Contents

Displaying 4691-4700 of 25075 results.
Content: 4975
Category: 18
Sub Category:
Heading: ഫാ. ടോമിന്റെ മോചനത്തിനായി പുതിയ ക്യാമ്പെയിന്‍ ആരംഭിച്ചു
Content: കൊ​​​ച്ചി: ഭീ​​​ക​​​ര​​​ര്‍ ത​​​ട്ടി​​​ക്കൊ​​​ണ്ടു പോ​​​യ മ​​​ല​​​യാ​​​ളി വൈ​​​ദി​​​ക​​​ന്‍ ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ലി​​​ന്‍റെ മോ​​​ച​​​ന​​​ത്തി​​​നാ​​​യി ഒ​​​രു ല​​​ക്ഷം ഇ-​​​മെ​​​യി​​​ല്‍ പ​​​രാ​​​തി അ​​​യ​​​യ്ക്കു​​​ന്ന ക്യാമ്പെയിന് തു​​​ട​​​ക്ക​​​മാ​​​യി. മ​​​ല​​​യോ​​​ര വി​​​ക​​​സ​​​ന സ​​​മി​​​തി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം കാ​​​ലി​​​ക്ക​​​റ്റ് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല മു​​​ന്‍ വൈ​​​സ് ചാ​​​ന്‍​സ​​​ല​​​റും ച​​​രി​​​ത്ര​​​കാ​​​ര​​​നു​​​മാ​​​യ ഡോ. ​​​കെ.​​​കെ.​​​എ​​​ന്‍. കു​​​റു​​​പ്പും മു​​​ന്‍ എം​​​പി ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ പോ​​​ളും ചേ​​​ർ​​​ന്നു നി​​​ര്‍​വ​​​ഹി​​​ച്ചു. ഇ​​​തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള ഹാ​​​ഷ് ടാ​​​ഗ് പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ന്‍ കു​​​ഞ്ചാ​​​ക്കോ ബോ​​​ബന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ലി​​​നെ മോ​​​ചി​​​പ്പി​​​ക്കാ​​​ന്‍ ഇ​​​ന്ത്യ​​​ക്കു സാ​​​ധി​​​ക്കു​​​ന്നി​​​ല്ലെ​​​ങ്കി​​​ല്‍ യെ​​​മ​​​നു​​​മാ​​​യി നേ​​​രി​​​ട്ട് ഇ​​​ട​​​പെ​​​ടാ​​​ന്‍ ക​​​ഴി​​​യു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ സ​​​ഹാ​​​യം തേ​​​ട​​​ണ​​​മെ​​​ന്ന് ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ പോ​​​ള്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. മോചനം സാധ്യമാക്കുന്നതിനുള്ള ഇടപെടലിന് കേന്ദ്ര സർക്കാറിനെ നിർബന്ധിതമാക്കുന്നതിന് ഈ ക്യാമ്പയിൻ സഹായകരമായി തീരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാഖിൽ കുടുങ്ങിയ നഴ്സുമാരെ അവിടുത്തെ ഭീകരർ തട്ടികൊണ്ടുപോയപ്പോൾ അവരുടെ ശരീരത്തിൽ ഒരു പോറലു പോലും ഏൽപ്പിക്കാതെ തിരികെ കൊണ്ടുവന്ന കേന്ദ്ര സർക്കാർ ശ്രമിച്ചാൽ ഫാദർ ടോം ഉഴുന്നാലിനെ തിരികെ എത്തിക്കാൻ സാധിക്കുമെന്ന് മലയോര വികസന സമിതി സംസ്ഥാന പ്രസിഡന്റ് സിബിവയലിൽ പറഞ്ഞു. ഫാദർ ടോം ഉഴുന്നാലിന്റെ മോചനത്തിനായി കേന്ദ്ര-കേരള സർക്കാറുകൾ ശക്തമായി ഇടപെടണമെന്ന് ഡോ.കെ കെ എൻ കറുപ്പു പറഞ്ഞു. അല്ലാത്തപക്ഷം അദ്ദേഹത്തിന്റെ ജീവന് എന്തു സംഭവിക്കുമെന്ന് പ്രവചിക്കാൻ പറ്റില്ല. ഇത് മനുഷ്യാവകാശ സംരക്ഷണത്തിന്റെ പ്രശ്നമാണ്. പ്രധാനമന്ത്രിക്ക് അയക്കുന്ന ഇ മെയിൽ ക്യാമ്പയിനിൽ എല്ലാവരും പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Image: /content_image/India/India-2017-05-22-09:47:56.jpg
Keywords: ടോം ഉഴുന്നാ
Content: 4976
Category: 1
Sub Category:
Heading: കോട്ടാര്‍ രൂപതയ്ക്ക് പുതിയ ഇടയന്‍
Content: ന്യൂ​ഡ​ൽ​ഹി: ത​മി​ഴ്നാ​ട്ടി​ലെ കോ​ട്ടാ​ർ രൂ​പ​ത​യു​ടെ ബി​ഷ​പ്പാ​യി റ​വ. ഡോ. ​ന​സ​റീ​ൻ സൂ​സൈയെ ഫ്രാന്‍സിസ് പാപ്പ നി​യ​മിച്ചു. നിലവിലെ ബിഷപ്പായിരിന്ന ഡോ. ​പീ​റ്റ​ർ റെ​മി​ജി​യൂ​സ് വി​ര​മി​ക്കു​ന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. നിയുക്ത ബിഷപ്പിന് 54 വയസ്സുണ്ട്. മെയ് 20നാണ് വത്തിക്കാനില്‍ നിന്ന്‍ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. 1963- ഏ​പ്രി​ൽ 13നു രാ​ജാ​ക്ക​ല​മം​ഗ​ലം​ തു​റൈ​യി​ലാണ് സൂ​സൈ​യു​ടെ ജ​ന​നം. 1989 ഏപ്രില്‍ 2നു ​വൈ​ദി​ക​നാ​യി. ലു​വെ​യ്നി​ല്‍ നിന്നും റോ​മി​ലെ ഗ്രി​ഗോ​റി​യ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ലും നിന്നും അദ്ദേഹം ദൈ​വ​ശാ​സ്ത്ര​ത്തി​ൽ ഡോ​ക്‌​ട​റേ​റ്റ് നേ​ടിയിട്ടുണ്ട്. കൊളച്ചല്‍, എനയം, നാഗര്‍കോവില്‍ എന്നിവിടങ്ങളിലെ വിവിധ ഇടവകകളില്‍ അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. പൂ​ന​മ​ല്ലി അ​ട​ക്കം പ​ല സെ​മി​നാ​രി​ക​ളി​ലും അ​ധ്യാ​പ​ക​നാ​യി​രു​ന്നു. 2015-ലെ കണക്കുകള്‍ പ്രകാരം കോട്ടാര്‍ രൂപതയില്‍ രണ്ടരലക്ഷത്തിലധികം വിശ്വാസികളാണുള്ളത്. 88 ഇടവകകളും 42 മിഷന്‍ ഗ്രാമങ്ങളും രൂപതയ്ക്ക് കീഴിലാണ്. 148 രൂപതാ വൈദികരും മറ്റ് കോണ്‍ഗ്രിഗേഷനില്‍ നിന്നുള്ള 35 വൈദികരും രൂപതയില്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്. വിവിധ സഭകളില്‍ നിന്നുള്ള 445 കന്യാസ്ത്രീകളും രൂപതയില്‍ പ്രവര്‍ത്തനനിരതരാണ്.
