Contents

Displaying 4771-4780 of 25092 results.
Content: 5055
Category: 1
Sub Category:
Heading: കരിസ്മാറ്റിക് നവീകരണത്തിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് വത്തിക്കാനില്‍ ഇന്ന് തുടക്കം
Content: റോം: കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ക്കു വത്തിക്കാനില്‍ ഇന്ന് തുടക്കമാകും. ഏതാണ്ട് 30,000ത്തോളം കത്തോലിക്കാ കരിസ്മാറ്റിക് അംഗങ്ങള്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഘോഷങ്ങളുടെ ഭാഗമായി പൊതു സമ്മേളനവും, വിശുദ്ധ കുര്‍ബ്ബാനയും, റോമിലെ സര്‍ക്കസ് മാക്സിമസില്‍ ഫ്രാന്‍സിസ് പാപ്പായുടെ നേതൃത്വത്തില്‍ ജാഗരണ പ്രാര്‍ത്ഥനയും നടക്കും. ഇന്റര്‍നാഷണല്‍ കത്തോലിക്ക് കരിസ്മാറ്റിക് റിന്യൂവല്‍ സര്‍വീസസും, കത്തോലിക്ക് ഫ്രാട്ടേണിറ്റി ഓഫ് കരിസ്മാറ്റിക് കൊവനന്റ് കമ്മ്യൂണിറ്റീസ് ആന്‍ഡ്‌ ഫെല്ലോഷിപ്പും സംയുക്തമായിട്ടാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഓരോ ദിവസത്തെ ആഘോഷത്തിന്റെ ഭാഗമായി പ്രത്യേക പരിപാടികള്‍ നടക്കും. ആഘോഷങ്ങളുടെ ആരംഭവും അവസാനവും ഫ്രാന്‍സിസ് പാപ്പയുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. ആരംഭദിവസമായ ഇന്നത്തെ പൊതു സമ്മേളനത്തിലും അവസാന ദിവസം സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍ വെച്ച് നടക്കുന്ന കുര്‍ബ്ബാനയിലും ഫ്രാന്‍സിസ് പാപ്പാ പങ്കെടുക്കും. പെന്തക്കോസ്ത് ജാഗരണ പ്രാര്‍ത്ഥനക്കിടയില്‍ ഫ്രാന്‍സിസ് പാപ്പാ കരിസ്മാറ്റിക്ക് അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. 220 രാജ്യങ്ങളില്‍ നിന്നുമുള്ള കരിസ്മാറ്റിക്ക്കാരെ ആഘോഷങ്ങള്‍ക്കായി തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് സംഘാടകര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതില്‍ 300ഓളം പേര്‍ സുവിശേഷകരും, പെന്തക്കോസ്ത് നേതാക്കളുമാണ്. കൂടാതെ 600 ഓളം പുരോഹിതരും, 50 മെത്രാന്‍മാരും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. കരിസ്മാറ്റിക് നവീകരണത്തിന്റെ ആദ്യകാല അംഗങ്ങളുടെ ചില സാക്ഷ്യങ്ങളും ആഘോഷത്തിന്റെ ഭാഗമായി പങ്കുവെക്കും. ദിവ്യകാരുണ്യ ആരാധന, ഗാനമേളകള്‍, കോണ്‍ഫറന്‍സുകള്‍, തെരുവുകളിലൂടെയുള്ള സുവിശേഷ പ്രഘോഷണം എന്നിവയും ആഘോഷപരിപാടികളുടെ ഭാഗമാണ്. അല്‍മായ കുടുംബ കമ്മീഷന്റെ പ്രിഫെക്ട് കര്‍ദ്ദിനാള്‍ കെവിന്‍ ഫാരെല്‍ വെള്ളിയാഴ്ച നടക്കുന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്കു മുഖ്യകാര്‍മ്മികത്വം വഹിക്കും. നവീകരണത്തിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷം സംവാദം, ഐക്യം, കാരുണ്യം എന്നിവയുടെ അടയാളമായിരിക്കുമെന്ന് ഇറ്റലിയിലെ കത്തോലിക്കാ കരിസ്മാറ്റിക് അസോസിയേഷന്റെ പ്രസിഡന്റായ സാല്‍വട്ടോര്‍ മാര്‍ട്ടിനെസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇവാഞ്ചലിസ്റ്റ് സംഘടനകളും, കത്തോലിക് കരിസ്മാറ്റിക് പ്രസ്ഥാനവും സഭയുടെ ഐക്യത്തിന്റെ പൊതുവായ അടയാളമെന്നനിലയില്‍ ഒരേ ദൗത്യം തന്നെ പങ്കിടണമെന്ന് 2014-ല്‍ ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തിരിന്നു. ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ ജൂണ്‍ 4നു സമാപിക്കും.
