Contents

Displaying 4851-4860 of 25098 results.
Content: 5135
Category: 18
Sub Category:
Heading: കെ‌സി‌ബി‌സി അവാര്‍ഡ് സമര്‍പ്പണം ഇന്ന്
Content: കൊ​​​ച്ചി: ലോ​​​ക സമ്പ​​​ർ​​​ക്ക മാ​​​ധ്യ​​​മ ദി​​​നാ​​​ഘോ​​​ഷ​​​വും കെ​​​സി​​​ബി​​​സി അ​​​വാ​​​ർ​​​ഡ് സ​​​മ​​​ർ​​​പ്പ​​​ണ​​​വും ഇ​​​ന്നു പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ക്കും. വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് നടക്കുന്ന സമ്മേളനം കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. വി​​​വി​​​ധ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ അ​​​ദ്ദേ​​​ഹം സ​​​മ്മാ​​​നി​​​ക്കും. കെ​​​സി​​​ബി​​​സി മാ​​​ധ്യ​​​മ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ തെ​​​ക്കെ​​​ത്തേ​​​ച്ചേ​​​രി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ മാ​​​ധ്യ​​​മ​​​ദി​​​ന സ​​​ന്ദേ​​​ശം ന​​​ല്കും. ജോ​​​സ് വ​​​ട്ട​​​പ്പ​​​ലം, ഡോ. ​​​അ​​​ല​​​ക്സാ​​​ണ്ട​​​ർ ജേ​​​ക്ക​​​ബ്, ഡോ. ​​​ വി.​​​പി. ഗം​​​ഗാ​​​ധ​​​ര​​​ൻ, ജ​​​യ്മോ​​​ൻ കു​​​മ​​​ര​​​കം, റാ​​​ഫേ​​​ൽ ബി​​​നു എ​​​ന്നി​​​വ​​​ർ വി​​​വി​​​ധ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങും. റ​​​വ. ​ഡോ. ​​മാ​​​ത്യു വെ​​​ള്ളാ​​​നി​​​ക്ക​​​ൽ, റ​​​വ.​ ഡോ. ​​തോ​​​മ​​​സ് പ​​​ണി​​​ക്ക​​​ർ, ലി​​​ഡ ജേ​​​ക്ക​​​ബ്, സി​​​സ്റ്റ​​​ർ ബെ​​​ഞ്ച​​​മി​​​ൻ മേ​​​രി, സ്റ്റീ​​​ഫ​​​ൻ പു​​​ഷ്പ​​​മം​​​ഗ​​​ലം എ​​​ന്നി​​​വ​​​ർ ഗു​​​രു​​​പൂ​​​ജ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങും. സമ്മേളനത്തില്‍ ബൈ​​​ബി​​​ൾ സം​​​ഗീ​​​ത​​ക്ക​​​ച്ചേ​​​രി​​​യും പു​​​ത്ത​​​ൻ​​​പാ​​​ന നൃ​​​ത്താ​​​വി​​​ഷ്കാ​​​ര​​​വും നടക്കും.
Image: /content_image/India/India-2017-06-11-04:30:12.jpg
Keywords: കെ‌സി‌ബി‌സി
Content: 5136
Category: 18
Sub Category:
Heading: സഭയുടെ കാരുണ്യശുശ്രൂഷകള്‍ പലപ്പോഴും വിസ്മരിക്കപ്പെടുന്നു: കര്‍ദിനാള്‍ ആലഞ്ചേരി
Content: കൊ​​ച്ചി: സ​​ഭ​​യു​​ടെ കാ​​രു​​ണ്യ ശ്രു​​ശൂ​​ഷ​​ക​ൾ ജാ​​തി​​മ​​ത​​ഭേ​​ദ​​മി​​ല്ലാ​​തെ ല​​ഭ്യ​​മാ​​ക്കു​​ന്നു എ​​ന്ന യാ​​ഥാ​​ർ​​ഥ്യം പ​​ല​​പ്പോ​​ഴും വി​​സ്മ​​രി​​ക്ക​​പ്പെ​​ടു​​കയാണെന്ന് സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി. സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ രൂ​​പ​​ത​​ക​​ളി​​ലെ​​യും സ​​ന്യാ​​സ സ​​മ​​ർ​​പ്പി​​ത സ​​മൂ​​ഹ​​ങ്ങ​​ളി​​ലെ​​യും സാ​​മൂ​​ഹ്യ​ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്കു നേ​​തൃ​​ത്വം വ​​ഹി​​ക്കു​​ന്ന​​വ​​രു​​ടെ സം​​ഗ​​മം കാ​​ക്ക​​നാ​​ട് ഉ​​ദ്ഘാ​​ട​​നം ചെ​യ്യു​​ക​​യാ​​യി​​രു​​ന്നു അ​ദ്ദേ​ഹം. ​​മനു​​ഷ്യ​മ​​ഹ​​ത്വം വെ​​ളി​​വാ​​ക്കു​​ന്ന​​തു പ​​ര​​സ്നേ​​ഹ പ്ര​​വ​​ർ​​ത്തി​​ക​​ളി​​ലൂ​​ടെ​​യാ​​ണെ​​ന്നും അദ്ദേഹം പറഞ്ഞു. സ​​ഭ എ​​ക്കാ​​ല​​ത്തും വി​​ദ്യാ​​ഭ്യാ​​സ ആ​​തു​​രാ​​ല​​യ മേ​​ഖ​​ല​​ക​​ളി​​ൽ ചെ​​യ്യു​​ന്ന സേ​​വ​​ന​​ങ്ങ​​ളെ​​ക്കാ​​ൾ ഏ​​റെ പ്രാ​​ധാ​​ന്യം ക​​ൽ​​പി​​ച്ചി​​രി​​ക്കു​​ന്ന​തു കാ​​രു​​ണ്യ-​​ഉ​​പ​​വി പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കാണ്. സ​​ഭ​​യു​​ടെ കാ​​രു​​ണ്യ ശ്രു​​ശൂ​​ഷ​​ക​ൾ ജാ​​തി​​മ​​ത​​ഭേ​​ദ​​മി​​ല്ലാ​​തെ ല​​ഭ്യ​​മാ​​ക്കു​​ന്നു എ​​ന്ന യാ​​ഥാ​​ർ​​ഥ്യം പ​​ല​​പ്പോ​​ഴും വി​​സ്മ​​രി​​ക്ക​​പ്പെ​​ടു​​ന്നു. സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ സാ​​മൂ​​ഹ്യ​​ശു​​ശ്രൂ​​ഷ​​ക​​ളു​​ടെ നെ​​റ്റ് വ​ർ​​ക്കിം​​ഗ് പ​​ര​​സ്പ​​ര പൂ​​ര​​ക പ​​ഠ​​ന​​ത്തി​​നും ഗു​​ണ​​മേ​ന്മ വ​​ർ​​ധ​​ന​​വി​​നും സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. സീ​​റോ മ​​ല​​ബാ​​ർ സോ​​ഷ്യ​​ൽ ഡെ​​വ​​ല​​പ്പ്മെ​​ന്‍റ് നെ​​റ്റ‌്‌​വ​​ർ​​ക്ക് ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ചെ​​യ​​ർ​​മാ​​ൻ മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ യോ​​ഗ​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ എ​​ട​​യ​​ന്ത്ര​​ത്ത്, മാ​​ർ ആ​​ന്‍റ​​ണി ക​​രി​​യി​​ൽ, ഫാ. ​​ആ​​ന്‍റ​​ണി കൊ​​ല്ല​​ന്നൂ​​ർ, ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട്, ഫാ. ​​ജേ​​ക്ക​​ബ് മാ​​വു​​ങ്ക​​ൽ, ബീ​​ന സെ​​ബാ​​സ്റ്റ്യ​​ൻ എ​​ന്നി​​വ​​ർ വി​​ഷ​​യാ​​വ​​ത​​ര​​ണം ന​​ട​​ത്തി.
