Contents
Displaying 4791-4800 of 25095 results.
Content:
5075
Category: 18
Sub Category:
Heading: മാര്‍ കുര്യാളശ്ശേരിയുടെ 92-ാം ചരമവാര്‍ഷികദിനം ഇന്ന്
Content: ചങ്ങനാശ്ശേരി: ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനും ചങ്ങനാശേരി രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനുമായിരിന്നു ധന്യന്‍ മാർ തോമസ് കുര്യാളശേരി കാലം ചെയ്തിട്ട് ഇന്നേക്ക് 92 വര്‍ഷം. ചരമവാർഷിക ദിനമായ ഇന്ന് രാവിലെ ആറിന് വിശുദ്ധ കുർബാന മോണ്‍.ഫിലിഫ്സ് വടക്കേക്കളം ദിവ്യബലി അര്‍പ്പിക്കും. 7.30ന് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുർബാന അർപ്പിക്കും. വികാരി ഫാ.കുര്യൻ പുത്തൻപുര സഹ കാർമികനായിരിക്കും. 10.30ന് ജഗദൽപൂർ ബിഷപ് മാർ ജോസഫ് കൊല്ലംപറന്പിൽ വിശുദ്ധ കുർബാന അർപ്പിക്കും. ഫാ.ജോസി താമരശേരി, ഫാ.ജോസഫ് കൊല്ലാറ എന്നിവർ സഹകാർമികരായിരിക്കും. തുടർന്ന് നേർച്ച ഭക്ഷണം വെഞ്ചരിപ്പ്, ശ്രാദ്ധം. 12ന് അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ വിശുദ്ധകുർബാന അർപ്പിക്കും. ഫാ.വർഗീസ് താനമാവുങ്കൽ, ഫാ.ജോബി മൂലയിൽ എന്നിവർ സഹകാർമികരായിരിക്കും.
Image: /content_image/India/India-2017-06-02-00:12:51.jpg
Keywords: മാര്‍ കുര്യാ

5076
Category: 1
Sub Category:
Heading: യുക്രൈന് ജനതയുടെ ആത്മീയ പിതാവ് കര്‍ദ്ദിനാള്‍ ലുബോമിര്‍ ഹുസാര്‍ അന്ത്യനിദ്രപ്രാപിച്ചു
Content: കീവ്: യുക്രൈന് ജനതയുടെ ആത്മീയപിതാവ് കര്‍ദ്ദിനാള്‍ ലുബോമിര്‍ ഹുസാര്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. 84 വയസ്സായിരുന്നു. ജൂണ്‍ 5-ന് കീവില്‍ വെച്ചായിരിക്കും മൃതസംസ്കാരം. കര്‍ദ്ദിനാളിന്റെ ഭൗതീകശരീരം അദ്ദേഹത്തിന്റെ ജന്മദേശമായ ലിവിവിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. ഏതാണ്ട് അഞ്ചോളം ഭാഷകളില്‍ പ്രാവീണ്യം നേടി യുക്രൈന് ജനതയുടെ ആത്മീയ അഭിവൃദ്ധിക്ക് വേണ്ടി ഏറെ പൊരുതിയ വ്യക്തിയായിരിന്നു അന്തരിച്ച കര്‍ദിനാള്‍ ലുബോമിര്‍. കര്‍ദ്ദിനാള്‍ ലുബോമിര്‍ ഹുസാറിന്റെ മരണം ഒരു നിമിഷം തങ്ങളെ അനാഥരാക്കി എന്നു ഷെവ്ചൂക്ക് മെത്രാപ്പോലീത്ത പറഞ്ഞു. 1933-ല്‍ ഫെബ്രുവരി 26-നായിരുന്നു കര്‍ദ്ദിനാള്‍ ലുബോമിറിന്റെ ജനനം. സോവിയറ്റ് സൈന്യത്തിന്റെ ആക്രമണ ഭീഷണിയെ തുടര്‍ന്ന് 1944-ല്‍ അദ്ദേഹം തന്റെ മാതാപിതാക്കള്‍ക്കൊപ്പം ഉക്രൈനില്‍ നിന്നും പലായനം ചെയ്തു. ഓസ്ട്രിയക്ക് സമീപമുള്ള സാല്‍സ്ബര്‍ഗിലെ ഉക്രൈന് അഭയാര്‍ത്ഥി ക്യാമ്പിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ആദ്യകാലങ്ങള്‍. 1949-ല്‍ അദ്ദേഹം തന്റെ മാതാപിതാക്കള്‍ക്കൊപ്പം അമേരിക്കയിലേക്ക് കുടിയേറി. 1950-54 കാലയളവില്‍ അദ്ദേഹം സ്റ്റാംഫോര്‍ഡിലെ സെന്റ് ബേസില്‍ സെമിനാരിയില്‍ വിദ്യാര്‍ത്ഥിയായിരുന്നു. 1958-ലാണ് ലുബോമിറിന് പൗരോഹിത്യ പട്ടം ലഭിച്ചത്. തുടര്‍ന്നുള്ള 11 വര്‍ഷക്കാലം ഒരു സെമിനാരി അദ്ധ്യാപകനായും, ഇടവക തലത്തിലും സേവനം ചെയ്തതിനുശേഷം റോമിലെത്തിയ കര്‍ദ്ദിനാള്‍ സൈദ്ധാന്തിക ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് എടുത്തു. 1972-ല്‍ അദ്ദേഹം ഉക്രൈനിയന്‍ സ്റ്റുഡൈറ്റ് മൊണാസ്റ്റിക് കമ്മ്യൂണിറ്റിയില്‍ ചേര്‍ന്നു. 1977-ല്‍ ഉക്രൈനില്‍ കത്തോലിക്കാ സഭ നിയമവിരുദ്ധമായിരുന്ന കാലത്താണ് ഫാദര്‍ ലുബോമിര്‍ ഒരു മെത്രാനായി ഉയര്‍ത്തപ്പെടുന്നത്. 1991-ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് അദ്ദേഹം തന്റെ സ്വന്തം രാജ്യത്ത് മടങ്ങിയെത്തുകയും ലിവിവിലെ ഹോളി സ്പിരിറ്റ് സെമിനാരിയിലെ ആത്മീയ നിയന്താവായി സേവനമനുഷ്ടിക്കുകയും ചെയ്തു. 1996 വരെ കീവ്-വിഷ്ഹോറോദിലെ എക്സാര്‍ക്ക് ആയിരുന്നു ബിഷപ്പ് ലുബോമിര്‍. അധികം താമസിയാതെ അദ്ദേഹം സഹായമെത്രാനായി ഉയര്‍ത്തപ്പെട്ടു. പ്രധാന മെത്രാപ്പോലീത്തയായിരുന്ന കര്‍ദ്ദിനാള്‍ മിറോസ്ലാവ് ലുബാച്ചിവ്സ്കിയുടെ നിര്യാണത്തെ തുടര്‍ന്ന് 2001-ലാണ് അദ്ദേഹം ഉക്രൈനിലെ കത്തോലിക്കാ സഭയുടെ തലവനായി തീര്‍ന്നത്. ഒരു മാസത്തിനു ശേഷം വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് അദ്ദേഹത്തെ കര്‍ദ്ദിനാളാക്കി ഉയര്‍ത്തുകയായിരിന്നു. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ശക്തമായ എതിര്‍പ്പുണ്ടായിരുന്നിട്ട് പോലും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ യുക്രൈന് കത്തോലിക്കാ സഭ വലിയ രീതിയിലുള്ള അഭിവൃദ്ധിയാണ് കൈവരിച്ചിട്ടുണ്ട്. കര്‍ദ്ദിനാള്‍ ലുബോമിറിന്റെ നിര്യാണത്തോടെ സഭയിലെ കര്‍ദ്ദിനാള്‍മാരുടെ എണ്ണം 221 ആയി ചുരുങ്ങി.