Image: /content_image/TitleNews/TitleNews-2017-05-31-09:35:34.jpg
Keywords: കരിസ്മാ
Content: 5056
Category: 18
Sub Category:
Heading: കുടിവെള്ളത്തിനായി അലയുന്ന സമൂഹത്തിന്‍റെ കാഴ്ച വിദൂരമല്ല: കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ്
Content: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​ല​​​ത്തി​​​ന്‍റെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി നാം ​​​മു​​​ന്നി​​​ട്ടി​​​റ​​​ങ്ങി​​​യി​​​ല്ലെ​​​ങ്കി​​​ൽ കു​​​ടി​​​വെ​​​ള്ള​​​ത്തി​​​നാ​​​യി അ​​​ല​​​യു​​​ന്ന ഒ​​​രു സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ കാ​​​ഴ്ച വി​​​ദൂ​​​ര​​​മ​​​ല്ലെ​​​ന്നു മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്ക സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ. മ​​​ല​​​ങ്ക​​​ര സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് സൊ​​​സൈ​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന ജ​​​ല ജാ​​​ഗ്ര​​​താ സേ​​​ന​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ക​​​ർ​​​ദി​​​നാ​​​ൾ. ഭൂ​​​മി പൊ​​​തു​​​ഭ​​​വ​​​ന​​​മാ​​​ണെ​​​ന്ന മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ വാ​​​ക്കു​​​ക​​​ളെ ഒ​​​രോ നി​​​മി​​​ഷ​​​വും ഓ​​​ർ​​​ക്ക​​​ണം. ഭൂ​​​മി​​​യി​​​ലെ ജ​​​ല​​​വും ജ​​​ല​​​സ്രോ​​​ത​​​സു​​​ക​​​ളും സം​​​ര​​​ക്ഷി​​​ച്ച് അ​​​ടു​​​ത്ത ത​​​ല​​​മു​​​റ​​​യ്ക്ക് കൈ​​​മാ​​​റു​​​ക​​​യാ​​​ണ് ന​​​മ്മു​​​ടെ ക​​​ർ​​​ത്ത​​​വ്യ​​​മെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ ഓ​​​ർ​​​മി​​​പ്പി​​​ച്ചു. കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ എം​​​എ​​​ൽ​​​എ, കേ​​​ര​​​ള സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് ഫോ​​​റം ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​ർ​​​ജ് വെ​​​ട്ടി​​​ക്കാ​​​ട്ടി​​​ൽ, ന​​​ഗ​​​ര​​​സ​​​ഭ കൗ​​​ണ്‍​സി​​​ല​​​ർ ജോ​​​ണ്‍​സ​​​ണ്‍ ജോ​​​സ​​​ഫ്, ഫാ. ​​​ബോ​​​വ​​​സ് മാ​​​ത്യു തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Image: /content_image/India/India-2017-06-01-00:49:18.jpg
Keywords: ബസേലി
Content: 5057
Category: 18
Sub Category:
Heading: അടിസ്ഥാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കാലിക രാഷ്ട്രീയമാണ് ആവശ്യം: ബിഷപ്പ് തോമസ് കെ ഉമ്മന്‍
