Contents
Displaying 4701-4710 of 25075 results.
Content:
4985
Category: 1
Sub Category:
Heading: പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ജൂണ്‍ 18ലേക്ക് മാറ്റിവെച്ചു
Content: വത്തിക്കാന്‍ സിറ്റി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള പരിശുദ്ധ കുര്‍ബ്ബാനയുടെ തിരുനാളും ദിവ്യകാരുണ്യ പ്രദക്ഷിണവും റോമില്‍ ജൂണ്‍ 18 ഞായറാഴ്ചത്തേയ്ക്ക് മാറ്റിവെച്ചു. പരിശുദ്ധ ത്രിത്വത്തിന്‍റെ തിരുനാള്‍ കഴിഞ്ഞുവരുന്ന വ്യാഴാഴ്ച പരിശുദ്ധ കുര്‍ബ്ബാനയുടെ തിരുനാള്‍ ആചരിക്കുന്ന പാരമ്പര്യമാണ് ഫ്രാന്‍സിസ് പാപ്പാ ഞായറാഴ്ചയിലേയ്ക്ക് മാറ്റിയത്. കൂടുതല്‍ ആളുകള്‍ തിരുനാളില്‍ പങ്കുചേരുന്നതിനും പ്രവര്‍ത്തി ദിവസത്തില്‍ സാധാരണജനങ്ങള്‍ക്ക് അസൗകര്യമാകുന്ന വിധത്തില്‍ ഉടലെടുക്കുന്ന ഗതാഗതതടസ്സവും പരിഗണിച്ചാണ് തിരുനാള്‍ മാറ്റിയതെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബര്‍ക്ക് പത്രകുറിപ്പില്‍ വ്യക്തമാക്കി. നിര്‍ദ്ദേശ പ്രകാരം 2017-ലെ പരിശുദ്ധ കുര്‍ബ്ബാനയുടെ തിരുനാള്‍ ജൂണ്‍ പതിനെട്ടാം തിയതി ഞായറാഴ്ചയായിരിക്കും റോമാനഗരത്തില്‍ ആചരിക്കപ്പെടുക. നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ജോണ്‍ ലാറ്ററന്‍ ബസിലിക്കയിലാണ് പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ മാര്‍പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ റോമാരൂപതയില്‍ അനുഷ്ഠിക്കുന്നത്. ബസിലിക്കയിലെ ആഘോഷമായ ദിവ്യബലിയെ തുടര്‍ന്നു ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും. മെരുളാനാ വീഥിയിലൂടെ ദൈവമാതാവിന്റെ നാമത്തിലുള്ള ബസിലിക്ക വരെയാണ് ദിവ്യകാരുണ്യ പ്രദിക്ഷണം നടക്കുക. മാര്‍പാപ്പായുടെ കാര്‍മ്മികത്വത്തിലുള്ള സമൂഹബലിയര്‍പ്പണത്തിലും പ്രദക്ഷിണത്തിലും ദിവ്യകാരുണ്യാശീര്‍വ്വാദത്തിലും പങ്കെടുക്കാന്‍ വിവിധ രാജ്യങ്ങളില്‍നിന്നും പതിനായിരകണക്കിന് വിശ്വാസികള്‍ എത്തുമെന്നാണ് സൂചന. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ബെല്‍ജിയത്തില്‍ ജീവിച്ചിരുന്ന വിശുദ്ധ ജൂലിയാനയ്ക്കു യേശു പ്രത്യക്ഷപ്പെട്ടു വി. കുര്‍ബാനയുടെ തിരുനാള്‍ ആചരിക്കണമെന്നു ആവശ്യപ്പെട്ടതായാണ് ചരിത്രം.
Image: /content_image/News/News-2017-05-23-12:00:55.jpg
Keywords: വിശുദ്ധ കുര്‍ബാന

4986
Category: 18
Sub Category:
Heading: ബൈബിള്‍ പകര്‍ത്തിയെഴുതലില്‍ ചരിത്രം സൃഷ്ട്ടിച്ച് തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് ഇടവക
Content: തലയോലപ്പറമ്പ്: ബൈബിള്‍ പകര്‍ത്തിയെഴുതലില്‍ പുതിയ ചരിത്രം കുറിച്ച് കൊണ്ട് തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് ഇടവക. ഇടവകയിലെ 790 പേര്‍ ഒരു മണിക്കൂര്‍ പന്ത്രണ്ട് മിനിറ്റുകൊണ്ട് ബൈബിളിലെ പഴയനിയമവും പുതിയനിയമവും ഉള്‍പ്പെടെ 73 പുസ്തകങ്ങള്‍ പകര്‍ത്തിയെഴുതിയപ്പോള്‍ പഴങ്കഥയായത് യൂണിവേഴ്‌സല്‍ റെക്കോഡ് ഫോറത്തില്‍ ഇടം നേടിയ മറ്റൊരു റെക്കോഡ്. 2014 ല്‍ ഒരുമണിക്കൂര്‍ മുപ്പത്തിനാല് മിനിറ്റുകൊണ്ട് 1264 പേര്‍ ബൈബിള്‍ പകര്‍ത്തിയെഴുതിയ റെക്കോഡ് തകര്‍ത്താണ് ഇടവക പുതിയ ചരിത്രം കുറിച്ചത്. ബൈബിള്‍ പകര്‍ത്തിയെഴുതുവാന്‍ പത്തു വയസ്സുമുതല്‍ എഴുപത്തിയഞ്ച് വയസ്സുവരെ പ്രായമുള്ളവരും പങ്കുചേര്‍ന്നുയെന്നത് ശ്രദ്ധേയമാണ്. പുതിയതലമുറ ഏറെ ഉത്സാഹത്തോടെയാണ് ഉദ്യമത്തില്‍ പങ്കുചേരാന്‍ എത്തിയതെന്നും വിശുദ്ധഗ്രന്ഥത്തെ അടുത്തറിയാനും മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുവാനും ബൈബിള്‍ പകര്‍ത്തിയെഴുത്തുകൊണ്ട് സഹായകരമായെന്നും ഇടവക വികാരി ഫാ. ജോണ്‍ പുതുവ പറഞ്ഞു. യൂണിവേഴ്‌സല്‍ റെക്കോഡ് ഫോറം ചീഫ് എഡിറ്റര്‍ ഗിന്നസ് സുനില്‍ ജോസഫ്, റെക്കോഡ് ജേതാക്കളും യു.ആര്‍.എഫ്. പ്രതിനിധികളുമായ വി.ടി.ജോളി, അമല്‍ എബി ജോസഫ്, യു.ആര്‍.എഫ്. കേരള റിപ്പോര്‍ട്ടര്‍ ലിജോ ജോര്‍ജ്, ഷൈനി ജോസഫ് എന്നിവര്‍ നിരീക്ഷകരായിരുന്നു. ഫാദര്‍ ജിജു വലിയകണ്ടത്തില്‍, ജോസഫ് മണ്ണാര്‍കണ്ടം, ജോര്‍ജ് നാവംകുളങ്ങര തുടങ്ങിയവരും ഇടവകയിലെ മതബോധനവിഭാഗവും നേതൃത്വം നല്‍കി.
