Contents

Displaying 4941-4950 of 25101 results.
Content: 5227
Category: 9
Sub Category:
Heading: ഡാര്‍ലിംഗ്ടണ്‍ ധ്യാനകേന്ദ്രത്തില്‍ ഫാ. ജോര്‍ജ് പനക്കൽ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം
Content: ലണ്ടന്‍: പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. ജോര്‍ജ് പനയ്ക്കല്‍ വിസിയും ഡിവൈന്‍ ടീമും നേതൃത്വം നല്‍കുന്ന കുടുംബ നവീകരണ ധ്യാനം ഡാര്‍ലിംഗ്ടണ്‍ കാര്‍മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നടക്കും. ദൈവവചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും അടങ്ങുന്ന കുടുംബ നവീകരണ ധ്യാനം ജൂലൈ ഏഴ്, എട്ട്, ഒന്‍പത് (വെള്ളി, ശനി, ഞായര്‍) തീയതികളിലാണ് നടക്കുക. വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ഞായറാഴ്ച വൈകുന്നേരം അഞ്ചുവരെയാണ് ധ്യാനം. #{red->n->n->വിവരങ്ങള്‍ക്ക്: }# ഫാ. പോള്‍ കാരി: 01325469400
റെജി പോള്‍:- 07723035457
റെജി മാത്യു:- 07552619237
Image: /content_image/Events/Events-2017-06-21-12:18:55.jpg
Keywords: പന
Content: 5229
Category: 1
Sub Category:
Heading: ഇരുനൂറിന്റെ നിറവില്‍ സൗത്താഫ്രിക്കയിലെ കത്തോലിക്കാ സഭ
Content: കേപ്ടൗണ്‍: ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ലക്ഷകണക്കിന് ജനങ്ങളെ യേശുവിന്റെ മാര്‍ഗ്ഗത്തിലേക്ക് നയിച്ച സൗത്താഫ്രിക്കയിലെ കത്തോലിക്കാ സഭ 200 വര്‍ഷങ്ങളുടെ നിറവില്‍. ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ജൂണ്‍ 25-ന് കേപ്ടൗണിൽ പ്രത്യേക പരിപാടികൾ നടക്കും. അന്നേ ദിവസം അതിരൂപതയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിക്കും. 1818-ല്‍ പിയൂസ് ഏഴാമന്‍ പാപ്പായാണ് ആഫ്രിക്കയില്‍ വികാരിയേറ്റ് അപ്പോസ്തോലിക് ഓഫ് ദി ഗുഡ് ഹോപ്പ് നിലവില്‍ വരുത്തിയത്. കഴിഞ്ഞ ഇരുനൂറ് വര്‍ഷങ്ങള്‍ക്കുള്ളില്‍ സൗത്താഫ്രിക്കയിലെ വിദ്യാഭ്യാസ മേഖലയിലും ഇതരമേഖലകളിലും കത്തോലിക്ക സഭ കൈവരിച്ച വളര്‍ച്ചയ്ക്ക് ആത്മീയ സഭാംഗങ്ങള്‍ക്ക് വികാരി ജനറല്‍ തന്റെ പ്രസ്താവനയിലൂടെ നന്ദി പ്രകാശിപ്പിച്ചു. കേപ്ടൗണ്‍ കണ്ടുപിടിക്കപ്പെട്ടത് മുതല്‍ പോര്‍ച്ചുഗീസ് രാജാവിന്റെ അനുവാദത്തോടെ പോര്‍ച്ചുഗീസ് മിഷണറിമാരായിരുന്നു അവിടത്തെ മതപരമായ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. 1652-ല്‍ കേപ്പില്‍ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി ആധിപത്യം സ്ഥാപിച്ചതിനു ശേഷം അവിടെ കത്തോലിക്കാ വിശ്വാസം നിരോധിക്കപ്പെടുകയായിരുന്നു. 