Content: കോ​ട്ട​യം: കാ​ലി രാഷ്‌ട്രീയ​മ​ല്ല, മ​റി​ച്ച് പൊ​തു സ​മൂ​ഹ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന കാ​ലി​ക രാ​ഷ്‌ട്രീയ​മാ​ണ് ആ​വ​ശ്യ​മെ​ന്ന് സി​എ​സ്ഐ മോ​ഡ​റേ​റ്റ​ർ ബി​ഷ​പ് റ​വ. തോ​മ​സ് കെ. ​ഉ​മ്മ​ൻ. കേ​ര​ള​ത്തി​ലെ ആ​റ് സി​എ​സ്ഐ മ​ഹാ​യി​ട​വ​ക​ക​ൾ ചേ​ർ​ന്നു​ള്ള രാഷ്‌ട്രീയകാ​ര്യ സ​മി​തി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​എ​സ്ഐ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ റ​വ. ഡോ. ​ഭാ​നു സാ​മു​വേ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കേ​ര​ള​ത്തി​ന്‍റെ പൊ​തു വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​ടി​സ്ഥാ​ന​മി​ട്ട സി​എ​സ്ഐ മി​ഷ​ൻ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റു​ക​ൾ ത​ഴ​യ​പ്പെ​ടു​ന്ന​തി​ൽ യോ​ഗം ഉ​ത്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി. റ​വ. ഡോ. ​ഉ​മ്മ​ൻ ജോ​ർ​ജ്, റ​വ. പ്രൈ​സ് കൊ​ച്ചി, മാ​ർ​ഗ്ര​റ്റ് കൊ​ല്ലം, റോ​സ്ച​ന്ദ്ര​ൻ തി​രു​വ​ന​ന്ത​പു​രം, റ​വ. ജേ​ക്ക​ബ് ജോ​ണ്‍ എ​റ​ണാ​കു​ളം, റ​വ. ബി​നു കു​രു​വി​ള ക​ട്ട​പ്പ​ന, ജോ​സ​ഫ് കൊ​ട്ട​ര​ക്ക​ര, ജോ​സ​ഫ് ജേ​ക്ക​ബ് മു​ക്കു​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Image: /content_image/India/India-2017-06-01-00:56:07.jpg
Keywords: രാഷ്ട്രീയ
Content: 5058
Category: 18
Sub Category:
Heading: പാതയോരത്തെ മദ്യശാലകള്‍ തുറക്കാന്‍ നിയമതടസ്സങ്ങള്‍ ഉണ്ടെന്ന് കെ‌സി‌ബി‌സി മദ്യവിരുദ്ധ സമിതി
Content: പാ​​ലാ: സു​​പ്രീം​​കോ​​ട​​തി വി​​ധി​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ദേ​​ശീ​​യ​​സം​​സ്ഥാ​​ന പാ​​ത​​യോ​​ര​​ത്തു​​നി​​ന്നും ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ട മ​​ദ്യ​​ശാ​​ല​​ക​​ൾ​​ക്ക് പാ​​ത​​യു​​ടെ പേ​​ര് മാ​​റ്റി​​യാ​​ലും തു​​റ​​ക്കാ​​നാ​​വാ​​ത്ത നി​​യ​​മപരമായ തടസ്സങ്ങള്‍ ഉണ്ടെന്നും സു​​പ്രീം​​കോ​​ട​​തി​​യി​​ൽ ഈ ​​ന​​ട​​പ​​ടി ചോ​​ദ്യം ചെ​​യ്യ​​പ്പെ​​ടു​​മെ​​ന്നും കെ​​സി​​ബി​​സി മ​​ദ്യ​​വി​​രു​​ദ്ധ​​സ​​മി​​തി. ദേ​​ശീ​​യ പാ​​ത​​യി​​ലെ റോ​​ഡ​​പ​​ക​​ട​​ങ്ങ​​ളി​​ൽ 2012ൽ 48768 ​​പേ​​രും 2015ൽ 51204 ​​പേ​​രും കൊ​​ല്ല​​പ്പെ​​ട്ടെ​​ന്നും 2014ൽ ​​ദേ​​ശീ​​യ പാ​​ത​​യി​​ൽ 1.24 ല​​ക്ഷം അ​​പ​​ക​​ട​​ങ്ങ​​ളും 1.35 ല​​ക്ഷം പേ​​ർ​​ക്ക് മു​​റി​​വും 46110 മ​​ര​​ണ​​ങ്ങ​​ളും സം​​ഭ​​വി​​ച്ച​​താ​​യി വി​​വി​​ധ പ​​ഠ​​ന​​ങ്ങ​​ളു​​ടെ വെ​​ളി​​ച്ച​​ത്തി​​ൽ കോ​​ട​​തി​​വി​​ധി​​യി​​ൽ പ​​റ​​യു​​ന്നു. ഇ​​തേ വ​​ർ​​ഷം ത​​ന്നെ സം​​സ്ഥാ​​ന പാ​​ത​​യി​​ൽ 1.13 ല​​ക്ഷം അ​​പ​​ക​​ട​​ങ്ങ​​ളും 1.24 ല​​ക്ഷം മു​​റി​​വേ​​റ്റ​​വ​​രും 39352 മ​​ര​​ണ​​ങ്ങ​​ളും സം​​ഭ​​വി​​ച്ചി​​ട്ടു​​ണ്ട്. എ​​ക്സ്പ്ര​​സ് പാ​​ത​​യി​​ൽ 4208 അ​​പ​​ക​​ട കേ​​സു​​ക​​ളും 4229 മു​​റി​​വേ​​റ്റ​​വ​​രും 