Contents

Displaying 4731-4740 of 25088 results.
Content: 5015
Category: 1
Sub Category:
Heading: ഇറാഖിലെ ക്രൈസ്തവരെ സഹായിക്കാന്‍ കത്തോലിക്ക സംഘടനയുടെ നേതൃത്വത്തില്‍ ധനസമാഹരണം
Content: ഇര്‍ബില്‍: ഇറാഖില്‍ ദുരിതത്തില്‍ കഴിയുന്ന ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളെ സഹായിക്കുന്നതിനായി ‘നൈറ്റ്സ് ഓഫ് കൊളംബസ്’ എന്ന കത്തോലിക്ക സന്നദ്ധസംഘടന പുതിയ ഫണ്ട് സമാഹരണത്തിന് ആരംഭം കുറിച്ചു. കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് പാപ്പായും, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലും, വടക്കേ ആഫ്രിക്കയിലും ക്രിസ്ത്യാനികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളേയും, വംശഹത്യകളേയും കുറിച്ചുള്ള തങ്ങളുടെ ആശങ്കകള്‍ പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സംഘടന പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ലോകമാകമാനം അടിച്ചമര്‍ത്തപ്പെടുന്ന ക്രിസ്ത്യാനികളെ സഹായിക്കുന്ന കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സന്നദ്ധസംഘടനയാണ് ‘നൈറ്റ്സ് ഓഫ് കൊളംബസ്’. മൈക്കേല്‍ ജെ. മക്ഗിവ്നി എന്ന വൈദികനാണ് സംഘടനയുടെ സ്ഥാപകന്‍. ലോകവ്യാപകമായി ദുരിതമനുഭവിക്കുന്നവരും, അടിച്ചമര്‍ത്തപ്പെട്ടവരും, അഭയാര്‍ത്ഥികളുമായ ക്രിസ്ത്യാനികള്‍ക്കിടയില്‍ ഏതാണ്ട് 17,50,79,192 ഡോളറോളം വരുന്ന സാമ്പത്തിക സഹായം ചെയ്യുവാന്‍ സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്. സിറിയ, ജോര്‍ദ്ദാന്‍, ലെബനന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ ഐ‌എസ് ക്രൂരതകള്‍ക്കിരയായ മതന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികള്‍, യസീദികള്‍ എന്നിവര്‍ക്കിടയില്‍ നൈറ്റ്സ് ഓഫ് കൊളംബസിന്റെ നേതൃത്വത്തില്‍ ധാരാളം സാമ്പത്തിക സഹായങ്ങള്‍ ഇതിനോടകം കൈമാറിയിട്ടുണ്ട്. ഇറാഖിലെ ക്രൈസ്തവരുടെ ജനസംഖ്യ ക്രമാതീതമായി കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അടിയന്തിരമായി ഇറാഖിലെ ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളെ സഹായിച്ചില്ലെങ്കില്‍ അവിടത്തെ ക്രിസ്ത്യാനികളുടെ എണ്ണം നിയന്ത്രിക്കുവാന്‍ കഴിയാത്തവിധം കുറയുമെന്ന മുന്നറിയിപ്പ് ഇറാഖിലെ സഭാ മേലദ്ധ്യക്ഷന്‍മാര്‍ നല്‍കിയിരിന്നു. 2000 വര്‍ഷത്തിനിടയില്‍ മുന്‍പെങ്ങുമില്ലാത്തവിധം ഇറാഖിലെ ക്രിസ്ത്യാനികളുടെ ഭാവി തുലാസില്‍ തൂങ്ങുകയാണെന്നും അവര്‍ക്ക് ചെയ്യുന്ന സഹായത്തിന്റെ അളവനുസരിച്ചാണ് അവരുടെ നിലനില്‍പ്പെന്നും ഇര്‍ബിലിലെ മെത്രാപ്പോലീത്തയായ ബാഷര്‍ വാര്‍ദാ പറഞ്ഞു. ഇറാഖിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷമേഖലയായ ഇര്‍ബിലില്‍ തന്നെ ഏതാണ്ട് 12,000-ത്തോളം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ അഭയാര്‍ത്ഥികളായി കഴിയുന്നുണ്ട്. ഇവര്‍ക്ക് ഒരു മാസത്തേക്ക് വേണ്ട ഭക്ഷണത്തിനായി തന്നെ 6,00,000-ത്തോളം ഡോളര്‍ വേണമെന്ന് ഇര്‍ബിലിലെ കത്തോലിക്കാ അതിരൂപത വ്യക്തമാക്കിയിരിന്നു. ഇറാഖിലെ ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളുടെ സഹായത്തിനുവേണ്ടി തങ്ങള്‍ പുതുതായി ആരംഭിച്ച ധനസമാഹരണത്തിനായി ആഗോളതലത്തിലുള്ള സഹകരണവും സംഘടന അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മുന്‍പ് ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തില്‍ മധ്യ-പൂര്‍വ്വേഷ്യയിലെ ക്രിസ്ത്യാനികളെ സഹായിച്ചിട്ടുള്ളത്‌ പോലെ, ഇപ്പോഴും നമ്മള്‍ അവരെ സഹായിക്കേണ്ടത് അത്യാവശ്യമാണെന്നും അതിനാല്‍ സാധിക്കുന്നവരെല്ലാം തങ്ങളുടെ ക്രിസ്ത്യന്‍ അഭയാര്‍ത്ഥി സഹായനിധിയിലേക്ക് സംഭാവന നല്‍കണമെന്നും നൈറ്റ്സ് ഓഫ് കൊളംബസ്സിന്റെ സി‌ഇ‌ഓ കാള്‍ ആന്‍ഡെഴ്സന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സംഭാവനകള്‍ നല്‍കുന്നതിന് {{www.christiansatrisk.org-> www.christiansatrisk.org }} എന്ന വെബ്സൈറ്റാണ് ഉപയോഗിക്കേണ്ടത്.