1805-ല്‍ കേപ് കോളനിയിലെ കമ്മീഷണര്‍ ജനറലായിരുന്ന ജേക്കബ് എബ്രഹാം ഡെ മിസ്റ്റ് കോളനിയിലെ ദൈവവിശ്വാസികള്‍ക്ക് നിയമപരമായ സംരക്ഷണവും സ്വാതന്ത്ര്യവും നല്‍കുവാന്‍ തീരുമാനിക്കുകയായിരിന്നു. അതിന്‍ പ്രകാരം കേപ്പിലെ കത്തോലിക്കരെ ഏകോപിപ്പിക്കുന്നതിനായി മൂന്ന്‍ ഡച്ച് പുരോഹിതര്‍ അവിടെ എത്തുകയുമാണ്‌ ഉണ്ടായത്. 1818 ജൂണ്‍ 7-ന് പിയൂസ് ഏഴാമന്‍ പാപ്പായാണ് വികാരിയേറ്റ് അപ്പോസ്തോലിക് ഓഫ് ദി ഗുഡ് ഹോപ്പ് സ്ഥാപിച്ചു സമീപ പ്രദേശങ്ങള്‍ അതിനോട് കൂടി കൂട്ടിച്ചേര്‍ത്തു. പില്‍ക്കാലത്ത് മൌറീഷ്യസും, ന്യൂ ഹോളണ്ടും, വാന്‍ ഡിമെന്‍സ് ലാന്‍ഡ് (ഇന്നത്തെ ഓസ്ട്രേലിയയും) തുടങ്ങിയ പ്രദേശങ്ങള്‍ ഈ അപ്പസ്തോലിക് വികാരിയേറ്റിന്റെ ഭാഗമായിരുന്നു. കാലക്രമേണ വിവിധ സന്യാസ സഭകള്‍ ഇവിടെ എത്തുകയായിരിന്നു. ഇരുപതാം നൂറ്റാണ്ടായപ്പോഴേക്കും സൗത്താഫ്രിക്കയിലെ കത്തോലിക്കാ സഭയുടെ വികസനം ത്വരിതഗതിയില്‍ ആകുകയായിരിന്നു. കറുത്തവരും വെളുത്തവരും അടങ്ങുന്ന അനേകര്‍ കത്തോലിക്ക വിശ്വാസത്തിലേക്ക് കടന്ന്‍ വന്നു. 1951-ല്‍ പിയൂസ് പന്ത്രണ്ടാമന്‍ പാപ്പാ കത്തോലിക്കാ സഭയെ വിവിധ പ്രവിശ്യകളായി തിരിച്ചു. അധികം താമസിയാതെതന്നെ പുതിയ രൂപതകള്‍ ചേര്‍ക്കപ്പെടുകയായിരിന്നു. സൗത്താഫ്രിക്ക, ബോട്സ്വാന, സ്വാസിലാന്റ് ഉള്‍പ്പെടെ ഇപ്പോള്‍ 28 രൂപതകളും ഒരു അപ്പസ്തോലിക വികാരിയേറ്റും സതേണ്‍ ആഫ്രിക്കന്‍ ബിഷപ്സ് കോണ്‍ഫ്രന്‍സിന്റെ (SACBC) കീഴിലുണ്ട്. ഇരുനൂറാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം, സഭയുടെ വളര്‍ച്ചക്ക് കാരണമായവര്‍ക്കും, ദൈവത്തിനും നന്ദിയര്‍പ്പിച്ചു കൊണ്ടുള്ള വിശുദ്ധ കുര്‍ബാനയോടെയായിരിക്കും ആരംഭിക്കുക. സഭയുടെ വളര്‍ച്ചക്കായി പ്രയത്നിച്ചവരെ ഈ കുര്‍ബ്ബാനയില്‍ പ്രത്യേകം ഓര്‍മ്മിക്കും. കൂടാതെ അതിരൂപതാ തലത്തിലുള്ള ആഘോഷങ്ങളും, ദിവ്യകാരുണ്യ പ്രദക്ഷിണവും ഇതിന്റെ ഭാഗമായി നടക്കും. ആഘോഷങ്ങളുടെ പ്രചാരണത്തിനായി മീഡിയ കമ്മിറ്റിക്ക് ഇതിനോടകം തന്നെ രൂപം കൊടുത്തിട്ടുണ്ട്.
Image: /content_image/TitleNews/TitleNews-2017-06-21-13:04:09.jpg
Keywords: ആഫ്രിക്ക
Content: 5230
Category: 6
Sub Category:
Heading: യേശുക്രിസ്തുവിലൂടെ ലോകം ആശീർവാദങ്ങൾ കൊണ്ടു നിറയുന്നു
Content: "പിതാവ് എനിക്കു നല്‍കുന്നവരെല്ലാം എന്റെ അടുത്തു വരും. എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയുമില്ല" (യോഹ 6: 37). #{red->n->b->യേശു ഏകരക്ഷകൻ: ജൂൺ 6}#