1802 മ​​ര​​ണ​​ങ്ങ​​ളും രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്നു. റോ​​ഡ് സേ​​ഫ്റ്റി കൗ​​ണ്‍​സി​​ലി​​ന്‍റെ​​യും മ​​റ്റ് ഏ​​ജ​​ൻ​​സി​​ക​​ളു​​ടെ​​യും നി​​ര​​വ​​ധി വ​​ർ​​ഷ​​ങ്ങ​​ളി​​ലെ പ​​ഠ​​ന​​ങ്ങ​​ളു​​ടെ​​യും റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ടെ​​യും വെ​​ളി​​ച്ച​​ത്തി​​ൽ പാ​​ത​​യോ​​ര​​ത്തെ മ​​ദ്യ​​ശാ​​ല​​ക​​ളാ​​ണ് ഇ​​തി​​ന് മു​​ഖ്യ​​കാ​​ര​​ണ​​മെ​​ന്ന് സു​​പ്രീം​​കോ​​ട​​തി​​യു​​ടെ ക​​ണ്ടെ​​ത്ത​​ലാ​​ണ് 2016 ഡി​​സം​​ബ​​ർ 15 ലെ ​​സു​​പ്ര​​ധാ​​ന വി​​ധി​​ക്ക് സു​​പ്രീം​​കോ​​ട​​തി​​ക്ക് സ​​ഹാ​​യ​​ക​​മാ​​യ​​ത്. പേ​​രി​​ന്‍റെ പേ​​രി​​ലാ​​ണ് അ​​പ​​ക​​ട​​ങ്ങ​​ൾ ന​​ട​​ക്കു​​ന്ന​​തെ​​ന്ന ധ്വ​​നി​​യാ​​ണ് പാ​​ത​​യു​​ടെ പേ​​ര് മാ​​റ്റാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​വ​​രു​​ടെ പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ളി​​ൽ നി​​ന്ന് വ്യ​​ക്ത​​മാ​​കു​​ന്ന​​ത്. പാ​​ത​​യു​​ടെ പേ​​ര് മാ​​റ്റി മ​​ദ്യ​​ശാ​​ല​​ക​​ൾ പു​​ന​​സ്ഥാ​​പി​​ച്ചാ​​ൽ അ​​പ​​ക​​ട​​ങ്ങ​​ളും മ​​ര​​ണ​​ങ്ങ​​ളും ഇ​​ല്ലാ​​താ​​കു​​ന്നി​​ല്ല. സം​​സ്ഥാ​​ന പാ​​ത​​യു​​ടെ പേ​​ര് മാ​​റ്റി ഈ ​​ഗ​​ണ​​ത്തി​​ൽ​​പ്പെ​​ടു​​ത്തി​​യു​​ള്ള ഫ​​ണ്ടു​​ക​​ൾ​​ക്കും വി​​ക​​സ​​ന​​ങ്ങ​​ൾ​​ക്കും ത​​ട​​സം ഉ​​ണ്ടാ​​ക്കു​​ന്ന, ഉ​​ദ്ദേ​​ശി​​ച്ച ഫ​​ലം ല​​ഭി​​ക്കാ​​ത്ത മ​​ട​​യ​​ത്ത​​ര തീ​​രു​​മാ​​ന​​ങ്ങ​​ൾ​​ക്ക് സ​​ർ​​ക്കാ​​ർ പോ​​കി​​ല്ലെ​​ന്നു ക​​രു​​തു​​ന്ന​​താ​​യും കെ​​സി​​ബി​​സി സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി പ്ര​​സാ​​ദ് കു​​രു​​വി​​ള പ​​റ​​ഞ്ഞു.
Image: /content_image/India/India-2017-06-01-01:03:23.jpg
Keywords: കെ‌സി‌ബി‌സി
Content: 5059
Category: 18
Sub Category:
Heading: കെ‌സി‌ബി‌സി മദ്യവിരുദ്ധസമിതി അടിയന്തര യോഗം ഒന്‍പതിന്
Content: പാ​​ലാ: സം​​സ്ഥാ​​ന​​ത്ത് മ​​ദ്യ​​ശാ​​ല​​ക​​ൾ തുറക്കാന്‍പു​​തി​​യ അ​​ബ്കാ​​രി ന​​യം വ​​രാ​​നി​​രി​​ക്കെ കെ​​സി​​ബി​​സി മ​​ദ്യ​​വി​​രു​​ദ്ധ സ​​മി​​തി​​യു​​ടെ അ​​ടി​​യ​​ന്ത​​ര നേ​​തൃ​​യോ​​ഗം ജൂ​​ണ്‍ 9ന് ​​രാ​​വി​​ലെ 10.30 മു​​ത​​ൽ ക​​ലൂ​​ർ റി​​ന്യൂ​​വ​​ൽ സെ​​ന്‍റ​​റി​​ൽ ന​​ട​​ക്കു​​മെ​​ന്ന് സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഫാ. ​​ജേ​​ക്ക​​ബ് വെ​​ള്ള​​മ​​രു​​തു​​ങ്ക​​ൽ അ​​റി​​യി​​ച്ചു. യോഗത്തില്‍ മ​​ദ്യ​​വി​​രു​​ദ്ധ ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ ബി​​ഷ​​പ് റെ​​മ​​ജി​​യൂ​​സ് ഇ​​ഞ്ച​​നാ​​നി​​യി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.
Image: /content_image/India/India-2017-06-01-01:06:52.jpg
Keywords: കെ‌സി‌ബി‌സി, മദ്യ
Content: 5060
Category: 1
Sub Category:
Heading: ഫാ. ടോമിന്‍റെ മോചനം: ഉഴുന്നാലില്‍ കുടുംബം നിവേദനം നല്‍കി
Content: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യെ​​​മ​​​നി​​​ൽ ഭീ​​​ക​​​ര​​​ർ ബന്ദികളാക്കിയ ഫാ. ​​​ടോമിന്‍റെ മോ​​​ച​​​ന​​​ത്തി​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ ത​​​ല​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട്ഉഴുന്നാലില്‍ കുടുംബം രാ​​​ജ്ഭ​​​വ​​​നി​​​ലെ​​​ത്തി ഗ​​​വ​​​ർ​​​ണ​​​ർ ജ​​​സ്റ്റീ​​​സ് പി.​ ​​സ​​​ദാ​​​ശി​​​വ​​​ത്തി​​​നു നി​​​വേ​​​ദ​​​നം ന​​​ല്കി. മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻചാ​​​ണ്ടി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഉ​​​ഴു​​​ന്നാ​​​ലി​​​ൽ കു​​​ടും​​​ബ​​​യോ​​​ഗത്തിന്റെ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രാ​​​ണ് ഗ​​​വ​​​ർ​​​ണ​​​റെ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത്. ഫാ.​​​ടോ​​​മി​​​ന്‍റെ മോ​​​ച​​​ന​​​ത്തി​​​നാ​​​യി പ​​​ര​​​മാ​​​വ​​​ധി സ​​​ഹാ​​​യ​​​ങ്ങ​​​ൾ ചെ​​​യ്യാ​​​മെ​​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ ഉ​​​റ​​​പ്പു ന​​​ല്കി​​​യ​​​താ​​​യി സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു​​​ശേ​​​ഷം ബ​​​ന്ധു​​​ക്ക​​​ൾ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ​​​റ​​​ഞ്ഞു. ഉ​​​ഴു​​​ന്നാ​​​ലി​​​ൽ കു​​​ടും​​​ബ​​​യോ​​​ഗ പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​എ. തോ​​​മ​​​സ് ഉ​​​ഴു​​​ന്നാ​​​ലി​​​ൽ, തോ​​​മ​​​സ് ഉ​​​ഴു​​​ന്നാ​​​ലി​​​ൽ, റോ​​​യ് മാ​​​ത്യു , ഷാ​​​ജ​​​ൻ തോ​​​മ​​​സ്, വി.​​​എ​​​ൻ. വി​​​ശ്വ​​​ൻ, ടി.​​​സി രാ​​​ജ​​​ൻ എ​​​ന്നി​​​വ​​​രാ​​​ണ് ഇ​​​ന്ന​​​ലെ ഗ​​​വ​​​ർ​​​ണ​​​റെ സ​​​ന്ദ​​​ർ​​​ശി​​​ച്ച് ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലിലി​​​ന്‍റെ മോ​​​ച​​​ന​​​ത്തി​​​നാ​​​യി കൂ​​​ടു​​​ത​​​ൽ ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് നി​​​വേ​​​ദ​​​നം ന​​​ല്കി​​​യ​​​ത്. ഹ​​​ര്‍​ജി ഗ​​​വ​​​ര്‍​ണ​​​ര്‍ ജ​​​സ്റ്റീ​​​സ് പി. ​​​സ​​​ദാ​​​ശി​​​വം കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി സു​​​ഷ​​​മ സ്വ​​​രാ​​​ജി​​​ന് കൈ​​​മാ​​​റി.
