Contents

Displaying 4751-4760 of 25092 results.
Content: 5035
Category: 1
Sub Category:
Heading: സുവിശേഷം പ്രഘോഷിച്ച് യേശുവിന്റെ ദൗത്യം സഭയിൽ തുടരണം: ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാൻ സിറ്റി: യേശുവിന്റെ സന്ദേശം മനുഷ്യവംശം മുഴുവനും പ്രഘോഷിക്കാൻ അവിടുന്ന് നാമോരോരുത്തർക്കും ഉത്തരവാദിത്വം നൽകിയിട്ടുണ്ടെന്നും ഈ ദൗത്യം സഭയിലൂടെ നാം തുടരണമെന്നും ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ച സ്വർഗ്ഗാരോഹണ തിരുനാള്‍ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. സുവിശേഷവത്ക്കരണത്തിനായി നമ്മുടെ കഴിവുകളിൽ ആശയിക്കാതെ പരിശുദ്ധാത്മാവിന്റെ ശക്തിക്കായി പ്രാർത്ഥിക്കണമെന്നും മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. വി. മത്തായിയുടെ സുവിശേഷത്തിൽ നിന്നുമുള്ള വായനയ്ക്കു ശേഷമാണ് മാര്‍പാപ്പ തന്റെ സന്ദേശം പങ്കുവെച്ചത്. യേശുവിന്റെ ദൗത്യത്തിന്റെ പൂർത്തീകരണവും സഭയുടെ ദൗത്യത്തിന്റെ ആരംഭമാണ് ഈശോയുടെ സ്വർഗ്ഗാരോഹണം. യേശുവിൽ വിശ്വസിക്കുന്നവരുടെ സമൂഹമായ സഭയിലൂടെ അവിടുത്തെ ലക്ഷ്യം ലോകാവസാനത്തോളം പൂർത്തീകരിക്കണം. യുഗാന്ത്യം വരെ എന്നും ഞാൻ നിങ്ങളോട് കൂടെയുണ്ടായിരിക്കുമെന്ന അവിടുത്തെ വാഗ്ദാനമാണ് ജീവിക്കുന്ന ദൈവത്തിനു വേണ്ടി അദ്ധ്വാനിക്കുവാന്‍ നമ്മുക്ക് ലഭിക്കുന്ന പ്രോത്സാഹനം. ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കാനും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ജ്ഞാനസ്നാനം നൽകാനുമാണ് അവിടുത്തെ ആഹ്വാനം. യേശുവിനെ പ്രഘോഷിക്കുന്നതിൽ നാം ആനന്ദിക്കണം. സഹായകനായ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം ഇന്നും ആഗോളസുവിശേഷവത്കരണത്തിന് സഭയെ നയിക്കുന്നു. ഗലീലിയിൽ നിന്നും തിരഞ്ഞെടുത്ത യേശുവിന്റെ ശിഷ്യന്മാരാണ് അവിടുത്തെ സഭയിലെ പ്രഥമ അംഗങ്ങൾ. അവര്‍ യേശുവിന്റെ പീഡാസഹനങ്ങളിലൂടെ കടന്നു പോവുകയും അവിടുത്തെ ഉത്ഥാനത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്തു. എന്നിരുന്നാലും അവരിൽ പലരും സംശയാലുക്കളായിരിന്നു. അവരെപ്പോലെ തന്നെ ഇന്നും സഭയിൽ സംശയം നിലനില്ക്കുന്നുണ്ടെന്നും മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ സൂചിപ്പിച്ചു. ഇഹലോകവാസത്തിനു ശേഷം പിതാവിന്റെ വലതുഭാഗത്തിരിക്കുന്ന യേശുവിന്റെ അടുത്തേയ്ക്ക് നാം എത്തിച്ചേരും. അതിനായി വിശ്വാസ തീക്ഷണതയോടെ ധീരമായി ജീവിക്കണം. നമ്മുടെ കഴിവുകളിൽ ആശയിക്കാതെ പരിശുദ്ധാത്മാവിന്റെ ശക്തിക്കായി പ്രാർത്ഥിക്കുകയും പരിശുദ്ധ അമ്മയുടെ സഹായം തേടുകയും ചെയ്യുമ്പോൾ ദൈവം നമുക്ക് വാഗ്ദ്ധാനം ചെയ്ത സ്വർഗ്ഗീയ നാട്ടിലെത്തിച്ചേരാന്‍ സാധിയ്ക്കും എന്ന വാക്കുകളോടെയാണ് മാർപാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചത്.
