Contents

Displaying 4821-4830 of 25098 results.
Content: 5105
Category: 1
Sub Category:
Heading: ഈശോയെപ്പോലെ ജീവിക്കുമ്പോഴാണ് നമ്മില്‍ ദൈവരാജ്യം വരുന്നത്: മാര്‍ സ്രാമ്പിക്കല്‍; ഏകദിന ഒരുക്ക ധ്യാനങ്ങള്‍ക്ക് ബ്രിസ്റ്റോളില്‍ ഭക്തിനിര്‍ഭരമായ തുടക്കം
Content: ബ്രിസ്റ്റോള്‍: ദൈവമായിരുന്നിട്ടും സ്വയം ശൂന്യനാക്കിയ ഈശോയുടെ മാതൃക അനുകരിക്കുമ്പോഴാണ് നമ്മിലും ദൈവരാജ്യം വരുന്നതെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതയില്‍ ഒക്ടോബറില്‍ നടക്കുന്ന "അഭിഷേകാഗ്നി" ധ്യാനങ്ങള്‍ക്കൊരുക്കമായി രൂപതയിലെ എട്ടു റീജിയണുകളില്‍ സംഘടിക്കുന്ന ഏകദിന ഒരുക്കധ്യാനങ്ങളിലെ ആദ്യ ധ്യാനത്തിനു ബ്രിസ്റ്റോളില്‍ ദിവ്യബലിയര്‍പ്പിച്ച് വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സ്വയം എളിമപ്പെടുത്തി ദൈവത്തില്‍ പൂര്‍ണ്ണമായി ആശ്രയിച്ച് കാഴ്ചശക്തിക്കായി ഈശോയോടു പ്രാര്‍ത്ഥിച്ച ബൈബിളിലെ രണ്ട് അന്ധന്മാരുടെ വിശ്വാസത്തിന്‍റെ ആഴം നമുക്കുമുണ്ടാവണമെന്ന് മാര്‍ സ്രാമ്പിക്കല്‍ കൂട്ടിച്ചേര്‍ത്തു. പ്രവൃത്തിദിവസമായിരുന്നിട്ടു കൂടി ധാരാളം വിശ്വാസികള്‍ ബ്രിസ്റ്റോള്‍-കാര്‍സിഫ് റീജിയണില്‍ നിന്ന്‍ ഈ ആദ്യ ഒരുക്കധ്യാനം നടന്ന സെന്‍റ് ജോസഫ് കത്തോലിക്കാ ദേവാലയത്തിലേക്ക് ഒഴുകിയെത്തി. റീജിയണ്‍ രക്ഷാധികാരി റവ.ഫാ.പോള്‍ വെട്ടിക്കാട്ടിന്‍റെയും കമ്മറ്റിയംഗങ്ങളുടെയും നേതൃത്വത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍, യു.കെ.യിലെ സെഹിയോന്‍ മിനിസ്ട്രീസിന്‍റെ ഡയറക്ടറും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ ന്യൂ ഇവാഞ്ചലൈസേഷന്‍ ഡയറക്ടറുമായ ഫാ.സോജി ഓലിക്കല്‍, പ്രസിദ്ധ അല്‍മായ വചന പ്രഘോഷകന്‍ ബ്രദര്‍ റെജി കൊട്ടാരം എന്നിവരും വചനശുശ്രൂഷ നടത്തി. റീജിയണലെ എല്ലാ വി. കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നും വിശ്വാസികള്‍ താല്പര്യപൂര്‍വ്വം ധ്യാനത്തില്‍ പങ്കുചേരാനെത്തി. സുപ്രസിദ്ധ സംഗീത സംവിധായകന്‍ പീറ്റര്‍ ചേരാനെല്ലൂര്‍ നേതൃത്വം നല്‍കിയ ഗാനശുശ്രൂഷയും പുത്തന്‍ ഉണര്‍വ്വേകി. രണ്ടാമത്തെ ഏകദിന ഒരുക്കധ്യാനം ഇന്നു ലണ്ടന്‍ റീജിയണുകളില്‍ നടക്കും. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ നടക്കുന്ന കണ്‍വെന്‍ഷന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഡോ.തോമസ്‌ പാറയടിയില്‍ MST യാണ് നേതൃത്വം വഹിക്കുന്നത്. ശുശ്രൂഷകള്‍ക്കിടയില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിക്കുകയും വിശ്വാസികളോട് വചന സന്ദേശം പങ്കുവയ്ക്കുകയും ചെയ്യും. തുടര്‍ന്നു നടക്കുന്ന ദൈവവചന പ്രഘോഷണങ്ങള്‍ക്ക് റ.ഫാ. സോജി ഓലിക്കലും, ബ്രദര്‍ റെജി കൊട്ടാരവും നേതൃത്വം നല്‍കും. ലണ്ടന്‍ റീജിയണിലുള്ള എല്ലാവരേയും ഈ അനുഗ്രഹീത ദിവസത്തിലേയ്ക്ക് യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു. #{red->n->n->കണ്‍വെന്‍ഷന്‍ നടക്കുന്ന ദേവാലയത്തിന്‍റെ അഡ്രസ്‌: }# <br> Most Precious Blood and St.Edmund Church, <br> 115, Hertford Road, Edmunton, <br> London, N11 IAA
Image: /content_image/News/News-2017-06-07-08:54:49.jpg
Keywords: മാര്‍ ജോസഫ് സ്രാമ്പി
Content: 5106
Category: 1
Sub Category:
Heading: മദ്ധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യാനികള്‍ പുറപ്പാട് സംഭവത്തിനു സമാനമായ സാഹചര്യത്തെ നേരിടുന്നു: അമേരിക്കന്‍ വൈസ് പ്രസിഡന്‍റ്
Content: വാഷിംഗ്ടണ്‍ ഡി‌സി: മദ്ധ്യപൂര്‍വ്വേഷ്യന്‍ മേഖലകളിലെ ക്രിസ്ത്യാനികള്‍ മോശയുടെ കാലത്തെ പുറപ്പാട് സംഭവത്തിനു സമാനമായ സാഹചര്യത്തെ നേരിട്ടുകൊണ്ടിരിക്കുകയാണെന്നു അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ഇന്നലെ (06/062017) മാരിയട്ട് മാര്‍ക്വിസ് ഹോട്ടലില്‍ സംഘടിപ്പിക്കപ്പെട്ട ‘നാഷ്ണല്‍ പ്രെയര്‍ ബ്രേക്ഫാസ്റ്റിനായി’ ഒന്നിച്ചു കൂടിയ ഏതാണ്ട് 1,300-ഓളം വരുന്ന വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ നേതൃത്വത്തില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍, തങ്ങളുടെ പൗരാണിക ജന്മദേശങ്ങളില്‍ നിന്നും ക്രിസ്ത്യാനികളെ ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന വംശഹത്യകളാണെന്നും, ഇത് അവസാനിപ്പിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകരവാദത്തിന്റെ വക്താക്കള്‍ ക്രിസ്തുവിന്റെ അനുയായികളുടെ നേര്‍ക്ക് ഒരു പ്രത്യേക വെറുപ്പ് തന്നെ വെച്ച്പുലര്‍ത്തുന്നതായി തോന്നുന്നുവെന്നും ഐസിസ് തീവ്രവാദികളേക്കാള്‍ കിരാതന്‍മാരായ ആളുകള്‍ വേറെ ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മദ്ധ്യപൂര്‍വ്വേഷ്യന്‍ മേഖലകളില്‍ കഴിഞ്ഞ കുറേ മാസങ്ങളും, ആഴ്ചകളുമായി ക്രിസ്ത്യാനികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ വലിയ തോതില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ ഓശാന ഞായറില്‍ ഈജിപ്തിലെ കോപ്റ്റിക് ദേവാലയങ്ങളില്‍ നടന്ന ആക്രമണങ്ങളേയും, ഇറാഖിലും സിറിയയിലും ക്രിസ്ത്യന്‍ സമുദായങ്ങള്‍ നേരിട്ട അതിക്രമങ്ങളേയും പരാമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. മേഖലകളില്‍ നിന്നും ക്രിസ്ത്യാനികള്‍ വലിയ തോതില്‍ പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇറാഖിലെ മൊസൂളില്‍ രണ്ടു സഹസ്രാബ്ദങ്ങളായി നിലനിന്നുവന്നിരുന്ന ക്രിസ്ത്യാന്‍ ആചാരങ്ങള്‍ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ ഒന്നര ദശാബ്ദത്തിനിടക്ക് മധ്യപൂര്‍വ്വേഷ്യന്‍ മേഖലകളില്‍ ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ 80 ശതമാനത്തോളം കുറവ് വന്നിട്ടുണ്ട്. ഇതിനു തീര്‍ച്ചയായും ഒരവസാനം കാണണമെന്നും അദ്ദേഹം എടുത്തു പറഞ്ഞു. ഇവാഞ്ചലിക്കല്‍ കുടുംബത്തില്‍ ജനിക്കുകയും ഐറിഷ് കത്തോലിക്കാ കുടുംബത്തില്‍ വളരുകയും ചെയ്ത മൈക്ക് പെന്‍സ് തന്റെ സന്ദേശത്തില്‍ അമേരിക്കക്കാരുടെ ജീവിതത്തില്‍ കത്തോലിക്കാ സഭ നല്‍കിയ സംഭാവനകളെ അഭിനന്ദിക്കുവാനും മറന്നില്ല. അമേരിക്കയിലെ കത്തോലിക്കാ വിശ്വാസികള്‍ക്ക് പ്രസിഡന്റ് ട്രംപിനെ ഒരു മിത്രമായി കാണാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/TitleNews/TitleNews-2017-06-07-09:33:53.JPG
Keywords: മൈക്ക്, അമേരിക്ക
Content: 5107
Category: 4
Sub Category:
Heading: വിശുദ്ധ കുര്‍ബാനയുടെ അത്ഭുതശക്തി ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.......?