Image: /content_image/India/India-2017-06-01-01:12:41.jpg
Keywords: ടോം
Content: 5061
Category: 9
Sub Category:
Heading: ഡാര്‍ലിംഗ്ടണ്‍ കാര്‍മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഫാ. ജോര്‍ജ് പനയ്ക്കല്‍ നയിക്കുന്ന ആന്തരിക സൗഖ്യ ധ്യാനം
Content: ലണ്ടന്‍: ഡാര്‍ലിംഗ്ടണ്‍ കാര്‍മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ജൂണ്‍ ഒന്‍പത്, പത്ത്, പതിനൊന്ന് (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ആന്തരിക സൗഖ്യ ധ്യാനം നടക്കും. ധ്യാനത്തിനു ഫാ. ജോര്‍ജ് പനയ്ക്കല്‍ വിസി, ഫാ. കുര്യാക്കോസ് പുന്നോലില്‍, ഫാ. പോള്‍ കാരി എസ്‌ജെ, ബ്രദര്‍ ടോമി പുതുക്കാട് എന്നിവര്‍ നേതൃത്വം നല്‍കും. വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ഞായറാഴ്ച വൈകുന്നേരം അഞ്ചുവരെയാണ് ധ്യാനം. #{red->n->n->കൂടുതല്‍ വിവരങ്ങള്‍ക്ക്: }# ഫാ. പോള്‍ കാരി എസ്‌ജെ 01325469400 <br> റെജി പോള്‍:- 07723035457 <br> റെജി മാത്യു:- 07552619237.
Image: /content_image/Events/Events-2017-06-01-01:25:03.jpg
Keywords: ഡാര്‍
Content: 5062
Category: 1
Sub Category:
Heading: കാബൂള്‍ ആക്രമണത്തില്‍ വേദന രേഖപ്പെടുത്തി മാര്‍പാപ്പ
Content: വത്തിക്കാന്‍ സിറ്റി: അഫ്ഗാനിസ്ഥാന്‍ തലസ്ഥാന നഗരമായ കാബൂളില്‍ നടന്ന ഭീകരാക്രമണത്തില്‍ മാര്‍പാപ്പാ ദുഃഖം രേഖപ്പെടുത്തി. വത്തിക്കാനിലേയ്ക്കുള്ള അഫ്ഗാനിസ്ഥാന്‍റെ അംബാസിഡര്‍ക്ക് അയച്ച ടെലിഗ്രാമിലൂടെയാണ് സംഭവത്തില്‍ ഫ്രാന്‍സിസ് പാപ്പാ തന്‍റെ വേദന രേഖപ്പെടുത്തിയത്. മരണമടഞ്ഞവരുടെ ആത്മാക്കളെ ദൈവകരങ്ങളില്‍ സമര്‍പ്പിക്കുന്നുവെന്നും വേദനിക്കുന്നവരെ സാന്ത്വനം അറിയിക്കുകയും അഫ്ഗാനിസ്ഥാന്‍റെ സമാധാനത്തിനായി തുടര്‍ന്നും പ്രാര്‍ത്ഥിക്കുന്നുവെന്നും മാര്‍പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ വഴിയാണ് ബുധനാഴ്ച രാവിലെ തന്നെ പാപ്പാ അഫ്ഗാനിലേയ്ക്ക് സന്ദേശമയച്ചത്. കാബൂളിലെ വാസിർ ഖാൻ പ്രദേശത്താണ് സ്ഫോടനം നടന്നത്. ആക്രമണത്തില്‍ 80ലേറെ പേര്‍ കൊല്ലപ്പെട്ടു. സ്ഫോടക വസ്തുകൾ നിറച്ച കാറുമായി ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ട്. നിരവധി രാജ്യങ്ങളുടെ എംബസികൾ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരിന്നു.