Image: /content_image/News/News-2017-05-29-09:27:55.jpg
Keywords: സുവിശേഷം, ഫ്രാന്‍സിസ് പാപ്പ
Content: 5036
Category: 1
Sub Category:
Heading: ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കാന്‍ വിസമ്മതിച്ചു: ഈജിപ്തിലെ ക്രൈസ്തവ കൂട്ടക്കൊലയ്ക്കു പിന്നിലെ കാരണം പുറത്ത്
Content: കെയ്റോ: യേശുവിലുള്ള തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കുവാന്‍ വിസമ്മതിച്ചതു കൊണ്ടാണ് ഈജിപ്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ക്രൈസ്തവരെ കൂട്ടകുരുതി നടത്തിയതെന്ന് വെളിപ്പെടുത്തല്‍. ഭീകരാക്രമണത്തില്‍ നിന്ന്‍ രക്ഷപ്പെട്ടവര്‍ ഫ്രഞ്ച് മാധ്യമമായ എജെന്‍സീ ഫ്രാന്‍സ് പ്രെസ്സെ എന്ന മാധ്യമത്തോട് നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കെയ്റോക്ക് തെക്ക് ഭാഗത്തുള്ള സെന്റ്‌ സാമുവല്‍ ആശ്രമത്തിലേക്ക് യാത്രചെയ്തു കൊണ്ടിരുന്ന കോപ്റ്റിക്ക് ക്രിസ്ത്യാനികള്‍ സഞ്ചരിച്ചിരുന്ന ബസ്സിന്റെ നേര്‍ക്ക് ഐ‌എസ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. മുഖംമൂടി ധരിച്ച് ആയുധങ്ങളുമായി എത്തിയ പത്തോളം തീവ്രവാദികള്‍ യാത്രക്കാരേ ബസ്സില്‍ നിന്നും ഇറക്കിയതിനു ശേഷം, തങ്ങളുടെ ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കുവാനും മുസ്ലീം പ്രാര്‍ത്ഥന ചൊല്ലുവാനും ആവശ്യപ്പെട്ടു. തീര്‍ത്ഥാടകര്‍ അതിനു വിസമ്മതിച്ചപ്പോള്‍ ഓരോരുത്തരുടേയും നെഞ്ചിനും കഴുത്തിനും വെടിവെച്ച് കൊല്ലുകയായിരുന്നു. തങ്ങള്‍ കൊല്ലപ്പെടുവാന്‍ പോവുകയാണ് എന്നറിഞ്ഞിട്ടും യേശുവിലുള്ള തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കുവാന്‍ കുഞ്ഞുങ്ങള്‍ അടക്കമുള്ളവര്‍ തയാറായില്ല. എജെന്‍സീ ഫ്രാന്‍സ് പ്രെസ്സെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീകരര്‍ തങ്ങളുടെ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാന്‍ ഓരോരുത്തരോടും ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ഇത് വിസമ്മതിച്ചതിനെ തുടര്‍ന്ന്‍ ആയുധധാരികളായ അക്രമികള്‍ ഓരോരുത്തരേയും തലക്ക് വെടിവെച്ച് കൊലപ്പെടുത്തുകയായിരിന്നുവെന്ന് തീര്‍ത്ഥാടകരെ അനുഗമിച്ചിരുന്ന ഫാദര്‍ റാഷെദ് പറഞ്ഞു. ആക്രമണത്തില്‍ 29 പേരാണ് കൊല്ലപ്പെട്ടത്. മരണത്തിന്റെ മുഖത്ത് പോലും തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിച്ച കോപ്റ്റിക് ക്രൈസ്തവരെ “രക്തസാക്ഷികള്‍” എന്നാണ് ഫ്രാന്‍സിസ് പാപ്പാ വിശേഷിപ്പിച്ചത്. ഈജിപ്തിലെ ക്രിസ്ത്യാനികള്‍ക്ക് നേരെ നടന്ന ക്രൂരമായ ആക്രമണം തങ്ങളുടെ ഹൃദയങ്ങളില്‍ കണ്ണുനീരും, ആത്മാവില്‍ ദുഖവും നിറച്ചുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്‌ പറഞ്ഞു. അക്രമത്തെ അപലപിച്ചു നിരവധി അന്താരാഷ്ട്ര നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
