Contents

Displaying 4801-4810 of 25098 results.
Content: 5085
Category: 6
Sub Category:
Heading: ഒരുങ്ങിയിരിക്കുക..! ലോകം മുഴുവനെയും വിധിക്കാൻ ക്രിസ്തു വീണ്ടും വരും
Content: "അല്ലയോ ഗലീലിയരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കി നിൽക്കുന്നതെന്ത്? നിങ്ങളിൽ നിന്ന് സ്വർഗ്ഗത്തിലേക്കു സംവഹിക്കപ്പെട്ട യേശു, സ്വർഗ്ഗത്തിലേക്ക് പോകുന്നതായി നിങ്ങൾ കണ്ടതുപോലെതന്നെ തിരിച്ചുവരും" (അപ്പ 1:11) #{red->n->b->യേശു ഏകരക്ഷകൻ: മെയ് 20}# <br> നമ്മെയും ലോകം മുഴുവനെയും വിധിക്കാൻ ക്രിസ്തു വീണ്ടും വരുമെന്ന് ബൈബിൾ വെളിപ്പെടുത്തുന്ന സത്യത്തെ പലരും ഗൗരവമായി കാണുന്നില്ല. രക്ഷകനായ യേശുക്രിസ്തു കന്യകയിൽ നിന്നു ജനിക്കുമെന്നും, സകല മനുഷ്യരുടെയും രക്ഷക്കായി കുരിശിൽ മരിക്കുമെന്നും, ഉത്ഥാനം ചെയ്യുമെന്നും, സ്വർഗ്ഗാരോഹണത്തിനു ശേഷം പരിശുദ്ധാത്മാവിനെ വർഷിക്കുമെന്നും വിശുദ്ധലിഖിതം മുൻകൂട്ടി വെളിപ്പെടുത്തിയത് സംഭവിച്ചെങ്കിൽ അവിടുന്നു വീണ്ടും വരുമെന്നു ബൈബിൾ വെളിപ്പെടുത്തുന്നത് സംഭവിക്കുക തന്നെ ചെയ്യും. ക്രിസ്തുവിന്‍റെ ഭരണം ഇപ്പോള്‍ത്തന്നെ ഭൂമിയിൽ സന്നിഹിതമാണെങ്കിലും അതു പൂര്‍ണ്ണമല്ല. ഭൂമിയിലേക്കുള്ള അവിടുത്തെ പ്രത്യാഗമനം വഴി 'അധികാരത്തോടും വലിയ മഹത്വത്തോടും കൂടെ' ഇനിയും അതു പൂര്‍ണ്ണമാകേണ്ടിയിരിക്കുന്നു. ക്രിസ്തുവിന്‍റെ പെസഹായാല്‍ തിന്മയുടെ ശക്തികളെ നിര്‍ണ്ണായകമായി പരാജയപ്പെടുത്തിയെങ്കിലും അവിടുത്തെ ഭൂമിയിലെ ഭരണം ഇപ്പോഴും ആ ശക്തികളില്‍ നിന്നുള്ള ആക്രമണങ്ങള്‍ക്കു വിധേയമാണ്. അതുകൊണ്ടാണ് ഇന്നും ഭൂമിയിൽ തിന്മ നിലനിൽക്കുന്നത്. "തിന്മയുടെ ശക്തികള്‍ നടത്തുന്ന അന്തിമമായ ഒരു പോരാട്ടം കൂടാതെ ക്രിസ്തുവിന്‍റെ രാജ്യം വിജയം കൈവരിക്കുകയില്ല" (CCC 680). ഈ സത്യം നാം ഒരിക്കലും വിസ്മരിച്ചു കൂടാ. ക്രിസ്തു വീണ്ടും വരുമ്പോൾ എല്ലാം അവിടുത്തേക്ക് അധീനമാകും. അപ്പോൾ നീതി നിവസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും സാക്ഷാത്കരിക്കപ്പെടും. ആ നിമിഷം വരെ, വിലപിക്കുകയും ഈറ്റുനോവനുഭവിക്കുകയും ദൈവപുത്രന്മാരുടെ വെളിപ്പെടലിനായി ഇനിയും കാത്തിരിക്കുകയും ചെയ്യുന്ന സൃഷ്ടികളുടെ ഇടയിലാണ് വിശ്വാസികളുടെ സമൂഹം കഴിഞ്ഞു കൂടുന്നത്. അതുകൊണ്ടാണ് ക്രിസ്ത്യാനികള്‍ തങ്ങളുടെ പ്രാര്‍ത്ഥനയില്‍, സര്‍വോപരി ദിവ്യബലിയില്‍ ക്രിസ്തുവിനോടു വേഗം വരുവാന്‍ പ്രാര്‍ത്ഥിക്കുന്നതും 'കര്‍ത്താവേ വരുക' എന്നു പറയുന്നതും. ഇസ്രായേല്‍ കാത്തിരിക്കുന്ന മെസ്സയാനിക രാജ്യത്തിന്‍റെ മഹത്വപൂര്‍ണമായ സ്ഥാപനത്തിനുള്ള സമയം ഇനിയും സമാഗതമായിട്ടില്ല എന്നു ക്രിസ്തു തന്‍റെ സ്വര്‍ഗാരോഹണത്തിനു മുന്‍പ് പ്രഖ്യാപിച്ചു. ആ രാജ്യമാകട്ടെ, പ്രാവചകന്‍മാരുടെ വീക്ഷണത്തില്‍ എല്ലാ മനുഷ്യര്‍ക്കും നീതിയുടെയും സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സുനിശ്ചിതമായ ക്രമം നടപ്പിലാക്കാനുള്ളതാണ്. കര്‍ത്താവിന്‍റെ സൃഷ്ടിയില്‍ ഈ സമയം ആത്മാവിന്‍റെയും സാക്ഷ്യത്തിന്‍റെയും സമയമാണ്. അതുപോലെ, ഇത് സഭയ്ക്കു പിടികൂടുന്ന 'ഉത്കണ്ഠ'യുടെയും, തിന്മയുടെ പരീക്ഷകളുടെയും, അവസാന നാളുകളുടെ ഞെരുക്കങ്ങളുടെ തുടക്കത്തിന്‍റെയും സമയമാണ്. ഇത് കാത്തിരിപ്പിന്‍റെയും ജാഗ്രതയുടെയും സമയമാണ്. വി. പത്രോസ് പന്തക്കുസ്തായ്ക്കു