Contents
Displaying 4721-4730 of 25088 results.
Content:
5005
Category: 1
Sub Category:
Heading: ചൈനയിലെ ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അഭ്യര്‍ത്ഥനയുമായി കര്‍ദിനാള്‍ സെന്‍
Content: ബെയ്ജിങ്ങ്: ചൈനയിലെ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങൾ അനവധിയാണെന്നും രാജ്യത്തെ വിശ്വാസികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും കർദിനാൾ ജോസഫ് സെൻ. സി.എൻ.എയ്ക്കു അനുവദിച്ച അഭിമുഖത്തിലാണ് ഹോങ്കോങ്ങ് എമിരറ്റസ് ബിഷപ്പിന്റെ അഭ്യര്‍ത്ഥന. പരിശുദ്ധ കന്യകാ മാതാവിന്റെ തിരുന്നാൾ ദിനത്തില്‍ തീക്ഷണതയോടെ പ്രാർത്ഥനാനിരതരാവുക എന്നത് നമ്മുടെ കടമയും ദൗത്യവുമാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവരുടെ സഹായമായ മാതാവിന്റെ തിരുന്നാളിനു മുന്‍പാണ് കർദിനാൾ സെൻ ഇക്കാര്യം സൂചിപ്പിച്ചത്. സഭാ ചരിത്രത്തിൽ ക്രൈസ്തവരുടെ സഹായത്തിനായി പരിശുദ്ധ അമ്മ എന്നും സന്നദ്ധയാണ്. ജപമാല പ്രാർത്ഥനയിലൂടെ പരിശുദ്ധ അമ്മയുടെ ശക്തി നമ്മുക്ക് ലഭിക്കുന്നു. പ്രാർത്ഥനയാണ് മാതാവ് നമ്മോട് ആവശ്യപ്പെടുന്നതെന്ന് ഫാത്തിമായിലെ പ്രത്യക്ഷീകരണത്തിന്റെ ഈ ശതാബ്ദി വേളയിൽ നാം ഓർമ്മിക്കണം. സഭാ സ്വാതന്ത്ര്യം അനുവദിക്കാത്ത സ്ഥലങ്ങളിലെ സഭയെയും ജനങ്ങളെയും പ്രതി പരിശുദ്ധ അമ്മയ്ക്ക് ഉത്കണ്ഠയുണ്ട്. ചൈനയിലെ സഭയുടെ പ്രവർത്തനങ്ങൾ ദൈവഹിതമനുസരിച്ച് ആയിരിക്കുവാൻ പരിശുദ്ധ അമ്മയുടെ സഹായം തേടാം. വിശ്വാസികളുടെ നിലനില്പിനും സമൂഹത്തിന്റെ ഒത്തൊരുമയ്ക്കും ധീരതയോടെ വിശ്വാസത്തിന് സാക്ഷികളാകാനും പ്രാർത്ഥനയിലും സ്നേഹത്തിലും ആഴപ്പെടാനും കർദിനാൾ സെൻ അഭ്യർത്ഥിച്ചു. 2007 ൽ ബനഡിക്റ്റ് പതിനാറാമൻ പാപ്പ എഴുതിയ കത്തിലൂടെയാണ് ക്രിസ്ത്യാനികളുടെ സഹായമായ മാതാവിന്റെ തിരുനാള്‍ ദിവസത്തില്‍ ( മെയ് 24) ചൈനയിലെ ക്രൈസ്തവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുന്ന ദിനമായി ആചരിക്കുവാന്‍ തുടങ്ങിയത്.
Image: /content_image/News/News-2017-05-26-06:04:45.jpeg
Keywords: ചൈന, ഹോങ്കോ

5006
Category: 6
Sub Category:
Heading: യേശു ദൈവരാജ്യത്തിന്‍റെ താക്കോലുകള്‍ പത്രോസിനു നൽകിയിരിക്കുന്നു
Content: "സ്വര്‍ഗരാജ്യത്തിന്‍റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും." (മത്തായി 16:19) #{red->n->b->യേശു ഏകരക്ഷകൻ: മെയ് 11}# <br> ഏകരക്ഷകനായ യേശു മാനവരക്ഷക്കായി ഭൂമിയിൽ സ്ഥാപിച്ച സംവിധാനങ്ങൾ നാം ഒരിക്കലും വിസ്മരിച്ചുകൂടാ. യേശു തന്‍റെ പരസ്യജീവിതത്തിന്‍റെ പ്രാരംഭത്തില്‍ത്തന്നെ, തന്നോടൊത്ത് ആയിരിക്കുവാനും, തന്‍റെ ദൗത്യനിര്‍വഹണത്തില്‍ പങ്കുചേരുവാനും വേണ്ടി പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തു. തന്‍റെ അധികാരത്തില്‍ അവിടുന്ന് അവരെ പങ്കുകാരാക്കി. ദൈവരാജ്യം പ്രഘോഷിക്കുവാനും, രോഗികളെ സുഖപ്പെടുത്തുവാനുമായി അവിടുന്ന് അവരെ അയച്ചു. ഇവര്‍ ക്രിസ്തുവിന്‍റെ രാജ്യവുമായി എന്നും ബന്ധപ്പെട്ടിരിക്കുന്നു. കാരണം, ഇവര്‍ വഴിയാണ് അവിടുന്ന് സഭയെ നയിക്കുന്നത്: സ്വർഗ്ഗീയ പിതാവ് യേശുവിനു രാജ്യം കല്‍പിച്ചുനൽകിയിരിക്കുന്നതു പോലെ യേശു അപ്പസ്തോലന്മാർക്കും അധികാരം നൽകുന്നു. അതു അവർ യേശുവിന്റെ രാജ്യത്തില്‍ അവിടുത്തെ മേശയില്‍ നിന്നു ഭക്ഷിക്കുകയും, പാനം ചെയ്യുകയും, സിംഹാസനങ്ങളില്‍ ഇരുന്ന് ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളെ വിധിക്കുകയും ചെയ്യുന്നതിനു വേണ്ടിയാണ് (cf: ലൂക്കാ 22:29-30). പന്ത്രണ്ടുപേരുടെ ഗണത്തില്‍ ശിമയോന്‍ പത്രോസിനാണ് പ്രഥമസ്ഥാനം. പിതാവില്‍ നിന്നുള്ള വെളിപാടിന്‍റെ ഫലമായി, "നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാണ്" എന്നു പത്രോസ് ഏറ്റുപറഞ്ഞു. അപ്പോള്‍ അവിടുന്ന് അവനോടു പറഞ്ഞു: "നീ പത്രോസാണ്; ഈ പാറമേല്‍ എന്‍റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരെ പ്രബലപെടുകയില്ല." സജീവശിലയായ ക്രിസ്തു, പത്രോസിന്‍റെമേല്‍ പണിയപ്പെട്ട തന്‍റെ സഭയ്ക്കു, മരണശക്തികള്‍ക്കെതിരേ വിജയം ഉറപ്പു നല്‍കുന്നു. യേശു പത്രോസിന് ഒരു പ്രത്യേകാധികാരം നല്‍കി. "സ്വര്‍ഗരാജ്യത്തിന്‍റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും." 'താക്കോലുകളുടെ അധികാരം' സഭയാകുന്ന ദൈവഭവനത്തെ ഭരിക്കാനുള്ള അധികാരമാണ്. ഏക രക്ഷകനും ലോകരക്ഷകനുമായ യേശു തന്‍റെ പുനരുത്ഥാനശേഷം പ്രസ്തുത അധികാരത്തെ സ്ഥിരീകരിച്ചുകൊണ്ട് പത്രോസിനോട് പറഞ്ഞു: "എന്‍റെ ആടുകളെ മേയ്ക്കുക." 'കെട്ടുവാനും അഴിക്കുവാനുമുള്ള അധികാരം' എന്നത് പാപങ്ങളില്‍ നിന്നു മനുഷ്യരെ വിമോചിപ്പിക്കുവാനും വിശ്വാസപ്രബോധനപരമായ പ്രഖ്യാപനങ്ങള്‍ നടത്തുവാനും സഭയില്‍ ശിക്ഷണപരമായ നടപടികള്‍ എടുക്കുവാനുമുള്ള അധികാരമാണു സൂചിപ്പിക്കുന്നത്. അപ്പസ്തോലന്മാരുടെ ശുശ്രൂഷയിലൂടെ, വിശേഷിച്ചു പത്രോസിന്‍റെ ശുശ്രൂഷയിലൂടെയാണ്, യേശു പ്രസ്തുതാധികാരം സഭയെ ഭരമേല്‍പ്പിച്ചിരിക്കുന്നത്. പതോസിനു മാത്രമാണ് രാജ്യത്തിന്‍റെ താക്കോലുകള്‍ അവിടുന്ന് പ്രത്യേകമായി ഏല്‍പ്പിച്ചിരിക്കുന്നത്. #{red->n->b->വിചിന്തനം}# <br> ദൈവത്തെ തേടിയലയുന്ന മനുഷ്യവംശത്തിന് 'മനുഷ്യനെ അന്വേഷിച്ചു വരുന്ന' സത്യദൈവത്തെ കാണിച്ചുകൊടുക്കുവാനും അതിലൂടെ മനുഷ്യവംശം മുഴുവൻ രക്ഷപ്രാപിക്കുവാനും വേണ്ടി ദൈവരാജ്യത്തിന്‍റെ താക്കോലുകള്‍ യേശു പത്രോസിനു നൽകിയിരിക്കുന്നു. ലോകരക്ഷകനായ ക്രിസ്തു, ഭൂമിയിൽ സ്വർഗ്ഗരാജ്യം ഉദ്ഘാടനം ചെയ്തു. ഈ രാജ്യത്തിന്റെ വിത്തും സമാരംഭവുമാണ് സഭ. ഒരു കുഞ്ഞ് ഈ ഭൂമിയിലേക്കു പിറന്നു വീഴുന്ന നിമിഷം മുതൽ മരണശേഷം അവന്റെ ശരീരം അന്ത്യവിധി ദിനത്തിൽ ഉയിർപ്പിക്കപ്പെടാനായി ദൈവ സന്നിധിയിലേക്ക് സമർപ്പിക്കുന്ന നിമിഷം വരെ സഭ ഓരോ വിശ്വാസിയോടും ഒപ്പം സഞ്ചരിക്കുന്നു. അതിനാൽ സഭയിലൂടെ അല്ലാതെ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക എന്നത് ഒരു മനുഷ്യനു ചിന്തിച്ചു നോക്കാൻ പോലും കഴിയാത്ത കാര്യമാണ്. ഈ ലോകം മുഴുവനുമുള്ള എല്ലാ മനുഷ്യരും സഭാമാതാവിന്റെ കരം പിടിച്ചുകൊണ്ട് വഴിയും സത്യവും ജീവനുമായ യേശുവിനെ അനുഗമിക്കുവാൻ വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-05-25-15:55:22.jpg