Image: /content_image/TitleNews/TitleNews-2017-05-29-11:55:18.jpg
Keywords: ഈജി
Content: 5037
Category: 6
Sub Category:
Heading: യേശുക്രിസ്തു: മേൽവിലാസമുള്ള സത്യദൈവം
Content: "ജോസഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലുംപെട്ടവനായിരുന്നതിനാല്‍ , പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തില്‍ നിന് നുയൂദയായില്‍ ദാവീദിന്റെ പട്ടണമായ ബേത്ലെഹെമിലേക്ക് ഗര്‍ഭിണിയായ ഭാര്യ മറിയത്തോടുകൂടെ പോയി" (ലൂക്കാ 2:4-5). #{red->n->b->യേശു ഏകരക്ഷകൻ: മെയ് 14}# <br>ലോകത്തിൽ ഇന്നു നിലനിൽക്കുന്ന മതങ്ങൾ 'അവ്യക്തമായ ദൈവത്തെ' അന്വേഷിക്കാൻ മനുഷ്യനെ ക്ഷണിക്കുമ്പോൾ ക്രിസ്തുമതം ദൈവത്തെ വ്യക്തമായി ലോകത്തിനു കാണിച്ചുകൊടുക്കുന്നു. മറ്റു മതങ്ങൾ എവിടെയോ മറഞ്ഞിരിക്കുന്ന ഒരു ദൈവമുണ്ടന്നു പറയുമ്പോൾ ക്രിസ്തുമതം മനുഷ്യനെ തേടിവരുന്ന ദൈവത്തെ ലോകത്തിനു വെളിപ്പെടുത്തുന്നു. മറ്റു മതങ്ങൾ 'മനുഷ്യനിർമ്മിതമായ ദൈവങ്ങളെ' മനുഷ്യനു മുൻപിൽ അവതരിപ്പിക്കുമ്പോൾ മനുഷ്യനെ സൃഷ്ടിച്ച സത്യദൈവത്തെ ക്രിസ്തുമതം ലോകത്തോടു പ്രഘോഷിക്കുന്നു. ലോകം മുഴുവനെയും രക്ഷിക്കുവാൻ മനുഷ്യനായി അവതരിച്ച ദൈവത്തിന് ഒരു രൂപമുണ്ട്, ഒരു മേൽവിലാസമുണ്ട്. അവിടുന്ന് എപ്പോൾ ഇവിടെ എങ്ങനെ ജനിച്ചുവെന്നും, എങ്ങനെ വളർന്നുവെന്നും, എങ്ങനെ ജീവിച്ചുവെന്നും, എന്തു സംസാരിച്ചുവെന്നും, എങ്ങനെ മരിച്ചുവെന്നും, എങ്ങനെ ഉത്ഥാനം ചെയ്തുവെന്നും, എങ്ങനെ ഇപ്പോഴും നമ്മോടോപ്പമായിരിക്കുവെന്നും ക്രിസ്തീയ വിശ്വാസം ലോകത്തെ പഠിപ്പിക്കുന്നു. ചരിത്രത്തിൽ ഒരു മനുഷ്യനായി ജീവിച്ച, ഇന്നും നമ്മോടോപ്പമായിരിക്കുന്ന യേശുക്രിസ്തുവിനു വ്യക്തമായ ഒരു മേൽവിലാസമുണ്ട്. മാനുഷികമായ ഭാഷയിൽ ഈ മേൽവിലാസം ഇപ്രകാരം വിവരിക്കാം: #{blue->n->b->ആരാണ് അവിടുന്ന്?:}# ഏകരക്ഷകനും ലോകരക്ഷകനും സത്യദൈവവുമായ യേശു നസ്രത്തില്‍ നിന്നുള്ള ഒരു വ്യക്തിയാണ്. #{blue->n->b->ജനനം:}# രണ്ടായിരം വർഷങ്ങൾക്കു മുൻപ് ഒരു യഹൂദനായി ബെത്ലഹേമില്‍ ജനിച്ചു. #{blue->n->b->മാതാവിന്റെ പേര്:}# മറിയം #{blue->n->b->വളർത്തുപിതാവിന്റെ പേര്:}# ജോസഫ് #{blue->n->b->തൊഴിൽ:}# മരപ്പണിക്കാരനായ തച്ചൻ #{blue->n->b->മരണവും ഉത്ഥാനവും:}# തിബേരിയസ് ചക്രവര്‍ത്തിയുടെയും റോമന്‍ ഗവര്‍ണറായ പന്തിയോസ് പീലാത്തോസിന്‍റെയും കാലത്ത്, ജറുസലേമില്‍ ക്രൂശിതനായി മരിച്ച് മൂന്നാം ദിവസം ഉത്ഥാനം ചെയ്തു. #{blue->n->b->സ്വർഗ്ഗാരോഹണം:}# ഉത്ഥാനം ചെയ്തതിനു ശേഷം ഈ ഭൂമിയിൽ നാൽപ്പതു ദിവസം ജീവിക്കുകയും മനുഷ്യർക്കു ദ്ര്യശ്യനായി കാണപ്പെടുകയും ചെയ്തതിനു ശേഷം സ്വർഗ്ഗത്തിലേക്കു ആരോഹണം ചെയ്യുകയും പിതാവിന്റെ വലതുഭാഗത്തു ഉപവിഷ്ടനാവുകയും ചെയ്തു. #{blue->n->b->വീണ്ടും വരും:}# മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും വിധിക്കാൻ അവിടുന്ന് വീണ്ടും വരും. #{red->n->b->വിചിന്തനം}# <br> ക്രിസ്തീയ വിശ്വാസം ഇത്രയും വ്യക്തമായി ദൈവത്തെ കാണിച്ചുതരുമ്പോഴും അനേകം മനുഷ്യർ ഇന്നും പ്രകൃതി ശക്തികളെയും മൃഗങ്ങളെയും ഇതിഹാസ കഥാപാത്രങ്ങളെയും ആരാധിച്ചുകൊണ്ട് ഈ ഭൂമിയിൽ ജീവിക്കുന്നു. മറ്റൊരു കൂട്ടർ മനുഷ്യനിർമ്മിതമായതും മേൽവിലാസമില്ലാത്തതുമായ 'സങ്കൽപ ദൈവങ്ങളിൽ' വിശ്വസിച്ചു കൊണ്ട് സംതൃപ്തിയടയുന്നു. നസ്രത്തില്‍ നിന്നുള്ള യേശുക്രിസ്തു മാത്രമാണ് ലോകരക്ഷകനായ ദൈവമെന്നു ലോകം മുഴുവൻ പ്രഘോഷിക്കപ്പെടുവാൻ വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-05-29-13:42:12.jpg
Keywords: യേശു,ക്രിസ്തു
Content: 5038
Category: 7
Sub Category:
Heading: ബീഫ് നിരോധനവും ആര്‍‌എസ്‌എസ് അജണ്ടയും: ഫാ. ജോസഫ് പാംപ്ലാനി സംസാരിക്കുന്നു
Content: ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ എല്ലായിടത്തും തുടരുകയാണ്. സുപ്രീംകോടതി നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇപ്രകാരം ഒരു നിയമം പ്രാബല്യത്തില്‍ കൊണ്ട് വന്നതെന്നാണ് ബി‌ജെ‌പി നേതാക്കളുടെ വാദം. ഒരു മതത്തിന്റെ വിശ്വാസത്തെ രാജ്യത്തിന്റെ നിയമമാക്കി മാറ്റി ഭാരതത്തില്‍ വിഭാഗീയത സൃഷ്ട്ടിക്കാനുള്ള സംഘപരിവാര്‍ നീക്കത്തെ ചൂണ്ടി കാണിച്ചു കൊണ്ട് ഫാ. ജോസഫ് പാംപ്ലാനി നല്‍കുന്ന സന്ദേശം.
Image:
Keywords: വീഡിയോ
Content: 5039
Category: 18
Sub Category:
Heading: വല്ലാര്‍പാടം ബസിലിക്കയില്‍ പരിശുദ്ധാരൂപിയുടെ തിരുനാളിന് ഇന്നു തുടക്കം
Content: കൊ​ച്ചി: ദേ​ശീ​യ മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ക കേ​ന്ദ്ര​മാ​യ വ​ല്ലാ​ര്‍​പാ​ടം ബ​സ​ലി​ക്ക​യി​ലെ പ​രി​ശു​ദ്ധാ​രൂ​പി​യു​ടെ തി​രു​നാ​ളി​നു ഇ​ന്നു കൊ​ടി​യേ​റും.വ​രാ​പ്പു​ഴ അ​തി​രൂ​പ​ത ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചി​നു കൊ​ടി​യേ​റ്റും. ജൂ​ണ്‍ നാ​ലി​നാ​ണ് പ്ര​ധാ​ന തി​രു​നാ​ള്‍. അന്നേ ദിവസം രാ​വി​ലെ 9.30നു​ള്ള ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്കു ഫാ. ​എ​ബി​ജി​ന്‍ അ​റ​ക്ക​ല്‍ മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​വി​പി​ന്‍ ചൂ​തം​പ​റ​മ്പി​ല്‍ സന്ദേശം നല്‍കും. തു​ട​ര്‍​ന്നു പ്ര​ദ​ക്ഷി​ണം നടക്കും. പ​ത്തി​നും 11നും ​എ​ട്ടാ​മി​ടം. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യ​താ​യി ബ​സ​ലി​ക്ക റെ​ക്ട​ര്‍ മോ​ണ്‍. ജോ​സ​ഫ് ത​ണ്ണി​ക്കോ​ട്ട് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. പാ​രി​ഷ് കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളാ​യ പി.​എ​ല്‍ ജോ​യ്, ജോ​സ​ഫ് സാ​ബി, യു.​ടി. പോ​ള്‍, എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
