Content | പത്തനംതിട്ട: മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട രൂപത മുഖ്യവികാരി ജനറാളായി ഫാ. ജോണ്‍ തുണ്ടിയത്തിനെ (57) രൂപതാധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത നിയമിച്ചു. നിലവിൽ മലങ്കര കത്തോലിക്ക അസോസിയേഷൻ ദേശീയ ഡയറക്ടറും മൈലപ്ര തിരുഹൃദയ മലങ്കര കത്തോലിക്കാപള്ളി വികാരിയായും സേവനം ചെയ്യുന്നതിനിടെയാണ് പുതിയ നിയമനം.
ജൂലൈ അഞ്ചിന് അദ്ദേഹം ചുമതലയേൽക്കും. റോമിൽ സോഷ്യൽ കമ്യൂണിക്കേഷനിൽ ഉപരിപഠനം നടത്തിയിട്ടുള്ള അദ്ദേഹം തിരുവനന്തപുരം മാർ ബസേലിയോസ് എൻജിനിയറിംഗ് കോളജ് ബർസാർ ആയിരുന്നു. മുഖ്യവികാരി ജനറാളായ മോണ്‍. ജോസ് ചാമക്കാലായിൽ കോർ എപ്പിസ്കോപ്പ ഓമല്ലൂർ ആറ്റരികം സെന്റ് തോമസ് മൈനർ സെമിനാരിയുടെ റെക്ടറായി അഞ്ചിന് ചുമതലയേൽക്കും. |