Image: /content_image/India/India-2017-06-11-04:46:50.jpg
Keywords: ആല
Content: 5137
Category: 18
Sub Category:
Heading: നിര്‍ധനര്‍ക്കായി 15 ഭവനങ്ങള്‍ തീര്‍ത്ത് അതിരമ്പുഴ ദേവാലയം
Content: അ​​തി​​രമ്പു​​ഴ: ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ പ്ര​​ഖ്യാ​​പി​​ച്ച കരുണയുടെ വര്‍ഷം അവിസ്മരണീയമാക്കി അതിരമ്പുഴ ദേവാലയം. കരുണയുടെ വര്‍ഷത്തില്‍ ആരംഭിച്ച ഭവന നിര്‍മ്മാണ പദ്ധതിയിലൂടെ നി​ർ​ധ​ന​ർ​ക്കാ​യി 15 ഭ​വ​ന​ങ്ങളാണ് ദേവാലയം ഒരുക്കിയിരിക്കുന്നത്. ഇന്ന് ഇ​​ട​​വ​​ക ദി​​നാ​​ച​​ര​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ കാ​​രു​​ണ്യ​ഭ​​വ​​ന​​ങ്ങ​​ളു​​ടെ താ​​ക്കോ​​ൽ​​ദാ​​നം നി​​ർ​​വ​​ഹി​​ക്കും.​ നേരത്തെ ക​​രു​​ണ​​യു​​ടെ വ​​ർ​​ഷ​​ത്തി​​ൽ ത​​ന്നെയാണ്​​ വ​​ലി​​യ പ​​ള്ളി​​യു​​ടെ കൂ​​ദാ​​ശയും സു​​വ​​ർ​​ണ ജൂ​​ബി​​ലി​​യും നടന്നത്. ഇതിനോട് അനുബന്ധിച്ച് 50 ഭ​​വ​​ന​​ര​​ഹി​​ത​​ർ​​ക്കു വീ​​ടു നി​​ർ​​മി​​ച്ചുന​​ൽ​​ക​​ണ​​മെ​​ന്ന ആ​​ശ​​യം മു​​ന്നോ​​ട്ടു​​വ​​ച്ച​​തു ഇടവക വി​​കാ​​രി ഫാ.​​സി​​റി​​യ​​ക് കോ​​ട്ട​​യി​​ലാ​​ണ്. ഒ​​രു വ​​ർ​​ഷം 10 വീ​​ടു​​ക​​ൾ എ​​ന്ന നി​​ല​​യി​​ൽ അ​​ഞ്ചു വ​​ർ​​ഷം​കൊ​​ണ്ടു പ​​ദ്ധ​​തി പൂ​​ർ​​ത്തീ​​ക​​രി​​ക്കാ​​നാ​ണു ഇടവക ല​​ക്ഷ്യ​മി​ട്ടി​രു​​ന്ന​​ത്. ദൈവജനം തങ്ങളുടെ പണവും അദ്ധ്വാനവും ഒരുപോലെ പങ്കുവെച്ചപ്പോള്‍ ആ​​ദ്യ വ​​ർ​​ഷം​ത​​ന്നെ 15 വീ​​ടു​​ക​​ളാണ് ഉയര്‍ന്നത്. കാ​​രു​​ണ്യ കു​​ടു​​ക്ക​​ക​​ളി​​ൽ കു​​ടും​​ബ​​ത്തി​​ലെ ഓ​​രോ അം​​ഗ​​ങ്ങ​​ളും അ​​നു​​ദി​​നം നി​​ക്ഷേ​​പി​​ച്ച ചെ​​റി​​യ തു​​ക​​ക​​ളാ​ണു വീ​ടു​ക​ളാ​യി മാറിയത്. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യോ​​ടെ​​യാ​​ണ് ഇ​​ട​​വ​​ക ദി​​നാ​​ച​​ര​​ണം. സമ്മേളനത്തില്‍ ജോ​​സ് കെ. ​​മാ​​ണി എം​​പി, കെ.​​സു​​രേ​​ഷ് കു​​റു​​പ്പ് എം​​എ​​ൽ​​എ, വി​​കാ​​രി ഫാ.​​സി​​റി​​യ​​ക് കോ​​ട്ട​​യി​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ​ങ്കെ​ടു​ക്കും. തുടര്‍ന്നു താക്കോല്‍ ദാനം നടക്കും.
Image: /content_image/India/India-2017-06-11-05:10:07.jpg
Keywords: ഭവന
Content: 5138
Category: 1
Sub Category:
Heading: യേശുക്രിസ്തുവിനെ പിശാച് എന്നു വിശേഷിപ്പിച്ചത് അപമാനകരം: സി‌സി‌ബി‌ഐ
Content: ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്തി​ൽ ഒന്‍പ​താം ക്ലാസ് പാ​ഠപു​സ്ത​ക​ത്തി​ൽ യേ​ശു​വി​നെ പിശാച് എന്നു വി​ശേ​ഷി​പ്പിച്ചത് അ​പ​മാ​ന​ക​ര​വും ദു​ഃഖ​ക​ര​വു​മാണെന്ന്‍ സി‌സി‌ബി‌ഐ. അ​ക്ഷ​ന്ത​വ്യ​മാ​യ സൂ​ക്ഷ്മ​ത​ക്കു​റ​വാ​ണെ​ന്ന് പുസ്തകത്തിലേത് സി​ബി​സി​ഐ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ മോ​ൺ. ജോ​സ​ഫ് സി. ​ചി​ന്ന​യ്യ​ൻ വ്യക്തമാക്കി. പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ത​യാ​റാ​ക്കേ​ണ്ട​ത് ഏ​റെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​യാണ്. ത​ല​മു​റ​യ്ക്കുത​ന്നെ വെ​ളി​ച്ചം പ​ക​രേണ്ട പു​സ്ത​ക​ങ്ങ​ളി​ൽ സൂ​ക്ഷ്മ​ത​ക്കു​റ​വുകൊ​ണ്ട് ഇ​ത്ത​രം ഗു​രു​ത​ര​മാ​യ പി​ശ​കു​ക​ൾ വ​രു​ന്ന​ത് വ​ലി​യ തെ​റ്റു ത​ന്നെയാണ്. അ​ച്ച​ടി​ത്തെ​റ്റാ​ണെ​ന്നു സ​ർ​ക്കാ​ർ ത​ന്നെ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക്രൈ​സ്ത​വ പാ​ര​മ്പ​ര്യം അ​നു​സ​രി​ച്ചു ക്ഷ​മി​ക്കു​ക​യാ​ണെ​ന്നും സി​ബി​സി​ഐയ്ക്കു വേണ്ടി മോൺ ചിന്നയ്യൻ പറഞ്ഞു.
