ്ധാത്മാവ് ക്രിസ്തുവിന്‍റെ ധീരസാക്ഷികളാക്കി മാറ്റി. കുറച്ചു സമയം കൊണ്ട് ആയിരങ്ങള്‍ മാമ്മോദീസ സ്വീകരിച്ചു. അത് സഭയുടെ ജന്മദിനമായിരുന്നു. പെന്തക്കുസ്താ ദിവസം ഭാഷകളുടെ വിസ്മയം നടന്നു. സഭ ആരംഭം മുതല്‍ എല്ലാ ജനതകള്‍ക്കുമുള്ളതാണെന്ന് അതു കാണിക്കുന്നു. തന്‍റെ മരണവും ഉത്ഥാനവും വഴി താന്‍ മഹത്വീകൃതനാകുന്നതുവരെ യേശു പരിശുദ്ധാത്മാവിനെ പൂര്‍ണ്ണമായി വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ അവിടുന്നു ജനക്കൂട്ടങ്ങളെ പഠിപ്പിച്ചപ്പോഴും, ലോകത്തിന്‍റെ ജീവനുവേണ്ടിയുള്ള ഭക്ഷണമായിരിക്കും തന്‍റെ ശരീരമെന്നു വെളിപ്പെടുത്തിയപ്പോഴും, അല്‍പാല്‍പമായി സൂചന നൽകിയിരുന്നു. നിക്കദേമൂസിനോടും സമരിയാക്കാരിയായ സ്ത്രീയോടും കൂടാരത്തിരുനാളില്‍ പങ്കെടുത്തവരോടും സംസാരിക്കുമ്പോള്‍ അവിടുന്ന് ആത്മാവിനെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. പ്രാര്‍ത്ഥനയോടു ബന്ധപ്പെടുത്തിയും, ഭാവിയില്‍ ശിഷ്യന്മാര്‍ നല്‍കേണ്ട സാക്ഷ്യത്തോടു ബന്ധപ്പെടുത്തിയും യേശു അവരോട് ആത്മാവിനെപ്പറ്റി തുറന്നുപറയുന്നുണ്ട്. അവസാനം യേശുവിന്‍റെ മണിക്കൂര്‍ എത്തിച്ചേരുന്നു. തന്‍റെ മരണം വഴി മരണത്തെ കീഴടക്കുന്ന ആ നിമിഷത്തില്‍ത്തന്നെ, തന്‍റെ ആത്മാവിനെ അവിടുന്നു പിതാവിന്‍റെ കൈകളില്‍ സമര്‍പ്പിക്കുന്നു. പിതാവിന്‍റെ മഹത്ത്വത്താല്‍ മൃതരില്‍ നിന്ന്‍ ഉയിര്‍പ്പിക്കപ്പെട്ട് തന്‍റെ ശിഷ്യന്മാരുടെമേല്‍ നിശ്വസിച്ചുകൊണ്ട് ഉടന്‍തന്നെ, പരിശുദ്ധാത്മാവിനെ അവര്‍ക്കു നല്‍കാന്‍ വേണ്ടിയായിരുന്നു യേശു ആത്മാവിനെ സമർപ്പിച്ചത്. പെന്തക്കുസ്താദിവസം പരിശുദ്ധാത്മാവിനെ വര്‍ഷിക്കുന്നതോടെ ക്രിസ്തുവിന്‍റെ പെസഹാ പൂര്‍ത്തിയായി. പരിശുദ്ധാത്മാവിനെ ഒരു ദൈവികവ്യക്തി എന്ന നിലയില്‍ യേശു ലോകത്തിനു വെളിപ്പെടുത്തുകയും നല്‍കുകയും പകര്‍ന്നു കൊടുക്കുകയും ചെയ്തു. തന്‍റെ പൂര്‍ണതയില്‍ നിന്ന് കര്‍ത്താവായ ക്രിസ്തു, ആത്മാവിനെ സമൃദ്ധമായി ചൊരിഞ്ഞു കൊണ്ടിരിക്കുന്നു. പെന്തക്കുസ്താദിവസം പരിശുദ്ധ ത്രിത്വം പൂര്‍ണമായി വെളിപ്പെടുത്തപ്പെട്ടു. ക്രിസ്തു അറിയിച്ചിരുന്ന രാജ്യം അവിടുന്നില്‍ വിശ്വസിക്കുന്നവര്‍ക്കായി അന്നുമുതല്‍ തുറന്നിരിക്കുന്നു. മാനുഷികതയുടെ താഴ്മയിലും വിശ്വാസത്തിലും ക്രിസ്ത്യാനികൾ പരിശുദ്ധ ത്രിത്വത്തിന്‍റെ ഐക്യത്തില്‍ പങ്കുചേരുന്നു. #{red->n->b->വിചിന്തനം}# <br> പെന്തക്കുസ്താദിനത്തിൽ സ്വര്‍ഗീയ ആത്മാവിനെ സ്വീകരിച്ചുകൊണ്ട് ലോകം സത്യപ്രകാശം കണ്ടു. ലോകത്തിലേക്കു പിറന്നുവീഴുന്ന ഓരോ മനുഷ്യനും എന്തു വിശ്വസിക്കണമോ ആ സത്യവിശ്വാസം മനുഷ്യൻ സ്വീകരിച്ചു. ഓരോ മനുഷ്യനും ആരെ ആരാധിക്കണമോ ആ പരിശുദ്ധ ത്രീത്വം ലോകത്തിനു വെളിപ്പെടുത്തപ്പെട്ടു. അന്നു മുതല്‍ ക്രിസ്തുവിന്‍റെയും ആത്മാവിന്‍റെയും ദൗത്യം സഭയുടെ ദൗത്യമായിത്തീരുന്നു. പിതാവ് അവിടുത്തെ അയച്ചതുപോലെ അവിടുന്ന് നമ്മെ ഓരോരുത്തരെയും അയക്കുന്നു. ഈ ദൗത്യം ഏറ്റെടുത്തുകൊണ്ട് നാം ക്രിസ്തുവിനെ പ്രഘോഷിക്കുന്നില്ലങ്കിൽ ക്രിസ്ത്യാനി എന്നു വിളിക്കപ്പെടുവാൻ നാം യോഗ്യരല്ല. ഓരോ വിശ്വാസിയും മഹത്തായ ഈ വിളി ഏറ്റെടുത്തുകൊണ്ട് ക്രിസ്തുവിന്റെ സന്ദേശം ഭൂമിയുടെ അതിർത്തികൾ വരെ പ്രഘോഷിക്കപ്പെടുവാൻ വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-06-01-07:58:41.jpg
Keywords: യേശു,ക്രിസ്തു
Content: 5067
Category: 1
Sub Category:
Heading: ഇറാഖിലെ ക്രൈസ്തവ അഭയാര്‍ത്ഥികള്‍ക്കു ഹംഗേറിയന്‍ ഗവണ്‍മെന്റിന്റെ ധനസഹായം
Content: ബുഡാപെസ്റ്റ്: ഇറാഖിലെ ദുരിതമനുഭവിക്കുന്ന ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളുടെ ഉന്നമനത്തിനായി ഹംഗേറിയന്‍ ഗവണ്‍മെന്റിന്റെ ധനസഹായം. 145 ദശലക്ഷം ഫോറിന്റ്സിന്റെ ($ 5,25,000) സഹായമാണ് ഹംഗറി കൈമാറുന്നത്. ഇതു സംബന്ധിച്ച ഉടമ്പടിയില്‍ ഹംഗേറിയന്‍ മാനവ വിഭവശേഷി മന്ത്രാലയ വകുപ്പ് മന്ത്രി സോള്‍ട്ടാന്‍ ബലോഗും ഇര്‍ബിലിലെ കല്‍ദായന്‍ കത്തോലിക്കാ ബിഷപ്പ് ബാഷര്‍ വാര്‍ദായും ഒപ്പുവെച്ചു കഴിഞ്ഞു. ഇര്‍ബിലിലെ സെന്റ്‌ ജോസഫ്‌ ഹോസ്പിറ്റലിനാണ് ഈ തുക നല്‍കിയിരിക്കുന്നത്. അഭയാര്‍ത്ഥികള്‍ക്കിടയില്‍ ആറുമാസത്തേക്കുള്ള ചികിത്സാ ചിലവിന് ഈ തുക ഉപയോഗിക്കാനാണ് പദ്ധതി. 