സൃഷ്ടികര്‍മത്തിന്‍റെ ആരംഭത്തിൽ തന്നെ ദൈവം എല്ലാ ജീവജാലങ്ങളെയും പ്രത്യേകിച്ച് പുരുഷനെയും സ്ത്രീയെയും ആശീര്‍വദിച്ചു. ഭൂമിയില്‍ ഒരു ശാപം വരുത്തിവച്ച മനുഷ്യപാപമുണ്ടായിരുന്നിട്ടും നോഹയോടും സകല ജീവജാലങ്ങളോടുമായി ചെയ്ത ഉടമ്പടി ഫലപൂര്‍ണതയുടെ ഈ ആശീര്‍വാദത്തെ നവീകരിച്ചു. എന്നാല്‍, മരണത്തിലേക്കു നീങ്ങിക്കൊണ്ടിരുന്ന മനുഷ്യചരിത്രത്തെ ജീവനിലേക്ക്, അതിന്‍റെ ഉറവിടത്തിലേക്ക്, വീണ്ടും നയിക്കാന്‍വേണ്ടി, ദൈവികാശീര്‍വാദം അബ്രാഹത്തിന്‍റെ കാലത്ത് മനുഷ്യ ചരിത്രത്തിലേക്കു പ്രവേശിച്ചു. ആശീവാദം സ്വീകരിച്ച "വിശ്വാസികളുടെ പിതാവിന്‍റെ" വിശ്വാസം വഴി രക്ഷയുടെ ചരിത്രം ഉദ്ഘാടനം ചെയ്യപ്പെടുന്നു. ദൈവികാശീര്‍വാദങ്ങള്‍ ആശ്ചര്യകരവും രക്ഷാകരവുമായ സംഭവങ്ങളിലൂടെ വെളിവാക്കപ്പെട്ടു. ഇസഹാക്കിന്‍റെ ജനനം, ഈജിപ്തില്‍ നിന്നുള്ള രക്ഷപെടല്‍, വാഗ്ദത്ത ഭൂമിയുടെ ദാനം, ദാവീദിന്‍റെ തിരഞ്ഞെടുപ്പ്, ദേവാലയത്തിലെ ദൈവസാന്നിധ്യം, പ്രവാചകന്മാര്‍, സങ്കീര്‍ത്തനങ്ങള്‍ എന്നിവ ഈ ദൈവികാശീര്‍വാദങ്ങളെ അനുസ്മരിക്കുന്നു. എന്നാൽ ഈ അവസാന കാലത്തു പിതാവായ ദൈവം തന്റെ പുത്രനിലൂടെ ഈ ലോകത്തിലേക്ക് അനുഗ്രഹങ്ങൾ ധാരാളമായി വർഷിച്ചുകൊണ്ടിരിക്കുന്നു. സഭയുടെ ആരാധനക്രമത്തില്‍ ദൈവികാശീര്‍വാദം പൂര്‍ണമായി വെളിവാക്കപ്പെടുകയും പകര്‍ന്നു നല്‍കപ്പെടുകയും ചെയ്യുന്നു. സൃഷ്ടിയെയും രക്ഷയെയും സംബന്ധിച്ച എല്ലാ ആശീര്‍വാദങ്ങളുടെയും ഉറവിടവും അന്ത്യവും എന്ന നിലയില്‍ പിതാവ് അംഗീകരിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്നു. നമുക്കായി മനുഷ്യാവതാരം ചെയ്യുകയും മരിക്കുകയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത അവിടുത്തെ വചനമായ യേശുക്രിസ്തുവിൽ, അവിടുന്ന് നമ്മെ തന്‍റെ ആശീര്‍വാദങ്ങള്‍ കൊണ്ടു നിറയ്ക്കുന്നു. എല്ലാ ദാനങ്ങളെയും ഉള്‍ക്കൊള്ളുന്ന ദാനമായ പരിശുദ്ധാത്മാവിനെ അവിടുന്ന് ക്രിസ്തുവിലൂടെ നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയുന്നു. പിതാവായ ദൈവം നമ്മുടെമേല്‍ ചൊരിയുന്ന ആശീര്‍വാദങ്ങള്‍ക്ക് ക്രൈസ്തവ ആരാധനക്രമത്തിലൂടെ പ്രത്യുത്തരം നൽകുന്നു. ഒരു വശത്ത്, സഭ തന്‍റെ കര്‍ത്താവായ യേശുക്രിസ്തുവിനോടു ചേര്‍ന്നും 'പരിശുദ്ധാത്മാവിലും' പിതാവിനെ, അവര്‍ണ്ണനീയമായ അവിടുത്തെ ദാനത്തെ പ്രതി തന്‍റെ ആരാധനയാലും സ്തുതിയാലും കൃതജ്ഞതാപ്രകടനത്താലും വാഴ്ത്തുന്നു; മറുവശത്ത്, ദൈവത്തിന്‍റെ പദ്ധതിയുടെ പൂര്‍ത്തീകരണം വരെ, തന്‍റെമേലും വിശ്വാസികളുടെമേലും ലോകം മുഴുവന്‍റെ മേലും പരിശുദ്ധാത്മാവിനെ അയയ്ക്കാന്‍ അവിടുത്തോടു യാചിക്കുകയും ചെയ്യുന്നു. #{red->n->b->വിചിന്തനം}#
നിത്യപുരോഹിതനായ ക്രിസ്തുവിന്‍റെ മരണത്തിലും പുനരുത്ഥാനത്തിലുമുള്ള സംസര്‍ഗത്താലും പരിശുദ്ധാത്മാവിന്‍റെ ശക്തിയാലും ദൈവികാശീര്‍വാദങ്ങള്‍ സ്വീകരിക്കുവാൻ ഓരോ മനുഷ്യനും വിളിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഈ സത്യം തിരിച്ചറിയാതെ മനുഷ്യൻ കണ്ണുതുറക്കാത്ത ദൈവങ്ങളുടെയും വിഗ്രഹങ്ങളുടെയും മുൻപിൽ അനുഗ്രഹത്തിനായി തലകുനിക്കുന്നു. ഓരോ മനുഷ്യന്റെയും ജീവിതത്തിന്റെ എല്ലാ അവസ്ഥകളെയും ആശീർവാദങ്ങൾ കൊണ്ടു നിറയ്ക്കുന്ന ഏകരക്ഷകനായ യേശുവിനെ തിരിച്ചറിയുന്നവർ എത്രയോ ഭാഗ്യവാന്മാർ. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം}#
