Contents

Displaying 4921-4930 of 25101 results.
Content: 5206
Category: 1
Sub Category:
Heading: റമദാന്‍ മാസത്തില്‍ പാക്കിസ്ഥാനിലെ നിര്‍ധന ഇസ്ലാം മതസ്ഥര്‍ക്ക് ഭക്ഷണ വസ്തുക്കളുമായി ക്രൈസ്തവ സംഘടന
Content: കറാച്ചി: പാകിസ്ഥാനിലെ പര്‍വ്വതമേഖലയിലെ ഗ്രാമങ്ങളില്‍ വരള്‍ച്ചയും, ക്ഷാമവും കാരണം ദുരിതത്തില്‍ കഴിഞ്ഞിരുന്ന ഗ്രാമീണരായ ഇസ്ലാം മതസ്ഥര്‍ക്കിടയില്‍ സഹായഹസ്തവുമായി കത്തോലിക്കാ സന്നദ്ധ സംഘടനയായ കാരിത്താസ്. ഇക്കഴിഞ്ഞ ജൂണ്‍ 11നു സംഘടന പ്രദേശത്തെ ഇസ്ലാം മതസ്ഥര്‍ക്ക് ഭക്ഷണ പദാര്‍ഥങ്ങള്‍ അടങ്ങിയ സഞ്ചികള്‍ വിതരണം ചെയ്തു. ഏതാണ്ട് 2,000 രൂപയോളം (US $ 20) വിലവരുന്നതാണ് ഓരോ ഭക്ഷണ സഞ്ചിയും. വെള്ളപ്പൊക്കം, പ്രകൃതിദുരന്തങ്ങള്‍ തുടങ്ങിയ അവസരങ്ങളില്‍ മുന്‍കാലങ്ങളിലും പാക്കിസ്ഥാനിലെ കാരിത്താസ് വിഭാഗം ഈ മേഖലകളില്‍ സഹായവുമായി എത്തിയിരിന്നു. എന്നാല്‍ ഇതാദ്യമായാണ് റമദാന്‍ മാസത്തില്‍ ഭക്ഷണ സഞ്ചി വിതരണം ചെയ്യുന്നത്. കറാച്ചിയുടെ അതിര്‍ത്തിയിലുള്ള നിര്‍ധനരായ ഏതാണ്ട് 90-ഓളം കുടുംബങ്ങള്‍ക്കാണ് കാരിത്താസിന്റെ സഹായം ലഭിച്ചത്. ഒരുദിവസത്തേക്ക് വേണ്ട ഭക്ഷണസാധനങ്ങള്‍ നിറഞ്ഞ സഞ്ചിയായിരിന്നു ഓരോ കുടുംബത്തിനും ലഭിച്ചത്. മേഖലകളിലെ ജനങ്ങള്‍ വളരെ പാവപ്പെട്ടവരാണെന്നും, കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി പ്രദേശങ്ങളില്‍ മഴ ലഭിക്കാത്തതിനാല്‍ ഗ്രാമീണരുടെ കൃഷിയിടങ്ങളെല്ലാം കൃഷി ചെയ്യുവാന്‍ കഴിയാത്തവിധം തരിശായികിടക്കുകയാണെന്നും, നിത്യവൃത്തിക്കായി എല്ലാവരും കഷ്ടപ്പെടുകയാണെന്നും പാകിസ്ഥാനിലെ കാരിത്താസിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയായ മാന്‍ഷാ നൂര്‍ പറഞ്ഞു. റമദാന്‍ മാസത്തിന്റെ ആദ്യ ആഴ്ചയില്‍ത്തന്നെ ഗ്രാമീണര്‍ സഹായത്തിനായി തങ്ങളെ സമീപിച്ചുവെന്ന്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒട്ടും വൈകാതെ തന്നെ കാരിത്താസ് ഇവര്‍ക്ക് ഭക്ഷണസഞ്ചി വിതരണം ചെയ്യുവാന്‍ വേണ്ട ധനസമാഹരണം നടത്തുകയായിരുന്നു. കത്തോലിക്ക സംഘടനയുടെ സഹായം നോമ്പ് കാലത്ത് തങ്ങള്‍ക്ക് വലിയൊരനുഗ്രഹമായെന്ന് ഗ്രാമീണര്‍ ഒന്നടങ്കം പറഞ്ഞു.
Image: /content_image/TitleNews/TitleNews-2017-06-19-08:09:40.jpg
Keywords: പാക്കി, കാരി
Content: 5207
Category: 18
Sub Category:
Heading: പുതുവൈപ്പിനില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വിവേകപൂര്‍ണ്ണമായ സമീപനം ഉണ്ടാകണം: കര്‍ദിനാള്‍ ആലഞ്ചേരി
Content: കൊ​ച്ചി: പു​തു​വൈ​പ്പി​ലെ പാ​ച​ക​വാ​ത​ക സം​ഭ​ര​ണ കേ​ന്ദ്രം ഉ​യ​ര്‍​ത്തു​ന്ന ആ​ശ​ങ്ക​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ദേ​ശ​വാ​സി​ക​ള്‍ ന​ട​ത്തു​ന്ന സ​മ​ര​ത്തെ മ​ര്‍​ദ്ദ​ന​മു​റ​ക​ളി​ലൂ​ടെ അ​ടി​ച്ച​മ​ര്‍​ത്തു​ന്ന ശൈ​ലി സ​ര്‍​ക്കാ​രി​നു ഭൂ​ഷ​ണ​മ​ല്ലെന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വിവേകപൂര്‍ണ്ണമായ സമീപനം ഉണ്ടാകണമെന്നും സീ​റോ മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച് ബി​ഷപ്പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി. ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ പാ​ലി​ക്കാ​തെ​യാ​ണു പ്ലാ​ന്‍റി​ന്‍റെ നി​ര്‍​മാ​ണ​മെ​ന്നും സ​മ​ര​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി​യിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തി​ക​ച്ചും സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന പു​തു​വൈ​പ്പ് മേ​ഖ​ല​യി​ല്‍ പാ​ച​ക വാ​ത​ക സം​ഭ​ര​ണ കേ​ന്ദ്രം നി​ര്‍​മ്മി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു ജ​ന​ങ്ങ​ളി​ലു​ണ്ടാ​യി​ട്ടു​ള്ള ആ​ശ​ങ്ക​ക​ള്‍ ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്ക​പ്പെ​ട​ണം.പ​ദ്ധ​തി ത​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യു​യ​ര്‍​ത്തു​ന്ന​ത് എ​ന്ന നി​ല​യി​ലാ​ണു ജ​ന​ങ്ങ​ള്‍ സം​ഘ​ടി​ത​രാ​യി സ​മ​ര​രം​ഗ​ത്തേ​ക്കി​റ​ങ്ങി​യി​ട്ടു​ള്ള​ത്. 120 ദി​വ​സം പി​ന്നി​ട്ട സ​മ​ര​ത്തി​ലൂ​ടെ ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ള്‍ ന്യാ​യ​മാ​ണ്. ക​ട​ല്‍​ത്തീ​ര​ത്തു ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ വ​ലി​യ അ​ള​വി​ല്‍ പാ​ച​ക​വാ​ത​കം സം​ഭ​രി​ക്കു​ന്ന​തും വാ​ഹ​ന​ങ്ങ​ളി​ലേ​ക്കു പ​ക​ര്‍​ത്തു​ന്ന​തും നി​ര്‍​ദി​ഷ്ട പ്ലാ​ന്‍റിന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണെ​ന്നാ​ണു മ​ന​സി​ലാ​ക്കു​ന്ന​ത്. സ്വാ​ഭാ​വി​ക​മാ​യും ഇ​തു​യ​ര്‍​ത്തു​ന്ന അ​പ​ക​ട​സാ​ധ്യ​ത​ക​ള്‍ പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍ ഭീ​തി​യു​ണ​ര്‍​ത്തും. ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ പാ​ലി​ക്കാ​തെ​യാ​ണു പ്ലാ​ന്‍റി​ന്‍റെ നി​ര്‍​മാ​ണ​മെ​ന്നും സ​മ​ര​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന ഒ​രു സ​മ​ര​ത്തെ നി​ര്‍​ദ​യ​മാ​യി അ​ടി​ച്ച​മ​ര്‍​ത്തു​ന്ന​തു ജ​നാ​ധി​പ​ത്യ​ത്തി​നു പോ​ലും വെ​ല്ലു​വി​ളി​യു​യ​ര്‍​ത്തു​ന്നു. ജ​ന​കീ​യ​മാ​യ ഒ​രു സ​മ​ര​ത്തി​നു നേ​രെ പോ​ലീ​സ് ന​ട​ത്തു​ന്ന മ​ര്‍​ദ​ന​ത്തി​ല്‍ വീ​ണു​പോ​കു​ന്ന​വ​രു​ടെ​യും ചോ​ര​ചി​ന്തു​ന്ന​വ​രു​ടെ​യും കാ​ഴ്ച​ക​ള്‍ ആ​രെ​യും നൊ​മ്പ​ര​പ്പെ​ടു​ത്തു​ന്ന​താ​ണ്. പു​തു​വൈ​പ്പി​ല്‍ സ​മാ​ധാ​ന​മു​ണ്ടാകണമെന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു കൂ​ടു​ത​ല്‍ വി​വേ​ക​ത്തോ​ടെ​യു​ള്ള സ​മീ​പ​ന​മാ​ണ് ഉ​ണ്ടാ​കേ​ണ്ട​തെ​ന്നും മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി കൂട്ടിച്ചേര്‍ത്തു.
Image: /content_image/India/India-2017-06-19-09:10:36.jpg
Keywords: ആലഞ്ചേരി
Content: 5208
Category: 1
Sub Category:
