Contents

Displaying 4761-4770 of 25092 results.
Content: 5045
Category: 1
Sub Category:
Heading: ഇറാഖിൽ എഞ്ചിനീയർമാരുടെ ദൗത്യമേറ്റെടുത്തു വൈദികർ
Content: ബാഗ്ദാദ്: ഇറാഖിലെ നിനവേ താഴ്‌വരയില്‍ ഐഎസ് ആക്രമണത്തില്‍ തകര്‍ന്ന വീടുകള്‍ പുനരുദ്ധരിക്കാന്‍ വേറിട്ടസഹായവുമായി വൈദികര്‍ രംഗത്ത്. പ്രദേശത്ത് തകര്‍ന്ന വീടുകളുടെ പുനരുദ്ധാരണത്തിന് എയിഡ് ടു ചര്‍ച്ച് ഇന്‍ നീഡ് സംഘടന രൂപം നല്‍കിയ കമ്മീഷനു കീഴില്‍ വൈദികരാണ് ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഉത്തരവാദിത്വമേറ്റെടുത്തിരിക്കുന്നത്. തങ്ങളുടെ പൗരോഹിത്യ ശുശ്രുഷകൾക്ക് ഒപ്പം ഭവനങ്ങൾ നിര്‍മ്മിക്കാനാണ് വൈദികരുടെ പദ്ധതി. ആദ്യഘട്ടത്തിൽ അധികം നാശനഷ്ടങ്ങള്‍ ഉണ്ടാവാത്ത വീടുകളുടെ പുനരുദ്ധാരണമാണ് നടത്തുക. തീവ്രവാദികളുടെ പിടിയില്‍ നിന്ന് ക്വാരഘോഷിനെ മോചിപ്പിച്ചതിനുശേഷം നടന്ന ആക്രമണത്തില്‍ 6000ത്തോളം വീടുകളാണ് തകര്‍ന്നത്. ഈ സമയത്ത് രൂപം കൊടുത്ത സംഘമാണ് വൈദികരുടെ നേതൃത്വത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നത്. ആരംഭഘട്ടത്തില്‍ 20 എന്‍ജിനീയര്‍മാരാണ് പ്രവര്‍ത്തിച്ചിരിന്നത്. നിലവില്‍ 40 എഞ്ചിനീയർമാര്‍ സേവനം ചെയ്യുന്നുണ്ടെന്ന് സിറിയന്‍ കത്തോലിക്കാ വൈദികനായ ഫാ. ജോര്‍ജ്ജ്സ് ജഹോള പറയുന്നു. നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ സജീവമായി 2000ത്തോളം ജോലിക്കാരുമുണ്ട്. രാജ്യത്തു ക്രിസ്ത്യാനികള്‍ ഏറ്റവും കൂടുതല്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമായിരിന്നു നിനവേ താഴ്‌വര. ശക്തമായ ഐ‌എസ് ആക്രമണം നടന്ന നിനവേയില്‍ നിന്ന്‍ ഭൂരിഭാഗം ക്രിസ്ത്യാനികളും പലായനം ചെയ്തിരിന്നു. 2016 നവംബറിൽ നടന്ന സർവേയിൽ മൂന്ന് ശതമാനം ആളുകൾ മാത്രമായിരുന്നു നിനവേയിലേക്ക് മടങ്ങി പോകാൻ തയ്യാറായത്. നിലവിൽ നിനവേയുടെ സ്ഥിതിഗതികൾ അനുകൂലമാണെന്ന്‍ മനസ്സിലാക്കി നൂറുകണക്കിനു ക്രൈസ്തവരാണ് ഇപ്പോള്‍ പ്രദേശത്തേക്ക് മടങ്ങുന്നത്.
Image: /content_image/TitleNews/TitleNews-2017-05-30-12:04:47.jpg
Keywords: ഇറാഖ
Content: 5046
Category: 6
Sub Category:
Heading: നസ്രത്തിലെ യേശു വെറും ഒരു മാതൃകാപുരുഷനല്ല; അവിടുന്ന് ദൈവമാണ്
Content: "ഇനി ഞാന്‍ നിങ്ങളെ ദാസന്‍മാര്‍ എന്നു വിളിക്കുകയില്ല. കാരണം, യജമാനന്‍ ചെയ്യുന്നതെന്തെന്ന് ദാസന്‍ അറിയുന്നില്ല. എന്നാല്‍, ഞാന്‍ നിങ്ങളെ സ്‌നേഹിതന്‍മാരെന്നു വിളിച്ചു. എന്തെന്നാല്‍, എന്റെ പിതാവില്‍നിന്നു കേട്ടതെല്ലാം നിങ്ങളെ ഞാന്‍ അറിയിച്ചു" (യോഹ 15:5). #{red->n->b->യേശു ഏകരക്ഷകൻ: മെയ് 16}#
ലോകത്തിൽ അനേകം മനുഷ്യർ നസ്രത്തിലെ യേശുവിനെ ഒരു മാതൃകാ പുരുഷനായി കണക്കാക്കാറുണ്ട്- ശത്രുക്കളെ സ്നേഹിക്കാനും, മറ്റുള്ളവർക്കു നന്മ ചെയ്യുവാനും, ലളിതമായ ജീവിതം നയിക്കുവാനും ലോകത്തിനു പ്രചോദനം നൽകുന്ന ഒരു മാതൃകാപുരുഷൻ. എന്നാൽ അവിടുന്ന് നല്ല മാതൃക നൽകിയ വെറും ഒരു ചരിത്ര പുരുഷനല്ല. പരിപൂര്‍ണ മനുഷ്യനായ അവിടുന്ന് ദൈവമാണ്. തന്‍റെ ശിഷ്യത്വം സ്വീകരിച്ച്, തന്നെ അനുഗമിക്കുവാന്‍ നമ്മെ ക്ഷണിക്കുന്ന യേശു നമുക്ക് അനുകരിക്കാനായി മാതൃക നല്‍കിയിട്ടുണ്ട് എന്നതു സത്യമാണ്. തന്‍റെ പ്രാര്‍ത്ഥന വഴി, പ്രാര്‍ത്ഥിക്കുവാന്‍ അവിടുന്നു നമ്മെ പ്രേരിപ്പിക്കുന്നു. തന്‍റെ ദാരിദ്ര്യജീവിതം വഴി, നമ്മുടെ ജീവിതമാര്‍ഗ്ഗത്തില്‍ നമുക്കു നേരിടേണ്ടിവരുന്ന ദൗര്‍ലഭ്യങ്ങളെയും പീഡനങ്ങളെയും സസന്തോഷം സ്വീകരിക്കുവാന്‍ അവിടുന്ന് നമ്മെ ആഹ്വാനം ചെയ്യുന്നു. ഇപ്രകാരം നന്മ ചെയ്യുവാൻ ആഹ്വാനം ചെയ്യുകയും നല്ല മാതൃക കാണിച്ചു തരുകയും ചെയ്ത അനേകർ ചരിത്രത്തിൽ ജീവിച്ചിട്ടുണ്ട്. അവരിൽ നിന്നും യേശുവിനുള്ള വ്യത്യാസം എന്താണ്? മറ്റുള്ളവർ നന്മയുടെ മാതൃക കാണിച്ചു തരുമ്പോൾ യേശുക്രിസ്തു നന്മ ചെയ്യുവാൻ മനുഷ്യനു ശക്തിനൽകുന്നു. മറ്റുള്ളവർ മാതൃക നൽകുകയും മരണശേഷം ചരിത്രത്തിൽ ഓർമ്മയായി മാറുകയും ചെയ്യുമ്പോൾ യേശുക്രിസ്തു മാതൃകനൽകിക്കൊണ്ട് ചരിത്രത്തിൽ ജീവിക്കുകയും കാലത്തിനൊപ്പം സഞ്ചരിക്കുകയും ചെയ്യുന്നു. മറ്റു മാതൃകാ പുരുഷന്മാർ ലോകത്തിനു പൊതുവായി ഒരു മാതൃക നൽകുമ്പോൾ യേശുക്രിസ്തു ഓരോ മനുഷ്യനിലേക്കും വ്യക്തിപരമായി കടന്നു വരികയും അവനോടൊപ്പം വസിക്കുകയും അവന്റെ സാഹചര്യങ്ങൾക്കനുസരിച് അവനെ നന്മയിലേക്കു നയിക്കുകയും ചെയ്യുന്നു. #{red->n->b->വിചിന്തനം}#