Image: /content_image/India/India-2017-05-22-10:22:25.jpg
Keywords: ബിഷപ്പ്
Content: 4977
Category: 1
Sub Category:
Heading: ഏഷ്യന്‍ യൂത്ത് ഡേയ്ക്ക് ഇന്ത്യയില്‍ നിന്ന് 86 പേരടങ്ങുന്ന പ്രതിനിധി സംഘം
Content: ഡല്‍ഹി: ഇന്തോനേഷ്യയില്‍ നടക്കുന്ന ഏഴാമത്‌ ഏഷ്യന്‍ യൂത്ത്‌ ഡേയില്‍ ഇന്ത്യയില്‍ നിന്ന് 86 പേരടങ്ങുന്ന പ്രതിനിധി സംഘം പങ്കെടുക്കും. യോഗ്യകര്‍ത്ത നഗരത്തില്‍ ജൂലായ്‌ 30 മുതല്‍ ആഗസ്‌റ്റ്‌ 6 വരെയാണ്‌ യൂത്ത്‌ ഡേ പരിപാടികള്‍ നടക്കുക. ഒരു ആര്‍ച്ച് ബിഷപ്പും 2 ബിഷപ്പുമാരും 12 വൈദികരും 2 സിസ്റ്റേഴ്സും 69 യുവജനങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സി‌ബി‌സി‌ഐ യുവജന കമ്മീഷന്‍ സെക്രട്ടറി ഫാദര്‍ ദീപക് കെ‌ജെ തോമസ് 'മാറ്റേഴ്സ് ഇന്ത്യ' എന്ന മാധ്യമത്തോട് പറഞ്ഞു. സെമറാങ്‌ രൂപതയാണ് ഏഷ്യന്‍ യൂത്ത്‌ ഡേക്ക് ആതിഥേയത്വം വഹിക്കുന്നത്. "ആനന്ദിക്കുന്ന ഏഷ്യന്‍ യുവത്വം: ബഹുമുഖ സംസ്‌ക്കാരത്തില്‍ ജീവിക്കുന്ന സുവിശേഷം" എന്ന ആശയമാണ്‌ യൂത്ത്‌ ഡേയുടെ ചിന്താവിഷയം. ഫെഡറേഷന്‍ ഓഫ്‌ ഏഷ്യന്‍ ബിഷപ്പ്‌ കോണ്‍ഫറന്‍സിന്റെ അംഗീകാരത്തോടെ കാത്തലിക്‌ യൂത്ത്‌ ഓഫ്‌ ഏഷ്യയുടെ നിര്‍ദേശ പ്രകാരമാണ്‌ യൂത്ത്‌ ഡേ സംഘടിപ്പിക്കുന്നത്‌. ഏഷ്യയിലെ കത്തോലിക്ക യുവജനങ്ങളുടെ സംഗമവേദിയാണിത്‌. മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഏഷ്യന്‍ യൂത്ത് ഡേയില്‍ ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍നിന്നും 2000 ത്തിലേറെ യുവജനങ്ങള്‍ പങ്കെടുക്കാറുണ്ട്‌. സുവിശേഷ സംബന്ധിയായ നിരവധി പരിപാടികള്‍ യൂത്ത്‌ ഡേയില്‍ അവതരിപ്പിക്കും.