2014-ല്‍ ഇസ്ലാമിക്‌ സ്റ്റേറ്റ്‌ ഭീകരര്‍ മൊസൂളിന്റെ നിയന്ത്രണം ഏറ്റെടുത്തത് മുതല്‍ തന്റെ അതിരൂപതയില്‍ മാത്രം ഏതാണ്ട് 13,200-ഓളം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് അഭയം നല്‍കിയിട്ടുണ്ടെന്ന്‍ ബിഷപ്പ് വാര്‍ദാ പറഞ്ഞു. ഇതില്‍ പല കുടുംബങ്ങളുടേയും വീടുകള്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടതിനാല്‍ അവര്‍ക്ക്‌ തങ്ങളുടെ നാടുകളിലേക്ക് തിരികെ പോകുവാന്‍ കഴിയാത്ത അവസ്ഥയാണെന്നു മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു. മധ്യപൂര്‍വേഷ്യയില്‍ ക്രിസ്ത്യാനികള്‍ക്ക് എതിരെ നടക്കുന്ന ആക്രമണങ്ങള്‍ വംശഹത്യയാണെന്ന് സോള്‍ട്ടാന്‍ ബലോഗ് ഉടമ്പടിയില്‍ ഒപ്പ്‌ വെച്ചതിനുശേഷം അഭിപ്രായപ്പെട്ടു. ഇറാഖിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷമേഖലയായ ഇര്‍ബില്‍ ഇപ്പോള്‍ ഒരു വലിയ അഭയാര്‍ത്ഥി ക്യാമ്പായി മാറി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഹംഗേറിയന്‍ പ്രധാനമന്ത്രിയായ വിക്ടര്‍ ഒര്‍ബാനുമായി മെത്രാപ്പോലീത്ത കൂടിക്കാഴ്ച നടത്തിയിരുന്നു. ഏതാണ്ട് 3,000ത്തിലധികം രോഗികള്‍ക്ക്‌ വേണ്ട മരുന്നും ചികിത്സയും സൗജന്യമായി നല്‍കുവാന്‍ ഈ തുക സഹായകമാവും എന്ന് പ്രധാനമന്ത്രിക്ക്‌ നന്ദി പറഞ്ഞു കൊണ്ട് ബിഷപ്പ് അറിയിച്ചു. ലോകമെമ്പാടും പ്രത്യേകിച്ച് മധ്യപൂര്‍വേഷ്യയില്‍ അടിച്ചമര്‍ത്തപ്പെടുന്ന ക്രിസ്ത്യാനികളെ സഹായിക്കുവാനായി ഹംഗേറിയന്‍ സര്‍ക്കാര്‍ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കീഴില്‍ കഴിഞ്ഞവര്‍ഷം ഡെപ്യൂട്ടി സെക്രട്ടറിയേറ്റിനു രൂപം നല്‍കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ സിറിയയില്‍ നിന്നും പലായനം ചെയ്ത അഭയാര്‍ത്ഥികളെ തിരികെ കൊണ്ടുവരുന്നതിനായി ഓര്‍ത്തഡോക്സ്‌, കത്തോലിക്കാ സഭകള്‍ക്ക് ഹംഗേറിയന്‍ ഗവണ്‍മെന്‍റ് ഒരു ദശലക്ഷം യൂറോയാണ് സംഭാവനയായി നല്‍കിയത്.
Image: /content_image/TitleNews/TitleNews-2017-06-01-12:47:43.png
Keywords: ഹംഗറി
Content: 5068
Category: 9
Sub Category:
Heading: സർഗ്ഗവാസനകൾ ദൈവമഹത്വത്തിന്: സെഹിയോൻ യൂറോപ്പ് മ്യൂസിക്ക് മിനിസ്ട്രി നിങ്ങളെ ക്ഷണിക്കുന്നു
Content: കല ജന്മസിദ്ധം എന്നതിനേക്കാളേറെ ദൈവീകം എന്നാണ് അറിയപ്പെടുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഒരു കലാകാരന്‍ എപ്പോഴും ദൈവത്തിന്‍റെ പ്രത്യേക കരവിരുതിന്റെ പ്രതീകമാണ്. പലപ്പോഴും കല വളരുന്നത് അവസരം ഉണ്ടാകുമ്പോഴാണ്. പലര്‍ക്കും കിട്ടാത്തതും അതുതന്നെ, കിട്ടുന്ന അവസരമോ മറ്റുള്ളവരുടെ നന്മയ്ക്ക് ഉതകുമെന്ന് വിശ്വസിക്കുന്നതേയില്ല. ദൈവം നല്കിയ കഴിവുകള്‍ അവിടുത്തെ മഹത്വത്തിനായി ഉപയോഗിക്കണമെന്നു ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരു സുവര്‍ണ്ണാവസരം. {{പരിശുദ്ധാത്മപ്രേരണയാൽ നയിക്കപ്പെടുന്ന സെഹിയോൻ മ്യൂസിക്ക് മിനിസ്റ്റ്രിയെ പരിചയപ്പെടുത്തുന്ന വീഡിയോ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> https://drive.google.com/file/d/0BwPWO9GPkeGDUm9ScXkwZmRhdTQ/view }} യു‌കെ കേന്ദ്രമാക്കി യൂറോപ്പിലാകമാനവും മറ്റ് ഭൂഖണ്ഡങ്ങളിലും ഈശോയ്ക്ക് വേണ്ടി തങ്ങളുടെ കഴിവുകള്‍ ഉപകാരപ്പെടുത്തുന്ന സെഹിയോന്‍ യു‌കെ നിങ്ങളുടെ കലകളെ സ്വാഗതം ചെയ്യുന്നു. നാളെയുടെ യുവതിടമ്പുകളായ നിങ്ങള്‍ക്ക് വരാന്‍ പോകുന്ന തലമുറകള്‍ക്ക് ഈശോയുടെ സ്നേഹം പകര്‍ന്ന് നല്കാന്‍, ഇന്നത്തെ തലമുറ നേരിടുന്ന വെല്ലുവിളികള്‍ക്ക് ശക്തമായ മറുപടി നല്കാന്‍, ഗാനങ്ങള്‍ ആലപിക്കുന്നവരെയും വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുന്നവരെയും സെഹിയോന്‍ മ്യൂസിക് മിനിസ്ട്രി സസ്നേഹം ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: #{red->n->n-> സോജി ബിജോ}# <br> 07415 513960
Image: /content_image/Events/Events-2017-06-01-13:20:41.jpg
Keywords: സെഹിയോന്‍
Content: 5069
Category: 4
Sub Category:
Heading: യോഗയെപ്പറ്റി കേരളസഭ വ്യഗ്രതപ്പെടേണ്ടതുണ്ടോ?
