category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ബൈബിള്‍ പകര്‍ത്തിയെഴുതലില്‍ ചരിത്രം സൃഷ്ട്ടിച്ച് തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് ഇടവക
Contentതലയോലപ്പറമ്പ്: ബൈബിള്‍ പകര്‍ത്തിയെഴുതലില്‍ പുതിയ ചരിത്രം കുറിച്ച് കൊണ്ട് തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് ഇടവക. ഇടവകയിലെ 790 പേര്‍ ഒരു മണിക്കൂര്‍ പന്ത്രണ്ട് മിനിറ്റുകൊണ്ട് ബൈബിളിലെ പഴയനിയമവും പുതിയനിയമവും ഉള്‍പ്പെടെ 73 പുസ്തകങ്ങള്‍ പകര്‍ത്തിയെഴുതിയപ്പോള്‍ പഴങ്കഥയായത് യൂണിവേഴ്‌സല്‍ റെക്കോഡ് ഫോറത്തില്‍ ഇടം നേടിയ മറ്റൊരു റെക്കോഡ്. 2014 ല്‍ ഒരുമണിക്കൂര്‍ മുപ്പത്തിനാല് മിനിറ്റുകൊണ്ട് 1264 പേര്‍ ബൈബിള്‍ പകര്‍ത്തിയെഴുതിയ റെക്കോഡ് തകര്‍ത്താണ് ഇടവക പുതിയ ചരിത്രം കുറിച്ചത്. ബൈബിള്‍ പകര്‍ത്തിയെഴുതുവാന്‍ പത്തു വയസ്സുമുതല്‍ എഴുപത്തിയഞ്ച് വയസ്സുവരെ പ്രായമുള്ളവരും പങ്കുചേര്‍ന്നുയെന്നത് ശ്രദ്ധേയമാണ്. പുതിയതലമുറ ഏറെ ഉത്സാഹത്തോടെയാണ് ഉദ്യമത്തില്‍ പങ്കുചേരാന്‍ എത്തിയതെന്നും വിശുദ്ധഗ്രന്ഥത്തെ അടുത്തറിയാനും മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുവാനും ബൈബിള്‍ പകര്‍ത്തിയെഴുത്തുകൊണ്ട് സഹായകരമായെന്നും ഇടവക വികാരി ഫാ. ജോണ്‍ പുതുവ പറഞ്ഞു. യൂണിവേഴ്‌സല്‍ റെക്കോഡ് ഫോറം ചീഫ് എഡിറ്റര്‍ ഗിന്നസ് സുനില്‍ ജോസഫ്, റെക്കോഡ് ജേതാക്കളും യു.ആര്‍.എഫ്. പ്രതിനിധികളുമായ വി.ടി.ജോളി, അമല്‍ എബി ജോസഫ്, യു.ആര്‍.എഫ്. കേരള റിപ്പോര്‍ട്ടര്‍ ലിജോ ജോര്‍ജ്, ഷൈനി ജോസഫ് എന്നിവര്‍ നിരീക്ഷകരായിരുന്നു. ഫാദര്‍ ജിജു വലിയകണ്ടത്തില്‍, ജോസഫ് മണ്ണാര്‍കണ്ടം, ജോര്‍ജ് നാവംകുളങ്ങര തുടങ്ങിയവരും ഇടവകയിലെ മതബോധനവിഭാഗവും നേതൃത്വം നല്‍കി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-05-23 17:17:00
Keywordsബൈബിള്‍
Created Date2017-05-23 17:17:42