Content: #{red->n->n->"വി. കുര്‍ബ്ബാനയര്‍പ്പണം യേശുവിന്‍റെ കുരിശുമരണത്തിന്‍റെ അത്രതന്നെ അമൂല്യമായ ഒന്നാണ്" }#- വി. തോമസ്‌ അക്വിനാസ്. ധ്യാനം കൂടി ദൈവസ്നേഹം അനുഭവിച്ചറിഞ്ഞപ്പോള്‍ ഈ സ്നേഹം മറ്റുള്ളവരെയും അറിയിക്കാനുള്ള തീക്ഷ്ണതയിലായിരുന്നു. ആയിടയ്ക്കാണ് എമ്മാവൂസില്‍ വച്ച് ഒരു കൗണ്‍സി്ലിംഗ് കോഴ്സ് ഉള്ളതായി അറിഞ്ഞത്. അന്നൊക്കെ ഒന്നും നോക്കാതെ എടുത്തുചാടുന്ന ഒരു പ്രകൃതമായിരുന്നതിനാല്‍ കോഴ്സില്‍ പങ്കെടുക്കാനെത്തി. അവിടെ ചെന്നപ്പോഴാണ് അറിയുന്നത്. നവീകരണത്തില്‍ കടന്നു വന്നിട്ട് വളരെ വര്‍ഷങ്ങളായവരും ശുശ്രൂഷകളൊക്കെ ചെയ്യുന്നവരുമായവര്‍ക്കു വേണ്ടിയുള്ള കോഴ്സാണതെന്ന്‍. ആദ്യ ദിവസം തന്നെ എല്ലാവരും തങ്ങളെ പരിചയപ്പെടുത്തണമായിരുന്നു. ഓരോരുത്തരും പരിചയപ്പെടുത്തിയപ്പോള്‍ അത്ഭുതപ്പെട്ടുപോയി. കാരണം വിദ്യാഭ്യാസത്തിലും ശുശ്രൂഷയിലും മികച്ചു നില്ക്കുന്നവരാണ് എല്ലാവരും. എന്‍റെ ഊഴമെത്തി. പറയാന്‍ ശുശ്രൂഷകളൊന്നുമില്ല. ധ്യാനം കൂടിയിട്ട് ഒരു വര്‍ഷം പോലുമായില്ല. ആ കൂട്ടായ്മയില്‍ ഉള്ളതില്‍ ഏറ്റവും എളിയവന്‍. രണ്ടു ഘട്ടങ്ങളായുള്ള കോഴ്സായിരുന്നു. രണ്ടാം ഘട്ടം സര്‍ട്ടിഫിക്കറ്റും ലഭിക്കും. അവസാന ദിവസം ഒരു ടെസ്റ്റുണ്ട്. ടെസ്റ്റില്‍ വിജയിച്ചാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് ഉളളൂ എന്ന അറിയിപ്പ് എന്നെ ഞെട്ടിച്ചു. വരങ്ങള്‍ ഉപയോഗിച്ച് വേണം കൗണ്‍സിലിംഗ് നടത്താന്‍. എല്ലാവരുടെയും മുന്നില്‍ വച്ചാണ് കൗണ്‍സിലിംഗ്. കുളത്തുവയല്‍ ടീമാണ് ടെസ്റ്റ്‌ നടത്തുന്നത്. അതും വലിയ ദര്‍ശനങ്ങളൊക്കെയുള്ള ബ്രദര്‍ ജോസ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍. അന്നത്തെ കെ.എസ്.ടി.ചെയര്‍മാന്‍ ഫാ.പോള്‍ മുണ്ടോളിക്കലായിരുന്നു. കോഴ്സിന്‍റെ ക്ലാസ്സുകളൊക്കെ ഗ്രഹിക്കാന്‍ സാധിച്ചു. പക്ഷേ എനിക്ക് വരങ്ങളൊന്നുമില്ല എന്ന സത്യം എന്നെ ഞെട്ടിച്ചു. ടെസ്റ്റിനായി ക്രമീകരിച്ചിരിക്കുന്ന സ്ഥലം കണ്ടപ്പോള്‍ ഒരു ആശയം തോന്നി. സീറ്റുകള്‍ വട്ടത്തില്‍ ക്രമീകരിച്ചിരിക്കുന്നു. അതിനു നടുവില്‍ രണ്ടു കസേരകള്‍ ഇട്ടിരിക്കുന്നു. അവിടെയിരുന്നു വേണം കൗണ്‍സിലിംഗ് നടത്തിക്കാണിക്കാന്‍. ഞാന്‍ ഇപ്രകാരം ചിന്തിച്ചു. ഒരു സൈഡില്‍ ഇരിക്കാം ഒരോരുത്തരെ വിളിക്കുമ്പോള്‍ ഏറ്റവും ഒടുവില്‍ വിളിക്കും വിധം ഇരിക്കാന്‍ തീരുമാനിച്ചു. അതിനുള്ള സീറ്റും കണ്ടുപിടിച്ചു. ഞാനിപ്രകാരമാണ് ചിന്തിച്ചത്. ഇത്രയും പേര്‍ ഉള്ളപ്പോള്‍ ഓരോരുത്തരും കൗണ്‍സിലിംഗ് നടത്തുന്ന രീതി മനസ്സിലാക്കാം. വരങ്ങള്‍ ഉള്ളവരാണ് എല്ലാവരും തന്നെ. അവരില്‍ നിന്നും കാണുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങള്‍ വച്ച് എങ്ങനെയെങ്കിലും തട്ടിക്കൂട്ടാം. ഏതായാലും ആശ്വാസകരമായ കാര്യം വി.കുര്‍ബ്ബാനയ്ക്ക് ശേഷമാണ് ടെസ്റ്റ്‌ ആരംഭിക്കുന്നത്. അന്നത്തെ ദിവ്യബലിയില്‍ ഞാനിപ്രകാരം കരഞ്ഞു പ്രാര്‍ത്ഥിച്ചു. 'കര്‍ത്താവേ എനിക്ക് വരങ്ങളൊന്നുമില്ല. ഞാനെങ്ങനെ ടെസ്റ്റില്‍ വിജയിക്കും. നിനക്കസാധ്യമായി ഒന്നുമില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു. വിദ്യാസമ്പന്നരിലും അറിവുള്ളവരിലും കൂടി മാത്രമല്ലല്ലോ നീ പ്രവര്‍ത്തിക്കുന്നത്. നിന്‍റെ പരിശുദ്ധാത്മാവ് വന്നു കഴിയുമ്പോള്‍ അറിവില്ലായ്മ ഒരു പ്രശ്നമല്ലല്ലോ. എല്ലാക്കാര്യങ്ങളും പരിശുദ്ധാത്മാവ് നിങ്ങളെ പഠിപ്പിക്കുമെന്ന് നീ വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. നിന്‍റെ പരിശുദ്ധാത്മാവിനെ അയച്ച് ആ നിമിഷം എന്നെ ശക്തിപ്പെടുത്തണമേ.' ബലിയര്‍പ്പണത്തിനു മുമ്പേ പോയിരുന്ന് ഇക്കാര്യങ്ങളെല്ലാം സമര്‍പ്പിച്ച്‌ ബലി ആരംഭിച്ചു. അന്നത്തെ സുവിശേഷത്തില്‍ ഇപ്രകാരമൊരു വചനം വായിച്ചപ്പോള്‍ എന്‍റെ ഹൃദയത്തില്‍ ശാന്തതയും സമാധാനവും അനുഭവപ്പെട്ടു. ആ വചനം ഇതായിരുന്നു: "എന്താണ് പറയേണ്ടതെന്ന് ആ സമയത്ത് പരിശുദ്ധാത്മാവ് നിങ്ങളെ പഠിപ്പിക്കും" (ലൂക്ക 12:12). ഇപ്രകാരം എന്‍റെ ഉള്ളില്‍ നിന്നൊരു സ്വരം വരങ്ങളൊന്നുമില്ലായെന്നു കരുതി നീ വിഷമിക്കേണ്ട. ആ നിമിഷം പരിശുദ്ധാത്മാവ് നിന്നിലൂടെ പ്രവര്‍ത്തിക്കും ബലിയര്‍പ്പണത്തിലൂടെ ഈശോ എന്നെ ആശ്വസിപ്പിച്ചു. ഇവിടെ എനിക്കൊരു പാളിച്ച പറ്റി. ലജ്ജയോടെ തന്നെ ഞാനത് തുറന്നെഴുതട്ടെ. കുര്‍ബ്ബാന കഴിഞ്ഞപ്പോള്‍ എനിക്കാശ്വാസമായി. പക്ഷേ മുന്‍ തീരുമാനപ്രകാരം ഞാന്‍ ആദ്യം സൂചിപ്പിച്ച പ്രകാരം ഞാന്‍ ഒരു സീറ്റ് പിടിച്ചു. അവിടെയിരുന്നാല്‍ എന്നെ ആദ്യം വിളിച്ചാല്‍ പ്രശ്നമാകും. ഉടന്‍ അവിടെ നിന്ന്‍ എഴുന്നേറ്റ് മാറി മറുവശത്തെ അവസാനസ്ഥാനത്ത് പോയിരുന്നു. അപ്പോള്‍ ഒരു തോന്നല്‍, ഒരുപക്ഷേ ഇവിടെ നിന്നാണ് തുടങ്ങുന്നതെങ്കിലോ? ആയതിനാല്‍ ഏറ്റവും നടുക്ക് സ്ഥാനം പിടിച്ചു. എല്ലാം ശുഭം. ഏതു വശത്തു നിന്ന്‍ തുടങ്ങിയാലും പ്രശ്നമില്ല. പകുതി പേര്‍ കഴിയുമ്പോഴേ വിളിക്കുകയുള്ളൂ. വി. കുര്‍ബ്ബാനയില്‍ രാവിലെ എനിക്കു തന്ന വചനത്തെ ഞാന്‍ പൂര്‍ണ്ണമായും വിശ്വസിച്ചിരുന്നെങ്കില്‍ ഇപ്രകാരം ബുദ്ധികൊണ്ട് പ്രവര്‍ത്തിക്കുമായിരുന്നില്ല. ഏതായാലും ടെസ്റ്റ്‌ തുടങ്ങി. ഏറ്റവും ആദ്യം ഏറ്റവും നടുക്കിരുന്ന എന്നെതന്നെ വിളിച്ചു. ഉടന്‍ ഒരു വചനം എന്‍റെ ഓര്‍മ്മയിലെത്തി, "മനുഷ്യന്‍ പദ്ധതികള്‍ വിഭാവനം ചെയ്യുന്നു. അന്തിമമായ തീരുമാനം കര്‍ത്താവിന്‍റേതാണ്." (സുഭാ. 