Image: /content_image/TitleNews/TitleNews-2017-05-26-14:20:53.jpg
Keywords: ഇറാഖ, സന്നദ്ധ
Content: 5016
Category: 1
Sub Category:
Heading: ഈജിപ്‌തിൽ ക്രൈസ്തവര്‍ക്ക് നേരെ വീണ്ടും ഭീകരാക്രമണം: 26 പേര്‍ കൊല്ലപ്പെട്ടു
Content: കെയ്റോ: ഈജിപ്തില്‍ ക്രൈസ്തവ വിശ്വാസികള്‍ സഞ്ചരിച്ചിരുന്ന ബസിനു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. ഈജിപ്‌ഷ്യൻ നഗരമായ മിന്യയിലെ സെന്റ് സാമുവല്‍ സന്ന്യാസി മഠത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന കോപ്‌റ്റിക് ക്രിസ്‌ത്യൻ തീർത്ഥാടകരുടെ രണ്ട് ബസുകളാണ് ആക്രമണത്തിനിരയായത്. അക്രമത്തില്‍ 25പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിശ്വാസികള്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങളെ തടഞ്ഞു നിർത്തിയ മുഖംമൂടി ധാരികൾ വെടിവയ്‌ക്കുകയായിരുന്നുവെന്ന് സി‌എന്‍‌എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന് പിന്നില്‍ ഐ‌എസ് ആണെന്നാണ് സൂചന. കഴിഞ്ഞ മാസം ഓശാന തിരുനാള്‍ ദിനത്തില്‍ ഐ‌എസ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 45 ക്രൈസ്തവ വിശ്വാസികള്‍ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി മാസത്തില്‍ പുറത്ത് വിട്ട ഒരു വീഡിയോയില്‍ ക്രിസ്ത്യാനികളാണ് തങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട ഇരകളെന്ന് ഐഎസ് വ്യക്തമാക്കിയിരിന്നു. 2016 ഡിസംബറില്‍ കെയ്‌റോയിലെ പള്ളിക്കു നേരെയുണ്ടായ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം 25 പേര്‍ കൊല്ലപ്പെടുകയും 49 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ക്രിസ്ത്യാനികള്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിയിട്ടും കഴിഞ്ഞ മാസത്തെ ഫ്രാന്‍സിസ്‌ പാപ്പായുടെ ഈജിപ്ത് സന്ദര്‍ശനം മുടക്കുവാന്‍ ഐ‌എസിന് കഴിഞ്ഞിരിന്നില്ല. ഇക്കാര്യവും പരിഗണിച്ചു അക്രമം രൂക്ഷമാക്കാനുള്ള ശ്രമമാണ് തീവ്രവാദ സംഘടന നടത്തുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ഒമ്പത് കോടിയോളം ജനസംഖ്യയുള്ള ഈജിപ്‌തിലെ 10 ശതമാനം വരുന്ന ന്യൂനപക്ഷമാണ് ക്രിസ്ത്യാനികള്‍.
Image: /content_image/TitleNews/TitleNews-2017-05-26-16:22:10.jpg
Keywords: ഈജി
Content: 5017
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം: ഈഫല്‍ ടവര്‍ വെളിച്ചമണച്ചു
Content: പാരീസ്: ഈ​​​​ജി​​​​പ്തി​​​​ൽ ഭീകരാക്രമണത്തില്‍ മരണമടഞ്ഞ കോ​​​​പ്റ്റി​​​​ക് ക്രൈ​​​​സ്ത​​​​വ​​​​രോടുള്ള ആദരവ് പ്രകടിപ്പിച്ച് ഈഫല്‍ ടവര്‍ വെളിച്ചമണച്ചു. പാരീസ് മേയര്‍ അന്നെ ഹിഡാൽഗോയാണ് കോ​​​​പ്റ്റി​​​​ക് ക്രൈ​​​​സ്ത​​​​വ​​​​രോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വെളിച്ചമണയ്ക്കാനുള്ള നിർദേശം നൽകിയത്. ഈജിപ്തിലെ ക്രൈസ്തവർ ക്രൂരമാ‍യ ആക്രമണങ്ങൾക്ക് ഇരകളായി കൊണ്ടിരിക്കുകയാണെന്നും ഹിഡാൽഗോ പറഞ്ഞു. ഇന്നലെ മി​​​​ന്യ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ സെന്‍റ് സാ​​​​മു​​​​വ​​​​ൽ സ​​​​ന്യാ​​​​സി​​​​മ​​​​ഠ​​​​ത്തി​​​​ലേ​​​​ക്കു പു​​​​റ​​​​പ്പെ​​​​ട്ട കോ​​​​പ്റ്റി​​​​ക് ക്രൈ​​​​സ്ത​​​​വ​​​​ർ സ​​​​ഞ്ച​​​​രി​​​​ച്ചി​​​​രു​​​​ന്ന ബ​​​​സ് ത​​​​ട​​​​ഞ്ഞു​​​​നി​​​​ർ​​​​ത്തി ഭീകരര്‍ ന​​​​ട​​​​ത്തി​​​​യ വെ​​​​ടി​​​​വ​​​​യ്പി​​ൽ 28 പേ​​​​ർ കൊ​​​​ല്ല​​​​പ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരില്‍ കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. ആക്രമണത്തില്‍ 23 പേ​​​​ർ​​​​ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമത്തിന് പിന്നില്‍ ഐ‌എസ് ആണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈജിപ്തിലെ ആകെ ജനസംഖ്യയുടെ പത്ത് ശതമാനത്തോളം വരുന്ന ക്രിസ്ത്യാനികളെ തങ്ങള്‍ തുടച്ചുനീക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ‘സീനായി പ്രൊവിന്‍സ്’ എന്ന് വിളിക്കപ്പെടുന്ന ഐ‌എസ്‌ അനുബന്ധ സംഘടന പുറത്ത് വിട്ട വീഡിയോയില്‍ വെളിപ്പെടുത്തിയിരിന്നു.
Image: /content_image/TitleNews/TitleNews-2017-05-27-05:30:50.jpg
Keywords: ഈജി
Content: 5018
Category: 18
Sub Category:
Heading: നിധീരിക്കല്‍ മാണിക്കത്തനാരുടെ ജന്മവാര്‍ഷിക ദിനാചരണം ഇന്ന്
Content: കൊ​​​ച്ചി: സ​​​മു​​​ദാ​​​യാ​​​ചാ​​​ര്യ​​​നും ദീ​​​പി​​​ക സ്ഥാ​​​പ​​​ക പ​​​ത്രാ​​​ധി​​​പ​​​രു​​​മാ​​​യ നി​​​ധീ​​​രി​​​ക്ക​​​ല്‍ മാ​​​ണി​​​ക്ക​​​ത്ത​​​നാ​​​രു​​​ടെ 175-ാം ജ​​​ന്മ​​​വാ​​​ര്‍​ഷി​​​ക ദി​​​നാ​​​ച​​​ര​​​ണം ഇ​​ന്നു ​കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ല്‍ ന​​​ട​​​ക്കും. രാ​​​വി​​​ലെ 11ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭാ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി നി​​​ര്‍​വ​​​ഹി​​​ക്കും. ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​വി. അ​​​ഗ​​​സ്റ്റി​​​ന്‍ അ​​​ധ്യ​​​ക്ഷ​​​നാ​​​കും. ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് പാ​​​ലാ രൂ​​​പ​​​ത സ​​​മി​​​തി ഡ​​​യ​​​റ​​​ക്ട​​​ര്‍ റ​​​വ. ഡോ. ​​​ജോ​​​ര്‍​ജ് വ​​​ര്‍​ഗീ​​​സ് ഞാ​​​റ​​​ക്കു​​​ന്നേ​​​ല്‍ ആ​​​മു​​​ഖപ്ര​​​സം​​​ഗ​​​വും ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ണ്‍ ക​​​ച്ചി​​​റ​​​മ​​​റ്റം മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണ​​​വും ഫാ. ​​​ജി​​​യോ ക​​​ട​​​വി, പ്ര​​​ഫ. ജോ​​​ര്‍​ജ് ജോ​​​ണ്‍ നി​​​ധീ​​​രി എ​​​ന്നി​​​വ​​​ര്‍ അ​​​നു​​​സ്മ​​​ര​​​ണപ്ര​​​ഭാ​​​ഷണവും ന​​​ട​​​ത്തും. ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് കേ​​​ന്ദ്രസ​​​മി​​​തി​​​യു​​​ടെ​​​യും പാ​​​ലാ രൂ​​​പ​​​ത സ​​​മി​​​തി​​​യു​​​ടെ​​​യും സം​​യു​​ക്താഭി​​​മു​​​ഖ്യ​​​ത്തി​​​ലാണ് ജന്‍മദിനാചരണം.