Image: /content_image/TitleNews/TitleNews-2017-06-11-08:58:06.jpg
Keywords: സി‌സി‌ബി‌ഐ
Content: 5139
Category: 24
Sub Category:
Heading: കുര്‍ബാനയില്‍ മദ്യപിക്കുന്നവര്‍ ബ്രേക്ക്ഫാസ്റ്റിനും മദ്യപിക്കുന്നുണ്ട്: ഫാ. ജോസഫ് ഇലഞ്ഞിമറ്റം എഴുതുന്നു
Content: ''കേരളത്തെ മദ്യവിമുക്തമാക്കാന്‍ പ്രതിജ്ഞാബദ്ധമാണ് എല്‍ഡിഎഫ് മുന്നണി; കൂടാതെ മദ്യപരെ ബോധവത്കരിക്കാന്‍ സമഗ്രമായ പദ്ധതികളുമുണ്ട്; അതുകൊണ്ട് നുണപറയുന്നവരെ തിരിച്ചറിയുക. നിങ്ങളുടെ വോട്ട് എല്‍ഡിഎഫിനു തന്നെ നല്കുക.'' ഇലക്ഷന്‍ പ്രചാരണത്തിന്‍റെ ഭാഗമായി മലയാളത്തിന്‍റെ പ്രിയപ്പെട്ട അമ്മനടിയെക്കൊണ്ട് ഇങ്ങനെ പറയിച്ച് മദ്യം മൂലം തരിപ്പണമായ കുടുംബങ്ങളിലെ സ്ത്രീകളുടെ വേട്ട് നേടിയെടുത്തശേഷം മദ്യരാജാക്കന്‍മാരുടെ പൂത്തനോട്ടിന്‍റെ മണമടിച്ചപ്പോള്‍ അവരുടെ മുന്നില്‍ ദണ്ഡനമസ്കാരം നടത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ചരിത്രത്തില്‍ ഇനി Liers Democratic Front എന്നാവും ഇനി അറിയപ്പെടുക. ഓരോ മദ്യപനെയും നീണ്ട കാലത്തെ വ്യക്തിപരമായ ഇടപെടലും ദീര്‍ഘനാളത്തെ സഹയാത്രയും കൊണ്ട് നഷ്ടപ്പെട്ട ജീവിതം തിരിച്ചു പിടിക്കാന്‍ സഹായിക്കുന്ന വിപുലമായ പ്രവൃത്തനങ്ങള്‍ നടത്തുന്ന കത്തോലിക്കാ സഭയുടെ മദ്യവിരുദ്ധനയം കണ്ണിലെ കരടായപ്പോള്‍ സഭയുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനങ്ങളില്‍ കടന്നാക്രമിക്കുകയാണ് കമ്മ്യൂണിസ്റ്റ് സഹയാത്രികരും മാധ്യമദുഷ്പ്രഭൃതികളും. അവരുടെ ഭാഷയില്‍ കുര്‍ബാനയില്‍ പങ്കെടുക്കുന്ന വിശ്വാസികള്‍ മദ്യപരും കുര്‍ബാനയ്ക്കാവശ്യമായ വീഞ്ഞ് നല്കുന്ന മെത്രാസനസംവിധാനം ചാരായ കച്ചവടകേന്ദ്രങ്ങളുമാണ്. ക്രിസ്തു സ്ഥാപിച്ച കുര്‍ബാനയെപ്പറ്റിയോ അത് പരികര്‍മ്മം ചെയ്യുന്ന സഭയെപ്പറ്റിയോ തരിമ്പും അറിയാത്തവരുടെ വിവരമില്ലായ്മ ചരിത്രത്തില്‍ ആദ്യമല്ലാത്തതുകൊണ്ട് വിട്ടുകളയാം. റോക്കറ്റ് വിട്ടാല്‍ പട്ടിണി മാറുമോ എന്നു ചോദിച്ചവരും ഇന്‍ഡ്യയുടെ മിസൈല്‍ മനുഷ്യനായ അബ്ദുള്‍ കലാമിനെ വാണം വിടുന്നയാള്‍ എന്ന് വിളിച്ചവരുമൊക്കെയാണല്ലോ കക്ഷികള്‍. ''അനന്തരം പാനപാത്രമെടുത്ത്‌ കൃതജ്‌ഞതാസ്‌തോത്രം ചെയ്‌ത്‌ അവര്‍ക്കു കൊടുത്തുകൊണ്ടു പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍നിന്നു പാനം ചെയ്യുവിന്‍. ഇതു പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്‍െറ രക്‌തമാണ്‌'' (മത്താ 26:27 - 28). അന്ത്യത്താഴത്തിന്‍റെ അവസരത്തില്‍ ഇപ്രകാരം പറഞ്ഞുകൊണ്ട് ലോകാവസാനം വരെ തന്‍റെ ഓര്‍മയ്ക്കായി ചെയ്യേണ്ടതിനായി തന്‍റെ അനുയായികളോട് ക്രിസ്തു നിഷ്കര്‍ഷിച്ചതാണ് വി. കുര്‍ബാനയര്‍പ്പണം. യഹൂദ പെസഹായുടെ പശ്ചാത്തലത്തിലാണ് (Berakah) ഈശോ കുര്‍ബാന സ്ഥാപിക്കുന്നത്. മുന്തിരി യഹൂദരുടെ മുഖ്യകൃഷികളിലൊന്നായിരുന്നു; കൂടാതെ വിശേഷാവസരങ്ങളിലും ബലികളിലും മുന്തിരിവീഞ്ഞിന് സ്ഥാനവുമുണ്ടായിരുന്നു. അന്ത്യത്താഴത്തില്‍ ക്രിസ്തു തന്‍റെ ശരീരരക്തങ്ങളായി പരിവര്‍ത്തനപ്പെടുത്തിയ (transubstantiation) അപ്പവും വീഞ്ഞും തന്നെയാണ് ക്രിസ്തുവിനെത്തുടര്‍ന്ന് സഭയും ഉപയോഗിക്കുന്നത്. പരിശുദ്ധ കുര്‍ബാനയര്‍പ്പണത്തില്‍ മുന്തിരി വീഞ്ഞുപയോഗിക്കാത്തവരെ പാഷണ്ഡികള്‍ എന്നാണ് വി. ജോണ്‍ ക്രിസോസ്റ്റോമിനെപ്പോലുള്ള സഭാപിതാക്കന്‍മാര്‍ വിളിച്ചത്. വി. കുര്‍ബാന സ്വീകരിക്കുന്ന വിശ്വാസികളെ മദ്യപാനികള്‍ എന്നു വിളിച്ച ജോണ്‍ വൈക്ളിഫിനെതിരായി 1418ല്‍ മാര്‍ട്ടിന്‍ അഞ്ചാമന്‍ പാപ്പ പുറപ്പെടുവിച്ച Inter Cuntus എന്ന രേഖ വി. കുര്‍ബാനയിലെ അപ്പവീഞ്ഞുകളെപ്പറ്റിയുള്ള സഭയുടെ കാഴ്ച്ചപ്പാട് വ്യക്തമാക്കുന്നതാണ്ഃ ''കൂദാശാവചനങ്ങള്‍ വൈദികന്‍ ഉച്ചരിച്ചശേഷം അള്‍ത്താരയിലുള്ളത് അപ്പവും വീഞ്ഞുമല്ല; കര്‍ത്താവിന്‍റെ തിരുശരീരരക്തങ്ങളാണ്.'' പാശ്ചാത്യ - പൗരസ്‌ത്യസഭകളുടെ കാനന്‍ നിയമസംഹിതകളില്‍ മുന്തിരിയില്‍ നിന്നു തയാറാക്കിയ ശുദ്ധമായ വീഞ്ഞാണു വിശുദ്ധ കുര്‍ബാനയ്‌ക്ക്‌ ഉപയോഗിക്കേണ്ടത്‌ എന്നു സഭ നിഷ്കര്‍ഷിക്കുന്നുണ്ട് (CIC 924, CCEO 706). അങ്ങനെ ദൈവകല്പിതവും പാരമ്പര്യപ്രോക്തവും സഭാനിയമനിഷ്കര്‍ഷയാലുമാണ് കുര്‍ബാനയിലെ വീഞ്ഞുപയോഗം. കേരളത്തിലടക്കം ലോകമെമ്പാടും നിരവധി സ്ഥലങ്ങളില്‍ വി. കുര്‍ബാനയിലെ അപ്പവീഞ്ഞുകള്‍ മാംസവും രക്തവുമായി ദൈവം വെളിപ്പെടുത്തിയിട്ടുമുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രസിദ്ധമായത് ഇറ്റലിയിലെ ലാന്‍സിയാനോയില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതമാണ്. എഡി 1502ല്‍ വെനീസില്‍ നിന്ന്‌ പ്രസിദ്ധീകരിച്ച Narrative of Joseph the Indian എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് യൂറോപ്യന്‍ മിഷനറിമാരുടെ ആഗമനം വരെയും കേരളസഭയില്‍ ഓരോ പള്ളിയിലും ചൈനയില്‍ നിന്ന്‌ ഇറക്കുമതി ചെയ്‌ത ഉണക്കമുന്തിരി വെള്ളത്തിലിട്ട് കുതിര്‍ത്തു പിഴിഞ്ഞെടുത്ത ചാറാണ്‌ വിശുദ്ധ കുര്‍ബാനയ്‌ക്കുപയോഗിച്ചിരുന്നത് എന്നാണ്. 