Image: /content_image/TitleNews/TitleNews-2017-06-02-00:27:31.jpg
Keywords: യുക്രൈ

5077
Category: 18
Sub Category:
Heading: മാര്‍ കുര്യാളശ്ശേരിയുടേത് അനുകരണീയ മാതൃക: ആര്‍ച്ച് ബിഷപ്പ് പെരുന്തോട്ടം
Content: ചങ്ങനാശേരി: വിശുദ്ധകുർബാനയോടുള്ള ഭക്തിയിൽ അടിയുറച്ചു ജീവിച്ച മാർ തോമസ് കുര്യാളശേരിയുടേത് അനുകരണീയമായ മാതൃകയാണെന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. ധന്യൻ മാർ തോമസ് കുര്യാളശേരിയുടെ 92-ാം ചരമവാർഷികാചരണം സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ ആചരിച്ചു സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. രണ്ടാം വത്തിക്കാൻ കണ്‍സിൽ നടക്കുന്നതിന് ആറു പതിറ്റാണ്ടു മുന്‍പുതന്നെ കൗണ്‍സിലിന്റെ ദർശനങ്ങൾ മാർ കുര്യാളശേരി തന്റെ പ്രബോധനത്തിലൂടെ വിശ്വാസ സമൂഹത്തിനു പകർന്നു നൽകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാവിലെ നടന്ന വിശുദ്ധ കുർബാനയിലും പ്രാർഥനാ ശുശ്രൂഷകളിലും നാടിന്റെ നാനാഭാഗങ്ങളിൽനിന്നായി വിശ്വാസി സഹസ്രങ്ങൾ പങ്കെടുത്തു. മർത്ത് മറിയം കബറിട പള്ളിയിലെ മാർ കുര്യാളശേരിയുടെ കബറിടത്തിലും വിശ്വാസികൾ എത്തി. വികാരി ഫാ. കുര്യൻ പുത്തൻപുര സഹകാർമികനായിരുന്നു. രാവിലെ ആറിന് നടന്ന വിശുദ്ധ കുർബാനമധ്യേ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ സന്ദേശം നൽകി. 10.30ന് ജഗദൽപൂർ ബിഷപ് മാർ ജോസഫ് കൊല്ലംപറന്പിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ശ്രാദ്ധാടിയന്തിരത്തിന്റെ വെഞ്ചിപ്പ് കർമവും സിസ്റ്റർ ലിസി കണിയാന്പറന്പിൽ മാർ കുര്യാളശേരിയെക്കുറിച്ചു രചിച്ച ചിത്രകഥയുടെ പ്രകാശനവും മാർ കൊല്ലംപറന്പിൽ നിർവഹിച്ചു. ഫാ. ജോസി താമരശേരി, ഫാ. ജോസഫ് കൊല്ലാറ എന്നിവർ സഹകാർമികരായിരുന്നു. 12ന് അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ഫാ. ജോസ് മുകളേൽ, ഫാ. വർഗീസ് താനമാവുങ്കൽ, മോണ്‍. ഫിലിപ്സ് വടക്കേക്കളം, ഫാ. ജോബി മൂലയിൽ, ഫാ.അനീഷ് കുടിലിൽ, ഫാ.നിധിൻ പഴയമഠം, ഫാ. തോമസ് ചെറുപുരക്കൽ എന്നിവർ വിവിധ സമയങ്ങളിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ഉച്ചകഴിഞ്ഞ് രണ്ടിന് ഫാ. വർഗീസ് പുത്തൻപുരയ്ക്കൽ ദിവ്യകാരുണ്യ ആരാധന നയിച്ചു. ആരാധനാ സന്യാസിനീ സമൂഹത്തിന്റെ വിവിധ പദവി അലങ്കരിക്കുന്നവര്‍ ചടങ്ങിന് നൽകി.
Image: /content_image/India/India-2017-06-03-00:59:02.jpg
Keywords: കുര്യാ

5078
Category: 18
Sub Category:
Heading: മദ്യനയത്തില്‍ സ്ഥാപിത താത്പര്യവുമായി മുന്നോട്ട് പോയാല്‍ ശക്തമായ സമരമെന്നു കെസിബിസി
Content: തിരുവനന്തപുരം: പുതിയ മദ്യനയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാർ സ്ഥാപിതതാത്പര്യവുമായി മുന്നോട്ടുപോയാൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നു കെസിബിസിയുടെ മുന്നറിയിപ്പ്. മദ്യശാലകൾക്ക് അനുമതി നല്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ഉണ്ടായിരുന്ന അധികാരം എടുത്തുകളഞ്ഞ ഓർഡിനൻസ് ഇറങ്ങിയതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും ഗവർണർ ജസ്റ്റീസ് പി. സദാശിവത്തെയും സന്ദർശിച്ച ശേഷം ആര്‍ച്ച് ബിഷപ്പ് സൂസപാക്യമാണ് ഇക്കാര്യം അറിയിച്ചത്. വിവിധ മതമേലധ്യക്ഷന്മാരും മദ്യവിരുദ്ധ നേതാക്കളും ആർച്ച് ബിഷപ്പിനൊപ്പമുണ്ടായിരുന്നു. ഉച്ചയ്ക്ക് 12ന് രാജ്ഭവനിലെത്തി ഗവർണറുമായി ഡോ. സൂസപാക്യത്തിന്റെ നേതൃത്വത്തിൽ കൂടിക്കാഴ്ച നടത്തി. തദ്ദേശ സ്ഥാപനങ്ങൾക്കുണ്ടായിരുന്ന അധികാരം ഇല്ലാതാക്കാനായി ഇറക്കിയ ഓർഡിനൻസ് സർക്കാരിന്റെ വഞ്ചനാപരമായ നീക്കമാണെന്നതിൽ സംശയമില്ലെന്ന് ആർച്ച്ബിഷപ് പറഞ്ഞു. സർക്കാർ ഒളിഞ്ഞും തെളിഞ്ഞും മദ്യലോബിയെ സഹായിക്കുന്ന പ്രതീതിയാണ് ഇപ്പോഴുള്ളത്. ഓർഡിനൻസിൽ ഒപ്പിടുന്നതിനു മുമ്പു ഗവർണറെക്കണ്ട് ആശങ്ക അറിയിക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ രാവിലെ തന്നെ ഗവർണർ ഓർഡിനൻസിൽ ഒപ്പിട്ടതായാണ് അറിയാൻ കഴിഞ്ഞത്. ഈ സാഹചര്യം വളരെ വേദനാജനകമാണ്. ഇക്കാര്യത്തിൽ ഇടപെടാൻ അദ്ദേഹത്തിനു ചില പരിമിതികളുണ്ട്. സൂസപാക്യം പറഞ്ഞു. കെസിബിസി മദ്യവിരുദ്ധസമിതി ചെയർമാൻ ബിഷപ് റെമിജിയൂസ് ഇഞ്ചനാനിയിൽ, സംസ്ഥാന ഡയറക്ടർ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ദക്ഷിണകേരള ഡയറക്ടർ ഫാ. ജോണ്‍ അരീക്കൽ, സുഗതകുമാരി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പ്രസാദ് കുരുവിള, ജോണ്സണ് ഇടയാറൻമുള തുടങ്ങിയവരും ഗവർണറെ സന്ദർശിച്ചു.
Image: /content_image/India/India-2017-06-03-01:00:01.jpg
Keywords: മദ്യ

5079
Category: 18
Sub Category:
Heading: ക്രൈസ്തവര്‍ക്ക് നേരെയുള്ള അക്രമങ്ങളില്‍ പരിഹാരം കാണാന്‍ ആവശ്യപ്പെട്ടു കൊണ്ട് സഭാദ്ധ്യക്ഷന്മാര്
Content: കൊച്ചി: രാജ്യത്തു ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കും സ്ഥാപനങള്‍ക്കും നേരെയുള്ള അക്രമങ്ങളില്‍ പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ വിവിധ ക്രൈസ്തവ സഭാധ്യക്ഷമാര്. കൂടികാഴ്ചക്കെത്തിയ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായോടാണു സഭാധ്യക്ഷന്മാര് ഇക്കാര്യം ആവശ്യപ്പെട്ടത്. ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനു കേന്ദ്രം ക്രിയാത്മക നടപടികള്‍ സ്വീകരിക്കണമെന്നും സഭാധ്യക്ഷന്മാര് ആവശ്യപ്പെട്ടു. ക്രൈസ്തവര്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും നേരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിക്രമങ്ങള്‍ നടക്കുന്നതില്‍ ക്രൈസ്തവസഭകള്‍ക്ക് ആശങ്കയുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കു സംരക്ഷണം നല്കാന് കേന്ദ്രസര്‍ക്കാരിനു കടമയുണ്ട്. ഒരു വര്‍ഷമായി ഭീകരരുടെ പിടിയിലുള്ള ഫാ. ഉഴുന്നാലിലിന്റെ മോചനത്തിനായി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കണം. കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ മലയോരമേഖലകളില്‍ താമസിക്കുന്ന ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ആശങ്കകള്‍ പരിഹരിക്കണം. മത്സ്യബന്ധന തൊഴിലാളികളുടെ ജീവനും സ്വത്തിനും ആവശ്യമായ സംരക്ഷണം നല്‍കണം. ദരിദ്രരുടെയും പാവപ്പെട്ടവരുടെയും പ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്ന ക്രൈസ്തവസഭകളുടെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അമിത് ഷാ സഭാധ്യക്ഷന്മാരെ അറിയിച്ചു. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ജോസഫ് മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്ത, ഓര്‍ത്തഡോക്സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത, തൊഴിയൂര്‍ മലബാര്‍ സ്വതന്ത്ര സുറിയാനി സഭാധ്യക്ഷന് സിറിള്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത എന്നിവരും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കൊപ്പം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. വരാപ്പുഴ വികാരി ജനറാള്‍ മോണ്‍. മാത്യു കല്ലിങ്കല്‍, സീറോ മലബാര്‍ സഭാ മുഖ്യവക്താവ് റവ. ഡോ. ജിമ്മി പൂച്ചക്കാട്ട്, സിഎംഐ പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ ഫാ. സാജു മാടവനക്കാട്ട്, വരാപ്പുഴ അതിരൂപത പിആര്‍ഒ ഫാ. ആന്റണി വിപിന്‍ എന്നിവരും ചര്‍ച്ചകളില്‍ സന്നിഹിതരായിരിന്നു.