Image: /content_image/India/India-2017-05-30-05:23:01.JPG
Keywords: വല്ലാര്‍
Content: 5040
Category: 18
Sub Category:
Heading: കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗിന് പുതിയ നേതൃത്വം
Content: കൊ​​​ച്ചി: കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ന്‍റെ കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് സ്റ്റു​​​ഡ​​​ന്‍റ്സ് ലീ​​​ഗി​​​ന്‍റെ (കെ​​​സി​​​എ​​​സ്എ​​​ൽ) സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യി മാ​​​ത്തു​​​ക്കു​​​ട്ടി കു​​​ത്ത​​​നാ​​​പ്പി​​​ള്ളി​​​ൽ (ഇ​​​ടു​​​ക്കി രൂ​​​പ​​​ത) തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ത​​​ങ്ക​​​മ​​​ണി സെ​​​ന്‍റ് തോ​​​മ​​​സ് എ​​​ച്ച്എ​​​സ്എ​​​സ് പ്രി​​​ൻ​​​സി​​​പ്പ​​​ലാ​​​ണ്. ജ​​​ന​​​റ​​​ൽ ഓ​​​ർ​​​ഗ​​​നൈ​​​സ​​​റാ​​​യി സി​​​റി​​​യ​​​ക് ന​​​രി​​​തൂ​​​ക്കി​​​ലും (കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി രൂ​​​പ​​​ത) ജ​​​ന​​​റ​​​ൽ ട്ര​​​ഷ​​​റ​​​റാ​​​യി മ​​​നോ​​​ജ് ചാ​​​ക്കോ​​​യും(​​​ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത) തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. കെ​​​സി​​​എ​​​സ്എ​​​ലി​​​ന് 25 ക​​​ത്തോ​​​ലി​​​ക്ക രൂ​​​പ​​​ത​​​ക​​​ളി​​​ൽ യൂ​​​ണി​​​റ്റു​​​കളുണ്ട്.
Image: /content_image/India/India-2017-05-30-05:56:02.jpg
Keywords: നേതൃത്വം
Content: 5041
Category: 1
Sub Category:
Heading: ലോകത്തിലെ ഏറ്റവും പ്രായമേറിയ കന്യാസ്ത്രീ അന്തരിച്ചു
Content: ഇറ്റലി: ലോകത്തിലെ ഏറ്റവും പ്രായമേറിയ കത്തോലിക്കാ സന്യാസിനി സിസ്റ്റര്‍ കാൻഡിഡ ബെലോട്ടി അന്തരിച്ചു. 110 വയസ്സായിരിന്നു. വിശുദ്ധ കാമിലേ ഡി ലെല്ലിസ് സ്ഥാപിച്ച സഭയിലെ അംഗമായിരിന്നു സിസ്റ്റര്‍ കാൻഡിഡ. 1907 ഫെബ്രുവരി 20 ന് ആണ് കാൻഡിഡ ജനിച്ചത്. സിസ്റ്ററിന്റെ നൂറ്റിപത്താം പിറന്നാളിനോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പ ജന്മദിനാശംസകള്‍ നേര്‍ന്നിരിന്നു. സിസ്റ്റര്‍ ബെലോട്ടിയുടെ ജീവിത കാലഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട പത്താമത്തെ മാർപാപ്പയാണ് ഫ്രാൻസിസ് പാപ്പ. 2014ൽ സിസ്റ്റര്‍ മാര്‍പാപ്പയുമായി കൂടികാഴ്ച നടത്തിയിരിന്നു. രോഗികളെയും ശുശ്രൂഷിക്കാനായും യുവജനങ്ങളുടെ ക്ഷേമത്തിനായും ജീവിതം മാറ്റിവെച്ച സന്യസ്ഥയായിരിന്നു സിസ്റ്റര്‍ കാന്‍ഡിഡ. ഇക്കഴിഞ്ഞ മെയ് 27 ശനിയാഴ്ചയാണ് സിസ്റ്റര്‍ കാൻഡിഡ ബെലോട്ടി അന്തരിച്ചത്.