യേശുവിനെ ലോകത്തോടു പ്രഘോഷിക്കുന്നവർ അവിടുന്ന് ദൈവമാണ് എന്ന സത്യം വ്യക്തമായി പ്രഘോഷിക്കണം. ലോകത്തിനു നല്ല മാതൃകകൾ നൽകിയ ഒരു വ്യക്തിയായി അവിടുത്തെ ചിത്രീകരിക്കാൻ ശ്രമിക്കുമ്പോൾ അവിടുന്ന് ചരിത്രത്തിൽ ജീവിച്ച വെറും 'മഹാനായ വ്യക്തിയായി' മറ്റുള്ളവർ തെറ്റിദ്ധരിച്ചേക്കാം. യേശുക്രിസ്തു തന്റെ ഭൗമിക ജീവിത കാലത്തു നന്മയുടെ മഹത്തായ മാതൃക ലോകത്തിനു കാണിച്ചു കൊടുത്തു എന്നത് സത്യമാണ്. എന്നാൽ അവിടുന്ന് വെറും ഒരു മാതൃക മാത്രമല്ല- അവിടുന്ന് എല്ലാ നന്മകളുടെയും ഉറവിടമാണ്. കാരണം ലോകരക്ഷകനായ അവിടുന്ന് ദൈവമാണ്. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം}#
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-05-30-17:57:13.jpg
Keywords: യേശു, ക്രിസ്തു
Content: 5047
Category: 4
Sub Category:
Heading: വിശുദ്ധ കുര്‍ബാനയിലെ യേശുവിനെ തിരിച്ചറിയുന്ന ക്രിസ്ത്യാനി, നീ എത്രയോ ഭാഗ്യവാന്‍..!
Content: #{red->n->n-> "ഒരാള്‍ തന്‍റെ സര്‍വ്വ സമ്പത്തും ദരിദ്രര്‍ക്ക് വീതിച്ചു കൊടുക്കുന്നതിലും ലോകം മുഴുവന്‍ തീര്‍ത്ഥാടനം നടത്തുന്നതിലും ഗുണം ഒരു വിശുദ്ധ കുര്‍ബ്ബാനയില്‍ ഭക്തിപൂര്‍വ്വം പങ്കെടുക്കുന്നതിലാണ്. തന്നെയുമല്ല അത് അന്യഥാ ആകാന്‍ സാധ്യമല്ല. എന്തുകൊണ്ടെന്നാല്‍ ഈ ലോകത്തിലുള്ള യാതൊന്നിനും വിശുദ്ധ കുര്‍ബ്ബാനയുടെ അനന്തമായ മൂല്യം ഇല്ല" }# - വി. ബര്‍ണാഡ് ആത്മീയ ശുശ്രൂഷാരംഗത്ത് ഏതെല്ലാം മേഖലയില്‍ വിജയം വരിക്കാന്‍ സാധിച്ചിട്ടുണ്ടോ അവിടെയെല്ലാം എനിക്ക് ശക്തി ലഭിച്ചിട്ടുള്ളത് വി. കുര്‍ബ്ബാനയിലൂടെയാണ്. വി. കുര്‍ബ്ബാനയില്‍ നിന്നും ശക്തി സ്വീകരിക്കാന്‍ തുടങ്ങിയതില്‍ പിന്നെ ഏത് പ്രതികൂലങ്ങളെയും തരണം ചെയ്യാന്‍ കൃപ അവിടുന്ന് നല്‍കുന്നു. നമ്മുടെ ബലഹീനതയിലും മറവിയിലും അശ്രദ്ധയിലും തീരുമാനങ്ങളിലുമൊക്കെ കുര്‍ബ്ബാനയില്‍ നിന്നും ശക്തി സ്വീകരിക്കാം. ഒരു ഉദാഹരണം. ഒരിക്കല്‍ അശ്രദ്ധ കൊണ്ട് ഒരു മറവി സംഭവിച്ചു. ജലദോഷവും ശക്തമായ തുമ്മലുമുള്ള ഒരു ദിവസം ടവ്വല്‍ എടുക്കാന്‍ മറന്നു. ചില ദിവസങ്ങളിലൊക്കെ തൂവാല ഉണ്ടായിട്ടു പോലും ഒത്തിരി അസ്വസ്ഥത ഉണ്ടായിട്ടുണ്ട്. രോഗങ്ങള്‍ മാറാന്‍ പ്രാര്‍ത്ഥിക്കുമെങ്കിലും അത്ര നിര്‍ബന്ധപൂര്‍വ്വം പ്രാര്‍ത്ഥിക്കാറില്ല. അന്നു മാത്രം ഇപ്രകാരം പ്രാര്‍ത്ഥിച്ചു. കര്‍ത്താവേ നിനക്കെല്ലാം സാധ്യമാണെന്ന് ഞാന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. വി.കുര്‍ബ്ബാനയില്‍ തന്നെ ഇപ്രകാരമൊരു പ്രാര്‍ത്ഥനയുണ്ടല്ലോ. (സര്‍വ്വാധിപനാം കര്‍ത്താവേ, എന്നു തുടങ്ങുന്നത്) അതെ അവിടുന്ന് സര്‍വ്വത്തിന്‍റെയും അധിപനാണ്. ഞാന്‍ തൂവാല എടുക്കാന്‍ മറന്നതിനാല്‍‍ ഇന്നു ഞാന്‍ പള്ളിയില്‍ കയറുമ്പോള്‍ മുതല്‍ ഇറങ്ങുന്നതുവരെ എനിക്ക് ജലദോഷത്തിന്‍റെ (തുമ്മലിന്‍റെ) ഒരുപ്രശ്നവുമുണ്ടാകരുത്. "കര്‍ത്താവേ നിനക്ക് മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും" (മത്തായി 8:3). കുഷ്ഠരോഗിയുടെ പ്രാര്‍ത്ഥന അവിടുന്ന് കേട്ടെങ്കില്‍ എന്തുകൊണ്ട് എനിക്ക് സൗഖ്യം ലഭിച്ചു കൂടാ. ഇവിടെയൊരു അത്ഭുതം സംഭവിച്ചു. പള്ളിയില്‍ നിന്ന്‍ ഇറങ്ങുന്ന സമയം വരെയല്ല. അവിടുന്ന് എന്‍റെ തുമ്മലിന് സ്ഥിരമായി മാറ്റം വരുത്തി. എന്നും ചൂടുവെള്ളത്തില്‍ കുളിക്കുന്ന ഞാന്‍ അതിനു ശേഷം പച്ചവെള്ളത്തില്‍ കുളിക്കാന്‍ തുടങ്ങി. അതെ പൂവ് ചോദിച്ചാല്‍ പുന്തോട്ടം തരുന്നവനാണ് നമ്മുടെ ദൈവം. ഒരിക്കല്‍ എന്‍റെ ഇടവകയില്‍ കുര്‍ബ്ബാനയില്ലാത്തതിനാല്‍ നാലുമുക്ക് പള്ളിയിലാണ് പോയത്. ധൃതിയില്‍ യാത്രയായതിനാല്‍ കുടയെടുക്കാന്‍ മറന്നു. കുര്‍ബ്ബാന തുടങ്ങിയപ്പോള്‍ മുതല്‍ ശക്തമായ മഴ, എനിക്കാണെങ്കില്‍ കുര്‍ബ്ബാന കഴിഞ്ഞ് ഉടന്‍ തന്നെ വീട്ടിലെത്തുകയും വേണം. ഞാന്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചു. കര്‍ത്താവേ, ഞാന്‍ കുടയെടുക്കാന്‍ മറന്നു പോയി എന്നെ നീ സമയത്ത് വീട്ടില്‍ എത്തിക്കണം. കുര്‍ബ്ബാന കഴിഞ്ഞപ്പോള്‍ മഴക്ക് ശക്തി കൂടി. എല്ലാവരും പള്ളിയില്‍ നിന്ന് പോയപ്പോള്‍ കൈക്കുഞ്ഞുമായി ഒരു യുവതി എന്‍റെ അടുത്ത് വന്നു. അവരുടെ കയ്യില്‍ രണ്ടു കുടയുണ്ട്. തങ്കച്ചന്‍ ചേട്ടനാണോ. അവരുടെ ചോദ്യത്തിന് ഞാനുത്തരം അതെയെന്നു പറഞ്ഞു. ഇതാ തങ്കച്ചന്‍ ചേട്ടന് വേണ്ടി ഒരു ചേച്ചി ഒരു കുട തന്ന് വിട്ടു. ഇനി നാലുമുക്കിനു വരുമ്പോള്‍ തിരിച്ചു കൊടുത്താല്‍ മതി. ഞാന്‍ പോകും വഴി ഈ വീട്ടില്‍ കയറി കുട കൊടുത്തുവിടാന്‍ കാരണം അന്വേഷിച്ചു. അവര്‍ പറഞ്ഞു. ചേട്ടന്‍ പള്ളിയിലേക്ക് പോകുമ്പോള്‍ കൈയില്‍ കുട കണ്ടില്ല. മഴ തുടങ്ങിയപ്പോള്‍ ചേട്ടനൊരു കുട കൊടുത്തു വിടാന്‍ ഉള്ളില്‍ നിന്ന്‍ പ്രേരണ വന്നു. എനിക്ക് വരാന്‍ സമയമില്ലാത്തതിനാലാണ് അവരുടെ കൈയില്‍ കൊടുത്തു വിട്ടത്. ഇവിടെയും എന്‍റെ പ്രാര്‍ത്ഥനയ്ക്ക് ഉടന്‍ ഉത്തരം കിട്ടി. യഥാര്‍ത്ഥത്തില്‍ നാം തിരിച്ചറിയാഞ്ഞിട്ടാണ്, ഇപ്രകാരം ഓരോ ദിവസവുമെന്നല്ല ഓരോ നിമിഷവും ഈശോ നമ്മുടെ കാര്യത്തില്‍ ഇടപെടുന്നു. നിര്‍ഭാഗ്യവശാല്‍ നാമിത് തിരിച്ചറിയുന്നില്ലെന്ന് മാത്രം. ഇനി തിരിച്ചറിഞ്ഞാല്‍ തന്നെ നാം അതിനു എത്രമാത്രം ഈശോയോടു നന്ദി പറയുന്നുണ്ട്. ബലിയര്‍പ്പണം നന്ദിയുടെ ബലിയായ് നാം എത്ര പേര്‍ അര്‍പ്പിക്കുന്നുണ്ട്. അവര്‍ണ്ണനീയമായ അങ്ങയുടെ ദാനത്തിന് സ്തുതി". നാം കുര്‍ബ്ബാനയില്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നുണ്ട്. നന്ദി ചൊല്ലി തീര്‍ക്കുവാനീ ജീവിതം പോരാ... പാടുന്നുണ്ട്. പക്ഷേ അര്‍ത്ഥമറിഞ്ഞിട്ടാണോ പാടുന്നത്. ഒരിക്കല്‍ കുര്‍ബ്ബാന സ്വീകരണ സമയത്ത് കേട്ട ഈ ഗാനം എന്നെ ആഴത്തില്‍ ചിന്തിപ്പിച്ചു. ഒരു കോടി ജന്മമീ ഭൂമിയില്‍ തന്നാലും ഒരു കോടി നാവെനിക്കേകിയാലും
നിരവധി നന്മയാം നിന്‍ സ്തുതി പാടുവാന്‍ ‍അടിയനിന്നാവില്ല തമ്പുരാനേ... എത്ര അര്‍ത്ഥവത്തായ വരികള്‍... ദൈവം നമ്മുടെ മേല്‍ ചൊരിയുന്ന അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുവാന്‍ നമുക്കാവുമോ. നമുക്കതിനു വാക്കുകള്‍ ഉണ്ടോ. ഈ ജീവിതം കൊണ്ട് നമുക്കെത്രത്തോളം നന്ദി പറയാനാകും. ഇനി മുതല്‍ എല്ലാറ്റിനും നന്ദി പറയാന്‍ നമ്മള്‍ പരിശീലിക്കണം നന്ദി പറയണമെങ്കില്‍ ദൈവസ്നേഹത്താല്‍ നാം നിറയണം. ദൈവസ്നേഹത്താല്‍ നാം നിറയുമ്പോള്‍ ദൈവത്തെ നാം പൂര്‍ണ്ണമായും സ്നേഹിക്കുമ്പോള്‍ നമ്മുടെ ജീവിതം തന്നെ ഒരു നന്ദിയായ് മാറും. കാഴ്ചവയ്പ്പിന്‍റെ സമയത്ത് ഒരു ഗാനം എന്നെ ആഴമായി സ്പര്‍ശിച്ചു. കനിവോടെ സ്വീകരിക്കേണമേ
നിറയുമീ ജീവിത താലത്തില്‍
സന്തോഷ സന്താപമാലിക
വൈദികന്‍ തന്‍തിരു കൈകളില്‍
ഏന്തുന്ന പാവന പാത്രം പോല്‍
നിര്‍മ്മലമല്ലേലും ജീവിതം
അര്‍ച്ചനയാകണം ദൈവമേ ഈ ഗാനത്തിന്‍റെ അര്‍ത്ഥം മനസ്സിലാക്കിക്കൊണ്ട് നമ്മുടെ ജീവിതത്തെത്തന്നെ ഈശോയുടെ ശരീരരക്തങ്ങളോടൊപ്പം സമര്‍പ്പിക്കുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ വളരെ മാറ്റങ്ങള്‍ സംഭവിക്കുന്നു. ദിവ്യകാരുണ്യ ഈശോയോട് ചേര്‍ന്നുള്ള ജീവിതം. ആ ഈശോയുടെ സ്നേഹത്തിന്‍റെ പൂര്‍ണ്ണതയിലേക്ക്‍ നമ്മെ എത്തിക്കും. ഈശോയില്‍ നിന്ന് നാം സ്വീകരിച്ച സ്നേഹം നമ്മിലൂടെ മറ്റുള്ളവരിലേക്കും പകര്‍‍ന്നു കൊണ്ടിരിക്കും. സ്നേഹത്തിന്‍റെ പൂര്‍ണ്ണതയില്‍ എത്തിയാല്‍ നമുക്ക് പാപം ചെയ്യാനാവില്ല. എല്ലാവരെയും