1599ല്‍ ഉദയംപേരൂര്‍ സൂനഹദോസിനു ശേഷം കേരളസഭയില്‍ ഇന്നത്തെ രീതിയിലുള്ള സാക്രമെന്റല്‍/മാസ് വൈന്‍ അഥവാ വി. കുര്‍ബാനയ്ക്കുള്ള വീഞ്ഞ്‌ പോര്‍ച്ചുഗലില്‍ നിന്നും കൊണ്ടുവന്നു തുടങ്ങി. 1938ല്‍ കൊച്ചി ദിവാന്‍ കേരളത്തില്‍ വിശുദ്ധ കുര്‍ബാനയ്‌ക്കാവശ്യമായ വീഞ്ഞുണ്ടാക്കുന്നതു സംബന്ധിച്ച് കൊച്ചിന്‍ മാസ്‌ വൈന്‍ റൂള്‍സ്‌ എന്നൊരു പ്രത്യേക നിയമം കൊണ്ടുവന്നു. പിന്നീടത് 1969ലെ കേരള ഗസറ്റിലെ വിജ്ഞാപനം വഴി ജനാധിപത്യ ഗവണ്‍മെന്‍റും ഏറ്റെടുത്ത് അംഗീകരിച്ചു. പ്രസ്തുത നിയമമനുസരിച്ച് വീഞ്ഞിന്റെ നിര്‍മാണം, വിതരണം, സ്റ്റോക്ക് സംബന്ധിച്ച് പാലിക്കേണ്ട ചട്ടങ്ങളും സൂക്ഷിക്കേണ്ട രജിസ്റ്ററുകളുമല്ലാം ചിട്ടായി പാലിച്ചുകൊണ്ടാണു കുര്‍ബാനയ്‌ക്കാവശ്യമായ വീഞ്ഞുണ്ടാക്കുന്നത്‌. അതു സംബന്ധിച്ച് ഇതുവരെ എവിടെയെങ്കിലും വസ്തുനിഷ്ഠമായ പരാതിയുള്ളതായി അറിവില്ല. പള്ളികളുടെയും വിശ്വാസികളുടെയും എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുമ്പോള്‍ കാലാകാലങ്ങളില്‍ സര്‍ക്കാരില്‍ അപേക്ഷ വച്ചു മാത്രമാണ് വീഞ്ഞുത്പാദനം വര്‍ദ്ധിപ്പിക്കുന്നത്. എന്നാല്‍ മാധ്യമ വിചാരണക്കാര്‍ അതേപ്പറ്റി വിധി പ്രഖ്യാപിച്ചത് അത് അരമനകളിലോ പള്ളികളിലോ ഉള്ളവര്‍ക്ക് മത്തുപിടിക്കാന്‍ വേണ്ടിയാണ് എന്നാണ്. കുർബാനയ്ക്ക് ഉപയോഗിക്കുന്ന വീഞ്ഞ് ചാനലുകാര്‍ വിളിച്ചു പറയുന്നതു പോലെ ലഹരിയുള്ള ആല്‍ക്കഹോളിക്ക് ലിക്കര്‍ അല്ല. അതുകൊണ്ടുതന്നെ ഈ വീഞ്ഞിനെ സാധാരണ മദ്യത്തിന്റെ ഗണത്തില്‍ കൂട്ടാതെ പ്രത്യേകമായി പരിഗണിച്ച് സര്‍ക്കാര്‍ നിയമങ്ങള്‍ നിര്‍മിച്ചത്‌. വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനു മാത്രമുള്ള മാസ് വൈനാകട്ടെ ഒരു കാസയില്‍ കൊള്ളുന്ന പരമാവധി നൂറു മില്ലിയില്‍ നിന്നും നൂറുകണക്കിനു പേരാണ് വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നത്‌. ഇതില്‍ നിന്നും ആരാണ് പൂസാവുന്നത് ? അബ്കാരി നിയമപ്രകാരം വൈനിനെ നിര്‍വ്വചിക്കുന്നത് 8 - 15 ശതമാനം വരെ ആല്‍ക്കഹോളിക്ക് കണ്‍റന്‍റ് ഉള്ള പാനീയമെന്നാണ്. എന്നാല്‍ മാസ് വൈനില്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് ആല്‍ക്കഹോളിക്ക് കണ്‍റന്‍റ്. മദ്യനിരോധനം കര്‍ശനമായുള്ള രാഷ്ട്രങ്ങള്‍ പോലും വി. കുര്‍ബനയ്ക്കുള്ള വീഞ്ഞ് മദ്യമായി കണ്ട് ചോദ്യം ചെയ്തിട്ടില്ല. ഇതൊക്കെ അറിഞ്ഞാണോ അറിയാതെയാണോയെന്നറിയില്ല ദേവാലയങ്ങളെ ബാറിനോടും കുര്‍ബാനയര്‍പ്പണത്തെ മദ്യസല്‍ക്കാരത്തോടും ഉപമിക്കുന്നത്. കേരളത്തെ നശിപ്പിക്കാനായി പടച്ചുവിട്ട മദ്യനയത്തെ ചോദ്യം ചെയ്ത ക്രൈസ്തവസമൂഹത്തിനെതിരേ മുഖം രക്ഷിക്കാനെടുത്ത കൊടുവാളാണ് കുര്‍ബാനയിലെ വീഞ്ഞ് എന്നത് ഖേദകരമാണ്. അത്തരത്തില്‍ നോക്കിയാല്‍ ഹോമിയോ മരുന്നിലും കഫ് സിറപ്പുകളിലും എന്തിന് യീസ്റ്റിട്ട് പുളിപ്പിച്ച അപ്പത്തിലുമെല്ലാം മദ്യത്തിന്‍റെ സാന്നിധ്യമുണ്ടല്ലോ! ഇതൊക്കെ മനസിലാക്കാനുള്ള തിരിച്ചറിവില്ലാതെ ക്രൈസ്തവ വിശ്വാസത്തിന്‍റെ പരമമായ ആരാധനയായ കുര്‍ബാനയെ അവഹേളനാപരമായി മദ്യനയത്തിന്‍റെ വിഷയത്തിലേക്ക് വലിച്ചിഴച്ചതില്‍ ക്രൈസ്തവസമൂഹത്തിനുള്ള ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. അപ്പോള്‍ പിന്നെ ആരാണ് നുണ പറയുന്നത് ? ഈശോ പിശാചിനെപ്പറ്റി പറഞ്ഞത് ഓര്‍ത്തുപോകുന്നുഃ നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍നിന്ന്‌ ഉള്ളവരാണ്‌. നിങ്ങളുടെ പിതാവിന്‍െറ ഇഷ്‌ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്‌. അവന്‍ ഒരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍, അവനില്‍ സത്യമില്ല. കള്ളം പറയുമ്പോള്‍, സ്വന്തം സ്വഭാവമനുസരിച്ചുതന്നെയാണ്‌ അവന്‍ സംസാരിക്കുന്നത്‌. കാരണം, അവന്‍ നുണയനും നുണയുടെ പിതാവുമാണ്‌.''(യോഹ 8:44). #{red->none->b->പിന്‍കുറിപ്പ്: ‍}# ദൈവാനുഗ്രഹത്തിന്‍റെയും സമൃദ്ധിയുടെയും പ്രതീകമായി വീഞ്ഞിനെ പരാമര്‍ശിക്കുന്നെങ്കിലും സുഖിക്കാനും ലഹരിക്കുമായുള്ള വീഞ്ഞിന്‍റെ ഉപയോഗത്തിനെതിരേ ബൈബിള്‍ പുതിയ നിയമവും പഴയ നിയമവും ഒരുപോലെ താക്കീതു ചെയ്യുന്ന അനവധി ഭാഗങ്ങളുണ്ട്. സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാത്തവരുടെ കൂട്ടത്തില്‍ മദ്യപിക്കുന്നവരെ ഉള്‍പ്പെടുത്തിയാണ് വി. പൗലോസ് പ്രഘോഷിക്കുന്നത് (1 കോറി 6, 10).