Image: /content_image/TitleNews/TitleNews-2017-06-01-01:38:14.jpg
Keywords: ഫ്രാന്‍സിസ് പാപ്പ
Content: 5063
Category: 1
Sub Category:
Heading: ഹൈദരാബാദില്‍ അക്രമികള്‍ തകര്‍ത്ത ദേവാലയത്തിന്റെ ശുദ്ധീകരണ കര്‍മ്മങ്ങള്‍ ആരംഭിച്ചു
Content: ഹൈദരാബാദ്: തെലുങ്കാനയിലെ ഹൈദരാബാദ് അതിരൂപതയിലെ കീസര ഗ്രാമത്തിലുള്ള ഗോഡമകുണ്ടായില്‍ നൂറോളം പേര്‍ നശിപ്പിച്ച ‘ഔര്‍ ലേഡി ഓഫ് ഫാത്തിമാ’ ദേവാലയത്തില്‍ ശുദ്ധീകരണകര്‍മ്മങ്ങള്‍ക്കും അറ്റകുറ്റ പ്രവര്‍ത്തികള്‍ക്കും തുടക്കം കുറിച്ചു. ഹൈദരാബാദ് രൂപതാദ്ധ്യക്ഷന്‍ തുമ്മാ ബാലയാണ് ജൂണ്‍ 9 വരെ നീണ്ടുനില്‍ക്കുന്ന ശുദ്ധീകരണ കര്‍മ്മങ്ങള്‍ങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും ശുദ്ധീകരണ കര്‍മ്മത്തിനും പങ്കെടുക്കുന്നതിനായി എല്ലാ വൈദികരെയും വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ബിഷപ്പ് പറഞ്ഞു. നാളെ രൂപതയിലെ എല്ലാ ഇടവകകളിലും രണ്ട് മണിക്കൂര്‍ നേരത്തെ പ്രത്യേക ആരാധനയ്ക്കു ബിഷപ്പ് ആഹ്വാനം ചെയ്തിട്ടുണ്ട്. ജൂണ്‍ 9-ന് എല്ലാ വൈദികരും അല്‍മായരും ഉപവാസവും, പ്രാര്‍ത്ഥനയും അനുഷ്ടിക്കണമെന്നു രൂപതയുടെ പ്രസ്താവനയില്‍ പറയുന്നു. അന്നേ ദിവസം തന്നെ വിശ്വാസികള്‍ ദേവാലയത്തിന്റെ ആചാരപരമായ ശുചീകരണ കര്‍മ്മങ്ങള്‍ക്കായി ദേവാലയത്തില്‍ ഒന്നിച്ചു കൂടും. പരിശുദ്ധ കന്യകാമാതാവിന്റെ ഫാത്തിമായിലെ പ്രത്യക്ഷീകരണങ്ങളുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 13-നായിരുന്നു ഔര്‍ ലേഡി ഓഫ് ഫാത്തിമാ ദേവാലയം കൂദാശ ചെയ്തത്. ഇക്കഴിഞ്ഞ മെയ് 21-ന് ഏതാണ്ട് നൂറോളം വരുന്ന അക്രമികള്‍ ഗ്രാമമുഖ്യന്റെ നേതൃത്വത്തില്‍ ദേവാലയത്തിലേക്ക് അതിക്രമിച്ചു കയറി ദേവാലയം നശിപ്പിക്കുകയായിരുന്നു. അക്രമികള്‍ ദേവാലയത്തില്‍ ഉണ്ടായിരുന്ന പരിശുദ്ധ ദൈവമാതാവിന്റേയും, യേശുവിന്റെയും രൂപങ്ങള്‍ തകര്‍ത്തത് വിശ്വാസികളെ വേദനയിലാഴ്ത്തിയിരിന്നു. തങ്ങളുടെ ആരാധനാലയത്തിനു നേരെ നടന്ന ക്രൂരമായ ആക്രമണത്തിനുത്തരവാദികളായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും ആരാധനാലയങ്ങള്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അതിരൂപത പോലീസിനേയും, തെലുങ്കാന ആഭ്യന്തരമന്ത്രിയേയും രൂപത സമീപിച്ചിട്ടുണ്ട്.
Image: /content_image/News/News-2017-06-01-03:57:08.jpg
Keywords: കഴിഞ്ഞ ആഴ്ച, തകര്‍ത്തു
Content: 5064
Category: 6
Sub Category:
Heading: യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവനും അവിടുന്ന് ചെയ്യുന്ന പ്രവർത്തികൾ ചെയ്യാൻ സാധിക്കും