Content: യോഗയെപ്പറ്റി കേരളസഭ വ്യഗ്രതപ്പെടേണ്ടതുണ്ടോ? അങ്ങേയറ്റം വ്യഗ്രതപ്പെടേണ്ടതുണ്ട് എന്നതാണ് അതിനുള്ള ഉത്തരം. അതു ബോധ്യപ്പെടാന്‍ ഫാ. സൈജു തുരുത്തിയിലിന്‍റെ "ക്രിസ്താനുഭവ യോഗ" എന്ന പുസ്തകം വായിച്ചാല്‍ മാത്രം മതി. അതില്‍ സര്‍വ്വത്ര ക്രൈസ്തവ വിശ്വാസസത്യങ്ങള്‍ക്ക് ഘടകവിരുദ്ധമായ നവയുഗ ആശയങ്ങളാണ്. അതു മുഴുവന്‍ വിവരിക്കാന്‍ അനേകം മണിക്കൂറുകള്‍ വേണ്ടി വരുമെന്നതിനാല്‍ ഏതാനും പേജുകള്‍ മാത്രം വിശകലനം ചെയ്യുകയാണ്. ന്യൂ ഏജിനെക്കുറിച്ചും പൗരസ്ത്യ ധ്യാനരീതികളെക്കുറിച്ചും ഇന്ന് ലോകത്തില്‍ ഏറ്റവും ആധികാരികമായി സംസാരിക്കാന്‍ കഴിയുന്നയാളാണ് Caryl Matrisciana. മട്രീഷ്യാനയുടെ ഇതേപ്പറ്റിയുള്ള Out of India എന്ന പുസ്തകത്തില്‍ (Page 219) പറയുന്നു: "നവയുഗ ക്രിസ്തീയത പഠിപ്പിക്കുന്നവര്‍ തങ്ങളുടെ ആശയങ്ങളും പ്രവൃത്തികളും ബൈബിള്‍ അധിഷ്ഠിതമാണെന്ന് വരുത്തിത്തീര്‍ക്കുന്നതിനായി, സാത്താന്‍ എപ്പോഴും ചെയ്തിട്ടുള്ളതു പോലെ തിരുവചനത്തെ വളച്ചൊടിച്ച് അവതരിപ്പിക്കുന്നു". ഇതിന്‍റെ ഏറ്റവും നല്ല ഉദാഹരണമാണ് ഫാ. സൈജു തുരുത്തിയിലിന്‍റെ പുസ്തകം. അതിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണ്. "Not to oppose error is to approve it, and not to defend the truth is to suppress it" - Pope St. Felix III #{red->n->n->ഉദാഹരണം 1 }# പേജ് 58-ല്‍ പറയുന്നു: "ഞാനും എന്‍റെ പിതാവും ഒന്നാണ് എന്ന ക്രിസ്തു അവബോധവും ഇന്ത്യന്‍ ആത്മീയതയുടെ ആത്മാവും (അഹം ബ്രഹ്മാസ്മി) ഒന്നുതന്നെയാണ്". #{blue->n->n->വിശകലനം: }# ഇത് തീര്‍ത്തും തെറ്റായ പ്രസ്താവനയാണ്. ബൈബിളനുസരിച്ച് സ്രഷ്ടാവും സൃഷ്ടിയും ഒന്നല്ല. നിത്യമായി വ്യത്യസ്തരാണ്. എന്നാല്‍ ഹൈന്ദവ തത്ത്വചിന്തയില്‍ സ്രഷ്ടാവും സൃഷ്ടിയും ഒന്നുതന്നെ. യേശുക്രിസ്തു, ഞാനും പിതാവും ഒന്നാണ് എന്നു പറയുമ്പോള്‍ അത് സൃഷ്ടിക്കപ്പെടാത്തവനും സത്തയില്‍ പിതാവിനോട് തുല്യനുമായ ഏകജാതന്‍റെ പ്രസ്താവനയാണ്. അല്ലാതെ സൃഷ്ടിയായ-സൃഷ്ടിക്കപ്പെട്ടവന്‍ മാത്രമായ ഒരാളുടെ സ്രഷ്ടാവിനോടുള്ള തുല്യത അവകാശപ്പെടലല്ല. സൃഷ്ടികളായ നമുക്ക് ദൈവമക്കളാകാന്‍ കഴിയും. അതുപക്ഷേ, സത്താപരമായല്ല മറിച്ചു യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നതിലൂടെ ലഭിക്കുന്ന ദത്തുപുത്രസ്ഥാനം വഴിയാണ് (ഗലാ.3 :26) "യേശുവാണ് ക്രിസ്തുവെന്നു വിശ്വസിക്കുന്ന ഏവനും ദൈവത്തിന്‍റെ പുത്രനാണ്". CCC 52: "അപ്രാപ്യമായ പ്രകാശത്തില്‍ വസിക്കുന്ന ദൈവം സ്വേച്ഛപ്രകാരം സൃഷ്ടിച്ച മനുഷ്യരെ, തന്‍റെ എകജാതനില്‍ ദത്തുപുത്രരാക്കാന്‍ വേണ്ടി അവര്‍ക്കു തന്‍റെ ദൈവിക ജീവന്‍ പകര്‍ന്നു കൊടുക്കാന്‍ തിരുമനസ്സാകുന്നു". എന്നാല്‍ ഇന്ത്യന്‍ ആത്മീയത അഹം ബ്രഹ്മാസ്മി (ഞാന്‍ ദൈവമാകുന്നു) എന്നു പറയുന്നത് ഈ അര്‍ത്ഥത്തിലല്ല. അജ്ഞതയിലായിരുന്ന ഒരുവന്‍ താന്‍ ദൈവമാണെന്ന ബോധോദയം പ്രാപിക്കുമ്പോള്‍ നടത്തുന്ന പ്രസ്താവനയാണ് അത്. #{red->n->n->ഉദാഹരണം 2 }# പേജ് 58: "പക്ഷേ ഇവിടെയുള്ള ഒരു വലിയപ്രശ്നം പാപത്തിന് നാം കൊടുക്കുന്ന പ്രാധാന്യമാണ്. അത് ദൈവത്തേക്കാള്‍ കൂടുതലാണ്.... ഇന്ന് തിന്മയെക്കുറിച്ചും പാപത്തെക്കുറിച്ചും പിശാചിനെക്കുറിച്ചുമാണ് നമ്മള്‍ പഠിപ്പിക്കുന്നത്. ദൈവം നമ്മില്‍ നിന്ന്‍ എത്രയോ അകലെയാണ്." #{blue->n->n->വിശകലനം: }# ക്രൈസ്തവര്‍ ദൈവത്തേക്കാള്‍ പ്രാധാന്യം പാപത്തിനു നല്‍കുന്നു എന്ന അച്ഛന്‍റെ പ്രസ്താവന തെറ്റാണ്. പാപത്തെ വളരെ ലാഘവത്തോടെ കാണേണ്ടതാണെന്ന മട്ടിലുള്ള ഈ പ്രസ്താവന, ന്യൂ ഏജ് ആശയങ്ങള്‍ അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചിരിക്കുന്നു എന്നതിന്‍റെ തെളിവാണ്. യേശുക്രിസ്തു ജീവജലത്തിന്‍റെ വാഹകന്‍ 2.2.2 ല്‍ പറയുന്നത് ഉദ്ധരിക്കാം; "ന്യൂ ഏജില്‍ നന്മയായത് പാപമായത് എന്നിങ്ങനെ വേര്‍തിരിവില്ല. എല്ലാ മാനുഷിക പ്രവൃത്തികളും ഒന്നുകില്‍ പ്രകാശിക്കപ്പെട്ട മനസ്സിന്‍റെയോ അല്ലെങ്കില്‍ അറിവില്ലായ്മയുടെയോ ഫലങ്ങളാണ്. അതുകൊണ്ട് ന്യൂ ഏജ് ചിന്താഗതിയനുസരിച്ച് ആരെയും കുറ്റം വിധിക്കാന്‍ കഴിയില്ല, ആര്‍ക്കും പാപക്ഷമയുടെ ആവശ്യവുമില്ല. പാപത്തിന്‍റെ അസ്ഥിത്വത്തെ വിശ്വസിക്കുന്നത് ഭയവും നിഷേധാത്മകത്വവും ഉണ്ടാക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ എന്ന്‍ അവര്‍ കരുതുന്നു." ഇത് ബൈബിള്‍ വെളിപാടുമായി ചേര്‍ന്നുപോകുന്നില്ല. 1 തിമോ. 