Image: /content_image/India/India-2017-05-27-06:25:14.jpg
Keywords: ജന്മവാര്‍
Content: 5019
Category: 18
Sub Category:
Heading: കെ‌സി‌വൈ‌എം സംസ്ഥാന സമിതിയുടെ തീരദേശ ക്യാമ്പ് ആരംഭിച്ചു
Content: തൃ​​​ശൂ​​​ർ: കെ​​​സി​​​വൈ​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യു​​​ടെ "മ​​​റീ​​​ന - 2017' തീ​​​ര​​​ദേ​​​ശ ക്യാ​​​മ്പ് കോ​​​ട്ട​​​പ്പു​​​റ​​​ത്തും മു​​​ന​​മ്പ​​​ത്തു​​​മാ​​​യി ആ​​​രം​​​ഭി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ലെ 31 രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​​നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട 150 യു​​​വ​​​ജ​​​ന​​​ങ്ങ​​​ളാ​​​ണ് ക്യാ​​മ്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്. ഇന്നത്തെ സമ്മേളനത്തില്‍ കെ.​​​വി.​ തോ​​​മ​​​സ് എം​​​പി വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​യാ​​​കും. എ​​​സ്.​ ശ​​​ർ​​​മ എം​​​എ​​​ൽ​​​എ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. കോ​​​ട്ട​​​പ്പു​​​റം രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റ​​​ൽ മോ​​​ണ്‍. സെ​​​ബാ​​​സ്റ്റ്യ​​​ൻ ജെ​​​ക്കോ​​​ബി അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. തു​​​ട​​​ർ​​​ന്നു വി​​​വി​​​ധ ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ അ​​​ര​​​ങ്ങേ​​​റും. നാ​​​ളെ രാ​​​വി​​​ലെ കോ​​​ട്ട​​​പ്പു​​​റം ക​​​ത്തീ​​​ഡ്ര​​​ലി​​ലെ ദി​​​വ്യ​​​ബ​​​ലി​​​ക്കു ശേ​​ഷം ക്ലാ​​​സും ന​​​ട​​​ക്കും. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​ദീ​​​പ് മാ​​​ത്യു ന​​​ല്ലി​​​ല, സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പോ​​​ൾ ജോ​​​സ്, രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ജി​​​ത്ത് ത​​​ങ്ക​​​ച്ച​​​ൻ കാ​​​ന​​​പ്പി​​​ള്ളി, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​നീ​​​ഷ് റാ​​​ഫേ​​​ൽ, ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ഡെ​​​ന്നീ​​​സ് അ​​​വി​​​ട്ട​​​പ്പി​​​ള്ളി, ഫാ. ​​​മാ​​​ത്യു തി​​​രു​​​വാ​​​ലി​​​ൽ എ​​​ന്നി​​​വ​​​രു​​ടെ നേ​​​തൃ​​​ത്വ​​ത്തി​​ലാ​​ണ് ക്യാ​​മ്പ്.
Image: /content_image/India/India-2017-05-27-06:41:15.jpg
Keywords: കെ‌സി‌വൈ‌എം
Content: 5020
Category: 1
Sub Category:
Heading: പ്രഥമ വിശുദ്ധതൈലം വെഞ്ചരിപ്പും സ്വര്‍ഗ്ഗാരോഹണ തിരുനാളും സ്വര്‍ഗ്ഗീയാനുഭവമായി
Content: പ്രസ്റ്റണ്‍: വിശുദ്ധ കൂദാശകളുടെ പരികര്‍മ്മത്തിനും മറ്റുവിശുദ്ധ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതിനായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയിലെ വിശ്വാസികള്‍ക്കായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ വി. തൈലം വെഞ്ചരിപ്പ് ശുശ്രൂഷ നടത്തി. രാവിലെ 11.30ന് അര്‍പ്പിക്കപ്പെട്ട ദിവ്യബലിക്കിടയിലായിരുന്നു തൈലം വെഞ്ചരിപ്പ് ശുശ്രൂഷ നടന്നത്. പിതാവായ ദൈവത്താല്‍ അഭിഷിക്തനായി ലോകത്തിലേയ്ക്കു വന്ന ക്രിസ്തുവില്‍ എല്ലാവരെയും ഒന്നിപ്പിക്കുന്ന മാമോദീസായില്‍ ഉപയോഗിക്കുന്ന ഈ തൈലം, ക്രിസ്തുവിനോടൊപ്പം സ്വര്‍ഗ്ഗത്തില്‍ അവകാശം നേടിത്തരാന്‍ നമ്മെ സഹായിക്കുന്നുവെന്ന് ദിവ്യബലിമധ്യേ വചനസന്ദേശം നല്‍കി ലങ്കാസ്റ്റര്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ ബിഷപ്പ് മൈക്കില്‍ ജി. കാംബെല്‍ പറഞ്ഞു. ക്രിസ്തുവിന്റെ രാജകീയ പൗരോഹിത്യത്തില്‍ നാമെല്ലാം പങ്കുകാരാകുന്നത് ഈ അഭിഷേക തൈലത്തില്‍ മുദ്രിതരാകുന്നതു വഴിയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അഭിവന്ദ്യ പിതാക്കന്മാരൊടൊപ്പം പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. തോമസ് പാറയടിയില്‍ എം.