Content: "സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, എന്നിൽ വിശ്വസിക്കുന്നവനും ഞാൻ ചെയ്യുന്ന പ്രവർത്തികൾ ചെയ്യും. ഞാൻ പിതാവിന്റെ അടുത്തേക്കു പോകുന്നതുകൊണ്ട് ഇവയെക്കാൾ വലിയവയും അവൻ ചെയ്യും." (യോഹ 14:12) #{red->n->b->യേശു ഏകരക്ഷകൻ: മെയ് 17}# <br> യേശുവിന്റെ മനുഷ്യാവതാരവും, ഭൗമിക ജീവിതവും, പീഡാസഹനവും, കുരിശുമരണവും, ഉത്ഥാനവും, സ്വർഗ്ഗാരോഹണവും മനുഷ്യബുദ്ധിക്കു പൂർണ്ണമായി ഗ്രഹിക്കാൻ കഴിയാത്ത ദിവ്യരഹസ്യങ്ങളാണ്. എങ്കിലും യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ഓരോ മനുഷ്യനെയും അവിടുന്ന് തന്റെ ദിവ്യരഹസ്യങ്ങളില്‍ ഭാഗഭാക്കുകളാകുന്നു. ഇത് ഒരു മനുഷ്യനു ലഭിക്കാവുന്ന ഏറ്റവും വലിയ സൗഭാഗ്യമാണ്. ഇപ്രകാരം ക്രിസ്തുവിന്റെ ദിവ്യരഹസ്യങ്ങളില്‍ ഭാഗഭാക്കുകളാകുന്ന മനുഷ്യൻ ഈ ഭൂമിയിലെ ഏറ്റവും ശക്തനായ മനുഷ്യനായിരിക്കും. കാരണം ഈ ലോകത്തിന്റേതായ യാതൊന്നിനും അവനെ കീഴ്പ്പെടുത്താൻ സാധ്യമല്ല. അവനും ക്രിസ്തു ചെയ്യുന്ന പ്രവർത്തികൾ ചെയ്യാൻ സാധിക്കും. ക്രിസ്തു തന്‍റെ ജീവിതത്തില്‍ അനുഭവിച്ചതെല്ലാം നാമും നമ്മുടെ ജീവിതത്തില്‍ അവിടുത്തോടൊത്ത് അനുഭവിക്കുവാന്‍ അവിടുന്നു നമ്മെ പ്രാപ്തരാക്കുന്നു; അതേ ജീവിതം അവിടുന്നു നമ്മില്‍ നയിക്കുകയും ചെയ്യുന്നു. മനുഷ്യാവതാരത്തിലൂടെ, ദൈവപുത്രന്‍ ഒരുവിധത്തില്‍ ഓരോ മനുഷ്യനുമായി സംയോജിച്ചിരിക്കുന്നു. അവിടുത്തോടുകൂടി ഒന്നായിത്തീരാന്‍, നാം ക്ഷണിക്കപ്പെടുന്നു: നമുക്കുവേണ്ടിയും, നമുക്കു മാതൃകയായും, ക്രിസ്തു തന്‍റെ ശരീരത്തില്‍ അനുഭവിച്ചതിലെല്ലാം നാമും പങ്കുചേരുന്നതിനായി, തന്‍റെ ശരീരാവയവങ്ങള്‍ എന്ന നിലയ്ക്ക് അവിടുന്ന് നമ്മെ ശക്തരാക്കുന്നു. "എന്നിൽ വിശ്വസിക്കുന്നവനും ഞാൻ ചെയ്യുന്ന പ്രവർത്തികൾ ചെയ്യും" എന്നു പറഞ്ഞുകൊണ്ട് യേശു തന്നെ ഒരു വലിയ ദൈവിക പദ്ധതിവെളിപ്പെടുത്തുന്നു. "ദൈവപുത്രന്‍റെ പദ്ധതി ഇപ്രകാരമാണ്: നമ്മെയും സഭ മുഴുവനെയും അവിടുത്തെ ദിവ്യരഹസ്യങ്ങളില്‍ ഭാഗഭാക്കുകളാക്കുക; അങ്ങനെ നമ്മിലേക്കും സമസ്തസഭയിലേക്കും അവിടുത്തെ ദിവ്യരഹസ്യങ്ങള്‍ വ്യാപിപ്പിക്കുകയും നമ്മിലൂടെയും സഭയിലൂടെയും അവയെ തുടരുകയും ചെയ്യുക. ഈ പദ്ധതിപ്രകാരം അവിടുന്ന് അവ നമ്മില്‍ പൂര്‍ത്തീകരിക്കുവാന്‍ ആഗ്രഹിക്കുന്നു." (CCC 521) #{red->n->b->വിചിന്തനം}# <br> ക്രിസ്തുവിൽ വിശ്വസിക്കുന്നതോടെ ഒരു മനുഷ്യൻ ശക്തനായി മാറുന്നു. അവനും ക്രിസ്തു ചെയ്യുന്ന പ്രവർത്തികൾ ചെയ്യാൻ സാധിക്കുന്നു. എന്നാൽ ഇന്ന് നിരവധി ക്രിസ്ത്യാനികൾ ഈ വലിയ സത്യം തിരിച്ചറിയാതെ ജീവിക്കുന്നു. ക്രിസ്തു, അവിടുത്തെ ദിവ്യരഹസ്യങ്ങള്‍ നമ്മിലേക്കു വ്യാപിപ്പിക്കുകയും, നമ്മിലൂടെ അവ തുടരുകയും, പൂർത്തിയാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഈ മഹത്തായ വിളിയും ദൗത്യവും സ്വീകരിച്ചുകൊണ്ട് അനേകർ സുവിശേഷ വേലക്കായി മുന്നോട്ടു വരുവാനും അങ്ങനെ "യേശു ഏകരക്ഷകൻ" എന്ന സന്ദേശം ലോകം മുഴുവൻ പ്രഘോഷിക്കപ്പെടുന്നതിനും വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-06-01-06:29:36.JPG
Keywords: യേശുക്രിസ്തു