Image: /content_image/India/India-2017-05-23-12:47:42.jpg
Keywords: ബൈബിള്‍

4987
Category: 1
Sub Category:
Heading: 900 വര്‍ഷങ്ങള്‍ക്ക് ശേഷം വിശുദ്ധ നിക്കോളാസിന്റെ തിരുശേഷിപ്പ് ഇറ്റലിക്ക് പുറത്തേക്ക്: പൂര്‍ണ്ണ സൈനീക ബഹുമതിയോടെ സ്വീകരിച്ച് റഷ്യ
Content: മോസ്കോ: ഓര്‍ത്തഡോക്സ് സഭ ഏറെ പ്രാധാന്യം നല്‍കുന്ന വിശുദ്ധരില്‍ ഒരാളായ വിശുദ്ധ നിക്കോളാസിന്റെ തിരുശേഷിപ്പ് തൊള്ളായിരം വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായി റഷ്യയില്‍ എത്തിച്ചു. ഞായറാഴ്ച വിമാനമാര്‍ഗ്ഗമാണ് ഇറ്റലിയില്‍ നിന്നു തിരുശേഷിപ്പ് എത്തിച്ചത്. നാലാം നൂറ്റാണ്ടില്‍ തുര്‍ക്കിയില്‍ ജീവിച്ചിരുന്ന ആളാണ് വിശുദ്ധ നിക്കോളാസ്. 1087-ല്‍ പഴയ തുര്‍ക്കിയായ മിറായില്‍ നിന്നും വിശുദ്ധന്റെ തിരുശേഷിപ്പ് ഇറ്റലിയിലേക്ക് മാറ്റിയതിനു ശേഷം തിരുശേഷിപ്പ് അവിടെ തന്നെ സൂക്ഷിക്കുകയായിരിന്നു. 2016-ല്‍ ക്യൂബയില്‍ ഫ്രാന്‍സിസ് പാപ്പായും റഷ്യയിലെ പാത്രിയാര്‍ക്കീസായ കിറിലും തമ്മില്‍ നടത്തിയ കൂടികാഴ്ച്ചയ്ക്കിടെയാണ് നിശ്ചിത കാലത്തേക്ക് തിരുശേഷിപ്പ് റഷ്യയില്‍ കൊണ്ട് വരുന്നതിനായി ധാരണയുണ്ടാക്കിയത്. ധാരണപ്രകാരം മെയ് 21 ഞായറാഴ്ച റഷ്യയിലെ മോസ്കോയില്‍ എത്തിയ തിരുശേഷിപ്പിനു പൂര്‍ണ്ണ സൈനീക ബഹുമതിയോടെയാണ് രാജ്യം വരവേല്‍പ്പ് നല്‍കിയത്. ജൂലൈ 12 വരെ മോസ്കോയിലെ ക്രൈസ്റ്റ് ദി സേവ്യര്‍ കത്തീഡ്രലിലും ജൂലൈ 13 മുതല്‍ 28 വരെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ അലക്സാണ്ടര്‍ നേവ്സ്കി ആശ്രമത്തിലും വിശ്വാസികള്‍ക്ക് വണങ്ങുന്നതിനായി തിരുശേഷിപ്പ് പ്രദര്‍ശിപ്പിക്കും. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ ഏറെ പ്രാധാന്യം നല്‍കുന്ന വിശുദ്ധ നിക്കോളാസിന്റെ നാമധേയത്തില്‍ രാജ്യത്തു നിരവധി ദേവാലയങ്ങളാണുള്ളത്. വിശുദ്ധന്റെ തിരുശേഷിപ്പ് കാണുന്നതിനും വണങ്ങുന്നതിനുമായി മോസ്കോയിലെ മോസ്ക്വാ നദിയുടെ തീരത്തിന് സമാന്തരമായി വിശ്വാസികളുടെ കിലോമീറ്ററുകളോളം നീണ്ട നിരയാണ് രൂപപ്പെട്ടിരിക്കുന്നത്. ഇറ്റലിയിലെ ബാരിയിലെ ബസലിക്ക ഡി സാന്‍ നിക്കോള ദേവാലയത്തിലെ അള്‍ത്താരക്ക് കീഴിലുള്ള നിക്കോളാസിന്റെ കല്ലറയില്‍ നിന്നും പുറത്തെടുത്ത വാരിയെല്ലാണ് വിശുദ്ധന്റെ തിരുശേഷിപ്പായി റഷ്യയിലെത്തിച്ചിരിക്കുന്നത്. ബാരിയിലെ ദേവാലയത്തില്‍ കത്തോലിക്കാ മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തില്‍ മെട്രോപ്പോളിറ്റന്‍ ഹിലാരിയോണിന്റെ നേതൃത്വത്തില്‍ നടന്ന പ്രത്യേക കുര്‍ബ്ബാനക്ക് ശേഷം കത്തോലിക്കാ സഭാ പ്രതിനിധികള്‍ ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികള്‍ക്ക് തിരുശേഷിപ്പ് കൈമാറുകയായിരിന്നു. തിരുശേഷിപ്പ് റഷ്യയിലെത്തിയതിന്റെ സന്തോഷ സൂചകമായി മോസ്കോയിലെ മുഴുവന്‍ ദേവാലയങ്ങളിലേയും പള്ളിമണികള്‍ തുടര്‍ച്ചയായി മുഴക്കി. കത്തീഡ്രല്‍ ദേവാലയത്തില്‍ തിരുശേഷിപ്പെത്തിച്ചതിന് ശേഷം പാത്രിയാര്‍ക്കീസ് കിറിലിന്റെ നേതൃത്വത്തില്‍ പ്രത്യേക ആരാധന നടന്നു. സുരക്ഷക്കായി ഒരു പ്രത്യേക പെട്ടകത്തിലാണ് തിരുശേഷിപ്പ് വെച്ചിരിക്കുന്നത്. തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന ദേവാലയത്തിലേക്ക് വിശ്വാസികളുടെ പ്രവാഹം തുടരുകയാണ്.