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/Meditation/Meditation-2017-06-21-13:28:09.jpg
Keywords: യേശു,ക്രിസ്തു
Content: 5231
Category: 18
Sub Category:
Heading: നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് വൈദികനും ഡ്രൈവര്‍ക്കും പരിക്ക്‌
Content: കൊച്ചി: നി​​യ​​ന്ത്ര​​ണം വി​​ട്ട കാ​​ർ മ​​ര​​ത്തി​​ലി​​ടി​​ച്ചു മ​​റി​​ഞ്ഞു വൈ​​ദി​​ക​​നും ഡ്രൈവര്‍ക്കും പ​​രി​​ക്കേ​​റ്റു. എ​​റ​​ണാ​​കു​​ളം സെ​​ന്‍റ് മേ​​രീ​​സ് ബ​​സി​​ലി​​ക്ക വി​​കാ​​രി റ​​വ. ഡോ. ​​ജോ​​സ് പു​​തി​​യേ​​ട​​ത്ത് (58) ഡ്രൈ​​വ​​ർ പ​​റ​​വൂ​​ർ ചേ​​ന്നാ​​മം​​ഗ​​ലം സ്വ​​ദേ​​ശി ഡെ​​ന്നി വ​​ർ​​ഗീ​​സ് (47) എ​​ന്നി​​വ​​ർ​​ക്കാ​​ണു പ​​രി​​ക്കേ​​റ്റ​​ത്. ഇ​​വ​​ർ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ടാ​​റ്റാ ഇ​​ൻ​​ഡി​​ഗോ കാ​​ർ പൂ​​ർ​​ണ​​മാ​​യും ത​​ക​​ർ​​ന്നു. ഇ​​ന്ന​​ലെ രാ​​വി​​ലെ 9.30നു ​​കു​​മ​​ര​​കം പ​​ള്ളി​​ച്ചി​​റ​​യ്ക്കും പു​​ത്ത​​ൻ​​റോ​​ഡി​​നും മ​​ധ്യേ​​യാ​​ണ് അ​​പ​​ക​​ടം. അപകടം നടന്ന സ്ഥലത്തെ ജനങ്ങളുടെ ഉചിതമായ ഇടപെടല്‍ മൂലമാണ് ഇരുവരെയും ഉടനെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചത്. കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ല്‍ പ്രവേശിപ്പിച്ച ഇരുവരെയും പിന്നീട് ലിസ്സി ആശുപത്രിയിലേക്ക് മാറ്റി. കോ​​ട്ട​​യം വ​​ട​​വാ​​തൂ​​ർ മേ​​ജ​​ർ സെ​​മി​​നാ​​രി​​യി​​ൽ വൈ​​ദി​​ക വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു ക്ലാ​​സെ​​ടു​​ക്കു​​ന്ന​​തി​​ന് എ​​റ​​ണാ​​കു​​ള​​ത്തു​നി​​ന്നു കാ​​റി​​ൽ വ​​രി​​ക​​യാ​​യി​​രു​​ന്നു. തോ​​ട്ടി​​ൽ​നി​​ന്നു കോ​​രി റോ​​ഡി​​ലി​​ട്ടി​​രു​​ന്ന ചെ​​ളി​​യി​​ൽ തെ​​ന്നി​​യാ​​ണു കാ​​ർ അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്. വാഹനത്തില്‍ കു​​ടു​​ങ്ങി​​പ്പോ​​യ ഡ്രൈ​​വ​​ർ ഡെ​​ന്നി​​യെ അ​​പ​​ക​​ടം ന​ട​ന്ന് അ​​ര മ​​ണി​​ക്കൂ​​ർ ക​​ഴി​​ഞ്ഞു കാ​​ർ വെ​​ട്ടി​​പ്പൊ​​ളി​​ച്ചാ​​ണു പു​​റ​​ത്തെ​​ടു​​ത്ത​​ത്. വൈദികന്റെ ഇടതു കാലിൽ മൂന്ന് പൊട്ടൽ ഉണ്ട്. കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയും മറ്റ് പിതാക്കന്മാരും ഇന്നലെ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരിന്നു. ആശുപത്രിയില്‍ സന്ദർശകർക്ക് കർശന നിയന്ത്രണം ഉണ്ട്.