16:2) ഞാന്‍ എഴുന്നേറ്റു നടുക്ക് ക്രമീകരിച്ചിരിക്കുന്ന കസേരയില്‍ ഇരുന്നു. മറ്റൊരാളെ വിളിച്ച് അയാളെ കൗണ്‍സിലിംഗ് നടത്താന്‍ പറഞ്ഞു. അതും വലിയ വളര്‍ച്ചയില്‍ എത്തിയ ഒരു മനുഷ്യനെ. ഞാന്‍ കണ്ണുകളടച്ച്‌ ഇപ്രകാരം പ്രാര്‍ത്ഥിച്ചു. 'കര്‍ത്താവേ, നീയെനിക്ക് മാപ്പ് തരണം. നീയെന്നോട്‌ പ്രഭാത ബലിയിലൂടെ സംസാരിച്ചതായിരുന്നു. ഞാന്‍ അത് അപ്പോള്‍ വിശ്വസിച്ചെങ്കിലും പിന്നീട് എന്തൊക്കെ കാട്ടിക്കൂട്ടിയെന്ന് നിനക്കറിയാമല്ലോ. എന്നോട് ക്ഷമിക്കണം. ഇതാ എന്നെ പൂര്‍ണ്ണമായും നിനക്ക് സമര്‍പ്പിക്കുന്നു. ഈ നിമിഷം നിന്‍റെ പരിശുദ്ധാത്മാവ് എന്നെ നയിക്കണം'. അത്ഭുതമെന്ന് പറയട്ടെ. ആ നിമിഷം മുതല്‍ എനിക്ക് ദര്‍ശനങ്ങള്‍ ലഭിക്കാന്‍ തുടങ്ങി. കൗണ്‍സിലിംഗ് കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ അതേപടി കുറിക്കട്ടെ. 'ഒരു സ്ഥലത്തു നിന്നും വെളിപ്പെട്ടു കിട്ടാത്ത കാര്യങ്ങള്‍ ഇന്നു താങ്കളിലൂടെ വെളിപ്പെട്ടു കിട്ടി.' അതെ, എന്‍റെ ജീവിതത്തില്‍ മറഞ്ഞു കിടന്ന പലതും വെളിച്ചത്തു കൊണ്ടു വരാന്‍ താങ്കളിലൂടെ പരിശുദ്ധാത്മാവ് പ്രവര്‍ത്തിച്ചു. പ്രാര്‍ത്ഥനയിലൂടെയും ഏറ്റവും വലിയ പ്രാര്‍ത്ഥനയായ വി.ബലിയിലൂടെയും നമുക്ക് പല കാര്യങ്ങള്‍ക്കും ഉത്തരം കിട്ടാത്തതിന്‍റെ ഒരു കാരണം നമ്മുടെ വിശ്വാസക്കുറവാണ്. സര്‍വ്വാധിപനാണ് അവിടുന്ന് എന്നു നാം പാടുമ്പോഴും അവിടുന്ന് സര്‍വ്വാധിപനാണെന്നു നൂറു ശതമാനവും വിശ്വസിക്കാന്‍ നമുക്കാവുന്നുണ്ടോ? എന്നാല്‍ പൂര്‍ണ്ണമായും വിശ്വസിക്കാതെ കുറെ നമ്മുടെ ബുദ്ധികൊണ്ട് ചിന്തിക്കും. ഇവിടെയാണ് നാം തിരുത്തേണ്ടത്. പലപ്പോഴും പ്രാര്‍ത്ഥിക്കാറുണ്ട്, "എന്‍റെ കര്‍ത്താവേ അവിശ്വാസം പരിഹരിച്ച് എന്നെ സഹായിക്കണമേ" (മര്‍ക്കോസ് 9:24). ബലിയര്‍പ്പണത്തിന്‍റെ തുടക്കം മുതല്‍ ഒടുക്കം വരെ ഭക്തിയോടും ശ്രദ്ധയോടും അര്‍ത്ഥമറിഞ്ഞും നാം പങ്കെടുക്കുമ്പോള്‍ അതൊരു വലിയ അനുഗ്രഹമായി മാറും. ഇന്നു ബലിയര്‍പ്പണത്തിന്‍റെ തുടക്കത്തില്‍ പാടിയ ഒരു പാട്ട് എന്നെ സ്പര്‍ശിച്ചു. അതിപ്രകാരമാണ്‌. മനസ്സൊരു സക്രാരിയായ് <br> ഒരുങ്ങുകയാണിവിടെ <br> മനുഷ്യപുത്രന്‍ തന്‍ തിരുബലിയെ <br> ഓര്‍ക്കുകയാണിവിടെ, <br> ഓര്‍ക്കുകയാണിവിടെ അതെ, തുടക്കം മുതല്‍ നമ്മുടെ മനസ്സിനെ ഒരുക്കി ബലിയര്‍പ്പണത്തില്‍ പങ്കെടുക്കുമ്പോള്‍ ബലി നമുക്ക് അനുഭവമാകും. പലരും ബലിയര്‍പ്പണത്തിന്‍റെ ഇടയ്ക്ക് വന്ന് ബലിയില്‍ സംബന്ധിക്കുന്നതു കാണാം. യഥാര്‍ത്ഥത്തില്‍ ബലിയര്‍പ്പണത്തിന് മുന്‍പു തന്നെ ബലിക്കായ് പ്രാര്‍ത്ഥിച്ചൊരുങ്ങണം. അല്ലെങ്കില്‍ തന്നെ ബലിയര്‍പ്പണത്തിന്‍റെ തുടക്കം മുതല്‍ ഭക്തിപൂര്‍വ്വം പങ്കെടുക്കണം. വി.കുര്‍ബ്ബാനയിലെ ഓരോ ശുശ്രൂഷയും വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ആമുഖശുശ്രൂഷ, വചനശുശ്രൂഷ, അനാഫൊറ, ഒരുക്ക ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ, ദൈവൈക്യ ശുശ്രൂഷ, സമാപന ശുശ്രൂഷ എന്നീ എല്ലാ ശുശ്രൂഷയിലും ഭക്തിപൂര്‍വ്വം നാം പങ്കെടുക്കേണ്ടതാണ്. .................തുടരും................. {{വിശുദ്ധ കുര്‍ബാന- സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം - ഭാഗം I വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4312 }} {{വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ- ഭാഗം II വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4372 }} {{വിശുദ്ധ കുര്‍ബാനയില്‍ 'ആമ്മേന്‍' പറയുമ്പോള്‍...! ഭാഗം III വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4424 }} {{വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന നാം എതിര്‍ സാക്ഷ്യം നല്‍കാറുണ്ടോ? - ഭാഗം IV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4479 }} {{ജീവിതത്തിന്റെ തിരക്കു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് തടസ്സമാകുന്നുണ്ടോ? എങ്കില്‍...! - ഭാഗം V വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4527 }} {{നമ്മുടെ ജീവിതത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ഒന്നാം സ്ഥാനം കൊടുത്താല്‍...! - ഭാഗം VI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4586 }} {{വിശുദ്ധ കുര്‍ബാന സ്വീകരിച്ചാല്‍ ഞാനും ഈശോയാകില്ലേ? - ഭാഗം VII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4645 }} {{വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരെ അനുകരിക്കുന്നത് നല്ലതാണ്: പക്ഷേ....! - ഭാഗം VIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4690 }} {{വൈദികനോട് ചില പാപങ്ങള്‍ പറഞ്ഞാല്‍ അദ്ദേഹം എന്തു കരുതും...! - ഭാഗം IX വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4750 }} {{വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്താല്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകില്ല? - ഭാഗം X വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4812 }} {{വിശുദ്ധ കുര്‍ബാനയുടെ വില മനസ്സിലാക്കിയവര്‍ ഒരിക്കലും ബലി മുടക്കുകയില്ല...! - ഭാഗം XI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4879 }} {{ജീവിച്ചിരിക്കുമ്പോള്‍ വിശുദ്ധ ബലിയില്‍ പങ്കെടുത്താല്‍...! - ഭാഗം XII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4942 }} {{ജീവിതത്തില്‍ ദൈവത്തിന് മഹത്വം നല്‍കാന്‍ തയാറാണോ? എങ്കില്‍......! - ഭാഗം XIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4994 }} {{വിശുദ്ധ കുര്‍ബാനയിലെ യേശുവിനെ തിരിച്ചറിയുന്ന ക്രിസ്ത്യാനി, നീ എത്രയോ ഭാഗ്യവാന്‍..! - ഭാഗം XIV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/5047 }}
Image: /content_image/Mirror/Mirror-2017-06-07-10:42:48.jpg
Keywords: വിശുദ്ധ കുര്‍ബാന, വിശുദ്ധ കുർബ്ബാന
Content: 5108
Category: 1
Sub Category:
Heading: ഹൃദയാഘാതത്തെ തുടര്‍ന്നു വൈദികന്‍ അന്തരിച്ചു: വിടവാങ്ങിയത് ദിവ്യബലി അര്‍പ്പിച്ചതിന് ശേഷം
Content: മാനന്തവാടി: ബത്തേരി മലങ്കര കത്തോലിക്കാ സഭ രൂപതാംഗവും മാനന്തവാടി സെന്റ് തോമസ് മലങ്കര കാത്തലിക് പള്ളി വികാരിയുമായിരിന്ന വൈദികന്‍ ഫാ.ജോണ്‍ മനയില്‍ ഹൃദയാഘാതം (50) മൂലം അന്തരിച്ചു. കണ്ണൂര്‍ ഇരിട്ടി കോളിത്തട്ട് സ്വദേശിയാണ്. ഇന്ന് രാവിലെ വി.കുര്‍ബ്ബാനയ്ക്ക് ശേഷം നെഞ്ചു വേദന അനുഭവപ്പെട്ട അച്ചനെ ഉടന്‍ തന്നെ വിന്‍സെന്റ് ഗിരി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരിന്നു. നിലമ്പൂര്‍ എരമമുണ്ടി പള്ളിയിലെ വികാരി ആയി സേവനമനുഷ്ഠിച്ചതിന് ശേഷം മാനന്തവാടി പള്ളിയില്‍ സേവനം ആരംഭിച്ചിട്ട് രണ്ടാഴ്ച്ച മാത്രമേ ആയിരിന്നുള്ളൂ. പുല്‍പ്പള്ളി, ശശിമല, മാമാങ്കര, മാലോക്കാവ്, എടക്കര തുടങ്ങിയിടങ്ങളില്‍ വികാരിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
Image: /content_image/News/News-2017-06-07-12:28:08.jpg
Keywords: വൈദികന്‍
Content: 5109
Category: 1
Sub Category:
Heading: മരിയന്‍ ടിവിയും മരിയന്‍ പ്രസിദ്ധീകരണങ്ങളും രാജ്യാന്തരതലത്തിലേക്ക്
Content: പരിശുദ്ധ അമ്മയോട് ചേര്‍ന്ന് ലോകം മുഴുവന്‍ യേശു ക്രിസ്തുവിന്റെ സുവിശേഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ക്വീന്‍ മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ അമേരിക്കയില്‍ ആരംഭിച്ച മാധ്യമസംരഭങ്ങളാണ് മരിയന്‍ ടിവിയും മരിയന്‍ ടൈംസ്, മരിയന്‍ വോയ്‌സ്, മരിയന്‍ ഫോക്കസ് എന്നീ പ്രസിദ്ധീകരണങ്ങളും. 2016 ഡിസംബറില്‍ സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ സ്രാമ്പിക്കല്‍ രക്ഷാധികാരിയായി മരിയന്‍ ടിവിയും മരിയന്‍ പ്രസിദ്ധീകരണങ്ങളും യുകെയില്‍ ആരംഭം കുറിച്ചു. ദൈവാനുഗ്രഹത്താല്‍ അമേരിക്കയിലെ പോലെ യുകെയിലെ വിശ്വാസികളും ഈ മാധ്യമ സംരംഭങ്ങളെ ഇരു കൈകളും നീട്ടി സ്വീകരിച്ചു. ഇപ്പോള്‍ മരിയന്‍ മാധ്യമങ്ങള്‍ പുതിയ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ സന്തോഷം പ്രിയപ്പെട്ട വായനക്കാരെയും സ്‌നേഹിതരെയും അറിയിക്കുന്നു. അനുഗ്രഹീതരായ വചനപ്രഘോഷകരുടെ പ്രഭാഷണങ്ങള്‍ മുഴുവന്‍ സമയവും സംപ്രേക്ഷണം ചെയ്യുന്ന 24/7 കത്തോലിക്കാ ചാനലാണ് മരിയന്‍ ടിവി. ആഗോള കത്തോലിക്കാ വാര്‍ത്തകളും ആത്മനിറവേകുന്ന ലേഖനങ്ങളും ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ച് മാസം തോറും പ്രസിദ്ധീകരിക്കുന്ന സമ്പൂര്‍ണ കത്തോലിക്കാ മലയാളം വാര്‍ത്താപത്രമാണ് മരിയന്‍ ടൈംസ്. ദൈവമാതാവിനെ കുറിച്ചുള്ള ലേഖനങ്ങളും ഫീച്ചറുകളും അനുഭവങ്ങളും ഉള്‍ച്ചേര്‍ത്ത് മാതൃഭക്തി പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രസിദ്ധീകരിക്കുന്ന മലയാളം മാസികയാണ് മരിയന്‍ വോയ്‌സ്. ജീവിതത്തിന് പ്രകാശം പകരുന്ന ലേഖനങ്ങളും പ്രശസ്തരുടെ വിശ്വാസാനുഭവങ്ങളും മികച്ച ചിന്തകളും ഫീച്ചറുകളുമായെത്തുന്ന സമ്പൂര്‍ണ ഇംഗ്ലീഷ് മാസികയാണ് മരിയന്‍ ഫോക്കസ്. അമേരിക്ക, യൂറോപ്പ്, ആസ്‌ത്രേലിയ എന്നീ ഭൂഖണ്ഡങ്ങളില്‍ മരിയന്‍ പ്രസിദ്ധീകരണങ്ങള്‍ ലഭ്യമാണ്. റോക്കു ഡിവൈസ് വഴി മരിയന്‍ ടിവി ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ ഇരുന്ന് കാണാവുന്നതാണ്. ഐഫോണിലും ഐപാഡിലും ആന്‍ഡ്രോയിഡ് ഫോണിലും മരിയന്‍ ടിവിയുടെ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. Marian TV World Television എന്ന പേരില്‍ 24/7 ഇംഗ്ലീഷ് ചാനല്‍ ആഗോളപ്രേക്ഷകര്‍ക്കായി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ലോക സുവിശേഷ വല്‍ക്കരണത്തില്‍ പങ്കുചേരാന്‍ മരിയന്‍ ടിവിയെ അനുഗ്രഹിക്കുന്നതിന് ദൈവത്തിന് നന്ദി. ലോകത്തില്‍ എവിടെയും ഇരുന്ന് മരിയന്‍ മിനിസ്ട്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക. Marian Ministry, 506 Parlin Street, Philadelphia, PA - 19116 USA, 4 Magnolia Avenue, Exeter, EX2 6 DJ - UK Phone: 001 215 971 3319, 0044 789 950 2804 queenmaryministryusa@gmail.com, marianministry@gmail.com, www.mariantvworld.org, www.mariantveurope.org