എസ്.ടി. വികാരി ജനറല്‍മാരായ റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ. മാത്യൂ ചൂരപൊയ്കയില്‍, രൂപതാ ചാന്‍സലര്‍, റവ. ഡോ. മാത്യൂ പിണക്കാട്ട്, സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തില്‍ തുടങ്ങിയവരും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന ബഹു. വൈദികരും സിസ്റ്റേഴ്‌സും നൂറുകണക്കിനു അല്‍മായമാരും തിരുക്കര്‍മ്മങ്ങളില്‍ സന്നിഹിതരായിരുന്നു. ലങ്കാസ്റ്റര്‍ രൂപതയിലെ ഏതാനും വൈദികരുടെ സാന്നിധ്യവും തിരുക്കര്‍മ്മങ്ങള്‍ക്ക് പുതുചൈതന്യം നല്‍കി. സീറോ മലബാര്‍ സഭയില്‍ കര്‍ത്താവിന്റെ നാമത്തിലുള്ള ഏതെങ്കിലും തിരുനാള്‍ ദിവസമാണ് വി. തൈല ആശീര്‍വാദത്തിനായി തിരഞ്ഞെടുക്കാറുള്ളത്. ഈശോയുടെ സ്വര്‍ഗ്ഗാരോഹണ തിരുനാളില്‍ തന്നെ ആദ്യ തൈല വെഞ്ചരിപ്പ് ശുശ്രൂഷ നടന്നത് സവിശേഷ ദൈവാനുഗ്രഹമായി കണക്കാക്കപ്പെടുന്നു. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ഉച്ചകഴിഞ്ഞ് രൂപതാധ്യക്ഷന്റെ നേതൃത്വത്തില്‍ വൈദികരുടെ സമ്മേളനവും വിവിധ കമ്മീഷനുകളുടെ വിലയിരുത്തലും നടന്നു. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. രൂപതാധ്യക്ഷന്‍ എല്ലാവര്‍ക്കും സ്വര്‍ഗ്ഗാരോഹണ തിരുന്നാള്‍ മംഗളങ്ങള്‍ നേരുകയും നേര്‍ച്ചഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു. രൂപതാധ്യക്ഷന്‍ ആശീര്‍വദിച്ച ഈ തൈലമായിരിക്കും ഇനിമുതല്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് ബഹു. വൈദികര്‍ ഉപയോഗിക്കുന്നത്.
Image: /content_image/India/India-2017-05-27-06:55:38.jpg
Keywords: ഗ്രേറ്റ് ബ്രിട്ടന്‍, മാര്‍ സ്രാമ്പി
Content: 5021
Category: 18
Sub Category:
Heading: ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ വീണ്ടും പ്രോവിന്‍ഷ്യാള്‍
Content: പാ​​ലാ: ക​​പ്പൂ​​ച്ചി​​ൻ ​​സ​​ഭ​​യു​​ടെ കോ​​ട്ട​​യം പ്രോ​​വി​​ൻ​​സി​​ന്‍റെ പ്രൊ​​വി​​ൻ​​ഷ്യ​ലാ​​യി ഫാ. ​​ജോ​​സ​​ഫ് പു​​ത്ത​​ൻ​​പു​​ര​​യ്ക്ക​​ൽ വീ​​ണ്ടും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പ​​ട്ടു. ഫാ.​​ജോ​​ർ​​ജ് ആ​​ന്‍റ​​ണി ആ​​ശാ​​രി​​ശേ​​രി​​ൽ വി​​കാ​​ർ പ്രൊ​​വി​​ൻ​​ഷ്യ​ലാ​​യും ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ ചൂ​​ണ്ട​​ക്കാ​​ട്ടി​​ൽ, ഫാ. ​മാ​​ത്യു മു​​ള​​ങ്ങാ​​ശേ​​രി, ഫാ. ​ജ​​യിം​​സ് വാ​​ഴ​​ചാ​​രി​​ക്ക​​ൽ എ​​ന്നി​​വരെ കൗ​​ൺ​​സി​ല​ർ​മാ​രാ​യും തിരഞ്ഞെടുത്തിട്ടുണ്ട്. ഭ​​ര​​ണ​​ങ്ങാ​​നം അ​​സീ​​സി റി​​ന്യൂ​​വ​​ൽ സെ​​ന്‍റ​​റി​​ൽ വെച്ചു നടന്ന ചാ​​പ്റ്റ​​റി​​ലാ​​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്.
Image: /content_image/India/India-2017-05-27-07:11:26.jpg
Keywords: പുത്തന്‍
Content: 5022
Category: 1
Sub Category:
Heading: ഇത് ഞങ്ങളുടെ രാജ്യമാണ്, ഞങ്ങള്‍ പലായനം ചെയ്യില്ല: ഈജിപ്ഷ്യന്‍ കോപ്റ്റിക് ബിഷപ്പ്
Content: കെയ്റോ: ഈജിപ്ത് തങ്ങളുടെ രാജ്യമാണെന്നും എത്ര അക്രമങ്ങള്‍ ക്രൈസ്തവര്‍ക്ക് നേരെ ഉയര്‍ന്നാലും തങ്ങള്‍ രാജ്യത്തു നിന്നു പലായനം ചെയ്യില്ലായെന്നും കോപ്റ്റിക്ക് കത്തോലിക്ക ബിഷപ്പ് കിറിലോസ് വില്ല്യം സമാൻ. കഴിഞ്ഞ ദിവസം എയിഡ് ടു ചര്‍ച്ച് ഇന്‍ നീഡ് എന്ന സംഘടനക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പുളിമാവിനെ പോലെ സമൂഹത്തിൽ ക്രൈസ്തവ വിശ്വാസം പകരുവാൻ ഈജിപ്ഷ്യൻ ക്രൈസ്തവര്‍ നിലകൊള്ളുകയാണെന്ന്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നെ പീഡിപ്പിച്ചവർ നിങ്ങളെയും പീഡിപ്പിക്കും എന്ന ബൈബിൾ വചനമാണ് പീഡനങ്ങൾക്കിടയിലും ദൈവത്തിന്റെ സ്നേഹം അനുഭവവേദ്യമാക്കുന്നത്. ഈജിപ്തിനെ സംബന്ധിച്ചിടത്തോളം