Image: /content_image/SocialMedia/SocialMedia-2017-06-11-09:51:36.jpg
Keywords: ബെന്യാമിനു, വൈറല്‍
Content: 5140
Category: 6
Sub Category:
Heading: എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വത്തില്‍ വിശ്വസിക്കുക
Content: "സ്‌നാനം കഴിഞ്ഞയുടന്‍ യേശു വെള്ളത്തില്‍ നിന്നു കയറി. അപ്പോള്‍ സ്വര്‍ഗം തുറക്കപ്പെട്ടു. ദൈവാത്മാവ് പ്രാവിന്റെ രൂപത്തില്‍ തന്റെ മേല്‍ ഇറങ്ങിവരുന്നത് അവന്‍ കണ്ടു. ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന് ഒരു സ്വരം സ്വര്‍ഗത്തില്‍നിന്നു കേട്ടു" (മത്തായി 3:16-17). #{red->n->b->യേശു ഏകരക്ഷകൻ: ജൂണ്‍ 15}#
പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ ആണു ക്രിസ്ത്യാനികള്‍ മാമ്മോദീസ സ്വീകരിക്കുന്നത്. മാമ്മോദീസയ്ക്കു മുന്‍പ്, "പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലും വിശ്വസിക്കുന്നുവോ?" എന്ന മൂന്നു ഭാഗങ്ങളുള്ള ഒരു ചോദ്യത്തിന്, 'ഞാന്‍ വിശ്വസിക്കുന്നു' എന്നു പറഞ്ഞ് അവര്‍ ഉത്തരം നല്‍കുന്നു. സര്‍വക്രിസ്ത്യാനികളുടെയും വിശ്വാസം പരിശുദ്ധ ത്രിത്വത്തില്‍ അധിഷ്ഠിതമാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവം മൂന്നു വ്യക്തികളായി മനുഷ്യന് ഒരേ അവസരത്തിൽ അനുഭവവേദ്യമാകുന്ന സന്ദർഭങ്ങൾ സുവിശേഷത്തില്‍ നമുക്കു കാണുവാന്‍ സാധിക്കും. ജോര്‍ദ്ദാന്‍ നദിയില്‍ നിന്നും യേശു മാമ്മോദീസ സ്വീകരിച്ചപ്പോഴും, അവിടുന്ന് മലയില്‍ വച്ച് രൂപാന്തരപ്പെട്ടപ്പോഴും ഈ മൂന്നു വ്യക്തികളുടെയും സാന്നിധ്യം നാം കാണുന്നു. ഈ രണ്ടു സന്ദര്‍ഭങ്ങളിലും "ഇവന്‍ എന്‍റെ പ്രിയപുത്രന്‍" എന്നു പറഞ്ഞുകൊണ്ട് പിതാവായ ദൈവം തന്‍റെ സാന്നിധ്യം വെളിപ്പെടുത്തുന്നു. പുത്രനായ ദൈവത്തെ- യേശുക്രിസ്തുവിനെ ലോകം മാനുഷിക നയനങ്ങള്‍ കൊണ്ടു കാണുന്നു. യേശു മാമ്മോദീസ സ്വീകരിച്ചപ്പോള്‍ പരിശുദ്ധാത്മാവായ ദൈവം പ്രാവിന്‍റെ രൂപത്തില്‍ എഴുന്നള്ളി വരുന്നു. യേശുവിന്‍റെ രൂപാന്തരീകരണ സമയത്ത് പ്രത്യക്ഷപ്പെട്ട 'മേഘം' പരിശുദ്ധാത്മാവിന്‍റെ സാന്നിധ്യമാണെന്ന് സഭ പഠിപ്പിക്കുന്നു. ഇപ്രകാരം യേശുവിന്‍റെ ഭൗമിക ജീവിതകാലത്ത് 'പരിശുദ്ധ ത്രിത്വം' എന്ന രഹസ്യം ലോകത്തില്‍ കൂടുതല്‍ വ്യക്തമായി വെളിപ്പെടുത്തപ്പെട്ടു. 'പരിശുദ്ധ ത്രിത്വം' ഒരു വിശ്വാസ രഹസ്യമാണ്. അതായത്, ദൈവം വെളിപ്പെടുത്തുന്നില്ലെങ്കില്‍ മനുഷ്യര്‍ക്ക് അറിയാന്‍ കഴിയാത്ത, ദൈവത്തില്‍ നിഗൂഢമായിരിക്കുന്ന രഹസ്യങ്ങളില്‍ ഒന്നാണത്. സ്വന്തം സൃഷ്ടികര്‍മ്മത്തില്‍കൂടിയും പഴയനിയമകാലത്തെ വെളിപാടുകളില്‍ക്കൂടിയും ദൈവം തന്‍റെ ത്രിത്വാത്മക അസ്തിത്വത്തിന്‍റെ ചില അടയാളങ്ങള്‍ മനുഷ്യര്‍ക്ക് നല്‍കിയിട്ടുണ്ടെന്നതു തീര്‍ച്ച. എന്നാല്‍ പരിശുദ്ധ ത്രിത്വമെന്ന നിലയിലുള്ള അവിടുത്തെ ആന്തരികാസ്ഥിത്വം ദൈവപുത്രന്‍റെ മനുഷ്യാവതാരത്തിലൂടെയും പരിശുദ്ധാത്മാവിന്‍റെ ആഗമനത്തിലൂടെയുമാണ് കൂടുതൽ വ്യക്തമാക്കപ്പെട്ടത്. നമ്മള്‍ വിശ്വസിക്കുന്നതു മൂന്നു ദൈവങ്ങളിലല്ല. മൂന്നു വ്യക്തികളായ ഏകദൈവത്തിന്‍റെ ഏകസത്തയോടു കൂടിയ ത്രിത്വത്തിലാണ്. മൂന്നു ദൈവിക വ്യക്തികളും കൂടി ഒരു ദൈവിക സത്തയെ വിഭജിച്ചെടുക്കുകയല്ല ചെയ്യുന്നത്. പ്രത്യുത ത്രിത്വത്തിലെ ഓരോ വ്യക്തിയും പൂര്‍ണ്ണമായും മുഴുവനായും ദൈവമാണ്. #{blue->n->n->"പുത്രന്‍ എന്തായിരിക്കുന്നുവോ അതുതന്നെയാണ് പിതാവ്.}#
#{blue->n->n->പിതാവ് എന്തായിരിക്കുന്നുവോ അതുതന്നെയാണ് പുത്രന്‍.}#
#{blue->n->n->പരിശുദ്ധാത്മാവ് എന്തായിരിക്കുന്നുവോ അതുതന്നെയാണ് പിതാവും പുത്രനും.}# അതായത് സ്വഭാവത്തില്‍‍ ഒരു ദൈവമാണ്. ഈ മൂന്നു വ്യക്തികളില്‍ ഓരോരുത്തരും ദൈവികസത്ത, ദൈവിക സാരാംശം അഥവാ ദൈവിക പ്രകൃതി തന്നെയാണ്. ദൈവികവ്യക്തികള്‍ അന്യോന്യ വ്യതിരിക്തരാണ്.