Keywords: യേശു,ക്രിസ്തു

5007
Category: 1
Sub Category:
Heading: അമേരിക്കയുടെ പ്രഥമവനിത കത്തോലിക്ക വിശ്വാസി: റിപ്പോര്‍ട്ടുമായി ഡെയിലി മെയില്‍
Content: വത്തിക്കാന്‍ സിറ്റി: ജോണ്‍ എഫ്. കെന്നഡിക്കും, അദ്ദേഹത്തിന്റെ ഭാര്യയായ ജാക്കിക്കും ശേഷം വൈറ്റ്ഹൗസില്‍ താമസിക്കുന്ന ആദ്യത്തെ കത്തോലിക്ക മെലാനിയ ട്രംപാണെന്ന റിപ്പോര്‍ട്ടുമായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ഡെയിലി മെയില്‍. ഇന്നലെ മാര്‍പാപ്പയുമായുള്ള കൂടികാഴ്ചക്കു ശേഷം അമേരിക്കയുടെ പ്രഥമവനിത കത്തോലിക്ക വിശ്വാസിയാണെന്ന കാര്യം മെലാനിയയുടെ ഔദ്യോഗിക വക്താവായ സ്റ്റെഫാനി ഗ്രിഷാം തങ്ങളുടെ റിപ്പോര്‍ട്ടറോട് പറഞ്ഞുവെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വാര്‍ത്തയുടെ ലിങ്കിനെ ഉദ്ധരിച്ച് മെലാനിയയെ പറ്റിയുള്ള വീക്കിപീഡിയ പേജിലും കഴിഞ്ഞ ദിവസം മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ പരിശുദ്ധപിതാവുമായുള്ള സന്ദര്‍ശനത്തിനിടെ മെലാനിയ തന്റെ കൈയ്യിലുള്ള ജപമാല മാര്‍പാപ്പയെ കൊണ്ട് വെഞ്ചിരിപ്പിച്ചിരിന്നു. വത്തിക്കാനില്‍നിന്നും യാത്രപറഞ്ഞ്, ഇറ്റാലിയന്‍ പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ചയ്ക്കായി റോമിലുള്ള പ്രസിഡന്‍ഷ്യല്‍ മന്ദിരത്തിലേയ്ക്കു യാത്രതിരിച്ച സമയത്ത് മെലാനിയ ട്രംപ് ഉണ്ണിയേശുവിന്‍റെ നാമത്തില്‍ വത്തിക്കാന്‍റെ കീഴില്‍ റോമിലുള്ള കുട്ടികളുടെ ആശുപത്രിയും ഗവേഷണകേന്ദ്രവും സന്ദര്‍ശിച്ചിരിന്നു. അവിടത്തെ പരിശുദ്ധ മാതാവിന്റെ രൂപത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചാണ് മെലാനിയ പ്രാര്‍ത്ഥിച്ചത്. ആശുപത്രിയിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ കിടക്കുന്ന കുട്ടികള്‍ക്കൊപ്പം ചിലവഴിച്ച സമയം തനിക്ക് മറക്കുവാന്‍ കഴിയുകയില്ലായെന്നും കുഞ്ഞുങ്ങള്‍ക്ക് വേണ്ടി അനുദിനം പ്രാര്‍ത്ഥിക്കുമെന്നും സന്ദര്‍ശനത്തിന് ശേഷം മെലാനിയ ട്രംപ് വ്യക്തമാക്കി. മെലാനിയ കത്തോലിക്കയാണെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും എന്നാണ് അവര്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചതെന്ന കാര്യം വ്യക്തമല്ല. സ്ലോവേനിയായിലെ ഒരു കമ്മ്യൂണിസ്റ്റ്കാരനായിരുന്നു മെലാനിയയുടെ പിതാവ്. ഇതിനാല്‍ തന്നെ അദ്ദേഹത്തിനോ കുടുംബത്തിനോ മതവുമായി അടുത്തബന്ധം ഉണ്ടായിരിന്നില്ലായെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രിസ്ബിറ്റേറിയന്‍ അംഗമായ ഡൊണാള്‍ഡ് ട്രംപുമായി മെലാനിയയുടെ വിവാഹം നടന്നത് ഫ്ലോറിഡയിലെ എപ്പിസ്കോപ്പല്‍ ദേവാലയത്തില്‍ വെച്ചായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഫ്ലോറിഡയിലെ പ്രസിഡന്‍ഷ്യല്‍ റാലിക്കിടയില്‍ “സ്വര്‍ഗ്ഗസ്ഥനായ പിതാവേ..” എന്ന പ്രാര്‍ത്ഥന ചൊല്ലിയ മെലാനിയ ട്രംപിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിന്നു.