ക്രൈസ്തവനായിരിക്കുക എന്നത് ഏറ്റവും വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എന്നിരുന്നാലും നിങ്ങളുടെ തലമുടിയിഴ പോലും എണ്ണപ്പെട്ടിരിക്കുന്നു എന്ന വചനമാണ് വെല്ലുവിളികൾക്കിടയിൽ പ്രചോദനം. ഹോറോദോസിൽ നിന്നും രക്ഷപ്പെട്ട് ഈജിപ്തിലേക്ക് പലായനം ചെയ്ത തിരുകുടുംബത്തിന് അഭയം നൽകിയ രാജ്യത്ത് തുടരാൻ തങ്ങള്‍ ആഗ്രഹിക്കുന്നു. ബിഷപ്പ് പറഞ്ഞു. ഫ്രാൻസിസ് പാപ്പയുടെ സന്ദർശനം വഴി ഈജിപ്തിലെ ഒരു ലക്ഷത്തോളം വരുന്ന ക്രൈസ്തവർ അനാഥരല്ലായെന്ന സന്ദേശം, രാജ്യത്തിന് ലഭിച്ചു. ലോകമെമ്പാടുമുള്ള ക്രൈസ്തവർ, ഈജിപ്ഷ്യൻ ജനതയ്ക്കു നല്‍കുന്ന പിന്തുണയും കത്തോലിക്കാ - ഓർത്തഡോക്സ് ഐക്യവും ഏറെ പ്രതീക്ഷാജനകമാണ്. ക്രൈസ്തവ സംഘടനകൾക്ക് പുറമേ ജനങ്ങളുടെ സംഭാവനയും സുസ്ത്യർഹമാണ്. ഓരോ തുകയും വിധവയുടെ നാണയത്തുട്ടുകൾ പോലെ അമൂല്യമാണ്. പ്രതിസന്ധികളെ വി. യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥം വഴി ദൈവത്തിന് സമർപ്പിക്കുന്ന മാർപ്പാപ്പയുടെ മാതൃകയാണ് തങ്ങള്‍ പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Image: /content_image/TitleNews/TitleNews-2017-05-27-08:20:01.jpg
Keywords: ക്രൈസ്തവരെ
Content: 5023
Category: 4
Sub Category:
Heading: യോഗ സാര്‍വ്വത്രീകമാക്കാന്‍ തുനിഞ്ഞിറങ്ങിയവരുടെ യഥാര്‍ത്ഥ ലക്ഷ്യം തിരിച്ചറിയുക
Content: യോഗയെപ്പറ്റി വ്യത്യസ്തങ്ങളായ രണ്ട് സമീപനങ്ങള്‍ സഭയിലുണ്ടെന്നും അത് വിശ്വാസികളെ ആശയക്കുഴപ്പത്തിലാക്കുന്നുവെന്നും ശ്രദ്ധയില്‍പെട്ടപ്പോഴാണ് ഇതേപറ്റി ഒരു സാമാന്യപഠനം നടത്തണമെന്ന താല്‍പര്യം ഉണ്ടായത്. ഒന്നാമത്തെ സമീപനം യോഗ ക്രൈസ്തവവിശ്വാസവുമായി ചേര്‍ന്നു പോകുന്നില്ല എന്നുള്ളതാണ്. പാലാ രൂപതയില്‍ നടക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന് കഴിഞ്ഞ ഒരു ദശകക്കാലമായി നേതൃത്വം നല്‍കുന്ന പ്രസിദ്ധ ധ്യാനഗുരുക്കന്‍മാരായ സേവ്യര്‍ ഖാന്‍ വട്ടായിലച്ചനും, ഡൊമനിക്ക് വാളന്‍മനാലച്ചനും ശക്തമായി ഇക്കാര്യം പറയുന്നു. ഇവരുടെ കണ്‍വെന്‍ഷനുകളിലും ധ്യാനങ്ങളിലും പങ്കെടുക്കുന്നവര്‍ യോഗയ്ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന സന്ദേശം കേള്‍ക്കുന്നു. ദീര്‍ഘകാലം റോമിന്‍റെ മുഖ്യ ഭൂതോച്ചാടകനായിരുന്ന ഫാ. ഗബ്രിയേല്‍ അമോര്‍ത്തും യോഗ വിശ്വാസികള്‍ക്ക് അപകടകരമാണെന്ന് മുന്നറിയിപ്പ് നല്‍കുന്നു. രണ്ടാമത്തെ സമീപനം യോഗയെക്കുറിച്ച് യാതൊരു സന്ദേഹവും വേണ്ട, അതു ക്രൈസ്തവര്‍ക്ക് സര്‍വ്വാത്മനാ സ്വീകാര്യമാണ്, യോഗയ്ക്കെതിരെ സംസാരിക്കുന്നവര്‍ ഇടുങ്ങിയ ചിന്താഗതിക്കാരാണ് എന്നുള്ളതാണ്. കാലടിയിലെ ക്രൈസ്റ്റ് യോഗ റിട്രീറ്റ് സെന്‍ററും അവിടെ യോഗധ്യാനം നടത്തുന്ന ബഹുമാനപ്പെട്ട സൈജു തുരുത്തിയിലച്ചനും മറ്റും ഈ സന്ദേശം പ്രചരിപ്പിക്കുന്നു. ക്രിസ്താനുഭവ യോഗാധ്യാനം, പെസഹാനുഭവ യോഗാധ്യാനം എന്നീ പേരുകളില്‍ ഇവരുടെ യോഗാധ്യാന പരസ്യങ്ങള്‍ പത്രങ്ങളിലും മറ്റും കൂടെക്കൂടെ വരാറുണ്ട്. രക്ഷയ്ക്കുള്ള ക്രിസ്തുമാര്‍ഗ്ഗത്തിനു പകരം വയ്ക്കാവുന്ന ഒന്നായിട്ടുപോലും യോഗയെ ഇവര്‍ അവതരിപ്പിക്കുന്നു. ഉദാഹരണമായി ക്രിസ്താനുഭവ യോഗ എന്നാ സൈജു തുരുത്തിയിലച്ചന്‍റെ പുസ്തകത്തില്‍ നിന്നുതന്നെ ഉദ്ധരിക്കാം. പേജ് 48-ലെ "ഒരു തലമുറയെ വീണ്ടെടുത്ത് രക്ഷിക്കാന്‍ പര്യാപ്തമാണ് യോഗയും യോഗ ആത്മീയതയും". പേജ് 14-ല്‍ "നമ്മുടെ ജീവിതം പൂര്‍ണ്ണതയിലേയ്ക്ക് നയിക്കാനുള്ള മാര്‍ഗ്ഗമാണ് യോഗ. സമഗ്രവും ആത്മീയവുമായ ഒരു പരിശീലന പദ്ധതിയാണത്....