ശേഷം ജറുസലേമിലുള്ള യഹൂദരോടു പറയുന്നു: "അതിനാല്‍ നിങ്ങളുടെ പാപങ്ങള്‍ മായിച്ചു കളയാനും നിങ്ങള്‍ക്കു കര്‍ത്താവിന്‍റെ സന്നിധിയില്‍ നിന്ന് സമാശ്വാസത്തിന്‍റെ കാലം വന്നെത്താനും നിങ്ങള്‍ക്കുവേണ്ടി ക്രിസ്തുവായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന യേശുവിനെ അവിടുന്ന് അയയ്ക്കാനും വേണ്ടി നിങ്ങള്‍ പശ്ചാത്തപിച്ച് മാനസാന്തരപ്പെടുവിന്‍. ആദിമുതല്‍ തന്‍റെ വിശുദ്ധ പ്രവാചകന്‍ വഴി ദൈവം അരുളിച്ചെയ്തതു പോലെ സകലത്തിന്‍റെയും പുന:സ്ഥാപനകാലം വരെ സ്വര്‍ഗ്ഗം അവനെ സ്വീകരിക്കേണ്ടിയിരുന്നു" (cf: അപ്പ 3:19-21). ഈ വാക്കുകളുടെ പ്രതിധ്വനി ഓരോ മനുഷ്യന്റെയും ജീവിതത്തിൽ നിരന്തരം മുഴങ്ങട്ടെ. മഹത്വപൂര്‍ണ്ണനായ മിശിഹായുടെ വരവു ചരിത്രത്തിന്‍റെ ഓരോ നിമിഷത്തിലും മാറ്റിവയ്ക്കപ്പെടുന്നു. എന്നാൽ അത് എപ്പോൾ വേണമെങ്കിലും സംഭവിക്കാം. #{red->n->b->വിചിന്തനം}# <br> സ്വര്‍ഗാരോഹണത്തിനുശേഷമുള്ള ക്രിസ്തുവിന്‍റെ മഹത്വപൂര്‍ണ്ണമായ ആഗമനം, പിതാവു സ്വന്തം അധികാരത്താല്‍ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ളതാണെന്നും, അതിന്റെ സമയമോ കാലമോ നാം അറിയേണ്ട കാര്യമല്ലന്നും ക്രിസ്തു തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. അതിനാൽ യുഗാന്ത്യത്തിലുള്ള ക്രിസ്തുവിന്റെ ആഗമനവും അതിനു മുന്‍പുണ്ടാകാനിരിക്കുന്ന അന്തിമ പരീക്ഷയും 'താമസിച്ചേക്കാ'മെങ്കിലും ഏതു നിമിഷത്തിലും ഇതു നിറവേറിയേക്കാം. അതിനാൽ നമ്മുക്കു ജാഗ്രതയുള്ളവരായിരിക്കാം. ആ നിമിഷത്തിനുവേണ്ടി ലോകം മുഴുവനെയും ഒരുക്കുന്നതിനായി നമ്മുക്കു പ്രാർത്ഥിക്കുകയും ചെയ്യാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-06-04-08:34:27.jpg
Keywords: യേശു,ക്രിസ്തു
Content: 5086
Category: 18
Sub Category:
Heading: പന്തക്കുസ്താ ദിനത്തില്‍ ആദ്യാക്ഷരം കുറിച്ച് കൊണ്ട് ആയിരകണക്കിന് കുഞ്ഞുങ്ങള്‍
Content: പാലാ: പ​​​ന്ത​​​ക്കു​​​സ്ത ദി​​​ന​​​മായ ഇന്നലെ വി​​വി​​ധ ക്രൈ​​​സ്ത​​​വ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു കു​​​രു​​​ന്നു​​​ക​​​ൾ ആ​​​ദ്യാ​​​ക്ഷ​​​രം കു​​​റി​​​ച്ചു വിദ്യാരംഭത്തിന് തുടക്കമിട്ടു. ദിവ്യബലിക്കും പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും ശേഷമാണ് വൈദികരുടെയും ബിഷപ്പുമാരുടെയും നേതൃത്വത്തില്‍ കുഞ്ഞുങ്ങള്‍ ആദ്യാക്ഷരം കുറിച്ചത്. ആദ്യാക്ഷരം കുറിച്ചതിന് ശേഷം കുഞ്ഞുങ്ങള്‍ക്ക് മധുരപലഹാരവും വിതാരം ചെയ്തു. ഭ​​​ര​​​ണ​​​ങ്ങാ​​​ന​​​ത്തു വി​​​ശു​​​ദ്ധ അ​​​ൽ​​​ഫോ​​​ൻ​​​സാ​​​മ്മ​​​യു​​​ടെ ക​​​ബ​​​റി​​​ടം സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന ദേവാലയത്തില്‍ പാ​​​ലാ ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട്, ബിഷപ് മാ​​​ർ ജോ​​​സ​​​ഫ് പ​​​ള്ളി​​​ക്കാ​​​പ്പ​​​റ​​​മ്പിൽ എ​​​ന്നി​​​വ​​​ർ കു​​​ട്ടി​​​ക​​​ളെ ആ​​​ദ്യാ​​​ക്ഷ​​​ര​​​മെ​​​ഴു​​​തി​​​ച്ചു. കോ​​​ത​​​മം​​​ഗ​​​ലം സെ​​​ന്‍റ് ജോ​​​ർ​​​ജ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക​​​ണ്ട​​​ത്തി​​​ൽ, ഫാ.​​​മാ​​​ത്യൂ​​​സ് മാ​​​ളി​​​യേ​​​ക്ക​​​ൽ എ​​​ന്നി​​​വ​​​രാണ് കു​​​രു​​​ന്നു​​​ക​​​ൾ​​​ക്കു ഗു​​​രു​​​ക്ക​​​ൻ​​​മാ​​​രാ​​​യത്.