Image: /content_image/News/News-2017-06-08-04:57:56.jpg
Keywords: മരിയന്‍
Content: 5110
Category: 1
Sub Category:
Heading: ലോകസമാധാനം: ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഒരു മിനിറ്റ് പ്രാര്‍ത്ഥിക്കുവാന്‍ മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന
Content: വത്തിക്കാന്‍ സിറ്റി: ലോകസമാധാനത്തിനായി ഇന്ന് (ജൂണ്‍ എട്ടാം തീയതി) ഉച്ചയ്ക്ക് 1 മണിക്ക് ഒരു മിനിറ്റ് പ്രാര്‍ത്ഥിക്കുവാന്‍ അഭ്യര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ. ഇന്നലെ രാവിലെ വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ചയുടെ അവസാനഭാഗത്താണ് മാര്‍പാപ്പാ സമാധാനത്തിനുള്ള പ്രാര്‍ത്ഥനാഭ്യര്‍ത്ഥന നടത്തിയത്. ക്രൈസ്തവരും യഹൂദരും മുസ്ലീങ്ങളും തമ്മില്‍ സമാധാനത്തില്‍ വര്‍ത്തിക്കാന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കേണ്ട വലിയ ആവശ്യം ഇക്കാലഘട്ടത്തിലുണ്ടെന്ന് മാര്‍പാപ്പ പറഞ്ഞു. 2014 ജൂണ്‍ 8-Ɔ൦ തിയതി വത്തിക്കാനില്‍ ഇസ്രായേല്‍ പ്രസിഡന്റായിരിന്ന ഷിമോണ്‍ പെരസ്, പലസ്തീനയുടെ പ്രസിഡന്‍റ് മെഹമൂദ് അബാസിനൊപ്പം മാര്‍പാപ്പ സമാധാനത്തിനായി പ്രാര്‍ത്ഥിച്ചിരിന്നു. ഇതിനെ അനുസ്മരിച്ചുകൊണ്ടാണ് പാപ്പാ പ്രാര്‍ത്ഥനാഭ്യാര്‍ത്ഥന നടത്തിയത്. കഴിഞ്ഞ വര്‍ഷവും ഇതേ ദിവസം പ്രാര്‍ത്ഥനാദിനമായി ആചരിച്ചിരിന്നു. ഉച്ചക്ക് ഒരു മണിക്ക് ആളുകള്‍ എവിടെയാണോ, അവിടെ തന്നെ നിന്ന് പ്രാര്‍ത്ഥനയില്‍ പങ്കു ചേരുവാന്‍ സാധിക്കും. വീട്ടില്‍ ഇരുന്നും, ജോലി സ്ഥലങ്ങളില്‍ നിന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും, തെരുവില്‍ നിന്നും, യാത്രക്കിടയിലൂം തുടങ്ങി വിവിധ സ്ഥലത്തു നിന്നും ഒരു മിനിറ്റ് ലോകസമാധാനത്തിനായി നമ്മുക്ക് പ്രാര്‍ത്ഥിക്കാം.
Image: /content_image/TitleNews/TitleNews-2017-06-08-05:28:35.jpg
Keywords: പ്രാര്‍ത്ഥന
Content: 5111
Category: 18
Sub Category:
Heading: മദ്യവ്യവസായത്തിന് വേണ്ടി മാസ് വൈനിനെ മറയാക്കുന്നത് വേദനാജനകം: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Content: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ദ്യ​​​വ്യവസായത്തിന് വേ​​​ണ്ടി മാ​​​സ് വൈ​​​ൻ ഉ​​​ത്പാ​​​ദ​​​ന​​​ത്തെ മ​​​റ​​​യാ​​​ക്കാ​​​നു​​​ള്ള നീ​​​ക്കം ദു​​​രു​​​ദ്ദേ​​ശ്യ​​പ​​​ര​​​വും വേ​​​ദ​​​നാ​​​ജ​​​ന​​​ക​​​വു​​​മാ​​​ണെ​​​ന്ന് കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​ത്തീ​​ൻ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ്പു​​മാ​​യ ഡോ. ​​​സൂ​​​സ​​​പാ​​​ക്യം. കൊ​​​ച്ചി​​​ൻ മാ​​​സ് വൈ​​​ൻ ആ​​​ക്ട് ​പ്ര​​​കാ​​​രം ഒ​​​രു ശ​​​ത​​​മാ​​​നം പോ​​​ലും വീ​​​ര്യം ഇ​​​ല്ലാ​​​ത്ത വൈ​​​നാ​​​ണ് ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ ദി​​​വ്യബ​​​ലി​​​ക്കാ​​​യി നി​​​ർ​​​മി​​​ച്ച് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. ഇ​​​ങ്ങ​​​നെ ദി​​​വ്യബ​​​ലി​​​ക്കാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന വൈ​​​നി​​​നെ ദു​​​ർ​​​വ്യാ​​​ഖ്യാ​​​നം ചെ​​​യ്ത് ദി ​​​വൈ​​​ന​​​റി റൂ​​​ൾ​​​സി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ലാ​​​ണെ​​​ന്നു വ​​​രു​​​ത്തി​​​ തീ​​​ർ​​​ക്കാ​​​നു​​​ള്ള ഗൂ​​​ഢ​​ശ്ര​​​മ​​​മാ​​​ണ് ചി​​​ല​​​ർ ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നും ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു. നി​​​ല​​​വി​​​ലു​​​ള്ള 250 ലി​​​റ്റ​​​റി​​​ൽ​​​നി​​​ന്ന് 2500 ലി​​​റ്റ​​​റാ​​​യി വൈ​​​ൻ ഉ​​​ത്പാ​​​ദ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ അ​​​പേ​​​ക്ഷ​​​യെ അ​​​തി​​​ശ​​​യോ​​​ക്തി​​​പ​​​ര​​​മാ​​​യി​​​ട്ടാ​​​ണ് സം​​​സ്ഥാ​​​ന ജോ​​​യി​​​ന്‍റ് എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റേ​​​റ്റ് സ​​​മീ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. വൈ​​​ദി​​​ക​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യ വ​​​ർ​​​ധ​​​ന​​​യ​​​ല്ല രൂ​​​പ​​​ത ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​പേ​​​ക്ഷ​​​യി​​​ൽ പ​​​റ​​​ഞ്ഞി​​​രി​​​ക്കും​​​പ്ര​​​കാ​​​രം വൈ​​​ദി​​​ക​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ലു​​​ണ്ടാ​​​യ 77 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യ്ക്ക് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യ വ​​​ർ​​​ധ​​​ന അ​​​ല്ല മാ​​​സ് വൈ​​​ൻ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. വൈ​​​ദി​​​ക​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ലു​​​ണ്ടാ​​​യ വ​​​ർ​​​ധ​​​ന സ​​​ഭ​​​യു​​​ടെ വ​​​ള​​​ർ​​​ച്ച​​​യെ​​​യാ​​​ണ് സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര രൂ​​​പ​​​ത​​​ക​​​ളി​​​ലെ പ​​​ള്ളി​​​ക​​​ളും കോ​​​ണ്‍​വെ​​​ന്‍റു​​​ക​​​ളും ആ​​​ശ്ര​​​മ​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​യ്ക്കു​​​വേ​​​ണ്ടി​​​യാ​​​ണ് വൈ​​​ൻ ഉ​​​ത്പാ​​​ദ​​​ന വ​​​ർ​​​ധ​​​ന​​​യ്ക്ക്് അ​​​നു​​​മ​​​തി തേ​​​ടി​​​യ​​​ത്. കൂ​​​ടാ​​​തെ പൂ​​​ന്തു​​​റ, വി​​​ഴി​​​ഞ്ഞം, വ​​​ലി​​​യ​​​തു​​​റ, മ​​​രി​​​യ​​​നാ​​​ട്, അ​​​ഞ്ചു​​​തെ​​​ങ്ങ്, പു​​​ല്ലു​​​വി​​​ള, തൂ​​​ത്തൂ​​​ർ വ​​​ള്ള​​​വി​​​ള തു​​​ട​​​ങ്ങി​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ വി​​​ശ്വാ​​​സി ബാ​​​ഹു​​​ല്യവും പ​​​രി​​​ഗ​​​ണി​​​ക്കേ​​​ണ്ടതു​​​ണ്ട്. ഓ​​​രോ ഇ​​​ട​​​വ​​​ക​​​യി​​​ലും പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ലേ​​​റെ വി​​​ശ്വാ​​​സി​​​ക​​​ളു​​​ണ്ട്. മേ​​​ല്പ്പ​​​റ​​​ഞ്ഞ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ൽ മ​​​ര​​​ണം, മ​​​ര​​​ണാ​​​ന​​​ന്ത​​​ര ക​​​ർ​​​മ​​​ങ്ങ​​​ൾ, വി​​​വാ​​​ഹം തു​​​ട​​​ങ്ങി​​​യ കൂ​​​ദാ​​​ശ​​​ക​​​ൾ​​​ക്കാ​​​യി ദി​​​വ​​​സേ​​​ന ഒ​​​ന്നി​​​ല​​​ധി​​​കം ദി​​​വ്യ​​​ബ​​​ലി​​​ക​​​ൾ അ​​​ർ​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. അ​​​തോ​​​ടൊ​​​പ്പം തീ​​​ർ​​​ഥാ​​​ട​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​യ വെ​​​ട്ടു​​​കാ​​​ട്, കി​​​ള്ളി​​​പ്പാ​​​ലം, വ്ളാ​​​ത്താ​​​ങ്ക​​​ര തു​​​ട​​​ങ്ങി​​​യ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും ദി​​​വ്യ​​​ബ​​​ലി​​​ക​​​ൾ ദി​​​വ​​​സ​​​ത്തി​​​ൽ പ​​​ല​​​ത​​​വ​​​ണ ആ​​​വ​​​ർ​​​ത്തി​​​ക്ക​​​പ്പെ​​​ടാ​​​റു​​​ണ്ട്. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​രൂ​​​പ​​​ത​​​യ്ക്കും നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര രൂ​​​പ​​​ത​​​യ്ക്കും കീ​​​ഴി​​​ലു​​​ള്ള ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ൽ ക്രൈ​​​സ്ത​​​വ വി​​​ശ്വാ​​​സ​​​ത്തി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി ദി​​​വ്യ​​​ബ​​​ലി​​​യു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ പ​​​തി​​​ന്മ​​​ട​​​ങ്ങ് വ​​​ർ​​​ധ​​​ന​​​ ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ടെ​​​ന്ന കാ​​​ര്യം പ​​​രി​​​ഗ​​​ണി​​​ക്കേ​​​ണ്ട തു​​​ണ്ട്. വൈ​​​ദി​​​ക​​​രു​​​ടെ എ​​​ണ്ണ​​​ത്തെ ആ​​​ശ്ര​​​യി​​​ച്ച​​​ല്ല ദി​​​വ്യ​​​ബ​​​ലി​​​യു​​​ടെ എ​​​ണ്ണ​​​ത്തെ ആ​​​ശ്ര​​​യി​​​ച്ചാ​​​ണ് മാ​​​സ് വൈ​​​നി​​​ന്‍റെ ഉ​​​പ​​​യോ​​​ഗം വേ​​​ണ്ടി​​​വ​​​രു​​​ന്ന​​​ത്. മു​​​ൻ കാ​​​ല​​​ങ്ങ​​​ളി​​​ൽ ദി​​​വ്യ​​​ബ​​​ലി​​​മ​​​ധ്യേ തി​​​രു​​​വോ​​​സ്തി​​​യോ​​​ടൊ​​​പ്പം വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്ക് വൈ​​​ൻ ന​​​ല്കി​​​യി​​​രു​​​ന്നി​​​ല്ല. എ​​​ന്നാ​​​ൽ, ഇ​​​ന്ന് പ്ര​​​ത്യേ​​​കി​​​ച്ച് വി​​​ശേ​​​ഷാ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ ദി​​​വ്യ​​​ബ​​​ലി​​​യു​​​ടെ അ​​​ന്ത​​​സ​​​ത്ത ഉ​​​ൾ​​​ക്കൊ​​​ണ്ട് വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന സ്വീ​​​ക​​​രി​​​ക്കു​​​ന്ന എ​​​ല്ലാ​​​വ​​​ർ​​​ക്കും തി​​​രു​​​വോ​​​സ്തി വൈ​​​നി​​​ൽ മു​​​ക്കി ന​​​ല്കാ​​​റു​​​ണ്ട്. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് ഒ​​​രാ​​​ൾ​​​ക്ക് പ​​​ര​​​മാ​​​വ​​​ധി ഒ​​​ന്നോ ര​​​ണ്ടോ തു​​​ള്ളി വൈ​​​ൻ മാ​​​ത്ര​​​മാ​​​ണ് ന​​​ല്ക​​​പ്പെ​​​ടു​​​ന്ന​​​ത്. ഇ​​​ങ്ങ​​​നെ ചെ​​​യ്യു​​​ന്ന​​​ത് ദി​​​വ്യ​​​ബ​​​ലി​​​യു​​​ടെ പൂ​​​ർ​​​ണ​​​ത​​​യ്ക്കു​​​വേ​​​ണ്ടി​​​യാ​​​ണ്. ഇ​​​ക്കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ലാ​​​ണ് സ​​​ഭ​​​യി​​​ൽ ആ​​​രാ​​​ധ​​​ന​​​യ്ക്കാ​​​നു​​​പാ​​​തി​​​ക​​​മാ​​​യി മാ​​​സ് വൈ​​​നി​​​ന്‍റെ ഉ​​​പ​​​യോ​​​ഗം കൂ​​​ടാ​​​ൻ കാ​​​ര​​​ണം. യാ​​​ഥാ​​​ർ​​​ഥ്യം ഇ​​​താ​​​യി​​​രി​​​ക്കെ മ​​​ദ്യ വ്യ​​​വ​​​സാ​​​യ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ മാ​​​സ് വൈ​​​ൻ ഉ​​​പ​​​യോ​​​ഗ​​​ത്തെ ദു​​​ർ​​​വ്യാ​​​ഖ്യാ​​​നം ചെ​​​യ്ത് മ​​​ദ്യ​​നി​​​രോ​​​ധ​​​ന​​​ത്തി​​​നു​​​വേ​​​ണ്ടി വാ​​​ദി​​​ക്കു​​​ന്ന ക്രൈ​​​സ്ത​​​വ സ​​​ഭ​​​യെ അ​​​പ്പാ​​​ടെ അ​​​വ​​​ഹേ​​​ളി​​​ക്കാ​​​നും അ​​​ട​​​ച്ചാ​​​ക്ഷേ​​​പി​​​ക്കാ​​​നും വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ ആ​​​രാ​​​ധ​​​നാ സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ൽ കൈ​​​ക​​​ട​​​ത്താ​​​നു​​​മു​​​ള്ള ചി​​​ല​​​രു​​​ടെ ഒ​​​ളി​​​ഞ്ഞും തെ​​​ളി​​​ഞ്ഞു​​​മു​​​ള്ള ശ​​​മ​​​ങ്ങ​​​ൾ അ​​​പ​​​ല​​​പ​​​നീ​​​യ​​​വും പ്ര​​​തി​​​ക്ഷേ​​​ധാ​​​ർ​​​ഹ​​​വു​​​മാ​​​ണെ​​​ന്നും കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് പ​​​റ​​​ഞ്ഞു.
