Contents
Displaying 4881-4890 of 25101 results.
Content:
5166
Category: 1
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി ദിവംഗതനായി
Content: കോട്ടയം: കോട്ടയം ക്നാനായ അതിരൂപത പ്രഥമ ആർച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശേരി (89) ദിവംഗതനായി. ഇന്ന് (14/06/2017) വൈകുന്നേരം 4.45നായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയായി കാരിത്താസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്കാര തീയതി പിന്നീട് തീരുമാനിക്കും. 1928 സെപ്റ്റംബര്‍ 11 ന് കടുത്തുരുത്തില്‍ കുന്നശ്ശേരില്‍ കുടുംബത്തിലെ ജോസഫ് – അന്നമ്മ ദമ്പതികളുടെ മൂത്ത മകനായാണ് പിതാവ് ജനിച്ചത്. കോട്ടയം ഇടയ്ക്കാട്ടു സ്കൂളിലും സി.എന്‍.ഐ. സ്കൂളിലും കടുത്തുരുത്തി സെന്‍്റ് മൈക്കിള്‍സ് മിഡില്‍ സ്കൂളിലും പ്രാഥമിക വിദ്യാഭ്യാസവും തിരുഹൃദയക്കുന്ന് ഹൈസ്കൂളില്‍ ഹൈസ്കൂള്‍ പഠനവും പൂര്‍ത്തിയാക്കിയശേഷം തിരുഹൃദയക്കുന്നിലുള്ള മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു വൈദികപഠനം ആരംഭിച്ചു. തുടര്‍ന്നു ആലുവാ മംഗലപ്പുഴ സെമിനാരിയിലും റോമിലെ പ്രൊപ്പഗാന്താ കോളജിലുമായി വൈദികപഠനം പൂര്‍ത്തിയാക്കി. 1955 ഡിസംബര്‍ 21-ാം തീയതി കര്‍ദിനാള്‍ ക്ളമന്‍്റ് മിക്കാറിയില്‍ നിന്നും വൈദികപട്ടം സ്വീകരിച്ചു. തിരുപട്ടം ലഭിച്ചതിന്റെ പിറ്റേദിവസം സെന്‍്റ് പീറ്റേഴ്സ് ബസിലിക്കയിലുള്ള വി. പത്താംപീയൂസിന്റെ അള്‍ത്താരയിലാണ് പ്രഥമദിവ്യബലി അര്‍പ്പിച്ചത്. റോമിലെ ഊര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ലാറ്ററന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റും (ജെ.യു.ഡി) കരസ്ഥമാക്കി നാട്ടില്‍ തിരിച്ചത്തെിയ ഫാ. കുന്നശ്ശേരി തറയില്‍ പിതാവിന്‍്റെ സെക്രട്ടറിയും രൂപതയുടെ ചാന്‍സലറുമായി നിയമിതനായി. രണ്ടു വര്‍ഷത്തിനുശേഷം അമേരിക്കയിലെ ബോസ്റ്റണ്‍ കോളജില്‍നിന്നും രാഷ്ട്രമീമാംസയില്‍ മാസ്റ്റര്‍ ബിരുദം നേടി. ബി.സി.എം. കോളജില്‍ അധ്യാപകനായി നിയമിതനായ കുന്നശ്ശേരിലച്ചന്‍ അപ്നാദേശ് ദൈ്വവാരികയുടെ പത്രാധിപര്‍, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍്റെ ചാപൈ്ളന്‍ എന്നീ നിലകളിലും സേവനം ചെയ്തു. പിന്നീട് അദ്ദേഹം തിരുഹൃദയക്കുന്ന് മൈനര്‍ സെമിനാരിയുടെ റെക്ടറായി. 1967 ഡിസംബര്‍ 9-ാം തീയതി പോള്‍ ആറാമന്‍ മാര്‍പാപ്പ ഇദ്ദേഹത്തെ കോട്ടയം രൂപതയുടെ പിന്തുടര്‍ച്ചാവകാശത്തോടുകൂടിയ സഹായമെത്രാനായി നിയമിച്ചത്. 1968 ഫെബ്രുവരി 24-ാം തീയതി തിരുഹൃദയക്കുന്ന് സ്കൂള്‍ ഗ്രൗണ്ടില്‍ പൗരസ്ത്യ തിരുസംഘത്തിന്‍്റെ പ്രീഫക്ട് കാര്‍ഡിനല്‍ മാക്സ്മില്യന്‍ ഫുസ്റ്റന്‍ബര്‍ഗിന്‍്റെ പ്രധാന കാര്‍മ്മികത്വത്തില്‍ വച്ചായിരുന്നു മെത്രാഭിഷേകം നടന്നത്. 1974 മെയ് അഞ്ചാം തീയതി തോമസ് തറയില്‍ പിതാവ് രൂപതാഭരണത്തില്‍ നിന്നും വിരമിച്ചതിനത്തെുടര്‍ന്ന് മാര്‍ കുന്നശ്ശേരി രൂപതാ ഭരണം ഏറ്റെടുത്തു.ഏതാണ്ട് നാലുപതിറ്റാണ്ടു നീണ്ടുനിന്ന കുന്നശ്ശേരി പിതാവിന്റെ മേല്പട്ട ശുശ്രൂഷ കോട്ടയം അതിരൂപതയെ അസൂയാവഹമായ വളര്‍ച്ചയിലേക്കു നയിച്ചു. 2005 മെയ് ഒമ്പതാം തീയതിയാണ് കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായി മാര്‍ കുര്യാക്കോസ് കുന്നശ്ശേരി നിയമിതനായത്. 