Image: /content_image/India/India-2017-05-22-11:11:46.jpg
Keywords: യൂത്ത്
Content: 4978
Category: 1
Sub Category:
Heading: ജീവന്റെ മഹത്വത്തെ ഉയര്‍ത്തിപിടിച്ച് റോമില്‍ പ്രോലൈഫ് റാലി
Content: റോം: ഭ്രൂണഹത്യക്കെതിരെയും ജീവന്റെ സംരക്ഷണത്തിനായും റോമില്‍ വാര്‍ഷിക പ്രോലൈഫ് റാലി നടത്തി. ഇക്കഴിഞ്ഞ മെയ് 20നു റോമില്‍ നടന്ന റാലിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരകണക്കിനു ആളുകളാണ് പങ്കെടുത്തത്. രാവിലേയും ഉച്ചക്ക് ശേഷവും പെയ്ത മഴക്ക് പോലും അവഗണിച്ചാണ് ആയിരങ്ങള്‍ റാലിയില്‍ പങ്കെടുത്തത്. റോമിലെ ആറാമത്തേയും, ഇറ്റലിയിലെ ഏഴാമത്തേയും റാലിയാണ് ഇക്കഴിഞ്ഞ ശനിയാഴ്ച നടന്നത്. 2012-ലെ ‘മാതൃദിന'ത്തിലാണ്’ ആദ്യമായി റോമില്‍ പ്രോലൈഫ് റാലി സംഘടിപ്പിച്ചത്. ഓരോവര്‍ഷവും അബോര്‍ഷനെതിരായി അമേരിക്കയിലെ വാഷിംഗ്‌ടണ്‍ ഡി.സി യില്‍ നടത്തപ്പെടുന്ന റാലിയെ അനുകരിച്ചാണ് റോമിലും പ്രോലൈഫ് റാലി ആരംഭിച്ചത്. ജീവനേയും, മനുഷ്യസമൂഹങ്ങളുടേയും അടിസ്ഥാനമായ കുടുംബത്തേയും സ്നേഹിക്കുന്നുവെന്നും അതിനാല്‍ തങ്ങള്‍ ഗര്‍ഭഛിദ്രത്തിന് എതിരാണെന്നും റാലിയുടെ സംഘാടകരില്‍ ഒരാളായ അലെസ്സാണ്ട്രോ ഏലിയ പറഞ്ഞു. ജീവന്റെ സംരക്ഷണത്തിനു വേണ്ടിയുള്ള റാലിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഫ്രാന്‍സിസ് പാപ്പാ തന്റെ അപ്പസ്തോലിക ആശീര്‍വാദം നല്‍കിയെന്നതും ശ്രദ്ധേയമാണ്. ഇറ്റലിയില്‍ മനുഷ്യ ജീവന്റെ അന്തസ്സ് ഉയര്‍ത്തിക്കാട്ടുവാന്‍ റാലിമൂലം സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പീയട്രോ പരോളിന്‍ ഒപ്പ് വെച്ച സന്ദേശത്തിലൂടെ ഫ്രാന്‍സിസ് പാപ്പാ അറിയിച്ചു. പിയാസ്സ ഡെല്ലാ റിപ്പബ്ലിക്കായില്‍ നിന്നും സമാധാനപരമായി ആരംഭിച്ച റാലി കാവോര്‍ വഴി പ്രസിദ്ധമായ ഡെല്ലാ പാട്രിയ ദേശീയ സ്മാരകത്തിനടുത്തുള്ള പിയാസ്സ വെനേസ്സിയയിലാണ് അവസാനിച്ചത്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഈ റാലിയില്‍ പങ്കെടുക്കുവാന്‍ ആയിരങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്നുണ്ട്. സര്‍വ്വമത വിശ്വാസികള്‍ പങ്കെടുക്കുന്ന റാലി ആയിരുന്നുവെങ്കിലും, റാലിയുടെ തലേദിവസം രാത്രിയില്‍ സാന്റ്സ് ആന്‍ഡ്രീ ഡെല്ലെ ഫ്രാറ്റെയില്‍ പ്രത്യേക ആരാധന സംഘടിപ്പിച്ചിരിന്നു.
Image: /content_image/TitleNews/TitleNews-2017-05-22-11:55:00.jpeg
Keywords: പ്രോലൈഫ്, ഭ്രൂണ
Content: 4979
Category: 1
Sub Category:
Heading: സെക്കന്തരാബാദില്‍ കഴിഞ്ഞ ആഴ്ച കൂദാശ ചെയ്ത ദേവാലയം അക്രമികള്‍ തകര്‍ത്തു
Content: ഹൈദരാബാദ്: കഴിഞ്ഞ ആഴ്ച സെക്കന്തരാബാദില്‍ കൂദാശ ചെയ്ത പുതിയ ദേവാലയം അക്രമികള്‍ തകര്‍ത്തു. സെക്കന്തരാബാദിലെ ഗോടുമകുന്ത പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഫാത്തിമ മാതാവിന്റെ നാമത്തിലുള്ള ദേവാലയമാണ് അക്രമികള്‍ തകര്‍ത്തത്. ഇന്നലെ (21/05/2017) രാവിലെയാണ് സംഭവം ഉണ്ടായത്. ഫാത്തിമ പ്രത്യക്ഷീകരണത്തിന്‍റെ ശതാബ്ദി ദിനത്തിലാണ് ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് തുമ്മ ബാല ദേവാലയം കൂദാശ ചെയ്തത്. ദേവാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരിന്നില്ലായെന്നും ഫാത്തിമ ശതാബ്ദി പ്രമാണിച്ച് മെയ് 13നു ദേവാലയം കൂദാശ ചെയ്യുകയായിരിന്നുവെന്നും മൌല അലിയിലെ സെന്‍റ് ജോസഫ്സ് ഇടവക വികാരി ഫാദര്‍ അലോഷ്യസ് സെല്‍വകുമാര്‍ പറഞ്ഞു. ദേവാലയത്തിലേക്ക് പാഞ്ഞെത്തിയ നൂറോളം പേരുടെ സംഘം പള്ളി തകര്‍ക്കുകയായിരിന്നു. സംഭവത്തില്‍ 20 പേരെ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്നു ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് അടിയന്തര മീറ്റിങ് നടത്തി. ആക്രമണം നടത്തിയവരുടെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും അക്രമവും അസഹിഷ്ണുതയും രാജ്യത്തെ തന്നെ നശിപ്പിക്കുമെന്നും അതിരൂപതാ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. അതേ സമയം ദേവാലയം തകര്‍ത്തതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തീവ്രഹൈന്ദവ രാഷ്ട്രീയ പ്രസ്ഥാനമായ ബിജെപി ഭാരതത്തില്‍ അധികാരത്തില്‍ വന്നതു മുതല്‍ രാജ്യത്ത് ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണം വര്‍ദ്ധിച്ചിരിക്കുകയാണ്. ഓപ്പണ്‍ ഡോര്‍ ഇന്റര്‍നാഷണല്‍ സംഘടന കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തില്‍ ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന പീഡനങ്ങളില്‍ ഭാരതത്തിന് 17-ാം സ്ഥാനമാണുള്ളത്.
