Contents

Displaying 4811-4820 of 25098 results.
Content: 5095
Category: 1
Sub Category:
Heading: ഫിലിപ്പീന്‍സില്‍ ഐ‌എസ് ഭീകരത വീണ്ടും: കത്തോലിക്ക ദേവാലയം തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
Content: മനില: തെക്കന്‍ ഫിലിപ്പീന്‍സിലെ മാറാവി നഗരത്തില്‍ അധിനിവേശം തുടരുന്ന ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല തീവ്രവാദികള്‍ കത്തോലിക്കാ ദേവാലയം തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പരിശുദ്ധ കന്യകാമാതാവിന്റെ രൂപം തകര്‍ക്കുകയും, ദേവാലയത്തിനു തീയിടുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഭീകരര്‍ തന്നെ പകര്‍ത്തിയ വീഡിയോ ഐസിസ് വാര്‍ത്താ ഏജന്‍സിയായ ‘അമാക്ക്’ ആണ് ആദ്യമായി പുറത്ത് വിട്ടത്. തീവ്രവാദികള്‍ കുരിശുരൂപങ്ങള്‍ മറിച്ചിന്നതിന്റെയും, ഫ്രാന്‍സിസ് പാപ്പായുടെ പോസ്റ്റര്‍ വലിച്ചുകീറി ചവിട്ടിമെതിക്കുന്നതിന്റെയും വിശുദ്ധന്‍മാരുടെ രൂപങ്ങള്‍ മറിച്ചിടുന്നതിന്റെയും ദൃശ്യങ്ങള്‍ വീഡിയോയില്‍ ഉണ്ട്. നഗരത്തിന്റെ തീരപ്രദേശങ്ങളില്‍ പിടിമുറുക്കുവാന്‍ സൈന്യത്തിനു കഴിഞ്ഞിട്ടുണ്ടെങ്കിലും ഉള്‍പ്രദേശങ്ങള്‍ ഇപ്പോഴും ഭീകരരുടെ നിയന്ത്രണത്തിലാണ്. ഇക്കഴിഞ്ഞ മെയ് 23-നാണ് തീവ്രവാദികള്‍ മാറാവി നഗരത്തിന്റെ നിയന്ത്രണം കയ്യിലെടുത്തത്. അതേ സമയം മാറാവി നഗരത്തില്‍ അധിനിവേശം തുടരുന്ന ജിഹാദികളെ തുരത്തുവാനുള്ള ഫിലിപ്പീന്‍സ് സൈന്യത്തിന്റെ പോരാട്ടം തുടര്‍ന്ന്‍ വരികയാണ്. 20-ഓളം സാധാരണക്കാരും, 120 തീവ്രവാദികളും, 38 സൈനികരും ഒരു പോലീസുകാരനും ഉള്‍പ്പെടെ ഏതാണ്ട് 179-ഓളം പേര്‍ ഇതിനോടകം തന്നെ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഞായറാഴ്ച്ച നഗരത്തില്‍ നിന്നും ഒഴിഞ്ഞുപോകുവാന്‍ തീവ്രവാദികള്‍ക്ക് അവസരം നല്‍കികൊണ്ട് നാല് മണിക്കൂര്‍ സമയത്തെ വെടിനിറുത്തല്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ആക്രമണം പുനരാരംഭിച്ചിരിന്നു. തന്‍റെ പ്രസിഡന്റ് പദവിയിലെ ഏറ്റവും നിര്‍ണ്ണായകമായ പ്രതിസന്ധിയിലൂടെ കടന്നുപോയികൊണ്ടിരിക്കുന്ന ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെര്‍ട്ട് ഭീകരരുമായി യാതൊരുവിധ ചര്‍ച്ചക്കും തയ്യാറായിട്ടില്ല. ഐസിസ് ബന്ധമുള്ള മുസ്ലീം തീവ്രവാദി സംഘടനയായ അബുസയ്യഫ് തെക്കന്‍ ഫിലിപ്പീന്‍സിലെ മാറാവി നഗരത്തില്‍ ഉപരോധമേര്‍പ്പെടുത്തി കത്തോലിക്കാ വൈദികനുള്‍പ്പെടെ പന്ത്രണ്ടോളം വിശ്വാസികളേയും നേരത്തെ തട്ടികൊണ്ട് പോയിരിന്നു. മോചനത്തിന് അപേക്ഷിച്ച് തടവില്‍ കഴിയുന്ന റവ. ഫാദര്‍ ചിറ്റോ സുഗാനോബിന്റെ വീഡിയോയും ഭീകരര്‍ അടുത്തിടെ പുറത്ത് വിട്ടിരുന്നു. സൈനികഭരണത്തിന്‍ കീഴിലാണ് ഇപ്പോള്‍ മാറാവി നഗരം.