Image: /content_image/India/India-2017-06-22-03:37:42.jpg
Keywords: വാഹന
Content: 5232
Category: 18
Sub Category:
Heading: കാരുണ്യത്തിന്റെ വഴിയെ നടക്കാനുള്ള വിളി മാമ്മോദീസായിലൂടെ ലഭിക്കുന്നു: മാര്‍ ജോസ് പുത്തന്‍വീട്ടില്‍
Content: കൊ​​​ച്ചി: കാ​​​രു​​​ണ്യ​​​ത്തി​​​ന്‍റെ വ​​​ഴി​​​യെ ന​​​ട​​​ക്കാ​​​നു​​​മു​​​ള്ള വി​​​ളി​​​യാ​​​ണ് ഓ​​​രോ ക്രൈ​​​സ്ത​​​വ​​​നും മാ​​​മ്മോ​​​ദീ​​​സാ​​​യി​​​ലൂ​​​ടെ ല​​​ഭി​​​ക്കു​​​ന്നതെന്ന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍. പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ആ​​​റു​ മാ​​​സ​​​ത്തെ മി​​​ഷ​​​ൻ പ​​​രി​​​ശീ​​​ല​​​നം (കാ​​​രു​​​ണ്യ​​​ത്തി​​​ന്‍റെ സാ​​​ക്ഷി​​​ക​​​ൾ) ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. അ​​​നു​​​ദി​​​നം കാ​​​രു​​​ണ്യ​​​ത്തി​​​ന്‍റെ മാ​​​ർ​​​ഗം പി​​​ന്തു​​​ട​​​രേ​​​ണ്ട​​​വ​​​രാ​​​ണു വി​​​ശ്വാ​​​സി​​​ക​​​ളെ​​​ന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ പറഞ്ഞു. അ​​​യ​​​യ്ക്ക​​​പ്പെ​​​ടാ​​​നും കാ​​​രു​​​ണ്യ​​​ത്തി​​​ന്‍റെ വ​​​ഴി​​​യെ ന​​​ട​​​ക്കാ​​​നു​​​മു​​​ള്ള വി​​​ളി​​​യാ​​​ണ് ഓ​​​രോ ക്രൈ​​​സ്ത​​​വ​​​നും മാ​​​മ്മോ​​​ദീ​​​സാ​​​യി​​​ലൂ​​​ടെ ല​​​ഭി​​​ക്കു​​​ന്ന​​​ത്. ഈ ​​​ദൗ​​​ത്യ​​​ത്തി​​​നാ​​​യി ആ​​​ദ്യം യേ​​​ശു​​​വി​​​നെ അ​​​റി​​​യു​​​ക​​​യും വി​​​ശു​​​ദ്ധി നി​​​റ​​​ഞ്ഞ സാ​​​ക്ഷ്യ​​​ജീ​​​വി​​​തം ന​​​യി​​​ക്കു​​​ക​​​യും വേ​​​ണം. ദൈ​​​വ​​​രാ​​​ജ്യം സം​​​ജാ​​​ത​​​മാ​​​ക്കാ​​​നു​​​ള്ള ഈ ​​​പ​​​രി​​​ശ്ര​​​മ​​​ത്തി​​​ൽ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ലൂ​​​ടെ ന​​​മ്മെ രൂ​​​പ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​തുണ്ട്. മാ​​​ർ പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ പ​​​റ​​​ഞ്ഞു. മിഷന്‍ പരിശീലന പരിപാടിയില്‍ കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഫാ. ​​​ഷി​​​ബു സേ​​​വ്യ​​​ർ, ഫാ. ​​​റ​​​യ്മ​​​ണ്ട് പ​​​ള്ള​​​ൻ, സി​​​സ്റ്റ​​​ർ അ​​​ന​​​റ്റ്, ഷി​​​ബു ജോ​​​സ​​​ഫ്, ടി.​​​സി. ആ​​ന്‍റോ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Image: /content_image/India/India-2017-06-22-05:04:27.jpg
Keywords: ജോസ് പുത്തന്‍
Content: 5233
Category: 18
Sub Category:
Heading: എസ്‌വി‌എം സന്യാസസമൂഹത്തിന്‍റെ ശതോത്തര രജത ജൂബിലി ആഘോഷ സമാപനം 24ന്
Content: കോ​​ട്ട​​യം: കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യി​​ലെ പ​​രി​​ശു​​ദ്ധ ക​​ന്യ​​കാ​​മ​​റി​​യ​​ത്തി​​ന്‍റെ വി​​സി​​റ്റേ​​ഷ​​ൻ സ​​ന്യാ​​സി​​നി സ​​മൂ​​ഹ (എ​​സ്‌​വി​എം)​​ത്തി​​ന്‍റെ ശ​​തോ​​ത്ത​​ര ര​​ജ​​ത​​ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ സ​​മാ​​പ​​നം 24ന് ​​നടക്കും. കൈ​​പ്പു​​ഴ സെ​​ന്‍റ് ജോ​​ർ​​ജ് ഫൊ​​റോ​​ന​​പ​​ള്ളി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ നടക്കുന്ന ചടങ്ങില്‍ ​​കോ​​ട്ട​​യം ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് കൃ​​ത​​ജ്ഞ​​താ​​ബ​​ലി അ​​ർ​​പ്പി​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ആണ് ദിവ്യബലി അര്‍പ്പണം നടക്കുക. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ചേ​​രു​​ന്ന സ​​മ്മേ​​ള​​നം സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി ഉ​​ദ്ഘാ​​ട​​നം ​ചെ​​യ്യും. മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ടി​​ന്‍റെ അ​​ധ്യ​​ക്ഷനായിരിക്കും. നാ​​ഗ്പ്പൂ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ്പ് മാ​​ർ ഏ​​ബ്രാ​​ഹം വി​​രു​​ത്തി​​കു​​ള​​ങ്ങ​​ര അ​​നു​​ഗ്ര​​ഹ ​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. മി​​യാ​​വു രൂ​​പ​​ത ബി​​ഷ​​പ്പ് മാ​​ർ ജോ​​ർ​​ജ് പ​​ള്ളി​​പ്പ​​റ​​ന്പി​​ൽ, എം​​എ​​ൽ​​എ​​മാ​​രാ​​യ സു​​രേ​​ഷ് കു​​റു​​പ്പ്, തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ, ജ​​സ്റ്റീ​​സ് സി​​റി​​യ​​ക് ജോ​​സ​​ഫ്, നീ​​ണ്ടൂ​​ർ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് മി​​നി കു​​ഞ്ഞു​​മോ​​ൻ, പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ർ സി​​ന്ധു രാ​​ജു, അ​​തി​​രൂ​​പ​​ത പ്ര​​സ്ബി​​റ്റേ​​റി​​യ​​ൽ സെ​​ക്ര​​ട്ട​​റി ഫാ.​​തോ​​മ​​സ് ആ​​നി​​മൂ​​ട്ടി​​ൽ, ഫാ.​​കു​​ര്യ​​ൻ ത​​ട്ടാ​​ർ​​കു​​ന്നേ​​ൽ ഒ​​എ​​സ്എ​​ച്ച്, റ​​വ.​​സി​​സ്റ്റ​​ർ സൗ​​മി എ​​സ്ജെ​​സി, ഡെ​​യ്സി കു​​ര്യ​​ൻ പാ​​ച്ചി​​ക്ക​​ര, എ​​സ്‌​വി​എം സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ൽ ഡോ.​​സി​​സ്റ്റ​​ർ ആ​​നി ജോ​​സ്, ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ സി​​സ്റ്റ​​ർ ഡോ.​​ക​​രു​​ണ എ​​സ്‌​വി​​എം. എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. കൗ​​ണ്‍​സി​​ലിം​​ഗ് സെ​​ന്‍റ​​റു​​ക​​ൾ, വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ൾ, ഹോ​​സ്റ്റ​​ലു​​ക​​ൾ, ടെ​​ക്നി​​ക്ക​​ൽ സ്കൂ​​ളു​​ക​​ൾ, അ​​ഗ​​തി​​മ​​ന്ദി​​ര​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ മേ​​ഖ​​ല​​ക​​ളി​​ല്‍ ശ്രദ്ധേയമായ മുദ്ര പതിപ്പിച്ച സമൂഹമാണ് വി​​സി​​റ്റേ​​ഷ​​ൻ സ​​മൂ​​ഹം. കിട​​ങ്ങൂ​​ർ കൊ​​ച്ചു​​ലൂ​​ർ​​ദ് ആശുപത്രി, ന​​ഴ്സിം​​ഗ് കോ​​ള​​ജ്, പ​​യ്യാ​​വൂ​​ർ മേ​​ഴ്സി ഹോ​സ്​​പി​റ്റ​ൽ എ​​ന്നി​​വ വി​​സി​​റ്റേ​​ഷ​​ൻ സ​​മൂ​​ഹം ന​​ട​​ത്തി​​വ​​രുന്നുണ്ട്. കേ​​ര​​ള​​ത്തി​​നു പു​​റ​​ത്തു ബം​​ഗ​​ളു​​രു, ഖാ​​ണ്ഡു​​വ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും അ​​മേ​​രി​​ക്ക, ഇ​​റ്റ​​ലി, ജ​​ർ​​മ​​നി, സ്വി​റ്റ്സ​​ർ​​ല​​ൻ​ഡ് തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളി​ലും വി​​സി​​റ്റേ​​ഷ​​ൻ സ​​ഹോ​​ദ​​രി​​മാ​​ർ സേ​​വ​​ന​​മ​​നു​​ഷ്ഠി​​ക്കു​​ന്നു​ണ്ട്.