Image: /content_image/India/India-2017-06-03-01:45:33.jpg
Keywords: ഭാരത

5080
Category: 1
Sub Category:
Heading: വിശുദ്ധ പത്താം പീയൂസ് പാപ്പയുടെ സന്ദേശത്തിന്റെ കയെഴുത്തുപ്രതി കണ്ടെടുത്തു
Content: യോക്ക്ഷെയർ: ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള വി. പത്താം പീയൂസ് പാപ്പയുടെ സന്ദേശത്തിന്റെ ചുരുൾ യോക്ക്ഷെയറില്‍ നിന്നും ലഭിച്ചു. 1908 ൽ വേക്ക്ഫീല്ഡിലുള്ള കത്തോലിക്കാ യുവജന സൊസൈറ്റിയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് മാർപ്പാപ്പ അയച്ച സന്ദേശത്തിന്റെ കൈയെഴുത്തുപ്രതിയാണ് കണ്ടെത്തിയത്. അമ്പതിലേറെ വർഷങ്ങളായി സൊസൈറ്റിയുടെ പ്രസിഡന്റായിരുന്ന നോർമൻ ഹേസലിന്റെ പക്കലാണ് കണ്ടെത്തിയ കൈയെഴുത്തുപ്രതി. സൊസൈറ്റിയുടെ ഡയറക്റ്റർ ആയിരുന്ന ജസ്യൂട്ട് വൈദികൻ ഫാ. തിമോത്തി കോർട്നിയുടെ അഭ്യർത്ഥന പ്രകാരം ലഭിച്ചതാണ് മാർപാപ്പയുടെ ആശംസാ സന്ദേശം. ശതാബ്ദി ആഘോഷങ്ങൾക്കിടയിലായിരിക്കാം തന്റെ കൈയിലതു വന്നു ചേർന്നതെന്ന് ഹേസൽ അറിയിച്ചു. ഇന്നത്തെ കാലഘട്ടത്തിൽ വിവാഹിതരാകുന്ന ഏതൊരു കത്തോലിക്കാ ദമ്പതികൾക്കും മാർപ്പാപ്പയുടെ ചിത്രമടങ്ങിയ സന്ദേശം ലഭ്യമാണെന്നും എന്നാൽ വർഷങ്ങൾക്ക് മുൻപ് അത്തരം സംവിധാനങ്ങളൊന്നും നിലവിലുണ്ടായിരുന്നില്ല. എന്നിരുന്നാലും അതിയായ ആഗ്രഹം മൂലം വത്തിക്കാനിലേക്ക് എഴുതുകയും അതിനു മറുപടിയായി മാർപ്പാപ്പ തന്നെ സ്വന്തം കൈയക്ഷരത്തിൽ അനുഗ്രഹാശിസ്സുകൾ അറിയിക്കുകയും ചെയ്തു. തട്ടിൻപുറത്തു നിന്നും അത്തരമൊരു കുറിപ്പ് ലഭിച്ചതിൽ താൻ അത്ഭുതപ്പെട്ടുവെന്നും ഹേസൽ പറഞ്ഞു. വളരെയധികം സ്നേഹത്തോടെ അപ്പസ്തോലികനുഗ്രഹാശിസ്സുകൾ സൊസൈറ്റി ഡയറക്ടർ ഫാ.കോട്നിയ്ക്കും അംഗങ്ങൾക്കും നേരുന്നുവെന്നാണ് സന്ദേശം. വേക്ക്ഫീൽഡ് സെന്റ് അഗസ്റ്റിൻ ദേവാലയ വികാരി, മോൺസിഞ്ഞോർ ഡേവിഡ് സ്മിത്തിന് വിശുദ്ധ ബലി മധ്യേ പേപ്പൽ സന്ദേശം കൈമാറി.