2005 ജൂണ്‍ മൂന്നിനായിരുന്നു സ്ഥാനാരോഹണം. 2006 ജനുവരി 14-ാം തീയതി മേല്പട്ടശുശ്രൂഷയില്‍ നിന്നും വിരമിക്കുവാനുള്ള പിതാവിന്‍്റെ അപേക്ഷയ്ക്കു സഭാധികാരികള്‍ ഒൗദ്യോഗികാംഗീകാരം നല്കുകയായിരിന്നു. എസ്.എം.ബി.സി. വൈസ് പ്രസിഡന്‍്റ്, സെക്രട്ടറി, ലിറ്റര്‍ജിക്കല്‍ കമ്മിറ്റിയംഗം, കെ.സി.ബി.സി.എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍, ആലുവ പൊന്തിഫിക്കല്‍ സെമിനാരിയുടെയും വടവാതൂര്‍ സെമിനാരിയുടെയും ബിഷപ്സ് കമ്മീഷന്‍ ചെയര്‍മാന്‍, സി.ബി.സി.ഐ. എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍, റോമില്‍ നടന്ന അല്മായരെക്കുറിച്ചുള്ള മെത്രാന്മാരുടെ സിനഡില്‍ സി.ബി.സി.ഐ.യുടെ പ്രതിനിധി, പൗരസ്ത്യ കാനന്‍ നിയമപരിഷ്കരണത്തിന്‍്റെ പൊന്തിഫിക്കല്‍ കമ്മീഷനംഗം, നിലയ്ക്കല്‍ എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്‍രെ ട്രസ്റ്റി, ബാംഗ്ളൂര്‍ സെന്‍്റ് ജോണ്‍സ് മെഡിക്കല്‍ കോളജിന്‍്റെ ഡയറക്ടര്‍ ബോര്‍ഡംഗം, ഓര്‍ത്തഡോക്സ് – യാക്കോബായ സഭകളുമായി അനുരഞ്ജന ചര്‍ച്ചകള്‍ക്കായി റോമില്‍നിന്നും നിയമിതമായ കമ്മിറ്റിയംഗം, സീറോമലബാര്‍ സഭയുടെ പ്രഥമ സ്ഥിരംസിനഡ് അംഗം തുടങ്ങീ നിരവധി മേഖലകളില്‍ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
#{red->none->b-> പ്രിയപ്പെട്ട പിതാവിന് പ്രവാചകശബ്ദം കുടുംബത്തിന്റെ ആദരാഞ്ജലികള്‍ }#
Image: /content_image/TitleNews/TitleNews-2017-06-14-13:01:29.jpg
Keywords: ദിവംഗത

5167
Category: 6
Sub Category:
Heading: "നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ..?" കര്‍ത്താവിന്റെ ഈ ചോദ്യം യുഗങ്ങളിലൂടെ പ്രതിധ്വനിക്കുന്നു
Content: "എന്റെ ശരീരം ഭക്ഷിക്കുകയും, എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാന ദിവസം ഞാൻ അവനെ ഉയിർപ്പിക്കും" (യോഹ 6:54) #{red->n->b->യേശു ഏകരക്ഷകൻ: മെയ് 30}#
മരിച്ചവനെങ്കിലും ഉത്ഥാനം ചെയ്തവനും ദൈവത്തിന്റെ വലതുഭാഗത്തിരിന്ന് നമ്മുക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കുന്നവനായ യേശുക്രിസ്തു ഈ ഭൂമിയില്‍ വിവിധ രീതികളില്‍ സന്നിഹിതനായിരിക്കുന്നു. അവിടുത്തെ വചനത്തിലും, അവിടുത്തെ നാമത്തില്‍ രണ്ടോ മൂന്നോ പേര്‍ സമ്മേളിക്കുന്ന പ്രാര്‍ത്ഥനകളിലും, ദരിദ്രരിലും, രോഗികളിലും, പീഡിതരിലും, അവിടുന്ന് സ്ഥാപിച്ച കൂദാശകളിലും അവിടുന്ന് സന്നിഹിതനാണ്. എന്നാല്‍ ഏറ്റവും ഉന്നതമായ രീതിയില്‍ അവിടുന്ന് ദിവ്യകാരുണ്യസാദൃശ്യങ്ങളില്‍ സന്നിഹിതനായിരിക്കുന്നു. "എന്റെ ശരീരം ഭക്ഷിക്കുകയും, എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും" എന്ന യേശുവിന്റെ വാക്കുകള്‍ വിശുദ്ധ കുര്‍ബാന എന്ന വിലമതിക്കാനാവാത്ത നിധിയുടെ മഹത്വം വെളിപ്പെടുത്തുന്നു. ക്രിസ്തുവിന്റെ ശരീരവും രക്തവുമായുള്ള സംസര്‍ഗ്ഗം, അതു സ്വീകരിക്കുന്നവനും കര്‍ത്താവുമായുള്ള ബന്ധം വര്‍ദ്ധിപ്പിക്കുന്നു. അവന്റെ ലഘുപാപങ്ങള്‍ക്ക് പൊറുതി ലഭിക്കുന്നു. അവനെ മാരകപാപങ്ങളില്‍ നിന്ന്‍ സംരക്ഷിക്കുകയും ചെയ്യുന്നു. ദിവ്യകാരുണ്യം സ്വീകരിക്കുന്ന വ്യക്തി ക്രിസ്തുവുമായി