Image: /content_image/India/India-2017-06-22-05:23:17.jpg
Keywords: ജൂബിലി
Content: 5234
Category: 9
Sub Category:
Heading: ഈദിന്റെ അവധി ദിനത്തില്‍ ഷാര്‍ജയില്‍ തിബേരിയാസ് സംഗമം
Content: ഷാര്‍ജ: ഈദിന്റെ ആദ്യ അവധി ദിനത്തിൽ കരിസ്മാറ്റിക്ക് സുവർണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി യു എ ഇ കരിസ്‌മാറ്റിക്ക് ശുശ്രൂഷകളുടെ നേതൃ സ്ഥാനത്തുണ്ടായിരുന്നവരുടെയും ഇപ്പോൾ ഉള്ളവരുടെയും സംയുക്ത സംഗമം "തിബേരിയാസ്" ഷാർജ സെന്‍റ് മൈക്കിൾ ദേവാലയത്തിൽ വച്ച് നടത്തപെടുന്നു. രാവിലെ 8.30 മുതൽ നടത്തപെടുന്ന പ്രസ്തുത സംഗമത്തിൽ റവ.ഫാ ബിജു കൂനൻ വി.സി, ബ്രദര്‍ ജെയിംസ്‌കുട്ടി ചമ്പകുളം എന്നിവർ നയിക്കുന്ന വചന പ്രഘോഷണവും ദിവ്യബലിയും ആരാധനയും ഗാന ശുശ്രൂഷയും ചർച്ചകളും മറ്റും ഉണ്ടായിരിക്കുന്നതാണ്. സംഗമം വൈകീട്ട് 5നു സമാപിക്കും. എല്ലാ ബി‌സി‌സി‌ടി, ബി‌സി‌എസ്‌ടി, സി‌സി‌എസ്‌ടി, മുൻ സി‌എസ്‌ടി അംഗങ്ങളും, മിനിസ്ട്രികളുടെ നേതൃത്വ നിരയില്‍ ഉള്ളവർ, മുൻ കോർഡിനേറ്റർസ് തുടങ്ങിയവർ ഈ പരിപാടിയിൽ പങ്കെടുക്കണമെന്ന് താത്പര്യപ്പെടുന്നു. പങ്കെടുക്കുന്നവർ അതാത് പ്രാർത്ഥനാ കൂട്ടായ്മ കോർഡിനേറ്റർസ് മുഖേന പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
Image: /content_image/Events/Events-2017-06-22-05:46:34.jpg
Keywords: അബുദാബി, ഗള്‍ഫ്
Content: 5236
Category: 1
Sub Category:
Heading: സിസ്റ്റര്‍ രേഖ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
Content: പൂ​​​ന: റി​​​ലീ​​​ജി​​​യ​​​സ് ഓ​​​ഫ് ദ ​​​അ​​​സം​​​പ്ഷ​​​ൻ സ​​​ന്യാ​​​സി​​​നി സ​​​ഭ​​​യു​​​ടെ ഇ​​​ന്ത്യ​​​ൻ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൻ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ രേ​​​ഖ ചേ​​​ന്നാ​​​ട്ട് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ക​​​ണ്ണൂ​​​ർ നെ​​​ല്ലി​​​ക്കു​​​റ്റി ഇ​​​ട​​​വ​​​ക​​​യി​​​ലെ ചേ​​​ന്നാ​​​ട്ട് ജോ​​​സ​​​ഫ്-​​​മ​​​റി​​​യം ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണ്. മൂ​​​ന്നാം ത​​​വ​​​ണ​​​യാ​​​ണ് സി​​​സ്റ്റ​​​ർ രേ​​​ഖ ​​​പ​​​ദ​​​വി​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്. ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഏ​​​ഷ്യ​​​ൻ ബി​​​ഷ​​​പ്സ് കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​ന്‍റെ ഓ​​​ഫീ​​​സ് ഓ​​​ഫ് ദ ​​​തി​​​യ​​​ളോ​​ജി​​​ക്ക​​​ൽ ക​​​ൺ​​​സേ​​​ൺ​​​സ് അം​​​ഗ​​​മാ​​​ണ്.