1/15: "യേശുക്രിസ്തു ലോകത്തിലേയ്ക്കു വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവം വിശ്വസനീയവും തികച്ചും സ്വീകാര്യവുമാണ്. പാപികളില്‍ ഒന്നാമനാണു ഞാന്‍, എങ്കിലും എനിക്കു കാരുണ്യം ലഭിച്ചു". 1 യോഹ 1/79: "അവിടുത്തെ പുത്രനായ യേശുക്രിസ്തുവിന്‍റെ രക്തം എല്ലാ പാപങ്ങളില്‍ നിന്നും നമ്മെ ശുദ്ധീകരിക്കുന്നു. നമുക്കു പാപമില്ലെന്ന് നാം പറഞ്ഞാല്‍ അത് ആത്മവഞ്ചനയാകും അപ്പോള്‍ നമ്മില്‍ സത്യമില്ലെന്നു വരും. എന്നാല്‍ നാം പാപങ്ങള്‍ ഏറ്റു പറയുമെങ്കില്‍, അവന്‍ വിശ്വസ്തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളിലും നിന്ന്‍ നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും." 1 യോഹ 3/8: "പാപം ചെയ്യുന്നവന്‍ പിശാചില്‍ നിന്നുള്ളവനാണ്. എന്തെന്നാല്‍ പിശാച് ആദ്യം മുതലേ പാപം ചെയ്യുന്നവനാണ്. പിശാചിന്‍റെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനാണ് ദൈവപുത്രന്‍ പ്രത്യക്ഷനായത്". ദൈവപുത്രനായ യേശുക്രിസ്തു പിശാചിനെ കീഴടക്കി അവന്‍റെ അടിമത്തത്തില്‍ നിന്ന്‍ നമ്മെ മോചിപ്പിച്ച്‌ പാപമോചനം വഴിയുള്ള രക്ഷ പ്രദാനം ചെയ്തിരിക്കുന്നു എന്നതാണ് ക്രൈസ്തവ വിശ്വാസത്തിന്‍റെ മര്‍മ്മം. ഇതാണ് സുവിശേഷമായി സകല ജനതകളോടും പറയാനുള്ളത്. ഇത് മര്‍മ്മപ്രധാനമായ കാര്യമായതുകൊണ്ടാണ് മാമ്മോദീസായുടെ സമയത്ത്, "പിശാചിന്‍റെ അടിമത്തത്തില്‍ നിന്ന്‍ മോചിതനാകാന്‍ നീ ആഗ്രഹിക്കുന്നുവോ? പാപവും പാപമാര്‍ഗ്ഗങ്ങളും നീ ഉപേക്ഷിക്കുന്നുവോ? ഈശോമിശിഹായെ നിന്‍റെ രക്ഷകനായി നീ സ്വീകരിക്കുന്നുവോ? എന്നിങ്ങനെ ചോദിക്കുന്നത്. അങ്ങനെയാണ് ദൈവത്തോടുള്ള ബന്ധം പുന:സ്ഥാപിക്കാന്‍ നമുക്കു കഴിയുന്നത്. ഇത് അത്രമേല്‍ പ്രധാനപ്പെട്ടതായിരിക്കെയാണ് ഫാ. സൈജു തുരുത്തിയില്‍, തിന്മയെക്കുറിച്ചും പാപത്തെക്കുറിച്ചും പിശാചിനെക്കുറിച്ചുമാണ് ഇന്നു നമ്മള്‍ പറഞ്ഞു പഠിപ്പിക്കുന്നതെന്നും തന്മൂലം ദൈവം നമ്മില്‍ നിന്ന്‍ എത്രയോ അകലെയാണ് പരിതപിക്കുന്നതും. #{red->n->n->ഉദാഹരണം 2 }# പേജ് 59. "ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലുമാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈ ഛായയിലേയ്ക്കും സാദൃശ്യത്തിലേയ്ക്കും എങ്ങനെ എത്തിച്ചേരാം എന്ന്‍ ആരും പറഞ്ഞ് പഠിപ്പിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ ഈ സാദൃശ്യത്തിലേയ്ക്കുള്ള വളര്‍ച്ചയാണ് ഭാരതത്തിന്‍റെ ആത്മീയത യോഗയിലൂടെ നമ്മെ പഠിപ്പിക്കുന്നത്. ഞാനും പിതാവും ഒന്നാണ് എന്നുള്ള ക്രിസ്തു ആത്മീയതയിലേയ്ക്കുള്ള വളര്‍ച്ചയാണ് ഇത്." #{blue->n->n->വിശകലനം: }# ദൈവത്തിന്‍റെ ഛായാസാദൃശ്യങ്ങളിലേയ്ക്ക് എങ്ങനെ എത്താമെന്ന് ആരും പഠിപ്പിക്കുന്നില്ല എന്ന അച്ഛന്‍റെ പ്രസ്താവന അമ്പരപ്പോടെയാണ് വായിക്കാന്‍ കഴിഞ്ഞത്. ക്രിസ്തീയത ഇക്കാലമത്രയും പഠിപ്പിച്ചതും പഠിപ്പിക്കുന്നതും, പാപം വഴി നഷ്ടപ്പെട്ട ദൈവികഛായയും സാദൃശ്യവും വീണ്ടെടുക്കാനുള്ള മാര്‍ഗ്ഗത്തെപ്പറ്റിയാണെന്ന്, ആദ്യകുര്‍ബ്ബാന സ്വീകരിക്കാനുള്ള പരിശീലനമെങ്കിലും ലഭിച്ചിട്ടുള്ള ആര്‍ക്കും അറിയാവുന്നതാണ്. എന്നിരിക്കെ, പത്തും പതിനൊന്നും വര്‍ഷക്കാലം വൈദികപരിശീലനം നടത്തി കത്തോലിക്കാ പുരോഹിതനായി ധ്യാനഗുരുവായ ഒരാള്‍ക്ക് ഇക്കാര്യം പോലും അറിയില്ല എന്നുള്ളത് അങ്ങേയറ്റം ആശങ്ക ഉളവാക്കുന്ന കാര്യമാണ്. ഇത്തരക്കാര്‍ നടത്തുന്ന യോഗാധ്യാനത്തില്‍ സംബന്ധിക്കുന്നവര്‍ എത്ര വലിയ അപകടത്തിലേയ്ക്കാണ് എത്തിച്ചേരുന്നതെന്ന് നാം ചിന്തിക്കേണ്ടതാണ്. സകലരേയും യോഗയുടെ ആത്മീയത പഠിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന ഒരച്ചന്‍ കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം ഒരിക്കലെങ്കിലും വായിച്ചിരുന്നെങ്കില്‍ ഈ അബദ്ധ പ്രസ്താവന നടത്തില്ലായിരുന്നു. എന്തെന്നാല്‍ CCC 518 വ്യക്തമായി പഠിപ്പിക്കുന്നത് ഇതാണ്: "ക്രിസ്തുവിന്‍റെ ജീവിതം മുഴുവന്‍ ഒരു പുന:പ്രതിഷ്ഠയുടെ രഹസ്യമാണ്. അവിടുന്ന് ചെയ്തതും സഹിച്ചതുമെല്ലാം അധ:പതിച്ച മനുഷ്യനെ അവന്‍റെ ആദ്യവിളിയില്‍ പുന:സ്ഥാപിക്കാന്‍ വേണ്ടിയായിരുന്നു. അവിടുന്നു മനുഷ്യപ്രകൃതി സ്വീകരിച്ചു മനുഷ്യനായി തീര്‍ന്നപ്പോള്‍ മാനവവംശത്തിന്‍റെ സുദീര്‍ഘമായ ചരിത്രത്തെ തന്നില്‍ പുനരാവിഷ്ക്കരിച്ചു" . "നമുക്ക് സമൃദ്ധിക്കായി രക്ഷയുടെ മാര്‍ഗ്ഗം തുറന്നുതന്നു. അങ്ങനെ ആദത്തില്‍ നമുക്കു നഷ്ടമായത്- ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും ആയിരിക്കുന്ന അവസ്ഥ - ക്രിസ്തുവില്‍ നമുക്കു പുന:പ്രാപിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ഇക്കാരണത്താല്‍ ജീവിതത്തിന്‍റെ എല്ലഘട്ടങ്ങളിലും അവിടുന്ന് അനുഭവിച്ചു. അതുവഴി എല്ലാ മനുഷ്യര്‍ക്കും ദൈവവുമായുള്ള ഐക്യം പുന:സ്ഥാപിച്ചു." #{red->n->n->ഉദാഹരണം 4 }# പേജ് 59-60: "ക്രിസ്തു നേടിയെടുത്ത ഈ മിസ്റ്റിക് അനുഭവത്തെ നാം നോക്കിക്കാണുന്നത് നിന്ദയോടും സംശയത്തോടും കൂടെയാണ്. അതുകൊണ്ട് ഈ മിസ്റ്റിക് അനുഭവം സഭയില്‍ ഒരു പുകമറപോലെ നില്‍ക്കുന്നു. സാവകാശം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.... ഈ നഷ്ടപ്പെട്ട മിസ്റ്റിക് അനുഭവത്തെ തിരികെ കൊണ്ടുവരികയാണ് നമ്മുടെ ഉത്തരവാദിത്വം. വലിയ ഒരു ആധ്യാത്മിക സാധനയിലൂടെ ഓരോരുത്തരും കടന്നുപോകണം. ക്രിസ്തു സഞ്ചരിച്ച പാതതന്നെ. ഈശോ ഒരു യഹൂദനായിരുന്നു. ഒപ്പം വലിയൊരു മിസ്റ്റിക്കും ആയിരുന്നു." #{blue->n->n->വിശകലനം: }# ഗ്രന്ഥകാരന്‍ ഇവിടെ എന്തൊക്കെയാണ് അര്‍ത്ഥമാക്കുന്നതെന്നും അവയുടെ യുക്തിഭദ്രത എന്താണെന്നതും അവ്യക്തമാണ്. എന്നിരുന്നാലും അതിനിടയിലും വ്യക്തമാകുന്ന തീര്‍ത്തും ക്രിസ്തീയ വിശ്വാസവിരുദ്ധമായ ന്യൂ ഏജ് ആശയത്തെ തുറന്നു കാട്ടാതിരിക്കാനാവില്ല. JCBWL 2.3.4.2-ല്‍ പറയുന്നു: "ന്യൂ ഏജ് ദൈവം എന്നതുകൊണ്ട് ഒരു വ്യക്തിയെയല്ല ഉദ്ദേശിക്കുന്നത്. ന്യൂ ഏജിലെ ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചു പരിപാലിക്കുന്ന സ്രഷ്ടാവല്ല, മറിച്ച്, സകലത്തിലും അന്തര്‍ലീനമായിരിക്കുന്ന വ്യക്തിത്വമില്ലാത്ത ഒരു ശക്തി അഥവാ ഊര്‍ജ്ജം മാത്രമാണ് (Impersonal Energy). ദൈവം എന്നത് ഈ ലോകത്ത് നിലനില്‍ക്കുന്ന ബോധജ്ഞാനത്തിന്‍റെ ആകെത്തുകയായ ജീവതത്വമാണ് - ഇതാണ് പ്രപഞ്ചത്തിന്‍റെ ആത്മാവ് അഥവാ അരൂപി. ഒരര്‍ത്ഥത്തില്‍ എല്ലാം ദൈവമാണ്." സ്ത്രീപുരുഷന്മാര്‍ ഈ ദൈവികശക്തി അഥവാ പ്രാപഞ്ചികോര്‍ജ്ജം ബോധപൂര്‍വ്വം സ്വീകരിക്കുമ്പോള്‍ അതിനെ ക്രിസ്തു ഊര്‍ജ്ജം എന്നുപറയുന്നു. ഇവിടെ ക്രിസ്തു എന്നു പറയുന്നുണ്ട്. പക്ഷേ അത് നസ്രത്തിലെ യേശു എന്ന അര്‍ത്ഥത്തിലല്ല. ന്യൂ ഏജില്‍ ക്രിസ്തു എന്ന പദം, ഒരു സാര്‍വത്രികശക്തി (Universal Master) എന്ന്‍ അവകാശപ്പെടാന്‍ കഴിയുംവിധം, താന്‍ ദൈവമാണെന്ന് അഥവാ ദിവ്യത്വമുള്ളയാളാണെന്ന് തിരിച്ചറിയുന്ന തരത്തിലുള്ള ബോധോദയം പ്രാപിച്ച ഒരാള്‍ക്കു നല്‍കുന്ന സ്ഥാനപ്പേരാണ്. നസ്രത്തിലെ യേശു "അന്യനാ ഏക ക്രിസ്തു" അല്ല മറിച്ച്, ബുദ്ധനേയും മറ്റും പോലെ മേല്‍സൂചിപ്പിച്ചവിധം ക്രിസ്താവബോധം ലഭിച്ചിട്ടുള്ള അനേകം ചരിത്രവ്യക്തികളില്‍ ഒരാള്‍ മാത്രമാണ്. ഈവിധം ചരിത്രത്തില്‍ "ക്രിസ്തു"സാക്ഷാത്കാരം പ്രാപിച്ച ഓരോരുത്തരും, മനുഷ്യരെല്ലാവരും സ്വര്‍ഗ്ഗീയരും ദിവ്യരുമാണെന്ന് വ്യക്തമായി വെളിപ്പെടുത്തുകയും, അവരെ ഇതേ ക്രിസ്തു സാക്ഷാത്കാരത്തിലേയ്ക്ക് നയിക്കുകയും ചെയ്യുന്നുവെന്നാണ് ന്യൂ ഏജിന്‍റെ കാഴ്ചപ്പാട്. ന്യൂ ഏജിന്‍റെ ഈ കാഴ്ചപ്പാടാണ്, ഗ്രന്ഥകാരന്‍റെ, "ക്രിസ്തു നേടിയെടുത്ത ഈ മിസ്റ്റിക് അനുഭവത്തെ" എന്ന പ്രസ്താവനയില്‍ അടങ്ങിയിരിക്കുന്നത്. എന്നാല്‍ ബൈബിളിലെ യേശുക്രിസ്തു ഈ വിധം ഭൗമിക ജീവിതത്തിനിടയില്‍ ക്രിസ്തു അവബോധം പ്രാപിച്ച ഒരുവനല്ല, മറിച്ച്, അനാദിയിലെ പിതാവിനോട് ഗാഢബന്ധം പുലര്‍ത്തിയിരുന്നവനും ചരിത്രത്തില്‍ എന്നേക്കുമായി ഒരിക്കല്‍മാത്രം മനുഷ്യനായി അവതരിച്ചവനായ ഏക ക്രിസ്തുവാണ്‌ അഥവാ അനന്യനായ ക്രിസ്തുവാണ്‌. ഗ്രന്ഥകാരന്‍ എഴുതിയതുപോലെ യൂദനായ ഈശോ വലിയ ആത്മീയ സാധനയിലൂടെ മിസ്റ്റിക് അനുഭവം നേടിയല്ല ക്രിസ്തുവായത്. ഇത്രവലിയ അബദ്ധ പ്രബോധനം കത്തോലിക്കാ സഭയ്ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ നിര്‍ബാധം നടത്താന്‍ കഴിയുന്നു എന്നത് ഏറെ ആശങ്കാജനകമാണ്. ക്രിസ്ത്വാനുഭവയോഗയിലൂടെ ഫാ. സൈജു തുരുത്തിയില്‍ പരിചയപ്പെടുത്തുന്ന യേശു അപ്പസ്തോലന്മാര്‍ പ്രഘോഷിച്ച യേശുവല്ല. അദ്ദേഹത്തിന്‍റെ സുവിശേഷം മറ്റൊരാത്മാവില്‍ നിന്നുള്ള മറ്റൊരു സുവിശേഷമാണ്. (2 Cor 11/4). ഇതിനെതിരെ നാം സമസ്തജാഗ്രതയും പുലര്‍ത്തേണ്ടതുണ്ട്. "Scriptural exeresis can become a tool of Antichrist" - Pope Benedict XVI (Jesus of Nazareth Vol.1 Page 35) <br> ..........................#{red->none->b->തുടരും ‍}#..........................