കൂടുതല്‍ അടുക്കുകയും അവിടുത്തോടുള്ള സ്നേഹത്തില്‍ ആഴപ്പെടുകയും ചെയ്യുന്നു. അങ്ങനെ അവൻ നിത്യജീവനിലേക്കു പ്രവേശിക്കുന്നു. വിശുദ്ധ കുര്‍ബാനയില്‍, കൂദാശകര്‍മ്മത്തിലൂടെ അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീരവും രക്തവുമായി തീരുന്ന സത്താഭേദം സംഭവിക്കുന്നു. കൂദാശ ചെയ്യപ്പെട്ട അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യങ്ങളില്‍ സജീവനും മഹത്വപൂര്‍ണനുമായ ക്രിസ്തു തന്നെ സത്യമായും യഥാര്‍ത്ഥമായും സത്താപരമായും സന്നിഹിതനായിരിക്കുന്നു. അവിടുത്തെ ശരീരവും രക്തവും അവിടുത്തെ ആത്മാവോടും ദൈവീകതയോടും കൂടെ സന്നിഹിതമാണ്. ഈ സത്യം തിരിച്ചറിയാത്തവർ വിശുദ്ധ കുബ്ബാനക്കെതിരെ വിമർശനവുമായി രംഗത്തുവരുന്നത് നമ്മുക്കു കാണുവാൻ സാധിക്കും. ഇതിൽ നാം അസ്വസ്ഥതപ്പെടേണ്ടതില്ല. കാരണം ദിവ്യകാരുണ്യത്തെ കുറിച്ചുള്ള യേശുവിന്റെ പ്രഥമപ്രഖ്യാപനം ശിഷ്യൻമാരില്‍ ഒരു വിഭജനമുണ്ടാക്കി: "ഈ വചനം കഠിനമാണ്, ഇത് ശ്രവിക്കുവാന്‍ ആര്‍ക്ക് കഴിയും?" എന്നു പറഞ്ഞുകൊണ്ട് അവിടുത്തെ ഉപേക്ഷിച്ചു പോകുന്ന ചില ശിഷ്യന്മാരെ നമ്മുക്കു സുവിശേഷത്തിൽ കാണാം. ഇപ്രകാരം യേശുവിന്റെ ഭൗമിക ജീവിതകാലത്തു തന്നെ അവിടുത്തെ ഉപേക്ഷിച്ചു പോയവരുടെ പിൻഗാമികളാണ് ഇന്നും വിശുദ്ധകുർബ്ബാനയെ കുറ്റപ്പെടുത്തുന്നത്. "ദിവ്യകാരുണ്യവും കുരിശും ഇടര്‍ച്ചയുടെ കല്ലാണ്. ഇത് ഒരു രഹസ്യമാണ്. എക്കാലവും ഭിന്നതയ്ക്ക് അവസരമായി ഇത് നിലനില്‍ക്കും. 'നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ?' കര്‍ത്താവിന്റെ ഈ ചോദ്യം യുഗങ്ങളിലൂടെ പ്രതിധ്വനിക്കുന്നു. അവിടുത്തേക്കു മാത്രമേ 'നിത്യജീവന്റെ വചനം' ഉള്ളൂ എന്നും അവിടുത്തെ ദിവ്യകാരുണ്യത്തിന്റെ ദാനം വിശ്വാസത്തോടെ സ്വീകരിക്കുക എന്നത് അവിടുത്തെ തന്നെ സ്വീകരിക്കുക എന്നതാണെന്നും കണ്ടെത്താനുള്ള സ്നേഹമസൃണമായ ക്ഷണമാണ് കര്‍ത്താവിന്റെ ഈ വാക്കുകള്‍" (CCC 1336) #{red->n->b->വിചിന്തനം}#
വിശുദ്ധ കുർബ്ബാന സ്ഥാപിച്ചുകൊണ്ട് എന്നും നമ്മോടോപ്പമായിരിക്കാൻ ആഗ്രഹിച്ച നമ്മുടെ കർത്താവിന്റെ സ്നേഹം നാം തിരിച്ചറിയണം. ഓരോ ദിവസവും ലോകത്ത് അഞ്ചു ലക്ഷത്തോളം ദിവ്യബലികൾ അർപ്പിക്കപ്പെടുന്നു. ഓരോ വിശുദ്ധ ബലിയിലും ക്രിസ്തു തന്നെ സത്യമായും യഥാര്‍ത്ഥമായും സത്താപരമായും സന്നിഹിതനായിരിക്കുന്നു. അവിടുത്തെ ശരീരവും രക്തവും അവിടുത്തെ ആത്മാവോടും ദൈവീകതയോടും കൂടെ സന്നിഹിതമാണ്. ഈ സത്യം തിരിച്ചറിഞ്ഞുകൊണ്ട് അവിടുത്തെ ശരീരവും രക്തവും സ്വീകരിക്കുന്നവർ എത്രയോ ഭാഗ്യവാന്മാർ. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം}#
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/Meditation/Meditation-2017-06-14-13:50:33.jpg
Keywords: യേശു,ക്രിസ്തു

5168
Category: 1
Sub Category:
Heading: അബുദാബിയിലെ മസ്ജിദിന് 'മേരി, മദര്‍ ഓഫ് ജീസസ്' എന്നു പുനര്‍നാമകരണം