Image: /content_image/News/News-2017-06-22-06:14:34.jpg
Keywords: സുപ്പീ
Content: 5237
Category: 9
Sub Category:
Heading: ആത്മാഭിഷേക ശുശ്രൂഷയ്‌ക്കൊരുങ്ങി സാൽഫോർഡ്: ഹോളി സ്പിരിറ്റ് ഈവനിങും രോഗശാന്തി ശുശ്രൂഷയും നാളെ
Content: മാഞ്ചസ്റ്റർ : പ്രമുഖ വചനപ്രഘോഷകനും രോഗശാന്തി ശുശ്രൂഷകനുമായ സ്റ്റീവ് ലെവാരി സെഹിയോൻ അഭിഷേകാഗ്നി മിനിസ്‌ട്രിയുമായി ചേർന്നു നയിക്കുന്ന ഹോളി സ്പിരിറ്റ് ഈവനിങ് നാളെ സാൽഫോർഡിൽ നടക്കും . നാളെ വൈകിട്ട് 5.30 മുതൽ രാത്രി 8.30 വരെ സാൽഫോർഡ് സെന്റ്‌ പീറ്റർ ആൻഡ്‌ സെന്റ്‌ പോൾ പള്ളിയിലാണ് പൂർണമായും ഇംഗ്ലീഷിലുള്ള ഈ ധ്യാനം നടക്കുന്നത്. റവ .ഫാ.സോജി ഓലിക്കൽ നയിക്കുന്ന സെഹിയോൻ ടീം ലോകസുവിശേഷവത്കരണത്തിനായി ഇതര മിനിസ്‌ട്രികളോടും ശുശ്രൂഷകളോടും ചേർന്ന് ലോകവ്യാപകമായി വിവിധ ഭാഷാ ദേശക്കാർക്കായി നടത്തിക്കൊണ്ടിരിക്കുന്ന അഭിഷേകാഗ്നി മിനിസ്‌ട്രി ശുശ്രൂഷകളുടെ ഭാഗമായി നടത്തപ്പെടുന്ന ഹോളി സ്പിരിറ്റ്‌ ഈവനിങ് ഇന്ന് അനേകർക്ക്‌ ദൈവികാനുഭവം പകരുന്ന വേദിയായി മാറിക്കൊണ്ടിരിക്കുന്നു. വചന പ്രഘോഷണം , വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന എന്നിവയും ധ്യാനത്തിന്റെ ഭാഗമാകും. പരിശുദ്ധാത്മ അഭിഷേകം നിറയുന്ന നാളത്തെ ഈ സായാഹ്ന ശുശ്രൂഷയിലേക്ക്‌ സംഘാടകർ ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു . #{red->n->n->അഡ്രസ്സ്: }# സെന്റ് പീറ്റർ & സെന്റ്‌ പോൾ ചർച്ച്‌
പാർക്ക് റോഡ്
സാൽഫോർഡ്
M68JR #{red->n->n->കൂടുതൽ വിവരങ്ങൾക്ക്: }#
രാജു ചെറിയാൻ 0744360066.
Image: /content_image/Events/Events-2017-06-22-06:26:49.jpg
Keywords: സെഹിയോന്‍
Content: 5238
Category: 1
Sub Category:
Heading: അസ്സമിലെ കത്തീഡ്രൽ ദേവാലയത്തിന് നേരെ ആക്രമണം: തിരുവോസ്തി നശിപ്പിച്ചു
Content: ഗുവാഹത്തി: അസ്സമിലെ ബോൺഗയിഗോൺ കത്തോലിക്കാ കത്തീഡ്രൽ ആക്രമണത്തിനു നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ജൂണ്‍ 20നു നടന്ന ആക്രമണത്തില്‍ തിരുവോസ്തികൾ ചിന്നഭിന്നമാക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ദേവാലയത്തിന് നേരെ നടന്ന ആക്രമണം അസ്സം ക്രിസ്ത്യൻ ഫോറമാണ് പത്രകൂറിപ്പിലൂടെ മാധ്യമങ്ങളെ അറിയിച്ചത്. ദേവാലയ അധികൃതര്‍ അറിയിച്ചതിനെ തുടർന്ന് പോലീസ് സംഭവസ്ഥലം സന്ദർശിച്ച് എഫ്ഐആർ രേഖപ്പെടുത്തി. ബോൺഗയിഗോൺ രൂപതാധികാരികൾ വിശ്വാസികളോട് ശാന്തത പാലിക്കാനും പ്രദേശത്ത് ശാന്തിയും സമാധാനവും നിലനിർത്താൻ പ്രാർത്ഥനാ കൂട്ടായ്മ നടത്താനും ആവശ്യപ്പെട്ടതായി ആസാം ക്രിസ്ത്യൻ ഫോറം വക്താവ് അല്ലൻ ബ്രൂക്‌സ് അറിയിച്ചു. വിശ്വാസികളെ ഏറെ വേദനിപ്പിക്കുന്ന ദേവാലയാക്രമണത്തെ കാര്യ ഗൗരവത്തോടെ ആസാം മുഖ്യമന്ത്രി സമീപക്കണമെന്നും ഉചിതമായ നടപടികൾ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേ സമയം പോലീസ് ഇതുവരെ ആക്രമികളെ പിടികൂടിയിട്ടില്ല.
Image: /content_image/TitleNews/TitleNews-2017-06-22-06:53:19.jpg
Keywords: തകര്‍