Heading: ഇംഗ്ലണ്ടിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ സുരക്ഷ ശക്തമാക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം
Content: ലണ്ടന്‍: ഇംഗ്ലണ്ടിലെ ക്രിസ്ത്യന്‍ സഭകള്‍ ആരാധനക്കായി വരുന്ന വിശ്വാസികളുടെ സുരക്ഷക്കായി ദേവാലയങ്ങളിലേയും കത്തീഡ്രലുകളിലേയും സുരക്ഷാ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്ന് നാഷണല്‍ ചര്‍ച്ച് വാച്ചിന്റെ ഡയറക്ടറായ നിക്ക് ടോള്‍സണ്‍ മുന്നറിയിപ്പ് നല്‍കി. ഇംഗ്ലണ്ടില്‍ വര്‍ദ്ധിച്ചുവരുന്ന ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണങ്ങളുടെ വെളിച്ചത്തിലാണ് ദേവാലയ സുരക്ഷാകാര്യങ്ങളില്‍ വിദഗ്ദനായ അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്‌. അതേ സമയം ഇന്ന് ലണ്ടനിലെ ഫിൻസ്ബെറി പാർക്കിൽ ജനങ്ങൾക്കിടയിലേക്ക് അജ്ഞാതന്‍ വാഹനമോടിച്ചു കയറ്റി ഒരാൾ മരിച്ചു. സംഭവം ഭീകരാക്രമണമാണെന്ന്‍ പ്രധാനമന്ത്രി തെരേസ മേ സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ആരാധനാസ്ഥലങ്ങളില്‍ പലപ്പോഴും സുരക്ഷാസംവിധാനങ്ങള്‍ അവഗണിക്കപ്പെട്ട നിലയിലായിരിക്കുമെന്നും ഇതിനാല്‍ ഇക്കാര്യത്തില്‍ സഭാനേതാക്കളും, ദേവാലയ മേല്‍നോട്ടക്കാരും വേണ്ട നടപടികള്‍ കൈകൊള്ളണമെന്നും നിക്ക് ടോള്‍സണ്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. യു‌കെയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ദേവാലയങ്ങളും, കത്തീഡ്രലുകളും തീവ്രവാദികളുടെ ആക്രമണങ്ങളുടെ ലക്ഷ്യമാകുവാനുള്ള സാധ്യത വളരെകൂടുതലാണെന്ന്‍ അദ്ദേഹം പറഞ്ഞു. അതേസമയം ഭീകരാക്രമണ സാധ്യതകളെ മുന്‍കൂട്ടിക്കണ്ട് 'ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്' മെട്രോപ്പോളീറ്റന്‍ പോലീസുമായി സഹകരിച്ച് കൂടുതല്‍ മെച്ചപ്പെട്ട സുരക്ഷാസംവിധാനങ്ങള്‍ക്ക് പദ്ധതി തയാറാക്കി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച ഇംഗ്ലീഷ് സഭ തങ്ങളുടെ ദേവാലയം സന്ദര്‍ശിക്കുന്നവര്‍ക്കും, ജീവനക്കാര്‍ക്കുമായി ചില സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. തങ്ങള്‍ സുരക്ഷയെ വളരെ ഗൗരവമായിട്ടാണ് കണ്ടിരിക്കുന്നതെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ദേവാലയങ്ങളുടേയും, കത്തീഡ്രലുകളുടേയും ഡയറക്ടറായ ബെക്കി ക്ലാര്‍ക്ക് പറഞ്ഞു. ഈ മാസമാദ്യം ലണ്ടന്‍ ബ്രിഡ്ജില്‍ ആള്‍ക്കൂട്ടത്തിലേക്ക് വാന്‍ ഓടിച്ചു കയറ്റി ഭീകരര്‍ ആക്രമണം നടത്തിയിരിന്നു. ഇതില്‍ എട്ടുപേരാണ് കൊല്ലപ്പെട്ടത്. വാനില്‍ നിന്ന് ചാടിയിറങ്ങിയ ഭീകരര്‍, ജനങ്ങളെയും പോലീസ് ഉദ്യോഗസ്ഥരേയും കുത്തിയും വെട്ടിയും പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ ഒട്ടേറെപ്പേർക്കു പരുക്കേറ്റിരിന്നു. കൂടാതെ അരിയാന ഗ്രാൻഡെയുടെ സംഗീതപരിപാടിക്കിടെ മാഞ്ചസ്റ്ററിലുണ്ടായ ആക്രമണത്തിൽ 20 പേരാണു കൊല്ലപ്പെട്ടത്.
Image: /content_image/TitleNews/TitleNews-2017-06-19-10:07:07.jpeg
Keywords: ഇംഗ്ല
Content: 5209
Category: 1
Sub Category:
Heading: വിശ്വാസ തീക്ഷ്ണതയാല്‍ ജീവിതം ധന്യമാക്കിയ 7 പേരുടെ നാമകരണ നടപടികള്‍ക്ക് അംഗീകാരം