Image: /content_image/News/News-2017-05-25-13:03:07.jpg
Keywords: മെലാനിയ

5008
Category: 18
Sub Category:
Heading: ഫാ. ടോമിന്റെ മോചനം: പ്രധാനമന്ത്രിയെ നേരില്‍ കാണുമെന്ന് മുഖ്യമന്ത്രി
Content: തിരുവനന്തപുരം: യെമനിൽ നിന്നു ഭീകരര്‍ തട്ടിക്കൊണ്ടു പോയ ഫാ. ടോം ഉഴുന്നാലിന്‍റെ മോചനത്തിനായി പ്രധാനമന്ത്രിയെ നേരിൽ കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത പ്രാവശ്യം പ്രധാനമന്ത്രിയെ കാണുമ്പോൾ വൈദികന്റെ മോചനത്തിന് വേണ്ടിയുള്ള കാര്യം അദ്ദേഹത്തിന്‍റെ ശ്രദ്ധയിൽ പ്പെടുത്തുമെന്ന് മുഖ്യമന്ത്രി സഭയിൽ അറിയിച്ചു. ഫാ. ടോം ഉഴുന്നാലിന്‍റെ മോചനവുമായി ബന്ധപ്പെട്ട് കെ.എം. മാണി എംഎൽഎയുടെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Image: /content_image/India/India-2017-05-26-01:02:45.jpg
Keywords: ടോം

5009
Category: 1
Sub Category:
Heading: സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നവംബര്‍ 4നു തന്നെ: വത്തിക്കാനില്‍ നിന്നു സ്ഥിരീകരണം
Content: കൊച്ചി: സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ ഔദ്യോഗിക ചടങ്ങ് നവംബര്‍ നാലിനു തന്നെ നടക്കുമെന്ന്‍ വത്തിക്കാന്‍ സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ചടങ്ങുകള്‍ നടക്കുക. ഇക്കാര്യം സ്ഥിരീകരിച്ചു വത്തിക്കാനില്‍ നിന്നുള്ള അറിയിപ്പ് ഇന്നലെ ഇന്‍ഡോര്‍ ബിഷപ്സ് ഹൗസിലും എഫ്സിസി സന്യാസിനി സമൂഹത്തിന്റെ ആലുവയിലെ ആസ്ഥാനത്തും ലഭിച്ചു. നവംബര്‍ 4നു സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തുമെന്ന് നേരത്തെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ടായിരിന്നു. വത്തിക്കാനിലെ നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘത്തിന്റെ പ്രീഫെക്ട് കര്‍ദിനാള്‍ ഡോ. ആഞ്ജലോ അമാത്തോയുമായി എഫ്സിസി സന്യാസിനീ സമൂഹത്തിന്റെ മദര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ് ഇന്നലെ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തിയിരിന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം. തിരുസംഘത്തിന്റെ ഡപ്യൂട്ടി സെക്രട്ടറി മോണ്‍. റോബര്‍ട്ട് സാര്‍ണോയും ചടങ്ങിൽ പങ്കെടുക്കും. ഇരുവരും നവംബര്‍ രണ്ടിന് ഇന്ത്യയിലെത്തും. ഇന്‍ഡോര്‍ ബിഷപ്സ് ഹൗസിനു സമീപത്തെ സെന്റ് പോള്‍സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ രാവിലെ പത്തിനു ശുശ്രൂഷകള്‍ ആരംഭിക്കും. പ്രഖ്യാപനത്തിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്ത മദര്‍ ജനറല്‍, കര്‍ദിനാളിനെ ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചു. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, ഭോപ്പാല്‍ ആര്‍ച്ച്ബിഷപ് ഡോ. ലിയോ കൊര്‍ണേലിയോ, മധ്യപ്രദേശിലെയും കേരളത്തിലെയും മെത്രാപ്പോലീത്തമാര്‍, മെത്രാന്മാര് എന്നിവരും പ്രഖ്യാപന ശുശ്രൂഷകളില്‍ പങ്കെടുക്കും. തുടര്‍ന്നു മന്ത്രിമാരുള്‍പ്പെടെ പ്രമുഖരുടെ സാന്നിധ്യത്തില്‍ പൊതുസമ്മേളനവും ഉണ്ടാകും. ചടങ്ങുകള്‍ക്കു മുന്നോടിയായി മൂന്നിനു വൈകുന്നേരം ഇന്‍ഡോറിലെ സെന്റ് ഫ്രാന്‍സിസ് കത്തീഡ്രലില്‍ പ്രത്യേക പ്രാര്‍ഥനാശുശ്രൂഷകള്‍ ഉണ്ടാകും. അഞ്ചിനു സിസ്റ്റര്‍ റാണി മരിയയുടെ കബറിടമുള്ള ഉദയ്നഗര്‍ സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ മെത്രാന്മാരുടെ കാര്‍മികത്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിക്കും. കേരളസഭയുടെ കൃതജ്ഞതാബലി എറണാകുളം-അങ്കമാലി അതിരൂപതയുടെ ആതിഥേയത്വത്തില്‍ നവംബറില്‍ കൊച്ചിയില്‍ നടക്കും.