Image: /content_image/India/India-2017-06-05-00:36:27.jpg
Keywords: പെന്ത
Content: 5087
Category: 18
Sub Category:
Heading: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതവും മിനിസ്ക്രീനിലേക്ക്
Content: കോ​​ട്ട​​യം: ശാ​​​ന്തി​​​ഗി​​​രി ആ​​​ശ്ര​​​മം ഓ​​​ര്‍ഗ​​​നൈ​​​സിം​​​ഗ് സെ​​​ക്ര​​​ട്ട​​​റി സ്വാ​​​മി ഗു​​​രു​​​ര​​​ത്‌​​​നം ജ്ഞാ​​​ന ത​​​പ​​​സ്വി ഏ​​​ഷ്യാ​​​നെറ്റ് ചാനലില്‍ അവതരിപ്പിക്കുന്ന 'സ്നേഹത്തിന്റെ പാഥേയം' എന്ന പരിപാടിയിലേക്ക് വിശുദ്ധ അ​​​ല്‍ഫോ​​​ൻ​​സാ​​​മ്മ​​​യു​​​ടെ ജീ​​വി​​തം പ​​​ര​​​മ്പ​​​ര​​യാ​​യി എത്തുന്നു. ചാനലില്‍ തി​​​ങ്ക​​​ള്‍ മു​​​ത​​​ല്‍ വെ​​​ള്ളി​​യാ​​ഴ്ച വ​​​രെ രാ​​​വി​​​ലെ 6 .45 നാണ് പരിപാടി ​​​സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യുന്നത്. പ​​രമ്പ​​ര​​യു​​ടെ സ്വി​​​ച്ച് ഓ​​​ണ്‍ ക​​​ര്‍മം ഭ​​​ര​​​ണ​​​ങ്ങാ​​​ന​​ത്ത് വി​​​ശു​​ദ്ധ അ​​​ല്‍ഫോ​​​ൻ​​സാ​​​മ്മ തീ​​​ര്‍ഥാ​​​ട​​​ന കേ​​​ന്ദ്ര​​ത്തി​​ൽ റെ​​​ക്ട​​​ര്‍ ഫാ​. ​​മാ​​​ത്യു ച​​​ന്ദ്ര​​​ന്‍കു​​​ന്നേ​​​ല്‍ നി​​​ര്‍വ​​​ഹി​​​ച്ചു. ഫാ​. ​​ജ​​​യിം​​​സ് മു​​​ല്ല​​​ശേ​​രി സി.​​​എം.​​​ഐ, നി​​​ര്‍മ​​​ല ജി​​​മ്മി, എ​​​പ്പി​​​സോ​​​ഡ് ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​ജി.​​​കെ.​​​ജോ​​​സ്, ശാ​​​ന്തി​​​ഗി​​​രി ആ​​​ശ്ര​​​മം ജി​​​ല്ലാ കോ​​​ ഓര്‍ഡി​​​നേ​​​റ്റ​​​ര്‍ അ​​​ഖി​​​ല്‍, കു​​​ഞ്ഞ് ക​​​ള​​​പ്പു​​​ര, ആ​​​ര്‍പ്പൂ​​​ക്ക​​​ര ത​​​ങ്ക​​​ച്ച​​​ന്‍, പൂ​​​ജ.​​​ഡി.​​​ആ​​​ന​​​ന്ദ്, അ​​​നു​​​മോ​​​ള്‍ എം.​​​പി, വി​​​പി​​​ന്‍ അ​​​ജോ, എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു. നേരത്തെ ഇതേ പരിപാടിയില്‍ വിശുദ്ധ ചാവറയച്ചന്റെ ജീവിതവും സംപ്രേക്ഷണം ചെയ്തിരിന്നു.