Content: വത്തിക്കാന്‍ സിറ്റി: ഫാസിസത്തിനെതിരെ ശക്തമായി നിലകൊള്ളുകയും ജയില്‍ ക്യാമ്പില്‍ ക്രൂരമര്‍ദ്ദനങ്ങളേറ്റു വാങ്ങി മരണം വരിക്കുകയും ചെയ്ത ധന്യന്‍ തെരോസിയോ ഒലിവെല്ലിയുള്‍പ്പെടെയുള്ള ഏഴ് പേരുടെ നാമകരണ നടപടികള്‍ക്കു മാര്‍പാപ്പ അംഗീകാരം നല്‍കി. നാമകരണ നടപടികള്‍ക്കുള്ള തിരുസംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ആഞ്ചലോ അമാട്ടോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മാര്‍പാപ്പ നാമകരണത്തിന് അംഗീകാരം നല്‍കിയത്. ശക്തമായ വിശ്വാസത്താല്‍ ഫാസിസ്റ്റ് നടപടികള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തിയ തെരോസിയോ ഒലിവെല്ലിയുടെ രക്തസാക്ഷിത്വവും ശേഷിക്കുന്ന ആറുപേരുടെ വീരോചിത പുണ്യങ്ങളുമാണ് അംഗീകരിക്കപ്പെട്ടത്. 1916-ല്‍ ആണ് തെരോസിയോ ഒലിവെല്ലി ജനിച്ചത്. നിയമത്തില്‍ ബിരുദം നേടിയ ഒലിവെല്ലി, രണ്ടാം ലോക മഹായുദ്ധകാലത്തും സ്പാനിഷ് ആഭ്യന്തര യുദ്ധം നടക്കുന്ന സമയത്തും സൈന്യത്തില്‍ സേവനം ചെയ്തിരുന്നു. യുദ്ധത്തിനിടെ ബെനിറ്റോ മുസോളിനിയുടെ ഫാസിസ്റ്റ് നയങ്ങളില്‍ അദ്ദേഹം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. ഇതിനിടെ കത്തോലിക്കാ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ഒരു പത്രം തന്നെ അദ്ദേഹം ആരംഭിച്ചു. തീവ്രഫാസിസ നിയമപ്രകാരം യഹൂദരെ നാടുകടത്തലിന് വിധേയമാക്കിയ സമയത്ത് അദ്ദേഹം മാധ്യമപ്രവര്‍ത്തം പൂര്‍ണ്ണമായും ഉപേക്ഷിച്ച് മിലാനിലെ ഇറ്റാലിയന്‍ റെസിസ്റ്റന്റ് സംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തനമാരംഭിച്ചു. ഇതിനെ തുടര്‍ന്നു അതിക്രൂരപീഡനങ്ങളാണ് ഒലിവെല്ലിയ്ക്ക് നേരിടേണ്ടി വന്നത്. മരണത്തെ മുഖാമുഖം കണ്ട അനവധി അവസരങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടായി. 1945-ല്‍ ജര്‍മ്മനിയിലെ ഒരു ക്യാമ്പില്‍ കഴിയവേ ഉക്രേനിയന്‍ അഭയാര്‍ത്ഥിയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ തടഞ്ഞ സമയത്ത് ഉദരത്തിനേറ്റ പ്രഹരംമൂലമാണ് ഒലിവെല്ലി മരണപ്പെട്ടത്. 1988-ല്‍ ആണ് ഇദ്ദേഹത്തിന്റെ നാമകരണ നപടികള്‍ ഔദ്യോഗികമായി ആരംഭിച്ചത്. തെരോസിയോ ഒലിവെല്ലിയെ കൂടാതെ പോര്‍ച്ചുഗല്‍ സ്വദേശിയായ ബിഷപ്പ് അന്തോണിയൊ ജൊസേജ് സൂസ ബറോസൊ, യേശുവിന്‍റെ തിരുഹൃദയത്തിന്‍റെ സഹോദരികള്‍ എന്ന സന്ന്യാസിനി സമൂഹത്തിന്‍റെ സ്ഥാപകനും മെത്രാനുമായ ഹെസു ലോപെസ് യി ഗൊണ്‍സാലെസ്, ഇറ്റലിയില്‍ ഫ്രാന്‍സിസ്ക്കന്‍ സമൂഹാംഗമായിരുന്ന ബിഷപ്പ് അഗോസ്തീനൊ എര്‍ണേസ്തൊ കസ്ത്രീല്ലൊ, ഇറ്റലി സ്വദേശി തന്നെയായ കപ്പൂച്ചിന്‍ വൈദികന്‍ ജാക്കൊമൊ ദ ബല്‍ദുവീന, ടൂറിനിലെ വിശുദ്ധ ത്രേസ്യയുടെ കര്‍മ്മലീത്താസഹോദരികള്‍ എന്ന സന്ന്യാസിനിസമൂഹത്തിന്‍റെ സ്ഥാപകയായ ഇറ്റലി സ്വദേശിനി മരിയ ദേലി ആഞ്ചലി, മെക്സിക്കന്‍ സന്യാസിനി ഹുമില്‍ദാ പത്ലാന്‍ സാഞ്ചസ് എന്നിവരുടെ നാമകരണത്തിനാണ് മാര്‍പാപ്പ അംഗീകാരം നല്‍കിയത്.
Image: /content_image/TitleNews/TitleNews-2017-06-19-12:43:42.jpeg
Keywords: നാമകരണ
Content: 5210
Category: 6
Sub Category:
Heading: ക്രിസ്തു തുറന്നു കൊടുത്താൽ പിന്നെ ആർക്കും അടയ്ക്കാൻ സാധ്യമല്ല
Content: "യേശു അവരെ സമീപിച്ച്, അരുളിച്ചെയ്തു: സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നൽകപ്പെട്ടിരിക്കുന്നു" (മത്തായി 28:18) #{red->n->b->യേശു ഏകരക്ഷകൻ: ജൂൺ 16}# <br> ദൈവികപരിപാലനയെപ്പറ്റി എല്ലാ മതങ്ങളും തന്നെ പഠിപ്പിക്കുന്നുണ്ട്. എന്നാൽ ബൈബിളിൽ നാം കാണുന്ന ദൈവികപരിപാലന ഇതിൽനിന്നെല്ലാം വളരെ വ്യത്യസ്തവും സവിശേഷവുമാണ്. ക്രിസ്തുവിൽ വിശ്വസിക്കുന്നതിലൂടെ ഈ ദൈവികപരിപാലന സവിശേഷമാംവിധം വ്യക്തിപരമായി മാറുന്നു. വിശ്വാസത്തിലൂടെയും, പ്രാർത്ഥനയിലൂടെയും, കൂദാശകളിലൂടെയും, കാരുണ്യപ്രവർത്തികളിലൂടെയും ഒരു ക്രൈസ്തവൻ വ്യക്തിപരമായി ലോകരക്ഷകനായ ക്രിസ്തുവിന്റെ കരം പിടിച്ചുനടക്കുന്നു. അവൻ വീഴുമ്പോൾ അവനെ താങ്ങുന്നത് ക്രിസ്തുവാണ്; അവൻ തളരുമ്പോൾ അവനെ കൈകളിൽ വഹിക്കുന്നത് ക്രിസ്തുവാണ്; അവൻ കരയുമ്പോൾ അവന്റെ കണ്ണീർ തുടയ്ക്കുന്നതും ക്രിസ്തുതന്നെ. ഒരു ക്രൈസ്തവവിശ്വാസി തന്റെ ജീവിതത്തിന്റെ പ്രതിസന്ധികളിൽ ഒരിക്കലും തളരുകയോ നിരാശപ്പെടുകയോ ചെയ്യേണ്ടതില്ല. കാരണം അവന്റെ ജീവിതവിജയത്തിനു വേണ്ടി തുറക്കേണ്ട വാതിലുകൾ തുറക്കുന്നതും അടയ്‌ക്കേണ്ട വാതിലുകൾ അടയ്ക്കുന്നതും ക്രിസ്തുതന്നെയാണ്. അവിടുന്ന് തുറന്നു കൊടുത്താൽ പിന്നെ ആർക്കും അടയ്ക്കാൻ സാധ്യമല്ലന്നും അവിടുന്ന് അടച്ചാൽ പിന്നെ ആർക്കും തുറക്കാനും സാധിക്കുകയില്ലന്നും വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു (വെളിപാട് 3:7). തന്‍റെ മക്കളുടെ നിസ്സാരാവശ്യങ്ങളില്‍ പോലും ശ്രദ്ധ പതിപ്പിക്കുന്ന സ്വര്‍ഗീയ പിതാവിന്‍റെ പരിപാലനയ്ക്കു ശിശുസഹജമായ ദൃഢവിശ്വാസത്തോടെ നാം നമ്മെത്തന്നെ വിട്ടുകൊടുക്കണമെന്നാണ് യേശു ആവശ്യപ്പെടുന്നത്: "അതിനാല്‍ എന്തു ഭക്ഷിക്കും, എന്തു പാനം ചെയ്യും, എന്തു ധരിക്കും എന്നു വിചാരിച്ചു നിങ്ങള്‍ ആകുലരാകേണ്ട... നിങ്ങള്‍ക്കിവയെല്ലാം ആവശ്യമാണെന്നു നിങ്ങളുടെ സ്വര്‍ഗീയപിതാവ് അറിയുന്നു. നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും" (മത്തായി 6:31-33). #{red->n->b->വിചിന്തനം}# <br> തന്റെ മരണത്തിലൂടെ, ആധിപത്യങ്ങളുടെയും ശക്തികളുടെയും മേൽ ജൈത്രയാത്ര നടത്തുകയും, മരണത്തെ കീഴടക്കുകയും, സ്വർഗ്ഗത്തെ സമ്പന്നമാക്കുകയും ചെയ്ത യേശുക്രിസ്തുവിൽ വിശ്വസിക്കുക. സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും നൽകപ്പെട്ടിരിക്കുന്ന അവിടുത്തേക്ക്, നമ്മുടെ ഈ ലോകജീവിതത്തിന്റെ മേലും മരണാനന്തര ജീവിതത്തിന്റെ മേലുമുള്ള സർവ്വ അധികാരവും നൽകപ്പെട്ടിരിക്കുന്നു. അവിടുത്തെ കരം പിടിച്ചു നടക്കുന്ന ഒരു ക്രൈസ്തവവിശ്വാസി എന്തിനു മറ്റു ലോകശക്തികളെയും, വിപരീത സാഹചര്യങ്ങളെയും ഭയപ്പെടണം? #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Meditation/Meditation-2017-06-19-13:19:15.jpeg
Keywords: യേശു,ക്രിസ്തു
Content: 5211
Category: 1
Sub Category:
Heading: മുന്‍ ബോംബെ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഇവാന്‍ ഡയസ് ദിവംഗതനായി
Content: മും​ബൈ: മു​ൻ ബോംബെ ആ​ർ​ച്ച് ബി​ഷപ്പും സുവിശേഷവൽക്കരണത്തിനു വേണ്ടിയുളള വത്തിക്കാൻ തിരുസംഘത്തിന്റെ മുൻ പ്രീഫെക്ടുമായിരിന്ന ക​ർ​ദി​നാ​ൾ ഇ​വാ​ൻ ഡ​യ​സ് ദിവംഗതനായി. 81 വയസ്സായിരിന്നു. തി​ങ്ക​ളാ​ഴ്ച രാത്രി എ​ട്ടി​ന് റോ​മി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ അന്ത്യം. ഇക്കാര്യം ബോം​ബെ അ​തി​രൂ​പ​ത പ്ര​സ്താ​വ​ന​യി​ലൂടെയാണ് അറിയിച്ചത്. 1936 ഏ​പ്രി​ൽ 14ന് ​മും​ബൈ​യി​ൽ ജ​നി​ച്ച ഇ​വാ​ൻ ഡ​യ​സ്1958 ഡി​സം​ബ​ർ എ​ട്ടി​നാണ് വൈദികനായി അഭിഷിക്തനായത്. 1982ന് ​ഘാ​ന​യി​ലെ അ​പ്പ​സ്തോ​ലി​ക് പ്രോ​ നു​ണ്‍​ഷ്യോ​യും റൂ​സി​ബി​ഡി​റി​ലെ സ്ഥാ​നി​ക ആ​ർ​ച്ച് ബി​ഷ​പ്പു​മാ​യി അദ്ദേഹത്തെ മാ​ർ​പാ​പ്പ നി​യ​മി​ച്ചു. ഇ​തി​നി​ടെ റോ​മി​ലെ പൊ​ന്തി​ഫി​ക്ക​ൽ ലാ​റ്റെ​റ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് ഇ​വാ​ൻ ഡ​യ​സ് കാ​ന​ൻ ലോ​യി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി. 1996 ന​വം​ബ​ർ എ​ട്ടി​നാണ് ​ഇവാ​ൻ ഡ​യ​സ് ബോം​ബെ ആ​ർ​ച്ച് ബി​ഷ​പ്പാ​യി നി​യ​മി​ത​നാ​യത്. 2001ൽ ​ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ അദ്ദേഹത്തെ ക​ർ​ദി​നാ​ളാ​യി ഉ​യ​ർ​ത്തി. 2006-2011 കാലയളവിലാണ് അദ്ദേഹം സു​വി​ശേ​ഷ​വ​ത്ക​ര​ണ​ത്തി​നു​ള്ള വ​ത്തി​ക്കാ​ൻ തി​രു​സം​ഘ​ത്തി​ന്‍റെ പ്രീ​ഫെ​ക്ടാ​യി പ്രവര്‍ത്തിച്ചത്. 2013-ല്‍ ഫ്രാന്‍സിസ് പാപ്പയെ തിരഞ്ഞെടുത്ത കോണ്‍ക്ലേവില്‍ ക​ർ​ദി​നാ​ൾ ഇ​വാ​ൻ ഡ​യ​സ് പങ്കെടുത്തിരിന്നു. ക​ർ​ദി​നാ​ളിന്റെ മൃതസംസ്കാരം പിന്നീട് നടക്കും.