Image: /content_image/TitleNews/TitleNews-2017-05-30-06:30:35.jpg
Keywords: പ്രായ
Content: 5042
Category: 1
Sub Category:
Heading: ലോകത്തിലെ ഏറ്റവും വലിയ കത്തീഡ്രലുകളുടെ പട്ടികയിലേക്ക് ക്രൈസ്റ്റ് ദേവാലയവും
Content: ലോസ് ആഞ്ചലസ്: ലോകത്തിലെ ഏറ്റവും വലിയ കത്തീഡ്രലുകളുടെ പട്ടികയില്‍ ഇടംനേടാന്‍ ലോസ് ആഞ്ചല്‍സിലെ ഓറഞ്ച് അതിരൂപതയുടെ കീഴിലുള്ള ക്രൈസ്റ്റ് ദേവാലയം തയാറെടുക്കുന്നു. ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ജൂണ്‍ 1നു ആരംഭിക്കും. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ കത്തീഡ്രലുകളുടെ പട്ടികയിലേക്ക് ക്രൈസ്റ്റ് ദേവാലയവും ഇടംപിടിക്കുമെന്ന് ഓറഞ്ച് അതിരൂപത ബിഷപ്പ് കെവിൻ വാന്‍ പറഞ്ഞു. ക്രിസ്റ്റല്‍ കത്തീഡ്രല്‍ എന്ന പേരില്‍ പ്രൊട്ടസ്റ്റന്‍റ്കാര്‍ ഉപയോഗിച്ച് കൊണ്ടിരിന്ന ദേവാലയം കത്തോലിക്ക നേതൃത്വം ഏറ്റെടുത്തു ക്രൈസ്റ്റ് കത്തീഡ്രല്‍ എന്നു പുനര്‍നാമകരണം ചെയ്യുകയായിരിന്നു. പരിശുദ്ധ കുർബാനയെ അടുത്തറിയാനും, ദൈവത്തിന്റെ സ്വരം കേൾക്കാനും സ്വസ്ഥമായി പ്രാർത്ഥിക്കാനും പുതിയ ചുവടു വെയ്പ്പ് ഫലപ്രദമാകുമെന്ന്‍ ബിഷപ്പ് കൂട്ടിച്ചേർത്തു. വ്യാഴാഴ്ച ആരംഭിക്കുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി എഴുന്നൂറ്റിഇരുപത്തിമൂന്ന് ലക്ഷം ഡോളറാണ് കണക്കാക്കുന്നത്. പതിനായിരത്തോളം ഗ്ലാസുകൾ കൊണ്ട് അലംകൃതമായ ദേവാലയം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം 2019 നോടുകൂടെ ഏറ്റവും വലിയ ദേവാലയങ്ങളിൽ ഒന്നാകും. ദേവാലയ പുനരുദ്ധാരണ പ്രവർത്തനങ്ങളെ അസുലഭ അവസരമായി കണക്കാക്കുന്നുവെന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന ജോൺ റോക്ക് ഫോർഡ് പറഞ്ഞു. ദേവാലയ നിർമ്മിതിയ്ക്കായി മുന്നൂറ്റി തൊണ്ണൂറ് ലക്ഷം ഡോളർ ഇതിനോടകം സമാഹരിച്ചതായി ഓറഞ്ച് കത്തോലിക്ക ഫൗഡേഷൻ നേതാവ് സിന്റി ബോബർക്ക് അറിയിച്ചു.
Image: /content_image/TitleNews/TitleNews-2017-05-30-08:04:47.jpg
Keywords: കത്തീ, അമേരി
Content: 5043
Category: 6
Sub Category:
Heading: ക്രിസ്തുവിന്റെ ഉത്ഥാനത്തിന്റെ ഫലമായി ലോകത്തില്‍ എന്തുമാറ്റമുണ്ടായി?