Image: /content_image/TitleNews/TitleNews-2017-05-22-15:22:21.jpg
Keywords: തകര്‍ത്തു, സെക്ക
Content: 4980
Category: 6
Sub Category:
Heading: യേശു ദൈവമാണെന്നു അവിടുത്തെ ഭൗമിക ജീവിതകാലത്തുതന്നെ സ്വർഗ്ഗീയ പിതാവ് വെളിപ്പെടുത്തി
Content: "മേഘത്തിൽ നിന്ന് ഇങ്ങനെ ഒരു സ്വരമുണ്ടായി: ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു. ഇവന്റെ വാക്കു ശ്രവിക്കുവിൻ" (മത്തായി 17:5) #{red->n->n->യേശു ഏകരക്ഷകൻ: മെയ് 8}# <br> യേശുവിന്‍റെ ഭൗമിക ജീവിതകാലത്തുതന്നെ അവിടുത്തെ ദൈവികമഹത്വം വെളിപ്പെടുത്താന്‍ പിതാവായ ദൈവം ആഗ്രഹിച്ചു. അതിനായി യേശു ഒരു ഉയർന്ന മലയിൽ വച്ചു രൂപാന്തരപ്പെടുന്നു. യേശുവിന്‍റെ മരണവും ഉത്ഥാനവും പിന്നീടു മനസ്സിലാക്കാന്‍ ശിഷ്യന്മാരെ സഹായിക്കുന്നതിനു വേണ്ടിയുള്ളതായിരുന്നു ഈ രൂപാന്തരീകരണം. മൂന്നു സുവിശേഷങ്ങളും പത്രോസിന്റെ രണ്ടാം ലേഖനവും ഈ സംഭവം വിവരിക്കുന്നു. യേശു ജീവിക്കുന്ന ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു ആണെന്നു പത്രോസ് വിശ്വാസപ്രഖ്യാപനം ചെയ്തതു മുതല്‍, യേശുവിനു ജറുസലേമിലേക്കു പോകേണ്ടിയിരിക്കുന്നുവെന്നും, വളരെയേറെ സഹിക്കേണ്ടിവരുമെന്നും, വധിക്കപ്പെടുമെന്നും, എന്നാല്‍ മൂന്നാം ദിവസം ഉയിര്‍പ്പിക്കപ്പെടുമെന്നും അവിടുന്നു ശിഷ്യന്മാരെ അറിയിക്കാന്‍ തുടങ്ങി. പത്രോസ് ഈ പ്രവചനത്തെ തള്ളിക്കളയുന്നു; ഇതു മനസ്സിലാക്കുന്നതില്‍ മറ്റു ശിഷ്യൻമാർക്കും സാധിച്ചില്ല. ഈ പശ്ചാത്തലത്തിലാണ്, 'യേശുവിന്‍റെ രൂപാന്തരീകരണം' എന്ന രഹസ്യാത്മക സംഭവം ഉയര്‍ന്ന ഒരു മലയില്‍ നടക്കുന്നത്. അവിടുന്ന് തിരഞ്ഞെടുത്ത പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നീ മൂന്നു സാക്ഷികളുടെ മുന്‍പിലാണ് ഇതു സംഭവിച്ചത്. യേശുവിന്‍റെ മുഖവും വസ്ത്രങ്ങളും കണ്ണഞ്ചിക്കുന്ന പ്രകാശനത്തില്‍ മുങ്ങി. മോശയും ഏലിയായും ആ സമയം അവിടെ പ്രത്യക്ഷപ്പെട്ട്, അടുത്തുതന്നെ ജറുസലേമില്‍ പൂര്‍ത്തിയാകേണ്ട അവിടുത്തെ 'കടന്നുപോകലിനെക്കുറിച്ചു' സംസാരിച്ചു. ഒരു മേഘം അവിടുത്തെ മറയ്ക്കുകയും സ്വര്‍ഗ്ഗീയപിതാവിന്റെ സ്വരം മുഴങ്ങുകയും ചെയ്തു: "ഇവന്‍ എന്‍റെ പ്രിയപുത്രന്‍; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു. ഇവന്റെ വാക്കു ശ്രവിക്കുവിന്‍." കർത്താവായ യേശുക്രിസ്തു പരിശുദ്ധ ത്രീത്വത്തിലെ രണ്ടാമത്തെ ആളായ പുത്രനായ ദൈവമാണെന്ന് സ്വർഗ്ഗീയ പിതാവുതന്നെ ഇവിടെ നേരിട്ട് സാക്ഷ്യപ്പെടുത്തുന്നു. 'ഉയര്‍ന്ന മലയിലേക്കുള്ള കയറ്റം' അവിടുത്തെ കാല്‍വരിയിലേക്കുള്ള കയറ്റത്തിന് തയ്യാറെടുപ്പായിരുന്നു. തന്‍റെ ശരീരം ഉള്‍ക്കൊള്ളുന്നത് എന്തെന്നും കൂദാശകളില്‍ അത് പകരുന്നത് എന്തെന്നും സഭയുടെ ശിരസ്സായ ക്രിസ്തു തന്റെ രൂപാന്തരീകരണത്തിലൂടെ വെളിപ്പെടുത്തുന്നു. ക്രിസ്തുവിന്‍റെ രൂപാന്തരീകരണം മഹത്വപൂര്‍ണമായ അവിടുത്തെ ആഗമനത്തിന്‍റെ മുന്നാസ്വാദനം നമുക്കു നല്‍കുന്നു. അവസാന വിധി ദിവസം ക്രിസ്തു വീണ്ടും വരുമ്പോൾ നമ്മുടെ ദുര്‍ബലശരീരത്തെ തന്‍റെ മഹത്വമുള്ള ശരീരംപോലെ അവിടുന്ന് രൂപാന്തരപെടുത്തും. #{red->n->n->വിചിന്തനം}# <br> മലയിൽ വച്ചു രൂപാന്തരപ്പെട്ടപ്പോൾ യേശുവിന്റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി. സ്വര്‍ഗ്ഗീയ പിതാവ് യേശുവിനെ തന്‍റെ 'പ്രിയപുത്രന്‍' എന്നു വിളിക്കുന്നു. അവനെ ശ്രവിക്കണമെന്ന് ദൈവം ആവശ്യപ്പെടുന്നു. മൂന്നു കൂടാരങ്ങളുണ്ടാക്കി ആ നിമിഷം സ്വന്തമാക്കാന്‍ പത്രോസ് ആഗ്രഹിക്കുന്നു; കാരണം അത്രക്ക് മനോഹരമായിരുന്നു ആ നിമിഷം. പത്രോസും, യാക്കോബും, യോഹന്നാനും അവര്‍ക്കു സാധിക്കുന്നവിധം യേശുവിന്റെ മഹത്വം ദര്‍ശിച്ചു. ക്രിസ്തുവിൽ വിശ്വസിക്കുന്നവരും അവിടുത്തെ വചനം പാലിക്കുന്നവരുമായ എല്ലാ മനുഷ്യരും സ്വന്തമാക്കാൻ പോകുന്ന മരണാനന്തര ജീവിതത്തിന്റെ മഹത്വവും ശോഭയും അവിടുന്ന് ഇവിടെ വെളിപ്പെടുത്തുന്നു. ഇതുപോലെ മനുഷ്യനു സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത വിധത്തിൽ മനോഹരവും ശോഭയേറിയതുമായിരിക്കും യേശു വാഗ്ദാനം ചെയ്യുന്ന ഈ സ്വർഗ്ഗീയ ജീവിതം. അതിനാൽ നൈമിഷകമായ ഈ ലോക ജീവിതത്തിലെ സഹനങ്ങൾ ഓർത്തു വിലപിക്കാതെ വരാനിരിക്കുന്ന നിത്യമായ ജീവിതത്തിന്റെ മഹത്വം മുന്നിൽ കണ്ടുകൊണ്ട് നമ്മുക്കു ജീവിക്കാം. #{red->n->n->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Meditation/Meditation-2017-05-22-16:56:35.jpg
Keywords: യേശു,ക്രിസ്തു
Content: 4981
Category: 18
Sub Category:
Heading: ഫാ. ടോമിന്റെ മോചനത്തിനായി ഉഴുന്നാലില്‍ കുടുംബം ഗവര്‍ണ്ണര്‍ക്ക് നിവേദനം നല്‍കും
Content: കോ​​ട്ട​​യം: യെ​​മ​​നി​​ല്‍ ഭീകരര്‍ തട്ടികൊണ്ടുപോയ ഫാ. ​​ടോം ഉ​​ഴു​​ന്നാ​​ലി​​ലി​​നെ മോ​​ചി​​പ്പി​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ​ത​​ല ഇ​​ട​​പെ​​ട​​ൽ അ​​ഭ്യ​​ർ​​ഥി​​ച്ച് ഉ​​ഴു​​ന്നാ​​ലി​​ൽ കു​​ടും​​ബ​​യോ​​ഗത്തിന്റെ ഭാ​​ര​​വാ​​ഹി​​ക​​ൾ ഗ​​വ​​ർ​​ണ​​ർ പി. ​​സ​​ദാ​​ശി​​വ​​ത്തെ സ​​ന്ദ​​ർ​​ശി​​ച്ചു നി​​വേ​​ദ​​നം ന​​ൽ​​കും. പ്ര​​ധാ​​ന​​മ​​ന്ത്രി, ആ​​ഭ്യ​​ന്ത​​രമ​​ന്ത്രി ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​ർ​​ക്കു മു​​ൻ​​പു ന​​ൽ​​കി​​യ നി​​വേ​​ദ​​ന​​ങ്ങ​​ളി​​ൽ കാ​​ര്യ​​മാ​​യ ന​​ട​​പ​​ടി​ ഉ​​ണ്ടാ​​കാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ രാ​​ജ്ഭ​​വ​​നി​​ലെ​​ത്തി ഗ​​വ​​ർ​​ണ​​റെ കാ​​ണാ​​ൻ തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കു​​ന്ന​​ത്. അ​​ജ്ഞാ​​ത കേ​​ന്ദ്ര​​ത്തി​​ൽ ബ​​ന്ധി​​യാ​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന ഫാ.​​ടോം, ത​​ന്നെ മോ​​ചി​​പ്പി​​ക്കാ​​ൻ ആ​​വു​​ന്ന​വി​​ധം ഇ​​ട​​പെ​​ട​​ണ​​മെ​ന്നു യാ​​ചി​​ക്കു​​ന്ന വീ​​ഡി​​യോ ദൃ​​ശ്യ​​ങ്ങ​​ൾ അ​​ടു​​ത്ത​​യി​​ടെ പു​​റ​​ത്തു​​വ​​ന്നി​​രു​​ന്നു. വീഡിയോയില്‍ ആരോഗ്യം ക്ഷയിച്ചു അവശതയിലാണ് വൈദികന്‍ കാണപ്പെടുന്നത്. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു ഗ​​വ​​ർ​​ണ​​റെ സ​​ന്ദ​​ർ​​ശി​​ച്ച് അ​​ടി​​യ​​ന്ത​​ര ഇ​​ട​​പെ​​ട​​ൽ ഉ​​ണ്ടാ​​വ​​ണ​​മെ​​ന്ന് ഉഴുന്നാലില്‍ കുടുംബം അ​​ഭ്യ​​ർ​​ഥി​​ക്കു​​ന്ന​​ത്. അ​​ടു​​ത്ത​​യാ​​ഴ്ചയാണ് നിവേദനം നല്‍കുക.