Image: /content_image/TitleNews/TitleNews-2017-06-03-11:44:08.jpg
Keywords: പയ

5081
Category: 18
Sub Category:
Heading: ചങ്ങനാശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നേതൃസംഗമം നടന്നു
Content: ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാ സോഷ്യൽ സർവീസ് സൊസൈറ്റി (ചാസ്) പ്രവർത്തക നേതൃസംഗമം അതിരൂപത പാസ്റ്ററൽ സെന്ററിൽ നടത്തി. സമ്മേളനം ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനംചെയ്തു. അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ സന്ദേശം നൽകി. രജതജൂബിലി വർഷത്തിലെത്തിയ അഗാപ്പേ ഭവന പദ്ധതിക്കു രൂപം നൽകിയ മോണ്‍. ജോസഫ് മുണ്ടകത്തിലിനെ സമ്മേളനത്തിൽ ആർച്ച്ബിഷപ് ആദരിച്ചു. സമ്മേളനത്തിന് ചാസ് പ്രസിഡന്റ് മോണ്‍. ജോസഫ് മുണ്ടകത്തിൽ അധ്യക്ഷതവഹിച്ചു. ഡയറക്ടർ ഫാ.ജോസഫ് കളരിക്കൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ.ജോർജ് മാന്തുരുത്തിൽ, ഫാ.ലിജോ കുഴിപ്പള്ളിൽ, പ്രോഗ്രാം ഡയറക്ടർ ജോസ് പുതുപ്പള്ളി എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2017-06-04-03:09:41.jpg
Keywords: ചങ്ങനാ

5082
Category: 1
Sub Category:
Heading: ഫാ. ടോമിന്റെ മോചനത്തിന് കേന്ദ്രത്തിന്റെ സജീവ ഇടപെടല്‍ ഉണ്ടാകുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍
Content: തിരുവനന്തപുരം: യെമനില്‍ ഒരു വര്‍ഷത്തോളമായി ഭീകരരുടെ തടവില്‍ കഴിയുന്ന ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി കേന്ദ്ര സർക്കാരിന്റെ സജീവ ഇടപെടലുണ്ടാകുമെന്നു ബിജെപി ദേശീയ അധ്യക്ഷൻ ഉറപ്പ് നല്കി. ഇന്നലെ വൈകുന്നേരം പട്ടം ബിഷപ്സ് ഹൗസിലെത്തി നടത്തിയ കൂടിക്കാഴ്ചയിലാണു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം, റബർ, ഏലം അടക്കമുള്ള കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമായ നടപടി തുടങ്ങിയവ ചർച്ചയിൽ ആവശ്യപ്പെട്ടതായി മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ പറഞ്ഞു. മാർപാപ്പയുടെ ഭാരത സന്ദർശനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ വേഗത്തിലാക്കാൻ ആവശ്യമായ നടപടികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണം. അമിത് ഷായുടെ സന്ദർശനം സൗഹാർദപരമായിരുന്നു. രാഷ്ട്രീയ കാര്യങ്ങളൊന്നും ചർച്ചയായില്ല. കന്നുകാലി കശാപ്പു നിയന്ത്രണമടക്കമുള്ള മറ്റു വിഷയങ്ങളൊന്നും യോഗത്തിൽ ചർച്ചയായില്ലെന്നും കര്‍ദിനാള്‍ ക്ലീമീസ് ചോദ്യത്തിനു മറുപടിയായി പറഞ്ഞു. തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ്, മലങ്കര കത്തോലിക്കാസഭ തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ഡോ. സാമുവൽ മാർ ഐറേനിയോസ്, പാസ്റ്ററൽ കൗണ്‍സിൽ മുൻ സെക്രട്ടറിയും മുൻ സംസ്ഥാന ചീഫ് സെക്രട്ടറിയുമായ ജോണ്‍ മത്തായി, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറിയും മുൻ ഡിജിപിയുമായ ജേക്കബ് പുന്നൂസ്, വിവിധ ബിജെപി നേതാക്കള്‍ തുടങ്ങിയവര്‍ ചർച്ചയിൽ പങ്കെടുത്തു.