Image: /content_image/India/India-2017-06-08-06:24:52.jpg
Keywords: സൂസ
Content: 5112
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭയിലെ സാമൂഹ്യശുശ്രൂഷകരുടെ നേതൃസംഗമം നാളെ
Content: കൊ​ച്ചി: സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ അ​തി​രൂ​പ​ത​ക​ളി​ലേ​യും രൂ​പ​ത​ക​ളി​ലേ​യും സ​ന്യാ​സ-സ​മ​ർ​പ്പി​ത സ​മൂ​ഹ​ങ്ങ​ളി​ലേയും വി​വി​ധ സാ​മൂ​ഹ്യ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​വ​രു​ടെ സം​ഗ​മം നാ​ളെ ന​ട​ക്കും. കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ലാണ് സംഗമം നടക്കുക. മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യും. സീ​റോ മ​ല​ബാ​ർ സോ​ഷ്യ​ൽ ഡെ​വ​ല​പ്മെ​ന്‍റ് നെ​റ്റ്‌​വ​ർ​ക്ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ചെ​യ​ർ​മാ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മാ​ർ സെ​ബാ​സ്റ്റ്യ​ൻ എ​ട​യ​ന്ത്ര​ത്ത്, മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ, ഫാ. ​ആ​ന്‍റ​ണി കൊ​ല്ല​ന്നൂ​ർ, ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട്, ബീ​ന സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണ​ങ്ങ​ൾ ന​ട​ത്തും. സീ​റോ മ​ല​ബാ​ർ സ​ഭ​യി​ലെ ഉ​പ​വി-​സാ​മൂ​ഹ്യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കോ​ഒാർ​ഡി​നേ​റ്റ് ചെ​യ്യു​ന്ന​തി​നാ​യി സി​ന​ഡ് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന സീ​റോ മ​ല​ബാ​ർ സോ​ഷ്യ​ൽ ഡെ​വ​ല​പ്മെ​ന്‍റ് നെ​റ്റ്‌​വ​ർ​ക്ക് (സ്പ​ന്ദ​ൻ)​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് "സ്പ​ന്ദ​ൻ’ ലോ​ഗോ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി പ്ര​കാ​ശ​നം ചെ​യ്യും.
Image: /content_image/India/India-2017-06-08-06:38:32.jpg
Keywords: സീറോ മലബാര്‍
Content: 5113
Category: 6
Sub Category:
Heading: യേശുവിന്റെ വാക്കുകളോടൊപ്പം, അവിടുത്തെ കരുത്തുറ്റ പ്രവൃത്തികളും നാം കാണുന്നു
Content: "അപ്പോൾ യേശു പറഞ്ഞു: അടയാളങ്ങളും അത്ഭുതങ്ങളും കാണുന്നില്ലെങ്കിൽ നിങ്ങൾ ഒരിക്കലും വിശ്വസിക്കുകയില്ലല്ലോ" (യോഹ 4:48) #{red->n->b->യേശു ഏകരക്ഷകൻ: മെയ് 24}# <br> യേശുവിന്‍റെ വാക്കുകളോടൊപ്പം, അവിടുത്തെ കരുത്തുറ്റ പ്രവൃത്തികളും, അത്ഭുതങ്ങളും, അടയാളങ്ങളും ബൈബിളിൽ നാം കാണുന്നു. ദൈവരാജ്യം ഈശോയില്‍ സന്നിഹിതമാണന്നും വാഗ്ദാനം ചെയ്യപ്പെട്ട മിശിഹായാണ് അവിടുന്ന് എന്നും ഇവ ദ്യോതിപ്പിക്കുന്നു. കാറ്റിനെയും കടലിനെയും ശാന്തമാക്കിക്കൊണ്ട് പ്രകൃതിയുടെ മേൽ അവിടുത്തേക്ക് അധികാരമുണ്ടന്നും, അവിടുന്ന് സൃഷികർമ്മത്തിൽ പിതാവിനോടോപ്പമുള്ളവനായിരുന്നു എന്നും വെളിപ്പെടുത്തുന്നു. യേശു പ്രവര്‍ത്തിച്ച 'അത്ഭുതങ്ങളും അടയാളങ്ങളും' പിതാവാണ് അവിടുത്തെ അയച്ചതെന്നു സാക്ഷ്യപ്പെടുത്തുന്നു. അവിടുന്നില്‍ വിശ്വാസമര്‍പ്പിക്കുവാന്‍ ഈ അടയാളങ്ങള്‍ മനുഷ്യരെ ക്ഷണിക്കുന്നു. വിശ്വാസപൂര്‍വം അവിടുത്തെ പക്കലേക്ക് തിരിയുന്നവര്‍ അപേക്ഷിക്കുന്നതെന്തും അവിടുന്ന് സാധിച്ചുകൊടുക്കുന്നു. അങ്ങനെ തന്‍റെ പിതാവിന്‍റെ പ്രവൃത്തികള്‍ ചെയ്യുന്ന യേശുവിലുള്ള വിശ്വാസത്തെ അത്ഭുതങ്ങള്‍ ശക്തിപ്പെടുത്തുന്നു. അവിടുന്ന് ദൈവപുതനാണെന്ന് അവ സാക്ഷ്യം നല്‍കുന്നു. വിശപ്പ്, അനീതി, രോഗം, മരണം മുതലായ ഭൗമിക തിന്മകളില്‍ നിന്നു ചിലരെ വിമോചിപ്പിച്ചുകൊണ്ട്, യേശു മെസ്സയാനിക അടയാളങ്ങള്‍ പ്രവര്‍ത്തിച്ചു. എന്നിരുന്നാലും, ഇവിടെ ഭൂമിയിലെ സര്‍വവിധ തിന്മകളും ഇല്ലാതാക്കുവാനല്ല, പ്രത്യുത, ഏറ്റവും വലിയ ദാസ്യത്തില്‍ നിന്ന്‍, അതായത്, പാപദാസ്യത്തില്‍ നിന്ന്, മനുഷ്യരെ വിമോചിപ്പിക്കുവാനാണ് അവിടുന്ന് സമാഗതനായത്. പാപത്തിന്‍റെ ദാസ്യമാണ് 'ദൈവമക്കള്‍' എന്ന നമ്മുടെ പദവിയെ ധ്വംസിക്കുന്നതും, സര്‍വവിധ മാനുഷിക ബന്ധനത്തിലേയ്ക്കും നമ്മെ വലിച്ചിഴക്കുന്നതും. ദൈവരാജ്യത്തിന്‍റെ ആഗമനം, 'പിശാചിന്‍റെ രാജ്യത്തിന്‍റെ പരാജയം' ആണ്. "ദൈവാത്മാവിനെക്കൊണ്ടാണ് ഞാന്‍ പിശാചുക്കളെ ബഹിഷ്ക്കരിക്കുന്നതെങ്കില്‍, ദൈവരാജ്യം നിങ്ങളില്‍ വന്നുകഴിഞ്ഞിരിക്കുന്നു" എന്ന് യേശു പറയുന്നു. യേശുവിന്‍റെ പിശാചുബഹിഷ്ക്കരണങ്ങള്‍ വ്യക്തികളെ പിശാചുക്കളുടെ ആധിപത്യത്തില്‍ നിന്നു വിമോചിപ്പിക്കുന്നു. ഈ ലോകത്തിന്‍റെ അധികാരിയുടെമേല്‍ യേശു നേടാനിരുന്ന വിജയത്തിന്‍റെ ഒരു മുന്നനുഭവമായിരുന്നു