Content: "അവന്റെ മരണത്തിനു സദൃശമായ ഒരു മരണത്തില്‍ നാം അവനോട് ഐക്യപ്പെട്ടവരായെങ്കില്‍ അവന്റെ പുന രുത്ഥാനത്തിനു സദൃശമായ ഒരു പുനരുത്ഥാനത്തിലും അവനോട് ഐക്യപ്പെട്ടവരായിരിക്കും" (റോമ 6: 5). #{red->n->b->യേശു ഏകരക്ഷകൻ: മെയ് 15}# <br> യേശുക്രിസ്തുവിന്റെ ഉത്ഥാനം വരെ മരണം എന്നത് എല്ലാറ്റിന്റെയും അവസാനമാണന്നു ലോകം കരുതിയിരുന്നു. എന്നാൽ ക്രിസ്തുവിന്റെ ഉത്ഥാനം ഈ ധാരണകളെയെല്ലാം മാറ്റിമറിച്ചു എന്നു മാത്രമല്ല മരണത്തിനപ്പുറം മനുഷ്യന് നിത്യമായ ഒരു ജീവിതമുണ്ട് എന്നതിനു ലോകത്തിന് വലിയൊരു തെളിവു നൽകുകയും ചെയ്തു. ക്രിസ്തുവിൽ വിശ്വസിക്കുന്ന ഓരോ മനുഷ്യനും സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കാൻ സാധിക്കും എന്ന ഉറപ്പ് ലോകത്തിന് സമ്മാനിച്ചത് ക്രിസ്തുവിന്റെ ഉത്ഥാനമാണ്. ക്രിസ്തുവിന്‍റെ പുനരുത്ഥാനവും ഉത്ഥിതനായ ക്രിസ്തു തന്നെയും ഭാവിയിലുള്ള നമ്മുടെ പുനരുത്ഥാനത്തിന്റെ മൂലകാരണവും ഉറവിടവുമാണ്. നിദ്രപ്രാപിച്ച എല്ലാവരുടെയും ആദ്യഫലമായ ക്രിസ്തു മരിച്ചവരുടെ ഇടയില്‍ നിന്ന്‍ ഉയിര്‍ത്തേഴുന്നേറ്റു. ആദത്തില്‍ എല്ലാവരും മരണാധീനരായതുപോലെ ക്രിസ്തുവില്‍ എല്ലാവരും പുനര്‍ജീവിക്കും. ക്രിസ്ത്യാനികൾ ഉത്ഥിതനായ ക്രിസ്തുവില്‍ 'വരാനുള്ള യുഗത്തിന്‍റെ ശക്തികളെ' രുചിച്ചറിയുന്നു. അവരുടെ ജീവിതത്തെ മിശിഹാ ദൈവീകജീവന്‍റെ ഹൃദയത്തിലേക്ക് ചേര്‍ക്കുന്നു. അവര്‍ ഇനി തങ്ങള്‍ക്ക് വേണ്ടി തന്നെ ജീവിക്കാതെ തങ്ങളെപ്രതി മരിക്കുകയും ഉയിര്‍ക്കുകയും ചെയ്തവനു വേണ്ടി ജീവിക്കേണ്ടതിന് ക്രിസ്തു അവരുടെ ജീവിതത്തെ ദൈവീകജീവന്‍റെ മടിയിലേക്ക് ചേര്‍ക്കുന്നു. #{red->n->b->വിചിന്തനം}# <br> മരണം ഇനിമേല്‍ എല്ലാറ്റിന്റെയും അവസാനമല്ല. ക്രിസ്തുവിന്റെ ഉത്ഥാനത്തിലൂടെ സന്തോഷവും പ്രത്യാശയും ലോകത്തിലേക്കു വന്നു. യേശുവിന്റെ മേല്‍ മരണത്തിന് "ഇനിമേല്‍ അധികാരമില്ല" അതിനാൽ ക്രിസ്തുവിന്‍റേതായിരിക്കുന്ന മനുഷ്യന്റെ മേലും അതിനു അധികാരമില്ല. ഈ വലിയ സത്യം ലോകം മുഴുവൻ തിരിച്ചറിയാൻ വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-05-30-08:49:29.jpg
Keywords: യേശു, ക്രിസ്തു
Content: 5044
Category: 1
Sub Category:
Heading: ഫിലിപ്പീന്‍സില്‍ തീവ്രവാദികള്‍ ബന്ദികളാക്കിയ ക്രിസ്ത്യാനികളെ മനുഷ്യകവചമായി ഉപയോഗിക്കുമെന്നു ആശങ്ക
