category_idEvents
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingഅഭിഷേകാഗ്നി കണ്‍വെന്‍ഷന് മുന്നോടിയായുള്ള ഒരുക്കധ്യാനം നാളെ മാഞ്ചസ്റ്ററില്‍
Contentഒക്ടോബര്‍ 24ാം തീയതി മാഞ്ചസ്റ്ററില്‍ വെച്ചു നടക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനു മുന്നോടിയായുള്ള ഒരുക്കധ്യാനം നാളെ മാഞ്ചസ്റ്ററില്‍ വെച്ചു നടക്കും. നാളെ നടക്കുന്ന ശുശ്രൂഷകള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കും. സെഹിയോന്‍ യു‌കെ ഡയറക്റ്റര്‍ ഫാ. സോജി ഓലിക്കല്‍, ബ്രദര്‍ റെജി കൊട്ടാരം, പ്രമുഖ ഗാനരചയിതാവും സംഗീത സംവിധായകനുമായ പീറ്റര്‍ ചേരാനല്ലൂര്‍ എന്നിവര്‍ ധ്യാനശുശ്രൂഷകള്‍ നയിക്കും. നാളെ (ജൂണ്‍ 12 തിങ്കളാഴ്ച) മാഞ്ചസ്റ്ററിലെ സെന്‍റ് ജോസഫ് ദേവാലയത്തില്‍ വൈകുന്നേരം 5.30 മുതല്‍ 9.30വരെയായിരിക്കും ഒരുക്ക ധ്യാനം നടക്കുക. അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്റ്ററും പ്രമുഖ വചനപ്രഘോഷകനുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 24ാം തീയതി ചൊവ്വാഴ്ചയാണ് മാഞ്ചസ്റ്ററില്‍ വച്ചു നടത്തപ്പെടുന്നത്. അന്നേ ദിവസം സ്കൂള്‍ അവധി ദിവസമായതിനാല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒന്നുപോലെ ഈ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ സാധിയ്ക്കും. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലങ്ങളിലേക്കെല്ലാം നാനാജാതി മതത്തില്‍പ്പെട്ട പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്. ഇപ്രകാരം ജനസമൂഹം ഒന്നായി ദൈവത്തെ ആരാധിക്കുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്യുന്നതിനാല്‍ വലിയ അത്ഭുതങ്ങളും രോഗശാന്തികളും ഓരോ കണ്‍വെന്‍ഷനിലും സംഭവിക്കുന്നു. അനേകായിരങ്ങള്‍ ഒന്നുചേര്‍ന്ന് ദൈവത്തെ ആരാധിക്കുന്ന ഈ കണ്‍വെന്‍ഷനു ഒരുക്കമായിട്ടാണ് നാളത്തെ ധ്യാനം നടത്തപ്പെടുന്നത്. #{red->n->n-> ഒരുക്ക ധ്യാനം നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ്സ്: }# St. Joseph Church <br> Portland Crescent <br> Longsight <br> Manchester <br> M130BU
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-06-11 19:26:00
Keywordsഅഭിഷേകാ
Created Date2017-06-11 19:27:13