Image: /content_image/TitleNews/TitleNews-2017-05-23-15:05:08.jpg
Keywords: വിശുദ്ധ നിക്കോ, റഷ്യ

4988
Category: 1
Sub Category:
Heading: മാഞ്ചസ്റ്റര്‍ ആക്രമണം: ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി
Content: മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ അരീനയില്‍ നടന്ന ഐഎസ് ചാവേര്‍ ആക്രമണത്തില്‍ വേദന രേഖപ്പെടുത്തി കൊണ്ട് ഫ്രാന്‍സിസ് പാപ്പ. ആക്രമണത്തിന് വിധേയരായ എല്ലാവരോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി മാര്‍പാപ്പയുടെ സാന്ത്വനസന്ദേശത്തില്‍ പറയുന്നു. ഉറ്റവരുടെ വിയോഗത്തില്‍ വേദനിക്കുന്നവരുടെ ദുഃഖം താന്‍ ഉള്‍ക്കൊള്ളുന്നു. ദൈവം അവരെ സമാശ്വസിപ്പിക്കട്ടെ, എത്രയും വേഗം ദൈവീക സമാധാനവും സാന്ത്വനസ്പര്‍ശവും അവിടത്തെ ജനങ്ങള്‍ക്ക് ലഭ്യമാകട്ടെ. പാപ്പാ സന്ദേശത്തില്‍ കുറിച്ചു. മാര്‍പാപ്പയ്ക്ക് വേണ്ടി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയട്രോ പരോളിനാണ് ഇന്നലെ (മെയ് 23) മാഞ്ചെസ്റ്ററിലേയ്ക്ക് സാന്ത്വനസന്ദേശം അയച്ചത്. ബ്രിട്ടനിലെ ഏറ്റവും വലിയ ഇൻഡോർ വേദിയായ മാഞ്ചസ്റ്റർ അരീനയിൽ തിങ്കളാഴ്ച രാത്രി 10.33ന് (ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 3.03) ആയിരുന്നു ചാവേർ ബോംബ് സ്ഫോടനം. മാഞ്ചസ്റ്ററിൽ സംഗീതപരിപാടിക്കെത്തിയ ജനക്കൂട്ടത്തിനുനേരെ നടന്ന ഐഎസ് ചാവേർ ഭീകരാക്രമണത്തിൽ 22 പേരാണ് കൊല്ലപ്പെട്ടത്. 59 പേർക്കു പരുക്കേറ്റു. പോപ്പ് ഗായിക അരിയാന ഗ്രാൻഡെയുടെ സംഗീതപരിപാടി കഴിഞ്ഞു പുറത്തിറങ്ങിയ ആളുകൾക്കിടയിൽ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു.
Image: /content_image/TitleNews/TitleNews-2017-05-24-05:43:44.jpg
Keywords: അനുശോച

4989
Category: 18
Sub Category:
Heading: സ്നേഹത്തിന്റെയും വിശുദ്ധിയുടെയും ആള്‍രൂപങ്ങളായി അമ്മമാര്‍ മാറണം: മാര്‍ ജോസ് പുളിക്കല്‍
Content: മൂവാറ്റുപുഴ: ഇന്നത്തെ മാറുന്ന ജീവിത സാഹചര്യങ്ങളിൽ സ്നേഹത്തിന്റെയും നന്ദിയുടെയും വിശുദ്ധിയുടെയും ആൾ രൂപങ്ങളായി മാറാൻ അമ്മാര്‍ക്ക് കഴിയണമെന്നു കാഞ്ഞിരപ്പിള്ളി രൂപത സഹായമെത്രാനും മാതൃവേദി ബിഷപ് ലെഗേറ്റുമായ മാർ ജോസ് പുളിക്കൽ. സീറോ മലബാർ മാതൃവേദി എറണാകുളം-അങ്കമാലി റീജണൽ സമ്മേളനം 'വാത്സല്യം-17' നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബം, സഭാസമൂഹം എന്നിവിടങ്ങളിലെ അനുഗൃഹീതസാന്നിധ്യമാണ് അമ്മമാരെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ മാതൃവേദി ദേശീയ പ്രസിഡന്റ് ഡെൽസി ലൂക്കാച്ചൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ റവ.ഡോ. ജോസഫ് കൊച്ചുപറന്പിൽ ആമുഖ സന്ദേശം നൽകി. സീറോ മലബാർ കുടുംബ-അല്മായ കമ്മീഷൻ സെക്രട്ടറി ഫാ.ജോബി മൂലയിൽ, മാതൃവേദി എറണാകുളം-അങ്കമാലി അതിരൂപത സെക്രട്ടറി പ്രഫ.ഡോ. കെ.വി. റീത്താമ്മ, ഇടുക്കി രൂപത പ്രസിഡന്റ് പേളി ബെന്നി എന്നിവർ പ്രസംഗിച്ചു. മാതൃവേദി കോതമംഗലം രൂപത പ്രസിഡന്റ് നിഷ സോമൻ സ്വാഗതവും ദേശീയ ജനറൽ സെക്രട്ടറി ജിജി ജേക്കബ് നന്ദിയും പറഞ്ഞു. അമ്മയുടെ ദൗത്യം കുടുംബത്തിലും സഭയിലും സമൂഹത്തിലും എന്ന വിഷയത്തിൽ ഫാ.വർഗീസ് കാക്കല്ലിൽ ക്ലാസ് നയിച്ചു. ഫാ.വർഗീസ് മണവാളൻ, ഫാ.സെബാസ്റ്റ്യൻ വലിയത്താഴത്ത്, ഡോ.സിസ്റ്റർ ക്രിസ്ലിൻ, മേരി സെബാസ്റ്റ്യൻ, ട്രീസ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. എറണാകുളം-അങ്കമാലി, ഇടുക്കി, കോതമംഗലം രൂപതകളിലെ യൂണിറ്റ് ഭാരവാഹികളായ നാനൂറോളം മാതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തു.