സ്നേഹിക്കാതിരിക്കാനാവില്ല. സ്നേഹിച്ചു കൊള്ളുക. എന്നിട്ട് നിങ്ങള്‍ക്കിഷ്ടമുള്ളത് ചെയ്തു കൊള്ളുക എന്നു വിശുദ്ധ അഗസ്റ്റിന്‍ പറയാന്‍ കാരണമിതാണ്. വി. ബര്‍ണാര്‍ഡ് ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു, സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ സ്നേഹത്തെയും അതി ലംഘിക്കുന്ന സ്നേഹമാണ് ദിവ്യകാരുണ്യം. ഈ സ്നേഹം നാം അനുദിനം അനുഭവിക്കണം അപ്പോള്‍ നമുക്കും പത്രോസ് ശ്ലീഹായെപ്പോലെ പറയാനാകും, "കര്‍ത്താവേ ഞങ്ങള്‍ ആരുടെ അടുത്തേക്ക് പോകും. നിത്യജീവന്‍റെ വചനം നിന്‍റെ പക്കലുണ്ട്. നീയാണ് ദൈവത്തിന്‍റെ പരിശുദ്ധന്‍ എന്ന് ഞങ്ങള്‍ വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കുന്നു." (യോഹ. 6:68-69). ഈ വിശ്വാസത്തിലും അറിവിലും നാം വളരുമ്പോള്‍ നമുക്ക് ഈശോയെ കൂടാതെ ജീവിക്കാനാവില്ല എന്ന സത്യം നാമറിയും. ഈയൊരറിവാണ് എന്നെ അനുദിന ദിവ്യബലിയിലേക്ക് അടുപ്പിക്കുന്നത്. ഒരു സത്യം തുറന്നെഴുതട്ടെ പരിശുദ്ധ കുര്‍ബ്ബാനക്കെതിരായിട്ടാണ് പെന്തക്കോസ്ത സഹോദരന്മാര്‍ നമ്മോടു സംസാരിക്കുന്നത്. കുര്‍ബ്ബാന അനുഭവമില്ലാത്തവര്‍ക്ക് അത് ശരിയായി തോന്നാം. എന്നാല്‍, കുര്‍ബ്ബാനയെക്കുറിച്ചുള്ള വിശ്വാസവും അറിവും ഉള്ളവര്‍ക്ക് ഈശോയെ അനുഭവിച്ചറിയുന്നവര്‍ക്ക് ഈശോയെ കൂടാതെ ജീവിക്കാനാവില്ല. ഞാന്‍ ക്രിസ്തുവിലും ക്രിസ്തു എന്നിലും. അതിലും വലിയ ഒരു ഭാഗ്യമില്ല. ഓ ക്രിസ്ത്യാനി ഇത്ര ഭാഗ്യവാന്‍. .................തുടരും................. {{വിശുദ്ധ കുര്‍ബാന- സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം - ഭാഗം I വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4312 }} {{വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ- ഭാഗം II വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4372 }} {{വിശുദ്ധ കുര്‍ബാനയില്‍ 'ആമ്മേന്‍' പറയുമ്പോള്‍...! ഭാഗം III വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4424 }} {{വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന നാം എതിര്‍ സാക്ഷ്യം നല്‍കാറുണ്ടോ? - ഭാഗം IV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4479 }} {{ജീവിതത്തിന്റെ തിരക്കു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് തടസ്സമാകുന്നുണ്ടോ? എങ്കില്‍...! - ഭാഗം V വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4527 }} {{നമ്മുടെ ജീവിതത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ഒന്നാം സ്ഥാനം കൊടുത്താല്‍...! - ഭാഗം VI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4586 }} {{വിശുദ്ധ കുര്‍ബാന സ്വീകരിച്ചാല്‍ ഞാനും ഈശോയാകില്ലേ? - ഭാഗം VII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4645 }} {{വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരെ അനുകരിക്കുന്നത് നല്ലതാണ്: പക്ഷേ....! - ഭാഗം VIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4690 }} {{വൈദികനോട് ചില പാപങ്ങള്‍ പറഞ്ഞാല്‍ അദ്ദേഹം എന്തു കരുതും...! - ഭാഗം IX വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4750 }} {{വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്താല്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകില്ല? - ഭാഗം X വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4812 }} {{വിശുദ്ധ കുര്‍ബാനയുടെ വില മനസ്സിലാക്കിയവര്‍ ഒരിക്കലും ബലി മുടക്കുകയില്ല...! - ഭാഗം XI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4879 }} {{ജീവിച്ചിരിക്കുമ്പോള്‍ വിശുദ്ധ ബലിയില്‍ പങ്കെടുത്താല്‍...! - ഭാഗം XII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4942 }} {{ജീവിതത്തില്‍ ദൈവത്തിന് മഹത്വം നല്‍കാന്‍ തയാറാണോ? എങ്കില്‍......! - ഭാഗം XIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4994 }} #repost