അവ. മനുഷ്യരുടെ ജിജ്ഞാസയെയോ, മാന്ത്രികവിദ്യ കാണാനുള്ള കൗതുകത്തെയോ തൃപ്തിപ്പെടുത്താനുള്ളവ ആയിരുന്നില്ല യേശു പ്രവർത്തിച്ച അത്ഭുതങ്ങള്‍. വളരെ പ്രകടമായ അടയാളങ്ങൾ കണ്ടിട്ടുപോലും, ചിലര്‍ യേശുവിനെ തിരസ്കരിച്ചു; പിശാചുക്കളുടെ ശക്തിയാലാണ് അവിടുന്ന് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നു പോലും ചിലര്‍ ആരോപിച്ചു. ഇത് ഇന്നും സംഭവിച്ചു കൊണ്ടിരിക്കുന്നു- ഇന്നും യേശു നമ്മുക്കിടയിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്നാൽ പലരും ഇത് തിരിച്ചറിയുന്നില്ല. തിരിച്ചറിയുന്നവരെല്ലാം അത് ലോകത്തെ അറിയിക്കുന്നില്ല. ചിലർ ഈ അത്ഭുതങ്ങൾ കാണുന്നുണ്ടങ്കിലും യേശുവിൽ വിശ്വസിക്കുന്നില്ല. #{red->n->b->വിചിന്തനം}# <br> രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ഈ ഭൂമിയിലൂടെ നടന്നു നീങ്ങിയ യേശു ഇന്നും നമ്മുക്കിടയിൽ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കുന്നു. വിശ്വാസപൂര്‍വം അവിടുത്തെ പക്കലേക്ക് തിരിയുന്നവര്‍ അപേക്ഷിക്കുന്നതെന്തും അവിടുന്ന് സാധിച്ചുകൊടുക്കുന്നു. അവിടുന്ന് വെറും ഉപദേശങ്ങൾ നൽകുന്ന ഒരു ഗുരുവല്ല. നമ്മുടെ കൂടെ വസിക്കുന്ന ദൈവമാണ്. ഒന്നു വിളിച്ചാൽ അവൻ നമ്മുടെ അടുത്തെത്തും; ഒന്നു കരഞ്ഞാൽ അവൻ നമ്മുടെ കണ്ണുനീർ തുടയ്ക്കും; ഒന്നു തളർന്നാൽ അവൻ നമ്മെ കൈകളിൽ താങ്ങും. അവനെ തിരിച്ചറിഞ്ഞവർ എത്രയോ ഭാഗ്യവാന്മാർ. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-06-08-07:20:19.jpg
Keywords: യേശു,ക്രിസ്തു
Content: 5114
Category: 1
Sub Category:
Heading: പാക്കിസ്ഥാനിന്റെ "ആത്മീയ സൗഖ്യദാതാവ്" ബിഷപ്പ് ആന്‍ഡ്രൂ ഫ്രാന്‍സിസ് ദിവംഗതനായി
Content: മുള്‍ട്ടാന്‍: പാകിസ്ഥാനിലെ "ആത്മീയ സൗഖ്യദാതാവ്" എന്ന പേരില്‍ അറിയപ്പെട്ടിരിന്ന ബിഷപ്പ് ആന്‍ഡ്രൂ ഫ്രാന്‍സിസ് (70) ദിവംഗതനായി. രാജ്യത്തെ ക്രൈസ്തവരും മുസ്ലീമുകളും, ഹിന്ദുക്കളും ഒരുപോലെ ആദരിച്ചിരുന്ന ബിഷപ്പ് ജൂണ്‍ 6-നാണ് അന്തരിച്ചത്. മുള്‍ട്ടാന്‍ പ്രവിശ്യയിലെ മുന്‍ മെത്രാനായിരിന്നു. പാകിസ്ഥാനില്‍ മതസൗഹാര്‍ദ്ദം നിലവില്‍ വരുത്തുവാനുള്ള ശ്രമങ്ങള്‍ നടത്തിയ ബിഷപ്പായിരിന്നു ആന്‍ഡ്രൂ ഫ്രാന്‍സിസ്. ആത്മീയനേതാവും, എഴുത്തുകാരനും, രാഷ്ട്രത്തിനു മുതല്‍ക്കൂട്ടുമായിരുന്ന ബിഷപ്പിന്റെ മരണം മൂലമുള്ള വിടവ്, നികത്തുവാന്‍ കഴിയുകയില്ലെന്ന് നാഷണല്‍ ജസ്റ്റിസ് ആന്‍ഡ്‌ പീസ്‌ കമ്മീഷന്‍ പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു. 1946-ല്‍ പാക്കിസ്ഥാനിലെ അദായില്‍ ജനിച്ച ആന്‍ഡ്രൂ കറാച്ചിയിലെ 'ക്രൈസ്റ്റ് ദി കിംഗ് സെമിനാരി'യിലാണ് തന്റെ വൈദീക പഠനം പൂര്‍ത്തിയാക്കിയത്. തന്റെ 45 വര്‍ഷക്കാലത്തെ പൗരോഹിത്യ ജീവിതം മുഴുവന്‍ പാവപ്പെട്ടവര്‍ക്കും സമൂഹത്തില്‍ നിന്നും പിന്തള്ളപ്പെട്ട സമുദായങ്ങള്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിട്ടായിരുന്നു അദ്ദേഹം ചിലവഴിച്ചത്. 2000 ഫെബ്രുവരിയിലാണ് അദ്ദേഹം മുള്‍ട്ടാനിലെ മെത്രാനായി ഉയര്‍ത്തപ്പെടുന്നത്. 2014-ല്‍ ഉണ്ടായ ഒരു കാര്‍ അപകടത്തെ തുടര്‍ന്ന്‍ വീല്‍ ചെയറിലായിരുന്ന ഇദ്ദേഹം അതേവര്‍ഷം തന്നെ 2014-ല്‍ മെത്രാന്‍പദവിയില്‍ നിന്നും രാജിവെച്ചു. 2011 മുതല്‍ 2015 വരെ നാഷണല്‍ ജസ്റ്റിസ് ആന്‍ഡ്‌ പീസ്‌ കമ്മീഷന്‍ ചെയര്‍മാനായിരുന്നു. മതങ്ങള്‍ തമ്മിലുള്ള സംവാദങ്ങളുടെ പൊന്തിഫിക്കല്‍ കൗണ്‍സിലംഗം, ആരാധനക്രമത്തിലെ ഇംഗ്ലീഷ് ഭാഷക്ക് വേണ്ടിയുള്ള അമേരിക്കന്‍ ഇന്റര്‍നാഷണല്‍ കമ്മീഷനംഗം, പാകിസ്ഥാനിലെ ന്യൂനപക്ഷ കമ്മീഷന്‍ അംഗം എന്നീ നിലകളിലും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. സെന്റ്‌ ജോസഫ് മൈനര്‍ സെമിനാരിയും പഞ്ചാബ് പ്രവിശ്യയില്‍ എട്ടോളം സ്കൂളുകളും ഇദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. മറിയംബാദിലേക്കുള്ള തീര്‍ത്ഥയാത്ര, വിശുദ്ധ അന്തോണീസിന്റെ നൊവേന, രോഗശാന്തി ശുശ്രൂഷകള്‍, ക്രിസ്തുരാജന്റെ പ്രദക്ഷിണം, സ്ത്രീകള്‍ക്ക് മതബോധനം തുടങ്ങിയ ആശയങ്ങള്‍ പാകിസ്ഥാനിലെ കത്തോലിക്കാ സഭയില്‍ നടപ്പിലാക്കിയത് ഇദ്ദേഹമാണ്. 1996-ല്‍ തനിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ നിന്നും ബിഷപ്പ് ആന്‍ഡ്രൂ ഫ്രാന്‍സിസ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
Image: /content_image/TitleNews/TitleNews-2017-06-08-07:34:02.jpg
Keywords: പാകി, പാക്കിസ്ഥാ