Image: /content_image/India/India-2017-06-05-00:47:09.jpg
Keywords: മിനിസ്ക്രീ
Content: 5088
Category: 18
Sub Category:
Heading: കെ‌സി‌ബി‌സി വര്‍ഷകാല സമ്മേളനം നാളെ ആരംഭിക്കും
Content: കൊ​​​ച്ചി: കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ന്‍ സ​​​മി​​​തി​​​യു​​​ടെ വ​​​ര്‍​ഷ​​​കാ​​​ല സ​​​മ്മേ​​​ള​​​നം നാ​​​ളെ ആരംഭിക്കും. കേ​​​ര​​​ള സ​​​ഭ​​​യു​​​ടെ ആ​​​സ്ഥാ​​​ന കാ​​​ര്യാ​​​ല​​​യ​​​മാ​​​യ പി​​​ഒ​​​സി​​​യി​​​ല്‍ എ​​​ട്ടു വ​​​രെയാണ് സമ്മേളനം ന​​​ട​​​ക്കുക. ​​​സ​​​മ​​​ര്‍​പ്പി​​​ത സ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​ടെ മേ​​​ജ​​​ര്‍ സു​​​പ്പീ​​​രി​​​യ​​​ര്‍​മാ​​​രു​​​ടെ​​​യും കെ​​​സി​​​ബി​​​സി​​​യു​​​ടെ​​​യും സം​​​യു​​​ക്ത യോ​​​ഗം നാ​​​ളെ രാ​​​വി​​​ലെ 9.30ന് കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ര്‍​ച്ച്​​​ ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കെ​​​സി​​​ബി​​​സി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ആ​​​ര്‍​ച്ച് ബി​​​ഷ​​​പ് മാ​​​ര്‍ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ജേ​​​ക്ക​​​ബ് പു​​​ന്നൂ​​​സ്, ശോ​​​ഭ കോ​​​ശി, സി​​​ബി മാ​​​ത്യൂ​​​സ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​ബ​​​ന്ധം അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. വൈ​​​കു​​​ന്നേ​​​രം 6.30ന് ​​​മാ​​​ര്‍​ത്തോ​​​മാ സ​​​ഭ​​​യു​​​ടെ വ​​​ലി​​​യ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത ഡോ. ​​​ഫി​​​ലി​​​പ്പോ​​​സ് മാ​​​ര്‍ ക്രി​​​സോ​​​സ്റ്റം അ​​​നു​​​മോ​​​ദ​​​ന​​​ങ്ങ​​​ള്‍ അ​​​ര്‍​പ്പി​​​ക്കും. ഏ​​​ഴ്, എ​​​ട്ട് തീ​​​യ​​​തി​​​ക​​​ളി​​​ല്‍ സ​​​ഭ​​​യും സ​​​മൂ​​​ഹ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട നി​​​ല​​​പാ​​​ടു​​​ക​​​ളെ​​​യും ന​​​ട​​​പ​​​ടി​​​ക​​​ളെ​​​യും സം​​​ബ​​​ന്ധി​​​ച്ച് മെ​​​ത്രാ​​​ന്‍ സ​​​മി​​​തി ച​​​ര്‍​ച്ച ചെ​​​യ്യും.
Image: /content_image/India/India-2017-06-05-00:51:46.jpg
Keywords: കെ‌സി‌ബി‌സി
Content: 5089
Category: 1
Sub Category:
Heading: കരിസ്മാറ്റിക് നവീകരണം എന്നത് പരിശുദ്ധാത്മാവിന്റെ അനുഗ്രഹങ്ങളുടെ ഊര്‍ജ്ജപ്രവാഹം: ഫ്രാൻസിസ് മാർപാപ്പ
Content: റോം: കത്തോലിക്കാ സഭയിലെ കരിസ്മാറ്റിക് നവീകരണം എന്നത് പരിശുദ്ധാത്മാവിന്റെ അനുഗ്രഹങ്ങളുടെ ഊര്‍ജ്ജപ്രവാഹമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിന്റെ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് നടന്ന പന്തക്കുസ്താ ജാഗരണപ്രാര്‍ത്ഥനക്കിടയിലാണ് മാർപാപ്പ ഇപ്രകാരം പറഞ്ഞത്. ഈ പ്രസ്ഥാനത്തിന് ഒരു സ്ഥാപകനോ, പ്രത്യേക സംവിധാനത്തിലൂന്നിയ നടപടിക്രമങ്ങളോ ഇല്ല. എങ്കിലും കഴിഞ്ഞ 50 വര്‍ഷങ്ങളിൽ സഭയുടെ ക്ഷേമത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ കരിസ്മാറ്റിക് നവീകരണത്തിലൂടെ ഉണ്ടായതായി അദ്ദേഹം പ്രത്യേകം പ്രത്യേകം എടുത്തുപറഞ്ഞു. ശനിയാഴ്ച്ച വൈകുന്നേരം ഏതാണ്ട് 50,000-ത്തോളം വിശ്വാസികളാണ് പന്തക്കുസ്താ ജാഗരണ പ്രാര്‍ത്ഥനക്കായി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നും റോമിലെ സര്‍ക്കസ് മാക്സിമസില്‍ ഒരുമിച്ചുകൂടിയത്. ഈ വലിയ വിശ്വാസിസമൂഹത്തെ അഭിസംബോധനചെയ്തു സംസാരിക്കവേ, ക്രിസ്തീയ ഐക്യം എക്കാലത്തേക്കാളുമധികമായി ഇപ്പോള്‍ ആവശ്യമായി വന്നിരിക്കുകയാണെന്ന് മാർപാപ്പാ പറഞ്ഞു. നിരവധി വിശ്വാസികൾ കൊല്ലപ്പെട്ടു, അവര്‍ ക്രിസ്ത്യാനികളായിരുന്നു എന്നതായിരുന്നു അതിനുള്ള കാരണം. അല്ലാതെ അവര്‍ കത്തോലിക്കരോ, ഓര്‍ത്തഡോക്സോ ആയിരുന്നു എന്നതല്ല അതിന്റെകാരണമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യാനികളെ കൊല്ലുന്നവര്‍ അവരെ കൊല്ലുന്നതിനു മുന്‍പ് നിങ്ങള്‍ കത്തോലിക്കരാണോ? ഓര്‍ത്തഡോക്‌സാണോ? ലൂതറനാണോ? കാല്‍വിനിസ്റ്റാണോ? അല്ലെങ്കില്‍ ഇവാഞ്ചലിക്കല്‍ സഭാംഗമാണോ? എന്ന് ചോദിച്ചിട്ടല്ല കൊല്ലുന്നത് എന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. ‘യേശു കര്‍ത്താവാണ്’ എന്ന് വിവിധ ഭാഷകളില്‍ എഴുതിയ കൂറ്റന്‍ വേദിയില്‍ ഫ്രാന്‍സിസ് പാപ്പായെ കൂടാതെ, ഈ ആഘോഷ പരിപാടികളുടെ സംഘാടകരായ ഇന്റര്‍നാഷണല്‍ കത്തോലിക്ക് കരിസ്മാറ്റിക് റിന്യൂവല്‍ സര്‍വീസിന്റെ പ്രസിഡന്റായ മിഷേല്‍ മോരാന്‍, കത്തോലിക്കാ ഫ്രാറ്റേര്‍ണിറ്റിയുടെ പ്രസിഡന്റ് ഗില്‍ബെര്‍ട്ടോ ബാര്‍ബോസ, കാസര്‍ട്ടായിലെ പെന്തക്കോസ്തല്‍ ചര്‍ച്ച് ഓഫ് റികണ്‍സിലിയേഷനിലെ റവ. ജിയോവന്നി ട്രാറ്റിനോ എന്നിവരും സന്നിഹിതരായിരുന്നു. “നമ്മള്‍ തമ്മില്‍ വ്യത്യാസങ്ങള്‍ ഉണ്ട്” ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു “എങ്കിലും അനുരജ്ഞനത്തിലൂന്നിയ നാനാത്വമായിരിക്കണം” ക്രിസ്ത്യാനികളുടേത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പണ്ട്കാലങ്ങളില്‍ കാണികളെ രസിപ്പിക്കുവാന്‍ വേണ്ടിയായിരുന്നു ക്രിസ്ത്യാനികളെ കൊന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതിലും കൂടുതല്‍ ക്രിസ്ത്യാനികള്‍ രക്തസാക്ഷികള്‍ ആയികൊണ്ടിരിക്കുന്നു എന്നും പാപ്പാ പറഞ്ഞു. പരിശുദ്ധാത്മാവിലുള്ള ജ്ഞാനസ്നാനം സഭയിലുള്ള എല്ലാവരുമായി പങ്കുവയ്ക്കണമെന്നും, വിവിധ സഭകളിലെ ക്രിസ്ത്യാനികള്‍ ഒരുമിച്ച് നടക്കണമെന്നും, പാവങ്ങളേയും രോഗികളേയും സഹായിക്കണമെന്നും നിർദ്ദേശിച്ചുകൊണ്ടാണ് മാർപാപ്പ തന്റെ പ്രഭാഷണം ഉപസംഹരിച്ചത്.
Image: /content_image/TitleNews/TitleNews-2017-06-05-12:25:22.jpg
Keywords: കരിസ്മാറ്റി
Content: 5090
Category: 15
Sub Category:
Heading: പരിശുദ്ധാത്മാവിനോട്‌ തുറവുള്ളവരായിരിക്കുക; അവിടന്ന് നമ്മുടെ ജീവിതത്തിന്‍റെ യജമാനനായിരിക്കും
Content: "ദൈവം അരുളിച്ചെയ്യുന്നു: അവസാനദിവസങ്ങളിൽ എല്ലാ മനുഷ്യരുടെയുംമേൽ എന്റെ ആത്മാവിനെ ഞാൻ വർഷിക്കും. നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യുവാക്കൾക്കു ദർശനങ്ങളുണ്ടാകും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും." (അപ്പ 2:17) #{red->n->b->യേശു ഏകരക്ഷകൻ: മെയ് 21}# <br> പരിശുദ്ധാത്മാവിനെ 'നമ്മുടെ ആത്മാവിന്‍റെ പ്രശാന്തനായ അതിഥി'യെന്നാണ് വിശുദ്ധ ആഗസ്തീനോസ് വിളിക്കുന്നത്. പലപ്പോഴും ഈ ദിവ്യാതിഥി നമ്മിലും നമ്മോടും വളരെ മൃദുലമായി സംസാരിക്കുന്നു. ഉദാഹരണമായി, നമ്മുടെ മനസ്സാക്ഷിയിലും, ആന്തരികമോ ബാഹ്യമോ ആയ പ്രചോദനങ്ങളിലൂടെയും അവിടുന്ന് സംസാരിക്കും. പരിശുദ്ധാത്മാവിന്‍റെ ആലയമായിരിക്കുകയെന്നതിന്‍റെ അര്‍ത്ഥം ആത്മാവും ശരീരവും ഈ ദിവ്യാതിഥിക്കു വേണ്ടി നിലകൊള്ളുകയെന്നാണ്. പരിശുധാത്മാവിലൂടെ നമ്മുടെ ശരീരം ദൈവത്തിന്‍റെ 'ലിവിംഗ് റൂം' ആയി മാറുന്നു. നമ്മിലുള്ള പരിശുദ്ധാത്മാവിനോട്‌ നമ്മള്‍‍ എത്രമാത്രം തുറവുള്ളവരായിരിക്കുമോ അത്രമാത്രം അവിടന്ന് നമ്മുടെ ജീവിതത്തിന്‍റെ യജമാനനായിരിക്കും. അങ്ങനെ ശരീരത്തിന്‍റെ പ്രവൃത്തികള്‍ക്കുപകരം പരിശുദ്ധാത്മാവിന്‍റെ ഫലങ്ങള്‍ നമ്മില്‍ വളരും. "യേശു കര്‍ത്താവാണ്" എന്നു പറയാന്‍ പരിശുദ്ധാത്മാവു മുഖേനയല്ലാതെ ആര്‍ക്കും സാധിക്കുകയില്ല. "ആബ്ബാ - പിതാവേ!" എന്നു വിളിക്കുന്ന തന്‍റെ പുത്രന്‍റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിലേക്ക് അയച്ചിരിക്കുന്നു. ക്രിസ്തുവിനോടു ബന്ധപ്പെടാന്‍, നാം ആദ്യമായി പരിശുദ്ധാത്മാവിനാല്‍ സ്പര്‍ശിക്കപ്പെട്ടിട്ടുണ്ടായിരിക്കണം. അവിടുന്ന് നമ്മില്‍ വരികയും നമ്മില്‍ വിശ്വാസത്തിന്‍റെ ദീപം തെളിക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവിനെക്കൂടാതെ ദൈവത്തിന്‍റെ പുത്രനെ കാണാന്‍ സാധ്യമല്ല. പുത്രനെക്കൂടാതെ പിതാവിനെ സമീപിക്കാന്‍ ആര്‍ക്കും സാധ്യമല്ല. പഴയനിയമം പിതാവിനെക്കുറിച്ചു വ്യക്തമായി പ്രഘോഷിച്ചു. എന്നാല്‍ പുത്രനെക്കുറിച്ച് വളരെ അവ്യക്തമായിട്ടാണ് സംസാരിച്ചിട്ടുള്ളത്. പുതിയനിയമം പുത്രനെ വെളിപ്പെടുത്തുകയും ആത്മാവിന്‍റെ ദൈവികതയെക്കുറിച്ച് അല്‍പമാത്ര അറിവു നല്‍കുകയും ചെയ്തു. ഇപ്പോള്‍ ആത്മാവു നമ്മുടെയിടയില്‍ വസിക്കുകയും തന്നെക്കുറിച്ചു തന്നെ കൂടുതല്‍ വ്യക്തമായ അറിവു തരുകയും ചെയ്യുന്നു. നമ്മുടെ രക്ഷയ്ക്കു വേണ്ടിയുള്ള പദ്ധതിയുടെ ആരംഭം മുതല്‍ അതിന്‍റെ പൂര്‍ത്തീകരണം വരെ പരിശുദ്ധാത്മാവു പിതാവിനോടും പുത്രനോടുമൊപ്പം പ്രവര്‍ത്തിക്കുന്നു. എന്നാല്‍ പുത്രന്‍റെ രക്ഷാകരമായ മനുഷ്യാവതാരത്തില്‍ ആരംഭിച്ച ഈ 'അന്തിമകാലങ്ങളില്‍' പരിശുദ്ധാത്മാവ് ഒരു വ്യക്തിയായി വെളിപ്പെടുത്തപ്പെടുകയും, നല്‍കപ്പെടുകയും, അംഗീകരിക്കപ്പെടുകയും, സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. അതിനാൽ പരിശുദ്ധാത്മാവിനോട്‌ നാം എത്രമാത്രം തുറവുള്ളവരായിരിക്കുന്നുവോ അത്രയധികമായി അവിടുന്ന് നമ്മുടെ ജീവിതത്തിൽ ഭരണം നടത്തും. പരിശുദ്ധാത്മാവായ ദൈവം നമ്മോടു സംസാരിക്കുകയും, ദൈവിക പദ്ധതികൾക്കനുസരിച്ചു തീരുമാനങ്ങളെടുക്കാൻ കഴിവുനൽകുകയും, പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുകയും, മറ്റുള്ളവരെ സഹായിക്കാന്‍ കഴിവു നല്‍കുകയും ചെയ്യും. #{red->n->b->വിചിന്തനം}# <br> പഴയനിയമത്തിൽ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവർ പരിശുദ്ധാത്മാവിനെ സ്വീകരിച്ചത് വരങ്ങളും ദാനങ്ങളുമായിട്ടായിരുന്നു. എന്നാൽ ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിനുശേഷം ഈ 'അന്തിമകാലങ്ങളില്‍' പരിശുദ്ധാത്മാവിനെ ഒരു വ്യക്തിയായി നാം സ്വീകരിക്കുന്നു. നമ്മുടെ കർത്താവും ഏകരക്ഷകനുമായ യേശുക്രിസ്തുവിലൂടെയാണ് ഈ മഹത്തായ ഭാഗ്യം ലോകത്തിനു കൈവന്നത്. അതിനാൽ ലോകം മുഴുവനും യേശുവിന്റെ തിരുരക്തത്താൽ കഴുകപ്പെടുവാനും പരിശുദ്ധാത്മാവായ ദൈവത്തെ സ്വീകരിക്കുവാൻ എല്ലാ ഹൃദയങ്ങളും ഒരുക്കപ്പെടുവാനുമായി നമ്മുക്കു പ്രാർത്ഥിക്കാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-06-05-14:26:31.JPG
Keywords: യേശു, ക്രിസ്തു
Content: 5091
Category: 9
Sub Category:
Heading: പന്തക്കുസ്താനുഭവ ശുശ്രൂഷയുമായി സോജിയച്ചനോടോപ്പം സ്രാമ്പിക്കൽ പിതാവും റെജി കൊട്ടാരവും: രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 10 ന്‌
Content: ബർമിങ്ഹാം . യേശുനാമത്തിൽ ദേശ ഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങൾ ഐക്യപ്പെടുന്ന , റവ.ഫാ. സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ ഇത്തവണ പന്തക്കുസ്താനുഭവ അഭിഷേക ശുശ്രൂഷയുമായി വീണ്ടും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കൽ , പ്രശസ്‌ത വചനപ്രഘോഷകനും കാലഘട്ടത്തിൻറെ ദൈവികോപകരണമായിക്കൊണ്ട് അടയാളങ്ങളും അത്‍ഭുതങ്ങളും സാധ്യമാക്കുവാൻ ദൈവം തെരഞ്ഞെടുത്തുപയോഗിച്ചുകൊണ്ടിരിക്കുന്ന വിടുതൽ ശുശ്രൂഷകനുമായ ബ്രദർ റെജി കൊട്ടാരം എന്നിവരും വചനവേദിയിലെത്തും . {{ കൺവെൻഷനെപ്പറ്റിയുള്ള വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> https://youtu.be/N_MYeJoPiIU }} അഞ്ചുവയസുമുതൽ വിവിധ പ്രായക്കാരായ കുട്ടികൾക്ക് പ്രത്യേക ക്ലാസ്സുകളും അനുബന്ധ ശുശ്രൂഷകളും നടക്കുമ്പോൾ യഥാർത്ഥ ദൈവികസ്വാതന്ത്ര്യം പ്രതിപാദിക്കുന്ന പ്രത്യേക " ടീൻ റിവൈവൽ കൺവെൻഷൻ " ടീനേജുകാർക്കായി നടക്കുന്നു .