Image: /content_image/India/India-2017-05-26-01:12:24.jpg
Keywords: സിസ്റ്റര്‍ റാണി

5010
Category: 18
Sub Category:
Heading: എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച ദളിത് കത്തോലിക്കരുടെ ഫീസ് കെസിബിസി വഹിക്കും
Content: കൊച്ചി: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച ദളിത് കത്തോലിക്കാ വിദ്യാർത്ഥികൾക്കു തുടർപഠനത്തിനുള്ള മുഴുവൻ കോഴ്സ് ഫീസും കെസിബിസി കമ്മീഷൻ വഹിക്കുമെന്നു എസ് സിഎസ്ടി കമ്മീഷൻ ചെയർമാൻ മാർ ജേക്കബ് മുരിക്കൻ അറിയിച്ചു. സിബിസിഐയുടെ ദളിത് ശാക്തീകരണനയം സംബന്ധിച്ച പഠനരേഖയെക്കുറിച്ചു കേരള കത്തോലിക്കാ മെത്രാൻസമിതിയുടെ ദളിത് കാത്തലിക് മഹാജനസഭ (ഡിസിഎംഎസ്) പാലാരിവട്ടം പിഒസിയിൽ നടത്തിയ അവബോധന സെമിനാറിലാണ് ഇക്കാര്യം അദ്ദേഹം പ്രഖ്യാപിച്ചത്. സമ്മേളനം സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ദളിത് സമൂഹത്തിന്റെ സമഗ്രമായ ക്ഷേമത്തിനു സഭ പ്രതിജ്ഞാബദ്ധമാണെന്നു അദ്ദേഹം പറഞ്ഞു. സിബിസിഐ തിയോളജിക്കൽ കമ്മീഷൻ ചെയർമാനും പാലാ രൂപതാധ്യക്ഷനുമായ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. നയരേഖയുടെ ദൈവശാസ്ത്രവീക്ഷണങ്ങൾ അദ്ദേഹം വിശദീകരിച്ചു. കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ് ഫിലിപ്പോസ് മാർ സ്റ്റെഫാനോസ്, സെക്രട്ടറി ഫാ. ഷാജ്കുമാർ, ജോയിന്റ് സെക്രട്ടറി ജയിംസ് എലവുങ്കൽ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2017-05-26-01:29:30.jpg
Keywords: കെസിബിസി, ദളിത്

5011
Category: 18
Sub Category:
Heading: ധന്യന്‍ മാര്‍ കുര്യാളശ്ശേരിയുടെ ചരമവാര്‍ഷികാചരണം ഇന്ന് മുതല്‍
Content: ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനും ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായ ധന്യൻ മാർ തോമസ് കുര്യാളശേരിയുടെ 92-ാം ചരമവാർഷികാചരണം ഇന്നു മുതൽ ജൂണ്‍ രണ്ട് വരെ സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടക്കും. ഇന്ന് മൂന്നിന് പാറേൽ പള്ളിയിൽനിന്നു സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിലെ കബറിടത്തിലേക്ക് ചെറുപുഷ്പ മിഷൻ ലീഗിന്റെയും ആരാധനാ സന്യാസിനീ സമൂഹത്തിന്റെയും നേതൃത്വത്തിൽ തീർഥാടനം നടക്കും. പാറേൽ പള്ളി വികാരി ഫാ.ജേക്കബ് വാരിക്കാട്ട് തീർഥാടനം ഉദ്ഘാടനം ചെയ്യും. ചെറുപുഷ്പ മിഷൻലീഗ് അതിരൂപതാ ഡയറക്ടർ റവ.ഡോ.ജോബി കറുകപ്പറന്പിൽ ഫ്ളാഗ് ഓഫ് ചെയ്യും. തീർഥാടനം എത്തിച്ചേർന്നു കഴിയുന്പേൾ മർത്ത്മറിയം കബറിട പള്ളിയിൽ റവ.ഡോ.ടോം പുത്തൻകളം വിശുദ്ധകുർബാന അർപ്പിക്കും. നാളെ ഉച്ചകഴിഞ്ഞ് 3.30ന് കബറിട പള്ളിയിൽ ആരാധന, 4.30ന് വിശുദ്ധ കുർബാന ഫാ. ജിതിൻ എംസിബിഎസ്. 28ന് വൈകുന്നേരം നാലിന് വയിയപള്ളിയിൽ ആരാധന, അഞ്ചിന് ഫാ.ബോണി തറപ്പിൽ വിശുദ്ധകുർബാന അർപ്പിക്കും. 29 മുതൽ ജൂണ്‍ ഒന്നുവരെ തീയതികളിൽ ഉച്ചകഴിഞ്ഞ് 3.30ന് ആരാധന, 4.30ന് വിശുദ്ധകുർബാന. ഈ ദിവസങ്ങളിൽ റവ.ഡോ.തോമസ് വടക്കേൽ, ഫാ.സാനു പുതുശേരി, റവ.ഡോ.ജോസഫ് അത്തിക്കൽ, ഫാ.സെബാസ്റ്റ്യൻ മണപ്പാത്തുപറന്പിൽ എന്നിവർ വിശുദ്ധകുർബാന അർപ്പിക്കും. മാർ തോമസ് കുര്യാളശേരിയുടെ ചരമവാർഷിക ദിനമായ രണ്ടിന് രാവിലെ ആറിന് വിശുദ്ധ കുർബാന മോണ്‍.ഫിലിഫ്സ് വടക്കേക്കളം. 7.30ന് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുർബാന അർപ്പിക്കും. വികാരി ഫാ.കുര്യൻ പുത്തൻപുര സഹ കാർമികനായിരിക്കും. 10.30ന് ജഗദൽപൂർ ബിഷപ് മാർ ജോസഫ് കൊല്ലംപറന്പിൽ വിശുദ്ധ കുർബാന അർപ്പിക്കും. ഫാ.ജോസി താമരശേരി, ഫാ.ജോസഫ് കൊല്ലാറ എന്നിവർ സഹകാർമികരായിരിക്കും. തുടർന്ന് നേർച്ച ഭക്ഷണം വെഞ്ചരിപ്പ്, ശ്രാദ്ധം. 12ന് അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ വിശുദ്ധകുർബാന അർപ്പിക്കും. ഫാ.വർഗീസ് താനമാവുങ്കൽ, ഫാ.ജോബി മൂലയിൽ എന്നിവർ സഹകാർമികരായിരിക്കും.
Image: /content_image/India/India-2017-05-26-01:34:56.jpg
Keywords: ധന്യ

5012
Category: 18
Sub Category:
Heading: കേരള മദ്യവിരുദ്ധ ഏകോപന സമിതിക്ക് പുതിയ നേതൃത്വം
Content: കൊച്ചി: മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ സംസ്ഥാനതല കൂട്ടായ്മയായ കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെ സംസ്ഥാന ചെയർമാനായി ജസ്റ്റീസ് പി.കെ. ഷംസുദ്ദീൻ, സംസ്ഥാന ജനറൽ സെക്രട്ടറിയായി ചാർളിപോൾ, ജനറൽ ട്രഷററായി പ്രഫ. കെ.കെ. കൃഷ്ണൻ എന്നിവരെ തെരഞ്ഞെടുത്തു. 25 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു. ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ഫാ. സെബാസ്റ്റ്യൻ വട്ടപ്പറന്പിൽ, ഫാ. ജോർജ് നേരേവീട്ടിൽ, ഫാ. പീറ്റർ ഇല്ലിമൂട്ടിൽ കോറെപ്പിസ്കോപ്പ, പ്രഫ. തങ്കം ജേക്കബ് ഹിൽട്ടൻ ചാൾസ് -വൈസ് ചെയർമാൻമാർ, പ്രസാദ് കുരുവിള, ടി.എം. വർഗീസ്, പി.എച്ച്. ഷാജഹാൻ, എൻ.ഡി. പ്രേമചന്ദ്രൻ, മിനി ആന്‍റണി, ജയിംസ് കോറന്പേൽ-സെക്രട്ടറിമാർ എന്നിവരാണു മറ്റു ഭാരവാഹികൾ. പാലാരിവട്ടം പിഒസിയിൽ ചേർന്ന സംസ്ഥാന വാർഷിക ജനറൽ ബോഡിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. മൂന്നുവർഷമാണു പ്രവർത്തന കാലാവധി. ജില്ലാതല സമിതികൾ ജൂണ്‍ 15 നുള്ളിൽ പുനഃസംഘടിപ്പിക്കും. ജൂണ്‍ 26ന് ആഗോള ലഹരിവിരുദ്ധ ദിനാചരണം കൊച്ചിയിൽ സംഘടിപ്പിക്കും.
Image: /content_image/India/India-2017-05-26-05:43:45.jpg
Keywords: മദ്യ

5013
Category: 1
Sub Category:
Heading: റോം ആക്രമിക്കുമെന്ന പ്രഖ്യാപനവുമായി ഇസ്ലാമിക് സ്റ്റേറ്റ്സ്: തെളിവുകള്‍ പുറത്ത്
Content: ടെല്‍ അവീവ്: കഴിഞ്ഞ തിങ്കളാഴ്ച ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ അരീനയിൽ നടത്തിയ ഭീകരാക്രമണത്തിന് ശേഷം ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ റോം ആക്രമിക്കുവാന്‍ പദ്ധതിയിടുന്നു എന്നതിനുള്ള തെളിവുകള്‍ പുറത്ത്. ഐഎസ് ജിഹാദികള്‍ ആശയവിനിമയത്തിനുപയോഗിച്ചിരുന്ന ടെലഗ്രാം അക്കൗണ്ടിലെ ചാറ്റിംഗ് പുറത്തുവന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്. റോമിന് പുറമേ അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ആക്രമിക്കുവാനുമുള്ള പദ്ധതിയും ഐഎസിനുണ്ടെന്ന് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ 'ബ്രേറ്റ്ബാര്‍ട്ട്' റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഎസ് തീവ്രവാദികളും അനുയായികളും നടത്തിയ ചാറ്റിംഗൂം മാധ്യമം പുറത്തുവിട്ടിട്ടുണ്ട്. മാഞ്ചസ്റ്ററില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം കഴിഞ്ഞ ചൊവ്വാഴ്ച ഐസിസ് ഏറ്റെടുത്തതിന് പിന്നാലെയാണ് ഈ ആശയവിനിമയം നടന്നിട്ടുള്ളത്. മുജാഹിദീന്റെ ആഗ്രഹങ്ങള്‍ നിറവേറ്റുകയും, അവിശ്വാസികള്‍ക്ക് നാശംവരുത്തുകയും ചെയ്ത അല്ലാഹുവിന് നന്ദി പറയുന്നു എന്നും തങ്ങള്‍ റോം കീഴടക്കി അവിടെ അല്ലാഹുവിന്റെ നാമത്തെ സ്തുതിക്കുമെന്നും, അവിശ്വാസികളായ പാശ്ചാത്യ രാജ്യങ്ങളുടെ സുരക്ഷ തങ്ങള്‍ തകര്‍ക്കുമെന്നും ടെലഗ്രാം സന്ദേശത്തില്‍ പറയുന്നു. ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ബ്രിട്ടണില്‍ സംഭവിക്കുന്നതെന്നും, ഇതിലും കൂടുതല്‍ വരുവാനിരിക്കുന്നുണ്ടെന്നും, അവരുടെ രാജ്യങ്ങളുടെ മര്‍മ്മത്ത് തന്നെ തങ്ങള്‍ ആക്രമിക്കുമെന്നും എവിടെനിന്നാണ് ആക്രമണം വരികയെന്ന് അവര്‍ക്ക് ചിന്തിക്കുവാന്‍ പോലും കഴിയുകയില്ലായെന്നും ടെലഗ്രാം ചാറ്റിംഗില്‍ കുറിച്ചിട്ടുണ്ട്. മുസ്ലീമിനെതിരായി പ്രവര്‍ത്തിക്കുന്ന അവിശ്വാസികളുടെ രാജ്യങ്ങളെ നിശബ്ദരാക്കുന്നതില്‍ അല്ലാഹു തങ്ങളുടെ കരങ്ങളെ ശക്തിപ്പെടുത്തും. മാഞ്ചസ്റ്ററില്‍ ആക്രമണം നടത്തിയ നമ്മുടെ സഹോദരനെ അല്ലാഹു ഒരു രക്തസാക്ഷിയായി സ്വീകരിക്കുമെന്നും മൊസൂളിലെ ഒമൈര്‍ അല്‍സുലാവി എന്ന ഐഎസ് തീവ്രവാദി അയച്ച സന്ദേശത്തില്‍ പറയുന്നു. മാഞ്ചസ്റ്ററിലെ അക്രമിയുടെ ശരീര ഭാഗങ്ങള്‍ അനുഗ്രഹിക്കപ്പെട്ടതാണെന്നും, ഇസ്ലാമിക് സ്റ്റേറ്റ് തങ്ങളുടെ പ്രതികാരം മറന്നിട്ടില്ലെന്നുള്ളതിന്റെ തെളിവാണ് ഈ ആക്രമണമെന്നും 'ഖലീഫയുടെ കൊച്ചുമകന്‍' എന്ന് പേരുള്ള അക്കൗണ്ടിന്റെ ഉടമ കുറിച്ചു. മുസ്ലീമിന്റെ പ്രതികാരത്തിന്റെ കേന്ദ്രം അമേരിക്കയിലായിരിക്കുമെന്നും, അമേരിക്കയുടെ നെഞ്ചിലുള്ള അക്രമണം അടുത്തുകഴിഞ്ഞു എന്നുമാണ് മറ്റൊരാള്‍ കുറിച്ചിട്ടിരിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളുടെ വളര്‍ച്ചയില്‍ അസ്വസ്ഥരാണെന്നും അമുസ്ലിംങ്ങളെ ഉന്മൂലനം ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഐഎസ് ഭീകരരും അനുയായികളും നടത്തിയ ചാറ്റിംഗില്‍ നിന്നും വ്യക്തമാണ്. കഴിഞ്ഞ തിങ്കളാഴ്ച മാഞ്ചസ്റ്ററില്‍ നടന്ന ഐഎസ് ആക്രമണത്തില്‍ 22-ഓളം പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.
