Content | ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാ സോഷ്യൽ സർവീസ് സൊസൈറ്റി (ചാസ്) പ്രവർത്തക നേതൃസംഗമം അതിരൂപത പാസ്റ്ററൽ സെന്ററിൽ നടത്തി. സമ്മേളനം ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനംചെയ്തു. അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ സന്ദേശം നൽകി.
രജതജൂബിലി വർഷത്തിലെത്തിയ അഗാപ്പേ ഭവന പദ്ധതിക്കു രൂപം നൽകിയ മോണ്‍. ജോസഫ് മുണ്ടകത്തിലിനെ സമ്മേളനത്തിൽ ആർച്ച്ബിഷപ് ആദരിച്ചു. സമ്മേളനത്തിന് ചാസ് പ്രസിഡന്റ് മോണ്‍. ജോസഫ് മുണ്ടകത്തിൽ അധ്യക്ഷതവഹിച്ചു. ഡയറക്ടർ ഫാ.ജോസഫ് കളരിക്കൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ.ജോർജ് മാന്തുരുത്തിൽ, ഫാ.ലിജോ കുഴിപ്പള്ളിൽ, പ്രോഗ്രാം ഡയറക്ടർ ജോസ് പുതുപ്പള്ളി എന്നിവർ പ്രസംഗിച്ചു. |