Image: /content_image/Mirror/Mirror-2017-05-30-17:57:44.jpg
Keywords: വിശുദ്ധ കുര്‍ബാന, വിശുദ്ധ കുർബ്ബാന
Content: 5048
Category: 18
Sub Category:
Heading: നവോത്ഥാന ദര്‍ശനങ്ങള്‍ വഴി കേരളം ഭാരതത്തിന് മാതൃകയാകണം: കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി
Content: കൊ​​​ച്ചി: ന​​​വോ​​​ത്ഥാ​​​ന ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​യോ​​​ഗ​​​ത്തി​​​ൽ കേ​​​ര​​​ളം ഭാ​​​ര​​​ത​​​ത്തി​​​നാ​​​കെ​​​യും മാ​​​തൃ​​​ക​​​യാ​​​വ​​​ണ​​​മെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. ശ്രീ​​​നാ​​​രാ​​​യ​​​ണ സ​​​ഹോ​​​ദ​​​ര​​​സം​​​ഘ​​​ത്തി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ന്ന മി​​​ശ്ര​​​ഭോ​​​ജ​​​ന ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ഐ​​​ക്യ​​​ത്തി​​​നു വേ​​​ണ്ടി​​​യും അ​​​തി​​​നു വി​​​രു​​​ദ്ധ​​​മാ​​​യ ജാ​​​തി ചി​​​ന്ത​​​യ്ക്കെ​​​തി​​​രാ​​​യും ശ​​​ബ്ദ​​​മു​​​യ​​​ർ​​​ത്തു​​​ക​​​യും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യും ചെ​​​യ്ത മ​​​ഹാ​​​നു​​​ഭാ​​​വ​​​നാ​​​ണു സ​​​ഹോ​​​ദ​​​ര​​​ൻ അ​​​യ്യ​​​പ്പ​​​ൻ. ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ ഡോ. ​​​ബി.​​​ആ​​​ർ. അം​​​ബേ​​​ദ്ക​​​റെ​​​പ്പോ​​​ലെ മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ ന​​​വോ​​​ത്ഥാ​​​ന​​​ത്തി​​​നു നേ​​​തൃ​​​ത്വം കൊ​​​ടു​​​ത്ത​​​വ​​​രാ​​​ണ് ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ഗു​​​രു, ച​​​ട്ട​​​ന്പി സ്വാ​​​മി​​​ക​​​ൾ, സ​​ഹോ​​ദ​​ര​​ൻ അ​​​യ്യ​​​പ്പ​​​ൻ, അ​​​യ്യ​​​ങ്കാ​​​ളി എ​​​ന്നി​​​വ​​​ർ. വി​​​ദ്യാ​​​ഭ്യാ​​​സ മു​​​ന്നേ​​​റ്റ​​​ത്തി​​​ലൂ​​​ടെ സാ​​​മൂ​​​ഹ്യ​​സ​​​മ​​​ത്വം സാ​​​ധ്യ​​​മാ​​​ക്കാ​​​ൻ ന​​​ട​​​ത്തി​​​യ ശ്ര​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ വി​​​ശു​​​ദ്ധ ചാ​​​വ​​​റ കു​​​ര്യാ​​​ക്കോ​​​സ് ഏ​​​ലി​​​യാ​​​സ​​​ച്ച​​​നും കേ​​​ര​​​ള​​​ത്തി​​​ലെ ന​​​വോ​​​ത്ഥാ​​​ന നാ​​​യ​​​ക​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ടം പി​​​ടി​​​ക്കു​​​ന്നു. ജാ​​​തി​​​യു​​​ടെ​​​യും മ​​​ത​​​ത്തി​​​ന്‍റെ​​​യും പേ​​​രി​​​ൽ നി​​​ല​​​നി​​​ന്നി​​​രു​​​ന്ന ഉ​​​ച്ച​​​നീ​​​ച​​​ത്വ​​​ങ്ങ​​​ളെ ഉ​​​ച്ഛാ​​​ട​​​നം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യു​​​ള്ള ആ​​​ശ​​​യ​​​രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ൽ അ​​​യ്യ​​​പ്പ​​​ൻ യു​​​ക്തി​​​വാ​​​ദി​​​യാ​​​യി നി​​ല​​കൊണ്ടു. എ​​​ന്നാ​​​ൽ ഈ​​​ശ്വ​​​ര​​​നി​​​ഷേ​​​ധ​​​മോ മ​​​ത​​​നി​​​ഷേ​​​ധ​​​മോ ആ​​​യി​​​രു​​​ന്നി​​​ല്ല അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ല​​​ക്ഷ്യ​​​മെ​​​ന്നു ന്യാ​​​യ​​​മാ​​​യും ചി​​​ന്തി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. സ​​​ഹോ​​​ദ​​​ര​​​ൻ അ​​​യ്യ​​​പ്പ​​​ന്‍റെ മി​​​ശ്ര​​​ഭോ​​​ജ​​​ന ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ ഇ​​​തി​​​നു​​​പ​​​ക​​​രി​​​ക്ക​​​ണം. ഇ​​​തു​​​പോ​​​ലു​​​ള്ള ന​​​വോ​​​ത്ഥാ​​​ന പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ൾ സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളെ ന​​​വീ​​​ക​​​രി​​​ക്കു​​​ന്ന​​തി​​നും ഐ​​​ക്യ​​​ത്തി​​​ൽ കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​നും അ​​​തു​​​വ​​​ഴി ദേ​​​ശീ​​​യോ​​​ദ്ഗ്ര​​​ഥ​​​നം സാ​​​ധി​​​ക്കു​​​ന്ന​​​തി​​​നും പ​​​ര്യാ​​​പ്ത​​​മാ​​​ണെ​​​ന്നും മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു.