തിന്മയില്‍ നിന്ന്‍ നന്മയിലേയ്ക്കും നന്മയില്‍ നിന്ന്‍ ജീവിത വിശുദ്ധിയിലേയ്ക്കും ജീവിത വിശുദ്ധിയില്‍ നിന്നും ദൈവാനുഭവത്തിലേയ്ക്കും നമ്മെ നയിക്കുന്ന മാര്‍ഗ്ഗമാണ് യോഗ. ഇത് ഒരു ശാസ്ത്രമാണ്.... യോഗ സാര്‍വത്രീകമാണ്. എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. കാരണം യോഗ ആത്യന്തികമായി എത്തിനില്‍ക്കുന്നത് ദൈവത്തിലാണ്." മേല്‍പ്പറഞ്ഞ രണ്ടു സമീപനങ്ങളും ഒരേസമയം ശരിയാകാന്‍ പാടില്ല. അപ്പോള്‍ ഇതില്‍ ഏതാണു ശരി? അതു പഠിക്കാന്‍ തുടങ്ങിയപ്പോഴാണ് വത്തിക്കാന്‍ ഈ വിഷയത്തെക്കുറിച്ച് രണ്ടു രേഖകള്‍ നല്‍കിയിട്ടുണ്ടെന്ന് കണ്ടത്. അതെന്‍റെ ആകാംക്ഷ വര്‍ദ്ധിപ്പിച്ചു. യോഗയെക്കുറിച്ച് വത്തിക്കാന്‍ എന്തിനാണ് ഇത്ര താത്പര്യമെടുക്കുന്നത്? എന്താണ് വത്തിക്കാന്‍ പറയുന്നത്? തന്മൂലം താല്പര്യപൂര്‍വ്വം ഈ പ്രബോധനങ്ങള്‍ വായിച്ചു. ഒന്നാമത്തെ രേഖ 1989-ല്‍ വിശ്വാസതിരുസംഘം "ക്രിസ്തീയധ്യാനത്തിന്‍റെ ചിലമാനങ്ങളെക്കുറിച്ച് കത്തോലിക്കാ സഭയിലെ മെത്രാന്മാര്‍ക്കുള്ള കത്ത്" എന്ന പേരില്‍ നല്‍കിയിരിക്കുന്ന Orationis Formas ആണ്. രണ്ടാമത്തേത് 2003-ല്‍ നല്‍കിയ "യേശുക്രിസ്തു ജീവജലത്തിന്‍റെ വാഹകന്‍-'ന്യൂ ഏജിനെപ്പറ്റി' ഒരു ക്രിസ്തീയ പഠനം" എന്ന രേഖയാണ് (JCBWL). ഈ രണ്ടുരേഖകളും, New Age അഥവാ നവയുഗ ആത്മീയതയുടെ അടിസ്ഥാനതത്ത്വങ്ങള്‍ എപ്രകാരമാണ് കത്തോലിക്കാ വിശ്വാസത്തില്‍ നിന്ന്‍ വ്യത്യസ്തമായിരിക്കുന്നതെന്നും, അക്രൈസ്തവ പ്രാര്‍ത്ഥനാരീതികള്‍ എപ്രകാരം ക്രിസ്തീയ പ്രാര്‍ത്ഥനാരീതികളില്‍ നിന്നും വ്യത്യസ്തമായിരിക്കുന്നെന്നും പ്രതിപാദിക്കുന്നു. ഈ പ്രബോധനങ്ങള്‍ പഠിച്ചപ്പോള്‍ മനസ്സിലായി, യോഗയ്ക്കെതിരെ ക്രിസ്തീയ വിശ്വാസികള്‍ ജാഗ്രത പുല‍ര്‍ത്തണമെന്ന സമീപനമാണ് ശരിയെന്ന്. ഇതേപറ്റി കൂടുതല്‍ പഠിച്ചപ്പോള്‍, അടിയന്തിര ജാഗ്രത പുലര്‍ത്തേണ്ടവിധം അപകടകരമായ സ്വാധീനം യോഗ എന്ന ഇടനിലക്കാരനിലൂടെ ന്യൂ ഏജ് ക്രൈസ്തവലോകത്ത് ചെലുത്തിക്കഴിഞ്ഞിരിക്കുന്നു എന്ന്‍ മനസ്സിലായി. പാശ്ചാത്യ ലോകത്ത് ക്രൈസ്തവ വിശ്വാസികള്‍ യോഗ, സെന്‍ ധ്യാനം, അതീന്ദ്രിയ ധ്യാനം (Transcendental Meditation) ആദിയായവയിലേയ്ക്ക് ആകൃഷ്ടരാകുന്നത് കണ്ട് തക്കസമയത്ത് മുന്നറിയിപ്പ് നല്‍കി അതിനെ പ്രതിരോധിക്കാന്‍ കഴിയാത്തതു കൊണ്ടാണ്, പാശ്ചാത്യ ക്രൈസ്തവ ലോകത്തിന്‍റെ ദൃഷ്ടി, ജീവജലത്തിന്‍റെ വാഹകനായ യേശുക്രിസ്തുവില്‍ നിന്ന്‍ ഗുരുതരമായ രീതിയില്‍ മാറിപ്പോയത്. സഭ ഇതേക്കുറിച്ച് പ്രബോധനങ്ങള്‍ നല്‍കിയപ്പോഴാകട്ടെ, അതിനെ അവഗണിച്ച്‌ തങ്ങളുടേതായ വഴികളില്‍ ആത്മസാക്ഷാത്കാരം കണ്ടെത്തിക്കൊള്ളാമെന്ന മനോഭാവത്തിലേയ്ക്ക് അനേകര്‍ മാറിക്കഴിഞ്ഞു. 1875-ല്‍ ഹെന്‍റി സ്റ്റീല്‍ ഓള്‍ക്കോട്ടുമായിച്ചേര്‍ന്ന് മാഡം ബ്ലാവസ്കി ന്യൂയോര്‍ക്കില്‍ സ്ഥാപിച്ച തിയോസഫിക്കല്‍ സൊസൈറ്റി വഴിയും സമാന പ്രസ്ഥാനങ്ങളിലൂടേയും പാശ്ചാത്യലോകത്ത് അനേകര്‍ - വിശിഷ്യ ബുദ്ധി ജീവികള്‍ - അതുവരെ അവിടെ അറിയപ്പെടാതിരുന്നതോ, അരുതാത്തതെന്നു കരുതി അകറ്റി നിര്‍ത്തിയിരുന്നതോ ആയ ആശയങ്ങളിലേയ്ക്കും അതീന്ദ്രിയവും നിഗൂഢവുമായ അനുഭവങ്ങളിലേയ്ക്കും ആകൃഷ്ടരായി. ഇങ്ങനെ യഹൂദ ക്രിസ്ത്യന്‍ വിശ്വാസസംഹിതയും ധാര്‍മ്മികതയും നാളിതുവരെ ഏര്‍പ്പെടുത്തിയിരുന്ന അതിര്‍വരമ്പുകള്‍ ഭേദിച്ച് പുതിയ യാഥാര്‍ത്ഥ്യങ്ങള്‍ തേടേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും പുരോഗതിയുടെ അടുത്തപടിയാണെന്നും ധരിച്ചുവച്ചിരുന്നവരുടെ അടുത്തേയ്ക്കാണ് ഇന്ത്യയില്‍ നിന്ന്‍ നിരവധി (യോഗ) ഗുരുക്കന്മാര്‍ എത്തിയത്. അവരില്‍ തന്നെ മൂന്നുപേര്‍ പാശ്ചാത്യരെ വല്ലാതെ സ്വാധീനിച്ചു - സ്വാമി വിവേകാനന്ദന്‍, പരമഹംസ യോഗാനന്ദ, മഹര്‍ഷി മഹേഷ്‌ യോഗി. 