Image: /content_image/TitleNews/TitleNews-2017-06-06-07:24:44.jpg
Keywords: ഫിലി
Content: 5096
Category: 1
Sub Category:
Heading: ക്രിസ്തുവിനു വേണ്ടി ധീരമരണം വരിച്ച രക്തസാക്ഷികളുടെ സ്മരണയുമായി ഉഗാണ്ടയിലെ ക്രൈസ്തവ ജനത
Content: കംപാല: ക്രിസ്തുവിലുള്ള വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച ഉഗാണ്ടയിലെ രക്തസാക്ഷികളുടെ സ്മരണയുമായി രാജ്യത്തെ ക്രൈസ്തവ ജനത. നാമുഗോങ്ങോ ദേവാലയത്തിൽ ജൂൺ മൂന്നിനാണ് രക്തസാക്ഷികളുടെ ദിനം ആചരിച്ചത്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ പതിനായിരകണക്കിന് ആളുകളാണ് എത്തിയത്. ഉഗാണ്ട വൈസ് പ്രസിഡന്റ് എഡ് വേർഡ് സീകാന്തി ചടങ്ങുകളിൽ പങ്കെടുത്തു. ചടങ്ങുകളിലെ പങ്കാളിത്തം ഉറപ്പുവരുത്താൻ ദിവസങ്ങൾക്കു മുൻപ് തന്നെ തീർത്ഥാടകർ ദേവാലയത്തിലെത്തിയിരിന്നുവെന്ന് 'ഉഗാണ്ട ഡെയിലി മോണിറ്റർ' ദിനപത്രം റിപ്പോർട്ട് ചെയ്തു. ഉഗാണ്ട ഹോയിമ രൂപത ബിഷപ്പ് വിൻസന്റ് കിരാബോ ചടങ്ങുകള്‍ക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. രക്തസാക്ഷികളെപ്പോലെ യേശുവിന്റെ വിശ്വസ്ത സാക്ഷികളാകാൻ ബിഷപ്പ് ദിവ്യബലി മദ്ധ്യേ നടത്തിയ പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു. രക്തസാക്ഷികളും സാധാരണ മനുഷ്യരായിരുന്നെങ്കിലും ഉഗാണ്ട കബാക്ക കൊട്ടാരത്തിലെ നേതൃത്വനിരയിലുണ്ടായിരുന്നു. വൈറ്റ് ഫാദർ മിഷനറീസ് ആശ്രമത്തിൽ ചെന്ന് അവർ കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം പഠിച്ചിരുന്നതായി തെളിവുകളുണ്ട്. ഉഗാണ്ട രക്തസാക്ഷികളെ ആത്മീയതയിലേക്ക് നയിച്ച ഫാ.മാപ്പീര ലോർഡൽ , ബ്ര. അമൻ എന്നീ വൈറ്റ് ഫാദർ മിഷനറികളെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതു സംബന്ധിച്ച രേഖകൾ വത്തിക്കാനിൽ സമര്‍പ്പിച്ചതായും ബിഷപ്പ് പറഞ്ഞു. 1885 നും 1887 നും മദ്ധ്യേ കബാക്ക രാജാവ് മവാങ്ക രണ്ടാമന്റെയും ബുഗാണ്ടയിലെ രാജാവിന്റെയും നിർദേശ പ്രകാരം തീയിലെറിഞ്ഞ് വധിക്കപ്പെട്ട നാൽപത്തിയഞ്ചോളം കത്തോലിക്കരും ആംഗ്ലിക്കരുമടങ്ങുന്ന രക്തസാക്ഷികളുടെ ഓർമ്മദിനമാണ് എല്ലാ വർഷവും ജൂൺ മൂന്നിന് ആചരിക്കുന്നത്. 1920 ജൂൺ ആറിന് ഇരുപത്തിരണ്ട് കത്തോലിക്കാ രക്തസാക്ഷികളെ ബനഡിക്റ്റ് പതിനഞ്ചാമൻ മാർപ്പാപ്പ വാഴ്ത്തപ്പെട്ടവരായും 1964 ഒക്ടോബർ 18ന് പോൾ ആറാമൻ മാർപ്പാപ്പ വിശുദ്ധരായും പ്രഖ്യാപിച്ചിരിന്നു. {{ഉഗാണ്ടയിലെ രക്തസാക്ഷികളെ കുറിച്ച് കൂടുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/1543 }}
Image: /content_image/TitleNews/TitleNews-2017-06-06-12:51:23.jpg
Keywords: ആഫ്രിക്ക, ഉഗാണ്ട
Content: 5097
Category: 6
Sub Category:
Heading: വിശ്വസിച്ചു സ്നാനം സ്വീകരിക്കാത്തവൻ ശിക്ഷിക്കപ്പെടുമെങ്കിൽ, സുവിശേഷം പ്രസംഗിക്കാത്തവർക്കുള്ള ശിക്ഷ എത്ര കഠിനമായിരിക്കും?
Content: "അവൻ അവരോടു പറഞ്ഞു: നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ. വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷിക്കപ്പെടും" (മർക്കോസ് 16:15-16) #{red->n->b->യേശു ഏകരക്ഷകൻ: മെയ് 22}# <br> ഉത്ഥിതനായ ക്രിസ്തു തന്റെ സ്വർഗ്ഗാരോഹണത്തിനു മുമ്പ് ശിഷ്യന്മാർക്കു നൽകുന്ന കൽപ്പനയാണ് "ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുക" എന്നത്. ഈ കൽപ്പനയോടൊപ്പം ഒരു 'വാഗ്ദാനവും, ശിക്ഷയും' അവിടുന്നു തന്നെ മുന്നോട്ടുവയ്ക്കുന്നു. സുവിശേഷം കേട്ടിട്ട് വിശ്വസിക്കുന്നവൻ രക്ഷിക്കപെടുമെന്നും വിശ്വസിക്കാത്തവൻ ശിക്ഷിക്കപ്പെടുമെന്നും ക്രിസ്‌തുതന്നെ പറയുമ്പോൾ, അതിനെ മയപ്പെടുത്താനോ അതിൽ മായം കലർത്താനോ ആർക്കും അധികാരമില്ല. ഇവിടെ മറ്റൊരു വസ്തുത കൂടി നാം കണക്കിലെടുക്കേണ്ടതായിട്ടുണ്ട്- എല്ലാ സൃഷ്ടികളോടും പ്രസംഗിക്കപ്പെടുന്നില്ലങ്കിൽ എങ്ങനെ ലോകം സുവിശേഷം ശ്രവിക്കും? സുവിശേഷം ശ്രവിക്കുന്നില്ലങ്കിൽ എങ്ങനെ മറ്റുള്ളവർ വിശ്വസിക്കും? സുവിശേഷം പ്രസംഗിക്കാനുള്ള അഭിഷേകവും അവസരങ്ങളും ദൈവം നൽകിയിട്ടും സുവിശേഷം പ്രസംഗിക്കുന്നില്ലങ്കിൽ, അതിന് ആരാണ് ഉത്തരവാദി? അതിനാൽ സുവിശേഷം പ്രസംഗിക്കുക എന്നതായിരിക്കണം സഭാധികാരികളുടെയും വിശ്വാസികളുടെയും പ്രമുഖമായ ലക്‌ഷ്യം. യേശുക്രിസ്തുവിനെ വഴിയും സത്യവും ജീവനും ആയി തിരിച്ചറിഞ്ഞിട്ട് അവിടത്തെ അനുഗമിക്കാന്‍ വിസമ്മതിക്കുന്ന ആര്‍ക്കും മറ്റു വഴികളിലൂടെ രക്ഷ പ്രാപിക്കാനാവുകയില്ലെന്നു സഭ വ്യക്തമായി പഠിപ്പിക്കുന്നു. അതേസമയം ചില വൈദികർ ഒന്നാം പ്രമാണം ലംഘിച്ചുകൊണ്ട് വിശുദ്ധ കുർബാനയിൽ പോലും 'അന്യദൈവങ്ങളുടെ' ആരാധനാ രീതികൾ പിന്തുടരുകയും, 'ജീവജാലത്തിന്റെ അരുവിയെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ ആരാധിക്കാൻ' പ്രേരിപ്പിക്കുന്ന യോഗയുടെ പ്രചാരകരായി മാറുകയും ചെയ്യുമ്പോൾ 'യേശു ഏകരക്ഷകനാണ്' എന്ന സത്യം എങ്ങനെ ലോകം തിരിച്ചറിയും? സുവിശേഷം പ്രസംഗിക്കാൻ വിളിക്കപ്പെട്ടവർ അവരുടെ കടമ മറന്ന്, അന്യദൈവങ്ങളുടെ പ്രചാരകരായി മാറുമ്പോൾ അവർക്കുള്ള ശിക്ഷ എത്ര കഠിനമായിരിക്കും? ഇന്ന് അനേകം ക്രിസ്ത്യാനികൾ യേശു മാത്രമാണ് ലോകരക്ഷകൻ എന്ന സത്യം മനസ്സിലാക്കുന്നില്ല. എല്ലാ മതങ്ങളും സത്യദൈവത്തിലാണ് വിശ്വസിക്കുന്നത് എന്ന് തെറ്റിദ്ധരിച്ചിരിക്കുന്നതിനാൽ സുവിശേഷം പ്രഘോഷിക്കേണ്ടത് അത്യാവശ്യമാണെന്ന് ഇക്കൂട്ടർ തിരിച്ചറിയുന്നില്ല. അതിനാൽ സുവിശേഷവൽക്കരണം ആദ്യം നടത്തേണ്ടത് ക്രിസ്ത്യാനികൾക്കിടയിൽ തന്നെയാണ്. #{red->n->b->വിചിന്തനം}# <br> ഓരോ ക്രിസ്ത്യാനിയുടെയും ഉന്നതമായ വിളിയും മുഖ്യമായ കടമയും ക്രിസ്തുവിനെ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും പ്രഘോഷിക്കുക എന്നതാണ്. അതിന്, ക്രിസ്തു മാത്രമാണ് ലോകരക്ഷകൻ എന്നും, ലോകം മുഴുവനും വേണ്ടിയാണ് ക്രിസ്തു കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്തതെന്നുമുള്ള ഉറച്ച ബോധ്യം ഓരോ ക്രിസ്ത്യാനിക്കുമുണ്ടാകണം. ഇപ്രകാരം വിശ്വാസത്തിൽ ആഴപ്പെട്ട വിശ്വാസികളുടെ സമൂഹത്തിലൂടെ മാത്രമേ ലോക സുവിശേഷവൽക്കരണം സാധ്യമാകൂ. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Meditation/Meditation-2017-06-06-14:08:10.jpg
Keywords: യേശു,ക്രിസ്തു
Content: 5098
Category: 9
Sub Category:
Heading: ഞാന്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രനാണോ?
Content: ഈ ചെറിയ ലേഖനത്തിന്‍റെ തുടക്കത്തില്‍ത്തന്നെ നിങ്ങളെ എല്ലാവരേയും സെഹിയോന്‍ യു.കെ.യുടെ Teens for Kingdom ഒരുക്കുന്ന "Freedom" ആത്മീയ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നു. നാം യഥാര്‍ത്ഥത്തില്‍ ശുദ്ധമായ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടോ? അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ കളിയാക്കപ്പെടലിനു വിധേയമായ ഒരു കൂട്ടമാണ്‌ ന്യൂജന്‍ (ന്യൂ ജനറേഷന്‍). അവരുടെ വസ്ത്രധാരണ രീതി തലമുടി എന്തിനേറെ - അവരുടെ നടപ്പുരീതി വരെ, അവര്‍ സ്വാതന്ത്ര്യം (freedom) എന്നു മുദ്രകുത്തി, ജീവിതം എന്നു വിശ്വസിച്ചു വരുന്ന എല്ലാ വിശ്വാസ സത്യങ്ങള്‍ക്കും, മിമിക്രിക്കാര്‍ കൊടുക്കുന്ന ഒരു വാക്കാണ്‌ "പ്രതികരണശേഷിക്കപ്പെട്ടവര്‍" എന്ന്‍. വ്യക്തി ചിന്തകള്‍:- സ്വാതന്ത്ര്യത്തെ പലരും വ്യാഖ്യാനിക്കുന്നത് അവരവരുടെ വീഴുന്ന കോണില്‍ നിന്നു കൊണ്ടാണ്. പലരും ആഗ്രഹിക്കുന്നത് പലവിധ സ്വാതന്ത്ര്യങ്ങളാണ്. മക്കള്‍ ആഗ്രഹിക്കുന്നത് മാതാപിതാക്കളില്‍ നിന്നുള്ള സ്വാതന്ത്ര്യം, ഇനിയും മറ്റുചിലര്‍ എന്തും