Content: അബുദാബി: അബുദാബി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് മോസ്‌കിന് നല്‍കിയ പുതിയ പേര് ശ്രദ്ധേയമാകുന്നു. 'മേരി, മദര്‍ ഓഫ് ജീസസ്' എന്ന നാമമാണ് മോസ്ക്കിന് നല്‍കിയിരിക്കുന്നത്. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇത് സംബന്ധിച്ചു ഉത്തരവ് പുറപ്പെടുവിച്ചത്. വ് വ്യത്യസ്ത മതങ്ങളുമായുള്ള സാമൂഹികബന്ധം പ്രോത്സാഹിപ്പിക്കാനും മതങ്ങള്‍ക്കിടയിലെ പൊതുവായ കാര്യങ്ങളെ ശക്തിപ്പെടുത്താനുമാണ് പുതിയ നാമകരണം. അബുദാബി എയര്‍പോര്‍ട്ട് റോഡിലാണ് മോസ്ക്ക് സ്ഥിതി ചെയ്യുന്നത്. യു.എ.ഇ.യുടെ സഹിഷ്ണുതയും സഹവര്‍ത്തിത്വവും പ്രതിഫലിപ്പിക്കുന്ന നടപടിക്ക് നിര്‍ദേശം നല്‍കിയ ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ നടപടിയില്‍ യു.എ.ഇ. സഹിഷ്ണുതാകാര്യ സഹമന്ത്രി ശൈഖ് ലുബ്‌ന ബിന്‍ത് ഖാലിദ് അല്‍ ഖാസിമിയും ഔഖാഫ് ചെയര്‍മാന്‍ മുഹമ്മദ് മതാര്‍ അല്‍ കഅബിയും ഇതിനോടകം നന്ദി പ്രകടിപ്പിച്ചിട്ടുണ്ട്. 200 രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്ക് സുരക്ഷിതത്വവും സമാധാനവും സഹവര്‍ത്തിത്വവും നല്‍കുന്ന രാഷ്ട്രമാണ് യു.എ.ഇയെന്നും നീതി നടപ്പാക്കുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനും ബഹുമാനിക്കുന്നതിനും പ്രശംസനീയമായ ഈ നടപടി സഹായിക്കുമെന്നും അല്‍ കഅബി പറഞ്ഞു. കഴിഞ്ഞ സെപ്തംബറില്‍ അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ വത്തിക്കാനില്‍ എത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. യുഎഇയിലെ മന്ത്രിമാരും നയതന്ത്രപ്രമുഖരും അടങ്ങുന്ന വലിയ സംഘത്തോടൊപ്പമാണ് രാജകുമാരന്‍ വത്തിക്കാനില്‍ എത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടത്. സമാധാനത്തിനു വേണ്ടിയും ആരാധന സ്വാതന്ത്ര്യത്തിനു വേണ്ടിയും യോജിച്ച പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാനുള്ള ചര്‍ച്ചകളാണ് അന്ന്‍ പ്രധാനമായും നടന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ഇടവക സ്ഥിതി ചെയ്യുന്നത് ദുബായിലാണ്. ആഴ്ചതോറും എണ്‍പതിനായിരത്തോളം വിശ്വാസികളാണ് ഇവിടെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നത്. വിശേഷ ദിവസങ്ങളില്‍ ഇത് ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയില്‍ വരും. പതിമൂന്നില്‍ പരം ഭാഷകളിലാണ് ഇവിടെ വിശുദ്ധ ബലിയര്‍പ്പണം നടക്കുന്നത്.
Image: /content_image/TitleNews/TitleNews-2017-06-15-03:53:58.jpg
Keywords: അബുദാബി, ഗള്‍ഫ്

5169
Category: 18
Sub Category:
Heading: പത്തനംതിട്ട രൂപതയ്ക്ക് പുതിയ വികാരി ജനറാള്‍
Content: പത്തനംതിട്ട: മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട രൂപത മുഖ്യവികാരി ജനറാളായി ഫാ. ജോണ്‍ തുണ്ടിയത്തിനെ (57) രൂപതാധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത നിയമിച്ചു. നിലവിൽ മലങ്കര കത്തോലിക്ക അസോസിയേഷൻ ദേശീയ ഡയറക്ടറും മൈലപ്ര തിരുഹൃദയ മലങ്കര കത്തോലിക്കാപള്ളി വികാരിയായും സേവനം ചെയ്യുന്നതിനിടെയാണ് പുതിയ നിയമനം. ജൂലൈ അഞ്ചിന് അദ്ദേഹം ചുമതലയേൽക്കും. റോമിൽ സോഷ്യൽ കമ്യൂണിക്കേഷനിൽ ഉപരിപഠനം നടത്തിയിട്ടുള്ള അദ്ദേഹം തിരുവനന്തപുരം മാർ ബസേലിയോസ് എൻജിനിയറിംഗ് കോളജ് ബർസാർ ആയിരുന്നു. മുഖ്യവികാരി ജനറാളായ മോണ്‍. ജോസ് ചാമക്കാലായിൽ കോർ എപ്പിസ്കോപ്പ ഓമല്ലൂർ ആറ്റരികം സെന്റ് തോമസ് മൈനർ സെമിനാരിയുടെ റെക്ടറായി അഞ്ചിന് ചുമതലയേൽക്കും.