Image: /content_image/India/India-2017-05-23-03:44:18.jpg
Keywords: ടോം, ഗവര്‍
Content: 4982
Category: 18
Sub Category:
Heading: ധന്യന്‍ മാര്‍ കുര്യാളശേരിയുടെ 92-ാം ചരമവാര്‍ഷികാചരണം 26നു ആരംഭിക്കും
Content: ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ആ​​​​രാ​​​​ധ​​​​നാ സ​​​​ന്യാ​​​​സി​​​​നീ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ സ്ഥാ​​​​പ​​​​കനും ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി രൂ​​​​പ​​​​ത​​​​യു​​​​ടെ പ്ര​​​​ഥ​​​​മ ത​​​​ദ്ദേ​​​​ശീ​​​​യ മെ​​​​ത്രാ​​​​നുമായിരിന്ന ധ​​​​ന്യ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് കു​​​​ര്യാ​​​​ള​​​​ശേ​​​​രി​​​​യു​​​​ടെ 92-ാം ച​​​​ര​​​​മ​​​​വാ​​​​ർ​​​​ഷി​​​​കാ​​​​ച​​​​ര​​​​ണം 26 മു​​​​ത​​​​ൽ ജൂ​​​​ണ്‍ ര​​​​ണ്ട് വ​​​​രെ തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ നടക്കും. അ​​​​ദ്ദേ​​​​ഹത്തെ ക​​​​ബ​​​​റ​​​​ട​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന സെ​​​​ന്‍റ് മേ​​​​രീ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ൻ പ​​​​ള്ളി​​​​യി​​​​യിലാണ് ച​​​​ര​​​​മ​​​​വാ​​​​ർ​​​​ഷി​​​​കാ​​​​ച​​​​ര​​​​ണം നടക്കുക. 26ന് ​​​​ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് മൂ​​​​ന്നി​​​​ന് ചെ​​​​റു​​​​പു​​​​ഷ്പ മി​​​​ഷ​​​​ൻ ലീ​​​​ഗി​​​​ന്‍റെ​​​​യും ആ​​​​രാ​​​​ധ​​​​നാ സ​​​​ന്യാ​​​​സി​​​​നീ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ​​​​യും നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പാ​​​​റേ​​​​ൽ പ​​​​ള്ളി​​​​യി​​​​ൽ​​നി​​​​ന്നു സെ​​​​ന്‍റ് മേ​​​​രീ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ൻ പ​​​​ള്ളി​​​​യി​​​​ലെ ക​​​​ബ​​​​റി​​​​ട​​​​ത്തി​​​​ലേ​​​​ക്കു തീ​​​​ർ​​​​ഥാ​​​​ട​​​​നം ന​​​​ട​​​​ക്കും. പാ​​​​റേ​​​​ൽ പ​​​​ള്ളി വി​​​​കാ​​​​രി ഫാ.​​​​ജേ​​​​ക്ക​​​​ബ് വാ​​​​രി​​​​ക്കാ​​​​ട്ട് തീ​​​​ർ​​​​ഥാ​​​​ട​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം​​ചെ​​​​യ്യും. ചെ​​​​റു​​​​പു​​​​ഷ്പ മി​​​​ഷ​​​​ൻ​​​​ലീ​​​​ഗ് അ​​​​തി​​​​രൂ​​​​പ​​​​താ ഡ​​​​യ​​​​റ​​​​ക്ട​​​​ർ റ​​​​വ.​​​​ഡോ.​​​​ജോ​​​​ബി ക​​​​റു​​​​ക​​​​പ്പ​​​​റ​​​​ന്പി​​​​ൽ ഫ്ളാ​​​​ഗ് ഓ​​​​ഫ് ചെ​​​​യ്യും. മ​​​​ർ​​​​ത്ത്മ​​​​റി​​​​യം ക​​​​ബ​​​​റി​​​​ട പ​​​​ള്ളി​​​​യി​​​​ൽ റ​​​​വ.​​​​ഡോ.​​​​ടോം പു​​​​ത്ത​​​​ൻ​​​​ക​​​​ളം വി​​​​ശു​​​​ദ്ധ​​​​കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ക്കും. 27ന് ​​​​ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 3.30ന് ​​​​ക​​​​ബ​​​​റി​​​​ട പ​​​​ള്ളി​​​​യി​​​​ൽ ആ​​​​രാ​​​​ധ​​​​ന, 4.30ന് ​​​​വി​​​​ശു​​​​ദ്ധ​​ കു​​​​ർ​​​​ബാ​​​​ന ഫാ.​​​​ജി​​​​തി​​​​ൻ എം​​​​സി​​​​ബി​​​​എ​​​​സ്. 28ന് ​​​​വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​നു വ​​​​യി​​​​യ​​​​പ​​​​ള്ളി​​​​യി​​​​ൽ ആ​​​​രാ​​​​ധ​​​​ന, അ​​​​ഞ്ചി​​​​നു ഫാ.​​​​ബോ​​​​ണി ത​​​​റ​​​​പ്പി​​​​ൽ വി​​​​ശു​​​​ദ്ധ​​​​കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ക്കും. 29 മു​​​​ത​​​​ൽ ജൂ​​​​ണ്‍ ഒ​​​​ന്നു​​​​വ​​​​രെ തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 3.30ന് ​​​​ആ​​​​രാ​​​​ധ​​​​ന, 4.30ന് ​​​​വി​​​​ശു​​​​ദ്ധ​​ കു​​​​ർ​​​​ബാ​​​​ന. വിവിധ ദിവസങ്ങളിലെ കുര്‍ബാനകള്‍ക്ക് റ​​​​വ.​​​​ഡോ.​​​​തോ​​​​മ​​​​സ് വ​​​​ട​​​​ക്കേ​​​​ൽ, ഫാ.​​​​സാ​​​​നു പു​​​​തു​​​​ശേ​​​​രി, റ​​​​വ.​​​​ഡോ.​​​​ജോ​​​​സ​​​​ഫ് അ​​​​ത്തി​​​​ക്ക​​​​ൽ, ഫാ.