Image: /content_image/India/India-2017-05-24-06:09:34.jpg
Keywords: പുളിക്കല്‍

4990
Category: 18
Sub Category:
Heading: ധന്യന്‍ കദളിക്കാട്ടില്‍ അച്ചന്‍ ദൈവസ്നേഹം അനുഭവിച്ചറിഞ്ഞ വ്യക്തി: മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട്
Content: പാലാ: കരുണയുടെ സ്നേഹം അനുഭവിച്ചറിഞ്ഞ കർത്താവിന്റെ സ്നേഹത്തിന്റെ സവിശേഷതകൾ എല്ലാം സ്വന്തമാക്കിയ ഒരു യഥാർഥ തിരുഹൃദയഭക്തനായിരുന്നു ധന്യൻ കദളിക്കാട്ടിൽ മത്തായിയച്ചനെന്നു തലശേരി ആർച്ച് ബിഷപ് മാർ ജോർജ് ഞരളക്കാട്ട്. ധന്യനായ കദളിക്കാട്ടില്‍ അച്ചന്റെ 82-ാം ചരമവാർഷികത്തോടനുബന്ധിച്ചു പാലാ എസ്എച്ച് പ്രൊവിൻഷ്യൽ കപ്പേളയിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. തീക്ഷ്ണതയുള്ള മിഷനറി, വിശുദ്ധനായ പുരോഹിതൻ, സാമൂഹിക പരിഷ്കർത്താവ്, അഗതികളോടും പാർശ്വവത്കരിക്കപ്പെട്ടവരോടും പ്രത്യേക പരിഗണന കാണിച്ച വ്യക്തി എന്നീ സവിശേഷതകള്‍ ധന്യാത്മാവിന് ഉണ്ടായിരിന്നുവെന്നും ആർച്ച് ബിഷപ് പറഞ്ഞു. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ധന്യൻ മത്തായിയച്ചന്റെ കബറിടത്തിങ്കൽ പ്രാർഥനാശുശ്രൂഷ നടത്തി. സഭയുടെ സ്വരവും പാലായുടെ നിറസാന്നിധ്യവും വലിയൊരു ആധ്യാത്മിക സ്രോതസുമായ തുറന്ന ഒരു പുസ്തകമായിരുന്നു ധന്യൻ മത്തായിയച്ചനെന്ന് മാർ കല്ലറങ്ങാട്ട് പറഞ്ഞു. ശ്രാദ്ധസദ്യയുടെ വെഞ്ചരിപ്പും മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി നൂറുകണക്കിനു ഭക്തജനങ്ങൾ തിരുക്കർമങ്ങളിലും ശ്രാദ്ധസദ്യയിലും പങ്കെടുത്തു.
Image: /content_image/India/India-2017-05-24-06:40:59.jpg
Keywords: കദളി

4991
Category: 6
Sub Category:
Heading: യേശുവിന്റെ സ്വര്‍ഗ്ഗാരോഹണം മനുഷ്യവംശത്തിന് ഉറപ്പു നൽകുന്ന 10 കാര്യങ്ങൾ
Content: "കർത്താവായ യേശു അവരോട് സംസാരിച്ചതിനുശേഷം സ്വർഗ്ഗത്തിലേക്കു സംവഹിക്കപ്പെട്ടു. അവൻ ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായി" (മർക്കോസ് 16:19) #{red->n->b->യേശു ഏകരക്ഷകൻ: മെയ് 18}# <br> മനുഷ്യപ്രകൃതിക്ക് അതിന്‍റെ സ്വാഭാവികമായ കഴിവുകള്‍ കൊണ്ടു സ്വർഗ്ഗത്തിലേക്ക്- ദൈവത്തിന്‍റെ ജീവനിലേക്കും സന്തോഷത്തിലേക്കും കടന്നുചെല്ലാന്‍ കഴിയുകയില്ല. ഈ പ്രവേശനം മനുഷ്യന് സാധ്യമാക്കുവാന്‍ ക്രിസ്തുവിനു മാത്രമേ കഴിയൂ. ക്രിസ്തുവിന്റെ സ്വര്‍ഗ്ഗാരോഹണം എന്ന ചരിത സംഭവം മനുഷ്യവംശത്തിന് ഉറപ്പു നൽകുന്ന കാര്യങ്ങൾ നിരവധിയാണ്. അവയിൽ ചിലതുമാത്രമേ മനുഷ്യബുദ്ധിക്കു ഗ്രഹിക്കുവാൻ സാധിക്കൂ. അവയിൽ പ്രധാനപ്പെട്ട 10 കാര്യങ്ങൾ: #{blue->n->n->1. യേശു സ്വര്‍ഗാരോഹണം ചെയ്തതോടെ ദൈവം തന്‍റെ പുത്രനില്‍ മനുഷ്യരായ നമ്മോട് മാനുഷികരീതിയില്‍ അടുത്തു നിലകൊള്ളുകയും എല്ലാ മനുഷ്യരെയും യേശുവിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.}# #{blue->n->n->2. യേശുക്രിസ്തു ഇപ്പോള്‍ പിതാവിനോടു കൂടെയായതിനാൽ മനുഷ്യവംശത്തെ മുഴുവന്‍ അവിടുന്ന് ദൈവത്തിന്‍റെ മഹത്വത്തിലേക്ക് പ്രവേശിപ്പിക്കുകയും മനുഷ്യന്‍ ദൈവത്തില്‍ വാസസ്ഥലം കണ്ടെത്തുകയും ചെയ്യുന്നു.}# #{blue->n->n->3. യേശുക്രിസ്തു ഇനി ഭൂമിയില്‍ ദൃശ്യനല്ലെങ്കിലും അവിടുന്ന് ഇവിടെ പൂർണ്ണമായും സന്നിഹിതനാണ്. എല്ലാ ജനതകളും ജനപദങ്ങളും എല്ലാ ഭാഷക്കാരും യേശുക്രിസ്തുവിനെ സേവിക്കേണ്ടതിന് ശാശ്വതമായ ആധിപത്യവും അനശ്വരമാ രാജത്വവും അവിടുത്തേക്കു നൽകപ്പെട്ടിരിക്കുന്നു.}# #{blue->n->n->4. ക്രിസ്തു പിതാവിന്‍റെ വതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നു. 'പിതാവിന്‍റെ വലതുഭാഗത്ത്' എന്നതുകൊണ്ട് നാം മനസ്സിലാക്കുന്നതു ദൈവികത്വത്തിന്‍റെ ബഹുമാനവും മഹത്വവുമാണ്.