Image: /content_image/Mirror/Mirror-2017-06-01-14:12:46.jpg
Keywords: യോഗ
Content: 5070
Category: 1
Sub Category:
Heading: മെക്സിക്കോയിലെ കത്തോലിക്കാ മെത്രാന്‍മാരുടെ ജീവിതം ഭീഷണിയുടെ നിഴലില്‍
Content: മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ കത്തോലിക്കാ മെത്രാന്‍മാര്‍ക്ക് നേരെ ലഹരിമരുന്ന് കടത്ത് സംഘങ്ങളുടെ ഭീഷണികള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നുവെന്ന് വെളിപ്പെടുത്തല്‍. മെക്സിക്കോ സിറ്റിയില്‍ നിന്നും 175-ഓളം മൈലുകള്‍ ദൂരെയുള്ള ചില്‍പാസിന്ഗോ-ചിലാപ്പാ രൂപതയിലെ മെത്രാനായ സാല്‍വഡോര്‍ റെയ്ഞ്ചല്‍ മെന്‍ഡോസാ മെയ് 27-ന് വിളിച്ചു കൂട്ടിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലഹരി മാഫിയാസംഘങ്ങള്‍ സജീവമായ പ്രദേശങ്ങളിലും, കറുപ്പ് പോലെയുള്ള മയക്ക്മരുന്ന് കൃഷി ചെയ്യുന്ന പ്രദേശങ്ങളിലും സേവനം ചെയ്യുന്ന മെത്രാന്‍മാരാണ് മാഫിയാ സംഘങ്ങളുടെ ആക്രമണങ്ങള്‍ക്ക് വിധേയരായികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിയുഡാഡ് അള്‍ട്ടാമിറാനോ എന്ന മെത്രാനാണ് ആക്രമണത്തിന് വിധേയരായവരില്‍ ഒരാള്‍. ഏതാനും നാളുകള്‍ക്കു മുന്‍പ് അദ്ദേഹം സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനം ആയുധധാരികളായ അക്രമികള്‍ വഴിയില്‍ റോഡ്‌തടസ്സം ഉണ്ടാക്കി മോഷണം നടത്തി. മറ്റൊരു സംഭവത്തില്‍ തലാപ്പായിലെ മെത്രാനായ ഡാഗോബെര്‍ട്ടോ സോസാ അരിയാഗയോട് പണം ആവശ്യപ്പെട്ടു കൊണ്ടായിരിന്നു ഭീഷണി. എന്നാല്‍ ആക്രമികളുടെ എതിരാളികള്‍ തക്കസമയത്ത് എത്തിയതിനാല്‍ അദ്ദേഹത്തിന്റെ പണം നഷ്ടമായില്ല. പോലീസ് വരെ ഈ ക്രിമിനല്‍ സംഘങ്ങളുടെ മുന്നില്‍ നിഷ്ക്രിയരാണെന്ന് മെത്രാനായ സാല്‍വഡോര്‍ റെയ്ഞ്ചല്‍ മെത്രാന്‍ പറഞ്ഞു. വിനോദസഞ്ചാര മേഖലയെ ബാധിക്കും എന്ന കാരണത്താല്‍ ഗുരേരോയിലെ അക്രമങ്ങളെക്കുറിച്ച് പറയരുതെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും താന്‍ ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നതിനാല്‍ പ്രാദേശിക, സംസ്ഥാന അധികാരികള്‍ക്ക് തന്നോടു എതിര്‍പ്പുണ്ടെന്നും താന്‍ പറഞ്ഞ കാര്യങ്ങള്‍ ദേശീയ വാര്‍ത്തയായതിനു ശേഷം തന്റെ വീട്ടിലേക്ക് വെള്ളം പോലും ലഭിക്കുന്നില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി മെക്സിക്കോ നഗരത്തില്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലഹരിമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന നിരവധി ക്രിമിനല്‍ സംഘങ്ങള്‍ ഗുരേരോ സംസ്ഥാനത്ത് മാത്രമായുണ്ട്. 2016-ല്‍ മാത്രം 1,00,000 ആളുകളില്‍ ഒരാള്‍ എന്ന നിരക്കിലായിരുന്നു ഇവിടത്തെ കൊലപാതകത്തിന്റെ തോത്. 2009 മുതല്‍ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 4 വൈദികരും 2 സെമിനാരി വിദ്യാര്‍ത്ഥികളും ഈ സംസ്ഥാനത്ത് മാത്രം കൊല്ലപ്പെട്ടിട്ടുണ്ട്.
Image: /content_image/TitleNews/TitleNews-2017-06-01-17:03:59.jpg
Keywords: മെക്സി
Content: 5071
Category: 1
Sub Category:
Heading: സ്വവര്‍ഗ്ഗവിവാഹത്തിനെതിരെ ശക്തമായ പ്രതികരണവുമായി റഷ്യന്‍ ഓര്‍ത്തഡോക്സ്‌ സഭാതലവന്‍
Content: കിര്‍ഗിസ്ഥാന്‍: സ്വവര്‍ഗ്ഗ വിവാഹം പ്രകൃതിവിരുദ്ധവും മനുഷ്യ മനസാക്ഷിക്ക് നിരക്കാത്തതുമാണെന്ന് റഷ്യന്‍ പാത്രിയാര്‍ക്കീസ് കിറില്‍. ഫാസിസവും വര്‍ണ്ണവിവേചനവും പോലെ ധാര്‍മ്മികതക്ക് നിരക്കാത്തതായതിനാലാണ് സ്വവര്‍ഗ്ഗവിവാഹത്തെ ആളുകള്‍ ഇതിനെ എതിര്‍ക്കുന്നതെന്നും റഷ്യന്‍ പാത്രിയാര്‍ക്കീസ് അഭിപ്രായപ്പെട്ടു. കിര്‍ഗിസ്-റഷ്യന്‍ സ്ലാവിക് സര്‍വ്വകലാശാലയില്‍ വെച്ച് നടത്തിയ ഒരു അഭിമുഖത്തിലാണ് 150 ദശലക്ഷത്തോളം വരുന്ന റഷ്യന്‍ ഓര്‍ത്തഡോക്സ്‌ ക്രിസ്ത്യാനികളുടെ തലവനായ പാത്രിയാര്‍ക്കീസ് കിറില്‍ ഇപ്രകാരം പറഞ്ഞത്‌. സ്വവര്‍ഗ്ഗരതി മാനുഷിക സദാചാരത്തിന്റെ പൂര്‍ണ്ണമായ നാശമാണെന്നും കുടുംബബന്ധങ്ങളുടെ മൂല്യങ്ങളെ തകര്‍ക്കുമെന്നതിനാല്‍ സ്വവര്‍ഗ്ഗ വിവാഹം നിയമപരമാക്കുന്നത് വലിയതെറ്റാണ്. നിയമങ്ങള്‍ ധാര്‍മ്മികതയില്‍ നിന്നും അകലുമ്പോള്‍ ജനങ്ങള്‍ നിയമങ്ങളില്‍ നിന്നും അകലുന്നു. ഫാസിസ്റ്റ്‌ നിയമങ്ങളെയും, വര്‍ണ്ണ വിവേചനത്തേയും ജനങ്ങള്‍ എതിര്‍ത്തതിനെ ചൂണ്ടികാണിച്ചുകൊണ്ട് സ്വവര്‍ഗ്ഗ വിവാഹത്തേയും ജനങ്ങള്‍ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വവര്‍ഗ്ഗ വിവാഹത്തിനെതിരെ മുന്‍പും ശക്തമായി എതിര്‍ത്ത ആളാണ് പാത്രിയാര്‍ക്കീസ് കിറില്‍. സ്വവര്‍ഗ്ഗരതിയെ നിയമവിധേയമാക്കുന്നതിനു എതിരായതിനാല്‍ റഷ്യന്‍ ജനങ്ങള്‍ക്കും, സര്‍ക്കാറിനും പാശ്ചാത്യ രാജ്യങ്ങളുടേയും മാധ്യമങ്ങളുടേയും വിമര്‍ശനങ്ങള്‍ക്ക് പാത്രമാകേണ്ടി വന്നതായി അദ്ദേഹം പറഞ്ഞു. ‘ഫ്രീഡം ആന്‍ഡ്‌ റെസ്പോണ്‍സിബിളിറ്റി : എ സേര്‍ച്ച്‌ ഫോര്‍ ഹാര്‍മണി’ എന്ന തന്റെ ഗ്രന്ഥത്തിലും റഷ്യന്‍ പാത്രിയാര്‍ക്കീസ് സ്വവര്‍ഗ്ഗവിവാഹത്തേക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ വിവരിച്ചിട്ടുണ്ട്. ധാര്‍മ്മിക ഉത്തരവാദിത്വങ്ങളെ അവഗണിച്ചുകൊണ്ടുള്ള സ്വാതന്ത്ര്യത്തിനാണ് സ്വവര്‍ഗ്ഗരതിക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്ന് അദ്ദേഹം ഗ്രന്ഥത്തില്‍ ചൂണ്ടികാണിക്കുന്നു. ഈ സാതന്ത്ര്യം അപകടകാരമാണ്. റഷ്യന്‍ പാത്രിയാര്‍ക്കീസിന്റെ അഭിപ്രായം വിമര്‍ശനങ്ങള്‍ക്ക് കാരണമാകുമെങ്കിലും അദ്ദേഹം അടിസ്ഥാനപരമായ സത്യത്തിലേക്കാണ് വിരല്‍ ചൂണ്ടിയിരിക്കുന്നതെന്ന് അമേരിക്കന്‍ ഓര്‍ത്തഡോക്സ്‌ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനായ ജോഹാനസ് ജെക്കോബ്സ് പറഞ്ഞു.