Content: മനില: ഇസ്ലാമിക് സ്റ്റേറ്റ്സ് അനുകൂല തീവ്രവാദ സംഘടനയായ അബുസയ്യഫ് തെക്കന്‍ ഫിലിപ്പീന്‍സിലെ മാറാവി നഗരത്തില്‍ നിന്നും ബന്ദികളാക്കിയ ക്രിസ്ത്യാനികളെ മനുഷ്യകവചമായി ഉപയോഗിക്കുമെന്ന് ഭയപ്പെടുന്നതായി ഫിലിപ്പീന്‍സിലെ കത്തോലിക്ക ബിഷപ്പ്. മാറാവി നഗരത്തിലെ മെത്രാനായ എഡ്വിന്‍ ലാ പെനയാണ് ആശങ്ക പങ്കുവെച്ചത്. ബന്ദികളാക്കപ്പെട്ടവരുടെ മോചനത്തിനായി സര്‍ക്കാര്‍ തലത്തില്‍ ഇതുവരെ യാതൊരു ഇടപെടലും നടത്തിയിട്ടിലായെന്ന എന്ന കാര്യവും അദ്ദേഹം ചൂണ്ടികാണിച്ചു. ഇക്കഴിഞ്ഞ ഇരുപത്തിനാലാം തീയതിയാണ് ആയുധധാരികളായ തീവ്രവാദികള്‍ മാറാവി നഗരത്തിലെ കത്തീഡ്രലിലേക്ക് അതിക്രമിച്ച് കയറി ഫാ. ചിട്ടോ സുഗാനോബിനേയും പന്ത്രണ്ടോളം വിശ്വാസികളെയും തട്ടികൊണ്ട് പോയത്. "ഫാദര്‍ ചിറ്റോ സുഗാനോബുള്‍പ്പെടെയുള്ള 16-ഓളം ബന്ദികളുടെ കാര്യത്തില്‍ ഞങ്ങള്‍ ആശങ്കാകുലരാണ്. അവര്‍ എവിടെയാണെന്ന് ഞങ്ങള്‍ക്കറിയില്ല. ഭീകരര്‍ക്ക് പണമാണ് ആവശ്യം എന്ന് ഞാന്‍ കരുതുന്നില്ല, തങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനായി ബന്ദികളെ മനുഷ്യമറയാക്കി ഉപയോഗിക്കുവാനാണ് അവരുടെ നീക്കം എന്നാണ് മനസ്സിലാക്കുന്നത്". ബിഷപ്പ് എഡ്വിന്‍ ലാ പെന പറഞ്ഞു. നഗരകവാടത്തില്‍ വെച്ച് ഒന്‍പതോളം ക്രിസ്ത്യാനികളെ ഭീകരര്‍ തടയുകയും അവരെ ഗേറ്റില്‍ കെട്ടിയിട്ടതിനു ശേഷം വധിച്ചതായും ബിഷപ്പ് എഡ്വിന്‍ വെളിപ്പെടുത്തി. ബന്ദികളാക്കപ്പെട്ട നിരപരാധികളെ മോചിപ്പിക്കുന്നതിന് സൈന്യത്തിന്റെ ഭാഗത്ത് നിന്നും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലായെന്നും അദ്ദേഹം പറഞ്ഞു. മാറാവി നഗരത്തില്‍ പ്രവേശിച്ച ഏതാണ്ട് 500-ഓളം വരുന്ന അബുസയ്യഫ് ഭീകരര്‍, നഗരത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാക സ്ഥാപിക്കുകയും, രണ്ട് സ്കൂളുകള്‍ക്ക് തീയിടുകയും ചെയ്തു. തീവ്രവാദികള്‍ പ്രദേശത്തെ ജയിലില്‍ നിന്നും തടവ് പുള്ളികളെ മോചിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. മനിലയിലെ കര്‍ദ്ദിനാളായ ലൂയീസ് അന്റോണിയോ ടാഗ്ലോ മാറാവി നഗരത്തിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഫിലിപ്പീന്‍സിലെ മുഴുവന്‍ കത്തോലിക്കാ സമൂഹവും ബന്ദികളാക്കപ്പെട്ടവരുടെ മോചനത്തിനായുള്ള പ്രാര്‍ത്ഥനയിലാണ്. സാമൂഹ്യമാധ്യമങ്ങള്‍ വഴിയും പ്രാര്‍ത്ഥനക്ക് ആഹ്വാനമുണ്ട്. നിരപരാധികളെ തട്ടികൊണ്ട് പോയവരുടെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മിന്‍ഡനാവോ ദ്വീപിലുള്ള മറ്റൊരു നഗരമായ കോട്ടാബാട്ടോയിലെ മെത്രാപ്പോലീത്തയായ കര്‍ദ്ദിനാള്‍ ഓര്‍ളാണ്ടോ ക്വിവീഡോ ആഹ്വാനം ചെയ്തു.
Image: /content_image/TitleNews/TitleNews-2017-05-30-10:50:54.jpg
Keywords: ഫിലി