Image: /content_image/India/India-2017-06-15-05:43:34.jpg
Keywords: വികാരി

5170
Category: 1
Sub Category:
Heading: മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയുടെ മൃതസംസ്കാരം ശനിയാഴ്ച
Content: കോട്ടയം: ഇന്നലെ ദിവംഗതനായ കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്താ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ വച്ച് നടത്തപ്പെടും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണി മുതൽ പിതാവിന്റെ ഭൗതിക ശരീരം കത്തീഡ്രൽ ദൈവാലയത്തിൽ പൊതുദർശനത്തിനായി തുറന്നു വെയ്ക്കും. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്കാണ് പിതാവിന്റെ സംസ്കാര ശുശ്രൂഷയോടനുബവന്ധിച്ചുള്ള വി. കുർബ്ബാന അർപ്പിക്കപ്പെടുന്നത്. അതിരൂപതാധ്യക്ഷൻ മാർ. മാത്യു മൂലക്കാട്ട് മുഖ്യ കാർമികത്വം വഹിക്കുന്ന വി. കുർബ്ബാനയിൽ അതിരൂപതയിലെ എല്ലാ വൈദീകരും സഹ കാർമ്മികരായിരിക്കും. തുടർന്ന് നടത്തപെടുന്ന സംസ്കാര ശുശ്രൂഷകൾക്ക് സീറോ മലബാർ സഭാധ്യക്ഷൻ കര്‍ദിനാള്‍ മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യ കാർമികത്വം വഹിക്കും. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും നിലക്കാത്ത അനുശോചന പ്രവാഹമാണ് പിതാവിന്റെ വിയോഗത്തെ തുടർന്ന് എത്തിക്കൊണ്ടിരിക്കുന്നത്. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള മത മേലധ്യക്ഷന്മാരും സംസ്കാരിക – രാഷ്ട്രീയ നേതാക്കന്മാരും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കും.
Image: /content_image/India/India-2017-06-15-06:04:05.jpg
Keywords: കുന്നശ്ശേരി

5171
Category: 18
Sub Category:
Heading: മാര്‍ കുന്നശേരി സഭാവളര്‍ച്ചയില്‍ വഹിച്ച പങ്കു നിര്‍ണായകം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
Content: കൊച്ചി: സഭയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്കുവഹിച്ച ആത്മീയ നേതാവായിരുന്നു കാലം ചെയ്ത ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് കുന്നശേരിയെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കോട്ടയം അതിരൂപത മെത്രാപ്പോലീത്തായും ക്‌നാനായ കത്തോലിക്കാ സമൂഹത്തിന്റെ തലവനുമായിരുന്ന മാര്‍ കുന്നശേരിയുടെ ആത്മീയനേതൃത്വത്തിന്റെ ഫലമായാണ് അതിരൂപതയിലെ അജപാലന പ്രവര്‍ത്തനങ്ങളുടെ നവീകരണവും സന്യാസപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും സാധ്യമായത്. 1968 മുതല്‍ 1974 വരെ അന്നത്തെ കോട്ടയം രൂപതയുടെ പിന്‍തുടര്‍ച്ചാവകാശമുള്ള സഹായമെത്രാനായും ശേഷം 2006 ജനുവരി 14 വരെ മേലധ്യക്ഷനായും അദ്ദേഹം ശുശ്രൂഷ ചെയ്തു. 2005 മേയ് ഒമ്പതിനു കോട്ടയം അതിരൂപതയായി ഉയര്‍ത്തപ്പെടുകയും മാര്‍ കുന്നശേരി പ്രഥമ മെത്രാപ്പോലീത്തയായി നിയമിക്കപ്പെടുകയും ചെയ്തു. 1968 മുതല്‍ 2006 വരെയുള്ള മേലധ്യക്ഷ ശുശ്രൂഷ കോട്ടയം അതിരൂപതയുടെ വളര്‍ച്ചയുടെ പാതയിലെ നിര്‍ണായക കാലഘട്ടമായിരുന്നു. മാര്‍ കുന്നശേരി നല്‍കിയ സംഭാവനകള്‍ ക്‌നാനായ കത്തോലിക്കാസമൂഹത്തെ ആഗോളവ്യാപകമായി ഔന്നത്യത്തിലെത്തിച്ചു. ഘടനാപരമായും സാമുദായികമായും ക്‌നാനായ കത്തോലിക്കാ സമൂഹം വലിയ നേട്ടങ്ങള്‍ കൈവരിച്ചു. അതിരൂപതാ പദവി, ലോകമെമ്പാടുമുള്ള ക്‌നാനായ സമൂഹങ്ങളുടെ സഭാപരമായ ഏകീകരണം, കണ്ണൂര്‍ കേന്ദ്രമാക്കിയുള്ള മലബാര്‍ പ്രദേശത്തെ ക്‌നാനായ അജപാലന സംവിധാനം, കോട്ടയം ചൈതന്യ പാസ്റ്ററല്‍ സെന്റര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കാരിത്താസ് ആശുപത്രിയുടെയും അനുബന്ധസ്ഥാപനങ്ങളുടെയും അഭൂതപൂര്‍വകമായ വളര്‍ച്ച എന്നിവ ആര്‍ച്ച്ബിഷപ് കുന്നശേരിയുടെ കാലത്തു കോട്ടയം ക്‌നാനായ സമൂഹം കൈവരിച്ച നേട്ടങ്ങളാണ്. ക്‌നാനായ സമൂഹത്തിനു കുലപതിയും കത്തോലിക്കാസഭയ്ക്ക് പ്രഗല്ഭനായ കാര്യദര്‍ശിയുമായിരുന്ന ആര്‍ച്ച്ബിഷപ് മാര്‍ കുന്നശേരിയുടെ വേര്‍പാടില്‍ സീറോ മലബാര്‍ സഭയുടെ ദുഖവും അനുശോചനവും അറിയിക്കുന്നതായും മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദേശത്തില്‍ പറഞ്ഞു.