#{blue->n->n->പുത്രന്‍ ആയിരിക്കുന്നവന്‍ പിതാവല്ല,}#
#{blue->n->n->പിതാവായിരിക്കുന്നവന്‍ പുത്രനല്ല;}#
#{blue->n->n->പിതാവോ പുത്രനോ ആയിരിക്കുന്നവന്‍ പരിശുദ്ധാത്മാവ് അല്ല.}# അവര്‍ ഉത്ഭവത്തിലെ ബന്ധനത്തില്‍ പരസ്പരം വ്യതിരിക്തരാണ്:
#{blue->n->n->ജനിപ്പിക്കുന്നതു പിതാവാണ്;}#
#{blue->n->n->ജനിക്കുന്നത് പുത്രനാണ്;}#
#{blue->n->n->പുറപ്പെടുന്നതു പരിശുദ്ധാത്മാവുമാണ്.}# #{blue->n->n->ദൈവിക ഏകത്വം ത്രിയേകമാണ്".}# (CCC 253- 254) #{red->n->b->വിചിന്തനം}#
ലോകം മുഴുവനിലേക്കും വര്‍ഷിക്കപ്പെടുന്ന എല്ലാ നന്മകളുടെയും കാരണവും ഉറവിടവും പരിശുദ്ധ ത്രിത്വമാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഈ ഏകദൈവമാണ് പ്രപഞ്ചത്തിന്‍റെ മുഴുവന്‍ സൃഷ്ടാവും പരിപാലകനും. ഈ ഏക ദൈവത്തില്‍ വിശ്വസിക്കുന്നവന്‍ സത്യദൈവത്തില്‍ വിശ്വസിക്കുന്നു. അവന്‍ സത്യം തിരിച്ചറിയുകയും കണ്ടെത്തുകയും സത്യത്തില്‍ ചരിക്കുകയും ചെയ്യുന്നു. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം}#
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-06-11-12:41:59.jpg
Keywords: യേശു,ക്രിസ്തു
Content: 5142
Category: 9
Sub Category:
Heading: അഭിഷേകാഗ്നി കണ്‍വെന്‍ഷന് മുന്നോടിയായുള്ള ഒരുക്കധ്യാനം നാളെ മാഞ്ചസ്റ്ററില്‍
Content: ഒക്ടോബര്‍ 24ാം തീയതി മാഞ്ചസ്റ്ററില്‍ വെച്ചു നടക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനു മുന്നോടിയായുള്ള ഒരുക്കധ്യാനം നാളെ മാഞ്ചസ്റ്ററില്‍ വെച്ചു നടക്കും. നാളെ നടക്കുന്ന ശുശ്രൂഷകള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കും. സെഹിയോന്‍ യു‌കെ ഡയറക്റ്റര്‍ ഫാ. സോജി ഓലിക്കല്‍, ബ്രദര്‍ റെജി കൊട്ടാരം, പ്രമുഖ ഗാനരചയിതാവും സംഗീത സംവിധായകനുമായ പീറ്റര്‍ ചേരാനല്ലൂര്‍ എന്നിവര്‍ ധ്യാനശുശ്രൂഷകള്‍ നയിക്കും. നാളെ (ജൂണ്‍ 12 തിങ്കളാഴ്ച) മാഞ്ചസ്റ്ററിലെ സെന്‍റ് ജോസഫ് ദേവാലയത്തില്‍ വൈകുന്നേരം 5.30 മുതല്‍ 9.30വരെയായിരിക്കും ഒരുക്ക ധ്യാനം നടക്കുക. അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്റ്ററും പ്രമുഖ വചനപ്രഘോഷകനുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 24ാം തീയതി ചൊവ്വാഴ്ചയാണ് മാഞ്ചസ്റ്ററില്‍ വച്ചു നടത്തപ്പെടുന്നത്. അന്നേ ദിവസം സ്കൂള്‍ അവധി ദിവസമായതിനാല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒന്നുപോലെ ഈ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ സാധിയ്ക്കും. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലങ്ങളിലേക്കെല്ലാം നാനാജാതി മതത്തില്‍പ്പെട്ട പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്. ഇപ്രകാരം ജനസമൂഹം ഒന്നായി ദൈവത്തെ ആരാധിക്കുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്യുന്നതിനാല്‍ വലിയ അത്ഭുതങ്ങളും രോഗശാന്തികളും ഓരോ കണ്‍വെന്‍ഷനിലും സംഭവിക്കുന്നു. അനേകായിരങ്ങള്‍ ഒന്നുചേര്‍ന്ന് ദൈവത്തെ ആരാധിക്കുന്ന ഈ കണ്‍വെന്‍ഷനു ഒരുക്കമായിട്ടാണ് നാളത്തെ ധ്യാനം നടത്തപ്പെടുന്നത്. #{red->n->n-> ഒരുക്ക ധ്യാനം നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ്സ്: }# St. Joseph Church
Portland Crescent
Longsight
Manchester
M130BU
Image: /content_image/Events/Events-2017-06-11-14:57:13.JPG
Keywords: അഭിഷേകാ
Content: 5143
Category: 9
Sub Category:
Heading: ആറാമത്‌ മലങ്കര കത്തോലിക്ക സഭ കൺവെൻഷൻ 17,18 തീയതികളിൽ: മേജർ ആർച്ച്‌ ബിഷപ്പ് കർദിനാൾ ക്ളീമീസ് ബാവ മുഖ്യാതിഥി: ലിവർപൂളിൽ വൻ ഒരുക്കങ്ങൾ