Image: /content_image/India/India-2017-05-31-00:49:15.jpg
Keywords: ആലഞ്ചേരി
Content: 5049
Category: 18
Sub Category:
Heading: പൗരസ്ത്യ വിദ്യാപീഠത്തിൽ അൽമായർക്ക് വേണ്ടി ബൈബിൾ കോഴ്സ്
Content: കോ​ട്ട​യം: വ​ട​വാ​തൂ​ർ പൗ​ര​സ്ത്യ വി​ദ്യാ​പീ​ഠ​ത്തി​ൽ അ​ല്മാ​യ​ർ​ക്കു​ള്ള ബൈ​ബി​ൾ പ​ഠ​ന​ക്ലാ​സ് ജൂൺ ഒ​ൻ​പ​തി​നും ( വൈ​കു​ന്നേ​രം ആ​റു​മു​ത​ൽ എ​ട്ടു​വ​രെ) ക​ഴി​ഞ്ഞ​വ​ർ​ഷം ആ​രം​ഭി​ച്ച ദ്വി​വ​ത്സ​ര ദൈ​വ​ശാ​സ്ത്ര കോ​ഴ്സി​ന്‍റെ ര​ണ്ടാം​വ​ർ​ഷ ക്ലാ​സ് പ​ത്തി​നും(രാ​വി​ലെ പ​ത്തു​മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ) ആ​രം​ഭി​ക്കും. സ​ഭാ​ച​രി​ത്ര പ​ഠ​ന​ക്ലാ​സ് ജൂ​ലൈ മു​ത​ൽ ര​ണ്ടാം ശ​നി​യാ​ഴ്ച ഒ​ഴി​കെ​യു​ള്ള ശ​നി​യാ​ഴ്ച​ക​ളി​ൽ വൈ​കു​ന്നേ​രം 5.30 മു​ത​ൽ 7.30 വ​രെ ന​ട​ക്കും. പൗ​ര​സ്ത്യ​വി​ദ്യാ​പീ​ഠ​ത്തി​ലെ പ്ര​ഫ​സ​ർ​മാ​ർ നയിക്കുന്ന ഈ ക്ലാ​സു​ക​ളിൽ പുതുതായി ചേരാൻ ആഗ്രഹിക്കുന്നവർ ഫോണിൽ ( 9447112104, 0481-2578315) ബന്ധപ്പെടണമെന്നു പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്‍റ് റവ.ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ അറിയിച്ചു. വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ന​ട​ക്കു​ന്ന ബൈ​ബി​ൾ ക്ലാ​സി​ലും ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ക്കു​ന്ന സ​ഭാ​ച​രി​ത്ര​പ​ഠ​ന ക്ലാ​സി​ലും താ​ത്പ​ര്യ​മു​ള്ള ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ൾ​ക്കു പ​ങ്കെ​ടു​ക്കാം.
Image: /content_image/India/India-2017-05-31-00:55:26.jpg
Keywords: ബൈബിള്‍
Content: 5050
Category: 18
Sub Category:
Heading: ഫാ.ടോമിന്റെ കുടുംബാംഗങ്ങള്‍ ഇന്ന് ഗവര്‍ണ്ണറെ സന്ദര്‍ശിക്കും
Content: കോ​​ട്ട​​യം: യെമനില്‍ ഭീകരര്‍ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യ മ​​ല​​യാ​​ളി വൈ​​ദി​​ക​​ൻ ടോം ​​ഉ​​ഴു​​ന്നാ​​ലി​​ലി​​നെ മോ​​ചി​​പ്പി​​ക്കാ​​ൻ അ​​ടി​​യ​​ന്ത​ര ന​​ട​​പ​​ടി ആവശ്യപ്പെട്ട് ഉ​​ഴു​​ന്നാ​​ലി​​ൽ കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ ഇ​ന്നു ഗ​​വ​​ർ​​ണ​​ർ ജ​​സ്റ്റീ​​സ് പി. ​​സ​​ദാ​​ശി​​വ​​ത്തെ സ​​ന്ദ​​ർ​​ശി​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​നാണ് കൂടികാഴ്ച നടത്തുക. മുന്‍ മുഖ്യമന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി​​ക്കൊ​​പ്പ​​മാ​ണു ഉഴുന്നാലില്‍ കു​​ടും​​ബ​​യോ​​ഗം ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ തോ​​മ​​സ് ഉ​​ഴു​​ന്നാ​​ലി​​ൽ, സാ​​ജ​​ൻ തോ​​മ​​സ്, റോ​​യി മാ​​ത്യു എ​​ന്നി​​വ​​ർ ഗ​​വ​​ർ​​ണ​​റെ കാ​​ണു​​ക. വൈദികനെ മോ​​ചി​​പ്പി​​ക്കാ​​ൻ ഗ​​വ​​ർ​​ണ​​ർ കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​നോ​​ടു സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​നെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് അ​​ഭ്യ​​ർ​​ഥ​​ന ന​​ട​​ത്ത​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന നി​​വേ​​ദ​​നം കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ ന​​ൽ​​കും. അ​​ജ്ഞാ​​ത കേ​​ന്ദ്ര​​ത്തി​​ൽ ബ​​ന്ധി​​യാ​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന ഫാ.​​ടോം, ത​​ന്നെ മോ​​ചി​​പ്പി​​ക്കാ​​ൻ ആ​​വു​​ന്ന​വി​​ധം ഇ​​ട​​പെ​​ട​​ണ​​മെ​ന്നു യാ​​ചി​​ക്കു​​ന്ന വീ​​ഡി​​യോ ദൃ​​ശ്യ​​ങ്ങ​​ൾ അ​​ടു​​ത്ത​​യി​​ടെ പു​​റ​​ത്തു​​വ​​ന്നി​​രു​​ന്നു.