Image: /content_image/TitleNews/TitleNews-2017-06-20-03:35:50.jpg
Keywords: ദിവംഗ, കാലം
Content: 5212
Category: 18
Sub Category:
Heading: കര്‍ദിനാള്‍ ഇവാന്‍ ഡയസ് സഭയിലെ അതികായനായ അജപാലകശ്രേഷ്ഠന്‍: മാര്‍ ആലഞ്ചേരി
Content: കൊച്ചി: സാര്‍വത്രികസഭയിലെ അതികായനായൊരു അജപാലകശ്രേഷ്ഠനായിരുന്നു കാലം ചെയ്ത കര്‍ദിനാള്‍ ഇവാന്‍ ഡയസെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. ജനതകളുടെ സുവിശേവത്കരണത്തിനു വേണ്ടിയുള്ള തിരുസംഘത്തിന്റെ പ്രീഫെക്ടും ബോംബെ അതിരൂപതയുടെ മുന്‍ ആര്‍ച്ച്ബിഷപ്പുമായിരുന്ന കര്‍ദിനാള്‍ ഇവാന്‍ ഡയസിന്റെ ദേഹവിയോഗത്തില്‍ അനുശോചനവും ദുഖവും രേഖപ്പെടുത്തുന്നു. സഭയുടെ നയതന്ത്ര കാര്യാലയങ്ങളിലും വത്തിക്കാന്‍ കൂരിയായിലും അദ്ദേഹം നിര്‍വഹിച്ച വിശിഷ്ടസേവനങ്ങള്‍ സാര്‍വത്രിക സഭാചരിത്രത്തില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞിട്ടുണ്ട്. തികഞ്ഞ മനുഷ്യസ്‌നേഹിയും ദൈവഭക്തനുമായിരുന്നു കര്‍ദിനാള്‍. അദ്ദേഹത്തിന്റെ ഉപദേശങ്ങളും നിര്‍ദേശങ്ങളും മാര്‍പാപ്പമാരുടെ സഭാനേതൃത്വ ശുശ്രൂഷയ്ക്കു തന്നെ സഹായകമായിട്ടുണ്ടെന്നും മേജര്‍ ആര്‍ച്ച്ബിഷപ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Image: /content_image/India/India-2017-06-20-04:00:46.jpg
Keywords: ഇവാന്‍
Content: 5213
Category: 18
Sub Category:
Heading: കെ‌സി‌ബി‌സി കമ്മീഷന്‍ സെക്രട്ടറിമാര്‍ ചുമതലയേറ്റു
Content: കൊ​​​ച്ചി: കെ​​​സി​​​ബി​​​സി​​​യു​​​ടെ മ​​​താ​​​ന്ത​​​ര​​​സം​​​വാ​​​ദ​​​ത്തി​​​നും സ​​​ഭൈ​​​ക്യ​​​ത്തി​​​നു​​​മാ​​​യു​​​ള്ള ക​​​മ്മീ​​​ഷ​​​ന്‍റെ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി റ​​​വ. ഡോ. ​​​പ്ര​​​സാ​​​ദ് ജോ​​​സ​​​ഫ് തെ​​​രു​​​വ​​​ത്തും ദൈ​​​വ​​​ശാ​​​സ്ത്ര ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി റ​​​വ. ഡോ. ​​​സ്റ്റാ​​​ൻ​​​ലി മാ​​​തി​​​ര​​​പ്പി​​​ള്ളി​​​യും ചു​​​മ​​​ത​​​ല​​​യേ​​​റ്റു. കൊ​​​ല്ലം രൂ​​​പ​​​ത​​​യി​​​ലെ പ​​​ട​​​പ്പ​​​ക്ക​​​ര ഇ​​​ട​​​വ​​​കാം​​​ഗ​​​മായ ഡോ. ​​പ്രസാദ് തെ​​​രു​​​വ​​​ത്ത് ആ​​​ലു​​​വ സേ​​​ക്ര​​​ട്ട് ഹാ​​​ർ​​​ട്ട് ഫി​​​ലോ​​​സ​​​ഫി കോ​​​ള​​​ജ് റെ​​​ക്ട​​​റും സെ​​​മി​​​നാ​​​രി​​​ക​​​ളി​​​ൽ പ്ര​​​ഫ​​​സ​​​റു​​​മാ​​​ണ്. ​​​മഞ്ഞു​​​മ്മ​​​ൽ ക​​​ർ​​​മ​​​ലീ​​​ത്താ സ​​​ഭ​​​യു​​​ടെ പ്രൊ​​​വി​​​ൻ​​​ഷ്യാ​​​ളാ​​​യി​​​ സേവനം ചെയ്തിരിന്നു. പി​​​ഒ​​​സി പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​മാ​​​യ താ​​​ല​​​ന്ത് മാ​​​സി​​​ക​​​യു​​​ടെ ചീ​​​ഫ് എ​​​ഡി​​​റ്റ​​​ർ, വി​​​വി​​​ധ സെ​​​മി​​​നാ​​​രി​​​ക​​​ളി​​​ലെ പ്ര​​​ഫ​​​സ​​​ർ, അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ പാ​​​സ്റ്റ​​​റ​​​ൽ മി​​​നി​​​സ്റ്റ​​​റി കോ ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൽ സേവനം ചെയ്യുന്നയാളാണ് റ​​​വ.​ ഡോ. ​​സ്റ്റാ​​​ൻ​​​ലി മാ​​​തി​​​ര​​​പ്പി​​​ള്ളി. വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​മാ​​​യ അദ്ദേഹം എ​​​ള​​​ങ്കു​​​ന്ന​​​പ്പു​​​ഴ സെ​​​ന്‍റ് സെ​​​ബാ​​​സ്റ്റ്യ​​​ൻ​​സ് ഇ​​​ട​​​വ​​​കാം​​​ഗ​​​മാ​​​ണ്.