}# #{blue->n->n->5. നമ്മുടെ ശിരസ്സും ആദികാരണവുമായി ക്രിസ്തു സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്തതിനാൽ അവിടുത്തെ അവയവങ്ങളായ നമുക്കും അവിടേക്ക് പോകാന്‍ കഴിയും.}# #{blue->n->n->6. സ്വര്‍ഗത്തില്‍ ക്രിസ്തു സ്ഥിരമായി തന്‍റെ പൗരോഹിത്യധര്‍മം അനുഷ്ഠിക്കുന്നു. തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവര്‍ക്കു വേണ്ടി മാധ്യസ്ഥ്യം വഹിക്കാന്‍ അവിടുന്ന് എന്നേക്കും ജീവിക്കുന്നു.}# #{blue->n->n->7. വരാനിരിക്കുന്ന നന്മകളുടെ പ്രധാന പുരോഹിതന്‍ എന്ന നിലയില്‍, സ്വര്‍ഗീയപിതാവിനെ വണങ്ങുന്ന സഭയുടെ ആരാധനാകര്‍മത്തിന്‍റെ കേന്ദ്രവും മുഖ്യപരികര്‍മിയും ക്രിസ്തു തന്നെയാണ്.}# #{blue->n->n->8. എല്ലാ യുഗങ്ങള്‍ക്കും മുന്‍പേ ദൈവപുത്രനായിരിക്കുന്നവന്‍, യഥാര്‍ത്ഥത്തില്‍ ദൈവമായിട്ടുള്ളവന്‍, പിതാവിനോട് ഏകസത്തയായിട്ടുള്ളവന്‍, യഥാകാലം മാംസം ധരിക്കുകയും അതേ ശരീരം മഹത്വം പ്രാപിക്കുകയും ചെയ്തശേഷം ശാരീരികമായിത്തന്നെ സ്വർഗ്ഗത്തിൽ പിതാവിനോടൊപ്പം ഉപവിഷ്ടനായിരിക്കുന്നു.}# #{blue->n->n->9. ക്രിസ്തു സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്തതിനാൽ പരിശുദ്ധാത്മാവിനെ നിരന്തരമായി നമ്മുടെമേല്‍ വര്‍ഷിച്ചു കൊണ്ടിരിക്കുന്നു.}# #{blue->n->n->10. ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ യേശുക്രിസ്തു വീണ്ടും വരും.}# #{red->n->b->വിചിന്തനം}# <br> യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണം മനുഷ്യവംശത്തിന് ഉറപ്പു നൽകുന്ന കാര്യങ്ങൾ മനസ്സിലാക്കുമ്പോൾ മാത്രമേ ക്രിസ്തുവിൽ വിശ്വസിക്കുന്നവൻ എത്രയോ ഭാഗ്യവാനാണ് എന്ന സത്യം നാം തിരിച്ചറിയൂ. സ്വർഗ്ഗത്തിലേക്കുള്ള പ്രവേശനം മനുഷ്യനു സാധ്യമാക്കുവാന്‍ ക്രിസ്തുവിനു മാത്രമേ കഴിയൂ. ഈ ലോകത്തിൽ മറ്റൊരു ശക്തിക്കും അതിനു കഴിയില്ല. എല്ലാ ജനതകളും ജനപദങ്ങളും എല്ലാ ഭാഷക്കാരും ഈ സത്യം തിരിച്ചറിഞ്ഞുകൊണ്ട് ലോകരക്ഷകനും ഏകരക്ഷകനുമായ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്നതിനുവേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-05-24-07:56:58.jpg
Keywords: യേശു,ക്രിസ്തു

4992
Category: 1
Sub Category:
Heading: ഡൊണാള്‍ഡ് ട്രംപ് റോമില്‍: മാര്‍പാപ്പയുമായുള്ള കൂടികാഴ്ച ഇന്ന്
Content: വത്തിക്കാന്‍: സിസിലിയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനും മാര്‍പാപ്പയുമായുള്ള കൂടികാഴ്ചയ്ക്കുമായി ഡൊണാള്‍ഡ് ട്രംപ് ഇറ്റലിയിലെത്തി. ഇന്നലെ വൈകീട്ടാണ് ട്രംപ് റോമിലെത്തിയത്. വത്തിക്കാനിലെ പ്രാദേശിക സമയം രാവിലെ 8.30നു ഇരുവരും കൂടികാഴ്ച നടത്തും. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിനുമായും വത്തിക്കാന്‍റെ വിദേശ കാര്യാലയ മേധാവി ആര്‍ച്ച് ബിഷപ്പ് പോള്‍ ഗാല്ലഗെറുമായും ഡൊണാള്‍ഡ് ട്രംപ് കൂടികാഴ്ച നടത്തും. മാര്‍പ്പാപ്പയുമായുള്ള സന്ദര്‍ശനത്തിന് ശേഷം സിസ്റ്റൈന്‍ ചാപ്പലും ട്രംപ് സന്ദര്‍ശിക്കും. ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ചു മുൻകൂട്ടി വിധി പ്രസ്താവിക്കാനില്ലെന്നും കൂടിക്കാഴ്ചാവേളയിൽ അഭിപ്രായങ്ങൾ ഇരുകൂട്ടരും തുറന്നുപറയുമെന്നും ഫ്രാന്‍സിസ് മാർപാപ്പ നേരത്തെ വ്യക്തമാക്കിയിരിന്നു. ട്രംപിന്റെ മുന്‍ഗാമികളായ പ്രസിഡന്‍റുമാര്‍ സ്ഥാനമേറ്റ് അധികം കഴിയുന്നതിനു മുമ്പായി തന്നെ അന്നത്തെ മാര്‍പാപ്പമാരെ കണ്ടിരുന്നു. 2001-ല്‍ ജോര്‍ജ് ഡബ്ല്യു ബുഷ് ജോണ്‍ പോള്‍ രണ്ടാമനുമായും 2009ല്‍ ബറാക്ക് ഒബാമ ജി8 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറ്റലിയിലെത്തിയപ്പോള്‍ ബെനഡിക്ട് പതിനാറാമനുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു.