Image: /content_image/India/India-2017-05-31-01:02:37.jpg
Keywords: ടോം
Content: 5051
Category: 1
Sub Category:
Heading: കാനഡ പ്രധാനമന്ത്രി മാര്‍പാപ്പായെ സന്ദര്‍ശിച്ചു
Content: വത്തിക്കാന്‍ സിറ്റി: കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വത്തിക്കാനിലെത്തി മാര്‍പാപ്പയുമായി കൂടികാഴ്ച നടത്തി. തിങ്കളാഴ്ച (29/05/17) ആയിരുന്നു കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചാവേളയില്‍ വത്തിക്കാനും കാനഡയും തമ്മിലുള്ള ബന്ധങ്ങളില്‍ മാര്‍പാപ്പായും പ്രധാനമന്ത്രിയും സംതൃപ്തി രേഖപ്പെടുത്തിയെന്ന്‍ വത്തിക്കാന്‍ പ്രസ്സ് ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മദ്ധ്യപൂര്‍വ്വദേശത്തെയും സംഘര്‍ഷവേദികളായ നാടുകളെയും സംബന്ധിച്ച കാര്യങ്ങള്‍, അന്താരാഷ്ട്ര പ്രാധാന്യമുള്ള വിഷയങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഇരുവരും ചര്‍ച്ച നടത്തി. കാനഡയുടെ സാമൂഹ്യജീവിതത്തിന് പ്രാദേശിക കത്തോലിക്കാസഭയേകിയിട്ടുള്ള സംഭാവനകള്‍, ഐക്യം, അനുരഞ്ജനം, മതസ്വാതന്ത്ര്യം നിലവിലുള്ള ധാര്‍മ്മിക പ്രതിസന്ധികള്‍ തുടങ്ങിയവയും ചര്‍ച്ചാവിഷയങ്ങളായി. മാര്‍പാപ്പായുമായുള്ള കൂടിക്കാഴ്ചക്കു ശേഷം വത്തിക്കാന്‍ സ്റ്റേറ്റ്സ് സെക്രട്ടറി കര്‍ദ്ദിനാള്‍ പീയട്രോ പരോളിനുമായും വിദേശകാര്യസെക്രട്ടറി ആര്‍ച്ചുബിഷപ്പ് റിച്ചാര്‍ഡ് ഗാല്ലഗെറുമായും ജസ്റ്റിന്‍ ട്രൂഡോ കൂടികാഴ്ച നടത്തി.
Image: /content_image/India/India-2017-05-31-01:24:31.jpg
Keywords: കാനഡ
Content: 5052
Category: 9
Sub Category:
Heading: ഷെഫീൽഡിൽ വണക്കമാസ സമാപനം ഇന്ന്
Content: ഷെഫീൽഡ്: ഷെഫീൽഡ് കാത്തലിക് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മുപ്പത് ദിവസമായി നടന്നുവന്ന പരിശുദ്ധ ദൈവമാതാവിന്റെ മെയ് മാസ വണക്കമാസം പ്രാർത്ഥന ഭക്തിനിർഭരമായ പരിപാടികളോടെ ഇന്ന് വൈകിട്ട്‌ സമാപിക്കും. വിവിധ ഭവനങ്ങളിലായിട്ടാണ് ചാപ്ലയിൻ ഫാ. മാത്യു മുളയോലിൽ , ഫാ. സന്തോഷ് വാഴപ്പള്ളി എന്നിവരുടെ ആത്മീയ നേതൃത്വത്തിൽ വണക്കമാസ ആചരണം നടന്നത്. സമാപനത്തോടനുബന്ധിച്ചു ഇന്ന് വൈകിട്ട് 6 മണിമുതൽ സെന്റ് പാട്രിക്ക് പള്ളിയിൽ പ്രത്യേക ദിവ്യബലിയും ജപമാല പ്രദക്ഷിണവും പാച്ചോർ നേർച്ചയും നടക്കും. റവ.ഫാ .മാത്യു മുളയോലിൽ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും. പരിശുദ്ധ ദൈവമാതാവിൻറെ വണക്കമാസ സമാപന ശുശ്രൂഷകളിലേക്ക്‌ ‌ ഷെഫീൽഡ് കാത്തലിക് കമ്മ്യൂണിറ്റി ഏവരെയും ക്ഷണിക്കുന്നു. #{red->n->n->പള്ളിയുടെ അഡ്രസ്സ്: }# St. PATRICK CATHOLIC CHURCH
851 BARNSLEY ROAD
SHEFFIELD
S5 0QF.