Content: ലണ്ടന്‍:- ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതിയുടെ പ്രസിഡന്റും സീറോ മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനുമായ അഭിവന്ദ്യ മേജർ ആർച്ച്‌ ബിഷപ്പ് കർദിനാൾ ക്ളീമീസ് കത്തോലിക്കാ ബാവ പങ്കെടുക്കുന്ന മലങ്കര സഭയുടെ ആറാമത് യുകെ റീജിയന്‍ കണ്‍വെന്‍ഷന്‍ ജൂണ്‍ 17, 18 (ശനി ,ഞായർ )തീയ്യതികളില്‍ ലിവര്‍പൂളില്‍ നടക്കും. രണ്ട് ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന കണ്‍വെന്‍ഷനില്‍ കര്‍ദ്ദിനാള്‍ ക്ലീമീസ് ബാവ മുഖ്യാതിഥിയായിരിക്കും. കര്‍ദ്ദിനാളിനൊപ്പം ലിവര്‍പൂള്‍ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം, സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തുടങ്ങിയവരും സംബന്ധിക്കും. സ്വന്തം വിശ്വാസ പാരമ്പര്യത്തിൽ അടിയുറച്ചുനിന്നുകൊണ്ട് യുകെ യുടെ നവസുവിശേഷവത്ക്കരണരംഗത്തു തനതായ സംഭാവനകൾ നൽകി മുന്നേറുന്ന മലങ്കര സഭാ സമൂഹം ഒന്നടങ്കം കോ ഓർഡിനേറ്റർ ഫാ തോമസ് മടുക്കമൂട്ടിലിന്റെ നേതൃത്വത്തിൽ തങ്ങളുടെ സഭാ സംഗമം വൻ വിജയമാക്കിത്തീർക്കുന്നതിനുള്ള ഒരുക്കത്തിലാണ്. ഈസ്റ്റ് ലണ്ടന്‍, വെസ്റ്റ് ലണ്ടന്‍, ക്രോയിഡന്‍, ആഷ്‌ഫോര്‍ഡ്, സൗത്താംപ്ടന്‍, ലൂട്ടന്‍, കവന്‍ട്രി, മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, ഷെഫീല്‍ഡ്, നോട്ടിംങ്ങാം, ഗ്ലോസ്റ്റര്‍, ബ്രിസ്റ്റോള്‍, ഗ്ലാസ്‌കോ എന്നീ പതിനാല് മിഷനുകളാണ് സഭയ്ക്ക് യുകെയില്‍ നിലവിലുള്ളത്. ഫാ.തോമസ് മടുക്കുംമൂട്ടില്‍ നാഷണല്‍ കോഡിനേറ്ററായും, ഫാ.രഞ്ജിത്ത് മഠത്തിറമ്പില്‍ ചാപ്ലയിനായും സേവനമനുഷ്ടിക്കുന്നു. യുകെയിലുള്ള മുഴുവന്‍ സീറോ മലങ്കര കുടുംബങ്ങളേയും പങ്കെടുപ്പിച്ച് കൊണ്ട് ക്രമീകരിച്ചിരിക്കുന്ന കണ്‍വെന്‍ഷന്‍ ‘കുടുംബം സഭയിലും സമൂഹത്തിലും ‘ എന്ന വിഷയത്തെ സംബന്ധിച്ച് പഠനവിധേയമാക്കും. ആദ്യ ദിനത്തില്‍ കാതോലിക്കാ പതാക ഉയര്‍ത്തുന്നതോടെ കണ്‍വെന്‍ഷന് തുടക്കം കുറിക്കും. തുടര്‍ന്ന് വിവിധ സെമിനാറുകള്‍ ക്രമീകരിച്ചിരിക്കുന്നു. മാതാപിതാക്കള്‍ക്കായുള്ള സെമിനാറിന് കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവ നേതൃത്വം നല്കും. യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായുള്ള സെമിനാറുകള്‍ക്ക് സെഹിയോന്‍ മിനിസ്ട്രി ടീം നേതൃത്വം നല്കും. നാഷണല്‍ ബൈബിള്‍ ക്വിസ്, പാനല്‍ ചര്‍ച്ച, ദിവ്യകാരുണ്യ ആരാധന എന്നിവയും തുടര്‍ന്ന് നടക്കും. മ്യൂസിക്കല്‍ വെര്‍ഷിപ്പിന് കെയ്‌റോസ് മിനിസ്ട്രി ടീം അംഗങ്ങളായ ബ്ര. റെജി കൊട്ടാരവും പീറ്റര്‍ ചേരാനല്ലൂരും നേതൃത്വം നല്കും. വിവിധ മിഷന്‍ കേന്ദ്രങ്ങളിലെ കുടുംബാംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളോടെ ആദ്യ ദിവസത്തെ പരിപാടികള്‍ പൂര്‍ണ്ണമാകും. പതിനെട്ടിന് രാവിലെ ഒന്‍പത് മണിക്ക് പ്രേഷിത റാലിയോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് അഭിവന്ദ്യ കര്‍ദ്ദിനാളിനും പിതാക്കന്‍മാര്‍ക്കും സ്വീകരണം നല്കും. അതേ തുടര്‍ന്ന് അര്‍പ്പിക്കുന്ന വി.കുര്‍ബാനയ്ക്ക് കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യകാര്‍മ്മികത്വം വഹിക്കും. ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം, ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മറ്റ് വൈദികരും സഹകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് സമാപന സമ്മേളനത്തോടെ രണ്ട് ദിവസത്തെ നാഷണല്‍ കണ്‍വെന്‍ഷന് സമാപനം കുറിക്കും. ലിവര്‍പൂളിലെ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പ്രത്യേകം തയാറാക്കിയ വേദിയിലാണ് കൺവെൻഷൻ നടക്കുക. അയര്‍ലണ്ട്, വിയന്ന എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള സഭാ പ്രതിനിധികളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. കൺവെൻഷനായി യുകെയിൽ എത്തുന്ന കർദ്ദിനാൾ ക്ളീമീസ് ബാവ 15 ന് വൈകിട്ട് ലണ്ടൻ ഡെഗനാമിൽ സ്ഥിതിചെയ്യ്യുന്ന മലങ്കര കത്തോലിക്കാ സഭയ്‌ക്കു യുകെയിൽ സ്വന്തമായുള്ള സെന്റ് ആൻസ് ദേവാലയം സന്ദർശിച്ച് അവിടെ കുർബാനയർപ്പിക്കും. മലങ്കര കത്തോലിക്കാ സഭാ യുകെ കോഡിനേറ്റര്‍ റവ.ഫാ.തോമസ് മടുക്കമൂട്ടിൽ,ചാപ്ലയിന്‍ റവ.ഫാ.രഞ്ജിത്ത് മഠത്തിറമ്പിൽ , നാഷണൽ കൗൺസിൽ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ കണ്‍വെന്‍ഷനു വേണ്ടിയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. #{red->n->n->കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം:- }# BROADGREEN lNTERNATIONAL SCHOOL, HELlERS ROAD, LIVERP00L, L13 4DH.