Image: /content_image/India/India-2017-05-24-07:09:22.jpg
Keywords: ട്രംപ

4993
Category: 1
Sub Category:
Heading: അറുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ക്യൂബയിൽ കത്തോലിക്ക ദേവാലയം
Content: താമ്പ: അറുപത് വർഷങ്ങൾക്ക് ശേഷം ആദ്യമായി ക്യൂബയിൽ കത്തോലിക്കാ ദേവാലയം പണിയുന്നു. ഫ്ലോറിഡ ഇടവകയുടെ സഹകരണത്തോടെ ദേവാലയ നിർമ്മാണം നടക്കുന്നത്. ക്യൂബയിലെ സാൻഡിനോയിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. ദേവാലയത്തോടൊപ്പം സിനഗോഗിന്റെ പുനരുദ്ധാരണവും നടത്തുന്നുണ്ട്. കമ്മ്യൂണിസിറ്റ് മേധാവിത്വം നിലനില്‍ക്കുന്ന ക്യൂബയിൽ മതസ്വാതന്ത്ര്യത്തിന്റെ ലക്ഷണങ്ങൾ പ്രകടമാക്കുന്നതാണ് ദേവാലയത്തിന്റെ നിര്‍മ്മാണം. പുതിയ ദേവാലയ നിർമ്മിതിയുടെ സന്തോഷം താമ്പയിലെ സെന്‍റ് ലോറൻസ് വികാരി ഫാ. റാമോൺ ഹെർണാഡസ് പങ്കുവെച്ചു. സംഭാവനകളിലൂടെ നിർമ്മാണത്തിനാവശ്യമായ തുക സമാഹരിക്കാനായതിൽ ഇടവകാംഗങ്ങൾ സന്തുഷ്ടരാണെന്നും അടുത്ത വർഷത്തോടെ ദേവാലയത്തിൽ ബലിയർപ്പിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഒരു ലക്ഷത്തോളം ഡോളറാണ് സെന്‍റ് ലോറൻസ് ഇടവകയിൽ നിന്ന് സംഭാവന ലഭിച്ചത്. സാൻഡിനോയില്‍ രൂപീകൃതമാകുന്ന പുതിയ ദേവാലയത്തെ ഫാ.സിറിലോ കാസ്ട്രോ എന്ന വൈദികനാണ് നയിക്കുക. എണ്ണൂറ് ചതുരശ്ര അടിയുള്ള ദേവാലയത്തിൽ ഇരുനൂറോളം ആളുകളെ ഉൾകൊള്ളാനാകും. കൃഷിയും മത്സ്യ ബന്ധനവും മുഖ്യവരുമാന മാർഗ്ഗമായ ക്യൂബൻ തീരദേശത്ത് നാല്പതിനായിരത്തോളം ജനങ്ങളാണ് തിങ്ങിപാർക്കുന്നത്. ക്യൂബൻ ജനസംഖ്യയുടെ എഴുപത് ശതമാനത്തോളം വരുന്ന ക്രൈസ്തവർ, ദേവാലയങ്ങളുടെ അഭാവവും മതപീഡനങ്ങളും മൂലം തങ്ങളുടെ വിശ്വാസം ഉപേക്ഷിച്ചിട്ടില്ലായെന്നതിന് തെളിവാണ് പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണമെന്ന്‍ വിലയിരുത്തപ്പെടുന്നു. അതേസമയം ഹവാനായിലും സാന്‍റിയാഗോയിലും ദേവാലയങ്ങളുടെ നിര്‍മ്മാണം നടക്കുന്നുണ്ട്. പില്‍കാലത്ത് രാജവ്യാപകമായി നിലനിന്നിരുന്ന നിരീശ്വരവാദത്തെ തുടർന്ന് നിരവധി ക്രൈസ്തവ നേതാക്കളാണ് രാജ്യത്തു പീഡനത്തിനിരയായത്.
Image: /content_image/TitleNews/TitleNews-2017-05-24-08:23:32.jpg
Keywords: ക്യൂബ

4994
Category: 4
Sub Category:
Heading: ജീവിതത്തില്‍ ദൈവത്തിന് മഹത്വം നല്‍കാന്‍ തയാറാണോ? എങ്കില്‍......!
Content: "കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെ മേലുണ്ട്" (ലൂക്കാ. 4-18) ബൈബിള്‍ ആദ്യം മുതല്‍ അവസാനം വരെ വായിച്ചാല്‍ നമുക്ക് കാണാന്‍ സാധിക്കും. ദൈവാത്മാവിന്‍റെ പ്രവര്‍ത്തനം വിദ്യാഭ്യാസത്തിനും കഴിവിനുമപ്പുറത്ത് സാധാരണ മനുഷ്യരിലൂടെ അസാധാരണ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്ന ദൈവാത്മാവിന്‍റെ പ്രവര്‍ത്തനം. "കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെ മേല്‍ ഉണ്ട്" എന്ന സത്യം നാം ആദ്യം മനസ്സിലാക്കണം. ഈ ആത്മാവിന് പ്രവര്‍ത്തിക്കാന്‍ നമ്മെത്തന്നെ വിട്ടു കൊടുക്കുക എന്നത് പരമപ്രധാനമായ കാര്യമാണ്. അതായത് കര്‍ത്താവിന്‍റെ കൈയ്യിലെ ഉപകരണമാകുക. എഴുതാന്‍ കടലാസും പേനയും ഉപയോഗിക്കുന്നതു പോലെ നമ്മെ പൂര്‍ണ്ണമായും ദൈവാത്മാവിന്‍റെ പ്രവര്‍ത്തനത്തിനു വിട്ടു കൊടുക്കുമ്പോള്‍ നമുക്ക് അസാദ്ധ്യമെന്ന് തോന്നുന്ന കാര്യങ്ങള്‍ നമ്മിലൂടെ ദൈവം നിറവേറ്റും. നാമോരുരത്തരിലൂടെയും പ്രവര്‍ത്തിക്കാന്‍ അവിടുന്നാഗ്രഹിക്കുന്നുണ്ട്. ഇത് നാം ആദ്യം തിരിച്ചറിയണം. കരിസ്മാറ്റിക് നവീകരണത്തിലൂടെയാണ് ആത്മാവിന്‍റെ പ്രവര്‍ത്തനം പലരിലും ശക്തമായത്. വചനശ്രവണത്തിലൂടെ നമുക്ക് ശക്തി ലഭിക്കുന്നു. ഒരിക്കല്‍ ഒരു കൂട്ടായ്മയില്‍ ഇപ്രകാരം ഒരു സന്ദേശം കേള്‍ക്കാനിടയായി. "ഈ വേദിയില്‍ ഒരാള്‍ക്ക് പരിശുദ്ധാത്മാവ് എഴുതാന്‍ കൃപ നല്‍കുന്നു." അത് ഞാന്‍ തന്നെയാണെന്ന് എന്‍റെ ഉള്ളില്‍ നിന്നും ശക്തമായ പ്രേരണ ഉണ്ടായി. എഴുത്തിന്‍റെ തുടക്കം അതായിരുന്നു. ആത്മാവിനെ നിര്‍ജ്ജീവമാക്കുന്ന ചിന്ത, മനോഭാവം, പ്രവൃത്തികള്‍ ഇവയൊക്കെ നമ്മില്‍ പ്രവേശിക്കുമ്പോള്‍ ദൈവാത്മാവിന്‍റെ പ്രവര്‍ത്തനങ്ങളെ നാം തടയുന്നു. കൃപ ലഭിക്കാന്‍ തടസ്സം സൃഷ്ടിക്കുന്നു. ഈ തടസ്സങ്ങള്‍ എടുത്തു മാറ്റണം. ദാവീദ് കരഞ്ഞു പ്രാര്‍ത്ഥിച്ചതു പോലെ ഇപ്രകാരം നാം പ്രാര്‍ത്ഥിക്കണം. "അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്നും എടുത്തു കളയരുതേ"(സങ്കീ. 