Image: /content_image/Events/Events-2017-05-31-03:17:35.jpg
Keywords: ഷെഫീ
Content: 5053
Category: 1
Sub Category:
Heading: സീറോ മലബാർ ആരാധനക്രമം അനുസരിച്ചുള്ള വിശുദ്ധ കുർബാന ജർമൻ ഭാഷയില്‍ അര്‍പ്പിച്ചു
Content: വിയന്ന: വിയന്നയിലെ മലയാളി കത്തോലിക്ക സമൂഹം സീറോ മലബാർ ആരാധന ക്രമം അനുസരിച്ചുള്ള വിശുദ്ധ കുർബാന ജർമൻ ഭാഷയിൽ അർപ്പിച്ചു. ജർമൻ ഭാഷാ സംസ്കാരത്തിൽ ജനിക്കുകയും വളരുകയും പഠിക്കുകയും ചെയ്യുന്ന വിയന്നയിലെ മലയാളി യുവസമൂഹത്തിന് പുതിയ അനുഭവം പകര്‍ന്ന് കൊണ്ടാണ് മാതൃസഭയുടെ വിശുദ്ധ കുർബാന ജർമൻ ഭാഷയിൽ ലഭ്യമാക്കിയത്. പലപ്പോഴും വിശുദ്ധ കുർബാന മലയാളത്തിൽ കാണുന്നുണ്ടായിരുന്നെങ്കിലും അതിന്‍റെ അർഥം പൂർണമായി ഉൾകൊള്ളാൻ സാധിച്ചിരുന്നില്ലായെന്നും മലയാളികളുടെ പൈതൃക വിശ്വാസ സമ്പന്നമായ സീറോ മലബാർ കുർബാന രാജ്യത്തെ പ്രാദേശിക വിശ്വാസ സമൂഹവും വളരെ താല്പര്യപൂർവം സ്വാഗതം ചെയ്തതായും യൂത്ത് ഫോറം സാക്ഷ്യപ്പെടുത്തി. ഫാ. ഡോ. തോമസ് താണ്ടപ്പിള്ളിയുടെ നേതൃത്വത്തിലാണ് വിശുദ്ധ കുർബാന ജർമൻ ഭാഷയിലാക്കിയത്. യൂറോപ്പിലെ യുവതലമുറയിൽ ദൈവ വിശ്വാസത്തിന്‍റെയും ധാർമികതയുടേയും പൈതൃക ആരാധനാ സംസ്കാരത്തിന്‍റെയും വിത്തുകൾ പാകി, വളർത്തി പരിപോഷിപ്പിക്കുവാൻ കഠിനാധ്വാനം ചെയ്യുന്ന വിയന്നയിലെ മലയാളി കത്തോലിക്കാ സമൂഹത്തോടും ആത്മീയ നേതൃത്വം നൽകുന്ന വൈദീകരോടും വിശുദ്ധ കുർബാന ജർമൻ ഭാഷയിലാക്കാൻ നേതൃത്വം നൽകിയ ഫാ. ഡോ. തോമസ് താണ്ടപ്പിള്ളിക്കും നന്ദി അറിയിക്കുന്നതായി യൂത്ത് ഫോറം അംഗങ്ങളായ ഗ്രേഷ്മ പള്ളിക്കുന്നേൽ, ഫിജോ കുരുതുകുളങ്ങര, റ്റിൽസി പടിഞ്ഞാറേക്കാലായിൽ, ജോയ്സ് എർണാകേരിൽ എന്നിവർ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
Image: /content_image/News/News-2017-05-31-05:14:48.jpg
Keywords: ജര്‍മ്മനി
Content: 5054
Category: 1
Sub Category:
Heading: ഫാ. ടോമിന് പിന്നാലെ ഫാ. ചിട്ടോയും: ഐ‌എസ് ഭീകരര്‍ തട്ടികൊണ്ട് പോയ വൈദികന്റെ വീഡിയോ സന്ദേശം പുറത്ത്
Content: മനില: ഐസിസ് അനുകൂല തീവ്രവാദി സംഘടനയായ അബുസയ്യഫ് ഒരാഴ്ച മുൻപ് തട്ടിക്കൊണ്ടു പോയ ഫിലിപ്പൈൻ വൈദികൻ ഫാ. ചിട്ടോ സുഗനോബ് സഹായമഭ്യർത്ഥിക്കുന്ന വീഡിയോ ഭീകരർ പുറത്തുവിട്ടു. തീവ്രവാദികൾക്കു നേരെയുള്ള സൈനികാക്രമണം അവസാനിപ്പിക്കാത്ത പക്ഷം താനടക്കമുള്ള തടവുകാരെ വധിക്കുമെന്ന് ഫാ. ചിട്ടോ വീഡിയോയിൽ പറയുന്നു. ഇന്നലെ ഫേസ്ബുക്കിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഫിലിപ്പീന്‍സ് പ്രസിഡന്റിനോട് ബന്ദികളെ പരിഗണിക്കണമെന്നും മോചനദ്രവ്യമൊന്നും ഭീകരർ ആവശ്യപ്പെടുന്നില്ലായെന്നും വൈദികന്‍ വീഡിയോയില്‍ പറയുന്നു. സൈനിക നടപടികളുമായി മുന്നോട്ട് പോകരുത് എന്ന ഉപാധിയാണ് തീവ്രവാദികള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ഭീകരരുടേ ഇടയിൽ അകപെട്ടുപ്പോയ തങ്ങളെ മോചിപ്പിക്കണം. ബന്ധുമിത്രാദികളുടെ മോചനത്തിനായി കണ്ണീരൊഴുക്കി കരയുന്ന കുടുംബങ്ങളുടെ മേൽ അങ്ങ് കരുണ കാണിക്കണം. സ്വന്തം യുക്തിയ്ക്കു വേണ്ടി മരിക്കാനും തയ്യാറായിരിക്കുന്ന തീവ്രവാദികളെ നിർബന്ധബുദ്ധിയോടെ നീക്കം ചെയ്യുക എന്നത് അസാധ്യമാണ്. വീഡിയോ സന്ദേശത്തില്‍ പറയുന്നു. വിഡിയോ റെക്കോർഡ് ചെയ്ത സമയമോ ദിവസമോ വ്യക്തമല്ലെങ്കിലും തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലാണ് ഫാ. ചിട്ടോ സുഗനോബിനെ കാണുന്നത്. ഇക്കഴിഞ്ഞ ഇരുപത്തിനാലാം തീയതിയാണ് ആയുധധാരികളായ തീവ്രവാദികള്‍ മാറാവി നഗരത്തിലെ കത്തീഡ്രലിലേക്ക് അതിക്രമിച്ച് കയറി ഫാ. ചിട്ടോ സുഗാനോബിനേയും പന്ത്രണ്ടോളം വിശ്വാസികളെയും തട്ടികൊണ്ട് പോയത്. അബുസയ്യഫ് സംഘടനയുടെ ഇസ്നിലോണ്‍ ഹാപിലോണ്‍ എന്ന കമാണ്ടറിനെ പിടികൂടുവാനായി ഫിലിപ്പീന്‍സ് സൈന്യം ചൊവ്വാഴ്ച രാത്രിയില്‍ അവരുടെ ഒളിസങ്കേതങ്ങളില്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ്‌ സംഭവപരമ്പരകളുടെ തുടക്കം. യെമനില്‍ ഒരു വര്‍ഷമായി ഭീകരരുടെ തടങ്കലില്‍ കഴിയുന്ന മലയാളി വൈദികന്‍ ഫാ.ടോം ഉഴുന്നാലിന്റെ ദൃശ്യങ്ങള്‍ അടുത്തിടെ പുറത്ത് വന്നിരിന്നു.
Image: /content_image/TitleNews/TitleNews-2017-05-31-05:59:34.jpg
Keywords: ഫിലി, വീഡിയോ