ഇതുമായി ബന്ധപ്പെട്ട ക്ലാസുകള്‍, സാക്ഷ്യങ്ങള്‍, അഭിഷേക പ്രാര്‍ത്ഥന, ആരാധന എന്നിവ ആയിരിക്കും ഈ രണ്ടാം ശനിയാഴ്ചയിലെ ടീനേജ് മിനിസ്ട്രിയിലെ വിഷയം. സഭയുടെ വാഗ്ദാനമായ ഓരോ മക്കളും ആത്മാവില്‍ അഭിഷേകം പ്രാപിക്കുവാനും വിശുദ്ധിയില്‍ ജീവിക്കുവാനും പുതിയ ബോധ്യങ്ങള്‍ സമ്മാനിക്കുന്ന കുട്ടികളുടെയും ടീനേജുകാരുടെയും മിനിസ്ട്രിയിലേക്ക് യുകെ യുടെ വിവിധഭാഗങ്ങളിൽനിന്നും അനേകംപേര് കടന്നുവരുന്നു. ഏതൊരാൾക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കും. ആസ്റ്റണിലെ നിത്യാരാധന ചാപ്പലിലടക്കം യൂറോപ്പിന്റെ വിവിധയിടങ്ങളില്‍ സെഹിയോന്‍ കുടുംബം ഒന്നടങ്കം കൺവെന്‍ഷന്റെ ആത്മീയ വിജയത്തിനായി ഉപവാസ മധ്യസ്ഥ പ്രാര്‍ത്ഥന ഒരുക്കത്തിലാണ്. അത്ഭുതകരങ്ങളായ വിടുതലും രോഗശാന്തിയും ജീവിതനവീകരണവും സാധ്യമാക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്കു ഫാ. സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും ഏവരെയും ഒരിക്കല്‍ കൂടി ക്ഷണിക്കുകയും പ്രത്യേക പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുകയും ചെയ്യുന്നു. #{red->n->n-> സ്ഥലം: }# ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ കെല്‍വിന്‍ വേ വെസ്റ്റ് ബ്രോംവിച്ച് ബര്‍മ്മിംഗ്ഹാം B70 7JW #{red->n->n->കൂടുതല്‍ വിവരങ്ങള്‍ക്ക് }# ഷാജി: 07878149670 അനീഷ്: 07760254700
Image: /content_image/Events/Events-2017-06-06-03:38:14.jpeg
Keywords: രണ്ടാം ശനിയാഴ്ച കൺവെൻഷൻ
Content: 5092
Category: 1
Sub Category:
Heading: നോമ്പില്‍ വൃത്തിയില്ലാത്ത ശരീരത്ത് സ്പര്‍ശിക്കാനികില്ലെന്ന് ഡോക്ടര്‍; പാകിസ്ഥാനില്‍ ക്രൈസ്തവ യുവാവിന് ദാരുണ അന്ത്യം
Content: ഇസ്ലാമാബാദ്: ഡ്രെയിനേജ് വൃത്തിയാക്കുന്നതിനിടെ അബോധാവസ്ഥയിലായ ക്രൈസ്തവ വിശ്വാസിയായ യുവാവിന് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നു ദാരുണ അന്ത്യം. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് സംഭവം നടന്നത്. നോമ്പ് കാലമായതിനാല്‍ വൃത്തിയില്ലാത്ത രോഗിയെ സ്പര്‍ശിക്കാനാകില്ലെന്ന് ഇസ്ലാം മത വിശ്വാസിയായ ഡോക്ടര്‍ നിലപാട് സ്വീകരിച്ചതോടെയാണ് ഇര്‍ഫാന്‍ മാസിഹ് എന്ന യുവാവ് ചികിത്സ കിട്ടാതെ മരിച്ചത്. ഇക്കാര്യം പാകിസ്ഥാനിലെ ഡോണ്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡോക്ടര്‍ യൂസഫാണ് തങ്ങള്‍ക്ക് നീതി നിഷേധിച്ചതെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തി. ഉമര്‍കോട്ട് ജില്ലയിലെ സിദ്ദ് മേഖലയില്‍ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെയാണ് ശ്വാസം മുട്ടലിനെ തുടര്‍ന്ന് മൂന്ന് തൊഴിലാളികള്‍ അബോധാവസ്ഥയിലായത്. തുടര്‍ന്നു സര്‍ക്കാര്‍ ആശുപത്രില്‍ നഴ്‌സിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ ഇവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ഇര്‍ഫാന്റെ നില ഗുരുതരമാവുകയായിരുന്നു. അടിയന്തര ചികിത്സകള്‍ക്കായി ഡോക്ടറുടെ അടുത്തേക്ക് റഫര്‍ ചെയ്‌തെങ്കിലും നോമ്പ് സമയത്ത് ശരീരം വൃത്തിയല്ലാത്തതിനാല്‍ തനിക്ക് ചികിത്സിക്കാനാകില്ലെന്ന് ഡോക്ടര്‍ യൂസഫ് അറിയിക്കുകയായിരിന്നു. ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇര്‍ഫാന്റെ ശരീരം വൃത്തിയാക്കി ഡോക്ടറുടെ മുന്നിലെത്തിച്ചെങ്കിലും ഇര്‍ഫാന്‍ മരിക്കുകയായിരിന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഡോക്ടര്‍ യൂസഫിന്റെ നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായിരിക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇര്‍ഫാന്റെ ബന്ധുക്കള്‍ മൃതദേഹവുമായി ആശുപത്രിക്ക് മുന്നില്‍ ഉപരോധം തീര്‍ത്തിരിന്നു.