​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ മ​​​​ണ​​​​പ്പാ​​​​ത്തു​​​​പ​​​​റ​​​​ന്പി​​​​ൽ എ​​​​ന്നി​​​​വ​​​​ർ കാര്‍മ്മികത്വം വഹിക്കും. മാ​​​​ർ തോ​​​​മ​​​​സ് കു​​​​ര്യാ​​​​ള​​​​ശേ​​​​രി​​​​യു​​​​ടെ ച​​​​ര​​​​മ​​​​വാ​​​​ർ​​​​ഷി​​​​ക ദി​​​​ന​​​​മാ​​​​യ ര​​​​ണ്ടി​​​​ന് രാ​​​​വി​​​​ലെ ആ​​​​റി​​​​ന് അര്‍പ്പിക്കുന്ന വി​​​​ശു​​​​ദ്ധ​​​​കു​​​​ർ​​​​ബാ​​​​നയ്ക്കു മോ​​​​ണ്‍.​​​​ ഫി​​​​ലി​​​​പ്സ് വ​​​​ട​​​​ക്കേ​​​​ക്ക​​​​ളം നേതൃത്വം നല്‍കും. 7.30ന് ​​​​ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം വി​​​​ശു​​​​ദ്ധ​​​​കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ക്കും. വി​​​​കാ​​​​രി ഫാ.​​​​കു​​​​ര്യ​​​​ൻ പു​​​​ത്ത​​​​ൻ​​​​പു​​​​ര സ​​​​ഹ​​​​കാ​​​​ർ​​​​മി​​​​ക​​​​നാ​​​​യി​​​​രി​​​​ക്കും. 10.30ന് ​​​​ജ​​​​ഗ​​​​ദ​​​​ൽ​​​​പൂ​​​​ർ ബി​​​​ഷ​​​​പ്പ് മാ​​​​ർ ജോ​​​​സ​​​​ഫ് കൊ​​​​ല്ലം​​​​പ​​​​റ​​​​ന്പി​​​​ൽ വി​​​​ശു​​​​ദ്ധ​​​​കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ക്കും. ഫാ.​​​​ജോ​​​​സി താ​​​​മ​​​​ര​​​​ശേ​​​​രി, ഫാ.​​​​ജോ​​​​സ​​​​ഫ് കൊ​​​​ല്ലാ​​​​റ എ​​​​ന്നി​​​​വ​​​​ർ സ​​​​ഹ​​​​കാ​​​​ർ​​​​മി​​​​ക​​​​രാ​​​​യി​​​​രി​​​​ക്കും. തു​​​​ട​​​​ർ​​​​ന്ന് നേ​​​​ർ​​​​ച്ച ഭ​​​​ക്ഷ​​​​ണം വെ​​​​ഞ്ച​​​​രി​​​​പ്പ്, ശ്രാ​​​​ദ്ധം. 12ന് ​​​​അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ വി​​​​ശു​​​​ദ്ധ ​​കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ക്കും. ഫാ.​​​​വ​​​​ർ​​​​ഗീ​​​​സ് താ​​​​ന​​​​മാ​​​​വു​​​​ങ്ക​​​​ൽ, ഫാ.​​​​ജോ​​​​ബി മൂ​​​​ല​​​​യി​​​​ൽ എ​​​​ന്നി​​​​വ​​​​ർ സ​​​​ഹ​​​​കാ​​​​ർ​​​​മി​​​​ക​​​​രാ​​​​യി​​​​രി​​​​ക്കും.
Image: /content_image/India/India-2017-05-23-03:55:24.jpg
Keywords: മാര്‍
Content: 4983
Category: 1
Sub Category:
Heading: യേശുവിന്‍റെ തിരുകല്ലറ സ്ഥിതിചെയ്യുന്ന ദേവാലയം ഡൊണാള്‍ഡ് ട്രംപ്‌ സന്ദര്‍ശിച്ചു
Content: ജെറുസലേം: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യേശുവിന്റെ കല്ലറ സ്ഥിതിചെയ്യുന്ന ഹോളി സെപ്പള്‍ച്ചര്‍ ദേവാലയം സന്ദര്‍ശിച്ചു. ഇസ്രായേല്‍-പലസ്തീന്‍ സന്ദര്‍ശനത്തിനിടെയാണ് പ്രസിഡന്‍റ് ദേവാലയത്തില്‍ എത്തിയത്. ഇസ്രായേല്‍ പ്രസിഡന്റ് റൂവന്‍ റിവ്ലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അമേരിക്കന്‍ പ്രസിഡന്റിനെ ജെറുസലേമിലേക്ക് സ്വീകരിച്ചത്. ബെന്‍ ഗൂരിയന്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ട്രംപിനെ സ്വീകരിക്കുവാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അദ്ദേഹത്തിന്‍റെ ഭാര്യ സാറയും എത്തിയിരിന്നു. ജെറുസലേമിലെ ഹോളി സെപ്പള്‍ച്ചര്‍ ദേവാലയത്തിലേക്കുള്ള ഇടവഴിയിലൂടെ നടന്ന അമേരിക്കന്‍ പ്രസിഡന്‍റിനും ഭാര്യ മെലാനിയയ്ക്കും കര്‍ശനസുരക്ഷയാണ് ഒരുക്കിയിരിന്നത്. ദേവാലയ കവാടത്തില്‍ വെച്ച് ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് തിയോഫിലോസ് മൂന്നാമന്‍ മെത്രാപ്പോലീത്ത, ഫ്രാന്‍സിസ്കന്‍ വൈദികനായ ഫ്രാന്‍സെസ്കോ പാറ്റോണ്‍, അര്‍മേനിയന്‍ പാത്രിയാര്‍ക്കീസായ നോര്‍ഹന്‍ മാനോഗിയന്‍ എന്നിവര്‍ ചേര്‍ന്ന് ട്രംപിനേയും കുടുംബത്തേയും സ്വീകരിച്ചു. വിവിധ മതനേതാക്കളോട് വളരെ ചുരുക്കത്തില്‍ സംസാരിച്ചതിനു ശേഷം അവര്‍ക്കൊപ്പം ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കാനും പ്രസിഡന്റ് സമയം കണ്ടെത്തി. ക്രിസ്തീയ ലോകത്ത് വളരെയേറെ പ്രാധാന്യമുള്ള ദേവാലയമാണ് ഹോളി സെപ്പള്‍ച്ചര്‍ ദേവാലയം. ദേവാലയത്തിനുള്ളില്‍ യേശുവിനെ അടക്കം ചെയ്തിരിക്കുന്ന കല്ലറ സ്ഥിതിചെയ്യുന്ന എഡിക്യൂള്‍ അടുത്തകാലത്താണ് പുതുക്കി