Image: /content_image/India/India-2017-06-11-17:39:14.jpg
Keywords: ക്ലീമീസ്
Content: 5144
Category: 1
Sub Category:
Heading: വത്തിക്കാന്‍ റേഡിയോ ഇനി കൊറിയയിലും: വത്തിക്കാന് പുറത്തു നിന്നു സംപ്രേക്ഷണം ചെയ്യുന്നത് ഇതാദ്യം
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ റേഡിയോയുടെ കൊറിയന്‍ ഭാഷവിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ജൂണ്‍ 2-നായിരുന്നു വത്തിക്കാന് പുറത്തുള്ള ആദ്യ ഭാഷാ വിഭാഗം പ്രവര്‍ത്തനമാരംഭിച്ചത്. തെക്കന്‍ കൊറിയയിലെ സിയോള്‍ അതിരൂപതയും വത്തിക്കാന്‍ സെക്രട്ടറിയേറ്റ് ഫോര്‍ കമ്മ്യൂണിക്കേഷനും തമ്മില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 14-ന് ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് പുതിയ ഭാഷാ വിഭാഗം നിലവില്‍ വന്നത്. ചരിത്രത്തിലാദ്യമായാണ് വത്തിക്കാന് പുറത്തു നിന്ന്‍ വത്തിക്കാന്‍ റേഡിയോ സംപ്രേക്ഷണം ആരംഭിക്കുന്നത്. മാര്‍പാപ്പായുടെ പ്രസംഗങ്ങളും സന്ദേശങ്ങളും വത്തിക്കാനിലേയും, ആഗോളതലത്തിലുള്ള പ്രാദേശിക സഭകളിലേയും പ്രധാനപ്പെട്ട സംഭവവികാസങ്ങള്‍ തുടങ്ങിയവ കൊറിയന്‍ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യുകയും സംപ്രേഷണം ചെയ്യുകയും ചെയ്യുന്നതാണ് കൊറിയയിലെ വത്തിക്കാന്‍ റേഡിയോയുടെ ലക്ഷ്യം. സിയോളിലെ കര്‍ദ്ദിനാള്‍ ആന്‍ഡ്ര്യൂ യോം സൂ-ജങ്ങും വത്തിക്കാന്‍ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ മോണ്‍സിഞ്ഞോര്‍ ഡാരിയോ എഡോറാഡോ വിഗാനോയും തമ്മില്‍ പുതിയ കൊറിയന്‍ ഭാഷാവി ഭാഗത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി. പ്രാദേശിക ഭാഷയും വത്തിക്കാനും തമ്മിലുള്ള സഹകരണത്തിന്റെ ഉത്തമ മാതൃകയാണ് പുതിയ ഭാഷാവിഭാഗമെന്ന് മോണ്‍സിഞ്ഞോര്‍ ഡാരിയോ അഭിപ്രായപ്പെട്ടു. തര്‍ജ്ജമയുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ കൊറിയയില്‍ നടക്കുന്നതിനാല്‍ സഭാസംബന്ധമായ കാര്യങ്ങള്‍ ഒട്ടും വൈകാതെ തന്നെ കൊറിയയിലെ കത്തോലിക്കര്‍ക്ക് അറിയുവാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വത്തിക്കാനുമായുള്ള ധാരണാപ്രകാരം എട്ട് തര്‍ജ്ജമക്കാരും ഒരു എഡിറ്ററുമടങ്ങുന്ന ഒമ്പത് പേരുടെ സംഘത്തെ കൊറിയന്‍ സഭ ഇതിനോടകം നിയമിച്ചു കഴിഞ്ഞു, നിര്‍മ്മാണത്തിനും സംപ്രേഷണത്തിനും വേണ്ട സാമഗ്രികള്‍ നല്‍കുന്നത് വത്തിക്കാനാണ്. കര്‍ദ്ദിനാള്‍ ആന്‍ഡ്ര്യൂ യോമിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ അതിരൂപതാ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ്‌ മീഡിയാ വിഭാഗമായിരിക്കും തര്‍ജ്ജമക്ക് മേല്‍നോട്ടം വഹിക്കുക. വത്തിക്കാന്‍ റേഡിയോയുടെ പുതിയ ഭാഷാവിഭാഗത്തിന് റോമിലും സിയോളിലും ഓരോ ഓഫീസുകള്‍ ഉണ്ടായിരിക്കും. ഇരുസ്ഥലങ്ങളിലുമായി എട്ട് പുരോഹിതരും ഏഴ് അത്മായരുമടങ്ങുന്ന സംഘമാണ് ഈ പുതിയ ഭാഷാവിഭാഗത്തിനു ചുക്കാന്‍ പിടിക്കുന്നത്.
Image: /content_image/TitleNews/TitleNews-2017-06-11-18:00:32.jpg
Keywords: വത്തിക്കാന്‍
Content: 5145
Category: 1
Sub Category:
Heading: നിരീശ്വരവാദിയില്‍ നിന്ന് യേശുവിലേക്ക്: ഈതല മേലയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു
Content: വത്തിക്കാൻ സിറ്റി: ജീവിതത്തിന്റെ ആരംഭ കാലഘട്ടത്തിൽ നിരീശ്വരവാദിയായി ജീവിക്കുകയും പിന്നീട് ക്രിസ്തുവിനായി സ്വജീവിതം സമര്‍പ്പിക്കുകയും ചെയ്ത ഈതല മേലയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തി. ജൂണ്‍ 10 ശനിയാഴ്ച വടക്കെ ഇറ്റലിയിലെ ലാ-സ്പേസ്സിയയില്‍ (La Spezzia) വെച്ചു നടന്ന ചടങ്ങിലാണ് ഈതല മേലാ (Itala Mela) എന്ന ധന്യയായ അല്‍മായ സ്ത്രീയെ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് സഭ ഉയര്‍ത്തിയത്. നാമകരണ നടപടികളുടെ തിരുസംഘതലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കി. 1904ൽ വടക്കേ ഇറ്റലിയില്‍ നിരീശ്വരവാദികളായ മാതാപിതാക്കളുടെ മകളായാണ് ഈതല ജനിച്ചത്. യുക്തിവാദത്തിലും ദൈവനിഷേധത്തിലും ഊന്നിയ ജീവിതം നയിച്ച ഈതലയുടെ മാതാപിതാക്കള്‍ തങ്ങളുടെ നിരീശ്വരവാദം മകള്‍ക്കും പകര്‍ന്ന് നല്‍കുകയായിരിന്നു. സന്തോഷത്തോടെ ജീവിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഈതലയുടെ സഹോദരൻ എന്റിക് മരണമടയുന്നത്. ഈതലക്കു ഒൻപതു വയസ്സു പ്രായമുള്ളപ്പോളാണ് മരണം സംഭവിച്ചത്. സഹോദരന്റെ വിയോഗം ഈതലയെ മാനസികമായി വല്ലാതെ തളര്‍ത്തുകയായിരിന്നു. തുടർന്ന് ദൈവത്തിനോട് പൂര്‍ണ്ണമായും 'നോ' പറഞ്ഞു ദൈവത്തെ നിന്ദിച്ച് യുക്തിവാദത്തിലും സഭാവിദ്വേഷ പ്രവർത്തനങ്ങളിലും അവള്‍ ആശ്വാസം കണ്ടെത്തി. സ്വന്തം സഹോദരന്‍ ഒന്‍പതാം വയസ്സില്‍ മരിച്ചതാണ് അവളുടെ ആത്മനാശത്തിനു കാരണമായതെങ്കില്‍ ഒരു കപ്പൂച്ചിന്‍ ആശ്രമത്തിലെ കുമ്പസാരം അവളെ ആകെ മാറ്റിമറിക്കുകയായിരിന്നു. ആഴമായ അനുതാപത്തോടെയുള്ള കുമ്പസാരത്തിന് ശേഷം തന്റെ തെറ്റുകൾക്ക് പൂര്‍ണ്ണ പരിഹാരം കണ്ടെത്തുവാനുള്ള വഴികള്‍ അവള്‍ തീരുമാനിച്ചു. പാപത്തിന്റെ പടച്ചട്ട ഉപേക്ഷിച്ച് ക്രിസ്തുവിന് തന്നെ തന്നെ സമർപ്പിക്കാൻ തീരുമാനിച്ച ഈതല ബെനഡിക്റ്റൻ സഭയില്‍ അംഗമായി. മരിയ ഡെല്ലാ ട്രിനിറ്റ എന്ന പേരാണ് ഈതല സ്വീകരിച്ചത്. 1933ൽ ജന്മനാട്ടിൽ തിരിച്ചെത്തിയ ഈതല പിന്നീടുള്ള തന്റെ ശുശ്രൂഷ സജീവമാക്കി. 1957ൽ ആണ് ഈതല മേലാ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്.
Image: /content_image/TitleNews/TitleNews-2017-06-11-18:40:14.jpg
Keywords: നിരീ