Image: /content_image/India/India-2017-06-20-08:08:23.jpg
Keywords: കെ‌സി‌ബി‌സി
Content: 5214
Category: 18
Sub Category:
Heading: കൊച്ചിയില്‍ മദ്യവിരുദ്ധ സമിതിയുടെ നില്‍പ്പ് സമരം
Content: കൊ​​​ച്ചി: സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മ​​​ദ്യ​​​ന​​​യ​​​ത്തി​​​നെ​​​തി​​രേ കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി​​​യു​​​ടെ​​​യും കേ​​​ര​​​ള മ​​​ദ്യ​​​വി​​​രു​​​ദ്ധ ഏ​​​കോ​​​പ​​​ന സ​​​മി​​​തി​​​യു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കൊ​​​ച്ചി​​​യി​​​ൽ നി​​​ൽ​​​പു​​​സ​​​മ​​​രം ന​​​ട​​​ത്തി. എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍​ഹാ​​​ളി​​​നു മു​​​ന്നി​​​ല്‍ രാവിലെ 11 മുതലായിരിന്നു സമരം. നില്‍പ്പ് സമരം പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ സി.​​​ആ​​​ർ. നീ​​​ല​​​ക​​​ണ്ഠ​​​ൻ ഉദ്ഘാടനം ചെയ്തു. പു​​​തി​​​യ ബാ​​​റു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കാ​​​തി​​​രി​​​ക്കു​​​ക, പൂ​​​ട്ടി​​​യ ബാ​​​റു​​​ക​​​ൾ തു​​​റ​​​ക്കാ​​​തി​​​രി​​​ക്കു​​​ക, പ​​​ഞ്ചാ​​​യ​​​ത്തീ​​രാ​​​ജ്-​​ന​​​ഗ​​​ര​​​പാ​​​ലി​​​കാ ബി​​​ല്ലി​​​ലെ 232, 447 വ​​​കു​​​പ്പു​​​ക​​​ൾ പു​​​നഃസ്ഥാ​​​പി​​​ക്കു​​​ക, മ​​​ദ്യ​​​ല​​​ഭ്യ​​​ത​​​യും ഉ​​​പ​​​ഭോ​​​ഗ​​​വും കു​​യ്ക്കു​​​മെ​​​ന്ന എ​​​ൽ​​​ഡി​​​എ​​​ഫ് പ്ര​​​ക​​​ട​​​ന​​പ​​​ത്രി​​​ക​​​യി​​​ലെ വാ​​​ഗ്ദാ​​​നം പാ​​​ലി​​​ക്കു​​​ക, ഘ​​​ട്ടം​​ഘ​​​ട്ട​​​മാ​​​യി മ​​​ദ്യ​​​നി​​​രോ​​​ധ​​​നം ന​​​ട​​​പ്പാ​​​ക്കു​​​ക എ​​​ന്നീ ആ​​​വ​​​ശ്യ​​​ങ്ങ​​​ളു​​​ന്ന​​​യി​​​ച്ചാ​​​യി​​​രു​​​ന്നു സ​​​മ​​​രം. മ​​​ദ്യ​​​വി​​​രു​​​ദ്ധ ഏ​​​കോ​​​പ​​​ന​​​സ​​​മി​​​തി സം​​​സ്ഥാ​​​ന ചെ​​​യ​​​ർ​​​മാ​​​ൻ ജ​​​സ്റ്റീ​​​സ് പി.​​​കെ. ഷം​​​സു​​​ദ്ദീ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മ​​​ദ്യ​​​ന​​​യം മു​​​ത​​​ലാ​​​ളി​​​മാ​​​രെ സ​​​ഹാ​​​യി​​​ക്കാ​​​നുള്ള​​താ​​​ണെ​​​ന്ന് സി.​​​ആ​​​ർ. നീ​​​ല​​​ക​​​ണ്ഠ​​​ൻ ഉദ്ഘാടന പ്രസംഗത്തില്‍ പ​​​റ​​​ഞ്ഞു. മ​​​ദ്യ​​​ല​​​ഭ്യ​​​ത​​​യും ഉ​​​പ​​​ഭോ​​​ഗ​​​വും കു​​​റ​​​ച്ചു​​​കൊ​​​ണ്ടു​​​വ​​​രു​​​മെ​​​ന്ന വാ​​​ഗ്ദാ​​​ന​​​ത്തി​​​ന്‍റെ ലം​​​ഘ​​​ന​​​മാ​​​ണ് സ​​​ർ​​​ക്കാ​​​ർ മ​​​ദ്യ​​​ന​​​യമെന്നും അ​​​ദ്ദേ​​​ഹം കൂട്ടിച്ചേര്‍ത്തു. സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ചാ​​​ർ​​​ളി പോ​​​ൾ, കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ.​​​ജേ​​​ക്ക​​​ബ് വെ​​​ള്ള​​​മ​​​രു​​​തു​​​ങ്ക​​​ൽ, സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി പ്ര​​​സാ​​​ദ് കു​​​രു​​​വി​​​ള, ഫാ.​ ​​സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ട്ട​​​പ്പ​​​റ​​​ന്പി​​​ൽ, ഫാ.​​​ജോ​​​ർ​​​ജ് നേ​​​രേ​​​വീ​​​ട്ടി​​​ൽ, ഫാ. ​​​ജേ​​​ക്ക​​​ബ് മ​​​ണ്ണാ​​​റ​​​പ്രാ​​​യി​​​ൽ കോ​​​റെ​​​പ്പി​​​സ് കോ​​​പ്പ, റ​​​വ.​ ഡോ. ​​ദേ​​​വ​​​സി പ​​​ന്ത​​​ലൂ​​​ക്കാ​​​ര​​​ൻ, ഫാ.​ ​​പീ​​​റ്റ​​​ർ ഇ​​​ല്ലി​​​മൂ​​​ട്ടി​​​ൽ കോ​​​റെ​​​പ്പി​​​സ്കോ​​​പ്പ, ഫാ.​ ​​പോ​​​ൾ കാ​​​രാ​​​ച്ചി​​​റ, ടി.​​​എം.​ വ​​​ർ​​​ഗീ​​​സ്, പ്ര​​​ഫ.​ കെ.​​​കെ.​ കൃ​​​ഷ്ണ​​​ൻ, ജോ​​​ണ്‍​സ​​​ണ്‍ പാ​​​ട്ട​​​ത്തി​​​ൽ, സി​​​സ്റ്റ​​​ർ ആ​​​ൻ, സു​​​ലൈ​​​മാ​​​ൻ മൗ​​​ല​​​വി, ഫാ.​ ​​വ​​​ർ​​​ഗീ​​​സ് ക​​​ണ്ട​​​ത്തി​​​ൽ, ആ​​​ഗ്ന​​​സ് സെ​​​ബാ​​​സ്റ്റ്യ​​​ൻ, ചാ​​​ണ്ടി ജോ​​​സ്, കു​​​രു​​​വി​​​ള മാ​​​ത്യൂ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. പു​​​തി​​​യ മ​​​ദ്യ​​​ന​​​യം പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രു​​​ന്ന ജൂ​​​ലൈ ഒ​​​ന്നി​​​നു വ​​​ഞ്ച​​​നാ ദി​​​ന​​​വും ക​​​രി​​​ദി​​​ന​​​വു​​​മാ​​​യി ആ​​​ച​​​രി​​​ക്കാ​​​ൻ സ​​​മ്മേ​​​ള​​​നം തീ​​​രു​​​മാ​​​നി​​​ച്ചു.