Image: /content_image/TitleNews/TitleNews-2017-05-26-09:27:28.jpg
Keywords: ഐഎസ്, റോം

5014
Category: 6
Sub Category:
Heading: യേശുക്രിസ്തു ലോകം മുഴുവന്‍റെയും കര്‍ത്താവാണ്; അവിടുന്ന് എല്ലാ ഭരണത്തിനും അധികാരത്തിനും ശക്തിക്കും ആധിപത്യത്തിനും അതീതനാണ്
Content: " സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും" (മത്തായി 16:19) #{red->n->b->യേശു ഏകരക്ഷകൻ: മെയ് 12}# <br> "അവനില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപ ത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്". (കൊളോ 1:16) യേശുക്രിസ്തു ക്രിസ്ത്യാനികളുടെ മാത്രം കർത്താവല്ല. അവിടുന്ന് ലോകം മുഴുവന്റെയും കർത്താവാണ്. ലോകത്തെ മുഴുവൻ രക്ഷിക്കുവാൻ വേണ്ടിയാണ് അവിടുന്ന് മനുഷ്യനായി പിറന്നതും, കുരിശിൽ മരിച്ചതും ഉത്ഥാനം ചെയ്തതും. ലോകത്തെ മുഴുവൻ വിധിക്കാൻ വേണ്ടിയായിരിക്കും അവിടുന്ന് വീണ്ടും വരുന്നത്. അവിടന്നു നമ്മുടെ മുകളിലാണ്. നാം ആരാധനയില്‍ മുട്ടുകുത്തുന്നത് അവിടത്തെ മുമ്പില്‍ മാത്രമാണ്. സഭയുടെ ശിരസ്സെന്ന നിലയില്‍ അവിടന്ന് നമ്മോടു കൂടെയാണ്. സഭയില്‍ ദൈവരാജ്യം ഇപ്പോള്‍ത്തന്നെ തുടങ്ങുന്നതിനാൽ അവിടന്ന് നമ്മുടെ മുന്‍പിലാണ്. ചരിത്രത്തിന്‍റെ കര്‍ത്താവെന്ന നിലയില്‍, യേശുക്രിസ്തുവിൽ അന്ധകാര ശക്തികള്‍ ആത്യന്തികമായി കീഴടക്കപ്പെടുകയും ലോകത്തിന്‍റെ ഭാഗധേയങ്ങള്‍ ദൈവത്തിന്‍റെ പദ്ധതിയനുസരിച്ച് പൂര്‍ണതയിലെത്തിക്കുകയും ചെയ്തിരിക്കുന്നു. ലോകം മുഴുവനും നവീകരിക്കാനും പൂര്‍ത്തിയാക്കാനുമായി, നമ്മള്‍ അറിയാത്ത ഒരു ദിവസം അവിടന്ന് മഹത്വത്തില്‍ നമ്മെ കണ്ടുമുട്ടാന്‍ വരുന്നു. മരിച്ചവരുടെയും ജീവിക്കുന്നവരുടെയും മേല്‍ ക്രിസ്തു മരിക്കുകയും പുനര്‍ജീവിക്കുകയും ചെയ്തു. ക്രിസ്തുവിന്‍റെ സ്വര്‍ഗ്ഗാരോഹണം ദൈവത്തിന്‍റെ ശക്തിയിലും അധികാരത്തിലുമുള്ള അവിടുത്തെ മനുഷ്യത്വത്തിന്‍റെ പങ്കുചേരലിനെ സൂചിപ്പിക്കുന്നു. യേശുക്രിസ്തു കര്‍ത്താവാണ്: സ്വര്‍ഗത്തിലും ഭൂമിയിലും ഉള്ള സര്‍വാധികാരവും അവിടുത്തേതാണ്. അവിടുന്ന് എല്ലാ ഭരണത്തിനും അധികാരത്തിനും ശക്തിക്കും ആധിപത്യത്തിനും അതീതനാണ്. എന്തെന്നാല്‍, പിതാവ്, 'സര്‍വ്വവും അവിടുത്തെ പാദത്തിന്‍ കീഴിലാക്കി'. മനുഷ്യചരിത്രവും സൃഷ്ടി മുഴുവനും അവിടുന്നില്‍ പുന:സമാഹരിക്കപ്പെടുകയും സര്‍വ്വാതിശായിയായ വിധത്തില്‍ പൂര്‍ത്തിയാക്കപ്പെടുകയും ചെയ്യുന്നു. അതിനാൽ, ക്രിസ്തു ലോകം മുഴുവന്‍റെയും ചരിത്രത്തിന്‍റെയും കര്‍ത്താവാണ്. #{green->n->n->'യേശുക്രിസ്തു ലോകത്തിന്‍റെ കര്‍ത്താവും ചരിത്രത്തിന്‍റെ കര്‍ത്താവുമാണ്. എന്തെന്നാല്‍ എല്ലാം അവിടത്തേക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്, എല്ലാ മനുഷ്യരെയും അവിടന്നു വീണ്ടെടുത്തു, എല്ലാവരെയും അവിടന്നു വിധിക്കുകയും ചെയ്യും.'}# (YOUCAT 110) #{red->n->b->വിചിന്തനം}# <br> 'യേശു കര്‍ത്താവാണ്' എന്നു ഏറ്റു പറയുവാനും ലോകത്തോടു പ്രഘോഷിക്കുവാനും ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നു. പരിശുദ്ധാത്മാവ് മുഖേനയല്ലാതെ നമ്മുക്ക് അതിന് സാധിക്കുകയില്ല. ഇപ്രകാരം നമ്മൾ ഏറ്റുപറയുമ്പോൾ 'യേശുക്രിസ്തു ലോകം മുഴുവന്‍റെയും കര്‍ത്താവാണ്' എന്ന സത്യം നാം തിരിച്ചറിയണം. അവിടുന്ന് എല്ലാ ഭരണത്തിനും, അധികാരത്തിനും, ശക്തിക്കും, ആധിപത്യത്തിനും അതീതനാണ്. അതിനാൽ യേശുക്രിസ്തുവിനെ പ്രഘോഷിക്കുവാൻ ഈ ലോകത്തിലെ ഒരു ശക്തിയെയും നാം ഭയപ്പെടേണ്ടതില്ല. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-05-26-14:23:40.jpg