1893-ല്‍ ചിക്കാഗോയില്‍ വച്ചു നടന്ന ലോകമതങ്ങളുടെ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ വിവേകാനന്ദന്‍ നടത്തിയ പ്രസംഗം പൗരസ്ത്യ മതങ്ങളോടും ധ്യാനരീതികളോടുമുള്ള പാശ്ചാത്യരുടെ ആകര്‍ഷണത്തിന് ആക്കം കൂട്ടി. അതോടെ Western Spirituality യേയും Eastern Spirituality യേയും കൂട്ടിക്കലര്‍ത്തുന്ന Western Spirituality യുടെ ആരംഭമായി. രണ്ടാമത്തെ ഗുരു പരമഹംസയോഗാനന്ദ (1893-1952) അമേരിക്കയിലെത്തി Self Realization Fellowship എന്ന സംഘടന സ്ഥാപിച്ച് ക്രിയയോഗ പ്രചരിപ്പിച്ചു. എല്ലാ മതങ്ങളുടെയും അന്തര്‍ധാര ഒന്നുതന്നെ എന്നു പഠിപ്പിച്ച് അദ്ദേഹം പാശ്ചാത്യരുടെ ഇടയില്‍ സ്വീകാര്യത ലഭിക്കാനായി കഴുത്തില്‍ ഒരു കുരിശും ധരിച്ചിരുന്നു. ബൈബിളിനേയും യോഗയേയും ബന്ധിപ്പിക്കുന്ന തരത്തിലുള്ള വ്യാഖ്യാനങ്ങളും നല്‍കിയിരുന്ന പരമഹംസ യോഗാനന്ദയുടെ "ഒരു യോഗിയുടെ ആത്മകഥ" എന്ന പുസ്തകം വായിച്ചാണ് താന്‍ യോഗയിലേയ്ക്ക് ആകൃഷ്ടനായതെന്ന് "ക്രിസ്താനുഭവ യോഗ" യുടെ ഉപജ്ഞാതാവായ ഫാ. സൈജു തുരുത്തിയില്‍ പറയുന്നു. മൂന്നാമത്തെ ഗുരു മഹര്‍ഷി മഹേഷ്‌ യോഗിയാണ്. മറ്റു രണ്ടുപേരും പ്രധാനമായും പൗരസ്ത്യ ധ്യാനരീതികളുടെ താത്ത്വിക അടിത്തറ പാകിയപ്പോള്‍ മഹേഷ്‌ യോഗി അതീന്ദ്രിയ ധ്യാനം വഴി അത് ദശലക്ഷക്കണക്കിന് പാശ്ചാത്യരുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാക്കി. 1960-കളില്‍ പാശ്ചാത്യരെ ഹരംകൊള്ളിച്ച തെ Beatles എന്ന ഗായകസംഘം മഹേഷ്‌ യോഗിയില്‍ നിന്നും അതീന്ദ്രിയ ധ്യാനം അഭ്യസിച്ചു. അതീന്ദ്രിയ ധ്യാനാനുഭവങ്ങള്‍ക്കായി മയക്കുമരുന്നും ഉപയോഗിച്ചിരുന്ന ഇവരുടെ സ്വാധീനം മൂലമാണ് ചെറുപ്പക്കാരായ അനേകം പാശ്ചാത്യര്‍ ഇന്ത്യന്‍ ആശ്രമങ്ങളിലേയ്ക്ക് ഒഴുകിയത്. പാശ്ചാത്യ ലോകത്തെത്തിയ ഹിന്ദു ഗുരുക്കന്മാര്‍ യോഗയിലൂടെയും ഭക്തി പ്രസ്ഥാനങ്ങളിലൂടെയും (ഹരേകൃഷ്ണ പ്രസ്ഥാനം) മറ്റും വളരെ വിദഗ്ധമായി ഹിന്ദുമിഷണറി ദൗത്യം നിര്‍വ്വഹിക്കുകയായിരുന്നുവെന്ന് അധികമാരും തിരിച്ചറിഞ്ഞില്ല. 1949 ജനുവരിയില്‍ അലഹബാദില്‍ വച്ചുനടന്ന 60000 പേര്‍ സംബന്ധിച്ച, വിശ്വഹിന്ദു പരിഷത്തിന്‍റെ നേതൃത്വത്തില്‍ നടന്ന രണ്ടാം വിശ്വഹിന്ദുത്വ സമ്മേളനത്തിലെ ഒരു പ്രസംഗകന്‍റെ വാക്കുകള്‍ ഉദ്ധരിക്കാം: "നമ്മുടെ പാശ്ചാത്യദേശത്തെ മിഷണറി ദൗത്യം അതിശയകരമായ വിജയത്താല്‍ മകുടമണിഞ്ഞു. ഹിന്ദുമതം ലോകത്തെ പ്രബല മതമായിക്കൊണ്ടിരിക്കുന്നു; ക്രിസ്തുമതത്തിന്‍റെ അന്ത്യം അടുത്തുകൊണ്ടിരിക്കുന്നു." പാശ്ചാത്യ ക്രൈസ്തവ ലോകത്ത് ഹിന്ദു മിഷണറി ദൗത്യം നടപ്പാക്കിയെടുക്കാന്‍ കഴിഞ്ഞത് മുഖ്യമായും യോഗയിലൂടെയാണ്. ഇത് മനസ്സില്‍ വച്ചുകൊണ്ടാണ് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ വിദ്യാഭ്യാസമേഖലയിലും മറ്റു മേഖലയിലും യോഗ നിര്‍ബന്ധമാക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. 2015-ല്‍ യോഗാദിനത്തില്‍ എല്ലാവരും ആരോഗ്യത്തിനുള്ള വ്യായാമമായി യോഗ ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചവര്‍, 2016-ല്‍ നമസ്കാരമുദ്രയും ഓംകാരവും ഋഗ്വേദമന്ത്രങ്ങളും യോഗാപരിശീലനത്തിന്‍റെ ഭാഗമായി നിര്‍ദ്ദേശിച്ചു. പ്രസ്തുത നാളുകളില്‍ മാതൃഭൂമി പത്രത്തില്‍ വന്ന ഒരു ലേഖനത്തിലെ ഉപദേശം ഇതായിരുന്നു: "സൂര്യനമസ്കാരത്തില്‍ പിഴവില്ല. ഹൈന്ദവേതര മതസ്ഥര്‍ ഒരു കാര്യം ഓര്‍ക്കണം, സൂര്യന്‍ ഇല്ലെങ്കില്‍ മനുഷ്യജീവിതം സാധ്യമാണോയെന്ന്‍! അത്രമാത്രം മനുഷ്യജീവിതം സൂര്യനുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് സൂര്യനെ നമസ്കരിച്ചതുകൊണ്ട് ഒരു തെറ്റും വരില്ല". ഇതില്‍ നിന്നെല്ലാം യോഗ സാര്‍വ്വത്രീകമാക്കാന്‍ തുനിഞ്ഞിറങ്ങിയവരുടെ യഥാര്‍ത്ഥ ലക്ഷ്യം ആരോഗ്യ പരിപാലനമാണോ അതിലപ്പുറമുള്ള എന്തെങ്കിലുമാണോ എന്ന്‍ സാമാന്യത്തില്‍ ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. ഏതായാലും KCBC യോഗയുടെ മറവിലുള്ള ഗൂഢലക്ഷ്യങ്ങള്‍ സ്വീകാര്യമല്ലെന്ന് പ്രതികരിച്ചത് ഉചിതമായി (ദീപിക, 19-05-2016). ...........................#{red->n->n-> തുടരും}#...........................