പ്രവര്‍ത്തിക്കുന്നത്തിനുള്ള ലൈസന്‍സ് എന്നും മറ്റുമാണ്. ശാസ്ത്രസാങ്കേതിക വിദ്യ (Technology):- സോഷ്യല്‍ മീഡിയയുടെ അതിപ്രസരം നമ്മളെ സ്വാതന്ത്ര്യത്തേക്കാളേറെ അടിമത്വത്തിലേക്കു നയിക്കുന്നു എന്ന്‍ പരക്കെ ആക്ഷേപമുണ്ട്. എന്തിനേയും, നല്ലതോ ചീത്തയോ എന്നു വിവേചിക്കാതെ "വൈറല്‍" ആക്കുന്ന സമ്പ്രദായം നമ്മെ സാങ്കേതിക വിദ്യയുടെ അടിമത്വത്തിലേക്കു നയിക്കുന്നു. മറ്റുള്ളവരോട്‌ സംസാരിക്കാനോ, ഒരു "ഹലോ" പോലും പറയാന്‍ സമയമോ മര്യാദയോ കാണിക്കാത്ത തലമുറ സാമുദായിക അടിമത്വത്തിലുമാണ് കഴിയുന്നത്. സ്വാതന്ത്ര്യത്തിലേയ്ക്കുള്ള വഴി:- സംസാരിക്കാത്ത, ചിരിക്കാനറിയാത്ത ഒരു സംസ്കാരവും നമ്മുടെ വരും തലമുറയ്ക്ക് ഉപകാരപ്രദമാവുയില്ല. പുതുതലമുറ ലോകനന്മയ്ക്കു വേണ്ടി ഉള്ളതാകണം. കൈകളില്‍ ഒരു Technology യും കുനിഞ്ഞ ശിരസ്സുമായി പോകേണ്ടവരല്ല നമ്മള്‍. ഉയര്‍ന്ന ശിരസ്സും ഭാവിയിലേക്കു നീളുന്ന കണ്ണുകളുമായി, നട്ടെല്ലു നിവര്‍ത്തി നടക്കുന്ന ഒരു തലമുറയാണ് ഇന്നിന്‍റെ ആവശ്യം. യഥാര്‍ത്ഥ സ്വാതന്ത്ര്യം:- നമ്മള്‍ ഈ കാലഘട്ടത്തിന് ആവശ്യമുള്ളവരാണ്. നമ്മള്‍ അത് ആവുകയും വേണം. യഥാര്‍ത്ഥ സ്വാതന്ത്ര്യത്തെക്കുറിച്ചോ, അത് എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ചോ നമുക്ക് അറിവു നല്‍കാന്‍ ഇന്ന് ആരും മുതിരുന്നില്ല. അതിനാലാണ് നിങ്ങളെ Teens For Kingdom ഒരുക്കുന്ന സൗഹൃദ സംഭാഷണങ്ങളിലേക്കും ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന സൃഷ്ട്ടാവിന്‍റെ സ്തുതിഗീതങ്ങളിലേക്കും സ്നേഹത്തോടെ ക്ഷണിക്കുന്നത്. നന്‍മയുടെ വാതിലുകള്‍ ഓരോന്നായി അടഞ്ഞുപോകുമ്പോഴും അതിന്റെ പാളികളില്‍ ബലമായി മുറുകെപിടിക്കാന്‍ നമ്മുക്ക് കരുത്തേകുന്നത് സ്വര്‍ഗ്ഗം നമ്മുക്ക് കനിഞ്ഞു നല്‍കിയ പരിശുദ്ധാത്മശക്തിയാണ്. വരിക.... അറിയുക.... വളരുക Teens For Kingdom ജൂണ്‍ 10നു ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഒരുക്കുന്ന ആത്മീയമേളയിലേക്ക് ഒരിക്കല്‍ കൂടി സ്നേഹത്തോടെ ക്ഷണിക്കുന്നു. ചിന്താവിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത് "FREEDOM"
Image: /content_image/Events/Events-2017-06-06-18:56:43.jpg
Keywords: സെഹിയോന്‍
Content: 5099
Category: 18
Sub Category:
Heading: കുടുംബങ്ങള്‍ക്കും അല്മായര്‍ക്കും ജീവനും വേണ്ടിയുള്ള കമ്മീഷന്റെ ഓഫീസ് ആശീര്‍വദിച്ചു
Content: കൊച്ചി: സീറോ മലബാര്‍ സഭയുടെ കുടുംബങ്ങള്‍ക്കും അല്മായര്‍ക്കും ജീവനും വേണ്ടിയുള്ള കമ്മീഷന്റെ ഓഫീസ് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആശീര്‍വദിച്ചു. കര്‍ദിനാള്‍ ആലഞ്ചേരിയാണ് ആശീര്‍വാദ കര്‍മ്മം നിര്‍വ്വഹിച്ചത്. കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ള ശുശ്രൂഷകളിലൂടെ സഭയെയും സമൂഹത്തെയും കൂടുതല്‍ ചൈതന്യവത്താക്കാന്‍ സാധിക്കുമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് ഓര്‍മിപ്പിച്ചു. കുടുംബങ്ങളുടെ കുടുംബമാണു സഭയെന്നും അദ്ദേഹം പറഞ്ഞു. കൂരിയ ചാന്‍സലര്‍ റവ.ഡോ. ആന്റണി കൊള്ളന്നൂര്‍, വൈസ് ചാന്‍സലര്‍ ഫാ. പോള്‍ റോബിന്‍ തെക്കത്ത്, കമ്മീഷന്‍ ജനറല്‍ സെക്രട്ടറി റവ.ഡോ. ജോബി മൂലയില്‍, ഫാമിലി അപ്പസ്‌തോലേറ്റ് സെക്രട്ടറി ഫാ. ജോസഫ് കൊച്ചുകൊമ്പില്‍, കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം, പ്രോലൈഫ് അപ്പസ്‌തോലേറ്റ് സെക്രട്ടറി സാബു ജോസ്, അല്മായ ഫോറങ്ങളുടെ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍, മാതൃവേദി സെക്രട്ടറി ജിജി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-06-07-04:13:20.jpg
Keywords: സീറോ മലബാര്‍
Content: 5100
Category: 18
Sub Category:
Heading: ക്രൈസ്തവമൂല്യങ്ങള്‍ ചോര്‍ന്നു പോകാത്ത പ്രതികരണത്തിലൂടെ പ്രതിസന്ധികളെ നേരിടണം: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Content: കൊ​​​ച്ചി: ക്രൈസ്തവമൂല്യങ്ങള്‍ ചോര്‍ന്നു പോകാത്ത പ്രതികരണത്തിലൂടെ പ്രതിസന്ധികളെ ധൈര്യപൂര്‍വ്വം നേരിടണമെന്ന്‍ കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​ ​​എം.​ സൂ​​​സ​​​പാ​​​ക്യം. കെ​​​സി​​​ബി​​​സി-​​കെ​​​സി​​​എം​​​എ​​​സ് സം​​​യു​​​ക്ത​​​സ​​​മ്മേ​​​ള​​​നം പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. തെ​​​ളി​​​നീ​​​രൊ​​​ഴു​​​കു​​​ന്ന ഗ​​​ലീ​​​ലി​​​യ ത​​​ടാ​​​കം പോ​​​ലെ​​​യാ​​​ണോ, ഒ​​​ഴു​​​ക്കി​​​ല്ലാ​​​തെ കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന ചാ​​​വു​​​ക​​​ട​​​ൽ പോ​​​ലെ​​​യാ​​​ണോ നാം ​​​എ​​​ന്ന ആ​​​ത്മ​​​പ​​​രി​​​ശോ​​​ധ​​​ന നടത്തണം. മാ​​​ട​​​പ്രാ​​​വി​​​ന്‍റെ നി​​​ഷ്ക​​​ള​​​ങ്ക​​​ത​​​യും സ​​​ർ​​​പ്പ​​​ത്തി​​​ന്‍റെ വി​​​വേ​​​ക​​​വും ഒ​​​രു​​​വ​​​നി​​​ൽ സം​​​ഗ​​​മി​​​ക്കു​​​മ്പോ​​​ഴാ​​​ണു യ​​​ഥാ​​​ർ​​​ഥ സാ​​​ക്ഷ്യ​​​വും ജാ​​​ഗ്ര​​​ത​​​യും പ്രാ​​​വ​​​ർ​​​ത്തി​​​ക​​​മാ​​​ക്കുക. ബിഷപ്പ് പറഞ്ഞു. സമ്മേളനത്തില്‍ കെ​​​സി​​​ബി​​​സി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഏ​​​ല്പി​​​ക്ക​​​പ്പെ​​​ട്ട ദൗ​​​ത്യ​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​ത​​​യി​​​ൽ നി​​​റ​​​വേ​​​റ്റാ​​​നു​​​ള്ള പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ളി​​​ൽ ജാ​​​ഗ്ര​​​ത​​​യും സാ​​​ക്ഷ്യ​​​വും വി​​​ട്ടു​​​പോ​​​കു​​​മ്പോ​​​ൾ പൊ​​​തു​​​ല​​​ക്ഷ്യ​​​മാ​​​യ ദൈ​​​വ​​​രാ​​​ജ്യ​​​വ​​​ള​​​ർ​​​ച്ച​​​യി​​​ൽ​​നി​​​ന്ന് അ​​​ക​​​ലാ​​​നും എ​​​തി​​​ർ​​​സാ​​​ക്ഷ്യ​​​ത്തി​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി. കെ​​​സി​​​എം​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് റ​​​വ. ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ തു​​​ണ്ട​​​ത്തി​​​ക്കു​​​ന്നേ​​​ൽ, ഫാ. ​​​തോ​​​മ​​​സ് മ​​​ഞ്ഞ​​​ക്കു​​​ന്നേ​​​ൽ, സി​​​സ്റ്റ​​​ർ ലി​​​റ്റി​​​ൽ ഫ്ള​​​വ​​​ർ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. സാ​​​ക്ഷ്യ​​​വും ജാ​​​ഗ്ര​​​ത​​​യും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ മു​​​ൻ ഡി​​​ജി​​​പി ജേ​​​ക്ക​​​ബ് പു​​​ന്നൂ​​​സ് പ്ര​​​ബ​​​ന്ധം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ശോ​​​ഭാ കോ​​​ശി, സി​​​ബി മാ​​​ത്യൂ​​​സ് എ​​​ന്നി​​​വ​​​ർ പോ​​​ക്സോ​​​യും സു​​​ര​​​ക്ഷി​​​ത​​​ത്വ​​​വും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ലു​​​ള്ള പാ​​​ന​​​ൽ ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ, മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ എ​​​ന്നി​​​വ​​​ർ മോ​​​ഡ​​​റേ​​​റ്റ​​​ർ​​​മാ​​​രാ​​​യി. ദ​​​ളി​​​ത് ശാ​​​ക്തീ​​​ക​​​ര​​​ണം, കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും ദു​​​ർ​​​ബ​​​ല​​​രു​​​ടെ​​​യും സു​​​ര​​​ക്ഷി​​​ത​​​ത്വം, സ​​​ഭാ​​​സ്വ​​​ത്ത് നി​​​യ​​​മ​​​ങ്ങ​​​ൾ, ആ​​​നു​​​കാ​​​ലി​​​ക രാ​​​ഷ്‌​​ട്രീ​​​യം തു​​​ട​​​ങ്ങി സ​​​ഭ​​​യും സ​​​മൂ​​​ഹ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട നി​​​ല​​​പാ​​​ടു​​​ക​​​ളെ​​​യും പറ്റി ചര്‍ച്ചകള്‍ നടക്കും. കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ക​​​ത്തോ​​​ലി​​​ക്കാ രൂ​​​പ​​​ത​​​ക​​​ളു​​​ടെ​​​യും മെ​​​ത്രാ​​ന്മാ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം നാ​​​ളെ സ​​​മാ​​​പി​​​ക്കും.