Image: /content_image/India/India-2017-06-15-07:40:47.jpg
Keywords: കുന്ന

5172
Category: 1
Sub Category:
Heading: രാഷ്ട്രീയത്തിലെ സ്ഥാനമാനങ്ങളേക്കാൾ പ്രധാനം ക്രിസ്തുവിലുള്ള വിശ്വാസത്തിന്: ഡെമോക്രാറ്റിക്ക് നേതാവ് രാജിവക്കുന്നു
Content: ലണ്ടന്‍: രാഷ്ട്രീയത്തിലെ സ്ഥാനമാനങ്ങളേക്കാൾ പ്രധാനം ക്രിസ്തുവിലുള്ള വിശ്വാസത്തിനാണെന്ന് സാക്ഷ്യപ്പെടുത്തി കൊണ്ട് ഇംഗ്ളണ്ടിലെ ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി നേതാവ് ടിം ഫാരോണ്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും രാജി വെക്കുന്നതായി അറിയിച്ചു. ക്രിസ്ത്യന്‍ മതവിശ്വാസവും രാഷ്ട്രീയ പ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ടുപോവുക അസാധ്യമായിരിന്നുവെന്നും ഇതില്‍ താന്‍ ഒരുപാട് ബുദ്ധിമുട്ടിയതായി അദ്ദേഹം തന്റെ രാജി പ്രസ്താവനയില്‍ പറഞ്ഞു. ഒരു സത്യക്രിസ്ത്യാനിയായിരുന്നു കൊണ്ട് ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയേപ്പോലൊരു പുരോഗമന പാര്‍ട്ടിയെ നയിക്കുക സാധ്യമല്ലെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച വൈകീട്ട് പുറത്ത് വിട്ട പ്രസ്താവനയിലൂടെയാണ് ടിം ഫാരോണ്‍ രാജിവെക്കുന്നതായി അറിയിച്ചത്. പാര്‍ട്ടിയുടെ പ്രത്യേകിച്ച് പുരോഗമന-സ്വാതന്ത്ര്യവാദ പാര്‍ട്ടിയുടെ തലവനായിരിക്കുകയും, ബൈബിളിലെ പ്രബോധനങ്ങള്‍ അനുസരിച്ച് ജീവിക്കുന്ന ഒരു ക്രിസ്ത്യാനിയാവുകയും ചെയ്യുക അസാധ്യമാണെന്ന്‍ അദ്ദേഹം പറഞ്ഞു. തന്റെ മതവിശ്വാസത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ താന്‍ കൂടുതല്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടതായിരുന്നു എന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിലെ ഇവാഞ്ചലിക്കല്‍ സഭാംഗമായ ടിം ഫാരോണിന് തന്റെ മതവിശ്വാസത്തിന്റെ പേരില്‍ നിരവധി ചോദ്യങ്ങളെ നേരിടേണ്ടി വന്നിരുന്നു. 2007-ല്‍ അനുവദിച്ച ഒരഭിമുഖത്തില്‍ ‘ഭ്രൂണഹത്യ ഒരു പാപമാണ്’ എന്ന് അദ്ദേഹം പറഞ്ഞിരിന്നു. സ്വവര്‍ഗ്ഗരതി പാപമാണ് എന്ന അദ്ദേഹത്തിന്റെ നിലപാട് കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് വലിയ ചര്‍ച്ചയ്ക്ക് തന്നെ വഴിതെളിയിച്ചു. എന്നിരിന്നാലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഫാരോണിന്റെ പാര്‍ട്ടിയുടെ പ്രാതിനിധ്യം 9ല്‍ നിന്നും 12 ആയി ഉയരുകയാണ് ചെയ്തത്. മുന്‍ പോലീസ് മേധാവിയും ഇപ്പോഴത്തെ ആഭ്യന്തരവക്താവും സ്വവര്‍ഗ്ഗസ്നേഹിയുമായ ലോര്‍ഡ് പാഡിക്ക്, ടിം ഫാരോണിന്റെ സ്വവര്‍ഗ്ഗരതിയെക്കുറിച്ചുള്ള നിലപാടിന്റെ പേരില്‍ രാജിവെച്ചിരുന്നു. ഇതും ടിം ഫാരോണിന്റെ രാജിക്ക് കാരണമായി എന്നാണ് വിലയിരുത്തപ്പെടുന്നത്. വിന്‍സ് കേബിള്‍, എഡ് ഡേവി, ജോ സ്വിന്‍സണ്‍ എന്നിവരാണ് ടിം ഫാരോണിന്റെ പിന്‍ഗാമിയാകുവാന്‍ സാധ്യതയുള്ളവരില്‍ മുന്‍നിരക്കാര്‍.