Image: /content_image/News/News-2017-06-01-17:14:36.jpg
Keywords: റഷ്യ
Content: 5072
Category: 1
Sub Category:
Heading: ചൈന- വത്തിക്കാന്‍ ബന്ധം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വൈദികന്‍ രംഗത്ത്
Content: ബെയ്ജിംഗ് : ചൈനയിലെ സര്‍ക്കാര്‍ അംഗീകൃത കത്തോലിക്കാ സഭയും വത്തിക്കാന്റെ അംഗീകാരത്തോട് കൂടി ഒളിവില്‍ പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ സഭയും തമ്മിലുള്ള വിഭാഗീയത മൂലമുള്ള കഷ്ടതകള്‍ അനുഭവിക്കുന്നത് പുരോഹിതരാണെന്ന് ചൈനീസ് വൈദികന്‍. ചൈനയിലെ കത്തോലിക്കാ സഭക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ വത്തിക്കാന്‍ അല്‍പ്പം മെല്ലെപ്പോക്കിലാണെന്നും ഫാദര്‍ പോള്‍ (യഥാര്‍ത്ഥ പേരല്ല) എന്ന വൈദികന്‍ കൂട്ടിച്ചേര്‍ത്തു. ഏഷ്യാന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ചൈനയിലെ സര്‍ക്കാരും വത്തിക്കാനും തമ്മില്‍ ചര്‍ച്ചകള്‍ നടത്തണമെന്ന് കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് താന്‍ അഭ്യര്‍ത്ഥന നടത്തിയതായി ഫാദര്‍ പോള്‍ പറഞ്ഞു. എന്നാല്‍ അക്കാര്യത്തില്‍ യാതൊരുവിധ നീക്കങ്ങളും ഉണ്ടായില്ല. അതിന്റെ കാരണം ചൈനയും വത്തിക്കാനും തമ്മിലുള്ള ചര്‍ച്ചകള്‍ രാഷ്ട്രീയാടിസ്ഥാനത്തിലല്ല, മറിച്ച് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് നടക്കേണ്ടത് എന്നതുകൊണ്ടാണ്. വത്തിക്കാന്റേയും ചൈനയിലെ ഭരണകൂടത്തിന്റേയും അനുമതിയോട് കൂടി 2012-ല്‍ ഷാന്‍ഹായി പ്രവിശ്യയിലെ സഹായ മെത്രാനായി നിയമിക്കപ്പെട്ട തദ്ദേവൂസ് മെത്രാന്‍ ‘പാട്രിയോട്ടിക് അസോസിയേഷനില്‍ പങ്കു ചേരാത്തതിനാല്‍ ഇപ്പോഴും വീട്ടു തടങ്കലിലാണ്. വത്തിക്കാനാകട്ടെ അദ്ദേഹത്തെ രൂപതാ മെത്രാനാക്കുവാന്‍ തയ്യാറായിട്ടില്ല. ഇതിനാല്‍ ഷാന്‍ഹ്വായി രൂപതയില്‍ ഇപ്പോള്‍ പേരിനുപോലും ഒരു മെത്രാനില്ല എന്ന് അദ്ദേഹം പറയുന്നു. ഔദ്യോഗിക സഭയിലെ തന്നേപ്പോലെയുള്ള പുരോഹിതര്‍ക്ക് ഒളിവില്‍ പ്രവര്‍ത്തിക്കുന്ന സഭാംഗങ്ങളുമായി ബന്ധപ്പെടുവാന്‍ പോലും കഴിയാറില്ല എന്ന് ഫാദര്‍ പോള്‍ വെളിപ്പെടുത്തി. ഒരേ വിശ്വാസത്തിലാണ് വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതെങ്കിലും തങ്ങള്‍ ഒറ്റപ്പെട്ടനിലയിലാണ് കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ അംഗീകൃത സഭാംഗങ്ങളായ തങ്ങളെ പലപ്പോഴും ചതിയന്‍മാര്‍ എന്ന നിലയിലാണ് ഒളിവില്‍ പ്രവര്‍ത്തിക്കുന്ന സഭാ പുരോഹിതര്‍ കണക്കാക്കുന്നത്. നമ്മള്‍ എല്ലാവരും ഒരേ ക്രിസ്തുവിന് വേണ്ടിതന്നെയല്ലേ പ്രവര്‍ത്തിക്കുന്നത് ? ഒളിവില്‍ പ്രവര്‍ത്തിക്കുന്ന സഭാപുരോഹിതര്‍ തങ്ങളാണ് യഥാര്‍ത്ഥ സത്യത്തിന്റെ പ്രതിനിധികള്‍ എന്ന നിലയില്‍ ജനങ്ങളെ ആകര്‍ഷിക്കുവാന്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. ചൈനയിലെ ജനങ്ങള്‍ക്ക് വിശ്വാസം ആവശ്യമാണ്‌, അവര്‍ക്ക് ശരിയായ പ്രകാശമാണ് വേണ്ടത്. അതിനാല്‍ ചൈനയും വത്തിക്കാനും തമ്മില്‍ ചര്‍ച്ചകള്‍ നടക്കണം. നിരീശ്വരവാദത്തിന്റെ മുന്നില്‍ തങ്ങളുടെ വിശ്വാസം മറച്ചു പിടിക്കുന്നവരല്ല ചൈനയിലെ കത്തോലിക്കര്‍ എന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2017-06-01-17:31:05.jpg
Keywords: ചൈന
Content: 5073
Category: 1
Sub Category:
Heading: സൈബർ സുരക്ഷയ്ക്കായി റോമില്‍ സമ്മേളനം
Content: റോം: ഇന്റർനെറ്റിന്റെ മാന്ത്രിക വലയത്തിൽ നിന്നും കുട്ടികളെ സുരക്ഷിതരാക്കാൻ ഉതകുന്ന നിർദേശങ്ങൾ റോമിൽ നടക്കുന്ന അന്തർദേശീയ സമ്മേളനത്തിൽ ആവിഷ്കരിക്കും. ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ ഒക്ടോബർ മൂന്ന് മുതൽ ആറു വരെയാണ് സമ്മേളനം നടക്കുക. ലൈംഗിക അതിപ്രസരം നിറഞ്ഞ സന്ദേശങ്ങൾ കുട്ടികളെ തെറ്റായ വഴിയിലേക്ക് നയിക്കുന്നുവെന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ നടത്തപ്പെടുന്ന സമ്മേളനം മാർപ്പാപ്പയുടെ സന്ദേശത്തോടെയാണ് സമാപിക്കുക. ലോകമെമ്പാടും വ്യാപിച്ച സൈബര്‍ അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടികളും മുൻ കരുതലുകളും എടുക്കാനാണ് മേഖലയിലെ വിദഗ്ദ്ധരെ വിളിച്ചു കൂട്ടി സമ്മേളനം സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യം. സമ്മേളനത്തിന് മുന്നോടിയായുള്ള ഒരുക്കത്തിന്റെ ഭാഗമായി നൂറ്റി നാല്പതിലേറെ വിദ്യാഭ്യാസ വിദഗ്ധരെയും രാഷ്ട്രീയ നേതാക്കന്മാരെയും മതമേലദ്ധ്യക്ഷന്മാരെയും ആഗോളതലത്തിൽ ക്ഷണിക്കാൻ തീരുമാനമായി. ഉയർന്നു വരുന്ന ആഗോള സൈബർ ലോകത്തെ ആശങ്കകളകറ്റാൻ, ഗവൺമെന്റും മത നേതാക്കന്മാരും വിദ്യാഭ്യാസ മേഖലയും വ്യവസായ പ്രമുഖരും കൈക്കോർക്കണമെന്ന് യു കെ ഇന്റർനെറ്റ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റിയെ പ്രതിനിധീകരിക്കുന്ന ജോന്ന ഷീൽഡ്സ് അഭിപ്രായപ്പെട്ടു. മെയ് 31 വരെയുള്ള കണക്കു പ്രകാരം 320 ലക്ഷം ഇന്റർനെറ്റ് ഉപഭോക്താക്കളിൽ നാലിലൊന്ന് വിദ്യാർത്ഥികളാണ്. കുട്ടികളെയും കൗമാരക്കാരെയുമാണ് ലൈംഗികച്ചുവ നിറഞ്ഞ സാമൂഹ്യ മാധ്യമങ്ങളിലെ ആക്ഷേപഹാസ്യങ്ങളും ഭീഷണികളും ലക്ഷ്യമിടുന്നത് . ഇതുവഴി അവർ ലൈംഗിക ചൂഷണങ്ങൾക്കു പോലും വിധേയരാകുന്നുവെന്ന്‍ റിപ്പോര്‍ട്ടുണ്ട്. ഇന്റർനെറ്റ് അവബോധം,സുരക്ഷ മാർഗ്ഗങ്ങൾ ഇൻറർനെറ്റ് ഉപഭോക്താക്കളുടെ ഉത്തരവാദിത്വം തുടങ്ങിയവയെക്കുറിച്ച് ചർച്ചകളും പരിശീലന കളരികളും സമ്മേളനത്തില്‍ സംഘടിപ്പിക്കും.