Image: /content_image/India/India-2017-06-07-04:34:26.jpg
Keywords: സൂസ
Content: 5101
Category: 1
Sub Category:
Heading: ജനാധിപത്യ സംവിധാനത്തിനായി ചൈനയില്‍ ക്രൈസ്തവര്‍ നടത്തിയ പ്രാര്‍ത്ഥനാ റാലി ശ്രദ്ധേയമായി
Content: ഹോങ്കോങ്ങ്: ചൈനയില്‍ ജനാധിപത്യം സ്ഥാപിക്കപ്പെടുന്നതിനായുള്ള നീക്കങ്ങള്‍ക്ക്‌ പരസ്യ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഹോങ്കോങ്ങില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ റാലിയില്‍ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരുമുള്‍പ്പെടെ ആയിരകണക്കിന് ക്രൈസ്തവ വിശ്വാസികള്‍ അണിനിരന്നു. ഫ്രാന്‍സിസ്കന്‍ ജസ്റ്റിസ്‌ പീസ്‌ ഗ്രൂപ്പിന്റേയും, ഹോങ്കോങ്ങിലെ കത്തോലിക്കാ സംഘടനകളുടേയും സംയുക്ത നേതൃത്വത്തില്‍ പെന്തക്കോസ്ത് തിരുനാള്‍ ദിനമായ ജൂണ്‍ 4-ന് വൈകിട്ടായിരുന്നു റാലി. റാലിയോടനുബന്ധിച്ച് ജാഗരണ പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു. വൈദികര്‍, കന്യാസ്ത്രീകള്‍, വിവിധ ക്രിസ്ത്യന്‍ സഭാംഗങ്ങള്‍ തുടങ്ങിയവര്‍ ജനാധിപത്യ സംവിധാനത്തിനായി സംഘടിപ്പിക്കപ്പെട്ട റാലിയില്‍ പങ്കെടുത്തു. പ്രതിസന്ധികള്‍ക്കിടയിലും സുവിശേഷ പ്രഘോഷണത്തിനായി പരിശുദ്ധാത്മാവിന്റെ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനയും റാലിക്കിടയില്‍ മുഴങ്ങി. 1989 ജൂണ്‍ 4-ന് ചൈനയില്‍ ജനാധിപത്യം സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ബീജിംഗിലെ ടിയാനന്‍മെന്‍ സ്ക്വയറില്‍ നടന്ന പ്രക്ഷോഭത്തെ അന്നത്തെ ചൈനീസ്‌ സര്‍ക്കാര്‍ സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയിരുന്നു. നിരവധിപേരാണ് അന്ന് കൊല്ലപ്പെട്ടു. ഈ സംഭവത്തിന്റെ 28-മത്തെ വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ഹോങ്കോങ്ങിലെ ക്രിസ്ത്യാനികളുടെ നേതൃത്വത്തില്‍ ജനാധിപത്യത്തിനായുള്ള പ്രാര്‍ത്ഥനാ റാലി സംഘടിപ്പിക്കപ്പെട്ടത്. ചൈനയിലെ മുഴുവന്‍ ജനാധിപത്യവാദികളും സുവിശേഷങ്ങളിലും കത്തോലിക്കാ പ്രബോധനങ്ങളിലും അടങ്ങിയിട്ടുള്ള നീതി, ജനാധിപത്യം, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങളെയാണ് അന്വേഷിക്കുന്നതെന്ന് ഹോങ്കോങ്ങിലെ ഓക്സിലറി ബിഷപ്പ് ജോസഫ്‌ ഹാ പറഞ്ഞു. 1989-ലെ കൂട്ടക്കൊലയുടെ ഈ ഓര്‍മ്മപുതുക്കല്‍ ദൈവത്തിന്റെ സ്നേഹവും പ്രതീക്ഷയും കണ്ടെത്തുവാന്‍ ക്രിസ്ത്യാനികളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏശയ്യായുടെ പുസ്തകത്തേയും വിശുദ്ധ മത്തായിയുടെ സുവിശേഷഭാഗത്തെ ആസ്പദമാക്കിയുള്ള വിചിന്തനങ്ങളും റാലിയില്‍ നടന്നു.
Image: /content_image/TitleNews/TitleNews-2017-06-07-05:41:40.jpg
Keywords: ചൈന
Content: 5102
Category: 18
Sub Category:
Heading: മാര്‍ ക്രിസോസ്റ്റത്തെ ആദരിച്ച് കെ‌സി‌ബി‌സി
Content: കൊ​ച്ചി: മാ​ര്‍​ത്തോ​മാ സ​ഭ​യു​ടെ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റ​ത്തിനെ ആദരിച്ച് കേ​ര​ള ക​ത്തോ​ലി​ക്കാ മെ​ത്രാ​ന്‍ സ​മി​തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം പാ​ലാ​രി​വ​ട്ടം പി​ഒ​സി​യില്‍ കെ‌സി‌ബി‌സിയു​ടെ വ​ര്‍​ഷ​കാ​ല സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ നടന്ന സമ്മേളനത്തിലാണ് ഡോ. ​ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റ​ത്തി​ന് സമിതി ആ​ദ​ര​മ​ര്‍​പ്പി​ച്ച​ത്. ച​ട​ങ്ങി​ല്‍ കെ​സി​ബി​സി പ്ര​സി​ഡ​ന്‍റ് ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​എം. സൂ​സ​പാ​ക്യം അദ്ധ്യക്ഷനായിരിന്നു. മാ​ര്‍ ക്രി​സോ​സ്റ്റ​ത്തി​ന് ഒപ്പമുള്ള അനുഭവങ്ങള്‍ പരിപാടിയില്‍ പലരും പങ്കുവെച്ചു. ഒരിക്കല്‍ വലിയ മെത്രാപ്പോലീത്തയ്ക്കു ഒപ്പം നടന്ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​ശേ​ഷ​മു​ള്ള ഭ​ക്ഷ​ണ​സ​മ​യ​ത്തെ അ​നു​ഭ​വ​മാ​യി​രു​ന്നു സീ​റോ മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി പങ്കുവെച്ചത്. ച​ട​ങ്ങു തീ​രും​മു​മ്പ് ആ​ളു​ക​ള്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ തു​ട​ങ്ങി. ക്രി​സോ​സ്റ്റം തി​രു​മേ​നി ചെ​ന്ന​പ്പോ​ഴേ​ക്കും മി​ക്ക​വ​രും ക​ഴി​ച്ചു തു​ട​ങ്ങി. സം​ഘാ​ട​ക​രി​ലൊ​രാ​ള്‍ പ്രാ​ര്‍​ഥി​ക്കാ​ന്‍ പി​താ​വി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​ദ്ദേ​ഹം പ്രാ​ര്‍​ഥി​ച്ച​ത് ഇ​ങ്ങ​നെ: 'ക​ര്‍​ത്താ​വേ, ഞ​ങ്ങ​ളി​ല്‍ ചി​ല​ര്‍ വാ​യി​ല്‍ വ​ച്ചി​രി​ക്കു​ന്ന​തും ചി​ല​ര്‍ വ​യ്ക്കാ​നി​രി​ക്കു​ന്ന​തു​മാ​യ ഭ​ക്ഷ​ണ​ത്തെ അ​നു​ഗ്ര​ഹി​ക്ക​ണ​മേ'. ക്രി​സോ​സ്റ്റം പി​താ​വി​ന്‍റെ ന​ര്‍​മ​ബു​ദ്ധി കര്‍ദിനാള്‍ സ്മരിച്ചു. ഒ​രാ​ള്‍ പ​ട്ടി​ണി കി​ട​ക്കു​മ്പോ​ള്‍ ദൈ​വ​മാ​ണു പ​ട്ടി​ണി കി​ട​ക്കു​ന്ന​തെന്ന്‍ മാ​ര്‍ ക്രി​സോ​സ്റ്റം പറഞ്ഞു. വാ​യു മ​ലി​നീ​ക​ര​ണം ന​ട​ത്തു​ന്ന​വ​ര്‍ കൊ​ല​പാ​ത​കി​ക​ളാ​ണ്. ദൈ​വം ആ​ദ്യം സൃ​ഷ്ടി​ച്ച​തു മ​നു​ഷ്യ​നെ​യ​ല്ല, പ്ര​കൃ​തി​യെ​യാ​ണ്. ആ ​ലോ​കം അ​തേ​പ​ടി സൂ​ക്ഷി​ക്കേ​ണ്ട​തു മ​നു​ഷ്യ​ന്‍റെ ചു​മ​ത​ല​യാ​ണ്. ജ​ന്മ​ശ​താ​ബ്ദി​വ​ര്‍​ഷ​ത്തി​ല്‍ നി​ര​വ​ധി അ​നു​മോ​ദ​ന​ച്ച​ട​ങ്ങു​ക​ള്‍ ന​ട​ന്നെ​ങ്കി​ലും കെ​സി​ബി​സി ത​ല​ത്തി​ല്‍ ന​ട​ത്തി​യ ഈ ​ച​ട​ങ്ങ് വ​ലി​യ ആ​ന​ന്ദം പ​ക​രു​ന്ന​താ​ണെ​ന്നും മാ​ര്‍ ക്രി​സോ​സ്റ്റം പ​റ​ഞ്ഞു. സമ്മേളനത്തില്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട്, കെ​സി​എം​എ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ തു​ണ്ട​ത്തി​ക്കു​ന്നേ​ല്‍, ജ​സ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫ്, പി​ഒ​സി ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​വ​ര്‍​ഗീ​സ് വ​ള്ളി​ക്കാ​ട്ട്, കെ​സി​എ​ഫ് പ്ര​സി​ഡ​ന്‍റ് ഷാ​ജി ജോ​ര്‍​ജ്, സി​സി​ഐ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​മേ​രി റെ​ജി​ന തുടങ്ങിയവര്‍ പ്ര​സം​ഗി​ച്ചു.
Image: /content_image/India/India-2017-06-07-06:11:12.jpg
Keywords: മാര്‍ ക്രി
Content: 5103
Category: 1
Sub Category:
Heading: പശ്ചിമ ബംഗാളില്‍ ദേവാലയം ആക്രമിച്ച് മോഷണം: തിരുവോസ്തി ഛിന്നഭിന്നമാക്കി
Content: റാണഘട്ട്: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ദയാബാരി മിഷൻ ഗേറ്റിനടുത്ത് സ്ഥിതി ചെയ്യുന്ന ദേവാലയത്തിന് നേരെ അജ്ഞാതസംഘത്തിന്റെ ആക്രമണം. നൂറ്റിയിരുപത്തിയേഴോളം വർഷങ്ങൾ പഴക്കമുള്ള വിശുദ്ധ ലൂക്കായുടെ നാമത്തിലുള്ള ദേവാലയത്തിൽ ഇന്നലെ (ജൂൺ ആറ്) പുലർച്ചെയാണ് സംഭവം നടന്നത്. അക്രമികള്‍ പരിശുദ്ധ കുർബാന ഛിന്നഭിന്നമാക്കുകയും കാസ, പീലാസ, മെഴുകുതിരി കാലുകൾ എന്നിവ നശിപ്പിക്കുകയും ചെയ്തുവെന്ന് ദേവാലയ അധികൃതർ പറഞ്ഞു. പുലർച്ച നാലരയോടെ ദേവാലയത്തിലെത്തിയ ജോലിക്കാരൻ പ്രധാന കവാടത്തിലെ പൂട്ട് തകർക്കപ്പെട്ട നിലയിൽ കണ്ടതിനെ തുടർന്ന് ദേവാലയ അധികൃതരേയും പോലീസിനെയും വിവരമറിയിക്കുകയായിരിന്നു. ദേവാലയത്തിലെ അതിപുരാതന സാമഗ്രികളും മൂവായിരം രൂപയും നഷ്ടപ്പെട്ടതായി പാസ്റ്റർ കിഷോർ മോൺഡൽ പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2015 മാർച്ചിൽ രാജ്യത്തെ നടുക്കിയ, കന്യാസ്ത്രീ ബലാൽസംഘത്തിരയായ കോണ്‍വന്‍റിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ദേവാലയത്തിലാണ് അക്രമം നടന്നത്. എഴുപത് വയസ്സായ കന്യാസ്ത്രീയാണ് അന്ന്‍ ബലാല്‍സംഘത്തിന് ഇരയായത്. ഇതിന്‍റെ വാദം ഇപ്പോഴും കൊല്‍ക്കട്ട ഹൈക്കോടതിയില്‍ തുടരുകയാണ്. പ്രദേശത്തെ ക്രൈസ്തവര്‍ക്കും സ്ഥാപനങ്ങള്‍ക്കും സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യം നേരത്തെ മുതല്‍ ഉയരുന്നുണ്ട്.
Image: /content_image/TitleNews/TitleNews-2017-06-07-07:19:59.jpg
Keywords: തിരുവോസ്തി, തകര്‍ത്തു
Content: 5104
Category: 6
Sub Category:
Heading: ദൈവം തന്‍റെ സൃഷ്ടികളെയെല്ലാം പരിപാലിക്കുന്നെങ്കില്‍ തിന്മ എങ്ങനെയുണ്ടാകുന്നു?