Image: /content_image/India/India-2017-06-20-08:17:40.jpg
Keywords: മദ്യ
Content: 5215
Category: 1
Sub Category:
Heading: സ്നേഹവും സാഹോദര്യവും മതങ്ങൾക്ക് അതീതമാണെന്ന് ഫ്രാൻസിസ് മാർപാപ്പ
Content: വത്തിക്കാൻ: സ്നേഹവും സാഹോദര്യവും മതങ്ങൾക്ക് അതീതമാണെന്നും; മതങ്ങൾക്കായി വിപ്ലവങ്ങളെയും, വിപ്ലവങ്ങൾക്കായി മതങ്ങളെയും വലിച്ചിഴയ്ക്കരുതെന്നും ഫ്രാൻസിസ് മാർപാപ്പ. റോമൻ രൂപതയുടെ കീഴിലുള്ള ഇടവകകളിൽ അഭയം നല്കിയ അഭയാർത്ഥികളെ സന്ദർശിക്കവേയാണ് മാർപാപ്പ ഇപ്രകാരം പറഞ്ഞത്. സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ നടന്ന കൂടിക്കാഴ്ച്ചയിൽ, അഭയാർത്ഥികൾ നേരിടുന്ന വെല്ലുവിളികൾ മാർപ്പാപ്പ ചോദിച്ചറിഞ്ഞു. സ്വന്തം രാജ്യത്തു നിന്നും പലായനം ചെയ്യുന്നവർക്കു നേരെയുള്ള അവഗണനയും കലാപങ്ങളും, അതോടൊപ്പം പലായനത്തിനിടയിൽ സംഭവിക്കുന്ന മരണങ്ങളും മൂലം അതിരൂക്ഷമാണ് അഭയാർത്ഥി പ്രശ്നം. 2017-ൽ ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്ത ലോക അഭയാർത്ഥി ദിനമാണ് ജൂൺ 20. അതിനു മുന്നോടിയായിട്ടാണ് ഫ്രാൻസിസ് മാർപാപ്പ അഭയാർത്ഥികളെ സന്ദർശിച്ചത്. ഈ അവസരത്തിൽ മതഭേദം കൂടാതെ അഭയാർത്ഥികളെ സ്വീകരിക്കാൻ മാർപാപ്പ ആഹ്വാനം ചെയ്തു. സിറിയാ, ഇറാഖ്, ലിബിയ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ അഭയാർത്ഥികളുടെ ആശാ കേന്ദ്രമാണ് ഇറ്റലി. 2016 ൽ മാത്രം രണ്ടു ലക്ഷത്തോളം പേർ ഇറ്റലിയിൽ അഭയം പ്രാപിച്ചു. ഇടവകകൾ ഓരോ അഭയാർത്ഥി കുടുംബങ്ങളെയെങ്കിലും സ്വീകരിക്കണമെന്ന മാർപ്പാപ്പയുടെ നിർദേശപ്രകാരം, യൂറോപ്പിലെ എല്ലാ ഇടവകകളിലുമായി 121 കുടുംബങ്ങൾക്ക് ആദ്യ ഘട്ടത്തിൽ അഭയം നല്കി. 'ഞാൻ പരദേശിയായിരുന്നു;നിങ്ങളെന്നെ സ്വീകരിച്ചു', 'അഭയാർത്ഥികൾക്കായി എന്റെ ഭവനത്തിലൊരിടം' എന്നിങ്ങനെ രണ്ടു പദ്ധതികൾ വഴിയാണ് അഭയാർത്ഥികൾക്കായി പാർപ്പിടം സജമാക്കിയത്. ഇങ്ങനെ അഭയം നല്കുന്ന കുടുംബങ്ങൾക്കു അഭയാർത്ഥി പ്രശ്നങ്ങളെ നേരിടാനുള്ള പ്രത്യേക പരിശീലനവും നൽകും. ഇപ്രകാരം അഭയാർത്ഥികളെ സ്വീകരിക്കാൻ ഉദാരമനസ്സു കാണിച്ചവർക്ക് മാർപ്പാപ്പ പ്രത്യേകം നന്ദി പറഞ്ഞു.
Image: /content_image/TitleNews/TitleNews-2017-06-20-10:58:06.jpg
Keywords: പാപ്പ