Image: /content_image/News/News-2017-06-15-08:13:35.jpg
Keywords: ക്രൈസ്തവ വിശ്വാ

5173
Category: 1
Sub Category:
Heading: ക്രൈസ്തവ രാജ്യങ്ങളില്‍ വന്‍ ഭീകരാക്രമണം നടത്താന്‍ ഐഎസ് തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്
Content: മിഷിഗണ്‍: നോമ്പ് സമാപിക്കുന്നതിന് മുന്‍പ് ക്രൈസ്തവ രാജ്യങ്ങളില്‍ ചാവേറാക്രമണത്തിന് ഐഎസ് ഒരുങ്ങുന്നതായി പുതിയ റിപ്പോര്‍ട്ട്. ഐഎസ് അനുഭാവമുള്ള വാര്‍ത്ത എജന്‍സിയായ 'നാഷീര്‍ ന്യൂസാണ്' ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. അല്ലാഹുവിന്റെ മഹത്വത്തിന് ആയിരക്കണക്കിന് മനുഷ്യർ തങ്ങളുടെ മനസ്സും ശരീരവും വിട്ടു നല്കി ചാവേറാക്രമണത്തിന് തയ്യാറായി നില്‍ക്കുന്നുണ്ടെന്ന് നാഷിർ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കുരിശിന്റെ വിശ്വാസികളെയും അവരുടെ രാജ്യത്തെയും ആക്രമിക്കുന്നതിന് ഏതു മാർഗ്ഗവും അവലംഭിക്കുമെന്നും കുറിപ്പില്‍ പറയുന്നുണ്ട്. അമേരിക്ക, റഷ്യ, ഫ്രാൻസ്, ബ്രിട്ടൻ, കാനഡ, ബൽജിയം, ആസ്ട്രേലിയ, ഇറ്റലി തുടങ്ങി ഖലിഫ ഭരണത്തിൽ ഉൾപ്പെടാത്ത രാജ്യങ്ങളിലാണ് പുതിയ ആക്രമണ ഭീഷണി. ഐ.എസ് തീവ്രവാദികളുടെ പോരാട്ടം ക്രൈസ്തവ വിശ്വാസികളുടെ നേരെയാണെന്ന് തുറന്ന് പ്രഖ്യാപിക്കുന്ന ഓഡിയോ സന്ദേശം അടുത്തിടെ പുറത്തുവന്നിരിന്നു. ഈജിപ്തിലെ തങ്ങളുടെ ദൗത്യം മറ്റ് ഭൂഖണ്ഡങ്ങളിൽ തുടരുമെന്ന മുന്നറിയിപ്പാണ് ഈ സന്ദേശത്തില്‍ ഉള്ളത്. പൊതു സ്ഥലങ്ങളിലെ അക്രമസാധ്യത വിലയിരുത്തി മുസ്ളിം സഹോദരങ്ങൾ അത്തരം സ്ഥലങ്ങളിൽ പോകരുതെന്നും സന്ദേശത്തിലുണ്ട്. ക്രൈസ്തവരുടെ നേരെയുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ദേവാലയ സന്ദർശനമൊഴിവാക്കണമെന്ന് ഈജിപ്ഷ്യൻ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നല്കിയിരിന്നു. ക്രൈസ്തവ തീർത്ഥാടനത്തെ പ്രോത്സാഹിപ്പിച്ചിരുന്ന രാജ്യത്തു ഉണ്ടായ മുന്നറിയിപ്പില്‍ ഭീതിയില്‍ കഴിയുകയാണ് വിശ്വാസികള്‍.
Image: /content_image/TitleNews/TitleNews-2017-06-15-10:16:18.jpg
Keywords: ഐഎസ്

5174
Category: 1
Sub Category:
Heading: കർദ്ദിനാൾ മാർ ക്ലീമീസ് കാതോലിക്കാ ബാവ യുകെയിൽ: ലണ്ടൻ വിമാനത്താവളത്തിൽ ഊഷ്‌മള വരവേൽപ്പ്
Content: സീറോ മലങ്കര കത്തോലിക്കാ സഭയുടെ 17,18 തീയതികളിൽ നടക്കുന്ന ആറാമത് റീജിയന്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ മുഖ്യാതിഥിയായി സംബന്ധിക്കുവാനായി സീറോ മലങ്കര സഭയുടെ തലവനും പിതാവും ഭാരത്തിലെ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ അധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ക്ലീമിസ് കാത്തോലിക്കാ ബാവ ബുധനാഴ്ച ഉച്ചയ്ക്ക് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നു. മലങ്കരസഭയുടെ യു.കെ. കോര്‍ഡിനേറ്ററായ ഫാ. തോമസ് മടക്കമൂട്ടിലും വിവിധ മിഷനുകളിലെ അംഗങ്ങളും ചേര്‍ന്ന് അഭിവന്ദ്യ കര്‍ദ്ദിനാളിന് ഊഷ്മളമായ സ്വീകരണം നല്‍കി. ഇന്ന് (വ്യാഴാഴ്ച) വൈകിട്ട് 6.30-ന് മലങ്കര സഭയ്ക്ക് സ്വന്തമായുള്ള ലണ്ടനിലെ സെന്റ് ആന്‍സ് ദേവാലയത്തില്‍ (മാര്‍ ഈവാനിയോസ് സെന്റര്‍) കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. #{red->none->b-> വിലാസം : }# ST: ANNES CHURCH, MAR IVANOS CENTRE, DAGNEM RM 9 45U
Image: /content_image/News/News-2017-06-15-10:56:18.jpg
Keywords: ക്ളീ

5175
Category: 6
Sub Category:
Heading: യേശുവിന്‍റെ നാമത്തില്‍ നാം സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥന യേശുവിന്‍റെ പ്രാര്‍ത്ഥന ചെന്നെത്തിയ സ്ഥലത്തു ചെല്ലുന്നു
Content: "സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോട് ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങൾക്കു നൽകും" (യോഹ 16:23) #{red->n->b->യേശു ഏകരക്ഷകൻ: മെയ് 31}#
യേശുനാമത്തിന്റെ ശക്തിയെക്കുറിച്ച് അവിടുന്നുതന്നെ വ്യക്തമായി പഠിപ്പിക്കുന്നത് സുവിശേഷത്തിൽ നമ്മുക്കു കാണാം. അതുകൊണ്ട്, അവിടുത്തെ നാമത്തിൽ പ്രാർത്ഥിക്കുക എന്നതാണ് നമ്മുടെ പ്രാർത്ഥന ഫലപ്രദമാകാനുള്ള മാർഗ്ഗം. യേശുവിന്‍റെ നാമത്തില്‍ നാം സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥന യേശുവിന്‍റെ പ്രാര്‍ത്ഥന ചെന്നെത്തിയ സ്ഥലത്തു ചെല്ലുന്നു; സ്വര്‍ഗസ്ഥനായ പിതാവിന്‍റെ ഹൃദയത്തില്‍. യേശുവിനെ വിശ്വസിച്ചാല്‍ നമുക്ക് ഇക്കാര്യത്തില്‍ തീര്‍ച്ചയുണ്ടാകും. എന്തെന്നാല്‍, പാപംമൂലം അടയ്ക്കപ്പെട്ടിരിക്കുന്ന സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി യേശു വീണ്ടും തുറന്നു. യേശു ദൈവത്തിലേക്കുള്ള വഴിയാണ്. അതുകൊണ്ട് ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥനകള്‍ അവസാനിപ്പിക്കുന്നത് ഈ ശൈലി ഉപയോഗിച്ചാണ്: 'ഞങ്ങളുടെ കര്‍ത്താവായ യേശു ക്രിസ്തുവിലൂടെ ഞങ്ങള്‍ ഇക്കാര്യം യാചിക്കുന്നു'. ക്രിസ്തുവല്ലാതെ മറ്റൊരു മാര്‍ഗവും ക്രൈസ്തവ പ്രാര്‍ത്ഥനയ്ക്കില്ല. നമ്മുടെ പ്രാര്‍ത്ഥന സാമൂഹികമായാലും, വ്യക്തിഗതമായാലും, വാചികമായാലും, ആന്തരികമായാലും അതിനു പിതാവുമായി ബന്ധമുണ്ടാകുന്നത് നാം 'യേശുവിന്‍റെ നാമത്തില്‍' പ്രാര്‍ത്ഥിക്കുമ്പോള്‍ മാത്രമാണ്. നമ്മുടെ പിതാവായ ദൈവത്തോടു പ്രാര്‍ത്ഥിക്കാന്‍ പരിശുദ്ധാത്മാവു നമ്മെ പഠിപ്പിക്കുന്ന മാര്‍ഗം യേശുവിന്‍റെ പരിപാവനമായ മനുഷ്യ പ്രകൃതിയാണ്. ദൈവവചനത്താലും ആരാധനാഘോഷത്താലും പരിപുഷ്ടമായ സഭയുടെ പ്രാര്‍ത്ഥന കര്‍ത്താവായ യേശുവിനോടു പ്രാര്‍ത്ഥിക്കാന്‍ നമ്മെ പഠിപ്പിക്കുന്നു. സഭയുടെ പ്രാര്‍ത്ഥന സംബോധന ചെയ്യുന്നതു സര്‍വോപരി പിതാവിനെ ആണെങ്കിലും എല്ലാ ആരാധനക്രമ പാരമ്പര്യങ്ങളിലും ക്രിസ്തുവിനെ അഭിസംബോധന ചെയ്യുന്ന പ്രാര്‍ത്ഥനാരൂപങ്ങളും അതുള്‍ക്കൊള്ളുന്നു. സഭയുടെ പ്രാര്‍ത്ഥനയില്‍ ദൈവപുത്രന്‍, ദൈവവചനം, കര്‍ത്താവ്, രക്ഷകന്‍, ദൈവത്തിന്‍റെ കുഞ്ഞാട്, രാജാവ്, പ്രിയപുത്രന്‍, കന്യകാസുതന്‍, നല്ലയിടയന്‍, നമ്മുടെ ജീവന്‍, നമ്മുടെ വെളിച്ചം, നമ്മുടെ പ്രത്യാശ, നമ്മുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്, മനുഷ്യവംശത്തിന്‍റെ സ്നേഹിതന്‍... എന്നിങ്ങനെ ക്രിസ്തുവിനെ വിളിച്ചപേക്ഷിക്കുന്ന വിഭിന്ന പ്രാര്‍ത്ഥനാരൂപങ്ങള്‍ നമ്മുടെ അധരങ്ങളില്‍ വച്ചുതരുകയും ഹൃദയങ്ങളില്‍ രേഖപ്പെടുത്തുകയും ചെയ്യുന്നു. #{red->n->b->വിചിന്തനം}#
യേശുനാമത്തിന്റെ അത്ഭുതശക്തി തിരിച്ചറിഞ്ഞുകൊണ്ട് അവിടുത്തെ നാമത്തിൽ പ്രാർത്ഥിക്കുമ്പോൾ നമ്മുടെ പ്രാർത്ഥന ഫലവത്തായി മാറുന്നു. ആ പ്രാർത്ഥന യേശുവിന്‍റെ പ്രാര്‍ത്ഥന ചെന്നെത്തിയ സ്ഥലത്തു ചെല്ലുന്നു; അതായത്, സ്വര്‍ഗസ്ഥനായ പിതാവിന്‍റെ ഹൃദയത്തില്‍. ഏകരക്ഷകനായ യേശുവിനോടും, യേശുവിലൂടെയും, യേശുനാമത്തിലും പ്രാർത്ഥിക്കുവാൻ സാധിക്കുന്നവർ എത്രയോ ഭാഗ്യവാന്മാർ. ലോകം മുഴുവൻ ഈ വലിയ സത്യം തിരിച്ചറിയുവാൻ വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}#
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/Meditation/Meditation-2017-06-15-11:50:12.jpg