Image: /content_image/Mirror/Mirror-2017-05-27-09:20:40.jpg
Keywords: യോഗയും, ദൈവാനുഭവം
Content: 5024
Category: 1
Sub Category:
Heading: ബിഷപ്പ് ആഞ്ചലോ ഡി ഡൊണാറ്റിസ് റോമിന്റെ പുതിയ വികാരി
Content: വത്തിക്കാന്‍: ഇറ്റലിയിലെ കാസറാനോ സ്വദേശിയും 63കാരനുമായ ബിഷപ്പ് ആഞ്ചലോ ഡി ഡൊണാറ്റിസിനെ റോമിന്റെ പുതിയ വികാരിയായി ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് വത്തിക്കാന്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. റോം രൂപതയുടെ ഭരണപരവും, പൗരോഹിത്യപരവുമായ കാര്യങ്ങള്‍ ഇനി പുതിയ വികാരിയുടെ ചുമതലയാണ്. ഇതിനോടകം തന്നെ ഫ്രാന്‍സിസ് പാപ്പാ ഇദ്ദേഹത്തെ ആര്‍ച്ച് ബിഷപ്പാക്കി ഉയര്‍ത്തിയിട്ടുണ്ടെന്നും വത്തിക്കാന്‍ അറിയിച്ചു. റോമിലെ ഔദ്യോഗിക മെത്രാന്‍ പാപ്പാ ആയതിനാല്‍, റോമിലും ചുറ്റുപാടും സേവനം ചെയ്യുന്ന കര്‍ദ്ദിനാള്‍മാര്‍, മെത്രാന്‍മാര്‍, പുരോഹിതര്‍ എന്നിവരുമായി കൂടിയാലോചിച്ചതിന് ശേഷമാണ് കര്‍ദ്ദിനാള്‍ വികാരിയെ തിരഞ്ഞെടുത്തു രൂപതയുടെ ആത്മീയകാര്യങ്ങളുടെ ഉത്തരവാദിത്വം ഏല്‍പ്പിക്കുന്നത്. എല്ലാ രൂപതകള്‍ക്കും ഏറ്റവും ചുരുങ്ങിയത് ഒന്നോ അതില്‍ കൂടുതലോ വികാര്‍ ജനറല്‍മാര്‍ ഉണ്ടായിരിക്കണമെന്നാണ് സഭാ നിയമം അനുശാസിക്കുന്നത്. എന്നാല്‍ പാപ്പായുടെ ജോലിഭാരം നിമിത്തം റോമിലെ വികാറിന് കൂടുതല്‍ ഉത്തരവാദിത്വങ്ങളാണുള്ളത്. 2008-മുതല്‍ കര്‍ദ്ദിനാള്‍ അഗോസ്റ്റിനോ വല്ലിനി വഹിച്ചിരുന്ന പദവിയിലേക്കാണ് ആര്‍ച്ച് ബിഷപ്പ് ആഞ്ചലോ ഡി ഡൊണാറ്റിസ് ഉയര്‍ത്തപ്പെട്ടിരിക്കുന്നത്. 1954-ല്‍ ജനിച്ച ഇദ്ദേഹം റോമന്‍ രൂപതയിലെ വൈദികന്‍, മതാധ്യാപകന്‍, ആത്മീയ നിയന്താവ് എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. 2015-ല്‍ ഫ്രാന്‍സിസ് പാപ്പാ റോമിലെ ഓക്സിലറി മെത്രാനായി ഇദ്ദേഹത്തെ ഉയര്‍ത്തുകയായിരുന്നു. തത്വശാസ്ത്രം, ദൈവശാസ്ത്രം, ധാര്‍മ്മിക ദൈവശാസ്ത്രം എന്നിവയില്‍ ബിരുദം നേടിയിട്ടുള്ള ആളാണ്‌ റോമിന്റെ പുതിയ വികാരി. ഫ്രാന്‍സിസ് പാപ്പാ, മാര്‍പാപ്പാ പദവിയിലെത്തിയതിനു ശേഷം അദ്ദേഹത്തിന്റെ ആദ്യത്തെ നോമ്പ്കാല ധ്യാനത്തിന് നേതൃത്വം നല്‍കിയത് ആഞ്ചലോ ഡി ഡൊണാറ്റിസ് ആയിരുന്നു. ജീവിതവും വാക്കുകളും വഴി ദൈവത്തിന്റെ കാരുണ്യം പ്രഘോഷിക്കുക എന്നതാണ് തന്റെ ദൗത്യമെന്ന് സെന്റ്‌ ജോണ്‍ ലാറ്റെറന്‍ ദേവാലയത്തില്‍ സന്നിഹിതരായിരുന്ന പുരോഹിതരോട് പ്രഖ്യാപനത്തിനു ശേഷം ആര്‍ച്ച് ബിഷപ്പ് ഡൊണാറ്റിസ് പറഞ്ഞു.
Image: /content_image/TitleNews/TitleNews-2017-05-27-10:20:43.jpg
Keywords: റോം