പണിതത്. പുരാതനനഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്ന വെസ്റ്റേണ്‍മതിലും അദ്ദേഹം സന്ദര്‍ശിച്ചു. പടിഞ്ഞാറന്‍ മതിലിലെ റബ്ബിയായ ഷൂമെല്‍ റാബിനോവിറ്റ്‌സാണ് ട്രംപിനേയും കുടുംബത്തേയും സ്വീകരിച്ചത്. മതിലനരികിലൂടെ നടന്ന ട്രംപ്‌ യഹൂദ ആചാരമനുസരിച്ച് മതിലില്‍ കൈകള്‍ സ്പര്‍ശിക്കുകയും കല്ലുകളുടെ വിടവില്‍ പ്രാര്‍ത്ഥനയടങ്ങിയ ഒരു ചെറിയ കുറിപ്പ് വെക്കുകയും ചെയ്തു. ഇസ്രയേലും പലസ്തീനും തമ്മിലുള്ള പ്രശ്‌നങ്ങളുടെ ആധാരമായ ജറുസലേമിലെ, ജൂതരുടെ വിശുദ്ധസ്ഥലമായ പടിഞ്ഞാറന്‍ മതില്‍ സന്ദര്‍ശിക്കുന്ന അധികാരത്തിലിരിക്കുന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്‌. മെയ് 22-വരെ അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശന വിവരങ്ങള്‍ രഹസ്യമായിരുന്നു. സുരക്ഷയുടെ ഭാഗമായി ഇന്നലെ (മെയ് 22) രാവിലെ മുതല്‍ പ്രദേശവാസികള്‍ക്കും, ടൂറിസ്റ്റുകള്‍ക്കും പുരാതന നഗരത്തിന്റെ ഇടവഴികളിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നു. സ്ഥലത്തെ പ്രധാന നിരത്തുകളില്‍ കര്‍ശനമായ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. തങ്ങള്‍ ഇസ്രായേലിനെ ബഹുമാനിക്കുന്നുവെന്നും എപ്പോഴും രാജ്യത്തോട് ഒപ്പമുണ്ടെന്നും ട്രംപ്‌ പറഞ്ഞു. പ്രഥമ വനിത മെലാനിയ ട്രംപും, മകള്‍ ഇവാങ്ക ട്രംപും, മരുമകന്‍ ജാരെഡ് കുഷ്നര്‍ എന്നിവരും പ്രസിഡന്റിനെ അനുഗമിച്ചിരുന്നു.
Image: /content_image/India/India-2017-05-23-09:39:03.jpg
Keywords: ഡൊണാള്‍
Content: 4984
Category: 1
Sub Category:
Heading: ഫിലിപ്പീന്‍സില്‍ വാഹനങ്ങളില്‍ ഭക്തവസ്തുക്കള്‍ ഉപയോഗിക്കുന്നതിന് വിലക്ക്
Content: മനില: ജപമാലയും മറ്റ് മതപരമായ വസ്തുക്കളും വാഹനങ്ങളില്‍ ഉപയോഗിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തി കൊണ്ട് ഫിലിപ്പീന്‍സ് സര്‍ക്കാര്‍. ഇക്കഴിഞ്ഞ ആഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഗവണ്‍മെന്‍റ് പുറപ്പെടുവിച്ചത്. യാത്രക്കാരുടെയും വാഹനത്തിന്റെയും സുരക്ഷയ്ക്ക് വേണ്ടിയാണ് പുതിയ നിയമം പ്രഖ്യാപിച്ചതെന്നാണ് സര്‍ക്കാര്‍ വാദം. കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ ഫിലിപ്പീന്‍സില്‍ ഭൂരിഭാഗം ആളുകളും ജപമാലയും മറ്റ് ഭക്തവസ്തുക്കളും വാഹനങ്ങളില്‍ ഉപയോഗിക്കാറുണ്ട്. ഇതിനെ വിലക്കി കൊണ്ടുള്ള ഉത്തരവിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം വ്യാപകമാകുകയാണ്. മതപരമായ ചിഹ്നങ്ങള്‍ വാഹനങ്ങളില്‍ ഉപയോഗിക്കുമ്പോള്‍ ഭൂരിഭാഗം ഡ്രൈവര്‍മാരും സുരക്ഷിതത്വം അനുഭവിക്കുകയാണ് ചെയ്യുന്നതെന്ന് ഫിലിപ്പീന്‍സ് ബിഷപ്പ്സ് കോണ്‍ഫറന്‍സ് എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാ. ജെറോം സെസില്ലാനോ അഭിപ്രായപ്പെട്ടു. അതേ സമയം ഫിലിപ്പീന്‍സില്‍ വധശിക്ഷ തിരികെ കൊണ്ട് വരുവാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നടക്കുന്ന റാലിയില്‍ ആയിരങ്ങളാണ് പങ്കെടുക്കുന്നത്. ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ നല്‍കാം എന്ന നിയമത്തിന് 2006-ല്‍ മുന്‍ പ്രസിഡന്റായ ഗ്ലോറിയ മാക്കാപാഗല്‍ അറോയോയുടെ കാലത്താണ് നിരോധനമേര്‍പ്പെടുത്തിയത്. ഈ നിയമം തിരികെ കൊണ്ട് വരാനുള്ള നീക്കത്തിനെതിരെയാണ് ഫിലിപ്പീന്‍സ്‌ കത്തോലിക്കാ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ (CBCP) അല്‍മായ കൂട്ടായ്മയുടെ നേതൃത്വത്തില്‍ റാലി ആരംഭിച്ചത്. റാലി നാളെ സമാപിക്കാനിരിക്കെ, വാഹനത്തില്‍ ഭക്തവസ്തുക്കള്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ ക്രൈസ്തവ നേതൃത്വം കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുമെന്നാണ് സൂചന.
Image: /content_image/News/News-2017-05-23-10:48:16.jpg
Keywords: ജപമാല, ഫിലി