Image: /content_image/News/News-2017-06-04-03:03:40.jpg
Keywords: ടോം

5083
Category: 18
Sub Category:
Heading: കെസിബിസി മദ്യവിരുദ്ധ സമിതി നേതൃയോഗം എട്ടാം തീയതിയിലേക്ക് മാറ്റി
Content: പാലാ: കെസിബിസി മദ്യവിരുദ്ധസമിതി ഒന്പതിനു കൊച്ചി കലൂർ റിന്യൂവൽ സെന്ററിൽ നടത്താനിരുന്ന നേതൃയോഗം എട്ടാം തീയതിയിലേക്ക് മാറ്റി. പഞ്ചായത്തീരാജ് 232, 447 അധികാരം എടുത്തുകളഞ്ഞ ഓർഡിനൻസിനെതിരെ മതമേലധ്യക്ഷന്മാരുടെയും മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിലുള്ള നിയമസഭാ മാർച്ച് നടക്കുന്നതിനെ തുടർന്നാണിത്. അന്നേ ദിവസം 2.30ന് തിരുവനന്തപുരത്ത് ആനിമേഷൻ സെന്ററിൽ വെച്ചു യോഗം നടക്കുമെന്ന് കെസിബിസി മദ്യവിരുദ്ധസമിതി ചെയർമാൻ ബിഷപ് റെമീജിയോസ് ഇഞ്ചനാനിയിൽ അറിയിച്ചു. ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ബിഷപ് ഡോ. ആർ. ക്രിസ്തുദാസ്, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ചാർലി പോൾ, പ്രസാദ് കുരുവിള, ഫാ. പോൾ കാരാച്ചിറ, യോഹന്നാൻ ആന്റണി, ആന്റണി ജേക്കബ്, സിസ്റ്റർ ആനീസ് തോട്ടപ്പിള്ളി, ഫാ. ജോണ്‍ അരീക്കൽ, രാജു വലിയാറ, ജോസ് ചെന്പിശേരി, തോമസുകുട്ടി മണക്കുന്നേൽ, ദേവസ്യ കെ. വർഗീസ്, ബനഡിക്ട് ക്രിസോസ്റ്റോം, തങ്കച്ചൻ വെളിയിൽ, തങ്കച്ചൻ കൊല്ലക്കൊന്പിൽ, ഷിബു കാച്ചപ്പള്ളി, വൈ. രാജു എന്നിവർ യോഗത്തിൽ പ്രസംഗിക്കും.
Image: /content_image/India/India-2017-06-04-03:05:02.jpg

5084
Category: 18
Sub Category:
Heading: പൗരസ്ത്യ വിദ്യാപീഠത്തില്‍ പുതിയ അദ്ധ്യായന വര്‍ഷത്തിന് തുടക്കം
Content: കോട്ടയം: വടവാതൂർ പൗരസ്ത്യവിദ്യാപീഠത്തിൽ 2017-18 അധ്യായന വർഷത്തിനു ആരംഭമായി. ഉദ്ഘാടനസമ്മേളനം സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ദൈവശാസ്ത്രത്തിലൂടെയുള്ള സുവിശേഷവത്കരണത്തിനാണ് സഭ പ്രാധാന്യം നല്‍കേണ്ടതെന്ന് മാർ ആലഞ്ചേരി പറഞ്ഞു. സമ്മേളനത്തില്‍ ഫാ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, ഫാ. ആന്റോ ചേരാന്തുരുത്തി, ഫാ. ജെയിംസ് പുലിയുറുന്പിൽ എന്നിവരുടെ ഗ്രന്ഥങ്ങൾ മാർ ആലഞ്ചേരി പ്രകാശനം ചെയ്തു. സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി റെക്ടർ റവ. ഡോ. ജോയി അയിനിയാടൻ എല്ലാവരെയും സ്വാഗതം ചെയ്തു. പൗരസ്ത്യവിദ്യാപീഠം പ്രസിഡന്റ് ഡോ.ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ പ്രവർത്തന വർഷത്തെ പരിപാടികളെക്കുറിച്ച് വിശദീകരണം നല്കി. പരിശുദ്ധ ത്രിത്വത്തെ സംബന്ധിച്ച് ഡോ. ലിന്റോ കുറ്റിക്കാടന്റെ താത്വികവിശകലനം സമ്മേളനത്തില്‍ നടന്നു.
Image: /content_image/India/India-2017-06-04-03:08:23.jpg
Keywords: കോട്ടയ