Image: /content_image/News/News-2017-06-01-17:42:45.jpg
Keywords: റോമില്‍
Content: 5074
Category: 18
Sub Category:
Heading: മദ്യനയം: സര്‍ക്കാര്‍ നിലപാട് നിര്‍ഭാഗ്യകരമെന്ന് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Content: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ദ്യ​​​ന​​​യം സം​​​ബ​​​ന്ധി​​​ച്ച് കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ട് വേ​​​ദ​​​നാ​​​ജ​​​ന​​​ക​​​വും നി​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​വു​​​മാ​​​ണെ​​​ന്ന് കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​രൂ​​​പ​​​താ​​​ധ്യക്ഷ​​​നു​​​മാ​​​യ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഡോ. ​​​സൂ​​​സ​​​പാ​​​ക്യം. കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന് മ​​​ദ്യ​​​ലോ​​​ബി​​​യു​​​മാ​​​യി ര​​​ഹ​​​സ്യ​​​ധാ​​​ര​​​ണ​​​ക​​​ൾ ഉ​​​ണ്ടെ​​​ന്നു​​​ള്ള ആ​​​രോ​​​പ​​​ണം ഇ​​​തോ​​​ടെ ശ​​​ക്തി​​​യാ​​​ർ​​​ജി​​​ച്ചി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന് അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു. മ​​​ദ്യ​​​ശാ​​​ല​​​ക​​​ളു​​​ടെ​​​മേ​​​ൽ ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള അ​​​ധി​​​കാ​​​രം എ​​​ടു​​​ത്തു​​​ക​​​ള​​​യാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണ്. ഇ​​​തി​​​ലൂ​​​ടെ കേ​​​ര​​​ള​​​ത്തി​​​ൽ എ​​​വി​​​ടെ ​​​വേ​​​ണ​​​മെ​​​ങ്കി​​​ലും മ​​​ദ്യ​​​ഷാ​​​പ്പു​​​ക​​​ൾ സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം എ​​​ക്സൈ​​​സ് വ​​​കു​​​പ്പി​​​ൽ നി​​​ക്ഷി​​​പ്ത​​​മാ​​​ക്കു​​​ക​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു. 2017 ഏ​​​പ്രി​​​ൽ മാ​​​സ​​​ത്തി​​​ൽ മ​​​ദ്യ​​​വി​​​ല്പ​​​ന​​​യി​​​ൽ 2016 ഏ​​​പ്രി​​​ൽ മാ​​​സ​​​ത്തെ​​​ക്കാ​​​ൾ 94,48,562 ലി​​​റ്റ​​​റി​​​ന്‍റെ (അ​​​താ​​​യ​​​ത് 30.34 ശ​​​ത​​​മാ​​​നം) വ​​​ൻ കു​​​റ​​​വാ​​​ണ് ഉ​​​ണ്ടാ​​​യ​​​ത്. ത​​​ൽ​​​ഫ​​​ല​​​മാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വ​​​രു​​​മാ​​​ന​​​ത്തി​​​ൽ 120 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​​യ​​​താ​​​യു​​​ള്ള ധ​​​ന​​​കാ​​​ര്യ മ​​​ന്ത്രി​​​യു​​​ടെ​​​യും എ​​​ക്സൈ​​​സ് മ​​​ന്ത്രി​​​യു​​​ടെ​​​യും പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ അ​​​ങ്ങേ​​​യ​​​റ്റം വേ​​​ദ​​​ന​​​യോ​​​ടെ​​​യാ​​​ണ് ശ്ര​​​വി​​​ച്ച​​​ത്. അ​​​തി​​​ലൂ​​​ടെ കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ണ്ടാ​​​യ 120 കോ​​​ടി രൂ​​​പ​​​യു​​​ടെ ലാ​​​ഭ​​​വും അ​​​തി​​​ലു​​​പ​​​രി ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് കു​​​ടും​​​ബ​​​ങ്ങ​​​ൾ അ​​​നു​​​ഭ​​​വി​​​ച്ച സ​​​ന്തോ​​​ഷ​​​വും സം​​​തൃ​​​പ്തി​​​യും അ​​​ഭി​​​മാ​​​ന​​​ത്തോ​​​ടെ കാ​​​ണു​​​വാ​​​ൻ ജ​​​ന​​​ക്ഷേ​​​മം കാം​​​ക്ഷി​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​രി​​​നു ക​​​ഴി​​​യ​​​ണ​​​മാ​​​യി​​​രു​​​ന്നു. മ​​​ദ്യ​​​ന​​​യം അ​​​ട്ടി​​​മ​​​റി​​​ക്കാൻ നി​​​ര​​​വ​​​ധി വാ​​​ദ​​​മു​​​ഖ​​​ങ്ങ​​​ൾ സർക്കാർ ഉയർത്തിയിരുന്നു. മ​​​ദ്യ​​​നി​​​യ​​​ന്ത്ര​​​ണം ​ടൂ​​​റി​​​സ​​​ത്തി​​​നു വ​​​ൻ തി​​​രി​​​ച്ച​​​ടി​​​യാ​​​യി എ​​​ന്ന വാ​​​ദ​​​മു​​​ഖം ടൂ​​​റി​​​സം വ​​​കു​​​പ്പി​​​ന്‍റെ ത​​​ന്നെ ക​​​ണ​​​ക്കു​​​ക​​​ളി​​​ൽനി​​​ന്ന് വ​​​സ്തു​​​താ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നു തെ​​​ളി​​​ഞ്ഞു. ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​വി​​​രു​​​ദ്ധ​​​മാ​​​യ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി മു​​​ൻ ചീ​​​ഫ് ജ​​​സ്റ്റീസ് കൂ​​​ടി​​​യാ​​​യ കേ​​​ര​​​ള ഗ​​​വ​​​ർ​​​ണ​​​ർ ഒ​​​പ്പി​​​ടി​​​ല്ലെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നതായും അദ്ദേഹം പറഞ്ഞു. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് മ​​​ത​​​മേ​​​ല​​​ധ്യ​​​ക്ഷ​​​ന്മാ​​​രു​​​ൾ​​​പ്പെ​​​ടെയുള്ള ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ക പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 12ന് ​​​ഗ​​​വ​​​ർ​​​ണ​​​റെ നേ​​​രി​​​ട്ടു​​​ക​​​ണ്ടു കാ​​​ര്യ​​​ങ്ങ​​​ൾ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തും.
Image: /content_image/India/India-2017-06-02-00:01:35.jpg
Keywords: സൂസ