51:11). പാപത്തെക്കുറിച്ച് നമുക്ക് ബോദ്ധ്യം നല്‍കുന്നത് പരിശുദ്ധാത്മാവാണല്ലോ (യോഹ. 16:9). ആത്മാവിന്‍റെ പ്രേരണയനുസരിച്ചു (ഗലാ. 5:16) പ്രവര്‍ത്തിച്ചാല്‍ ആത്മാവ് നമ്മെ സഹായിക്കും. ഇത് നമ്മുടെ അനുദിന ജീവിതത്തില്‍ ഓരോ നിമിഷവും ശ്രദ്ധിക്കേണ്ട മേഖലയാണ്. ഇത് സൂചിപ്പിക്കാന്‍ കാരണം പാപത്തെക്കുറിച്ചു പശ്ചാത്തപിച്ചു എഴുതുമ്പോഴും പ്രഘോഷിക്കുമ്പോഴും പ്രത്യേക ശക്തി കടന്നു വരും. ഇവിടെ നമ്മുടെ ബുദ്ധിയേയും കഴിവിനേയും ആശ്രയിക്കേണ്ടി വരികയില്ല. വിശുദ്ധിയില്‍ ആയിരിക്കുക എന്നതാണ് പ്രധാനം. പരിശുദ്ധ കുര്‍ബ്ബാനയില്‍ ഇപ്രകാരമൊരു പ്രാര്‍ത്ഥനയുണ്ട്. വിചാരങ്ങളും വചനങ്ങളും പ്രവൃത്തികളും വഴി തന്നെ പ്രസാദിപ്പിക്കുവാന്‍ അവിടുന്ന് നമ്മെ അനുഗ്രഹിക്കട്ടെ. (സീറോ മലബാര്‍ കുര്‍ബ്ബാനക്രമം). കുമ്പസാരത്തിനുള്ള ജപത്തിലും നാം ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടല്ലോ വിചാരത്താലും വാക്കാലും പ്രവൃത്തിയാലും ഞാന്‍ വളരെ പാപം ചെയ്തു പോയി. എന്‍റെ പിഴ, എന്‍റെ പിഴ, എന്‍റെ വലിയ പിഴ. അനുദിനം അതായത്, ഓരോ നിമിഷവും വിശുദ്ധീകരിക്കപ്പെട്ടു ദൈവത്തോടു ചേര്‍ന്ന് പോകുമ്പോള്‍ ദൈവാത്മാവിന് നമ്മില്‍ പ്രവര്‍ത്തിക്കാന്‍ നാം അവസരം കൊടുക്കുന്നു. വി. കുര്‍ബ്ബാനയില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവിനോടുള്ള പ്രാര്‍ത്ഥനയോടു ചേര്‍ന്ന്‍ നാമിപ്രകാരം പ്രാര്‍ത്ഥിക്കുന്നു. അങ്ങയുടെ മഹത്വത്താല്‍ സ്വര്‍ഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും നിറഞ്ഞിരിക്കുന്ന അവിടുത്തെ മഹത്വം മനുഷ്യമക്കളായ നമ്മില്‍ നിന്ന്‍ എത്രയധികമായി അവിടുത്തെ പക്കലേക്കുയരേണ്ടതാണ്. "അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭൂമിയില്‍ ദൈവകൃപ നിറഞ്ഞവര്‍ക്ക് സമാധാനം" (ലൂക്കാ. 2:14). ദൈവകൃപ നിറഞ്ഞവരില്‍ നിന്ന്‍ (പരിശുദ്ധാത്മാവില്‍) ദൈവത്തിന് മഹത്വം ലഭിച്ചു കൊണ്ടിരിക്കും. മറ്റുള്ളവര്‍ നമ്മുടെ പ്രവൃത്തികള്‍ കണ്ട് ദൈവത്തെ മഹത്വപ്പെടുത്തും (മത്തായി 5:16). ദൈവത്തിന് മഹത്വം നല്‍കിക്കൊണ്ട് നാം ഏത് മേഖലയില്‍ ശുശ്രൂഷ ചെയ്താലും നാം ആത്മാവിന്‍റെ പ്രവര്‍ത്തനത്തിനു നമ്മെത്തന്നെ വിട്ടു കൊടുക്കുന്നു. "ഞങ്ങള്‍ക്കല്ല കര്‍ത്താവേ ഞങ്ങള്‍ക്കല്ല നിന്‍റെ നാമത്തിനു മഹത്വമുണ്ടാകട്ടെ" എന്ന് വി. കുര്‍ബ്ബാനയില്‍ പ്രാര്‍ത്ഥിക്കുന്നു. ദൈവത്തിനു മഹത്വം നല്‍കുന്നവരെ ദൈവം ഉയര്‍ത്തും. വിശുദ്ധരിലെല്ലാം നാം കാണുന്നത് അതാണ്. "ശക്തന്മാരെ സിംഹാസനങ്ങളില്‍ നിന്ന് മറിച്ചിട്ട് എളിയവരെ അവിടുന്ന്‍ ഉയര്‍ത്തി" (ലൂക്കാ 1:52). ബുദ്ധിയുടെ തലത്തില്‍ മാത്രം ചിന്തിച്ചാല്‍ നമുക്കിവ മനസ്സിലാവുകയില്ല. ഒരിക്കല്‍ ബുദ്ധിയിലും അറിവിലും ഉയര്‍ന്ന ഒരു സാര്‍ എന്നെ പരിചയപ്പെടാന്‍ വിളിച്ചു (എന്‍റെ പുസ്തകം വായിച്ചിട്ട്). പരിചയപ്പെട്ട് കഴിഞ്ഞിട്ട് അദ്ദേഹം ഇപ്രകാരം പറഞ്ഞു. ഒരു തെങ്ങുകയറ്റ തൊഴിലാളിയും ആറാം ക്ലാസ്സ് വിദ്യാഭ്യാസവുമുള്ള ഒരാള്‍ക്ക് ഇപ്രകാരമൊരു പുസ്തകമെഴുതാന്‍ സാധിക്കുകയില്ല. ആയതിനാല്‍ നിങ്ങള്‍ എനിക്ക് തെളിയിച്ചു തരണം. ഞാനിപ്രകാരം പറഞ്ഞു. ഞാന്‍ എഴുതിയതാണണെന്നതിനുള്ള തെളിവ് ആ രചന സംബന്ധമായി എന്ത് സംശയം ചോദിച്ചാലും പറയാം. ഉടന്‍ അദ്ദേഹം പറഞ്ഞു. തെങ്ങു കയറ്റ തൊഴിലാളിയാണ് എന്നതിനു എന്താണ് തെളിവ്. ഞാന്‍ എന്‍റെ കാലിലെ തഴമ്പ് കാണിച്ചു. (തെങ്ങില്‍ കയറാന്‍ ഇടുന്ന കയറിന്‍റെ പാട്). ഉടനെ അദ്ദേഹത്തിന്‍റെ മറുപടി രസകരമായിരുന്നു. എങ്കില്‍ ഒരു തെങ്ങില്‍ കയറിക്കാണിക്കാമോ. ഏതായാലും അന്ന് എനിക്ക് അല്‍പം പണം ആവശ്യമുണ്ടായിരുന്നതിനാല്‍ സാറിന്‍റെ എല്ലാ തെങ്ങിലും കയറി തേങ്ങ പിരിച്ചു. ഇവിടെയൊരു സത്യം എഴുതട്ടെ. ഈ എഴുത്തും വചന പ്രഘോഷണവുമൊന്നും ആരുടെയും കുത്തകയല്ല. ഇതെന്‍റെ കടമയാണ്. ഈ ബോധ്യം കിട്ടിയതില്‍ പിന്നെ ഈശോയ്ക്കുവേണ്ടി ശുശ്രൂഷ ചെയ്യാന്‍ എന്‍റെ കഴിവുകളും കഴിവുകേടുകളും ജോലിയും കുടുംബത്തെയും എല്ലാം പൂര്‍ണ്ണമായും സമര്‍പ്പിച്ചപ്പോള്‍ അവിടുന്ന് എന്നെ ഒരു ഉപകരണമാക്കിയെന്ന് മാത്രം. ഒരിക്കലും മുടക്കമില്ലാത്ത ബലിയര്‍പ്പണത്തില്‍ നിന്നാണ് ശക്തി സ്വീകരിക്കുന്നത്. വചനം പഠിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാം. നമ്മേക്കാള്‍ കഴിവു കുറഞ്ഞ എത്രയോ പേരെ ദൈവം തന്‍റെ ജോലിക്കായി മാറ്റി നിര്‍ത്തിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഇതാ കര്‍ത്താവേ ഞാനും തയ്യാറാണ്. എന്നെയും അയച്ചാലും എന്ന്‍ ആത്മാര്‍ത്ഥമായി പറയാന്‍ സാധിച്ചാല്‍ ദൈവം നമ്മിലൂടെ പ്രവര്‍ത്തിക്കും. അവിടുന്ന് നമ്മെ ഓരോ നിമിഷവും വിളിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ നാം അത് തിരിച്ചറിയുന്നില്ല എന്നു മാത്രം. ദൈവസ്വരം തിരിച്ചറിയുക എന്നതാണ് പ്രധാനം. നമുക്കും സാമുവേല്‍ പ്രവാചകനെപ്പോലെ പറയാനാകണം. "അരുളിച്ചെയ്താലും അങ്ങയുടെ ദാസനിതാ ശ്രവിക്കുന്നു." (സാമു. 3:10). .................തുടരും................. {{വിശുദ്ധ കുര്‍ബാന- സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം - ഭാഗം I വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4312 }} {{വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ- ഭാഗം II വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4372 }} {{വിശുദ്ധ കുര്‍ബാനയില്‍ 'ആമ്മേന്‍' പറയുമ്പോള്‍...! ഭാഗം III വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4424 }} {{വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന നാം എതിര്‍ സാക്ഷ്യം നല്‍കാറുണ്ടോ? - ഭാഗം IV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4479 }} {{ജീവിതത്തിന്റെ തിരക്കു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് തടസ്സമാകുന്നുണ്ടോ? എങ്കില്‍...! - ഭാഗം V വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4527 }} {{നമ്മുടെ ജീവിതത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ഒന്നാം സ്ഥാനം കൊടുത്താല്‍...! - ഭാഗം VI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4586 }} {{വിശുദ്ധ കുര്‍ബാന സ്വീകരിച്ചാല്‍ ഞാനും ഈശോയാകില്ലേ? - ഭാഗം VII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4645 }} {{വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരെ അനുകരിക്കുന്നത് നല്ലതാണ്: പക്ഷേ....! - ഭാഗം VIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4690 }} {{വൈദികനോട് ചില പാപങ്ങള്‍ പറഞ്ഞാല്‍ അദ്ദേഹം എന്തു കരുതും...! - ഭാഗം IX വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4750 }} {{വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്താല്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകില്ല? - ഭാഗം X വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4812 }} {{വിശുദ്ധ കുര്‍ബാനയുടെ വില മനസ്സിലാക്കിയവര്‍ ഒരിക്കലും ബലി മുടക്കുകയില്ല...! - ഭാഗം XI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4879 }} {{ജീവിച്ചിരിക്കുമ്പോള്‍ വിശുദ്ധ ബലിയില്‍ പങ്കെടുത്താല്‍...! - ഭാഗം XII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4942 }}
Image: /content_image/Mirror/Mirror-2017-05-24-09:08:18.jpg
Keywords: ദൈവം, വിശുദ്ധ കുര്‍ബാന