Content: "അവൾ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നുപേരിടണം. എന്തെന്നാൽ, അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നും മോചിപ്പിക്കും" (മത്തായി 1:21) #{red->n->b->യേശു ഏകരക്ഷകൻ: മെയ് 23}# <br> ക്രമീകൃതവും നല്ലതുമായ ഈ പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവും സര്‍വശക്തനും പിതാവുമായ ദൈവം തന്‍റെ സൃഷ്ടികളെയെല്ലാം പരിപാലിക്കുന്നെങ്കില്‍ തിന്മ എങ്ങനെയുണ്ടാകുന്നു? അടിയന്തിര സ്വഭാവമുള്ളതും അനുപേക്ഷണീയവും വേദനാജനകവും നിഗൂഢവുമായ ഈ പ്രശ്നത്തിനു തിടുക്കത്തിലുള്ള ഒരുത്തരവും മതിയാവുകയില്ല. ക്രൈസ്തവവിശ്വാസത്തിന്‍റെ സമഗ്രദര്‍ശനത്തിലൂടെ മാത്രമേ ഈ പ്രശ്നത്തിനുത്തരം കാണാന്‍ കഴിയൂ. ലോകരക്ഷകനായ യേശുക്രിസ്തുവിന്‍റെ പെസഹായാല്‍ തിന്മയുടെ ശക്തികളെ നിര്‍ണ്ണായകമായി പരാജയപ്പെടുത്തിയെങ്കിലും അവിടുത്തെ ഭൂമിയിലെ ഭരണം ഇപ്പോഴും ആ ശക്തികളില്‍ നിന്നുള്ള ആക്രമണങ്ങള്‍ക്കു വിധേയമാണ്. അതുകൊണ്ടാണ് ഇന്നും ഭൂമിയിൽ തിന്മ നിലനിൽക്കുന്നത്. "തിന്മയുടെ ശക്തികള്‍ നടത്തുന്ന അന്തിമമായ ഒരു പോരാട്ടം കൂടാതെ ക്രിസ്തുവിന്‍റെ രാജ്യം വിജയം കൈവരിക്കുകയില്ല" (CCC 680). ഈ സത്യം നാം ഒരിക്കലും വിസ്മരിച്ചു കൂടാ. സൃഷ്ടിയുടെ നന്മ, തന്‍റെ ഉടമ്പടികളില്‍ക്കൂടി മനുഷ്യനെ സന്ദര്‍ശിക്കുന്ന ദൈവത്തിന്‍റെ ക്ഷമാപൂര്‍ണമായ സ്നേഹം, തന്‍റെ പുത്രന്‍റെ രക്ഷാകരമായ മനുഷ്യാവതാരം, അവിടുത്തെ പരിശുദ്ധാത്മദാനം, അവിടുന്ന് വിളിച്ചുകൂട്ടിയ സഭ, കൂദാശകളുടെ ശക്തി എന്നിവയിലൂടെ സൗഭാഗ്യപൂര്‍ണമായ ഒരു ജീവിതത്തിലേക്കു ദൈവം മനുഷ്യനെ വിളിക്കുന്നു. ദൈവം മനുഷ്യനു സ്വാതന്ത്ര്യം നൽകിയിരിക്കുന്നതിനാൽ ഈ വിളിക്കു സമ്മതമരുളാനും ഈ വിളിയെ മുന്‍കൂട്ടി നിരസിക്കുവാനും മനുഷ്യനു കഴിയും. ബുദ്ധിശക്തിയും സ്വാതന്ത്ര്യവുമുള്ള സൃഷ്ടികള്‍ എന്ന നിലയ്ക്കു മനുഷ്യരും മാലാഖമാരും തങ്ങളുടെ സ്വതന്ത്രതീരുമാനത്താലും വിശിഷ്ടസ്നേഹത്താലും അവരുടെ പരമാന്ത്യത്തിലേക്കു യാത്ര ചെയ്യണം; അതിനാല്‍ അവര്‍ക്കു മാര്‍ഗഭ്രംശം സാധ്യമാണ്. അവര്‍ വാസ്തവത്തില്‍ പാപത്തില്‍ വീഴുകയും ചെയ്തു. അങ്ങനെയാണ് ഭൗതിക തിന്മയെക്കാള്‍ അളവറ്റവിധം ദോഷകരമായ ധാര്‍മികതിന്മ ലോകത്തില്‍ പ്രവേശിച്ചത്. ദൈവം പ്രത്യക്ഷമായോ പരോക്ഷമായോ ഒരുവിധത്തിലും ധാര്‍മിക തിന്മയുടെ ഹേതുവല്ല. എന്നാലും തന്‍റെ സൃഷ്ടികളുടെ സ്വാതന്ത്ര്യത്തെ മാനിച്ചുകൊണ്ടു ദൈവം തിന്മ അനുവദിക്കുന്നു. അതേസമയം നിഗൂഢാത്മകമായി തിന്മയില്‍ നിന്ന്‍ എങ്ങനെ നന്മ പുറപ്പെടുവിക്കുവാനാകുമെന്ന് അവിടുന്നറിയുന്നു. ഇപ്രകാരം പാപത്തിൽ വീഴുന്ന മനുഷ്യനെ രക്ഷിക്കുവാൻ വേണ്ടിയാണ് അനന്ത നന്മയായ ദൈവം തന്റെ ഏകജാതനായ യേശുക്രിസ്തുവിനെ ലോകത്തിലേക്കയച്ചത്. അതിനാൽ യേശുവിൽ വിശ്വസിക്കുന്നതിലൂടെ മാത്രമേ ഒരു മനുഷ്യനു രക്ഷപ്രാപിക്കാൻ സാധിക്കൂ. #{red->n->b->വിചിന്തനം}# <br> സകല നന്മകളുടെയും ഉറവിടമായ ദൈവം മനോഹരമായ ഈ പ്രപഞ്ചം സൃഷ്ടിച്ചുവെങ്കിലും ഇവിടെ തിന്മ നിലനിൽക്കുന്നു. ഈ തിന്മയുടെ സ്വാധീനത്താൽ എല്ലാ മനുഷ്യരും പാപത്തിൽ വീണുപോകുന്നു. ഇപ്രകാരം വീണുപോകുന്ന മനുഷ്യനെ രക്ഷിക്കുവാൻ ഒരേ ഒരു വ്യക്തിക്കു മാത്രമേ കഴിയൂ. അത് യേശുക്രിസ്തുവാണ്. യേശുവിൽ വിശ്വസിക്കുവാൻ ഭാഗ്യം ലഭിച്ചവർ ഈ ലോകജീവിതത്തിൽ ശരിയായ പാതയിൽ സഞ്ചരിക്കുന്നു. ലോകം മുഴുവനും 'വഴിയും സത്യവും ജീവനുമായ' യേശുവിനെ തിരിച്ചറിഞ്ഞ് രക്ഷയുടെ മാർഗ്ഗം സ്വീകരിക്കുന്നതിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-06-07-07:58:49.jpg
Keywords: യേശു,ക്രിസ്തു