Image: /content_image/TitleNews/TitleNews-2017-06-06-05:15:13.jpg
Keywords: പാകി, പാക്കിസ്ഥാ
Content: 5093
Category: 18
Sub Category:
Heading: സന്യാസസഭകളിലെ മേലധികാരികളുടെ വാര്‍ഷിക സമ്മേളനം നടന്നു
Content: ക​​​ള​​​മ​​​ശേ​​​രി: നാ​​​നൂ​​​റി​​​ൽ​​​പ്പ​​​രം വ​​​രു​​​ന്ന സ​​​ഭ​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ കേ​​​ര​​​ള കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് ഓ​​​ഫ് മേ​​​ജ​​​ർ സു​​​പ്പീ​​​രി​​​യേ​​​ഴ്സി​​​ന്‍റെ വാ​​​ർ​​​ഷി​​​ക സ​​​മ്മേ​​​ളനം നടന്നു. നോ​​​ർ​​​ത്ത് ക​​​ള​​​മ​​​ശേ​​​രി ജ്യോ​​​തി​​​ർ​​​ഭ​​​വ​​​നി​​​ലാണ് സമ്മേളനം ന​​ട​​ന്ന​​​ത്. സ​​​ന്യ​​​സ്ത ക​​​മ്മീ​​​ഷ​​​ന്‍റെ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ മാ​​​ർ സ്റ്റീ​​​ഫ​​​ൻ അ​​​ത്തി​​​പ്പൊ​​​ഴി സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. തൃ​​​ശൂ​​​ർ സ​​​ഹാ​​​യ മെ​​​ത്രാ​​​ൻ മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കി. ഫാ. ​​​മാ​​​നു​​​വ​​​ൽ റി​​​ബേ​​​രോ ഒ​​​സി​​​ഡി ക്ലാ​​​സെ​​​ടു​​​ത്തു. കെ​​​സി​​​എം​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഫാ. ​​​തോ​​​മ​​​സ് മ​​​ഞ്ഞ​​​ക്കു​​​ന്നേ​​​ൽ സി​​​എം​​​ഐ, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സി​​​സ്റ്റ​​​ർ റെ​​​ക്സി​​​യ എ​​​ഫ്ഐ​​​എ​​​ച്ച്, ട്ര​​​ഷ​​​റ​​​ർ ഫാ. ​​​പ്ര​​​സാ​​​ദ് തെ​​​രു​​​വ​​​ത്ത് ഒ​​​സി​​​ഡി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. അ​​​ടു​​​ത്ത മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള പു​​​തി​​​യ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ​​​യും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. പ്ര​​​സി​​​ഡന്റായി ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ തു​​​ണ്ട​​​ത്തി​​​ക്കു​​​ന്നേലിനെയും (വി​​​സി സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ) വൈ​​​സ് പ്ര​​​സി​​​ഡന്റായി മ​​​ദ​​​ർ ലി​​​റ്റി​​​ൽ ഫ്ള​​​വ​​​റിനെയും (എ​​​സ്ഐ​​​സി പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ) സ​​​മി​​​തി​​​യം​​​ഗ​​​ങ്ങ​​​ളായി ഫാ. ​​​അ​​​ഗ​​​സ്റ്റി​​​ൻ (മു​​​ള്ളൂ​​​ർ) ഒ​​​സി​​​ഡി പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ, ഫാ. ​​​സു​​​നി​​​ൽ ക​​​ല്ല​​​റ​​​യ്ക്ക​​​ൽ (ഒ​​​എ​​​സ്ജെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ), മ​​​ദ​​​ർ ലി​​​ജി (പ​​​ള്ളോ​​​ട്ടി​​​ൻ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ), മ​​​ദ​​​ർ സ്നോ​​​മേ​​​രി (എ​​​സ്എം​​​സി പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ) എന്നിവരെയും തിരഞ്ഞെടുത്തു.
Image: /content_image/India/India-2017-06-06-06:22:27.jpg
Keywords: സന്യാസ
Content: 5094
Category: 18
Sub Category:
Heading: സായാഹ്ന ബൈബിള്‍ ക്ലാസിന്റെ പുതിയ ബാച്ച് പി‌ഓ‌സിയില്‍ ആരംഭിക്കുന്നു
Content: കൊ​​​ച്ചി: കെ​​​സി​​​ബി​​​സി ബൈ​​​ബി​​​ൾ ക​​​മ്മീ​​​ഷ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ 40 ആ​​​ഴ്ച​​​ക​​​ൾ നീ​​​ണ്ടു​​​നി​​​ല്ക്കു​​​ന്ന സാ​​​യാ​​​ഹ്ന ബൈ​​​ബി​​​ൾ ക്ലാ​​​സിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ആണ് ക്ലാസുകള്‍ നടക്കുക. നാ​​​ളെ വൈ​​​കു​​​ന്നേ​​​രം 5.30നു ​​​കെ​​​സി​​​ബി​​​സി ബൈ​​​ബി​​​ൾ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ ഏ​​​ബ്ര​​​ഹാം മാ​​​ർ യൂ​​​ലി​​​യോ​​​സ് ക്ലാ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. എ​​​ല്ലാ ബു​​​ധ​​​നാ​​​ഴ്ച​​​യും വൈ​​​കു​​​ന്നേ​​​രം 5.30 മു​​​ത​​​ൽ 7.30 വ​​​രെ​​​യാ​​​ണ്. ആ​​​ദ്യ​​​ത്തെ 20 മി​​​നി​​​റ്റ് ഹീ​​​ബ്രു-​​​ഗ്രീ​​​ക്ക് ​ഭാ​​​ഷ​​​ക​​​ൾ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തും. കോ​​​ഴ്സ് വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ബൈ​​​ബി​​​ൾ ക​​​മ്മീ​​​ഷ​​​ന്‍റെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ല​​​ഭി​​​ക്കും. പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ പി​​​ഒ​​​സി​​​യി​​​ലെ ബൈ​​​ബി​​​ൾ ക​​​മ്മീ​​​ഷ​​​ൻ ഓ​​​ഫീ​​​സി​​​ൽ പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. ബന്ധപ്പെടേണ്ട നമ്പര്‍: 0484 2805897
Image: /content_image/India/India-2017-06-06-06:43:56.jpg
Keywords: കാക്ക